ആദിശങ്കരൻ: ഭാഗം 49

adhishankaran

എഴുത്തുകാരി: മിഴിമോഹന

എടി വാ എല്ലാവർക്കും ഇരിക്കാൻ സ്ഥലം ഉണ്ട്.... ഭദ്രയേയും ചിന്നുവിനെയും സിദ്ധിയെയും കൂടെ ആ തറയിലേക് പിടിച്ചു കയറ്റി കുറുമ്പൻ..... മംഗളയുടെ കൈയിൽ ഇരുന്ന അനന്തനെ എടുത്തു മടിയിലും വച്ചു.... താൻ എന്ത്‌ നോക്കി നില്കുവാ.... തനിക് കളത്തിൽ ഇറങ്ങാൻ സമയം ആയിട്ടില്ല.... ഇവിടെ ഇരുന്നാൽ നല്ല വ്യൂ ആണ് "" ആകാശിനേയും പിടിച്ചു സിദ്ധിയുടെ അടുത്തേക് ഇരുത്തി കുറുമ്പൻ.... കുഞ്ഞാ ഞങ്ങൾ ഗാലറിയിൽ കയറണാ...? കളത്തിൽ ഇറങ്ങണോ....? രുദ്രൻ ഷർട്ടിന്റെ സ്ലീവ് ചുരുട്ടിയതും ഒരുത്തൻ രുദ്രനെ ഉന്നം വച്ചു മുന്പോട്ട് ഓടി വന്നതും രുദ്രന്റെ വലത്തേ കാൽ അവന്റെ അടിനാഭിയെ ഇടിച്ചു തകർത്തു..... കണ്ണുകൾ മൂക്കിൻ തുമ്പിലേക്ക് പതിഞ്ഞവൻ വായിൽ നിന്നും പുറത്തേക് വായു തള്ളി താഴേക്കു വീണു....... എടി ചിന്നമ്മേ അവന്റെ മൂലാധാരം ആണ് തകർന്നത്.... ഇനി അവൻ മൂത്രം ഒഴിക്കണം എങ്കിൽ മിനിമം മൂന്നു മാസം എടുക്കും..... കുറുമ്പൻ ആവേശം കൊണ്ട് മുൻപിൽ ഇരുന്ന ഇലയിലെ മലർ വായിലേക്ക് ഇട്ടു...... കുറച്ച് അനന്തന്റെ വായിലേക് കൊടുത്തു.. കിച്ചു അവന് നേരെ ഓടി വന്ന രണ്ട് പേരെ തന്റെ കൈകളിൽ കോർത്തതും.... വേറെ ഒരുത്തൻ പുറകിലൂടെ അവന്റെ തല ലക്ഷ്യം ആക്കി ഇരുമ്പ് ദണ്ഡുമായി പാഞ്ഞു....

കിച്ചുവേട്ട... "" പുറകോട്ട് പൂട്ട് കാല് വയ്ക്കു...... ഉറക്കെ വിളിച്ചതും കിച്ചു പുറകെ വന്നവനെ പൂട്ട് കാലിൽ താഴേക്കു ഇട്ടു.... ഹഹഹഹ... !""""""അവന്റെ വലത്തെ മുട്ടിന്റെ ചിരട്ട തെന്നി പോയി.... ഇതൊക്കെ അറിയാമെങ്കിൽ പിന്നെ എന്തിനാ ഇവിടെ കേറി ഇരുന്നു പ്രസംഗിക്കുന്നത് പോയി അവന്മരെ രണ്ട് പൊട്ടിച്ചു കൂടെ...... ചിന്നു ചിറഞ്ഞൊന്നു നോക്കി....... എന്റെ കൈയിൽ നിന്നും വാങ്ങേണ്ടവർ എന്നെ തേടി വരണം.... അങ്ങോട്ട് പോയി ഞാൻ കൊടുക്കില്ല... ദേ വന്നല്ലോ """ പറഞ്ഞ് തീരും മുൻപേ ഉണ്ണി എടുത്തു പൊക്കി എറിഞ്ഞവൻ കുറുമ്പന്റെ മുൻപിൽ വന്നു വീണു..... അവന്റെ മുന്പിലെക്ക് പുറം തിരിഞ്ഞു എഴുനേറ്റ് വന്ന ഗുണ്ട കണ്ണൊന്നു വെട്ടിച്ചു ചുറ്റും നോക്കിയതും കുറുമ്പൻ അവന്റ തലയുടെ ഉച്ഛി നോക്കി ഒരെണ്ണം കൊടുത്തതും അതേ പടി താഴേക്കു വീണു ....... ദേ താഴെ പോയി.... "" ഷർട്ടിന്റെ കോളർ ഒന്ന് ഉയർത്തി.... അയ്യടാ ഉണ്ണിമാ... "" പകുതി ജീവൻ ആക്കി വിട്ടതാ അങ്ങേരെ... ഭദ്ര ചുണ്ട് കോട്ടി... ദേവൂട്ട നോക്കിക്കേ രുദ്രച്ചൻ..... ഭദ്ര ചൂണ്ടിയതും ഗാലറി ടീംസ്ന്റെ കണ്ണുകൾ രുദ്രനിലേക് പോയി...... വലത്തേ കാലിന്റെ തള്ള വിരലിൽ കുത്തി വായുവിലൂടെ പന്ത്രണ്ട് അടി പൊക്കത്തിൽ കുതിച്ചു പായുന്ന രുദ്രൻ...... ഇടത്തെ കാലിന്റെ മുട്ട് മടക്കി എതിരാളിയെ നേരിടാൻ സജ്ജം ആയിരുന്നു.....

