ആദിശങ്കരൻ: ഭാഗം 55

adhishankaran

എഴുത്തുകാരി: മിഴിമോഹന

എന്റെ അമ്മേ.... "" എന്റെ മൂക്ക്...... മൂക്കും പൊത്തി ചാടി എഴുനെറ്റവൻ... എടുത്ത് അപ്പുറത്തെങ്ങാലും കൊണ്ട് ഇടെടാ.... മൂക്കിൽ ഒന്ന് പിടിച്ചു കുടഞ്ഞു കുഞ്ഞൻ.. ....... എടാ മോനെ..... വാ എഴുനേൽക്.... കുഞ്ഞാപ്പു തട്ടി വിളിച്ചു........ മിസിസ് കോകിലാ സുരേഷ് എന്നെ തൊടരുത്.... ഒരൊറ്റ കുതിപ്പിന് വലത്തെ കാൽ കുഞ്ഞാപ്പുവിന്റെ അടി വയറ്റിലെക്ക് ഇടിച്ചു നിന്നതും .......... കണ്ണൊന്നു തള്ളി കുഞ്ഞാപ്പു... പുല്ല് ഇവിടെ കിടന്നു ഉറങ്ങട്ടെ ഞാൻ അവന്മാരുടെ കൂടെ കിടന്നോളാം..... ഇല്ലങ്കിൽ എന്റെ കൊച്ചുങ്ങൾ ജനികാതെ തന്നെ അച്ഛൻ ഇല്ലാതെ ആകും.... കുഞ്ഞാപ്പു നേരെ നിവർന്നു നിന്നു.... 💠💠💠💠 പൂജകൾ പൂർത്തി ആക്കിയ കോകിലാ മുറിക്കു പുറത്തേക് ഇറങ്ങി ........ ആ മൂന്ന് ശവം ആരും കാണാതെ കുളത്തിൽ നിക്ഷേപിക്കണം """" മനസാലെ ചിന്തിച്ചവൾ ചുറ്റും നടന്നു........ കൂരിരുട്ടിനെ പോലും ഭേദിച്ചവൾ ഭ്രാന്തിയെ പോലെ ചായ്‌പിന്‌ ചുറ്റും നടന്നു......... എങ്കിലും ആ ശവങ്ങൾ.... ഞാൻ കൈവെള്ളയിലേക് തുപ്പി ഇട്ട വെറ്റില മുറുക്കിൽ ഞാൻ കണ്ടത് ആണ് ആറു കണ്ണുകൾ... അതെവിടെ....?

മുന്പോട്ട് നടന്ന കോകിലയുടെ കാലുകൾ എന്തിലോ തട്ടിയതും താഴേക്കു നോക്കിയവൾ.... മൂന്ന് പൂച്ച കുഞ്ഞുങ്ങൾ........ കുട്ടികൾ ഇരുന്ന ഷെയ്ഡിനു എതിർ വശത്തുള്ള ഷെയടിനു താഴെ കൂടി ഓടി കളിക്കുന്നു... ഓഹ്.. "" ഇതുങ്ങളുടെ തല വെട്ടം ആയിരിക്കും തെളിഞ്ഞു വന്നത്.... കർമ്മം പൂർത്തി ആക്കും മുൻപേ താഴെ വീണു കാണും........പല്ല് കടിച്ചവൾ അകത്തേക്ക് കയറി....... തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കാൻ ശ്രമം നടത്തി..... ദേഹത്തേക് കയറുന്ന മൂട്ടയുടെ കൊമ്പുകൾ ഉറക്കം നശിപ്പിക്കുമ്പോൾ ചാടി എഴുനേറ്റു..... ശേ.. "" ഒന്ന് മനസമാധാനത്തോടെ ഉറങ്ങാൻ കഴിയില്ല ..... കോകില എഴുനേറ്റു കൊണ്ട് കിടന്ന ബെഡ് ഒന്ന് തട്ടി കുടഞ്ഞു............. വർഷങ്ങൾ പഴക്കം കാണും.... എന്തൊരു പുളിച്ച മണം..... വെയിൽ ആയിട്ട് വേണം ഒന്ന് വെളിയിൽ ഇടാൻ ബെഡ് മടക്കി വച്ചവൾ താഴെക് ഇരുന്നു..... വെറും നിലത്തു തന്റെ ദേഹതിന്റെ ഭാരം കൊടുക്കുമ്പോൾ നെഞ്ചിൽ ആ ചുവന്ന ഷർട്ടും സ്ഥാനം പിടിച്ചു...... സ്വപ്നങ്ങളിൽ ആദിശങ്കരൻ സ്ഥാനം പിടിക്കുമ്പോൾ അവനെ വകഞ്ഞു കൊണ്ട് മറ്റൊരു രൂപം....... ഇരുണ്ട ശരീരത്തിലെ കറുത്ത രോമങ്ങൾ.... അലസം ആയി പാറി കിടക്കുന്ന മുടിയിഴകൾ.....പുകയില കറ പിടിച്ചു വരണ്ട ചുണ്ടുകൾ.... ഇടത്തെ തോളിലെ കരിമ്പൻ പിടിച്ച തോർത്ത്‌...... ഛീ...

