ആദിശങ്കരൻ: ഭാഗം 38

adhishankaran

എഴുത്തുകാരി: മിഴിമോഹന

അതിന് തലക്ക് അല്ലെ അടി കിട്ടിയത് കൈകൾക് കുഴപ്പം ഒന്നും ഇല്ലല്ലോ........ ഇങ്ങനെ പോയാൽ എല്ലാം കൂടെ എന്നേ വഴി തെറ്റിക്കും........ മുന്പോട്ട് നടന്നവൻ ഒന്ന് തിരിഞ്ഞു നിന്നു...... ആ വിശ്വാമിത്രനും കഞ്ഞി കുടിക്കുവാണോ...? മ്മ്ഹ്ഹ്... "" അല്ലടാ കുശുമ്പ നന്ദേട്ടന്റെ അടുത്തുണ്ട്......ആകാശിന്റെ തോളിൽ കൈ ഇട്ടു കിച്ചു..... രണ്ട് പേരും കുറുമ്പന്റെ കുശുമ്പ് കണ്ടിട്ട് ചിരി അടക്കാൻ പാട് പെട്ടു... 💠💠💠💠 ചിന്നു.. "" എന്തിനാ മോളേ ഇങ്ങനെ കണ്ണ്‌ നിറക്കുന്നത് കഞ്ഞിയിൽ ഉപ്പിന്റെ ആവശ്യം വേറെ ഇല്ലല്ലോ പെണ്ണേ കണ്ണുനീരിന്റെ ഉപ്പു രസം കൂടി കലർന്നല്ലോ...... അവളുടെ വലത്തെ കൈയിൽ പിടിച്ചു സച്ചു.... ഇടം കയ്യാൽ കണ്ണുനീർ ഒപ്പി എടുത്തു... സച്ചുവേട്ട.... """" അവനിൽ നിന്നും വാക്കുകൾ കേട്ടതും ആ നെഞ്ചിലേക് ചാഞ്ഞു കഴിഞ്ഞിരുന്നു.... പേടിച്ചു പോയി ഞാൻ.. " ഒരുപാട്..... സച്ചുവേട്ടൻ ഇല്ലാതെ ചിന്നു ഇല്ല.... ഈ ചൂട് ഉണ്ടെങ്കിലേ എന്നിലെ തണൽ പൂർണ്ണം ആകു.... അറിയാം പെണ്ണേ.. ""നമ്മുടെ ചേട്ടായിയും വല്യേട്ടനും കൊച്ചേട്ടനും അതിലും ഉപരി രുദ്രച്ഛന്റെ നിഴലും നമുക്ക് ഒപ്പം ഉള്ളപ്പോൾ ഒന്നും സംഭവിക്കില്ല.....

ചിന്നുവിന്റെ മൂർദ്ധാവിൽ മെല്ലെ മുഖം അമർത്തി അവൻ...... എങ്കിലും സൂക്ഷിക്കണം നീ... "" അവളുടെ തോളിൽ പിടിച്ചു പതിയെ ഉയർത്തി അവൻ.... നാഗ """ അവൻ പുറകെ ഉണ്ട് മുറിവേറ്റവൻ ആണവൻ....... മ്മ്.. "" അറിയാം സച്ചുവേട്ട... എന്റെ നിഴലിനെ പോലും അവൻ സ്പർശിക്കില്ല...... അതിന് പോലും അവകാശി എന്റെ.... എന്റെ......... നാണം കൊണ്ട് മുഖം താഴ്ത്തി അവൾ.... എന്റെ... "" ബാക്കി പറ പെണ്ണേ..... ചെറു കൊഞ്ചലോടെ അവളുടെ താടി തുമ്പ് പിടിച്ചു ഉയർത്തി അവൻ.... പോ.. "" സച്ചുവേട്ട.... വലം കൈ കൊണ്ട് അവന്റെ നെഞ്ചിൽ ആഞ്ഞു പിച്ചി വാതുക്കലേക്ക് ഓടിയതും അമ്മേ..... """""""ഉറക്കെ വിളിച്ചു കൊണ്ട് കണ്ണവൾ അടച്ചു....ആരെയോ ഇടിച്ചു പുറകോട്ടു വീഴാൻ പോയതും അവളെ മുറുകെ പിടിച്ചു അയാൾ...... ചിന്നു മോളേ.... "" കുഞ്ഞന്റെ ശബ്ദം കേട്ടതും കണ്ണ്‌ തുറക്കുമ്പോൾ ആ സഹോദരന്റെ കൈകൾ സുരക്ഷിതമായി അവളെ താങ്ങി പിടിച്ചിരുന്നു....... വല്യേട്ടന്റെ നെഞ്ച് ഇടിച്ചു കലക്കിയോടി....? സച്ചു പതുക്കെ എഴുനേറ്റ് വന്നു രണ്ട് പേരും കുഞ്ഞനെ അടിമുടി നോക്കി..... ഇതെന്താ ആദിയേട്ടാ നനഞ്ഞു ഇരിക്കുന്നത് മഴ മുഴുവൻ നനഞ്ഞോ....?

അവനിൽ നിന്നും അടർന്നു മാറി സ്റ്റാൻഡിൽ കിടന്ന് ടവൽ എടുത്തു കൈയിൽ കൊടുത്തു ചിന്നു.... അ.. അ.. അത്‌... മഴ... മഴ... ആ മഴ നനഞ്ഞു... ടവൽ വാങ്ങി അവർക്ക് മുഖം കൊടുക്കാതെ നേരെ ബാത്‌റൂമിൽ കയറുമ്പോൾ സച്ചുവും ചിന്നുവും മുഖത്തോടെ മുഖം നോക്കി.... സച്ചുവേട്ട താഴെ വെള്ളം കിടപ്പുണ്ട് വീഴരുത്..."""..... മുൻപോട്ട് ആഞ്ഞ അവനെ തടയും മുൻപേ ... അയ്യോ"""""""'' എന്നൊരു നിലാവിളി കേട്ടതും രണ്ടും കണ്ണ്‌ തള്ളി....... ഓടി വന്ന കുറുമ്പൻ ആ വെള്ളത്തിൽ കാല് തെറ്റി അതേ വേഗത്തിൽ കട്ടിലിന്റെ അവിടേക്കു തെന്നി പോയിരുന്നു........ അമ്മേ എന്റെ നടുവ്....... """അവിടെ കിടന്നു നടുവ് പതുക്കെ തിരുമ്മിയതും സച്ചുവും ചിന്നുവും പൊട്ടി ചിരിച്ചു... ...... എടൊ കാലാ.. "" മനുഷ്യത്വം കാണിക്കടോ... തന്റെ കൈക്കു കുഴപ്പം ഒന്നും ഇല്ലാലോ ഒരു കൈ എനിക്ക് തരാൻ......... പിള്ളേർ ആയാൽ കുറച്ചൊക്കെ അനുസരണ വേണം......."" സച്ചു വഴക് പറഞ്ഞൂ കൊണ്ട് അവനെ താങ്ങി എടുത്തു........... പിള്ളേര് ആയില്ലല്ലോ ആകുമ്പോൾ ഞാൻ അനുസരിച്ചോളാം....ഇങ്ങേരു കഞ്ഞി കുടിച്ചു കഴിഞ്ഞല്ലോ അത്‌ മതി... നടു നിവർത്തി താഴെക്കനോക്കി....

