ആദിശങ്കരൻ: ഭാഗം 42

adhishankaran

എഴുത്തുകാരി: മിഴിമോഹന

വന്നു... അല്ലെ... "" എന്റെ പ്രണയത്തെ ഉൾകൊള്ളാനായി നീ വന്നു അല്ലെ... വശ്യമായ പ്രണയത്തോടെ അവളുടെ മാറിടങ്ങൾ ഉയർന്നു പൊങ്ങി............""" കുഞ്ഞന്റെ ഷർട്ടിൽ കുത്തി പിടിച്ചവൾ..... അഴിഞ്ഞു കിടന്ന ഷർട്ടിന്റെ ബട്ടണിൽ കൂടി തെളിഞ്ഞു നിൽക്കുന്ന രോമത്തിൽ വിരൽ ചേർത്തതും മുഖം അടച്ചൊന്നു കൊടുത്തവൻ....... ആ അടിയുടെ ആഘാതത്തിൽ താഴേക്കു വീണു ആ സ്ത്രീ.... ഛീ..... "" .. "" അവന്റെ കണ്ണുകളിൽ അഗ്നി പുകഞ്ഞു...... കാവിലമ്മേ കുറുമ്പൻ കണ്ണ്‌ തള്ളി... ആ അടിയുടെ ആഘാതം കണ്ട് "" കൊച്ചേട്ട കൂടെ കൂട്ടിക്കോളാൻ പറ വല്യേട്ടനോട് ഉണ്ണിമാക്ക് കൊടുക്കാം ... എപ്പോഴും ആവണിയമ്മയോടെ വഴക് അല്ലെ ഈ പെണ്ണുംപിള്ള വന്നു നേരെ ആക്കും.... കുറുമ്പൻ നാക്ക് നീട്ടി .... പോടാ അവിടുന്നു.... കുഞ്ഞാപ്പു കണ്ണ് ഉരുട്ടിയതും പുറകിലേക്ക് ചുരുണ്ടു കുറുമ്പൻ.... കുഞ്ഞന്റെ കൈത്തലം പതിഞ്ഞ കവിളിൽ പതിയെ തലോടി എഴുനെറ്റവൾ.... വശ്യമായ ആവേശത്തോടെ ആ കൈകൾ കവിളിൽ കൂടി ഓടി നടന്നു......

പന്ത്രണ്ടാം വയസിൽ ഋതുമതി ആയത് മുതൽ ഹൃദയത്തിൽ കൂടു കൂട്ടിയ രൂപം... കൊത്തി വെച്ച ശില്പം പോലെ നാലു അറകളിൽ തെളിഞ്ഞു നിന്നു ഈ... ഈ.... മുഖം ..... എന്നിലെ സൗന്ദര്യവും വശ്യതയും കെടാതെ ഞാൻ സൂക്ഷിച്ചത് നിനക്ക് വേണ്ടി ആണ് ആദിശങ്കര.......ആ രൂപത്തിന്റെ ഉടമയെ തേടി അലഞ്ഞു ഞാൻ..... ഇന്ന്.... ഇന്ന് നീ എന്റെ മുൻപിൽ വന്നു.... ""ആഹ്ഹ്... ആഹ്ഹ്... അവരുടെ ഉള്ളിലെ വികാരം കിതപ്പോടെ ഉയർന്നു.. എന്നിലെ സ്ത്രീയിൽ പൊട്ടിമുളക്കുന്ന പ്രണയത്തിന്"".... കാമത്തിന്റെ ചൂടിന് തണുപ്പേകാൻ നീ.. നീ വേണം എനിക്ക്...... ആഹ്ഹ്. അഹ്.. അണച്ചു കൊണ്ട് മുന്പോട്ട് വരുന്നവരുടെ മാറിടങ്ങൾ ഉയർന്നു പൊങ്ങി... നേരിയ കറുത്ത ചേലയിൽ വടിവഴക് തെളിഞ്ഞു നിന്നു.......... ദേവൂട്ടനോട് ചേർന്ന് നിന്ന ജാനകിയുടെ മുഖം കുനിഞ്ഞു...... ദേവൂട്ട... "" ജാനകിയെ കൊണ്ട് നീ പുറത്തു പോ... ""

കുഞ്ഞാപ്പു പല്ല് കടിച്ചു..... രണ്ടും കൂടി ഈ പെണ്ണുമ്പിള്ളയെ പീഡിപ്പിക്കാൻ പോവണോ.... കുഞ്ഞാപ്പുവിന്റെ തോളിൽ പിടിച്ചവൻ.... ഒന്ന് ഇറങ്ങി പോടാ തെണ്ടി.. """ കുഞ്ഞാപ്പു തലയിൽ കൈ വച്ചു..... ഞാൻ പോയേക്കാം വാ ചേച്ചി..... ജാനകിയുടെ കയ്യിൽ പിടിച്ചവൻ പുറത്തേക് നടന്നതും കുഞ്ഞന്റെ കണ്ണുകൾ അവന്റ പിന്നാലെ പോയി........ നിന്റ ദുഷിച്ച ശരീരത്തിലേ കാമത്തിന്റ ദാഹം തീർക്കാൻ വന്നവൻ അല്ല ഞാൻ... "" ആദിശങ്കരന് പാതി മെയ്യ് ഒന്നേ ഉള്ളൂ...... ഭദ്ര...... "" നിന്റ അന്തക..... കുഞ്ഞന്റെ കണ്ണുകൾ കോപം കൊണ്ട് വിറച്ചു..... ഹഹഹ... ഹഹഹ.... ഹഹഹ.... ഇരു കയ്യും കൂട്ടി അടിച്ചവൾ ഉറക്കെ പൊട്ടി ചിരിച്ചതും ഹരിഹരന്മാരുടെ കണ്ണുകളിൽ അഗ്നി ആളി കത്തി....... ഭദ്ര.... ""ഒരു പീറ പെണ്ണ് വിചാരിച്ചാൽ നശിക്കുന്നത് അല്ല കോകിലയുടെ സൗന്ദര്യവും ശരീരവും....... എന്നിലേക്കൾ മികച്ചത് ആയി അവളിൽ നിന്നും നിനക്ക് ഒന്നും കിട്ടില്ല ആദിശങ്കര....... നിന്നിലെ പുരുഷന് ആവോളം തൃപ്ത്തി തരും ഞാൻ....... "" എന്നിലേക്കു പടർന്നു കയർന്ന നിന്നിലെ കിതപ്പിന് എന്റെ മാറിടങ്ങൾ മെത്തയാകും.......

