ആദിശങ്കരൻ: ഭാഗം 50

adhishankaran

എഴുത്തുകാരി: മിഴിമോഹന

എന്താ മോനെ....നീ ആ സ്വപ്നം വിട്ടു കളഞ്ഞില്ലേ ഇതുവരെ.... അജിത് സംശയത്തോടെ നോക്കി... അ... അ.. അല്ല അച്ഛാ.. എന്റെ.. എന്റെ കഴുത്തിൽ കിടന്ന രുദ്രാക്ഷം അത്‌ കാണുന്നില്ല.......""" ആരവ് കഴുത്തിൽ കൈ കൊണ്ട് പരതി.... ആഹ്ഹ്.. "" അജിതിന്റെ കാലുകൾ ബ്രേക്കിൽ ആഞ്ഞു ചവുട്ടി ആ നിമിഷം....... രണ്ട് പേരും അല്പം മുന്പോട്ട് പോയി.......... തിരികെ പഴേ പടി ആയി..... അജിത്തിന്റെ കണ്ണുകയിൽ ഭയം നിറഞ്ഞു....തൊണ്ട കുഴിയിൽ ഉമിനീർ തങ്ങി നിന്നു.... ഒരിക്കലും അഴിക്കരുതെന്നു രുദ്രൻ സാർ താകീത് നൽകിയാ രുദ്രാക്ഷം.... മരിക്കും മുൻപ് സോനക്ക് നൽകിയ വാക്കും അത്‌ തന്നെ അല്ലേ.... എന്നിട്ടും ഇന്ന് അത്‌ നഷ്ടം ആയിരിക്കുന്നു....... " അജിത് വലം കയ്യാൽ മുഖത്തെ വിയർപ് തുടച്ചു.... അച്ഛൻ എന്താ ആലോചിക്കുന്നത്...? രുദ്രാക്ഷത്തെ കുറിച്ച് ഓർത്തണേൽ ടെൻഷൻ വേണ്ട.. അത്‌ ഇരികത്തൂർ തന്നെ കാണും... ആ വഴക്കിനിടയിൽ ഊരി വീണു കാണും.... അച്ഛൻ വണ്ടി തിരിക്കു....... ആരവ് അത് പറയുമ്പോൾ അജിത്തിന് നേരിയ ആശ്വാസം തോന്നി....... മ്മ്.. "" ആരു നീ പറഞ്ഞത് ശരിയാ... തിരികെ പോകാം നമുക്ക്..... അവിടെ തന്നെ കാണും അത്‌....അജിത് വണ്ടി തിരിച്ചു..... അച്ഛാ... "" എന്തോ ഒന്ന് ആ മനയിലേക് എന്നെ അടുപ്പിക്കുന്നു... ""

ആ സ്വപ്നം അതിന് എന്തൊക്കെയോ അർഥങ്ങൾ ഉള്ളത് പോലെ.... ചിലപ്പോൾ തോന്നും എന്റെ മനസാക്ഷിക്ക് എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ.......... മനസ് ആ സ്വപനത്തിന്റെ അർത്ഥം തേടി പോകുമ്പോൾ ആരവിന്റെ കണ്ണുകൾ പുറത്തേക് നീണ്ടു........ """""""""" ആരവ് അറിയാതെ തന്നെ മറ്റൊരാളുടെ കണ്ണിൽ ആ നിമിഷം അവന്റെ മുഖം പതിഞ്ഞു....... ആ കണ്ണുകളിൽ അഗ്നി ആളിക്കത്തി.... അതിൽ സംശയം നിറഞ്ഞു........... തന്റെ മുൻപിലൂടെ പോകുന്ന കാറിൽ ഇരിക്കുന്നവൻ താൻ ഇത്രയും നാൾ തേടി നടന്നവൻ.... അല്ല ജന്മം കൊണ്ടില്ല എന്ന് താൻ വിശ്വസിച്ചവൻ............... ജയന്തകന്റെ ശരീത്തിൽ നിന്നും മോചിതൻ ആയി പടിപ്പുരയിൽ നിന്നിരുന്ന ജലന്ധരന്റെ കണ്ണുകൾ ആളിക്കത്തി........ """ വായിലെ മുറുക്കാൻ പത ചുണ്ടുകളിൽ കൂടി നെഞ്ചിലേക് ഒഴുകി.......... വിഷ്ണുവർദ്ധൻ........ """""""ജലന്ധരന്റെ നാവിൽ നിന്നും ആ പേരു വീണതും ഞൊടിയിടയിൽ വീശി അടിച്ച കാറ്റിൽ തെക്ക് വശത്തെ മാവിന്റെ ശിഖിരം ഒടിഞ്ഞു താഴേക്ക് പതിച്ചു.......... അതിൽ നിന്നും ഒരു ചെറിയ ഭാഗം പടിപ്പുരയിലെ ഓടിലേക്കാണ് വീണത് ........ ഓടിന്റെ മുറി പൊട്ടി അടര്ന്നു ജലന്ധരന്റെ നെറ്റിമേൽക് പതിച്ചു.... ആഹ്ഹ്.. "" ഓട് വീണു മുറിവേറ്റ ഭാഗത്തേക്ക്‌ കൈകൾ അമർത്തി....

