ആദിശങ്കരൻ: ഭാഗം 45

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഭദ്ര മൂപ്പന് സ്വന്തം ആയാൽ ആദിശങ്കരൻ അവന്റെ കഴിവുകൾ നഷ്ടം ആകും.... ഏട്ടനെ അവന് ഒന്നും ചെയ്യാനും കഴിയില്ല... അങ്ങനെ ഉള്ളവനെ ഞാൻ... ഞാൻ സ്വന്തം ആക്കിക്കോട്ടെ....... അവന്റ കുഞ്ഞുങ്ങളെ ഗർഭം ധരിക്കണം എനിക്ക്.......ആഗ്രഹിച്ചു പോയി....... പ്രണയിച്ചു പോയി....... അരുതെന്നു മാത്രം പറയരുത്... കോകിലാ അയാളുടെ ഇരു കൈകളും കൂട്ടി പിടിച്ചു...... ഇല്ല... "" ആദിശങ്കരൻ അവൻ നിനക്ക് ഉള്ളത് ആണ്..........നിന്റെ പ്രണയം അത്‌ ഈ ഏട്ടൻ സഫലമാക്കി തരും..... കോകിലയെ നെഞ്ചോട് ചേർക്കുമ്പോഴും അയാളുടെ മനസിൽ തെളിഞ്ഞു നിന്നു ആ ആദിവാസി മനുഷ്യന്റെ മുഖം സംശയം പോലെ............. 💠💠💠💠 ഗണപതികോവിലിനു മുൻപിൽ കാർ നിർത്തിയവർ..... ഏവരുടെയും മിഴികളിൽ തെളിഞ്ഞു നിൽക്കുന്ന ദീപങ്ങൾ ....... ആഹ്ഹ്.. ""സിദ്ധിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ഇത്.. ഇത് എങ്ങനെ...? ഈ ജന്മം മുഴുവൻ ഞാൻ പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷം ദീപങ്ങളാൽ അലങ്കരിച്ച എന്റെ ഭഗവാൻ.... "" അതിന് ഈ കൊരങ്ങനു വെളിവും വെള്ളിയാഴചയും വന്നിട്ടില്ലല്ലോ... "" കുറുമ്പൻ കുഞ്ഞാപ്പുവിന്റെ മടിയിൽ ഇരുന്നു ആകാശിനെ എത്തി നോക്കി.... തെളിഞ്ഞു നിൽക്കുന്ന ദീപം അവന്റർ കണ്ണുകളെ അലങ്കരിച്ചിരുന്നു........ ആരാ ഏട്ടാ.. "

ഇവിടെ ചുറ്റു വിളക്ക് തെളിയിച്ചത്... ആർക്കും ഇവിടെ വരാൻ ഭയം ആണല്ലോ... ജാനകി എത്തി നോക്കി.... അത്‌.. '" അത്‌.. തുടക്കം ഇട്ടത് ഞങ്ങൾ ആണ് പക്ഷെ..... ആാാ അദ്ദേഹം.. അദ്ദേഹം അവിടെ കാണും.... കുഞ്ഞൻ ചാടി ഇറങ്ങി ഓടി കഴിഞ്ഞിരുന്നു അവിടേക്കു..... പുറകെ കുട്ടികളും..... സിദ്ധിയുടെ കൈ പിടിച്ചു ജാനകിയും അകത്തേക്കു വന്നു....... ഓടി വന്ന കുഞ്ഞൻ ഒരു നിമിഷം നിന്നു ചൂണ്ടിൽ തെളിഞ്ഞു വരുന്ന പുഞ്ചിരിയിൽ അവൻ കണ്ടു ശ്രീകോവിലിനു വലത് വശത്തു നിന്നും നടന്നു വരുന്നയാളെ.... കുറുമൻ.... "" സ്വാമി അച്ഛാ... """ ജാനകിയും സിദ്ധിയും ഓടി ചെന്നു ആ നെഞ്ചിലേക് കിടന്നു...... ഇരു കയ്യാലെ രണ്ടുപേരുടെയും ശിരസിൽ തഴുകി കുറുമൻ..... സ്വാമിഅച്ഛൻ.. "" അച്ഛൻ.... കുഞ്ഞന്റെ ഹൃദയം മന്ത്രിച്ചു..... ഏട്ടാ... "" ഓർമ്മവെച്ച നാൾ മുതൽ സങ്കടങ്ങൾ പെയ്തു തീർത്തത് ഈ നെഞ്ചിൽ ആണ്...."" കുറുമന്റെ നെഞ്ചിലെ ഭസ്മത്തിലേക് മുഖം ചേർതു ജാനകി..... അവളുടെ കണ്ണുനീർ ആ ഭസ്‌മം നനയിക്കുന്നത് ഈറൻ നിറഞ്ഞ കണ്ണാലെ നോക്കി കുട്ടികൾ.... സ്വാമി അച്ഛാ... "" നന്ദെ .... നന്ദേട്ടന്റെ കുഞ്ഞ്... കുറിമന്റെ വലം കൈ ഉദരത്തിലേക് ചേർത്തവൾ..... ആ സമയം ആ ഉദരത്തിൽ തെളിയുന്ന ചലങ്ങനളെ അത്ഭുതത്തോടെ നോക്കി എല്ലാവരും... കുഞ്ഞേട്ടാ... ""

ആരും കേൾക്കാതെ കിച്ചുവിനെ തോണ്ടി കുറുമ്പൻ..... ഇത് നന്ദേട്ടന്റെ കുഞ്ഞ് അല്ല..."" ങ്‌ഹേ... "" എന്തുവാടേ കുട്ടിച്ചാത്താ ഈ പറയുന്നത്... പിന്നെ ഇത് ആരുടെ കൊച്ച... കിച്ചു കണ്ണി തള്ളി... ഇത് ജാക്കിച്ചാന്റെ കൊച്ചാ... "" ആ ചാട്ടം കണ്ടാൽ അറിയാം...... പോടാ പട്ടി.... "" പുറകോട്ടു തിരിഞ്ഞവൻ ചുറ്റും നോക്കി... ആകാശ് എവിടെ..? ആ അങ്ങേര് കോവിലിനു മുൻപിൽ നില്പുണ്ട് ...പ്രോപ്പർട്ടി ഒകെ അവിടെ ഉണ്ടോ എന്ന് നോക്കാൻ പോയത് ആയിരിക്കും... പ്രോപ്പ്ര്ട്ടിയോ..? ആാാ പണ്ട് കോകിലാ അങ്ങേരുടെ കൊമ്പും കൈ ഒകെ ഓടിച്ചില്ലേ അതൊക്കെ വല്യേട്ടൻ നേരെ വച്ചത് ധൃ...ധൃ......എന്തോ ഒരു പുളങ്കിതൻ ആയി നോക്കി നില്പുണ്ട്.... ധൃതങ്ങപുളകിതൻ ആണോ നീ ഉദ്ദേശിച്ചത് ... "" കിച്ചു അടിമുടി അവനെ നോക്കി... തനിക് കാര്യം മനസിൽ ആയില്ലേ അത്‌ മതി.... "" താൻ സിദ്ധി ഏടത്തിയെ കൂടി അങ്ങേരുടെ അടുത്തേക് പറഞ്ഞു വിടു അവർക്ക് ഒരു ലൈഫ് ഉണ്ടാകട്ടെ.... ഇപ്പോഴും സിംഗിൾ കളിച്ചു നടക്കുന്ന എന്നോട് തന്നെ പറയണം ഇത്..... കിച്ചു ചുണ്ട് കൂർപ്പിച്ചു ... എന്നാൽ പിന്നെ കോകിലയുടെ ലേഡീസ് ഹോസ്റ്റലിൽ നിന്നും കുഞ്ഞേട്ടനും ഒരെണ്ണത്തെ സെലക്ട്‌ ചെയ്യൻ വയ്യാരുന്നോ... "" പോടാ തെണ്ടി... "" കിച്ചുവിന്റെ ശബദം അല്പം ഉയർന്നതും കുഞ്ഞനും കുഞ്ഞാപ്പുവും തിരിഞ്ഞു കണ്ണുരുട്ടി.....

