ആദിശങ്കരൻ: ഭാഗം 53

adhishankaran

എഴുത്തുകാരി: മിഴിമോഹന

എന്റെ അച്ഛനും പിഴച്ചു പോയെ... "" അയ്യോ എനിക്ക് ഇനി ആരുണ്ട്........ വീൽച്ചെയറിൽ ചന്തുവിനേയും കൊണ്ട് പുറത്തേക് വരുന്ന കോകിലാ...... "" രണ്ടാം സമ്മാനം ചന്തുമാ എടുത്തു ദേവൂട്ട... മാളു ചിരി അടക്കാൻ പാട് പെട്ടു.... മാളുവേച്ചി വിഷമിക്കണ്ട മൂന്നാം സ്ഥാനം അത്‌ ഉണ്ണിമായ്ക്കു ഉള്ളതാ..... മാളുവിന്റെ തോളിൽ തട്ടി മുന്പോട്ട് കയറി നിന്നു കുറുമ്പൻ നഖം കടിച്ചു... ""തള്ള കേറി മേയുവാണല്ലോ.... മൂത്ത മരുമോൾ സ്ഥാനം കയ്യിൽ ആക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്മെന്റ്.......... ആലോചിച്ചു തീരും മുൻപേ വലിയ ശബ്ദം കേട്ടവൻ ഞെട്ടി...... കാവിലമ്മേ അല്ലിപെണ്ണ് ചേട്ടായിടെ മറ്റെ കയ്യും തല്ലി ഓടിച്ചോ..... ഓടി അകത്തേക്കു കയറുമ്പോൾ താഴെ ഉടഞ്ഞു കിടക്കുന്ന ഗ്ലാസ് ജാർ....... അല്ലി എളിയിൽ കൈ കുത്തി നിന്നു കത്തുന്നുണ്ട്...... അല്ലി നിനക്ക് എന്താ ഭ്രാന്ത്‌ പിടിച്ചോ....? നീ എന്തിനാ ഗ്ലാസ് ജാർ പൊട്ടിച്ചത്... ആ വെള്ളം മുഴുവൻ അവിടെ ആയില്ലേ.... ചിത്രൻ അവളുടെ ഭാവം കണ്ടു ഞെട്ടി... ഭ്രാന്ത് അല്ല എനിക്ക് പിടിക്കുന്നത്... നിങ്ങൾക് വെള്ളം കൊണ്ട് തരാൻ അവൾ നിങ്ങടെ ആരാ.... അ.. അ.. അത്‌.. അത്‌ പുതിയ സെർവെൻറ് അല്ലേ... കനക.... ഓഓഓ... "" അവളുടെ പേരൊക്കെ ചോദിച്ചു മനസിലാക്കി അല്ലേ... നീ പറഞ്ഞത് സത്യം ആണെടാ.....

അല്ലി വാതുക്കലേക്ക് എത്തി നോക്കി.... എന്റെ അമ്മേ എന്നെ കൊലയ്ക്കു കൊടുക്കും... "" തിരിഞ്ഞു പോകാൻ ഒരുങ്ങിയ ദേവൂട്ടനെ പുറകിൽ നിന്നും വിളിച്ചു ചിത്രൻ........... തീര്ന്നു... "" കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് തിരിഞ്ഞതും ചിത്രൻ കടുപ്പിച്ചൊന്നു നോക്കി... നീ എന്താ അവളോട് പറഞ്ഞു കൊടുത്തത്..... "" അത്‌ ഞാൻ... ഞാൻ അല്ല ഈ മാളുവേച്ചി പറഞ്ഞത് ചേട്ടായി പിഴച്ചു പോയെന്നു... ആണോ ചേട്ടായി...? നിഷ്കളങ്കത ആവശ്യത്തിൽ കൂടുതൽ മുഖത്ത് വാരി വിതറി... ഞാ.... ഞാനോ...ഞാൻ പറഞ്ഞില്ല ചേട്ടായി... മാളു തൊണ്ടയിലെ വെള്ളം ഇറക്കി.... നിങ്ങള് പിള്ളേരോട് ചൂട് ആകണ്ട... "" എന്റെ സ്വാത്വിക ഭാവം മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു... മറ്റൊരു സ്വരൂപം കൂടി എനിക്കുണ്ട് അത്‌ പുറത്ത് എടുപ്പിക്കരുത്... നോക്കി നില്കാതെ അങ്ങോട്ട് പുറത്ത് എടുക്കണം ഇച്ചേച്ചി... ""... കുറുമ്പൻ ആവേശത്തിൽ പറഞ്ഞതും പുറകോട്ടു രണ്ട് ചുവട് വച്ചു.... അത്‌ പിന്നെ ഒരു ആവേശത്തിന്.....തല ഒന്നു ചൊറിഞ്ഞവൻ ഓടി കഴിഞ്ഞിരുന്നു....... പുറകെ മാളുവും....... എന്റെ അച്ഛനെ ഞാൻ ഉരുട്ടി കൊണ്ട് നടന്നോളാം...

