ആദിശങ്കരൻ: ഭാഗം 41

adhishankaran

എഴുത്തുകാരി: മിഴിമോഹന

ചേട്ടായി.... """ വെള്ളം.... . സിദ്ധി ആകാശിനു അടുത്തേക് വന്നതും അവന്റെ പരുങ്ങൽ കണ്ട് സച്ചുവും കിച്ചുവും ചുണ്ട് അടുപ്പിച്ചു ചിരി അടക്കി.... വെള്ളം വാങ്ങി ആവേശത്തോടെ കുടിക്കുമ്പോൾ കയ്യ് വിറക്കുന്നുണ്ടായിരുന്നു.......... ഞങ്ങടെ കൂടെ പോരുന്നോ... "? എന്തായാലും ഇവന് ഒരു കൂട്ട് വേണം... സച്ചു കള്ള ചിരിയോടെ അവളെ നോക്കുമ്പോൾ നാണം കൊണ്ട് മുഖം താഴ്ത്തി പെണ്ണ്... എന്റെ പൊന്നു കൊച്ചേ ഇവന് വട്ടാ... "" ഒന്നാമതെ എപ്പോൾ നിന്നു പോകും എന്ന് അറിയാത്ത ഒരു ഹൃദയം ആണ് എനിക്ക് ഉള്ളത്.... അതിന്റെ ഇടയിൽ നിന്റെ ഹൃദയം കൂടി താങ്ങാൻ ഉള്ള കെല്പു അതിന് ഇല്ല...... ആകാശ് ഗ്ലാസ് തിരികെ അവളുടെ കയ്യിൽ കൊടുക്കുമ്പോൾ കണ്ണ്‌ നിറച്ചു പെണ്ണ്..... എടാ.. "" നിന്റെ ഹൃദയം നിന്നു പോകും എന്ന് ആരാ നിന്നോട് പറഞ്ഞത്... അതിന് ഗ്യാരണ്ടി തന്നത് വല്യേട്ടനും വീണമ്മയും ആണ്.... മോള് കരയണ്ട അവൻ അങ്ങനെ പലതും പറയും...

കിച്ചു ആകാശിനെ ദേഷിച്ചൊന്നു നോക്കിയതും മുഖം തിരിച്ചവൻ.... 💠💠💠💠 ദേവകിക്ക് ഒപ്പം മന്ത്രവാദപുര ലക്ഷ്യം ആക്കി നടന്നവർ.... ചേന്നോത് തറവാടിന് പുറകിൽ ഉള്ള കാട്ടിൽ കൂടി മുന്പോട്ട് നടന്നു.... ചുറ്റും വള്ളിക്കാടുകൾ..... കുറുമ്പൻ ചില വള്ളികളിൽ തൂങ്ങി ആണ് അവർക്ക് ഒപ്പം നടക്കുന്നത്... ശങ്കു ആകാശിനെ മനപൂർവം ഒഴിവാക്കിയത് നന്നായി... കേശു ദേവകിയും കുറുമ്പനും കേൾക്കാതെ പതിയെ പറഞ്ഞു.... മ്മ്മ്... "" സ്വയം അറിഞ്ഞവൻ അല്ല അവൻ.... കൂടെ വരണ്ട എന്ന് അത്‌ കൊണ്ട് ആണ് ഞാൻ പറഞ്ഞത്..... കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു..... ഒരു കിളികളുടെ ശബ്ദം പോലും കേൾക്കാൻ ഇല്ലല്ലോ കേശു....... "" അത് അവൻ അല്പം ശബ്ദം ഉയർത്തി ആണ് പറഞ്ഞത്... ഞാനും അത്‌ തന്നെ ആണ് കുറെ നേരം ആയി ആലോചിക്കുന്നത്..... കുഞ്ഞാപ്പുവും ചുറ്റും കണ്ണോടിച്ചു.... ഒരില പോലും അനങ്ങുന്നില്ല..... എന്തിനെയോ ഭയക്കും പോലെ........ അല്ലെ... സത്യം ആണ് കുഞ്ഞേ... ""

ഭയം ആണ് കോകിലമ്മയെ ഭയം ആണ് ചെന്നോത്തെ കാറ്റിന് പോലും..... ദേവകി തിരിഞ്ഞു ഒന്ന് നോക്കി... അമ്മേ ഈ ജാനകിക് അമ്മാവൻമാർ ഇല്ലേ... അവരുടെ സംരക്ഷണയിൽ ആയിരുന്നു എന്നും അവർ അവളെ ഉപദ്രവിച്ചിരുന്നു എന്നും ആണല്ലോ ഞങ്ങൾ അറിഞ്ഞത്..... കുഞ്ഞൻ സംശയത്തോടെ നോക്കി.... നന്ദൻ പറഞ്ഞത് അല്ലെ... "" അവരുടെ മുഖത്ത് വിഷാദം കലർന്ന ചിരി പടർന്നു... മ്മ്.. "" അതേ.. നന്ദേട്ടൻ.... നന്ദേട്ടനെ അറിയുമോ....കുഞ്ഞന്റെ കണ്ണുകൾ വിടർന്നു.... ഞാൻ നൊന്തു പ്രസവിച്ച എന്റെ കുഞ്ഞിനെ എനിക്ക് അറിയാതെ ഇരിക്കുമോ.... ഒരു കരച്ചിലോടെ കുഞ്ഞന്റെ നെഞ്ചിലേക് അവർ കിടന്നതും വള്ളിയെ തൂങ്ങിയ കുറുമ്പൻ പിടി വിട്ടു വാ പൊളിച്ചു നിന്നു.......അതേ അവസ്ഥ തന്നെ ആയിരുന്നു കുഞ്ഞനും കുഞ്ഞാപ്പുവിനും... ജീവനോടെ ഉണ്ടോ എന്റെ കുഞ്ഞ് എന്ന് കൂടി എനിക്ക് അറിയില്ല പെറ്റ വയറിന്റെ നിസഹായത...... ""

