ആദിശങ്കരൻ: ഭാഗം 39

adhishankaran

എഴുത്തുകാരി: മിഴിമോഹന

അതിന് കഴിയില്ല അച്ഛാ "" സത്യത്തിൽ നാളെ വൈകിട്ട് എനിക്ക് ഡൽഹിക്ക് സെൻറ് ചെയ്യേണ്ട ഫയൽ ആണ് ചന്തു അങ്കിലിന്റെ സൈൻ ഉണ്ടങ്കിലേ അതിന് കഴിയു അത്‌ കൊണ്ട് ആണ് നാളെ ഇരികത്തൂർ പോകുന്നത്.... പിന്നെ വളരെ കുഞ്ഞിലേ കണ്ടത് അല്ലെ ഇരികത്തൂർ മന കാണാൻ ഒരു ആകാംഷ........ ആരവ് എഴുനേറ്റ് പോയി മുഖം ഒന്ന് കഴുകി വന്നു.... എങ്കിൽ നാളെ ഞാനും കൂടെ വരാം..... വർഷങ്ങൾ ആയി ഞാനും അവിടേക്കു പോയിട്ട്... ഒരുപക്ഷെ ഇനി എന്റെ ആവശ്യം എന്റെ രുദ്രൻ സാറിന് വേണമായിരിക്കും ......കഴുത്തിലേ രുദ്രാക്ഷത്തെ മുറുകെ പിടിച്ചു കൊണ്ട് മോൻ കിടന്നോ...പേടി സ്വപ്നം കാണില്ല...... അജിത് ചിരിച്ചു കൊണ്ട് പുറത്തേക് ഇറങ്ങുമ്പോൾ ആരവിന്റെ ചിന്തകൾ ആ സ്വപ്നത്തെ പിന്തുടർന്ന് പോയിരുന്നു.......... 💠💠💠💠 നാളെ രാവിലെ ഞാൻ അവിടെ എത്തിയിരിക്കും പെണ്ണേ... "" പറഞ്ഞതൊക്കെ ഓർമ്മ ഉണ്ടല്ലോ നിന്റ പ്രാർത്ഥന കൂടെ വേണം..... ചെറിയ ചിരിയോടെ ലെച്ചുവിനോട് സംസാരിച്ചു ഫോൺ വെച്ച കുഞ്ഞാപ്പു.... കാറിനടുത്തേക്ക് നടന്നു വന്നു....

ഇതെന്താ ആരും കയറാത്തതു... നാലമംഗലത്തു പോകണ്ടേ.. ഏഹ്... """ സംശയത്തോടെ നോക്കുമ്പോൾ കുഞ്ഞനും സച്ചു കിച്ചു ആകാശും നിര ആയി പുറം തിരിഞ്ഞു നില്പുണ്ട്..... എന്താടാ... "" കുഞ്ഞനെ നോക്കിയതും കുഞ്ഞൻ തല മുൻപിലേക്ക് നീട്ടി കാണിച്ചു... കൂളിംഗ്ഗ്ലാസ് മഞ്ഞ ടി ഷർട്.... സ്പോർസ് ഷൂ...തോളിൽ ട്രാവൽ ബാഗ്..... ഇതെല്ലാം ഇട്ടു നീ എവിടെ പോവാ.... കുഞ്ഞാപ്പു കണ്ണ്‌ തള്ളി കുറുമ്പനെ നോക്കി .... ഇവൻ എവിടെ പോവാ... """" സൈഡ് പ്ലീസ്... "" കുറച്ചു അങ്ങോട്ട് മാറി നിൽക്ക് മനുഷ്യ വന്നു വന്നു ഒട്ടിയെ നില്കത്തൊള്ളോ രണ്ടും ..... ചിത്രനേയും അല്ലിയെയും വകഞ്ഞു മാറ്റി മുന്പിലേക് വന്നു കുറുമ്പൻ .... ഇതെന്താ നീ വല്ല ട്രിപ്പ്‌ പോവണോ.... സച്ചു അവനെ അടിമുടി നോക്കി....... എന്തായാലും ചേട്ടായി വരുന്നില്ല ഈ കയ്യും വച്ചു ഇനി വന്നാൽ അല്ലിപെണ്ണിനെ താലി കെട്ടാൻ കൈ ബാക്കി കാണില്ല എന്ന് അല്ലെ സഞ്ചയമാമ പരഞ്ഞത്... അത്‌ കൊണ്ട് ആ ഗ്യാപ് ഞാൻ ഫിൽ ചെയ്തിട്ടുണ്ട്..... അതിന് ഈ കോലം എന്തിനാടാ... ട്രിപ്പ്‌ പോകുവല്ല നമ്മൾ ...വൈകിട്ട് ഇങ്ങു തിരിച്ചു വരും... കിച്ചു അവന്റെ ബാഗിൽ പിടിച്ചു വലിച്ചു...

