ആദിശങ്കരൻ: ഭാഗം 4

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഉണ്ണി എന്നോട് കള്ളം പറഞാണ് എന്റെ മോൻ പോയത് എങ്കിലും അവന്റ മനസ് എനിക്ക് അറിയാം സമയം ആകുമ്പോൾ അവർ തേടി ചെല്ലും അവനെ അതിന്റെ ആദ്യ പടി ആയിരുന്നു ആ സ്വപ്നം .... പിന്നെ നീ ഭയപ്പെടുന്നത്... പാലാഴി മദനത്തിൽ ലോകരക്ഷാര്ഥം കാളകൂട വിഷം കഴിച്ച പരമശിവന്റെ ആയുസ്സിന് വേണ്ടി പാർവതി ദേവി നോറ്റ വ്രതം ആണ് ശിവരാത്രി നോയമ്പ്.... എന്റെ വാവ നോൽകുന്ന അതേ വ്രതം തന്നെ ആണ് ഭദ്രയും നോൽകുന്നത്.... അവന്റെ പാതി അവന്റെ രക്ഷക്കായി കൂടെ കാണും.........ആപത്തുകളിൽ അവന്റെ പാതി കൂടെ ഉണ്ട്..... ആ ഓർമ്മപെടുത്തൽ ആണ് ഓരോ ശിവരാത്രി.... അത്‌ പറഞ്ഞു മുൻപോട്ട് പോകുന്ന രുദ്രന്റെ കഴുത്തിൽ നീല നിറം തെളിഞ്ഞു നിന്നു........ അതേ നീല നിറം ഭദ്രയുടെ കൈ പിടിച്ചു മുന്പോട്ട് നടക്കുന്ന കുഞ്ഞനിലും തെളിഞ്ഞു തുടങ്ങിയിരുന്നു.........

മുന്പോട്ട് പോകുമ്പോൾ കുഞ്ഞൻ തിരിഞ്ഞ് തിരിഞ്ഞു നോക്കുന്നുണ്ട്..... സ്വപ്നത്തിൽ തന്നിലേക്കു വന്നയാൾ.... അത്‌ മാത്രം അല്ല ഇപ്പോൾ കണ്മുന്നിൽ നടന്നത് അതെല്ലാം അവനെ സംബന്ധിച്ചു അവിശ്വസനീയം ആയിരുന്നു..... ആദിയേട്ടാ പെട്ടന്നു നടക്ക്..... ഇവിടെ നിന്നും ആദ്യം പുറത്ത് കടക്കണം...... അവന്റ കൈ പിടിച്ചു മുന്പോട്ട് വലിച്ചതും അവര്ക് മുന്പിലേക് ഒരാൾ ചാടി വീണു കഴിഞ്ഞിരുന്നു..... ജയന്തകൻ മാമൻ.... "" ഭദ്രയുടെ നാവ് മന്ത്രിച്ചു..... കുഞ്ഞേ.... "" കുഞ്ഞന്റെ രണ്ട് കയ്യും കൂട്ടി പിടിച്ചയാൾ.... ഞാൻ പറഞ്ഞാൽ അനുസരിക്കുമോ എന്നൊന്നും എനിക്ക് അറിഞ്ഞു കൂടാ... എങ്കിലും പറയുകയാ വരരുത് ഇവിടെ..... അപകടം നിറഞ്ഞു നിൽക്കുകയാണ് ഇവിടെ....... എത്രയും പെട്ടന്നു അപ്പുറം കടന്നോ ഞാൻ പോകുന്നു..... ഭയത്തോടെ അത്രയും പറഞ്ഞയാൾ ഓടി പോയിരുന്നു... അത്‌ ആരാടി ...? ഭദ്രകാളി.... " മ്മ്മ്... "" പെണ്ണൊന്നു കണ്ണ്‌ മിഴിച്ചു...... ഉഫ് ""

