ആദിശങ്കരൻ: ഭാഗം 40

adhishankaran

എഴുത്തുകാരി: മിഴിമോഹന

വഴി ഞാൻ പറഞ്ഞു തരാം..... പക്ഷെ അവിടേക്കു ആരും ഇപ്പോൾ പോകില്ല.... """"കോകിലയുടെ""" മുൻപിൽ പോലും ചെല്ലാൻ പേടി ആണ് എല്ലാവർക്കും....... കോകിലയോ അതാരാ...? ഗ്ലാസ് ടേബിളിൽ വച്ചു സംശയത്തോടെ നോക്കി കുഞ്ഞൻ...... കുഞ്ഞേ ദുഷ്ടയാണവർ ദുഷ്ട.... അവർ സ്ത്രീ ആണോന്നു പോലും സംശയം ഉണ്ട്...... കാളി ഉപാസക ആണവർ..... ദൈവത്തെ പോലും ദുരുപയോഗം ചെയ്യുന്നവൾ............ആ വഴിയിൽ കൂടി പോലും ആരും പോകില്ല....... അയാളുടെ വാക്കുകളിൽ ഭയം നിറഞ്ഞു നിന്നു....... ചേട്ടൻ എന്തായാലും വഴി പറഞ്ഞു താ... കോകിലയെ ഞങ്ങളും ഒന്ന് കാണട്ടെ.....അല്ലേടാ കുഞ്ഞൻ കുഞ്ഞാപ്പുവിനെ കണ്ണിറുക്കി കാണിച്ചു....... അയാൾ പറഞ്ഞ് കൊടുത്ത വഴിയേ നേരെ കാർ പോകുമ്പോൾ നെഞ്ചിൽ കൈ വച്ചു നിന്നയാൾ....... ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വഴിയേ മുൻപോട്ട് പോയ കാർ വന്നു നിന്നത് വലിയ ഒരു നാലു കെട്ടിന്റെ പടിപ്പുരക്ക് മുൻപിൽ ആണ്............... കൂറ്റൻ ഒരു മതിൽ.... പടിപ്പുരക്ക് ഇരു വശത്തും കാളിയുടെ ഉപദേവതമാരെ പടിപ്പുരക്ക് ഉള്ളിൽ മുഖത്തോടെ മുഖം നോക്കി പ്രതിഷ്ഠിച്ചിരുന്നു........

പടിപ്പുരക്ക് ഇരുവശത്തും വഴിയിലേക്ക് നോക്കി നിൽക്കും പോലെ രണ്ട് ആനത്തല.... അതിന്റെ ഇരു കൊമ്പുകളിൽ മന്ത്രചരടുകൾ കെട്ടിയിരുന്നു..... കുണ്ഡലം പോലെ തൂങ്ങി കിടക്കുന്ന ചരടുകൾ.... എല്ലാവരും പുറത്തേക് ഇറങ്ങി..... കുഞ്ഞനും കുഞ്ഞാപ്പുവും പരസ്പരം നോക്കി ഒന്ന് ചിരിച്ചു...... വാല്യേട്ട... "" സച്ചു മുൻപോട്ട് വന്നു കുഞ്ഞന്റെ തോളിൽ പിടിച്ചു..... മുൻപോട്ട് കടക്കണം എങ്കിൽ ആ മന്ത്രച്ചരട് പൊട്ടിച്ചെറിയണം നമ്മൾ....... കുഞ്ഞൻ ആകാശിനെ ഒന്ന് നോക്കി.... മനസ്സിലായോ നിനക്ക്... മ്മ്മ്... " അവൻ തലയാട്ടി ആ രണ്ട് ഗജ മുഖങ്ങളിലേക് കണ്ണുകൾ പോയി.... ആകാശ്... "" സിദ്ധിയും ബുദ്ധിയും ആണ് ഈ രണ്ട് ശിരസുകളിലെ കൊമ്പിൽ അവർ തളച്ചു ഇട്ടിരിക്കുന്നത്... അതിന് ഇന്ന് മോക്ഷം നൽകേണ്ടത് നീ ആണ് മോനെ..... കുഞ്ഞൻ അവന്റെ തോളിൽ പിടിക്കുമ്പോൾ അവന്റെ കണ്ണുകളിൽ ആകാശിനോട് വാത്സല്യം നിറഞ്ഞു.... താൻ എന്ത് നോക്കി നില്കുവാടോ... പോയി ആ തൂങ്ങി കിടക്കുന്ന ചരട് പൊട്ടിക്ക്... കൂളിംഗ് ഗ്ലാസ് കറക്കി ആകാശിനു അടുത്തേക്ക് വന്നു കുറുമ്പൻ ..... അത്‌ വല്യേട്ട ... എനിക്ക് നീളം..... """