"" ഇവൻ ഏതാ.. "" എന്റെ സ്വകാര്യ സ്വപ്നത്തിനു ഭംഗം ഏല്പിക്കാൻ വന്നവൻ.... ചാടി എഴുനേറ്റ് ചുറ്റും നോക്കി.... വല്യൊത്തു നിന്നും ചെറിയ വെട്ടം ചായ്പ്പിലേക് അരിച്ചിറിങ്ങി.... ആഹ്ഹ്.. "" സമയം ആയോ... എല്ലാവരും പോകുകയാണോ..... ചുണ്ടിൽ വിടർന്നു ചിരിയോടെ എഴുനേറ്റ് കുളിമുറിയിലേക്ക് പോയവൾ.... തിരികെ വന്നു.. പുളിയില കര നേര്യത് ദേഹത്തേക് ചുറ്റി മുന്പിലെ സിന്ദൂരചെപ്പിൽ നിന്നും കുങ്കുമം എടുത്ത് സീമന്ത രേഖയിൽ ചാർത്തി....... ആദിശങ്കരന്റെ ഭാര്യ പദവിയിലേയ്ക്കുള്ള കോകിലയുടെ ചുവടു വയ്പ്പ്....... "" ഇന്ന് എന്റെ മുൻപിൽ ആ പീറ പിള്ളേര് മാത്രം അവന്മാരെ എന്റെ നിയന്ത്രണത്തിൽ കൊണ്ട് വരും..... എന്നിട്ട് ഇന്ന് ആ നെഞ്ചിൽ തല ചായ്ച്ചു ഉറങ്ങും കോകിലാ....... "" 💠💠💠💠 മ്മ്ഹ്ഹ്.. "" എല്ലാവരും ഏറ്റുമാനൂർക്ക് പോയി... "" പോകട്ടെ ആയുസ്സിനു വേണ്ടി മഹാദേവന്റെ മുൻപിൽ കേഴട്ടെ...... അവന് തെറ്റി ഏത് തിരുനടയിൽ പോയി പ്രാർത്ഥിച്ചാലും കോകിലയുടെ വാൾ മുനയ്ക് രുചി നോക്കാൻ ഉള്ളത് ആണ് വല്യൊതെ ഓരോ ജീവനും......... എന്റെ ആദി ഒഴികെ...... ചുണ്ടിൽ ചെറു പുഞ്ചിരിയോടെ ഒരു കപ്പിലേക് ചായ പകർന്നു കോകിലാ അതുമായി പടികൾ കയറി കുഞ്ഞന്റെ മുറി ലക്ഷ്യം ആക്കി നടന്നു.....ആ മുറിയുടെ വാതുക്കൽ ചെന്നു നിന്നു.........