ഉണ്ടക്കണ്ണു മിഴിക്കാതെ പെണ്ണേ അസൽ ഭദ്രകാളി തന്നെ..... പറഞ്ഞു കൊണ്ട് കുഞ്ഞൻ ആ വലിയ മതിൽ ചാടി കയറി....... ആദിയേട്ടാ ഞാൻ എന്നെ കൂടി ..... മുകളിൽ ഇരിക്കുന്നവനെ നോക്കി നിന്നു പെണ്ണ്.... ഇങ്ങോട്ട് എങ്ങനെ കയറിയോ അങ്ങനെ തന്നെ കയറിയാൽ മതി........ കുഞ്ഞൻ അവിടെ തന്നെ ഇരുന്നു... അത്‌ ഒരു ആവേശത്തിന് കയറിയത് അല്ലെ... ദേ നോകിയെ എന്റെ കൈ മുഴുവൻ ഉരഞ്ഞു.... കൈ നീട്ടി അവനെ കാണിച്ചു.... മുട്ടിനു താഴോട്ട് മുഴുവൻ ഉരഞ്ഞതിൽ നിന്നും ചോര പൊടിയുന്നുണ്ട്........ കുഞ്ഞൻ പെട്ടന്നു താഴേക്ക് ചാടി.....കയ്യൊന്ന് പിടിച്ചു നോക്കി..... തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി പൊടിഞ്ഞ ചോര തുള്ളികളിൽ മെല്ലെ വിരൽ ഓടിച്ചു....... സസ് """....എരിവ് വലിച്ചൊന്നു വിട്ടവൾ.... നോവുന്നുണ്ടോ..... മെല്ലെ അതിലേക് ഊതി കൊടുത്തവൻ...... മ്മ്മ്... ""ഉണ്ട്.... ചുണ്ട് ഒന്ന് പുളുത്തി.... കണക് ആയി പോയി പെൺപിള്ളേർ ആയാൽ നിലത്തു നിൽക്കണം....

കോലെ കെട്ടി എവിടെ വേണമെങ്കിലും കയറുമല്ലോ....... വാ എടുത്തു മുകളിൽ വച്ചു തരാം..... പതുക്കെ അവളുടെ ഇരു കൈകൾക് ഇടയിലൂടെ കൈ ഇട്ടു മുകളിലേക്കു പൊക്കി തന്റെ മുഖത്തോട് ചേർന്നു ഉരസി പോകുന്ന നനഞ്ഞൊട്ടിയ അവളുടെ ദേഹത്തെ ഗന്ധം അവനിലേക്ക് ആഴ്ന്നിറങ്ങി....... അവളെ മതിലിൽ ഇരുത്തി പുറകെ കയറിയവൻ... മറുവശത്തേക്കു ചാടി..... വാ ഇനി എന്റെ കയ്യിലോട്ട് ചാടിക്കോ..... കൈ നിവർത്തി നിന്നതും ആ കൈകളിലേക്ക് ഒരു പുഷ്പം പോലെ അവൾ വന്നു പതിച്ചിരുന്നു...... കുഞ്ഞൻ അവളെ താഴെ നിർത്തി ആ മതിലിലേക് നോക്കി.... നീ എങ്ങനെ ഈ മതിലിൽ കയറി എന്റെ ഭദ്രേ........ അതോ... ദാ ആ കിടക്കുന്ന കല്ലുകൾ അടുക്കി വച്ചു കയറി..... .. അപ്പുറത് ഇറങ്ങിയപ്പോൾ കൈ ഉരഞ്ഞു.... വീട്ടിൽ ഇരുന്നാൽ മതി അരുന്നല്ലോ...... അയ്യടാ ഞാൻ വീട്ടിൽ ഇരുന്നിരുന്നാലേ ആ പൂച്ചേടെ സ്ഥാനത് മോൻ കിടന്നേനെ.....

വന്നു ജീവൻ രക്ഷിച്ചതും പോരാ........ മുഖം വെട്ടിചവൾ മുന്പോട്ട് നടന്നു.... ഹാ... പിണങ്ങാതെ പെണ്ണേ..... ഞാൻ ചുമ്മ പറഞ്ഞത് അല്ലെ തിരിഞ്ഞ് പോകുന്നവളുടെ കയിൽ പിടിച്ചു വലിച്ചു മതിലിൽ ചേർത്ത് നിർത്തി.... അവനും അവളോട് ചേർന്നു.... താങ്ക്സ്... ""...കുഞ്ഞന്റെ ശ്വാസം അവളുടെ മുഖത്തു തട്ടിയതും കരിനീലമിഴികൾ മെല്ലെ അടഞ്ഞു തുറന്നു...... നീ എങ്ങനെ എന്റെ പുറകെ വന്നത്..... കുഞ്ഞൻ സംശയത്തോടെ അവളെ നോക്കി... ഞാൻ മഹാദേവന് ചാർത്താൻ ഉള്ളു എരിക്കിൻപൂവ് മാല എടുത്തിട്ട് വരുമ്പോൾ കണ്ടു ഒരു കള്ളൻ പമ്മി പമ്മി പോകുന്നത്... ഒറ്റ നോട്ടത്തിൽ എനിക്ക് ആളെ പിടി കിട്ടി..... എന്തിനാ പതുങ്ങി പോകുന്നത് എന്നു അറിയാൻ പുറകെ കൂടിയതാ.... അപ്പോൾ അല്ലെ ജാതവേദൻ വല്യച്ഛന്റെ മതിൽ ചാടികടന്നത്....... അപ്പോൾ ശരിക്കും ഞാൻ പേടിച്ചു.... എന്തിന്..... "? ഞാൻ ചത്തു പോകും എന്ന് കരുതി ആണോ... മ്മ്മ്... ""