ഡോണ്ട് ടച്ച്‌ മൈ ബാഗ്... "" ഇതിൽ അച്ചപ്പം കുഴലപ്പം മിസ്ച്ചർ പിന്നെ ഇവൾ ഉണ്ടാക്കിയ സ്പെഷ്യൽ ഉണ്ണിയപ്പവും ആണ്... അവൻ ഭദ്രയെ ചൂണ്ടി കാണിച്ചു..... വെൽപ്ലാന്ഡ് ആണല്ലേ... "" ഇത് അച്ഛന്റെ സൺഗ്ലാസ് അല്ലെടാ ... കുഞ്ഞൻ അത്‌ ചോദിക്കുമ്പോൾ രുദ്രനും ഉണ്ണിയും ചിരിയോടെ ഇറങ്ങി വന്നു...... Yes.. "" രുദ്രച്ചനു ഉള്ളതെല്ലാം എനിക്കും അവകാശപെട്ടത് ആണ്.. ഗ്ലാസ് ഒന്ന് കൂടി സ്റ്റൈലിൽ വെച്ചു... അതിപ്പോൾ രുദ്രച്ഛന്റെ മാത്രം അല്ലല്ലോ... ആ തോളിൽ കിടക്കുന്ന ബാഗ് വല്യേട്ടന്റെ അല്ലെ... സച്ചു പതിയെ ചിരിച്ചു..... താൻ പോടോ ഇനി അങ്ങേ അറ്റം വരെ കിഴിഞ്ഞു നോക്ക് ആരുടെ എന്തൊക്കെ ആണെന്ന്.... ബാഗ് എടുത്തു പുറകിലെ സീറ്റിലേക്ക് എറിഞ്ഞവൻ...... ദേവൂട്ട.. "" രുദ്രച്ചൻ എന്താ പറഞ്ഞത്... കുറുമ്പ് കാണിക്കാതെ നിന്നാൽ മാത്രമേ കൂടെ വിടു എന്ന് അല്ലെ..... രുദ്രൻ കൂർപ്പിച്ചൊന്നു നോക്കി... ഇല്ല.. ""ഞാൻ മിണ്ടൂല... ""

ചുണ്ട് പൊത്തി... കുറുമ്പ് കാണിച്ചാൽ അപ്പോൾ എടുത്തു പുറത്തിടും ഞാൻ പറഞ്ഞേക്കാം.... "" കുഞ്ഞാപ്പു തറപ്പിച്ചൊന്നു നോക്കി ഡ്രൈവിങ് സീറ്റിലേക്ക് കയറി.... സച്ചുവും കിച്ചുവും ആകാശും കൂടി പുറകിലും കയറി... കുഞ്ഞാ... "" പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ... "" ദേവൂട്ടൻ കുഞ്ഞാണ്... അവനിലെ മാറ്റം പെട്ടന്നു അക്‌സെപ്റ് ചെയ്യാൻ ആ കുഞ്ഞു മനസ് വിസമ്മതിക്കും.... കൂടെ നിൽക്കണം ഏട്ടന്മാരുടെ നെഞ്ചിലേ ചൂട് അവനെ തളരാൻ അനുവദിക്കരുത് ........ പോയി വരു......കുഞ്ഞന്റെ തോളിൽ ഒന്ന് തട്ടി രുദ്രൻ....കാർ മുൻപോട്ട് പോയതും ഉണ്ണി അവന്റെ മുഖത്തേക് സൂക്ഷിച്ചു നോക്കി.... അവന്റെ ഉള്ളിൽ സംശയങ്ങൾ നിറഞ്ഞു...... രുദ്രൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിൽ ആകാതെ..... കാർ ഇരികത്തൂർ മന പിന്നിട്ടതും മറ്റൊരു കാർ അവർക്കെതിരെ മനയിലേക് കടന്നു വന്നിരുന്നു..... മനയിലേക് തിരിച്ചു കയറാൻ ഒരുങ്ങിയ രുദ്രനും സഞ്ചയനും ഉണ്ണിയും തിരിഞ്ഞു നിന്നു.... കാറിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടതും രുദ്രന്റെ മുഖത് ചിരി വിരിഞ്ഞു..... അജിത്... "" സഞ്ചയന്റെ കണ്ണുകൾ വിടർന്നു.....

