ആദിശങ്കരൻ: ഭാഗം 43

adhishankaran

എഴുത്തുകാരി: മിഴിമോഹന

കുറുമൻ... "" അയാൾ അടുത്ത് വന്നപ്പോൾ എന്നിലേക്കു വന്നത് എന്റെ അച്ഛന്റെ ഗന്ധം തന്നെ അല്ലെ.... ആ കണ്ണുകളിൽ തെളിഞ്ഞത് അതേ വാത്സല്യം അല്ലെ..... കുഞ്ഞന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.................. കുറുമ്പനെയും ചേർത്തു പിടിച്ചു ചെന്നോത്തെ പടിവാതുക്കൽ എത്തിയവൻ.............. കറുത്ത വസ്ത്രത്തിൽ നിന്നിരുന്ന പെൺകുട്ടികളിൽ അത്ഭുതവും ഒരേ സമയം പ്രതീക്ഷയും തെളിഞ്ഞു വരുന്നത് കുഞ്ഞൻ കണ്ടു...... കുഞ്ഞാപ്പു ജാനകിയെ അകത്തെ മുറിയിലേക്കു കിടത്തുമ്പോൾ സച്ചുവും കിച്ചുവും ആകാശും കണ്ണൊന്നു തള്ളി.... വാല്യേട്ട.... "" വണ്ടി സ്റ്റാർട്ട്‌ ചെയ്യട്ടെ..... "" കിച്ചു പുറത്തേക്കു പോകാൻ ഒരുങ്ങിയതും കുഞ്ഞാപ്പു തടഞ്ഞു... വേണ്ട ആ തള്ള ഇപ്പോൾ വരില്ല.....നടുവിന് നല്ല ഫ്രാക്ടറ്റ്ർ ഉണ്ട്.... അല്ലങ്കിലും വരില്ല കുഞ്ഞേ... ""കാളികാ വനത്തിൽ നിന്നും സൂര്യൻ അസ്തമിക്കാതെ പുറത്തേക് കടക്കാൻ കോകിലക് കഴിയില്ല... അത്‌ കൊണ്ട് അല്ലെ തിരികെ വരുമ്പോൾ എല്ലാം പറയാം എന്ന് പറഞ്ഞത്...... ദേവകിയുടെ വാക്കുകൾ കേട്ടതും കുഞ്ഞൻ ചെറുതായി ചിരിച്ചു.. മോളേ... "" പൊന്നു മോളേ... ""

മുത്തശ്ശി ജാനകിയുടെ നെറുകയിൽ തലോടി.... എന്താ... എന്റെ കുഞ്ഞ് ഉണരാത്തത്.....? കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും നോക്കിയവർ....... ദേവകി """ ഒന്ന് വിളികുവോ എന്റെ കുട്ടിയെ..... അമ്മേ ക്ഷീണം കൊണ്ട് ബോധം മറഞ്ഞത് ആണ് അല്പം വെള്ളം തളിച്ചാൽ മതി.... എന്നിട്ട് അതിന് കഴിക്കാൻ എന്തെങ്കിലും കൊടുക്കൂ.... "" കുഞ്ഞൻ ദേവകിക്കു നിർദേശം കൊടുത്തു കൊണ്ട് ജാനകിയുടെ മുടിയിൽ തഴുകി..... ദേവകി കൊണ്ട് വന്ന വെള്ളം അവളുടെ മുഖത്ത് തളിച്ചതും ചെറു ഞരക്കത്തോടെ കണ്ണൊന്നു വലിച്ചു തുറന്നു........"" ന... ന... നന്ദേട്ട... "" അവളുടെ കൈകൾ ഉദരത്തിൽ പതിയെ തഴുകി..... ഒന്നും സംഭവിച്ചിട്ടില്ല... "" ജാനകിയുടെ നന്ദേട്ടൻ പറഞ്ഞിട്ടാണ് ഞങ്ങൾ വന്നത്... കാത്തിരിക്കുന്നുണ്ട്... തന്റെ ജീവൻ ഇവിടെ തുടിക്കുന്നത് അറിയാതെ....... കുഞ്ഞന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ താഴേക്കു വീണത് വലം കൈ കൊണ്ട് തുടച്ചവൻ... കേശു... ""നമ്മൾ... നമ്മൾ കൊടുത്ത വാക്ക് പാലിച്ചു... ഇനി ഈ ഇരട്ടി മധുരം നന്ദേട്ടന് സ്വന്തം....... ജാനകിയുടെ തളർന്ന മിഴികളിലേക് നോക്കിയവൻ ......... കുഞ്ഞേച്ചി """

