ആദിശങ്കരൻ: ഭാഗം 47

adhishankaran

എഴുത്തുകാരി: മിഴിമോഹന

അവൾക് അതാണ് ഇഷ്ടം എങ്കിൽ നമുക്ക് ആദ്യം ഉണ്ണിമയോട് അച്ഛനോടും പറയാം....ആ കൊരങ്ങന്മാര്ക് അറിയുവോടാ..... കുഞ്ഞൻ സംശയത്തോടെ നോക്കി.... മ്മ്ഹ്ഹ്... "" ഇല്ല..... പെണ്പടകൾ എന്നോട് മാത്രം പറഞ്ഞുള്ളു..... പക്ഷെ ആരവേട്ടന്റെ സൈഡ് അറിയില്ല..... പിന്നെ നീയൊക്കെ എന്ത്‌ ഉദ്ദേശിച്ചാണ് ഇത് ഉറപ്പിച്ചത്...ആദ്യം പോയി പുളളിക് സമ്മതം ആണോ എന്ന് ചോദിച്ചു കൺഫോം ചെയ്യു.....കുഞ്ഞനും കുഞ്ഞാപ്പുവും പുറത്തേക് ഇറങ്ങി.... നേരിട്ട് പോയി ചോദിച്ചാൽ അങ്ങേര് എങ്ങാനും ബോധം കെടുവോ..... ""... സില്ലി ബോയ്... "" കട്ടിലിലെക്ക് ചാടി കയറാൻ ഒരുങ്ങിയതും തിരിഞ്ഞു നിന്നു... വേണ്ട... "" ഇന്ന് ഉണ്ണിമായുടെയും ആവണിഅമ്മയുടെ കൂടെ കിടക്കാം... കുറെ നാൾ ആയി രണ്ടും സുഖിക്കുന്നു...... ഉണ്ണിമാ """""......വിളിച്ചു കൊണ്ട് പുറത്തേക് ഓടി കഴിഞ്ഞിരുന്നു കുറുമ്പൻ..... ചെന്നു നിന്നത് ഉണ്ണിയുടെ മുറിയുടെ വാതുക്കലും....... മെല്ലെ കൊക്ക് പോലെ തല മാത്രം അകത്തേക്കു നീട്ടി...... കണ്ണാടിക് മുൻപിൽ നിന്നു കൊണ്ട് മുടിയിൽ അങ്ങും ഇങ്ങും നിൽക്കുന്ന നര വലിച്ചെടുക്കുന്നുണ്ട് ഉണ്ണി....... ചൂണ്ടിൽ അവതാളവും........

""""ആവണി പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ.... ആയില്യം കാവിലെ വെണ്ണിലാവേ...വേ... വേ... വേ "".... ഓ..."" ഒരു നൂറു തവണ പറഞ്ഞിട്ടുണ്ട് "" പാടരുത് പാടരുത് എന്ന്... "" കാള അമറും പോലെ തന്നെ... കുറുമ്പൻ ചെവിയിൽ ഒന്നു തോണ്ടി...... "" തിരിച്ചു പോയാലോ... ""ആലോചനയോടെ ഒന്നു കൂടി നോക്കി... ആവണി ""... ഉണ്ണിയുടെ ചുണ്ടിലും മുഖത്തും കണ്ണിലും വിരിയുന്ന ശൃങ്കാര രസതെ നോക്കി കുറുമ്പൻ..... "" ഡ്രസിങ് ടേബിളിൽ ഇരിക്കുന്ന പൗഡർ ടിൻ ഒന്നോടെ ഷർട്ടിലേക്ക് കമഴ്ത്തി...... കണ്ണുകൾ ഇറുകെ അടച്ചു രണ്ട് കൈ നെഞ്ചിൽ പിണച്ചു കൊണ്ട് ചുണ്ടിൽ വിരിയുന്ന അവതാളവുമായി എന്തൊക്കെയോ കാണിക്കുന്നുണ്ട്......... ഇനി ഉണ്ണിമാക്ക് വട്ടായോ... "" കുറുമ്പൻ ഒന്ന് എത്തി നോക്കി ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾകാം. ........ ആവണിയമ്മ കുളിക്കുവാ അല്ലേ... "" വെറുതെ അല്ല ഇന്ന് ശരിയാക്കി തരാം.... മെല്ലെ അകത്തേക്കു കടന്നവൻ പുറകിലൂടെ ഉണ്ണിയുടെ തോളിൽ പിടിച്ചു......ഉണ്ണിമാ.. """"" വിളി പൂർത്തി ആക്കും മുൻപേ.. "" അയ്യോ..... """"""""