ഇത് ആരാ ഇവിടെ എല്ലാം മൂത്രം ഒഴിച്ചത്...? അത്‌ ആദിയേട്ടൻ .........""""" ഇവിടെയോ.... """ചിന്നുവിനെ പൂർത്തി ആക്കാൻ സമ്മതിക്കാതെ ഇടയിൽ കയറി കുറുമ്പൻ... അല്ല മഴ നനഞ്ഞു വന്നതാ.... "" ചിന്നു ഒരു തുണി എടുത്തു അവിടെ ആകെ തുടച്ചു.... മ്മ്ഹ്ഹ്... "" വല്യേട്ടൻ കുറെ മഴ നനയുന്നുണ്ട് മോളേ............ അടക്കി ചിരിച്ചു കുറുമ്പൻ......... എന്താടാ ഇവിടെ ശബ്ദം കേട്ടത് ചക്ക വീഴും പോലെ .....കുഞ്ഞൻ തല തുവർത്തി ഇറങ്ങി വന്നു...... ചക്ക അല്ല ഞാൻ വീണത് ആണ്...... വല്യേട്ടന് ഇപ്പോൾ അങ്ങനെ ഒക്കെ തോന്നും ഈ ലോകത്ത് അല്ലലോ....... എന്താടാ... ""? കുഞ്ഞൻ സംശയത്തോടെ നോക്കി... മ്മച് """ ഞാൻ ഒന്നും കണ്ടില്ല എന്ന് പറഞ്ഞതാ....ചുമൽ കൂച്ചി കുറുമ്പൻ.... ഈ പെണ്പിള്ളേര്ക് ഉള്ള ബോധം പോലും ഈ ചെക്കന് ഇല്ലാലോ വാല്യേട്ട..... സച്ചു കട്ടിലിലേക് ഇരുന്നു..... ബോധം അല്ല അവന് അഹങ്കാരം ആണ്.... കൊഞ്ചിച്ചു വഷള് ആക്കി എല്ലാവരും കൂടി....കുഞ്ഞൻ കണ്ണാടിയിൽ ഒന്ന് നോക്കി ചുണ്ടിൽ ചെറിയ ചിരി വിടരുന്നത് ചുണ്ട് കൂർപ്പിച്ചു നോക്കി ദേവൂട്ടൻ......

എടാ സച്ചു ഞാൻ നന്ദേട്ടന്റ അടുത്തുണ്ട് ഇനി വല്യേട്ടനെ കണ്ടില്ല എന്ന് പറഞ്ഞു ഈ മന ഇളക്കി മറിക്കരുത് എല്ലാം കൂടെ........ ഞങ്ങളും വരുന്നു.... "" രണ്ടുപേരും ചാടി എഴുനേറ്റു...... എവിടേക്ക്...? അല്ല നന്ദേട്ടന്റെ അടുത്ത്.... ഇടക്ക് ജാനകി ജാനകി എന്ന് പറഞ്ഞു കാറികൂവുന്ന്നുണ്ടായിരുന്നു അറിയാൻ ഒരു ആകാംഷ... സച്ചു നാക്കു നീട്ടി.... ഓഹ് .. "" അങ്ങേരും ഓക്സിജന്റെ ആളാണോ...ദേവൂട്ടൻ വായ പൊത്തി.. എന്താടാ..?? മുന്പോട്ട് പോയ കുഞ്ഞൻ തിരിഞ്ഞു നോക്കി.... മ്മ്ഹ്ഹ്.. "" ഒന്നും ഇല്ല വല്യേട്ടൻ നടന്നോ ഈ പാത പിന്തുടർന്ന് ഞാനും പുറകെ വരും എന്ന് പറഞ്ഞതാ... ഉണ്ടക്കണ്ണുകൾ മുറുകെ അടച്ചു കുറുമ്പൻ ചിരികുമ്പോൾ ഇരു കവിളിലും കുഞ്ഞി നുണക്കുഴി തെളിഞ്ഞു നിന്നു...... 💠💠💠💠 ഭദ്രേച്ചി.... "" ഇതെന്താ മഴ നനഞ്ഞോ....? ചിന്നു മുറിയിൽ വരുമ്പോൾ നനഞു കുതിർന്ന ധാവണി ദേഹത്തു കൂടി ചുറ്റി നിലക്കണ്ണാടിയിൽ നാണത്തോടെ നോക്കി നില്പുണ്ട്...... ഭദ്രേച്ചി.... ""..... ചിന്നു അവളെ തട്ടി വിളിച്ചു.. ഏഹ്... "" വിടർന്ന കണ്ണുകൾ നാലുപാടും പാഞ്ഞു.... മ്മ്മ്... "" അപ്പോൾ ആദിയേട്ടൻ മാത്രം അല്ല മഴ നനഞ്ഞത് അല്ലെ.... ചെറുതായി ചോര പൊടിയുന്ന ഭദ്രയുടെ കുഞ്ഞ് ചുണ്ടിലേക് കൈ ചൂണ്ടി അവൾ........ വേഗം ഇത് തുടച്ചു കളഞ്ഞോ....ആരും കാണണ്ട...... ചിന്നുവിന്റെ മുഖത്ത് നാണം വന്നതും..... ഭദ്ര ഇരു കണ്ണും മുറുകെ അടച്ചു.... ശോ... ""

