ആദിശങ്കരൻ: ഭാഗം 48

adhishankaran

എഴുത്തുകാരി: മിഴിമോഹന

ചിത്തു ആ കുട്ടിച്ചാത്തൻ എവിടെ....? രാവിലേ കണ്ടില്ലലോ അല്ലങ്കിൽ ഇവിടെ കിടന്നു മേയണ്ടത് ആണല്ലോ .... രുദ്രൻ എത്തി നോക്കി.... മണവാളനെ ഒരുക്കുന്നുണ്ട്.... ചിത്രൻ ചുണ്ട് കൂട്ടി പിടിച്ചു ചിരിച്ചതും അപ്പുറത്തു മാല കെട്ടിയ ഉണ്ണി ഞെട്ടലോടെ അത്‌ താഴേക്ക് ഇട്ടു ഓടി വന്നു ....... എന്റെ പൊന്നു ചെറുക്ക നീ നന്ദനെ അവനെ ഏല്പിച്ചിട്ട് ആണോ ഇറങ്ങി വന്നത്..... ഒന്നാമതെ ദേഹം മൊത്തം പൊള്ളി അവന്റെ രൂപം മാറി.... ഇനി താലി കെട്ടാൻ ഏത് രൂപത്തിൽ ഇറക്കി കൊണ്ട് വരും കുട്ടി ചാത്തൻ..... ഉണ്ണി ചതഞ്ഞ മൂക്ക് ഒന്നു തിരുമ്മി...... രാവിലെ എവിടുന്നോ ഒരു ട്രിമ്മർ കൊണ്ട് നന്ദന്റെ പുറകെ കൂടിയത് ആണ്... ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടെ... ഏതോ പുതിയ സ്റ്റൈൽ ആണെന്നൊക്കെ പറയുന്നുണ്ട്.... ട്രിമ്മറോ.. ""? കാവിലമ്മേ എന്റെ പുതിയ ട്രിമ്മർ ...ഉണ്ണി നെഞ്ചിൽ കൈ വെച്ചു.. എന്റെ ബാഗിൽ കേറി ഇരുന്നു നിരങ്ങുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നി എന്തോ കുരുത്തക്കേട് ഒപ്പിക്കാൻ ആണെന്ന്...വാടാ പോയി നോക്കാം പുതിയ നന്ദനെ ഒന്നും കാണട്ടെ... ചിത്രനേയും കൂട്ടി ഉണ്ണി അകത്തേക്കു ഓടി കഴിഞ്ഞിരുന്നു......

ഓരോന്ന് ഒപ്പിച്ചു വച്ചിട്ട് നിൽക്കുന്ന നിൽപ് കണ്ടില്ലേ... "" മീശ കിളുക്കാത്ത നീ എന്തിനാടാ ട്രിമ്മർ കൊണ്ട് നന്ദേട്ടനോട് ഈ ചതി ചെയ്തത്... സച്ചുവിന്റെ ഉറക്കെ ഉള്ള ശബ്ദം പുറത്ത് നിന്നെ കേൾക്കാം.... ചേട്ടച്ഛ എല്ലാം കൈ വിട്ടു പോയെന്നു തോന്നുന്നു... ചിത്രനും ഉണ്ണിയും അകത്തു ചെല്ലുമ്പോൾ കുറുമ്പൻ കൈ കെട്ടി നഖം കടിച്ചു നില്പുണ്ട്... നേരെ കണ്ണുകൾ നന്ദനിലേക് പോയി.... നിന്റെ മീശ ഇത് ഇവിടെ പോയി.... ചിത്രൻ കണ്ണ്‌ തള്ളി........ അത്‌ മുഴുവൻ ഞാൻ കളഞ്ഞു ചേട്ടായി... " സച്ചു കുറുമ്പനെ കൂർപ്പിച്ചു നോക്കി..... അത്‌ പിന്നെ സിംഗത്തിലെ സൂര്യ ആക്കിയത് അല്ലേ ഞാൻ.. "" പിന്നെ പണിതു വന്നപ്പോൾ അല്പം അങ്ങോട്ടും ഇങ്ങോട്ടും ഒരു ചാഞ്ചാട്ടം വന്നു.... അതെന്റെ തെറ്റ് ആണോ ചേട്ടായി...... മ്മ്ഹ്ഹ്.. "" സച്ചുവിനെ ഒന്നു മുഖം കോട്ടി കാണിച്ചു... ഉണ്ണി നന്ദനെ അടിമുടി ഒന്നു നോക്കി അവന്റ തലയിലെ കൂർത്തു നിൽക്കുന്ന മുടിയിൽ ഒന്നു തൊട്ടു..... ഇതെന്താടാ നന്ദന്റെ തലയിൽ ഒരു ആന്റിന.. """""" ആന്റീന അല്ല ഞാൻ നന്ദേട്ടന് സ്പൈക്ക് വച്ചു കൊടുത്തതാ..... "" കിളവന്മാര്ക് അങ്ങനെ പലതും തോന്നും....