സിദ്ധി അവളെയും അവളുടെ ഉദരത്തെയും കരഞ്ഞു കൊണ്ട് പുണർന്നതും ഒരു പെന്കുട്ടി കഞ്ഞി കൊണ്ട് വന്നു...സിദ്ധി അത്‌ കോരി കൊടുക്കുമ്പോൾ ജാനകി അത്യധികം പരവേശത്തോടെയും ആർത്തിയോടെയും കുടിക്കുന്നത് നോക്കി കൊണ്ട് കുഞ്ഞനും കുഞ്ഞാപ്പുവും നടുമുറിയിലേക് പോയി... കുഞ്ഞൻആവേശത്തിൽ ടേബിളിൽ ഇരുന്ന വെള്ളം ഗ്ലാസിലേക് പകർന്നു കുടിക്കുമ്പോൾ സച്ചു നഖം കടിച്ചു കൊണ്ട് വന്നു..... എന്നാലും ഇതെങ്ങനെ...വാല്യേട്ട...? എടൊ പൊട്ടാ നന്ദേട്ടൻ പറഞ്ഞത് താൻ കേട്ടത് അല്ലെ മനസും ശരീരവും ഒന്നായത് ആണ് അവർ എന്ന്.... ദേവൂട്ടൻ ചാടി കയറി പറഞ്ഞു തീരും മുൻപേ കുഞ്ഞന്റെ വായിലെ വെള്ളം നെറുകയിൽ കയറി പുറത്തേക് തെറിച്ചു..... ദേവകി ചിരിച്ചു കൊണ്ട് മുഖം താഴ്ത്തി കുഞ്ഞനും കുഞ്ഞാപ്പുവും കണ്ണ്‌ ഉരുട്ടി കുറുമ്പന് നേരെ...... അത്‌ പിന്നെ പ്ലസ്ടുവിനു ബയോളജി ഞാൻ നന്നായി പഠിച്ചായിരുന്നു... ചൂണ്ടു വിരൽ രണ്ടും കോർത്തു കൊണ്ട് എല്ലാവരെയും നോക്കി.... കൃത്യമായി ഇത് മാത്രം കേട്ടല്ലോ നന്നായി... "" ആകാശ് നിന്നു ചിരിച്ചു......

താൻ എനിക്കിട്ടു ഊതാതെ ആ ഏടത്തിയെ വളക്കാൻ നോക്ക്... "" ദേവൂട്ട കുറച്ച് നേരം ആ വായൊന്നു അടച്ചു എവിടേലും ഇരിക്കുവോ... കാര്യങ്ങൾ ഒന്ന് ചോദിച്ചു മനസിലാക്കാൻ ഉള്ള ഗ്യാപ് അത് മതി... കുഞ്ഞാപ്പു ദയനീയം ആയി ഒന്ന് നോക്കി .... എങ്കിൽ പിന്നെ ഞാൻ ആ ഗേൾസ്നെ പോയി ഒന്നു സമാധാനിപ്പിച്ചോട്ടെ.. "" അവരുടെ ദേവേട്ടൻ.. പൊടിമീശ ഒന്ന് തഴുകി... ഇറങ്ങി പോടാ അവിടുന്ന്... "" കുഞ്ഞൻ കൈ നീട്ടിയതും പുറത്തേക് ഇറങ്ങി ഓടി കഴിഞ്ഞിരുന്നു കുറുമ്പൻ....... അമ്മേ ഇവിടെ വരുമ്പോൾ നന്ദേട്ടൻ പറഞ്ഞ അറിവ് അനുസരിച്ചു അമ്മാവന്റെ ക്രൂര പീഡനങ്ങൾ ഏറ്റു വാങ്ങിയ ജാനകി അത്‌ മാത്രം ആയിരുന്നു ഞങ്ങളുടെ ഉള്ളിൽ പക്ഷെ ഇവിടെ കണ്ടതും കേട്ടതും എല്ലാം അവിശ്വസനീയവും .... എന്താണ് യാഥാർഥ്യം എന്ന് തിരിച്ചറിയാൻ ഞങ്ങള്ക് കഴിയുന്നില്ല..... കുഞ്ഞൻ ഗ്ലാസ് വച്ചിട്ട് ദേവകിയുടെ അടുത്തേക്ക് വന്നു.... പറയാം മോനെ... വരൂ... "" അവരെയും കൊണ്ട് മുകളിലെ ഒരു മുറിയിലേക്കു ആണ് അവർ പോയത്..... അവിടെ ഒരു മുറിയിൽ തളർന്നു കിടക്കുന്ന മനുഷ്യനെ കണ്ടതും കുഞ്ഞനും കുഞ്ഞാപ്പുവും ഒന്ന് അമ്പരന്നു.....