പതിയെ വാതിൽ തുറക്കുമ്പോൾ ചുണ്ടുകൾ വിറച്ചു.... മനസ് കൊണ്ട് പതിനേഴു വയസിലേക് കടന്നു അവൾ........ തലയിൽ കൂടി പുതപ്പു ഇട്ടു മൂടി കിടക്കുന്ന ആദിശങ്കരൻ..... കമഴ്ന്നു കിടക്കുന്ന രൂപത്തിന്റെ കാലും കയ്യും നാല് വശത്തേക്കു ആണെന്നു ആ പുതപ്പിലേ നിഴലിൽ കൂടി മാത്രം അറിയാം.......... ഇങ്ങനെ ആണോ കിടന്നു ഉറങ്ങുന്നത്... കള്ളൻ "" നാളെ എനിക്കും ഈ കിടക്കയിൽ ഒരു ഓരം വേണമെന്ന് അറിയില്ലേ..... "" ചായ കപ്പ്‌ ടേബിളിൽ വച്ചു കോകിലാ..... ചുണ്ട് ഒന്ന് കടിച്ചു....... ആ കമഴ്ന്നു കിടക്കുന്ന രൂപത്തിലേക് മാറും മുഖവും പൂഴ്ത്തി പുതപ്പിലൂടെ തന്റെ പല്ലിൽ തടഞ്ഞ ചെവിയിൽ പതിയെ കടിച്ചു....... അയ്യോ..... ""ഒരു നിലവിളി ആ മുറിയിൽ നിറഞ്ഞു... ചുണ്ടിൽ നിന്നും ചോര പൊടിച്ചു കൊണ്ട് കോകിലാ കട്ടിലിൽ നിന്നും താഴേക്കു വീണു..... എന്താ.... "" എന്താ ഇവിടെ ശബ്ദം കേട്ടത്... ആദിശങ്കരന്റെ ശബ്ദം പുറകിൽ നിന്നും കേട്ടതും വലത്തേ കൈ കൊണ്ട് പൊത്തിയ ചോര പൊടിക്കുന്ന ചുണ്ട്മായി കണ്ണ്‌ മിഴിച്ചു കോകിലാ...... നിങ്ങൾ എന്താ പെണ്ണുമ്പിള്ളേ ഇവിടെ....... കുഞ്ഞൻ കണ്ണുരുട്ടി.... ആദി...

"" നീ അപ്പോൾ അത്‌... കട്ടിലിലേക് കണ്ണു തള്ളി നോക്കിയവർ.. വല്യേട്ട...."" ഈ പെണ്ണുംപിള്ള എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു... അയ്യോ എന്റെ ചാരിത്ര്യം പോയെ... ഞാൻ ഇനി എന്റെ ശ്രീ... "" ബാക്കി പറയാതെ വാക്കുകൾ വിഴുങ്ങി കുഞ്ഞനെ ഒന്ന് ഇളിച്ചു കാണിച്ചു കുറുമ്പൻ.... മ്മ്.. "" പതിയെ തലയാട്ടി കുഞ്ഞൻ.... എന്താ വല്യേട്ടൻ ഇവിടെ ശബ്ദം കേട്ടത്.. കിച്ചു ഒരു ഷോർട്സ് മാത്രം ഇട്ടു കൊണ്ട് ഓടി വന്നു..... പോയി തുണി ഉടുക്ക് ചെറുക്കാ.. &&&*&% തള്ള മൂത്തു നില്കുവാ...... കുഞ്ഞൻ പല്ല് കടിച്ചതും കോകിലാ മുഖം താഴ്ത്തി... അയ്യേ... "" ശോ എന്റെ മാനം പോയി കിച്ചു സ്റ്റാൻഡിൽ കിടന്ന മുണ്ട് എടുത്തു ചുറ്റി... തന്റെ മാനം അല്ലേ പോയുള്ളു എന്റെ ചരിത്രവും ഭൂമി ശാസ്ത്രവും പോയി... "" കുറുമ്പൻ വലത്തേ ചെവിയിൽ ഒന്ന് പഠിച്ചു.... ആാാ.. "" എന്തോ കടി ആയിരുന്നു തള്ളേ....... കേസ് കൊടുക്കണം വല്യേട്ട... എനിക്ക് പ്രായ പൂർത്തി ആയിട്ടില്ല..... അതെന്താ ഞങ്ങൾ ആണ്കുട്ടികൾക് ചോദിക്കാനും പറയാനും ആരും ഇല്ലേ..... ഛീ... "" അധികം തിളയ്ക്കാതെ ചെക്കാ... എനിക്ക് ഒരു അബദ്ധം പറ്റി... എന്റെ ഭർത്താവിന്റെ മുറിയിൽ എനിക്ക് അവകാശപ്പെട്ട കിടക്കയിൽ നീ കയറി കിടന്നതു നിന്റെ തെറ്റ്..... ഭർത്താവോ...? ആര് ആരുടെ ഭർത്താവ്...?