വണ്ടി കളിക്കാൻ പറ്റിയ പ്രായം.... കുറുമ്പൻ കോകിലയെ തള്ളി മാറ്റി ചന്തുവിന്റെ വീൽച്ചെയറിൽ പിടുത്തം ഇട്ടു..... കുറുമ്പ് കാട്ടാതെ കുട്ടാ.. "" മീനുഅമ്മ കുളിക്കുവാ അത്‌ കൊണ്ട് അല്ലേ കുട്ടന്റെ അച്ഛേ കൊണ്ട് ഏട്ടത്തി പുറത്ത് ഇറങ്ങിയത്.... അവന്റ കവിളിൽ മെല്ലെ കൊട്ടി കോകിലാ.. കുട്ടനോ.. "" ദേവൂട്ട മൂന്നാം സ്ഥാനം നിനക്കാ .. മാളു അവൻറെ ചെവിയിൽ പറഞ്ഞു... എന്റെ പേര് ആദിദേവ് എന്നാ സൗകര്യം ഉണ്ടേൽ അത്‌ വിളിച്ചാൽ മതി...... കുട്ടനും വട്ടനും നിങ്ങടെ കൈയിൽ വച്ചാൽ മതി...... ദേവൂട്ട... നീ എന്തിനാ കനകയോട് ദേഷ്യപെടുന്നത്...ഞാൻ സമ്മതിച്ചിട്ടാണ് അവൾ പുറത്തേക് എന്നെ ഇറക്കിയത്... അച്ഛാ... "" എന്തോ പറയാൻ ആയി കുറുമ്പൻ നാവ് ഉയർത്തിയതും കോകിലയുടെ കണ്ണുകൾ പുറകോട്ടു പോയി.... തളർന്ന മിഴിയോടെ നടന്നു വരുന്ന ശ്രീക്കുട്ടി............ നാവ് വിലങ്ങിയത് പോലെ നിന്നു കുറുമ്പൻ...... നീ എന്താ ഉറങ്ങുവാരുന്നോ ആകെ വല്ലാതെ ഇരിക്കുന്നു... വയ്യഴക് വല്ലോം ഉണ്ടോ... മാളു അവൾക്കു അരികിലേക് നടന്നു....... ഇന്നാ കൊണ്ട് പോയി തിന്ന്.. "" വീൽ ചെയറിൽ ആഞ്ഞൊരു ഇടി കൊടുത്തവൻ മുന്പോട്ട് പോയി ശ്രീക്കുട്ടിയെ തന്നോട് ചേർക്കുമ്പോൾ ചന്തു ഇടം കൈ കൊണ്ട് താളം പിടിച്ചു ചുണ്ടിൽ ഗൂഢമായ ചിരി പടരുമ്പോൾ ബാൽക്കണിയിൽ നിന്നും കുഞ്ഞന്റെ കണ്ണുകൾ ഇതെല്ലാം ഒപ്പിയെടുത്തിരുന്നു..... നീ എന്തിനാ പെണ്ണേ ഇപ്പോൾ എഴുനേറ്റ് വന്നത്....

കുറുമ്പൻ ശാസനയോടെ ശ്രീക്കുട്ടിയുടെ ചെവിയിൽ പിടിച്ചു...... ദേവേട്ടൻ വിളിച്ചില്ലേ എന്നെ...? ഞാൻ കേട്ടല്ലോ.... അവളുടെ ശബ്ദത്തിൽ പതർച്ച അനുഭവപെട്ടു.... ഇവൾക് ഇത് എന്ത്‌ പറ്റി ദേവൂട്ട.. "" മെഡിസിൻ എടുക്കുന്നതിന്റെ ക്ഷീണം ആയിരിക്കും... മോള് ഇനി വീണമ്മയോട് ചോദിച്ചിട്ട് മെഡിസിൻ എടുത്താൽ മതി.... കണ്ണും മുഖം എല്ലാം താഴ്ന്നു പെണ്ണിന്റെ...... മാളു വാത്സല്യത്തോടെ അവളുടെ മുഖത്തെ വിയർപ് ഒപ്പുമ്പോൾ കുറുമ്പന്റെ കണ്ണ്‌ നിറഞ്ഞു....... 💠💠💠💠💠 അമ്മേ... അമ്മേ...... " മീനമ്മോ..... "" ഊഇയ്യ....... എന്തിനാ എന്റെ ദേവൂട്ട ഇങ്ങനെ കിടന്നു അമറുന്നത്.... മുടി തോർത്തി കൊണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു മീനു......... ഇവിടെ കുളിച്ചു ചുന്ദരി ആയി നിന്നോ .. അച്ഛൻ രണ്ടാം സ്ഥാനം കൊണ്ട് പോയി.. .... എന്ത്‌...? മീനു സംശയത്തോടെ നോക്കി..... അച്ഛൻ കൈ വിട്ടു പോയെന്നു... കുറുമ്പൻ കട്ടിലിലേക്ക് ഇരുന്നു... നീ എന്തൊക്കെയാ ഈ പറയുന്നത്... അല്ല അച്ഛൻ എവിടെ..? ഞാൻ കുളിക്കാൻ കയറിയപ്പോൾ ഉറങ്ങുവാരുന്നല്ലോ.... അച്ഛൻ പുറത്ത് കനകയുടെ കൂടെ അന്താക്ഷരി കളിക്കുന്നു.... ഇപ്പോൾ ചെന്നു കയ്യോടെ പിടിച്ചാൽ അച്ഛനെ കിട്ടും അല്ലങ്കിൽ ഇനി അച്ഛനെ മന്തർവാധികളുടെ കളക്ടർ ആയി കാണേണ്ടി വരും........ കനക... "" അവർ..... മീനു ടവൽ സ്റ്റാന്ഡിലേക് ഇട്ടു ഒന്ന് ആലോചിച്ചു.... ഇങ്ങനെ കുന്തം വിഴുങ്ങി നില്കാതെ അച്ഛനെ വിളിച്ചോണ്ട് വാ അമ്മേ.... അല്ലേൽ കനക കൊണ്ട് പോകും.... അച്ഛന്റെ ഇളക്കം ഇപ്പോൾ നിർത്തിയാൽ അമ്മയ്ക്ക് കൊള്ളാം..