ജാനകിയെ ക്രൂരമായി ഉപദ്രവിച്ചത് ഈ അമ്മാവൻ ആണോ കുഞ്ഞേ... "" ദേവകി കണ്ണ്‌ നിറച്ചു നോക്കുമ്പോൾ ഇരുവരും സംശയത്തോടെ നോക്കി .. കോകിലയുടെ മൂത്ത സഹോദരൻ അരവിന്ദൻ ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ഞാൻ... ദേവകി ചുമരിലേക് ചാരി നിന്നു.... "" നന്ദൻ ഞങ്ങളുടെ മകൻ ആണ്... "".... അവരിൽ നിന്നും അങ്ങനെ ഒരു പ്രതികരണം വന്നതും കൈ എടുത്തു പതിയെ ഉയർത്തി എന്തോ പറയാൻ ആയി അയാൾ ശ്രമിച്ചു...... ജീ..ജീ..ജീവനോടെ ഉണ്ട് നമ്മുടെ മോൻ.... "" അയാളുടെ മുഖത്തു കൂടി ഒലിച്ചു ഇറങ്ങിയ ഉമിനീര് സാരി തലപ്പ് കൊണ്ട് തുടച്ചു കൊടുത്തു അവർ..... ആ വാക്കുകൾ അവരിൽ നിന്നും കേട്ടതും മെലിഞ്ഞു ഒട്ടിയ അയാളുടെ ചുണ്ടിൽ ചിരി പടർന്നു...... രാക്ഷസി ആണ് കുഞ്ഞേ രാക്ഷസി.... "" അവൾ ആകെ സ്നേഹം പ്രകടിപ്പിച്ചിരുന്നത് ഇവരുടെ ഇളയ സഹോദരൻ അനിരുദ്ധനോട്‌ മാത്രം ആയിരുന്നു.... അയാൾ അല്ലെ സർപ്പദംശനത്താൽ... "" കുഞ്ഞൻ പൂർത്തി ആക്കാതെ അവരെ നോക്കി... അതേ.. " അന്ന് മാത്രം ആണ് അവളെ കരഞ്ഞു കണ്ടിട്ടുള്ളത്.... പിന്നെ നന്ദേട്ടൻ...? കുഞ്ഞാപ്പു സംശയത്തോടെ നോക്കി....

കോകിലയുടെ ആയുസ്സിന് എന്റെ കുഞ്ഞ് ഭീഷണി ആണ് അത്‌ കൊണ്ട് അവനെ ജീവനോടെ കത്തിക്കണം എന്നത് ആയിരുന്നു അവളുടെ ആവശ്യം...... അവളെ എതിര്ക്കാന് ഉള്ള കഴിവൊ പ്രാപ്തിയോ ഒന്നും തന്നെ ഞങ്ങളിൽ ഇല്ലായിരുന്നു.... നിസഹായത ആയിരുന്നു കുഞ്ഞേ ഭയം ആയിരുന്നു അവളുടെ മുൻപിൽ... കോകിലയുടെ സഹോദരൻ അല്ലെ ഇത് അതും മൂത്ത സഹോദരൻ....നിങ്ങൾക് പോലും അവരെ നിലക്ക് നിർത്താൻ കഴിഞ്ഞില്ലേ... കുഞ്ഞൻ ദേഷ്യത്തോടെ ആ കിടക്കുന്ന മനുഷ്യനെ നോക്കിയതും അവ്യക്തമായ ഭാഷയിൽ അയാൾ എന്തോ പറഞ്ഞു കൊണ്ട് കരഞ്ഞു..... എതിർത്തു... ഒരാൾ""""" കോകിലയുടെ രണ്ടാമത്തെ സഹോദരൻ ദേവൻ """ഇദ്ദേഹത്തിന്റെ മുൻപിൽ വച്ചു അയാൾ അവനെ....അവനെ ബലി നൽകി..... ആ ശിരസ് ഇദ്ദേഹത്തിന്റെ കൈകളിൽ കൊടുത്തു... സാരി തലപ്പ് കൊണ്ട് മുഖം മൂടിയവൾ ആഹ്ഹ്.. "" കുഞ്ഞനും കുഞ്ഞാപ്പുവും ഒരു ഞെട്ടലോടെ പുറകോട്ട് പോയി.... അടുത്ത ഊഴം നന്ദൻ ആയിരുന്നു.. കാരണം അവളുടെ മരണത്തിനു അവൻ കാരണം ആകും എന്നവൾ വിശ്വസിച്ചു...

പിന്നെ അനിരുദ്ധന്റെ മരണശേഷം ഈ കുടുംബത്തിൽ ഒരു ആൺതരി വേണ്ട എന്ന് അവൾ ശഠിച്ചു... ബലി നൽകാനായി എന്റെ നെഞ്ചിൽ നിന്നും എന്റെ കുഞ്ഞിനെ പറിച്ചെടുത്തു കൊടുത്തു അവൾ അയാൾക്........ കാലങ്ങളോളം ആ സത്യം ഉൾക്കൊണ്ട്‌ ജീവിച്ചു ഞാൻ ......... ആര് അതാരാണ് അങ്ങനെ ഒരാൾ കോകിലയെ സഹായിക്കാൻ... കുഞ്ഞൻ സംശയത്തോടെ നോക്കി... മഹാമന്ത്രികൻ ആണ് കുഞ്ഞേ ജാതവേദൻ...അവളുടെ ഏട്ടൻ ആണെന്ന് പറയുന്നത് """""""""""""""""" ജാതവേദനോ...? അയാൾ അയാൾ എങ്ങനെ കോകിലയുടെ ഏട്ടൻ ആകും... അതോ നിങ്ങൾക് അയാളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ... കുഞ്ഞനും കുഞ്ഞാപ്പുവും ഞെട്ടലോടെ ആണ് അത്‌ കേട്ടത്... മ്മ്ഹ.. ഇല്ല.. "" ഏതോ മുന്ജന്മ ബന്ധം ആണെന്നു മാത്രം പറയുന്നത് കേൾകാം.... രണ്ട് പ്രാവശ്യം അയാളെ ഞങ്ങൾ കണ്ടു... അയാളുടെ ഇവിടേക്കുള്ള വരവിനെ അമ്മാവനും അച്ഛനും എതിർത്തു തുടങ്ങിയത് അവളെ ചൊടിപ്പിച്ചു കൊണ്ടിരുന്നു... അപ്പോൾ അങ്ങനെ വരട്ടെ അതാണ് ഏട്ടൻ നിന്നെ കൊല്ലാൻ പറഞ്ഞിരുന്നു എന്ന് തള്ള വിളിച്ചു കൂവിയത്...