പതിയെ കൈകൾ അടർത്തി മാറ്റുമ്പോൾ മുറിവിൽ പൊടിഞ്ഞ ചോര കയ്യിൽ പറ്റിപിടിച്ചിരുന്നു..... ആ ചോരയിലേക് കണ്ണുകൾ പോകുമ്പോൾ ഒരു നിമിഷം അയാൾ ചേന്നോത് കുറുപ്പ് ആയി മാറി.... കുറുപ്പേ """...... ഇരികത്തൂർ മനയുടെ അറയിൽ നിന്നും നിനക്ക് ഒരിക്കലും ആ മുത്ത് കൈവശപ്പെടുത്താൻ കഴിയില്ല........ ഇതിന്റെ അവകാശിയുടെ തിരുനടയിൽ ഒരിക്കൽ ഇത് എത്തി ചേരും..... വരും എന്റെ ഇന്ദുചൂഡനും സത്യഭാമയും...... ഈ മനയിൽ തന്നെ അവർ പുനർജനിക്കും.......അവരുടെ മകന്റെ കയ്യാൽ നിന്റ അന്ത്യം കുറിച്ചിരിക്കും............ """എത്ര പുനർജ്ജന്മം നീ എടുത്താലും അവൻ വരും നിന്നെ തേടി വരും............ "" അവന് ഒപ്പം ഞാനും പുനർജനിക്കുന്ന ആ ജന്മം നിന്റെ അന്ത്യം നടന്നിരിക്കും .... നിന്റ മുൻപിൽ ഞാൻ വരുന്ന നിമിഷം മുതൽ അവൻ വൈരാഗി ആയിരിക്കും....."" താൻ കെട്ടിയ ബന്ധനത്തിൽ കിടന്നു വീറോടെ ഉഴലുന്ന വിഷ്ണുവര്ധനെ പുച്ഛത്തോടെ നോക്കി ചേന്നോത് കുറുപ്പ്....... ത്ഫൂ..... """" വായിലെ മുറുക്കാൻ തുപ്പൽ വിഷ്ണു വര്ധന്റ് മുഖത്തേക് ആഞ്ഞു തുപ്പി അയാൾ...... നെറ്റിയിൽ നിന്നും കണ്ണിൽ നിന്നും ഒലിച്ചു താഴേക്കു ഇറങ്ങുന്ന ചുവന്ന വെള്ളം വിഷ്ണുവർദ്ധന്റെ വായിലേക്ക് ഒലിചിറങ്ങി...... ഗ്ഗർ """ കുറുപ്പ് ആഞ്ഞൊന്നു കാർക്കിച്ചു....

കുറുപ്പേ നീ എന്നിൽ നിന്നും അപഹരിച്ച ഗ്രന്ധം അത്‌ ഞാൻ അവനിൽ എത്തിക്കും അതിന്റെ അവസാനത്തെ മൂന്ന് താളുകളിൽ നിന്റ അന്ത്യം ഞാൻ കുറിച്ചിട്ടുണ്ട്..... വിഷ്ണുവർദ്ധൻ വീറോടെ അത്‌ പറയുമ്പോൾ കുറുപ്പിന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു....... ഒരു പുരികം വില്ല് പോലെ വളച്ചയാൾ അവനെ നോക്കി....... അതേ നീ കൊന്ന് ഒടുക്കിയ എന്റെ സഹോദരിയുടെ ഭ്രൂണത്തിന്റെ രക്തത്താൽ ഞാൻ എഴുതി ചേർത്ത താളുകൾ.... വരും ജന്മങ്ങളിൽ ആ ഭ്രൂണം ഒരു ശിശു ആയി രൂപാന്തരം പ്രാപിക്കുമ്പോൾ അവൻ വൈഷ്ണവ ശക്തിയും ശൈവ ശക്തിയും ഒരു പോലെ അനുഗ്രഹം ചൊരിഞ്ഞ കുഞ്ഞ് ആയിരിക്കും ... അവന്റെ കരസ്പര്ശാത്താൽ മാത്രം ആ താളുകളിലെ അക്ഷരങ്ങളിൽ ജീവൻ പൊടിയൂ.......... "" ( ആ കുഞ്ഞു ആരാണെന്നു മനസിലായെങ്കിൽ പറയണേ ) ഹഹഹ.... "" കൊച്ചബ്രാന് തെറ്റി "" സുരക്ഷിതമായ കൈകളിൽ ഞാൻ ആ ഗ്രന്ധം ഏല്പിച്ചു കഴിഞ്ഞു.... എന്റെ സഹോദരി കാളി ഉപാസക രമണികയുടെ കൈകളിൽ അത്‌ ഭദ്രം ആയിരിക്കും..... ഒരു ശക്തിക്കും അത്‌ പ്രാപ്തം ആക്കാൻ കഴിയില്ല.......

നശിപ്പിച്ചു കളയും ഞാൻ അത്... മ്മ്ഹ ""കുറുപ്പേ നീ എവിടെ കൊണ്ട് പൂഴ്ത്തി വച്ചാലും ഞാൻ എഴുതിയ ഗ്രന്ധം അതിന്റെ ഉടയോൻ ഞാൻ ആണ് വിഷ്ണുവർധൻ.......എനിക്ക് അത്‌ പ്രാപ്യം ആയിരിക്കും......... സംഹാരരുദ്രന്റെ അംശത്തിൽ ജന്മം കൊണ്ടവൻ അത്‌ കണ്ടെത്താൻ എന്നെ സഹായിച്ചിരിക്കും അവന് കാവൽ ആയി ആ ശക്തികൾ എല്ലാം കൂടെ കാണും.... പ്രകൃതി പോലും അവന് ഒപ്പം നില്കും.... അത്‌ നശിപ്പിക്കാൻ ഉള്ള അധികാരവും എനിക്ക് മാത്രം അവകാശപെട്ടത് ആണ്.... അല്ലാത്ത പക്ഷം ദുഷ്ട സ്ത്രീ ആയ നിന്റെ സഹോദരിയുടെ തല പുളർന്നവൾ മണ്ണോടു അടിയും............ """"" 💠💠💠💠 ആഹ്ഹഹ്ഹ..... ആഹ്ഹഹ്ഹ... ഓർമ്മയുടെ കുത്തൊഴുക്കിൽ നിന്നും പുറത്തേക്ക് വന്ന ജലന്ധരൻ പുറകിലോട്ട് ഇരുന്നു..... അഞ്ഞൂറ് വർഷം.... "" കഴിഞ്ഞ അഞ്ഞൂറ് വർഷം എന്റെ ഓരോ ജന്മങ്ങളിലും ഞാൻ കാത്തിരുന്ന മുഖം..... ഇവൻ പുനരജനിച്ചിട്ടില്ല എന്ന് അറിയുന്ന നിമിഷം വിജയം എന്നിൽ മാത്രം ഒതുങ്ങി നിന്നു.....പല ജന്മങ്ങളിലും ഇന്ദുചൂഢന്റെയും സത്യഭാമയുടെയും പുനർജന്മങ്ങളെ കൂട്ടി യോജിപ്പിക്കാൻ ഞാൻ സമ്മതിച്ചില്ല.... പക്ഷെ ഈ ജന്മം അവർ ഒന്നിച്ച നിമിഷം തന്നെ എന്റെ നെറുകയിൽ പരാജയത്തിന്റെ ആദ്യ ആണി അടിച്ചു..... അപ്പോഴും വിഷ്ണു വർദ്ധൻ പുനർജനിച്ചിട്ടില്ല എന്നത് എന്നിൽ ആശ്വാസം ചൊരിഞ്ഞു... വിഷ്ണുവർധൻ പറഞ്ഞത് പോലെ വൈഷ്‌ണവ ശക്തിയും ശൈവ ശക്തിയും ചേർന്ന താലി അവളുടെ കഴുത്തിൽ കയറി.....

