ആദിശങ്കരൻ: ഭാഗം 51

adhishankaran

എഴുത്തുകാരി: മിഴിമോഹന

കറുത്ത പുളിയിര കര മുണ്ടും നേര്യതും ഉടുത്ത സ്ത്രീ.... ചമയങ്ങൾ ഒന്നും ഇല്ല എങ്കിലും അതിസുന്ദരി.... കുഞ്ഞ് പൊട്ട് നെറ്റിയെ അലങ്കരിച്ചിരിക്കുന്നു....... മീ.... മീ... മീനു എവിടെ....? ചേച്ചി തുണി വിരിക്കാൻ മുകളിലോട്ടു പോയി.... ചൂട് ഇത് മതിയോ സാറെ..... ഇയാൾ ഏതാ...? ചന്തു സംശയത്തോടെ നോക്കി... ഇവിടെ ജോലിക് നിന്നിരുന്ന കൗസു ഏടത്തിയുടെ ഭർത്താവിന്റെ സഹോദരി ആണ് ഞാൻ കനക""" """...ഏടത്തിക്ക് തീരെ വയ്യ അത്‌ കൊണ്ട് കുറച്ച് നാൾ ഞാൻ ആയിരിക്കും ഏട്ടത്തിക്ക് പകരം ഇവിടെ......... ചിരിച്ചു കൊണ്ട് പുറത്തേക് പോകുന്നവളുടെ മുടി കാൽ മുട്ടും കവിഞ്ഞു താഴേക്കു കിടന്നു........... 💠💠💠💠 അങ്ങനെ ആകാശിനെയും അമ്മയെയും സുരക്ഷിതം ആക്കി ഇനി ഒരു രണ്ട് മണികൂർ കിടന്നു ഉറങ്ങണം..... കിച്ചു കാർ നിർത്തി ഒന്നു മൂരി നിവർന്നു....... എനിക്കും ഒന്ന് ഉറങ്ങണം ""... കാവടി തുള്ളി കഴിഞ്ഞാൽ ഉറങ്ങണം എന്നുണ്ട്..... കുറുമ്പൻ ട്രാവൽ ബാഗ് കയിലേക് എടുത്തു... എവിടേലും പോയി കിടന്നുറങ്ങിക്കോണം എന്റെ നെഞ്ചത്തോട്ട് കേറാൻ വന്നാൽ വലിച്ചു കീറി ഇടും ഞാൻ.... കുഞ്ഞൻ ഡോർ തുറന്നു പുറത്തേക് ഇറങ്ങി..... കൊച്ചേട്ട "" വല്യേട്ടൻ ഗെറ്റ് ഔട്ട്‌ അടിച്ചു.... ചുണ്ട് പുളുത്തി കുഞ്ഞാപ്പുവിനെ നോക്കി....