അത്‌ വാല്യേട്ട ഇവൻ .. ഇവനാ.. "" കിച്ചു കുറുമ്പനിലേക് കൈ ചൂണ്ടി...... നിങ്ങൾ അവനെ കൊണ്ട് അല്പം മാറിനില്ക്കു ഞങ്ങള്ക് സ്വാമിഅച്ഛനോട്‌ സംസാരിക്കണം.... പറഞ്ഞതും കുഞ്ഞൻ കുറുമനെ ഒന്ന് നോക്കി... അങ്ങനെ വിളിച്ചോളൂ.... """ അവകാശം ഉണ്ടന്ന് കൂട്ടിക്കോ..... കുട്ടികൾ അല്പം മാറി നില്കുന്നത് തന്നെ ആണ് നല്ലത്.... കുറുമൻ വെറ്റില കറ പുരണ്ട പല്ല് പുറത്ത് കാട്ടി..... എന്നാൽ ഏടത്തിയും കൂടെ വായോ... അവിടെ ഒരാൾ ഒടിഞ്ഞു പോയ കൊമ്പ് നോക്കി നില്പുണ്ട്... ബോധം വീണില്ല എങ്കിലും എവിടെ ഒക്കെയോ ചെറിയ വെളിവ് വീണിട്ടുണ്ട്..... കുറുമ്പൻ സിദ്ധിയുടെ കൈയിൽ പിടിച്ചു വലിച്ചതും അവൻ പറഞ്ഞതിന്റെ പൊരുൾ മനസിൽ ആകാതെ നോക്കി പെണ്ണ്....... ജാനകിയും അവരുടെ കൂടെ പൊയ്ക്കോളൂ.... കുറുമൻ അവളെയും അവർക്ക് ഒപ്പം പറഞ്ഞു വിട്ടു..... അയാൾക് ഇരുപുറവും ഇരുന്നു കുഞ്ഞനും കുഞ്ഞാപ്പുവും..... സിദ്ധിയും സ്വയം അറിഞ്ഞിട്ടില്ല..... """എന്ത്‌ പ്രതിസന്ധി വന്നാലും അവളെ രക്ഷിക്കാൻ വിനായകന്റ അനുഗ്രഹം ഉള്ളവൻ വരും എന്ന് അവളുടെ മനസിനെ പറഞ്ഞ് പഠിപ്പിച്ചിരുന്നു ഞാൻ ആ പ്രതീക്ഷ അവൾ കൈ വിട്ടില്ല......

കുഞ്ഞന്റെ കയ്യിൽ പിടിച്ചു കുറുമൻ ......ജന്മം കൊണ്ട നാൾ മുതൽ വിനായകനെ മാത്രം ധ്യാനിച്ച് കഴിഞ്ഞവൾ.........ആറാമത്തെ വയസിൽ ജാനകിയുടെ കൈ പിടിച്ചു സ്കൂളിൽ പോകുമ്പോൾ ഓടി വന്നു ആ വിഗ്രഹത്തെ ചുംബനങ്ങൾ കൊണ്ട് മൂടിയവൾ.......അമ്മ ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിൽ ഒരു പങ്ക് മാറ്റിവച്ചിരുന്നു അവൾ പ്രിയന് വേണ്ടി........സ്വയം അറിയാതെ ചെയ്തു കൂട്ടുമ്പോഴും ആ ഉള്ളം പിടച്ചിരുന്നു...... വിനായകന്റെ നെഞ്ചിൽ നിന്നും പറിച്ചു കൊണ്ട് പോയതാ ആ ദുഷ്ട എന്റെ കുഞ്ഞിനെ......... സിദ്ധിയെ അടിമ ആക്കിയത് കൊണ്ട് അവൾക് എന്ത്‌ നേട്ടം ആണ്....? കുഞ്ഞാപ്പു സംശയത്തോടെ നോക്കി.... അവിടെ ആണ് കുഞ്ഞേ നമ്മളെ കാത്തിരുന്ന പരാജയം ഒളിഞ്ഞിരുന്നത്....""സിദ്ധിയിലൂടെ അവൾക്കു കണ്ണുകളാൽ മറ്റുള്ളവരെ നിയന്ത്രിക്കാൻ കഴിയും...... വെറും ബലി അല്ല അവിടെ നടക്കേണ്ടി ഇരുന്നത്..... പിന്നെ...? കുഞ്ഞൻ സംശയത്തോടെ നോക്കി... പറയണോ.. "" നിങ്ങളിലെ കുഞ്ഞു ഹൃദയത്തിൽ അത്‌ ആഴത്തിൽ മുറിവ് ഏൽക്കും.... എനിക്ക് മക്കൾ തന്നെ അല്ലേ നിങ്ങൾ.......