അപ്പോൾ പദ്മയുടെ ഉദരത്തിലെ കുഞ്ഞ്.... "" അതേ അവൻ പറഞ്ഞത് പോലെ ഇരു ശക്തികളിൽ ലയിച്ചവൻ.....കാലേ കൂട്ടി കണ്ട് അമ്മക് ഒപ്പം അവനെയും പരലോകത്തേക് അയക്കാൻ തീരുമാനിച്ചു അവിടെയും പരാജയം ഏറ്റു വാങ്ങിയപ്പോൾ മനസിനെ പറഞ്ഞ് തിരുത്തി വിഷ്ണു വർദ്ധൻ പുനർജനിച്ചിട്ടില്ല എന്ന സത്യം... പക്ഷെ ഇത്രയും നാൾ എന്റെ കണ്മുൻപിൽ നിന്നും മറച്ചു അവനെ..... രുദ്ര.. """"""""" നീ എന്നെ വീണ്ടും വീണ്ടും തോൽപിച്ചു..... പക്ഷെ ജലന്ധരന് പരാജയം ഇല്ല.... വിഷ്ണുവർധൻ അവൻ ആ ഗ്രന്ധം കൈവശപ്പെടുത്തില്ല.....ആ കുഞ്ഞിനെ ഞാൻ നശിപ്പിച്ചിരിക്കും.... """" ആാാ..... "" ഒരു അലർച്ചയോടെ മുന്പിലെ മാവിന്റെ കൊമ്പ് എടുത്തു എറിഞ്ഞു അയാൾ...... ( part 48 പറയുന്നുണ്ട് ആ താലി ഇരു ശക്തിയും നിറഞ്ഞത് ആണെന്നു ) 💠💠💠💠 ഇതെന്താ ഇപ്പോൾ കാലം തെറ്റിയ ഒരു കാറ്റ്..... ""മൂർത്തി കാറ്റിനെ ഭേദിച്ച് പുറത്തേക് വന്നു....... ഹരികുട്ട ""വെയിലത്തു വെച്ച കരിംജീരകവും എള്ളും എടുത്തോളൂ ഇനി അതിൽ പൊടി മണൽ വീഴണ്ട...........മൂർത്തി പറഞ്ഞു തീരും മുൻപേ അജിതിന്റെ കാർ മുന്പിലേക് വന്നു.... എന്താ മോനെ തിരികെ വന്നത്...? മൂർത്തി സംശയത്തോടെ പുറത്തേക് വന്നതും ആരവ് കാറ്റിൽ കൂന കൂടിയ മണ്ണുകളിൽ കാലിട്ടു ഉഴറ്റി തുടങ്ങിയിരുന്നു....

അത് മൂർത്തി അമ്മാവാ ആരുവിന്റെ ക.. ക.. കഴുത്തിൽ അണിഞ്ഞിരുന്ന രുദ്രാക്ഷം കാണുന്നില്ല.....അജിത്തിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു...... ആ നോട്ടം മൂർത്തിക്കു പുറകിലൂടെ വരുന്ന രുദ്രനിൽ തങ്ങി നിന്നു...... സാർ... "" ഒരിക്കലും അഴിയരുതെന്നു എന്നോട് താക്കീത് നൽകിയത് ഇന്ന് നഷ്ടം ആയി.... എന്റെ മോന് എന്തെങ്കിലും അപകടം വരുമോ....? എനിക്ക് ഇനി.. ഇനി അവൻ മാത്രമേ ഉള്ളൂ....... രുദ്രന്റെ ഷർട്ടിന്റെ കോളറിൽ പിടിക്കുമ്പോൾ ആ അച്ഛന്റെ നെഞ്ചിടുപ് രുദ്രനിലേക് ഒഴുകി വന്നു.... അജി ""... അങ്ങനെ... അങ്ങനെ പേടിക്കാനും മാത്രം ഒന്നും ഇല്ല... "" കുറച്ചു നാൾ അവന്റ ജാതകപ്രകാരം അല്പം മോശം സമയം ആയിരുന്നു..... ആ സമയം മാതൃ സ്നേഹം പോലും അവന് നഷ്ടം ആയി..... "" അജിത്തിനെ ആശ്വസിപ്പിക്കുമ്പോഴും രുദ്രന്റെ ഹൃദയം നുറുങ്ങി തുടങ്ങി...... ഉത്തരം ഇല്ലാത്ത കുറെ ചോദ്യങ്ങൾ ആ മനസിനെ കീഴടക്കി...... അച്ഛാ.... "" ദേ ഇവിടെ ഉണ്ട്...... "" ആരവ് ഉറക്കെ വിളിച്ചു പറയുമ്പോൾ രുദ്രനും അജിത്തും ഓടി ചെന്നു.... കാലാഭിരവന്റെ മുന്പിലെ മണ്ണിൽ പൂണ്ടു കിടക്കുന്ന രുദ്രാക്ഷം......... രുദ്രൻ അത്‌ പതിയെ കയ്യിൽ എടുത്തു... "" ഭഗവാനെ ഒന്ന് കൂടി മനസിൽ ധ്യാനിച്ച് അത്‌ അവന്റെ കഴുത്തിലേക് കെട്ടുമ്പോൾ ആ മുഖത്ത് പുഞ്ചിരി തെളിഞ്ഞു........

