ആദിശങ്കരൻ: ഭാഗം 56

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഏറ്റു..... "" ഉണ്ണിയുടെ ശബ്ദം മുകളിൽ നിന്നും കേട്ട കുട്ടിച്ചാത്തമാർ നാലും തുള്ളിചാടി ബാൽക്കണിയിൽ കിണർ കാണാൻ പറ്റുന്ന ഭാഗത്തേക്ക്‌ ഓടി........ എടാ... അത്‌ കണ്ടോ...... സച്ചു കൈ ചൂണ്ടിയതും പിള്ളേരുടെ കണ്ണുകൾ കിണറിനു മറുപുറത്തേക് പോയി......... താഴെ കിടക്കുന്ന ഉണങ്ങിയ ഓല വലിച്ചു കൊണ്ട് വരുന്ന സുരേഷ് മാമൻ......... കുഞ്ഞേട്ട... "" കോകിലയുടെ ഭർത്താവ് ലാൻഡഡ്.... കുറുമ്പൻ സച്ചുവിന്റെ കഴുത്തിൽ ആഞ്ഞു ഞെക്കി......... നാലുപേരും കൂടി ആകാശ് ഉൾപ്പടെ ആകാംഷയോടെ നോക്കി നിന്നു ആ ശുഭ മുഹൂർത്തത്തിന് സാക്ഷി വഹിക്കാൻ....... എടാ നീ പോയി വല്യേട്ടനെയും കൊച്ചേട്ടനെയും വിളിച്ചോണ്ട് വായോ.... സച്ചു പറഞ്ഞതും കിച്ചു ഓടി കഴിഞ്ഞിരുന്നു.......... ശേ "" അയാൾ എന്തെടുക്കുവാ അവിടെ.. കുറുമ്പൻ അക്ഷമയോടെ നോക്കി........വലതു കൈയിലേ വലിയ ഓല മുറുക്കെ പിടിച്ചു തെങ്ങിന്റെ മുകളിലേക്കു നോക്കി നെടുവീർപ്പിടുന്ന സുരേഷ്...... മണ്ട പോയ തെങ്ങിൽ നോക്കി സമയം കളയാതെ എന്റെ മാമ.... "" കുറുമ്പൻ പല്ലു കടിച്ചു.... എന്താടാ ഇവിടെ... ""

കുഞ്ഞനും കുഞ്ഞാപ്പുവും കിച്ചുവിന് ഒപ്പം വന്നു..... ദാ അത്‌ നോക്ക്... "" വെള്ളം കോരുന്ന ഭാര്യ... ഓല പെറുക്കി നടക്കുന്ന ഭർത്താവ്.. "".... ആകാശ് പറഞ്ഞതും രണ്ടും അങ്ങോട്ട് നോക്കി..... അണച്ചു കൊണ്ട് ഒരു തരത്തിൽ വെള്ളം കോരി സകല ദേഷ്യവും ആവാഹിച്ചു ബക്കറ്റിലേക് ഒഴുക്കുന്ന കോകിലാ..... ഹോ.. "" ആ ബക്റ്റിന്റെ ഒരു അവസ്ഥയെ ... കുഞ്ഞാപ്പു തല ഒന്ന് കുടഞ്ഞു......സുരേഷിനെ നോക്കി.... എല്ലാവരുടെയം കണ്ണുകൾ അവിടേക്കു പോയി ...... ഓലയുമായി മുന്പോട്ട് നടന്ന സുരേഷ് വെള്ളം കോരുന്ന കോകിലയെ കണ്ടതും ഒരു നിമിഷം നിന്നു...... കൈയിൽ ഇരുന്ന ഓല താനെ താഴേക്കു വീണു.... കണ്ണുകൾ അവളുടെ അഭൗമ സൗന്ദര്യത്തിൽ ഉടക്കി........ ചുണ്ടുകൾ വികാരങ്ങൾക് കടിഞ്ഞാൺ ഇട്ടു കൊണ്ട് കടിച്ചു..... അടുത്ത തൊട്ടി വെള്ളം ബക്കറ്റിലേക് ഒഴിച്ച കോകിലാ നിവർന്നതും മുൻപിൽ നിൽക്കുന്നവൻ........... പരസ്പരം കണ്ണുകൾ ഉടക്കി... ഇരുണ്ട ശരീരം. അതിലെ കറുത്ത രോമങ്ങൾ... .... എവിടെയോ കണ്ടു മറന്ന രൂപം അവൾ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.... തലേന് സ്വപ്നത്തിൽ ആദിശങ്കരനെ ഭേദിച്ച് വന്നവൻ... കോകിലാ അവനെ സൂക്ഷിച്ചു നോക്കുമ്പോൾ തിരികെ അവന്റെ കണ്ണുകളിൽ വികാര തുള്ളിച്ച.... ആാാ... ആാാ... ആാാ... ആാാ.. താനനന്ന " താനനന്ന " താനനന്ന " .....

