ആദിശങ്കരൻ: ഭാഗം 52

adhishankaran

എഴുത്തുകാരി: മിഴിമോഹന

കൊച്ചേട്ടൻ എന്താ ആലോചിക്കുന്നത്...? കിച്ചു വിളിച്ചതും ഞെട്ടി ഉണർന്നവൻ ചുറ്റും നോക്കി... ഏയ് ഒന്നും ഇല്ല... " എടാ ശങ്കു ഈ പെണ്ണുമ്പിള്ളയുടെ കാര്യത്തിൽ എന്താ നിന്റെ തീരുമാനം.... അത്‌ അറിഞ്ഞു വേണം ഓരോന്നും പ്ലാൻ ചെയ്യാൻ..... തത്കാലം അവൾ ഇവിടെ നിൽക്കട്ടെ..... "" കൈ ഒന്ന് വിടർത്തി ഞൊട്ട വിട്ടു കുഞ്ഞൻ....... ചെകുത്താന്മാരെ മൂന്നിനും പേടി ഉണ്ടോ അവളെ... മ്‌ച്ചും.... ""മൂന്നും ഒരുപോലെ തലയാട്ടി.... അവളുടെ ആവശ്യം അത്‌ ഞാൻ ആണ്... "" അതിന് വേണ്ടി എന്തും സഹിച്ചവൾ ഇവിടെ നില്കും....... എന്തും......"""" അപ്പോൾ പിന്നെ നമുക്ക് ഒരു എന്റർടൈൻമെന്റ്..... വല്യേട്ടൻ ആ അമ്മച്ചിയെ പ്രേമിക്കാൻ പോവണോ... കുറുമ്പൻ കണ്ണൊന്നു തള്ളി... പോടാ അവിടുന്നു ""... തത്കാലം നിലത്തും മുകളിലും വെയ്ക്കണ്ട..... കോകിലാ വല്യൊത്തു പാറി നടക്കട്ടെ........ കുഞ്ഞൻ പതിയെ എഴുനേറ്റു കൂടെ എല്ലാവരും........... കോകിലയ്ക്കുള്ള പണികൾ മെനഞ്ഞവർ വല്യൊത്തേക് നടന്നു........ വാല്യേട്ട ഏട്ടത്തി പൂമുഖ വാതുക്കൽ തന്നെ സ്നേഹം തുളുമ്പി നില്പുണ്ട്....

അങ്ങ് വാരി കോരി കൊടുക്കന്നേ തൈ കിളവിയ്കും കാണില്ലേ കൃമി കടി ..... സച്ചു എത്തി നോക്കി... ഏട്ടത്തിയോ...? നീ ഒക്കെ എന്റെ പുക കണ്ടേ അടങ്ങു.... വാല്യേട്ട ഇനി എങ്ങാനും വല്യേട്ടൻ കോകിലന്റിയെ കെട്ടിയാൽ രുദ്രച്ചനെയും വീണമ്മയായും തള്ള അച്ഛ അമ്മേ എന്ന് വിളിക്കുവ്വോ..... കുറുമ്പൻ വാഴപുല്ലെടുത്തു വായിൽ ഇട്ട് ഒന്ന് ചവച്ചു...... വന്നു കയറും മുൻപേ പഞ്ചപാണ്ഡവർ അഞ്ചു കൂടി ഊര് ചുറ്റാൻ തുടങ്ങിയോ... തങ്കു പുറത്തേക് വന്നു....... കറങ്ങി നടക്കാതെ ഈ പെണ്ണിന് കിടക്കാൻ ആ പുറത്തേ ചായ്പ് ഒന്ന് ഒഴിച്ച് കൊടുക്ക്...... തങ്കു പറയുമ്പോൾ നാണത്തോടെ കുഞ്ഞനെ നോക്കി കോകിലാ... ഛെ.. "" മൈ ...........കുഞ്ഞൻ പല്ല് കടിച്ചതും കുറുമ്പൻ അവനെ കയറി പിടിച്ചു.... അരുത് വല്യേട്ട അരുത് ഈ വാക്ക് കേൾക്കുമ്പോൾ ഞാൻ പലതും ഓർത്ത് പോകും ... കൊച്ചു മരുമോളോട് എന്തൊരു കരുതൽ ആണ് തങ്കു അമ്മൂമ്മക്... കിച്ചു മുഖം പൊത്തി.... വേറെ പണി ഒന്നും ഇല്ല..എല്ലാം കേറിപോട അകത്തു "" കുഞ്ഞാപ്പു പല്ല് കടിച്ചു... കൊച്ചേട്ട ചായ്പ് ഒഴിച്ച് കൊടുത്തേക്കാം അല്ലേൽ അമ്മച്ചി കേറി വല്യേട്ടന്റെ മുറിയിൽ കിടക്കും....