അവരുടെ ചുണ്ടുകൾ വിറ പൂണ്ടു..... നന്ദേട്ടൻ...നന്ദേട്ടൻ പറഞ്ഞിട്ട് ആണ് ഞങ്ങൾ അവളെ അന്വേഷിച്ചു വന്നത്.... കുഞ്ഞാപ്പുവിന്റെ കണ്ണുകൾ വിടർന്നു... അപ്പോൾ ജീവനോടെ ഉണ്ട് എന്റെ കുഞ്ഞ് കൊന്ന് തിന്നില്ല അല്ലെ.... തിരികെ കൊടുക്കണം അവന്റ ജാനകിയെ അവന്.... കണ്ണ്‌ തുടച്ചു കൊണ്ട് അവർ കുഞ്ഞനെ നോക്കി.... ഇത്രയും നേരം അവരിൽ പടർന്ന നിസ്സംഗത വല്ലാത്തൊരു ശൗര്യ ഭാവത്തിലേക് കടന്നിരുന്നു......... ഇത്രയും നാൾ എന്റെ അമ്മ മനസ് കേണത് എന്തിന് എന്ന് അറിയുമോ.....? വേദന ഇല്ലാത്ത ലോകത്തേക് എന്റെ ജാനകിയും പൊയ്ക്കോട്ടേ അവളുടെ നന്ദേട്ടന്റെ കൂടെ മറ്റൊരു ലോകത് അവളും ജീവിക്കട്ടെ എന്ന് കരുതി.... എനിക്ക് തെറ്റി....... അവൾ മരിക്കേണ്ട.... എന്റെ നന്ദന് വേണ്ടി അവൾ തിരികെ വരണം......"""". എന്റെ കുഞ്ഞിന് അവൾ ഇരട്ടി""""" മധുരം നല്കട്ടെ....... """"" അമ്മ എന്തൊക്കെയാ ഈ പറയുന്നത് ഞങ്ങൾക് ഒന്നും മനസിൽ ആകുന്നില്ല...

നന്ദേട്ടന്റ അച്ചനും അമ്മയും നാലു വയസിൽ നഷ്ടപെട്ടത് ആണ്... അയാൾ ഒരു അനാഥൻ ആണ്.... നന്ദേട്ടൻ കള്ളം പറഞ്ഞു എന്ന് ഞങ്ങള്ക് തോന്നുന്നില്ല ..... കുഞ്ഞൻ സംശയത്തോടെ അവരെ നോക്കി.... അവന്റ വാക്കുകളിൽ നീരസവും നിറഞ്ഞു.... നന്ദൻ പറഞ്ഞത് സത്യം ആണ് കുഞ്ഞേ...അവന് അത്‌ അറിയില്ല.... നാല് വയസിൽ എന്നിൽ നിന്നും അവനെ അടർത്തി മാറ്റി ആ ദുഷ്ടനും കോകിലയും ചേർന്ന് ....... "" ആര്...? കുഞ്ഞൻ സംശയത്തോടെ നോക്കി... "ആഹ്ഹ് അത്‌ ഞാൻ പറയാം.. ഇപ്പോൾ.. ഇപ്പോൾ.... നമ്മുടെ മുൻപിൽ സമയം ഇല്ല... "" ജാനകിയെ രക്ഷിച്ചു എന്റെ മക്കൾ തിരികെ വരുമ്പോൾ എല്ലാം ഞാൻ പറഞ്ഞു തരാം....... അവർ കുറുമ്പന്റെ കൈയിൽ പിടിച്ചു വേഗത്തിൽ മുൻപോട്ട് നടന്നു അവരുടെ കാലിനു വേഗത കൂടി....... ഒരു വലിയ പടികൾക് മുകളിൽ ചെന്നവർ നിന്നു....

ഇവിടുന്നു താഴേക്കു ഇരുപത്തിഏഴ് പടികൾ കടന്നു മുന്പോട്ട് പോകുമ്പോൾ വലത്തോട്ട് ഒരു മൺപാത ഉണ്ട് അതിന്റ് തെക്ക് പടിഞ്ഞാറു ചേർന്നു ആണ് മന്ത്രവാദപുര.... മൺപാത കടന്നു പോകാൻ തടസ്സങ്ങൾ കാണും... അതിജീവിക്കണം..... ഇവിടെ വരെ വരാൻ മാത്രമേ എനിക്ക് അനുവാദം ഉള്ളൂ..... അവർ ആ പടവിനു മുകളിൽ തന്നെ നിന്നു.......കുറുമ്പന്റെ ശിരസിൽ മെല്ലെ തലോടി....... സൂക്ഷിക്കണം.... "" പറഞ്ഞു കൊണ്ട് അല്പം പുറകോട്ടു നീങ്ങി അവർ അവർക്കായുള്ള വഴി തെളിച്ചു......... സമയം പോകുന്നു... "" കുഞ്ഞൻ വാച്ചിൽ ഒന്ന് നോക്കി കുറുമ്പന്റെ കയ്യിൽ പിടിച്ചു പടവുകളിൽ കൂടി താഴേക്കു ഓടി....... പുറകെ കുഞ്ഞാപ്പുവും...... ആ മണപതിയിലേക്ക് കയറുമ്പോൾ ഒരാൾക്കു കഷ്ടി നടക്കാൻ മാത്രം കഴിയു........ഇത്രയും നേരം കണ്ടതിലും വലിയ കാട് വള്ളികൾ പലതും തലയ്ക്കു മുകളിൽ തൂങ്ങി കിടക്കുന്നുണ്ട്..... വല്യേട്ട ഞാൻ ഈ വള്ളിയിൽ തൂങ്ങി വരാം... "" കുറുമ്പൻ കട്ടി ഉള്ള വലിയ വള്ളിയിൽ തൂങ്ങിയതും അതുമായി താഴേക്കു വീണുകഴിഞ്ഞിരുന്നു... അമ്മേ... ""