തലയിൽ മെല്ലെ അടിച്ചു........ പോയി മാറ്റി വാ... അല്ലേൽ പനി പിടിക്കും... ചിന്നു ഒന്ന് ഇളിച്ചു കാണിച്ചു..... 💠💠💠💠 നന്ദാ...... """ തടി കട്ടിലിൽ ചാരി കിടക്കുന്ന നന്ദന്റെ പൊള്ളിയ മുറിപ്പാടിലെ ഔഷധ കൂട്ടുകളിൽ കൂടി ഇടത്തെ കൈ കൊണ്ട് പതിയെ വിരലുകൾ ഓടിച്ചു ചിത്രൻ............ ബാക്കി ചെകുത്താന്മാർ ചുറ്റും കൂടി......... ചിത്ര എങ്ങനെ നന്ദി പറയണം എന്ന് അറിഞ്ഞു കൂടാ എനിക്ക്.... ഒരു നിമിഷം കൈ വിട്ടു പോയ ജീവിതം... തിരികെ തന്നു...... അവർക്ക് മുൻപിൽ കൈ കൂപ്പി നന്ദൻ.... എന്താ ശരിക്കും നന്ദേട്ടന് സംഭവിച്ചത് നടന്നത് എല്ലാം ഓർമ്മ ഉണ്ടോ...? അയാളുടെ കൈയിൽ എങ്ങനെ ചെന്നു പെട്ടു......? കുഞ്ഞൻ അവന് അരികിലേക്കു ഇരുന്നതും അവന്റെ കയ്യിൽ മുറുകെ പിടിച്ചു നന്ദൻ....... ഞാൻ... ഞാൻ.... അയാൾ എന്റെ അടുത്തേക്ക് എങ്ങനെ വന്നു ചേർന്നു.... ആഹ്ഹ്... "" ചിത്രന്റെ വല്യച്ഛൻ എന്നാണ് അന്ന് അയാൾ എന്നോട് പറഞ്ഞത്..... നന്ദൻ പലതും ഓർത്തെടുക്കാൻ ശ്രമിച്ചു....... ആദ്യമായ് അയാളെ കണ്ട ദിവസം.. മരങ്ങാട് ഇല്ലത്തു അയാൾ വന്നു.......

ഇവന്റെ വല്യച്ഛൻ ആണെന്നും ആ വഴി പോയപ്പോൾ ഇല്ലം ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി കയറിയതും ആണെന്ന് അയാൾ എന്നേ ധരിപ്പിച്ചു ...... എന്നിട്ട്...? കുഞ്ഞാപ്പു ആകാംഷയോട് നോക്കി..... കഴുത്തിലെ പൂണൂലും രക്ഷകളും കണ്ടപ്പോൾ എനിക്ക് സംശയം ഒന്നും തോന്നിയില്ല... ഒരു ചായ ഇട്ടു കൊടുത്തു ഞാൻ.... അത്‌ വരെ മാത്രമേ എനിക്ക് ഓർമ്മ ഉള്ളൂ.....ചായ കൊണ്ട് വരുമ്പോൾ അയാളുടെ നാവിൽ നിന്നും എന്തൊക്കെയോ മന്ത്രങ്ങൾ പുറത്തേക് വന്നിരുന്നു.... അത്‌ വരെ കണ്ട ഭാവം ആയിരുന്നില്ല അയാളിൽ..... മറ്റൊരു മുഖം......... അത്‌ പറയുമ്പോൾ നന്ദന്റെ മുഖത്ത് ഭയം നിഴലിച്ചു..... പിന്നെ ഞാൻ മറ്റാരോആയി മാറുക ആയിരുന്നു... ഓരോ നിമിഷവും എന്നിലേക്കു കടന്നു വരുന്ന ചിന്തകളിൽ വെറി പൂണ്ടു...... മനസിന്റെ നിയന്ത്രണം എന്നിൽനിന്നും പൊയ്ക്കൊണ്ടിരുന്നു..... ഞാൻ അറിഞ്ഞു കൊണ്ട് അല്ല ചിത്ര നിന്നെ......കണ്ണിൽ നിന്നും ഒഴുകി വരുന്ന കണ്ണുനീരിനെ തടയാൻ നന്ദന് കഴിഞ്ഞില്ല.......ചിത്രന്റെ വലത്തേ കയ്യിൽ പതിയെ തലോടി അയാൾ.... സാരമില്ല നന്ദാ.... "" ഇത് ഒന്നും നിന്റ തെറ്റ് അല്ല... നിന്നെ പോലൊരു പാവത്തിനെ അയാൾ മുതൽ എടുത്തു....... ചിത്രൻ അവന്റെ തലയിൽ പതിയെ തലോടി..... നന്ദേട്ടനെ അവർ എങ്ങനെ ആണ് ആലത്തൂർ കൊണ്ട് പോയതെന്നു ഓർമ്മ ഉണ്ടോ...?

കുഞ്ഞന്റെ മുഖത്ത് ജിജ്ഞാസ നിറഞ്ഞു.... മ്മ്മ ഉണ്ട്..... പൂജ തുടങ്ങും മുൻപ് ഒത്ത വണ്ണവും നീളവും ഉള്ള ഒരു മനുഷ്യനും കുറച്ചു ഗുണ്ടകളും അവിടേക്കു വന്നു.... അവർ ആണ് എന്നേ കാറിൽ അവിടെ നിന്നും കൊണ്ട് പോയത്..... അവരെ ഇനി കണ്ടാൽ തിരിച്ചു അറിയുമോ നിനക്ക്....? ചിത്രൻ സംശയത്തോടെ നോക്കി.... മ്മ്.. അറിയും.... അയാളുടെ മുഖം എന്റെ കണ്മുൻപിൽ വ്യക്തമായി തെളിഞ്ഞു നില്കുന്നുണ്ട് .......... ആരായിരിക്കും അയാൾ ജാതവേദനെ സഹായിക്കുന്ന മനുഷ്യൻ .......കുഞ്ഞൻ മീശ കടിച്ചു കൊണ്ട് ആലോചിച്ചു.... നന്ദാ ജാനകി.... """? ചിത്രൻ അത്‌ ചോദിക്കുമ്പോൾ കുറുമ്പനും ചെകുത്താന്മാരും ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.... അ... അഹ്.. ഹ്...... അറിയില്ല ചിത്ര........ രണ്ട് മാസത്തിനകം തിരികെ.... തിരികെ വരും എന്ന് വാക്ക് കൊടുത്തത് ആണ് ഞാൻ.......ഇപ്പോൾ എട്ട് മാസം കഴിഞ്ഞു......ആ നരകത്തിൽ എന്റെ പെണ്ണ് ജീവനോടെ കാണുമോ എന്ന് പോലും അറിയില്ല..... നന്ദന്റെ വാക്കുകൾ മുറിഞ്ഞു തുടങ്ങിയിരുന്നു... എവിടെ ആണ് ജാനകി ഉള്ളത്....