പുറകിൽ മനോഹരം ആയ ബിജിഎം കേട്ടതും കുഞ്ഞൻ കുറുമ്പനെ നോക്കി.... ചാന്തുപൊട്ട് സിനിമേല് ബിജിഎം ആണ് വാല്യേട്ട.... കടപ്പുറം ഇല്ലങ്കിലും ഒരു കിണർ ഉണ്ടല്ലോ അത്‌ മതി...... "" ആാാ... ആാാ... ആാാ... ആാാ....താനനന്ന "താനനന്ന " ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്...... കുറുമ്പന്റെ കുഞ്ഞ് മനസ് ചെറിയ ഒരു സ്വപ്നലോകത്തേക് പോയി...........അവിടെ കോകിലയും സുരേഷും മാത്രം........ ആാാ... ആാാ... ആാാ... ആാാ....താനനന്ന "താനനന്ന " ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്..........പാട്ടിനൊത്ത് ഓടുന്ന കോകിലയും സുരേഷും....... നഖം കടിച്ചവൻ ആസ്വദിക്കുമ്പോൾ വലിയൊരു ശബ്ദം കേട്ടു ഞെട്ടി ഉണർന്നു.... എന്താ.. "" കണ്ണൊന്നു തള്ളി.... നനഞ്ഞ കോഴിയെ പോലെ നിൽക്കുന്ന സുരേഷ്.... മുന്പിലേ ബക്കറ്റിലെ വെള്ളം അയാളുടെ തലയിൽ കൂടി കമഴ്ത്തിയിരുന്നു കോകിലാ........ എന്താ കുഞ്ഞേട്ടാ സംഭവിച്ചത്..... കുറുമ്പൻ കണ്ണൊന്നു തിരുമ്മി...... അയാൾ നോക്കി നിന്നു എന്തൊക്കെയോ ഭാവങ്ങൾ കാണിച്ചു...ആ തള്ള വെള്ളം എടുത്തു തലയിൽ കൂടി ഒഴിച്ചു..... ആകാശ് അവിടേക്കു നോക്കി.....

നാറ്റം സഹിക്കാൻ വയ്യാണ്ട് കുളിപ്പിച്ചത് ആയിരിക്കും..... സോപ്പും ചകിരി കൂടി കൊടുത്തിരിക്കുന്നേൽ കുളിസീൻ കാണാമായിരുന്നു..... കുറുമ്പൻ എത്തി നോക്കി.. ശങ്കു പണി ആയോ.. ""....ഇടപെടണോ.... കുഞ്ഞാപ്പു മുന്പോട്ട് ആഞ്ഞതും കൈയിൽ പിടിച്ചവൻ........ വേണ്ട... "" അതിൽ നമ്മൾ ഇടപെടേണ്ട... കാരണം വശീകരണമന്ത്രത്തിന്റെ ശക്തി ആണത്..... അവൾ എന്റെ പുറകെ നടക്കുമ്പോൾ എനിക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് അവളും അനുഭവിക്കട്ടെ...... കുഞ്ഞൻ മുണ്ട് മടക്കി കുത്തി അകത്തേക്കു പോയി..... ഓരോ മാരണങ്ങൾ എവിടുന്നു വരുന്നോ...? ദേഷ്യത്തിൽ ബക്കറ്റ് കൊണ്ട് തറയിലേക് വച്ചു കോകിലാ.......... ഓഓഓ.. "" അവൻ മനഃപൂർവം ആണ് ഇവിടെ എല്ലാം ചെളി തേച്ചത്............ അവൻ ആ ഉണ്ണി ഇവിടെ ഇല്ലായിരുന്നു എങ്കിൽ ഈ ചെളി മുഴുവൻ ആ നരന്തു ചെറുക്കനെ കൊണ്ട് നക്കി തുടപ്പിച്ചേനെ................ """ മുഴുവൻ തുടച്ചു കൊണ്ട് നടു ഒന്ന് നിവർത്തി സെറ്റിയിലേക് ഇരുന്നു. ...... കോകിലാന്റി.... ""തറ തുടച്ചു കഴിഞ്ഞോ... അയ്യോ ഇങ്ങനെ ഇരിക്കാൻ പാടില്ല.....

ദേ ആ മൂലയിൽ നിറയെ തുണികൾ ഉണ്ട് അലക്കാൻ...... കിച്ചു അത്‌ പറയുമ്പോൾ കണ്ണൊന്നു തള്ളി കോകിലാ.... അത്‌.. ഇവിടെ വെള്ളം ഒന്നും ഇല്ല... "" ഞാൻ പിന്നെ എങ്ങനെ നനയ്ക്കും........ കോരണം അതിന് അല്ലേ കിണർ ഉള്ളത്... ധാരാളം വെള്ളം ഉണ്ട്..... എടാ... "" നിന്നെ ഞാൻ.. കിച്ചുവിനു നേരെ ചൂണ്ടു വിരൽ ഉയർത്തി വന്യതയോടെ ചാടി എഴുനെറ്റവൾ....... കനക.... ഒരു ചായ..... ഉണ്ണി അകത്തു നിന്നും വിളിച്ചു പറഞ്ഞതും പല്ല് കടിച്ചു കനക.... പറയണോ അച്ഛനോട് ആന്റി പണി എടുക്ക്ന്നില്ല ഇന്ന്... നല്ല കുട്ടി ആണെന്നുള്ള ഇമേജ് പോകും.... അല്ലങ്കിൽ ചായ ഉണ്ടാക്കി കൊടുത്തിട്ട് പോയി അലക്കാൻ നോക്ക്..... ഛെ "" ഇതെന്താ ഹോട്ടലോ... നിന്റെ അച്ഛൻ എന്താ ചായ കാണാതെ കിടക്കുവാണോ.... " ഏഴാമത്തെ ചായ ആണ്... കാലൻ.... പല്ല് കടിച്ചു തറ ഇളക്കി ബക്കറ്റും തുണിയുമായ് അകത്തേക്ക് പോയവർ...... 💠💠💠💠 പേരു പറഞ്ഞില്ല.... "" """ ശബ്ദം കേട്ടതും അടുക്കളപുറത്തെ വാതുക്കലേക്ക് നോക്കി കോകിലാ......... ശൃംഗാര ചുവയോടെ നില്കുന്ന മനുഷ്യൻ... താൻ ഏതാടോ...?