കുറുമ്പൻ നടു ഒന്ന് തിരുമ്മിയതും നിമിഷങ്ങൾക് ഉള്ളിൽ കുഞ്ഞൻ അവന്റെ കൈയിൽ പിടിച്ചു ഉയർത്തി തന്നിലേക്കു അടുപ്പിച്ചു നിർത്തിയതും കുറുമ്പൻ അവന്റെ മുഖഭാവം ഒരു പിടപ്പോടെ നോക്കി...... ഇരു കണ്ണുകളിൽ കത്തുന്ന നില്കുന്ന ത്രിശൂലം....വിറക്കുന്ന നാസികതുമ്പ്..... ഇരു ചെന്നിയിലൂടെ താഴേക്കു ഒഴുകുന്ന വിയർപ്.... മുഖം ആകെ വലിഞ്ഞു മുറുകി നിൽക്കുന്ന ഞരമ്പുകളിൽ കരിനീല നിറം...... രൗദ്രഭാവം പൂണ്ട അവന്റെ കണ്ണുകൾക്ക് ഒപ്പം കുറുമ്പന്റെ കണ്ണുകൾ മുന്പോട്ട് പോയി......... മഹാദേവ....."" ഉറക്കെ വിളിച്ചവൻ കണ്ണൊന്നു അടച്ചു കുഞ്ഞന്റെ നെഞ്ചിലെ ചൂടിലേക് തല ചേർത്തു.... എട്ടടി പൊക്കത്തിൽ തങ്ങൾക്കു മുൻപിൽ ഉയർന്നു നിൽക്കുന്ന വലിയ നാഗം........ അവന്റെ സീൽക്കാരം ആ കാട്ടിലെ നിശബ്ദതയെ ഭേദിച്ചു...... നിമിഷങ്ങൾക് അകം അവന്റെ വായിൽ നിന്നും പുറത്തേക്ക് വിഷം തുപ്പി..... മുന്പിലെ വായുവിനെ ഭേദിച്ച് അത് കുറുമ്പനെ ലക്ഷ്യം ആക്കി മുൻപോട്ട് പാഞ്ഞതും അവനെ പുറകോട്ടു മാറ്റി കുഞ്ഞാപ്പു..... വാല്യേട്ട... "" എന്റെ വല്യേട്ടൻ.... മുൻപോട്ട് ആഞ്ഞവനെ കുഞ്ഞാപ്പു തടഞ്ഞു........ ആാാാാാ...... """""""".

....... ഇരു മുഷ്ടിയും ചുരുട്ടി ആ കാടുകളെ പ്രകമ്പനം കൊള്ളിച്ചവന്റെ ശബ്ദം ഉയർന്നു പൊങ്ങി........ വായുവിലൂടെ മുൻപോട്ട് വന്ന വിഷം തന്നിലേക്കു ആവാഹിച്ചവൻ..... ദേഹത്തേക് പടർന്നു കയറുന്ന കരിനീല നിറം കണ്ടതും കുറുമ്പൻ വാവിട്ടു കരഞ്ഞു.... ദേവൂട്ട അരുത് ആ വിഷത്തെ ആഗിരണം ചെയ്യാൻ ആ ശരീരത്തിന് മാത്രമേ കഴിയു..... """" ആദിശങ്കരന്റെ രക്തത്തിൽ കലർന്നാൽ അതിന്റെ വീര്യം കെടും...... കൊച്ചേട്ട... "" കുഞ്ഞാപ്പുവിന്റെ വാക്കുകൾ കേട്ടതും കുറുമ്പൻ പകപ്പോടെ നോക്കി... അത്രയും സമയം താൻ കണ്ട ഏട്ടന്മാർ അല്ല മുൻപിൽ എന്നവൻ തിരിച്ചറിഞ്ഞു......... 💠💠💠💠💠 അതേ സമയം മന്ത്രവാദ പുരയിൽ..... ആദിശങ്കരൻ അലർച്ചയോടെ ആ വിഷം ആഗിരണം ചെയ്യുന്ന അതേ വേള........ "" ഓം.... ഹ്രീം........ @@@@@@@@@@ താന്ത്രിക ശ്ലോകം ഉറക്കെ ഉരുവിട്ടു കൊണ്ട് തന്റെ മുൻപിലെ പന്ത്രണ്ട് അടി കാളി പ്രതിമക് നേരെ ഒരുപിടി ചുവന്ന പുഷ്പങ്ങൾ എറിഞ്ഞു.....

കോകിലാ """"""""""" നേരിയ കറുത്ത സാരിയിൽ അഴകളവുകൾ എടുത്തു കാണിക്കുന്ന സ്ത്രീ............ ആരെയും മയക്കുന്ന വിടർന്ന കണ്ണുകൾക് കറുത്ത മഷി കൂടുതൽ മാറ്റേകി .............വില്ല് പോലെ വളഞ്ഞ പുരിക കൊടിക് നടുവിൽ കറുത്ത വലിയ വട്ട പൊട്ട്..... ഇരു നാസികയിലും തിളങ്ങി നില്കുന്ന വെള്ളക്കൽ മൂക്കുത്തി..... അത്തിപ്പഴം പോലും തോറ്റു പോകുന്ന ചുവന്നു തുടുത്ത അധരങ്ങൾ..... ശങ്കു വരഞ്ഞ നീണ്ട കഴുത്തിനെ അലങ്കരിച്ച രക്തചന്ദനത്തിന്റെ മാല...... വിടർന്നു താഴേക്കു കിടക്കുന്ന കറുത്ത ചേലക്കുള്ളിലൂടെ തെളിഞ്ഞു കാണാം നിറഞ്ഞു നിൽക്കുന്ന മാറിടം....... നേരിയ കറുപ്പ് ചേലക്കു ഉള്ളിലൂടെ തെളിഞ്ഞു നിൽക്കുന്ന പൊക്കിൾ ചുഴി.......... നിതംബവും കടന്നു കാൽ മുട്ടിനു താഴെ വരെ വിടർന്നു കിടക്കുന്ന കറുത്ത പനം കുല പോലത്തെ മുടിയിഴകൾ............ നാല്പത് കഴിഞ്ഞു എങ്കിലും മുപ്പതിന്റെ പ്രസരിപ്പ് ആണ് അവരിൽ......