ങ്‌ഹേ... "" മീനു ഞെട്ടി ഒന്ന് നോക്കി... ഇങ്ങനെ ഞെട്ടി നില്കാതെ ഒന്ന് പോകുന്നുണ്ടോ.... മീനുവിനെ ഒന്ന് തള്ളി വിട്ടു കുറുമ്പൻ.... ഈ ചെറുക്കൻ... "" മീനുവിന്റെ ഉള്ളിലും സംശയത്തിന്റെ വിത്ത് പാകുമ്പോൾ കുറുമ്പൻ കുഞ്ഞ് മീശ ഒന്ന് തലോടി..... 💠💠💠💠💠 എന്താടാ നീ ആലോചിച്ചു ഇരിക്കുന്നത് ചാരുപടിയിൽ ഇരിക്കുന്നവന്റെ തോളിൽ മെല്ലെ പിടിച്ചു കുഞ്ഞൻ..... വല്യേട്ട..."" എനിക്ക് സഹിക്കാൻ പറ്റുന്നില്ല ആ... ആ... ആ സ്ത്രീ ശ്രീകുട്ടിയെ എന്തെങ്കിലും ചെയ്യും.... കുഞ്ഞന്റെ വയറിലേക് മുഖം പൂഴ്ത്തി കുറുമ്പൻ....... അവളെ രക്ഷിക്കണം...... "" പാവം അല്ലേ അവൾ... ആണോ...? കുറുമ്പൊടെ അവന്റെ താടി തുമ്പ് ഉയർത്തി കുഞ്ഞൻ...... കണ്ണിൽ ചെറിയ കുസൃതി നിറഞ്ഞു...... മ്മ്.. "" പാവമാ എന്നോട് വഴക്കിടാൻ എന്റെ ഗുണ്ട്മുളക് വേണം... നിന്റെ ഗുണ്ട്മുളകിനെ അവൾ ഒന്നും ചെയ്യില്ല അത്‌ ഞാൻ തരുന്ന വാക്ക്.... പോരെ.... "" നിന്റെ കണ്ണ്‌ കലങ്ങാൻ പാടില്ല ദേവൂട്ട..... മ്മ്മ്.... "" കുറുമ്പൻ തലയാട്ടുമ്പോൾ ആ കണ്ണുകളിലെ സന്തോഷം കുഞ്ഞൻ ചെറു ചിരിയോടെ നോക്കി..... എടാ ശങ്കു എന്നാലും ആ പെണ്ണുപിള്ള എന്ത്‌ ധൈര്യത്തിൽ ആണ് കുറ്റി പറിച്ച് ഇങ്ങോട്ട് വന്നത്... "" പുറകോട്ടു തിരിഞ്ഞു നോക്കി ബാല്കണിയിലേക് കുഞ്ഞാപ്പു കയറി വന്നു. .....

കൊച്ചേട്ടൻ കേട്ടിട്ടില്ലെ പത്തായത്തിൽ നെല്ല് ഉണ്ടങ്കിൽ എലി സൂപ്പര്ഫാസ്റ് പിടിച്ചു വരും എന്ന്....അമ്മച്ചി പ്രേമം മൂത്തപ്പോൾ മുന്നും പിന്നും നോക്കാതെ ഇറങ്ങി പോന്നു..... എന്നാലും ഇങ്ങനെ ഉണ്ടോ ഒരു പ്രേമം... "" എടൊ മനുഷ്യ പണ്ട് പതിനാറായിരത്തിഎട്ട് പെണ്ണുങ്ങളെ ഒറ്റ അടിക്കു കെട്ടിയ നിങ്ങൾ ആണോ ഈ ഡയലോഗ് അടിക്കുന്നത്... കുറുമ്പൻ ചിറഞ്ഞൊന്നു നോക്കി.. പോടാ അപവാദം പറഞ്ഞു പരത്താതെ... ആ പെണ്ണ് ഇനി ഇത് കേൾക്കണ്ട.... ആളുകൾ എന്തൊക്കെയാണ് എന്നെ കുറിച്ചു പറഞ്ഞുണ്ടാക്കുന്നത്... ദേവൂട്ട... "" കുഞ്ഞൻ അവന്റെ തോളിൽ കൈ ഇട്ടു.... പണ്ട് നരകാസുരൻ എന്നൊരു അസുരൻ ഉണ്ടയിരുന്നു.......തിന്മയുടെ ആൾരൂപം ആയ അയാളെ സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ വധിക്കുകയും അയാൾ അടിമകൾ ആക്കി തടങ്കിൽ പാർപ്പിച്ച പതിനാറായിരം സ്ത്രീകളെ ഭഗവാൻ മോചിപ്പിച്ചു.... ശേഷം ആ സ്ത്രീകൾ ഭഗവാനോട് ചോദിച്ചു ഇത്രയും നാൾ അയാളുടെ അടിമ ആയി അയാൾക് വേണ്ട സേവ ചെയ്ത് ജീവിച്ച ഞങ്ങളെ കുടുംബവും സമൂഹവും ഒറ്റപെടുത്തും...വീണ്ടും മറ്റൊരു തരത്തിൽ ഉള്ള ജീവിതമാര്ഗം ഞങ്ങൾ തേടേണ്ടി വരും.... ദയാനിധിയും കാരുണ്യവാനും ആയ ഭഗവാന് അവരെ കൈ ഒഴിയാൻ കഴിയില്ല..... അദ്ദേഹം അവരെയും ഒപ്പം കൂട്ടി...