കുറുമൻ സൂക്ഷിച്ചു നോക്കി... പറഞ്ഞോളൂ എല്ലാം നേരിടാൻ മനസിനെ പ്രാപ്തമാക്കി കഴിഞ്ഞിരിക്കുന്നു.... "" കുഞ്ഞൻ മറുപടി പറഞ്ഞതും കുറുമൻ ചമ്രം പിണഞ്ഞു ഇരുന്നു..... സിദ്ധിയെ സാധാരണ ബലി നൽകാൻ ആയിരുന്നില്ല അവളുടെ ലക്ഷ്യം... "" പ്രാകൃതമായ നരബലി... ""അത്രക്കും ക്രൂരമായ മനസിന്‌ ഉടമയ്ക്ക് മാത്രമെ അതിന് കഴിയൂ....... അല്പം മനസാക്ഷി ബാക്കി ഉള്ളവർ ആരും അതിനു മുതിരില്ല.... കുറുമന്റെ കണ്ണിൽ നിന്നും പൊഴിയുന്ന കണ്ണുനീരിൽ രക്തം അലിഞ്ഞു ചേർന്നത് കുഞ്ഞനും കുഞ്ഞാപ്പുവും തിരിച്ചു അറിഞ്ഞു.... എഴുപത്തിയൊന്നു മുത്തുകൾ ഏഴ്മാസം കാളിസ്വരൂപത്തിനു മുൻപിൽ കോകിലയുടെ രക്തത്തിൽ കുതിർത്തു വച്ചു... "" ശേഷം ഇരുപത്തിമൂന്നു ഇഴകൾ പിണച്ചു ചേർത്ത പരുത്തിനൂലിൽ കോർത്ത മുത്തുകൾ സിദ്ധി അല്ലങ്കിൽ ബലി കൊടുക്കേണ്ട കന്യക ആരോ അവരുടെ കഴുത്തിൽ അണിയിക്കും .......ശേഷം ആ കുട്ടിയെ പൂർണ്ണമായും അവളുടെ നിയന്ത്രണത്തിൽ കൊണ്ടു വന്നു... മറ്റൊരാളാൽ ആ നൂലിഴകൾ പൊട്ടി മുത്തുകൾ പൊട്ടിച്ചിതറിയാൽ അയാൾ രോമകൂപങ്ങളിൽ കൂടി രക്തം ചീന്തി മരണപ്പെടും..........അവളുടെ പാതി ആകേണ്ടവന് മാത്രമേ അതിന് അവകാശം ഉള്ളൂ....ഹാ """

അവൻ ഈ ലോകത്ത് ഇല്ല എന്നത് ആയിരുന്നു കോകിലയുടെ ആത്‌മവിശ്വാസം...... മ്മ്മ്.. "" അതേ....... അവിടെ ആണല്ലോ അവൾ പ്രതീക്ഷിക്കാതെ അവൻ വന്നത്... "" കുഞ്ഞന്റെ മുഖത് ചിരി വിടർന്നു.... പരമമായ സത്യം ആണ് കുഞ്ഞേ... "" വരുന്ന ചൈത്ര പൗർണമി നാളിൽ ആയിരുന്നു ബലി നൽകേണ്ടി ഇരുന്നത്.... """ അന്നേ ദിവസം ബ്രഹ്മമുഹൂർത്തത്തിൽ സിദ്ധിയെ ആദ്യം മഞ്ഞൾ ചാർത്തി കുളിപ്പിക്കും പിന്നെ തേനും രക്തചന്ദനവും സമാസമം നഗ്നമായ ദേഹത്ത് ചാർത്തി ക്ഷീരത്തിൽ( പാല് ) സ്നാനം ശേഷം ജലത്തിൽ സ്നാനം...... അതിന് ശേഷം ബലി കൊടുക്കേണ്ട കന്യകയുടെ മുടി മുണ്ഡനം ചെയ്യും അത്‌ അഗ്നിക്ക് ഇര ആക്കും അതിൽ നിന്നും ലഭിക്കുന്ന ചാരം ജലത്തിൽ ചേർത്തു ബലി നടക്കേണ്ട പുരയുടെ ചുറ്റും തളിക്കും ..... പിന്നെ ആ ബലിയെ തടുക്കാൻ ആരാലും കഴിയില്ല സാക്ഷാൽ മഹാദേവൻ വിചാരിച്ചാൽ പോലും കഴിയില്ല........... കുറുമൻ ദീർഘമായ്‌ നിശ്വസിച്ചു...... കുഞ്ഞനും കുഞ്ഞാപ്പുവും എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു... പിന്നീട് രണ്ട് വിനാഴിക സമയം കന്യകയെ കാളി വിഗ്രഹത്തിനു മുന്പിൽ പടുത്തുയർത്തിയ ശയ്യയിൽ നൂലിഴ ബന്ധം ഇല്ലാതെ കിടത്തും......മ്മ്ഹ്ഹ് "" മുള്ളുകളാൽ അലങ്കരിച്ച ശയ്യ.....കന്യകയിൽ നിന്നും ഇറ്റു വീഴുന്ന രക്തതുള്ളികൾ ആ മുള്ളികളിൽ കൂടി ശേഖരിക്കും.. ഉരുവിടുന്ന ഓരോ താന്ത്രിക ശ്ലോകങ്ങളുടെ അവസാനം കോകിലാ ഓരോ വിരലുകൾ കൊണ്ട് ആ രക്തം തൊട്ടു നാവിൽ വയ്ക്കും.........

സിദ്ധിയുടെ കഴിവുകൾ ഓരോന്നായി കോകിലയിലേക് ആ നിമിഷം കടന്നു വരും..... ഹ്ഹ... "" കുട്ടികൾ രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞു........ കഴിഞ്ഞില്ല ബലി കർമ്മത്തിലേക് വന്നില്ല... എന്തായാലും നിങ്ങൾ അറിഞ്ഞിരിക്കണം ചിലത് തിരിച്ചറിയാൻ അത് സഹായം ആകും..... കുറുമൻ തുടര്ന്നു...... പിന്നീട് സിദ്ധിയുടെ കൈ വിരലുകൾ ഓരോന്നായി അറുത്തെടുക്കും... " അത് നൂലിൽ കോർത്തു മാല പോലെ കഴുത്തിൽ അണിയും കോകിലാ ... എങ്കിൽ മാത്രമേ ബലി നടത്താൻ കഴിയൂ..... ശേഷം നീചമായ ദുര്മന്ത്രവാദ ശക്തിയാൽ മൂർച്ച കൂടിയ വാളിനാൽ ജീവനോടെ തന്നെ കന്യകയിൽ മുറിവ് ഏല്പിക്കും അവളുടെ കഴുത്തിൽ നിന്നും താഴോട്ട് കീറി മുറിക്കും..... അവളുടെ പിടക്കുന്ന ഹൃദയം തെളിയും വരെ ആഴത്തിൽ മുറിവ് ഏല്പിക്കും......... അവളിൽ ഏൽക്കുന്ന ഓരോ വേദനയും അതിൽ നിന്നും ഉയര്ന്നു വരുന്ന നിലവിളിയും കാളിയമ്മക്കുള്ള നൈവേദ്യം ആയി കരുതുന്നു.... ആ നിലവിളി ഉച്ചസ്ഥായിൽ എത്തുമ്പോൾ കന്യകയുടെ പിടക്കുന്ന ഹൃദയം കോകിലാ ഇരുകയ്യാലെ എടുക്കും.... അതിലെ പിടപ് തീരും മുൻപേ ആ ഹൃദയ രക്തം വലിച്ചു കുടിക്കണം.... ശേഷം രണ്ട് മണിക്കൂർ ഗാഢനിദ്രയിലേക് പോകും അവൾ..... ഉണർന്നു വരുന്നവൾ സിദ്ധിയുടെ എല്ലാ കഴിവുകളും തന്നിലേക്കു ആഗിരണം ചെയ്തു കഴിഞ്ഞിരിക്കും....... കുഞ്ഞന്റെയും കുഞ്ഞാപ്പുവിന്റെയും കണ്ണുകളിൽ അഗ്‌നി ആളി കത്തുന്നത് കുറുമൻ കണ്ടു...... ക്രൂരതയുടെ പര്യായം...""""