വെറുതെ രുദ്രച്ചനെ ഉടനെ അപ്പൂപ്പൻ ആക്കണോ... കുറുമ്പൻ പതുക്കെ കുഞ്ഞാപ്പുവിന്റെ ചെവിയിൽ പറഞ്ഞതും കുഞ്ഞാപ്പു ചുണ്ട് കൂട്ടി ചിരി അടക്കി... എന്താടാ കുരുത്തംകെട്ടതെ സ്വകാര്യം പറയുന്നത്... രണ്ട് ദിവസം ആയി എല്ലാം വീട്ടിൽ നിന്നും ഇറങ്ങി പോയിട്ട്... പണ്ട് അച്ഛന്മാർക്ക് ആയിരുന്നു ഈ സൂക്കേട് വരുന്നതും പോകുന്നതും അറിയില്ല വന്നു കഴിഞ്ഞാലോ എവിടെലും നിന്നു ഇത് പോലെ രഹസ്യം പറച്ചിൽ..... തങ്കു പതം പറഞ്ഞു വയ്യാത്ത കാലും വലിച്ചു ചായ്പ് ലക്ഷ്യം ആക്കി നടന്നു........... പുറകെ ചെകുത്താന്മാർ മൂന്നും കൂടി പോയി........ അകത്തേക്കു കയറാൻ പോയ കുഞ്ഞന് കുറുകെ നിന്നു കോകില... "" കണ്ണുകളിൽ വശ്യത നിറച്ചു കൊണ്ട് വലത്തേ കൈ കട്ടിള പടിയിൽ ചേർത്ത് വച്ചു...... വഴി മാറ്..... "" അല്ലങ്കിൽ നിന്റെ ഓരോ അണപ്പല്ലും പെറുക്കി എടുക്കേണ്ടി വരും......... കുഞ്ഞന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു... മ്മ്ഹ്ഹ""""....നിന്റെ ആ കരുത്തുറ്റ കയ്യാലെ എന്റെ തടസത്തെ ഭേദിച്ച് അകത്തേയ്ക്കു പോയ്കൊള്ളു.... നിറഞ്ഞ മാറിടം വിരിച്ചവൾ നിന്നു... അടിച്ചവളുടെ അണപ്പല്ല് താഴെ ഇടെടാ ശങ്കു... "" കുഞ്ഞാപ്പുവിന്റെ കണ്ണുകൾ ചുവന്നു തുടുത്തു....

അവന്റെ വലത്തെ കഴുത്തിടുക്കിലെ ത്രിശങ്കു മുദ്രയിലേക് കോകിലയുടെ കണ്ണുകൾപോയതും പൊള്ളി പിടഞ്ഞത് പോലെ കൈ പിൻവലിച്ചവൾ.... കുഞ്ഞാ... "" നിങ്ങൾ എപ്പോഴാ വന്നത്... "" രുദ്രന്റെ ശബ്ദം പുറകിൽ നിന്നും കേട്ടതും വശത്തേക് ഒതുങ്ങി കോകിലാ........ കൈയിലെ വാച്ച് കെട്ടി കൊണ്ട് ഗോവണി ഇറങ്ങി വരുന്ന രുദ്രൻ പുറകെ ഉണ്ണിയും..... ഞ.. ഞ...ഞങ്ങൾ കുറച്ചു നേരം ആയി വന്നിട്ട്.....രുദ്രച്ഛൻ എവിടെ ആയിരുന്നു...... കുഞ്ഞാപ്പു ഒന്ന് വിക്കി... ഞാൻ വന്നതും ഒന്ന് മയങ്ങി... "" അമ്മക് ഒരു ചെറിയ പനി..മറുപടി പറയുമ്പോൾ കുട്ടികളിലെ പരിഭ്രമം ഒന്ന് ശ്രദ്ധിച്ചു രുദ്രൻ... പനിയോ മരുന്ന് എടുത്തോ അമ്മ.. "" കുഞ്ഞൻ പെട്ടന്നു ഒന്ന് ഞെട്ടി... ഏയ് അതിന്റെ ആവശ്യം ഒന്നും ഇല്ല എന്തോ ഒരു ഭയം അവളിൽ പിടി മുറുക്കിയിട്ടുണ്ട്.. ഇടക്ക് നിങ്ങളെ ഓർത്തുള്ള ആവലാതി അത് ഉള്ളത് അല്ലേ...... കനക എന്തെങ്കിലും കഴിച്ചോ...? വീടും പരിസരവും ഇഷ്ടം ആയോ..? ഇത് ഒന്നും ശ്രദ്ധിക്കാതെ ഉണ്ണിയുടെ കണ്ണുകൾ കോകിലയിലേക് പോയി.... മ്മ്.. "" കഴിച്ചു.... കോകിലാ തല താഴ്ത്തി ബഹുമാനത്തോടെ നിന്നു.... എന്തെങ്കിലും അസൗകര്യം ഉണ്ടങ്കിൽ പറയണം...ഒന്നിനും ഒരു കുറവ് വരാൻ പാടില്ല എല്ലാം കൃത്യമായി തരും ഞങ്ങൾ അല്ലേ രുദ്രേട്ട......