സമൂഹത്തിനു മുൻപിൽ ഭാര്യ എന്ന പദവി ആലേഖനം ചെയുമ്പോൾ അവർ തമ്മിൽ ഭക്തരും ദൈവവും തമ്മിൽ ഉള്ള ബന്ധം മാത്രം ആയിരുന്നു........... സാദാ ഭാര്യ ഭർത്താവ് അല്ല അവർ.... പിന്നെ ബാക്കി എട്ട് ഭാര്യമാർ.... രാധ ഉൾപ്പടെ രുഗ്മിണി, സത്യഭാമ, ജാംബവതി, സത്യ, ലക്ഷണ, കാളിന്ദി, മിത്രവിന്ദ... അഷ്ട പദ്മദളങ്ങൾ അവർ ലക്ഷ്മി ദേവി തന്നെ ആണ്..... ആ അംശത്തെ ഉൾക്കൊണ്ട്‌ ജനിച്ചവർ........ ഇനിയും സംശയം കാണും രാധാ കൃഷ്ണ ബന്ധം... "" അതും കൂടെ പറഞ്ഞു കൊടുക്കടാ ഇനിയും അപമാനം താങ്ങി വയ്യ... കുഞ്ഞാപ്പു ചാരു പടിയിലേക് കിടക്കുമ്പോൾ കുഞ്ഞന്റെ ചുണ്ടിൽ ചിരി വിടർന്നു..... ഭഗവാൻ കൃഷ്ണന് രാധയോട് പ്രണയത്തിൽ കവിഞ്ഞ ഭക്തി ആയിരുന്നു ബഹുമാനം ആയിരുന്നു.. ... ശക്തിയുടെ ആൾരൂപം ആയ രാധ എല്ലാ പിന്തുണയും ഭഗവാന് നൽകി ധൈര്യം കൊടുത്തു കൂടെ നിന്നു... കാളിയ മർദ്ദന സമയം എല്ലാവരും പിന്തിരിയാൻ പറഞ്ഞപ്പോൾ രാധ അദ്ദേഹത്തിന് ധൈര്യം നൽകി......"""" പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ശക്തി പകർന്നു കൂടെ ഉണ്ടന്ന ഓര്മ്മെപ്പെടുത്തൽ ആണ് രാധാ കൃഷ്ണാ പ്രണയം.......... """ """കർമ്മം പൂർത്തികരിക്കാൻ ആ പ്രണയത്തെയും ത്യജിക്കേണ്ടി വന്നപ്പോൾ പൂർണ്ണതയിൽ എത്താത്ത പ്രണയത്തിന്റർ രൂപം ആയി രാധാ കൃഷ്ണ പ്രണയം..

അകലെ എങ്കിലും ആ പ്രണയം അവരിൽ നിന്നും നഷ്ടം ആയില്ല........ """ ദേവൂട്ട എല്ലാ പ്രണയവും വിജയിക്കണം എന്നില്ല ... പക്ഷെ ജീവിതകാലം മുഴുവൻ ഒരു നോവായി അതിനെ പ്രണയിച്ചു കൊണ്ടേ ഇരിക്കും നമ്മൾ... അതിന്റെ ഓർമ്മപ്പെടുത്തൽ മാത്രം ആണ് രാധാകൃഷ്ണൻ..... കുഞ്ഞൻ പറഞ്ഞു തീരുമ്പോൾ കുഞ്ഞാപ്പുവിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു....... കൊച്ചേട്ടൻ കരയുവാണോ.. """ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ...... എനിക്കറിയില്ലേ എന്റെ കൊച്ചേട്ടനെ എന്നാലും രാധേ തേച്ചില്ലേ നിങ്ങൾ...... പോടാ അവിടുന്ന് എടുത്തു പുറത്തോട്ട് ഇടും ഞാൻ.... കുഞ്ഞൻ അവന്റെ കഴുത്തിൽ മെല്ലെ പിടിച്ചു.... ആ എന്നെ പിടിച്ചു പുറത്തോട്ട് ഇട്... നിങ്ങള് രണ്ടും പറഞ്ഞത് പോലെ ഇവിടെ ഉള്ള പെണ്ണുങ്ങളെ മുഴുവൻ ഇളക്കി വിടാൻ ഞാനെ ഉള്ളൂ ഓർമ്മ വേണം.... ചുണ്ട് കൂർപ്പിച്ചു കുറമ്പൻ.... അയ്യോടാ പിണങ്ങാതെ...ഞാൻ ചുമ്മ പറഞ്ഞത് അല്ലേ.... കുഞ്ഞൻ അവന്റെ തോളിൽ തട്ടി.... ബാക്കി രണ്ടെണ്ണം എവിടെ പോയി... കുഞ്ഞാപ്പൂ സംശയത്തോടെ നോക്കി... കുഞ്ഞേട്ടമ്മാർ നോട്ട് എഴുതുവാ രണ്ട് ദിവസത്തെ ഇല്ലേ.... ആരും ഒറ്റയ്ക്കു നിൽക്കരുത് നിങ്ങൾ മൂന്നു പേരും കഴിവതും ഒരുമിച്ചു കാണണം... പിന്നെ അവളുമാരുടെ മേൽ എല്ലാവരുടെയും കണ്ണു വേണം....