പൊന്നു മോനു ഇത് പോലെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകൾ ഇനിയും ഉണ്ടോ...ദയവ് ചെയ്ത് പുറത്തെടുക്കരുത്... ഉണ്ണി ദയനീയം ആയി നോക്കി... ഇന്ന് ഇനി കഴിഞ്ഞു... അടുത്തത് ചേട്ടായിടെയും അല്ലിപെണ്ണിന്റെയും കല്യാണത്തിന് ചേട്ടായിയെ ആട് സിനിമയിലെ ജയസൂര്യ ആക്കും ഞാൻ... ഇത് പോലെ ആണേൽ വേണ്ട ഞാൻ സ്വയം ചെയ്തോളാം... "" എടാ സച്ചു നീ നന്ദന്റെ മുടി കൂടി ഒന്ന് ശരിയാക്കി കൊടുക്ക്....മുഹൂർത്തം ആകാറായി എന്നിട്ട് പെട്ടന്നു താഴേക്കു വാ... ചിത്രൻ ആ സ്പൈക്ക് കൈ കൊണ്ട് ഉടച്ചു കുറുമ്പനെ ഒന്നു ചിറഞ്ഞു നോക്കി ... ചിത്രനും ഉണ്ണിയും പുറത്തേക് പോയി..... കഷ്ട്ടപെട്ട് ഞാൻ ഉണ്ടാക്കിയ കുത്തബ്മിനാർ തച്ചുടച്ചു കളഞ്ഞു അല്ലേ... "" നിങ്ങള്ടെ കല്യാണം വരട്ടെ.. കാണിച്ചു തരാം ഞാൻ ആ തലയിൽ താജ്മഹൽ പണിയും ഞാൻ... "" ചിത്രന്റെ മുടിയിൽ നോക്കി ചുണ്ട് ഒന്നു വിറപ്പിച്ചു കുറുമ്പൻ.... നന്ദേട്ടന് മുഖം ഒന്നു കണ്ണാടിയിൽ നോക്കണോ.. ""സച്ചു ഒരു കണ്ണാടിയുമായി വന്നു... വേണ്ട... "" സച്ചു ജീവനും ജീവിതവും നഷ്ടം ആകും എന്നോർത്തു വിലപിച്ചവൻ ആണ് ഞാൻ ... ആാാ എനിക്ക് മുഖ സൗന്ദര്യം ഒന്നും വലിയ കാര്യം അല്ല... ഹോ ഇപ്പോൾ ആണ് ശ്വാസം നേരെ വീണത്... "" നന്ദേട്ടന് ഇതാ ചേരുന്നത് എന്റെ മനസിലെ നന്ദേട്ടൻ ഇതാണ്..... കുറുമ്പൻ നേരെ ഒന്നു നിന്നു...

ഒരൊറ്റ ചവുട്ടു തരും ഞാൻ.... ഓരോന്ന് ഒപ്പിച്ചു വച്ചിട്ട് നന്ദേട്ടൻ ഒരു പാവം ആയത് കൊണ്ട് നിന്നെ സഹിച്ചു ഇത്രേം നേരം ഇരുന്നു..... സച്ചു ദേഷ്യപ്പെട്ട് കൊണ്ട് നന്ദന്റെ മുടി ട്രിം ചെയ്തു... നന്ദേട്ടനെ ഒരുക്കി കഴിഞ്ഞില്ലേ.. ""നന്ദനു ധരിക്കാൻ ഉള്ള മുണ്ടും നേര്യതുമായി ചിന്നു സിദ്ധിയെ കൂട്ടി അകത്തേക് വന്നു...... അയ്യേ ഇതെന്താ നന്ദേട്ടന്റെ മീശയും താടിയും എവിടെ പോയി...... ... ദേവേട്ടൻ സിംഗത്തിലെ സൂര്യയെ പോലെ നന്ദേട്ടനെ ഒരുക്കി ഇറക്കാം എന്ന് പറഞ്ഞതല്ലേ .... ചിന്നു സംശയത്തോടെ നോക്കി... ആഹ്... "" ആ താടിയും മീശയും കണ്ടപ്പോൾ എന്തെല്ലാം പ്രതീക്ഷ ആയിരുന്നു എനിക്ക്.... സിംഗത്തിലെ സൂര്യ വാനപ്രസ്ഥത്തിലെ മോഹൻലാൽ ആയി പോയെടി...... അറിയാവുന്ന പണിക്ക് പോയാൽ പോരെ ദേവേട്ടാ... "" ചിന്നു കൊണ്ട് വന്ന മുണ്ട് ടേബിളിൽ വെച്ചു........ സിദ്ധി ആകാശ് എവിടെ..? സച്ചു നന്ദന്റെ മുടിയിൽ ഔഷധ വെള്ളം കൊണ്ട് തുടച്ചു..... ദേഹം പൊള്ളി ഇരിക്കുന്നത് കൊണ്ട് കുളിപ്പിക്കാൻ പറ്റില്ലല്ലോ.... ""അതിനിടയിൽ സച്ചു പറയുന്നുണ്ട്... ഗണപതി ഹോമതിന്റെ പ്രസാദം കഴിക്കുന്നു... "" സിദ്ധി ചിരിച്ചു..... കൂട്ടത്തിൽ കിച്ചുവേട്ടനും ഉണ്ട്.... നന്നായി "" മോള് ഇങ്ങു വന്നേ ഈ ഔഷധ വെള്ളത്തിൽ തുണി മുക്കി നന്ദേട്ടന്റെ മുഖം തുടച്ചു കൊടുത്തേ... "

