ആദിശങ്കരൻ: ഭാഗം 54

adhishankaran

എഴുത്തുകാരി: മിഴിമോഹന

എടാ സാമദ്രോഹി അയാൾ കുളിക്കാറും ഇല്ല തുണി അലക്കതും ഇല്ല.... കഴിഞ്ഞ മാസം നാറ്റം സഹിക്കാതെ അച്ഛൻ എടുത്തു കുളത്തിൽ ഇട്ടതാ...... കിച്ചു തലയിൽ കൈ വച്ചു... അത്‌ കൊണ്ട് അല്ലേ അമ്മച്ചിക്ക് അത്‌ കൊടുത്തത്... അങ്ങനെ എന്റെ വല്യേട്ടന്റെ വിയർപ്പും മണത്തു അവർ കിടക്കണ്ട..... സുരേഷ് മാമന്റെ വിയർപ്പ്‌ മണത്തവർ കിടക്കട്ടെ....... ആ.. ചിഞ്ചചകാ... ആ ചിഞ്ചചകാ.. ആ ചിഞ്ചചകാ........കുറുമ്പൻ വീണ്ടും തുള്ളി തുടങ്ങിയതും സച്ചുവും കിച്ചുവും കൂടെ ചേർന്നു.... 💠💠💠💠 എന്നാലും ശങ്കു രുദ്രച്ഛൻ എങ്ങനെ....? കോകിലയെ രുദ്രച്ഛൻ നേരിട്ട് കണ്ടിട്ടില്ലല്ലോ...ഏയ് രുദ്രച്ഛനും ഉണ്ണിമായും അറിഞ്ഞു എന്നത് നിന്റെ തോന്നൽ ആണ് ശങ്കു...... കുഞ്ഞാപ്പു സംശയത്തോടെ ബാൽക്കണിയിലെ ചാരു പാടിയിലേക് ഇരുന്നു ...... അവർ മാത്രം അല്ല ചന്തുമായും അറിഞ്ഞിട്ടുണ്ട്....ദാ നീ ഇത് നോക്ക്... "" കുഞ്ഞൻ ജാനകി വരച്ച ഒരു ചിത്രം കുഞ്ഞാപ്പുവിന്റെ മുന്പിലേക് തുറന്നു വച്ചു....... ജാനകി വരയ്ക്കും എന്ന സത്യം കോകിലയ്ക്കു അറിയില്ല കേശു.. "" അവർ കാണാതെ അല്ലങ്കിൽ ഭയന്നാണ് അവൾ നിറമുള്ള ചിത്രങ്ങൾക്ക് ജീവൻ നൽകിയത്....

തന്റെ കിടക്കയുടെ അടിയിൽ അവൾ നിധി പോലെ സൂക്ഷിച്ചു ഓരോന്നും........ അതിൽ ഒരു പെൺകുട്ടിയുടെ നിറമുള്ള സ്വപ്നങ്ങൾ മാത്രം അല്ല... അവൾ കടന്നു പോയ ജീവിതത്തിന്റ പിന്നി കീറിയ കറുത്ത അദ്ധ്യായങ്ങളും ഉണ്ട്...... കുഞ്ഞൻ വിശദീകരിക്കുമ്പോൾ നാരായണന്റെ കണ്ണുകൾ ആ ചിത്രങ്ങളിൽ വട്ടം ഇട്ടു കറങ്ങി.......... കോകിലാ... "" കുഞ്ഞാപ്പുവിന്റെ വിരൽ തുമ്പിൽ കറുത്ത ചേല ചുറ്റിയ സ്ത്രീയിൽ തടഞ്ഞു നിന്നു.... അതേടാ കേശു... """ അല്പം മുൻപ് വരെ നീ ചോദിച്ച സംശയം എന്നിലും നിറഞ്ഞു അച്ഛൻ അറിഞ്ഞിട്ടുണ്ടോ...? ഉണ്ടങ്കിൽ എങ്ങനെ..? ചോദ്യങ്ങൾ മനസിനെ വല്ലാതെ മഥിച്ചപ്പോൾ കടന്നു വന്നൊരു സംശയം ജാനകി വരച്ച ചിത്രങ്ങൾ അത്‌ അച്ഛൻ കൂടെ കൂട്ടി എങ്കിൽ അത്‌ വെറുതെ ആയിരിക്കില്ല.............. അപ്പോൾ രുദ്രച്ഛനും ഉണ്ണിമായും എല്ലാം അറിഞ്ഞു അല്ലേഡാ ശങ്കു..... പിന്നെ അറിയാതെ കോകിലയെ ഇതിലും മനോഹരമായി വരയ്ക്കാൻ വേറെ ആർക്കും കഴിയില്ല കേശു ...... കുഞ്ഞൻ ആ ചിത്രത്തിലേക് കണ്ണോടിച്ചു...... അതി സുന്ദരിയായവൾ... വിടർന്ന കണ്ണുകൾ നിറഞ്ഞ മാദകത്വം തുളുമ്പുന്ന മാറിടങ്ങൾ..........