എന്നൊരു നിലവിളിയോടെ കുറുമ്പൻ കട്ടിലിലേക്ക് എറിയപെട്ടു..... മുഖത്തും ചുണ്ടിലുമായി ചേർന്ന ഉമിനീരിന്റെ നനവിനെ വലത്തെ കൈ കൊണ്ട് തുടച്ചു പതുക്കെ പൊങ്ങി...... ഉണ്ണിമാ... """"" ദയനീയമായി വിളിക്കുമ്പോൾ ഉണ്ണി വായും പൊത്തി കണ്ണും തള്ളി നില്പുണ്ട്... പതിനെട്ടു"""" തികയാത്ത പാ...ൽ"""ക്കാരൻ പയ്യൻ ആക്കിയില്ലേ എന്നെ.... ത്ഫൂ """" വായിലേക്ക് പറ്റിയ ഉണ്ണിയുടെ മീശ തുപ്പി കളഞ്ഞു...... എടാ... "" അത്‌ ഞാൻ.... നീ... ആവണി.... നീ... """"ഉണ്ണി എന്ത്‌ പറയണം എന്ന് അറിയാതെ ഉരുണ്ട് കളിച്ചു..... എന്താ.... എന്താ ഇവിടെ ഒരു കരച്ചിൽ കേട്ടത്.... ഇടുപ്പിലേക് സാരിതുമ്പ് കുത്തി ഇറക്കി ബാത്‌റൂമിൽ നിന്നും ആവണി ഓടി വന്നു.... ഈ ചെറുക്കൻ എന്തിനാ വിളിച്ചു കൂവിയത്...? ഈ """ ഉണ്ണിമാ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു ആവണിഅമ്മേ... "" ബാലപീഡനം സെക്ഷൻ ഏതാണ്ടൊക്കയോ ഇല്ലേ രുദ്രച്ഛനു കേസ് കൊടുക്കണം..... ആവണിയുടെ ഇടുപ്പിലേക്ക് ചുറ്റി പിടിച്ചു കുറുമ്പൻ ഉണ്ണിയെ ഏറു കണ്ണിട്ട് നോക്കി .... അയ്യോ എടി ഈ ചെകുത്താൻ ചുമ്മാ പറയുന്നതാ... "" ഞാൻ... ഞാൻ അറിയാതെ നീ ആണെന്ന് വിചാരിച്ചു... ഉണ്ണി ഉണ്ടക്കണ്ണു തള്ളി ആവണിയെ നോക്കി... അങ്ങനെ എല്ലാവരെയും എന്റെ ആവണിഅമ്മ ആണെന്ന് പറഞ്ഞു കേറി പിടിക്കുവോ... ""

എരിതീയിൽ എണ്ണ ഒഴിക്കാതെടാ കുട്ടിച്ചാത്താ...ഉണ്ണി ദയനീയമായി നോക്കി ""മോളേ ആവണി ഞാൻ സത്യമായും നീ ആണെന്നു കരുതി.... നിന്റെ ഉണ്ണിയേട്ടൻ അല്ലേ ഞാൻ.."" പിള്ളേര് വലുതായി എന്നൊരു ചിന്ത ഉണ്ടോ... "" വയസാംകാലത്തു ഒരു ശൃങ്കാരം "" ആവണി കടുപ്പിച്ചൊന്നു നോക്കി........ എടി ഇവൻ ഇപ്പോൾ ഇങ്ങോട്ട് വലിഞ്ഞു കയറും എന്നോർത്തോ ഞാൻ... """അല്ല നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്...? കുറുമ്പന്റെ നേരെ തിരിഞ്ഞു ഉണ്ണി.. ഞാൻ ഉണ്ണിമായേ കെട്ടിപിടിച്ചു ഉറങ്ങാൻ വന്നതാ... "" ഇനി ഇപ്പൊ ആവണിഅമ്മേ കെട്ടിപിടിച്ചു ഉറങ്ങിക്കൊള്ളാം....""" വിശ്വാസം അത്‌ അല്ലേ എല്ലാം""" എന്ന് പറയാനേ കൊള്ളൂ.... എനിക്ക് ഉണ്ണിമായേ വിശ്വാസം ഇല്ല... കുട്ടിപ്പിശാച് """ ഉണ്ണി പല്ല് കടിച്ചു.... പിള്ളേരെ കൊണ്ട് പറയിപ്പിക്കും..... ആവണി ഒന്നു കൂർപ്പിച്ചു നോക്കി പുറത്തേക് ഇറങ്ങി.... പോയി മൂഡ് പോയി കുട്ടിച്ചാത്തൻ എല്ലാം നശിപ്പിച്ചു... "" ഉണ്ണി തലയൊന്നു വെട്ടി.... ആവണിയമ്മേ....."""""വരുമ്പോൾ ഒരു ഗ്ലാസ് പാല് കൂടി വിത്ത്‌ ബൂസ്റ്റ്‌.... "" അനന്തന്റെ ബൂസ്റ്റ്‌ അടുക്കളയിൽ ഉണ്ട്... ...... കുറുമ്പൻ വിളിച്ചു കൂവി കൊണ്ട് കട്ടിലിൽ ഇരുന്നു കാല് ആട്ടി...... ഓ "" എന്റെ കഞ്ഞിയിൽ ഒരു പിടി അശ്രു പൂക്കൾ വാരി ഇട്ട് അന്തിമോപചാരം അർപ്പിച്ചിട്ട് നിനക്ക് ബൂസ്റ്റ്‌ ഇട്ട പാല് വേണം അല്ലേ """"...