എന്റെ പൊന്നു മോനെ കഴിഞ്ഞാഴച്ചാ നീ കൂടെ കിടന്നതിന്റ കേട് ഇത്‌ വരെ തീർന്നിട്ടില്ല ... കുഞ്ഞാപ്പു ചാടി പുറത്ത് ഇറങ്ങി നടു നിവർത്തി വാതുക്കലേക്ക് നോക്കി.... ഇവൻ എന്താ ഇങ്ങനെ നില്കുന്നത് ""...... തങ്കു അമ്മൂമ്മ വടി എടുത്തോ...? കുഞ്ഞാപ്പു മീശ കടിച്ചു... എങ്കിൽ ഉണ്ണിമയ്ക്കു കൊടുത്തതിന്റെ ബാക്കിയെ നമുക്ക് കിട്ടു.......കൊച്ചേട്ടൻ വായോ..... കുറുമ്പൻ ഓടി കുഞ്ഞന്റെ അടുത്തേക് വന്നതും ഒരു ഞെട്ടലോടെ വായ പൊളിച്ചു നിന്നു..... വാല്യേട്ട.... ""കൈകൾ അവന്റെ തോളിൽ പിടി മുറുക്കുമ്പോൾ കുഞ്ഞൻ അവന്റെ കൈയിൽ മുറുകെ പിടിച്ചു........ പുറകെ വന്ന കുഞ്ഞാപ്പുവും ഒരു ചങ്കിടിപ്പോടെ നിൽകുമ്പോൾ കിച്ചുവും സച്ചുവും പിന്നാലെ വന്നു..... ഇതാരാ പുതിയ വേലക്കാരി ജാനു ആണോ... "" ചൂല് പിടിച്ചു പുഞ്ചിരിയോടെ നില്കുന്നവളെ അടിമുടി നോക്കിയവൻ......... ജാനുവോ... "" സച്ചു സംശയത്തോടെ നോക്കി... ആാാ അവരുടെ ഒഫിഷ്യൽ നെയിം അല്ലേ... എന്നാലും ആളു കൊള്ളാം.... കിച്ചുവിന്റെ കണ്ണുകൾ കുഞ്ഞനിലും കുറുമ്പനിലും പോയി... കാവിലമ്മേ പീക്കിരി ചെറുക്കൻ പോലും വാ തുറന്നു നില്പുണ്ടല്ലോ.... എടാ.. "" ഇങ്ങനെ നോക്കി വെള്ളം ഇറക്കാതെ..... എടൊ കാല ഇതാണ് നമ്മുടെ വല്യേടത്തി.. ഛെ ""

കോകിലാ..... കുറുമ്പൻ പല്ല് കടിച്ചതും സച്ചുവും കിച്ചുവും ഒരുപോലെ കണ്ണ്‌ തള്ളി..... കോ... കോ.... കോ... കോകിലയോ... സച്ചുവിന്റ ശബ്ദം തൊണ്ട കുഴിയിൽ നിന്നും പുറത്തേക് വരാൻ പാട് പെട്ടു... ഇതെന്താ ഇത്രേം താമസിച്ചത്... ഇവിടെ എല്ലാവരും കാവിലേക് പോയി... എത്ര നേരം ആയി ഞാൻ ആദിയെ കാത്തിരിക്കുന്നു..... കൈയിൽ ഇരുന്ന ചൂല് വശത്തേക്കു ഇട്ടു കൊണ്ട് നേര്യതിന്റെ തുമ്പ് ഇടുപ്പിലേക് വച്ചവൾ മുന്പോട്ട് വരുമ്പോൾ കുട്ടികൾ ഒന്നും മനസിൽ ആകാതെ നോക്കി നില്പുണ്ട്............ ആദി...... """ കുഞ്ഞന്റെ കണ്ണിന് നേരെ വിരൽ ഞൊടിച്ചവൾ ........ ങ്‌ഹേ... "" ഒന്ന് ഞെട്ടി പിടഞ്ഞവൻ നോക്കുമ്പോൾ പുഞ്ചിരിയോടെ നിൽക്കുന്ന കോകില... ചായ എടുക്കട്ടേ... "" കാത്തിരുന്നു കണ്ണ്‌ കഴച്ചുട്ടോ.. "" ഇങ്ങനെ കൊതിപ്പിക്കരുത്.... ചുണ്ടിൽ ശൃംഗാരം ചൊരിഞ്ഞവൾ..... ഛീ.... "" നിർത്തേടി ചൂലേ... ....... മോളേ... നിനക്ക് ആദിശങ്കരനെ അറിയില്ല..... ഇന്ന് ഈ നിമിഷം ഇറങ്ങിക്കോണം ഇവിടുന്നു നീ......... കുഞ്ഞൻ അവളുടെ മുടികുത്തിൽ കൂട്ടി പിടിച്ചു..... കണ്ണുകളിൽ അഗ്നി പുകഞ്ഞു.... ആദി.. ""നീ ഏല്പിക്കുന്ന ഈ നോവും ലഹരിയാണ് എനിക്ക് പ്രണയത്തിന്റെ ലഹരി........ ഛെ.. " അറപ്പോടെ അവളുടെ ദേഹത്തെ പിടി വിട്ടവൻ..... ആന്റി ആ ചായ എനിക്ക് തരുവോ.... ""