നന്ദേട്ടനിലേക്ക് നമുക്ക് എത്താൻ കഴിഞ്ഞിരുന്നില്ല എങ്കിൽ എല്ലാം കൈവിട്ടു പോയേനെ... "" ആഹ്ഹ.. "" ആഹ്ഹ് കുഞ്ഞൻ അണച്ചു.. അതേ കുഞ്ഞേ... " സിദ്ധിയുടെ പതിനേഴു വയസ് പൂർത്തി ആകും മുൻപേ ആ കർമ്മം നടന്നിരിക്കണം... ഇനി വരുന്ന വെള്ളിയാഴ്ച ആണ് ചൈത്ര പൗർണ്ണമി... അതായത് നാലു ദിവസങ്ങൾ കൂടി മാത്രം ബാക്കി........ പക്ഷെ അതിന് മുൻപേ അവൻ വന്നു വഴി തെളിച്ചു..... കുറുമൻ ദീർഘമായി ഒന്ന് നിശ്വസിച്ചു കൊണ്ട് കുഞ്ഞനെ നോക്കി അവന്റെ മനസ് മറ്റെവിടെയോ ആണ്...... എന്താണ് ആലോചിക്കുന്നത്...? കുറുമൻ അവനെ തട്ടി വിളിച്ചു.... ങ്‌ഹേ.. " അത്‌... അത്‌... എന്തിനായിരുന്നു അവൻ മറഞ്ഞിരുന്നത്...? അവന്റ ഹൃദയം എന്തിനാണ് ഒരു രോഗതത്തെ സ്വീകരിച്ചത്...? കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു... അതിന് ഉത്തരം ഞാൻ പറഞ്ഞ വാക്കുകലിലുണ്ട്...കുറുമൻ പുഞ്ചിരിച്ചതും കുഞ്ഞാപ്പു സംശയത്തോടെ കുഞ്ഞനെ നോക്കി... കേശു "" നിനക്ക് അതിന് ഉത്തരം കിട്ടിയില്ലേ.. "? മ്മ്ഹ്ഹ്... ഇല്ല അവൻ തലയാട്ടി.... നമ്മൾ പരാജിതർ ആയാൽ സിദ്ധിയുടെ ബലി നടക്കും.... """""""അവിടെ കീറി മുറിക്കപെടുന്നത് അവന്റെ ഹൃദയം തന്നെ ആണ്...ആ ഹൃദയം നിലച്ചാൽ അവനും നിലയ്ക്കും.... """""""""

അവനാൽ മാത്രമേ അവൾക്കു സംരക്ഷണം ഉള്ളൂ എന്നവൻ അവന്റ ഉപബോധ മനസിൽ തിരിച്ചു അറിഞ്ഞിരുന്നു.... അവളുടെ സംരക്ഷണര്തം മാത്രം ആണ് അവൻ മറഞ്ഞിരുന്നത്.... അവൻ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞാൽ ഏത് വിധേനയും ജലന്ധരൻ അവനെ ഉന്മൂലനം ചെയ്യും........ പിന്നെ നടക്കുന്നത് വലിയ വിപത് ആയിരിക്കും.... ഈ ലോകം തന്നെ അവരുടെ അധീനതയിൽ ആകും..... ദുഷ്ടശക്തികൾ തേർവാഴ്ച നടത്തും...... """ ജന്മം കൊണ്ട നാൾ മുതൽ നന്മയ്ക്കു വേണ്ടി സ്വയം ത്യാഗം സഹിച്ചവർ...... വിനായകനും അവന്റെ പാതിയും......കുഞ്ഞന്റെ കണ്ണുകൾ നിറഞ്ഞൊഴുകി........... മ്മ്മ് "" ജന്മം കൊണ്ട നിമിഷം അച്ഛനാൽ നോവേറ്റവൻ... "" ഇന്ന് അച്ഛനു വേണ്ടി സ്വയം ആ നോവ് ഏറ്റെടുത്തവൻ..... എന്റെ കുഞ്ഞ്.... ""...ഈ ബലി കർമ്മം നടന്ന്നിരുന്നു എങ്കിൽ അവൾക്കൊപ്പം ആ ഹൃദയവും തകരും.... കുറുമൻ ഇടത്തെ നെഞ്ചൊന്നു തിരുമ്മുമ്പോൾ കുഞ്ഞന്റെ ഹൃദയവും പൊട്ടി തകരും പോലെ തോന്നി.......... ശങ്കു.. ""നെല്ലിമല മൂപ്പന്റെ കയ്യാലെ അവൻ ജലാശയത്തിന്റെ അടിത്തട്ടിലേക്ക് വലിച്ചെറിയുമ്പോൾ ഇവിടെ കോകിലാ അവന്റെ പെണ്ണിനെ തന്റെ അടിമ ആക്കി......

ജലന്ദരനും അവന്റെ അനുയായികൾക്കും മാപ്പില്ല കൊല്ലണം.... ... ""കുഞ്ഞാപ്പു പല്ല് കടിച്ചു..... അരുത് കുഞ്ഞേ... "" എല്ലാത്തിനും സമയം ഉണ്ട് എടുത്തു ചാടി ഒരു തീരുമാനം എടുത്താൽ അത്‌ പരാജയത്തിൽ ചെന്നു നില്ക്കു... "" കാരണം നിങ്ങളെക്കാൾ ശക്തരാണവർ...... വഴി തെളിക്കാൻ നിങ്ങൾക് സഹായം ആകാൻ മാത്രമെ എനിക്ക് കഴിയൂ...ബുദ്ധിപൂർവം അവരിൽ എത്തിച്ചേരേണ്ടത് നനിങ്ങൾ ആണ്.... കുറുമൻ കുട്ടികളുടെ എടുത്തു ചാട്ടത്തെ തടഞ്ഞു ആ നിമിഷം... അറിയാം... "" അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്.... ഈ നിമിഷം മുതൽ അവനുള്ള കെണി ഞങ്ങൾ ഒരുക്കി കഴിഞ്ഞു..... പല കഥകളും അച്ഛനിൽ നിന്നും അറിയണം.... കുഞ്ഞന്റെ കണ്ണിലെ ആത്മവിശ്വാസം നോക്കി ഇരുന്നു കുറുമൻ....... 💠💠💠💠 പീപ്പി... പീപ്പി..... ""ചെവിയിലേക്ക് ഓലക്കാൽ കൊണ്ട് പീപ്പിയുടെ ശബ്ദം അടിച്ചതും സിദ്ധി ഞെട്ടി തിരിഞ്ഞു നോക്കി..... വായിൽ വെച്ച പീപ്പി ഒന്നു കൂടി ഊതി കുറുമ്പൻ ... പിന്നാലെ സച്ചുവും കിച്ചുവും നിരന്നു നിന്നു...കോവിലന്റെ ഇടത്തെ ഭീതിയോട് ചേർന്ന് നിന്നവർ.... ഇവിടെ നിന്നു നഖം കടിച്ചിട്ടു കാര്യം ഇല്ല നേരെ പോയി അറ്റാക്ക് ചെയ്യണം.....കിച്ചു കണ്ണുകൾ ചലിപ്പിച്ചു... മ്മ്മ്.. എന്നിട്ട് വേണം എന്നെ വീണ്ടും വഴക് പറയാൻ..... ചുണ്ട് കൂർപ്പിച്ചവൾ....