ആരെയും മയക്കുന്ന സൗന്ദര്യം....... ഓം.... ഹ്രീം........ ......നീണ്ട നഖങ്ങളാൽ ഭംഗി ഏറിയ വിരലുകൾ കൊണ്ട് കാളി പ്രതിമക്ക് മുൻപിൽ കിടക്കുന്ന പെൺകുട്ടിയെ അവളുടെ ഉദരത്തിന്റെ പാതിക്കു വച്ചു ഒരു കൈ മുകളിലോട്ടും ഒരു കൈ താഴേക്കും കൊണ്ട് വന്നു....അതിന് അനുസരിച്ചു അവരുടെ കൈകളിലെ കറുത്ത കുപ്പി വളകൾ ചിലമ്പിച്ചു.. അപ്പോഴും അവരുടെ നാവിൽ നിന്നും ഉതിർന്നു വരുന്ന മന്ത്രത്തിനൊപ്പം വിരലുകൾ ചലിച്ചു............ ആാാാാ...... """................. മന്ത്രവാദ പുരയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് പുരുഷന്റെ കരുത്തുറ്റ ശബ്ദം കടന്നു വന്നു....... ആഹ്ഹ്ഹ്.... """" ഞെട്ടലോടെ കൈ പിൻവലിച്ചതും വശത്തിരുന്നു ഓടിന്റെ മൊന്ത ആ കൈ തട്ടി താഴേക്കു പതിച്ചു..... അതിൽ നിന്നും ഒഴുകി വന്ന രക്തം അവളുടെ കാല്പാദങ്ങളെ നനയിച്ചു..... ഇല്ല്ല.... """ഇല്ല്ല........ "" ഇല്ല്ല....... നീണ്ട മുടിയിൽ വിരലുകൾ കോർത്തവൾ അവിടെ ആകെ വെപ്രാളം പിടിച്ചു ഓടി........ ഒരു പ്രാണി പോലും കടക്കാൻ ഭയക്കുന്ന എന്റെ കാളികാ വനത്തിൽ നീ അതിക്രമിച്ചു കയറി എന്നോ........ ഞാൻ തീർത്ത ബന്ധനങ്ങളെ നീ ഭേദിച്ചു എന്നോ............ ""

ഇല്ല കോകിലയെ തോൽപ്പിക്കാൻ കഴിയില്ല നിനക്ക്...... ആദിശങ്കര """"""""നിന്റെ അന്ത്യം അടുത്തു തുടങ്ങി ........ ഭ്രാന്തിയെ പോല അലറി അവർ......... 💠💠💠💠💠 ഇതേ സമയം കുട്ടികൾ...... ഹേ ദുഷ്ടസർപ്പമേ..... കുഞ്ഞന്റെ ശബ്ദം ഉയര്ന്നു പൊങ്ങി..... പോ...... """ എന്റെ കണ്മുൻപിൽ നിന്നും പോകൂ നീ..... കോകിലയുടെ കാളികാ വനത്തിനും അപ്പുറം പാതാളത്തിലേക് നിന്റ ലോകത്തേക് പോയ്കൊള്ളു......... ഇനി നിന്നിലെ ദുഷിച്ച വിഷം മറ്റൊരാളുടെ മേൽ പതിയില്ല..... അതിനി എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന് കഴിഞ്ഞു........... കുഞ്ഞന്റെ ദേഹത്തെ നീലനിറം മാറി വരുന്നത് കുറുമ്പൻ അത്ഭുതത്തോടെ നോക്കി......... വിഷം നഷ്ടപെട്ട ആ എട്ടടി മൂർഖൻ അവന് മുൻപിൽ പത്തി താഴ്ത്തി കാട്ടിലേക്ക് പതിയെ ഉൾവലിഞ്ഞു...... വല്യേട്ട...."" കുഞ്ഞന്റെ പുറകിലൂടെ കുറുമ്പൻ അവനെ വിരിഞ്ഞു.... വല്യേട്ടന്റെ കുഞ്ഞ് പേടിച്ചു പോയോ.. ഏഹ്.? വല്യേട്ടൻ ആരാ...? എന്റെ കൊച്ചേട്ടൻ ആരാ....? പറ എന്നോട്.... അവന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞു.. നീ ആരാ..? ആദ്യം അത്‌ പറ.... ഞാൻ.... ഞാൻ...

വാക്കുകൾക്ക് ആയി അവൻ പരതിയതും അവന്റെ വലത്തേ കൈ വെള്ള പിടിച്ചു നിവർത്തി കുഞ്ഞൻ....... അതിൽ തെളിഞ്ഞു നിൽക്കുന്ന വരമുദ്രയിലേക് അത്ഭുതത്തോടെ നോക്കി അവന്റെ വല്യേട്ടൻ ..... കുറുമ്പ...."" എന്റെ മോൻ ഉപബോധ മനസിനെ നിയന്ത്രിച്ചു തുടങ്ങി.... ഇനി നിന്റെ കുറുമ്പകൾ.... കുറുമ്പുകൾ അല്ലടാ..... ശങ്കു.... തൈ പൂയ കാവടി ഇന്ന് കോകിലയുടെ മന്ത്രവാദപുരയിൽ നിറഞ്ഞാടും.......... കുഞ്ഞനെ പൂർത്തിആക്കാതെ കുഞ്ഞാപ്പു കുറുമ്പനെ നെഞ്ചോട് ചേർത്തു..... അപ്പോൾ എങ്ങനെ...? നിന്റെ കൊച്ചേട്ടൻ പറഞ്ഞത് പോലെ കാവടി ആടുവല്ലേ .... കുഞ്ഞൻ അവന്റെ കവിളിൽ തട്ടി... ഏറ്റു...."""""" വാ വാല്യേട്ട.. കൊച്ചേട്ട...... മുൻപോട്ട് നടന്നവൻ..... ദേവൂട്ട... "" ദാ അതാണ് അവളുടെ മന്ത്രവാദപുര.... കുഞ്ഞൻ കൈ ചൂണ്ടിയ ഭാഗത്തേക് നോക്കി കുറുമ്പൻ.... ഇത് ഇതെന്താ ചെളി വാരി പൊത്തിയേക്കുവാണോ വാല്യേട്ട.... """ കാടിനു നടുക്ക് ആയി മണ്ണ് കൊണ്ടുള്ള ചെറിയ വീട്... അതിന്റെ ഭിത്തികളിൽ പല തരത്തിൽ ഉള്ള ചിത്രങ്ങൾ...... അത്‌ മൺഭിത്തി ആണ്..... മണ്ണിന്റെ മണം കൂടി ചേരുമ്പോൾ മന്ത്രവാദത്തിനു ശക്തി കൂടും.... നീ ഇനി വേറെ വള്ളി ഒന്നും പിടിച്ചു വലിക്കാതെ ഇരുന്നാൽ മാത്രം മതി.... ഞങ്ങൾ കൂടെ ഉണ്ട്..... കുഞ്ഞൻ അവന്റെ തോളിൽ തട്ടി.... 💠💠💠💠💠