ഉണ്ണി രുദ്രനെ നോക്കി കൊണ്ട് വാതുക്കലേക്ക് ഒരു വശം ചാരി നിന്നു ... പിന്നെ അല്ലാതെ കനക നല്ല ബെസ്റ്റ് സ്ഥലത്തു അല്ലേ വന്നിരിക്കുന്നത്... രുദ്രൻ പോക്കറ്റിൽ കൈ ഇട്ടു ചുറ്റും ഒന്ന് നോക്കി...... ഇനി കനക വിചാരിച്ചാൽ പോലും ഇവിടെ നിന്നും പോകാൻ കഴിയില്ല...ഞങ്ങടെ പിള്ളേരു വേണ്ടപോലെ കൈകാര്യം"""""""... സോറി അവർ നോക്കിക്കോളും ഇയാളുടെ കാര്യം......... രുദ്രന്റ ചുണ്ടിൽ ഊറിയ പുഞ്ചിരി തെളിഞ്ഞു..... മക്കളെ കനക ചേച്ചിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ നിങ്ങൾ അടി വാങ്ങും..... ഇനി പിള്ളേര് വല്ല മൊട കാണിച്ചാലും കനകയ്ക്കു ഞാൻ..... """""ഉണ്ണി പറഞ്ഞ് തീരും മുൻപേ രുദ്രൻ ഒന്ന് നോക്കി...... അല്ല നമ്മൾ ഉണ്ടന്ന് പറഞ്ഞതാ... വേണമെങ്കിൽ ഞാൻ ഒറ്റക് ആയാലും നോക്കിക്കൊള്ളാം ഉണ്ണി പതുക്കെ കോകിലയെ ഒന്ന് ഉഴിഞ്ഞു ... "" നീ അങ്ങനെ ഒറ്റക് നോക്കണ്ട നമുക്ക് ഷെയർ ഇടമെടാ.... രുദ്രൻ ഉണ്ണിയുടെ കഴുത്തിൽ പിടിച്ചു പുറത്തോട്ടു ഇറങ്ങി.... എങ്കിൽ വാവ തനി സ്വരൂപം എടുക്കും.... ഉണ്ണി ഡോർ തുറന്നു അകത്തേക്ക് കയറി...

ഞങ്ങൾ പുറത്ത് ഒന്ന് പോയിട്ടു വരാം.....ചെകുത്താന്മാരോട് പറഞ്ഞേക്ക്..... രുദ്രൻ വിളിച്ചു പറഞ്ഞു മുന്പോട്ട് പോകുമ്പോൾ കണ്ണുകൾ കോകിലയിൽ ഒന്ന് ഉടക്കി..... ചെറിയ ചിരി അവൾക്കായി സമ്മാനിക്കുന്നത് കുഞ്ഞൻ ശ്രദ്ധിച്ചു.... ഉണ്ണിമാ ഇതെന്ത് അറിഞ്ഞിട്ടാ ഈ തള്ളേടെ കാര്യം ഏറ്റെടുക്കുന്നത്.... കുഞ്ഞാപ്പു പല്ല് കടിച്ചതും കുഞ്ഞൻ അവനെ കൊണ്ട് മുകളിലേക് കയറി പോകുമ്പോൾ കോകിലയുടെ കണ്ണുകൾ കുറുകി അത്‌ കുഞ്ഞാപ്പുവിൽ മാത്രം തളച്ചു നിന്നു.... കേശു "" എല്ലാം അറിഞ്ഞിട്ട് തന്നെ ആണ് അവർ രണ്ട് പേരും അവിടെ നിന്നത്..... എന്റെ അച്ഛൻ കണ്ണുകൾ കൊണ്ട് എന്നോട് പറഞ്ഞു കൂടെ ഉണ്ടെന്ന്......... ഇനി ഒന്നും നോക്കണ്ട അമ്മച്ചി കുറച്ച് കഷായിക്കും..... കുഞ്ഞൻ പല്ല് കടിച്ചു... 💠💠💠💠 അമ്മാ.... "" വീണയുടെ നെഞ്ചോട് ചേർന്നു കുഞ്ഞൻ...... പതിയെ അവന്റെ മുടിയിൽ തഴുകിയവൾ..... എന്താ ഇപ്പോ ഇങ്ങനെ ഒരു പനി.... നെറ്റിയിൽ ഒന്ന് തൊട്ടു നോക്കി..... ചെറിയ ചൂട് ഉണ്ടല്ലോ..... കുഞ്ഞാ... ""എന്തോ ഒരു ഭയം എന്നെ വല്ലാതെ പിടി മുറുക്കുന്നു .. അമ്മയ്ക്ക് പറഞ്ഞ് അറിയിക്കാൻ കഴിയുന്നില്ല ഉള്ളിലെ വേദന.... കുഞ്ഞന്റെ നെഞ്ചിലേക് കിടന്നവൾ... അമ്മ പേടിക്കണ്ട വല്യോത് രുദ്രപ്രസാദിന്റെ രക്തം ആണ് ഈ ശരീരത്തിൽ കൂടി ഒഴുകുന്നത്...

