ആദിശങ്കരൻ: ഭാഗം 46

adhishankaran

എഴുത്തുകാരി: മിഴിമോഹന

എടാ കുഞ്ഞാ... "" കോകിലാ എങ്ങനെ ഉണ്ട്... " മരുന്നിനു പോലും നമ്മളെ ഒന്നും ആർക്കും വേണ്ട... ഉണ്ണി താടിക്ക് കൈ കൊടുത്തു... ദേ ഉണ്ണിമാ ഞാൻ വല്ലോം പറയും... "" തള്ളേടെ പല്ല് അടിച്ചു താഴെ ഇടാൻ തോന്നിയത് ആണ്.... കുഞ്ഞൻ പല്ല് കടിച്ചു കൊണ്ട് അകത്തേക്കു കയറിയതും പുറകെ പോകാൻ ഒരുങ്ങിയ ഉണ്ണിയുടെ കോളറിൽ പിടിച്ചു നിർത്തി രുദ്രൻ... എന്താ രുദ്രേട്ട...... "" അവൻ സംശയത്തോടെ നോക്കി...... സഞ്ചയ""".... ജാനകിക്ക് ഒരു ആർട്ടിക്കിൾ വഴിയുള്ള പരിചയം അല്ല ഈ ഇരികത്തൂർ മനയുമായി...... "" പിന്നെ.....? സഞ്ജയനും ഉണ്ണിയും സംശയത്തോടെ നോക്കി.... അറിയില്ല.... ""എനിക്കും അറിഞ്ഞു കൂടാ..... അവൾ ഈ മനയിലെ കുട്ടി തന്നെ എന്നൊരു തോന്നൽ.... "" രുദ്രൻ മീശ കടിച്ചു.... പദ്മാ....... """""""""""അകത്തു നിന്നും ആരവിന്റെ ശബ്ദം ഉയർന്നതും മൂവരും ഞെട്ടി തിരിഞ്ഞു........ പദ്മാ.... "" രുദ്രൻ സംശയിച്ചൊന്ന് നിന്നു........ വാ.. " രുദ്രേട്ട ചെക്കൻ എന്തോ കണ്ടു പേടിച്ചതാ... "" ഉണ്ണി രുദ്രന്റെ കയ്യിൽ പിടിച്ചു വലിച്ചു..... അകത്തേക്ക് ഓടി..... എന്താ... "" എന്താ.... ഇവിടെ..... "" രുദ്രനും ഉണ്ണിയും സഞ്ചയനും ഓടി ചെല്ലുമ്പോൾ..

""മുറിക്കു പുറത്ത് ജാനകിയും വീണയും ആവണിയും ഒന്നും മനസിൽ ആകാതെ നില്പുണ്ട്....... ജാനകി...... ചെറിയ വിറയലോടെ ആരവിനെ നോക്കി..... കണ്ണുകൾ അവന്റെ വലത്തേ കവിളിലെ കാക്കപുള്ളിയിൽ ഉടക്കി നില്കുന്നത് രുദ്രൻ""""" ശ്രദ്ധിച്ചു..... എന്താടി വാവേ .. "" രുദ്രൻ വീണയുടെ അടുത്തേക് ചെന്നു........ അറിയില്ല രുദ്രേട്ട.. ""ഞങ്ങൾ മുറിക്കു പുറത്തേക് വന്നതും ആരവ് പുറത്തേക് വന്നു ജാനകി അവനെ തട്ടി നിന്നത് മാത്രം ഓർമ്മ ഉള്ളൂ.... അപ്പോഴേക്കും അവൻ പദ്മാ""" എന്ന് വിളിച്ചു അലറി കരഞ്ഞു....... ആരാ രുദ്രേട്ട ഈ പദ്മാ... "" വീണ സംശയത്തോടെ നോക്കി...... ആാാ.. "" എനിക്ക് അറിയില്ല കുഞ്ഞാ നീ അവളെയും കൊണ്ട് നന്ദന്റ അടുത്തേക്ക് ചെല്ല്... രുദ്രൻ പറഞ്ഞതും മുന്പോട്ട് ആഞ്ഞ കുഞ്ഞനെ പുറകിൽ നിന്നും വിളിച്ചു രുദ്രൻ... " കുഞ്ഞാ... ""നന്ദനോട് എല്ലാം തുറന്നു പറയാൻ നിൽക്കണ്ട... മറച്ചു പിടിക്കേണ്ടത് അങ്ങനെ തന്നെ നിൽക്കട്ടെ..... സിദ്ധി ആരെന്ന് അവൻ അറിയണ്ട.... അനാഥൻ അല്ല എന്നുള്ള സത്യം അവൻ തിരിച്ചറിയാൻ സമയം ആയില്ല എന്നൊരു തോന്നൽ.... """ശരീരത്തിന് ഏൽക്കുന്ന മുറിവിനേക്കാൾ ഭയാനകം ആയിരിക്കും മനസിന്‌ ഏൽക്കുന്ന ഭയം..... """ അച്ഛാ.... ""സിദ്ധി ഒരുപാട് ആഗ്രഹിച്ചു അവളുടെ ഏട്ടന്റെ നെഞ്ചിലേ ചൂട് പറ്റി ഉറങ്ങാൻ.... ആ വാത്സല്യം നുകരാൻ....... ഏട്ടാ..