സച്ചു അവളുടെ കയ്യിൽ പിടിച്ചതും ഭയത്തോടെ നോക്കി പെണ്ണ്... സച്ചുവേട്ട... "" ഞാൻ... ഏട്ടത്തി പേടിക്കണ്ട.. നന്ദേട്ടൻ ഒന്നും ചെയ്യില്ല...അങ്ങനെ ആരുന്നേൽ ഞാൻ ഇപ്പോൾ പടം ആയേനെ...... കുറുമ്പൻ ചാടി വീണു... സിദ്ധി പതിയെ നന്ദനെ ഒന്നു നോക്കി ആ മുഖത്ത് വിരിയുന്ന ചിരിയെ പുഞ്ചിരിയോടെ ഏറ്റെടുത്തവൾ സച്ചു നൽകിയ തുണി കൊണ്ട് നന്ദന്റെ മുഖം തുടച്ചു തുടങ്ങി... കണ്ണിൽ നിന്നും വരുന്ന കണ്ണുനീരിനെ നന്ദനിൽ നിന്നും മറയ്ക്കാൻ പെണ്ണ് പാട് പെടുന്നത് സച്ചുവും കുറുമ്പനും നോവോടെ നോക്കി......... ദേഹം മുഴവൻ സച്ചുവും കുറുമ്പനും കൂടി തുടച്ചു കൊടുത്തു.......... ഇനി ഒരു കുറവ് കൂടെ ഉണ്ട്... " കുറുമ്പൻ നന്ദനെ അടിമുടി നോക്കി.... കഴിഞ്ഞില്ലെടെ....ഇനി കൊല്ലണോ ആ പാവത്തിനെ..... സച്ചു നേര്യത് എടുത്തു നന്ദനെ പുതച്ചു..... ഇത് കുറുമൻ അച്ഛൻ തന്ന വിഭൂതിയാടോ... "" കുറുമ്പൻ കയ്യിൽ എടുത്തു വന്നു വിഭൂതി സ്വന്തം ദേഹത്തേക് ചാർത്തി ബാക്കി നന്ദന്റെ മുഖത്തേക് കൊണ്ട് വന്നതും നന്ദൻ അവന്റെ കൈയിൽ പിടിച്ചു.... കുറുമ്പൻ സംശയത്തോടെ നന്ദനെ നോക്കി... ഇത്.. ഇത് എവിടുന്നാ മോനെ.... "" ഇത് ആര് തന്നതാ.. ഈ ഗന്ധം ഇത് ഇന്നും എന്റെ നാസിക തുമ്പിൽ നിറഞ്ഞു നില്കുന്നു........ മുഖം അറിയാത്തയാൾ അയാളുടെ നെഞ്ചിലേ മണം അത്‌ ഇതാണ്......