നേരെ താഴോട്ട് വരുന്നത് കുഞ്ഞാപ്പുവിനെ വശത്തു നിന്നും പൂട്ടിയ രണ്ട് ഗുണ്ടകളെ ലക്ഷ്യം വച്ചായിരുന്നു........ ഇടത്തെ കാൽ കുഞ്ഞാപ്പുവിന്റെ വലത് വശത്തെ പൂട്ടിയവന്റെ കഴുത്തിലും അതേ സമയം തന്നെ വലത്തേ കാൽ വീശി കുഞ്ഞാപ്പുവിന്റെ ഇടത് വശം പൂട്ടിയവന്റെ ഇടുപ്പിനെയും തകർത്തു താഴേക്കു നിന്നു.... കുഞ്ഞാപ്പുവിനെ സ്വതന്ത്രൻ ആക്കി....... ഷ്..."" ഷ്... ""ഷ്.... "" കുറുമ്പൻ ഇരു കയ്യിലെ രണ്ട് വിരലുകൾ വായിൽ വെച്ചു വിസിൽ അടിച്ചു...... ഭദ്രയും ചിന്നുവും ആവേശം കൊള്ളുമ്പോൾ സിദ്ധിയും ജാനകിയും അതിനെ ഭയത്തോടെ ആണ് കണ്ടത്............ വാല്യേട്ട..... ""കുറുമ്പന്റെ വിളിയിൽ ആകാംഷയും ഭയവും നിറഞ്ഞു..... മറുപുറത്തു നിന്നിം കാറിന്റെ പുറത്തു കൂടി ചാടി വരുന്ന ഒരുവൻ അവന്റെ കൈയിലെ വടിവാൾ കുഞ്ഞന്റെ പിടലിയെ ലക്ഷ്യം ആക്കി പാഞ്ഞു....... നിമിഷങ്ങൾക് അകം ചോര ചീന്തി അവിടെ....... താഴേക്കു വന്നവന്റെ പിടലിക് നിമിഷനേരങ്ങൾക് ഉള്ളിൽ കുഞ്ഞന്റെ വിരലുകൾ പിണഞ്ഞു കയറി....... രണ്ട് വിരലിൽ കോർത്തവനെ പൊക്കുമ്പോൾ അയാളുടെ കണ്ണിൽ നിന്നും വരെ രക്‌തം ചാടി....

ആാാ...... വിഗ്നേശ്വര.... """" സിദ്ധി ഒരു അലർച്ചയോടെ ആകാശിന്റെ നെഞ്ചിലേക് കിടന്നു.........കൈകൾ അവന്റെ ഷർട്ടിൽ കൊരുത്തു വലിച്ചു....... കണ്ണുകൾ ഇറുകെ അടച്ചിരുന്നവളുടെ ദേഹത്തെ വിറയൽ അവനിലേക് ഒഴുകി ഇറങ്ങി... സി... സി... സിദ്ധി...... "" തന്റെ നെഞ്ചിൽ കിടക്കുന്നവളെ പതിയെ വിളിക്കുമ്പോൾ അവന്റ ശബ്ദം ഇടറി............. അഹ്..ആഹ്ഹ്.. "" അണച്ചു കൊണ്ട് അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തുമ്പോൾ ഇരുവരുടെയും കണ്ണുകൾ പരസ്പരം കോർത്തു..... എടി അത്‌ കണ്ടോ ഓണത്തിന്റെ ഇടയിൽ പൂട്ടു കച്ചോടം.... "" ഇവിടെ ഞാൻ എന്ത്‌ ബിജിഎം ഇടും എന്റെ കാവിലമ്മേ........ "" കുറുമ്പന്റെ വാക്ക് കേട്ടതും രണ്ട് പേരും പരസ്പരം തെന്നി മാറി.... അപ്പോഴും ഇരുവരും അണച്ചു കൊണ്ടിരുന്നു..... അഞ്ച് ഗുണ്ടകൾ ഒരുമിച്ചു കൈകൾ കോർത്തു രുദ്രനെയും ഉണ്ണിയേയും വളഞ്ഞു....... അവർക്ക് മധ്യത്തിൽ മാറ്റ ചുവടുകൾ വെച്ച് ഉണ്ണിയും രുദ്രനും എതിരാളികളുടെ നീക്കത്തെ തടുക്കാൻ തയാറെടുത്തു കൊണ്ടിരുന്നു..... മൂന്നെണ്ണത്തിന്റെ വാരിയെല്ലിന്റെയും കഴുത്തിന്റെയും കാര്യത്തിൽ തീരുമാനം ആയി.... രണ്ടെണ്ണം ജന്മത് മൂത്രം ഒഴിക്കില്ല...... കുറുമ്പൻ സൂക്ഷിച്ചു നോക്കിയതും ആകാശ് സംശയത്തോടെ അവനെ നോക്കി... ആകാശേട്ട രുദ്രച്ഛന്റെ ചുവടു ലക്ഷ്യം വയ്ക്കുന്നത് അരക്കു മുകളിലോട്ടും ഉണ്ണിമായുടെ അരയ്ക്കു താഴോട്ടും ആണ്......... അല്ലേലും ഉണ്ണിമയോട് മുട്ടാൻ നിനല്കുന്നവന്റെ മൂത്രം പോകാൻ മാസം കുറെ എടുക്കും........ """"""""""

കുറുമ്പൻ പറഞ്ഞ് തീരും മുൻപേ പുറം തിരിഞ്ഞു ഉണ്ണിയുമായി കൈകൾ കോർത്ത രുദ്രൻ ഉയർന്നു പൊങ്ങി....... മുന്പിലേക് ആഞ്ഞ രണ്ട് പേരിൽ ഒരുവന്റെ പിടലിയിലേക് ചെന്നു പതിച്ച വലതു കാൽ അതിനെ തട്ടി തെറിപ്പിച്ചു മറ്റവന്റെ ചെവിയുടെ ഭാഗത്തേക്ക്‌ ചെന്നു പതിച്ചു.........ചെവിയിൽ നിന്നും വായിൽ നിന്നും പതിക്കുന്ന ചോരയോടൊപ്പം അവന്മാർ താഴേക്കു വീഴുമ്പോൾ ഉണ്ണി നിലത്തു കുത്തിയ ഇടത്തെ കാലിന്റെ ബലത്തിൽ വലത്തേ കാൽ മുൻപിൽ നിന്നവന്റെ അടിനാഭിയെ തകർത്തു........ ഇരു കൈകളും നാഭിയിൽ ചേർത്തവൻ ഒന്നര മീറ്റർ പുറകോട്ടു പോയി................ അധികം ഉള്ള രണ്ടവന്മാർക് തടുക്കാൻ സമയം കൊടുക്കാൻ അനുവദിക്കാതെ രുദ്രനും ഉണ്ണിയും വായുവിൽ ചുഴറ്റി എറിഞ്ഞു കഴിഞ്ഞിരുന്നു........................... കുഞ്ഞന്റെയും കുഞ്ഞാപ്പുവിന്റെയും നേരെ പാഞ്ഞു വരുന്ന രണ്ട് ഗുണ്ടകൾ കൈയിൽ ഇരുമ്പ് ദണ്ഡ ഉയർത്തി പിടിച്ചിരുന്നു....രണ്ട് പേരും പുറകോട്ടു ഒന്ന് നീങ്ങി അവരുടെ വേഗത്തിന്റെ ആഴം കണ്ണുകൾ കൊണ്ട് ഒന്ന് ഉഴിഞ്ഞു.....തള്ള വിരലിൽ കുത്തി ആയത്തിൽ ഒന്ന് കറങ്ങി.....