ബൂസ്റ്റിട്ട പാല് ആയാലും മതി..... കുറുമ്പൻ കണ്ണ്‌ തള്ളി... പോടാ ചെക്കാ.... ""നിന്റെ വിളച്ചിൽ എന്റെ അടുത്ത് വേണ്ട... കോകിലാ ആരെന്ന് അറിയാൻ കിടക്കുന്നത് ഉള്ളൂ നീ...... നിർത്തടി നിന്റെ പുഴുത്ത നാവ്.... നീ എങ്ങനെ ഇവിടെ കയറി കൂടി... "? നിനക്ക് അറിയില്ല വല്യൊത് രുദ്രപ്രസാദിനെ നിന്റെ സമയം എഴുതപെട്ട് തുടങ്ങി..... കുഞ്ഞാപ്പു പല്ല് കടിച്ചു.... ഹഹഹ.. "" മ്മ്ഹ്... "" കോകിലാ ഇവിടെ വന്നിട്ടുണ്ടെങ്കിൽ തിരുകെ പോകുമ്പോൾ എന്റെ ലോകത്ത് ഇവനും കാണും...... ഒന്നും കാണാതെ കോകിലാ ഇറങ്ങി തിരിക്കില്ല...... ഈ വീട്ടിൽ ആരൊക്കെ ഉണ്ടെന്നും എന്തൊക്കെ ശക്തികൾ അവരിൽ ഉണ്ടന്നും തിരിച്ചറിഞ്ഞിട്ട് തന്നെ ആണ് ഞാൻ ഇവിടെ വന്നത്........ എന്റെ കടുത്ത മാന്ത്രിക ശക്തിയെ ഭേദിച്ച് എന്നിലേക് എത്തി ചേരാൻ രുദ്രപ്രസാദിന് പോലും കഴിയില്ല.... അങ്ങനെ വന്നാൽ വലിയ വില കൊടുക്കേണ്ടി വരും നിങ്ങൾ ഓരോരുത്തരും..... കോകിലാ കുട്ടികളുടെ നേരെ വിരൽ ചൂണ്ടി........ ആന്റി... """നല്ല രുചിയുള്ള പായസം.... ചെറിയ പാത്രത്തിലെ പായസം ഞൊട്ടി നുണഞ്ഞു കൊണ്ട് ശ്രീക്കുട്ടി ഇറങ്ങി വന്നു.... ആന്റി അല്ല മോളേ ഏട്ടത്തി... ""

അങ്ങനെ വിളിക്കണം എന്ന് അല്ലേ ഞാൻ പറഞ്ഞു തന്നത്....അവളുടെ മുടിയിൽ വാല്സല്യത്തോടെ തഴുകി അവർ... കണ്ണുകൾ പ്രണയത്തോടെ കുഞ്ഞനിലേക് നീണ്ടു... ഷിറ്റ്... "" വായിലേക്ക് ചുരുട്ടിയ കൈ കടിച്ചൊന്നു കുടഞ്ഞവൻ....... ശ്രീക്കുട്ടി മോള് അകത്തേയ്ക്കു പൊയ്ക്കോ കുഞ്ഞൻ നോക്കിയതും തല ഒന്ന് ആട്ടി അകത്തേക്കു പോയി പെണ്ണ്..... ഇറങ്ങടി ....... വല്യൊത്തു ഇനി നിന്റെ നിഴൽ പോലും കണ്ടാൽ ഞാൻ തന്നെ നിന്നെ കൊല്ലും......കേശു അച്ഛൻ അറിയണം ഇവൾ ആരാണെന്നു..... ഹഹഹ... "" ശ്രീക്കുട്ടി മോളേ..... "" കോകിലാ ഉറക്കെ വിളിച്ചതും പതുക്കെ നടന്നു വന്നവൾ....... മ്മ്മ്മ്...... """"" കണ്ണുകൾ അവളിലേക്ക് നീണ്ടതും ശ്രീകുട്ടി തന്റെ ടോപ്പിന്റെ ഹുക്കുകൾ ഓരോന്നായി അവർക്ക് മുൻപിൽ പൊട്ടിച്ചെടുക്കാൻ തുടങ്ങി .... ആഹ്... "" കുട്ടികൾ കണ്ണൊന്നടച്ചു... നിമിഷനേരം കൊണ്ട് കുഞ്ഞൻ അവന്റെ വലതു വശത്തു നിന്ന കർട്ടൻ തുണി വലിച്ചെടുത്തു അവളുടെ ദേഹത്തിനു മറ നൽകി തന്നിലേക്ക് ചേർത്ത് പിടിച്ചു...... ശ്രീക്കുട്ടി... " കുറുമ്പനും ഉറക്കെ കരഞ്ഞു കൊണ്ട് ഓടി വന്നവളെ പിടിച്ചതും അവന്റെ കൈകളിലേക് അവളെ നൽകി കുഞ്ഞൻ കോകിലക് അടുത്തേക്ക് നീങ്ങി.... എടി..... ""