നന്ദൻ ആവേശത്തോടെ അത്‌ മണപ്പിച്ചതും കൂറുമ്പനും സച്ചുവും സിദ്ധിയും ചിന്നുവും മുഖത്തോട് മുഖം നോക്കി.... പുറകെ ഭദ്രക്ക് ഒപ്പം അകത്തേക്കു വന്ന കുഞ്ഞനും അത്‌ കേട്ട് ഒരു നിമിഷം നിന്നു..... മീശ ഒന്നു കടിച്ചു കുഞ്ഞൻ... എന്താ ആദിയേട്ടാ ഇവിടെ നിന്നത്.... ഭദ്ര സംശയത്തോടെ നോക്കി...... ഏഹ്... ഒന്നും ഇല്ല.... "" നീ വാ.. അകത്തേക്കു കയറിയതും നന്ദൻ ആ ഗന്ധത്തെ തന്നിലേക്കു ആവേശത്തോടെ ആഗിരണം ചെയ്യുന്നത് കണ്ടവൻ..... ആദി... "" ബാല്യത്തിലെ ചെറു ഒര്മാകളിൽ തങ്ങി നിൽക്കുന്ന ഗന്ധം ആണിത്..... പല രാത്രികളിൽ അമ്മയുടെ താരാട്ട് കൊതിച്ച നിമിഷങ്ങളിൽ ചുറ്റും നിറയുന്ന ഗന്ധം...... കണ്ണ്‌ തുറക്കുന്ന നിമിഷം ഞാൻ തേടുന്ന ഗന്ധം....... നന്ദന്റെ കണ്ണു നിറഞ്ഞു.... നന്ദേട്ടൻ എങ്ങനെയ നാലാം വയസിൽ ആശ്രമത്തിൽ എത്തിചേർന്നത്... ""എന്തെങ്കിലും ഓർമ്മ ഉണ്ടോ....കുഞ്ഞൻ സംശയത്തോടെ നോക്കി... മ്മ്ഹ്ഹ് ഇല്ല "" അമ്മ എന്ന ചെറിയ ഓർമ മാത്രം എനിക്കുള്ളു.... പിന്നെ കറുത്ത സാരി ഉടുത്ത മറ്റൊരു സ്ത്രീയും അത്‌ ഒരു ദുസ്വാപ്നം പോലെ എന്നെ എന്നും വേട്ടയാടുന്നുണ്ട്.......

ആ നിമിഷം ഈ മണം ആണ് എനിക്ക് ചുറ്റും പടരുന്നത്...... അതിൽ ലയിച്ചു ആണ് പല രാത്രികളിലും ഞാൻ ഉറങ്ങുന്നത്........ അമ്മയുടെ മുഖം ഓർമ്മയുണ്ടോ നന്ദേട്ടന്...? നേരിയ ഓർമ്മ ഉണ്ട്... ദാ ഈ.. ഈ കുട്ടിയുടെ കണ്ണുകൾ ആണ് എന്റെ അമ്മയ്ക്.....എവിടെയൊക്കെയോ ഈ കുട്ടിക്ക് ആ മുഖവുമായി സാമ്യം ഉണ്ട്... നന്ദന്റെ കണ്ണുകൾ സിദ്ധിയിലേക് പോയതും നന്ദൻ കാണാതെ കരച്ചിൽ അടക്കി പുറത്തേക് ഓടി സിദ്ധി... പിന്നെ കറുത്ത സാരി ഉടുത്ത ഒരു സ്ത്രീ അവർ എന്റെ സ്വപ്നങ്ങളിളെ പോലും ഭയപ്പെടുത്തുന്നു.....ആരാണ് അവർ...? എന്തിനാണ് എന്നെ ഭയപെടുത്തുന്നത്...? നന്ദന്റെ കണ്ണുകൾ ഉരുണ്ട് കളിച്ചു അതിൽ ഭയം നിറയുന്നത് കുഞ്ഞൻ ശ്രദ്ധിച്ചു..... അതാണ് വല്യേട്ടന്റെ പുതിയ ലൈൻ ... "" കുറുമ്പൻ ഉറക്കെ വിളിച്ചു കൂവിയതും കുഞ്ഞൻ ഒന്നു ഞെട്ടി ഭദ്രയെ നോക്കി.. ""ഉണ്ടക്കണ്ണുകൾ വിടർത്തി രൂഷം ആയി ഒന്നു നോക്കി പെണ്ണ്..... എടി ഇവൻ...ഇവൻ വെറുതെ പറയുന്നതാ..പോടാ നാറി കുടുംബം കലക്കി ""കുഞ്ഞൻ തിരിഞ്ഞു നിന്നു ഒന്നു ആട്ടിയതും സച്ചുവിന് പിന്നിൽ ഒളിച്ചവൻ...... നിനക്ക് അറിയാമല്ലോ ഭദ്രേ ഞാൻ നിന്നോട് സൂചിപ്പിച്ചത് അല്ലേ..... വെളിവ് വീഴാത്ത ഇവളോടെ പറഞ്ഞിട്ട് എന്തെടുക്കാനാ... ""