അവൾക്കു സമീപം വിറങ്ങലിച്ചു നിൽക്കുന്ന പെൺകുട്ടികൾ..... പക്ഷെ കേശു പ്രതികരിക്കാൻ അച്ഛനും ഉണ്ണിമയ്കക്കും കഴിയില്ല... അവളുടെ ലക്ഷ്യം അത്‌ ഞാൻ ആണ് അതിന് വേണ്ടി എന്തും ചെയ്യും അവൾ... .അത്‌ ഒരുപക്ഷെ അതിന് വേണ്ടി നിന്റെ ജീവൻ പോലും അപകടപ്പെടുത്താൻ മടിക്കില്ല .......... മ്മ്മ് അതേടാ.. "" അവർ അറിഞ്ഞു എന്ന് കോകിലാ മനസിലാക്കിയാൽ അവൾ പിന്നെ മറ്റൊന്നും നോക്കില്ല..... ബോധം വീണിട്ടും എട്ടും പൊട്ടും തിരിയാത്തവന്മാരാ കൂടെ ഉള്ളത്..... കുഞ്ഞാപ്പു ആ ചിത്രത്തിലേക് കൈ വിരൽ ഒടിച്ചു.... കുഞ്ഞൻ മറ്റൊരു ചിത്രം കൈയിൽ എടുത്തു...........""""അതിലേക് കണ്ണുകൾ പോയതും കണ്ണിൽ സംശയങ്ങൾ നിറഞ്ഞു............ ചുറ്റും അന്ധകാരം നിറഞ്ഞു നില്കുന്നു അതിൽ ഭീകരസ്വത്വം ആയി രൂപാന്തരം പ്രാപിച്ച കോകിലാ.... അവളുടെ ഇരു കൈകളിൽ ഒരു കുഞ്ഞ്.....സമീപം നിസ്സഹായ ആയ ഒരു അമ്മ.... അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു........ കുഞ്ഞൻ ആ ചിത്രത്തിലേക് വീണ്ടും മിഴി നട്ടു..... ആ അമ്മയ്ക്ക് ""വീണയുടെയും മീനുവിന്റെയും""" മുഖങ്ങൾ മിന്നി മായുന്നു...... ആഹ്ഹ.. ""

കണ്ണൊന്നു അടച്ചു തുറന്നവൻ ആ കുഞ്ഞിനെ സൂക്ഷിച്ചു നോക്കി..... മുന്പോട്ട് നീട്ടിയ കുഞ്ഞിന്റെ വലത്തേ കയ്യിൽ തെളിഞ്ഞു വരുന്ന വരമുദ്ര.............. ദേവൂട്ട.... "" ഒരു നിമിഷംഅവൻ നിശബ്ദൻ ആയി..... എന്താണ് ആ ചിത്രത്തിന് അർത്ഥം...... ഇനി ദേവൂട്ടനെ എന്തെങ്കിലും അപകടപ്പെടുത്താൻ ആണോ....? കുഞ്ഞന്റെ ചിന്തകൾ കാട് കയറി വീണ്ടും ആ ചിത്രത്തിലേക് കണ്ണുകൾ പോയി..... അവിടെ അമ്മയുടെ സ്ഥാനത് ആവണിയുടെ മുഖം......... കുഞ്ഞിന്റെ വലത്തെ കൈയിൽ സൂര്യ മുദ്ര... ഇടത്തെ കൈയിൽ അഗ്നി മുദ്ര ....... സച്ചു.... കിച്ചു..... "" കുഞ്ഞന്റെ ദേഹം ആകെ വിയർത്തു........ എന്താടാ.. "? കുഞ്ഞാപ്പു അവന്റെ തോളിൽ പിടിച്ചു.... പിള്ളാർക്ക് എന്തോ അപകടം വരും പോലെ... അവന്മാർ എവിടാ...... മൂന്നും കൂടി ചാചാൻ കേറീട്ടുണ്ട്.. " മുറിയിൽ ഭയങ്കര തുള്ളി ചാട്ടം ആയിരുന്നു.....നീ എന്തായാലും പേടിക്കണ്ട ഉറങ്ങി കാണും മൂന്നും....... ഇനി ആന കുത്തിയാൽ എഴുനെൽകില്ല.. മ്മ്.. "" കുഞ്ഞൻ തലയാട്ടി കൊണ്ട് മറ്റു മൂന്നു ചിത്രങ്ങളൾ നിരത്തി വച്ചു അതിലേക് ഉറ്റു നോക്കി.....

അതിലെ ഓരോ അർത്ഥവും തന്നിലേക്കു പകർത്തി തുടങ്ങി..... 💠💠💠💠 എടാ രണ്ടിനെയും കൊണ്ട് പറ്റുവോ ഇല്ലയോ... ""ചെറിയ ശബ്ദത്തോടെ സച്ചു എളിയിൽ കൈ കുത്തി നിന്നു കൊണ്ട് മുകളിലേക്കു നോക്കി....... ചായ്‌പിന്റെ സൺഷെയിഡിൽ ഞെരുങ്ങി കിടന്ന കുറുമ്പൻ തല ഉയർത്തി നോക്കി... എന്നാൽ താൻ കൂടി ഇങ്ങോട്ട് വന്നു നോക്ക്.... "" ഇത് തള്ളയുടെ കുളിസീൻ അല്ല......... ചെറിയ ജനൽ പാളിക്ക് ഉള്ളിലേക്കു തല നീട്ടി കുറുമ്പൻ.... കിച്ചു കൈയിൽ ഇരുന്ന മൊബൈൽ വീഡിയോ ഓൺ ആക്കി....... """പ്രാണനാഥൻ എനിക്ക് നൽകിയ പരമാനന്ദ രസത്തെ... !!""ചുണ്ടിൽ ചെറിയ ശൃങ്കാര ചുവയോടെ ദേഹത്തേക് ഒട്ടി കിടക്കുന്ന ആ ചുവന്ന ഷർട്ടിൽ ഇരു കൈകളും നെഞ്ചോട് ചേർത്ത് വച്ചു കോകിലാ..... കുഞ്ഞേട്ടാ... "" സുരേഷ്മാമന്റെ നാറ്റത്തിന് ഇത്രേം സുഖം കാണുവോ... കുറുമ്പൻ ശബ്ദം നേർപ്പിച്ചു.... എടാ മതി... "" ആരേലും എഴുന്നേറ്റാൽ പിന്നെ പറയണ്ട....... സച്ചു നഖം കടിച്ചു ഇരുട്ടിലൂടെ വല്യൊതെ വീട്ടിലേക് എത്തി നോക്കി... കുഞ്ഞേട്ടാ എന്നാൽ മതി... "" തങ്കു അമ്മൂമ്മക് രാത്രി ഉറക്കം ഉള്ളത് അല്ല മുൻപിൽ പെട്ടാൽ തീര്ന്നു.... കുറുമ്പൻ തിരിയാൻ ഒരുങ്ങിയതും കിച്ചു അവന്റെ തോളിൽ പിടിച്ചു....... സംശയത്തോടെ നോക്കിയതും കുട്ടികൾ കണ്ണുകൾ ഇറുകെ അടച്ചു............