നീ ആ നന്ദനെ രക്ഷിച്ച നിമിഷം ഞാൻ നിന്റെ വരവ് പ്രതീക്ഷിച്ചു......... മ്മ്ഹ്ഹ്... "" നിനക്ക് തെറ്റ് പറ്റി ആദിശങ്കര ഇതിനുള്ളിൽ കടക്കാൻ നിനക്ക് ആവില്ല......... ഇവളെ കൊന്ന് ആ രക്തം ചാലിച്ച എന്റെ വാൾ മുനയിൽ നീ ഇന്ന് ഒടുങ്ങും........... മുൻപിൽ നീണ്ടു നിവർന്നു ഭയത്തോടെ കണ്ണടച്ച്ചു പ്രാര്ഥിക്കുന്നവളെ ആപാദ ചൂഢം നോക്കി കോകില ...... ഇരു കൈകൾ കോർത്ത വാൾ കയ്യിലേക്ക് എടുത്തു.......... എന്റെ സഹോദരന് ഞാൻ നൽകുന്ന സമ്മാനം..... """" ഹഹഹഹ... ഹഹഹഹ...... ജാനകിയുടെ കഴുത്ത് ലക്ഷ്യം ആക്കി ആ വാൾ മുന പാഞ്ഞതും.... കോകിലാന്റി""""""""""" ഞാൻ വന്നു........... """"""""""""""" ആഹ്ഹ്ഹ്.... "" ഒരു ഞെട്ടലോടെ കയ്യിൽ ഇരുന്ന വാൾ തെറിച്ചു താഴേക്കു പതിച്ചു.......... അവർ കണ്ണൊന്നു തള്ളി നോക്കി.......... മുൻപിൽ മഞ്ഞ ടീഷർട്ടിൽ ചിരിച്ചു നിക്കുന്ന പയ്യൻ..... നെറ്റിയിൽ നീണ്ടു വിരിഞ്ഞു കിടക്കുന്ന ഭസ്മ കുറി..... അവന്റെ നുണകുഴികൾ തെളിഞ്ഞു നില്കുന്നു... നീ.... നീ.......... "" നീ എങ്ങനെ ഇവിടെ കടന്നു വന്നു............ എന്റെ വിഷ സർപ്പം നിന്റെ ജീവൻ എടുത്തില്ലേ.....?

ആ """അതിനെ വല്യേട്ടൻ പാതാളത്തിലേക്കു പാസ്സ് എടുത്തു വിട്ടിട്ടുണ്ട്.... ഞാൻ തീർത്ത ബന്ധനകൾ..... ആഹ്ഹ്... ആഹ്ഹ്ഹ്.... അവർ ഒന്ന് പുറകോട്ടു പോയി...... ആ രണ്ട് ആനത്തല ഇല്ലേ ... "" അതും അവിടെ കൊമ്പും കുത്തി കിടപ്പുണ്ട്...... ബൈ ദ ബൈ.... ജാനകി ചേച്ചിയെ ഞാൻ........... """" കൊ... കൊ... കൊണ്ട് പോകുന്നു..... ജാനകിയെ നോക്കി കണ്ണൊന്നു തള്ളി കുറുമ്പൻ....... വീർത്തുന്തി നിൽക്കുന്ന ഉദരത്തിൽ കൈ ചേർത്ത് പിടിച്ചിട്ടുണ്ട് അവൾ.... എട്ടു മാസം മുൻപ് പണി തന്നിട്ടാണ് പോയത് അല്ലെ.... വെറുതെ അല്ല ജാനകി ജാനകി എന്ന് വിളിച്ചു കൂവുന്നത്....... എന്റെ കർമ്മം മുടക്കാതെ ഇവിടെ നിന്നും ഇറങ്ങി പോ ചെറുക്കാ.... നിന്നെ ഇവിടെ ഇട്ടു കൊല്ലാൻ എനിക്ക് കഴിയില്ല അങ്ങനെ ആയിരുന്നു എങ്കിൽ നീ എന്റെ മുൻപിൽ നേരെ നിൽക്കില്ല...... "" കോകില വിളിച്ചു കൂവുമ്പോഴും വലത്തെ കയ്യിലേ നഖം കടിച്ചു ജാനകിയുടെ വയറിലേക് നോക്കി ഇടത്തെ വിരലുകൾ എണ്ണുകയാണ് കുറുമ്പൻ.... എടാ..... "" പ്രതികരണം കാണാതെ വന്നപോൾ അലറി അവർ.... അടങ്ങി നില്ക്കു പെണ്ണുമ്പിള്ളേ കണക് മൊത്തം തെറ്റിച്ചു......

"" ഏഹ്ഹ്.. "" തന്റെ മുൻപിൽ ലവലേശം ഭയം ഇല്ലാത്തവനെ സൂക്ഷിച്ചു നോക്കി അവർ..... അഹങ്കാരി കോകിലയുടെ അടുത്ത് ആണ് നിന്റെ വേല...... ഓടി ചെന്നു വശത്തു ഏഴ് കെട്ടുകൾ ആക്കി വച്ചിരുന്ന ചൂരൽ കൈയിൽ എടുത്തവർ..... കുറുമ്പന്റെ പുറം ലക്ഷ്യം ആക്കി പാഞ്ഞതും..... ജാനകി ഒന്നു മുൻപോട്ട് ആഞ്ഞു വലത്തേ കൈ ഉദരത്തിൽ വച്ചു കൊണ്ട് ചൂണ്ടു വിരൽ അവനു പുറകിലേക്ക് ചൂണ്ടി....... കണ്ണുകളും ചുണ്ടുകളും എന്തോ പറയാൻ ആയി ശ്രമിച്ചു...... ഏഹ്... "" എന്താ ചേച്ചി.... ശങ്കു ഈ ചെക്കൻ എന്ത് നോക്കി നില്കുവാ ആ പെണ്ണ് ഗർഭിണി ആണെന്നു കണ്ടപ്പോൾ റിലേ മൊത്തം പോയോ......... കേശു നഖം കടിച്ചു...... അതാണ് എനിക്കും മനസിൽ അകത്തതു...... കുഞ്ഞൻ മീശ കടിച്ചു..... ഇതാണ് ആയമ്മ പറഞ്ഞ ഇരട്ടി മധുരം..... അല്ലേടാ കേശു.. """"""രണ്ട് പേരും പുറത്തു കിടന്ന വലിയ തടി കഷ്ണത്തിൽ കയറി നിന്നു മൺഭിത്തിയിൽ അള്ളി പിടിച്ചു നിന്നാണ് നോക്കുന്നത്....... ജാനകിയുടെ ഉദരം കണ്ടതും ഇരുവരും ഷോക്ക് ആയി കഴിഞ്ഞിരുന്നു....... എടാ....... """"