അവിടെ പോകരുതെന്നു പറഞ്ഞിട്ടുള്ളത് അല്ലെ...... അച്ഛൻ പറഞ്ഞ അറിവ് വച്ചു ആണ് ഞാൻ ഭയന്നത് അത്‌ കൊണ്ടു പുറകെ വന്നത്..... ഇത് ചാടുമ്പോൾ തിരിച്ചു എങ്ങനെ പോകും എന്ന് ഓർത്തില്ലേ നീ...... ആദിയേട്ടൻ മുൻപിൽ ഉള്ള ധൈര്യത്തിൽ ആണ് ഞാൻ ചാടിയത് തന്നെ.... വലത് കൈ കൊണ്ട് വായ പൊത്തി കൊലുന്നനെ ചിരിക്കുന്നവളെ അത്ഭുതത്തോടെ നോക്കി നിന്നവൻ.... വിടർന്ന കണ്ണുകളിൽ വലിയ കൃഷ്ണമണികൾ അവൾ സംസാരിക്കുമ്പോൾ അത്‌ നൃത്തം ചെയ്യുന്നത് കാണാൻ തന്നെ ഒരു അഴക് ഉണ്ട്.... തുടുത്ത ചുണ്ടിന് താഴേ തെളിഞ്ഞു നിൽക്കുന്ന കുഞ്ഞ് മറുക് അധരത്തിനു കൂടുതൽ മാറ്റ് ഏകി..... നീണ്ട കഴുത്തിൽ ഇടതു വശത്തു കാണുന്ന കറുത്ത പുള്ളി മറുകിലേക്കു കണ്ണുകൾ പോയി.... ""കോലെകേറി ഇത്രേം സുന്ദരി ആയിരുന്നോ ""ഉള്ളിൽ ഇരുന്നു മന്ത്രിക്കുമ്പോഴും പെണ്ണ് എന്തൊക്കെയോ പറയുന്നുണ്ട്..

മഴത്തുള്ളികൾ അപ്പോഴും അവിടെ ഉമ്മ വച്ചിരുപ്പുണ്ട്......... മനസ് അറിയാതെ കൈകൾ അവളുടെ ഇടുപ്പിലേക്ക് പോയിരുന്നു.... അത്‌ ആ അണിവയറിനെ ചുറ്റി പിടിച്ചു.....അവൻ അറിയാതെ അധരങ്ങൾ കഴുത്തിലെ മറുകിനെ ലക്ഷ്യം ആക്കി പാഞ്ഞു..... ഭദ്ര അവന്റെ ദേഹം പുറകോട്ട് അല്പം തള്ളാൻ ശ്രമിച്ചു ... കുഞ്ഞാ....... "" ചിത്രന്റെ ശബ്ദം കേട്ടതും അവളിൽ നിന്നും തെന്നി മാറിയവൻ....... ചേട്ടായി ഞാൻ...... "" നീ... ""നീ ഈ മതിലിനു അപ്പുറം പോയോ.... ചിത്രന്റെ വാക്കുകൾ വിറച്ചിരിന്നു.... മ്മ്മ്... ""പോയി....... പോകേണ്ടി വന്നു..... അവനെ തല്ലാൻ ആയി കൈ ഉയർത്തിയതും മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു ചിത്രൻ...... നിന്നോട് ആരാ മോനെ പറഞ്ഞത് ഈ മതില് ചാടി പോകാൻ .... അവിടെ പോകരുത് എന്ന് പറഞ്ഞിട്ടില്ലേ..... ഞങ്ങള്ക് ഒന്നും പറ്റിയില്ലലോ.... ദേ ഇവള് മതില് ചാടാൻ മിടുക്കി ആയത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി.....

കുഞ്ഞൻ ഭദ്രയെ ചൂണ്ടി കാണിച്ചു പാവം എന്റെ രുദ്രച്ചനും വീണമ്മേ കരയുന്നത് കാണാൻ എനിക്ക് കഴിയില്ല അത്‌ കൊണ്ടാ....ഞാൻ കൂടെ ചാടിയത്.... മക്കളെ അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യം ആണത്..... അപ്പോൾ ചേട്ടായിക്ക് ഇതെല്ലാം അറിയാം അല്ലെ....കുഞ്ഞൻ സംശയത്തോടെ നോക്കി അവിടെ പോകരുത് എന്ന് ചേട്ടച്ഛൻ വിലക്കിയിട്ടുണ്ട് എന്നെ അതിൽ കൂടുതൽ ഒന്നും എനിക്ക് അറിയില്ല..... കള്ളം പറയുമ്പോൾ ചിത്രന്റെ ശബ്ദം ഒന്ന് ഇടറിയത് കുഞ്ഞൻ ശ്രദ്ധിച്ചു..... പക്ഷെ കൂടുതൽ ഒന്നും ചോദിക്കാൻ മെനക്കെട്ടില്ല അവൻ.... രണ്ട് പേരും മനയിലേക് വാ... ചിത്രൻ പേടിച്ചു നിൽക്കുന്ന ഭദ്രയുടെ കയ്യിൽ പിടിച്ചു.... ചേട്ടായി ഞാൻ.... എനിക്ക് അബദ്ധം പറ്റിയത് ആണ് ഇനി ആവർത്തിക്കില്ല കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു അവൾ.... ചേട്ടായി അച്ഛനോടും അമ്മയോട് പറയല്ലേ... സാരമില്ല ഞാൻ പറയില്ല മോള്‌ കാണിച്ചത് അബദ്ധം അല്ല....