കുഞ്ഞാപ്പു ചുണ്ട് കടിച്ചു... കുഞ്ഞേ കോകിലക് ഒരു ഇരട്ട സഹോദരി കൂടെ ഉണ്ടായിരുന്നു.... ഊർമ്മിള.. "" അവർ ബാക്കി തുടർന്നു... ജാനകിയുടെ അമ്മ അല്ലെ നന്ദേട്ടൻ പറഞ്ഞിരുന്നു... കുഞ്ഞൻ തലയാട്ടി.. മ്മ്.. "" അതേ അവളെ മാത്രം തമിഴ് നാട്ടിൽ നിന്നും ഇവിടേക്ക് കൊണ്ട് വന്നില്ല ഇദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരിയുടെ കൂടെ ചെന്നൈ നിർത്തിയിരുന്നു... തിരികെ അവളെ ഇവിടേക്ക് കൊണ്ട് വരാൻ കോകില ആവുന്ന പണി മുഴുവൻ നോക്കി... അമ്മാവൻ അതിനെ എല്ലാം തരണം ചെയ്തു.... അദ്ദേഹം ആരാധിക്കുന്ന കുടുംബക്ഷേത്രത്തിലെ വിനായകന്റെ അനുഗ്രഹം ആണ് അദ്ദേഹത്തിന്റെ ബലം എന്ന് അവൾ തിരിച്ചു അറിഞ്ഞിരുന്നു...... അത്‌ തകർക്കുക എന്നത് ആയിരുന്നു അവളുടെ അടുത്ത ലക്ഷ്യം...... കുഞ്ഞനും കുഞ്ഞാപ്പുവും അവരുടെ വാക്കുകൾ ശ്രദ്ധയോടെ വീക്ഷിച്ചു....... ഒരിക്കൽ അവൾ ആരുടെയോ നിർദ്ദേശപ്രകാരം ഗണപതി കോവിലിൽ കയറി അത് നശിപ്പിച്ചു... ഇനി ഇവൻ ഇല്ല എന്നും ഇവനെ ജലത്തിൽ ഒഴുക്കി വിട്ടു എന്നൊക്കെ പുലമ്പികൊണ്ടിരുന്നു.......

എതിർക്കാൻ ചെന്ന അമ്മാവനെ അവൾ കൊന്ന് ഒടുക്കി.......ആ ആഘാതത്തിൽ അച്ഛനും മരണപെട്ടു .... പിന്നീട് ഒരു തുണ ഇദ്ദേഹം മാത്രം ആയിരുന്നു ഞങ്ങള്ക്ക്....... എന്നിട്ട്...? കുട്ടികളിൽ ആകാംഷ നിറഞ്ഞു അതിന് ശേഷം ഊർമ്മിയെ അവൾ ഇവിടെ എത്തിച്ചു... തിരികെ പോകാൻ ശാഡ്യം പിടിച്ചവളെ ഒരുപാട് ഉപദ്രവിച്ചു... ആ നിമിഷം ഞങ്ങൾ അറിഞ്ഞു ഊർമി ഗർഭിണി ആണെന്ന സത്യം..... ആരെന്ന് അവൾ പറഞ്ഞില്ല... ജാനകിയെ അവൾ പ്രസവിച്ചു... കോകിലയുടെ പിൻഗാമി ആകാൻ വേണ്ടി അവളെ താലോലിച്ചു വളർത്തി...... പക്ഷെ എന്റെ കുഞ്ഞ് സാക്ഷാൽ ജാനകി തന്നെ ആണ് അവൾക്കു മറ്റൊരു ദുർശക്തി ആകാൻ കഴിയില്ല.... അത്‌ കോകിലയെ ചൊടിപ്പിച്ചു............ ഉപദ്രവങ്ങൾ അവളിലേക്ക് നീണ്ടു......... ഏഴാം വയസിൽ സ്വന്തം അമ്മയെ പൂജയുടെ ഭാഗം ആയി വെള്ളത്തിൽ മുക്കി കൊല്ലുന്നത് കണ്ടു മരവിച്ചത് ആണ് എന്റെ കുട്ടി......... പിന്നെ നന്ദേട്ടൻ എങ്ങനെ ജാനകിയെ കണ്ടു മുട്ടി......... നന്ദേട്ടൻ ജീവിച്ചിരിപ്പുണ്ട് എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ....?