കുഞ്ഞൻ ഇടത്തെ കാലിലിലും കുഞ്ഞാപ്പു വലത്തേ കാലിലിലും കുത്തി ഒന്ന് ഉയര്ന്നു പൊങ്ങി...... നേരെ അവന്മാരുടെ വാരിയെല്ലിനെ തകർത്തു താഴേക്കു പതിക്കുമ്പോൾ മുട്ടുകാൽ അവന്മാരുടെ നെഞ്ചിലും കൈ മുട്ട് അവൻമാരുടെ പിടലിയെയെയും തകർത്തു...... അവിടെ ആകെ പടർന്ന പൊടി പടലങ്ങൾ അകലുമ്പോൾ ഇരുവരും മുഖത്തോടെ മുഖം നോക്കി ചിരിച്ച നിമിഷം ഒരുവൻ കുഞ്ഞന് നേരെ പാഞ്ഞടുത്തതും..... കുഞ്ഞാ..... "" വയ്യാത്ത കൈ ചേർത്ത് പിടിച്ചു ചിത്രൻ ഇരു കാലിൽ ഉയര്ന്നു പൊങ്ങി അവന്റ മുതുകിനെ ലക്ഷ്യം ആക്കി പാഞ്ഞു.......... മുതുകിൽ വന്ന ആഘാതത്തിൽ അവൻ മുന്പോട്ട് ആഞ്ഞതും കുഞ്ഞൻ അതേ കിടപ്പിൽ ഒന്ന് കറങ്ങി അവന്റെ കാൽ മുട്ടിൽ കൂടി കാല് ചുഴറ്റി....ആ ഇടിയുടെ ആഘാതത്തിൽ ഇരു കാലിൽ നിന്ന നില്പിൽ ഒടിഞ്ഞവൻ താഴേക്കു വീണു......... ചിത്തുവേട്ട... "" കൈ.... അല്ലി അവന്റെ ഒടിഞ്ഞ തോളിൽ പതിയെ പിടിച്ചു...... ഏയ് ഒന്നും ഇല്ല ""....കണ്ണൊന്നു ചിമ്മി അവൻ... വശത്തു നിന്നാ അപ്പു നമ്പൂതിരിയേയും ഉണ്ണി നമ്പൂതിരിയേയും ലക്ഷ്യം വച്ചു മൂന്നെണ്ണം വടിവാളുയമായി പോയതുംഇരുവരും ഭയന്നു പുറകോട്ടു പോയി...... അനിയൻകുട്ട...... ""ഉറക്കെ കരയുമ്പോൾ വശത്തു മറ്റ് രണ്ട് ഗുണ്ടകളെ നേരിടുന്ന ആരവും അജിത്തും അത്‌ ശ്രദ്ധിച്ചു..... അച്ഛാ.... ""

ആരവ് അജിത്തിന്റെ കയ്യിൽ കോർത്തു പാഞ്ഞു ചെന്നു ആ വടിവാൾ തലയ്ക്കൽ നിന്നു അവരെ രക്ഷിക്കുമ്പോൾ മൂർത്തിയും ഹരികുട്ടനും ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു.... സച്ചു.... "" കാലിൽ കുത്തി ചാട് മോനെ...."" അങ്ങനെ........ ആ അങ്ങനെ..... വീല്ചെയറിൽ ഇരിക്കുന്ന ചന്തു ആവേശം കൊണ്ട് പുളഞ്ഞു.... സഞ്ജയമമയുടെ കഞ്ഞിയിൽ പാറ്റ ഇടും എന്റെ അച്ഛൻ.... "" ഈ ആവേശത്തിൽ എഴുനേറ്റ് വന്നു അടിക്കുമോ...... കുറുമ്പൻ പറഞ്ഞു തീരും മുൻപേ ജാനകിയെയും പെൺകുട്ടികളെയും ലക്ഷ്യം ആക്കി പാഞ്ഞു വന്നു ഒരുവൻ....... നന്ദേട്ട.... "" ഒരു കയ്യാലെ ഉദരത്തെ മുറുകെ പിടിച്ചു മറു കയ്യാലെ നന്ദനെ പിടിച്ചു പുറകോട്ടു ഒന്ന് ആഞ്ഞു ജാനകി ....... ഭദ്രയും ചിന്നുവും സിദ്ധിയും ഭയന്നു... ഭദ്രേ... " ഒരു അലർച്ചയോടെ അനന്തനെ അവളുടെ കയ്യിലേക് കൊടുത്തവൻ ഓടി വന്നവന്റെ നെഞ്ചിന് കൂടു ലക്ഷ്യം ആക്കി താഴേക്കു ചാടി...... പെൺപിള്ളേരെ തൊട്ടു കളിക്കുന്നോ.....""""" ""കുറുമ്പന്റെ മുട്ടുകാൽ അവന്റെ നെഞ്ചിലേക്ക് പായുമ്പോൾ അവന്റെ ആ കാലിൽ പിടിച്ചു താഴേക്കു ഇട്ടു ആ ഗുണ്ട...........