നിനക്ക് എന്ത്‌ തോന്നിവാസവും വിളിച്ചു പറയാം എന്ന് ആയോ..... അവർക്ക് നേരെ കുഞ്ഞൻ കൈ ഉയർത്തിയതും പുറകെ വന്ന കുഞ്ഞാപ്പു ആ കൈയിൽ കടന്നു പിടിച്ചു.... അരുത് എന്ന് കണ്ണ്‌ കാണിച്ചു.... ആദി നീ പോലും അറിയാതെ നീ ചുവപ്പിച്ചത് ആണെന്റെ സീമന്ത രേഖ...... നിനക്ക്... നിനക്ക് എന്നോട് അല്പം പോലും പ്രണയം തോന്നുന്നില്ലേ......? നീ കുറച്ചു കുംകുമം വാരി വിതറി ചുവപ്പിച്ചാൽ ഞാൻ നിന്റെ ഭർത്താവ് ആകില്ല.... പുരുഷൻ അവന്റെ കൈകൾ കൊണ്ട് ഒരു നുള്ള് കുംകുമം പെണ്ണിന്റ സീമന്ത രേഖയിൽ ചാർത്തി അവൾക് നൽകുന്നത് ഒരു ആയുസിലേക് ഉള്ള് വാഗ്‌ദാനം ആണ്..... ഏത് പ്രതിസന്ധിയിലും അവളെ കൈ വിടില്ല എന്നുള്ള വാഗ്ദാനം..... അതിൽ അവന്റെ ഹൃദയരക്തവും അലിഞ്ഞു ചേർന്നിരിക്കും... എന്റെ ഹൃദയ രക്തത്തിനു ഒരു അവകാശി ഉള്ളൂ...... അത്‌ ഭദ്ര """ആണ്......... അല്ല.... """"""" അല്ല...... ഒരിക്കലും അല്ല അതിന് അവകാശി ഞാൻ മാത്രം ആണ്.........കുഞ്ഞന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു ഉലച്ചു കോകിലാ ഒരു ഭ്രാന്തിയെ പോലെ.......... വിടെടി.... "" നിയന്ത്രണം വിട്ട കുഞ്ഞന്റെ കൈ അവളുടെ കവിൾത്തടം പുകച്ചു......... വെറുതെ അടി വാങ്ങികൂട്ടാതെ അമ്മച്ചി.. "" ച്ചെ.. ആന്റിക്ക് താഴെ പോയി എന്തെങ്കിലും പണി ചെയ്തുടെ ...