കുറെ നേരം ആയല്ലൊ പുറകെ നടക്കുന്നു താൻ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ..... തിളച്ച ചായ ഗ്ലാസിലേക് ആയതിൽ ഒഴിച്ചവർ.... കുട്ടി എന്തിനാ ചൂട് ആകുന്നത്..... ഞാൻ ഇവിടുത്തെ ജോലിക്കാരൻ കുട്ടി ഇവിടുത്തെ ജോലിക്കാരി....... ഞാനോ.. ഞനോ... ഞാൻ ആണോ ഇവിടെത്തെ ജോലിക്കാരി.... ഞാൻ ഇവിടുത്തെ മരുമകൾ ആണെടോ... കണ്ണ്‌ ഉരുട്ടിയതും സുരേഷ് നിന്നു ചിരിച്ചു.... അത്‌ സത്യം ആണ് കുട്ടി ... ദുർഗപ്രസാദ് അങ്ങുന്നിനു മോനെ പോലെ ആണ് ഞാനും...അപ്പോൾ തെറ്റിയില്ല മരുമകൾ തന്നെ.. ഒരുപാട് പെണ്ണ് കണ്ടു് ഞാൻ പക്ഷെ ആദ്യം ആയിട്ടാണ് ഒരു പെൺകുട്ടി മനസിൽ കയറിയത്..... ഉണ്ണികുഞ്ഞ് പറഞ്ഞു പുതിയ ജോലിക്കാരി വന്നു എന്ന് പക്ഷെ ഇത്രയും സുന്ദരി ആണെന്ന് വിചാരിച്ചില്ല.... എനിക്കിഷ്ടായി """"...മടിക്കുത്തിൽ നിന്നും നാലു മൂവാണ്ടൻ മാങ്ങാ കയ്യിൽ എടുത്തവൻ പുറത്തു നിന്നും സ്ലാബിലേക് വച്ചു....... വരട്ടെ.... ""ചെറു നാണത്തോടെ ഓടുന്നവനെ അറപ്പോടെ നോക്കി കോകിലാ തിരിഞ്ഞതും പിന്നിൽ കുഞ്ഞനും കുഞ്ഞാപ്പുവും......... ആദി... "" അവൻ ഏതാ.... അവൻ എന്നെ ശല്യം ചെയ്യുന്നു..

. ഞാൻ നിനക്ക് മാത്രം അവകാശപ്പെട്ടത് ആണെന്ന് പറ അവനോട്....... കോകിലാ കുഞ്ഞന്റെ അടുത്തേക് വന്നു ആ നെഞ്ചിലേക് കൈ വച്ചതും പുറകോട്ട് പിടിച്ചു തള്ളിയവൻ..... നിനക്ക് അറപ്പ് തോന്നുന്നുണ്ട് അല്ലേ... "" അതിലും നൂറ് ഇരട്ടി അറപ്പാണ് എനിക്ക് നിന്നെ കാണുന്നത് തന്നെ............ നിന്നെ ഞാൻ വെറുതെ വിടുന്നത് എന്ത്‌ കൊണ്ടന്നു നിനക്ക് തന്നെ അറിയാം....... പക്ഷെ നിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കോകിലാ...... വരും അവൾ ഭദ്ര... "" എന്റെ പെണ്ണ്...... അന്നു നിന്റെ അന്ത്യം കുറിക്കും അവൾ... ഹഹഹ... ""ആദി നിനക്ക് തെറ്റി അവൾക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല.... എന്റെ ജീവൻ എടുക്കാൻ അവൾക്കു കഴിയും പക്ഷെ അതിന് അവൾ താണ്ടേണ്ട കടമ്പകൾ ഏറെ ആണ്..... വെറുമൊരു കൊച്ചു പെണ്ണായ അവൾക് അതിന് കഴിയില്ല........ അവളെക്കാൾ നൂറിരട്ടി ശക്തി ആർജിച്ചവൾ ആണ് ഞാൻ.......... കൂടിപ്പോയാൽ വെറും രണ്ട് മാസം ശ്വശ്വതം അല്ലാത്ത ഈ പ്രണയത്തിന്റെ ആയുസ്........ മാറി നില്ക്കു.. "" നമ്മുടെ ഉണ്ണിമാമന്‌ ചായ കൊടുക്കട്ടെ.... ആദിക്ക് വേണോ ചായ.....

ചുണ്ടിൽ ഗൂഡ മന്ദസ്മിതത്തോടെ ചോദിച്ചവൾ ചായയുമായി മുന്പോട്ട് പോയി....... 💠💠💠💠 ശങ്കു... """ കുഞ്ഞാപ്പു വിളിക്കുമ്പോൾ നെറ്റിയിൽ തിരുമ്മിയ കൈവിരൽ താഴ്ത്തി അവൻ നോക്കി...... കേശു... "" അവൾ പറഞ്ഞത് ശരിയാണ്... ഭദ്ര അവൾ കുഞ്ഞാണ്.... അവളുടെ ഉള്ളിൽ എന്നോടുള്ള പ്രണയം മാത്രം ആണ്....... കോകിലാ പറഞ്ഞ കടമ്പകൾ അതെന്താണ്...? എന്തായാലും രണ്ടും കല്പിച്ചവൾ ഇവിടേക്ക് വരില്ല.... വെറും ഒരു പ്രണയം മാത്രം സ്വന്തം ആക്കാനുള്ള വ്യഗ്രതയിൽ അവൾ ഇവിടെക്ക് വരില്ല അത്രയ്ക്ക് ബുദ്ധിശൂന്യത അവൾ കാണിക്കില്ല.......... കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു... ശങ്കു ഭദ്രയ്ക്ക് നിന്നോട് ചേരുമ്പോൾ പ്രണയം മാത്രം ആണുള്ളത്... അവൾ സ്വയം തിരിച്ചു അറിയില്ല.....അവൾ ഒരിക്കലും തിരിച്ചറിയില്ല എന്നുള്ള വിശ്വാസം ആണ് തള്ളയ്ക്ക് ഉള്ളത്........ ആദ്യം നമ്മൾ രുദ്രച്ഛനിൽ നിന്നും അറിയാൻ ഏറെ ഉണ്ട്..... കാവിലെ പൂജയ്ക്കു ശേഷം എല്ലാം പറയാം എന്ന് അല്ലേ രുദ്രച്ഛൻ പറഞ്ഞത്... അത്‌ വരെ കാത്തിരിക്കാം നമുക്ക്... പിള്ളേർ എന്തിയെ... ? കുഞ്ഞൻ തല ഉയർത്തി നോക്കി..... കോകിലയെ കൊണ്ട് തുണി മുഴുവൻ അലക്കിക്കുന്നു.... "" കുഞ്ഞാപ്പു ചാരു പാടിയിലേക് കിടന്നു...... പതിയെ കണ്ണുകൾ മയക്കത്തിലേക് പോകുമ്പോൾ നെല്ലി മല മൂപ്പന്റെ വാക്കുകൾ അവന്റ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നു........ ( part 51 പറയുന്നുണ്ട് കുഞ്ഞാപ്പു ആ കുളക്കടവിൽ ഒളിഞ്ഞു നിന്നു കേട്ടതു )....