""" നിർത്തടി... "" നിന്റ നാവാട്ടം.... "" എന്നിലെ പുരുഷന് വില ഇടാൻ നീ ഏഴ് ജന്മം പിറവി എടുത്താലും കഴിയില്ല.......നീ കുറിച്ചിരുന്നോ നിന്റെ അന്ത്യം അടുക്കുന്ന നാളുകൾക്കു ആയി.... അന്ന് നിന്നിൽ നിന്നും മോചനം നൽകും നീ തളച്ചിട്ടിരിക്കുന്ന പെൺകുട്ടികൾക്ക്...... "" ആദിശങ്കര """ കോകില ഒരു പുരുഷന്റെ നെഞ്ചിലെ ചൂട് പറ്റി ഉറങ്ങാനും.. അവന്റെ കാരലാളനങ്ങളൾ മതിയാവോളം ആസ്വദിക്കണം എന്ന് ആഗ്രഹിച്ചതും നിന്നെ കണ്ട ഈ നിമിഷം മുതൽ ആണ്....... ഭദ്രയെ മറന്നു എന്നിലേക്കു വരൂ നീ....അവൾക് എന്നേ ഒന്നും ചെയ്യാൻ കഴിയില്ല.... അവൾക്ക് സ്വയം അറിയില്ല.... അതിന് മുൻപ് നമുക്ക് ഒന്നാകാം..... ഇരു കൈകൾ നീട്ടി മുന്പോട്ട് നടന്നടുത്തവർ.... നില്കെടി അവിടെ..""""""കുഞ്ഞാപ്പുവിന്റെ ശബ്ദം ഉയർന്നതും........ ഹ്ഹ.. "" ഒരു ഞെട്ടലോടെ നാരായണനെ നോക്കിയവൾ...... ഉയർന്നു പൊങ്ങുന്ന നെഞ്ചകം ശ്വാസം പിടിച്ച പോലെ നിന്നു...... നാരായണനിൽ തെളിയുന്ന ത്രിശങ്കു മുദ്ര.......... """ ഭദ്രയിൽ ലയിച്ചവനെ നിനക്ക് സ്വന്തം ആക്കാൻ കഴിയില്ല.... കോകിലാ..... ""

അവൾ സ്വത്വം തിരിച്ചു അറിയുന്നത് തന്നെ നിന്റെ അന്ത്യം കുറിക്കാൻ ആയിരിക്കും..... കഴിയില്ല """""ഇവൻ വിചാരിച്ചാൽ അവൾക്ക് സ്വയം അറിയാൻ കഴിയില്ല.... ഇവന്റെ സാമീപ്യം അവളിൽ പ്രണയം മാത്രമേ നൽകു........ "" ആ പ്രണയം തകർക്കും ഞാൻ.... ഹഹഹഹ.... "" അവളുടെ അട്ടഹാസം അവിടെ ആകെ പരന്നതും.... കുഞ്ഞാപ്പുവിന്റെ കണ്ണുകളിൽ അവളോടുള്ള പരിഹാസം നിറഞ്ഞത് വൈരാഗ്യത്തോടെ നോക്കിയവൾ..... ശേഷം കണ്ണുകൾ കുഞ്ഞനിലേക് പോയതും കണ്ണുകളിലെ ഭാവം മാറി അത്‌ പ്രണയത്തിനു വഴി തെളിച്ചു.... ഈ കാളികാ വനത്തിലെ ഒരു കുഞ്ഞ് ഷഡ്പദം പോലും മ്മ്ഹ """എന്റെ മുൻപിൽ വരാൻ ഭയക്കും....എന്നിട്ടും എന്റെ ബന്ധനങ്ങളെ ഭേദിച്ച് നീ അകത്തു കടന്നു... അത് കാളികാ വനത്തിലേക് മാത്രം അല്ല എന്റെ ഹൃദയത്തിലേക്കു കൂടി ആണ്.... വശ്യമായി ഒന്ന് ചിരിച്ചു കോകില മുന്പോട്ട് ആഞ്ഞതും മുൻപിൽ തളം കെട്ടി നിന്ന രക്തത്തിലേക് കാൽ വഴുതി പുറകോട്ടു വീണു കഴിഞ്ഞിരുന്നു.... ആാാ.... "" അയ്യോ..... "" അവരിൽ നിന്നും നില വിളി ഉയർന്നു......

പീഡിപ്പിച്ചു കഴിഞ്ഞോ.... "" കുറുമ്പൻ വാതുക്കൽ നിന്നും തല മുന്പോട്ട് ഇട്ട് എത്തി നോക്കി..... "" പോടാ അവിടുന്നു... "" കുഞ്ഞാപ്പു ആ ചോദ്യത്തിൽ കണ്ണ്‌ തള്ളി..... അയ്യേ ഞാൻ ഉദേശിച്ചത് മറ്റേ പീഡനം അല്ല... ഗാർഹിക പീഡനം ആണ്... ചുണ്ട് പുളുത്തി കുറുമ്പൻ .. എന്റെ പൊന്നോ നീ ഒന്നും ഉദ്ദേശിക്കാൻ നിൽക്കണ്ട.... കുഞ്ഞൻ കൈ കൂപ്പി.... കോകില വീണ ഇടത്ത് നിന്നും എഴുനേൽക്കാൻ ശ്രമം നടത്തി വീണ്ടും തിരികെ താഴേക്കു തന്നെ വീണു.......... കോകിലാ ജാനകിയോടൊപ്പം ഞാൻ മറ്റൊരാളെയും കൊണ്ട് പോകുന്നു...... സിദ്ധി.... """"""കുഞ്ഞന്റെ ശബ്ദം ഉയർന്നു... സിദ്ധി...... "" അവളെ... അവളെ നീ....... കോകിലയുടെ കണ്ണുകൾ നാലു പാടും പാഞ്ഞു.... ഇല്ല അവളെ മോചിപ്പിക്കാൻ നിനക്ക് കഴിയില്ല....വീണ ഇടത് കിടന്ന് അവർ അലറി.... "" അതിന് ജന്മം കൊണ്ടവനെ അന്നേ കൊന്ന് തള്ളി.... കായലിന്റെ അടിത്തട്ടിൽ അവന് അന്ത്യം കുറിച്ചു..... അവന്റെ നിഴൽ പോലും ചേന്നോത് തറവാട്ടിൽ പതിയാൻ ഞാൻ അനുവദിച്ചില്ല നശിപ്പിച്ചു കളഞ്ഞു...........പിന്നെ നിനക്ക് ഇതെങ്ങനെ സാദ്യം ആകും...