ഒരുപാട് നാൾ ആയല്ലൊ കണ്ടിട്ട് തന്നെ.... ഓടി വന്നു ഇരുവരും പരസ്പരം പുണർന്നു.... ട്രാൻസ്ഫർ കിട്ടി വന്നിട്ട് ഒരു മാസം കഴിഞ്ഞു ... എന്നും വിചാരിക്കും വരണം എന്ന്...കഴിഞ്ഞില്ല...ഇന്നിപ്പോ ഇവന് ചന്ദ്രകാന്ത് സാറിനെ കാണേണ്ട ആവശ്യം വന്നപ്പോൾ കൂടെ ഞാനും പോന്നു....... ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങി വരുന്ന ആരവിനെ നോക്കി അജിത്..... ആരവ്... "" വിഷ്ണുവർദ്ധൻ """ സഞ്ജയന്റ്ഹൃദയം മന്ത്രിച്ചു....... ശ്വാസം ഒന്ന് എടുത്തു വിട്ടവൻ.. വാ മോനെ.. "" ഓർമ്മ ഉണ്ടോ ഈ മന... കുഞ്ഞിലേ വന്നത് അല്ലെ... വിഷ്ണുവർദ്ധൻ അവന്റെ വേരിലേക്ക് ഇറങ്ങി വന്നത് തിരിച്ചു അറിഞ്ഞിട്ടും സഞ്ചയനും രുദ്രനും ഉണ്ണിയും അത്‌ പ്രകടം ആക്കാതെ ആണ് അവനോട് പെരുമാറിയത്...... ഓർമ്മ ഉണ്ട് അങ്കിൾ... പലപ്പോഴും എന്റെ സ്വപ്നത്തിൽ ഈ മന തെളിഞ്ഞു വരും.... കാലഭൈരവനിലേക് അവന്റെ കണ്ണുകൾ നീണ്ടതും കിഴക്ക് നിന്നും കാറ്റു വീശി തുടങ്ങി............ അത്‌ മനയിലെ ഔഷധ മരങ്ങളെ പുൽകി ഉണർത്തി..... സുഗന്ധപൂരിതം ആയ മണം അവിടെ ആകെ പരന്നു.....

അവൻ ചന്തുവിന്റെ മുറിയിലേക്കു പോയതും രുദ്രനും ഉണ്ണിയും സഞ്ചയനും അജിത്തും കൂടി കുളപ്പടവിലേക് പോയി...... അപ്പോഴും ഉണ്ണിയുടെ മുഖം മങ്ങി ഇരുന്നത് രുദ്രൻ ശ്രദ്ധിച്ചു.. എന്താടാ പൊട്ടാ നിന്റെ മുഖം വിളറി ഇരിക്കുന്നത് പനി ഉണ്ടോ... രുദ്രൻ അവന്റ നെറ്റിയിൽ കൈ ചേർക്കുമ്പോൾ കണ്ണൊന്നു നിറച്ചു ഉണ്ണി... എന്താടാ നീ കരയുന്നത്... ""? രുദ്രന്റെ ചോദ്യം കേട്ടതും സഞ്ചയനും അജിത്തും ഉണ്ണിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. എന്താ... എന്താ രുദ്രേട്ട അങ്ങനെ പറഞ്ഞത്..... ഞാൻ.. ഞാൻ കൂടി പോകണമായിരുന്നോ എന്റെ കുഞ്ഞുങ്ങളുടെ കൂടെ .... രാവിലെ ദേവൂട്ടൻ കൂടെ പൊയ്ക്കൊള്ളാൻ രുദ്രേട്ടൻ പറഞ്ഞപ്പോൾ മുതൽ നെഞ്ചിൽ ഒരു വിങ്ങൽ ആണ്... മുരുകൻ കോവിലിലെ തൈ പൂയത്തിന്റെ അന്ന് മീനു ഈ കൈകളിലോട്ട് ആണ് അവനെ തന്നത്.......... ഉണ്ണി കരഞ്ഞു കൊണ്ട് രുദ്രന്റെ നെഞ്ചിലേക് കിടന്നു... ഉണ്ണി.. " അവൻ എന്നും നമ്മുടെ കുറുമ്പൻ തന്നെ ആയിരിക്കും.. ദേവസേനാപതി ആണവൻ.... കുറുമ്പൊടെ പട നയിക്കാൻ കഴിയുന്നവൻ.......