"""""""""ഭദ്ര നിന്റെ ഇളം ചുണ്ടിലെ ലഹരി നുണയാൻ വര്ഷങ്ങളോളം കാത്തിരിക്കുന്ന എന്നെ നീ നിരാശപ്പെടുത്തി അവനെ പുണരുന്നത് കാണാൻ വയ്യ എനിക്ക്..... ഭദ്ര......"" എൻറെ കുഞ്ഞിന് ജന്മം കൊടുക്കണ്ടവൾ ആണ് നീ......... സ്വന്തം ആക്കും നിന്നെ ഞാൻ...... നെല്ലിമല മൂപ്പന് മാത്രം സ്വന്തം... രണ്ട് മാസം കൂടി കഴിഞ്ഞാൽ നിനക്ക് പതിനേഴു വയസ്.. നീ എനിക്ക് സ്വന്തം ആകുന്ന ദിവസം ..... ഹഹഹ... ഹഹഹ...... """""" ആഹ്ഹ്... "" ചാടി എഴുനെറ്റവൻ ചുറ്റും നോക്കി... മുഖത്തെ വിയർപ്പ് ഒപ്പി...... """""""രണ്ട് മാസം കൂടി കഴിഞ്ഞാൽ നിനക്ക് പതിനേഴു വയസ്.. നീ എനിക്ക് സ്വന്തം ആകുന്ന ദിവസം .....""""മൂപ്പന്റെ വാക്കുകൾ വീണ്ടും വീണ്ടും ഉള്ളിൽ ഇട്ടു ചിക്കി ചികഞ്ഞു കുഞ്ഞാപ്പു..... ഇത് തന്നെ അല്ലേ കോകിലയിൽ നിന്നും അല്പം മുൻപ് കേട്ടതും.... കൂടിപ്പോയാൽ രണ്ട് മാസം കൂടി മാത്രം നിലനിൽക്കുന്ന പ്രണയം.... "" അപ്പോൾ ഭദ്രയുടെ പതിനേഴു വയസ് അന്നു വലിയൊരു ദുരന്തത്തെ അഭിമുഖീകരിക്കണം അവൾ....... ഇല്ല ഞാൻ സമ്മതിക്കില്ല.... എന്റെ ശങ്കുവിന്റെ പെണ്ണാണ് അവൾ.....

എന്റെ പാതി രക്‌തം എന്റെ സഹോദരി...... അവൾ കൂടി ചേരേണ്ടത് മഹാദേവനിൽ മാത്രം.......... എടാ കേശു.... " നീ എന്താ ആലോചിക്കുന്നത്... കുഞ്ഞൻ തട്ടി വിളിച്ചതും കുഞ്ഞാപ്പു ഞെട്ടി നോക്കി... ഏയ് ഒന്നും ഇല്ല ഒരു സ്വപ്നം കണ്ടു... ശ്വാസം ഒന്ന് വലിച്ചു വിട്ടു കുഞ്ഞാപ്പു... 💠💠💠💠 കൊച്ചേ പിള്ളേര് നിന്നെ വല്ലാണ്ട് ബുദ്ധിമുട്ടിച്ചോ.. "" തങ്കു കുളി കഴിഞ്ഞു അടുക്കളയിലേക് വരുമ്പോൾ പാത്രങ്ങൾ എല്ലാം അടുക്കി വയ്ക്കുകയാണ് കോകിലാ..... ഇല്ല തങ്കു അമ്മേ.. """എന്റെ സ്വന്തം അനുജൻമാർ അല്ലേ എനിക്ക് ഇതൊരു ബുദ്ധിമുട്ട് ആണോ... എന്നായാലും എല്ലാം ഞാൻ തന്നെ വേണ്ടേ ചെയ്യാൻ... എന്താ കൊച്ചേ പറഞ്ഞത്..? തങ്കു ഒരു ആവർത്തി കൂടി ചോദിച്ചു........ അല്ല.. "" കൗസു ഏടത്തി ഇനി ജോലിക്ക് വരില്ല പിന്നെ ഞാൻ അല്ലേ ഉള്ളൂ എന്ന് പറഞ്ഞതാ...... ആ... അത്‌ ശരിയാ.... നിന്നെ അല്ലേലും ഞങ്ങള്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു.... അല്ലേ ശോഭേ...തങ്കു നിർവൃതിയോടെ നോക്കി...... അതേ നാത്തൂനേ..... "" നല്ല വൃത്തിയോടെ കാര്യങ്ങൾ നോക്കിയിട്ടുണ്ട് കനക.... ഇനി കൗസു വരണ്ടാ എന്ന് പറയാം കനക മതി ........