സമാധാനം ആയി..."ഒന്ന് ഭയന്നു ഞാൻ... അജിത് ദീർഘമായി ഒന്ന് നിശ്വസിച്ചു.... ഇത് കേദാർനാഥന്റെ തിരുജടയിലെ രുദ്രാക്ഷം ആണ് അജിത്തേ.. അത് സത്യം ഉള്ളത് ആണ് ആരവിൽ നിന്നും വേർപെട്ട് പോയ ശേഷം അത്‌ അദ്ദേഹം തന്നെ തിരികെ തന്നു എങ്കിൽ അദ്ദേഹം ഒന്ന് നിശ്ചയിച്ചിട്ടുണ്ട്...... അതേ നടക്കു.........രുദ്രന്റെ ഇരു കണ്ണുകളിലും കാലഭൈരവന്റെ തിരു മുന്പിലെ കെടാവിളക്കിലെ തിരി നാളം തെളിഞ്ഞു നില്കുന്നത് ആരവ് അത്ഭുതത്തോടെ നോക്കി......... എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ... "" ഇനി സമാധാനം ആയിട്ട് പോകാം.... ഉണ്ണി എവിടെ...? കാറിൽ കയറുമ്പോൾ അജിത് ചുറ്റും നോക്കി.... ആ കുട്ടിച്ചാത്തന്മാരെ വിളിക്കാൻ അകത്തേക്കു പോയിട്ടുണ്ട്... "" രുദ്രൻ ചിരിച്ചു.... 💠💠💠💠 എടെ എന്തുവാടെ ഇത് മഞ്ഞ ടീഷർട് മഞ്ഞ ബർമുഡ..... എവിടുന്ന് ഒപ്പിച്ചു വരുന്നു ഇത്... ഉണ്ണി കുറുമ്പന്റെ ഡ്രസ്സ്‌ എല്ലാം എടുത്തു അടുക്കി ബാഗിലേക് വച്ചു..... മഞ്ഞ നിക്കറും ഉണ്ട് ഉണ്ണിമാ കാണാണൊ... ""ആകാശിന്റെ മടിയിൽ തല വച്ചു കമഴ്ന്നു കിടന്നു ഒന്ന് ഞരങ്ങി കുറുമ്പൻ...കിച്ചു സഞ്ജയൻ കൊടുത്ത ഔഷധമരുന്ന് അവന്റെ മുതുകിൽ തൂക്കുന്നുണ്ട്........ എന്റെ പൊന്നോ കാണണ്ട... ""ഉണ്ണി ഒരു പൊതി കൈയിൽ എടുത്തു തുറന്നു നോക്കി....

നാലു മഞ്ഞ t ഷർട്ട്... "" ഇതെവിടുന്നാ...? ഉണ്ണി സംശയത്തോടെ നോക്കി... വല്യേട്ടനും കൊച്ചേട്ടനും വരുന്ന വഴി ജാനകിക്കും സിദ്ധിക്കും ഡ്രെസ് എടുക്കാൻ കയറിയപ്പോൾ കൂടെ പോയതാ അച്ഛാ... "" കിച്ചു കുറുമ്പന്റെ മുതുകിൽ ആഞ്ഞു തിരുമ്മി... കാല.. "" പതുക്കെ തിരുമ്മടോ... എന്റെ ദേവൂട്ട നിന്നോട് നൂറു തവണ പറഞ്ഞിട്ടുണ്ട് ഈ മഞ്ഞ തുണി മാത്രം എടുക്കരുതെന്ന്.... കുറച്ചൊക്കെ വെറൈറ്റി ആകാം... ഉണ്ണി ദേഷിച്ചൊന്നു നോക്കി... ആരു പറഞ്ഞു ഉണ്ണിമാ വെറൈറ്റി ഇല്ല എന്ന് ആ നാലു ടീഷർട് നോക്കിക്കേ വെറൈറ്റി പുഷ്പിച്ചു നിൽകുവല്ലേ... " കുറുമ്പൻ പറഞ്ഞതും ഉണ്ണി അതിലേക് സൂക്ഷിച്ചു നോക്കി..... ഇതിൽ എവിടെ ആണെടാ വെറൈറ്റി...? ദേ നോകിയെ ഇതിന്റെ പോക്കറ്റിന്റെ ചുറ്റും നീല വര.. ഇതിന്റെ പോക്കറ്റിനു ചുറ്റും ഓറഞ്ച് വര.. ഇതിന്റെ ചുറ്റും ബ്രൗൺ വര.... ഇതിന്റെ..... മതി മതി നിർത്തിക്കോ അവന്റെ വെറൈറ്റി.. "" ആ പൊട്ടന്മാർ എന്നിട്ട് ഒന്നും പറഞ്ഞില്ലേ... ഇല്ലച്ഛാ ആ കടയിൽ കയറി ഇത് നാലും എടുത്തു കൊടുക്കത്തിന് പിണക്കം ആയിരുന്നു... കൊച്ചു പിള്ളേരെ പോലെ സ്റ്റെയർകേസെൽ ഇരുന്നു കരഞ്ഞു എന്ന്.... കിച്ചു ചിരി അടക്കി പിടിച്ചു... പറഞ്ഞിട്ട് കാര്യം ഇല്ല വാശി പിടിച്ചു എല്ലാം നേടും കൊഞ്ചിച്ചു വഷള് ആക്കി... ഉണ്ണി അതെടുത്തു ബാഗിലേക് വച്ചു...