എവിടെ ആണെങ്കിലും ഞാൻ കൊണ്ട് തരും നന്ദേട്ടന്റെ ജാനകിയെ.... കുഞ്ഞൻ അവന്റെ കയ്യിൽ മുറുകെ പിടിക്കുമ്പോൾ നന്ദന്റെ കണ്ണിൽ പ്രതീക്ഷയുടെ തിരി നാളം തെളിഞ്ഞു.. ..... ആദി അവൾ എന്റെ ജീവിതത്തിലേക് വന്നത് തന്നെ തികച്ചും അപ്രതീക്ഷിതമായിട്ട് ആണ് .... ആദ്യം ഉടക്കി.... വഴക് പറഞ്ഞു ആ വഴക്കാളിയെ പിന്നെ.. പിന്നെ...... സ്വന്തം എന്ന് തിരിച്ചു അറിഞ്ഞ നിമിഷങ്ങൾ .......... മ്മ്ഹ്ഹ്.. "" നന്ദൻ ഒന്ന് ചിരിച്ചു..... എന്റെ നാലാം വയസിൽ അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞു ഒരു ആശ്രമത്തിൽ ആണ് ഞാൻ വളർന്നത്.... അത്‌ കൊണ്ട് തന്നെ ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടായിരുന്നു......നന്നായി പഠിക്കുന്നത് കൊണ്ട് പിജി വരെ എന്നേ പഠിപ്പിക്കാൻ ആശ്രമം ട്രസ്റ്റ്‌ മുൻകൈ എടുത്തു...... ഡിഗ്രിക്കു പഠിക്കുമ്പോൾ എന്നിലേക്ക് വന്നതാണ് ചിത്രൻ..... രണ്ട് പേരും രണ്ട് തരത്തിൽ ദുഖിതർ... ഞാൻ അനാഥൻ എന്ന മുദ്ര നെഞ്ചിൽ ചൂടുമ്പോൾ ഇവൻ അപകർഷതബോധം നെഞ്ചിൽ ചൂടി......... പക്ഷെ പരസ്പരം തണൽ ആയി ഞങ്ങൾ ജീവിച്ച അഞ്ചു വർഷം.... പഠനം കഴിഞ്ഞു കോളേജിൽ ഗസ്റ്റ്‌ ലെക്ചർ ആയി കയറുമ്പോൾ ആണ് ജാനകി എന്റെ ജീവിതത്തിലേക് കടന്നു വരുന്നത്... തല തെറിച്ച പെണ്ണ് അതായിരുന്നു അവൾക് ഞാൻ നൽകിയ സ്ഥാനം........

എന്റെ സ്വഭാവത്തിനും നേരെ വിപരീതം......... കലിപ്പനും കാന്താരിയും.... ഇങ്ങേരും എന്നേ വഴി തെറ്റിക്കും...... കുറുമ്പൻ ഒന്ന് കൂടി ഞെളിഞ്ഞു ഇരുന്നതും കുഞ്ഞാപ്പു കണ്ണുരുട്ടി... മ്മ്ഹ്ഹ്.. "" അങ്ങനെയും പറയാം അല്ലെ ചിത്ര.....പക്ഷെ അവൾ എന്ന പെണ്ണിനെ അടുത്തറിഞ്ഞതും അത്ഭുതം ആയിരുന്നു അവൾ എനിക്ക്..... എല്ലാവരും ഉണ്ടായിട്ടും അനാഥ....... നെഞ്ചിൽ കൊരുത്തു വലിക്കുന്ന ദുഃഖങ്ങൾ പുഞ്ചിരിയോടെ നേരിടുന്നവൾ.............. പ്രതാപി ആയിരുന്ന ചേന്നോത്""""" തറവാട്ടിലെ ദേവരാജന്റെ ഇളയ മകൾ ഊർമ്മിള ദേവിക്കു പിഴച്ചു പെറ്റ സന്താനം....... അവളുടെ അമ്മയുടെ മരണത്തോടെ അമ്മവാന്മാർക്ക് വെറും വേലക്കാരി മാത്രം ആയവൾ അവിടെ.........അവൾക് സ്നേഹം പകർന്നു നൽകാൻ ആകെ ഉണ്ടായിരുന്നത് മുത്തശ്ശി വസുന്ധര ദേവി ആണ് അവരുടെ കാരുണ്യം കൊണ്ട് മാത്രം ആണ് ആ കുട്ടിയെ പഠിക്കാൻ വിട്ടത് തന്നെ ....... കൂടുതൽ അറിഞ്ഞപ്പോൾ അവളോട് തോന്നിയ വികാരം അത്‌ എന്തെന്ന് എനിക്ക് അറിയില്ലായിരുന്നു....... അവളിലെ നിഷ്കളങ്കത എന്നേ വീണ്ടും വീണ്ടും അവളിലേക്ക് അടുപ്പിച്ചു .... ഏതോ നിമിഷത്തിൽ മനസും ശരീരവും അവൾക്കു നൽകുമ്പോൾ ഒരു വാക്ക് മാത്രം അവൾക്കു നൽകി തിരികെ വരും ഞാൻ എന്ന്....... പാവം ഇന്നും കാത്തിരിക്കുന്നുണ്ടാവും .......