ദേഹത്തെ ഷർട്ട് ഊരി വശത്തേക്കു മാറ്റിയവർ കറുത്ത പട്ടു കൊണ്ടുള്ള ചേല മാറിടത്തിൽ കൂടി ചുറ്റി......... കുളിക്കാൻ പോവണോ...? കുറുമ്പൻ നഖം കടിച്ചു താഴേക്കു നോക്കി... ഇറങ്ങുന്നില്ലെടാ പട്ടി.... സച്ചു കണ്ണ്‌ മിഴിച്ചു.... കിച്ചുവേട്ടൻ അമ്മച്ചിടെ കുളിസീൻ പിടിക്കാൻ പോവാ എന്നിട്ട് ഇറങ്ങാം..... "" കുറുമ്പൻ തിരിഞ്ഞതും കിച്ചു അടങ്ങി ഇരിക്കാൻ കണ്ണ്‌ കാണിച്ചു...... വശത്തു ഇരിക്കുന്ന വലിയ ഇരുമ്പു പെട്ടി മെല്ലെ തുറന്നു കോകിലാ... "" അതിൽ നിന്നും ഉഗ്രമൂർത്തി ആയ കാളി സ്വരൂപത്തെ നിലതെക് വച്ചു......... രണ്ട് ചിലമ്പും വാളും എടുത്തു വലത് വശത്തും ഇടത് വശത്തും വച്ചു........... ഏഴ് നിലവിളക്ക്കൾ പുറത്തെടുത്തു അതിൽലേക്ക് പകർന്ന എണ്ണയ്ക്കു ഒപ്പം തന്റെ കൈ വിരൽ മുറിച് ഓരോ തുള്ളി രക്തവും ഇറ്റു വീഴ്ത്തി.............. ആ ചുവന്ന ഷർട്ട് കാളി വിഗ്രഹത്തിനു മുൻപിൽ സ്ഥാപിച്ച പീഠത്തിലേക് വച്ചു...... അവരുടെ നാവുകളിൽ താന്ത്രിക ശ്ലോകം നിറഞ്ഞു.......... """യത് കാമ : സ്തുവിതേതി """" ഇരു കൈകളും മുകളിലേക്കു ഉയർത്തിയവർ... മുൻപിലെ തട്ടത്തിൽ നിന്നും ഒരുപിടി ചുവന്ന കുങ്കുമം ആ ഷർട്ടിൽ ഏഴ് ചുറ്റ് ഉഴിഞ്ഞു....ബാക്കി ഇരുന്നത് അതിലേക് കുടഞ്ഞിട്ട് കൈ കൊണ്ട് മൂന്നു കൊട്ട് കൊട്ടി..... ആ ഷർട്ടിൽ വീണ കുങ്കുമം അല്പം നുള്ള് എടുത്തു മെല്ലെ സീമന്ത രേഖയിലേക് ചാർത്തി........

ഹഹഹ... ഹഹഹ... ഹഹഹ... ഒന്നാം ദിവസത്തെ എന്റെ പൂജയോടെ എന്റെ സീമന്ത രേഖ നീ ചുവപ്പിച്ചു.... മുപ്പത് നാൾ നീളുന്ന പൂജയുടെ സമാപ്തിയിൽ നിന്നിൽ മാത്രം അലിയും ഞാൻ......... ആർക്കും വേർപിരിക്കാൻ ആവാത്ത വിധം ഒന്നായി തീരും നമ്മൾ......... എന്റെ പോന്നമ്മച്ചി ഇങ്ങനെ ചിരിപ്പിച്ചു കൊല്ലാതെ..... "" കുറുമ്പൻ വായിൽ കൈ കടത്തി ചിരി നിയന്ത്രിച്ചു...... എടാ പൊട്ടാ ഈ പൂജ എങ്ങനേലും മുടക്കാൻ നോക്ക്.. പാവം വല്യേട്ടൻ.... കിച്ചു വല്ലാതെ വിറച്ചു... മുടക്കിയാൽ തന്റെ കൈ ഞാൻ വെട്ടും.. ആ പാവം സുരേഷ് മാമൻ പത്തു നാല്പത്തിഅഞ്ച് വയസ് ആയിട്ടും പെണ്ണ് കിട്ടാതെ അലയുവാ... അങ്ങേർക്കു ഒരു പെണ്ണ് സെറ്റ് ആയി വന്നപ്പോൾ മൊട പറയുന്നോ.... താൻ ആ വീഡിയോ പിടിക്കാൻ നോക്ക്... എടാ അത്... "" കിച്ചു സംശയത്തോടെ നിന്നു... എടൊ പൊട്ടാ ആ തള്ള വശീകരിക്കുന്നത് സുരേഷ്മാമന്റെ ഷർട്ട് വച്ചല്ലേ... അപ്പോൾ മാമനു അല്ലേ ലൈഫ് സെറ്റ് ആകുന്നത്... എങ്ങനുണ്ട്...? കുറുമ്പൻ പുരികം തുള്ളിച്ചു..... അത്‌ ശരിയാണല്ലോ... "" കിച്ചു ചിരിച്ചു കൊണ്ട് വീണ്ടും ജനലിലൂടെ തിരിഞ്ഞു.......