ആരു കൊഞ്ചിച്ചു വഷളാക്കി.. കിച്ചു ഉണ്ണിയെ ചിറഞ്ഞൊന്നു നോക്കി.. ഞാൻ തന്നെ അല്ലാതെ ആരാ.. ""? എന്റെ മുതുകിൽ കിടന്നു ആണല്ലോ വളർന്നത്..... ഞാൻ നന്ദന്റെ അടുത്ത് കാണും പെട്ടന്നു തന്നെ ഒരുങ്ങി പോകാൻ നോക്ക്..... ഉണ്ണിമാ ആ സ്റ്റെയർകേസ് വഴി പോകുമ്പോൾ അടിയിലോട്ട് നോക്കണ്ടാട്ടൊ....... പുറത്തേക് നടക്കാൻ ആയി തിരിഞ്ഞ ഉണ്ണി കുറുമ്പന്റെ വാക്കു കേട്ടതും സംശയത്തോടെ നോക്കി ... അത്‌ അച്ഛാ.... " കിച്ചു ഒന്ന് പരുങ്ങി കുറുമ്പനെ കണ്ണ്‌ കാണിച്ചു...... ഇപ്പോൾ എല്ലാം കാണാനും കേൾക്കാനും ഉള്ള ത്രാണി ഉണ്ട് മോനെ സാക്ഷാൽ വല്യൊത്തു ദുർഗപ്രസാദ് പോലും അടിയറവ് പറഞ്ഞ ടീംസ് അല്ലേ നിന്റെ കൊച്ചേട്ടനും ലെച്ചുചേച്ചിയും.... ഉണ്ണി കതകിൽ ഒന്ന് കൊട്ടി പുറത്തേക് ഇറങ്ങി... വായിലെ നാക്കിനും കൈയിലെ കുറുമ്പിനും ലൈസെൻസ് ഇല്ലാത്ത ഒരെണ്ണം.... കിച്ചു അവന്റ ചന്തിക്കിട്ട് ഒന്ന് കൊട്ടി... അതിപ്പോ അങ്ങോട്ട് പോയി ഉണ്ണിമാ വല്ലതും കാണുന്നതിലും ഭേദം അല്ലേ ആൾറെഡി അറിഞ്ഞു ഇരിക്കുന്നത് .... "" അമ്മേ "" പതുക്കെ എഴുനേറ്റ് വന്നു മൂരി ഒന്നു നിവർന്നു കുറുമ്പൻ..... എനിക്ക് എന്തിന്റെ കേട് ആയിരുന്നു..."" 💠💠💠💠 നന്ദാ... ""ഞങ്ങൾ എല്ലാവരും ഇറങ്ങുകയാണ്.... ഇനി നിങ്ങളെ തേടി ആരും വരില്ല.... നീയും ജാനകിയും ഇവിടെ സുരക്ഷിതർ ആയിരിക്കും...

നിന്റ കാര്യങ്ങൾ നോക്കാൻ ഹരികുട്ടൻ ഉണ്ട്... ജാനകിയുടെ കാര്യം ഓർത്തും നീ പേടിക്കണ്ട.....ചേച്ചിയമ്മ അവൾക് ഒപ്പം എപ്പോഴും കാണും.... രുദ്രൻ നന്ദന്റ കൈയിൽ പിടിക്കുമ്പോൾ ഉണ്ണിയും അവന് സമീപം നിന്നു ... ചേട്ടച്ഛ.... "" ആരും ഇല്ലാത്ത എനിക്ക് ഇപ്പോൾ ആരൊക്കെയോ ഉള്ളത് പോലെ.. അല്ല എല്ലാവരും ഉണ്ട്....... കണ്ണൊന്നു നിറഞ്ഞു നന്ദന്റെ..... നിനക്ക് എല്ലാവരും ഉണ്ട് നന്ദാ... "" നഷ്ടപെട്ടത് എല്ലാം ഒരിക്കൽ നിന്നിലേക്ക് തന്നെ വന്നു ചേരും.... "" പിന്നെ ജാനകി വരച്ച ചിത്രങ്ങൾ ഞാൻ കൂടെ കൊണ്ട് പോകുവാ... """ കണ്ടു കൊതി തീർന്നില്ല എന്ന് കൂട്ടിക്കോളു.... ചെറു ചിരിയോടെ രുദ്ദ്രൻ നോക്കുമ്പോൾ സമ്മതം മൂളി കഴിഞ്ഞിരുന്നു നന്ദൻ....... രുദ്രേട്ട ഈ ചിത്രങ്ങൾ നമുക്ക് എന്തിനാ...? അത്‌ ആ കൊച്ചിന്റെ അല്ലേ അത്‌ അങ്ങ് കൊടുത്തേക്.... ഉണ്ണി നഖം കടിച്ചു.... ഉണ്ണി """ ആ ചിത്രങ്ങൾക് പറയാൻ ആയിരം കഥകൾ ഉണ്ട്.... അതിൽ കുറച്ചു കഥകളിൽ ഞാനും ആദിശങ്കരനും ഉണ്ട്...... ജനിക്കാൻ പോകുന്ന ജാനകിയുടെ കുഞ്ഞും ഉണ്ട്.... ഉണ്ണിയുടെ തോളിൽ തട്ടി രുദ്രൻ അത്‌ പറയുമ്പോൾ സംശയത്തോടെ നിന്നു ഉണ്ണി..... 💠💠💠💠 ചേട്ടായി... "" ഇനി എന്നാ വരുന്നത്..മുറിക്കു പുറത്തേക് ഇറങ്ങി വന്നവനെ മിഴി നിറച്ചു നോക്ക് സിദ്ധി..... നിന്റെ കോകിലാമ്മ നിന്നെ പിടിച്ചോണ്ട് പോകാൻ നേരം പടക്കം പൊട്ടിക്കാൻ ഞാൻ വരും പോരെ... "" ബാഗ് എടുത്തു തോളിലേക് ആഞ്ഞു ഇട്ടു ആകാശ്...... ഓരോരോ കിന്നാരം കൊണ്ട് ഇറങ്ങിക്കോളും പെണ്ണ്........