ഇങ്ങേരു കുറെ നേരം ആയല്ലൊ ശ്രീകോവിലിൽ നോക്കി നെടുവീർപ്പിടുന്നു.. എന്നാൽ പിന്നെ അകത്തേക് കേറി ഇരുന്നു കൂടെ.... കുറുമ്പൻ കൂർപ്പിച്ചു നോക്കി........ ഏട്ടത്തി അങ്ങോട്ട് ചെല്ല്.. "" പറഞ്ഞു തീരും മുൻപേ കുറുമ്പൻ അവളെ തള്ളി മുന്പിലേക്.... പെട്ടന്നുള്ള നീക്കം ആയത് കൊണ്ട് ആകാശിന്റെ മേലേക്കവൾ ചെന്നു വീണു........ സിദ്ധി... "" ഒരു പിടപ്പോടെ വീഴാൻ പോയവളുടെ ഇടുപ്പിൽ കൈ ചുറ്റിയവൻ....... തന്റെ നെഞ്ചിലേക് ചേരുന്നവളുടെ ഹൃദയം ഇടുപ്പിന്റെ വേഗത തന്റെ നെഞ്ചിലേക് ആഴ്ന്നിങ്ങുന്നത് ആ നിമിഷം അറിഞ്ഞവൻ....... അങ്ങനെ ആ രണ്ട് ഹൃദയങ്ങളും ഒന്നാവുകയാണ് സൂർത്തുക്കളെ ഒന്നാവുകയാണ്... "" ബാ ഇനി നമുക്ക് പോകാം.... കുറുമ്പൻ പുറകോട്ടു തിരിഞ്ഞു പോകാൻ ഒരുങ്ങിയ നിമിഷം മൂവരും അതേ പോലെ തിരിഞ്ഞു... എന്റെ കൊച്ചേ "" നീ എന്തിനാ എന്റെ പുറകെ നടക്കുന്നത്......... ആ കൊച്ച് ചെക്കന്റെ വാക്ക് കേട്ടിട്ട് ആണെങ്കിൽ അവന് തലക്ക് വട്ടാ... ദേ"" കുഞ്ഞേട്ടാ എനിക്ക് വാട്ടാന്ന്... "" ഇങ്ങേരെ ഇന്ന് ഞാൻ... കുറുമ്പൻ മുന്പോട്ട് ആഞ്ഞതും സച്ചു അവനെ വിലക്കി.... സിദ്ധിയുടെ കണ്ണുനീർ ആയിരുന്നു അതിന് കാരണം........ ചേട്ടായി.. "" എനിക്ക്.... ഇക്ക് അറിയാം ചേട്ടായിടെ അസുഖം കാരണം ആണ് ന്നെ"" ഒഴിവാക്കുന്നത് എന്ന്........... അറിയാല്ലോ... ""

ഇതിന്റെ പിടപ്പ് ഏത് നിമിഷവും നിന്നു പോകും അതിനിടയിൽ നിന്നെ കൂടി എനിക്ക് ഏറ്റെടുക്കാൻ വയ്യ കൊച്ചേ.... "" പിന്നെ നിന്റ കഴുത്തിൽ കിടന്ന മാല പൊട്ടിയത് അത്‌ എങ്ങനെയോ പൊട്ടി എന്ന് വച്ച് അതിന് മറ്റൊരു അർത്ഥതലം മെനയണ്ട..... നിനക്ക് നല്ലൊരു ചെറുക്കനെ ഞാൻ.....ഞാൻ... തപ്പി കണ്ടു പിടിച്ചു തരാം... അത്‌ പറയുമ്പോൾ ആകാശിന്റെ ശബ്ദം ഇടറി......... അതിന് ഇങ്ങേരു മെനക്കെടണം എന്നില്ല.... "" ഞങ്ങൾ ആങ്ങളമാരുണ്ട് ഏട്ടത്തിക് ചെക്കനെ ഒപ്പിച്ചു കൊടുക്കാൻ..... ""കുറുമ്പൻ ചാടി വീണു പുറകെ സച്ചുവും കിച്ചുവും.... കിച്ചുവേട്ട കേട്ടഡോ താലി സച്ചുവേട്ട കോട്ടഡോ മേളം....... "" ങേഹേ.... "" ഞാനോ.... നിനക്ക് ഭ്രാന്ത്‌ ആണോ ചെറുക്കാ..... "" കിച്ചു കണ്ണ് തള്ളി..... ഇങ്ങേര്ക് വേണ്ടങ്കിൽ പിന്നെ ഇതിനു ഒരു ജീവിതം വേണ്ടേ... "" അതിന് നീ എന്തിനാടാ എന്റെ പേര് വലിച്ചു ഇഴക്കുന്നത്...? അ.. അ.. അവൾക്കു പ.... പ.....പ.....പതിനെട്ടു ആയിട്ടില്ല.... കുറുമ്പന്റെ ആവേശം കണ്ടതും ആകാശ് നിന്നു വിക്കി..... ആകാശേ.... "" അവളുടെ ജീവൻ രക്ഷിച്ചത് ആണ് നീ... അവളുടെ മുന്പിൽ ദൈവത്തിനും ഉപരി ആണ് നിനക്കുള്ള സ്ഥാനം..... "" നീ ഓരോ നിമിഷവും ഒഴിവാകുമ്പോഴും നിന്നിലേക് അടുത്തുകൊണ്ടിരിക്കുകയാണ് ഇവൾ..... കൈ വിടാതെ ചേർത്ത് നിർത്തി കൂടെ....