കൈ ഉയർത്തി ഒന്ന് കൊടുത്തതും വശത്തു ഇരുന്ന കസേരയിലേക് തെറിച്ചു വീണു കോകില .... മ്മ്ഹ്ഹ്.. "" മ്മ്ഹ്ഹ്... "" അധരത്തിലൂടെ ഒഴുകി വന്ന നിണം തുടച്ചവൾ എഴുനേറ്റ് വന്നു........ നിനക്ക് എന്നെ വിട്ടൊരു ജീവിതം ഇല്ല ആദി....നിന്റെ ഈ സഹോദരി അവൾ ഇന്ന് പൂർണ്ണമായും എന്റെ നിയന്ത്രണതിൽ ആണ്.... ഞാൻ പറഞ്ഞാൽ എന്തും ചെയ്യും അവൾ അത്‌ ചാകാൻ ആണെങ്കിൽ അത്‌ പോലും ആഹ്ഹ്.. ആഹ്ഹ്... ... "" നിന്നു കിതച്ചു കോകിലാ....... ഞാൻ ആരെന്ന സത്യം ഈ വീട്ടിൽ മറ്റൊരാൾ അറിഞ്ഞാൽ ആ പെണ്ണിന്റെ ജഡം ഇവിടുത്തെ കുളത്തിൽ പൊങ്ങും...... മ്മ്ഹ """" മുന്പിലേക് കിടന്ന ഒരുകെട്ട് മുടി പുറകിലേക്ക് എറിഞ്ഞവൾ മുന്പോട്ട് നടക്കുമ്പോൾ കുഞ്ഞന്റെ മുഖതേക്ക് അത്‌ പതിച്ചു...... വല്യേട്ട..."" കുറുമ്പന്റെ കരച്ചിൽ കേട്ടതും തിരിഞ്ഞു നോക്കുമ്പോൾ വാടിയ താള് പോലെ അവന്റെ കൈയിൽ കിടക്കുന്ന ശ്രീക്കുട്ടി അവളുടെ ഭാരത്തെ താങ്ങാൻ ആ കൊച്ച് കൈകൾ നന്നേ പാട് പെട്ടു. ... കിച്ചുവും സച്ചുവും കൂടെ അവളെ കൈയിലേക് എടുത്തു......... 💠💠💠💠

