ആദിശങ്കരൻ: ഭാഗം 44

adhishankaran

എഴുത്തുകാരി: മിഴിമോഹന

ആരാ വാല്യേട്ട അയാൾ..... "" ഇവിടെക്ക് വണ്ടി ഒകെ വരുവോ...... കുറുമ്പൻ പുറകോട്ടു നോക്കുമ്പോൾ ചെകുത്താന്മാർ എല്ലാവരുടെയും കണ്ണുകൾ പുറകോട്ടു പോയി... അതാണ് ജാതവേദൻ """""".....നിങ്ങൾ ആരും കണ്ടിട്ടില്ലാലോ..... കുഞ്ഞൻ ഗിയർ മാറ്റി ജാനകിയേയും സിദ്ധിയേയും നോക്കി... രണ്ടുപേരുടെയും മുഖത്ത് ഭയം നിഴലിച്ചു...... കോകിലയെ പെണ്ണ് കാണാൻ പോവണോ വാല്യേട്ട..ഇത്രയും പെട്ടന്നു ഇങ്ങു വന്നോ... "" എന്തായാലും വല്യേട്ടൻ രക്ഷപെട്ടു..."" കുറുമ്പൻ വായ പൊത്തി ചിരിച്ചു....... ഏട്ടാ... """ ജാനകി പുറകിൽ ഇരുന്നു കുഞ്ഞന്റെ തോളിൽ പിടിച്ചതും തിരിഞ്ഞൊന്ന് നോക്കിയവൻ... മ്മ്മ്.. "" എന്തെ....? ഇത്രയും നേരം ഒന്നും ചോദിച്ചില്ല ഞാൻ എന്റെ നന്ദേട്ടനെ കുറിച്..എന്തെ കൂടെ വരാഞ്ഞത്...? ജീവനോടെ ഉണ്ടോ ... അയാൾ കൊന്നോ ന്റെ ജീവനെ... "" അ.. അ.. അല്ലങ്കിൽ നന്ദേട്ടന്റെ ജാനകിയെ കൊണ്ട് പോകാൻ കൂടെ വരാതെ ഇരിക്കില്ല... " ഞാൻ... ഞാൻ ഭയക്കുന്നത് എ.. എ.. എന്തെങ്കിലും....? ജാനകിയുടെ തൊണ്ട ഇടറി തുടങ്ങി..... കുഞ്ഞൻ കുറച്ചു മുന്പോട്ട് ചേർത്ത് വണ്ടി നിർത്തി....

കുഞ്ഞനും കുഞ്ഞാപ്പുവും തിരിഞ്ഞു ഇരുന്നു ഇരുവരുടെയും മുഖത്തും ചിരി വിടർന്നു..... നന്ദേട്ടന് സുരക്ഷിതൻ ആണ് ജാനകി.."" കഴിഞ്ഞ എട്ടു മാസങ്ങളായി അയാളുടെ കൈയിൽ അകപ്പെട്ടു പോയി... ഇന്ന് നന്ദേട്ടൻ ഇരികത്തൂർ മനയിൽ ഉണ്ട്... കുഞ്ഞൻ ചിരിച്ചു.. ഇരികത്തൂർ മന""""... ജാനകിയുടെ നാവ് മന്ത്രിച്ചു.... കണ്ണുകൾ നാലുപാടും പാഞ്ഞു... ജാനകി കേട്ടിട്ടുണ്ടായിരിക്കും ഇരികത്തൂർ മനയും സഞ്ചയൻ ഭട്ടതിരിപ്പാടിനെ കുറിച്ചും.... കുഞ്ഞാപ്പു മറുപടി നൽകിയതും ജാനകി അലസമായി ഒന്ന് മൂളി........ കുഞ്ഞൻ വണ്ടി മുൻപോട്ട് എടുത്തു..... 💠💠💠💠 കോകിലാ.... "" മോളേ.... ജാതവേദന്റെ ശബ്ദം കേട്ടതും തന്റെ ഉപാസനമൂർത്തിയുടെ തറയിൽ തല വച്ച് കിടന്നവൾ ശിരസ് ഉയർത്തി നോക്കി... ഏട്ടാ.. "".....ഏട്ടാ..... കൊണ്ട് പോയി അവളെ കൊണ്ട് പോയി....... ചതഞ്ഞ നടുവ് ഉയർത്തി അവൾ പതിയെ എഴുനേൽക്കാൻ ശ്രമിച്ചതും ജാതവേദൻ അവളെ താങ്ങി....... നന്നായി ഉപദ്രവിച്ചോ അവന്മാർ.... ""അയാളുടെ കണ്ണിൽ വാത്സല്യം നിറഞ്ഞു.... ഏട്ടാ.. ഏട്ടൻ... " ഉപവാസത്തിൽ ആയിരുന്നില്ലേ അത്‌ മുടക്കി അല്ലെ... "" മുടക്കേണ്ടി വന്നു....