ഇവൾക് ബോധം വീഴാൻ വല്ല വഴി നോക്ക്... അല്ലേല് ആ കോകിലയുടെ പിള്ളേര് കേറി അച്ഛാ എന്ന് വിളിക്കും..... എന്നെ കേറി കൊച്ചച്ച എന്ന് വല്ലോം വിളിച്ചാൽ വല്യേട്ടന്റെ കൊച്ചാണെന്നു നോക്കില്ല വേലിൽ കുത്തി പളനി കൊണ്ട് മുട്ട അടിക്കും ഞാൻ...... """" എടാ ഇവനെ വിളിച്ചോണ്ട് പോകുന്നുണ്ടോ അല്ലേൽ പളനിക്ക് ഞാൻ തന്നെ കൊണ്ട് വിടേണ്ടി വരും..... കുഞ്ഞൻ എളിയിൽ കൈ കുത്തിയതും നന്ദൻ ഒന്നും മനസിൽ ആകാതെ നോക്കി ഇരുപ്പുണ്ട്.... 💠💠💠💠 "" വീണ്ടും നമ്മൾ ചതിക്കപെടുവാണല്ലോ........ "" വായിലെ മുറുക്കാൻ ചവച്ചു അരയ്ക്കുന്ന """ജയന്തകനു ""സമീപം നെല്ലിമല മൂപ്പൻ ഇരുന്നു....... (ആകാശിന്റെ അച്ഛൻ ) ഇത്രയും നാൾ നന്മ തെളിഞ്ഞു നിന്ന ജയന്തകന്റെ കണ്ണുകളിൽ ഇന്ന് തിന്മയുടെ തിരയിളക്കം കാണാം..... കണ്ണുകൾക്ക് ചുറ്റും ചുവപ്പ് രാശി പടർന്നു...... ത്ഫൂ.... "" ചുവരിലേക് നീട്ടി തുപ്പി അയാൾ........ അപ്പുറം മാറി എണ്ണത്തോണിയിൽ ശയിക്കുന്ന തന്റെ """""ജാതവേദന്റെ ഉടലിനെ നോക്കി......... ആ മുത്തിന് ഒപ്പം പദ്മയ്ക്കു വിഷ്ണുവർധന്റെ കൈവശം ഇന്ദുചൂടൻ കൊടുത്തു വിട്ട സമ്മാനം ...... മുറചെറുക്കൻ ദത്തനാൽ പദ്മയുടെ കഴുത്തിനെ ആ താലി മാത്രമേ അലങ്കരിക്കാൻ പാടുള്ളു......ശൈവ ശക്തിയും വൈഷ്ണവ ശക്തിയും ഒരുപോലെ കുടി ഇരിക്കുന്ന താലി ആണത്.....

ഒരിക്കൽ ഞാൻ അത്‌ അവളുടെ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്തു ഇരികത്തൂർ മനയുടെ കുളത്തിന്റെ അടിത്തട്ടിലേക്ക് വലിച്ചെറിഞ്ഞത്...... ഒരിക്കലും പൊങ്ങി വരില്ല എന്ന വിശ്വാസത്തോടെ.......... മറ്റൊരു താലി ആണ് അവളുടെ കഴുത്തിൽ കയറുന്നത് എങ്കിൽ വിജയം നമുക്ക് സുനിശ്‌ചതം ആയിരുന്നു.... പക്ഷെ വിധി പോലും എന്നെ തോൽപിച്ചു....... വ്യാപാരികളുടെ പണി മുടക്കിന്റെ രൂപത്തിൽ... മ്മ്ഹ "" ജയന്തകനിലൂടെ ഹരികുട്ടനിലേക് അടുത്ത ഞാൻ അവനിൽ നിന്നും അല്പം മുൻപ് തിരിച്ചറിഞ്ഞ സത്യം ...... ഇരികത്തൂർ മനയിലെ സ്ത്രീകളുടെ അറയിൽ ലക്ഷ്മി വിഗ്രഹത്തിലെ മംഗല്യ സൂത്രം ഇരട്ട ദളങ്ങളിലെ വിടർന്നു നിൽക്കുന്ന താമര പൂവ്.... അത്..... അത്‌ ഒരിക്കൽ ഞാൻ പൊട്ടിച്ചെറിഞ്ഞ പദ്മയുടെ മംഗല്യസൂത്രം ആണ് ...... ആഹ്ഹ്... "" ആഹ്ഹ്... അത്‌ വീണ്ടും ദത്തനാൽ പദ്മയുടെ കഴുത്തിനെ അലങ്കരിക്കാൻ പോകുന്നു...... പാടില്ല.... ആ താലി അവളുടെ കഴുത്തിനെ അലങ്കരിക്കാൻ പാടില്ല...... പാടില്ല.... പാടില്ല...ആാാ.... ആാാ...... """"""" ജയന്തകന്റെ ഉടലിലെ ജാതവേദൻ ഉറക്കെ അലറി....