തോല്പിക്കാൻ ആവില്ല ഒരുത്തനും..... ഒരുത്തിക്കും ""കുഞ്ഞൻ പല്ല് കടിച്ചു..... കുഞ്ഞാപ്പു എവിടെ മോനെ....? അമ്മ വല്ലാത്ത ഒരു സ്വപ്നം കണ്ടു അവന്...... അവന് എന്തോ ആപത്തു വരുന്നത് പോലെ അവന്റെ അടുത്ത് നിന്നും മോൻ മാറരുത്.... അവന് ഒരു ആപത്തും വരില്ല... "" സ്വയം നിയന്ത്രിക്കാൻ അവന് അറിയാം.... അവൻ ലെച്ചുനെ കാണാൻ കാവിലോട്ട് പോയിട്ടുണ്ട്... ആദിയുടെ അമ്മയ്ക്കു കുറച്ച് ചൂട് കഞ്ഞി എടുക്കട്ടേ..... "" ശബ്ദം കേട്ടതും തല ഉയർത്തി നോക്കി വീണ..... അമ്മയ്ക്ക് ഇപ്പോൾ ഒന്നും വേണ്ട... "" എന്തെങ്കിലും വേണമെങ്കിൽ എടുത്തു കൊടുക്കാൻ ഞങ്ങൾ ഉണ്ട്...... നിന്നെ ആരാ ഇപ്പോൾ ഇങ്ങോട്ട് വിളിച്ചത്.... ജോലിക്കാരി ആ നിലയ്ക്ക് നിൽക്കണം......കുഞ്ഞൻ ചാടി എഴുനേറ്റു... കുഞ്ഞാ.... "" എന്തിനാ കനകയോട് ദേഷ്യപെടുന്നത്.... കഞ്ഞി വേണോ എന്ന് അല്ലേ ചോദിച്ചുള്ളൂ......വീണ ചെറുതായ് ചുമച്ചു.... അങ്ങനെ പറഞ്ഞു കൊടുക്ക് ആദിടെ അമ്മേ..... "" ഇനി ഇപ്പോൾ ഇതെല്ലാം അറിഞ്ഞു ചെയ്യണ്ടത് ഞാൻ അല്ലേ ............ വീണയ്ക്കു അടുത്തേക് വന്നു അധികാരം സ്ഥാപിക്കുന്നവളെ തിളച്ചു വരുന്ന കോപത്തോടെ നോക്കിയവൻ... ഇരച്ചു കയറിയ ദേഷ്യം കൈ മുഷ്ടിയിലേക്ക് വന്നതും വീണയുടെ മുഖം കണ്ടതും കോപത്തെ കടിച്ചമർത്തിയവൻ പുറത്തേക് ഇറങ്ങി.......... 💠💠💠💠

അമ്മച്ചിക്കുള്ള കിടക്ക റെഡി...... "" കുറുമ്പൻ മെത്തയും തലയിൽ വച്ചു വന്നു........ എടാ ഇത് അല്ലല്ലോ അമ്മൂമ്മ എടുക്കാൻ പറഞ്ഞു വിട്ടത്... കിച്ചു സംശയത്തോടെ നോക്കി അല്ല അത്‌ പുതിയ ബെഡ്... അങ്ങനെ പുതിയ ബെഡിൽ കിടക്കണ്ട കോകിലാന്റി....ഇതിലും ക്വാളിറ്റി ഉള്ള ബെഡ് ഇനി കിട്ടില്ല..... ബെഡ് കട്ടിലിലേക് ഇട്ടു കുറുമ്പൻ പുളകിതൻ ആയി നോക്കി..... എട്ട് വയസ് വരെ ഞാൻ കിടന്നു മുള്ളിയ ബെഡ്...താടിക്കു കൈ കൊടുത്തവൻ.... പോരാത്തതിന് മൂട്ടകൾ മൊട്ട ഇട്ടു കൂട്ടത്തോടെ കുടുംബം ജീവിതം നയിക്കുന്നു.... കോകിലാന്റിക്ക് ഇനി ഉറക്കം ഇല്ലാത്ത രാത്രികൾ...... അത്രയും വേണോഡാ... "" എന്നാൽ താൻ പോയി ഒരു തൊട്ടിൽ കെട്ടി താരാട്ട് പാടി ഉറക്ക്.... അത്‌ അല്ലടാ പൊട്ടാ മൂട്ട കടിച്ചു നാളെ തന്നെ അമ്മച്ചി സ്ഥലം വിട്ടാൽ നമ്മൾ എന്ത് ചെയ്യും... അതിന് നമ്മൾ വിട്ടിട്ടു വേണ്ടേ... എന്തായാലും വന്നത് അല്ലേ ഇനി ക്... ഷ്.. ക്.. ഷ്.. കുറുമ്പൻ നാക്കു ഉളുക്കി നിന്നതും കിച്ചു സംശയത്തോടെ നോക്കി... എടൊ മറ്റേത് വരയ്ക്കണം എന്ന്.... ഏത് """ക്ഷ"" ആണോ നീ ഉദേശിച്ചത്‌..... യെസ് അത്‌ തന്നെ..... തമിഴന്റെ അംഗണ വാടിയിൽ വിട്ടതിന്റെ കുഴപ്പമാ കൂറ് ഇപ്പോഴും അവിടാ.. ..... കിച്ചു ബെഡിലേക് ഷീറ്റ് വിരിച്ചു.....

എന്താടോ തമിഴിന് കുഴപ്പം താൻ തമിഴ് നാട്ടിലോട്ട് വാ എൻറെ വില അറിയണം എങ്കിൽ... അല്പം സ്വസ്ഥതയ്ക്ക് വേണ്ടി മലയുടെ മുകളിൽ പോയി ഇരുന്നതാ അവിടെ ആയിരത്തിഒന്ന് പടിയും കെട്ടി എല്ലാം കൂടെ അങ്ങോട്ട് വന്നു......... പിന്നെ വരുന്നവരെ ഞാൻ നിരാശപെടുത്തില്ല.....എന്തോ ആളുകൾക്ക് എന്നെ ഇഷ്ടം ആണ്...... മോഹൻലാൽ സ്റ്റൈലിൽ തോളൊന്നു ചെരിച്ചു കുറുമ്പൻ......... ( ആണ്ടവൻ പറഞ്ഞ ഒരു കുറുമ്പ് ആയി മാത്രമേ ഇതിനെ ഉള്കൊള്ളാവൂ.. ഞാനും പുള്ളിയുടെ വലിയ ഭക്ത ആണ് കുറുമ്പന്റെ സ്വസ്ഥത കളയാൻ ഇടക്ക് ആ പടി ഞങ്ങളും കുടുംബസമേതം ചവുട്ടാറുണ്ട് 🙈) കുഞ്ഞേട്ടാ എനിക്ക് വിശക്കുന്നു..... വെജിറ്റബൽ ഫ്രൈഡ് റൈസ് കഴിച്ചാലോ... "" വയറിൽ ഒന്ന് തലോടി കുറുമ്പൻ..... അതിന് എല്ലാവരും കാവിൽ അല്ലേ ആവണിയമ്മ വന്നിട്ട് പറയാം.... കിച്ചു ബെഡിലേക് ഇരിക്കാൻ പോയതും കുറുമ്പൻ ചാടി പിടിച്ചു.. സ്വന്തം ചന്തി ആണെന്നു കരുതി വേണം ഇരിക്കാൻ മൂട്ട ചന്തിക്കു കുത്തിയാൽ പുറത്ത് പറയാൻ പോലും കൊള്ളില്ല........ പിന്നെ എനിക്ക് വിശക്കുമ്പോൾ ഭക്ഷണം ഉണ്ടാക്കി തരാൻ ആണ് രുദ്രച്ഛൻ കോകിലന്റിയെ നിർത്തിയിരിക്കുന്നത്.... ഞാൻ പോയി എന്റെ ആന്റിയെ കൊണ്ട് ഫ്രൈഡ് റൈസ് ഉണ്ടാക്കട്ടെ... കുറുമ്പൻ ചാടി പുറത്ത് കടന്നു.... 💠💠💠💠