പൊക്കത്തിൽ ഉള്ള മതിലിനു മുകളിലെ ആനതലയിലേക് നോക്കി ആകാശ്....... കഴിക്കുന്നത് എല്ലാം ഇവിടെ തങ്ങി നില്കുവാണല്ലേ... """ കുറുമ്പൻ ആകാശിന്റെ കുഞ്ഞ് കുമ്പയിൽ മെല്ലെ തട്ടി.... അതിന് അല്ലെടാ വല്യേട്ടൻ ഉള്ളത്.... എടുത്തു തോളേൽ തട്ടട്ടെ വാല്യേട്ട..... കിച്ചുവും സച്ചുവും ഏറ്റു പറഞ്ഞു കൊണ്ട് ആകാശിനെ പൊക്കി എടുത്തു അല്പം കുനിഞ്ഞു കൊടുത്ത കുഞ്ഞന്റെ തോളിലേക്ക് വച്ചു.............. പടിപ്പുരയുടെ വലത്തേ വശത്തെ ഗജത്തിനു സമീപം നടന്നു തുടങ്ങിയതും....... ആകാശിനെയും കൊണ്ട് കുഞ്ഞൻ പുറകോട്ട് പോയി...... വീശി അടിക്കുന്ന ചുഴലി കാറ്റിൽ ഇരുവരും കറങ്ങി തുടങ്ങി.....ആ ചുഴലി ഇരുവരെയും രണ്ട് മീറ്റർ ദൂരത്തേക് വലിച്ചെടുത്തു...... ശങ്കു .... """" എടാ...... കുഞ്ഞാപ്പു അവർക്ക് അടുത്തേക് ആഞ്ഞതും മിന്നൽ പിണർ പോലെ എന്തോ ഒന്ന് വലിയ ശബ്ദത്തോടെ അവനെ പുറകോട്ടു തെറിപ്പിച്ചു....... കൊച്ചേട്ടേ... ""

ചെകുത്താന്മാർ മൂന്നും നിലവിളിച്ചു........... മഹാദേവ..... """ സച്ചുവും കിച്ചുവും ഉറക്കെ വിളിക്കുമ്പോൾ കാറ്റ് അവരെയും പൊതിഞ്ഞു കഴിഞ്ഞിരുന്നു.... അപ്പോഴും കുറുമ്പന് സമീപം വരാൻ ആ കാറ്റ് വിസമ്മതിച്ചു ..... കുറുമ്പൻ ചുറ്റും ഒന്ന് നോക്കി... "" തന്നെ മാത്രം വേർതിരിച്ച ആ കാറ്റ് തന്റെ സഹോദരങ്ങളെ ചുഴലി പോലെ വരിഞ്ഞു മുറുക്കിഇരിക്കുന്നു.... അവന്റെ ശിരസിലൂടെ മിന്നൽ പിണരുകൾ പാഞ്ഞു...... എന്തോ ഓർത്തത് പോലെ ഒന്ന് നിന്നവൻ.... ഹര ഹര മഹാദേവ... "" ഹര ഹര മഹാദേവ..... .അവന്റെ നാവിൽ നിന്നും ഉയര്ന്നു പൊങ്ങി.......... തന്റെ പാന്റിന്റെ പോക്കറ്റിൽ കൈ ഇട്ടു ഒരുപിടി ഭസ്മം കൈകുമ്പിളിൽ നിറഞ്ഞു...... ഹര ഹര മഹാദേവ... "" ഹര ഹര മഹാദേവ.....ഉറക്കെ വിളിച്ചു കൊണ്ട് ആ വായുവിലേക്ക് മഹാദേവന്റെ വിഭൂതി അവൻ വിതറി.......... നിമിഷങ്ങൾക് അകം ഹുങ്കാര ശബ്ദത്തോടെ വന്ന കാറ്റ് അപ്രത്യക്ഷമായി....... വിഭൂതി അവിടെ ആകെ പടർന്നു....... വാല്യേട്ട..... "" കുഞ്ഞന്റെ തോളിൽ ഭയത്തോടെ ഇരുന്ന ആകാശ് അവനെ മുറുകെ പിടിച്ചു....

അപ്പോഴേക്കും കാറ്റിന്റെ പിടി വിട്ട സച്ചുവും കിച്ചുവും അവർക്ക് അരികിലേക്കു ഓടി വന്നു.... വല്യേട്ട...."" കുഴപ്പം ഒന്നും ഇല്ലല്ലോ..... സച്ചു അവന്റ കൈയിൽ പിടിച്ചു........ ഇല്ല.... """ കേശു...... അവന്റെ കണ്ണുകൾ കുഞ്ഞപ്പുവിലെക്ക് പോയി കുറുമ്പൻ അവനെ മണ്ണിൽ നിന്നും കൈയിൽ പിടിച്ചു ഉയർത്തിയതും കേശുവിന്റെ നെഞ്ചിലേക് കരഞ്ഞു കൊണ്ട് വീണു കുറുമ്പൻ..... അയ്യേ.. കൊച്ചേട്ടന്റെ കുഞ്ഞ് കരയുവാണോ .... "" ദുർമന്ത്രവാദം ഒന്നും നിനക്ക് ഏൽക്കില്ല ചെക്കാ.... അവന്റെ കവിളിൽ മെല്ലെ മുത്തി കുഞ്ഞാപ്പു..... എനിക്ക് കുഴപ്പം ഒന്നും ഇല്ലടാ ശങ്കു... """ ഈ വിഭൂതി അന്തരീക്ഷത്തിൽ അലിയും മുൻപേ അത്‌ വലിച്ചു പൊട്ടിക്കട..... കുഞ്ഞാപ്പൂ ദേഹത്തെ മണ്ണ് തട്ടി കുടഞ്ഞു കൊണ്ട് വന്നു......... ആഹ്ഹ്... """ ആകാശേ.....മോനെ... പിടിച്ചു ഇരുന്നോ..... കുഞ്ഞൻ അവനെയും കൊണ്ട് ആദ്യത്തെ ആനത്തലയുടെ അടുത്തേക് പാഞ്ഞതും ഹര ഹര മഹാദേവ... "" ഹര ഹര മഹാദേവ.....പുറകിൽ നിന്നും കുട്ടികൾ ഉറക്കെ വിളിച്ചു ........ ശംഭോ മഹാദേവ...... """"""""".........