നമുക്ക് അവിടേക്കു കടക്കാൻ കഴിയില്ലലോ അങ്ങുന്നേ..... പിന്നെ എങ്ങനെ ആ വിവാഹം മുടക്കും........... മൂപ്പൻ സംശയം ഉന്നയിച്ചു.. നമുക്ക് അല്ലേ അവിടേക്കു പ്രവേശനം നിഷേധിച്ചിട്ടുള്ളു........ ആ വിവാഹം അത്‌ മുടങ്ങിയിരിയ്ക്കും......... ജാതവേദൻ ഒന്നും കാണാതെ മറ്റൊരു ശക്തിയെ കൂടെ കൂട്ടില്ലല്ലോ..... മനുഷ്യ ശക്തിയെ.... മ്മ്ഹ്ഹ്... """"സ്വന്തം ചെറു മകളുടെ വിവാഹം അവൻ തന്നെ മുടക്കട്ടെ...... ഹഹഹഹ.........ഹഹഹഹ....... ഹഹഹഹ....... ഹഹഹഹ.... ആര് വിശ്വഭരൻ മുതലാളിയോ..... """..? മൂപ്പൻ സംശയത്തോടെ നോക്കി.... അതേ.... "" എനിക്കും കോകിലയ്ക്കും മാത്രം അറിയാവുന്ന സത്യം....... """" മ്മ്മ്ഹ ""വല്യൊതെ ഉണ്ണികൃഷ്ണനാൽ കഴുത്തിനു താഴോട്ടു തളർന്നു പോയ വിശ്വഭരന്റെ മകൻ ജഗൻ """..... ഒരിക്കൽ ചെയ്തു പോയ തെറ്റിനെ ഓർത്തവൻ നീറുമ്പോൾ അച്ഛൻ മകന്റെ അവസ്ഥക്ക് കാരണം ആയവനെ ഉന്മൂലനം ചെയ്യാൻ വെറി പൂണ്ടു നടക്കുന്നു.......... വിശ്വഭരൻ അതിന് വേണ്ടി ആദ്യത്തെ കൊട്ട് രുദ്രന്റെ നെറുകയിൽ കൊടുത്തു........... മഹിതയിലൂടെ...... """ കണ്ണന്റെ സഹോദരി മഹിത........ വിശ്വഭരന്റെ ഇളയ മകൻ ജീവന്റെ ഭാര്യ........ഒരു ജന്മം മുഴുവൻ അനുഭവിക്കാവുന്നതിൽ കൂടുതൽ ഭർത്താവിൽ നിന്നും ഏറ്റു വാങ്ങിയവൾ....

""""" എനിക്ക് സാധിക്കാത്തത് പലതും അവനാൽ കഴിയുന്നു എന്ന് കണ്ട നിമിഷം കൂടെ കൂട്ടി...... രുദ്രനെ തോൽപിക്കാൻ...... ഹഹഹഹ.... ഹഹഹഹ... ഹഹഹഹഹ.... ക്രൂര മൃഗത്തെ പോലെ അയാൾ അട്ടഹസിച്ചു... 💠💠💠💠 നന്ദ...... "" വീൽ ചെയറിൽ സച്ചുവും കിച്ചുവും ഉരുട്ടി കൊണ്ട് വന്ന നന്ദനെ കണ്ടതും ആരവിന്റെ തൊണ്ട കുഴിയിൽ ഉമിനീർ കെട്ടി നിന്നു ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി പാവം..... ആരവ് എന്ത് പറ്റി... ""? ചിത്രൻ അവന്റെ തോളിൽ പിടിച്ചു..... ദത്തൻ... ""..... ഞാൻ കണ്ട സ്വപ്നത്തിലെ മനുഷ്യൻ..... ആരവിന്റെ ചെന്നിയിൽ കൂടി വിയർപ്പ് താഴേക്കു ഒഴുകി... അത്‌ അവന്റെ വലത്തേ കവിളിലെ കാക്കപുള്ളിയിൽ തട്ടി താഴേക്കു വീണു...... കൊച്ചേട്ട ഇങ്ങേർക്ക് ഉറങ്ങി എഴുന്നേറ്റിട്ടും ബോധം വീണില്ലേ... "" ഇന്നലെ പദ്മ ആയിരുന്നു ഇന്ന് ദത്തൻ... നാളെ ഇനി ആരാണാവോ... "? കുറുമ്പൻ കുഞ്ഞാപ്പുവിന്റെ ചെവിയിൽ പറഞ്ഞു... ദേവൂട്ട.... ""ആരവേട്ടനിൽ വരുന്ന മാറ്റം അത്‌ തള്ളി കളയണ്ട..... ഇതേ അവസ്ഥ തന്നെ ആണ് ജാനകിക്കും....... എന്താ കൊച്ചേട്ട...? ജാനകി രാവിലെ എന്നോട് കുറച്ചു സംസാരിച്ചു....