ഉണ്ണി കട്ടിലിലേക് ഇരുന്നു...... ഉണ്ണിമാ... """ കുറുമ്പൻ ഉണ്ണിയെ ഒന്നു തോണ്ടി.... എന്താടാ... ""ചെക്കാ..? വല്യേട്ടനും കൊച്ചേട്ടനും കോകിലാന്റിയെ കുറിച്ച് വിശദമായി പറഞ്ഞല്ലേ.... ""ഉണ്ണിയുടെ ഷർട്ടിൽ പതിയെ വലിച്ചവൻ..... ആാാാ... അതെങ്ങനെ നിനക്ക് മനസിലായി.... ഉണ്ണി ആവേശത്തോടെ നോക്കി.... ""അത്‌ ഈ ഇളക്കം കണ്ടപ്പോൾ മനസിൽ ആയി.... "".....മുഖം ഒന്നു കൂടി തുടച്ചു കുറുമ്പൻ..... ഇറങ്ങി പോടാ.. "" നിനക്ക് അവന്മാരുടെ കൂടെ പോയി കിടന്നാൽ പോരെ.......... ഉണ്ണി തിരിഞ്ഞു ഇരുന്നു.... അംഗഭാംഗങ്ങൾ ഭയന്ന് ആരും എന്നെ അടുപ്പിക്കുന്നില്ല...."" എന്നാൽ പിന്നെ ഇന്നത്തെ പള്ളി ഉറക്കം ഇവിടെ ആകാം എന്ന് വെച്ചു....ഇന്നലെ രുദ്രച്ഛനു ആയിരുന്നു ലോട്ടറി അടിച്ചത്..... കട്ടിലിലോട്ട് കിടന്നു പുതപ് എടുത്തു ദേഹത്തേക് ഇട്ടു.... വെറുതെ അല്ല രാവിലെ രുദ്രേട്ടൻ എഴുനേറ്റു വന്ന ഉടനെ പറയാൻ പറ്റാത്ത മർമ്മത്തിൽ തട്ട് കിട്ടിയാൽ ചെയ്യുന്ന excersise ചെയ്യതത്... പാവം ഞാൻ എന്റെ വാവേ തെറ്റിദ്ധരിച്ചു......."" ഉണ്ണിമാ ""... കോകിലാന്റിയെ പെണ്ണ് കാണാൻ ജാതവേദൻ മാമൻ പോയിട്ടുണ്ട്.......... കുറുമ്പൻ ഒരു കൈ കുത്തി കിടന്നു......

നിന്റ ഏത് വകയിലെ മാമൻ ആണെടാ അത്‌... ""അവന്റ ഒരു ജാതവേദൻ മാമൻ... "" മുതിർന്നവർ എത്ര ദുഷ്ടൻ ആണെങ്കിലും ബഹുമാനിക്കാൻ പഠിക്കണം എന്ന് രുദ്രച്ഛൻ പഠിപ്പിച്ചിട്ടുണ്ട്.... അത്‌ കൊണ്ട് അല്ലേ ആ തെണ്ടിയെ ഞാൻ മാമ എന്ന് വിളിക്കുന്നത്... നല്ല ബഹുമാനം..... "" എന്നാലും അവർ തമ്മിൽ എങ്ങനെ ഈ ബന്ധം വന്നു.....ഉണ്ണി മീശ കടിച്ചു... അത്‌ അവരുടെ മന്ത്രവാദി അസോസിയേഷനിൽ വച്ചു പരിചയപെട്ടത് ആയിരിക്കും ഉണ്ണിമാ.... മാമൻ പ്രസിഡന്റും ആന്റി സെക്രട്ടറി ആയിരിക്കും... പക്ഷെ അവർ തമ്മിൽ ചേരില്ല... "" കോകിലാന്റി നല്ല സുന്ദരിയാ... "" മ്മ്ഹ്ഹ്..."" ബാക്കി ഉള്ളവർ പണ്ട് തൊട്ടേ കളത്തിൽ ഉണ്ട്....അന്ന് ഇവളുമാരൊക്കെ എവിടെ പോയി ഒളിച്ചിരുന്നോ ആവോ ....... ഇപ്പോൾ പിള്ളേർക്ക് ആണേൽ ചാകര...... പോയിട്ടു വരുമ്പോൾ ഓരോന്നിന്റെ കൈയിൽ ഓരോന്ന് കാ...... ണും.....ഉണ്ണി കണ്ണൊന്നു തള്ളി..... അത്‌ പിന്നെ ആവണി ഞാൻ..... ആകാശിന്റെ കാര്യം പറഞ്ഞതാ... അല്ല ആവണിയമ്മേ ഉണ്ണിമാ എന്നോട് കോകിലന്റിയെ കുറിച്ച് ചോദിച്ചു.... "" അല്ലേ ഉണ്ണിമാ.... പോടാ അവിടുന്ന്... """ അത്‌ പിന്നെ ഭദ്രകുട്ടിക് പറ്റിയ എതിരാളി ആണോ എന്ന് അറിയണമല്ലോ..... അത്‌.. അത് എന്റെ ഉത്തരവാദിത്തം അല്ലേടി ..... ഉണ്ണിമാ വെറുതെ മഞ്ഞു കൊള്ളണ്ട...