അവന്റെ കാലിൽ പിടിച്ചു മണ്ണിലൂടെ വലിച്ചു അയാൾ........ കാവിലമ്മേ "" എനിക്ക് എന്തിന്റെ കേട് ആയിരുന്നു.... " കാലെന്നു വിടാടാ തെണ്ടി.... മണ്ണിൽ കിടന്നു പുളഞ്ഞു കുറുമ്പൻ.... ദേവൂട്ട.... "" വീണയും ആവണിയും മീനുവും കരഞ്ഞു കൊണ്ട് ഉറക്കേ വിളിച്ചതും രുദ്രൻ ഒന്ന് തിരിഞ്ഞു നോക്കി...... മോനെ.... "" ഉറക്കെ വിളിച്ചവൻ പാഞ്ഞു വരുമ്പോൾ ദേവൂട്ടനെ മണ്ണിൽ കൂടി വലിച്ചയാൾ... ഭദ്രയും ചിന്നുവും ആ നിമിഷം പേടിച്ചു കരഞ്ഞു.......ആകാശിനു നെഞ്ചിൽ തീ കോരിയിട്ടത് പോലെ ആയി ആ നിമിഷം......... ദേവൂട്ട... "" ഓടി വന്ന രുദ്രൻ അയാളുടെ മുതുകിൽ നൽകിയ മർദ്ദനത്തിൽ ആ ഗുണ്ട മുൻപോട്ട് പോയി... വലത്തെ കയ്യാൽ ദേവൂട്ടനെ വലിച്ചെടുത്തു രുദ്രൻ......... ആ നിമിഷം അതേ വീറോടെ തിരികെ ഓടി വന്നവനെ ക്രോധത്തോടെ ഒന്ന് നോക്കോ രുദ്രൻ ദേവൂട്ടനെ നെഞ്ചിലൂടെ കൈ ഇട്ട് ഉയർത്തി പൊക്കിയതും രുദ്രന്റെ ആജ്ഞ മനസിലാക്കിയ കുറുമ്പൻ ഉയർന്നു പൊങ്ങി അവന്റെ മുഖത്തേക്ക് കാലുകൾ ഉയർത്തി അടിച്ചതും താഴേക്കു പതിച്ചു അയാൾ...... ദേവൂട്ടൻ കീ ജയ്.... "" സ്വയം ഉറക്കെ വിളിക്കുമ്പോൾ രുദ്രൻ ഒന്ന് ചിരിച്ചു കൊണ്ട് അടുത്ത എതിരാളിയിലേക് പോകുമ്പോൾ താഴേക്ക് വീണ ഗുണ്ട പതിയെ എഴുനേൽക്കാൻ ശ്രമിച്ചതും ചാടി വീണു കുറുമ്പൻ...... എവിടെ പോവാ.... ""

കുറെ നേരം എന്നെ ഉരുട്ടിയത് അല്ലേ...... ഇനി നീ ഉരുള്..... അയാളുടെ കാലിൽ പിടിച്ചു കാലഭൈരവന് ചുറ്റും വലിച്ചു കൊണ്ട് ഓടുമ്പോൾ ഗാലറിയിൽ ഇരുന്നു കുട്ടികൾ കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു......... സഞ്ചയൻ കുഞ്ഞേ മുഹൂർത്തം തീരാറായി......"" ഇനി പത്തു നിമിഷം കൂടി ബാക്കി ഉള്ളൂ..... മൂർത്തി ആവലാതിയോടെ പറഞ്ഞു.... . അറിയാം... "" ചിത്തു...."" മോനെ മുഹൂർത്തം കഴിയാറായി....എന്തായാലും താലി കെട്ടു നടക്കട്ടെ.... നീ ആ താലി നന്ദന്റെ കയ്യിൽ എടുത്തു കൊടുക്കു.....സഞ്ജയൻ പറഞ്ഞതും ചിത്രനും അല്ലിയും ആവണിയും വീണയും മുൻപോട്ട് വന്നു.... ചിത്ര...."" നന്ദൻ മെല്ലെ വിളിച്ചവനെ..... നന്ദാ "" അവിടെ അടി കഴിയുന്നത് നോക്കി ഇരുന്നാൽ താലി കെട്ട് നടക്കില്ല..... ചിത്രൻ ചുറ്റും നോക്കി..... കണ്ണുകളിൽ ഇരുട്ട് കയറി.... ചേട്ടച്ഛ...... "" താലി കാണുന്നില്ല........... ഉറക്കെ വിളിച്ചവൻ....... ചുറ്റും ചിതറി കിടക്കുന്ന വാഴയിലയും പൂക്കളും....... ആവണിയും അല്ലിയും കൈകൾ കൊണ്ട് അതിൽ എല്ലാം പരതി...... ചിത്തുവേട്ട കാണുന്നില്ല...... "" അല്ലിയുടെ മുഖത്ത് പരിഭവം നിറഞ്ഞു...... ചേട്ടച്ഛ....."""""""ചിത്രാന്റ് ശബ്ദം ഉയർന്നു പൊങ്ങിയതും എല്ലവരുടെയും ശ്രദ്ധി അവനിലേക് ഒരു നിമിഷം വന്നു....... താ.. താ... താലി കാണുന്നില്ല....... അവന്റ വാക്കുകൾ വിറച്ചു..... ങ്‌ഹേ

"""""താലി എവിടെ പോയി.... "" വേഗത്തിൽ കറക്കി കൊണ്ടിരുക്കുന്നവന്റെ കാലിൽ നിന്നും കുറുമ്പന്റെ പിടി വിട്ടതും .... അയ്യോ """"എന്നൊരു നിലവിളിയോടെ അയാൾ പുറത്തേ ഔഷധതോട്ടത്തിലേക് തെറിച്ചു പോയിരുന്നു......ങ്‌ഹേ "" നഖം കടിച്ചു കൊണ്ട് തോട്ടത്തിലേക് ഒന്ന് എത്തി നോക്കി ഓടി വരുമ്പോൾ ചിത്രനും ആകാശും കുട്ടികളും അവിടെ ആകെ പരതുന്നുണ്ട്.... ചേട്ടായി.... """ ആ നിമിഷം ആകാശിന്റെ കണ്ണുകൾ സച്ചു നേരിടുന്നവന്റെ ഷർട്ടിന്റെ പോക്കറ്റിലേക് പോയി....... അതിന്റെ തുമ്പ് പുറത്തേക് കിടക്കുന്നത് ആകാശ് കണ്ണ്‌ മിഴിച്ചു നോക്കി..... സച്ചു അവന്റെ പോക്കറ്റിൽ താലി ഉണ്ട്........ ആകാശ് വിളിച്ചു പറഞ്ഞതും ചിത്രനും ദേവൂട്ടനും അവിടേക്കു ഓടി....... തന്റെ പക്കൽ അത്‌ സുരക്ഷിതം അല്ലെന്നു കണ്ട അയാൾ അത്‌ പോക്കറ്റിൽ നിന്നും എടുത്തു മറ്റൊരുവന് എറിഞ്ഞു കൊടുത്തതും എല്ലാവരും അവന് നേരെ പാഞ്ഞതും അയാൾ അത്‌ മറ്റൊരുവനിലേക് പാസ്സ് ചെയ്തു വായുവിലൂടെ അത്‌ ദേവൂട്ടന്റെ തലയ്ക്കു മുകളിലൂടെ പാഞ്ഞതും കിച്ചുവിന്റെ കൈയിൽ പിടിച്ചു ഉയര്ന്നു പൊങ്ങി ചാടി പിടിച്ചു കുറുമ്പൻ... ...........