അല്ലങ്കിൽ ഈ കൊരങ്ങൻ ഇപ്പോൾ തീർന്നേനെ...... പറഞ്ഞത് പോലെ മറ്റെ കുരങ്ങൻ എവിടെ.....? ചിത്രൻ നോക്കുമ്പോൾ കുഞ്ഞൻ നഖം കടിച്ചു നില്പുണ്ട്... എടാ മറ്റവൻ എന്തിയെ ...... "? " അത്‌ ആ കാവിൽ ഉണ്ട്... കിടന്നു ഉറങ്ങി കാണും..... അപ്പോഴും കുഞ്ഞന്റെ മുഖത്തു ടെൻഷൻ നിറഞ്ഞു നിന്നു.. എന്ത് പറ്റിയെടാ....? അത്‌ ചേട്ടായി അച്ഛനോടും അമ്മയോടും ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകുവാണെന്ന പറഞ്ഞത്.... അവരോട് പറയരുത് പ്ലീസ്...... ആ ഞാൻ ഒന്നും പറയില്ല പോരെ...... രണ്ടുപേരെയും കൊണ്ട് ഇരിക്കത്തൂർ മനയിലേക്കു നടന്നവൻ........ആ നേരം കൊണ്ട് കുഞ്ഞാപ്പുവിനെ ഫോൺ ചെയ്തു കുഞ്ഞൻ..... അവർ ചെല്ലുമ്പോൾ അവനും അവിടെ എത്തിയിരുന്നു...... കണ്ണുകൾ കൊണ്ട് പരസ്പരം എന്തൊക്കെയോ കാണിക്കുന്നുണ്ട് രണ്ടു പേരും..... ശിവരാത്രി നോയമ്പ് വീടി ഇളനീർ എല്ലാവർക്കും കൊടുത്തു കൊണ്ടു ഗൗരി തിരിഞ്ഞതും കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും കണ്ടു.... മക്കളെ..... ""

കയ്യിൽ ഇരുന്ന ഇളനീർ താഴ്ക് വച്ചവൾ ഓടി വന്നു..... കുട്ടികളും അവരുടെ ഗൗരിയമ്മയിലേക്ക് ചെർന്നിരുന്നു...... ഭദ്ര ചെറിയ കുശുമ്പോടെ ആണ് അത്‌ നോക്കിയത്....... സഞ്ചയമാവ എവിടെ ഗൗരി അമ്മേ... കുഞ്ഞൻ ചുറ്റും നോക്കി.... ശിവരാത്രി പൂജ നടക്കുന്നുണ്ട് ഇപ്പോൾ ഇറങ്ങും അറയിൽ നിന്നു.... മക്കള് അകത്തു വായോ..... ഗൗരിയുടെ കണ്ണുകളിൽ അവരെ കണ്ട സന്തോഷം കൊണ്ടു നിറഞ്ഞു നിന്നിരുന്നു..... അവരെ കണ്ടതും ഉണ്ണി നമ്പൂതിരി രണ്ട് ഇളനീർ കയിലേക് കൊടുത്തു......... നീ കുടിച്ചോ.... കുഞ്ഞൻ ആ ഇളനീർ ഭദ്രയുടെ കയ്യിൽ വച്ചു ........ "" ഒന്നില്ലേലും മതില് ചാടി ക്ഷീണിച്ചത് അല്ലെ ""...പതുക്കെ പറയുമ്പോൾ മുഖം ഒന്ന് കോട്ടി പെണ്ണ്.... കുഞ്ഞാപ്പു ആദ്യം അകത്തേക് എടുത്ത ഇളനീർ തലയിൽ വിക്കി ഒന്ന് നോക്കി കുഞ്ഞനെ..... "" കീരീം പാമ്പും ഒന്നായോ... വഴിയില്ലല്ലോ.... ""കുഞ്ഞനെ സംശയത്തോടെ നോക്കിയവൻ..... ചുമ്മാ... "" കണ്ണ്‌ ഇറുക്കി കാണിച്ചു കുഞ്ഞൻ....