പീഠവും അതിന് മുകളിലെ വസ്ത്രവും ഒരു വശത്തേക്കു മാറ്റിയവർ....... ശത്രു നാശനത്തിനു വേണ്ടി ഉള്ള കർമ്മങ്ങളിലേക് കടന്നു..... പ്രണയം തുളുമ്പി നിന്നിരുന്ന കണ്ണുകൾ നിമിഷാര്ധങ്ങളെ ഭേദിച്ച് ക്രൗര്യം പൂണ്ടു......... കണ്ണുകൾ ഒരു നിമിഷം കൂട്ടി അടച്ചവർ... മ്മ്ഹ്ഹ്... "" രാത്രിയുടെ മൂന്നായാമം തുടങ്ങുന്ന നിമിഷം മുതൽ കോകിലാ രക്തരക്ഷസാണ്.. ഈ നിമിഷം മുതൽ സാക്ഷാൽ പരാശക്തി പോലും എന്റെ നിയന്ത്രണത്തിൽ ആയിരിക്കും......... ഞാൻ ചെയ്യുന്ന ഗൂഡമന്ത്രവാദം നഗ്ന നേത്രങ്ങൾ കൊണ്ട് ദർശിക്കുന്ന പാറ്റയോ പല്ലിയോ പുഴുവോ ഏതും ആകട്ടെ പിടഞ്ഞു തീരും എന്റെ മുൻപിൽ ..... ഇവർ എന്താ കുഞ്ഞേട്ടാ കണ്ണടച്ചു ഇരുന്നു ആലോചിക്കുന്നത്... കുറുമ്പൻ നഖം കടിച്ചതും സച്ചുവും കയറി വന്നു ഇരുവർക് ഇടയിൽ ഞരുങ്ങി ഇരുന്നു... ഞാനും വല്ലോം കാണട്ടെ... "" കോകിലാ പൂജയുടെ ആദ്യ പടി എന്നോണം കയ്യിൽ ഒരു വെറ്റിലയും അല്പം ചുണ്ണാമ്പും എടുത്തു അത്‌ വായിലേക്ക് വെച്ചതും.... കിഴക്കും പടിഞ്ഞാറും വശത്തെ ചുവരിൽ ഇരുന്ന പല്ലികൾ ചത്തു മലച്ചു താഴേക്ക് വീണു... 💠💠💠💠💠 ഉറക്കത്തിലേക്കു വഴുതി വീണ കുഞ്ഞന്റെ കൺമുൻപിൽ തല വേർപെട്ട മൂന്നുടലുകൾ... ചുറ്റും പുകമറ അതിനെ വകഞ്ഞവൻ ആ ശിരസുകളിലേക് നോക്കി സച്ചു കിച്ചു ദേവൂട്ടൻ.... സച്ചു.... """.

.""""""""ഉറക്കെ നിലവിളിച്ചവൻ ചാടി എഴുന്നേറ്റു.... ശങ്കു.. "" എന്താടാ.... ലൈറ്റ് ഓൺ ചെയ്തു കേശു.... അവന്മാർ മുറിയിൽ തന്നെ ഉണ്ടോ...? " എന്തോ വല്ലാത്ത ഭയം തോന്നുന്നു.... കുഞ്ഞൻ ഓടി പുറത്തേക് ഇറങ്ങുമ്പോൾ കുഞ്ഞാപ്പുവും കൂടെ ചെന്നു...... മുറിയിലെ വാതിൽ തുറന്നു അകത്തു കയറുമ്പോൾ ശൂന്യമായ കിടക്ക.... ഇവന്മാർ ഇത് എവിടെ പോയി....കുഞ്ഞാപ്പു ചുറ്റും നോക്കി... ഇനി ചായ്പ്പിലേക്ക് എങ്ങാനും പോയോ... എന്തൊക്കെയോ പദ്ധതി പ്ലാൻ ചെയ്യാൻ ഉണ്ടെന്ന് പറയുന്നുണ്ടാരുന്നു.... അത്‌ അപകടം ആണ് കേശു... """ ഓടി വാ..... കുഞ്ഞാപ്പുവിന്റെ കയ്യും പിടിച്ചു മുൻപോട്ട് ഓടി കുഞ്ഞൻ.... മുന്പിലെ വാതിലും പകുതി ചാരി കിടന്നത് തുറന്നവർ ഓടി കഴിഞ്ഞിരുന്നു.... 💠💠💠💠💠 വായിലെ വെറ്റില മുറുക്ക് കയ്യിലേക് തുപ്പി കോകിലാ... "" പച്ച ഇലയുടെ നിറവും ചുണ്ണാമ്പിന്റെ വെളുപ്പും ഇവ മൂന്നും കൂടി ചേർന്ന ചുവപ്പു നിറവും കയ്യിൽ വെവ്വേറെ കിടക്കുന്നു...... ആഹ്ഹ്.... "" ആഹ്ഹ്... "" എന്റെ ചുറ്റും മറഞ്ഞിരിക്കുന്ന മൂന്നു പേരോ.... ആ കൈകുമ്പിളിലേക് നോക്കിയവർ.... മുറുക്കി ചുവപ്പിച്ച ചുവപ്പ് വെള്ളം മാത്രം കൈകുമ്പിളിൽ വീണാൽ മനുഷ്യ സാന്നിദ്യം ഇല്ല എന്ന് ഉറപ്പിക്കാം... ചുവപ്പും പച്ചയും ആയി കിടന്നാൽ രണ്ട്.... ചുവപ്പും പച്ചയും വെള്ളയും ആയി കിടന്നാൽ മൂന്ന്.....