ശങ്കു... "" കുഞ്ഞാപ്പുവിന്റെ കൈകൾ അവന്റെ തോളിൽ പതിഞ്ഞതും ആ കൈകളിലേക് മുഖം ചേർത്തവൻ തേങ്ങി.... എ... എ.. എന്താ കേശു ഞാൻ ചെയ്യേണ്ടത് അവളുടെ നിയന്ത്രണം മുഴുവൻ കോകിലയുടെ കയ്യിൽ ആണ്... നേരിയ ഇഴ തെറ്റിയാൽ മറ്റൊരു വിപത് നടക്കും...... പുതുമന അപ്പൂപ്പൻ ഒരിക്കൽ പറഞ്ഞത് ഓർമ ഇല്ലേ നിനക്ക്.... താര ചിറ്റയുടെ അതേ പ്രായം എത്തുമ്പോൾ ശ്രീകുട്ടിയെ സൂക്ഷിക്കണം എന്ന്....... ഉണ്ണിമയോട് എങ്കിലും തുറന്നു പറയാം എന്ന് വച്ചാൽ.... ശങ്കു..... " കനക എന്ന പേരിൽ ആണ് ആ %%&& മോള് ഇവിടെ കടന്നു കൂടിയത്... കൗസു അമ്മയുടെ ബന്ധു ആണെന്നാ പറഞ്ഞത്.... അവർക്ക് എന്തോ സുഖം ഇല്ല എന്നു പറഞ്ഞു.... കൗസു അമ്മ... കുഞ്ഞന്റെ കണ്ണുകൾ നാലു പാടും പാഞ്ഞു..... സച്ചുവും കിച്ചുവും കൂടി അവരുടെ വീട്ടിലോട്ട് പോയിട്ടുണ്ട് എന്താ സംഭവിച്ചത് എന്ന് അറിയാൻ.... ഉണ്ണിമയോടെ പോലും സത്യം തുറന്ന് പറയാൻ പറ്റില്ലല്ലോഡാ ശങ്കു.... മ്മ്... "" നാവുകൾക്കു വിലങ്ങു തീർത്തവൾ...... ശ്രീക്കുട്ടി....? കുഞ്ഞൻ സംശയത്തോടെ നോക്കി... ദേവൂട്ടന്റെ അടുത്ത് ഉണ്ട് പാവം അവന്മാരും പേടിച്ചു പോയി.... കൂട്ടത്തിൽ ഒരാൾക്കു അപകടം വരുമ്പോൾ അല്ലേ മനസിന്റെ നിയന്ത്രണം വിട്ടു പോകുന്നത്...... 💠💠💠💠

ആരെന്തു തന്നാലും വാ പൊളിച്ചു വാങ്ങിക്കോണം... "" നിന്റെ ആരാടി ആ പെണ്ണുംപിള്ള..... അവളുടെ രുചി ഉള്ളൊരു പായസം.... കുറുമ്പൻ ദേഷിച്ചൊന്നു നോക്കി പെണ്ണിനെ... ദേ ഒൻപത് മണി കനക ഏട്ടത്തി പാവമാ വെറുതെ അവരെ പറയണ്ട ... മുഖം കോട്ടി പെണ്ണ്... ഓ.....""നിന്റെ വല്യേട്ടന്റെ ഭാര്യ അല്ലേ അവർ.... എടുത്തു തലയിൽ വയ്ക്കാൻ..... എന്താടാ ഇവിടെ രണ്ടും കൂടി അടി തുടങ്ങിയോ...? കുഞ്ഞനും കുഞ്ഞാപ്പുവും കൂടി അകത്തേക്ക് വന്നു..... വാല്യേട്ട നിങ്ങള് പോയെ പിന്നെ ഞാൻ ആഹാരം ഒന്നും ശരിക്കും കഴിക്കാത്ത കൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു അതാ ഞാൻ തല ചുറ്റി വീണത് ..ശ്രീക്കുട്ടി നിഷ്കളങ്കമായി പറയുമ്പോൾ പരസ്പരം നോക്കിയവർ... ഈ ഒൻപത്മണിയോട് വഴക് ഇടാൻ പറ്റാത്ത കൊണ്ട് എനിക്ക് സങ്കടം ആയിരുന്നു..... ചുണ്ട് പുളുത്തി പെണ്ണ്... ഒൻപതുമണി നിന്റ അച്ഛൻ... "" പോടീ ഗുണ്ട്മുളകെ... കണ്ണിൽ കണ്ടാൽ രണ്ടും കൂടി അടി ഉണ്ടാക്കണം... കുഞ്ഞാപ്പു ദേഷിച്ചൊന്നു നോക്കി.... ഇവൾക് കഴിക്കാൻ അല്ലേ കൊച്ചേട്ട ഞാൻ ചിന്നു ഉണ്ടാക്കിയ അവലോസുണ്ടയും കൊണ്ട് വന്നത്..... ബാഗിൽ നിന്നും നാലെണ്ണം എടുത്തു പെണ്ണിന്റെ കയ്യിൽ കൊടുത്തു....... നാലെണ്ണം ഉണ്ട് നാലു മണിക്കൂർ മിണ്ടാതെ ഇരുന്നോണം ആ കോകിലന്റിയുടെ.""""""...