കുഞ്ഞൻ അവരെ ഒന്ന് നോക്കി അറിഞ്ഞു കാലങ്ങൾക് ശേഷം സിദ്ധി എന്റെ വയറ്റിൽ കുരുത്ത നിമിഷം..... ഇദ്ദേഹം എന്നോട് ആ സത്യം പറഞ്ഞു...... അത്‌വരെ ഞാനും കരുതിയത് നന്ദൻ മരണപെട്ടു എന്ന് തന്നെ ആണ്... എന്ത്‌ സത്യം...? കുഞ്ഞാപ്പു പുരികം ഉയർത്തി.. അന്ന് അയാൾ നന്ദനെയും കൊണ്ട് പോയതും ഗണപതി കോവിൽ കടന്നു മുന്പോട്ട് കുഞ്ഞിനെ കൊണ്ട് പോകാൻ അയാൾക് കഴിഞ്ഞില്ല വഴി മുടക്കി നിന്നു ഒരു ആന.........അയാളുടെ കാറിനെ അത്‌ തകർത്തു..... കുഞ്ഞിനെയും അവിടെ ഉപേക്ഷിച്ചു അയാൾ ഓടി.... പുറകെ ചെന്ന ഇദ്ദേഹം അത്‌ കണ്ടു.... കൊലവിളിച്ചു നിന്നാ ആ ഗജവീരൻ നന്ദന്റെ മുൻപിൽ ശാന്തൻ ആയി....... ആ നിമിഷം അവിടേക്കു വന്ന ഒരു ആദിവാസി പയ്യൻ നാലു വയസ് കഴിഞ്ഞ എന്റെ കുഞ്ഞിനെയും കൊണ്ട് പോയി..... ഇദ്ദേഹം തടഞ്ഞില്ല... ആ നിമിഷം അവന്റെ ജീവൻ ആയിരുന്നു വലുത്.... കോകിലാ ഇത് അറിഞ്ഞില്ലേ....? കുഞ്ഞനിൽ സംശയം നിറഞ്ഞു.. അറിഞ്ഞു അതിനു ശേഷം ഇവിടെ ആകെ ഇളക്കി മറിച്ചു.... പക്ഷെ കുഞ്ഞിനെ കണ്ടെത്താൻ അവൾക്കോ അയാൾക്കോ കഴിഞ്ഞില്ല...അന്ന് തൊട്ടു ആ ഗണപതി കോവിൽ തകർക്കാൻ ആയിരുന്നു അവളുടെ ലക്ഷ്യം..... നന്ദൻ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നു അറിഞ്ഞ നിമിഷം ഈ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക്....

അവർ ചിരിച്ചു കൊണ്ട് കണ്ണ്‌ തുടക്കുമ്പോൾ കുഞ്ഞന്റെ മനസിലേക്ക് കുറുമൻ വന്നു കഴിഞ്ഞിരുന്നു........ പിന്നെ നന്ദേട്ടൻ ജാനകിയെ എങ്ങനെ കണ്ടു മുട്ടി...? ജാനകിയും സിദ്ധിയും പഠിക്കാൻ പോകുന്നത് കോകിലാ തടഞ്ഞില്ല... "" കാരണം പുറത്ത് നിന്നും ഒരു ചോദ്യം വന്നാൽ അതിനെ നേരിടണം അത്‌ കൊണ്ട് അവർക്ക് വിദ്യാഭ്യാസം അവൾ തടഞ്ഞില്ല... പക്ഷെ ഇവിടെ നടക്കുന്നത് ഒന്നും പുറത്ത് പറയാൻ പാടില്ല എന്ന് താകീത് കുട്ടികൾക്കു കൊടുത്തിരുന്നു... എന്തെങ്കിലും പുറത്തു പറഞ്ഞാൽ ഭവിഷത്തു വലുത് ആണെന്ന് അറിയാവുന്നത് കൊണ്ട് കുട്ടികൾ അതിന് അനുസരിച്ചു ആണ് നിന്നത്.... കൂടെ പഠിക്കുന്ന കൂട്ടുകാർ പലരും ഇവിടേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ജാനകി പറഞ്ഞത് ആണ് അവരോട് നിരുപദ്രവകരം ആയ ഒരു കള്ളം ..... ഈ കിടക്കുന്ന അമ്മാവനും ഞാനും അവളെ പീഡിപ്പിക്കുന്നു എന്നു... അപ്പോൾ പിന്നെ അങ്ങനെ ഒരു അവസ്ഥയിൽ ആരും ഇവിടേക്ക് വരില്ലല്ലോ.... അവർ അത്‌ പറയുമ്പോൾ അയാളുടെ ചുണ്ടിലും ചിരി പടർന്നു അതിലൂടെ ഉമിനീര് ഒഴുകിയത് തുടച്ചു കൊടുത്തു അവർ.....