. "" അ..അത്‌ സാരമില്ല.... "സാറ് പറയുന്നത് പോലെ പെട്ടന്ന് നന്ദേട്ടൻ എല്ലാം അറിഞ്ഞാൽ അത്‌ താങ്ങാൻ കഴിയില്ല.....നന്ദേട്ടൻ എല്ലാം അറിയും വരെ ഞാൻ നന്ദേട്ടന് അന്യ ആയി ഇരുന്നോളാം.... അടുത്ത് നിന്നു കാണാൻ എങ്കിലും കഴിയുമല്ലോ അത്‌ മതി എനിക്ക്... ... സിദ്ധി കുഞ്ഞനു അടുത്തേക് വന്നു... ഒരുപാട് അനുഭവിച്ചു തീർന്നതിന്റെ പക്വത എന്റെ കുഞ്ഞിന് ഉണ്ട്... "" രുദ്രൻ കണ്ണൊന്നു തുടച്ചു... """ആ സിദ്ധി വിനായകന്റെ പാതിക് ആരും ഒന്നും പറഞ്ഞു കൊടുക്കേണ്ടത് ഇല്ലല്ലോ... "" മനസ്സാലെ പറഞ്ഞു രുദ്രൻ.... പിന്നെ ഈ സാർ വിളി അത്‌ വേണ്ട.... രണ്ട് പേരോടും ആണ്.... രുദ്രൻ ജാനകിയേയും സിദ്ധിയെയും മാറി മാറി നോക്കിയതും സംശയത്തോടെ നിന്നു അവർ .... രുദ്രച്ഛ എന്നു വിളിച്ചോളു... രുദ്രൻ ചിരിച്ചു.... ചിത്ര നീയും കുഞ്ഞാപ്പു കൂടി ചെല്ല്... പുറതെ ബഹളവും പിന്നെ ജാനകിയെ കാണുന്ന ഷോക്കും വലുത് ആയിരിക്കും....... നിങ്ങളും കൂടെ ചെല്ല്.... കുഞ്ഞനും കുഞ്ഞപ്പുവിനും നിർദ്ദേശം കൊടുത്തവൻ ആരവിന്റെ അടുത്തേക് നീങ്ങി......... 💠💠💠💠 ചിത്ര..."" ചി... ചിത്ര....."" പുറത്തേ ബഹളം കേട്ടതും ഭയത്തോടെ പൊള്ളിയ ദേഹം തെല്ല് ഉയർത്തി വാതുക്കലേക്ക് എത്തി നോക്കി നന്ദൻ...... നന്ദേട്ടാ.... "" കുഞ്ഞനും കുഞ്ഞപ്പുവും മുൻപിലേക്ക് വന്നു.......... ആദി...

"" കൊണ്ട് വന്നില്ലേ... അവളെ ... എന്നെ പറ്റിച്ചത് ആണോ.... ചിത്ര നീയും പറ്റിച്ചു അല്ലേ... ആരവ് സാർ എന്തിനാ..... എന്തിനാ ഭയന്നത്......... നന്ദന്റെ വാക്കുകളിൽ ഭയം നിഴലിച്ചു....... അത്‌ എന്തോ കണ്ടു പേടിച്ചതാ.... "" ജാനകിയെ കാണണ്ടേ നിനക്ക് ... ""ചിത്രൻ ചിരിയോടെ നോക്കി .... മ്മ്... " എവിടെ..? എവിടെ..? എന്റെ പെണ്ണ്...... അവർക്ക് പിന്നിലേക്ക്നന്ദന്റെ കണ്ണുകൾ എത്തി നോക്കിയതും ഇടത്തെ കയ്യാൽ പുറകിൽ നിന്ന ജാനകിയെ മുൻപോട്ട് നീക്കി നിർത്തി കുഞ്ഞൻ................. ജാ...... ജാ.... ജാനകി.... " നന്ദന്റെ കണ്ണുകൾ മെല്ലെ ചിമ്മി അടഞ്ഞു.... "" പുറത്ത് നിന്നും ഒഴുകി വന്ന തെക്കൻ കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറന്നു...... കണ്ണുകളിലെ നീർച്ചാൽ പൊട്ടി താഴേക്കു പതിച്ചു.......... ജാനകി..... "" കൈ എടുത്തു മുന്പോട്ട് നീട്ടിയ നന്ദന്റ കണ്ണുകൾ ഒരുമാത്ര അവളുടെ വീർത്തുന്തിയ ഉദരത്തിൽ തങ്ങി നിന്നു..... കണ്ണുകൾ സംശയത്തോടെ അവളെ നോക്കി.... മ്മ്മ്മ്.. "" നമ്മുടെ... നമ്മുടെ കുഞ്ഞാ.... "" എന്റെ നന്ദേട്ടന്റെ കുഞ്ഞാ... ""ജാനകിയുടെ വാക്കുകൾ വിറച്ചു.... പതിയെ അവന്റെ അടുത്തേക് നടക്കുമ്പോൾ കാലുകൾക് ആവേശം കൂടി.....

ആദി.... "" നന്ദൻ കുഞ്ഞനെ വിളിച്ചു.... കഴിഞ്ഞ എട്ടു മാസം നന്ദേട്ടന്റെ കുഞ്ഞിനെ ഈ ഉദരത്തിൽ പൊതിഞ്ഞു പിടിച്ചു ഈ പാവം പെണ്ണ്.... വിട്ടുകൊടുത്തില്ല ഒന്നിനും നന്ദന്റെ ചോരയെ......... മോളേ.... "" അഹ്... അഹ്.... വിതുമ്പി കൊണ്ട് ആ ഉദരത്തിലേക് വലം കൈ ചേർത്തവൻ....... ക്ഷമിക്കടി.....നന്ദേട്ടനോട് "" ഉപേക്ഷിച്ചു പോയത് അല്ല... നിന്റെ നന്ദേട്ടൻ......... അരുത്.... "" എന്നോട് മാപ്പ് പറയരുത്... നന്ദന്റെ ചുണ്ടിനു കുറുകെ വിരൽ വച്ചവൾ.... ഒ...ഒ.. ഒരുപാട് വേദനിച്ചോ... അവന്റെ പൊള്ളലിൽ വിരലുകൾ ഓടിച്ചവൾ ........ ഏയ് ഇല്ല.... "" കരിയിലക്ക് തീ ഇട്ടപ്പോൾ ദേഹത്തേക് ആഞ്ഞു കയറിയത് ആണ്.... നന്ദൻ കള്ളം മറയ്ക്കാൻ പാട് പെടുമ്പോൾ ജാനകി ചിത്രനെ നോക്കി.... കണ്ണുകൾ കൊണ്ട് അത്‌ വിശ്വസിച്ചു കൊള്ളാൻ ചിത്രൻ പറയുമ്പോൾ എല്ലാം അറിയുന്ന പെണ്ണിന്റെ ചുണ്ടിൽ നന്ദനോടുള്ള സഹതാപം നിറഞ്ഞു..... ഏട്ടൻ......"" എന്റെ ഏട്ടൻ..... സിദ്ധിയുടെ നാവു മന്ത്രിക്കുമ്പോൾ അവനിലേക്ക് അടുക്കാൻ വെമ്പുന്ന മനസിനെ കടിഞ്ഞാൺ ഇട്ടവൾ... തന്നെ ശ്രദ്ധിക്കാതെ തന്നിലേക്ക് ഒരു നോട്ടം പോലും അവനിൽ നിന്നും വരുന്നില്ല എന്ന് കണ്ടതും തിരികെ നടന്നു പെണ്ണ്..... വാതുക്കൽ വന്നതും ഇരു കയ്യാലെ മുഖം പൊത്തി കരഞ്ഞവൾ.......