""ജാതവേദൻ അവളെയും കൊണ്ട് മന്ത്രവാദപുരയ്ക്കു പുറത്തുള്ള കെട്ടിലേക്ക് ഇരുന്നു.......... നിനക്ക് ഒരു ആപത്തു വരുമ്പോൾ ഓടി വരാതെ ഇരിക്കാൻ പറ്റുമോ എനിക്ക്.... എവിടെയാ ഏട്ടാ നമുക്ക് പിഴച്ചത്....? ഇരുപത്തി ഒന്ന് വർഷം മുൻപ് നെല്ലിമല മൂപ്പനാൽ അവന്റെ മരണം നടന്നത് അല്ലെ.........ജലാശയങ്ങളുടെ അടിത്തട്ടിൽ അവനു അന്ത്യവിശ്രമം ഒരുക്കിയത് അല്ലെ...... അന്ന് തകർത്തു കളഞ്ഞത് ആണ് വിനായക കോവിലിലെ വിഗ്രഹം..... എന്നിട്ടും അവൻ എങ്ങനെ തിരികെ വന്നു....... കണ്മഷി പടർന്ന കണ്ണാലെ ജലന്ധരനെ നോക്കിയവൾ... തെറ്റ്പറ്റിയത് എനിക്കാണ്.... "" വിനായക ചതുര്ഥിയുടെ അന്നാണ് അവനെ ജലാശയത്തിൽ ഒഴുക്കിയത്.... അന്നേ ദിവസം അവനു ജലത്തെ തടഞ്ഞു നിർത്തി അതിന്റെ ഒഴുക്കിനെ പോലും നിയന്ത്രിക്കാൻ കഴിയും....... ജാതവേദൻ ദീർഘമായി ഒന്ന് നിശ്വസിച്ചു.... നന്ദനെബലി നൽകാൻ കഴിയും എന്ന ഉറച്ച ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നു... അതേ സമയംതന്നെ ഗർഭസ്‌ഥ ആയ ജാനകിയും ബലി നൽകപ്പെട്ടു കഴിഞ്ഞാൽ നമ്മെ തോല്പിക്കാൻ ആർക്കും കഴിയില്ല....