കാവിലെ കൽവിളക്കിൽ തിരി തെളിക്കുന്നവളുടെ ഉമിനീരിൽ കുതിർന്ന ചെഞ്ചുണ്ടിൽ പുഞ്ചിരി തത്തി കളിച്ചു.......... കത്തി നിൽക്കുന്ന തിരി നാളത്തിൽ ചെന്താമര കണ്ണുകൾ കൂടുതൽ തിളങ്ങി.......... പുറകിലൂടെ ഉദരത്തിൽ രണ്ട് കൈ തലം പതിഞ്ഞതും പെണ്ണൊന്നു ഞെട്ടിയെങ്കിലും നിമിഷാർദ്ധതിൽ അത്‌ നാണത്തിനു വഴി മാറി.... വിട് കേശുവേട്ട... "" ആവണി അമ്മയും മാളുവും ഇച്ചേച്ചിയും കാവിനകത്തു ഉണ്ട്....... ഇടം കൈ കൊണ്ട് ഉദരത്തിൽ പൊതിഞ്ഞ അവന്റെ കൈ വിടുവിക്കാൻ ശ്രമം നടത്തി പെണ്ണ്... അവർ അകത്തു ആണെന്ന് കണ്ടിട്ട് തന്നെ അല്ലേ പെണ്ണേ ഞാൻ ഇങ്ങോട്ട് വന്നത്... കമ്മൽ ചേർത്ത് പിടിച്ചു അവളുടെ കാതിൽ മെല്ലെ പല്ലിറക്കി കുഞ്ഞാപ്പു.... സ്... """ ഒന്ന് പുളഞ്ഞു പെണ്ണ്....... ലെച്ചു... "" അകത്തു നിന്നും മാളുവിന്റെ ശബ്ദം കേട്ടതും പെണ്ണിൽ നിന്നും പിടി വിട്ടു കുഞ്ഞാപ്പു... ആഹാ കള്ളക്കണ്ണൻ ലാൻഡ് ചെയ്തോ.. "" പോയ വഴിക് എല്ലാവരും കൂടെ ഒരു കല്യണം നടത്തി കൊടുത്തു അല്ലേ... മാളു കുറുമ്പൊടെ വന്നു........ കല്യാണം നടത്തി കൊടുക്കുക മാത്രം അല്ല നിന്റെ കല്യണം ഉറപ്പിക്കുക കൂടി ചെയ്തു.... പോ കൊച്ചേട്ട... "" കളി പറയാതെ..... മാളു ചുണ്ട് പുളുത്തി.... കള്ളം അല്ല പെണ്ണേ രുദ്രച്ചന്റെ ഏതോ കൂട്ടുകാരന്റെ മോൻ ആണ് ചെറുക്കൻ ഹൈകോടതി ലീഡിങ് അഡ്വക്കേറ്റ് ....