നീ നശിപ്പിച്ചതിന് പുതു വെളിച്ചം നൽകി കഴിഞ്ഞു ഞങ്ങൾ... """""വിഘ്നവിനായകന്റെ വലത് വശത്തേയും ഇടത് വശത്തെയും അലങ്കരിക്കുന്ന ബുദ്ധിയെയും സിദ്ധിയെയും രണ്ട് ഗജമുഖങ്ങളിൽ ആവാഹിച്ചു നീ നിന്റെ പടിപ്പുരയിൽ കാലങ്ങൾ ആയി തളച്ചിട്ടു..... അവർക്ക് മോചനം നൽകി ഏകദന്തൻ...... ആഹ്ഹ്.. "" അവൻ ജീവിച്ചിരിക്കുന്നു എന്നോ.... " ഒരു ഞെട്ടലോടെ നോക്കി അവൾ... ഈ ചെറുക്കൻ പറഞ്ഞത് സത്യമോ അപ്പോൾ എല്ലാം തകർത്തു അല്ലെ...... എന്നാലും ഇവർ എങ്ങനെ ഇതെല്ലാം അറിഞ്ഞു........ കോകിലയുടെ കണ്ണുകൾ നാലുപാടും പാഞ്ഞു..... ഞങ്ങൾ എങ്ങനെ അറിഞ്ഞു എന്ന് അറിയാൻ നീ ശ്രമിക്കണ്ട... "" നിനക്ക് അയാളിലേക് എത്തിപ്പെടാൻ കഴിയില്ല........ വാടാ..."" തിരിഞ്ഞു നടക്കുന്ന കുഞ്ഞനെ കൈ എടുത്തു വിളിച്ചവൾ... ആദിശങ്കര "" പോകരുതേ.... എന്നിലെ പ്രണയത്തെ നീ ഏറ്റെടുക്കു..... """ അയ്യേ.. തൈ കിളവിയുടെ പൂതി കണ്ടില്ലേ... കുറുമ്പൻ ചുണ്ട് മലത്തി.... കോകിലാന്റി "" ആന്റിക്ക് പറ്റിയത് വല്യേട്ടൻ അല്ല... "" പറ്റിയ ഒരാൾ ഉണ്ട് വേണമെങ്കിൽ പരിചയപ്പെടുത്താം.....

ഞങ്ങടെ നാട്ടിൽ ഉള്ളത് ആണ് one mister ജലന്ധരൻ അല്ലെ വാല്യേട്ട ......""""""" പോടാ ചെറുക്കാ... """താഴെ കിടന്ന് പല്ല് കടിച്ചവർ.... എന്നാൽ തള്ള അവിടെ കിടന്നോ.... ഒരു ജീവിതം ഒപ്പിച്ചു കൊടുക്കാം എന്ന് വിചാരിച്ചപ്പോൾ അഹങ്കാരം...... എടാ... """ വാടാ ഇവിടെ കുഞ്ഞന്റെ ശബ്ദം കേട്ടതും വാതുക്കലെക് ഓടി അവൻ തിരിഞ്ഞു നോക്കി... എഴുനേൽക്കാൻ ശ്രമം നടത്തുന്നുണ്ട് അവർ.... വാല്യേട്ട.. "" തള്ളയുടെ നടുവ് ഒടിഞ്ഞു എന്ന് തോന്നുന്നു....ഓടി വന്നവൻ... അത്‌ നന്നായി ആവശ്യം ആയിരുന്നു.... "" ജാനകി എവിടെ..? കുഞ്ഞാപ്പു ചുറ്റും നോക്കി... ദേ ആ കയ്യാലയിൽ എടുത്തു വച്ചിട്ടുണ്ട് ഞാൻ... ഇന്നലെ ഉച്ച തൊട്ട് ആ ചേച്ചി ആഹാരം കഴിച്ചിട്ടില്ല...ഉച്ചക്ക് കൊണ്ട് വന്നതാ ഇവിടെ..... കുറുമ്പന്റെ കണ്ണ്‌ നിറഞ്ഞതും അവനെ ചേർത്ത് പിടിച്ചു കുഞ്ഞൻ.... നീ രക്ഷിച്ചത് ഒരു ജീവൻ അല്ലടാ രണ്ട് ജീവൻ ആണ്..."" കുറുമ്പന്റെ നെറ്റിയിൽ ഒന്ന് മുത്തി കുഞ്ഞൻ...... പതിയെ നടന്നവർ കയ്യാലയുടെ അടുത്ത് വരുമ്പോൾ ജാനകി ബോധം മറഞ്ഞു കിടപ്പുണ്ട്.... ചേച്ചി... "" കുറുമ്പൻ ഒന്ന് ഭയന്നു.... """ കുഞ്ഞാപ്പു പൾസ് പിടിച്ചു നോക്കി... ""

ശങ്കു ക്ഷീണം കൊണ്ട് ബോധം മറഞ്ഞത് ആണ്.... ഞാൻ ജാനകിയെ എടുക്കാം..... കുഞ്ഞാപ്പു ഇരു കയ്യിൽ അവളെ കോരി എടുത്തു മുൻപോട്ട് നടന്നതും കുഞ്ഞൻ ദേവൂട്ടന്റെ കൈയിൽ പിടിച്ചു..... വാല്യേട്ട അയാൾ ആരായിരുന്നു ..... "" ആ കണ്ണുകളിൽ ഞാൻ എന്റെ രുദ്രച്ഛനെ കണ്ടു...എന്റെ വല്യേട്ടനെ കണ്ടു....... "" കുഞ്ഞാപ്പുവിന്റെ പുറകെ കുഞ്ഞന്റെ നെഞ്ചിലെ ചൂടിനോട്‌ ചേർന്ന് നടക്കുമ്പോൾ കുറുമ്പനിൽ അയാളെ കുറിച്ചുള്ള സംശയങ്ങൾ നിറഞ്ഞു........അവൻ തല ഉയർത്തി നോക്കി..... അവന്റെ വല്യേട്ടന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി സാകൂതം വീക്ഷിച്ചു..... ചെറിയ ചിരിയോടെ കുഞ്ഞന്റെ ഓർമ്മകൾ അല്പം പുറകോട്ടു പോയി...... 💠💠💠💠💠 ആ കടയിൽ നിന്നും നാരങ്ങവെള്ളവും കുടിച്ചു അയാളിൽ നിന്നും വഴി മനസിൽ ആക്കി കാറുമായി മുൻപോട്ട് വരുമ്പോൾ....... എല്ലാവരിലും കോകിലാ ഒരു സംശയം ആയി നില കൊള്ളുമ്പോൾ രുദ്രൻ പറഞ്ഞ വാക്കുകൾ കുഞ്ഞനിലൂടെ കടന്നു പോയി... ചേന്നോത് തറവാട് """ അവിടെ അപകടം നിറഞ്ഞു നില്കുന്നു കുഞ്ഞാ.. " എന്റെ മുൻപിൽ പുകമറ ആണ്....

തടസങ്ങളെ ഭേദിക്കേണ്ടവനിൽ കറുത്ത പുക നിറഞ്ഞു നില്കുന്നു...എന്റെ""" എന്റെ കുഞ്ഞ് ആകാശ് അവൻ കരയും പോലെ..... ആഹ്ഹ് "" ആകാശും ദേവൂട്ടനും കൂടെ വരട്ടെ.. രണ്ട് കുഞ്ഞുങ്ങളക്കും എന്തൊക്കെയോ പറയാൻ ഉള്ളത് ഉണ്ട് ....ഉപബോധ മനസ് അവരെ ചുട്ടു പൊള്ളിക്കുന്നു..... ദേവൂട്ടന്റെ കൈയിലെ തെളിഞ്ഞു വരുന്ന വരമുദ്ര അതാണ് സൂചിപ്പിക്കുന്നത്..... നിങ്ങൾക്ക് കൂട്ടായി മറ്റൊരു ശക്തി അവിടെ നിങ്ങളെ കാത്തു നില്കും.... രുദ്രന്റെ വാക്കുകൾ ഓർത്തവൻ മീശ കടിച്ചു..... ആരായിരിക്കും അങ്ങനെ ഒരാൾ.........? അതാരാ വല്യേട്ട ഈ കോകില... "" ഇവിടെ വന്നപ്പോൾ തൊട്ടു ജലന്ധരനെ പേടിച്ചാൽ മതി ആയിരുന്നു... ഇനി ഇപ്പോൾ ഈ അവതാരം ഏതാണാവോ....? ആകാശ് നഖം കടിച്ചു ചോദിക്കുമ്പോൾ കുഞ്ഞൻ സ്വപ്നത്തിൽ എന്നാ പോലെ ഞെട്ടി തിരിഞ്ഞു..... """"ആഹ്ഹ് അവർ ആരെങ്കിലും ആകട്ടെടാ .. നമുക്ക് ജാനകിയെ എടുത്തോണ്ട് ഇങ്ങു വന്നാൽ പോരെ.. കിച്ചു മറുപടി നൽകി... വിവരക്കേട് പറയാതെടാ ജാനകിയെ അവിടെ കണ്ണെഴുതി പൊട്ടും തൊട്ടു വച്ചിരിക്കുവല്ല എടുത്തോണ്ട് ഇങ്ങു പോരാൻ...