മുന്പോട്ട് പോകുന്നവനെ കണ്ണ്‌ നിറച്ചു നോക്കി പെണ്ണ്... സിദ്ധി... "" ഭദ്രയുടെ കൈത്തലം തോളിൽ പതിഞ്ഞതും ആ നെഞ്ചിലേക് കിടന്നവൾ....... കൂടെ വന്ന ചിന്നുവിന്റെ കണ്ണും നിറഞ്ഞു... ഇതിലും... ഇതിലും ഭേദം കോകിലാമ്മ എന്നെ ബലി കൊടുക്കുന്നത് ആയിരുന്നു ഭദ്രേ.... "" ഇങ്ങനെ അവഗണന നേരിടാൻ വയ്യ..... ചങ്ക് പറിഞ്ഞു പോകുന്നു എന്റെ........ ഏട്ടത്തി എന്തിനാ കരയുന്നത് കുറുമ്പൻ പുറകെ ഇറങ്ങി വന്നു...... ആ കൊരങ്ങൻ വല്ലോം പറഞ്ഞോ....... മ്മ്മ്.. ഒന്ന് യാത്ര പോലും ഈ പാവത്തിനോട് പറയാതെ ഇറങ്ങി പോയി... ഭദ്ര ചുണ്ട് പുളുത്തി.. ഏട്ടത്തി വിഷമിക്കണ്ട ഭദ്രയുടെ കൂടെ കാവിലെ പൂജക്ക്‌ വായോ അപ്പോഴേക്കും അങ്ങേരെ ഒടിച്ചു മടക്കി കൈയിൽ തരും ഈ ദേവൂട്ടൻ... "" ഇതിലും വലിയ വ്ശ്വമിത്രനെ ഒടിച്ചു മടക്കി പിന്നാ ഇങ്ങേര്... രുദ്രന്റെ സൺഗ്ലാസ് കയ്യിൽ ഇട്ട് കറക്കി ദേവൂട്ടൻ ......... നീ ഇത് ഇത് വരെ തിരിച്ചു കൊടുത്തില്ലേ ദേവൂട്ട "".. ഭദ്ര ആ ഗ്ലാസിലേക് നോക്കി... എടുത്തതൊന്നും ഞാൻ തിരിച്ചു കൊടുക്കാറില്ല അത്‌ കൊണ്ട് എല്ലാവരും എല്ലാം എന്നെ പാത്തു വയ്കുമെടി......ബൈ ദ ബൈ നാലു അവലോസുണ്ട എടുത്തിട്ടുണ്ട് ഞാൻ ശ്രീക്കുട്ടിക്ക് കൊടുക്കാനാ അല്ലേൽ അവളുടെ സംശയത്തിന് ഉത്തരം കണ്ടു പിടിക്കേണ്ടി വരും... ഇത് ആകുമ്പോൾ നാലു മണിക്കൂർ കടിച്ചോണ്ട് ഇരുന്നോളും വായ തുറക്കില്ല .......

ദേ ദേവേട്ട ഏട്ടൻ ആണെന്നു നോക്കില്ല ഞാൻ.. കണ്ണ്‌ കുത്തി പൊട്ടിക്കും..... ചിന്നു ചുണ്ട് കോട്ടി.... പാവം എന്റെ സച്ചുവേട്ടന്റെ ഗതികേട്... "" ചിന്നുവിന്റെ കൈയിൽ നിന്നും അടി കിട്ടും മുന്പെ ഇറങ്ങി ഓടി കഴിഞ്ഞിരുന്നു കുറുമ്പൻ........ കാറ് ജാതവേദന്റെ വളവ് തിരിഞ്ഞതും ആകാശിന്റെ കണ്ണ്‌ നിറഞ്ഞു കവിഞ്ഞു....... എന്ത്‌ പറ്റി എന്റെ കൊച്ചിന്..... കുഞ്ഞൻ അവനെ നെഞ്ചോട് ചേർത്തു..... എന്റെ.... ന്റെ.... അച്ഛൻ.... ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല വാല്യേട്ട... ഉള്ളം പിടയുന്നു...... ഈ ഹൃദയം നിന്നു പോകും മുൻപേ ഒന്ന് കാണാൻ കഴിഞ്ഞാൽ മതി... ആകാശ് അത്‌ പറയുമ്പോൾ അടുത്ത് ഇരുന്ന ഇന്ദുവിന്റെ കണ്ണുകളും നിറഞ്ഞു... നിന്റെ അച്ഛൻ വരും നിന്റെ അരികിലേക്കു തന്നെ വരും... പിന്നെ നിന്റെ ഹൃദയം അതിൽ നിറഞ്ഞു നിൽക്കുന്ന ഒരു പെണ്ണില്ലേ... പിന്നെ അതെങ്ങനെ നിന്നു പോകും........ വാല്യേട്ട അത്‌ ഒരു പാവം കുട്ടിയാണ് എനിക്ക് അറിയാം പക്ഷെ... എന്റെ ജീവിതത്തിലേക് അതിനെ കൂടെ കൊണ്ട് വന്ന് ദുഃഖങ്ങൾ സമ്മാനിക്കാൻ മനസ് അനുവദിക്കുന്നില്ല..... കിച്ചുവേട്ട ഈ പൊട്ടന് വെളിവ് എന്ന് വീഴും.. അടുത്തിരുന്ന കിച്ചുവിനെ തോണ്ടി കുറുമ്പൻ... നിനക്ക് വീണത് പോലെ അവനും വീഴും...

