ആദിശങ്കരൻ: ഭാഗം 37

adhishankaran

എഴുത്തുകാരി: മിഴിമോഹന

കുഞ്ഞേട്ടാ...... "" എന്റെ കുഞ്ഞേട്ടൻ....... ബൈക്കിൽ ഇരുന്നു കുഞ്ഞനന്തൻ ഉറക്കെ നിലവിളിച്ചതും..... മൂന്നാമൻ കുഞ്ഞിനെ വലത്തെ കൈയിൽ തൂക്കി എടുത്തു.... വേണ്ട.. """ വേണ്ട... അവനെ...അവനെ ഒന്നും ചെയ്യരുത്....... മുന്പോട്ട് വന്നു അനന്തനെ പിടിക്കാൻ ഒരുങ്ങിയതും നാലാമൻ അവന്റെ നെഞ്ചിൽ ആഞ്ഞു ചവുട്ടി കഴിഞ്ഞിരുന്നു........ പുറകിലേ പോസ്റ്റിൽ പോയി തല ഇടിച്ചവൻ നിന്നു........... സച്ചുവിന്റെ നെറ്റിയിൽ നിന്നും പൊട്ടി ഒലിക്കുന്ന രക്തം അവന്റെ ഷർട്ടിനെ കുതിർത്തു കഴിഞ്ഞിരുന്നു...... സമീപം ഓടി വന്ന ആളുകൾ തടയാൻ വന്നതും ആ ഗുണ്ടകളെയും ആയുധത്തെയും കണ്ടതും ഒരു നിമിഷം ഭയന്ന് പുറകോട്ടു പിൻവലിയുന്നത് കണ്ടവൻ... മ്മ്മ്ഹ്ഹ് """..... വല്യൊത്തു ഉണ്ണികൃഷ്ണന്റെ മകൻ........ സൂര്യദേവ്.... "" തീർത്തു കളയാൻ ആണെല്ലോ കൊച്ചനെ പറഞ്ഞത്.......... പാവം പരുന്തും കാലിൽ പോകാൻ വിധി........ വടി വാൾ കയ്യിൽ ഏന്തിയവൻ മുന്പോട്ട് നടന്നു വന്നു കൊണ്ടിരുന്നു...... കുഞ്ഞേട്ടാ.... "" എന്റെ കുഞ്ഞേട്ടനെ കൊല്ലല്ലേ... "" അയാളുടെ കയ്യിൽ തൂങ്ങി കിടന്നവൻ നിലവിളിച്ചു....

ഹാ """"""ഈ പീറ ചെറുക്കനെ എടുത്തു ആ റോഡിലോട്ട് കള........ പുച്ഛത്തോടെ ഒരുത്തൻ ആക്രോശിച്ചതും..... അനന്തനെ കയ്യിൽ എടുത്തവൻ കുഞ്ഞിനെ ഒന്ന് അടിമുടി നോക്കി ചുണ്ട് ഒന്ന് വക്രിച്ചു കാണിച്ചു കൊണ്ട് അവന്റ വലം കൈയിൽ ചുഴറ്റി വായുവിലൂടെ ടാറിട്ട റോഡിലേക്കു എറിഞ്ഞു കഴിഞ്ഞിരുന്നു....... അനന്താ """മോനെ.............. """""""സച്ചുവിന്റെ ശബ്ദം അവിടെ ആകെ മുഴങ്ങി ശ്വാസം വിലങ്ങി.... ...... ഇരു കയ്യും മുടിയിൽ കോർത്തതും... തൊണ്ടകുഴിയിൽ വിലങ്ങു തീർത്ത ശ്വാസം ഊക്കോടെ പുറത്തേക്ക് തള്ളി...... ചോര ഒലിച്ചു ഇറങ്ങുന്ന ചുണ്ടിൽ പ്രത്യാശയുടെ പുഞ്ചിരി വിടർന്നു............. അവന്റ കണ്ണുകളിലെ കാഴ്ച്ച ഒരു നിമിഷം പുറകോട്ടു വന്നു....... വായുവിലൂടെ ടാറിട്ട റോഡിലെക്ക് പറന്ന് പോകുന്ന കുഞ്ഞ്.... നിമിഷങ്ങൾക് അകം തല തല്ലി താഴേക്കു പതിക്കാൻ പോകുന്ന ദാരുണ നിമിഷം...... """"""""" വടക്കു നിന്നും ചീറി പാഞ്ഞു വരുന്ന ബുള്ളറ്റ്......