ഇന്നലെ എന്റെ കൂടെ എന്റെ കുഞ്ഞ് കിടക്കുമ്പോൾ അവന്റ കൈ വെള്ളയിൽ തെളിഞ്ഞു വന്ന വര മുദ്ര അവൻ പറയാതെ പലതും പറഞ്ഞു....... രുദ്രൻ ഉണ്ണിയെ നോക്കുമ്പോൾ അവൻ പുരികം ഉയർത്തി... അവിടെ പതിയിരിക്കുന്ന അപകടത്തെ നേരിടാൻ അവന്റെ ഉപബോധ മനസ് തയാർ എടുത്തു കഴിഞ്ഞിരിക്കുന്നു....... ഇന്നലെ വാവയുടെ മാറിൽ തല ചേർത്ത് കിടക്കുമ്പോൾ അവളുടെ ഉദരത്തെ പുണർന്നവൻ കരഞ്ഞു.... രുദ്രച്ചനോട് പറഞ്ഞു കൂടെ വിടാൻ.... അത്രയും എന്റെ കുഞ്ഞ് സങ്കടപ്പെട്ടു എങ്കിൽ അവൻ എന്തോ ഒന്ന് മനസിൽ കണ്ടിട്ടുണ്ട്........ ആരേലും അവരെ അപകടപെടുത്താൻ അവിടെ കാണുമോ രുദ്രേട്ട.... എന്തായാലും നമ്മളും ആയി ഒരു ബന്ധവും ഇല്ലാത്ത ജാനകി വഴി ഒരു അപകടം നമുക്ക് വരുമോ..... അതിന് സാധ്യത കുറവ് അല്ലെ ഉണ്ണി സംശയത്തോടെ നോക്കി.... ഉണ്ണി ഒരിക്കൽ ഞാൻ പറഞ്ഞത് മറന്നോ നീയോ ഞാനോ നമ്മുടെ കുഞങ്ങളോ ആരും തന്നെ സ്വത്വം തിരിച്ചു അറിഞ്ഞു വന്നവർ അല്ല... ഓരോ അവസരങ്ങൾ ആണ് നമ്മെ തിരിച്ചു അറിയാൻ നമുക്ക് കഴിഞ്ഞത്... എന്നാൽ ജലന്ധരൻ അങ്ങനെ അല്ല....