സത്യം പറയെടാ എന്താ ഇവിടെ സംഭവിച്ചത്..."" എന്റെ കുഞ്ഞിപെങ്ങളെ നീ എന്താ ചെയ്തത്.... കുഞ്ഞാപ്പു കണ്ണുരുട്ടി... എല്ലാം പിന്നെ പറയാം നീ ആദ്യം വാ... കുഞ്ഞാപ്പുവിനെ വിളിച്ചു കൊണ്ടു അകത്തേക്കു കയറി കുഞ്ഞൻ.... പതിയെ തിരിഞ്ഞ് നോക്കുമ്പോൾ എരിക്കിൻ പൂവ് ഭഗവാന്റർ കാൽപ്പാദത്തിൽ അർപ്പിച്ചു തൊഴുന്നുണ്ട് ഭദ്ര.... 💠💠💠💠 മഹാദേവ.... "" ആ നിമിഷം എനിക്ക് എന്താ സംഭവിച്ചത്.... ആദിയേട്ടൻ അപകടത്തിലേക്ക് പോകുമ്പോൾ എന്റെ മനസിനെ നയിച്ചത് മറ്റാരോ ആയിരുന്നു.... അച്ഛൻ ഉൾപ്പടെ എല്ലാവരും ഭയക്കുന്ന ആ മതില്കെട്ടിൽ ചാടി കടക്കാൻ എനിക്കെങ്ങനെ ധൈര്യം വന്നത്.... "".. അച്ഛൻ അറിഞ്ഞാൽ വഴക് പറയും.... അമ്മയും വഴക്ക് പറയും..... പക്ഷെ തെറ്റ് ഒന്നും അല്ലല്ലോ ഞാൻ ചെയ്തത്......... ഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി....കുഞ്ഞ് മനസിലെ ആവലാതികൾ മുഴുവൻ ഭഗവാന് മുൻപിൽ പെയ്ത് തീർത്തവൾ..

ആ നിമിഷം ശക്തമായ കാറ്റ് വീശി....ഇരികത്തൂർ മനയിലെ മണികളെ അത്‌ തൊട്ട് ഉണർത്തി അതിൽ നിന്നും നാദം പുറത്തേക് വന്നു..... ആ കാറ്റിൽ കാലഭൈരവന്റെ ദേഹത്തു ചാർത്തിയ മുല്ലപ്പൂ മാല അടർന്നു അവളുടെ കൂപ്പിയ കൈകളിലേക് വീണു.......ആ പൂമാല തിരിച്ചും മറിച്ചു നോക്കി പെണ്ണ്... പേടിക്കണ്ട... "" അച്ഛനോട് ചേട്ടായി ആയിട്ട് പറയില്ല..... പുറകിൽ നിന്നും വന്ന ചിത്രൻ അവളെ ചേർത്ത് പിടിച്ചു.... ചെയ്തത് ശരി തന്നെ ആണ്.... അതും ഈ ദിവസം... ""നിന്നോളം അവനെ അറിഞ്ഞവൻ മറ്റാരുണ്ട്.... ""...അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു ചിത്രൻ..... എന്താ ചേട്ടായി അങ്ങനെ പറഞ്ഞത്... ആ വാക്കുകളുടെ അർത്ഥം മനസിൽ ആക്കാതെ അവനെ നോക്കി നിന്നു ഭദ്ര.... സമയം ആകുമ്പോൾ എല്ലാം അറിയാം... പോരെ... "" അവളുടെ കവിളിൽ മെല്ലെ തട്ടി അകത്തേക്കു പോകുമ്പോൾ കയ്യിൽ ഇരുന്ന മുല്ലപ്പൂ മലയിലേക്കു കണ്ണുകൾ പോയി.....

അധരങ്ങളിൽ നേർത്ത പുഞ്ചിരി തെളിഞ്ഞു............ 💠💠💠💠 എടാ എന്താ സംഭവിച്ചത്... "" അറക്കു മുൻപിൽ സഞ്ജയനെ കാത്തു നിൽകുമ്പോൾ കുഞ്ഞാപ്പു അസ്വസ്ഥൻ ആയിരുന്നു.... "" നീ ആ വീട്ടിൽ കയറിയോ..? അങ്ങേരു ഇതിന്റെ ഇടയിൽ എവിടുന്ന വന്നത്....? എന്റെ കേശു നീ ഒന്ന് അടങ്ങിനിൽക്ക് എല്ലാം പറയാം..... പിന്നെ ഞാൻ സഞ്ജയമാവയൂടെ അടുത്ത് സംസാരിക്കുമ്പോൾ മിണ്ടാതെ നിന്നോണം.... കുഞ്ഞൻ താക്കീത് നൽകി.... ശിവരാത്രി പൂജകൾ സമാപിച്ചു കൊണ്ടു അറയുടെ വാതിൽ മെല്ലെ തുറന്നു...... സൂര്യതേജസ്‌ പോലെ പുഞ്ചിരിയോടെ കയ്യിൽ കർപ്പൂരഅഴിയുമായി പുറത്തേക്കു വന്നു ഇരികത്തൂർ സഞ്ജയൻഭട്ടത്തിരിപ്പാട് കഴുത്തിലേക് നീണ്ടു കിടക്കുന്ന താടിയിൽ അവിടെ ഇവിടെ വെള്ളി വീണിരുന്നു.... ...... പുറകെ വരുന്ന ഏഴു വയസുകാരൻ അച്ഛനെ മറി കടന്നു ഓടി വന്നു കുഞ്ഞാപ്പുവിനെ വട്ടം പിടിച്ചു..... കേശുവേട്ട.... "".....