അതിന്റെ ശബ്ദം അവിടെ ആകെ നിറഞ്ഞു...... ബുള്ളറ്റിനു എതിരെ വീശുന്ന കാറ്റിൽ കുഞ്ഞന്റെ മുടിയിഴകൾ പുറകോട്ടു പാറി പറന്നു......... പാഞ്ഞു വരുന്ന ബുള്ളറ്റ് താഴേക്കു പതിക്കാൻ പോകുന്ന കുഞ്ഞനന്തന്റെ സമീപം വന്നതും കുഞ്ഞന്റെ ചുമലിൽ പിടിച്ചു കൊണ്ട് പുറകിൽ ഇരുന്ന കുഞ്ഞാപ്പു ഞൊടിയിൽ ചാടി എഴുനേറ്റു........ അനന്താ.... """"""""തന്റെ അംശം ആയവനെ.. തന്റെ ഹൃദയത്തിന്റെ ഭാഗം ആയവനെ ഉറക്കെ വിളിച്ചു കൊണ്ട് ആ വായുവിൽ ഒന്ന് കരണം മറിഞ്ഞു....... താഴേക്കു പതിക്കുമ്പോൾ അവന്റ നെഞ്ചോട് ചേർന്നിരുന്നു അവന്റ കുഞ്ഞനന്തൻ.............. വാല്യേട്ട.... """.... ഒലിച്ചു ഇറങ്ങുന്ന ശിരസിൽ രക്തത്തെ ഇടം കയ്യാൽ തടഞ്ഞു കൊണ്ട് വലം കൈ നിവർത്തി സച്ചു വിളിച്ചതും... വടിവാളുമായി മുന്പോട്ട് വന്ന ഗുണ്ട അവന് നേരെ പാഞ്ഞടുത്തു............ സച്ചു...... മോനെ "" കുഞ്ഞൻ ഉറക്കെ വിളിച്ചു മുൻപോട്ട് ആഞ്ഞതും രണ്ട് ഗുണ്ടകൾ ഇരുമ്പു വടി വീശി അവന് നേർ ആഞ്ഞടുത്തതും ഇരു കയ്യാലെ രണ്ട് വടികളിൽ കോർത്തു വലിച്ചവൻ നിന്നു .....

നിമിഷങ്ങൾക് അകം ആ വടികളിൽ മുഴവൻ ബലം ആവാഹിച്ചു ഇരു കാലിൽ ഉയർന്നു പൊങ്ങി... ആ കാലുകൾ അവന്മാരുടെ നെഞ്ചിന് കൂടു തകർത്തു....... അവനന്മാർ രണ്ടും പുറകോട്ടു വീണു..... അപ്പോഴും സച്ചുവിന്റെ കഴുത്തു ലക്ഷ്യം ആക്കി മറ്റവന്റെ വാൾ മുന പാഞ്ഞു കൊണ്ടിരുന്നു ... സച്ചു ഇടം കാലിൽ തെരുത് കുത്തി വീഴത്തട അവനെ....... """" കുഞ്ഞാപ്പു അനന്തനെ കൈയിൽ എടുത്തു കൊണ്ട് സച്ചുവിന് ഉറക്കെ നിർദേശം കൊടുത്തു......... ആഹ്ഹ്ഹ്... "" ഒരു നിമിഷം പകച്ചു നിന്നവൻ """ കണ്ണൊന്നു അടച്ചു തുറന്നു..... രുദ്രൻ പകർന്നു നൽകിയ അടവുകൾ നെഞ്ചിലേക് ആവാഹിച്ചു കൊണ്ട് ഇടം കാൽ നിലത്തു ഊന്നി വായു വേഗത്തിൽ വട്ടം കറങ്ങി..... വലം കാൽ അവന്റ വടി വാൾ ലക്ഷ്യം ആക്കി പാഞ്ഞു.......... അയാളുടെ കൈ മുട്ടിനു താഴെ ഏറ്റ പ്രഹരത്തിൽ ആ വടിവാൾ തെറിച്ചു പോയി.......... സച്ചൂ..... .... """" കിച്ചുവിന്റെ ശബ്ദം കേട്ടതും കുഞ്ഞാപ്പു അനന്തനെ കൊണ്ട് ഞെട്ടി തിരിഞ്ഞു നോക്കി........അപ്പു നമ്പൂതിരിയുടെ ആക്റ്റീവ എടുത്തു കൊണ്ട് കിച്ചുവും ദേവൂട്ടനും ആകാശും.................

ആ സമയം കൊണ്ട് നാലിൽ ഒരു ഗുണ്ട കുഞ്ഞാപ്പുവിന്റെ നേരെ ഓടി വന്നതും..... മുഖം തിരിക്കാതെ തന്നെ അവന്റ വലത്തേ കൈ അലറി വന്നവന്റെ ഉദരത്തെ ആണ് തകർത്തത്.......... അലർച്ചയോടെ പുറകോട്ടു പോയവന്റെ വായിൽ നിന്നും രക്തം പുറത്തേക് ചാടി.......... കൊച്ചേട്ട... "" ചെറുക്കനെ ഇങ്ങു താ... എന്നിട്ട് നോക്കി നില്കാതെ പോയി അവന്മാരെ തല്ലി കൊല്ല്.......... ദേവൂട്ടൻ അനന്തനെ കൈയിൽ വാങ്ങി വിളിച്ചു കൂവിയതും ആകാശ് കണ്ണൊന്നു തള്ളി..... സാരമില്ല ശീലം ഇല്ലാത്തത് കൊണ്ട് ആണ് കണ്ണ്‌ തള്ളുന്നത് ... ഗവണ്മെന്റ് വല്യോത് വീട്ടിൽ പ്രത്യേക വികലാംഗ പെൻഷൻ വരെ തരുന്നുണ്ട്.... ഈ മാസത്തെ കോട്ട കിട്ടിയത് സച്ചുവേട്ടന് ആണ്... കഴിഞ്ഞ മാസം ചേട്ടായിക്കും........ അല്ലേടാ .... ദേവൂട്ടൻ അനന്തന്റെ വയറിൽ ഇക്കിളി കൂടിയതും കുലുങ്ങി ചിരിച്ചു കുഞ്ഞ്... ഞാൻ ഇടപെടണോ ദേവൂട്ട... "" ആകാശ് ദേവൂട്ടനെ നോക്കി.... വേണ്ട... ഈ മാസത്തെ കോട്ട കഴിഞ്ഞു... തനിക് ഉള്ളത് അടുത്ത് മാസം.... ആകാശിനെ ദേവൂട്ടൻ അടിമുടി നോക്കുമ്പോൾ നഖം കടിച്ചു എല്ലാം വീക്ഷിക്കുന്നുണ്ട് ആശാൻ....