പറഞ്ഞതും കുറുമ്പൻ കണ്ണ്‌ തള്ളി ഏട്ടന്മാരെ നോക്കി... അതാരാ ദേവേട്ടാ കോകിലാ... "" പറഞ്ഞു കൊണ്ട് അവലോസുണ്ടയിൽ ഒരു കടി കൊടുത്തതും അത്‌ പൊടിഞ്ഞു കൈയിൽ കിട്ടി പെണ്ണിന്റെ... ഗുണ്ടുമുളകെ നിനക്ക് എങ്ങനെ സാധിച്ചു ഇത്‌... ആ ഗണപതി കോവിലിലെ കല്ലിൽ എറിഞ്ഞു ഉടച്ചിട്ടാ ഞാൻ ഇത്‌ കഴിച്ചത്..... അവളുടെ കയ്യിൽ ഇരുന്ന കഷ്ണം കൈയിൽ എടുത്തു വായിലേക്ക് ഇട്ടു..... വാല്യേട്ട... "" സച്ചുവും കിച്ചുവും പുറകിലൂടെ വന്നു......... പുറത്തേക്ക് വരാൻ കണ്ണ്‌ കാണിച്ചതും കുറുമ്പനും ചാടി പുറത്തേക് ഇറങ്ങി....... കുളപ്പടവിലേക് ആണ് പോയത്... ആയമ്മ അവിടെ ഇല്ല വാല്യേട്ട ഇന്നലെ മുതൽ അവരെ കാണാനില്ല..... വൈകിട്ട് ഇവിടെ നിന്നും ജോലി കഴിഞ്ഞു പോകുന്നത് കണ്ടവർ ഉണ്ട്......സച്ചു പടിയിലേക് ഇരുന്നു.... വീട് എല്ലാം പൂട്ടി കിടക്കുവാ.... " അവർ എന്തായാലും അവിടെ ഇല്ല വല്യേട്ട കിച്ചു ഇടക്ക് കയറി... എന്നാൽ യൂണിഫോം കൊടുത്തു കോകിലന്റിയുടെ ലേഡീസ് ഹോസ്റ്റലിൽ കയറ്റി കാണും.... കുറുമ്പൻ ഒരു കല്ലെടുത്ത്‌ വെള്ളത്തിലേക് ഇട്ടു... നിങ്ങൾ ആ അമ്മച്ചിയുടെ നടു ഓടിച്ചു എന്നൊക്കെ തള്ളിയത് ആയിരുന്നോ.... സച്ചു സംശയത്തോടെ നോക്കി.....