കുറുമ്പൻ ചായ എടുത്ത് വായിലേക്ക് വച്ചതും മുൻപോട്ട് ആഞ്ഞു തുപ്പി.... എന്താടാ... "" കിച്ചു സംശയത്തോടെ നോക്കി.... ഉപ്പാ കുഞ്ഞേട്ടാ.... ഉപ്പിട്ട ചായയും ആയിട്ടാണോ രാവിലെ കാമുകനെ വളയ്ക്കാൻ ഇറങ്ങിയത്.... പോയി നല്ല ചായ ഇട്ടു കൊണ്ട് വാ.... എനിക്ക് ബൂസ്റ്റ്‌ ഇട്ട പാലും... വേണേൽ വന്നു ഇട്ടു കുടിച്ചോ.... എനിക്കും എന്റെ ഭർത്താവിന് മാത്രം ഉള്ളതെ ഞാൻ ഉണ്ടാക്കൂ.... ആദി വാ ""ഞാൻ കഴിക്കാൻ എടുക്കാം.... കോകിലാ മുന്പോട്ട് നടന്നു.... അപ്പോൾ ഞങ്ങളോ...? കിച്ചു കണ്ണ്‌ തള്ളി... പോയി പച്ച വെള്ളം കുടിച്ചോ.... "" എന്നെ ഭരിക്കാൻ വരാം എന്ന് ആരും കരുതണ്ട അഞ്ച് പേരും എന്റെ നിയന്ത്രണത്തിൽ ആണ്..... ഇന്ന് ഞാൻ ആജ്ഞാപിക്കും നിങ്ങൾ അനുസരിക്കും..... മറ്റുള്ളവരുടെ മുൻപിൽ മാത്രം എനിക്ക് കനക ആയാൽ മതി...... മ്മ്ഹ "" പുച്ഛിച്ചു ഒന്ന് ചിരിച്ചു കോകിലാ...... പണി പാളിയോ ""ശേ... "" കുഞ്ഞാപ്പു എളിയിൽ കൈ കുത്തി..... കനക..... "" ഒരു ചായ... താഴെ നിന്നും മറ്റൊരു ശബ്ദം കേട്ടതും കുട്ടികളുടെ കണ്ണുകൾ വിടർന്നു...... ഉണ്ണിമാ..... "" കുറമ്പൻ ആർത്തു വിളിച്ചു.... ആ ചിഞ്ചക ചക്ക... ആ ചിഞ്ചക ചക്ക....... കോകിലാന്റി ഉപ്പില്ലാത്ത നല്ല ഒരു ചായ ഇട്ടു കൊടുത്തേ... ശേ... "" അല്ല കനക ആന്റി....കുറുമ്പൻ പറഞ്ഞതും കണ്ണ്‌ തുറുപ്പിച്ചു കോകിലാ....... മ്മ്ഹ്ഹ്.. ""

അഹങ്കാരം ആകാം അത്‌ അമിതം ആകരുത്.... നിനക്ക് അറിയാം ഉണ്ണിമായോ എന്റെ രുദ്രച്ചനോ സത്യം അറിഞ്ഞാൽ നിന്റെ പദ്ധതി നടക്കില്ല എന്ന്..... പക്ഷെ കൂടെ കാണും അവർ ഞങ്ങള്ക് ഒപ്പം ദൈവത്തിന്റെ കൈ ഒപ്പ് പോലെ .... ഉണ്ണിമായുടെ മുൻപിൽ നിനക്ക് തനി സ്വരൂപം എടുക്കാൻ കഴിയില്ലല്ലോ....... ചെല്ല് നിനക്ക് ഉള്ള പണി പുറകെ വരുന്നുണ്ട്...... കുഞ്ഞാപ്പു അവൾക്കു നേരെ കൈ ചൂണ്ടി........ ഛെ... ""പല്ല് കടിച്ചവർ മുൻപോട്ട് നടന്നു.... അധികം ഞെക്കി പൊട്ടിക്കണ്ട.. പ്രായം ആയതാ പല്ല് ഇങ്ങു ഊരി പോരും..... കുറുമ്പൻ വിളിച്ചു പറഞ്ഞതും കുഞ്ഞനും കുഞ്ഞാപ്പുവും അവന് നേരെ തിരിഞ്ഞു...... ഇരു വശത്തും കൈ കെട്ടി നിൽക്കുന്ന വെല്യേട്ടനും കൊച്ചേട്ടനും സംശയത്തോടെ നോക്കി അവൻ... സത്യം ആയും ഞാൻ അല്ല പീഡിപ്പിക്കാൻ നോക്കിയത്.....എനിക്ക് പീഡിപ്പിക്കാൻ അറിയില്ല വാല്യേട്ട.... എന്റെ പീഡനം ഇങ്ങനെ അല്ല... അറിഞ്ഞിരുന്നേൽ നീ പീഡിപ്പിക്കുവോ....? കുഞ്ഞാപ്പു കണ്ണ്‌ തള്ളി... ശേ.. "" അങ്ങനെ ചോദിച്ചാൽ... നാണിച്ചു കൊണ്ട് നഖം കടിച്ചു കുറുമ്പൻ..... പെട്ടന്നു തല ഉയർത്തി.. അയ്യേ ഈ തള്ളയോ.... "" അവരെ എനിക്ക് പീഡിപ്പിക്കണ്ട........ നിന്റെ കള്ളത്തരം മുഴുവൻ ഞങ്ങൾ പൊക്കികൊള്ളം മോനെ....... കുഞ്ഞൻ തലയാട്ടി... എന്താ വാല്യേട്ട കാര്യം ...