അവൾ രാത്രിയിൽ കണ്ട സ്വപ്നം.... അവൾ അതിൽ കണ്ടത് ആരവേട്ടനും നന്ദേട്ടനും ആണ്... അതിൽ അവൾ കണ്ട താലി അത്‌... അത്‌ അവൾ എനിക്ക് വിശദമാക്കി തന്നു.....തിരികെ ആ മുറിയിൽ നിന്നും വരുമ്പോൾ ആ താലിയുടെ രൂപം എന്റെ ഹൃദയത്തിൽ പതിഞ്ഞു...... ആ നിമിഷം അറയിൽ നിന്നും ഭദ്ര ലക്ഷ്മിദേവിയുടെ കഴുത്തിലെ താലിയുമായി പുറത്തേക് വന്നു..... രണ്ട് ഇതളുകളിൽ വിടർന്നു നിൽക്കുന്ന താമര........ "" അവൾ സ്വപ്നത്തിൽ കണ്ടത് തന്നെ അവൾക് ലഭിക്കുന്നു........ ഇനി ഇവർ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ കൊച്ചേട്ട .....? അറിയില്ല ദേവൂട്ട... ""പക്ഷെ എവിടെയോ ഒരു അപകടം മണക്കുന്നു..... കോകിലാ... "" അവൾ എന്റെ ശങ്കുവിനെ..... ഇല്ല.....പാടില്ല..... ഭദ്ര അവൾ തിരിച്ചറിയണം..... കുഞ്ഞാപ്പു മീശ കടിച്ചു... അതിന് ആ പെണ്ണിനെ ഒന്ന് ഇളക്കി വിട്ടാൽ മതി കൊച്ചേട്ട.... "" കൂടെ കാണും കൊച്ചേട്ട ഞങ്ങൾ.... കുറുമ്പൻ അവന്റെ തോളിൽ കൈ ഇട്ടു.... നിനക്ക് ഇത്രേം പക്വത ഉണ്ടോടാ.....കുഞ്ഞാപ്പു ചിരിച്ചു... പക്വത കൂടിട്ടു അല്ല കോകിലാന്റിയുടെ പിള്ളേരു കേറി എന്നെ കൊച്ചച്ച എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടം അല്ല..... പോടാ അവിടുന്ന്.... "" നന്നായി എന്ന് വിചാരിച്ചത് എന്റെ തെറ്റ്.... ഹോ... "" 💠💠💠💠

വീൽ ചെയറിൽ കാലഭൈരവന് മുൻപിൽ ഇരിക്കുന്ന നന്ദന് മുന്പിൽ നിൽകുമ്പോൾ ജാനകിയിൽ നാണത്തെക്കാൾ പൊതിഞ്ഞത് അത്ഭുതം ആയിരുന്നു....... താൻ കണ്ട സ്വപ്നത്തിലെ അതേ രൂപം............ കണ്ണുകൾ ആരവിലേക് പോയി....... ആ കാക്കപുള്ളിയിൽ ഉടക്കിയതും കണ്ണൊന്നു പിൻവലിച്ചു മുൻപിലെ തട്ടത്തിൽ ഇരിക്കുന്ന താലിയിലേക് പോയി മിഴികൾ .........തന്റെ സ്വപ്നങ്ങളിൽ തെളിയുന്ന അതേ മംഗല്യസൂത്രം.... ആഹ്ഹ്..... "" ആ നിമിഷം ഒഴുകി വരുന്ന കണ്ണുനീരിൽ ഭയം ആയിരുന്നു........... പലപ്പോഴായി കാണുന്ന സ്വപ്നത്തിൽ തന്റെ മാറിൽ നിന്നും പറിച്ചെറിയുന്നതും ഇത് തന്നെ അല്ലേ....... ആഹ്.. "" ആകെ ഇരുപതു മിനിറ്റ് ഉള്ളൂ മുഹൂർത്തം......രുദ്ര താലി നന്ദന്റെ കയ്യിൽ കൊടുക്കു........സഞ്ജയൻ പറഞ്ഞതും രുദ്രൻ താലി കയ്യിലേക് എടുത്തതും......ഇരമ്പി വരുന്ന ശബ്ദം ഇരികത്തൂർ മനയാകെ പ്രകമ്പനം കൊള്ളിച്ചു..... മനയാകെ പൊടി പടലങ്ങളാൽ നിറഞ്ഞു.............. രണ്ട് വണ്ടി """"വലിയ കാലഭൈരവ പ്രതിഷ്ട്ടയെ രണ്ട് റൗണ്ട് ചുറ്റി നിന്നു..... പൊടി പടലങ്ങളെ കൈകളാൽ തട്ടി മാറ്റി എല്ലാവരും .......... പലരും ചുമച്ചു വിക്കി തുടങ്ങി...... അപ്പോഴേക്കും കുറെ ഗുണ്ടകൾ പുറത്തേക് ചാടി ഇറങ്ങി നിരന്നു നിന്നു..........