പാഞ്ഞു അതിന് അടുത്തേക്ക് അടുക്കുന്ന കുഞ്ഞന്റെ തോളിൽ ഇരുന്നവൻ ഉയര്ന്നു പൊങ്ങി......... തൂങ്ങി കിടക്കുന്ന കുണ്ഡലം പോലെ ഉള്ളതിൽ പിടിച്ചു വലിച്ചതും ആ ആനത്തല വലിയ ശബ്ദത്തോടെ ഇരു കൊമ്പും കുത്തി താഴേക്കു പതിച്ചു........... ശംഭോ മഹാദേവ......""""""""""നിമിഷങ്ങൾക് അകം അടുത്ത തലയും താഴേക്കു പതിച്ചു....... ഹര ഹര മഹാദേവ......ഹര ഹര മഹാദേവ..........കുട്ടികൾ ഉറക്കെ വിളിച്ചു കൊണ്ടിരുന്നു .. വര്ഷങ്ങള്ക് ശേഷം ഈശ്വര സാന്നിദ്യം അവിടെ അറിഞ്ഞതും പ്രകൃതി നനുത്ത മഴ ആയി താഴേക്കു പെയ്തിറങ്ങി........... ആകാശേട്ടാ...... """" കുറുമ്പൻ ഓടി വന്നു താഴെ ഇറങ്ങിയവനെ കെട്ടി പിടിച്ചു....ഇരുവരുടെയും കണ്ണുകൾ നിറയുമ്പോൾ കുഞ്ഞനും കുഞ്ഞാപ്പുവും വാത്സല്യത്തോടെ നോക്കി..... ഇനി ഈ വാതിൽ തുറന്ന് കയറാമല്ലോ വാല്യേട്ട...... "" കിച്ചു മുന്പോട്ട് വന്നു.......... മ്മ്മ്.. കയറാം... ""

ആദ്യ പ്രതിസന്ധി നമ്മൾ തരണം ചെയ്ത് കഴിഞ്ഞു.... കുഞ്ഞൻ അത്‌ പറഞ്ഞതും കുഞ്ഞാപ്പു മുൻപോട്ട് പോയി പടിപ്പുരയുടെ ഏഴ് പടികൾ കയറി മുകളിൽ ചെന്നു..... കണ്ണൊന്നു അടച്ചു തുറന്നു മെല്ലെ അതിലേക് കൈകൾ വച്ചതും വലിയ ശബ്ദത്തോടെ അത്‌ അവർക്കു മുൻപിൽ തുറന്നു വന്നു...... എല്ലാവരും ആ ഏഴ് പടികളെ കടന്നു ചെന്നു ആ വലിയ തറവാടിന്റെ മുൻപിൽ നിരന്നു നിന്നു....... ചേന്നോത്ത് തറവാട്............... """""""""" പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന തറവാട്..... കറുത്ത വസ്ത്രധാരികൾ ആയ കുറച്ചു പെൺകുട്ടികൾ ഇവർ ആറു പേരെ കണ്ടതും ഭയവും അത്ഭുതവും നിറഞ്ഞ കണ്ണുകളാൽ നോക്കി...... ദേ... "" കൊച്ചേട്ടൻ കണ്ട കറുത്ത സാരിയുടുത്ത പ്രേതങ്ങൾ.... കുറുമ്പൻ കൈ ചൂണ്ടുമ്പോൾ കുഞ്ഞാപ്പുവും അത്‌ ഞെട്ടലോടെ ആണ് നോക്കിയത്...... വാടാ.. "" അവരെ ശ്രദ്ധിക്കാതെ കുഞ്ഞൻ മുന്പോട്ട് നടന്നതും കുഞ്ഞാപ്പു അവന് പിന്നാലെ പോയി..........പുറകിൽ അനക്കം ഒന്നും കാണാതെ വന്നപ്പോൾ രണ്ടും തിരിഞ്ഞു നിന്നു.... ബൈ ദ ബൈ... "" ഞാൻ അഗ്നിദേവ് കിച്ചു എന്ന് വിളിക്കും...