നിറമുള്ള ബാല്യമോ പ്രണയമോ ഒന്നും എന്റെ കുട്ടികൾക്കു ഇല്ലായിരുന്നു.... പക്ഷെ ഒരു ദിവസം കോളേജിൽ നിന്നും വന്ന ജാനകി നന്ദകിഷോർ സാറിനെ കുറിച്ചു വാ തോരാതെ സംസാരിച്ചു.... പല ദിവസങ്ങളിൽ സാറിനോട് കാണിച്ച കുറുമ്പും അതിനു സാർ കൊടുക്കുന്ന ശിക്ഷയും ഞങ്ങള്ക് മുൻപിൽ ആവേശത്തോടെ പറഞ്ഞു..... അത്‌ ഒരു പ്രണയത്തിലേക്ക് പോകുന്നത് ഞങ്ങൾ ഭയത്തോടെ തിരിച്ചു അറിഞ്ഞു........... കോകിലയെ പേടിച്ചു എതിർത്തു ഞങ്ങൾ......അവളും നന്ദനിൽ നിന്നും ഒരു അകലം പാലിച്ചു.... നന്ദേട്ടനെ എങ്ങനെ ആണ് തിരിച്ചു അറിഞ്ഞത്....? കുഞ്ഞാപ്പു ആകാംഷയോടെ ചോദിച്ചു... ജാനകി തന്നെ ആണ് തിരിച്ചു അറിഞ്ഞത്....നഷ്ടം ആയ എന്റെ മകനെ കുറിച്ച് അവൾക്കും അറിയാമായിരുന്നു.... അന്ന് ഒരു ദിനം സിദ്ധിയെ കൂട്ടി പഠിക്കാൻ പോയി വരുന്ന ദിവസം എന്റെ നന്ദനെ രക്ഷിച്ചു കൊണ്ട് പോയ ആ മനുഷ്യൻ അവരെ കണ്ടു ഗണപതി കോവിലിനു മുൻപിൽ വച്ച് .....അവൾ പ്രണയിക്കുന്ന നന്ദകിഷോർ എന്റെ നന്ദൻ ആണെന്ന് അവളെ അറിയിച്ചു..... അയാൾ അവനെ ഒരു ആശ്രമത്തിൽ ചേർത്തിരുന്നു...

കൈ വിടരുത് അവർ ഒന്നാകണം എങ്കിൽ മാത്രമേ കോകിലയെ നശിപ്പിക്കാൻ കഴിയൂ എന്ന് പറഞ്ഞു..... ഭഗവാന്റെ നിശ്ചയം അത് ആയിരുന്നു....... അവളെ തടയാൻ ഞങ്ങള്ക് കഴിഞ്ഞില്ല......... "" നന്ദനെ അവൾ പ്രണയിച്ചു....അവരുടെ പ്രണയം അവളുടെ ഉദരത്തിൽ നാമ്പിട്ട ദിവസങ്ങൾ നന്ദനെ പ്രതീക്ഷിച്ചു കാത്തിരുന്ന എന്റെ കുഞ്ഞിന് മുൻപിൽ കോകിലാ വന്നു........ നന്ദൻ ഇനി തിരികെ വരില്ല അവൻ അയാളുടെ കൈയിൽ അകപ്പെട്ടു എന്നും അവൻ മരണപ്പെടുന്ന ദിവസം ഗര്ഭസ്ഥ ആയ അവളെയും ഉപാസന മൂർത്തിക്കു ബലി നൽകും എന്ന് പറഞ്ഞു ........... പാവം നന്ദേട്ടന് ഇത് ഒന്നും അറിയില്ല അല്ലെ... " കുഞ്ഞാപ്പുവിന്റെ വാക്കുകളിൽ സങ്കടം നിറഞ്ഞു... മ്മ്ഹ്ഹ്.. " ഇല്ല... "" ജാനകി അവനെ ഒന്നും അറിയിച്ചില്ല..... ജാനകിക്ക് ശേഷം സിദ്ധിയെ കൂടി ബലി നൽകിയാൽ അവൾക്കു ശക്തി കൂടും .... അതായിരുന്നു അവളുടെ ലക്ഷ്യം........ അമ്മ എങ്ങനെ അറിഞ്ഞു സിദ്ധിയെ രക്ഷിക്കാൻ വിനയകന്റെ അനുഗ്രഹം ഉള്ള ആൾക്ക് കഴിയു എന്ന്.....?