"""കിച്ചു സംശയത്തോടെ നോക്കി... ഓ ഒന്നും ഇല്ലടാ പ്രായത്തിന്റെ ഒരു ഇളക്കം കാണുന്നു... "" കുഞ്ഞൻ സൂക്ഷിച്ചു നോകിയപ്പോൾ പതുകെ തല താഴ്ത്തി കുറുമ്പൻ.... 💠💠💠💠 ഉ....ഉ.....ഉണ്ണി........ഉണ്ണി മാമൻ ക്ഷേത്രത്തിൽ പോയില്ലേ..... "" കോകിലാ ഇറങ്ങി വരുമ്പോൾ നടുമുറിയിൽ പത്രം നിവർത്തി വച്ചു അതിലേക് കണ്ണ്‌ നട്ട് ഇരുപ്പുണ്ട് ഉണ്ണി.... ഇല്ല.. "" കുറച്ചു ഫയൽ നോക്കാൻ ഉണ്ട്.... അത്‌ കൊണ്ട് ഞാൻ ഇവിടെ തന്നെ നിന്നു....... ക... ക.. കമ്പനിയിൽ പോകുന്നുണ്ടോ....? ഇല്ല... പോകുന്നില്ല ഉണ്ണി തല ഉയർത്തി നോക്കി... കനക മാരീഡ് ആണോ...... സീമന്ത രേഖയിലേക് സംശയത്തോടെ നോക്കി.... എന്താ...? മനസിൽ ആയില്ല... വിവാഹം കഴിഞ്ഞത് ആണോ എന്ന്... ഇന്നലെ സിന്ദൂരം കണ്ടില്ല...... ആാാ...അ... അ.. അത്‌... ആ അതേ ഉണ്ണിമാമ.. പക്ഷെ എന്നോട് ഒരു സ്നേഹവും ഇല്ല ആൾക്ക്... എനിക്കും ഉണ്ട് ആഗ്രഹങ്ങൾ സ്നേഹത്തോടെ ഒരു വാക്ക് ഒരു നോട്ടം..... കോകിലയുടെ കണ്ണുകൾ മുകളിലേക്കു പോയി..... കനകയുടെ ആഗ്രഹം ഉടനെ സാധിക്കട്ടെ..."" ഉണ്ണി അത്‌ പറയുമ്പോൾ കനകയുടെ മുഖം വിടർന്നു.... ഉണ്ണിമാമാനു ഞാൻ ചായ എടുത്ത് കൊണ്ട് വരാം....അകത്തേക് ആവേശത്തോടെ പോകുമ്പോൾ ഉണ്ണി ഗൂഢമായി ചിരിച്ചു കൊണ്ട് പുറത്തേക് പോയി....... കേശു... "" ഉണ്ണിമാ വെറുതെ ഇവിടെ നിൽക്കില്ല..