കൂട്ടത്തിൽ ചവയാത്ത വെറ്റില കിടന്നാൽ ഒന്നിൽ അധികം ആൾകാർ ഉണ്ടന്ന് സാരം.... മ്മ്ഹ്ഹ്.. "" പോകട്ടെ കോകിലയുടെ പൂജയ്ക്കു വിഘ്‌നം സൃഷ്ടിക്കാൻ വന്ന ആ മൂന്ന് നരന്മാർ ഇന്ന് ഈ ഭൂമിയിൽ നിന്നും പരലോകം പുൽകും.... പല്ല് കടിച്ചവർ........ ആ വെറ്റില തുപ്പ്‌ ശങ്കു പോലുള്ള പാത്രത്തിലേക്കു പകർന്നു കോകിലാ....... മുൻപിൽ ഇരുന്ന തൂശൻ ഇല നടുക്ക് വച്ചു രണ്ട് കീറാക്കി ആ തുപ്പൽ പത്രത്തിനു ഇരുവശത്തും കമഴ്ത്തി ഇട്ടു............. ബ്രഹ്മരാക്ഷസിനെ പ്രീതിപ്പെടുത്താൻ ഉള്ള മന്ത്രം രണ്ട് പ്രാവശ്യം ഉരുവിട്ടു... മൂന്നാമത്തെ മന്ത്രത്തിലേക് കടന്നു അത്‌ പൂർത്തി ആക്കും മുൻപേ മറഞ്ഞിരിക്കുന്നവരെ മരണപ്പെടും.... മ്മ്ഹ്ഹ്... അവസാന വരിയിലേക്ക് നാവു പോയി....... വല്യേട്ട.......കൊച്ചേട്ട """" അടികൊണ്ട് തിണിർത്തു കിടക്കുന്ന കവിൾത്തടം ഇടം കൈ കൊണ്ട് അമർത്തി പിടിച്ചു സച്ചുവും കിച്ചുവും.... കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും മാറി മാറി നോക്കി.............. ആരാ ഇപ്പോ പടക്കം പൊട്ടിച്ചത്... "" നിലത്തു നിന്നു പതുക്കെ എഴുനേറ്റു തവള നില്കും പോലെ നിന്നു കുറുമ്പൻ.... ആ വാല്യേട്ട... കൊച്ചേട്ട.... വാ നമുക്ക് പോയി ഓരോ ഷേക്ക്‌ കുടിക്കാം........ "" ഈ രാത്രിയിലോ...? കുഞ്ഞൻ കൈ രണ്ടും കെട്ടി കണ്ണൊന്നു കൂർപ്പിച്ചു.... രാത്രിയോ... "" നേരം വെളുത്തില്ലേ നമ്മൾ മുറിയിൽ അല്ലേ..... തല ഒന്ന് വെട്ടിച്ചു കുറുമ്പൻ.... എടാ.. ""

പൊട്ടാ.... കിച്ചു പല്ല് കടിച്ചു....... അല്ല നമ്മൾ എങ്ങനെ താഴെ വന്നു... ഷെയ്ഡിന്റെ മുകളിൽ ആയിരുന്നല്ലോ...... അതേ നില്പിൽ മുകളിലോട്ട് നോക്കി..... വലിച്ചു താഴെ ഇട്ടു... ഞങ്ങളെ രണ്ട് പൊട്ടിക്കുവേം ചെയ്ത്.... കിച്ചു ഇടം കവിൾ പൊത്തി പതുക്കെ പറഞ്ഞു.... ആണോ.. "" വീഴ്ചയിൽ ബോധം പോയത് കൊണ്ട് ഞാൻ ഒന്നും അറിഞ്ഞില്ല...... ബൈദുബായ് എനിക്ക് ഉള്ളത് തന്നേക്കു..... കണ്ണടച്ച് നിന്നു കുറുമ്പൻ.... ഇനി ഇവിടെ നിൽക്കണ്ട വാ മൂന്നും..... പല്ല് കടിച്ചു മുൻപോട്ട് നടന്നു കുഞ്ഞാപ്പു പുറകെ എല്ലാവരും..... തീര്ന്നു.. "" ഇനി രുദ്രച്ചൻ അറിയും.. അധികം ഒന്നും തല്ലിയിട്ടില്ല എങ്കിലും ദേഷ്യം വന്നാൽ കണ്ണും മൂക്കും കാണില്ല... സച്ചു നഖം കടിച്ചു ..... നിങ്ങൾക് രണ്ട് പേർക്കും ഇവരുടെ കൈയിൽ നിന്നും കിട്ടിയില്ലേ എന്നെ ആയിരിക്കും രുദ്രച്ചനു ബലി കൊടുക്കാൻ പോകുന്നത്..... കുറുമ്പൻ ചുണ്ട് പുളുത്തി... മിണ്ടാതെ വന്നോണം രണ്ടും..... മുറിയിലേക് അവരെ കൊണ്ട് പോയി ഇരുവരും....... ദേവൂട്ട നിനക്കൊക്കെ സ്വയം അറിയില്ലേ ആരാണെന്നു........ എത്ര വലിയ അപകടത്തിൽ ആയിരുന്നു നിങ്ങൾ എന്ന് അറിയുമോ....... കാർത്യായനിക്കും പ്രിയപ്പെട്ടവൻ കാർത്തികേയൻ ""ആണ് നീ ആ അമ്മ പോലും ഇന്ന് ഭയന്നു ജ്വരം ബാധിച്ചു എങ്കിൽ അവരുടെ നിസഹായത കണ്ണീരിലൂടെ അറിയിച്ചത് ആണ്......