എന്നാൽ തകർത്തു കളഞ്ഞു..... അവൻ മറഞ്ഞിരുന്നു വഴികാട്ടി... ജാതവേദൻ നെറ്റി തിരുമ്മി.... അവൻ തിരികെ വരില്ല എന്ന് ഉറപ്പ് ഏട്ടൻ തന്നത് കൊണ്ട് അല്ലെ അവന്റെ പത്നിമാരെ ഞാൻ ബന്ധനസ്ഥ ആക്കിയത്.... അവനോട് ചേർന്ന് നിൽക്കുന്ന ആ ഐശ്വര്യം ദേവകിയുടെ വയറ്റിൽ നാമ്പിട്ട നിമിഷം എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു..... സിദ്ധി.... "" അവളെ ബലി നൽകുന്ന നിമിഷം എന്നിലേക്കു വരുന്ന സൗഭാഗ്യം.... ഏതൊരു മനുഷ്യനെയും എന്റെ കണ്ണുകൾ കൊണ്ട് അവന്റെ ബുദ്ധിയെ നിയന്ത്രിക്കാൻ കഴിയുന്ന സൗഭാഗ്യം ... അത്‌ ഏട്ടന്റെ ആ ജന്മ ശത്രു ആയ രുദ്രനെ പോലും...... പക്ഷെ അവൻ തകർത്ത് അവളെയും കൊണ്ട് പോയി...........കോകിലാ പല്ല് കടിച്ചു ദത്തന്റെ പുനർജ്ജന്മം ആണ് നന്ദൻ എന്ന് അറിഞ്ഞ നിമിഷം അപകടം മുൻപിൽ കണ്ടു ഞാൻ... അവൻ മരണപെട്ടാൽ പദ്മ പുനർജനിക്കില്ല എന്ന് ഞാൻ വിശ്വസിച്ചു.... എന്റെ കണക്കു കൂട്ടലുകൾ മുഴുവൻ തെറ്റി..... അന്ന് ആ ആനയിൽ നിന്നും രക്ഷപെട്ടു ഓടുമ്പോൾ നഷ്ടം ആയി അവനെ.......... എനിക്കും തെറ്റ് പറ്റി ഏട്ടാ ഊർമ്മിളയുടെ ഉദരത്തിൽ പദ്മാ പുനർജ്ജന്മം കൊണ്ടതും അവളെ നശിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല..എനിക്കൊരു പിൻഗാമി ആയി അവളെ മനസാൽ അവരോധിച്ചു ഞാൻ.....

അതിന് വേണ്ടി ജാനകിയുടെ ഏഴാം വയസിൽ ഊർമ്മിളയെ ഏഴ് രാത്രി ഏഴ് നദികളിലെ ജലത്താൽ കുളിപ്പിച്ചു.... ഏഴ് നദികളിലെയും ജലം വലിയ ഉരുളിയിൽ ശേഖരിച്ചു രാത്രിയുടെ ഏഴാം യാമം ജാനകിയുടെ മുൻപിൽ വച്ച് ആ ജലത്തിന് ഊർമ്മിളയെ ബലി നൽകി...... മകളെ അമ്മയിൽ നിന്നും സ്വാതന്ത്ര്യ ആക്കി ......എന്റെ അന്ധകാരം അവളിലേക് പകർന്നു നൽകാൻ ശ്രമിച്ചു...... പിന്നീട് അവൾ ഗർഭിണി ആണെന്ന് അറിഞ്ഞ നിമിഷം..... ഞാൻ... ഞാൻ ഞെട്ടലോടെ മനസിലാക്കി നന്ദൻ തിരികെ വന്നു എന്ന്..... അവനിൽ മാത്രമേ അവൾക് ലയിക്കാൻ കഴിയൂ ..... അവനെ തേടി അലഞ്ഞതും എത്തി ചേർന്നത് അവളുടെ കോളേജിൽ......വിവരം ഏട്ടന് കൈമാറുമ്പോഴേക്കും നന്ദൻ മരങ്ങാട് ഇല്ലത് എത്തിച്ചേർന്നു...... വിധി നമുക്ക് അനുകൂലം എന്ന് അഹങ്കരിച്ച നിമിഷം.... പക്ഷെ എവിടെയോ നമുക്ക് പിഴച്ചു.... പിഴച്ചത് അവൾക് നീ നൽകിയ വിദ്യാഭ്യാസം ആണ്.... അവളെ പുറത്ത് വിട്ടത് നീ ചെയ്ത് തെറ്റ്...."" നീ അവളിലേക്ക് നിന്റെ സ്വത്വം ആയ അന്ധകാരം നിറക്കാൻ ശ്രമിച്ചപ്പോൾ അവൾ നിറമുള്ള ലോകം തേടി......