ശോഭ അത്‌ പറയുമ്പോൾ കോകിലയുടെ നാവിൽ ഗൂഢമായ ചിരി വിടർന്നു...... 💠💠💠💠 അവൾ പ്രതീക്ഷിച്ചില്ല അല്ലേഡാ ഉണ്ണി നീ ഇവിടെ നില്കും എന്ന്.... "" രുദ്രൻ കട്ടിലിന്റെ പാടിയിലേക് ചാരി കിടക്കുമ്പോൾ ജാനകി വരച്ച ചിത്രവുമായി ഉണ്ണി കട്ടിലിൽ ഇരുന്നു...... മ്മ്ഹ്ഹ് "" ഇല്ല രുദ്രേട്ട...... രാവിലെ അവൾ കുഞ്ഞൻ ആണെന്ന് കരുതി ദേവൂട്ടനെ ആണ് കയറി പിടിച്ചത്.... അവന്മാർ പറഞ്ഞില്ല എങ്കിലും ഞാൻ കേട്ടു അകത്തെ ബഹളം.... പാവം ചെക്കന്റെ വലത്തെ ചെവി ചുവന്നു തിണിർത്തു കിടപ്പുണ്ട്.... അത്‌ സാരമില്ല അവന്റ കുറുമ്പിനു ഇടക്ക് ഓരോന്നു കിട്ടുന്നത് നല്ലതാ...... "" രുദ്രൻ ജാനകിയുടെ ചിത്രം എടുത്ത് കയ്യിലേക് വച്ചു അതിലെ കോകിലയുടെ രൂപത്തിലേക് കണ്ണ്‌ നട്ടു....... ഉണ്ണി കാവിലെ മഞ്ഞൾ നീരാട്ടിനു ഈ പ്രാവശ്യം അറയിൽ നമ്മുടെ കൂടെ കുഞ്ഞനും കുഞ്ഞാപ്പുവും ഇറങ്ങട്ടെ......കുട്ടികൾ എല്ലാം അന്നു അറിയണം.....കാരണം സ്വയം ചിന്തിക്കാനും തീരുമാനം എടുക്കാനും അവർ പ്രാപ്തർ ആയി.... അതിന് തെളിവ് ആണ് ഇന്നലെ രാത്രി നടന്നത്........

എന്നാലും എന്റെ രുദ്രേട്ട ആ ചെകുത്താമാർ മൂന്നെണ്ണം കൂടി ആ ചായ്‌പിന്റെ മുകളിൽ പോയി വലിഞ്ഞു കയറിയത്... സാധാരണ ഒൻപതു മണി ആകുമ്പോൾ കൂട്ടിൽ കേറുന്നവൻ പോലും ഇറങ്ങി പുറപ്പെട്ടത് ഒര്കുമ്പോഴുണ്.... അതേ ഉണ്ണി... ഇന്നലെ ഉറക്കത്തിൽ നെഞ്ച് വിങ്ങി പൊട്ടിയപ്പോൾ ആണ് അവന്മാരുടെ മുറിയിലേക്ക് പോയത്... എന്തോ അപകടം തരുന്ന സൂചന.... അപ്പോഴാണ് ആരും കാണാതെ പുറത്തേക് പോകുന്ന കുഞ്ഞനെ കുഞ്ഞാപ്പുവിനെ കണ്ടത്..... പുറകെ ചെന്നപ്പോൾ അല്ലേ കണ്ടത്.... കുരങ്ങാമർ ഇരിക്കും പോലെ മൂന്നും അള്ളിപിടിച്ചു ഇരുപ്പുണ്ട് ആ ഷെയ്ഡിൽ.......... എന്തായലും അവന്മാർ ചെന്നത് കൊണ്ട് മൂന്ന് പൊട്ടന്മാരെയും തിരിച്ചു കിട്ടി....... എനിക്ക് ഇപ്പോഴും വിറയൽ മാറിയില്ല രുദ്രേട്ടാ...... ഉണ്ണി ആ മന്ത്രവാദത്തിന്റെ ചിത്രങ്ങൾ നോക്കി..... ഉണ്ണി... ഈ മന്ത്രവാദം തുടങ്ങും മുൻപ് താന്ത്രികനു തന്നെ പതിയിരിക്കുന്ന കണ്ണുകളുടെ എണ്ണം അറിയാം എന്ന് ഞാൻ പറഞ്ഞല്ലോ.. ...... ആ..."" പൂജ തീരും മുൻപ് അവർ മരണപ്പെടും എന്നും പറഞ്ഞല്ലോ രുദ്രേട്ടൻ... എന്തായാലും ചെകുത്താൻമാർ രക്ഷപെട്ടല്ലോ... മ്മ്.. ""