ഇത് സൂര്യദേവ്‌ സച്ചു എന്ന് വിളിക്കും .....ഇത് ആകാശ്.... കിച്ചു വശത്തു നിന്നും ചുവന്ന ചെമ്പരത്തി മൊട്ടുകൾ ഇറുക്കുന്ന രണ്ട് പെൺകുട്ടിക്കളെ പരിചയപെടുത്തുന്നുണ്ട്..... അപ്പുറത്തു മറ്റൊരു പെൺകുട്ടിയുടെ അടുതേക്ക് കുഞ്ഞന്റെയും കുഞ്ഞാപ്പുവിന്റെയും കണ്ണുകൾ പോയി.... ഞാൻ ആദിദേവ്..... വിരോധം ഇല്ലങ്കിൽ കുട്ടിക് ദേവേട്ടാ എന്നു വിളിക്കാം........ ടീഷർട്ടിൽ തൂക്കി ഇട്ടിരുന്ന സൺഗ്ലാസ് എടുത്തു പൊടി മീശ ഒന്ന് പിരിച്ചു.......... ആ പെൺകുട്ടി ആകെ ഭയന്നു വിറച്ചു ചുറ്റും നോക്കി..... പേടിക്കണ്ട ദേവേട്ടൻ അത്ര ഭീകരൻ ഒന്നും അല്ല........ "" എടാ..... """ ഇവിടെ വാടാ കണ്ണ്‌ തെറ്റിയപ്പോൾ നാലിന്റെയും കണ്ണ്‌ കോഴിക്കൂട്ടിൽ ആണല്ലോ.... ഇവൻമാരെ കൊണ്ട് ഇറങ്ങി തിരിച്ച എന്നേ പറഞ്ഞാൽ മതി.... കുഞ്ഞൻ എളിയിൽ കൈ കുത്തിയതും കുഞ്ഞാപ്പു ചിരി അടക്കാൻ പാട് പെടുന്നുണ്ട്.... കൊച്ചേട്ട """ കൊച്ചേട്ടൻ പറഞ്ഞത് പോലെ ഇവർ പ്രേതങ്ങൾ ഒന്നും അല്ല...... ചാടി പടിയിലേക് കയറി കുറുമ്പൻ..... അടങ്ങി നിന്നില്ല എങ്കിൽ ഇപ്പോൾ എടുത്തു തൂക്കി പുറത്തിടും ഞാൻ.... കുഞ്ഞൻ ദേഷിച്ചൊന്നു നോക്കി....

അന്തരീക്ഷത്തിൽ എറിയാൻ ഉള്ള വിഭൂതി എന്റെ കയ്യിൽ ആണ്.... എടുത്തു പുറത്തിടുമ്പോൾ അത് കൂടി ഓർത്താൽ കൊള്ളാം..... ചുണ്ട് കോട്ടി അവൻ........ അപ്പോഴും ചുറ്റും ഉള്ള പെൺകുട്ടികൾ ഭയത്തോടെ നോക്കുന്നത് കുഞ്ഞനും കുഞ്ഞാപ്പുവും ശ്രദ്ധിക്കുന്നുണ്ട്..... നിങ്ങൾ ആരാ...? നിങ്ങൾ... നിങ്ങൾ എങ്ങനെ ഈ പടിപ്പുര കടന്ന് വന്നു......? അല്പം പ്രായം തോന്നിക്കുന്ന കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ അടുത്തേക് വന്നു...... അവരുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു... അത്‌ പിന്നെ കോകിലാന്റി ഞങ്ങൾ ആ മുന്പിലേ പ്രതിമ അങ്ങ് ഉടച്ചു .... കുറമ്പൻ ഒഴുക്കൻ മട്ടിൽ പറഞ്ഞതും അവർ നെഞ്ചിൽ കൈവച്ചു ഭയത്തോടെ കണ്ണ്‌ തള്ളി നിന്നു... ഇതിപ്പോ എവിടെ തിരിഞ്ഞാലും കാട്ടുപറമ്പൻ ചേട്ടൻ ആണല്ലോ...... കോകിലാന്റി.... "" കുറുമ്പൻ അവരെ തട്ടി വിളിച്ചു... ഞാൻ.. ഞാൻ കോകില അല്ല കുഞ്ഞേ..... കോകിലാമ്മ മന്ത്രവാദ പുരയിൽ ആണ്.... അവർ കുറുമ്പനെ നോക്കി... അയ്യേ.. " അല്ലേലും ഞാൻ വിചാരിച്ചു ഈ പാവം ആന്റിയെ ആണോ എല്ലാവരും പേടിക്കുന്നത് എന്ന്... അമ്മേ ഞങ്ങള്ക്ക് ജാനകിയെ കാണണം....