നന്ദൻ വലം കൈ കണ്ണിനു കുറുകെ വച്ചു..... കവിളിൽ കൂടി ഒഴുകി ഇറങ്ങുന്ന കണ്ണുനീർ അവനെ ചുട്ട് പൊള്ളിച്ചു തുടങ്ങിയിരുന്നു........ എവിടെ ആണ് ഈ ചേന്നോത് തറവാട്...... അഡ്രെസ്സ് തന്നാൽ മതി.... നാളെ വൈകിട്ട് ജാനകിയെ നന്ദേട്ടന്റെ മുൻപിൽ കൊണ്ട് വന്നിരിക്കും ഞങ്ങൾ....... അല്ലേടാ കേശു.... "" കുഞ്ഞൻ എഴുനേറ്റു മുണ്ട് ഒന്ന് മടക്കി കുത്തി... അതേ... "" വല്യേട്ടനും ഞാനും ഒരു കാര്യം ഏറ്റാൽ അത്‌ നടത്തിയിരിക്കും.... കുറുമ്പൻ കുഞ്ഞന്റെ തോളിൽ കൂടി കൈ ഇട്ടു കൊണ്ട് പുരികം ഉയർത്തി ... എന്തോ.. എങ്ങനെ.... മര്യാദക് ഇവിടെ നിന്നോണം... ഇരികത്തൂർ മനക് പുറത്ത് ഇറങ്ങിയാൽ മുട്ട് കാല് തല്ലി ഓടിക്കും ഞാൻ..... കുഞ്ഞൻ അവന്റെ കൈ പിടിച്ചു പുറകോട്ടു വച്ചു.... ഇനി കാമുകിമാരെ എല്ലാം എന്റെ ലോക്കറിൽ വച്ചിട്ട് പോകാൻ ആണ് ഉദ്ദേശ്യം എങ്കിൽ ...കൂടുതൽ പലിശക്ക് എല്ലാത്തിനെയും എടുത്തു വിൽക്കും ഞാൻ പറഞ്ഞേക്കാം .... മ്മ്ഹ്ഹ്... "" മുഖം ഒന്ന് കോട്ടി അവൻ......... എന്ത് പരാക്രമം കാണിച്ചാലും നിന്നെ കൊണ്ട് പോവില്ല....പോയി ഭദ്രയുടെ കൂടെ ഇരുന്നു വല്ലോം പഠിക്കാൻ നോക്ക്....

കുഞ്ഞാപ്പു പതുക്കെ എഴുനേറ്റു മുന്പോട്ട് നടന്നതും നഖം കടിച്ചു ചിത്രനെ നോക്കി...... ചേട്ടായി... ""..... പ്ലീസ്... പോയി കിടന്ന് ഉറങ്ങാൻ നോക്ക് ചെക്കാ.... തലയിൽ ഒരു കൊട്ട് കൊടുത്തു ചിത്രൻ.... അല്ലേലും നന്ദേട്ടനെ രക്ഷിക്കാൻ വന്നപ്പോഴും എന്നേ കൂട്ടിയില്ല.. "" കണ്ണിൽ ചോര ഇല്ലാത്ത ഏട്ടന്മാർ... മ്മ്ഹ്ഹ്.. "" ഓരോന്ന് പതം പറഞ്ഞു നില്കുന്നവനെ നന്ദൻ വാത്സല്യത്തോടെ നോക്കി.... 💠💠💠💠 ചേന്നോത്തു തറവാട്... """"കുഞ്ഞന്റെ നാവിൽ നിന്നും വീണ ആ പേരു രുദ്രൻ വീണ്ടും വീണ്ടും മന്ത്രിച്ചു കൊണ്ട് തടി തൂണിൽ ഒരു കൈ ഊന്നി നിന്നു.. ഇവിടുന്ന് ഒരു നാല് അഞ്ചു മണിക്കൂർ യാത്ര ഉണ്ട് അച്ഛാ അവിടെ വരെ... "" നാലമംഗലം എന്ന് ആണ് ആ സ്ഥലത്തിന്റെ പേര്..... ഞങ്ങൾ രാവിലെ പോകും... വാക്ക് കൊടുത്തു ആ പാവത്തിന്... കുഞ്ഞന്റെ കണ്ണുകൾ പ്രതീക്ഷയോട് രുദ്രനെ നോക്കി...... മ്മ്.. പൊയ്ക്കോളൂ... ചില നിയോഗങ്ങൾ അങ്ങനെ ആണ് അത്‌ നമ്മെ തേടി വരും..... നീ ചേന്നോത്തു തറവാട്ടിൽ എത്തിച്ചേരേണ്ടത് അനിവാര്യം ആണ്..... തടയില്ല ഞാൻ.... അവന്റെ കവിളിൽ മെല്ലെ തട്ടി.... രുദ്രൻ...... പോയി കിടന്ന് ഉറങ്ങിക്കോളൂ........

കുഞ്ഞനും കുഞ്ഞാപ്പുവും പോയതും രുദ്രൻ ചിത്രനെ നോക്കി.... ചേട്ടച്ഛ നന്ദൻ പറഞ്ഞത് വച്ചു എനിക്ക് അറിയാം ജാനകി ആ വീട്ടിൽ അനുഭവിക്കുന്ന യാതനകൾ ... ആാാ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന് ഭയം ഉണ്ട് അവന്..... ചിത്തു... "" ജാനകി ഇരികത്തൂർ എത്തിച്ചേരേണ്ടത് കാലത്തിന്റെ നിയോഗചക്രത്തിൽ എഴുതി ചേർത്തത് ആണെങ്കിൽ അവൾ എത്തി ചേരും....... സമാദാനത്തോടെ പോയി കിടന്ന് ഉറങ്ങിക്കോ.... ചിത്രൻ പോയതും ഉണ്ണി രുദ്രന് അരികിലേക് വന്നു.... രുദ്രേട്ട... "" ഈ വീട്ടു പേര് അല്ലെ അന്ന് എന്നോട് പറഞ്ഞത്........ മ്മ്മ്.... "" അതേ """"ചേന്നോത് കുറുപ്പ് """"""അഞ്ഞൂറ് വർഷങ്ങൾക് മുൻപ് ഇരികത്തൂർ മനയിലെ കാര്യസ്ഥൻ ആയിരുന്നവൻ.... ജലന്ദരന്റെ മറ്റൊരു മുഖം........ ഈ തറവാട് അത്‌ തന്നെ ആയിരിക്കുമോ രുദ്രേട്ട... അതും ഇവിടുന്നു ഇത്രയും ദൂരം..... ഉണ്ണി സംശയത്തോടെ നോക്കി.... ഉണ്ണി... "" അങ്ങനെ ചോദിച്ചാൽ .... ആഹ് അതിനെ കുറിച് ആധികാരികം ആയി ഇങ്ങേരു പറഞ്ഞ് തരും....... കഴുത്തിലെ നേര്യത് കൊണ്ട് മുഖം തുടക്കുന്ന സഞ്ജയനെ ചെറിയ ചിരിയോടെ ചൂണ്ടി രുദ്രൻ.....