കുഞ്ഞാപ്പു അവനെ എടുത്തുയർത്തി.... അനന്ത """ മോനെ..... അവന്റെ നെറ്റിയിൽ ചുംബനം നൽകുമ്പോൾ അവന്റ വലതു നെഞ്ചിലെ നാഗാസ്രേഷ്ടൻ അനന്തന്റെ മുദ്ര തെളിഞ്ഞു വന്നു..... കുഞ്ഞാപ്പുവിന്റെ കഴുത്തിലെ ത്രിശങ്കു മുദ്രയും......... ( നാരായണന് കൂട്ടായി അനന്തൻ എന്ന നാഗ ശ്രേഷ്ഠൻ വന്നിട്ടുണ്ട് ) കുഞ്ഞനും അവന്റെ തലയിൽ തലോടി........ " കുഞ്ഞാ... "" മക്കൾ എന്താ ഒന്നും പറയാതെ വന്നത്... രുദ്രനും ഒന്ന് വിളിച്ചു പറഞ്ഞില്ലല്ലോ.... അത്‌ തന്നെ ആണ് ഏട്ടാ എനിക്കും അത്ഭുതം... "" കുട്ടികൾ വന്നത് അതിശയം ആയി പോയി... കയ്യിലെ ഇളനീർ സഞ്ജയന് നൽകി ഗൗരി നോയമ്പ് വീടാൻ... അത്‌ സഞ്ജയമ്മാവേ ഞങ്ങൾ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയതാ.... ആ വഴി ഇങ്ങോട്ട് കയറി..... വിദഗ്‌ദമായി സഞ്ജയനോട് കള്ളം പറയുമ്പോൾ കുഞ്ഞന്റെ കണ്ണുകൾ ചിത്രനിലേക്കു പോയി... തൂണിൽ ചാരി നിന്നു ചിരിക്കുന്നുണ്ട് അവൻ.... പ്ലീസ് ""

സഞ്ജയൻ കാണാതെ മുഖം ചുളുക്കി കുഞ്ഞൻ... മ്മ്മ് "" തിരികെ അതേ പോലെ മറുപടി കൊടുത്തു അവൻ.... എന്തയാലും ഇന്ന് പോകണ്ട... ഉണ്ണിയേട്ടൻ തെക്കിനി മുറി ഒരുക്കി തരും.. സമയം ഇത്രേം ആയില്ലേ കുളിച്ചിട്ട് കിടന്നു ഉറങ്ങിക്കോ..... സഞ്ചയൻ അവര്ക് വേണ്ട നിർദേശം നൽകി 💠💠💠💠 എന്തെ ഉറങ്ങിയില്ലേ... ക്ഷീണം ഇല്ലെ.....""ഗൗരി വരുമ്പോൾ കട്ടിലിന്റെ ഹെഡ്‌റെസ്റ്റിൽ തല വച്ചു ആലോചനയിൽ ആണ് സഞ്ചയൻ.... ഭദ്രകുട്ടിയും അനന്തനും ഉറങ്ങിയോ..... ""നേരെ ഇരുന്നവൻ... മ്മ്മ്... ""ഉറങ്ങി..... ഭദ്ര എവിടയോ വീണ് കൈ ഒന്ന് ഉരഞ്ഞിട്ടുണ്ട്....... ഇതിന് ഇടയിൽ ഈ കുട്ടി എവിടെ പോയി വീണെന്ന.... ഗൗരി പരിഭവം പറഞ്ഞു കൊണ്ട് മുടി വാരി ചുറ്റി.... ചെക്കൻ പിന്നെ കുഞ്ഞാപ്പുവിന്റെയും കുഞ്ഞന്റെയും കൂടെ കൂടീട്ടുണ്ട്..... സഞ്ജയന്റെ മനസ് രുദ്രനിലേക്കു പോയി.... കുട്ടികളിലെ മാറ്റം ഉൾപ്പെടെ ആ സ്വപ്നം അതിലെ അർഥങ്ങൾ തേടി ഉള്ള വരാവണോ ഇത്...