നിനക്ക് നല്ല ചേർച്ച ഉണ്ട്...... കുഞ്ഞാപ്പു ചിരി ഒളിപ്പിച്ചു ഗൗരവത്തിൽ നോക്കുമ്പോൾ പെണ്ണിന്റെ കണ്ണ്‌ നിറഞ്ഞൊഴുകി കഴിഞ്ഞിരുന്നു.... കൊച്ചേട്ടൻ കളി പറയല്ലേ... "" എ... എ... എനിക്ക് ഇപ്പോൾ കല്യാണം ഒന്നും വേണ്ട...... ആ അത്‌ നീ രുദ്രച്ചനോടും ഉണ്ണിമയോടും പറ... അതോ ഇനി നിനക്ക് ഉള്ളിൽ വേറെ എന്തെങ്കിലും ഇഷ്ടം ഉണ്ടോ..... കുഞ്ഞാപ്പു ചോദിച്ചതും ലെച്ചുവും മാളുവും ഒന്ന് ഞെട്ടി പരസ്പരം മുഖത്തോട് മുഖം നോക്കി..... എ.. എ... എന്ത്‌ ഇഷ്ടം... എനിക്ക് അങ്ങനെ ഒന്നും ഇല്ല അല്ലേടി ലെച്ചു.... മാളു ലെച്ചുവിന്റെ കൈയിൽ ഒന്നു പിച്ചി.... ആ.. ""അ.. അ അതേ കേശുവേട്ട മാളൂട്ടിക്ക് അങ്ങനെ ഒന്നും ഇല്ല...... എന്ന് പറയാൻ പറഞ്ഞു.. മാളു......... ലെച്ചു കൈ വിരൽ ചൂണ്ടി അവളിലേക്ക്.... ശോ അത്‌ കഷ്ടം ആയല്ലൊ പെണ്ണേ... രുദ്രചൻ പറഞ്ഞു നിനക്ക് എന്തെങ്കിലും ഇഷ്ടം ഉണ്ടങ്കിൽ ചോദിച്ചു അറിയാൻ... അങ്ങനെ എന്തെങ്കിലും ഉണ്ടേൽ അവർ അത്‌ സമ്മതിച്ചേനെ....... ആ"""" രുദ്രച്ചന്റെ സീമന്ത പുത്രി നല്ലൂട്ടി ആയത് രുദ്രച്ചന്റെ ഭാഗ്യം...... അത്‌... അത് കൊച്ചേട്ട..... "" ഞാൻ.. ഞാൻ... മാളു വാക്കുകൾക്ക് ആയി പരതി... എന്താ അങ്ങനെ വല്ലോം ഉണ്ടോ.. കുഞ്ഞാപ്പു ഒന്നു കടുപ്പിച്ചു നോക്കിയതും പെണ്ണ് തലതാഴ്ത്തി... മ്മ്ഹ്ഹ്.. ""ഇല്ല.... പേടിച്ചു കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അവൻ കാണാതെ മറച്ചവൾ....

അമ്പടി കള്ളി... "" കള്ളി പൂച്ചെ നിന്റെ വായിൽ നിന്ന് തന്നെ ഞാൻ അത് പറയിപ്പിക്കും..... കുഞ്ഞാപ്പു പല്ല് കടിച്ചു ചിരി അടക്കി... എപ്പോ വന്നെടാ... "" ആകാശിനെയും ഇന്ദുഅമ്മേം പുതിയ വീട്ടിൽ ആക്കിയോ.... ആവണിയും അല്ലി പുറത്തേക് ഇറങ്ങി വന്നു..... മ്മ്മ്....പാവം ആ അമ്മ ഭയങ്കര കരച്ചിൽ ആയിരുന്നു.... ഇനി എങ്കിലും നല്ലൊരു ജീവിതം കിട്ടിയാൽ മതി........ കുഞ്ഞാപ്പു മുന്പോട്ട് നടന്നു....ഇച്ചേച്ചി ചേട്ടായി വന്നപ്പോൾ തൊട്ടു ഉറക്കം ആണോ... മ്മ്മ്.. തോളിനു നല്ല്ല വേദന ഉണ്ടന്ന്...... അല്ലി കയ്യിലെ എണ്ണ മുടിയിലേക് തേച്ചു..... ആ ചെകുത്താൻമാർ എവിടെ...? എന്തേലും കുരുത്തക്കേട് ഒപ്പിക്കാൻ പോയോ... ആവണി സാരി തുമ്പ് കൊണ്ട് കഴുത്തിലെ വിയർപ്പ് ഒപ്പി..... തങ്കു അമ്മൂമ്മയുടെ കൂടെ ആ കോ.... "" അ.. അല്ല ആ കനകയ്ക്കു ചായ്പ് ഒരുക്കാൻ പോയിട്ടുണ്ട്..... കുഞ്ഞാപ്പു പെട്ടന്നു തന്നെ കണ്ണൊന്നു അടച്ചു... ഓ...""""ഒരു കണക... "" എനിക്ക് അവളെ കണ്ടപ്പോഴേ പിടിച്ചില്ല....എന്നെ കേറി ആവണി അമ്മേ എന്ന് ..... ദേ ഇവളെ കേറി ഇച്ചേച്ചി എന്ന്.... ആവണി പല്ല് കടിച്ചു... അവളു കാല് കുത്തിയത് മുതൽ ഇവിടെ ചിലതിനൊക്കെ ഇളക്കം കണുന്നുണ്ട് ഞാൻ.. ബഹുമാനം തന്നത് അല്ലേ... "" കുഞ്ഞാപ്പുവിന് ചിരി വന്നു..... "" അപ്പോൾ രണ്ടും കല്പിച്ചു കൊണ്ടാണ് വരവ്.....