സച്ചുവിന്റ് കണ്ണ്‌ നിറഞ്ഞു തുടങ്ങി..... ചേട്ടായി..... "" എന്റെ ഹൃദയം പോലും ചേട്ടായിക്ക് തരാൻ ഞാൻ തയാറാണ്.... "" സിദ്ധയുടെ കണ്ണുകൾ യാചനയോടെ നോക്കി..... ഹൃദയം മാത്രം ആക്കണ്ട മുഴുവനും ആയി കൊടുത്തോ.......... ഞൊടി ഇടയിൽ കുറുമ്പൻ അവളുടെ കൈ പിടിച്ചു ആകാശിന്റെ കയ്യിലേക് കൊടുത്തു........ ആാാ.. "" കെട്ടു കഴിഞ്ഞു കെട്ടു കഴിഞ്ഞു..... തൊട്ട് അപ്പുറത്തു നിന്ന പുൽച്ചെടികൾ പറിച്ചെടുത്തു അവരുടെ തലയിൽ ഇട്ടു........ ഞാൻ കൃതാര്ഥൻ ആയി....... പോടാ അവിടുന്ന്... "" ചുമ്മ ഇരുന്ന എന്നെ വിളിച്ചോണ്ട് വന്നു കല്യാണം കൂടി കഴിപ്പിച്ചോ..."" ആകാശ് കൈ കുടഞ്ഞു.... എടാ... "" പോകാം നമുക്ക്... "" കുഞ്ഞനും കുഞ്ഞാപ്പുവും കുറുമനും കൂടി വന്നു........ "" ചേട്ടായി വിളിച്ചിരുന്നു """""ആരവേട്ടൻ വന്നിട്ടുണ്ട് നമ്മളെ കണ്ടിട്ട് പോകാൻ നില്ക്കുകയാണെന്നു......ഇപ്പോൾ തിരിച്ചാൽ രാത്രിക്ക് മുൻപ് എത്താം....... കുഞ്ഞൻ അത്‌ പറഞ്ഞു കൊണ്ട് ആകാശിന്റെ മുഖതെക്ക് നോക്കി... ഇവന് എന്ത്‌ പറ്റി...? കുഞ്ഞൻ സംശയത്തോടെ നോക്കി... അത്‌ ഒന്നും ഇല്ല വാല്യേട്ട ഒരു കല്ലുമാല കല്യാണം നടത്തി..... അതിന്റ സങ്കടം ഛെ "" സന്തോഷം ആണ്.... കുറുമ്പൻ പറഞ്ഞതും സിദ്ധി നാണം കൊണ്ട് മുഖം താഴ്ത്തി........ ചില വിധികൾ അങ്ങനെ ആണ്.... "" തേടി വരും.... "" എന്റെ മോള് കാത്തിരുന്നത് കിട്ടിയില്ലേ... "

നഷ്ടപ്പെട്ടു പോയ ഏട്ടനേയും തിരികെ ലഭിച്ചു .... സന്തോഷത്തോടെ പൊയ്ക്കോളൂ..... സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു കൂട്ടം ആളുകളിലേക് ഇനി എന്റെ മക്കളും ഇറങ്ങി ചെല്ലണം..... കുറുമൻ സിദ്ധിയുടെ മുടിയിഴകളെ തലോടി....... മുന്പോട്ട് നടക്കുമ്പോൾ കുറുമ്പന്റെ കൈയിൽ പിടിച്ചു കുറുമൻ...... "" രുദ്രച്ഛ... "" സൊ.... സോറി... അ... അ.. അറിയാതെ രുദ്രച്ചനെ ഓർത്ത് പോയി.... വായിൽ നിന്നും വീണ അബദ്ധം പോലെ കുറുമന്റെ കണ്ണുകളിലേക് നോക്കി.... അങ്ങനെ വിളിചോളൂ... "" തന്റെ ഭാണ്ഡത്തോട് ചേർന്ന് ഇരുന്ന തുണി സഞ്ചി കുറുമ്പന്റെ കൈയിൽ കൊടുത്തു...... "" നിറയെ മാമ്പഴം ഉണ്ട്.... എല്ലാവർക്കും കൊടുക്കണം... ഇനി ഇവിടെ ആദ്യം തന്നില്ല എങ്കിൽ പിണങ്ങി പോയാലോ.... അതിനി നിന്റെ രുദ്രച്ഛനും വീണമ്മക്കും സഹിക്കില്ല...... "" കുറുമൻ ചിരിക്കുമ്പോൾ കുഞ്ഞനും കൂടെ ചിരിച്ചു......... എല്ലാർക്കും കൊടുക്കാം.... ""നിറഞ്ഞ സന്തോഷത്തോടെ തലയാട്ടി പോകുന്നവനെയും ബാക്കി കുറുമ്പൻമാരെയും വാല്സല്യത്തോടെ നോക്കി കുറുമൻ......... 💠💠💠💠 നീ എന്താ ആരവ് ആലോചിക്കുന്നത്...... "" നന്ദന്റെ സമീപം കസേരയിൽ ഇരിക്കുന്ന ആരവിനെ സൂക്ഷിച്ചു നോക്കി ചിത്രൻ....... അത്‌... ചിത്ര ഞാൻ നന്ദനെ എവിടെയോ കണ്ടിട്ടുണ്ട്..... മുൻപെങ്ങോ പരിചിതം ആയത് പോലെ.....

ഏയ് നീ നന്ദനെ കാണാൻ സാധ്യത ഉണ്ടന്ന് തോന്നുന്നില്ല ആരവ്... "" ചിത്രൻ ഇടം കൈ കൊണ്ട് മയിൽപീലിയിൽ അല്പം മരുന്നെടുത്തു നന്ദന്റ ദേഹത്തു പുരട്ടി..... ചിത്രൻ പറഞ്ഞത് ശരിയാണ് സാർ എന്നെ കാണാൻ തീരെ സാധ്യത ഇല്ല.. "" നന്ദൻ ചെറുതായ് ചിരിച്ചു... "" അതും ശരിയാണ്... പക്ഷെ എവിടെയോ... ഇനി എന്റെ തോന്നൽ ആയിരിക്കും..... "" പറയുമ്പോഴും ആരവിന്റെ ഉള്ളിൽ സംശയങ്ങൾ നിറഞ്ഞു.... എന്തായാലും ഇവൻ ഒന്ന് ചിരിച്ചു കണ്ടല്ലോ... "" പിള്ളേർ ജാനകിയെ കൂട്ടി തിരിച്ചു എന്ന് അറിഞ്ഞു കഴിഞ്ഞാണ് എന്തെകിലും കഴിച്ചത് തന്നെ..... ചിത്രൻ അവന്റെ തലയിൽ തലോടി.... ചിത്ര..."" ഇന്ന് ഈ നിമിഷം ഞാൻ അനുഭവിക്കുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ല... കൈ വിട്ടു പോയ ജീവിതം എന്നിലേക്കു തിരികെ വരുന്നു..... നന്ദന്റ കണ്ണുകൾ നിറഞ്ഞു.... കുഞ്ഞേ.... "" കുട്ടികൾ വന്നു...... മൂർത്തി വാതുക്കൽ നിന്നും എത്തി നോക്കി... ആഹ്ഹ്.. "" ജാനകി.... എന്റെ ജാനകി...... നന്ദൻ പതുക്കെ പൊങ്ങാൻ ഒരു ശ്രമം നടത്തി.... എന്താ കുഞ്ഞേ ഈ കാണിക്കുന്നത്.... """ദേഹത്തെ മരുന്നുകൾ ഇളകും """""മൂർത്തി ശാസനയോടെ അകത്തേക്കു കയറി....... അത്‌.. എന്റെ... ന്റെ... ജാനകിയെ കാണാൻ ഉള്ള ആവേശം കൊണ്ട്.....