അവിടെ അവൾക് മറ്റൊരാൾ വഴികാട്ടി ആയി...... ആര്..? അങ്ങനെ ആരും അവൾക്കു വഴികാട്ടി ആയിട്ടില്ല ഏട്ടാ.... "" ഇവിടെ നടക്കുന്നത് ഒന്നും അവൾ നന്ദനോട് പോലും പറഞ്ഞിട്ടില്ല.... ഉണ്ട്.. "" വിനായക കോവിലിൽ കാലങ്ങളോളം കാവൽ നിൽക്കുന്നവൻ.... ആ കാട്ടുവാസി.... അവനെ ആണ് എനിക്ക് സംശയം........ ജാതവേദന്റെ പുരികം ഉയർന്നു കണ്ണുകളിൽ അഗ്നി ആളിക്കത്തി.... ഹഹഹ.. " ഏട്ടൻ വിഢിത്തം പറയാതെ.... "" കാക്കയെയും മറ്റും ചുട്ട് കൊന്ന് ചുരുട്ടും വലിച്ചു നടക്കുന്നവനോ.....ഊരും കുടി ഇല്ലാതെ തെണ്ടീതിരിഞ്ഞു നടക്കുന്നവൻ ആണവൻ.... അത്‌ കൊണ്ട് അല്ലെ അവൻ അവിടെ കയറുന്നത് ഞാൻ വിലക്കാതെ ഇരുന്നത്.... കോകിലാ ചുണ്ട് കൊട്ടി ചിരിച്ചു... നീ പരിഹസിക്കണ്ട കോകിലാ... "" അവൻ വെറും ഒരു കാട്ടുവാസി അല്ല... "" ആ കോവിൽ പൊളിഞ്ഞ ദിവസം മുതൽ അവൻ കാവൽ ഉണ്ട് അവിടെ...അന്ന് നന്ദൻ എന്റെ കയ്യിൽ നിന്നും വഴുതി പോയ ദിവസവും അവനെ ഞാൻ കണ്ടിരുന്നു.... പക്ഷെ സംശത്തിന്റ നിഴൽ അവനിലേക്ക് പോയില്ല..... ഏട്ടൻ ആവലാതിപെടേണ്ട.... ""

ജാനകി ഒരു കുഞ്ഞിനു ജന്മം നൽകിയാലും വിഷ്ണു വർദ്ധൻ എഴുതിയ ഗ്രന്ധം അവർക്ക് ലഭിക്കില്ല...... കാരണം...കാരണം അത്‌ കോകിലയുടെ കൈവശം ആണ്...........ആർക്കും അത്‌ എന്നിൽ നിന്നും കൈവശപ്പെടുത്താൻ കഴിയില്ല.... കോകിലയുടെ മുഖത്ത് ഗൂഢമായ ചിരി പടർന്നു...... കോകിലാ "".... ആ ഗ്രന്ധത്തിൽ നാരായണ ഭക്തൻ ആയിരുന്ന വിഷ്ണുവര്ധൻ ഗർഭിണി ആയിരുന്ന അയാളുടെ സഹോദരി പദ്മയുടെ രക്തത്താൽ എഴുതി ചേർത്ത താളുകൾ ഉണ്ട്..... ആ താളുകളിൽ ആദിശങ്കരൻ"""" അതായത് ഇന്ദുചൂഢന്റെയും സത്യഭാമയയുടെയും രക്തത്തിൽ ജനിക്കുന്ന മകൻ എന്നേ എങ്ങനെ കൊല്ലണം എന്ന് എഴുതി ചേർത്തിട്ടുണ്ട്.."""""".... ആ ഭാഗം നമുക്ക് മുൻപിൽ തെളിഞ്ഞിട്ടില്ല.... പദ്മയും ദത്തനും പുനർജനിക്കും എന്നും അതിൽ അവർക്ക് ഉണ്ടാകുന്ന കുഞ്ഞിന്റെ കരസ്പർശം ഏറ്റാൽ മാത്രമേ ആ താളുകളിൽ രക്തത്താൽ എഴുതിയ അക്ഷരങ്ങൾക് ജീവൻ ലഭിക്കൂ എന്ന് വിഷ്ണുവർദ്ധനിൽ നിന്നും ഞാൻ എന്ന ചേന്നോത് കുറുപ്പ് മനസിലാക്കിയത് ആണ്.....