അത്‌ തന്നെ പക്ഷെ ഇവന്മാരെ അവൾ കണ്ടില്ല എങ്കിലും എണ്ണം അവൾ മനസിൽ ആക്കി എങ്കിൽ അതിലും വലിയ അപകടം നടക്കും...... എന്ത്‌...? എന്ത്‌ അപകടം..? ഉണ്ണി സംശയത്തോടെ നോക്കി... അവൾ തേടി നടക്കും ആ മൂന്നു തലകൾ.... അത്‌ കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിൽ അവൾക് ആ വ്യക്തികളെ കണ്ടെത്താൻ മറ്റൊരു മാർഗം ഉണ്ട്.... എന്ത്‌..? ഏഴ് ദിവസം നൂൽ ബന്ധം ഇല്ലാതെ ബ്രഹ്മമുഹൂർത്തത്തിൽ ചാത്തന്സേവ.... ഏഴാനാൾ ആ ചാത്തൻ അവരെ കാണിച്ചു കൊടുക്കും........അങ്ങനെ വന്നാൽ ആ ചാത്തന്റെ ദൃഷ്‌ടി പതിയുന്ന സമയം അവർ അരയ്ക്കു താഴേക്കു തളർന്നു വീഴും.... അയ്യോ രുദ്രേട്ട... കുഞ്ഞുങ്ങൾ...ഇനി എന്ത്‌ ചെയ്യും നമ്മൾ... ഉണ്ണി ഭയത്തോടെ നോക്കി.... ഉണ്ണി.. "" രുക്കുവിന്റെ വീടിന്റെ സ്റ്റോർ റൂമിനു പുറകിൽ ഒരു പൂച്ച പെറ്റു കിടന്നിരുന്നു.... അതിലെ മൂന്ന് കുഞ്ഞുങ്ങളെയും ആ നിമിഷം തന്നെ അവിടെ നിന്നും എടുത്ത് ഷെയ്ഡിനു താഴെ നിർത്തി......... അവളുടെ കണ്ണിൽ ചെറുതായൊന്നു പൊടി ഇട്ടു ഞാൻ ......... ഹോ.. "" ശ്വാസം നേരെ വീണത് ഇപ്പോൾ ആണ്....

ഉണ്ണി ദീർഘമായി നിശ്വസിച്ചു.... ഈ ചിത്രത്തിലെ അർത്ഥം കണ്ടെത്തി പിള്ളേർ സമയോചിതം ആയി ഇടപെട്ടു എങ്കിൽ ഇനി അവർ നോക്കികൊള്ളും എല്ലാം..... ചെകുത്താമാരുടെ പുറകെ ഒരു കണ്ണ്‌ വേണം എന്നെ ഉള്ളൂ...... രുദ്രൻ ചിത്രങ്ങൾ ഒരു വശത്തേക് വച്ചു........... മ്മ്മ്.. "" രണ്ട് അല്ല ആവണിയുടെ കണ്ണ്‌ കൂടി കടം ഞാൻ എടുത്തു നോക്കിക്കൊള്ളാം.... എന്നാലും എന്റെ രുദ്രേട്ട എന്നെ കേറി അവൾ വിളിച്ചത് കണ്ടില്ലെ ഉണ്ണിമാമൻ എന്ന്........ ഇനി രുദ്രേട്ടനേ കേറി അച്ഛാ എന്ന് വിളിക്കുവോ എന്നാണ് പേടി..... ആദിടെ അച്ഛാ..... "" വിളിച്ചു.... "" ഉണ്ണി ഉണ്ട കണ്ണ്‌ തള്ളി നോക്കി... ഒരുഗ്ലാസ് പാലുമായി അകത്തേക്ക് വന്നു കോകിലാ... ""...... ഒത്തിരി ദൂരം യാത്ര ചെയ്തു വന്നതല്ലേ ക്ഷീണം കാണും ഇത് കുടിച്ചിട്ട് കിടന്നോളു......... ചെറു ചിരിയോടെ അകത്തേക്ക് വന്നവൾ.. ഇങ്ങു തന്നോളൂ കന...... "" ചിരിച്ചു കൊണ്ട് പാല് വാങ്ങാൻ പോയ രുദ്രൻ പൂർത്തി ആക്കാതെ നിന്നു....... ബാത്‌റൂമിൽ നിന്നും കുളി കഴിഞ്ഞു തല തുവർത്തി വന്ന വീണ..... ഉണ്ട കണ്ണുകൾ പുറത്തേക് തള്ളി... പാ.. പാ.. പാല്.... എനിക്ക്... എനിക്ക് വേ...വേണ്ട... ഇവന് കൊടുത്തോ.... രുദ്രൻ ഒന്ന് വിക്കി.... അങ്ങനെ പറഞ്ഞാൽ എങ്ങനാ...ഉണ്ണിമാമന് ഉള്ളത് ഞാൻ എടുത്തു വച്ചിട്ടുണ്ട്.... ആദിടെ അമ്മേ അച്ഛനെ """

കൊണ്ട് പാല് മുഴുവൻ കുടിപ്പിക്കണം നല്ല ക്ഷീണം കാണും..... രുദ്രന്റെ കയ്യിലേക് ആ ഗ്ലാസ് വച്ചു കൊടുത്തവൾ ചിരിയോടെ പുറത്തേക് ഇറങ്ങി....... വാവേ എനിക്ക്... എനിക്ക് പാല് വേണ്ട....എടാ ഉണ്ണി നീ ഇത് കുടിച്ചോ.. രുദ്രൻ ആ പാൽ ഗ്ലാസ് ഉണ്ണിക് നേരെ നീട്ടി... അയ്യോ അങ്ങനെ പറയരുത് മരുമോൾ അച്ഛനു വേണ്ടി കൊണ്ട് തന്നത് അല്ലേ... മുഴുവൻ കുച്ചോ.... എനിക്കുള്ളത് മരുമോൾ താഴെ എടുത്ത് വച്ചിട്ടുണ്ട് ഞാൻ പോയി അത്‌ കുച്ചോളാം....... ഉണ്ണി കട്ടിലിൽ നിന്നും പതുക്കെ എഴുനേറ്റു........ വാവേ നിനക്ക് നല്ല ജോലി കാണുമല്ലോ... "" അടിക്കുമ്പോൾ ശബ്ദം പുറത്തു കേൾക്കരുത്... അങ്ങേരു dgp ആണ് അത്‌ ഓർമ്മ വേണം..... മയത്തിൽ പെരുമാറിക്കോ........ ഉണ്ണി കതക് അടച്ചു വെളിയിലേക്കു ഇറങ്ങി..... എന്റെ വാവേ.. ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ..... എനിക്ക് ഈ പാല് വേണ്ട.. വേണേൽ നീ കുടിച്ചോ..... ദേ മനുഷ്യ... ഒരിക്കൽ ഇവളുടെ കൂട്ടത്തിൽ ഉള്ള ഒരുത്തനെ കൊന്ന് അറപ്പു തീർന്നതാ എന്റെ കൈകൾ..... ഇനി എന്നെ കൊണ്ട് ത്രിശൂലം എടുപ്പിക്കരുത്... അയ്യോടാ ഇത് നിനക്ക് ഉള്ള ഇര അല്ല അത്‌ ഭദ്രകുട്ടിക്ക് ഉള്ളതാ അവൾക്കും കൊടുക്കണ്ടേ അവസരം..... രുദ്രൻ വീണയുടെ താടി തുമ്പിൽ പിടിച്ചു..... ഞാൻ അവളെ കൊല്ലുന്ന കാര്യം അല്ല പറഞ്ഞത് നിങ്ങളുടെ കാര്യമാ......