എന്താണ് അവിടെ സംഭവിക്കാൻ പോകുന്നത് എന്നോർത്തു ചെറിയ ടെൻഷൻ ഇല്ലാതെ ഇല്ല... കുഞ്ഞാപ്പു തിരിഞ്ഞു കുറുമ്പനെ നോക്കി.... ഇത് ഒന്നും ശ്രദ്ധിക്കാതെ ചിന്നു ഉണ്ടാക്കി കൊടുത്ത അവലോസ് ഉണ്ട വായിൽ ഇട്ടു കടിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്നത് കണ്ടു അവൻ ചിരി അടക്കാൻ പാട് പെട്ടു..... അല്പം ദൂരം പിന്നിട്ട് പോകുമ്പോൾ അയാൾ പറഞ്ഞത് പോലെ ഇടത് വശത്തു കൂടി ടാറുകൾ മുഴുവൻ ഇളകിയ റോഡിലേക്കു വണ്ടി കയറി..... ഒന്നോ രണ്ടോ പൊളിഞ്ഞ വീടുകൾ മാത്രം അവിടെ കാണാം...... ദാരിദ്ര്യത്തിൻെറയോ കഷ്ടതയുടെയോ കരി നിഴൽ ആ വീടുകളിൽ പതിഞ്ഞിരുന്നു....... കൊച്ചേട്ട... "" അയാൾ പറഞ്ഞ ഗണപതി കോവിൽ കഴിഞ്ഞു..... ആകാശ് ആവേശത്തോടെ ഡ്രൈവ് ചെയ്യുന്ന കുഞ്ഞാപ്പുവിന്റെ തോളിൽ പിടിച്ചു... കഴിഞ്ഞോ.. "" ഞാൻ കണ്ടില്ലല്ലോ... കുഞ്ഞാപ്പു വണ്ടി നിർത്തി ചുണ്ട് ഒന്ന് കടിച്ചു... അയാൾ പറഞ്ഞത് അല്ലെ അവരെ പേടിച്ചു ആരും ഈൗ വഴി വരാത്തത് കൊണ്ട് ആകെ കാട് പിടിച്ചു കിടക്കുകയാണ് എന്ന് .. കോവിലിൽ പൂജയും ആരാധനയും ഒന്നും ഇല്ല എന്ന്... ദാ അവിടേക്കു നോക്കിക്കേ.....

ആകാശ് വിൻഡോയിൽ കൂടി തല പുറത്തേക് ഇട്ടു പുറകോട്ടു നോക്കി... ശരിയാ കൊച്ചേട്ട... "" കാട് പിടിച്ചു കിടക്കുന്ന മൺപാതയും അവിടെ ഉണ്ട്..... കിച്ചു ഏറ്റു പറഞ്ഞതും കുഞ്ഞാപ്പു വണ്ടി പുറകോട്ടു എടുത്തു............ വലതു വശത്തു കൂടി നീണ്ടു കിടക്കുന്ന പാത..... മുഴുവൻ കരിയിലകൾ നിറഞ്ഞു കിടക്കുന്നു .. പാതക്ക് വലതു വശത്തു ആയി ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കോവിൽ..... കുഞ്ഞാപ്പു വണ്ടി നിർത്തി കുഞ്ഞനെ നോക്കി....... നീ വാ... ""എന്തോ ഓർത്തെടുത്ത് പോലെ കുഞ്ഞാപ്പുവിനെ കൊണ്ട് പുറത്ത് ഇറങ്ങി കുഞ്ഞൻ .... പാതയോടു ചേർന്നു കിടക്കുന്ന ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന തിട്ടയിൽ ചാടി കയറി..... ചുറ്റും ഉള്ള കാട് വകഞ്ഞു പൊളിഞ്ഞു കിടക്കുന്ന ആ കോവിൽ ലക്ഷ്യം ആക്കി മുന്പോട്ട് നടന്നു.... കേശു കൂടെ ഉണ്ടെങ്കിലും പറയാതെ പറഞ്ഞത് അല്ലെ അവൻ എന്നേ സംരക്ഷിക്കാൻ.... കുഞ്ഞന്റെ കണ്ണ്‌ നിറഞ്ഞു.... അതേടാ... "" ഒരു തിരി പോലും തെളിക്കാൻ ആരും ഇല്ലേ ഇവിടെ... പൊളിഞ്ഞു കിടക്കുന്ന ശ്രീകോവിലേക് കണ്ണ്‌ പോയതും നെഞ്ചൊന്ന് പിടച്ചു ഇരുവരുടെയും.........

വശത്തെക് ചരിഞ്ഞു കിടക്കുന്ന ഏകദന്തന്റെ വിഗ്രഹം......... കുഞ്ഞേ..... """""" കുഞ്ഞൻ പൊളിഞ്ഞ കല്ലിൽ കാലെടുത്തു വച്ചതും പുറകിൽ നിന്നൊരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കി ഇരുവരും...... വശത്തു പൊളിഞ്ഞു കിടക്കുന്ന കല്ലിൽ ഇരിക്കുന്ന മനുഷ്യൻ...കഴുത്തിൽ വലിയ രുദ്രാക്ഷ മാല...... അത്‌ പൊക്കിൾ ചുഴി വരെ നീണ്ടു കിടക്കുന്നു.... മുടിയിൽ ജട കയറിയിട്ടുണ്ട്..... അയാൾ വായിലെ മുറുക്കാൻ ചവച്ചു തുപ്പി അവരെ നോക്കി ഒന്ന് ചിരിച്ചു... മുറുക്കാൻ കറ പുരണ്ട പല്ലുകൾ മുൻപിൽ തെളിഞ്ഞു നിന്നു....... ഇയാൾ ആരാടാ....? കുഞ്ഞാപ്പു മെല്ലെ കുഞ്ഞന്റെ ചെവിയിൽ ചോദിച്ചു.... ആർക്കറിയാം... """ യാചകൻ ആരെങ്കിലും ആയിരിക്കും..... എന്തെങ്കിലും കൊടുക്കണോടാ കേശു .... എനിക്ക് ഒന്നും വേണ്ട കുഞ്ഞുങ്ങളെ.... "" ചെളി പിടിച്ച നേര്യത് തോളിൽ ഇട്ടു കൊണ്ട് എഴുനേറ്റ് അവർക്ക് അടുത്തേക് വന്നു അയാൾ.... ആഹ്ഹ് .. "" കുഞ്ഞന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു... അയാളിൽ നിന്നും ഭസ്മം കലർന്ന മണം പുറത്തേക് വന്നു........ കുഞ്ഞൻ മെല്ലെ കണ്ണ്‌ തുറന്ന് അയാളുടെ കണ്ണുകളിലേക്കു നോക്കി ....