അതിനാൽ തന്നെ ദത്തന്റെയും പദ്മയുടെയും പുനർജ്ജമം ആയ നന്ദനും ജാനകിയും ഒരിക്കലും ഒന്നാകാതെ ഇരിക്കാൻ ഞാൻ ശ്രമിച്ചു....... പക്ഷെ വിധി നമുക്ക് എതിരെ ആയിരുന്നു അവർ ഒന്നായി.... എങ്കിൽ പിന്നെ രണ്ടിനെയും ബലി നൽകി ആ വിധിയെ തരണം ചെയ്യാൻ തീരുമാനിച്ചു അവിടെയും തോൽവി..... ഹഹഹഹ... """"""" ഏട്ടൻ എന്തിന് ഭയക്കണം.... """ ആ ഗ്രന്ധം എന്നിൽ നിന്നും എടുക്കാൻ കഴിയുന്നവൻ വിഷ്ണുവര്ധൻ മാത്രം ആണ്.... അവൻ പുനർജനിച്ചിട്ടില്ല...... രാശി പലക നിരത്തി ഞാൻ പലകുറി നോക്കി...... അവന്റെ ജന്മം ഭൂമിയിൽ കാണുന്നില്ല....... അത്‌ കൊണ്ട് ആ ഗ്രന്ധം എന്നിൽ സുരക്ഷിതം ആയിരിക്കും...... അല്ലങ്കിൽ അത്‌ നശിപ്പിച്ചു കളഞ്ഞാലോ.... കോകിലാ ആവേശം പൂണ്ടു.... പാടില്ല....... "" അത്‌ നശിപ്പിച്ചാൽ നിന്റെ ശക്തി നഷ്ടം ആകും.... ചേന്നോത് കുറുപ്പ് മരിക്കും മുൻപ് ഈ ഗ്രന്ധവും തന്നിലെ മാന്ത്രിക ശക്തിയും സഹോദരി ആയിരിന്നു രമണികക്ക് പകർന്നു നൽകി......... ഈ ഗ്രന്ധം നശിപ്പിച്ചാൽ അവൾക്കു പകർന്ന് നൽകിയ ശക്‌തിയും നഷ്ടം ആകും.... അതേ ഏട്ടാ.... "" എന്റെ പന്ത്രണ്ടാം വയസിൽ ആണ് ഞാൻ തിരിച്ചറിഞ്ഞത് എനിക്കൊരു പൂർവജന്മം ഉണ്ടായിരുന്നു എന്ന സത്യം.... അതിൽ ഒരു ഏട്ടനും...