ആ സമയം കുഞ്ഞന്റെ പ്രഹരം ഏറ്റു താഴെ വീണ ആ രണ്ട് ഗുണ്ടകൾ ചാടി എഴുനേറ്റ് പോര് കോഴികളെ പോലെ അവനെ വളഞ്ഞിരുന്നു......അല്പം അകലം ഇട്ട് അവന്റെ അടുത്തേക് അവർ പായുമ്പോൾ ഉദരത്തിൽ അടി ഏറ്റു വീണവൻ കിടന്ന ഇടത് കിടന്നു തന്നെ ഒരു വടി വാൾ അതിൽ ഒരുവന് എറിഞ്ഞു കൊടുത്തു.... മഹാദേവ... """"ആകാശ് തലയിൽ കൈ വച്ചു വായ പൊളിച്ചു.. ........ ഇങ്ങേരെ കൊണ്ട് തോറ്റല്ലോ... "" കിച്ചു വാങ്ങിയ കവറിൽ നിന്നും ഒരു സിപ്പ്‌അപ്പ് ആകാശിന്റെ വായിലേക്ക് വച്ചു കുറുമ്പൻ........ ആ സമയം കുഞ്ഞൻ ദേഹം അല്പം മുന്പോട്ട് വളച്ചു അവരുടെ വേഗത കണ്ണുകളാൽ ഒന്ന് ഉഴിഞ്ഞു ...... ഇരു മുഷ്ടിയും ചുരുട്ടി........ സർവ്വ ശക്തിയും തന്നിലേക്കു ആവാഹിച്ചു..... ഇടത്തെ കാൽ പെരുവിരലിൽ ഊന്നി ഒന്ന് ഉയർന്നു പൊങ്ങി വലത്തേ കാൽ ഒരുവന്റെ നെഞ്ചിലും ഇടത്തെ കൈ മറ്റവന്റെ പിടലിയെയും തകർത്തവൻ താഴേക്കു പതിച്ചു.............. പിടലിക്കു പ്രഹരം ഏറ്റവൻ ഒന്ന് കറങ്ങി താഴെ കിടന്നു കയ്യും കാലും ഇട്ട് അടിച്ചു......നെഞ്ചിൽ ചവുട്ടു കിട്ടിയവന്റെ വാരിയെല്ലുകൾ നുറുങ്ങുന്ന ശബ്ദം പുറത്തേക് വന്നു.........

വയറു കലങ്ങി ചോര ശർദ്ധിച്ചു എന്നിട്ടും അഹങ്കാരം...... ഉദരത്തിൽ ചവുട്ടു കിട്ടിയവനെ താഴെ നിന്നും വലിച്ചു പൊക്കി എടുത്തു കൈ പിടിച്ചു തിരിച്ചു കുഞ്ഞാപ്പു................ എടാ... "" നിനക്ക് വണ്ടി ഓടിക്കാൻ പറ്റുമല്ലോ....? കുഞ്ഞൻ മുന്പോട്ട് വന്നു സച്ചുവിന്റെ കൈയിൽ നിന്നും പ്രഹരം ഏറ്റവന്റെ തോളിൽ പിടിച്ചതും അയാൾ തിണിർത്ത കൈ തലത്തിലേക്കു നോക്കി....... സാരമില്ല ഹോസ്പിറ്റലിൽ വരെ എത്താൻ ഈ കൈ മതി.... എല്ലതിനെയും പെറുക്കി ഇട്ട് കൊണ്ട് പൊയ്ക്കോണം ഇപ്പോൾ തന്നെ....... "" എന്നിട്ട് നിന്നെ വിട്ടവനോട് പറഞ്ഞേക്ക്....... ആദിശങ്കരൻ"""""" അവന്റെ പുറകെ ഉണ്ടെന്ന്..... നോവിച്ചതിനെല്ലാം കണക് പറയും ഞാൻ..... കുഞ്ഞൻ പല്ല് കടിച്ചു കൊണ്ട് അയാളുടെ കോളറിൽ പിടിച്ചു മുന്പോട്ട് തള്ളി വിട്ടു....... ഷു... ഷു.... ഷു.... """""""ദേവൂട്ടനും കൂടെ ആകാശും ഉറക്കെ ചൂളം വിളിച്ചു........... കുഞ്ഞനന്തൻ കുഞ്ഞി കൈ കൊട്ടി ചിരിച്ചു........... നിന്നോട് എല്ലാം വരണ്ട എന്ന് പറഞ്ഞത് അല്ലെ..... """""കുഞ്ഞൻ ദേഷ്യത്തോടെ കിച്ചുവിനെ നോക്കുമ്പോൾ അവന്റെ കണ്ണ്‌ നിറഞ്ഞു.....