പൂർവ്വജന്മം ഉൾക്കൊണ്ട്‌ ജനിച്ച ദുരാത്മാവ് ആണവൻ.....ചേന്നോത്തു കുറുപ്പ് എന്നയാൾ ജലന്ദരനും ജാതവേദനും എല്ലാം ആയി ജന്മം കൊണ്ടു എങ്കിലും പൂർവജന്മങ്ങളോ ഒന്നും അവൻ മറന്നിട്ടില്ല.......ഇപ്പോഴും ജലന്ധരനെ മാത്രമേ നമുക്ക് അറിയൂ.... ചേന്നോത്തു കുറുപ്പിനെ അറിയില്ല..... അതിനാൽ തന്നെ ആ കുടുംബവുമായി അവന് നിലവിലും എന്തെങ്കിലും ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിലോ...... അല്ല ഉണ്ട്... ചേന്നോത്തു കുടുംബത്തിലെ അംഗം ആണ് ജാനകി എങ്കിൽ നന്ദനെ അവൻ വെറുതെ അല്ല പിന്തുടർന്നത്..... """"അവരെ തമ്മിൽ ബന്ധിക്കുന്ന ഒരു കണ്ണി അവിടെ ഉണ്ട്""""..... അതിനെ മറി കടക്കാൻ ആണ് അവന്റെ വലം കൈയിലെ വരമുദ്ര തെളിഞ്ഞു വന്നത്.... രുദ്രൻ മീശ കടിച്ചു............ എന്തായലും കാവടി തുള്ളി പോയിട്ടുണ്ട് ആശാൻ വണ്ടിയിൽ വച്ചു കുരുത്തക്കേട് കാണിക്കാതെ ഇരുന്നാൽ മതിയാരുന്നു എന്റെ കാവിലമ്മേ..... ഉണ്ണി നെഞ്ചിൽ കൈ വയ്ക്കുമ്പോൾ രുദ്രൻ ചിരിച്ചു പോയി.... 💠💠💠💠

എടാ ഒറ്റക് കേറ്റാതെ കുറച്ചു ഞങ്ങള്ക്ക് കൂടി താടാ ദ്രോഹി..... കിച്ചു കണ്ണ്‌ കൂർപ്പിച്ചു നോക്കുമ്പോൾ കൈയിൽ ഇരുന്ന ഉപ്പേരി കവർ ഒന്ന്കൂടി നെഞ്ചിലേക് ചേർത്ത് വച്ചു.... മ്മ്ഹ്ഹ്... "" ഇല്ല..... പക്ഷെ ഇത് ആകാശേട്ടന് കൊടുക്കും..... ബാഗിൽ നിന്നും ഒരു പാത്രത്തിലെ ഉണ്ണിയപ്പം എടുത്തു ആകാശിന്റെ കൈയിൽ കൊടുത്തു..... ഏട്ടന് ഇഷ്ടം ആണെന്ന് പറഞ്ഞതിന് ഭദ്ര നല്ല നെയ്യിൽ ഉണ്ടാക്കി തന്നത് ആണ്....... മൂക്കിനോട് ചേർത്ത് മണം പിടിച്ചിട്ട് ആകാശിന്റെ കയ്യിലേക് കൊടുത്തവൻ..... അതിയായ സന്തോഷത്തോടെ അത്‌ കയ്യിലേക് വാങ്ങുന്നവനെ കുഞ്ഞൻ തിരിഞ്ഞു നോക്കി.... ഭദ്ര അവളുടെ ഉപബോധമനസിൽ തന്റെ രക്തത്തെ തിരിച്ചറിയുന്നത് അല്ലെ ഇത്.... കുഞ്ഞന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞതും കുഞ്ഞാപ്പു അവന്റ ഇടം കയ്യാൽ കുഞ്ഞന്റെ വലം കൈയിൽ മുറുകെ പിടിച്ചു രണ്ട് കണ്ണുകളും ചിമ്മി കാണിച്ചു.... എന്താ രുചി.... "" ആസ്വദിച്ചു കഴിക്കുമ്പോൾ അവന്റെ തിരുനെറ്റിയിൽ തെളിഞ്ഞു വരുന്ന വിനായക മുദ്ര ഒരുമാത്ര നോക്കി ഇരുന്നവൻ.... ദാ വാല്യേട്ട.... ""