ചൂരൽ കൊണ്ട് കോകിലാ പാഞ്ഞു വന്നതും വലത്തെ കാൽ കുത്തി മുകളിലോട്ടു ഉയന്നു പൊങ്ങി മച്ചിന്റെ തടിയിൽ തൂങ്ങി കുറുമ്പൻ............ മഹാകാളി....... """"""""" കോകിലയുടെ നിലവിളി ഉയർന്നു....... കുറുമ്പനെ തല്ലാൻ മുൻപോട്ട് ആഞ്ഞ കോകിലാ കുറച്ചു മുൻപ് താഴെ വീണ രക്തത്തിൽ കാൽ വഴുതി മുൻപോട്ട് വീണിരുന്നു....... ഹഹഹഹ... ഹഹഹ ""എന്റെ പൊന്ന് അമ്മച്ചി പ്രായം കുറെ ആയില്ലേ ഇനി ഗ്രിപ് കിട്ടാൻ വലിയ പാടാണ്....... കൈ വിട്ടവൻ താഴേക്കു ചാടി........ നിന്നെ ഇന്ന് ഞാൻ....... """" കോകിലാ ആരാണെന്നു കാണിച്ചു തരാം....... അവിടെ നിന്നും ചാടി എഴുന്നേറ്റവർ............ അപ്പോഴേക്കും കുറുമ്പന്റെ കണ്ണുകൾ വശത്തു വച്ചിരുന്ന മയിൽ‌പീലി കെട്ടിലേക്ക് പോയി......ഹായ് മയിൽ പീലി...... """""അത്‌ ചാടി എടുത്തവൻ..... അവിടെ വയ്ക്കട അത്‌ എന്റെ മന്ത്രവാദപുരയിൽ ഉള്ളതോന്നും തൊട്ടു പോയേക്കരുത്....... അവരുടെ ദേഹത്തു പറ്റിപ്പിടിച്ച ചോര കട്ട കെട്ടി താഴേക്കു ഒഴുകി..... കണ്ണുകൾ അഗ്നി പോലെ ചുവന്നു...... ഓ പിന്നെ.... എന്നാൽ കാണാം നമുക്ക് കുറുമ്പൻ പന്ത്രണ്ട് അടി പൊക്കത്തിൽ ഉള്ള ഉഗ്രകാളി പ്രതിമയുടെ തറയിൽ ചാടി കയറി..........

കാവടി കഴുത്തിൽ വച്ചവൻ അതിനെ ഒന്ന് വലം വച്ചു.... അടുത്ത വലം വയ്ക്കാൻ ഒരുങ്ങിയതും....... അരുത്......... """""""""""" കോകിലാ അലറി വിളിച്ചു....... ഇറങ്ങടാ ഇവിടെ....""""""""....എല്ലാം നശിപിയ്ക്കും ഈ കുരുത്തംകെട്ടവൻ........... അവർ തലയിൽ കൈ വച്ചു......... കേശു....... "" കാളിക്ക് ആറു വലം അവൻ പൂർത്തി ആക്കിയാൽ അതിന്റെ ശക്തി കുറയും..... ഇപ്പോൾ... ഇപ്പോൾ നമ്മുടെ മുൻപിൽ ഉള്ളത് സാക്ഷാൽ വേൽ മുരുകൻ ആണ്.............അവർക്......അർക്ക്.... അവനെ...അവനെ... തടയാൻ കഴിയില്ല....... കുഞ്ഞൻ മൊബൈൽ ഓൺ ആക്കി......... """""പഴനിമല കോവിലിലെ പാൽകവടി ബാലസുബ്ര്ഹമാന്യന്റെ പീലികാവടി... വേൽ മുരുകാ ഹരോ ഹര.... ശ്രീ മുരുകാ ഹരോ ഹര.... ആറു മുഖ ഹരോ ഹര... ആദി രൂപ ഹരോ ഹര........ """"" ..........ഒഴുകി വരുന്ന ആ പാട്ടിൽ ലയിച്ചവൻ ഓരോ ചുവടും മുൻപോട്ട് വച്ചു............... കണ്ണടച്ചു സ്വയം അറിഞ്ഞവൻ ആടി തിമിർത്തു........... ആദ്യത്തെ മൂന്നു പ്രദക്ഷിണത്തിനു ഒപ്പം കോകിലാ അവന്റെ കാലിൽ പിടിച്ചു താഴോട്ട് വലിച്ചു......

പക്ഷെ ബോധം മറയുന്നവന്റെ പാതി അടഞ്ഞ കണ്ണുകളാൽ കഴുത്തിലെ സ്വയം ചേർത്ത കാവടി കൊണ്ട് ചുവടുകൾ വച്ചു.......... നിന്നെ ഇന്ന് ഞാൻ ശരി ആക്കി തരാം .... നിന്റെ വലം പൂർത്തി ആക്കാൻ ഞാൻ സമ്മതിക്കില്ല......... ആാാാ....... "" അലറി കൊണ്ട് അവർ ആ ചൂരൽ കയ്യിൽ എടുത്തു.......... അഞ്ചാമത്തെ പ്രദക്ഷിണം കാളിക്ക് മുൻപിലൂടെ തുടങ്ങിയവന്റെ മുന്പിലേക് നീട്ടി പിടിച്ച വടിയുമായി ഓടി ചെന്നവൾ......... ഹര ഹരോ ഹര ഹര.... """"""""""""ഹര ഹരോ ഹര ഹര.... """"""""""""...കുഞ്ഞനും കുഞ്ഞാപ്പുവും ഏറ്റു ചൊല്ലി............... ആഹ്ഹ.... "" അമ്മേ........ കോകിലാ ഒന്ന് വേച്ചു....... പാതി അടഞ്ഞ അവന്റെ കണ്ണുകൾ തുറക്കാതെ തന്നെ ആ വടിയിൽ പിടിത്തം ഇട്ടു കഴിഞ്ഞിരുന്നു.......... അത്‌ നിമിഷങ്ങൾക് ഉള്ളിൽ അവന്റെ കൈ കുമ്പിളിൽ വന്നു ചേർന്നു........... നിമിഷങ്ങൾക് അകം ആ ചൂരൽ കഷായം കോകിലയുടെ ദേഹത്തെ പൊതിഞ്ഞു........... അവൻ തീർത്ത പ്രദക്ഷിണ വലയത്തിൽ നിന്നും പുറത്ത് കടക്കാൻ കഴിയാതെ അവർ നട്ടം തിരിഞ്ഞു.............. പ്രദക്ഷിണം നാല് "അഞ്ചായി.........