അവർക്ക് തൈ കിളവന്മാരെ വേണ്ട... "" ആരാടാ നിന്റെ കിളവൻ.. "" ഒരുകാലത്തു ഉണ്ണി ആരായിരുന്നു എന്ന് നിനക്കൊന്നും അറിയില്ല.... ഉണ്ണി താടി ഒന്നു ഉഴിഞ്ഞു... ഉണ്ണിമായും ഒരു വര്ണപട്ടമായിരുന്നു..... "" ഇപ്പോൾ നരച്ചു കരിമ്പൻ അടിച്ചു പോയി..... ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം മുതുകിളവന്മാർക് വരെ ഇളക്കം തട്ടിയിട്ടുണ്ട് ആ പെണ്ണുമ്പിള്ളയുടെ കാര്യം കേട്ടതു മുതൽ...വലുതിനെയും ചെറുതിനെയും എല്ലാത്തിനേയും വലിച്ചു പുറത്തിടും പറഞ്ഞേക്കാം.... ആവണി പാല് എടുത്തു കുറുമ്പന്റെ കൈയിൽ കൊടുത്തു....... എന്നാൽ വീണമ്മ ആദ്യം രുദ്രച്ചനെ പുറത്താക്കും.... "" കോകിലന്റിയുടെ ഹിസ്റ്ററി തപ്പി നടപ്പുണ്ട്.....തപ്പി തപ്പി വീണമ്മയുടെ കൈ കൊണ്ട് രുദ്രച്ചൻ ചരിത്രം ആകാതെ ഇരുന്നാൽ മതി.... ആ കാര്യത്തിൽ എനിക്ക് എന്റെ രുദ്രേട്ടനെ വിശ്വാസം ആണ്... വേറെ ആരെ ഇല്ലങ്കിലും.... ആവണി ഉണ്ണിയെ കൂർപ്പിച്ചു നോക്കി....... ആഹാ അപ്പോൾ നിനക്ക് എന്നെ വിശ്വാസം ഇല്ലെടി.....ഉണ്ണി ചാടി എഴുനേറ്റു മുണ്ട് ഒന്നു മടക്കി കുത്തി......... പണ്ട് ചേന്നോത്തു തറവാടിനെ കുറിച്ച് ഒരു...ഒരു സൂചന കിട്ടിയിരുന്നു എങ്കിൽ നിന്റെ സ്ഥാനത് കോകിലാ ഇവിടെ നിന്നേനെ........ """ ഇത് തന്നെ ആണ് ആവണിഅമ്മ പറഞ്ഞത് ഉണ്ണിമായെ വിശ്വാസം ഇല്ല എന്ന്.... കുറുമ്പൻ വായ പൊത്തി... ഏഹ്...

"" അയ്യോ ആവണി മോളേ ഞാൻ ഒരു ആവേശത്തിന് പറഞ്ഞത് ആണ്....അബദ്ധം പറ്റിയതും കുറുമ്പനെ ഒന്നു നോക്കി ഉണ്ണി.... ഈ ചെകുത്താൻ ഇവനെ ഇന്ന് ഞാൻ.... നിനക്ക് എന്തിന്റെ കേടാ ചെക്കാ.... ഉണ്ണി പല്ല് കടിച്ചു.... അല്ലേലും എനിക്ക് അറിയാം നിങ്ങൾ ഇത് അല്ല ഇതിനു അപ്പുറം കാണിക്കും.... എന്റെ കൈ കൊണ്ട് ആയിരിക്കും നിങ്ങൾ ചരിത്രത്തിന്റെ താളിൽ ഇടം പിടിക്കുന്നത്..... അങ്ങോട്ട് നീങ്ങി കിടക്കട.....ചാടി തുള്ളി കുറുമ്പനെ തള്ളി നീക്കി കട്ടിലിൽ കിടന്നു ആവണി.... അപ്പോൾ ഞാൻ എവിടെ കിടക്കും... ഇച്ചിരി അങ്ങോട്ട് നീങ്ങി കിടക്കടി..... ഉണ്ണി ആവണി പതിയെ പിടിച്ചു.... നിങ്ങൾ ആ കോകിലയുടെ കൂടെ പോയി കിടക്ക്.. ""മ്മ്ഹ... "" ആവണി മുഖം കോട്ടി.... ഉണ്ണിമാ പോകുമ്പോൾ ബ്ലാക് ആൻഡ് ബ്ലാക് ഇട്ടോ.... കോകിലന്റിയുടെ യൂണിഫോം അതാ... ആവണിയുടെ വയറിലൂടെ ചുറ്റി ദേഹത്തേക് കാലെടുത്തു വച്ചു കുറുമ്പൻ.... എന്റെ കഞ്ഞിയിൽ പാറ്റയും ഇട്ടു കിടക്കുന്നത് കണ്ടില്ലേ വച്ചിട്ടുണ്ടടാ നിനക്ക് ഞാൻ..... ഉണ്ണി പല്ല് കടിച്ചു... ആവണിമോളേ.....അവളുടെ കഴുത്തൊരം ചേർന്ന് പതിയെ ഒന്നു തോണ്ടി.....