തന്റെ തോളിനു ഇരുവശവും രണ്ട് കൈകൾ വന്നു മൂടിയതും കണ്ണു തുറന്നു നോക്കിയവൾ..... കുഞ്ഞനും കുഞ്ഞാപ്പുവും..... ""ചിരിച്ചു കൊണ്ട് ഇരുവശവും നില്കുന്നു.... കൂടെ ചിത്രനും..... എന്തിനാ വിഷമിക്കുന്നത്... "" ഒരേട്ടന് പകരം എത്ര ഏട്ടന്മാരുണ്ട് മോൾക്ക്.... കുറെ ചേച്ചിമാരും ഉണ്ട്... സ്നേഹിക്കാൻ മാത്രം അറിയുന്നവർ... കുഞ്ഞൻ അവളുടെ മിഴിനീർ ഒപ്പി........ ഇത്രയും നാൾ കോകിലയുടെ അന്ധകാരത്താൽ നിന്നെലെ വെളിച്ചത്തെ തടഞ്ഞു വച്ചു.... ഇനി നീ സ്വാതന്ത്ര്യ ആണ്..... നന്മയുടെ ലോകത്ത് വെളിച്ചം ഏകാൻ ജനിച്ചവൾ.... ചിത്രൻ ഇടം കയ്യാലെ അവളുടെ മുടിയിൽ തഴുകി....... ഇടക്ക് സമയം കിട്ടുവാണേൽ മോള് ഇവിടുത്തെ ആ ചെകുത്താന്മാര്ക് ക്ലാസ് എടുക്കണം....കുറച്ചു വിവരം വയ്ക്കട്ടെ... പ്രത്യേകിച്ച് ആ കുറുമ്പന്.... കുഞ്ഞാപ്പു ചിരിച്ചു.... ദേവേട്ടൻ പാവം അല്ലേ ഏട്ടാ ....അതിനെ ഇങ്ങനെ പറയണ്ടാട്ടോ.... സിദ്ധിയിലും ചിരി വിടർന്നു... ഉവ്വ് പാവം ആണ് രാത്രി ഒൻപത്മുതൽ രാവിലെ ആറര വരെ... ആകാശം ഇടിഞ്ഞു വീണാലും ഉണരാത്തത് കൊണ്ട് പാവം.........

കുഞ്ഞാപ്പു അത്‌ പറയുമ്പോൾ കുലുങ്ങി ചിരിച്ചു പെണ്ണ്.......കര്മ്മം കൊണ്ട് തന്നിലേക്കു വന്നു ചേർന്ന ഏട്ടന്മാരുടെ സ്നേഹം ആവോളം നുകർന്നു തുടങ്ങി സിദ്ധി.. 💠💠💠💠 ഗൗരി കൊണ്ട് കൊടുത്ത ഒരു മൊന്ത നിറയെ വെള്ളം കുടിച്ചു തീർത്തു ആരവ്........ "" ശ്വാസം ഒന്ന് വലിച്ചു വിട്ടു രുദ്രനെ നോക്കി........ ആരാ ഇവിടെ പടക്കം പൊട്ടിച്ചത്... "" കുറുമ്പൻ ഒരു മഞ്ഞ ബർമുഡയും മഞ്ഞ ടീഷർട് ഇട്ടു ഭദ്രക്കും ചിന്നുവിനും ഇടയിൽ കൂടി നുഴഞ്ഞു കയറി....... ശൂ.. " അല്ലി ചൂണ്ടു വിരൽ ചുണ്ടിൽ ചേർത്ത് മിണ്ടരുതെന്നു ആംഗ്യം കാണിച്ചതും ആരും കാണാതെ ഭദ്രേ ഒന്ന് തോണ്ടിയവൻ ..... പടക്കം പൊട്ടിച്ചത് അല്ല... ജാനകി ചേച്ചിയെ കണ്ടപ്പോൾ ആരവേട്ടൻ പദ്മാ എന്ന് വിളിച്ചു കരഞ്ഞത് ആണ്.... ഭദ്ര പതുക്കെ പറഞ്ഞു..... പദ്മയോ.... "" ആരവേട്ടന്റെ പദ്മാ നന്ദേട്ടന്റെ ജാനകി... """"ഇതിപ്പോ കൺഫ്യൂഷൻ ആയല്ലൊ.... ഈ കാലൻ എന്റെ മാളുവെച്ചിയെ തേച്ചോ ... കാവിലമ്മക് വാങ്ങുന്ന എണ്ണയിൽ മുക്കാലും കണ്ണിൽ ഒഴിച്ച് കാത്തിരിക്കുവ ആ പാവം.... "" ഭദ്രക്കും ചിന്നുവിനും മാത്രം ആയി കേൾക്കാൻ പാകത്തിന് ആണത് പറഞ്ഞത്.... എന്താ മോനെ എന്താ നിനക്ക് പറ്റിയത്... "" ആരവിന്റെ അടുത്തേക് ഇരുന്നു രുദ്രൻ..... സഞ്ചയൻ അല്പം മരുന്ന് പൊടി അവന്റെ നെറ്റിയിൽ ചാർത്തി......... ഞാൻ... ""