രുദ്രന്റെ കണ്ണുകളിലെ തീഷ്ണത അതിലെ വാത്സല്യം എല്ലാം അതിൽ നിറഞ്ഞു നില്കുന്നു ..... നിങ്ങൾ എവിടെ പോവാ... ""? എല്ലാവരും ഉണ്ടല്ലോ...കുറുമ്പൊടെ തല ഒന്ന് കുലുക്കി ആ പടിയിലേക്ക് ഇരുന്നു... അതിപ്പോ ഇയാൾ എന്തിനാ അറിയുന്നത്...? ഞങ്ങൾ അങ്ങനെ പലരെയും കാണാൻ പോകും.... അയാളുടെ ചോദ്യം ഇഷ്ടപ്പെടാതെ മുഖം തിരിച്ചു ശ്രീകോവിലിൽ കയറി കുഞ്ഞൻ....... മ്മ്.. "" അച്ഛന്റെ മോൻ തന്നെ... "" എന്താ...?? കുഞ്ഞൻ തിരിഞ്ഞു ഒന്ന് നിന്നു.... മ്മ്ഹ്ഹ്.. ഒന്നുമില്ല......ഈ കോവിലിനു ഉള്ളിൽ ആരും കയറാനോ തിരി തെളിക്കാനോ പാടില്ല എന്ന് അറിഞ്ഞു കൂടാ അല്ലെ.... ആര് പറഞ്ഞു ഇവിടെ കയറാൻ പാടില്ല എന്ന്...? ... കുഞ്ഞാപ്പുവിന്റെ വാക്കുകളിൽ നീരസം കലർന്നു.... അയ്യോ കോകിലാമ്മ അറിഞ്ഞാൽ കഴുത്തിനു മുകളിൽ തല കാണില്ല.... ഈ പരിസരത്തു പോലും ആരും വരില്ല.... പേടിച്ചിട്ട്.... അയാൾ ഭയം കാണിച്ചു കൊണ്ട് വായ പൊത്തി.... നിങ്ങൾ നാട്ടുകാരൊക്കെ എന്തിനാ അവരെ പേടിക്കുന്നത്..... അത്രയും ഭയം ആണെങ്കിൽ താൻ എന്തിനാ ഇവിടെ വന്നത്......

കുഞ്ഞാപ്പുവിന്റെ മുഖത്ത് അല്പം കൂടി ദേഷ്യം വന്നു.... ഹാ """നാരായണനും ദേഷ്യമോ.... ഹഹഹ.... "" അയാൾ പൊട്ടി ചിരിച്ചു..... ഞാൻ ഈ നാട്ടുകാരൻ അല്ല അത്‌ കൊണ്ട് എനിക്ക് ഇവിടെ കയറാം..... ഒരു വെറ്റില എടുത്തു ഞെട്ടു പൊട്ടിച്ചു നെറ്റിയിൽ വെച്ചയാൾ ആ വെറ്റില വായിലേക്ക് വച്ചു........ കോകില നിങ്ങൾ വിചാരിക്കും പോലെ നിസാരകാരി അല്ല കുട്ടികളെ..... കടമ്പകൾ ഏറെ ആണ് നിങ്ങൾക് മുൻപിൽ ഉള്ളത്.........അയാൾ പറഞ്ഞു തീരും മുൻപേ കുഞ്ഞൻ ആ വിഗ്രഹം നേരെ വച്ചു...... ഒന്ന് തൊഴുതു...... ദാ..... """ വശത്തു വച്ചിരിക്കുന്ന ഭാണ്ഡം തുറന്നു ചെറിയ പാത്രത്തിൽ നല്ലെണ്ണയും തീപ്പെട്ടിയും കുഞ്ഞന്റെ കൈയിൽ കൊടുത്തു....... സ്വന്തം മുണ്ടിൽ നിന്നും അല്പം കീറി തിരി കെട്ടി കൊടുത്തതും കുട്ടികൾ സംശയത്തോടെ നോക്കി..... നോക്കണ്ട.... """ രാത്രിയാത്രകളിൽ ഭക്ഷണം പാകം ചെയ്യാൻ കയ്യിൽ കരുതിയത് ആണ്......... "" കുഞ്ഞൻ അത്‌ വാങ്ങി തിരി തെളിച്ചതും ഇരുവരും ആ വിഗ്രഹത്തെ തൊഴുതു.....

ആ തിരിയിൽ നിന്നും കടന്നു ചെല്ലുന്ന പ്രകാശത്തോടൊപ്പം പൊളിഞ്ഞ ശ്രീകോവിലിന് മുകളിൽ നിന്നും സൂര്യദേവൻ പ്രകാശം ആ വിഗ്രഹത്തിലേക് ചൊരിഞ്ഞത് ആ മനുഷ്യൻ കണ്ണ്‌ നിറച്ചു നോക്കി... ഇതൊക്കെ കയ്യിൽ ഉണ്ടെങ്കിൽ വല്ലപ്പോഴും ഒരു തിരി വച്ചു കൂടെ....കുഞ്ഞൻ മെല്ലെ പടവുകൾ ഇറങ്ങി വന്നു.. ഗ്ഗ്റർ """ ഒതുങ്ങിയ സ്ഥലത്തേക്ക് ഒന്ന് നീട്ടി തുപ്പി ആ മനുഷ്യൻ........ മ്മ്മ്ഹ "" ചോദ്യം ന്യായം... പക്ഷെ മോക്ഷം കൊടുക്കാൻ എനിക്ക് കഴിയില്ല..... മോക്ഷമോ.. ""? . കുഞ്ഞാപ്പു സംശയത്തോടെ നോക്കി....... മ്മ്മ് അതേ... """ കോകിലാ തകർത്ത് കളഞ്ഞത് ആണ് ഈ കോവിൽ....ഏകദേശം ഇരുപത്തി ഒന്ന് വർഷങ്ങൾക് മുൻപ്......അന്ന് മുതൽ അവളുടെ ലോകം ആണ് ഇവിടെ....... ഒരു ഈച്ച പോലും അവളെ ഭയന്നു കയറില്ല.... ഇന്ന് കുഞ്ഞു വന്നു എങ്കിൽ ഇനി ഇവിടെ പ്രകാശം ചൊരിയും....... ഇരുപത്തിഒന്ന് വർഷം മുൻപ്.... """ ആകാശിന്റെ പ്രായം.... """ കുഞ്ഞൻ മനസിൽ കണക്കു കൂട്ടി.... (ബുദ്ധി )റിദ്ധിയും സിദ്ധിയും തന്റെ രണ്ട് പത്നിമാർക് ഒപ്പം വിരാചിക്കുന്ന വിനായകൻ ആണ് ഇവിടെ......