അതേ ആയിരിക്കും അത്‌ കൊണ്ടാണ് ഇന്നേ ദിവസം ഭയപ്പെടണം കുട്ടികളുടെ പേരിൽ പ്രത്യകം മൃത്യന്ജയ ഹോമം കഴിക്കണം എന്ന് രുദ്രൻ ആവശ്യപെട്ടത്......... മഹാദേവ ഭദ്രക് പതിനേഴു വയസ് തികയാൻ ഇനി ആറു മാസം കൂടി.... ജലന്ധരൻ കാത്തിരിക്കുന്ന നിമിഷം.... അതിനു ശേഷം ഏതു നിമിഷവും അപകടം കടന്നു വരാം... സഞ്ജയൻ മുഖത്തെ വിയർപ്പ് തുള്ളികൾ തുടച്ചു.... 💠💠💠💠 തന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുന്ന അനന്തന്റെ മുടിയിൽ പതിയെ തലോടുമ്പോൾ കുഞ്ഞൻ പറയുന്ന വാക്കുകൾ അത്ഭുതത്തോടെയും ഭയത്തോടെയും കേൾക്കുന്നുണ്ട് കുഞ്ഞാപ്പു.... ശങ്കു അയാളെ തന്നെ ആണോ നീ സ്വപ്നത്തിൽ കണ്ടത്... നീ ഒന്ന് ഓർത്തു നോക്കിക്കേ ഇതിനു മുൻപ് ഇയാളെ നീ കണ്ടിട്ടുണ്ടോ എന്ന്.... ഇല്ലടാ.. ഞാൻ വരുമ്പോൾ നീയും എന്റെ കൂടെ കാണില്ലേ... ജാതവേദൻ വല്യച്ഛൻ എന്ന് ഈ കുട്ടികൾ ഭയത്തോടെ പറയുമ്പോൾ ഞാൻ ഒരു തമാശ പോലെ ആണ് കേട്ടത്....

പക്ഷെ ആ സ്വപ്നത്തിൽ അയാൾ വന്നത്....... ദാ നീ നോക്കിക്കേ """മന്ത്രവാദ പുരയിലെ പത്തുസെക്കന്റു നീളുന്ന വീഡിയോ അവനെ കാണിച്ചു കൊടുത്തു കുഞ്ഞൻ....... ഈ മുഖം തന്നെ ആണ് ഞാൻ കണ്ടത്..... ബാക്കി എടുക്കാൻ ആ പെണ്ണ് സമ്മതിച്ചില്ല കിടന്നു വിറക്കുകയായിരുന്നു... കുഞ്ഞൻ ആ വീഡിയോ ഒന്ന് കൂടി നോക്കി.... അത്‌ നന്നായി അവൾ ഇല്ലായിരുന്നേൽ കാണാമായിരുന്നു ഇന്നേക് പതിനാറിന് ഞങ്ങൾ ഇഡലി വിളിമ്പേണ്ടി വന്നേനെ......... ഓ "" വല്യ കാര്യം ആയി പോയി....പിന്നെ കോലെ കേറിയേ കൊണ്ടു അങ്ങനെ ഒരു ഗുണം ഉണ്ടായി.... കുഞ്ഞൻ പുതപ്പെടുത്തു തലയിൽ കൂടി ഇട്ടു....കണ്ണ്‌ അടക്കുമ്പോൾ നനഞ്ഞൊട്ടിയ ഭദ്രയുടെ രൂപം മുന്പിലേക് വന്നു .. നെറുകയിൽ നിന്നും ഒലിച്ചു ഇറങ്ങുന്ന വെള്ളത്തുള്ളികൾ നീണ്ട നാസിക തുമ്പിൽ വന്നു തങ്ങി നിന്നു...... ഛെ "" തനിക് എന്താ പറ്റിയത്... ഇത്രയും നാളും ഇങ്ങനെ ഒന്നും തോന്നിയിട്ടില്ല....