ഞാൻ ഒരു സ്വപ്നം കണ്ടു ഇന്നലെ രാത്രിയിൽ..... ആ സ്വപ്നത്തിൽ നിരവയറുമായി ഒരു പെന്കുട്ടി ........... ആരവ് ആ സ്വപ്നം ഓർത്തെടുക്കൻ ശ്രമിച്ചു....... ☘️☘️☘️ പദ്മാ..... "!!! നിൽക്കവിടെ ...... മുട്ടിനു താഴെ വരെ കിടക്കുന്ന മുടി പുറകോട്ട് എറിഞ്ഞു ഓടുന്ന പെണ്ണ് അവൾക് പിന്നാലെ കൈ എത്തി കൊണ്ട് ഓടുന്ന ചെറുപ്പക്കാരൻ ......... പദ്മാ... "" അവനിൽ നിന്നും പ്രണയം ഒഴുകി വന്നു...... ഓടി വന്നവൾ ഇരികത്തൂർ മനയുടെ അറയിൽ നിന്നും ഇറങ്ങി വരുന്ന ചെറുപ്പക്കാരനെ ഇടിച്ചു നിന്നു..... പദ്മ ഇങ്ങനെ ഓടരുതെന്നു പറഞ്ഞിട്ടില്ലേ കുട്ടി...അവളുടെ നിരവയറിലേക് ശാസനയോടെ നോക്കി അയാൾ .... പിന്നാലെ വന്ന ചെറുപ്പക്കാരനെയും ശാസനയുടെ കണ്മുനയിൽ നിർത്തി ..... ദത്ത... "" ഇങ്ങനെ കുട്ടിയെ ഓടിക്കാൻ പാടുണ്ടോ അതും ഈ സമയം....... വിഷ്ണുവേട്ടന്റെ സഹോദരിയോട് തന്നെ ചോദിക്ക് അവൾ കുറുമ്പ് കാട്ടിയിട്ടാണ് ദാ എന്റെ ദേഹത്തേക് നോക്കു...... ആ ചെറുപ്പക്കാരൻ പറഞ്ഞതും അയാൾ അവനെ അടിമുടി നോക്കി.... നിറയെ ചായ കൂട്ടുകളാൽ അവന്റെ ദേഹത്തെ അലങ്കരിച്ചിരുന്നു...... ഈൗ....

"" കുറുമ്പത്തി അവരെ ഒന്ന് കൂടി കൊഞ്ഞനം കാട്ടി മുന്പോട്ട് ഓടിയതും മറ്റൊരാളുടെ ദേഹത്ത് ഉദരം ഇടിച്ചു പുറകോട്ടു വീണിരുന്നു..... അവളുടെ കാൽപദത്തിലൂടെ രക്തം ഒലിച്ചു ഇറങ്ങി...... അയാളുടെ കണ്ണുകൾ ചുമന്നു തുടുത്തു......... ആ രക്തത്തതെ അയാൾ ആർത്തിയോടെ ഇരു കയ്യിലേക് കോരി എടുത്തു............ ..... ☘️☘️☘️ അങ്കിൾ ഞാൻ... ഞാൻ കണ്ട സ്വപ്നത്തിലെ പെൺകുട്ടിക്ക് ജാനകിയുടെ രൂപം ആണ്..... അവൾ നന്നായി ചിത്രം വരയ്ക്കും.... നിറമുള്ള ഛായ കൂട്ടുകളെ ഇഷ്ടം ആണവൾക്... ആരവ് ആവേശത്തോടെ പറഞ്ഞു.... ആാാ... ആാാ.....അങ്കിൾ """"നന്ദനെ കണ്ടത് മുതൽ എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നി .... ആഹ്ഹ....അതേ അത്‌ അവൾക്കു പുറകെ ഓടി വന്ന മനുഷ്യൻ ആണ്....... ദത്തൻ... "".... ആരവ് ആകെ വിയർത്തു തുടങ്ങി.......... !! ആരു """" മോനെ ചില സംഭവങ്ങൾ അങ്ങനെ ആണ്... നമ്മുടെ മനസ് നമ്മളെക്കാൾ മുൻപേ കാണിച്ചു തരും.... ചിത്രൻ വിളിച്ചു പറഞ്ഞു നിനക്ക് നന്ദനും അവന്റ ജാനകിയെ കുറിച്ചും അറിഞ്ഞത് കൊണ്ട് തോന്നിയ മനസിന്റെ വെറും ചാപല്യം മാത്രം ആണത്..........

രുദ്രൻ അവന്റെ മുടിയിൽ തഴുകുമ്പോൾ ആശ്വാസത്തോടെ അവനെ നോക്കി ആരവ്..... ജാനകി ചിത്രം വരയ്ക്കുന്ന കുട്ടി ഒന്നും അല്ല""".......അത്‌ കൊണ്ട് മോൻ വെറും സ്വപ്നം കണ്ടതാ....... അവന്റ ഭയത്തെ അകറ്റാൻ ആയി ഉണ്ണിയും അവന് ആശ്വാസം നൽകി..... സൈഡ് പ്ലീസ്.... "" കിച്ചു വലിയ പേപ്പറുകൾ ചുരുട്ടി അതുമായി വന്നു.... എന്താടാ ഇത്‌....? ഉണ്ണി സംശയത്തോടെ നോക്കിയതും കുറുമ്പൻ കിച്ചുവിനെ എന്തൊക്കെയോ കണ്ണ്‌ കൊണ്ട് കാണിക്കുന്നുണ്ട്.... എന്താടാ.... ""? കിച്ചു കണ്ണ്‌ മിഴിച്ചതും ഉണ്ണി ചോദ്യം ആവർത്തിച്ചു... ഇത്‌ ജാനകിചേച്ചി വരച്ച ചിത്രങ്ങൾ ആണ് അച്ഛാ... "" നന്ദേട്ടന്റെ മുറിയിലേക്കു വയ്ക്കാൻ കൊണ്ട് വന്നതാ..... കിച്ചു നിഷ്കളങ്കമായ് പറഞ്ഞു... നശിപ്പിച്ചു... "" ആാാ അരവട്ടനെ """ശേ ആരവേട്ടനെ ഒന്ന് ആശ്വസിപ്പിച്ചു വന്നതാ.... കുറുമ്പൻ കട്ടിള പടിയിൽ നഖം കൊണ്ട് ചുരണ്ടി... ആ അറിവ് കേട്ടതും രുദ്രനും ഉണ്ണിയും സഞ്ചയനും പരസ്പരം നോക്കി....... "" അങ്കിൾ ഞാൻ പറഞ്ഞില്ലേ.... "" അത്‌ പദ്മയാണ്... അവൾ വരയ്ക്കും..."" എങ്കിൽ... എങ്കിൽ അയാൾ വരും.... പദ്മയുടെ കുഞ്ഞിനെ കൊല്ലും.......