മറ്റൊന്നും ഞങ്ങൾക് വേണ്ട... കുഞ്ഞൻ അല്പം കടുപ്പിച്ചു പറഞ്ഞു... ജാ... ജാ... ജാനകി...... ജാനകി ഇവിടെ ഇല്ല... അവരുടെ കണ്ണുകൾ കള്ളം ഒളിപ്പിക്കും പോലെ ഓടി കളിച്ചു.... സാരി തുമ്പിൽ വിരലുകൾ കോർത്തു വലിച്ചു...... അത്‌ വെറും നുണ ആണല്ലോ അമ്മേ ...ആ കൊച്ച് ഇവിടെ ഉണ്ടന്ന് വ്യക്തമായി അറിഞ്ഞു കൊണ്ട് തന്നെ ആണ് ഞങ്ങൾ ഇവിടേക്ക് വന്നത്..... കുഞ്ഞാപ്പു തല ആട്ടി അർത്ഥം വച്ച പോലെ അവരെ നോക്കുമ്പോൾ സാരി തുമ്പ് കൊണ്ട് മുഖതെ വിയർപ്പ് ഒപ്പി അവർ...... മക്കൾ പൊയ്ക്കോ ഇവിടുന്ന്... ഇവിടെ നിൽക്കണ്ട അപകടം ആണ്.... പുറത്ത് കടക്കാൻ പറ്റാത്ത പോലെ തളച്ചു ഇട്ടിരിക്കുകയാണ് ഞങ്ങളെ.... ഈ നിൽക്കുന്ന കുട്ടിയോൾ എല്ലാം ഉള്ളം തേങ്ങി കരയുന്നവർ ആണ്...... ഇനി ഒരു ദുരന്തം കൂടി കാണാൻ വയ്യ....... അവർ കണ്ണുനീർ ഒളിപ്പിക്കാൻ പാട് പെട്ടു....... നിങ്ങൾക് സ്വാതന്ത്ര്യം വേണ്ടേ.... ""

എന്നും ആ സ്ത്രീയുടെ അടിമ ആയി കിടന്നാൽ മതിയോ...? എവിടെ ചേന്നോത്തു വസുന്ധര മുത്തശ്ശി..... കോകിലയുടെ അമ്മ....... കുഞ്ഞൻ അടഞ്ഞു കിടക്കുന്ന വലിയ വാതിലിലേക് നോക്കി കുട്ടികളും ഒപ്പം നോക്കി.... അയ്യേ """ കുറുമ്പൻ നാണിച്ചു കണ്ണ്‌ പൊത്തി...... വലിയ വാതിലിൽ നഗ്നആയ സ്ത്രീ രൂപം കൊത്തി വച്ചിരിക്കുന്നു.... ആ സ്ത്രീ തടയും മുന്പെ കുഞ്ഞൻ ആ വാതിൽ തള്ളി തുറന്ന് അകത്തു കയറി..... പുറകെ കുട്ടികളും....... ഇരു വശങ്ങളിലും നടു മുറ്റം അതിന് ചുറ്റും വിവിധ രൂപങ്ങൾ കൊത്തി വച്ചിരിന്നു....... ജാനകി... """ ജാനകി....... ഉറക്കെ വിളിച്ചവൻ...... ഭ്രാന്തനെ പോലെ അവിടെ ആകെ തിരഞ്ഞു... ആ.....ആ.... ആരാ.... "".......... പ്രായം ചെന്ന ഒരു സ്ത്രീ മുറിക്കുള്ളിൽ നിന്നും പുറത്തേക് ഇറങ്ങി വന്നു.... വസുന്ധരമ്മ..... """പുറകെ വന്ന ആ സ്ത്രീയുടെ വായിൽ നിന്നും കുട്ടികൾ അത്‌ കേട്ടു... വേച്ചു വേച്ചു വീഴാതെ ഇരിക്കാൻ കട്ടിള പടിയിൽ ഇരു കയ്യാലെ ഊന്നു കൊടുത്തവർ....... വെള്ളി മുടികൾ അവരുടെ ശിരസിനെ അലങ്കരിച്ചു....... അലസമായി വാരി ചുറ്റിയ നേര്യത്......

വിറച്ചു കൊണ്ട് മുൻപോട്ട് വീഴാൻ പോയതും വശത്തു നിന്ന ആകാശ് അവരുടെ അടുത്തേക് പാഞ്ഞു...... മുത്തശ്ശി..... "" അവരുടെ പുറകെ മുറിയിൽ നിന്നും ഓടി വന്ന പെൺകുട്ടി അവരുടെ വയറിലൂടെ അവരെ താങ്ങി........ആ നിമിഷം അവരെ താങ്ങാൻ ഉയർന്നു വന്ന ആകാശിന്റെ കൈകൾ ആ പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന രക്തചന്ദനത്തിന്റെ മാലയിൽ കോർത്തു...... അത്‌ അവിടെ ആകെ പൊട്ടി ചിതറി മുത്തുകൾ ആ നിലത്തു കൂടി ഒഴുകി..... മഹാദേവ....... "" മുത്തശ്ശി നെഞ്ചിൽ കൈ വച്ചു...... കുഞ്ഞേ........... """ ഓടി വന്ന കറുത്ത സാരി ഉടുത്ത സ്ത്രീ ആകാശിന്റെ കാൽക്കൽ വീഴാൻ പോയതും അവൻ അവരെ ഇരു കയ്യാലെ താങ്ങി എടുത്തു.... അമ്മ എന്താ ഈ കാണിക്കുന്നത്..... """ കുട്ടികൾ എല്ലാവരും ഒന്നും മനസിൽ ആകാതെ കണ്ണ്‌ ഒന്ന് തള്ളി......... ഭഗവാനെ നീ എന്റെ കുഞ്ഞിനെ തുണച്ചു... "".... ആ മുത്തശ്ശി ആ പെൺകുട്ടിയുടെ മുടിയിൽ തഴുകുമ്പോൾ ചെറു നാണം ഒളിപ്പിച്ച മിഴിയാലേ അവൾ ആകാശിനെ നോക്കി ..... അയ്യേ... "" ഈ പെണ്ണ് എന്താ ഇങ്ങനെ നോക്കുന്നത് അവൻ പുറകോട്ടു മാറി കുഞ്ഞനോട് ചേർന്നു നിന്നു....