വയസാംകാലത്തു കിളവന്റെ ഒരു ഇളക്കം.... ഇന്നാ കുടിക്ക്..... ആ പാല് എടുത്ത് രുദ്രന്റെ നേർക്ക് നീട്ടിയവൾ.... അതേ രുദ്രപ്രസാദിനെ ഇളക്കാൻ ലോകത്ത് ഒരു ശക്തിക്കു മാത്രമേ കഴിയൂ.... രുദ്രൻ ആ ഗ്ലാസ് വാങ്ങി ടേബിളിൽ വച്ചു കൊണ്ട് വീണയെ വലിച്ചു മടിയിലേക്കു ഇട്ടു....... എന്റെ പാതിമെയ് നീ മാത്രം ആണ് പെണ്ണേ.... "" ഒരു കോകിലയ്ക്കു മുൻപിലും ഇളകില്ല ഈ ഞാൻ... അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി തന്നിലേക്കു ചേർക്കുമ്പോൾ ആ കവിളിൽ തന്റെ പല്ലുകൾ ആഴത്തിൽ ഇറക്കി പെണ്ണ്........ 💠💠💠💠 ആണ് ആവണിയമ്മേ... " സത്യം ആയും ഏഴ് ഗ്ലാസ് ചായ ഉണ്ണിമാ ഇന്ന് കുടിച്ചു..... കനകെ ചായ... കനകെ ചായ...... ഇത് ആയിരുന്നു ഉണ്ണിമാമയുടെ ഇന്നത്തെ മൂലമന്ത്രം..... കുറുമ്പൻ നഖം കടിച്ചു ആവണിയെ നോക്കി... സത്യം ആണോഡാ മോനെ... ആവണി ചുണ്ടും പുരികവും ചുളിച്ചു..... ഞാൻ അങ്ങനെ കള്ളം പറയുവോ... " വിശ്വാസം ഇല്ല എങ്കിൽ ആവണി അമ്മ കിച്ചുവേട്ടനോട് ചോദിക്ക്.... കുറുമ്പൻ കിച്ചുവിനെ കണ്ണ്‌ കാണിച്ചു..... അവൻ പറഞ്ഞത് സത്യം ആണമ്മേ അച്ഛൻ കൈ വിട്ടു പോയി...

""....... അങ്ങേര് ഇങ്ങു വരട്ടെ..... "" കാണിച്ചു കൊടുക്കാം ഞാൻ.... ആവണി പല്ല് കടിച്ചു...... ഇവിടെ കിടന്നു കാണിച്ചിട്ട് എന്ത്‌ കാര്യം....അമ്മ കനക ആന്റിക്ക് പണി കൊടുക്കാൻ നോക്ക് .... കിച്ചു ആവണിയെ ഇളക്കി വിട്ടു... അതിന് തങ്കു അപ്പച്ചിക്കും ശോഭ്‌മ്മയ്ക്കും അവളെ വല്യ കാര്യം അല്ലേ.... ഇപ്പോൾ ഞങ്ങളെ പോലും വേണ്ട..... "" ആവണി മുഖം കൂർപ്പിച്ചു... ശോഭ അമ്മൂമ്മയുടെ കാര്യം വിട് ആവണിയമ്മേ അത്‌ ഞാൻ ഏറ്റു...... അത്‌ ദുക്റാ അപ്പൂപ്പനെ ഇളക്കി വിട്ടാൽ മതി..... ദേവൂട്ട നിന്നോട് ഒരുപാട് തവണ പറഞ്ഞു ദുർഗ അപ്പൂപ്പൻ എന്ന് പറയണം എന്ന് നീ വിളിക്കുന്നത് കേട്ടു ശ്രീക്കുട്ടി അത്‌ തന്നെ ആണ് വിളിക്കുന്നത് ...... ആവണി ശാസനയോടെ നോക്കി... അതെന്ത് ചെയ്യാനാ ആവണിയമ്മേ വായിൽ അങ്ങനെ വരു......ദു ക് റാ... ദുക്റാ....... എന്നെ കൊണ്ട് വയ്യ..... അപ്പൂപ്പൻ അത്‌ മതി പോരെ.... ഇപ്പോ അതാണോ കാര്യം...... കനക അല്ലേ വിഷയം....... കുറുമ്പൻ പറഞ്ഞു തീരും മുൻപ് ഉണ്ണി അകത്തേക്കു വന്നു...... """"""ഒന്ന് ഉരിയാടാൻ കൊതി ആയി കാണാൻ കൊതി ആയി """""""