"" ആകാശേ "" സിദ്ധി നിന്നിലേക്ക് വന്നു ചേരാൻ ആണ് വിധി എങ്കിൽ അവൾ വന്നിരിക്കും.... അത്‌ ആര് തടുത്താലും നടന്നിരിക്കും... കുഞ്ഞൻ അവനെ നെഞ്ചിലേക് ഒന്ന് കൂടി ചേർക്കുമ്പോൾ ജയന്തകന്റെ ചിത്രം മനസിൽ തെളിഞ്ഞു നിന്നു... 💠💠💠💠 രുദ്രേട്ട... """ വല്യൊതെ ബാൽക്കണിയിൽ കണ്ണടച്ചു ആലോചിച്ചു ഇരിക്കുന്നു രുദ്രന് അടുത്തേക് ഉണ്ണി വന്നു........ കുട്ടികൾ...? ആകാശിന്റെ വീട് ഒഴിപ്പിച്ചു വരുന്നുണ്ട്... താഴേ വല്യമ്മയും അപ്പച്ചിയുടെ കൂടി വാവേം ആവണിയെയും ക്രോസ് ചെയ്യുന്നു..... ഉണ്ണി ചാരു പാടിയിലേക് ഇരിക്കുമ്പോൾ രുദ്രൻ സംശയത്തോടെ നോക്കി.. പണ്ട് നമ്മളെ കൊണ്ട് ആയിരുന്നു തലവേദന ഇന്ന് അത്‌ നമ്മുടെ പിള്ളേരെ കൊണ്ട് കൂടെയാണെന്ന് പറഞ്ഞ് തുടങ്ങിയിട്ടുണ്ട്..... മ്മ്.... "" രുദ്രൻ അലസം ആയി മൂളി..... രുദ്രേട്ട.... " ആരുവിന്റെ രുദ്രാക്ഷം അത്‌ ഊരി പോയത് എന്തെങ്കിലും ദുർനിമിത്തം ആണോ....? അറിയില്ല.... "" രുദ്രൻ കസേരയിലേക് ചാരി കിടന്നു..... കുറുമന് മറ്റെന്തിങ്കിലും അറിയുമോ രുദ്രേട്ട... നന്ദനെയും ജാനകിയേയും കോകിലയെയും കുറിച്ച് അറിഞ്ഞിരുന്നു എങ്കിൽ എന്ത്‌ കൊണ്ട് നമുക്ക് താകീത് തന്നില്ല.... ഉണ്ണി കുറുമനും മനുഷ്യന്റെ മറ്റൊരു രൂപം ആണ് അദ്ദേഹത്തിനു പരിമിതികൾ ഉണ്ട്.... "" ആ പരിമിതിയെ മറി കടന്നു അദ്ദേഹത്തിന് ഒന്നും ചെയ്യൻ കഴിയില്ല......

""""മഹാഭാരത യുദ്ധത്തിൽ അർജുനന് തേര് തെളിയിച്ച സാക്ഷാൽ നാരയണൻ പോലും മാർഗം കാട്ടിയതെ ഉള്ളൂ... കർമ്മം പൂർത്തീകരിക്കേണ്ടത് അർജുനൻ ആയിരുന്നു..... ഇവിടെ തേര് തെളിക്കുന്നത് കുറുമനും കർമ്മം പൂർത്തി ആകേണ്ടത് നമ്മളും""""..... ഞാൻ പറഞ്ഞതിന്റ പൊരുൾ നിനക്ക് മനസിലായി എന്ന് കരുതുന്നു......... മ്മ്മ് "" മനസിലായി രുദ്രേട്ട....ഉണ്ണി തലയാട്ടി..... രുദ്രേട്ട... "" കണ്ണന്റെ ശബ്ദം കേട്ടതും തിരിഞ്ഞു നോക്കി രണ്ട്പേരും..... വിവാഹം എല്ലാം നന്നായി നടന്നു അല്ലേ... ഉണ്ണി വിളിച്ചു പറയുന്നത് കൊണ്ട് കാര്യങ്ങൾ എല്ലാം അറിഞ്ഞു.... കണ്ണന്റെ ശബ്ദത്തിലെ ഇടറിച്ച രുദ്രൻ തിരിച്ചു അറിഞ്ഞു.... കണ്ണാ... "" രുദ്രേട്ട... "" രുദ്രനിൽ നിന്നും ഒരു വിളിക്കായി കാത്തു നിന്നവൻ ആ മാറിലേക്ക് കിടന്നു..... ഞാൻ... ഞാൻ എന്താ വേണ്ടത് രുദ്രേട്ട.... എന്റെ നെഞ്ചിൽ ഇട്ടു വളർത്തിയത് ആണ്....ഒരിക്കൽ ഈ മനസിനെ വേദനിപ്പിച്ചു കൊണ്ട് രുക്കുവിനെ സ്വന്തം ആക്കാൻ ശ്രമിക്കുമ്പോൾ ഒരു സഹോദരന്റെ വേദന ഞാൻ ഓർത്തില്ല... അല്ലെങ്കിൽ എന്റെ സ്വാർത്ഥതക് മുൻപിൽ കണ്ണടച്ചു..... പക്ഷെ കാലം മഹിതയുടെ രൂപത്തിൽ തിരിച്ചടി തരുമ്പോൾ ഞാനും ഈ വേദന തിരിച്ചറിഞ്ഞു...... കണ്ണാ... എന്റെ പെങ്ങളെ നിന്റെ കൈകളിൽ തന്നത് മനസ് നിറഞ്ഞു തന്നെ ആണ്.. അന്നു മുതൽ ഇന്ന് വരെ ആ കണ്ണ്‌ നിറയാൻ നീ അനുവദിച്ചിട്ടില്ല എന്ന് അറിയാം....... രുദ്രൻ അവന്റെ മുടിയിൽ മെല്ലെ തഴുകി.... മഹിത എന്താ കണ്ണാ പറഞ്ഞത്.... ഉണ്ണി അവന്റെ കയ്യിൽ പിടിച്ചു....