അയ്യോ കുഞ്ഞേ രണ്ട് നിമിഷം കൂടെ ഉള്ളൂ...... മൂർത്തി വെപ്രാളം പൂണ്ടു ഉറക്കെ വിളിച്ചു കൂവിയതും അതുമായി മുൻപോട്ട് ഓടി വന്ന കുറുമ്പനെ ഇടം കാലിൽ വീഴ്ത്തി ഒരുവൻ.... താഴേക്കു വീഴാൻ പോയവന്റെ കൈയിൽ നിന്നും ആ താലി തെറിച്ചു മുന്പോട്ട് പോയതും അത് ലക്ഷ്യം ആക്കി പായുന്ന രണ്ട് ഗുണ്ടയുടെ മേൽ രുദ്രനും കുഞ്ഞനും ചാടി വീഴുമ്പോൾ...... ആാാ..... താലിയിലേക്ക് ആരവ്"""" ചാടി വീണു ഒന്ന് കരണം മറിഞ്ഞു നന്ദന്റെ കാൽ ഭാഗത്തേക്ക്‌ എത്തി... ആരവേ അത്‌ നന്ദന്റ കയ്യിൽ കൊടുക്കു..........""" ചിത്രൻ ഉറക്കെ വിളിച്ചു പറയുമ്പോൾ ആരവ് കയ്യിലെ താലിയിലേക്ക് ഒരു നിമിഷം നോക്കി...... ആഹ്.... ""കണ്ണുകൾ ചിമ്മി അടയുമ്പോൾ ശരീരം ആകെ ബന്ദിക്കപെട്ടത് പോലെ തോന്നി അവന്.... ആ നിമിഷം തെക്കൻ കാറ്റ് അവന്റ മുടിയിഴകളെ തലോടി......... എടാ നോക്കി നില്കാതെ അത് നന്ദന്റെ കയ്യിൽ കൊടുക്ക്...... ചിത്രൻ വിളിച്ചു പറഞ്ഞു കൊണ്ട് ഓടി വരുമ്പോൾ ഒരു ഞെട്ടലോടെ ആരവ് താലി നന്ദന്റെ കയ്യിൽ കൊടുത്തു....... കണ്മുൻപിൽ യാഥാർഥ്യമാകുന്ന സ്വപ്നത്തെ ജാനകി യാന്ത്രികമായി നേരിടുമ്പോൾ നന്ദന്റെ താലി അവൾക്കു അവകാശപ്പെട്ട മംഗല്യസൂത്രം ജാനകിയുടെ കഴുത്തിൽ കയറി......... """

വിഷ്ണുവധന്റെ കയ്യാൽ കൊടുത്ത താലി ദത്തൻ പദ്മയുടെ കഴുത്തിൽ ചാർത്തി... ഗുളു... ഗുളു... """""""......കണ്ണടച്ചു നാക്കിൽ കൈ വച്ചു വിറപ്പിച്ചു ശബ്ദം ഉണ്ടാക്കുന്ന കുറുമ്പനെ നോക്കി ചിത്രൻ.....നീ എന്താ കുരവഃ ഇടുവാണോ.... കണ്ണൊന്നു തള്ളി ചിത്രൻ... കൊരവ ഇട്ടത് അല്ല... താഴേ വീണപ്പോൾ വായിൽ പോയ മണ്ണ് തട്ടി കളഞ്ഞതാ... """" അടിക്കിടയിൽ മോഷ്ടിക്കുന്നോ.... "" കിച്ചു ആ മാല എടുത്തവന്റെ കരണം നോക്കി ഒന്ന് പുകച്ചു........... ആരാടാ കൊട്ടെഷൻ തന്നത്...? ....... രുദ്രനും ഉണ്ണിയും ഒരുതന്റെ കോളറിൽ പിടിച്ചു പൊക്കി..... അത്‌... """ ഈ കല്യാണം മുടക്കാൻ പറഞ്ഞു... അയാൾ തല കുനിച്ചു.... ആര്...? ആരാ പറഞ്ഞത്..... രുദ്രൻ അവന്റെ കോളറിൽ ഒന്ന് കൂടി പിടിച്ചു.... കോ... കോ.... കോകിലാ എന്നൊരു സ്ത്രീ... അയാൾ വിക്കി... ങ്‌ഹേ കോകിലയോ... "" ഉണ്ണി ഉണ്ടക്കണ്ണു തള്ളി.. പോടാ അവിടുന്ന്... ബാക്കി എല്ലാവന്മാരെയും കൂടി പെറുക്കി കെട്ടി വണ്ടിയിൽ ഇട്ട് കൊടുക്ക്...... രുദ്രൻ പറഞ്ഞതും ഉണ്ണി ഒന്ന് ഇളിച്ചു.... സോറി രുദ്രേട്ടന്റെ മരുമോൾ അല്ലേ... കോകിലാ... "" അവൻ കേൾക്കണ്ട.... "" രുദ്രൻ അയാൾക് നേരെ തിരിഞ്ഞു..... നിന്റെ പിന്നിൽ കോകിലാ അല്ല എന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം...... അയാൾ ആരെന്ന് ഉടനെ തന്നെ ഞാൻ കണ്ടെത്തികൊള്ളാം.......കേട്ടോടാ....... ""