ഇന്ന് അവളോട് ചേർന്നപ്പോൾ താൻ മറ്റാരോ ആയി മാറുക ആയിരുന്നു... അവളിലെ ഓരോ അണുവിനെയും ശ്വാസത്തെയും സ്വന്തം ആക്കാൻ അറിയാതെ മനസും ശരീരവും ഒരുപോലെ സഞ്ചരിച്ചു... ഏയ് ജീവൻ രക്ഷിച്ചവളോടുള്ള കടപ്പാട് മാത്രം ആണത്.... അല്ലാതെ ആ അഹങ്കാരി പാറുവിനെ എനിക്ക് വേണ്ട... മ്മ്ഹ ""ഒരു ബഹുമാനം ഇല്ലാത്തവൾ.... പതിയെ ഉറക്കത്തിലേക്കു പോയവൻ... 💠💠💠💠 ഗുഡ്മോണിങ് കേശുവേട്ട..... "" ഒരു ട്രേയിൽ ചായയുമായി ഭദ്ര അകത്തേക്ക് വരുമ്പോൾ കുഞ്ഞാപ്പു ഫോണിൽ കുഞ്ഞൻ എടുത്ത വിഡിയോ കാണുകയാണ്..... കുഞ്ഞാപ്പുവിന്റെ ഫോണിൽ തൊട്ടു അടുത്ത് ഇരുന്നു ഗെയിം കളിക്കുന്നുണ്ട് അനന്തു....... ഗുഡ്മോർണിംഗ്...ഭദ്രകുട്ടി.... "" കേശുവേട്ട ഇവൻ കിടന്നു മുള്ളിയോ... "" ഈ ചെക്കന് ഇങ്ങനെ സ്വഭാവം ഉണ്ട് രാത്രി കുളിപ്പിക്കും... നീ പോടീ ഭദ്രകാളി... "" അനന്തു ഫോണിൽ നിന്നും തല ഉയർത്തി....

ആ ചെക്കന് അറിയാം നിന്റെ തനി സ്വഭാവം.... ""കുളി കഴിഞ്ഞു തോളിലൂടെ ടവൽ ചുറ്റി പുറത്തേക് വന്നു കുഞ്ഞൻ...... "" എടാ പോയി കുളിക്കു പോകാം നമുക്ക്...... കുഞ്ഞാപ്പുവിനെ തള്ളി അകത്തേക് വിട്ടു കുഞ്ഞൻ.... ഉവ്വ്... "ഞാൻ ഇല്ലാരുന്നേൽ കാണാമായിരുന്നു കരിമ്പൂച്ച ചത്തു മലർന്നു കിടക്കും പോലെ വാ പൊളിച്ചു കിടക്കുന്നത്........ ഭദ്ര രണ്ട് കയ്യും ഉയർത്തി അത്‌ പോലെ ആംഗ്യം കാണിച്ചു..... ആരാടി ചത്തു മലർന്നു കിടക്കുന്നത്....പല്ല് ഞറുക്കി കൊണ്ടു ഭദ്രയുടെ വലത് കൈ പുറകോട്ടു പിടിച്ചു വച്ചു കുഞ്ഞൻ..... കുഞ്ഞന്റെ കരവലയത്തിൽ ഇരുന്നു ഞെരുങ്ങി ആ കുഞ്ഞി കൈ...... ആദിയേട്ട വേണ്ട പിടി വിട് എനിക്ക് വേദനിക്കുന്നു..... "" നിനക്കെ അല്ലങ്കിൽ തന്നെ കുറച്ചു അഹങ്കാരം കൂടുതൽ ആണ്.. ഇന്നലെ ഒരു ചാൻസ് കൂടി കിട്ടിയപ്പോൾ അത്‌ മുതൽ ആക്കുന്നു അല്ലെ.... സ്സ്... ""

വേദൻ കൊണ്ടു എരിവ് വലിക്കുമ്പോൾ അവളുടെ കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞൊന്നു മുറുകി.... അധരങ്ങൾ വേദന കൊണ്ടു വിറ കൊണ്ടു....... അവളുടെ ഭാവം കണ്ടതും കുഞ്ഞന്റെ കൈ മെല്ലെ അയഞ്ഞു..... വിറക്കുന്ന അധരത്തിനു മുകളിലെ വിയർപ് തുള്ളികൾ അവന്റ കണ്ണിൽ ഉടക്കി അതിലേക് കൗതുകത്തോടെ നോക്കി നിന്നതും ഭദ്രയുടെ വിടർന്ന കണ്ണുകൾ മെല്ലെ തുറന്നു വന്നു... ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.....അവളോട് ചേർന്നു നില്കുമ്പോൾ താൻ മറ്റാരോ ആയി മാറുന്നത് അവൻ അറിഞ്ഞു....... ഭദ്രേ "" വേദനിച്ചോ...... ആർദ്രമായി ചോദിക്കുമ്പോൾ അവന്റെ ചെറു വിരൽ അവളുടെ നെറ്റിയിലക്കു കിടക്കുന്ന മുടിയിഴകളെ പതിയെ പുറകോട്ടു ഒതുക്കി വച്ചു....... മ്മ്ഹ് "".... ഇല്ല എന്ന് തലയാട്ടുമ്പോൾ അവനിലേക്കു ചേരുന്ന ദേവി ആയി അവളും മാറിയിരുന്നു..... തങ്ങൾ പോലും അറിയാതെ പ്രണയം ഒഴുകി വരുമ്പോൾ പുറത്തേക്കു കാലഭൈരവനെ തഴുകിയ കാറ്റ് അവരെയും ഒന്ന് പുണർന്നു പോയി...... ( തുടരും )................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story