അയ്യോ എന്റെ മൂക്ക്..... ""ഉറക്കത്തിലേക്ക് വഴുതി വീണ കുറുമ്പന്റെ കൈ ഉണ്ണിയുടെ മൂക്കിൽ ആണ് ചെന്നു ഇടിച്ചത്.... മൂക് ഒന്നു തിരുമ്മി താഴേക്കു ഇരുന്നതും തലയിലേക് വലിയ ഒരു തലയിണയും ഷീറ്റും വന്നു പതിച്ചിരുന്നു.... 💠💠💠💠 കിടന്നില്ലേ രുദ്രേട്ട.... """ വീണ വെള്ളവുമായി വരുമ്പോൾ ജാനകി വരച്ച ചിത്രങ്ങളിൽ ആയിരുന്നു രുദ്രന്റെ കണ്ണുകൾ...... ഇത്... ഇത് ജാനകി വരച്ചത് ആണോ രുദ്രേട്ട.... "" ഇത് ഇരികത്തൂർ മന പോലെ ഉണ്ടല്ലോ......വീണ അത്ഭുതത്തോടെ നോക്കി.... മ്മ്മ്... """ രുദ്രൻ അലസമായി മൂളി....... ആ കുട്ടി ഇതിനു മുൻപ് ഇവിടെ വന്നിട്ടുണ്ടോ.... ഓഹ് ആർട്ടിക്കിൾ എന്തേലും വായിച്ചു കാണും..... എന്നാലും ഈ അകത്തളങ്ങൾ എല്ലാം ഇത്ര കൃത്യമായി എങ്ങനെ വരച്ചു..... അപാര കഴിവ് ആണ് ആ കുട്ടിക്....... വീണ ബെഡ്ഷീറ്റ് ഒന്നു കൊട്ടി വിരിച്ചതും രുദ്രന്റെ കൈകൾ അവളുടെ ഉദരത്തിൽ കൂടി പിടി മുറുക്കി..... പുറം കഴുത്തിൽ അധരം ചേർത്തതും പെണ്ണൊന്നു പൊള്ളിപിടഞ്ഞു... കിടക്കണ്ടേ രുദ്രേട്ട... "" അവരുടെ താലി കെട്ട് കഴിഞ്ഞാൽ ഉടനെ പോകണം....

ലെച്ചു കുഞ്ഞാപ്പുവിനെ കാണാതെ വല്യ സങ്കടത്തിൽ ആണ് രാക്കിളി വിളിച്ചപ്പോൾ പറഞ്ഞു..... ചെറു നാണത്തോടെ മുൻപോട്ട് പോകാൻ ആഞ്ഞതും അവളുടെ കൈകളിൽ പിടിച്ചു വലിച്ചു നെഞ്ചിലേക് ഇട്ടു രുദ്രൻ..... വാവേ.. """"" ആർദ്രമായുള്ള ആ വിളിയിൽ അവനോട് ഒട്ടിച്ചേർന്നു കഴിഞ്ഞിരുന്നു പെണ്ണ്....അവന്റെ കണ്ണുകളിൽ പ്രണയത്തിന്റെ ചൂടിൽ അവനിലേക്ക് അലിയാൻ അവളുടെ ഹൃദയവും തുടിച്ചു ആ നിമിഷം........ ഇരു കൈകളിലും കോരി എടുത്ത തന്റെ പെണ്ണിന്റെ കുഞ്ഞ് മുഖം ആകെ ചുണ്ടുകൾ കൊണ്ട് പരതി....അവളുടെ നെറ്റിത്തടങ്ങളെയും കണ്ണുകളെയും നീണ്ട മൂക്കിനെയും കടന്നവൻ ഒടുക്കം അവളുടെ വിറ കൊള്ളുന്ന അധരത്തിലേക് ചുണ്ടുകൾ ചേർത്തു........ കൈകൾ സ്ഥാനം തെറ്റി തുടങ്ങിയതും പെണ്ണൊന്നു ഉയർന്നു പൊങ്ങി............. മെല്ലെ അവളുടെ സാരി തുമ്പ് വകഞ്ഞു അണിവയറിൽ ചെന്നു നിന്ന കൈകൾ പൊക്കിൾ ചുഴിയിൽ ചിത്രങ്ങൾ വരച്ചതും പെണ്ണിന്റെ ഉദരം ഒരു കിതപ്പോടെ ഉള്ളിലേക്കു വലിഞ്ഞു.......... പുറത്ത് ഇരച്ചു പെയ്യുന്ന മഴയിൽ അവളുടെ പെണ്ണുടലിനെ സ്വാതന്ത്രയാക്കി ആ മഴയുടെ താളം പോലെ അവളിലേക് പെയ്തിറങ്ങുമ്പോൾ """രുദ്രൻ ഇന്ദുചൂഡനും അവൾ സത്യഭാമയും"" ആയി മാറി....