ആ രണ്ട് ചൈതന്യത്തെ അവൾ അടിമ ആക്കി..... തന്റെ പടിപ്പുരയിലെ ഗജമുഖത്തിൽ തളച്ചു........ അതിനെ ഭേദിച്ചാൽ മാത്രമേ ആ പടിപ്പുര പോലും കടന്നു ചെല്ലാൻ കഴിയൂ....... അതിനെ ഞങ്ങൾ ഭേദിച്ച് കൊള്ളാം... "" കുഞ്ഞാപ്പു ചുറ്റും കിടന്ന കരിയില കാലുകൾ കൊണ്ട് തട്ടി മാറ്റി....... അപ്പോൾ കോകിലയെ തേടി ഉള്ള വരവാണ് അല്ലെ... "" അയാളിൽ വീണ്ടും കുറുമ്പ് നിറഞ്ഞു... അല്ല.. ജാനകിയെ തേടി ഉള്ള വരവ് ആണ്.. " കുഞ്ഞൻ ശ്രീ കോവിലിൽ നിന്നും പുറത്തേക് വന്നു... രണ്ടും ഒരർത്ഥത്തിൽ ഒന്ന് തന്നെ.... കോകിലയെ തോൽപ്പിച്ചാൽ മാത്രമേ ജാനകിയെ വീണ്ടെടുക്കാൻ നിങ്ങൾക് കഴിയൂ..... കോകിലയുടെ കാര്യം അത്‌ ഞങ്ങൾ ഏറ്റു.. "" വെറും ഒരു സ്ത്രീ അല്ലെ അവർ. "" അതിലും വലിയ മാരണം നീണ്ടു നിവർന്നു നില്പുണ്ട് അവിടെ... കുഞ്ഞന്റെ സ്വരത്തിലെ ആത്മവിശ്വാസം അയാൾ സന്തോഷത്തോടെ നോക്കി... മ്മ്ഹ്ഹ് """"പക്ഷെ നിങ്ങൾക് അതിന് കഴിയില്ല.... ""കടമ്പകൾ ഏറെ ആണ്......അയാൾ അത്‌ പറയുമ്പോൾ രണ്ട് പേരും മുഖത്തോട് മുഖം നോക്കി.... ആദ്യം തന്നെ ആ പടിപ്പുര കടന്നു നിങ്ങൾ അകത്തേക് കടക്കണം എങ്കിൽ മാത്രമേ കാലങ്ങൾ ആയി അവൾ അടിമ ആക്കിയ വിനായക പത്നിമാർക് മോചനം ലഭിക്കൂ.... മനസിലായില്ല..? കുഞ്ഞൻ സംശയത്തോടെ നോക്കി....

ബുദ്ധിയും സിദ്ധിയും """ഒരു സ്വരൂപം തന്നെ ആണ് കുഞ്ഞേ... "" ഒരു രൂപത്തെ ആളുകൾ രണ്ടായി കാണുന്നു.... അദ്ദേഹതോട് ചേർന്ന് നിൽക്കുന്ന രണ്ട് ഐശ്വര്യം....ആ ഐശ്വര്യം ഇന്ന് ഒന്നാണ്...... അത്‌ അവളുടെ വീട്ടിൽ അവളുടെ കൂടെ ഉണ്ട്... അവളുടെ പടിപ്പുരയുടെ മുന്പിലെ ആ കെട്ട് ഭേദിക്കണം എങ്കിൽ മാത്രമേ അവന്റെ പാതിയെ അവന് സംരക്ഷിക്കാൻ കഴിയു... അയാൾ ചിരിച്ചു കൊണ്ട് മുറുക്കാൻ ഒന്ന് കൂടി ചവച്ചു.... കൂടെ ഉണ്ട്...... എന്റെ കൂടെ ഉണ്ട് അവൻ..... കേശു അവൻ അറിയാതെ ഇദ്ദേഹത്തിന് അടുത്തേക് നമ്മളെ വഴി തെളിച്ചത് അല്ലെ.... അച്ഛൻ.. "" അച്ഛൻ പറഞ്ഞത് പോലെ എന്റെ കുഞ്ഞ് അവൻ അറിയാതെ നീറിയത് ഇതിനായിരുന്നു....... കുഞ്ഞൻ കുഞ്ഞാപ്പുവിനെ മുറുകെ പിടിച്ചു..... ശങ്കു.... "" അവൻ.. അവനോട് നമ്മൾ എന്ത്‌ പറയും സ്വയം അറിഞ്ഞവൻ അല്ല.... അതിന് സമയം ആകുന്നതേ ഉള്ളൂ...... വാല്യേട്ട.... "" കേശു ആശങ്ക ഉന്നയിക്കുമ്പോൾ ആകാശിന്റെ ശബ്ദം കേട്ടവർ....... കാടുകൾ വകഞ്ഞു ആ കോവിലിലേക് നടന്നു വരുന്നവന്റെ മുഖം പതിവിലും തിളങ്ങുന്നത് കുഞ്ഞനും കുഞ്ഞാപ്പുവും അത്ഭുതത്തോടെ നോക്കി....... കണ്ടോ... "" കണ്ടോ ആ ചൈതന്യം ഈ കോവിലിലേക് തിരികെ വരുന്നത്....

ഇത്രയും നാൾ ഈ ഒരു നിമിഷത്തിനു വേണ്ടി ആണ് ആ കുഞ്ഞ് കാത്തിരുന്നത് ഞാ.....ഞാ....ഞാനും... ...... അയാളുടെ വാക്കുകളിലെ ആവേശവും കണ്ണുകളിലെ തിളക്കവും കുഞ്ഞനും കുഞ്ഞാപ്പുവും അത്ഭുതത്തോടെ നോക്കി..... ഇവിടെ.. ഇവിടെ തിരി തെളിയിച്ചോ വല്യേട്ട... " അവന്റ കൈകൾ കുഞ്ഞന്റെ നെഞ്ചിൽ പരതി.... കണ്ണുകൾ ആ വിഗ്രഹത്തിലേക് പോയി.... അവന്റെ ഹൃദയതുടിപ്പ് കുഞ്ഞൻ തൊട്ടറിഞ്ഞു ആ നിമിഷം.. എടാ... നീ എവിടേക്ക് ആണെടാ ഓടി പോകുന്നത്.... സച്ചുവും കിച്ചുവും അവന് പുറകെ ഓടി വന്നു.... ഹായ് മാമ്പഴം ""... പുറകെ വന്ന കുറുമ്പൻ അത്‌ ശ്രദ്ധിക്കാതെ താഴെ വീണു കിടക്കുന്ന ഒരു മാമ്പഴം എടുത്തു വന്നു...... ഇതാരാ വാല്യേട്ട... ""... മാമ്പഴം ആയി മുൻപോട്ട് വന്നു കുറുമ്പൻ..... അയാളെ അടിമുടി നോക്കി....അയാളുടെ ദേഹത്തെ വിഭൂതി കണ്ടതും കുറുമ്പന്റെ കണ്ണുകൾ വികസിച്ചു... വിഭൂതി വേണോ.... " വാത്സല്യത്തോടെ അവനെ നോക്കി കൊണ്ട് തന്റെ മടിക്കുത്തിൽ നിന്നും ഒരു പിടി വാരി അവന്റെ കൈയിൽ കൊടുത്തു..... ചില പ്രതിസന്ധികളെ തരണം ചെയ്യാൻ കുഞ്ഞിനെ ഇത് സഹായിക്കട്ടെ..... ""