ചുണ്ടിൽ പ്രണയഗാനം നിറഞ്ഞു നിന്നു......... കണ്ടോ.. കണ്ടോ ഞങ്ങൾ പറഞ്ഞില്ലെ.... ഉണ്ണിമാ കൈ വിട്ടു പോയി....... ബാക്കി കാര്യം ആവണിയമ്മ നോക്കിക്കോ ...... കുറുമ്പനും കിച്ചുവും പുറത്തേക് പോകാൻ നേരം ഉണ്ണിയെ കുറുമ്പൊടെ നോക്കുമ്പോഴും ചുണ്ടിൽ ഗാനം നിറഞ്ഞു നിന്നും..... """"""ഒന്ന് ഉരിയാടാൻ കൊതി ആയി കാണാൻ കൊതി ആയി """"""".. . ഷർട്ടിന്റെ ബട്ടൻസ് ഊരികൊണ്ട് ആവണിയുടെ താടിയിൽ പതിയെ ആട്ടിയതും കൈ തട്ടി മാറ്റിയവൾ.......... ചെല്ല് ആ ചായ്പ്പിലോട്ട് ചെല്ല്...... കാണാൻ പോകുമ്പോൾ ഈ പാലും കൂടി കുടിച്ചിട്ട് പൊയ്ക്കോ...... അവള് കൊണ്ട് വച്ചതാ...... ആവണിയുടെ കണ്ണുകൾ ടേബിളിൽ അടച്ചു വച്ചിരിക്കുന്ന പാലിലേക് പോയി...... ആഹാ.... ""കനക പാല് കൊണ്ട് വച്ചാരുന്നോ..... രുദ്രേട്ടനു പാല് കൊണ്ട് വന്നപ്പോൾ പറഞ്ഞതാ..... ഉണ്ണി ആ പാൽ ഗ്ലാസ് ലക്ഷ്യം ആക്കി നടന്നതും പുറകിൽ നിന്നും വന്നവൾ അവന്റെ പുറത്ത് ഇരു കൈകൾ ചേർത്ത് തല്ലി...... എന്നെ.... ന്നെ ഇനിയും കരയിക്കുമോ ഉണ്ണിയേട്ടൻ... കണ്ണു നിറച്ചു പെണ്ണ്....... അവന്റ പുറകിൽ പറ്റിച്ചേർന്നതും വലിച്ചു മുന്പിലേക് നിർത്തി.....

ഉണ്ണികൃഷ്ണൻ ചീത്ത ആയിരുന്നു ഒരിക്കൽ ... പക്ഷെ നീ എന്റെ ജീവിതത്തിലേക്കു വന്ന നിമിഷം മുതൽ മറ്റൊരു പെണ്ണിനെ മറ്റൊരു അർത്ഥത്തിൽ നോക്കിയിട്ടില്ല ഞാൻ.... കുട്ടികൾ നിന്നെ പലതും പറഞ്ഞു ഇളക്കുമ്പോഴും നിനക്ക് അറിയാം സത്യങ്ങൾ....... നീ അറിഞ്ഞു എന്റെ മനസ്..... അത്‌ കൊണ്ട് അല്ലേ എന്നെ ഇവിടെ ആ മസാലദോശയുടെ കൂടെ നിർത്തി പോയത്... ഉണ്ണി അവളുടെ താടി തുമ്പ് ഉയർത്തി വിടർന്ന അധരത്തിൽ ചുണ്ട് ചേർത്തു........ ഞാൻ എന്താ വേണ്ടത് ഉണ്ണിയേട്ടാ......? അവന്മാർ പറയുന്നത് പോലെ അനുസരിക്കണം അത്‌ അവർക്ക് നമ്മൾ നൽകുന്ന ധൈര്യം ആണ്......... എന്നാലും ഏഴ് ചായ ഇച്ചിരി കടുപ്പം ആയിട്ടോ.... അവന്റെ നെഞ്ചിൽ ആഞ്ഞു പിച്ചി പെണ്ണ്...... ഏയ് കടുപ്പം തീരെ ഇല്ലായിരുന്നു എനിക്ക് നീ ചായ ഇട്ടു തന്നാലേ ഒരു ഉഷാർ ഉണ്ടാകൂ..... ഉണ്ണി അവളെ ഇറുകെ പിടിച്ചു.... ദേ "" കുഞ്ഞു കളിക്കാതെ കിടക്കാൻ നോക്ക് നാളെ മഹിതയെ കൂട്ടാൻ എയർപോർട്ടിൽ പോകണ്ടേ... കണ്ണേട്ടൻ വിളിച്ചു പറഞ്ഞതെ ഉള്ളൂ വെളുപിനെ പോകണം എന്ന്....... ആവണി അവന്റ പിടി വിടുവിച്ചു കൊണ്ട് കിടക്ക കൊട്ടി കുടഞ്ഞു..... മ്മ്മ്... "" പോകണം വർഷങ്ങൾക് ശേഷം ഒരു കൂടി കാഴ്ച......കണ്ണന്റെ നെഞ്ചിൽ നിന്നും അവളെ പറിച്ചു കൊണ്ട് പോയപ്പോൾ തകർന്നു പോയത് ഞാൻ ആണ്....... ഹൃദയം പൊട്ടിയത് എന്റെ ആണ്...... കാരണം അയാൾക് എന്നോടുള്ള വാശി പക അതായിരുന്നു അവളോട് തീർത്തത്.. ........ ..... ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... ഉണ്ണിയേട്ടാ...... """ ആവണി അവന്റെ മുഖത്തേക്ക് ദയനീയം ആയി നോക്കി..... (തുടരും )......

 NB::: നാളെ മഹിത വരും കൂടെ മകളും അത്‌ ആരുടെ നായിക ആണെന്ന് മനസിൽ ആയി കാണും എന്ന് വിശ്വസിക്കുന്നു....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story