കയ്യിൽ വടി വാളും... ചെയിനും... ഇരുമ്പു ദണ്ഡ് അങ്ങനെ പല ആയുധങ്ങൾ നിരന്നു.... ജാനകി നന്ദന്റെ കൈയിൽ മുറുകെ പിടിച്ചു........ നന്ദേട്ടാ... എനിക്ക് പേടി ആവുന്നു.... .... ""എന്നെ.. എന്നെ പിടിച്ചോണ്ട് പോകും അവർ.... ശെടാ "" ഈ മാസത്തിലെ കോട്ട ഇത് വരെ തീർന്നില്ലേ... ""ഈ വാ പൊളപ്പൻമാർ എവിടുന്നു കുറ്റി പറിച് വന്നതാ.... ഒന്ന്.. രണ്ട്.... മൂന്ന്... മൊത്തം പതിനെട്ടു പേര്....എടി ഭദ്രേ മൊത്തം പതിനെട്ടു കട്ടിൽ അവൈലബ്ൾ ആണോ.... "" കുറുമ്പൻ ഭദ്രയെ ഒന്ന് തോണ്ടി...... പതിനെട്ടു കാണില്ല... ഒരു പന്ത്രണ്ട് കാണും.... "" അപ്പോൾ ആറു പേർക്കു കട്ടിൽ ഇല്ല.... കുറുമ്പൻ കണക്ക് കൂട്ടി... രുദ്രച്ഛ.... "" ആറു പേരെ തട്ടിയെക്കു കട്ടിൽ ഇല്ല........ ഉറക്കെ വിളിച്ചു പറഞ്ഞവൻ കാലഭൈരവന്റെ ശില്പത്തിലേക് ചാടി കയറിയതും... രുദ്രനും ഉണ്ണിയും .... പരസ്പരം നോക്കി ചിരിച്ചു...... എടി വാ എല്ലാവർക്കും ഇരിക്കാൻ സ്ഥലം ഉണ്ട്....

ഭദ്രയേയും ചിന്നുവിനെയും സിദ്ധിയെയും കൂടെ ആ തറയിലേക് പിടിച്ചു കയറ്റി കുറുമ്പൻ..... മംഗളയുടെ കൈയിൽ ഇരുന്ന അനന്തനെ എടുത്തു മടിയിലും വച്ചു.... താൻ എന്ത്‌ നോക്കി നില്കുവാ.... തനിക് കളത്തിൽ ഇറങ്ങാൻ സമയം ആയിട്ടില്ല.... ഇവിടെ ഇരുന്നാൽ നല്ല വ്യൂ ആണ് "" ആകാശിനേയും പിടിച്ചു സിദ്ധിയുടെ അടുത്തേക് ഇരുത്തി കുറുമ്പൻ.... കുഞ്ഞാ ഞങ്ങൾ ഗാലറിയിൽ കയറണാ...? കളത്തിൽ ഇറങ്ങണോ....? രുദ്രൻ ഷർട്ടിന്റെ സ്ലീവ് ചുരുട്ടിയതും ഒരുത്തൻ രുദ്രനെ ഉന്നം വച്ചു മുന്പോട്ട് ഓടി വന്നതും രുദ്രന്റെ വലത്തേ കാൽ അവന്റെ അടിനാഭിയെ ഇടിച്ചു തകർത്തു..... കണ്ണുകൾ മൂക്കിൻ തുമ്പിലേക്ക് പതിഞ്ഞവൻ വായിൽ നിന്നും പുറത്തേക് വായു തള്ളി താഴേക്കു വീണു....... (തുടരും )

NB ' :::: Part 16 പറയുന്നുണ്ട് വിശ്വംബരന്റെ ചതിയിൽ വീണ മഹിതയെ കുറിച്.... അയാളുടെ മകൻ ജഗനും ഉണ്ണിയും തമ്മിൽ എന്തോ പ്രശ്നം നടന്നിട്ടുണ്ട് അതാണ് അയാളുടെ വൈരാഗ്യം.... അത്‌ മഹിതയോട് തീർക്കുന്നുണ്ട് എന്ന് മനസിൽ ആയി....ആ വൈരാഗ്യത്തെ ജലന്ധരനെ മുതൽ എടുത്തു..... പക്ഷെ അയാളെയും ജലന്ധരൻ ചതിക്കുകയാണ് ജഗന്റെ മകൾ ആയ ജാനകിയെ മുൻ നിർത്തി........ എന്തായാലും കണ്ണികൾ എല്ലാം അടുത്തു വന്നു തുടങ്ങി.... ഇനി ഉണ്ണി + ജഗൻ പ്രശ്നം അറിയണം അപ്പോൾ പിന്നെ ജാനകിയുടെ ജന്മം നമുക്കു അറിയാൻ പറ്റും... അതിലൂടെ എല്ലാം കലങ്ങി തെളിയട്ടെ....... മുറ്റത്തു അടി നടക്കുമ്പോൾ ഗാലറിയിൽ കുറെ എണ്ണം കേറി ഇരുപ്പുണ്ട് എന്താകുമോ എന്തോ എനിക്ക് അറിയില്ല.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story