കാവടി തുള്ളുന്നവന്റെ ഓരോ ചൂരൽ കഷായവും അവളിലേക് ആഴ്ന്നിറങ്ങി........ """""""വേൽ മുരുകാ ഹരോ ഹര.... ശ്രീ മുരുകാ ഹരോ ഹര.... ആറു മുഖ ഹരോ ഹര... ആദി രൂപ ഹരോ ഹര........ """"" ...................ആറമത്തെ പ്രദക്ഷിണത്തിൽ അവന്റെ വേഗത കൂടി....... തന്റെ മുഖത്തേക്ക് പതിക്കുന്ന അടിയിൽ അവൾ കണ്ടു മായാജാലം പോലെ അവന്റെ രൂപം """"""""""ഒരു ചൂരൽ കഷായത്തിൽ അവളിൽ പതിക്കുന്ന മുറിപ്പാട് ആറെണ്ണം.........അവളുടെ മുന്പിലേ കാവടി ആറെണ്ണം ആയി മാറി........ ഹര ഹരോ ഹര ഹര.......ഹര ഹരോ ഹര ഹര..... ഹര ഹരോ ഹര ഹര....... ദേവസേനാപതിയുടെ ഭാവമാറ്റം കണ്ടു ആദിശങ്കരനും ആദി കേശവനും ഉറക്കെ വിളിച്ചു...... ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി......................... ആറാം പ്രദക്ഷിണം പൂർത്തി ആക്കിയവൻ കാളിക്ക് മുന്പിലേക് വന്നു......... ആഹ്ഹ്... "" ആഹ്ഹ്.... ആഹ്ഹ്ഹ്.... അണച്ചു കൊണ്ട് കാളി വിഗ്രഹത്തിൽ കൈ ചേർത്തവൻ..... എല്ലാം നശിപ്പിച്ചില്ലേ ദ്രോഹി........ ""

കാലാ കാലങ്ങൾ ആയി ഞാൻ അടിമ ആക്കി വച്ചിരിക്കുന്ന സ്വരൂപത്തെ അതിന്റെ മന്ത്രശക്തിയെ തകർത്തു കളഞ്ഞില്ലേ നീ.......... കോകിലാ """""" നിർത് നിന്റെ ജല്പങ്ങൾ...... കാളിയുടെ ദേഹത്തെ വേൽ ആകൃതിയിലേ ശൂലം വലിച്ചു ഊരി അവൻ കണ്ണു തുറന്നു...... കുറച്ചു മുൻപ് കുറുമ്പ് നിറഞ്ഞ കണ്ണുകളിൾ കോപം നിറഞ്ഞു.... ആ തീഷ്‌ണതയെ താങ്ങാൻ കഴിയ്യാതെ പുറകോട്ടു പോയവർ.......... ശങ്കു... "" അരുത് ആ സ്ത്രീയെ അവൻ കൊല്ലാൻ പാടില്ല.... കുഞ്ഞാപ്പു മുൻപോട്ട് ആഞ്ഞതും കുഞ്ഞൻ അവനെ തടഞ്ഞു....... "" ഹേ... "" ദുഷ്ട സ്ത്രീയെ.... നിന്നെ ഞാൻ കൊല്ലില്ല... നിന്റ അന്തക അവൾ വരും.... എന്റെ അമ്മയെ അടിമ ആക്കി നീ ചെയ്തു കൂട്ടിയ കൊള്ളരുതായ്മകൾക് അറുതി വരുത്തി മോചനം നൽകാൻ അവൾ വരും........... ഭദ്ര......... """"" ആദിശങ്കരന്റെ പാതി.......... സ്വയം അറിഞ്ഞവൾ ദുർഗ ആയി രൂപം പ്രാപിക്കും..... അന്ന് നിന്റെ അന്ത്യം ചേന്നോത്തു തറവാടിന്റെ മുൻപിൽ കുറിക്കും..... നീ അടിമകൾ ആക്കിയ സ്ത്രീകൾക് അവൾ മോചനം നൽകും............... ആ വേൽ കൊണ്ട് വശത്തിരുന്ന ഒരു വലിയ മൺകുടം കുത്തി പൊട്ടിച്ചതും അതിൽ നിന്നും വഴുവഴുക്കുള്ള ദ്രാവകം പുറത്തേക് വന്നു......... ആഹ്ഹ്ഹ്... ""

ഒരു നിമിഷം വേച്ചവൾ പുറകോട്ട് പോയി മൺഭിത്തിയിൽ കൈകൾ ചെന്നു തട്ടിയതും കൊലുന്നനെ ഉള്ള ശബ്ദത്തോടെ അവളുടെ കൈയിൽ കിടന്ന കുപ്പി വളകൾ ഭിത്തിയിൽ തട്ടി ചുറ്റും പൊട്ടി തെറിച്ചു.......... നീ ബലി കൊടുത്ത പെൺകുട്ടികളുടെ രക്തം""""" മരുന്ന് കലർന്ന എണ്ണയിൽ കലർത്തി നീ സൂക്ഷിച്ചത്..... അതിന്റെ ശക്തി കൊണ്ട് അല്ലെ മറ്റുള്ളവർക് ഈ മാന്തർവാദപുര നീ നിഷേധിച്ചത്.... ഇനി ആ ശക്തി നിനക്ക് വേണ്ട...... വേൽ തല ഭാഗം താഴെ കുത്തി എളിയിൽ കൈ കൊടുത്തവൻ നിന്നു....... താരകാസുരനെ വധിച്ച ശേഷം വേൽ കുത്തി നിന്ന കാർത്തികേയന്റെ രൂപം അവനിൽ തെളിഞ്ഞതും കുഞ്ഞന്റെയും കുഞ്ഞാപ്പുവിൻെറയും ചുണ്ടിൽ പുഞ്ചിരി വിടർന്നു..... വാല്യേട്ട.... "" ഈ പെണ്ണുമ്പിള്ളേടെ കണകൊണ സാധങ്ങൾ ഒകെ കുത്തി പൊട്ടിച്ചിട്ടുണ്ട് ഇനി കേറി വന്നോ....... വാതുക്കലേക്ക് നോക്കി ഉറക്കെ വിളിച്ചവൻ...... കാളി തറയിൽ നിന്നും ചാടി ഇറങ്ങി ജാനകിയെ പിടിച്ചു എഴുന്നേൽപ്പിച്ചു....... സ്വയം തിരിച്ചു അറിഞ്ഞിട്ട് കാര്യം ഇല്ല ബുദ്ധി വച്ചിട്ടില്ലടാ ..... "" കേശു അത് പറയുമ്പോൾ കുഞ്ഞൻ അറിയാതെ ചിരിച്ചു പോയി....