"" കൊ..... ല്ലും...... "" ആരവിന്റെ ബോധം മറഞ്ഞു തുടങ്ങിയിരുന്നു...... മോനെ.... "" രുദ്രനും ഉണ്ണിയും അവന്റെ കവിളിൽ തട്ടി വിളിച്ചു... കാല കൊന്നില്ലേ അങ്ങേരെ നിങ്ങൾ...അതും ഒരു സബ്കളെക്ടറെ "" കുറുമ്പൻ കിച്ചുവിനെ കൂർപ്പിച്ചു നോക്കി...... ഞാനോ... "" മഹാപാപം പറയാതെടാ.... കിച്ചു ആരവിനെ എത്തി നോക്കി... തന്നോട് ആരാ പറഞ്ഞത് ഇത്‌ തള്ളി ഇപ്പോൾ ഇങ്ങോട്ട് വരാൻ.... "" കുറുമ്പൻ പറഞ്ഞ് തീരും മുൻപേ അരവിന്റെ ബോധം വീണു കഴിഞ്ഞിരുന്നു.... രക്ഷപെട്ടു എന്റെ മാളുവേച്ചി കെട്ടും മുൻപേ വിധവ ആയി എന്നാ വിചാരി""""""""""'................... ""ഭദ്രയോടും ചിന്നുവിനോടും പറഞ്ഞ് പൂർത്തി ആക്കും മുൻപേ പുറകെ വന്ന കുഞ്ഞനെ ആണ് കാണുന്നത്....... അവന്റെ നാവിൽ നിന്നും വീണത് കേട്ടു കൂർപ്പിച്ചു ഒന്ന് നോക്കി കുഞ്ഞൻ ആരവിനു അടുത്തേക്ക് നീങ്ങി ... ( നേരത്തേ പറയുന്നുണ്ട് മാളു ലെച്ചു ശ്രീക്കുട്ടി കുറുമ്പൻ ഇവർ ഈ കാര്യം ഒളിപ്പിച്ചു വയ്ക്കുന്നതനെ കുറിച്ച് ) പണി പാളിയെടി ""... ആരവേട്ടന് വിധവൻ""" പെൻഷൻ ഉറപ്പായി.... പല്ല് കടിച്ചു പുറകോട്ടു മാറി കുറുമ്പൻ... വിധവൻ പെൻഷനോ..? ""

ഭദ്ര സംശയത്തോടെ നോക്കി... ഇങ്ങേരു മാളുവേച്ചിയെ തല്ലി കൊല്ലില്ലെ.. "" പിന്നെ ആരവേട്ടനു പെൻഷൻ ഉടനെ വാങ്ങാമല്ലോ....വിധവയുടെ പുല്ലിംഗം വിധവൻ പറഞ്ഞാലും മനസിൽ ആകില്ലേ നിനക്കൊന്നും.... ആരവ്... """ മോൻ ആദ്യം ഒന്ന് റസ്റ്റ്‌ എടുക്കു.. "" ചന്തുവിന്റെ ചുമതലകൾ കൂടി ഏറ്റെടുത്തപ്പോൾ നല്ല സ്‌ട്രെസ് ഉണ്ടെന്ന് അറിയാം ഒന്ന് ഉറങ്ങി എഴുനെല്കുമ്പോൾ മനസിനും ശരീത്തിനും ഒരു റിലീഫ് കിട്ടും....... രുദ്രൻ അവന്റെ നെറുകയിൽ തലോടി..... കുഞ്ഞേ "" ഈ പാല് കുടിച്ചോ.. "" ക്ഷീണം മാറാൻ ഉള്ള മരുന്ന് ഇട്ടത് ആണ്... എന്നിട്ട് രുദ്രൻ കുഞ്ഞു പറഞ്ഞത് പോലെ ഒന്ന് ഉറങ്ങി എഴുനെല്കുമ്പോൾ മനസ് ശാന്തം ആകും... മൂർത്തി ഒരു ഓട്ടുഗ്ലാസിലെ പാല് അവന്റെ കയ്യിലേക്ക് കൊടുത്തു........... ഹരികുട്ട .. "" അവന് ഉറങ്ങാൻ ഒരു മുറി ഒരുക്കി കൊടുക്കു..."" സഞ്ചയൻ ഹരികുട്ടന് നിർദേശം നൽകി..... കുഞ്ഞാ... "" നന്ദൻ..... രുദ്രൻ കുഞ്ഞനെ നോക്കി... സിദ്ധിയെ തിരിച്ചു അറിഞ്ഞില്ല... ഒന്ന് നോക്കുക കൂടി ചെയ്തില്ല "" പാവത്തിന് സങ്കടം ആയി... കേശുവും ചേട്ടായി അവളെ ആശ്വസിപ്പിക്കുന്നുണ്ട്.... സാരമില്ല... "" വലിയ സന്തോഷത്തിനു മുന്നോടി ആയിക്കോട്ടേ ഈ സങ്കടം..... രുദ്രൻ ചിരിച്ചു.... ഞാൻ ഒന്ന് അവനെ കാണട്ടെ.... എല്ലവരും പോയി കിടന്നു ഉറങ്ങിക്കോ... നേരം ഇരുട്ടി.......