വല്യേട്ട നമ്മളിൽ ഒരാൾക്കു അപകടം ഉണ്ടെന്ന് അറിഞ്ഞാൽ സമാധാനത്തോടെ ഇരിക്കാൻ കഴിയുമോ ഞങ്ങള്ക്..... കിച്ചു സച്ചുവിനെ താങ്ങി പിടിച്ചു കൊണ്ട് വന്നു ....... ആ സാരമില്ല ശങ്കു ഇവന്മാർ പുറകെ ചാടും എന്ന് നമ്മൾ ഊഹിച്ചത് അല്ലെ ... """ നൊന്തോടാ മോനെ.... """..... കുഞ്ഞാപ്പു സച്ചുവിന്റെ തലയിൽ പതിയെ തലോടി...... എടൊ തന്നെ എന്തിനാ രുദ്രച്ഛൻ അടവുകൾ പഠിപ്പിച്ചത്... ഇങ്ങനെ തല്ലു വാങ്ങി മോങ്ങി നില്കാൻ ആണോ... ""എന്നേ വലിയ ഉപദേശം ആണല്ലോ.... ദേവൂട്ടൻ സിപ് അപ്പ് ആഞ്ഞു വലിച്ചു അടുത്തേക് വന്നു.... കൊച്ചേട്ട... "" ഒരു നിമിഷം ഞാൻ പതറി പോയി.... എന്റെ കുഞ്ഞ് അവനെ അവർ ഉപദ്രവിക്കുമോ എന്ന് ഭയന്നു പോയി...... ദേവൂട്ടന്റെ കൈയിൽ ഇരുന്ന അനന്തന്റെ മുഖത്ത് തലോടി അവൻ....... സച്ചു മനസിന്റെ ധൈര്യം അത്‌ കൈ വിടരുത്... നമുക്ക് ചുറ്റും അപകടം പതിയിരുപ്പുണ്ട് ഏത് നിമിഷവും മെയ്യും കണ്ണും ഉണര്ന്നിരിക്കണം.... ..കുഞ്ഞൻ അവന്റെ തോളിൽ തട്ടി..... അതെന്താ വാല്യേട്ട ഒരുത്തനെ മാത്രം പഞ്ഞിക്കിടാഞ്ഞത് അവന്റെ കയ്യും കാലും കൂടി തല്ലി ഒടിക്കേണ്ടത് അല്ലായിരുന്നോ.....

ആകാശ് മറ്റു മൂന്ന് ഗുണ്ടകളെ പെറുക്കി കാറിൽ ഇടുന്ന നാലാമനെ എത്തി നോക്കി...... എങ്കിൽ ബാക്കി ഉളവന്മാരെ ഇങ്ങേരു പൊക്കി കൊണ്ട് പോകുവോ...? അത്‌ രുദ്രച്ഛന്റെ പോളിസി ആണ് എന്റെ ആകാശേട്ട... "" അഞ്ചു പേര് തല്ലാൻ വന്നാൽ നാലു പേരെ മാത്രം പഞ്ഞിക്കിടണം അവന്മാരെ പൊക്കി കൊണ്ട് പോകാൻ ഒരാളെ ബാക്കി നിർത്തണം...... അത്‌ പറഞ്ഞ് കൊണ്ട് കൈയിൽ ഇരുന്ന സിപ്ആപ്പിന്റെ കൂട് വീർപ്പിച്ചു കുറുമ്പൻ......... കുഞ്ഞനും കുറുമ്പനും കൂടി ബുള്ളറ്റിൽ സച്ചുവിനെ നടുക്ക് ഇരുത്തി ഇരികത്തൂറിലേക്ക് തിരിച്ചു.... കിച്ചു വന്ന വണ്ടിയിൽ ആകാശിനെയും കൊണ്ടും... കുഞ്ഞാപ്പു സച്ചു കൊണ്ട് വന്ന ഹരികുട്ടന്റെ ബൈക്കിൽ അനന്തനയും കൊണ്ട് തിരിച്ചു..... തനിക്ക് ഇങ്ങനെ തന്നെ വേണം "" എന്നേ കൂട്ടാതെ പോയതല്ലേ.... പുറകിൽ ഇരുന്നു കുറുമ്പൻ സച്ചുവിന്റെ പിടലി തിരുമ്മി..... വാക്കുകളിലെ കുറുമ്പുകൾക് അതീതമായി അവന്റെ കരസ്പർശം സഹോദരന്റെ നോവിന് തണുപ്പേകിയിരുന്നു......... നിനക്കുള്ളത് ആ കവറിൽ ഉണ്ട് ചെക്കാ.... """ കഴുത്തൊന്നു കുടഞ്ഞു സച്ചു......