മഴയോടൊപ്പം ജനൽ പാളിയെ വകഞ്ഞു അകത്തേക് കടന്ന കാറ്റിൽ ജാനകി വരച്ച ചിത്രങ്ങളിൽ ഒരെണ്ണം പറന്നു താഴേക്കു വീണു........ അതിൽ അമ്പിളികലയിൽ മുത്ത് ചൂടിയ മഹാദേവന്റെ മുൻപിൽ പ്രണയം പങ്കിടുന്ന രണ്ട് പേർ....... അതിലെ പുരുഷന്റെ കണ്ണുകൾ രുദ്രന്റേതും പെൺകുട്ടിയുടെ അഴക് വീണയുടെതും ആയിരുന്നു... ( വിഷ്ണു വർദ്ധൻ പണ്ട് കഥകൾ പദ്മക്കു പറഞ്ഞ് കൊടുത്തത് ആയിരിക്കാം എന്നു വിശ്വസികാം ) 💠💠💠💠 ആവണി.... ടി... "" പതുക്കെ താഴേ നിന്നും ഒന്നു കൂടി ഉയര്ന്നു ഉണ്ണി..... നിലത്തിരുന്നു ഒന്നു തോണ്ടിയതും തലക്കൽ ഇരുന്ന കുറുമ്പൻ കുടിച്ച പാല് ഗ്ലാസ്നു തലക്കിട്ടു ഒരെണ്ണം കൊടുത്തവൾ...... അമ്മേ... """ അതേ വേഗത്തിൽ പോയി തലയിണ കെട്ടി പിടിച്ചു കമഴ്ന്നു കിടന്നു ഉണ്ണി... 💠💠💠💠 പാതി ഉറക്കത്തിൽ ജാനകിയിൽ ഇരികത്തൂർ മന തെളിഞ്ഞു വന്നു...... അവിടെ കാലഭൈരവന്റെ മുൻപിൽ പന ഓലകൾ കൊണ്ട് അലങ്കരിച്ച പന്തൽ........... മേൽമുണ്ട് മാത്രം മാറിടത്തിന് മറവ് നൽകിയ സ്ത്രീകൾ........ ചിലർ ആഭരണങ്ങളാൽ പൊതിഞ്ഞിരിക്കുന്നു..... കാതിൽ കടുക്കനും തലയിൽ കുടുമയും ആയി മുറുക്കി ചുവപ്പിച്ചു ഗംഭീര്യം നിറഞ്ഞ പുരുക്ഷമാർ.............. അവർക്ക് ഇടയിൽ കണ്ടു രണ്ട് ചെറുപ്പക്കാർ അതിൽ ഒന്നിനു നന്ദന്റെ മുഖം......

കാലഭൈരവന് മുൻപിൽ ആ ചെറുപ്പക്കാരൻ നൽകിയ മംഗല്യ സൂത്രം നന്ദൻ അവളുടെ കഴുത്തിൽ അണിയിക്കുമ്പോൾ അവിടെ മറ്റാരും തന്നെ ഇല്ല... ........ കഴുത്തിലേക് ചേർന്ന മംഗല്യ സൂത്രത്തിലേക് അവളുടെ കണ്ണുകൾ പോയി......സ്വർണ്ണത്തിൽ തീർത്ത മാലയുടെ അറ്റത്തു രണ്ട് താലി അതും വട്ടത്തിൽ അതിൽ താമര പൂവിന്റെ രൂപം കൊത്തി വച്ചിരിക്കുന്നു....... അതിലേക് നോക്കുമ്പോൾ അവളുടെ ചുണ്ടിൽ ചെറിയ ചിരി പടർന്നു....... പക്ഷെ പെട്ടന്നു തന്നെ അത്‌ മാഞ്ഞു..... നിമിഷങ്ങൾക് അകം ആ താലി പൊട്ടി താഴേക്കു പതിച്ചു.... 💠💠 ആഹ്ഹ്..... "" ജാനകി പെട്ടന്ന് തന്നെ ഞെട്ടി ഉണർന്നു........ മഹാദേവ.... """ എന്താ..... എന്താ അങ്ങനെ ഒരു സ്വപ്നം...... ഇരികത്തൂർ മന അല്ലേ അത്‌ .... എന്റെ നന്ദേട്ടൻ കൂടെ ആ മനുഷ്യൻ വീണ്ടും...... ഇന്ന് പദ്മാ എന്ന് വിളിച്ചു കരഞ്ഞയാൾ....... ആ മുഖത്തെ കാക്കപുള്ളി....... ഇന്ന് ആദ്യമായി ആണ് കണ്ടതെങ്കിലും പലരാത്രികളിൽ എന്റെ മുടിയിഴകളെ തഴുകി ഉറക്കുന്ന മനുഷ്യൻ..... കാതോരം നേർത്ത താരാട്ട് പാടി തരുന്നവൻ........ ഞാൻ വരയ്ക്കുന്ന ചിത്രങ്ങളിൽ രൂപം ആകുന്നവൻ.......... അയാൾ ആരാണ്....? അയാൾക്കും എന്നെ അറിയുമോ....? ജാനകിയുടെ തൊണ്ട വരണ്ടു.......