ഏത് നിമിഷവും അവളുടെ വാളിന് ഇരയാകേണ്ടവൾ ആണ് താനെന്നു അറിഞ്ഞു ഭയന്നു കഴ്ഞ്ഞിരുന്ന കുഞ്ഞിനെ ആ ആദിവാസി മനുഷ്യൻ ആശ്വാസം നൽകി.... എന്നും സ്കൂളിൽ പോകുന്ന എന്റെ കുഞ്ഞു ഗണപതി കോവിലിൽ കയറും ഉടഞ്ഞു കിടക്കുന്ന വിഗ്രഹം കാണുമ്പോൾ പൊട്ടി കരയും എന്റെ കുഞ്ഞ്........ അന്നൊരിക്കൽ ആ മനുഷ്യൻ അവളോട് പറഞ്ഞു.. സാക്ഷാൽ വിനായകൻ വരും അവന്റെ കൈകൾ കോകിലയിൽ നിന്നും അവൾക്കു മോചനം നൽകും.... അവന്റ പാതി ആയി ആ ജീവിതത്തിലേക്കു അവൾ കടന്നു വരുന്ന ദിവസം ആ കോവിലിൽ വിളക്ക് തെളിയും........ അദ്ദേഹം പറഞ്ഞത് സത്യം ആണ്... "" ഇന്ന് അവിടെ വിളക്ക് തെളിഞ്ഞു... അവൻ കൈവിടില്ല സിദ്ധിയെ...... കുഞ്ഞനും കുഞ്ഞാപ്പുവും എഴുനേറ്റു........ ജാനകിയേയും സിദ്ധിയെയും ഞങ്ങൾ കൊണ്ട് പോകുന്നു.... തിരികെ വരും ഞങ്ങൾ കോകിലയെന്ന ദുഷ്ട സ്ത്രീയെ ഉന്മൂലനം ചെയ്ത് എല്ലാവരെയും രക്ഷിക്കാൻ.... അവൾ പൂജിക്കുന്ന സ്വരൂപത്തിന്റെ ശക്‌തി എന്റെ കുറുമ്പൻ തകർത്ത് കഴിഞ്ഞിരിക്കുന്നു...... അത്‌ കൊണ്ട് നിങ്ങളെ ആരെയും അവൾ ഉപദ്രവിക്കില്ല...... കുഞ്ഞൻ ആ മനുഷ്യന്റെ അടുത്തേക്ക് അല്പം നീങ്ങി നിന്നു......... ചേന്നോത്തു തറവാട് അത്‌ നന്ദകിഷോറിന് അവകാശപെട്ടത് ആണ്...

കൊണ്ട് വരും അച്ഛന്റെ മകനെ.... അയാളുടെ നര കയറിയ മുടിയിൽ മെല്ലെ തഴുകി കുഞ്ഞൻ..... സിദ്ധിയെ ഞാൻ ഗർഭം ധരിച്ചത് അറിഞ്ഞതും കോകിലാ ഇദ്ദേഹത്തെ തളർത്തി കിടത്തിയത് ആണ്.... അവർ അയാളുടെ പുതപ്പ് നേരെ ഇട്ടു കൊടുത്തു..... കുട്ടികളുടെ ഒപ്പം മുറിയിൽ നിന്നും പുറത്ത് ഇറങ്ങി...... കള്ളകളി....... കള്ളകളി """ കുറുമ്പന്റെ ശബ്ദം ഉമ്മറപടിയിൽ നിന്നും കേട്ടതും രണ്ട് പേരും ഓടിച്ചെന്നു.... കണ്ണൊന്നു തള്ളി മുറ്റത്തു കളം വരച്ചു ആ പെണ്കുട്ടികൾക്ക് ഒപ്പം കൊത്താൻകല്ല് കളിക്കുന്ന കുറുമ്പൻ..... ഇവനെ ഇന്ന് ഞാൻ കുഞ്ഞാപ്പു മുന്പോട്ട് ആഞ്ഞതും കുഞ്ഞൻ തടഞ്ഞു..... ഇത്രയും നേരം അവരുടെ കൂടെ നിന്നത് കൊണ്ട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു......പിന്നെ ആ കുട്ടികളുടെ മുഖത്തെ സന്തോഷം കണ്ടില്ലേ... നമ്മൾ വരുമ്പോൾ കരയുന്ന മുഖങ്ങളിൽ ഇപ്പോൾ കാണുന്നത് പ്രതീക്ഷയുടെ തിരി നാളം ആണ്... അവർ അത്‌ ആഘോഷിക്കട്ടെ..... എന്തയാലും നീ വാ നമുക്ക് പോകാം ഇപ്പോൾ പോയാൽ രാത്രിക്കു മുൻപ് അവിടെ എത്താം... എല്ല്വരുടെയും അനുഗ്രഹം വാങ്ങി ഉദരം താങ്ങി പിടിച്ചവൾ ഇറങ്ങി വന്നു.......