വല്യേട്ട നിങ്ങൾ എങ്ങനെ അറിഞ്ഞത് ഈ കാര്യം........ സച്ചു കുഞ്ഞന്റെ തോളിലേക് തല ചേർത്തു..... ഹഹഹ .. "" സച്ചൂട്ടാ നമ്മളിൽ ഒരാൾക്കു ചോര പൊടിഞ്ഞാൽ ആദ്യം നോവുന്നത് ആർക്കാണെന്ന് അറിയുമോ..... കുഞ്ഞൻ ചിരിക്കുമ്പോൾ വശത്തെ പാടത്തെ കാറ്റിൽ അവന്റെ മുടിയിഴകൾ പുറകോട്ടു പാറി പറന്നു..... അത്‌ എന്റെ രുദ്രച്ഛനു..... "" സച്ചു കണ്ണൊന്നു തുടക്കുമ്പോൾ കുഞ്ഞന്റെ ഓർമ്മ അല്പം പുറകോട്ടു പോയി..... 💠💠💠💠 കുളക്കടവിൽ നിന്നും ചന്തുവിനെ താങ്ങി പടവുകൾ കയറി രുദ്രനും സഞ്ചയനും നടന്നു തുടങ്ങിയ നിമിഷം........... ഉണ്ണി ചുറ്റും നോക്കി എടെ മറ്റവൻ എവിടെ... "" ഉണ്ണിമാ നട്ട ഒരു വാഴ ആണോ... "" അത്‌ അനന്തനെ കൊണ്ട് പുറത്ത് പോയി..... അതും എന്നേ കൂട്ടാതെ മ്മ്ഹ്ഹ്.... ചുണ്ട് കോട്ടി കൊണ്ട് "" ദേവൂട്ടൻ കുളത്തിലേക് ചാഞ്ഞു നിൽക്കുന്ന മരത്തിന്റെ കമ്പിൽ ചാടി കയറി....... ആഹ്ഹ്.. "" മുന്പോട്ട് നടന്ന രുദ്രന്റെ കാൽ ഒരു കരിംകല്ലിൽ ചെന്നു തട്ടിയതും ഒരുമിച്ചു ആയിരുന്നു..... സച്ചു എവിടെ പോയെന്നാണ്‌ പറഞ്ഞത്... "" രുദ്രൻ തിരിഞ്ഞു നിന്നു....... "" അത്‌ അവൻ അനന്തന് ചോക്ലേറ്റ് വാങ്ങാൻ പോയി..... എന്താ രുദ്രച്ഛ.... ""

കിച്ചുവിന്റെ മുഖം മങ്ങി.... ഏയ് "" ഒന്നും ഇല്ല... രുദ്രൻ വലം കൈ കൊണ്ട് മുഖം തുടച്ചു.... കണ്ണുകൾ നാലു പാടും പാഞ്ഞു..... ഉണ്ണി ചന്തുനെ കൊണ്ട് സഞ്ജയന്റെ കൂടെ മനയിലേക് പൊയ്ക്കോ ഞാൻ ഇപ്പോൾ വരാം രുദ്രൻ മുൻപോട്ട് ആഞ്ഞതും കുഞ്ഞനും കുഞ്ഞാപ്പുവും അവനെ തടഞ്ഞു..... അച്ഛന്റെ കാലിൽ നല്ല മുറിവ് ഉണ്ട്.... വിരലിൽ നിന്നും നന്നായി ചോര പൊടിക്കുന്നുണ്ട്.... സച്ചുന്റെ കാര്യം ഓർത്ത് പേടിക്കണ്ട... അവൻ തിരികെ വരും.....കൊണ്ട് വരും ഞാൻ..... അത്‌ പറഞ്ഞവൻ കുഞ്ഞാപ്പുവിന്റ കൈ പിടിച്ചു മുൻപോട്ട് നടക്കുമ്പോൾ കിച്ചവും ദേവൂട്ടനും പുറകെ ചാടി.... അവരെ വിലക്കി കൊണ്ടാണ് രണ്ട് പേരും ബുള്ളറ്റിൽ പാഞ്ഞത്.... 💠💠💠💠 വല്യേട്ടൻ വരണ്ട എന്ന് പറഞ്ഞിട്ടും കൂടെ വന്നത് എന്തിനെന്നു അറിയുമോ....നല്ല ഒരു അടി കണ്ടിട്ട് കുറച്ച് നാൾ ആയി..... കഴിഞ്ഞ പ്രാവശ്യത്തെ അത്ര ഏറ്റില്ല വാല്യേട്ട.... ആ ഗുണ്ടകൾ അത്ര പോര..... ദേവൂട്ടൻ പുറകിൽ ഇരുന്നു ചിലച്ചു........ ഇരികത്തൂർ വന്നതും ആവണിയും വീണയും ഗൗരിയും കരഞ്ഞു കൊണ്ട് ഇറങ്ങി ഓടി വന്നു ... ആവണി സച്ചുവിന്റെ നെഞ്ചിലേക് വീണു.......... മോനെ...