എന്റെ മോളാ ഇത് സിദ്ധി.... ""ആയമ്മ കൈകൂപ്പി ആകാശിനെ നോക്കി .... ( വിനായകന്റെ ഭാര്യ ആണ് സിദ്ധി ) അതിന്...? ഒരു പുരികം ഉയർത്തി അവൻ.... മ്മ്ഹ്ഹ്.... "" കുഞ്ഞ് ചോദിച്ചില്ലേ സ്വാതന്ത്ര്യം വേണ്ടേ എന്ന്.... ആയമ്മ കുഞ്ഞനെ നോക്കി... വേണ്ട എന്റെ മോളേ ജീവനോടെ കണ്ടാൽ മതി എനിക്ക് മരിക്കുവോളം..... വരുന്ന ചൈത്രാ പൗർണ്ണമി നാളിൽ ബലി കൊടുക്കാൻ ആയിരുന്നു ഇവളെ..... ഏഴുമാസം കാളിയമ്മക് മുൻപിൽ രക്തത്തിൽ കുതിർത്തു വെച്ച എഴുപത് മുത്തുകൾ ഉള്ള രക്തചന്ദനത്തിൽ കോർത്ത മാല ആണിത് ..... ഇത് പൊട്ടിച്ചെറിയാൻ സാക്ഷാൽ സിദ്ധി വിനായകന്റെ അനുഗ്രഹം ഉള്ളവന് മാത്രമേ കഴിയു...... കാരണം മൂന്നു നേരം ഏകദന്തനെ ഭജിക്കുന്നവൾ ആണ് എന്റെ കുഞ്ഞ്....... ആയമ്മ കണ്ണ്‌ തുടച്ചു..... സിദ്ധി..... """" വിനായകന്റെ പാതി.... "" കുഞ്ഞന്റെ മുഖത്ത് അവളോട് വാത്സല്യം നിറഞ്ഞു.... സ്വന്തം ജീവനും ജീവിതവും തിരികെ തന്നവനെ പ്രതീക്ഷയുടെ തിരി നാളം കണ്ണിൽ തെളിയിച്ചു നോക്കുന്നത് അവൻ ശ്രദ്ധിച്ചു..... കുഞ്ഞന്റെയും കുഞ്ഞാപ്പുവിന്റയും ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.....

എന്റെ... എന്റെ.... കുഞ്ഞിനെ കൂടി രക്ഷിക്കുമോ....?കരഞ്ഞു കൊണ്ടുള്ള ചോദ്യം കേട്ടതും കുഞ്ഞൻ ഒന്ന് ഞെട്ടി നോക്കി... കുഞ്ഞന്റെ മുൻപിൽ കൈ കൂപ്പി നിൽക്കുന്ന മുത്തശ്ശി.... വസുന്ധരമ്മേ..... "" സിദ്ധിയുടെ അമ്മ ഉറക്കെ വിളിച്ചു...... ഇവരെ കൂടി അപകടത്തിൽ പെടുത്താണോ....? പറ ദേവകി... "" എന്റെ ജാനിമോള് അവളെ തിരികെ തരാൻ പറ മഹാദേവനോട്..... കൊല്ലരുത് എന്നു പറ..... ഇല്ല കഴിയില്ല.... "" ആർക്കും കഴിയില്ല.... പോട്ടെ ഈ ലോകത് നിന്നും പോകട്ടെ വേദനകൾ അറിയാത്ത ലോകത്തേക് പോകട്ടെ എന്റെ കുഞ്ഞ്............. വിറച്ചു കൊണ്ട് തിരികെ നടന്നവർക് കുറുകെ നിന്നു കുഞ്ഞൻ......... ജാനകി എവിടെ മുത്തശ്ശി.....? അവളെ കൊണ്ട് പോകാൻ ആണ് ഞങ്ങൾ വന്നത്... പലതും അറിഞ്ഞാണ് ഞങ്ങൾ ഇവിടെ വന്നത്..... മ്മ്മ്ഹ്ഹ്.. "" ഇന്ന് ഉച്ചക്ക് രണ്ട് മണിക് മുൻപ് അവളെ ബലി നൽകും എന്റെ മകൾ കോകില......സ്വന്തം സഹോദരിയുടെ മകളെ തന്നെ കൊന്നു ചോര കുടിക്കട്ടെ അവൾ........ സ്വന്തം രക്തം ആകുമ്പോൾ രുചി കൂടുമായിരിക്കും..... ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി അവർ...