നിങ്ങൾക് പുറകിൽ ഞങ്ങളും ഉണ്ട്.... കുഞ്ഞാപ്പു പറയുമ്പോൾ ദേവൂട്ടൻ തലയാട്ടി........ 💠💠💠💠 ആദി.... ""... കോകിലയുടെ ശബ്ദം കേട്ടതും മുൻപിൽ ഇരുന്ന ലാപ് അടച്ചു കൊണ്ട് കുഞ്ഞൻ ചാടി എഴുനേറ്റു...... നീ... നീ... എന്തിനാ എന്റെ മുറിയിൽ കയറിയത്.... ഇങ്ങനെ ക്ഷോഭിക്കാതെ... "" ദാ ഈ പാല് കുടിച്ചിട്ട് കിടക്കു... കൊണ്ട് പോയി നിന്റെ മറ്റവന് കൊടുക്ക്... "" കുഞ്ഞൻ ആ പാല് തട്ടി കളയാൻ കൈ പൊക്കിയതും കുറുമ്പന്റെ കൈ ആ പാൽ ഗ്ലാസിൽ വീണു.... ഇരുവരും കണ്ണടച്ചു തുറക്കും മുൻപ് ആ പാല് കുടിച്ചു നാക്കു ഞൊട്ടി നുണഞ്ഞു കുറുമ്പൻ... കോകിലാന്റി... "" മധുരം തീരെ ഇല്ല...ചുണ്ട് ഒന്ന് പുളുത്തി.... നാളെ മുതൽ ബൂസ്റ്റ്‌ ഇട്ട് പാല് മതിട്ടോ എനിക്ക് അതാ ഇഷ്ടം ... എടാ ചെകുത്താനെ.... നീ ചെവിയിൽ നുള്ളിക്കോ നിനക്കുള്ളത് പലിശയും തീർത്തു തന്നിരിക്കും ഈ കോകിലാ..... കണ്ണുകൾ ചുവന്നു തുടുത്തു.... ഒന്നു പോ പെണ്ണുമ്പിള്ളേ... "" എന്റെ പിള്ളേരുടെ ദേഹത്തു നിന്റെ നിഴൽ പെട്ടാൽ വലിച്ചു കീറും നിന്നെ ഞാൻ..... കുഞ്ഞൻ അവളുടെ നേരെ കൈ ചൂണ്ടി..... ആദിക്ക് അതിന് കഴിയില്ല... "" കാരണം ഈ ഹൃദയം അത്‌ ഞാൻ നുള്ളി എടുത്തു കഴിഞ്ഞു.... നിന്റെ കയ്യാലെ കോകിലാ മരണപ്പെട്ടാൽ നിന്റെ ഹൃദയവും നിലയ്ക്കും........... അതും എനിക്ക് ഇഷ്ടം ആണ്....

നിന്റെ കയ്യാലെ ഒരു മരണം.... അർത്ഥം വച്ചു പറഞ്ഞവൾ നടന്നു പോകുമ്പോൾ കുറുമന്റെ വാക്കുകൾ കുഞ്ഞന്റെ ഉള്ളിലേക്കു കടന്നു വന്നു.... """ഒരു കാരണവശാലും എന്ത്‌ പ്രകോപനം അവളിൽ നിന്നു വന്നാലും നിന്റെ കൈകളാൽ അവൾ മരണപ്പെടാൻ പാടില്ല...... അങ്ങനെ വന്നാൽ ഇനിയൊരു ജന്മം നിങ്ങൾ പുനർജനിക്കും അന്നു നീ അവളിൽ അലിഞ്ഞു ചേരും....... അങ്ങനെ വന്നാൽ പ്രകൃതി പോലും അതിന്റെ സംതുലിത കൈവിടും....... ലോകം നശിക്കും അതിനാൽ ആ അവൾ ഉന്മൂലനം ചെയേണ്ടത് നിന്റെ പാതിയുടെ കൈകൾ കൊണ്ട് ആയിരിക്കണം... """""" ആ......... " കുഞ്ഞൻ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞടിച്ചു..... പതിയെ നോക്കുമ്പോൾ കുറുമ്പൻ മുന്പോട്ട് പോകുന്ന കോകിലയെ സൂക്ഷിച്ചു നോക്കുന്നുണ്ട് ഇടക്ക് തല ചരിച്ചു മറിച് നോക്കുന്നു... എടാ... "" നീ എന്താ ആ തള്ളയുടെ %%&& നോക്കുന്നത്... അല്ല വാല്യേട്ട നല്ല മുടി...വീണമ്മയ്ക് പോലും ഇല്ല അത്രയും മുടി... പിഴുത് ഇങ്ങു എടുത്താലോ കൊതി ആവുന്നു...... അതിന് സമയം ആയില്ല ദേവൂട്ട... "" ആ മുടി അവളുടെ അഹങ്കാരം ആണ്... അത്‌ നിനക്ക് ഉള്ളത് തന്നെ..... മനുഷ്യന്റെ അഹങ്കാരം നിന്റെ മുൻപിൽ അടിയറവ് വയ്ക്കുന്നത് ആണ് നിന്റെ മുൻപിൽ തല മുണ്ഡനം ചെയ്യുന്നത്.....സമയം ആകുമ്പോൾ നിനക്ക് അത്‌ സ്വന്തം...... 💠💠💠💠