എല്ലാവര്ക്കും നിർദേശം കൊടുത്തു കൊണ്ട് രുദ്രൻ നന്ദന്റെ മുറിയിലേക്കു പോയതും കുഞ്ഞൻ കുറുമ്പനെ നോക്കി.... ഞാ.... ഞാ.... ഞാനും പോവാ വാല്യേട്ട ഉറങ്ങാൻ... കാവടി തുള്ളിയത് കൊണ്ട് നല്ല ക്ഷീണം.... കുറുമ്പൻ അവന് മുഖം കൊടുക്കാതെ തിരിഞ്ഞു.... നീ പോകരുത് അവിടെ നിൽക്ക്... "" എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാൻ ഉണ്ട്..... തീര്ന്നു... " കുറുമ്പൻ കണ്ണുകൾ ഇറുകെ അടച്ചു... ഇയാൾക് എന്തിന്റെ കേടാ ആ കുളത്തിൽ പോയി ഈ പെണ്ണിന് ആവശ്യത്തിന് ഓക്സിജൻ കൊടുത്തോണ്ട് ഇരുന്നാൽ പോരെ... പല്ല് മുറുകെ കടിച്ചു പിടിച്ചു...... 💠💠💠💠 നന്ദാ.... "" രുദ്രനും ഉണ്ണിയും സഞ്ചയ്‌നും പുറത്ത് നിന്നു കതകിൽ ഒന്ന് തട്ടി അകത്തേക്കു വന്നതും അവന് വലത് വശത്തു ഇരുന്ന ജാനകി എഴുനേറ്റു.... ചേട്ടച്ഛ ... "" കണ്ടോ...എന്റെ.... എന്റെ പെണ്ണ്..... തിരികെ കിട്ടി എനിക്ക് എന്റെ ജീവിതം... "" കുഞ്ഞു കുട്ടികളെ പോലെ പുലമ്പുന്നവനെ വാത്സല്യത്തോടെ നോക്കി രുദ്രൻ....... ഗൗരി.... ""സഞ്ചയൻ ഉറക്കെ വിളിച്ചതും ഗൗരി അകത്തേക് വന്നു... ജാനകിയേ മുറി കാണിച്ചു കൊടുക്കു...."" യാത്ര ചെയ്തു വന്നതല്ലേ ക്ഷീണം കാണും........ മ്മ്.. "" വരൂ ... "" ഗൗരി പുഞ്ചിരിയോടെ വിളിച്ചതും അവൾക്കൊപ്പം പോകാൻ നേരം ജാനകി തിരിഞ്ഞൊന്നു നോക്കി....നന്ദന്റെയും ജാനകിയുടെയും കണ്ണുകളിൽ ചെറു നാണം വിടർന്നു....

രണ്ടും കണ്ണിൽ കണ്ണിൽ നോക്കണ്ട... "" നാളെ രാവിലെ കാലഭൈരവന് മുൻപിൽ വെച്ചു താലി കെട്ടി കഴിഞ്ഞു മാത്രം മതി പുന്നാരം.... "" കുരുത്തക്കേട് ഒപ്പിച്ചു വച്ചിട്ട് ഇരിക്കുന്നത് കണ്ടില്ലെ.....ഉണ്ണി ഒന്ന് പുഞ്ചിരിച്ചു.... നന്ദാ..... "" നാളെ രാവിലെ ഒരു മുഹൂർത്തം ഉണ്ട് സഞ്ജയന്റെ അഭിപ്രായത്തിൽ വച്ചു താമസിപ്പിക്കണ്ട.... നാളെ തന്നെ ഇരികത്തൂർ മനയിൽ വച്ചു താലി ചാർത്തണം...... രുദ്രൻ അവന് അരികിലേക്കു കസേരയിൽ ഇരുന്നു.... ഈ മൂർത്തി അമ്മാവന്റെ വക ചെറിയ സദ്യയും.... മൂർത്തി ഒരു മൊന്തയിൽ വെള്ളവുമായി വന്നു...... ചേട്ടച്ഛ.... "" അയാൾ... അയാൾ... അയാൾ ഇനി എന്നെ ഉപദ്രവിക്കുമോ.... ""? ജീവിക്കാൻ കൊതി ആവുന്നു..... എന്റെ കുഞ്ഞിനെ കാണണം എനിക്ക്.... എന്റെ പെണ്ണെനെയും കുഞ്ഞിനേയും എന്റെ നെഞ്ചിലെ ചൂട് പകർന്നു നൽകണം.... പക്ഷെ എന്തോ ഒരു ഭയം എന്നെ അലട്ടുന്നു.... ഏയ്... "" ഇനി ഒന്ന് കൊണ്ടും നന്ദൻ പേടിക്കണ്ട...... "" ഇരികത്തൂർ മനയിൽ കടന്നവൻ ആരെയും ഉപദ്രവിക്കില്ല....കാലഭൈരവന്റ് നിഴൽ വെട്ടത്തു വരാൻ അവന് കഴിയില്ല....... ""

നന്ദൻ ഭയം വെടിഞ്ഞു സുഖം ആയി ഉറങ്ങിക്കോളൂ......രുദ്രൻ അവന്റെ കൈയിൽ പിടിക്കുമ്പോൾ ആ കൈകൾ വിറക്കുന്നത്‌ അവൻ തിരിച്ചറിഞ്ഞു... ഇന്ന് രാത്രി ഹരികുട്ടൻ നന്ദന്റെ കൂടെ കാണും....ഞാൻ അവനെ ഇവിടേക്ക് വിടാം നന്ദന്റെ ഭയം തിരിച്ചറിഞ്ഞ സഞ്ചയൻ അവന് ആശ്വാസം ഏകി...... നന്ദന്റെ തലക്കൽ കിച്ചു കൊണ്ട് വന്നു വെച്ച കെട്ടിലേക് രുദ്രന്റെ കണ്ണുകൾ പോയി..... ജാനകി വരച്ചത് ആണ് ചേട്ടച്ഛ...."" നന്നായി വരയ്ക്കും അവൾ...... ഞാൻ അത്‌ എടുത്തോട്ടെ... "" ചുമ്മാ ഒന്നു കാണാൻ ആണ്.... മ്മ്മ്... "" എടുത്തോളൂ... "" നന്ദന്റെ വാക്കുകൾ കേട്ടതും അതുമായി പുറത്തേക് വന്നു രുദ്രൻ... നന്നായി രുദ്രേട്ട.... "" ചേന്നോത്തു നടന്നത് ഒന്നും ആ ചെറുക്കനോട് പറയാതെ ഇരുന്നത്..... അത്‌ കൂടെ അറിഞ്ഞാൽ അവൻ അപ്പോൾ ചാകും... ഉണ്ണി പുറത്ത് ഇറങ്ങിയതും രുദ്രനോട് പറഞ്ഞു.... മ്മ്മ്... ""..അവൻ സമയം ആകുമ്പോൾ അറിഞ്ഞാൽ മതി..... ആ കെട്ടിലേക് പോയി രുദ്രന്റെ കണ്ണുകൾ.... അജിത് ഉണ്ണിയേട്ടന്റെ ഒപ്പം കാളിമനയിലേക്ക് പോയതും നന്നായി.... "" സ്വന്തം മകൻ ആകുമ്പോൾ പഴയത് പോലെ എന്തിനെയും നേരിടാൻ ഉള്ള ചങ്കുറ്റം കുറയും...... 💠💠💠💠 സത്യം പറയെടാ..... ""നീ എന്താ ആ പറഞ്ഞതിന്റെ അർത്ഥം....... കുഞ്ഞൻ കയ്യിൽ ഒരു ചൂരലുമായി നിൽകുമ്പോൾ ടേബിളിന്റെ മുകളിൽ കയറി ഒതുങ്ങി ഇരുന്നു കുറുമ്പൻ... വാല്യേട്ട...