"" നമ്മളിൽ നിന്നും സത്യം അറിയാത്തത് കൊണ്ട് അവർക്ക് അറിയാം നമ്മളെ അവൾ ബന്ധിച്ചിരിക്കുന്നു എന്ന സത്യം.... അത്‌ കൊണ്ട് ഈ ശക്തി നമുക്ക് ഒപ്പം ഉണ്ട്....... സ്‌ക്യൂസ്മീ... "" രണ്ട് പേരെയും മറുവശത്തേക് തള്ളി കുറുമ്പൻ മുൻപിലും ബാക്കി രണ്ടെണ്ണം പുറകെയും വന്നു..... മൂന്നും കൂടെ എവിടെ പോവാ..... കുഞ്ഞൻ സംശയത്തോടെ നോക്കി അമ്മച്ചിക്ക് പണി കൊടുക്കാൻ പോവാ.... സച്ചു ആവേശത്തോടെ പറഞ്ഞു കൊണ്ട് മൂന്നും മുൻപോട്ട് പോകുമ്പോൾ പരസ്പരം നോക്കി കുഞ്ഞനും കുഞ്ഞാപ്പുവും...... 💠💠💠💠 ചായയുമായി നടുമുറിയിൽ വന്നതും കോകിലാ ഒരു നിമിഷം നിന്നു.... കണ്ണുകളിൽ അഗ്നി ആളി കത്തി...... അകത്തേക്കു സംശയത്തോടെ കടന്നു വരുന്നവൻ....ചുറ്റും പകപ്പോടെ നോക്കുന്നുണ്ട് അവന്റ നെറ്റിചുഴിയിൽ തെളിഞ്ഞു നിൽക്കുന്ന മുദ്ര......... മ്മ്ഹ്ഹ് """ വിനായകൻ... ഞാൻ തച്ചുടച്ചവൻ..... പെട്ടന്നു തന്നെ കോകിലയുടെ ഭാവം മാറി..... ചിരിയോടെ അവന് അടുത്തേക് വന്നു..... സച്ചുവും കിച്ചുവും...... സംശയത്തോടെ ആകാശ് ചിരിക്കുന്നവളുടെ മുഖത്തേക്ക് നോക്കി... അവർ ഇവിടെ ഉണ്ടല്ലോ എന്താ പേര്...? അവന്റെ താടി തുമ്പിൽ പിടിച്ചവൾ..... ആകാശ്.... "" അവരുടെ രുക്കു ..... രുക്കുഅമ്മ ആണോ..... ആയിരിക്കും ബാക്കി എല്ലാവരെയും ഞാൻ കണ്ടു...... ആകാശേട്ടാ... ""

കുറുമ്പൻ വെളിയിൽ നിന്നും ഓടി അവന്റെ മുന്പിലേക് ചാടി...... ആ ഞാൻ രുക്കുഅമ്മയുടെ ചോദിക്കുവാരുന്നു നിങ്ങളെ പറ്റി.... ആകാശ് ചിരിയോടെ പറഞ്ഞു.... രു.. രു... രുക്കുവമ്മയോ... ആര്...? ഈ അമ്മച്ചിയോ... കുറുമ്പൻ സംശയത്തോടെ നിന്നതും കോകിലാ ചിരിയോടെ ചായയുമായി പുറത്തേക് നടന്നു.... എടൊ മനുഷ്യ ഈ പോയത് ആണോ രുക്കുവമ്മ... അതാണ് പണ്ട് തന്റെ കയ്യും കാലും തല്ലി ഓടിച്ച കോകിലാ....... കോ... കോ... കോകിലയോ... അവർ എങ്ങനെ ഇവിടെ...? അ.... അ.. അവർ എങ്ങനെ എന്റെ കയ്യും കാലും ഒടിച്ചു..... ആകാശ് ആകെ സംശയത്തോടെ നോക്കി... അത്‌ തനിക് ബോധം വീഴുമ്പോൾ അറിയും....