കുഞ്ഞന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുമ്പോൾ തല കുമ്പിട്ടു നിന്നു മൂവരും....... എന്തിനാടാ നീയെല്ലാം പാതിരാത്രി ചായ്‌പിൽ പോയത്..... കുഞ്ഞാപ്പു മുന്പോട്ട് വന്നു... അത്‌.. അത്... മൂട്ട ഉള്ള ബെഡ് ആണ് ഞങ്ങൾ ആ മുറിയിൽ കൊണ്ട് ഇട്ടത്.... മൂട്ട കുത്തി അവർ തുള്ളി കളിക്കുന്നത് കാണാനും...പിന്നെ..... പിന്നെ സച്ചു ദേവൂട്ടനെ നോക്കി... ചുവന്ന ഷർട്ട് മാറ്റി വച്ച കഥ പറഞ്ഞതും അത്രയും നേരം മസിൽ പിടിച്ചു നിന്ന കുഞ്ഞനും കുഞ്ഞാപ്പുവും ചിരിക്കാൻ തുടങ്ങി..... അത്‌ എന്തായാലും ഇഷ്ടപെട്ടു പക്ഷെ രാത്രി 11.30 ക്ക് ശേഷം ചായ്‌പിന്റെ ഭാഗത്തു ആരും പോകാൻ പാടില്ല.... കുഞ്ഞാപ്പു അത് പറഞ്ഞതും സച്ചു എന്തോ പറയാൻ ഒരുങ്ങിയ നിമിഷം അവനെ വിലക്കി കൊണ്ട് മുന്പോട്ട് പോയി ജാനകിയുടെ ചിത്രങ്ങളുമായി വന്നു..... ജാനകിയുടെ മൂന്ന് ചിത്രത്തിൽ അവൾ കാണിച്ചു തന്നത് എന്തെന്നോ രാത്രിയിലെ കോകിലയുടെ വിവിധ ഭാവങ്ങൾ....കണ്ടോ.... കുഞ്ഞൻ അത്‌ നിവർത്തി അവർക്ക് മുന്പിലേക് കൊടുത്തു.... അതിലെ ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ചന്ദ്രൻ അതിന്റെ സ്ഥാനം രാത്രിയുടെ മൂന്നാം യാമം പിന്നിടുമ്പോൾ കോകിലാ രക്തരക്ഷസ്സ് ആയി മാറുന്നു.... അവളുടെ കണ്ണുകളിൽ പക മുറ്റുന്നു.... ജാനകി അവൾക് കൂർത്ത ദംഷ്ട്രകൾ വരച്ചു ചേർത്തു..........

മറ്റൊരു ചിത്രം അതിൽ ഇതേ വരയോടൊപ്പം ചത്തു മലച്ചു കിടക്കുന്ന ജീവികൾ... മറ്റൊന്നിൽ ഓരോ മനുഷ്യനും.......... കുട്ടികൾ മൂന്നിന്റെയും കണ്ണുകൾ മുൻപോട്ട് തള്ളി.... അവർ അവിടെ നേരിൽ കണ്ടത് ഇവിടെ ചിത്രം ആയി അവർക്ക് മുൻപിൽ...... ഈ നിമിഷം അവൾ രക്തരാക്ഷസ്സ് ആയി മാറും അവളുടെ പൂജയെ തടസ്സപെടുത്തുന്നവർ ആരും ആയിക്കോട്ടെ അവർ അവൾക്കുള്ള ബലി ആണ്.... നമ്മുടെ അമ്മ പോലും ആ.. ആ... നിമിഷം അവളുടെ അടിമ ആണ്... കുഞ്ഞന്റെ വാക്കുകൾ വിറച്ചു..... ഹോ ഭാഗ്യം തല അവിടെ തന്നെ ഉണ്ട്... കുറുമ്പൻ തലയിൽ ഒന്ന് പരതി............. ദേവൂട്ട ഇത് കുഞ്ഞ് കളി അല്ല... "" കുറുമ്പ് ആകാം പക്ഷെ സ്വന്തം ജീവനും കൂടെ നിൽക്കുന്നവരുടെ ജീവനും സുരക്ഷിതം ആണെന്ന ഉറപ്പ് വരുത്തിയിട്ട് മാത്രം...... കുഞ്ഞാപ്പു അല്പം ദേഷ്യത്തോടെ പറഞ്ഞതും തലയാട്ടി കുറുമ്പൻ..... പകൽ നിങ്ങൾ എന്ത്‌ വേണമെങ്കിലും കാണിച്ചോ.. അവളെ നിലത്തും താഴെയും നിർത്തണ്ട... പക്ഷെ രാത്രി അവളുടെ ലോകത്തു നമ്മൾ പോകരുത്..... കേട്ടല്ലോ കുഞ്ഞൻ മൂന്ന് പേരെയും മാറി മാറി നോക്കി... വല്യേട്ടൻ ഇതെങ്ങനെ മനസ്സിൽ ആക്കി..... കിച്ചു സംശയത്തോടെ നോക്കി... പണ്ട് പുതുമന അപ്പൂപ്പന്റെ കയ്യിൽ നിന്നും വാങ്ങിയ ഒരു പുസ്തകത്തിൽ ഈ ബലിയെ കുറിച്ച് പറഞ്ഞിരുന്നു.....