അയാൾ ചിരിച്ചതും കുറുമ്പൻ അത്‌ പാന്റിന്റെ പോക്കറ്റിലേക്ക് ഇട്ടു കഴിഞ്ഞിരുന്നു.... ആകാശിനോട് എന്ത് പറയും എന്നുള്ള ആശങ്ക കുഞ്ഞനിലും കുഞ്ഞാപ്പുവിലും നിറയുന്നത് അയാൾ ശ്രദ്ധിച്ചു.... ചിരിയോടെ ആ സമസ്യയെ നേരിട്ടു അയാൾ...... മുന്പിലെ ആനത്തലയും അതിലെ ബന്ധനവും ആകാശിനും മറ്റുമായി അയാൾ ഒന്ന് കൂടി പറഞ്ഞു കൊടുത്തു.... കുഞ്ഞേ... """ അത്തം നക്ഷത്രത്തിൽ ജന്മം കൊണ്ടവർക്ക് മാത്രമേ അതിനെ ഭേദിക്കാൻ കഴിയൂ..... അയാളുടെ കണ്ണുകൾ ആകാശിലേക് പോയി...... നിങ്ങളിൽ ആരേലും അത്തം ആണോ...? പൂയം ആയാൽ കുഴപ്പം ഉണ്ടോ... ""? കുറുമ്പൻ എളിയിൽ കൈ കുത്തി പുരികം മുകളിലോട്ടും താഴോട്ടും ചലിപ്പിച്ചു.. ആളൊരു കുറുമ്പൻ ആണല്ലോ.. അയാൾ വാത്സല്യത്തോടെ പറഞ്ഞതും കുറുമ്പൻ ചുണ്ട് പുളുത്തി.... ഞാൻ കുറുമ്പൻ അല്ല... ദേവൂട്ടൻ ആണ്.. ഇപ്പോൾ വഴിയെ പോകുന്നവർ പോലും ഇതാണ് വിളിക്കുന്നത്..... ദേവൂട്ട.. "" കുഞ്ഞൻ കണ്ണുരുട്ടിയതും സച്ചുവിന്റെ പിന്നിൽ ഒളിച്ചവൻ...... വല്യേട്ട..."" ഞാൻ.. ഞാൻ അത്തം ആണ്.. "" ആകാശ് ആവേശം പൂണ്ടതും കുഞ്ഞൻ ദീർഘമായ് ഒന്ന് നിശ്വസിച്ചു..... എന്നാൽ പിന്നെ ഇങ്ങേരു പോയി പൊട്ടിക്ക്... "" കുറുമ്പനിൽ കുശുമ്പ് നിറഞ്ഞതും എല്ലാവരും പൊട്ടി ചിരിച്ചു.... ആരാ വല്യേട്ട ഈ കോകിലാ.. ""

എന്തിനാണ് എല്ലാവരും അവരെ പേടിക്കുന്നത്...? സച്ചു സംശയത്തോടെ നോക്കിയതും അയാൾ ചിരിച്ചു.... രാക്ഷസകുലത്തിൽ ജന്മം കൊണ്ടവൾ ആണ് കുഞ്ഞേ... അവൾ ആരെന്ന് നിങ്ങൾ അറിയണം ഒരു പക്ഷെ അപകടങ്ങളെ തരണം ചെയ്യാൻ അത്‌ നിങ്ങൾക് ഉപകരിക്കും അയാൾ അത്‌ പറഞ്ഞ് കൊണ്ട് കുറുമ്പനെ നോക്കി...... അടുത്ത മാവിന്റെ കൊമ്പിലെ മാമ്പഴത്തിൽ ആയിരുന്നു ആശാന്റെ കണ്ണ്.... അയാൾ ചിരിച്ചു കൊണ്ട് തുടര്ന്നു.... ...... കോകിലയുടെ അമ്മ വസുന്ധരയുടെ തറവാട് ആണ് ചേന്നോത്തു...... അമ്മയുടെ സഹോദരൻ നരേന്ദ്രകുറുപ്പിന്റെ അധീനതയിൽ ആയിരുന്നു തറവാടും ഈ കുടുംബകേഷേത്രവും.......തികഞ്ഞ വിനായക ഭക്തൻ ആയിരുന്നു അയാൾ.... കോകിലയുടെ പന്ത്രണ്ട് വയസുവരെ ഇവർ തമിഴ്‌നാട്ടിൽ ആയിരുന്നു.... അച്ഛൻ ദേവരാജനും അമ്മ വസുന്ധരയും മൂന്നു ആണ്മക്കളും കോകിലാ ഉൾപ്പടെ രണ്ട് പെൺമക്കളും അടങ്ങിയ കുടുംബം....... എന്നിട്ട്...? കുഞ്ഞൻ ആകാഷയോടെ അയാൾക് അടുത്തേക് ഇരുന്നു.... പന്ത്രണ്ട് വയസ് മുതൽ ഈ കുട്ടിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.... ""

സഹോദരങ്ങളെ ഉപദ്രവിക്കാനും അച്ഛനെ എതിർക്കാനും എല്ലാം തുടങ്ങി..... മകളുടെ മാനസിക വിഭ്രാന്തി കൈ വിട്ട് പോയി എന്നാണ് ദേവരാജൻ കരുതിയത്.... നിരവധി ചികിത്സ നടത്തിയിട്ടും ഫലം കണ്ടില്ല.... അവളുടെ പതിനേഴാം വയസിൽ അവളെയും കൊണ്ട് അവർ നാട്ടിലേക്കു പോന്നു........ചേന്നോത് തറവാട്ടിലേക്ക്.... ആദ്യം എല്ലാം അമ്മാവൻ ആയിരുന്ന നരേന്ദ്രനാഥ കുറുപ്പിനെ അനുസരിച്ചവൾ.. പതുക്കെ പതുക്കെ അയാളെയും എതിർത്തു തുടങ്ങി.... തന്റെ ഇരുപതാം വയസിൽ തന്റെ പൂർണ്ണ സ്വരൂപം തിരിച്ചുറിഞ്ഞവൾ വിനായക ഭക്തൻ ആയിരുന്ന അയാളെ കൊന്ന് കൊണ്ട് ആ രക്തം പാനം ചെയ്തു............ ശേഷം ചേന്നോത്തു തറവാടു പിടിച്ചെടുത്തു.... സ്വന്തം ആയിരുന്നവർ എല്ലാം അവൾക്കു അടിമ ആയി........... അവളുടെ കാളികാ വനത്തിൽ മന്ത്രവാദപുര കെട്ടി സാക്ഷാൽ പരാശക്തിയെ തന്നെ തന്റെ അടിമ ആക്കി....കന്യകമാരെ തന്റെ അടിമകൾ ആക്കി.. അവിടേക്കുള്ള പ്രവേശനം എല്ലാവർക്കും നിഷേധിച്ചു........ അവിടേക്കു കടക്കുന്നവർ ആരായാലും അവരെ അവൾക് ബലി നൽകാം....