അയാൾ എനിക്ക് പകർന്നു നൽകിയ ശക്തികൾ എന്നിലേക്ക് തിരികെ വരുമ്പോൾ ഞാൻ അറിഞ്ഞു നിധി പോലെ കാത്തു സൂക്ഷിക്കാൻ എന്നേ ഏല്പിച്ച ഗ്രന്ധം ചേന്നോത് തറവാട്ടിലെ നിലവറയിൽ ഉണ്ടെന്ന്......... രമണിക ആയിരുന്ന ഞാൻ പന്ത്രണ്ടു പട്ടിൽ പൊതിഞ്ഞു നിലവറയിൽ സൂക്ഷിച്ചത്..... അതും നിലവറയും കഴിഞ്ഞു വീണ്ടും താഴേക്കു ഏഴ് പടികൾ കടന്നു ചെല്ലുന്ന രഹസ്യ അറിയിൽ..... അഞ്ഞൂറ് വർഷങ്ങൾക് ശേഷവും ആരാലും കണ്ടെത്താത്ത രഹസ്യ അറ......... സ്വയം അറിഞ്ഞത് മുതൽ ഏട്ടനിലേക് എത്താനും അമ്മയുടെ തറവാട് ആയ ചേന്നോത് എത്തിചേരാനും ഉള്ള ഒരുതരം ഭ്രാന്ത്‌ ആയിരുന്നു......... ഇവിടെ വന്നതിനു ശേഷം എല്ലാം കൈപ്പിടിയിൽ ഒതുക്കി.......... കോകിലാ നീ പറഞ്ഞത് സത്യം ആണ് ആ അറയിൽ നിന്നും ആ ഗ്രന്ധം എടുക്കാൻ നിനക്കോ അല്ല എങ്കിൽ അതിന്റെ കർത്താവായ വിഷ്ണുവർദ്ധനോ കഴിയൂ......... കാരണം അയാൾ ഉടമയും നീ കാവലാളും ആണ് ..... വിഷ്ണുവർദ്ധൻ പുനർജനികാത്ത ഇടത്തോളം ആ ഭയം വേണ്ട..... നന്ദനും ജാനകിയും കുഞ്ഞിന് ജന്മം നൽകട്ടെ.......

അതും പറഞ്ഞയാൾ പൊട്ടി ചിരിച്ചു.... ഹാഹാഹാ...... ഹഹഹഹ...... എന്നേ കൊല്ലാൻ കച്ചകെട്ടി നിൽക്കുന്ന ആദിശങ്കരൻ അവനോ അവന്റെ അച്ഛൻ രുദ്രനോ അറിയില്ല ആദിശങ്കരന് ജാതവേദനെ നശിപ്പിക്കാൻ കഴിയില്ല എന്ന്.....ഇന്ദുചൂടന്റെ സുഹൃത്തയ വിഷ്ണുവർദ്ധനു മാത്രമേ അത് അറിയൂ അതിനുള്ള വഴി ... അല്ലാത്ത പക്ഷം അത്‌ ആദിശങ്കരന്റെ മരണത്തിൽ മാത്രമേ കലാശിക്കൂ.......... അരുത് ഏട്ടാ അരുത്...... """ കോകിലാ ജാതവേദന്റെ ചുണ്ടിനു കുറുകെ വിരലുകൾ ചേർത്തു.... അയാളുടെ സംശയത്തോടെ ഉള്ള നോട്ടം അവളിലേക് വന്നതും നാണത്താൽ മുഖം താഴ്ത്തി കോകിലാ... ആദിശങ്കരൻ... ആദിശങ്കരനെ കൊല്ലരുത്..അവൻ ഇന്ന് എന്നെ ഏല്പിച്ച ആ വേദന പോലും ലഹരി ആണ് എനിക്ക്..... കൊല്ലാനും കഴിഞ്ഞില്ല ഏട്ടാ... """ അതിന് കഴിയില്ല എനിക്ക്.... വേണം"""" അവനെ വേണം എനിക്ക്.... കോകിലയുടെ ഹൃദയം അടിയറവ് പറഞ്ഞു അവന് മുൻപിൽ.... ആദിശങ്കരന് മുൻപിൽ..... കോകിലാ അസംബന്ധം പറയാതെ...