അതിൽ അത്‌ പൂർണ്ണം അല്ല കാരണം ഒരു ബലി കർമ്മവും ഒരു ഗ്രന്ധത്തിലും പൂർണ്ണം ആക്കില്ല... അത് ഒരു ഗുരുവിൽ നിന്നും സ്വായത്വം ആക്കേണ്ടത് ആണ്....... ഓർമ്മയിൽ അതുമായി സാമ്യം തോന്നി ഈ ചിത്രത്തിന്...... അത്‌ കൊണ്ടാണ് ഞങ്ങൾ ഓടി വന്നത്..... വാല്യേട്ട ഞങ്ങൾ അതിന്റെ വീഡിയോ ഫുൾ എടുത്തിട്ടുണ്ട് കിച്ചു ആവേശത്തോടെ വീഡിയോ ഓൺ ചെയ്തു..... """പ്രാണനാഥൻ എനിക്ക് നൽകിയ പരമാനന്ദ രസത്തെ... !!"" പപ്പ്പ് """"" കുഞ്ഞാപ്പു ചുണ്ട് കൂട്ടി പിടിച്ചു ചിരി അടക്കാൻ പാട് പെട്ടു... ഷർട്ട് സുരേഷ് മാമന്റെ ആണെങ്കിലും അവരുടെ പ്രാണനാഥൻ വല്യേട്ടൻ ആണ്.... "" കുറുമ്പനും പിള്ളേരും ചിരി കടിച്ചമർത്തി...... വയസാംകാലത്തു തള്ളയുടെ ഇളക്കം..... കുഞ്ഞൻ ആ വീഡിയോ നോക്കി... എടാ ബാക്കി വീഡിയോ എവിടെ........ ഇതിൽ അവരുടെ പ്രാണനാഥൻ മാത്രം ഉള്ളൂ........ കിച്ചുവിന്റെ കൈയിലേക് ഫോൺ കൊടുത്തു കുഞ്ഞൻ.... അല്ല വാല്യേട്ട... "" ഞങ്ങളെ വലിച്ചു താഴെ ഇടും വരെ ഞങ്ങൾ എടുത്തതു ആണ്... അതും ശബ്ദം പോലും വയ്ക്കാതെ.... കിച്ചു ആ വീഡിയോ ഫുൾ നോക്കി... ഇയാളെ ഏല്പിച്ചപ്പോഴേ എനിക്ക് അറിയാം ഇത് കുളം ആകും എന്ന്.... ദേവൂട്ടൻ കട്ടിലിലെക്ക് ഇരുന്നു.... എടാ സച്ചു ഞാൻ ഫുൾ എടുത്തതാ.... അങ്ങനെ വരാൻ വഴി ഇല്ല...

കണ്ടോ അതിന് ശേഷം കറുത്ത വര മാത്രം അത്രേം സമയം... അതെന്താ... കിച്ചു സംശയത്തോടെ നിന്നു..... അവരുടെ ദുർമന്ത്രവാദം അതിൽ പതിയില്ല കിച്ചു.... ".... സാരമില്ല കാര്യങ്ങൾ എല്ലാം മനസിൽ ആയല്ലൊ അത്‌ മതി....... ദേ ഇവനെ വിളിച്ചു കൊണ്ട് പോയി കിടന്നു ഉറങ്ങാൻ നോക്ക്... കുഞ്ഞൻ തിരിഞ്ഞതും കണ്ണൊന്നു തള്ളി ആ കട്ടിൽ മുഴുവനും കയ്യും കാലും നിവർത്തി ഉറങ്ങി കഴിഞ്ഞിരുന്നു കുറുമ്പൻ...... നിങ്ങൾ പൊയ്ക്കോ ഇനി ഇവിടെ കിടന്നു ഉറങ്ങട്ടെ അല്ലേ രാത്രി കിടന്നു പേടിച്ചാലോ....... കുഞ്ഞാപ്പൂ അവന്റെ കയ്യും കാലും നേരെ ആക്കി കൂടെ കിടന്നു.......കുഞ്ഞനും ഡോർ അടച്ചു വന്നു വശത്തേക് കിടന്നു....... ജാനകി ഇതെങ്ങനെ മനസിൽ ആക്കി എന്നതും അവളിലൂടെ അറിയണം....... കുഞ്ഞൻ വിരൽ ഒന്ന് ഞൊടിച്ചു.. കേശു..... ""ഒരു ഗുരുവിൽ നിന്നു അല്ലാതെ മറ്റൊരു മാർഗത്തിലൂടെ ഈ കർമ്മങ്ങൾ ഒന്നും ഒരാൾക്കു സ്വായത്തം ആക്കാൻ കഴിയില്ല...... അപ്പോൾ കോകിലയ്ക്ക് ഒരു ഗുരു ഉണ്ട്........... അത്‌ ആ ജാതവേദൻ ആയിരിക്കും........ കുഞ്ഞാപ്പു കുറുമ്പന്റെ മുടിയിൽ പതിയെ തലോടി....... മ്മ്ഹ്ഹ് "".... അല്ല കാരണം ജാതവേദൻ അച്ഛനാൽ തളർന്നു കിടന്നവൻ ആണ്.... ഈ കർമ്മങ്ങൾ സ്വായത്തം ആക്കാൻ വർഷങ്ങളുടെ കഠിന അധ്വാനം വേണം.....