അത്‌ പരാശക്തിയിൽ നിന്നും അവൾക്കു ലഭിച്ച വരം ആണ്... ശേ... "" അത്‌ ചതി ആയി...... അല്ലായിരുന്നു എങ്കിൽ ഞാൻ പോയി അവളെ കൊന്ന് കൊലവിളിച്ചേനെ...അവിടെയും നമുക്ക് റോൾ ഇല്ല "" കുറുമ്പൻ ഒരു മാങ്ങാ എറിഞ്ഞു വീഴ്ത്തി...... ഓഹ് അപ്പോൾ എല്ലാം കേൾക്കുന്നുണ്ട് അല്ലെ... കിച്ചു മെല്ലെ ചിരിച്ചു.... പോടോ.. "" എന്റെ ചെവിക്കു കുഴപ്പം ഒന്നും ഇല്ല.... ഹഹഹ.. " കുറുമ്പന് അവിടെ കയറാം... നിന്നെ അവൾ ഒന്നും ചെയ്യില്ല... കാരണം പതിനെട്ടു വയസു തികയാത്ത ആൺകുട്ടികളെ അവൾക് കൊല്ലാൻ കഴിയില്ല.... കാരണം....? കുഞ്ഞൻ സംശയത്തോടെ നോക്കി.. എത്ര ക്രൂര മൃഗം ആണെങ്കിലും അതിന് ഒരാളോട് എങ്കിലും അല്പം കരുണ കാണാതെ ഇരിക്കുമോ... ഇളയ സഹോദരനോട് മാത്രം ആയിരുന്നു അങ്ങനെ ഒരു അടുപ്പം അവൾക് ഉണ്ടായിരുന്നത്....അവൾക്കു ഒപ്പം മന്ത്രവാദപുരയിൽ അവൻ ഓടി കളിച്ചു...... അവനെ അവൾ തടഞ്ഞില്ല........വാത്സല്യപൂർവ്വം ആ കുറുമ്പുകൾ ആസ്വദിച്ചവൾ.... പക്ഷെ പതിനെട്ടു വയസ് പൂർത്തി ആകുന്നതിന്റെ തലേന്ന് വിഷം തീണ്ടി ആ കുട്ടി മരിച്ചു.....

അന്നവൾ ആദ്യവും അവസാനവും ആയി കരഞ്ഞു........ ആ നിമിഷം അവൾ എടുത്ത തീരുമാനം ആണ് പതിനെട്ടു വയസ് പൂർത്തി ആകാത്ത ആൺകുട്ടികളെ അവൾ ഒന്നും ചെയ്യില്ല അവളുടെ മന്ത്രവാദ പുരയിൽ അവർക്കു യഥേഷ്ടം കടന്നു ചെല്ലാം.......പക്ഷെ അവളെ കൊല്ലാൻ കുറുമ്പന് കഴിയില്ല...അത്‌ ഒരു കന്യകക്കു മാത്രമേ കഴിയൂ.... അവളുടെ കയ്യാൽ അവൾ ഇല്ലാതെ ആകണം എങ്കിൽ മാത്രമേ അവൾ അടിമ ആയി വച്ചിരിക്കുന്ന മറ്റു പെൺകുട്ടികളെ മോചിപ്പിക്കാൻ കഴിയൂ....... ഈ അറിവ് നിങ്ങൾക് ഉപകരിക്കും എങ്കിൽ ഓർമ്മയിൽ സൂക്ഷിച്ചോളു..........അയാൾ താഴെവച്ച ഭാണ്ഡം കയ്യിൽ എടുത്തു.... കുറുമ്പനെ ഒന്ന് നോക്കി...... അങ്ങ്... അങ്ങ് ആരാണു....? അങ്ങ് എവിടെ നിന്നും വരുന്നു...? ഈ അറിവുകൾ ഞങ്ങള്ക് നൽകിയ അങ്ങ് വെറും ഒരു സാധാരണ മനുഷ്യൻ അല്ല.... കുഞ്ഞൻ അയാളുടെ മുഖത്തേക് ഉറ്റു നോക്കുമ്പോൾ ഹൃദയം വല്ലാതെ തുടി കൊട്ടി..... കുറുമൻ...... "" പാവം ഒരു ആദിവാസി.... ""ഇത്രയും നാൾ കാവൽ ഇരുന്നു....... നോട്ടം ആകാശിലേക്ക് പോയി..... ഇനി അടുത്ത മേച്ചിൽ പുറം തേടി അലയും.....

വായിലെ വെറ്റില ചവച്ചു കൊണ്ട് അവരെ കടന്ന് മുന്പോട്ട് അയാൾ പോകുമ്പോൾ ഭസ്മത്തിന്റെ മണം കാറ്റിൽ ആകെ പടർന്നു....... തന്നിൽ നിന്നും അകന്നു പോകുന്ന അയാളുടെ കണ്ണുകളിൽ ആദിശങ്കരൻ അവനെ തന്നെ കണ്ടു ആ നിമിഷം... 💠💠💠💠 കുറുമൻ... "" അയാൾ അടുത്ത് വന്നപ്പോൾ എന്നിലേക്കു വന്നത് എന്റെ അച്ഛന്റെ ഗന്ധം തന്നെ അല്ലെ.... ആ കണ്ണുകളിൽ തെളിഞ്ഞത് അതേ വാത്സല്യം അല്ലെ..... കുഞ്ഞന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.................. കുറുമ്പനെയും ചേർത്തു പിടിച്ചു ചെന്നോത്തെ പടിവാതുക്കൽ എത്തിയവൻ............ (തുടരും ) NB :: നമ്മുടെ കുറുമനെ ആരും മറന്നില്ല എന്ന് കരുതുന്നു...... അപ്പോൾ അവർക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുത്തത് ആരാണെന്നു മനസ്സിൽ ആയല്ലോ.....നന്മ ജയിക്കാൻ ആ ഭഗവാൻ കൂടെ ഉണ്ട് ഒരു രൂപത്തിൽ അല്ല എങ്കിൽ മറ്റൊരു രൂപത്തിൽ........ ഇനി ജാനകിയുടെയും നന്ദന്റെയും കഥ നാളെ.... കുറുമൻ ആയിരിക്കും അവരെ കാത്തു നിന്നത് എന്ന് ആരെങ്കിലും പ്രതീക്ഷിച്ചോ എന്ന് കമന്റ് ഇടണേ 🥰🥰

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story