സമീപം ഇരുന്ന ഓട്ടു മൊന്തയിലെ വെള്ളം മുഴവൻ ഒറ്റ വലിക്കു കുടിക്കുമ്പോൾ തന്റെ ഉദരത്തിൽ അനുഭവപ്പെടുന്ന ചലനതോടൊപ്പം കൈകൾ അവിടേക്കു ചേർന്നു.......... 💠💠💠💠 ശേ.. "" ഇത് വലിയ ചതി ആയി പോയല്ലോ.... രുദ്രൻ തലയ്ക്കു കൈ കൊടുത്തു.......... ഇങ്ങനെ മിന്നൽ പണി മുടക്ക് വരും എന്ന് അറിഞ്ഞിലല്ലോ... അത്‌ ഇവന്മാരുടെ തീരുമാങ്ങൾ എല്ലാം പെട്ടന്നു ആണല്ലോ..... അധികാരികളെ അറിയിക്കും മുൻപ് ഷോപ്പ് പൂട്ടുക അല്ലേ... ചന്തു മീനുവിന് ഒപ്പം വീൽചെയർ ഉരുട്ടി വന്നു..... ഞാൻ ആണ് കുഞ്ഞേ ഹരികുട്ടനോട് പറഞ്ഞത് താലി രാവിലെ വാങ്ങിയാൽ മതി എന്ന്... വ്യാപാരികൾ ഒന്നടങ്കം സമരം ചെയ്യും എന്ന് പ്രതീക്ഷിച്ചില്ലലോ..... പാവം കുഞ്ഞുങ്ങൾ എത്ര മോഹിച്ചു കാണും... മൂർത്തി കണ്ണൊന്നു തുടച്ചു..... അടുത്ത ജില്ലയിൽ പോയി വാങ്ങാം എന്ന് വച്ചാലും മുഹൂർത്തത്തിന് അരമണിക്കൂർ കൂടി ഉള്ളൂ... ഇരിക്കാതൂർ നിന്നും പോയി വരാൻ എടുക്കും മുക്കാൽ മണികൂർ..... രുദ്രൻ മീശ കടിച്ചു... രുദ്രേട്ട... "" നമുക്ക് മുഹൂർത്തം മറ്റൊരു സന്ദർഭത്തിലേക് മാറ്റിയാലോ... ഇതിപ്പോ താലി ഇല്ലാതെ വിവാഹം നടത്താൻ കഴിയില്ലല്ലോ.... ഉണ്ണി അഭിപ്രായം പറഞ്ഞു.... അത്‌ നടക്കില്ല ഉണ്ണി... ജാനകിയുടെ ജാതകപ്രകാരം ഇന്ന് നടന്നില്ല എങ്കിൽ രണ്ട് വർഷം കഴിഞ്ഞു ഒരു വിവാഹം നടക്കു.........

.അവളുടെ കഴുത്തിൽ താലി വീഴു........ആ രണ്ട് വർഷം അവളുടെ ജീവന് തന്നെ ആപത്തു ആണ്..... കോകിലാ അവളെ തേടി വരും..... സഞ്ചയൻ പറഞ്ഞതും ഉണ്ണിയും ആലോചനയിൽ ആയി..... രുദ്രേട്ട... """ വീണ അവർക്ക് അരികിലേക്കു വന്നു.... ജാനകി... "" അവൻ സംശയത്തോടെ നോക്കി..... ഒരുങ്ങി.. " പാവം ഒരുപാട് സന്തോഷത്തിൽ ആണ് നന്ദനും അങ്ങനെ തന്നെ ..... മുടങ്ങി എന്ന് അറിഞ്ഞാൽ.......... വീണയുടെ കണ്ണ്‌ നിറഞ്ഞു.... അച്ഛേ... "" ഞാൻ ഒരു കാര്യം പറയട്ടെ വഴക്ക് പറയുവോ..... ഭദ്രയും കുഞ്ഞനും കുഞ്ഞാപ്പുവും ചിത്രനും കൂടി വന്നു......... എന്താ മോളേ... "സഞ്ജയനും രുദ്രനും ഉണ്ണിയും സംശയത്തോടെ നോക്കി... ഇവിടെ സ്ത്രീകളുടെ അറയലെ ലക്ഷ്മിദേവിയുടെ കഴുത്തിലെ മംഗല്യ സൂത്രം ജാനകി ചേച്ചിക്ക് കൊടുത്തു കൂടെ........ ചിലപ്പോൾ അതിന് അവകാശി ചേച്ചി ആണെങ്കിലോ...... ഭദ്ര അത്‌ പറയുമ്പോൾ അവളിൽ സഞ്ജയൻ വഴക് പറയുമോ എന്ന ഭയം നിറഞ്ഞു........ രുദ്ര..... "" സഞ്ജയൻ രുദ്രനെ നോക്കി........ നിനക്ക് അത്‌ കഴിയില്ല എങ്കിൽ വേണ്ട സഞ്ചയ..."" ആരും നിര്ബന്ധിക്കില്ല... ഭദ്രകുട്ടി അവളുടെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ..... രുദ്രൻ അത്‌ ചിരിച്ചു തള്ളി.... അല്ല രുദ്ര അവൾ പറഞ്ഞത് വെറും ഒരു അഭിപ്രായം അല്ല.......