അവരുടെ കണ്ണുനീർ വറ്റി പോയിരുന്നു അത്‌ പറയുമ്പോൾ..... സമ്മതിക്കില്ല ഞാൻ..... നന്ദേട്ടന് വാക്ക് കൊടുത്തത് ആണ് ജാനകിയെ തിരികെ കൊണ്ട് വരും എന്ന്....... കഴിയില്ല കുഞ്ഞേ... " കോകിലമ്മായുടെ മന്ത്രവാദ പുരയിൽ കയറി ജാനി കുഞ്ഞിനെ രക്ഷിക്കാൻ നിങ്ങൾക് കഴിയില്ല.... നിങ്ങളുടെ ഈ വരവ് മുൻകൂട്ടി അറിഞ്ഞിരുന്നു കോകിലാമ്മ..... അത്‌ കൊണ്ട് ആണ് ആ കര്മം ഇന്ന് തന്നെ നടത്തുന്നത്..... ദേവകി ( സിദ്ധിയുടെ അമ്മ ) നെടുവീർപ്പിട്ടു..... മ്മ്ഹ്ഹ്.. "" അമ്മ പറയാൻ മറന്നതോ അതോ മറച്ചു പിടിച്ചതോ ആയ ഒരു കാര്യം ഉണ്ട്..... കുഞ്ഞൻ അവരെ നോക്കുമ്പോൾ സംശയത്തോടെ അവർ പുരികം ഉയർത്തി.... പതിനെട്ടു വയസിൽ താഴെ ഉള്ള ആൺകുട്ടികൾക് ആ മന്ത്രവാദ പുരയിൽ കയറാൻ കഴിയും അവരെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന സത്യം.... അതേ.. അത്‌ സത്യം ആണ് കുഞ്ഞേ... പക്ഷെ നിങ്ങൾ...... അവർ എല്ലാവരേയയും നോക്കി കണ്ണ്‌ കുറുമ്പനിൽ വന്നു നിന്നു...... എനിക്ക് പയിനെട്ടു വയസ് ആകാൻ ഇനി മൂന്ന് മാസം കൂടി ഉണ്ട്...... കാല് കൊണ്ട് കളം വരച്ചു കുറുമ്പൻ.......

പയിനെട്ടു അല്ല പതിനെട്ടു... ആകാശ് അവന്റെ ചെവിയിൽ പറഞ്ഞു...... താൻ എന്നേ കൂടുതൽ പഠിപ്പിക്കാൻ വരാതെ ആ ഏട്ടത്തിയെ ഒടിക്കാൻ നോക്ക്.. പകുതി വളഞ്ഞു ഇനി നിങ്ങൾ ഒന്ന് ഒടിച്ചാൽ മതി ലൈഫ് സെറ്റ് ആകും.... പോടാ അവിടുന്ന് ആ പെണ്ണിന്റെ നോട്ടം തന്നെ എനിക്ക് പിടിക്കുന്നില്ല.... ആകാശ് അവളെ നോക്കുമ്പോൾ നാണത്തോടെ മുഖം കുനിച്ചവൾ.... കുഞ്ഞേ അത്‌ വേണോ ഈ കുഞ്ഞിനെ കണ്ടിട്ട് പാവം തോന്നുന്നു.... പേടിയാണ് എനിക്ക്.... ദേവകി കുറുമ്പനെ ദയനീയം ആയി നോക്കി..... ദേവകി... "" കോകില സൃഷ്ടിച്ച ബന്ധനം ഭേദിച്ചു എങ്കിൽ ഇവർ നിസാരകാർ അല്ല... ആ മഹദേവൻ പറഞ്ഞു വിട്ടത് ആണിവരെ.... അല്ല എന്റെ മഹാദേവൻ തന്നെ ആണിത്......... നെഞ്ചിൽ കൈ വച്ചു ആ മുത്തശ്ശി അവരുടെ വാക്കുകളിൽ പ്രതീക്ഷ നിറഞ്ഞു..... സച്ചു നീയും കിച്ചുവും ആകാശും മുത്തശ്ശിയുടെ അടുത്ത് നില്ക്കു... "" ഞങ്ങൾ ഇവനെ കൊണ്ട് മന്ത്രവാദപുരയിലേക് പോകാം.... കുഞ്ഞൻ നിർദേശം കൊടുത്തു... വാല്യേട്ട ഇവൻ.... ""....... കിച്ചു സംശയത്തോടെ നോക്കി.... തനിക്ക് എന്താടോ എന്നേ വിശ്വാസം ഇല്ലേ....?