ജാനകികുഞ്ഞ് ഇങ്ങോട്ട് തന്നെ അല്ലേ വരുന്നത്....നിങ്ങൾക് തമ്മിൽ കാണാൻ ഉള്ള സൗകര്യം ഒരുക്കാൻ അല്ലേ അറയിൽ നിന്നും കുഞ്ഞിനെ മുറിയിലേക്കു മാറ്റാൻ സഞ്ചയൻ കുഞ്ഞു പറഞ്ഞത്.... "" മൂർത്തി അവന്റെ നെഞ്ചിൽ നിന്നിം ഇളകിയ മരുന്ന് ഒന്ന് കൂടി തേച്ച് പിടിപ്പിച്ചു... നന്ദാ നീ ഇവിടെ കിടക്ക്... " ആരവ് ഞാൻ ജാനകിയെ കൊണ്ട് വരാം... " അവൾക് ഇവൻ കഴിഞ്ഞാൽ പിന്നെ പരിചയം ഉള്ളത് എന്നെ അല്ലേ.... ചിത്രൻ ചിരിച്ചു കൊണ്ട് മൂർത്തിക്കു ഒപ്പം പുറത്തേക് ഇറങ്ങി... 💠💠💠💠 എടാ.... "" എഴുനെൽക്കട... "" മനയെത്തി..... കുഞ്ഞൻ പുറത്തിറങ്ങി മൂരി ഒന്ന് നിവർത്തി പുറകിലേക്ക് നോക്കി......... ഏറ്റവും പുറകിൽ സച്ചുവിന്റെയും കിച്ചുവിന്റെയും ദേഹത്തു ഒരു പോലെ തലയും കാലുകളും എടുത്തു വെച്ചു ഉറക്കം ആണ് കുറുമ്പൻ..... എടാ.. "" പൊട്ടാ.... എഴുനെൽക്കട... കിച്ചു ഒരു തട്ട് കൊടുത്തു..... കോകിലാന്റിയെ ജലന്ദരന് കൊടുക്കാം ..ഹാപ്പി മാരീഡ് ലൈഫ് """.... ഉറക്കത്തിൽ പിച്ചും പേയും പറയുന്നവനെ ഉന്തു കൊടുത്തു താഴേക്കു ഇട്ടു സച്ചുവും കിച്ചുവും...... കല്യാണം കഴിഞ്ഞോ..... " ചാടി എഴുനെറ്റവൻ.... പോടാ അവിടുന്നു മന എത്തി... "" അവനെ വലിച്ചു പുറത്തേക് ഇറക്കി കിച്ചു......ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് ആകാശിനെ നോക്കി മുഖം പൊത്തി ചിരിച്ചു കൊണ്ട് മുന്പിലേക് ഇറങ്ങി വന്ന ഇന്ദുവിനെ നോക്കി... അമ്മേ ഒരു ദുർബല നിമിഷത്തിൽ എന്റെ കല്യാണം കഴിഞ്ഞു എന്ന് വിളിച്ചു പറ മനുഷ്യ...""

ആകാശിന്റെ ചെവിയിൽ പതിയെ പറഞ്ഞു കുറുമ്പൻ..... പോടാ.. "" തെണ്ടി.... ആരും കാണാതെ ഒരു ചവുട്ട് കൊടുത്തതും... ആാാാ """" ഒന്ന് അലറി കുറുമ്പൻ..... എന്താടാ അവിടെ... ""? രുദ്രനും ഉണ്ണിയും ഇറങ്ങി വന്നു... ഒന്നുല്ല രുദ്രച്ഛ... "" എന്റെ ലോക്കറിലേക് പുതിയ രണ്ട് പണയം കൂടി വന്നു എന്ന് പറഞ്ഞതാ...... "" കൈയിലെ ട്രാവൽ ബാഗ് എടുത്തു കൊണ്ട് ചിന്നുവിന്റെ അടുത്തേക് പോയി...... ചതി അത്‌ ഞാൻ ക്ഷമിക്കില്ല... മേലിൽ അവലോസുണ്ട ഉണ്ടാക്കിയാൽ നിന്റ കൈ ഞാൻ തല്ലി ഒടിക്കും... നാളെ തന്നെ ഡോക്ടറെ കാണണം പല്ല് പോയി..... മുഖം ഒന്ന് കോട്ടി എരിവ് വലിച്ചവൻ അകത്തേക്കു പോകുമ്പോൾ ഭദ്ര വായ പൊത്തി ചിരിച്ചു.... നീ ചിരിക്കണ്ട "" സൂക്ഷിച്ചാൽ ദുഖിക്കണ്ട.."" ഉറക്കെ വിളിച്ചു പറഞ്ഞതും ഭദ്ര സംശയത്തോടെ നോക്കി.. അച്ഛാ.... ""കുഞ്ഞൻ രുദ്രന്റ നെഞ്ചിലേക് കിടന്നു...കണ്ണടക്കുമ്പോൾ തന്നിൽ നിന്നും അകന്ന കുറുമന്റെ ഗന്ധം അവിടെ ആകെ നിറഞ്ഞു........ ചിത്ര."" ജാനകി ഗർഭിണി ആണെന്നു നന്ദനെ അറിയിച്ചോ....? ഉണ്ണി ചെറിയ ചിരിയോടെ ചോദിച്ചു.. ഇല്ല ചേട്ടച്ഛ.. "" നേരിൽ കാണട്ടെ... അവനായി നൽകുന്ന ഇരട്ടി മധുരം... ഒന്നും പറഞ്ഞിട്ടില്ല... ജാനകി തന്നെ എല്ലാം പറയട്ടെ....അവൻ അനാഥൻ അല്ല എന്ന് തിരിച്ചറിയട്ടെ പാവം.....