അതിൽ നിന്നും രണ്ടെണ്ണം എടുത്തു കുഞ്ഞന്റെ നേരെ നീട്ടി ആകാശ് .... ഭദ്രയുടെ കൈപ്പുണ്യം അപാരം..... അപ്പോൾ ഞങ്ങൾക് ഇല്ലെടെ... "" സച്ചു കണ്ണൊന്നു തള്ളി ആകാശിനെ നോക്കി... തനിക് ഉള്ളത് ചിന്നു ഉണ്ടാക്കിയിട്ടുണ്ട്... മറ്റൊരു കവറിൽ നിന്നും അവലോസ് ഉണ്ട കയ്യിൽ എടുത്തു കുറുമ്പൻ സച്ചുവിന്റെ കൈയിൽ കൊടുത്തു..... ഇടത്തെ കോമ്പല്ലു വെച്ചവൻ അതിലേക് അമർത്തി... പതിയെ കയ്യിൽ എടുത്തു കുറുമ്പനെ നോക്കി......എന്താടാ ഇത്....? ആ കുറെ നേരം ആയി ഞാനും അതിൽ കിടന്ന് മൽപ്പിടുത്തം പിടിച്ചതാ.... കുഞ്ഞേട്ടന്റെ നല്ല ബെസ്റ്റ് ടൈം ആണ്... മുഴുവൻ കഴിച്ചോ അല്ലേൽ ഞാൻ അവളോട് പറഞ്ഞു കൊടുക്കും....... ഇവൾക് അറിയാവുന്ന പണി വല്ലോം ചെയ്താൽ പോരെ... "" സച്ചു പറഞ്ഞൂ തീരും മുൻപേ നാലു പേരും മുന്പോട്ട് ആഞ്ഞു പോയിരുന്നു........ കൊച്ചേട്ട.... "" സ്റ്റിയറിങ്ങിൽ തല ഇടിച്ചു പുറകോട്ടു വീഴുന്ന കുഞ്ഞാപ്പുവിനെ കണ്ടതും കുറുമ്പൻ വിളിച്ചു കൂവിയിരുന്നു...... കുഞ്ഞനും അതേ അവസ്ഥയിൽ ആയിരുന്നു...... പെട്ടന്നവൻ തിരിഞ്ഞു കുട്ടികളെ നോക്കി....... ഞങ്ങൾ ഒക്കെ ആണ് വാല്യേട്ട.... "" നാലു പേരും ഒരേ സ്വരത്തിൽ പറഞ്ഞു...... എന്താടാ കേശു ... "" വണ്ടി എങ്ങും ഇടിച്ചില്ലല്ലോ..... "" പിന്നെ എന്താ പറ്റിയത് നിനക്ക്.... കുഞ്ഞൻ അവന്റെ തോളിൽ പിടിച്ചു...

അറിയില്ല ഒരു കറുത്ത സ്ത്രീ രൂപം.... ഗ്ലാസിലൂടെ... കുഞ്ഞാപ്പു മുന്പോട്ട് കൈ ചൂണ്ടി...... കറുത്ത സ്ത്രീ രൂപമോ...? നീ എന്തൊക്കെയാ ഈ പറയുന്നത്.... നിന്റെ തോന്നൽ ആയിരിക്കും.. രാത്രി മുഴുവൻ ലെച്ചുനോട് ഫോണിൽ കുറുകുവല്ലേ.... അപ്പോൾ ഇത് അല്ല ഇതിനു അപ്പുറം കാണും..... നീ ഇവിടെ ഇരിക്ക് ഞാൻ ഓടിക്കാം..... കുഞ്ഞാപ്പുവിനെ ഇറക്കി കുഞ്ഞൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു.... ശങ്കു സത്യം ആണ് ഞാൻ പറഞ്ഞത്.... ഒരു സ്ത്രീ... കറുത്ത സാരി ധരിച്ചവർ ഈ ഗ്ലാസിലൂടെ.... ഇനി പ്രേതം ആണോ..? പോടാ അവിടുന്നു.... "" കുഞ്ഞൻ പതിയെ വണ്ടി മുൻപോട്ട് എടുത്തു..... അവന്റെ ഒരു പ്രേതം.... വല്യേട്ട വെളുത്ത സാരി ഉടുത്തെ പ്രേതങ്ങൾ വരു....അവരുടെ യൂണിഫോം അതാണ്.... കുറുമ്പൻ ചിപ്സ് എടുത്തു കുഞ്ഞാപ്പുവിന്റെ കയ്യിൽ കൊടുത്തു......""" ഇത് കൊറിച്ചു അവിടെ ഇരുന്നോ.... "" അപ്പോൾ പ്രേതം ഒന്നും അടുത്ത് വരില്ല.......... പിള്ളേർ എല്ലാം കൂട്ടമായി ചിരിക്കുമ്പോൾ കുഞ്ഞാപ്പുവിന്റെ മനസിൽ അസ്വസ്ഥത കുടിയേറി കഴിഞ്ഞിരുന്നു.... കണ്ണുകൾ ഇറുകെ അടച്ചു സീറ്റിലേക് ചാരി കിടക്കുമ്പോഴും ആ സ്ത്രീ രൂപം ഉള്ളിലേക്കു കടന്ന് വന്നു.....