ആ പെണ്ണുംപിള്ളക്ക് എന്നേ ഒന്ന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞത് അല്ലെ..... പറഞ്ഞു കൊണ്ട് നോക്കിയതും മുത്തശ്ശിയെ ആണ്...... അത്‌ പിന്നെ മുത്തശ്ശി ഞാൻ ഒരു ആവേശത്തിനു പറഞ്ഞത് ആണ്...... ദേ പോയി ദാ വന്നു ജാനകി ചേച്ചിയെ കൊണ്ട് ഞാൻ ഇപ്പോൾ വരാം..... കാമോൺ വാല്യേട്ട കൊച്ചേട്ട...... "" മുൻപോട്ട് ആവേശത്തോടെ പോയി ഒന്നു നിന്നു...ബൈ ദ ബൈ ഈ മന്ത്രവാദ പുര എവിടാ....? ഏഹ്...? ആ അത്.. അവിടെ.... ആയമ്മ അവന്റെ വികൃതി കണ്ടു തരിച്ചു നിന്ന ഇടത് നിന്നും സ്വബോധം വീണു മുന്പോട്ട് കൈ ചൂണ്ടി അവന്റെ ഒപ്പം കൂടി.... ശങ്കു ചെറുക്കൻ കുളം ആക്കുമോ...? ഏയ് സ്വയം അറിയില്ല എങ്കിലും ഉൾബോധ മനസ് അവന്റെ ഉണർന്നു കഴിഞ്ഞത് ആണ്.... നീ വാ സമയം ഒന്നര കഴിഞ്ഞു.......കുറുമ്പൊടെ പട നയിച്ചു പോകുന്ന ദേവസേനാപതിയുടെ പുറകെ നടന്നു ഇരുവരും....... ചേട്ടായി.... """ വെള്ളം.... . സിദ്ധി ആകാശിനു അടുത്തേക് വന്നതും അവന്റെ പരുങ്ങൽ കണ്ട് സച്ചുവും കിച്ചുവും ചുണ്ട് അടുപ്പിച്ചു ചിരി അടക്കി.... വെള്ളം വാങ്ങി ആവേശത്തോടെ കുടിക്കുമ്പോൾ കയ്യ് വിറക്കുന്നുണ്ടായിരുന്നു.......... ഞങ്ങടെ കൂടെ പോരുന്നോ... "? എന്തായാലും ഇവന് ഒരു കൂട്ട് വേണം... സച്ചു കള്ള ചിരിയോടെ അവളെ നോക്കുമ്പോൾ നാണം കൊണ്ട് മുഖം താഴ്ത്തി പെണ്ണ്... എന്റെ പൊന്നു കൊച്ചേ ഇവന് വട്ടാ... "" ഒന്നാമതെ എപ്പോൾ നിന്നു പോകും എന്ന് അറിയാത്ത ഒരു ഹൃദയം ആണ് എനിക്ക് ഉള്ളത്.... അതിന്റെ ഇടയിൽ നിന്റെ ഹൃദയം കൂടി താങ്ങാൻ ഉള്ള കെല്പു അതിന് ഇല്ല...... ആകാശ് ഗ്ലാസ് തിരികെ അവളുടെ കയ്യിൽ കൊടുക്കുമ്പോൾ കണ്ണ്‌ നിറച്ചു പെണ്ണ്..... ( തുടരും ).....

NB '::::: കുട്ടികൾ എങ്ങനെ ഈ കാര്യങ്ങൾ അറിഞ്ഞു എന്നൊരു കൺഫ്യൂഷൻ വരാം അത്‌ സസ്പെൻസ്..... ദേവൂട്ടന് അകത്തു കയറാൻ കഴിയും എന്നതും ആകാശ് ആ ആനത്തല തകർത്തത് അങ്ങനെ ഉള്ള കാര്യങൾ അവർ എങ്ങനെ മനസ്സിൽ ആക്കി.... അത്‌ നാളെ പറയാം.... എന്തായലും കുറുമ്പൻ കാവടി തുള്ളി പോയിട്ടുണ്ട്.... കോകിലയെ മീറ്റ് ചെയ്യാൻ...... ഇപ്പോൾ മനസിൽ ആയല്ലൊ എന്തിനാണ് കുറുമ്പൻ കൂടെ ചാടിയത് എന്ന്..... ആശാന് മാത്രമേ ആ മന്ത്രവാദ പുരയിൽ കടക്കാൻ കഴിയു..... അതിനുള്ള കാരണങ്ങൾ എല്ലാം പുറകെ...... ആകെ വരുന്ന സംശയം ഇവർ എങ്ങനെ അറിഞ്ഞു എന്ന് മാത്രം അത്‌ പുറകെ പറയും... ഒരുപക്ഷെ അവരെ സഹായിക്കാൻ മറ്റൊരാൾ വഴിയിൽ വന്നിരിക്കാം അയാൾ ആരെന്നത് ആണ് സസ്പെൻസ്... 🙏........ആകാശിന്റെ പെണ്ണിനെ കണ്ടല്ലോ.... അവളെ കുറിച്ചും കൂടുതൽ വിവരങ്ങൾ ഉടനെ വരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story