ചിത്രന്റെ കണ്ണുകൾ ജാനകിയിലേക്കും സിദ്ധിയിലേക്കും പോയി... സിദ്ധി പരിചിതം അല്ലാത്ത സ്ഥലത്തെ ആകാംഷയോടെ നോക്കുമ്പോൾ... ജാനകിയുടെ കണ്ണുകളിൽ മറ്റൊരു ഭാവം ആയിരുന്നു...... കണ്ണുകൾ കാലഭൈരവനിലേക് പോകുമ്പോൾ കാലുകളും യാന്ത്രികമായി അവിടേക്കു ചലിച്ചു.... ഇത്... "" ഇത്.... ഇവിടെ അല്ലായിരുന്നു ഞാൻ.. ഞാൻ കണ്ടത്.... അവിടെയാണ്..... പണ്ട് ആ ശില്പം ഇരുന്ന ഭാഗത്തേക് അവൾ കൈ ചൂണ്ടുമ്പോൾ രുദ്രനും ഉണ്ണിയും സഞ്ചയനും ചിത്രനും സംശയത്തോടെ നോക്കി.......... മോൾക്ക് ഇവിടെ അറിയാമോ...?വന്നിട്ടുണ്ടോ ഇവിടെ..? സഞ്ചയൻ മുന്പോട്ട് വന്നു...... മ്മ്ഹ്ഹ്.... ഇല്ല ""പക്ഷെ എന്റെ സ്വപ്നത്തിൽ ഞാൻ... ഞാൻ കാണാറുണ്ട് ഈ മന..... ഇവിടെ ഓടികളിക്കാറുണ്ട് ഞാൻ............. ജാനകി അത്‌ പറയുമ്പോൾ എല്ലാവരും സംശയത്തോടെ നോക്കി .. ഒരുപാട് ആർട്ടിക്കിൾ ഈ മനയെ കുറിച്ച് വരാറുണ്ട്.... മോള് അത്‌ വായിച്ചു കാണും.... "" രുദ്രൻ മുൻപിലേക്ക് വന്നു...... വാവേ """ നിങ്ങൾ നന്ദന്റെ അടുത്തേക്ക് കൊണ്ട് പോകൂ ജാനകിയെയും സിദ്ധിയെയും .....രുദ്രൻ അവളെ വീണയുടെ കയ്യിലേക് കൊടുത്തു... നന്ദേട്ടൻ.... """ വീണയുടെ മുഖത്തേക് ആകാംഷയോടെ നോക്കിയവൾ.... അകത്തുണ്ട്... " ഈ തുടിപ്പ് അറിയാതെ കാത്തിരിപ്പുണ്ട്‌....

വീണയും ആവണിയും ചിത്രനും കൂടി അവളെ അകത്തേക് കൊണ്ട് പോയതും രുദ്രൻ തിരിഞ്ഞു കുഞ്ഞനെ നോക്കി........ ദേവൂട്ടൻ... """ വെളിവ് വന്നു രുദ്രച്ഛ.. "" വിവരം വന്നില്ല..... സച്ചു വിളിച്ചു പറഞ്ഞു.... നിന്റെ അച്ഛനെ പോലെ അല്ലേ... "" രുദ്രൻ ഉണ്ണിയെ നോക്കി..... അതേ ഏറെക്കുറെ രുദ്രച്ഛ.. "" സച്ചുവും കിച്ചുവും ശരി വച്ചു കൊണ്ട് ആകാശിനെയും കൊണ്ട് അകത്തേക്ക് നടന്നു... പോടാ അവിടുന്നു... "" സ്വന്തം അച്ഛനെ പോലും വെറുതെ വിടില്ല.... എടാ കുഞ്ഞാ... "" കോകിലാ എങ്ങനെ ഉണ്ട്... " മരുന്നിനു പോലും നമ്മളെ ഒന്നും ആർക്കും വേണ്ട... ഉണ്ണി താടിക്ക് കൈ കൊടുത്തു... ദേ ഉണ്ണിമാ ഞാൻ വല്ലോം പറയും... "" തള്ളേടെ പല്ല് അടിച്ചു താഴെ ഇടാൻ തോന്നിയത് ആണ്.... കുഞ്ഞൻ പല്ല് കടിച്ചു കൊണ്ട് അകത്തേക്കു കയറിയതും പുറകെ പോകാൻ ഒരുങ്ങിയ ഉണ്ണിയുടെ കോളറിൽ പിടിച്ചു നിർത്തി രുദ്രൻ... എന്താ രുദ്രേട്ട...... "" അവൻ സംശയത്തോടെ നോക്കി...... സഞ്ചയ""".... ജാനകിക്ക് ഒരു ആർട്ടിക്കിൾ വഴിയുള്ള പരിചയം അല്ല ഈ ഇരികത്തൂർ മനയുമായി...... "" പിന്നെ.....? സഞ്ജയനും ഉണ്ണിയും സംശയത്തോടെ നോക്കി.... അറിയില്ല.... ""എനിക്കും അറിഞ്ഞു കൂടാ..... അവൾ ഈ മനയിലെ കുട്ടി തന്നെ എന്നൊരു തോന്നൽ.... "" രുദ്രൻ മീശ കടിച്ചു.... പദ്മാ....... """""""""""അകത്തു നിന്നും ആരവിന്റെ ശബ്ദം ഉയർന്നതും മൂവരും ഞെട്ടി തിരിഞ്ഞു........ ( തുടരും ).......

NB::: പറഞ്ഞത് പോലെ വലിയ part ഉണ്ട്.. "" നന്മയ്ക്കു വേണ്ടി വഴി തെളിക്കാൻ നമുക്കു ചുറ്റും ആരെങ്കിലും കാണും അതിന് ഞാൻ ഇവിടെ നല്കുന്ന രൂപങ്ങളിൽ ഒന്നാണ് കുറുമൻ..... വഴി തെളിക്കാൻ മാത്രമേ കുറുമന് കഴിയൂ.....അത്‌ കുറുമൻ പറയുന്നുണ്ട്.... ബാക്കി എല്ലാം കുട്ടികൾ ബുദ്ധിപൂർവ്വം കണ്ടെത്തട്ടെ... ആകാശ് മറഞ്ഞിരുന്നതിന്റെ പൊരുൾ മനസിൽ ആയല്ലൊ.. "" സിദ്ധിയെ ബലി കൊടുത്താൽ പിന്നെ ഇവർക്ക് വിജയം ഇല്ല അവളെ അവിടെ നിന്നും നേരെത്തെ സംരക്ഷിക്കാനും അവർക്ക് കഴിയില്ല അതിന് ഒരു വഴി വേണം... അത്‌ നന്ദനിലൂടെ ജലന്ധരൻ തന്നെ തുറന്നിട്ടു....ആകാശ് ജീവനോടെ ഉണ്ടന്ന് മനസിൽ ആയാൽ ഒരുപക്ഷെ അവന്റ ജീവൻ അപകടത്തിൽ ആയേനെ........ സിദ്ധിക്ക് മറിച്ചായിരുന്നു വിധി എങ്കിൽ ആകാശും ജീവൻ വെടിഞ്ഞേനെ.... കാരണം നന്മയെ സംരക്ഷിക്കുന്നതിൽ പരാജയം നേരിട്ടാൽ വിനായകന് പിന്നെ ജീവിതം ഇല്ല.... വലിയ കമന്റ് തന്നെ തന്നോളൂ...സ്വന്തം ആയി കണ്ടെത്തിയ ആഭിചാരകർമ്മങ്ങൾ ആണ്.... കോപ്പിറൈറ്റ് ആർക്കും തരില്ല... 🤣🤣....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story