അവന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു... ഈ ചേട്ടച്ഛൻ എന്ത്‌ ഉദ്ദേശിച്ചാണ് ആ പെണ്ണിനെ ഇവിടെ നിർത്തിയത്...... "" മുടിയിട്ടുള്ള അവളുടെ ഇളക്കവും ആട്ടവും ഒന്നും എനിക്ക് അങ്ങോട്ട്‌ പിടിക്കുന്നില്ല...... പ്രായം ചെന്ന ചെക്കന്മാർ ഉണ്ടെന്നുള്ള ബോധം വേണ്ടേ..... അല്ലിയും ദേഷ്യം മറച്ചു പിടിച്ചില്ല...... ഇച്ചേച്ചി ഞ... ഞ.. ഞങ്ങളെ ആണോ ഉദ്ദേശിച്ചത്.... കുഞ്ഞാപ്പു സംശയത്തോടെ നോക്കി.. അതെന്താ നീ പ്രായപൂർത്തി ആയ ചെക്കൻ അല്ലേ...... അല്ലി ചോദിച്ചതും ആരും കാണാതെ ലെച്ചുവിനെ ഒന്നുതട്ടി കുഞ്ഞാപ്പു.... ആണോ...? കണ്ണിൽ കുറുമ്പ് വിടർന്നു..... പോ അവിടുന്ന്... "" ഇരുട്ട് പതിയെ കടന്നു വരുന്ന സന്ധ്യയിൽ ആരും കാണാതെ അവന്റെ കൈയിൽ മെല്ലെ നുള്ളി പെണ്ണ്... ഇച്ചേച്ചി ഞങ്ങളെ പേടിക്കണ്ട കനക ഒരു ഫ്ലാസ്കിൽ ചൂട് വെള്ളം കൊണ്ട് ഔട്ട് ഹൗസ്ലേക്ക് പോയിട്ടുണ്ട്..... കഷ്ടപ്പെട്ട് വളച്ചു ഓടിച്ച വിശ്വാമിത്രൻ കൈ വിട്ടു പോകാതെ നോക്കിക്കോ... അയ്യോ അവൾ എന്തിനാ വെള്ളം കൊണ്ട് അങ്ങോട്ട്‌ പോയത്.. ഞാൻ... ഞാൻ ആവശ്യത്തിന് വെള്ളവും ഫ്ലാസ്കിൽ ചായയും വച്ചിട്ടാണ് വന്നത്.... അല്ലി കണ്ണ്‌ തള്ളി..... എടി മാളു വാ...

അവൾ അങ്ങനെ ചിത്തുവേട്ടന് വെള്ളം കൊടുക്കണ്ട.... മാളുവിന്റെ കൈയിൽ പിടിച്ചു ഓടുന്നവളെ ചിരിയോടെ നോക്കി കുഞ്ഞാപ്പു....... അയ്യോ എന്റെ നെഞ്ച് ഇടിച്ചു കലക്കിയെ ... "" പകുതി വഴിക് വച്ചു കുറുമ്പന്റെ ദേഹത്തേക് ഇടിച്ചു രണ്ടും കൂടി താഴേക്കു വീണു കഴിഞ്ഞിരുന്നു.... മാളു കണ്ണും തള്ളി നോക്കി....... ""ഇച്ചേച്ചി നോക്കി നില്കാതെ എന്റെ മേത്തു കിടക്കുന്ന ഈ ബുൾഡോസറിനെ ഒന്നു വലിച്ചെടുക്ക് മാളുഏച്ചി..... """ കുറുമ്പൻ വിളിച്ചു കൂവിയതും മാളു അല്ലിയെ വലിച്ചു പൊക്കി...... ഇന്നലെ അങ്ങേര് മണ്ണിൽ കൂടി വലിച്ചു ഇഴച്ചു എന്റെ പിന്നാമ്പുറം എലി കരണ്ട പോലെ ആയി... അത്‌ ഒന്നു ഉണക്കി കൊണ്ട് വരവായിരുന്നു.... കുറുമ്പൻ തവള നില്കും പോലെ നിന്നു.... നിന്നോട് ആരാ പറഞ്ഞെ ഇപ്പോ ഇങ്ങോട്ട് വരാൻ... "" അല്ലി ദേഹത്തെ മണ്ണ് തട്ടി...... അത്‌ കൊച്ചേട്ടനെ വിളിച്ചോണ്ട് വരാൻ വല്യേട്ടൻ പറഞ്ഞു..... അല്ലങ്കിൽ ലെച്ചുവെച്ചിയുടെ കൂടെ പോയാൽ പിന്നെ ആളുടെ പൊടി പോലും കിട്ടില്ല എന്ന്..... അല്ല ഇച്ചേച്ചി എങ്ങോട്ടാ സൂപ്പർ ഫാസ്റ്റ് പോലെ ഓടുന്നത്......... ചേട്ടായി പിഴച്ചു പോയെന്നു.... ""

മാളു വിളിച്ചു പറഞ്ഞതും അല്ലി കണ്ണൊന്നു തള്ളി.... പിഴക്കും ഇച്ചേച്ചി പിഴക്കും ഇവിടെ ഓരോരുത്തരും പിഴക്കും അമ്മാതിരി മുതൽ അല്ലേ കയറി കൂടിയത്... അല്ല ഇപ്പോൾ എന്താ പ്രശ്നം...? ആ കനക ചിത്തുവേട്ടന്റെ അടുത്തേക് പോയിട്ടുണ്ടെന്നു..........അല്ലി മുന്പോട്ട് ഓടി.... അയ്യോ എങ്കിൽ എന്റെ ചേട്ടായി ഉറപ്പായും പിഴച്ചു.... കുറുമ്പൻ തലയിൽ കൈ വെച്ചു.... എരിതീയിൽ എണ്ണ ഒഴിക്കാതെ വാ ചെക്കാ.... """ മാളു അവന്റെ കൈയിൽ പിടിച്ചു വലിച്ചു അല്ലിക് പുറകെ ഓടി....... ആഹ് ഇച്ചേച്ചി വന്നോ "" ചേട്ടായിക്ക് വെള്ളം കൊണ്ട് കൊടുത്തിട്ടുണ്ട് ഞാൻ....... കൊലുന്നനെ ചിരിച്ചു കൊണ്ട് കുപ്പി വള കിലുക്കി പുറത്തേക് വന്നു കോകിലാ...... അത്‌....... അത്‌ കനക എന്തിനാ ചിത്തുവേട്ടന് വെള്ളം കൊണ്ട് വന്നത്... അതൊക്കെ ഞാൻ നേരത്തേ ജഗ്ഗിൽ കൊണ്ട് വച്ചത് ആണല്ലോ.... അത്‌ നേരത്തോട് നേരം ആയില്ലേ തണുത്തു കാണും... ഒരു അനിയത്തി എന്ന നിലയിൽ എന്റെ കടമ അല്ലേ..... അല്ലേടി മോളേ...... മാളുവിന്റെ കവിളിൽ തട്ടിയവൾ കുറുമ്പനെ ചിറഞ്ഞൊന്നു നോക്കി.. ... ഇല്ല ഞാൻ പറയില്ല ആരോടും പറയില്ല... ""കണ്ണ്‌ അടച്ചവൻ.... "" കള്ളകിളവി... അനിയത്തിയോ ചിത്തുവേട്ടന് ഞാൻ അറിയാതെ ഏതാ അനിയത്തി....