ചേട്ടായി കുറച്ച് തോരൻ കൂടി ഇടട്ടെ... "" കോകിലാ ഒരു പാത്രത്തിൽ തോരൻ കൊണ്ട് ചിത്രന് അടുത്തേക് വന്നു.......... തോ... " തോ.... ചിത്രൻ തല ഉയർത്തി അല്ലിയെ നോക്കി... ഉണ്ട കണ്ണുകൾ പുറത്തേക് തള്ളി പെണ്ണ്... എനിക്ക് വേണ്ട... "" മുൻപിൽ ഇരുന്ന ഗ്ലാസ് വെള്ളം വായിലേക്ക് കമഴ്ത്തി ചിത്രൻ.... ചേട്ടായിയോ.. "" ഈ ആന്റിക്ക് നല്ല പ്രായം ഇല്ലേ കിച്ചു... കിച്ചുവിന് കറി വിളമ്പാൻ വന്ന ലെച്ചു പതിയെ അവനെ തോണ്ടി... ഇല്ലടി വരുന്ന ചിങ്ങത്തിൽ പതിനെട്ടു തികയും എന്നിട്ട് നമ്മുടെ വല്യേട്ടന് വേണ്ടി ആലോചിക്കാം.... കിച്ചു പതിയെ ചോറ് വായിലേക്ക് വയ്ക്കുമ്പോൾ പുറകിൽ നിന്നും സ്പൂൺ കൊണ്ട് ഒരെണ്ണം കൊടുക്കുമ്പോൾ പെണ്ണിന്റെ മനസ്സിൽ എന്തോ സംശയം വിടർന്നു..... കനകെ ആ തോരൻ കുറച്ച് ഇങ്ങോട്ട് ഇട്ടോളു....ഉണ്ണി പ്ലേറ്റ് പൊക്കി.... അച്ഛാ.... "" കിച്ചുവും സച്ചുവും ഒരുപോലെ വിളിച്ചു........ എന്താടാ....? ഉണ്ണി ഉണ്ടക്കണ്ണു മിഴിച്ചതും ... മ്മച്.. "" ഒന്നുല്ല ചുമൽ കൂച്ചി ഇരുവരും........ ദാ കൊണ്ട് വരുന്നു ഉണ്ണിമാമ... "" കനക പറഞ്ഞതും ഇടത്തെ കൈ താടിക്ക് ഊന്നിയ ഉണ്ണി ഞെട്ടി കൈ വിട്ടു മുകളിലോട്ടു നോക്കി.... ഉണ്ണിമാമനോ... ""? ഒട്ടും തെറ്റിയില്ല.... ""പെർഫെക്ട് ആണ് അവൾ വിളിച്ചത്...... ആവണി ഉണ്ണിയുടെ ചെവിയിൽ പറഞ്ഞു കൊണ്ട് ഒന്ന് നിവർന്നു..... കനകെ ഉണ്ണിമാമന്‌ തോരൻ കുറച്ച് ഏറെ കൊടുക്ക്........