നടുവ് ഓടിച്ചില്ലെടാ പക്ഷെ നല്ല പണി കൊടുത്തത് ആണ് പക്ഷെ നമ്മൾ കണ്ടില്ലേ ജാതവേദന് പുറകെ കാൽനട ആയി പോയ നെല്ലിമല മൂപ്പനെ... കുഞ്ഞാപ്പു സച്ചുവിനെ സൂക്ഷിച്ചു നോക്കി... മ്മ്.. "" കണ്ടു അയാൾ എന്ത് ചെയ്യാനാ കൊച്ചേട്ട.... സഞ്ജയൻ മാമനെക്കാൾ കേമൻമാർ ആണ് നെല്ലിമല മൂപ്പന്മാർ... മാറാ രോഗങ്ങൾക് പോലും കൈയിൽ ഒറ്റമൂലി ഉള്ളവർ സാക്ഷാൽ ദ്വന്വന്തരി മൂർത്തിയുടെ സേവകർ.... പക്ഷെ ഇവൻ തല തിരിഞ്ഞു പോയി........ """കുഞ്ഞാപ്പുവിന്റെ കണ്ണുകൾ കുറുകി... ഇതൊക്കെ കൊച്ചേട്ടൻ എവിടെ നിന്നും ചികഞ്ഞു എടുത്തു.... കിച്ചു സംശയം ഉന്നയിച്ചു.... ഹരിമാമന്റെ അടുത്ത് നിന്നും.....ഇനി ഒരു മാപ്പ് അവനില്ല.... നെല്ലിമല മൂപ്പൻ..... """""കുഞ്ഞാപ്പു പല്ല് കടിച്ചു അവന്റ ഓർമ്മകൾ അന്നു രാവിലെ ഇരികത്തൂർ മനയിൽ നടന്ന സംഭവങ്ങളിലേക് പോയി....... 💠💠💠💠 വല്യൊത്തേക് തിരികെ പോരാൻ സമയം ആയപ്പോൾ കുഞ്ഞനെ തേടി കുളപടവിലേക്ക് നടന്നവൻ..... പകുതിക്കു വെച്ചു തന്നെ കണ്ടു ഭദ്രയുമായ് പടവിൽ നിന്നും വരുന്ന കുഞ്ഞനെ........ എടാ ശങ്കു പോകണ്ടേ നമുക്ക്... ഇവളുമായി കറങ്ങി നടന്നോ നീ എനിക്കും ഒരു കൊച്ചുണ്ട് അവിടെ എന്നെയും കാത്തു കണ്ണിൽ എണ്ണ ഒഴിച്ചിരിക്കാൻ..... കുഞ്ഞാപ്പു പരിഭവം പറഞ്ഞു.... വരുവാട പുല്ലേ... ""

അവനും അവന്റ ഒരു പെണ്ണും ഇതെന്താ നിന്റെ കാലിലും കയ്യിലും മുഴുവൻ..... കുഞ്ഞൻ സംശയത്തോടെ നോക്കി..... അത്‌ അനന്തന് കളി മണ്ണ് കൊണ്ട് പ്രതിമ ഉണ്ടാക്കിയത് ആണ്.... ഞാൻ പോയി കാലും കയ്യും കഴുകിയിട്ടു വരാം...... നീ പോയി ഒരുങ്ങു...... കുഞ്ഞന് നിർദേശം കൊടുത്തു കുളപടവിലേക് ചെന്നതും ഒരു നിമിഷം നെഞ്ചൊന്നു പിടച്ചു നിന്നവൻ........ ഭദ്രയുടെ മുടിയിൽ നിന്നും ഊർന്നു വീണ മുല്ലപ്പൂ മാല കൈയിൽ പിടിച്ചു നിൽക്കുന്ന മൂപ്പൻ....... കുഞ്ഞാപ്പു അല്പം പതുങ്ങി നിന്നു സംശയത്തോടെ നോക്കി...... ഭദ്ര.... "" നീ എന്റേത് ആണ്......എന്റേത് മാത്രം.. എൻറെ പ്രണയം അത്‌ നിനക്ക് ആണ്.... നിന്റെ മുടിയിൽ ചൂടിയ ഈ മുല്ലപ്പൂ മാല പോലും എന്നിൽ മത്തു പിടിപ്പിക്കുന്നു.....അയാൾ അത്‌ നാസിക തുമ്പിലേക് അടുപ്പിച്ചു.... ഉന്മത്തനെ പോലെ ആ ഗന്ധം വലിച്ചെടുത്തു... നിന്റെ ഇളം ചുണ്ടിലെ ലഹരി നുണയാൻ വര്ഷങ്ങളോളം കാത്തിരിക്കുന്ന എന്നെ നീ നിരാശപ്പെടുത്തി അവനെ പുണരുന്നത് കാണാൻ വയ്യ എനിക്ക്..... ഭദ്ര......"" എൻറെ കുഞ്ഞിന് ജന്മം കൊടുക്കണ്ടവൾ ആണ് നീ......... സ്വന്തം ആക്കും നിന്നെ ഞാൻ...... നെല്ലിമല മൂപ്പന് മാത്രം സ്വന്തം... രണ്ട് മാസം കൂടി കഴിഞ്ഞാൽ നിനക്ക് പതിനേഴു വയസ്.. നീ എനിക്ക് സ്വന്തം ആകുന്ന ദിവസം ..... ഹഹഹ... ഹഹഹ...... ആഹ്ഹ്.. "" അയാൾ ഉറക്കെ അട്ടഹസിക്കുമ്പോൾ നെഞ്ചിൽ കൈ വെച്ചു ഭിത്തിയിലേക് ചേർന്നു നിന്നു കുഞ്ഞാപ്പു....