അല്ലി നഖം കടിച്ചു നോക്കുമ്പോൾ പുറകിലേക്ക് പിന്നികെട്ടി സർപ്പം പോലെ താഴേക്കു കിടക്കുന്ന മുടി ആട്ടി ആട്ടി മുന്പോട്ട് പോയി കോകിലാ.... .... "" അല്ലി ഓടി അകത്തേക് കയറി വാതുക്കൽ തങ്ങി നിന്നു ........... കോകിലാ കൊണ്ട് വെച്ച ഫ്ലാസ്കിലെ വെള്ളം ഒരു മൂളിപ്പാട്ടോടു കൂടി ഗ്ലാസിലേക് പകരുന്ന ചിത്രൻ... ഇച്ചേചി ഉറപ്പിച്ചോ ചേട്ടായി പിഴച്ചു പോയി .. "" ആദ്യത്തെ ട്രോഫി ചേട്ടായിക്ക് തന്നെ... ... പോടാ ദ്രോഹി......"" ഇങ്ങേരെ ഞാൻ ഇന്ന് ശരിയാക്കും മറ്റേ കയ്യും തല്ലി ടിക്കും... കൂൾഡൗൺ ഇച്ചേച്ചി.. ചേട്ടായിടെ മറ്റേ കൈ കൂടി തല്ലി ഒടിച്ചാൽ അവർ ചേട്ടായിക്ക് വാരി കൊടുക്കുന്നത് കാണേണ്ടി വരും ഇച്ചേച്ചിക്കു... ആണോടാ ദേവൂട്ട... "" അല്ലി ചുണ്ട് പുളുത്തി... ആണെന്ന്.. "" പണി ഇവിടെ അല്ല കൊടുക്കേണ്ടത് ലവൾക് ആണ്.... ദേവൂട്ട നിനക്ക് ഒരു പണിയും ഇല്ലേ "" മാളു ശാസനയോടെ നോക്കി....... മിണ്ടാതെ ഞാൻ പറയുന്നത് അനുസരിച്ചില്ല എങ്കിൽ.... ""കനക ഉണ്ണി കൃഷ്ണൻ "" എന്നോ അല്ലെങ്കിൽ ""കനക ആരവ്"" എന്നോ കേൾക്കേണ്ടി വരും.... എന്റെ അച്ഛനെ മാത്രം എനിക്ക് ഈ കാര്യത്തിൽ വിശ്വാസം ഉള്ളൂ..... മീനു അമ്മ മറ്റേ വശം കൂടി തളർത്തി ഇ.....ഇ.... കുറുമ്പൻ കണ്ണും തലയും ഒന്നു വെട്ടിച്ചു......... എന്റെ അച്ഛനും പിഴച്ചു പോയെ... ""

അയ്യോ എനിക്ക് ഇനി ആരുണ്ട്........ വീൽച്ചെയറിൽ ചന്തുവിനേയും കൊണ്ട് പുറത്തേക് വരുന്ന കോകിലാ...... "" രണ്ടാം സമ്മാനം ചന്തുമാ എടുത്തു ദേവൂട്ട... മാളു ചിരി അടക്കാൻ പാട് പെട്ടു.... മാളുവേച്ചി വിഷമിക്കണ്ട മൂന്നാം സ്ഥാനം അത്‌ ഉണ്ണിമായ്ക്കു ഉള്ളതാ..... മാളുവിന്റെ തോളിൽ തട്ടി മുന്പോട്ട് കയറി നിന്നു കുറുമ്പൻ നഖം കടിച്ചു... ""തള്ള കേറി മേയുവാണല്ലോ.... മൂത്ത മരുമോൾ സ്ഥാനം കയ്യിൽ ആക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്മെന്റ്.......... ആലോചിച്ചു തീരും മുൻപേ വലിയ ശബ്ദം കേട്ടവൻ ഞെട്ടി...... കാവിലമ്മേ അല്ലിപെണ്ണ് ചേട്ടായിടെ മറ്റെ കയ്യും തല്ലി ഓടിച്ചോ..... ( തുടരും )

NB :::വല്യോത് അങ്കം തുടങ്ങി കഴിഞ്ഞിട്ടുണ്ട് കുറുമ്പൊടെ ഓടി നടന്നു കുറുമ്പൻ എല്ലാ വശവും കൊഴുപ്പിക്കുന്നുണ്ട്......കോകിലയിലേക്കുള്ള ദൂരം നമുക്ക് കാത്തിരിക്കാം.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story