എടാ..."""" നാലമംഗലം എത്തി... കുഞ്ഞാപ്പുവിനെ തട്ടി വിളിച്ചു കൊണ്ട് കുഞ്ഞൻ പുറകോട്ടു തിരിഞ്ഞു നോക്കി.... സച്ചുവിന്റെ മേത്തു വലത്തേ കാലും കയറ്റി വച്ചു കിച്ചുവിന്റെ ദേഹത്തേക്ക് ചാരി കിടന്ന് ഉറക്കം ആണ് കുറുമ്പൻ.... ബാക്കി ഉള്ളവരും കണ്ണടച്ചിരുന്നു... വെറുതെ അല്ല അനക്കം ഇല്ലാതെ ഇരുന്നത്..... "" പൊറുപൊറുതു കൊണ്ട് എല്ലാത്തിനേയും തട്ടി ഉണർത്തി കുഞ്ഞൻ പുറത്തിറങ്ങി കുപ്പിയിലെ വെള്ളം കൊണ്ട് മുഖം ഒന്ന് കഴുകി....... ഇവിടുന്നു വലത്തോട്ട് പോകാൻ അല്ലെ നന്ദേട്ടൻ പറഞ്ഞത്... കുഞ്ഞാപ്പു പുറത്ത് ഇറങ്ങി വന്നു ഒന്ന് മൂരി നിവർത്തി.... എടാ കേശു അങ്ങേരും അവിടെ പോയിട്ടില്ല .... ജാനകി പറഞ്ഞുള്ള അറിവ് ഉള്ളൂ..... കുഞ്ഞൻ ചുറ്റും നോക്കി... വാല്യേട്ട ദാ ആ കടയിൽ പോയി നമുക്കു വഴി ചോദിക്കാം ...... ആകാശ് അവന് അരികിലേക്കു വന്നു....... അത്‌ ശരിയാ ശങ്കു..... നമുക്ക് അവിടെ പോയി ചോദിക്കാം.... കുഞ്ഞാപ്പുവിന് ഒപ്പം അടുത്തു കാണുന്ന ഒരു കടയിലേക് ആണ് കുഞ്ഞൻ കയറിയത്.......... പുറകെ കുട്ടിച്ചാത്തൻമാരും കൂടി.... വല്യേട്ട ഒരു നാരങ്ങ വെള്ളം... "

കുറുമ്പൻ കണ്ണ്‌ കാണിച്ചതും കുഞ്ഞൻ എല്ലവർക്കും ഉള്ളത് ഓർഡർ കൊടുത്തു.... ചുറ്റും ഒന്ന് നോക്കി.... ഒരു ഗ്ലാസ് കയ്യിലേക് വാങ്ങി ചുണ്ടോട് അടുപ്പിച്ചു കുഞ്ഞൻ.. ചേട്ടാ ഈ ചേന്നോത് തറവാട് എവിടെ ആണ്.. "" അധികം ദൂരം ഉണ്ടോ ഇവിടുന്നു........... പധോം... ""നിമിഷങ്ങൾക് അകം അയാളുടെ കൈയിൽ ഇരുന്ന സോഡാകുപ്പി താഴെക് വീണു..... കണ്ണ്‌ തുറപ്പിച്ചു നോക്കുന്ന അയാളുടെ കണ്ണുകൾ ഭയത്തെ ആവരണം ചെയ്തു........ ചേട്ടാ... "" കാട്ടുപറമ്പൻ ചേട്ടാ... "" അയാളുടെ നിൽപ് കണ്ടതും കുറുമ്പൻ തട്ടി വിളിച്ചു... കാട്ടുപറമ്പൻ ചേട്ടനോ...? നിനക്ക് ഇയാളെ അറിയാമോ.... സച്ചു കണ്ണ്‌ കൂർപ്പിച്ചു.... വല്ലപ്പോഴും മണിച്ചിത്രത്താഴ് സിനിമ കാണണം ഈ നിൽപ് അതിൽ ഉണ്ട്..... കുറുമ്പൻ ഇളിച്ചു കാണിച്ചു.... പോടാ അവിടുന്ന്... "" സച്ചു അവന്റെ കാലിൽ ആഞ്ഞൊന്നു ചവുട്ടി...... നിങ്ങൾ എവിടുന്നാ കുഞ്ഞുങ്ങളെ വരുന്നത്...? ""സ്ഥലാകാല ബോധം വന്നതും ഉടുത്തിരുന്ന കൈയിലിയിൽ കൈ തുടച്ചയാൾ പുറത്തേക് വന്നു....... എന്തിനാ നിങ്ങൾ അവിടേക്കു പോകുന്നത്......? അത്‌ ഒരു ആവശ്യം ഉണ്ട് ചേട്ടൻ ആദ്യം വഴി പറഞ്ഞു താ..... കുഞ്ഞാപ്പു ഗ്ലാസ് വായിലേക് വച്ചു.........