"" ഭ്രാന്ത്‌ പുലമ്പുന്നോ നീ... അവന്റെ മരണം ആണ് എന്റെ ലക്ഷ്യം പിന്നെ ഭദ്ര അവൾ നെല്ലിമല മൂപ്പന് സ്വന്തം... അവരിലൂടെ പുനർജനിച്ചു കൊണ്ട് ആ മുത്ത് സ്വന്തം ആക്കണം എനിക്ക്...... ജാതവേദന്റെ ശബ്ദം ഉയർന്നു..... ആയിക്കോട്ടെ ഏട്ടാ... "" അതിന് ഞാൻ തടസം നിൽക്കില്ല..... സാഹചര്യം നമുക്ക് അനുകൂലം അല്ലെ....... കോകിലാ അത് പറയുമ്പോൾ അയാൾ സംശയത്തോടെ നോക്കി....... ഭദ്ര മൂപ്പന് സ്വന്തം ആയാൽ ആദിശങ്കരൻ അവന്റെ കഴിവുകൾ നഷ്ടം ആകും.... ഏട്ടനെ അവന് ഒന്നും ചെയ്യാനും കഴിയില്ല... അങ്ങനെ ഉള്ളവനെ ഞാൻ... ഞാൻ സ്വന്തം ആക്കിക്കോട്ടെ....... അവന്റ കുഞ്ഞുങ്ങളെ ഗർഭം ധരിക്കണം എനിക്ക്.......ആഗ്രഹിച്ചു പോയി....... പ്രണയിച്ചു പോയി....... അരുതെന്നു മാത്രം പറയരുത്... കോകിലാ അയാളുടെ ഇരു കൈകളും കൂട്ടി പിടിച്ചു...... ഇല്ല... "" ആദിശങ്കരൻ അവൻ നിനക്ക് ഉള്ളത് ആണ്..........നിന്റെ പ്രണയം അത്‌ ഈ ഏട്ടൻ സഫലമാക്കി തരും..... കോകിലയെ നെഞ്ചോട് ചേർക്കുമ്പോഴും അയാളുടെ മനസിൽ തെളിഞ്ഞു നിന്നു ആ ആദിവാസി മനുഷ്യന്റെ മുഖം സംശയം പോലെ.......... (തുടരും )

NB:: ചെറിയ part ആണ്.. സമയം കിട്ടിയില്ല നാളെ വലിയ part തരാം.... അപ്പോൾ വുഷ്ണുവര്ധന് എഴുതിയ ഗ്രന്ധം കോകിലയുടെ കൈവശം ഉണ്ട്......വിഷ്ണു വര്ധന്റ് സഹോദരി പദ്മയുടെ പുനർജ്ജന്മം ആണ് ജാനകി...... ചേന്നോത് കുരുപ്പിന്റെ സഹോദരി രാമനികയുടെ പുനർജ്ജന്മം ആണ് കോകിലാ... രാമനിക ആ അറയിൽ ഗ്രന്ധം സൂക്ഷിച്ചു വച്ചിരുന്നു അത്‌ പന്ത്രണ്ട് വയസിൽ കോകിലാ തിരിച്ചറിഞ്ഞു അങ്ങനെ ആണ് അവൾ സഹോദരങ്ങളെ ഉപദ്രവിച്ചു ഭ്രാന്ത്‌ കാണിച്ചു തിരികെ ഇവിടെ എത്തി ചേർന്നത് എന്ന് മനസിലായല്ലോ...... ഗർഭിണിആയിരുന്ന് പദ്മയുടെ രക്തത്തിൽ എഴുതിയ താളുകൾ ആ കുഞ്ഞു ജനിച്ചു അതിന്റെ കരസ്പർശം ഏറ്റാൽ മാത്രമെ തെളിഞ്ഞു വരൂ........ വിഷ്ണുവർദ്ധൻ എന്ന ആരവ് ജന്മം കൊണ്ടത് അവർ അറിഞ്ഞിട്ടില്ല ഒരുപക്ഷെ കേദാർനാഥ്‌ന്റെ രുദ്രാക്ഷം അവനിൽ ചാർത്തിയത് അതിന് കാരണം ആയിരിക്കാം..... പദ്മയുടെ മരണവും എല്ലാം ആരാവിനു ഓർമ്മകൾ വരുമ്പോൾ നമുക്ക് അറിയാം..... എന്തായലും ആ സഹോദരങ്ങൾ ഉടനെ കണ്ടു മുട്ടട്ടെ...... കുറുമ്പൻ നാളെ വരുട്ടൊ ഇന്ന് കുറുമ്പൻ സഞ്ചരിക്കുന്ന ബേക്കറിയിലെ എല്ലാം കഴിച്ചു നല്ല ഉറക്കം ആണ്..... എന്തായാലും ആ ഗ്രന്ധം അത്‌ നമുടെ പിള്ളേർ സെറ്റ്നു എടുക്കാൻ കഴിയട്ടെ .. 🙏🙏🙏🙏