നീ വാടാ അവന്റെ കുറുമ്പില്ല എങ്കിൽ പിന്നെ നമ്മൾ ഉണ്ടോ.... കുഞ്ഞൻ കുഞ്ഞാപ്പുവിന്റെ കൈയിൽ പിടിച്ചു അകത്തേക് കയറി...... ആദിശങ്കരൻ....... """""" ഏട്ടൻ കൊല്ലാൻ ഏല്പിച്ചവൻ....... നടന്നു വരുന്ന ആദിശങ്കരനെ അടിമുടി നോക്കി കോകിലാ.......... ഇല്ല... കൊല്ലാൻ കഴിയില്ല എനിക്ക്.....പുരുഷ സൗന്ദര്യതിന്റെ മൂർത്തി ഭാവം..... ചെറിയ പയ്യൻ എങ്കിലും അവന്റെ കണ്ണിലെ വീര്യം... "" അതിൽ നിറയുന്ന പ്രണയം..... എന്നിലെ സ്ത്രീ ഹൃദയത്തെ ഉണർത്തുന്ന സൗന്ദര്യം..............അവന്റെ കണ്ണുകളിലേക് വശ്യതയോടെ നോക്കി ആ സ്ത്രീ... "" ആദിശങ്കരന്റെ തീഷ്ണമായ നോട്ടത്തെ പോലും അവൾ നേരിട്ടത് പ്രണയത്തോടെ ആണ്..... അഴിഞ്ഞുലഞ്ഞ മുടിയും അലസമായി കിടക്കുന്ന കറുത്ത ചേലയും ... വെളുത്ത ദേഹം മുഴുവൻ തിണിർത്തു കിടക്കുന്ന പാടിനെയും അതിലെ വേദനയും അവഗണിച്ചവൾ പ്രണയത്താൽ പൂത്തുലഞ്ഞു..... "" വന്നു... അല്ലെ... "" എന്റെ പ്രണയത്തെ ഉൾകൊള്ളാനായി നീ വന്നു അല്ലെ... വശ്യമായ പ്രണയത്തോടെ അവളുടെ മാറിടങ്ങൾ ഉയർന്നു പൊങ്ങി............"""

കുഞ്ഞന്റെ ഷർട്ടിൽ കുത്തി പിടിച്ചവൾ..... അഴിഞ്ഞു കിടന്ന ഷർട്ടിന്റെ ബട്ടണിൽ കൂടി തെളിഞ്ഞു നിൽക്കുന്ന രോമത്തിൽ വിരൽ ചേർത്തതും മുഖം അടച്ചൊന്നു കൊടുത്തവൻ....... ആ അടിയുടെ ആഘാതത്തിൽ താഴേക്കു വീണു ആ സ്ത്രീ.... ഛീ..... "" .. "" അവന്റെ കണ്ണുകളിൽ അഗ്നി പുകഞ്ഞു...... കാവിലമ്മേ കുറുമ്പൻ കണ്ണ്‌ തള്ളി... ആ അടിയുടെ ആഘാതം കണ്ട് "" കൊച്ചേട്ട കൂടെ കൂട്ടിക്കോളാൻ പറ വല്യേട്ടനോട് ഉണ്ണിമാക്ക് കൊടുക്കാം ... എപ്പോഴും ആവണിയമ്മയോടെ വഴക് അല്ലെ ഈ പെണ്ണുംപിള്ള വന്നു നേരെ ആക്കും.... കുറുമ്പൻ നാക്ക് നീട്ടി .... പോടാ അവിടുന്നു.... കുഞ്ഞാപ്പു കണ്ണ് ഉരുട്ടി..... ( തുടരും )

NB ::: ഇന്നലെ പറഞ്ഞ കാര്യം തന്നെ വീണ്ടും പറയുന്നു... ആരാണ് അവർക്ക് ഇതെല്ലാം പറഞ്ഞു കൊടുത്തത് എന്നുള്ളത് ഇത് വരെ പറഞ്ഞിട്ടില്ല......അത്‌ പറയാൻ നിന്നാൽ part വലുത് ആകും..... 🙈..നിങ്ങൾ വല്യ കമന്റ് തരാത്ത കൊണ്ട് വല്യ part ഞാനും തരില്ല 😁😁...പിന്നെ നന്ദൻ സിദ്ധിയുടെ സഹോദരൻ ആണ്..... അത്‌ ആ അമ്മയിൽ നിന്നും നമ്മൾ അറിഞ്ഞു.... ആരാണ് നന്ദനെ അവരിൽ നിന്നും അകറ്റിയത്..? എന്തിന് വേണ്ടി...?.... എല്ലാം പുറകെ.... അപ്പോൾ ജാനകിയെയും നന്ദനെയും ചുറ്റി വലിയ നിഗൂഢത ഒളിഞ്ഞിരുപ്പുണ്ട്.... എല്ലാം നമുക്ക് ഉടനെ അറിയാം....... കുറുമ്പൻ പറഞ്ഞത് പോലെ നന്ദൻ ജാനകിക്ക് ഒരു പണി കൊടുത്താണ് പോയത്.... 🙈🙈............കോകിലാ ആരുടെ ഇര ആണെന്ന് മനസിൽ ആയല്ലോ..... ഭദ്രയുടെ കയ്യിൽ നിന്നും പണി വാങ്ങാൻ ഉള്ള വഴി സ്വയം ചികഞ്ഞു എടുക്കുന്നുണ്ട്........... അവസാനത്തെ ഡയലോഗിൽ നിന്നിം മനസിൽ ആയല്ലൊ കുറുമ്പൻ നന്നായില്ല എന്ന്....... 😜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story