💠💠💠💠 കൊച്ചേട്ടൻ എന്താ ആലോചിക്കുന്നത്...? കിച്ചു വിളിച്ചതും ഞെട്ടി ഉണർന്നവൻ ചുറ്റും നോക്കി... ഏയ് ഒന്നും ഇല്ല... " എടാ ശങ്കു ഈ പെണ്ണുമ്പിള്ളയുടെ കാര്യത്തിൽ എന്താ നിന്റെ തീരുമാനം.... അത്‌ അറിഞ്ഞു വേണം ഓരോന്നും പ്ലാൻ ചെയ്യാൻ..... തത്കാലം അവൾ ഇവിടെ നിൽക്കട്ടെ..... "" കൈ ഒന്ന് വിടർത്തി ഞൊട്ട വിട്ടു കുഞ്ഞൻ....... ചെകുത്താന്മാരെ മൂന്നിനും പേടി ഉണ്ടോ അവളെ... മ്‌ച്ചും.... ""മൂന്നും ഒരുപോലെ തലയാട്ടി.... അവളുടെ ആവശ്യം അത്‌ ഞാൻ ആണ്... "" അതിന് വേണ്ടി എന്തും സഹിച്ചവൾ ഇവിടെ നില്കും....... എന്തും......"""" അപ്പോൾ പിന്നെ നമുക്ക് ഒരു എന്റർടൈൻമെന്റ്..... വല്യേട്ടൻ ആ അമ്മച്ചിയെ പ്രേമിക്കാൻ പോവണോ... കുറുമ്പൻ കണ്ണൊന്നു തള്ളി... പോടാ അവിടുന്നു ""... തത്കാലം നിലത്തും മുകളിലും വെയ്ക്കണ്ട..... കോകിലാ വല്യൊത്തു പാറി നടക്കട്ടെ........ കുഞ്ഞൻ പതിയെ എഴുനേറ്റു കൂടെ എല്ലാവരും........... കോകിലയ്ക്കുള്ള പണികൾ മെനഞ്ഞവർ വല്യൊത്തേക് നടന്നു........ ( തുടരും )

NB :::: ഇന്ന് കുറച്ച് part ഉള്ളൂ fb ബാൻ ചെയ്യാൻ പോകുന്നു എന്ന് കേൾക്കുന്നു നാളെ മുതൽ കാണില്ല എന്നൊക്കെ പറയുന്നതിൽ എത്രത്തോളം സത്യം ഉണ്ടന്ന് അറിയില്ല....... എന്തായാലും കഥ ഇവിടെ അല്ല എങ്കിൽ മറ്റൊരിടത് കാണും പ്രതിലിപിയിൽ..... മിഴി മോഹന ""എന്ന ac കഥ തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story