ഈ തള്ളക്ക് വല്യേട്ടനോടുള്ള പ്രേമം മൂത്തു വന്നതാ ഇവിടെ...... അലവലാതി... ""എന്നിട്ട് രുദ്രച്ഛനോട്‌ പറഞ്ഞില്ലേ... വല്യേട്ടനും ഒന്നും പറഞ്ഞില്ലെ..... മ്മ്ഹ... "" ഇല്ല... കുറുമ്പൻ ആകാശിനോട് കാര്യങ്ങൾ വിശദീകരിച്ചതും അല്പം ഭയത്തോടെ നോക്കിയവൻ..... ദേവൂട്ട.. "" ഇനി എന്ത്‌ ചെയ്യും നമ്മൾ......ചോദിച്ചു കൊണ്ട് ആകാശിന്റെ കണ്ണുകൾ താഴേക്കു പോയി..... ഇതെന്താ നിന്റെ കാലിൽ നിറയെ ചേറും ചെളിയും........ പോയി കാല് കഴുക്..... ആകാശ് ശാസിച്ചതും കുറുമ്പൻ ഉറക്കെ പൊട്ടി ചിരിച്ചു..... ബുഹ.. ബുഹഹഹ... ബുഹഹഹ..... അമ്മച്ചിക്ക് ഒരു എന്റർടൈൻമെന്റ്.... ""

സച്ചുവേട്ടൻ താഴേക്കുള്ള പൈപ്പ് മുഴുവൻ ബ്ലോക്ക് ആക്കി....... ഇനി ഇത് തുടയ്ക്കണം എങ്കിൽ കിണറ്റിൽ നിന്നും വെള്ളം കോരി കൊണ്ട് വരണം.... ആ ചിഞ്ചക ചക്ക......പണി തുടങ്ങി മോനെ...... ദേവൂട്ടൻ കുഞ്ഞു മീശ പിരിച്ചു... 💠💠💠💠 ഇത് ആരാ ഇവിടെ എല്ലാം വൃത്തികേട് ആക്കിയത്........ കനകെ.... "" ഉണ്ണിയുടെ ശബ്ദം ഉയർന്നതും അടുക്കളയിൽ നിന്നും ഓടി വന്നവർ...... ഈ തറ കണ്ടില്ലെ.... "" തനിക് ഇത്‌ ഒന്ന് തുടച്ചു കൂടെ...... ഉണ്ണിയുടെ ശബ്ദം ഉയർന്നു.. അത്‌ ഉണ്ണിമാമ കുട്ടന്റെ കുറുമ്പ് ആണ് അത്‌... ഉള്ളിലെ അമർഷം അടക്കി പിടിച്ചവൾ..... അതിനാണ് തനിക് ശമ്പളം തരുന്നത്..... ഉണ്ണിയുടെ ശബ്ദം കനച്ചതും ബക്കറ്റും കൊണ്ട് വെള്ളം എടുക്കാൻ പോയവൾ....... വെള്ളം ഇല്ല എന്തോ കംപ്ലയിന്റ് ഉണ്ട് കനക കിണറ്റിൽ നിന്നും കോരി കൊണ്ട് വന്നു തുടച്ചാൽ മതി......... ഏറ്റു..... "" ഉണ്ണിയുടെ ശബ്ദം മുകളിൽ നിന്നും കേട്ട കുട്ടിച്ചാത്തമാർ നാലും തുള്ളിചാടി ബാൽക്കണിയിൽ കിണർ കാണാൻ പറ്റുന്ന ഭാഗത്തേക്ക്‌ ഓടി........ എടാ... അത്‌ കണ്ടോ...... സച്ചു കൈ ചൂണ്ടിയതും പിള്ളേരുടെ കണ്ണുകൾ കിണറിനു മറുപുറത്തേക് പോയി......... താഴെ കിടക്കുന്ന ഉണങ്ങിയ ഓല വലിച്ചു കൊണ്ട് വരുന്ന സുരേഷ് മാമൻ......... കുഞ്ഞേട്ട... "" കോകിലയുടെ ഭർത്താവ് ലാൻഡഡ്.... കുറുമ്പൻ സച്ചുവിന്റെ കഴുത്തിൽ ആഞ്ഞു ഞെക്കി......... നാലുപേരും കൂടി ആകാശ് ഉൾപ്പടെ ആകാംഷയോടെ നോക്കി നിന്നു ആ ശുഭ മുഹൂർത്തത്തിന് സാക്ഷി വഹിക്കാൻ.......( തുടരും ).......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story