എന്താ രുദ്ര... "" ഇവന്റെ സംശയങ്ങൾ ഒന്നും തീർന്നില്ലേ... "" സഞ്ചയൻ ഉണ്ണിയുടെ അടുത്തേക് ഇരുന്നു...... സഞ്ജയേട്ടാ ഈ ചേന്നോത് തറവാട് ഏതാ ...? ചേന്നോത്തു തറവാട് ആണ് ദേ ആ കാണുന്നത്... സഞ്ചയൻ ജലന്ദരന്റെ വീട്ടിലേക് കൈ ചൂണ്ടി.... പേരും പ്രതാപവും ഇല്ലങ്കിലും ദുര്മന്ത്രവാദത്തിനു മാത്രം കുറവില്ല അത്ര ബഹുകേമം അല്ലെ ആ തറവാട്....... സഞ്ജയൻ കളിയായി ചിരിച്ചു.. അപ്പോൾ ഈ ചേന്നോത് അല്ല ആ ചേന്നോത്.... വെറുതെ തെറ്റിദ്ധരിച്ചു.... ഉണ്ണി നെടുവീർപ്പിട്ടു തൂണിൽ പിടിച്ചു അവിടേക്ക് എത്തി നോക്കി.... തെറ്റിദ്ധാരണ അല്ല ഉണ്ണി ശരിയായ ധാരണ തന്നെ ആണ്.... ഇവിടെ നിന്നും അടർന്നു പോയ ഭാഗം തന്നെ ആണ് അത്‌..... നാളെ കുട്ടികൾ പോകുന്ന ചേന്നോത് തറവാട്.......... രുദ്രൻ ചാര് പാടിയിലേക് ഇരുന്നു.. ഉണ്ണി അഞ്ഞൂറ് വര്ഷങ്ങള്ക് മുൻപ് ഇരിക്കത്തൂർ മനയിലെ കാര്യസ്ഥന്മാർ അറിയപ്പെട്ടിരുന്നത് ചേന്നോത്തു കുറുപ്പന്മാർ എന്നാണ്... അവർക്ക് താമസിക്കാൻ പതിച്ചു നൽകിയത് ആയിരുന്നു ആ തറവാട്.....ആന്ധ്രായിൽ നിന്നും ആ മുത്ത് ഇവിടെ വന്നശേഷം വിഷ്ണുവർദ്ധൻ തിരുമേനി അതായത് ആരവിന്റെ പൂർവ്വജന്മം അദ്ദേഹത്തിന്റെ മരണത്തോടെ അവർ കാര്യസ്ഥ പണി ഉപേക്ഷിച്ചു എന്ന് ആണ് മനയിലെ പറഞ്ഞ് കേട്ട അറിവ്.... അത്‌ ഒരു കെട്ട് കഥ മാത്രം ആണ് അല്ലെ രുദ്രാ....

സത്യത്തിൽ വിഷ്ണുവർദ്ധനു എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിവില്ല... സഞ്ചയൻ രുദ്രനെ നോക്കി.... അതേ... "" വിഷ്ണു വർദ്ധൻ ആ മുത്തിനെ കുറിച് പരാമർശിക്കുന്ന ഗ്രന്ധം ഉൾപ്പടെ എല്ലാം തെളിഞ്ഞു വരണം... ഇരുപത്തിഏഴാം വയസിൽ അദ്ദേഹം എങ്ങനെ മരണപെട്ടു അതിൽ കാളി ഉപാസകൻ ആയ ചേന്നോത്തു കുറുപ്പിന് ഉള്ള പങ്ക്.... എല്ലാം മറഞ്ഞു നില്കുന്നു....... രുദ്രൻ മീശ കടിച്ചു... (നേരത്തേ part 18 പറയുന്നുണ്ട് ഈ കാര്യങ്ങൾ ) രുദ്രേട്ട അത്‌ എനിക്ക് അറിയാം ഒരിക്കൽ പറഞ്ഞിട്ടുണ്ട് രുദ്രേട്ടൻ എന്നോട്.... പക്ഷെ കുട്ടികൾ പോകുന്ന ഈ തറവാട് ഈ ചേന്നോത് തറവാടും ആയി എന്ത് ബന്ധം.... ഉണ്ണി... "" വിഷ്ണുവർധന്റെ മരണശേഷം കുറുപ്പന്മാർ ബാക്കി ഉള്ളവരെ കൊണ്ട് ഇവിടെ നിന്നും നാലമംഗലത്തു പോയി എന്നാണ് പറയുന്നത്.........പിന്നീട് ആ തറവാടുമായി ഇരികത്തൂർ മനയിൽ ഒരു ബന്ധവും കാത്തു സൂക്ഷിച്ചില്ല......സഞ്ചയൻ ഒന്ന് നെടുവീർപ്പിട്ടു... വര്ഷങ്ങൾക് ശേഷം ജാനകിയിലൂടെ വീണ്ടും ആ ബന്ധം പുനഃസ്ഥാപിക്കുന്നു............അവൾ വരണം അത്‌ അനിവാര്യമായ വിധി ആണ്.......