രുദ്രൻ പല്ല് കടിച്ചു കൊണ്ട് അവന്റെ മുഖത്തിനിട്ടു ഒന്ന് തോണ്ടി ...... രുദ്രച്ഛ ""എല്ലാത്തിനെയും എടുത്തു വണ്ടിയിൽ ഇട്ടിട്ടുണ്ട്...... സച്ചുവും കിച്ചുവും കൈ കുടഞ്ഞു കൊണ്ട് വന്നു..... അയ്യോ വണ്ടി വിടല്ലേ രുദ്രച്ഛ..... """ കുറുമ്പന്റെ ശബ്ദം കേട്ടതും എല്ലാവരും കൂടി അവിടെക്ക് തിരിഞ്ഞു...... ഔഷധ കാട്ടിൽ കാല് കൊണ്ട് തിരയുന്ന കുറുമ്പനും അനന്തനും ഭദ്രയും ചിന്നുവും...... ഞാൻ വലിച്ചു കൊണ്ട് നടന്ന വണ്ടി ഇവിടെ എവിടെയോ മിസ്സ്‌ ആയി..... ഈ കാട്ടിൽ ഉണ്ട് അത്‌ കൂടെ കൊണ്ട് പോകാൻ പറ...........""" ദേവേട്ടാ ഇബിടെ ഉണ്ട് വണ്ടി....... """" അനന്തൻ ചാടി നിലത്തു കിടന്നു ഞരങ്ങുന്നവന്റെ നെഞ്ചിൽ കയറി....... എടാ """അയാളെ കൂടെ കൊണ്ട് പോ... "" കുഞ്ഞൻ പറഞ്ഞതും വലിയ പരിക്ക് പറ്റാത്ത രണ്ട് പേര് ഓടി വന്നു അയാളെ പൊക്കി എടുത്തു കൊണ്ട് പോകുമ്പോൾ കുറുമ്പൻ ധൃതങ്ങപുളകിതൻ ആയി പെൺപിള്ളേരെ നോക്കി.... കണ്ടോടി "" ദേവൂട്ടൻ അടിച്ചു നിലം പരിശാക്കിയവനെ എടുത്തോണ്ട് പോകുന്നത്..."" ഉവ്വേ... """ സച്ചു വന്നു അവന്റെ തോളിൽ കൈ ഇട്ടു..... "" 💠💠💠💠 അമ്മേ.... "" പോകണ്ടേ എല്ലാവരും ഒരുങ്ങുന്നു..... "" നമുക്കും പോകണ്ടേ..... ആകാശ് വന്നു തോളിൽ കൈ ഇടുമ്പോൾ ഇന്ദു അവനെ ഒന്ന് നോക്കി ആ കണ്ണുകൾ നിറഞ്ഞിരുന്നു........ അച്ഛൻ വരും അമ്മേ.... ""

ഇതിനോടകം അച്ഛൻ അറിഞ്ഞു കാണും അച്ഛന്റെ രണ്ട് ജീവനും ഒരു മതിലിന് ഇപ്പുറം ആ നെഞ്ചിലെ ചൂടും തണലും ആഗ്രഹിച്ചു കാത്തിരിപ്പുണ്ടെന്നു............ അയാൾ... അയാൾ എന്തെകിലും ചെയ്യുമോ മോനെ അദ്ദേഹത്തെ....... നെഞ്ച് പറിഞ്ഞു പോകുന്നു ഇവിടെ നിന്നും പോകുമ്പോൾ....... ഇല്ല അങ്ങനെ ഒരു ഉറപ്പ് രുദ്രാച്ചനും വല്യേട്ടനും തന്നിട്ടുണ്ട് എനിക്ക് വിശ്വാസം ആണ് അവരെ... പിന്നെ.... പിന്നെ..... ആകാശ് ഒന്ന് പരുങ്ങി.... എന്താ മോനെ...? വല്യേട്ടൻ അവരുടെ വീട്ടിലേക് നമ്മളെ ക്ഷണിച്ചു.... "" പക്ഷെ ഞാൻ അത്‌ നിരസിച്ചു അമ്മേ.... ആ സ്നേഹവും വാത്സല്യവും നുകർന്നു മതി ആയിട്ടല്ല.... പക്ഷെ ഇപ്പോൾ മനസ് അനുവദിക്കുന്നില്ല........ എന്തൊക്കെയോ ചയ്തു തീർക്കാൻ ബാക്കി ഉള്ളത് പോലെ........ അമ്മയെ നെഞ്ചോട് അവൻ ചേർക്കുമ്പോൾ... രുദ്രനും ഉണ്ണിയും അവിടേക്ക് വന്നു..... ഒരുപാട് അനുഭവിച്ചു എന്റെ കുഞ്ഞ് ഇതിനോടകം അല്ലേ... "" രുദ്രന്റെ കണ്ണ്‌ നിറയുമ്പോൾ ഉണ്ണിയും ഒഴുകി വന്ന കണ്ണുനീരിനെ തടുക്കാൻ ആവാതെ നിന്നു...... നിനക്ക് വല്യൊതെ വീട്ടിലേക് വരാൻ അല്ലേ ബുദ്ധിമുട്ട് ഉള്ളൂ..... വേണ്ട വരണ്ട...പക്ഷെ ഇനി നീ വാടക വീട്ടിൽ താമസിക്കണ്ട..... അതിന് ഞാൻ സമ്മതിക്കില്ല... നീ എന്റെ അടുത്ത് തന്നെ വേണം... ഉണ്ണി കണ്ണനോട് വിളിച്ചു പറഞ്ഞില്ലേ പുതിയ വീടിന്റെ കാര്യം......