"" പ്ലീസ് അടിക്കരുത്...... ശങ്കു അന്നേ എനിക്ക് സംശയം ഉണ്ട് ഇവനും മാളുവും ലെച്ചുവും ശ്രീകുട്ടിയും കൂടി എന്തോ കള്ളത്തരം മറയ്ക്കുന്നുണ്ടന്നു.... അവളുമാരുടെ മനസാക്ഷി സൂക്ഷിപ്പ്കാരൻ അല്ലേ...... കുഞ്ഞാപ്പു കണ്ണ്‌ കൂർപ്പിച്ചു... നിങ്ങളുടെ ലോകറും.... "".. മിണ്ടരുത് നീ... """" കുഞ്ഞൻ വടി ഒന്നു ഓങ്ങി.... ഇതെല്ലാം ഭദ്രയ്ക്കും ചിന്നുവിനും അറിയാമോ.... കുഞ്ഞൻ സംശയത്തോടെ നോക്കി........ മ്മ്മ്... ""അന്ന് നന്ദേട്ടനെ രക്ഷിക്കാൻ നിങ്ങൾ എന്നെ കൂട്ടാതെ പോയപ്പോൾ എല്ലാം ഇവള്മാര്ക് പറഞ്ഞു കൊടുത്തിട്ടുണ്ട് ഞാൻ... ""ജസ്റ്റ്‌ ഫോർ എന്റർടൈൻമെന്റ് "".....അല്ലേടി.... """"ടേബിളിൽ കുത്തി ഇരുന്നു ഭദ്രയേയും ചിന്നുവിനെയും വിളിച്ചതും രണ്ടും മുഖം ചുളിച്ചു കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും നോക്കി... അത്‌ ശരി എല്ലാവരും അറിഞ്ഞു കൊണ്ട് ആണല്ലേ... "" കുഞ്ഞാപ്പു എളിയിൽ കൈ കുത്തി.... അയ്യേ ആരവേട്ടനു അറിയില്ല.... മാളുസ്നു ഒരു കുഞ്ഞു ചാഞ്ചാട്ടം... അങ്ങേർക്കും ഒരു ഇളക്കം ഉണ്ട്... അത്‌ അങ്ങ് നടത്തി കൊടുക്കണം വാല്യേട്ട... ചക്കിക്കൊത്ത ചങ്കരൻ ആണ്..... രണ്ടും എന്തേലും കണ്ടാൽ അപ്പോൾ ബോധം കെടും.... പോടാ അവിടുന്ന്.... "" ഓരോന്ന് ഒപ്പിച്ചോണ്ട് വരും.... പേര്ദോഷം കേള്പിക്കൻ..... കുഞ്ഞൻ പല്ല് കടിച്ചു... ആഹാ അത്‌ കൊള്ളാല്ലോ.... "" നിങ്ങൾക് രണ്ടിനും പ്രേമിക്കാം.... കൊച്ചട്ടന്റെയും ലെച്ചുവെച്ചിയുടെ ചുംബന സമരം കണ്ട് കണ്ട്രോൾ പോയി ഇങ്ങോട്ട് വരുന്നത്... ഇവിടെ ആണേൽ കുളത്തിൽ പോയാൽ നിങ്ങളുടെ രണ്ടിന്റെയും ഓക്സിജൻ സപ്ലൈ.....

കോവണിയുടെ അടിയിൽ പോയാൽ ദേ ഇവളും സച്ചുവേട്ടനും ..... നിലവിൽ ഒരു കൈ ഉള്ളങ്കിലും ചേട്ടായിയും മോശം അല്ല.... ഇതൊന്നും പോരാഞ്ഞിട്ട് മുറിയിൽ പോയാൽ തല മൂത്ത ഇണക്കുരുവികൾ രുദ്രാച്ചനും വീണമ്മയും..... പിന്നെ ഞങ്ങൾ പിള്ളേരെ പറഞ്ഞിട്ട് കാര്യം ഉണ്ടോ...... ഇത്‌ കണ്ടു അല്ലേ പഠിക്കുന്നത്...... മ്മ്ഹ്ഹ്... "" മുഖം കോട്ടി കുറുമ്പൻ..... അയ്യേ... """ ഭദ്രയും ചിന്നുവും മുഖം താഴ്ത്തി.... നീ... നീ... കുളത്തിൽ എന്തെങ്കിലും കണ്ടോ.... """? കുഞ്ഞൻ കണ്ണൊന്നു ചുളിച്ചു.. ആ കണ്ടു... """ കൊച്ചേട്ടന്റെ അത്രേം പോര... "" ശിഷ്യത്വം സ്വീകരിക്കുന്നത് നല്ലതാ.... കുറുമ്പൻ മുഖം തിരിക്കുമ്പോൾ ഭദ്രയും ചിന്നുവും ചാടി പുറത്തിറങ്ങി.... ചെറുക്കൻ.... "" കുഞ്ഞാപ്പു കണ്ണ് ഇറുക്കി അടച്ചു.... എന്നെ കൊണ്ട് പറയിപ്പിച്ചത് അല്ലേ..... " കണ്ണ്‌ കൂർപ്പിച്ചു രണ്ട് പേരെയും നോക്കി.... "" വീണില്ലേ അടുത്ത അടവ് എടുക്കണോ.... "" ദേവൂട്ട... " നിന്നിൽ ഉറങ്ങി കിടക്കുന്ന ആ അഭിനയ സിംഹത്തെ പുറത്ത് എടുക്കു.... "" തല ഒന്നു വെട്ടിച്ചു... വാല്യേട്ട.... "" കൊച്ചേട്ട....."" ആ വിളിയിൽ സങ്കടം നിറഞ്ഞിരുന്നു..... ആരവേട്ടന്റെ അമ്മ ക്രിസ്ത്യൻ ആയത് കൊണ്ട് ആണോ നിങ്ങൾക് ഇഷ്ടം അല്ലാത്തത്.... ""നമുക്ക് ജാതിയും മതവും ഒന്നും ഇല്ല എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ അല്ലേ രുദ്രച്ഛൻ പഠിപ്പിച്ചത്.......