ഒരുപാട് സന്തോഷത്തോടെ മറ്റൊരു കാര്യം ഇവിടെ ഞാൻ പറയുന്നു... രുദ്രവീണക്കും ആദിശങ്കരനും നിങ്ങൾ തരുന്ന സ്നേഹം വളരെ വലുത് ആണ്...... ആ സ്നേഹം എന്നിലേക്കും എന്റെ കുടുംബത്തിലേക്കും പകർന്നു കിട്ടി.... എന്റെ സഹോദരൻ covid ബാധിച്ച കാര്യം അറിയാമല്ലോ... സ്നേഹം ഉള്ള വാക്കുകൾ കൊണ്ടും പ്രാർത്ഥനയും കൊണ്ട് എല്ലാവരും എനിക്ക് ഒപ്പം നിന്നു.... അപ്രതീക്ഷിതമായി ഒരാൾ നമ്മുടെ കഥ വായിക്കുന്ന കുട്ടി....ആളുടെ സ്വകാര്യത മാനിച്ചു പേര് പറയുന്നില്ല... ആളു ഒമാനിൽ മിനെറൽ വാട്ടർ കമ്പനിയിൽ ആണ് wrk ചെയുന്നത്... എന്റെ കയ്യിൽ നിന്നും നമ്പർ വാങ്ങി സഹോദരന്റെ ഫാമിലിയെ ബന്ധപെട്ടു ആ കുട്ടി.... ജീവവായു ജലം ഇത് നമുക്ക് ഒഴിച്ചു കൂടാൻ കഴിയാത്ത പ്രാഥമിക ആവശ്യങ്ങൾ ആണല്ലോ.... ഈ അവസ്ഥയിൽ പുറത്ത് ഇറങ്ങൻ കഴിയാത്ത ചേട്ടന്റെ അടുത്ത് ആ കുട്ടി ആവശ്യതിന്നു അധികം കുടി വെള്ളം എത്തിച്ചു കൊടുത്തു...

അങ്ങനെ ഒരു സഹായം സത്യം പരഞ്ഞാൽ ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല....ഒരുപാട് സ്നേഹം മോളേ....ഒരു നന്ദിവക്കിൽ ഒതുക്കാൻ കഴിയില്ല ഈ സ്നേഹം.... ഇപ്പോൾ ഇത് പറഞ്ഞതിന്നു കാരണം.. ഈ ഒരു മഹാ മാരിയിൽ മനുഷ്യത്വം ഉള്ള ഒരുപാട് പേരുണ്ട്.... ഒരുപക്ഷെ നമ്മുടെ ഈ കഥ വായിക്കുന്ന ഓരോരുത്തരിലും ഈശ്വര സാന്നിധ്യം നിറഞ്ഞു നിൽക്കുന്നുണ്ട്.... അതിന് തെളിവ് ആണ് ഇങ്ങനെ ഒരു അവസ്ഥയിൽ മഹാദേവൻ കൊണ്ട് തരുന്ന ഈ സഹായങ്ങൾ...... നമുക്ക് ഓരോരുത്തർക്കും ഈ അവസ്ഥയിൽ ചെയ്യാൻ കഴിയുന്ന ചെറിയ ചെറിയ സഹായങ്ങൾ ചെയ്യണം.... അറ്റ്ലീസ്റ്റ് പ്രാർത്ഥനയിലൂടെ എങ്കിലും... 🙏🙏🙏 എല്ലാവർക്കും ഒരുപാട് സ്നേഹം 🥰🥰നന്ദി...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story