പുറകെ സിദ്ധിയും ഇറങ്ങി വന്നതും ആകാശ് കണ്ണൊന്നു തള്ളി... ഇവളെ എവിടെ കൊണ്ട് പോവാ.. "? ഏടത്തി പിന്നെ ഏട്ടന്റെ കൂടെ അല്ലെ വരേണ്ടത്... കുറുമ്പൻ കാല് കൊണ്ട് നിലത്തു കളം വരച്ചു... ഏത് ഏട്ടൻ..? ആകാശ് പുരികം ഉയർത്തി... ഒഓ """"ഒന്നും അറിയാതത് പോലെ... ഏട്ടത്തി വാ ഇങ്ങേരു അങ്ങനെ പലതും പറയും.... ഓടി ചെന്നു സിദ്ധിയുടെ കയ്യിൽ പിടിച്ചു വലിച്ചു കുറുമ്പൻ...... ശേ"""...ആകാശ് മുഖം തിരിച്ചു നീ മുഖം തിരിക്കണ്ട ഞാൻ പറഞ്ഞിട്ട് ആണ് സിദ്ധിയെ കൊണ്ട് പോകുന്നത്... കുഞ്ഞൻ നടന്നു ആ പെൺകുട്ടികളുടെ അടുത്തേക് വന്നു... നിങ്ങളെ ഉടനെ ഞങ്ങള്ക്ക് കൊണ്ട് പോകാൻ കഴിയില്ല ... താമസിയാതെ തന്നെ ഇവിടെ നിന്നും നിങ്ങളെ മോചിപ്പിച്ചിരിക്കും..... അറിയാം വല്യേട്ട... "" ഈ വാക്ക് മതി ഓരോ നിമിഷവും ഞങ്ങളെ മുന്പോട്ട് നയിക്കാൻ....അതിൽ ഒരു പെൺകുട്ടി കുഞ്ഞന്റെ ഇരു കൈകളും കൂട്ടി പിടിച്ചു .... വല്യേട്ടൻ.... "" അവളിൽ നിന്നും ആ വിളി കേൾക്കുമ്പോൾ കർമ്മം കൊണ്ട് സഹോദരൻ ആയി മാറിയവൻ....... നീ എന്താ ഇവിടെ കയറുന്നത് പുറകിൽ പോടാ... ""

കോഡ്രൈവർ സീറ്റിൽ കുഞ്ഞപ്പുവിന്റെ മടിയിലേക് കയറി കുറുമ്പനെ വഴക് പറഞ്ഞു... ഞാൻ പറഞ്ഞിട്ട് ആണെടാ അല്ലങ്കിൽ പുറകിൽ ഇരുന്നു ജാനകിയുടെ വയറിൽ ചവുട്ടും...... കുഞ്ഞൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത്തതും ജാനകിയും സിദ്ധിയും ചേന്നോത് തറവാട്ടിലേക് തിരിഞ്ഞു നോക്കി.... ഇവിടേക്ക് വന്നത് കൊണ്ട് എത്ര പേർക്കു ജീവിതം കിട്ടി.... കുറുമ്പൻ താടിക് കൈ കൊടുത്തു.... ആകാശേട്ടന് സെറ്റ് ആയി.... നന്ദേട്ടനു ഡബിൾ സെറ്റ്... ഒന്നെടുത്താൽ ഒന്ന് ഫ്രീ.. വല്യേട്ടന് ആണ് കോളടിച്ചത്... തൈ കിളവിയെ അല്ലെ കിട്ടിയത്...... അതെന്താടാ കിച്ചു പുറകിൽ ഇരുന്നു വിളിച്ചു ചോദിച്ചു...... ആ പെണ്ണുമ്പിള്ളക് വല്യേട്ടനോട് പ്രേമം.... "" കുറുമ്പൻ കഥകൾ പറയുമ്പോൾ അവർക്ക് എതിരെ വരുന്ന കാറിനെ കുഞ്ഞൻ കണ്ടു.... ഡ്രൈവിങ് സീറ്റിൽ ഇരുന്നു കൊണ്ട് രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം ഉടക്കി...... ശങ്കു.... "" കുഞ്ഞാപ്പു അവന്റെ കൈയിൽ പിടിച്ചു....... ആരാ വാല്യേട്ട അയാൾ..... "" ഇവിടെക്ക് വണ്ടി വരുവോ...... കുറുമ്പൻ പുറകോട്ടു നോക്കുമ്പോൾ ചെകുത്താന്മാർ എല്ലാവരുടെയും കണ്ണുകൾ പുറകോട്ടു പോയി... അതാണ് ജാതവേദൻ """""".....നിങ്ങൾ ആരും കണ്ടിട്ടില്ലാലോ..... കുഞ്ഞൻ ഗിയർ മാറ്റി ജാനകിയേയും സിദ്ധിയേയും നോക്കി... രണ്ടുപേരുടെയും മുഖത്ത് ഭയം നിഴലിച്ചു...... ( തുടരും )

NB:: ഇന്നലെ കുറുമൻ പറയുമ്പോൾ കോകിലയുടെ സഹോദരിയുടെ കാര്യം വിട്ടു പോയിരുന്നു... അത്‌ edit ച്യ്തിട്ടുണ്ട്..... ഒരുപക്ഷെ നന്ദനും ജാനകിയും ഒന്നിക്കുന്നത് കോകിലക്ക് ഭീഷണി ആയിരിക്കും അതിന് അവൾ മുൻകൂട്ടി പണി നൽകി...അവരുടെ കഴിഞ്ഞ ജന്മം അതിലെ ബന്ധത്തെ എല്ലാം പുറകെ വരും..... ജാതവേദൻ ചേന്നോത് കുറുപ് ആയിരുന്നപ്പോൾ കോകിലയുമായി എന്തങ്കിലും ബന്ധം കാണാം അതായിരിക്കും ഏട്ടൻ എന്നുള്ള അഭിസംബോധന.... ഇനി അവർക്ക് ആ ജന്മത്തിൽ നന്ദനും ജാനകിയും എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ എന്ന് പുറകെ അറിയാം......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story