അപകടങ്ങളെ തരണം ചെയ്തു അവളെ ഇവിടെ എത്തിക്കാൻ കുട്ടികൾക്കു കഴിയട്ടെ...... രുദ്രൻ കാലഭൈരവനെ തൊഴുതു..... 💠💠💠💠 വാവേ... "നിലക്കണ്ണാടിക്ക് മുൻപിൽ മുടി തോർത്തുന്നവളുടെ പിന്നിലൂടെ കൈകൾ ചേർത്ത് ഉദരത്തെ പുണർന്നു ...... നേർത്ത കുറുകലോടെ അവളുടെ കാതിൽ മെല്ലെ കടിച്ചവൻ..... ശ്... "" രുദ്രേട്ട വിട്... "" അവനിൽ നിന്നും തെല്ല് ഭയത്തോടെ അടർന്നവൾ കട്ടിലിലേക് കൈ ചൂണ്ടിയതും ഒന്ന് കണ്ണടച്ചു തുറന്നു രുദ്രൻ ..... ഇതെന്താ ഒളിംപിക്‌സ്നു ഓടാൻ പോകുന്നോ ഇവൻ........ ഒരു കട്ടിൽ മുഴുവൻ എടുത്തല്ലോ....താടിക് കയ്യും കൊടുത്തു കുറുമ്പന്റെ കിടപ്പു നോക്കി രുദ്രൻ..... ഈ കുട്ടി പിശാശ് എപ്പോഴാ ഇവിടെ വന്നു കയറിയത്....? അവന്റെ കയ്യും കാലും നേരെ ഇട്ടു രുദ്രൻ.... ചന്തുവേട്ടന്റെ കൂടെ കയറി കിടന്ന് വയ്യാത്ത ദേഹത്തു കാലെടുത്തു വച്ചതിനു മീനുവേച്ചി വഴക് പറഞ്ഞു... പിന്നെ അവന്മാരോടും വഴക് ആണ് നാളെ കൂടെ കൊണ്ട് പോകാത്തതിന്.... മുടി വാരി പൊത്തി അവന് അരികിൽ ഇരുന്നു വീണ....... രുദ്രേട്ടനും ഉണ്ണിയേട്ടനും കൂടി ആണ് ചെക്കനെ വഷളാക്കുന്നത്... വന്നു വന്നു വാശി കൂടുന്നുണ്ട്... ഭദ്രക്കുട്ടിക്ക് ഉള്ള പക്വത പോലും ചെക്കന് ഇല്ല... വീണ അത്‌ പറയുമ്പോൾ രുദ്രൻ ഉറങ്ങി കിടക്കുന്ന അവനെ നെഞ്ചോട് ചേർത്തു....

നീ പോടീ എന്റെ വേലൻ ആണ് ഇവൻ... അവൻ കുറുമ്പ് കാട്ടട്ടെ... കുറുമ്പന്റെ വലത്തേ കൈ വെള്ളയിൽ രുദ്രന് മുൻപിൽ തെളിഞ്ഞു വന്ന വരമുദ്രയിൽ ചുണ്ട് അമർത്തി അവൻ... വാവേ... "" മ്മ്മ്.... എന്തെ രുദ്രേട്ടാ.... അവന്റെ വലത്തേ കൈകുഴക്കുള്ളിലേക് നുഴഞ്ഞു കയറി അവൾ ... ആകാശ്.... "" രുദ്രൻ പറഞ്ഞതും അവന്റെ ചുണ്ടിനു കുറുകെ വിരൽ വച്ചു വീണ... പറയണ്ട അറിയാം... ആ നെഞ്ചിലെ തുടുപ്പ് അന്നേ ഞാൻ തിരിച്ചറിഞ്ഞത് ആണ്... എന്റെ മോനെ തിരിച്ചു അറിയാൻ എനിക്ക് ആരുടെയും സഹായം വേണ്ട രുദ്രേട്ട..... ഈ കൈകളിൽ നിന്നും എന്റെ കുഞ്ഞിന് ഞാൻ ഇന്ന് ചോറ് ഊട്ടി..... ദേവൂട്ടന് ഒപ്പം ആ കണ്ണുകൾ എന്നിലേക്ക് നീണ്ടത് ഞാൻ അറിഞ്ഞു..... ഞാൻ അത്‌ കണ്ടിരുന്നു പെണ്ണേ.... രണ്ട്പേരെയും വശങ്ങളിൽ ഇരുത്തി ഊട്ടുന്ന എന്റെ പെണ്ണിനെ... അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു രുദ്രൻ........ തിരികെ അവന്റെ കവിളിൽ പല്ലുകൾ അമർത്തി പെണ്ണ്... ഇന്ന് ഇതേ ഉള്ളൂ അല്ലെ ... മ്മ്ഹ അല്ലെങ്കിൽ തന്നെ ചെകുത്താന്മാർ എന്നും എന്റെ കഞ്ഞിയിൽ കൊണ്ട് പാറ്റയെ ഇടുമല്ലോ......

കള്ള ചിരിയോടെ അവളെ നോക്കുമ്പോൾ അവന്റെ നെഞ്ചിലേക് മുഖം പൂഴ്ത്തി പെണ്ണ്..... 💠💠💠💠 പദ്മാ..... "!!! നിൽക്കവിടെ ...... മുട്ടിനു താഴെ വരെ കിടക്കുന്ന മുടി പുറകോട്ട് എറിഞ്ഞു ഓടുന്ന പെണ്ണ് അവൾക് പിന്നാലെ കൈ എത്തി കൊണ്ട് ഓടുന്ന ചെറുപ്പക്കാരൻ ......... പദ്മാ... "" അവനിൽ നിന്നും പ്രണയം ഒഴുകി വന്നു...... ഓടി വന്നവൾ ഇരികത്തൂർ മനയുടെ അറയിൽ നിന്നും ഇറങ്ങി വരുന്ന ചെറുപ്പക്കാരനെ ഇടിച്ചു നിന്നു..... പദ്മ ഇങ്ങനെ ഓടരുതെന്നു പറഞ്ഞിട്ടില്ലേ കുട്ടി...അവളുടെ നിരവയറിലേക് ശാസനയോടെ നോക്കി അയാൾ .... പിന്നാലെ വന്ന ചെറുപ്പക്കാരനെയും ശാസനയുടെ കണ്മുനയിൽ നിർത്തി ..... ദത്ത... "" ഇങ്ങനെ കുട്ടിയെ ഓടിക്കാൻ പാടുണ്ടോ അതും ഈ സമയം....... വിഷ്ണുവേട്ടന്റെ സഹോദരിയോട് തന്നെ ചോദിക്ക് അവൾ കുറുമ്പ് കാട്ടിയിട്ടാണ് ദാ എന്റെ ദേഹത്തേക് നോക്കു...... ആ ചെറുപ്പക്കാരൻ പറഞ്ഞതും അയാൾ അവനെ അടിമുടി നോക്കി.... നിറയെ ചായ കൂട്ടുകളാൽ അവന്റെ ദേഹത്തെ അലങ്കരിച്ചിരുന്നു...... ഈൗ.... "" കുറുമ്പത്തി അവരെ ഒന്ന് കൂടി കൊഞ്ഞനം കാട്ടി മുന്പോട്ട് ഓടിയതും മറ്റൊരാളുടെ ദേഹത്ത് ഉദരം ഇടിച്ചു പുറകോട്ടു വീണിരുന്നു..... അവളുടെ കാൽപദത്തിലൂടെ രക്തം ഒലിച്ചു ഇറങ്ങി...... അയാളുടെ കണ്ണുകൾ ചുമന്നു തുടുത്തു.........