രുദ്രൻ ഉണ്ണിയുടെ നേരെ തിരിയുമ്പോൾ ആകാശും അമ്മയും സംശയത്തോടെ നോക്കി... മ്മ്... "" പറഞ്ഞു... വല്യൊതെ വീടിന്റെ രണ്ട് വീടിനു അപ്പുറം രുദ്രേട്ടന്റെ സഹോദരി രുക്കുവിന്റെ ഭർത്താവ് കണ്ണൻ ഒരു വീടും സ്ഥലവും വാങ്ങിയിരുന്നു... കണ്ണനും രുക്കുവും കൂടി അവിടെ വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.... ഇന്ന് പോകുന്ന വഴി വീട്ടിൽ നിന്നും സാധങ്ങൾ എല്ലാം എടുത്തു പിള്ളേരുടെ കൂടെ അവിടേക്കു വന്നേക്കണം..... നീ ഞങ്ങള്ക് അ...... അ ... അന്യൻ അല്ല..... ഉണ്ണിയുടെ ശബ്ദം ഇടറി.... ഈ അച്ഛന് നീ എന്നും കൂടെ വേണം ഒരു വിളികപ്പുറം..... നീ.... നീ വേണം..... നിനക്ക് കൂടെ പിറപ്പുകൾ ഉണ്ട് അവരുടെ സ്നേഹം നീ ഇനി ആവോളം നുകരണം..... എന്റെ.... എന്റെ കുറുമ്പൻ എന്ത്‌ സന്തോഷത്തിൽ ആണെന്നോ ഇത് അറിഞ്ഞ നിമിഷം മുതൽ....... രുദ്രൻ ചിരിച്ചു കൊണ്ട് കണ്ണ്‌ തുടച്ചു.......... നീ പറഞ്ഞത് ശരിയാ ചെയ്ത് തീർക്കാൻ ഒരുപാട് ഉണ്ട് തിരിച്ചു പിടിക്കണം നിന്റെ അച്ഛനെ......നിഴൽ പോലെ കൂടെ ഉണ്ട് ഞങ്ങൾ...... പോയി ഒരുങ്ങി ചെല്ല്.......... അവന്മാരും റെഡി ആകുന്നുണ്ട്.......

രുദ്രൻ ഉണ്ണിയുമായി അത്‌ പറഞ്ഞു മുന്പോട്ട് പോകുമ്പോൾ ആയമ്മ കൈ എടുത്തു തൊഴുതു.... 💠💠💠💠 ഇന്നു പോണോ ആദിയേട്ടാ.... "" കുളക്കടവിൽ അവന്റെ നെഞ്ചോരം ചേർന്നിരിക്കുമ്പോൾ പാതി തുറന്നിട്ട് ഷർട്ടിലൂടെ നെഞ്ചിലെ രോമക്കാടുകളിൽ കൂടി വിരലുകൾ ഓടിച്ചു പെണ്ണ്..... പിന്നെ പോകാതെ... വന്നിട്ട് എത്ര ദിവസം ആയി എന്ന് അറിയുമോ... നന്ദേട്ടനെയും ജാനകിയേയും വീണ്ടെടുത്തു അവർക്കു ഒരു ജീവിതം നൽകി........ ആദിയേട്ടന് കോകിലയെയും കിട്ടി... "" എന്നെക്കാൾ സുന്ദരി ആണോ അവർ.... പെണ്ണിന്റെ ചുണ്ടിൽ കുശുമ്പ് വിടർന്നു.... അങ്ങനെ ചോദിച്ചാൽ അതേ എന്ന് വേണമെങ്കിൽ പറയാം.... "" ഒരു ആണിനെ മയക്കാൻ പറ്റുന്ന വശ്യ സൗന്ദര്യം ഉണ്ട് അവർക്ക്.... എന്നിട്ട് ആദിയേട്ടൻ മയങ്ങിയോ...? എനിക്ക് സംശയം ഉണ്ട്... ദേവൂട്ടൻ പറയുന്നത് ശരിയാ എല്ലാത്തിനും ഇളക്കം ഉണ്ട്...... മുഖം കൂർപ്പിച്ചവൾ.... ഹഹഹ.. " എന്നിട്ട് അവന് ഇളക്കം ഉണ്ടോ എന്ന് ചോദിക്കാൻ വയ്യാരുന്നോ നീ...കുടുംബം കലക്കി.... കുഞ്ഞൻ ചിരിച്ചു.... കാളിയാക്കണ്ട... ദേവൂട്ടൻ പറഞ്ഞു എന്നോട്.. അവരെ സൂക്ഷിക്കണം വശീകരണ ശക്തി ഉള്ളവർ ആണെന്ന് .... അവർ ആദിയേട്ടനെ എന്നിൽ നിന്നും പറിച് കൊണ്ട് പോകും.... എനിക്ക് പേടി ആകുന്നുണ്ട്.....

അങ്ങനെ അവർ എന്നെ വശീകരിച്ചു കൊണ്ട് പോയാൽ നീ എന്ത്‌ ചെയ്യും...... കുഞ്ഞൻ ചെറു വിരൽ കൊണ്ട് അവളുടെ നെറ്റിയിൽ കിടക്കുന്ന മുടിയിഴകളെ മെല്ലെ ഒതുക്കി വെച്ചു..... കൊല്ലും ഞാൻ അവളെ... ഭദ്ര ആരാണെന്നു അവൾക് അറിയില്ല.... ഭദ്രക്ക് മാത്രം സ്വന്തം ആണ് ആദിശങ്കരൻ...... ഭദ്രയുടെ മുഖം മാറുന്നത് കുഞ്ഞൻ സൂക്ഷിച്ചു നോക്കി... അവർ എന്നെയും കൊണ്ട് അങ്ങ് ദൂരെക് പോയാലോ... ഭദ്രക്ക് എത്തിപ്പെടാൻ പറ്റാത്ത ഇടത്തേക്ക്.... കുഞ്ഞൻ ഇടം കണ്ണിട്ട് നോക്കി.... അത്രക് അവരുടെ കൂടെ പോകാൻ മുട്ടി നിൽകുവാണേൽ ഇയാള് ചെല്ല് എന്നിട്ട് കോകിലയുടെ ആഗ്രഹം സാധിച്ചു കൊടുക്ക്... അവന്റ നെഞ്ചിൽ പിടിച്ചു തള്ളി പോകാൻ ഒരുങ്ങിയവളെ വലിച്ചു മടിയിലേക് ഇട്ടവൻ........ അങ്ങനെ അങ്ങ് പോയാലോ എന്റെ ഭദ്രകാളി.... "" ഇടുപ്പിലൂടെ കൈ ഇട്ടു നെഞ്ചിലേക് ചേർത്ത് പിടിച്ചവൻ........ കണ്ണിൽ കുസൃതി നിറയുമ്പോൾ കുറുമ്പൊടെ മുഖം വെട്ടിച്ചു പെണ്ണ്..... പിണങ്ങിയോ... "" കോകിലാ അല്ല അതിലും മേലെ ഉള്ളവളുമാർ വന്നു ആദിശങ്കരനെ കൊണ്ട് പോകാൻ നോക്കിയാൽ നടക്കില്ല.... ഇനി അവൾ വല്ല വശീകരണം നടത്തിയാൽ എന്റെ പെണ്ണില്ലേ അതിനെ മറികടന്നു എന്നെ തിരികെ കൊണ്ട് വരാൻ...... അവളുടെ മൂക്കിന്റെ അഗ്രത്തിൽ ചെറുതായ് പല്ലിറുക്കി കുഞ്ഞൻ.... സസ്...