"" സച്ചൂട്ടാ..... കരച്ചിൽ നിയന്ത്രിക്കാൻ പാട് പെട്ടതും ഉണ്ണി അവളെ പിടിച്ചു മാറ്റി..... അവന് ഒന്നും പറ്റിയില്ലല്ലോടി... അങ്ങനെ നമ്മുടെ മക്കൾക്കു ആപത്തു വരുമോ മഹാദേവൻ നമ്മുടെ കൂടെ ഇല്ലേ.... ""ഉണ്ണിയുടെ കണ്ണും നിറഞ്ഞൊഴുകി............... കുഞ്ഞേ കരയാതെ... """ മറ്റു ആപത്തൊന്നും പിണഞ്ഞില്ലല്ലോ.... സഞ്ചയൻ കുഞ്ഞു മരുന്നിൽ പുരട്ടാൻ ഉള്ള ഔഷധം തയാറാക്കി വച്ചിട്ടുണ്ട് മക്കള് വാ.... മൂർത്തി സച്ചുവിന്റ് കയ്യിൽ പിടിച്ചു അകത്തേക്കു കൊണ്ട് പോയതും ആവണിയും അവന്റെ പുറകെ പോയപ്പോൾ വീണ സംശയത്തോടെ ചെകുത്താമാരെ നോക്കി. ........ അവന് കുഴപ്പം ഒന്നും ഇല്ല വീണമ്മേ ... "" വണ്ടി ഒന്ന് സ്ലിപ് ആയപോൾ അനന്തൻ വീഴാതെ അവൻ മുറുകെ പിടിച്ചത് കൊണ്ട് തല റോഡിൽ ഒന്ന് ഇടിച്ചു..... കുഞ്ഞപ്പു അനന്തനെ കണ്ണ്‌ ഒന്ന് അടച്ചു കാണിച്ചു കൊണ്ട് ഗൗരിയുടെ കയ്യിലേക് കൊടുക്കുമ്പോൾ അവന്റെ മുഖത്തും കള്ള ചിരി പടർന്നു.... അല്ലേലും നിന്റെ കള്ളത്തരം മുഴുവൻ ഇവനും കിട്ടിയിട്ടുണ്ടല്ലോ... "" കുഞ്ഞൻ ആരും കാണാതെ കുഞ്ഞാപ്പുവിനെ ഒന്ന് തട്ടി.......... അമ്മേടെ പൊന്നു പേടിച്ചോടാ... ""

ഗൗരി അവന്റെ കവിളിൽ മുത്തിയപ്പോൾ വീണ അവനെ ഒന്ന് തലോടി....... അകത്തേക്കു പോകുമ്പോൾ വീണ സംശയത്തോടെ ചെകുത്താൻമാരെ തിരിഞ്ഞു നോക്കി ..... അമ്മ വിശ്വസിച്ചിട്ടില്ല മോനെ കേശു .... "" കുഞ്ഞൻ വിരൽ ഒന്ന് കോർത്തു വലിച്ചു......... അതിന് അല്ലേലും വീണാമ്മാക് വന്നു വന്നു രുദ്രചനെ പോലും വിശ്വാസം ഇല്ല അമ്മാതിരി കള്ളത്തരം അല്ലെ എല്ലാത്തിന്റെയും കൈയിൽ ഉള്ളത് .... ദേവൂട്ടൻ ചിറഞ്ഞൊന്നു നോക്കി... പോടാ അവിടുന്നു... "" പോയി സമയത്ത് വല്ലോം കഴിക്കാൻ നോക്ക്... കുഞ്ഞാപ്പു എല്ലാത്തിനെയും ഓടിച്ചു വിട്ട് കഴിഞ്ഞരുന്നു... 💠💠💠💠 ജാതവേദൻ വല്യച്ഛൻ ആണോ ആദിയേട്ടാ സച്ചുവേട്ടനെ ഉപദ്രവിച്ചത്.....താമര കുളത്തിലെ പടവിൽ അവന്റെ നെഞ്ചോട് ചേർന്നു നിന്നു ഭദ്ര... അയാൾ കൊല്ലും നമ്മളെ എല്ലാം.... പേടി ആകുന്നുണ്ട് എനിക്ക്..... കുഞ്ഞന്റെ ഷർട്ടിന്റെ ബട്ടൻസിൽ പിടിച്ചു വലിക്കുമ്പോ ഭദ്രയുടെ കണ്ണ്‌ നിറഞ്ഞൊഴുകി.... ഏയ് """ഇത് നിന്റെ ജാതവേദൻ വല്യച്ഛൻ അല്ല പെണ്ണേ.... അവൻ ബൈക്കിൽ നിന്നും വീണത് ആണ്.....