കഴിച്ചതൊക്കെ ദഹിച്ചു കാണും.... ശവത്തിൽ കുത്താതടി ദ്രോഹി... ഉണ്ണി പല്ല് കടിച്ചു... ഞാൻ പ്രത്യേകം ഉണ്ടാക്കിയത് ആണ് ഈ തോരൻ ഉണ്ണി മാമന് ഇഷ്ടപെടും ..... കോകിലാ അത് പറഞ്ഞു ഉണ്ണിയുടെ പ്ലേറ്റിലേക് ഏറെ ഇട്ടു........ മതി... മതി എനിക്ക് തൃപ്തി ആയി.... "" ഉണ്ണി പതുക്കെ എഴുനേറ്റു..... മാമന് മതിയായോ മാമ..... "" സച്ചു കണ്ണൊന്നു കൂർപ്പിച്ചതും ചിത്രനും കിച്ചുവും ചിരി അടക്കി പിടിച്ചു...... 💠💠💠💠 കൗസല്യയെ പോലെ അല്ല കുറച്ചു വൃത്തിയും മെനയും ഉണ്ട് ഈ പെണ്ണിന് അല്ലേ ശോഭേ... ""ദുർഗ വായിച്ചു കൊണ്ടിരുന്ന പുസ്തകം മടിയിലേക്കു വച്ചു... അതെ പ്രസാദേട്ട.. "" ജാറിൽ കൊണ്ട് വന്ന വെള്ളം ടേബിളിലേക് വച്ചു ശോഭ........ പിള്ളേരോടൊക്കെ നല്ല സ്നേഹവും എല്ലാവരോടും നല്ല ബഹുമാനവും ഉണ്ട്............ വന്നിട്ട് നേരത്തോടെ നേരം ആയതേ ഉള്ളൂ എങ്കിലും എല്ലവരെയും ആ കൊച്ച് സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ അല്ലേ കാണുന്നത്........ പാചകത്തിൽ കുറച്ച് പുറകോട്ടു ആണെന്നെ ഉള്ളൂ ജോലിയ്ക്കൊന്നും വേഗതയും ഇല്ല ... അങ്ങനെ ശീലം ഉള്ള കുട്ടി അല്ല കൗസുന് പകരം വരാൻ മനസ് കിട്ടിയല്ലോ അത്‌ തന്നെ വലിയ കാര്യം.... ശോഭ മുടി വാരി പൊത്തി... പാചകത്തിൽ വലിയ പിടി ഇല്ല .... "" അപ്പോൾ വാചകം ഉള്ളൂ അല്ലേ.""".... വാതുക്കലേക്ക് വന്ന കുറുമ്പൻ ഒരു നിമിഷം നിന്നു........

അമ്മച്ചിക്ക് ഉള്ള പണി തുടങ്ങാൻ സമയം ആയി...... വല്യേട്ട കൊച്ചേട്ട ....."" ഓടി മുകളിലേക്കു കയറി കുറുമ്പൻ.... 💠💠💠💠 കൊച്ചേ നീ ഈ പാത്രം കൂടി കഴുകി വച്ചിട്ട് പോയി കിടന്നോ രാവിലേ നേരത്തെ എഴുനേറ്റ് വരണം.... ""ഞങ്ങൾ എല്ലാവരും കൂടി വെളുപ്പിനെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ പോകും....തങ്കു കുറച്ചു പാത്രം കൂടി സിങ്കിലേക്ക് ഇട്ടു...... അതെന്താ തങ്കു അമ്മേ പെട്ടന്നൊരു തീരുമാനം..... "" രുദ്രന്റെ കാര്യം അങ്ങനെ ആണ്... "" തീരുമാനം എല്ലാം പെട്ടന്നു ആയിരിക്കും..... ഇപ്പോൾ വന്നു പറഞ്ഞു എല്ലാവരോടും നാളെ ഒരുങ്ങി വരാൻ.... ആ... ആ.. ആദിയും കൂടെ വരുവോ.... കോകിലയുടെ കണ്ണുകൾ തുള്ളി കളിച്ചു... ആദി.... " ഓ എന്റെ കുഞ്ഞനോ.... വലിയ കുട്ടികൾ ആയിട്ടും അവന്മാരെ അങ്ങനെ തന്നെ ആണ് വിളിക്കുന്നത് അത്‌ കൊണ്ട് ആദി എന്ന് പറഞ്ഞപ്പോൾ പെട്ടന്നു സംശയം വന്നു... ഇല്ല... പിള്ളേർ എല്ലാം ഇവിടെ കാണും അവന്മാർ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചു ഇവിടെ ഇരുന്നോളും.... നേരത്തും കാലത്തും എന്തെങ്കിലും കൊടുക്കണം അതുങ്ങൾക്..........

തങ്കു അത്‌ പറഞ്ഞു പോകുമ്പോൾ കോകിലയുടെ കണ്ണുകൾ വിടർന്നു....... 💠💠💠💠 നഗ്നമായ ദേഹത്തേക് അരിച്ചിറങ്ങുന്ന വെള്ളതുള്ളികൾ മാറിടങ്ങളിൽ തട്ടി ഉദരത്തെ തഴുകി അരക്കെട്ടിനു പുണരുമ്പോൾ വശത്തെ കല്ലിൽ വച്ചിരിക്കുന്ന ചുവന്ന ടീഷർട് കൈയിൽ എടുത്തു കോകിലാ... നാസിക തുമ്പിലേക് ആ മണം ആവേശത്തോടെ വലിച്ചവർ ചുണ്ട് ഒന്ന് പുളുത്തി ആ ടീഷർട്ടിലേക് നോക്കി....... ആദി നിന്റെ വിയർപ്പിന്റെ മണം അത്‌ എത്ര ആഴത്തിൽ ഉള്ളത് ആണെങ്കിലും എനിക്ക് അത്‌ സുഗന്ധം ആണ്.... ഇന്ന് ഞാൻ ഈ വിയർപ്പിന്റെ ഗന്ധത്തെ എന്നിലേക് ആവാഹിച്ചു കൊണ്ട് നഗ്‌നമായ എന്റെ ദേഹത്തിനു നിന്റെ ഈ വസ്ത്രത്താൽ ആവരണം നൽകും.......... വീണ്ടും വീണ്ടും ആ വിയർപ്പിന്റെ ഗന്ധം നാസികതുമ്പിലേക് വലിച്ചെടുത്തവൾ.... 💠💠💠💠 ആ.. ചിഞ്ചചകാ... ആ ചിഞ്ചചകാ.. ആ ചിഞ്ചചകാ........ കട്ടിലിൽ കിടന്നു തുള്ളുന്ന കുറുമ്പനെ കണ്ടതും സച്ചുവും കിച്ചുവും സംശയത്തോടെ അകത്തേക് വന്നു... എടാ നിനക്ക് എന്ത്‌ പറ്റി...? അമ്മച്ചി തലയ്ക്കിട്ട് വല്ലോം തന്നോ..... സച്ചു അവനെ വലിച്ചു താഴേക്കു ഇറക്കി...... അമ്മച്ചിക്ക് വലിയ ഒരു പണി കൊടുത്തിട്ടുണ്ട്.... ആ.. ചിഞ്ചചകാ... ആ ചിഞ്ചചകാ.. ആ ചിഞ്ചചകാ........വീണ്ടും വട്ടത്തിൽ തുള്ളി കുറുമ്പൻ..... എന്ത്‌...? ഇരുവരും സംശയത്തോടെ നോക്കി..... അതോ... ""