വഴി ഞാൻ പറഞ്ഞു തരാം..... പക്ഷെ അവിടേക്കു ആരും ഇപ്പോൾ പോകില്ല.... """"കോകിലയുടെ""" മുൻപിൽ പോലും ചെല്ലാൻ പേടി ആണ് എല്ലാവർക്കും....... കോകിലയോ അതാരാ...? ഗ്ലാസ് ടേബിളിൽ വച്ചു സംശയത്തോടെ നോക്കി കുഞ്ഞൻ...... കുഞ്ഞേ ദുഷ്ടയാണവർ ദുഷ്ട.... അവർ സ്ത്രീ ആണോന്നു പോലും സംശയം ഉണ്ട്...... കാളി ഉപാസക ആണവർ..... ദൈവത്തെ പോലും ദുരുപയോഗം ചെയ്യുന്നവൾ............ആ വഴിയിൽ കൂടി പോലും ആരും പോകില്ല....... അയാളുടെ വാക്കുകളിൽ ഭയം നിറഞ്ഞു നിന്നു....... ചേട്ടൻ എന്തായാലും വഴി പറഞ്ഞു താ... കോകിലയെ ഞങ്ങളും ഒന്ന് കാണട്ടെ.....അല്ലേടാ കുഞ്ഞൻ കുഞ്ഞാപ്പുവിനെ കണ്ണിറുക്കി കാണിച്ചു....... അയാൾ പറഞ്ഞ് കൊടുത്ത വഴിയേ നേരെ കാർ പോകുമ്പോൾ നെഞ്ചിൽ കൈ വച്ചു നിന്നയാൾ....... ( തുടരും )

NB ::: അപ്പോൾ പുതിയ ശത്രു വന്നിട്ടുണ്ട് കോകില """....... ചേന്നോത് തറവാട്ടിൽ അവരെയും കാത്തിരിക്കുന്ന അപകടത്തെ തരണം ചെയ്ത് ജാനകിയെ വീണ്ടെടുക്കാൻ അവർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം............. ജലന്ധരനെ ആ തറവാടുമായ് യോജിപ്പിക്കുന്ന കണ്ണി കോകില ആയിരിക്കാം......... അഞ്ഞൂറ് വർഷങ്ങൾക് മുൻപ് വിഷ്ണുവാർധൻറെ മരണശേഷം ഇരികത്തൂർ നിന്നു പോയതാണ് ചേന്നോത് തറവാട്ടിലെ ആൾക്കാർ .. ഇപ്പോൾ അവിടേക്കു കുട്ടികൾ പോകുന്നു ......... എല്ലാം നല്ലതിനെന്നു ആശ്വസിക്കാം.... ഈ സ്ത്രീ രൂപം ആയിരിക്കാം കുഞ്ഞപ്പുവിന്റെ മുൻപിൽ തെളിഞ്ഞു വന്നത്......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story