കുഞ്ഞൻ അവളിൽ നിന്നും കണ്ണുകൾ മറയ്ക്കാൻ ശ്രമിച്ചതും അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു തന്റെ മുഖത്തോടെ ചേർത്തവൾ.... ദേ ""എന്നോട് കള്ളം പറയരുത്.... സച്ചുവേട്ടൻ ബൈക്ക് റേസിംഗ് പോലും വിജയിച്ച ആളാണ്... ഇങ്ങനെ ഒരു അപകടം വരില്ല....... അത്‌ ഉണ്ണിമയോട് ശത്രുത ഉള്ള ആരോ കൊടുത്ത കൊട്ടേഷൻ ആണെടി...... അല്ലാതെ നിന്റ പുന്നാര വല്യച്ഛൻ ഒന്നും അല്ല.... ഇനി അയാൾ ആരെന്ന് കണ്ടെത്തണം..... ഭദ്രയുടെ ചേർന്നു നിന്നു കൊണ്ട് ചുവരിൽ കൈ ചേർത്തവൻ..... ഇനി ബാക്കി കൂടി വാങ്ങി കൊണ്ട് വാ എല്ലാം കൂടി പോയി... എന്റെ മനസമാധാനം ആണ് പോയത്... എന്റെ ഏലസ്സ് നഷ്ടപെട്ടത് ആണ് ഇതിനെല്ലാം കാരണം...... ഭദ്ര ചുണ്ട് പുളുത്തി....... ഇനി നഷ്ടപ്പെടാൻ വല്ല ഏലസ്സും ഉണ്ടോ പെണ്ണേ... "" ചുണ്ട് ഒന്ന് കടിച്ചു കള്ള ചിരിയോടെ അവളെ ഒന്ന് ഉഴിഞ്ഞു കുഞ്ഞൻ.... അയ്യടാ.. "" ആ ചോദ്യത്തിന് അർത്ഥം എനിക്ക് മനസ്സിൽ ആയി.. വഷളൻ..... ചെറു നാണത്തോടെ അവനെ പുറകോട്ടു തള്ളിയതും അടി തെറ്റി പടവിൽ നിന്നും വെള്ളത്തിലേക്കു വീഴാൻ ഒരുങ്ങിയപ്പോൾ അവളുടെ ഇടുപ്പിൽ കൂട്ടിപിടിച്ചു കുഞ്ഞൻ.....

നിമിഷങ്ങൾക് അകം അവളെയും കൊണ്ട് കുളത്തിലേക്ക് വീണു രണ്ട് പേരും...... അവന്റെ നെഞ്ചിലെ ചൂടിനോട് ചേർന്നു കുളത്തിലെ അടിത്തട്ടിലേക്ക് പതിക്കുമ്പോൾ കുഞ്ഞന്റെ ഇരു കൈകളും ഭദ്രയെ മുറുകെ പിടിച്ചിരുന്നു.......... ആ വെള്ളത്തെ ഭേദിച്ചു അവളെയും കൊണ്ട് പൊങ്ങി വന്ന നിമിഷം... " ചെറിയ ഭയത്തോടെ ചുറ്റും നോകിയവൻ......... അമ്മ.. "" എന്റെ അമ്മ.... ""ഈറൻ ഒലിക്കുന്ന പെണ്ണിനേയും നെഞ്ചിൽ ചേർത്തവൻ..... ആ വെള്ളത്തിൽ ആകെ പരതി..... ( മണിവർണ്ണയെ മുക്കി കൊന്നത് ഇവിടെ ആണ് ഒരുപക്ഷെ അതായിരിക്കും അവനിലെ ഈ ഭാവ മാറ്റത്തിനു കാരണം ) ആദിയെട്ടാ...""" കുഞ്ഞന്റെ ഭാവം കണ്ടതും അവനെ കുലുക്കി വിളിച്ചു ഭദ്ര...... ആഹ്ഹ്.. ""ഭദ്ര.. "" സ്വബോധം വന്നതും അവളുടെ നെറുകയിൽ പതിയെ തലോടി...... മൂർദ്ധാവിൽ മെല്ലെ ചുംബിച്ചു.... നിനക്ക് ഒന്നും പറ്റിയില്ലല്ലോ മോളേ.... മ്മ്ഹ്ഹ് """ ഇല്ല.... ഈറനോടെ നെഞ്ചൊപ്പം വെള്ളത്തിൽ അവനോട് ചേർന്നതും ആകാശത്തു വലിയ മുഴക്കത്തോടെ പ്രകൃതിയുടെ വെള്ളികൊലുസ് അവരെ നനയിച്ചു താഴെക് പതിച്ചു........