തിരികെ വരട്ടെ എന്ന്... "" പിടിച്ചു നില്കാൻ കഴിയുന്നില്ല അവൾക്കെന്ന്... ജീവൻ അവളെ ഒരുപാട് ഉപദ്രവിക്കുന്നുണ്ട്....... കണ്ണൻ അത്‌ പറയുമ്പോൾ ഉണ്ണിയുടെ കണ്ണ്‌ നിറഞ്ഞു.... അവളുടെ മോളോ..... രുദ്രൻ സംശയത്തോടെ നോക്കി.... പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു... അതിനെ ഓർത്താണ് ആത്മഹത്യാ ചെയാത്തതെന്നു..... ഞാൻ എന്ത്‌ വേണം രുദ്രേടട്ട...ഇവിടുന്നു പറയുന്നത് പോലെ ഞാൻ തീരുമാനിക്കൂ.... കാരണം എന്നെ മാത്രം അല്ല അവൾ ചതിച്ചത്..... കണ്ണാ... "" അവൾക് ആശ്രയിക്കാൻ നമ്മൾ അല്ലാതെ മറ്റാരും ഇല്ല.... അവസാനം ഏട്ടൻ എന്ന തണൽ തന്നെ അവൾ തേടി.....ദുബായ് നിന്നുള്ള രണ്ട് ഫ്ലൈറ്റ് ടികെറ്റ് എടുത്തോ അവൾ വരട്ടെ മോളെയും കൊണ്ട്.....മോളേ കാണാനും നിനക്ക് ആഗ്രഹം ഇല്ലേ.... ഉണ്ട്... ഉണ്ട് രുദ്രേട്ട... കണ്ണൻ ആവേശം കൊണ്ടു... എങ്കിൽ അവരു വരട്ടെ... "" മഹിതയെയും മോളെയും നമ്മൾ ഏറ്റെടുക്കുന്നു പോരെ..വല്യൊതെ കുട്ടി ആണ് അവളും.... രുദ്രൻ അത്‌ പറയുമ്പോൾ ഉണ്ണിയും മനസ് നിറഞ്ഞൊന്നു ചിരിച്ചു.... 💠💠💠💠 മീനു...."" കുറച്ചു ചൂട് വെള്ളം.... ലാപ്പിൽ നിന്നും തല ഉയർത്തി ചന്തു ഇടം കയ്യാലെ മുൻപിൽ ഇരുന്ന ജെഗിലേക് നോക്കി.... മീനു...."""" ഇവൾ ഇത് എവിടെ പോയി കിടക്കുവാ....... ചന്തു മെല്ലെ നീരസം കൊണ്ടു.... സാറെ വെള്ളം..... ""...............

പരിചിതം അല്ലാത്ത ശബ്ദവും മുന്പിലേക് വെള്ളവുമായി നീണ്ടു വന്ന കരിവള കയ്യും ചന്തു തെല്ല് അതിശയത്തോടെ നോക്കി....... കണ്ണുകൾ മുകളിലേക്കു പോയി..... കറുത്ത പുളിയിര കര മുണ്ടും നേര്യതും ഉടുത്ത സ്ത്രീ.... ചമയങ്ങൾ ഒന്നും ഇല്ല എങ്കിലും അതിസുന്ദരി.... കുഞ്ഞ് പൊട്ട് നെറ്റിയെ അലങ്കരിച്ചിരിക്കുന്നു....... മീ.... മീ... മീനു എവിടെ....? ചേച്ചി തുണി വിരിക്കാൻ മുകളിലോട്ടു പോയി.... ചൂട് ഇത് മതിയോ സാറെ..... ഇയാൾ ഏതാ...? ചന്തു സംശയത്തോടെ നോക്കി... ഇവിടെ ജോലിക് നിന്നിരുന്ന കൗസു ഏടത്തിയുടെ ഭർത്താവിന്റെ സഹോദരി ആണ് ഞാൻ കനക""" """...ഏടത്തിക്ക് തീരെ വയ്യ അത്‌ കൊണ്ട് കുറച്ച് നാൾ ഞാൻ ആയിരിക്കും ഏട്ടത്തിക്ക് പകരം ഇവിടെ......... ചിരിച്ചു കൊണ്ട് പുറത്തേക് പോകുന്നവളുടെ മുടി കാൽ മുട്ടും കവിഞ്ഞു താഴേക്കു കിടന്നു........... ( തുടരും ) NB ""...... part 48 പറഞ്ഞിട്ടുണ്ട് ശൈവ വൈഷ്‌ണവ ശക്തി നിറഞ്ഞ താലി ആണ് ജാനകിയുടെ കഴുത്തിലേക് ചാർത്തിയത് അതിന് അർത്ഥം ആ കുഞ്ഞിന് ആ ശക്തി ഉണ്ട് അത്‌ ആരായിരിക്കും എന്ന് ഊഹിച്ചോളൂ..... പിന്നെ വല്യൊത്തു കയറിയ പുതിയ അതിഥി ആരെന്ന് മനസിൽ ആയെങ്കിൽ അത്‌ പറഞ്ഞോളൂ എന്തായാലും കുറുമ്പന്റെ മുന്പിലേക് ആണ് ചെന്നു പെട്ടത്... മഹിതയും മകളും തിരികെ വരുന്നുണ്ട്....... വിഷ്ണുവർദ്ധനെ ജാതവേദൻ തിരിച്ചു അറിയേണ്ടത് കാലത്തിന്റെ ആവശ്യകത ആണ് ആ നിമിഷം രുദ്രാക്ഷം ഊരി വീണത് നല്ലതിനെന്നു നമുക്ക് ചിന്തിക്കാം........( തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story