ആ രക്തത്തതെ അയാൾ ആർത്തിയോടെ ഇരു കയ്യിലേക് കോരി എടുത്തു............  അച്ഛാ....... """""""""സ്വപ്നത്തിൽ നിന്നും ഉറക്കെ വിളിച്ചു പോയിരുന്നു ആരവ്............. വെട്ടി വിയർത്തവൻ ശ്വാസം പിടച്ചു കൊണ്ട് ബെഡ്ഷീറ്റിൽ ഇരു കൈ കോർത്തു വലിച്ചു.... അപ്പോഴും കണ്ണുകൾ അടഞ്ഞിരിന്നു...... ആരു ... "" മോനെ......... മുറിയിലേക് ഓടി വന്ന അജിത് അവനെ കുലുക്കി വിളിച്ചു...... ആഹ്ഹ്... ആഹ്ഹ്.. അച്ഛാ.... ള്ളം... വെള്ളം... വലത്തേ കൈ വായിലേക്ക് കൊണ്ട് പോയതും അജിത് ഓടി പോയി ഒരു ഗ്ലാസ് വെള്ളം അവന്റെ കയ്യിലേക്ക് പിടിച്ചു കൊടുത്തു.... സ്വപ്നം കണ്ടോ.... അവന്റെ തലയിൽ മെല്ലെ തലോടി അജിത്... മ്മ്...""""""" ഇരികത്തൂർ മനയിലെ അറയിൽ നിന്നും ഇറങ്ങി വരുന്നത് ഞാൻ ആയിരുന്നു അച്ഛാ """""..... അവിടെ ഒരു പെൺകുട്ടി അവൾ... അവൾ അവളുടെ നിറവയർ........ അതിലെ കുഞ്ഞ്..... ആരവ് മുഖത്തെ വിയർപ്പു തുടച്ചു ...... ആരു നാളെ നീ ഇരികത്തൂർ പോകുന്ന കാര്യം കുറച്ചു മുൻപ് അല്ലെ എന്നോട് പറഞ്ഞത് അതോർത്തു കിടന്നത് കൊണ്ട് ആയിരിക്കും...

.മോൻ നാളെ അവിടെ പോകണ്ട ചന്ദ്രകാന്ത് സാർ വല്യോത് വന്നിട്ട് പോയാൽ മതി അജിത് അവനെ ആശ്വസിപ്പിച്ചു..... അതിന് കഴിയില്ല അച്ഛാ "" സത്യത്തിൽ നാളെ വൈകിട്ട് എനിക്ക് ഡൽഹിക്ക് സെൻറ് ചെയ്യേണ്ട ഫയൽ ആണ് ചന്തു അങ്കിലിന്റെ സൈൻ ഉണ്ടങ്കിലേ അതിന് കഴിയു അത്‌ കൊണ്ട് ആണ് നാളെ ഇരികത്തൂർ പോകുന്നത്.... പിന്നെ വളരെ കുഞ്ഞിലേ കണ്ടത് അല്ലെ ഇരികത്തൂർ മന കാണാൻ ഒരു ആകാംഷ........ ആരവ് എഴുനേറ്റ് പോയി മുഖം ഒന്ന് കഴുകി വന്നു.... എങ്കിൽ നാളെ ഞാനും കൂടെ വരാം..... വർഷങ്ങൾ ആയി ഞാനും അവിടേക്കു പോയിട്ട്... ഒരുപക്ഷെ ഇനി എന്റെ ആവശ്യം എന്റെ രുദ്രൻ സാറിന് വേണമായിരിക്കും ......കഴുത്തിലേ രുദ്രാക്ഷത്തെ മുറുകെ പിടിച്ചു കൊണ്ട് മോൻ കിടന്നോ...പേടി സ്വപ്നം കാണില്ല...... അജിത് ചിരിച്ചു കൊണ്ട് പുറത്തേക് ഇറങ്ങുമ്പോൾ ആരവിന്റെ ചിന്തകൾ ആ സ്വപ്നത്തെ പിന്തുടർന്ന് പോയിരുന്നു.......... ( തുടരും )

NB ::: ആരവ് ഇരികത്തൂർ മനയിലെ വിഷ്ണുവർദ്ധൻ ആയിരുന്നപ്പോൾ ആണ് ആ മുത്ത് ഹൈദ്രബാദ് നിന്നും ഇവിടെ വന്നത്... ആ മുത്തിനെ കുറച്ചു പരാമർശിക്കുന്ന ഒരു താളിയോല ഉണ്ട് അതിൽ പലതും ഒളിഞ്ഞിരിക്കുന്ന്..... ചേന്നോത് കുറുപ് എന്നാ കാര്യസ്ഥൻ ആയി അവന് ഒപ്പം അന്ന് ജലന്ധരൻ ഉണ്ടായിരുന്നു.... ആ താളിയോല എവിടെ എന്ന് കണ്ടെത്തണം...അതിന് ആര്വിന് ഓർമകൾ തിരികെ വരണം... ഈ സ്വപ്നവും എല്ലാം അതിന്റെ ഭാഗം ആണെന്നു നമുക്ക് വിശ്വസിക്കാം........ നാളെ പിള്ളേരുടെ കൂടെ കുറുമ്പനെ കൊണ്ട് പോകണോ വേണ്ടയോ നിങ്ങളുടെ അഭിപ്രായം പറഞ്ഞോളൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story