വെളുത്ത മുത്തുകൾ അവളുടെ മൂർദ്ധവിൽ ചുംബിച്ചു... പിന്നെ അത്‌ നെറ്റിത്തടങ്ങളെ പുണർന്നു കൊണ്ട് നാസിക തുമ്പിലൂടെ കുഞ്ഞിളം അധരങ്ങളെ നനയച്ചതും കുഞ്ഞൻ തന്റെ വിരലുകളാൽ ആ അധരങ്ങളിലെ വെള്ളത്തുള്ളികളെ കുശുമ്പോടെ തുടച്ചു നീക്കി..... ഇത് എനിക്ക് മാത്രം സ്വന്തം ആണ് പെണ്ണേ..... ആ വെള്ളത്തുളളികളുടെ ചുംബനങ്ങളെ ഭേദിച്ച് അവന്റെ അധരം അവളിലേക്ക് ചേർന്നു........ചെറു തണുപ്പോടെ പെയ്തിറങ്ങുന്ന മഴയിൽ കുതിരുമ്പോൾ തന്റെ അധരങ്ങളുടെ ചൂട് അവളിലേക് പകർന്നു നൽകി അവൻ........... ഈ വല്യേട്ടൻ ഇതെവിടെ പോയി..... "" ദേവൂട്ടൻ ആകാശിന്റെ കയ്യും പിടിച്ചു വലത്തേ കൈയിൽ ഇരുന്ന കുട പതുക്കെ കറക്കി വെള്ളം തെറിപ്പിച്ചു കൊണ്ട് അവിടേക്കു വന്നു ആകാശിനെ മാറ്റപ്പുരക്ക് പുറത്ത് നിർത്തി അവൻ താമര കുളത്തിലേ പടവിലേക് ചാടി കയറിയതും ഒരു നിമിഷം കണ്ണൊന്നു അടച്ചു തുറന്നു അതേ വേഗത്തിൽ പുറത്തേക് ചാടി..... വല്യേട്ടൻ അവിടെ ഉണ്ടോ ദേവൂട്ട..... "" ആകാശ് മുന്പോട്ട് ആഞ്ഞതും അവനെ തടഞ്ഞു ദേവൂട്ടൻ.... വല്യേട്ടൻ ഭദ്രക്ക് ഓക്സിജൻ കൊടുക്കുവാ... ജീവ വായുവിന് ഒക്കെ ഇപ്പോൾ വലിയ ഡിമാൻഡ് ആണെന്നെ.... ആകാശേട്ടൻ വാ... നമുക്ക് പാവം പ്രകൃതി തരുന്ന ശുദ്ധ വായു ശ്വസിക്കാം....... ആകാശിനെയും വലിച്ചു കൊണ്ട് ഓടി കിച്ചൂന്റെ മുൻപിൽ ആണ് ചെന്നത്...... എടാ നിന്നെ വല്യേട്ടനെ വിളിക്കാൻ വിട്ടത് അല്ലെ... നന്ദേട്ടന്റെ first aid കഴിഞ്ഞു.. പോയി സംസാരിക്കാൻ പറഞ്ഞു രുദ്രച്ഛൻ.......

കിച്ചു എത്തി പുറകിലേക്ക് നോക്കി... കുഞ്ഞേട്ടൻ എന്താ നോക്കുന്നത് വല്യേട്ടൻ വന്നോളും.....സച്ചുവേട്ടന്റെ തലയിൽ മരുന്ന് വച്ചോ...... കയ്യിൽ ഇരുന്ന കുട മടക്കി വരാന്തയിൽ വെച്ചവൻ...... ആ മരുന്നൊക്കെ വച്ചു....... "" രക്തം കട്ടപിടിക്കൻ ഉള്ള പച്ചമരുന്ന് ആണ്.... ചിന്നു അടുത്തുണ്ട് അതാ ഞാൻ പുറത്തേക് വന്നത്......... കിച്ചു ഓടിന്റെ പുറത്തു നിന്നും വരുന്ന വെള്ളം പതിയെ തെറിപ്പിച്ചു...... കാവിലമ്മേ ആ മുറിയിൽ എങ്കിലും ആവശ്യത്തിന് ഓക്സിജൻ കാണണേ... "" ദേവൂട്ടൻ നെഞ്ചത് കൈ വച്ചതും കിച്ചു പുരികം ഉയർത്തി നോക്കി.... ഓക്സിജനോ...? നിനക്ക് തലയ്ക്കു വല്ല വട്ടും ഉണ്ടോ ചെക്കാ......... അത് ഒന്നും തന്നെ പോലെ സിംഗില്സന് പറഞ്ഞാൽ മനസ്സിൽ ആകില്ല......എന്നാലും ചിന്നുക്കുട്ടിയെ അവിടെ ഒറ്റക് നിർത്തേണ്ടരുന്നു..... കുറുമ്പൻ കുശുമ്പ് കാണിച്ചു..... ചിന്നു അവന് കഞ്ഞി കോരി കൊടുക്കുവാടാ പൊട്ടാ.. അതിന് തലക്ക് അല്ലെ അടി കിട്ടിയത് കൈകൾക് കുഴപ്പം ഒന്നും ഇല്ലല്ലോ........ ഇങ്ങനെ പോയാൽ എല്ലാം കൂടെ എന്നേ വഴി തെറ്റിക്കും........ മുന്പോട്ട് നടന്നവൻ ഒന്ന് തിരിഞ്ഞു നിന്നു...... ആ വിശ്വാമിത്രനും കഞ്ഞി കുടിക്കുവാണോ...? മ്മ്ഹ്ഹ്... "" അല്ലടാ കുശുമ്പ നന്ദേട്ടന്റെ അടുത്തുണ്ട്......ആകാശിന്റെ തോളിൽ കൈ ഇട്ടു കിച്ചു..... രണ്ട് പേരും കുറുമ്പന്റെ കുശുമ്പ് കണ്ടിട്ട് ചിരി അടക്കാൻ പാട് പെട്ടു... ( തുടരും )

NB ::: മണിവണ്ണയെ മുക്കി കൊന്ന താമര കുളത്തിൽ വീണത് കൊണ്ട് ആണ് കുഞ്ഞനിൽ അങ്ങനെ ഒരു ഭാവഭേദം വന്നത്.. അത്‌ എല്ല്ലാം നന്മയുടെ വിജയത്തിന്റ തുടക്കം ആകട്ടെ...... വലിയ part ഉണ്ട് വലിയ കമന്റ് ഇട്ടോളു അല്ലേൽ ഞാൻ മടി പിടിക്കും..... നാളെ നമുക്ക് നന്ദനിലേക്കും അവന്റ ജാനകിയിലേക്കും കടന്നു ചെല്ലാം...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story