"അമ്മച്ചി നനയ്ക്കാൻ ഉള്ള തുണി കിടക്കുക്കുന്ന എടുത്തു കിടന്നു കറങ്ങിയപ്പോഴേ എനിക്ക് മണം അടിച്ചു വല്യേട്ടന്റെ ഏതേലും ഡ്രെസ് തപ്പി ആയിരിക്കും എന്ന്....... അതിന്...? എടൊ പ്രേമം മൂക്കുമ്പോൾ ഇത് ഒകെ സ്വഭാവികം അല്ലേ..... കാമുകന്റെ നാറുന്ന വിയർപ്പിന് പോലും പനിനീർ പൂവിന്റെ ഗന്ധം ആയിരിക്കും.... ആ തള്ള അവിടെ കിടന്നു കറങ്ങിയപ്പോൾ ഞാൻ ഒരു പണി കൊടുത്തു.... പറമ്പിൽ തെങ്ങ് കേറാൻ വരുന്ന സുരേഷ് മാമന്റെ ചുവന്ന ടീഷർട് വടക്കേ അയയിൽ ഊരി ഇട്ടിരുന്നത് എടുത്തു ആ തുണിയുടെ കൂടെ കൊണ്ട് ഇട്ടു....... എന്നിട്ട്... സച്ചു ആകാംഷയോടെ നോക്കി.... എന്നിട്ട് പോരാൻ നേരം ഉറക്കെ വിളിച്ചു പറഞ്ഞു വല്യേട്ടന്റെ ചുവന്ന ടീഷർട് നനയ്ക്കാൻ ഇട്ടിട്ടുണ്ട് അതൂടെ നനയ്ക്കണേ ആവണി അമ്മേ എന്ന്...... ആ തള്ള അത് എടുത്തു കൊണ്ട് പോയിട്ടുണ്ട് മുറിയിലേക്ക്..... എങ്ങനുണ്ട്..? കുറുമ്പൻ ഒരു പുരികം ഉയർത്തി..... എടാ സാമദ്രോഹി അയാൾ കുളിക്കാറും ഇല്ല തുണി അലക്കതും ഇല്ല.... കഴിഞ്ഞ മാസം നാറ്റം സഹിക്കാതെ അച്ഛൻ എടുത്തു കുളത്തിൽ ഇട്ടതാ...... കിച്ചു തലയിൽ കൈ വച്ചു... അത്‌ കൊണ്ട് അല്ലേ അമ്മച്ചിക്ക് അത്‌ കൊടുത്തത്... അങ്ങനെ എന്റെ വല്യേട്ടന്റെ വിയർപ്പും മണത്തു അവർ കിടക്കണ്ട..... സുരേഷ് മാമന്റെ വിയർപ്പ്‌ മണത്തവർ കിടക്കട്ടെ....... ആ.. ചിഞ്ചചകാ... ആ ചിഞ്ചചകാ.. ആ ചിഞ്ചചകാ........കുറുമ്പൻ വീണ്ടും തുള്ളി തുടങ്ങിയതും സച്ചുവും കിച്ചുവും കൂടെ ചേർന്നു.... ( തുടരും )...........

NB :::കോകിലയെ കൊല്ലാൻ കുഞ്ഞന് കഴിയില്ല അത്‌ ഭദ്രയ്ക്ക് കഴിയു അല്ല എങ്കിൽ വലിയ വിപത് നടക്കും...... ഭഗവാൻ കൃഷ്ണനെ കുറിച് പറഞ്ഞത് എന്റെ പരിമിതമായ അറിവ് ആണ്.... എല്ലാവർക്കും മനസിൽ ആയി കാണും എന്ന് വിശ്വാസക്കുന്നു......കുറച്ചു പേരുടെ എങ്കിലും തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞാൽ അത്‌ ഒരു ഭാഗ്യം ആയി കരുതുന്നു.. ഓം നമോ നാരായണായ 🙏🙏🙏🙏

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story