എന്റെ പന്ത്രണ്ട് വയസിൽ ഇവിടുത്തെ കുളത്തിൽ അച്ഛനു ഒപ്പം നീന്തി കുളിക്കുമ്പോൾ അടിത്തട്ടിൽ നിന്നും എന്റെ കാലിൽ കുടുങ്ങിയ മംഗല്യ സൂത്രം ആണത്......ശുദ്ധി കലശം നടത്തി അച്ഛൻ തന്നെ അത് ദേവി വിഗ്രഹത്തിൽ അണിയിച്ചു.... ചിലപ്പോൾ ഇതിന്റെ അവകാശി എന്നെങ്കിലും മനയിൽ പുനർജനിക്കുമ്പോൾ അവൾക്കു തന്നെ അത്‌ ലഭിക്കും എന്ന് നിമിത്തം പോലെ പറഞ്ഞു..... ചിലപ്പോൾ അതിന് അവകാശി ജാനകി ആണെങ്കിലോ.... നീ പറഞ്ഞത് പോലെ അവൾ ഈ മനയിലെ കുട്ടി ആണെന്നൊരു തോന്നൽ....... സഞ്ജയന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു..... മ്മ്മ്.... അതേ സഞ്ചയ "" ഒരുപക്ഷെ അവളിലേക്ക് എത്തി ചേരേണ്ടത് തന്നെ ആയിരിക്കും അത്‌ അതാണ് ഇത്രയും നേരം നമ്മളിൽ വന്നു ചേർന്ന തടസം........ ആ താലി തന്നെ ജാനകിയുടെ കഴുത്തിൽ നന്ദൻ അണിയിക്കട്ടെ........ ഭദ്ര മോളേ ആ താലി അറയിൽ നിന്നും എടുത്തു കൊണ്ട് വന്നോളൂ....... സഞ്ജയൻ നിർദേശം കൊടുത്തതും ഭദ്രയും കുഞ്ഞനും അകത്തേക് കയറി.... ചിത്തു ആ കുട്ടിച്ചാത്തൻ എവിടെ....? രാവിലേ കണ്ടില്ലലോ അല്ലങ്കിൽ ഇവിടെ കിടന്നു മേയണ്ടത് ആണല്ലോ .... രുദ്രൻ എത്തി നോക്കി.... മണവാളനെ ഒരുക്കുന്നുണ്ട്.... ചിത്രൻ ചുണ്ട് കൂട്ടി പിടിച്ചു ചിരിച്ചതും അപ്പുറത്തു മാല കെട്ടിയ ഉണ്ണി ഞെട്ടലോടെ അത്‌ താഴേക്ക് ഇട്ടു ഓടി വന്നു ....... എന്റെ പൊന്നു ചെറുക്ക നീ നന്ദനെ അവനെ ഏല്പിച്ചിട്ട് ആണോ ഇറങ്ങി വന്നത്..... ഒന്നാമതെ ദേഹം മൊത്തം പൊള്ളി അവന്റെ രൂപം മാറി.... ഇനി താലി കെട്ടാൻ ഏത് രൂപത്തിൽ ഇറക്കി കൊണ്ട് വരും കുട്ടി ചാത്തൻ..... ഉണ്ണി ചതഞ്ഞ മൂക്ക് ഒന്നു തിരുമ്മി...... ( തുടരും )

NB :::: ജാനകിക്കും ആരാവിനും സ്വപ്നത്തിൽ കൂടി എന്തൊക്കെയോ തിരിച്ചറിവുകൾ വരുന്നതേ ഉള്ളൂ.... ജാനകിയുടെ ബാക്കി ചിത്രങ്ങളിൽ നിന്നും എന്തെങ്കിലും രുദ്രന് കിട്ടും എന്നു പ്രതീക്ഷിക്കാം... നന്ദന്റെ മേക്കപ്പ് മാൻ ആരാണെന്നു മനസിലായല്ലോ 🙈🙈🙈🙈

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story