ചേന്നോത് വച്ചുള്ള നമ്മുടെ അറിവ് ശരി ആണെങ്കിൽ കോകിലാ അധികം പുറത്ത് പോയിട്ടില്ല ജാതവേദനും അധികം അവരുമായി കോൺടാക്ട് ചെയ്തിട്ടില്ല..... പിന്നെ ഒരു ഗുരുമുഖം ഇല്ലാതെ അവർ എങ്ങനെ ഇത് സ്വയത്വം ആക്കി...........കുഞ്ഞൻ വലത്തേ കൈ തലയ്ക്കു ഊന്നി കിടന്നു....... നീ പറഞ്ഞത് ശരിയാണ് ശങ്കു.... "" ഇനി മറ്റാരെങ്കിലും.... ഇല്ല അതിനും വഴി ഇല്ല കാരണം അങ്ങനെ ഒന്നുണ്ടെങ്കിൽ നന്ദേട്ടന്റെ അമ്മ അത്‌ പറഞ്ഞേനെ...... കേശു.... "" ജലന്ധരൻ ആണ് ജാതവേദൻ ആയി പുനർജനിച്ചത് .... അയാൾ സ്വത്വം മറന്നില്ല പഠിച്ച ദുര്മന്ത്രവാദങ്ങൾ ഒന്നും തന്നെ മറന്നില്ല...... എങ്കിൽ കോകിലയും അങ്ങനെ ആയിക്കൂടെ..... മുൻജന്മം അറിഞ്ഞൊരു ജീവിതം..... അത്‌ കൊണ്ട് ആയിരിക്കുമല്ലോ ജാതവേദൻ അവൾക് ഏട്ടൻ ആയത്........ ഏതോ ഒരു ജന്മത്തിൽ അവർ തമ്മിൽ ബന്ധം ഉണ്ട്.......ഒരുപക്ഷേ അയാൾക് സഹോദരി ആയിരുന്നിരിക്കാം അവർ.......... കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.... ഗുണ്ട് മുളകെ ഐ ലവ് യൂ... "" ങ്‌ഹേ.. "" ശബ്ദം കേട്ടതും കുഞ്ഞനും കുഞ്ഞാപ്പുവും ഒരുപോലെ കുറുമ്പന്റെ മുഖത്തേക് നോക്കി....... പാതി അടഞ്ഞ കണ്ണും ചുണ്ടിൽ ചെറിയ ചിരിയും....... അതെങ്ങനെ നമ്മളെ കണ്ട് അല്ലേ പഠിക്കുന്നത്... കുഞ്ഞൻ പല്ല് കടിച്ചു....

എന്റെ ലഡു ഇവിടെ താടി ഗുണ്ട് മുളകെ..... """ മലന്നു കിടന്നവൻ ആയത്തിൽ കുത്തി പൊങ്ങി ചുരുട്ടി പിടിച്ച വലത്തേ മുഷ്ടി കുഞ്ഞന്റെ മൂക്കിൽ ഇടിച്ചു......... അതേ പോലെ കമഴ്ന്നു കിടന്നു.. എന്റെ അമ്മേ.... "" എന്റെ മൂക്ക്...... മൂക്കും പൊത്തി ചാടി എഴുനെറ്റവൻ... എടുത്ത് അപ്പുറത്തെങ്ങാലും കൊണ്ട് ഇടെടാ.... മൂക്കിൽ ഒന്ന് പിടിച്ചു കുടഞ്ഞു കുഞ്ഞൻ.. ....... എടാ മോനെ..... വാ എഴുനേൽക്.... കുഞ്ഞാപ്പു തട്ടി വിളിച്ചു........ മിസിസ് കോകിലാ സുരേഷ് എന്നെ തൊടരുത്.... ഒരൊറ്റ കുതിപ്പിന് വലത്തെ കാൽ കുഞ്ഞാപ്പുവിന്റെ അടി വയറ്റിലെക്ക് ഇടിച്ചു നിന്നതും .......... കണ്ണൊന്നു തള്ളി കുഞ്ഞാപ്പു... പുല്ല് ഇവിടെ കിടന്നു ഉറങ്ങട്ടെ ഞാൻ അവന്മാരുടെ കൂടെ കിടന്നോളാം..... ഇല്ലങ്കിൽ എന്റെ കൊച്ചുങ്ങൾ ജനികാതെ തന്നെ അച്ഛൻ ഇല്ലാതെ ആകും.... കുഞ്ഞാപ്പു നേരെ നിവർന്നു നിന്നു....

( തുടരും ) NB ::::കോകിലയും ജലന്ധരനും തമ്മിൽ ഉള്ള ബന്ധം അവർ തമ്മിൽ ഉള്ള സംഭാഷണത്തിൽ part 44 പരയുന്നുണ്ട്.. പക്ഷെ അത്‌ ഇവർക്ക് അറിഞ്ഞു കൂടാ.... ഏട്ടൻ എന്ന് പറയുന്നതും നന്ദന്റെ അമ്മയുടെ വായിൽ നിന്നും വന്ന ഏതോ പൂർവ്വ ജന്മം ബന്ധം എന്ന് അറിയൂ...... പക്ഷെ ഇന്ന് ആദിശങ്കരനിൽ അത്‌ പൂർണ്ണമായും സംശയം ജനിപ്പിച്ചു കഴിഞ്ഞു ... അത്‌ ചേന്നോത് കുറുപ്പിലേക്കും അയാളുടെ സഹോദരി രമണികയിലേക്കും ഉള്ള് കാൽവയ്പു ആകട്ടെ.... അത്‌ അല്ലേ വിഷ്ണുവർദ്ധനും പറഞ്ഞത് ആ ഗ്രന്ധം കൈയിൽ എടുക്കാൻ തന്നെ സഹായിക്കാൻ ഇന്ദുചൂഡന്റെയും സത്യഭാമയുടെ കുഞ്ഞു വരും എന്ന്.... അതെല്ലാം സംഭവിക്കട്ടെ..... ( കുറുമ്പന്റെ കുറുമ്പുകൾ മാത്രം പ്രതീക്ഷിച്ചു ആരും വായിക്കരുത്... അത്‌ കഥയുടെ ഗതിയെ ബാധിക്കും നമ്മൾക് മുൻപിൽ വലിയൊരു കർത്തവ്യം ബാക്കി നില്കുന്നു.... എനിക്ക് അതിലേക് ഇറങ്ങി ചെല്ലണം..... അതിനിടയിൽ നമ്മുടെ കുറുമ്പൻ കുറുമ്പും കുഞ്ഞ് പ്രണയവും ആയി നിങ്ങൾക് ഒപ്പം കാണും.. )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story