വാക്കുകളിലും മുഖത്തും സങ്കടം നിറച്ചു കുറുമ്പൻ... എടാ.... " നീ എന്തൊക്കെയാ ഈ പറയുന്നത്.... "" ആ ഒരു അർത്ഥത്തിൽ നമ്മൾ ആരവേട്ടനെ കണ്ടിട്ടുണ്ടോ.... കൂടെ പിറപ് ആയിട്ട് അല്ലേ എന്നും കാണുന്നത്...... കുഞ്ഞൻ അവനെ ടേബിളിൽ നിന്നും താഴേക്കു ഇറക്കി..... പൊട്ടന്മാർ രണ്ടും വീണു.. "" ഈ ദേവൂട്ടന്റെ അടുത്ത കളി.... "" കുഞ്ഞനോടും കുഞ്ഞാപ്പുവിനോടും ചേർന്ന് നിന്നവൻ..... പിന്നെ ഞങ്ങൾ അറിയാതെ ഒരു ഒളിച്ചു കളി നടക്കുമ്പോൾ സ്വഭാവികം ആയും ദേഷ്യം വരില്ലേ.. " അങ്ങനെ അങ്ങ് സമ്മതിച്ചു കൊടുക്കാൻ പറ്റുവോ....കുഞ്ഞാപ്പു അവന്റെ തോളിൽ കൂടെ കൈ ഇട്ടു... അവൾക് അതാണ് ഇഷ്ടം എങ്കിൽ നമുക്ക് ആദ്യം ഉണ്ണിമയോട് അച്ഛനോടും പറയാം....ആ കൊരങ്ങന്മാര്ക് അറിയുവോടാ..... കുഞ്ഞൻ സംശയത്തോടെ നോക്കി.... മ്മ്ഹ്ഹ്... "" ഇല്ല..... പെണ്പടകൾ എന്നോട് മാത്രം പറഞ്ഞുള്ളു..... പക്ഷെ ആരവേട്ടന്റെ സൈഡ് അറിയില്ല..... പിന്നെ നീയൊക്കെ എന്ത്‌ ഉദ്ദേശിച്ചാണ് ഇത് ഉറപ്പിച്ചത്...ആദ്യം പോയി പുളളിക് സമ്മതം ആണോ എന്ന് ചോദിച്ചു കൺഫോം ചെയ്യു.....കുഞ്ഞനും കുഞ്ഞാപ്പുവും പുറത്തേക് ഇറങ്ങി.... നേരിട്ട് പോയി ചോദിച്ചാൽ അങ്ങേര് എങ്ങാനും ബോധം കെടുവോ..... ""... സില്ലി ബോയ്... "" കട്ടിലിലെക്ക് ചാടി കയറാൻ ഒരുങ്ങിയതും തിരിഞ്ഞു നിന്നു... വേണ്ട... "" ഇന്ന് ഉണ്ണിമായുടെയും ആവണിഅമ്മയുടെ കൂടെ കിടക്കാം... കുറെ നാൾ ആയി രണ്ടും സുഖിക്കുന്നു...... ഉണ്ണിമാ """""......വിളിച്ചു കൊണ്ട് പുറത്തേക് ഓടി കഴിഞ്ഞിരുന്നു കുറുമ്പൻ..... ( തുടരും )

NB ::: നന്ദനോട് സത്യം ഒന്നും പറഞ്ഞിട്ടില്ല... സമയം ആയിട്ടില്ല വെറുതെ പേടിപ്പിക്കണ്ട....... "" ജാനകി വരച്ച.ചിത്രങ്ങളിൽ നിന്നും എന്തെങ്കിലും സൂചന ലഭിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.........ആരവ് സ്വയം അറിഞ്ഞിട്ടില്ല.... ഒരു സ്വപ്നവും അതിലെ കഥപാത്രങ്ങളും ഉള്ളിൽ സംശയം നിറച്ചു അതേ പോലെ കുറച്ച് സംശയം ജാനകിയിലും നില്പുണ്ട്..... എല്ലാം പെട്ടന്നു കലങ്ങി തെളിയാൻ പറ്റില്ലല്ലോ........ മാളുവിന്റെ കാര്യത്തിൽ കുറുമ്പൻ മുൻകൈ എടുത്തിട്ടുണ്ട്.... ഉത്തരവാദിത്തം നല്ല പോലെ ഉണ്ട് ചെക്കന്..... ഇന്ന് രാത്രി ഉണ്ണിക്കും ആവണിക്കും പണി കൊടുക്കാൻ പോയിട്ടുണ്ട്... രണ്ടും ഒരേ തരം ആയത് കൊണ്ട് അവിടെ എന്ത്‌ സംഭവിക്കും എന്ന് അറിയില്ല...അവർ തമ്മിൽ ഒരു കോമ്പിനേഷൻ വേണോ നാളത്തെ പാർട്ടിൽ ഉണ്ണിമായും കുറുമ്പനും...... നിങ്ങളുടെ ഇഷ്ടം പോലെ

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story