"" വേദനിച്ചു.... "" ചുണ്ട് പുളുത്തി പെണ്ണ്... വേദനിക്കട്ടെ... "" ഇനി കാണും വരെ ഓർത്തിരിക്കാൻ ചെറിയ നോവ്.... അവന്റ പാതി അടഞ്ഞ കണ്ണുകൾ അവളുടെ മുഖം ആകെ പരതി ഒടുക്കം അത്‌ വിടര്ന്ന കുഞ്ഞു ചുണ്ടുകളിൽ വന്നു നിന്നതും പെണ്ണ് കണ്ണ് മുറുകെ അടച്ചു ........ ഭദ്രേ.. "" മ്മ്.. " നേർത്ത ശബ്ദം മാത്രം അവളിൽ അവശേഷികുമ്പോൾ ആ ചുണ്ടുകളെ അധരങ്ങളാൽ പൊതിഞ്ഞവൻ....... വലം കൈ അവളുടെ ഇടുപ്പിൽ കുസൃതി കാട്ടുന്നതിനോടൊപ്പം ചുണ്ടുകൾ പ്രണയസ്വകാര്യം കൈ മാറി........ ഒടുക്കം ഇരുമ്പ് ചുവ നാവുകളെ പിടി മുറുക്കുമ്പോൾ ശ്വാസം കിട്ടാതെ പെണ്ണ് അവന്റെ ഷർട്ടിൽ കോർത്തു വലിച്ചതും ആ ചുണ്ടുകളെ സ്വാതന്ത്ര്മാക്കി കുഞ്ഞൻ..... ആഹ്ഹ്... """ അണച്ചു കൊണ്ട് ആ നെഞ്ചിലേക് ചേർന്നിരിക്കുമ്പോൾ നാണം കൊണ്ട് പൂത്തുലഞ്ഞു പെണ്ണ്.... കാവിലെ പൂജക്ക് വരും വരെ ഓർത്തിരിക്കാൻ സുഖം ഉള്ള നോവ്... "" നാക്കു കൊണ്ട് അധരം ഒന്ന് നുണഞ്ഞവൻ അവളുടെ ചുണ്ടിൽ പറ്റിച്ചേർന്ന രുധിരം വിരലുകളാൽ ഒപ്പി എടുത്തു..... 💠💠💠 എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.... """ നിങ്ങളും ഉടനെ ഇറങ്ങില്ലേ.... "" അജിത് രുദ്രന്റെ കൈയിൽ പിടിച്ചു.... ആ ഉടനെ ഇറങ്ങും... "" രുദ്രനും ഉണ്ണിയും സഞ്ചയനും അജിത്തിനും ആരവിനു ഒപ്പം കാറിന്റെ അടുത്തേക് വന്നു അവരെ യാത്രയാക്കൻ... രണ്ട് പേരും കാവിലെ പൂജക്ക്‌ വരണം... ""

ഉണ്ണി കോഡ്രൈവർ സീറ്റിൽ ഇരിക്കുന്ന അരവിന്റെ കൈയിൽ പിടിച്ചു... വരാം അങ്കിൾ... "" അത്‌ പറയുമ്പോൾ ആ കണ്ണുകളിലെ തിളക്കം രുദ്രൻ ശ്രദ്ധിച്ചു... അവർ പോയതും മനയിലേക് കയറാൻ പോയ രുദ്രന്റെ കണ്ണുകൾ കാലാഭൈരവനിൽ ഉടക്കി നിന്നും...... അതിലേക് പതിക്കുന്ന കരി നിഴൽ.......നെഞ്ചിൽ വലിയോരു ഭാരം എടുത്തു വച്ചത് പോലെ തോന്നി രുദ്രന്..... മനസിൽ ആരവിന്റെ മുഖം തെളിഞ്ഞു വരുന്നു..... ആരവ്.."""" ഏയ് ആ രുദ്രക്ഷം അവനിൽ ഉള്ളിടത്തോളം ആപത്തുകൾ അവനെ വിട്ടകന്നു നില്കും...... ഒരുപക്ഷെ മനസിന്റെ ഭയം ആയിരിക്കാം അലട്ടുന്നത്......രുദ്രൻ അതിനെ അവഗണിച്ചു അകത്തേക്കു കയറി...... ആരു....""" പണ്ടും ഇത് പോലെ ഞങ്ങൾ പോകും അടി ഉണ്ടാക്കാൻ... അത്‌ ഒരു കാലം ആയിരുന്നു..... രുദ്രന്സാറും ചന്ദ്രകാന്ത് സാറും ഉണ്ണിയും സഞ്ചയനും ഞാനും കണ്ണനും......കണ്ണന് കോളേജിൽ പോകണം അല്ലേൽ നടുക്ക് അവനും കാണും..... അജിത് ഗിയർ മാറ്റി പഴയത് ഓരോന്ന് പറയുമ്പോൾ ആരാവിന്റ മുഖത്തെ പരിഭ്രമം ശ്രദ്ധിച്ചു.... എന്താ മോനെ....നീ ആ സ്വപ്നം വിട്ടു കളഞ്ഞില്ലേ ഇതുവരെ.... അജിത് സംശയത്തോടെ നോക്കി... അ... അ.. അല്ല അച്ഛാ.. എന്റെ.. എന്റെ കഴുത്തിൽ കിടന്ന രുദ്രാക്ഷം അത്‌ കാണുന്നില്ല.......""" ആരവ് കഴുത്തിൽ കൈ കൊണ്ട് പരതി.... ആഹ്ഹ്.. "" അജിതിന്റെ കാലുകൾ ബ്രേക്കിൽ ആഞ്ഞു ചവുട്ടി ആ നിമിഷം....... രണ്ട് പേരും അല്പം മുന്പോട്ട് പോയി.......... തിരികെ പഴേ പടി ആയി..... അജിത്തിന്റെ കണ്ണുകയിൽ ഭയം നിറഞ്ഞു....തൊണ്ട കുഴിയിൽ ഉമിനീർ തങ്ങി നിന്നു....( തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story