ആദിശങ്കരൻ: ഭാഗം 57

adhishankaran

എഴുത്തുകാരി: മിഴിമോഹന

ദേ "" കുഞ്ഞു കളിക്കാതെ കിടക്കാൻ നോക്ക് നാളെ മഹിതയെ കൂട്ടാൻ എയർപോർട്ടിൽ പോകണ്ടേ... കണ്ണേട്ടൻ വിളിച്ചു പറഞ്ഞതെ ഉള്ളൂ വെളുപിനെ പോകണം എന്ന്....... ആവണി അവന്റ പിടി വിടുവിച്ചു കൊണ്ട് കിടക്ക കൊട്ടി കുടഞ്ഞു..... മ്മ്മ്... "" പോകണം വർഷങ്ങൾക് ശേഷം ഒരു കൂടി കാഴ്ച......കണ്ണന്റെ നെഞ്ചിൽ നിന്നും അവളെ പറിച്ചു കൊണ്ട് പോയപ്പോൾ തകർന്നു പോയത് ഞാൻ ആണ്....... ഹൃദയം പൊട്ടിയത് എന്റെ ആണ്...... കാരണം അയാൾക് എന്നോടുള്ള വാശി പക അതായിരുന്നു അവളോട് തീർത്തത്.. ........ ..... ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... ഉണ്ണിയേട്ടാ...... """ ആവണി അവന്റെ മുഖത്തേക്ക് ദയനീയം ആയി നോക്കി..... 💠💠💠💠 എന്റെ കിച്ചു രാവിലെ തൊട്ടു ആ പത്രം വിഴുങ്ങാതെ പോയി ഇരുന്നു നാലക്ഷരം പഠിച്ചു കൂടെ..... സച്ചു മിസ് ആയ ക്ലാസ്സ്‌ അല്ലിയുടെ അടുത്ത് നിന്നും മനസിൽ ആകുന്നുണ്ട്..... ഉമ്മറത്തു പത്രം തുറന്നു ഇരുന്നവന്റെ തലയിൽ ഒന്ന് കൊട്ടി ആവണി...... ഞാൻ ലോക കാര്യങ്ങൾ പഠിക്കുവാ.. പത്രം വായിച്ചു വിജ്ഞാനം വർധിപ്പിക്കവല്ലെ... കിച്ചു ഒരു പേജ് തിരിച്ചു നോക്കി.... ഉവ്വ്..

""നിന്റെ അച്ഛൻ കുറെ വർഷം ആയി പത്രം നിവർത്തി ഇരിക്കാൻ തുടങ്ങിയിട്ട്...... അമേരിക്കൻ പ്രസിഡണ്ട്‌ ആരാ എന്ന് ചോദിച്ചാൽ ഇവിടുത്തെ പഞ്ചായത്തു പ്രസിഡന്റിന്റെ പേര് പറയും അങ്ങേര്... ആ അച്ഛന്റെ മോൻ അല്ലേ നീയും..... ആവണി ചിറഞ്ഞൊന്നു നോക്കി..... അമ്മ അങ്ങനെ അച്ഛനെ കൊച്ചാക്കണ്ട വിവരം ഉള്ളത് കൊണ്ട് അല്ലേ എന്റെ അച്ഛൻ കാനഡയിൽ പോയി പഠിച്ചത്....'""" കാനഡയിൽ പോയി പഠിച്ച ചരിത്രം നീ പറയണ്ട.... "" അതിന്റെ ഫലം ആണല്ലോ ഒരു പെണ്ണ് ജന്മം മുഴുവൻ അനുഭവിച്ചത്..... കിച്ചു കേൾക്കാതെ പതുക്കെ പറഞു ആവണി...... അമ്മേ """ ഈ മഹിത ചിറ്റ എന്തിനാ ഒളിച്ചോടിയത്....രുദ്രച്ചൻ പറഞ്ഞാൽ കണ്ണച്ഛൻ സമ്മതിക്കില്ലാരുന്നോ... കിച്ചു പത്രം താഴ്ത്തി വെച്ചു നോക്കി.... ഓരോ പ്രായത്തിൽ തോന്നുന്ന ചാപല്യം... മുൻപിൽ നിലയില്ലാ കടൽ ആണെന്ന് തിരിച്ചറിഞ്ഞാലും പ്രണയം എന്ന മൂന്നക്ഷരം കണ്ണ് മൂടികെട്ടും...... പിന്നെ അത്‌ നീന്തി തുടിക്കാൻ ഉള്ള ആവേശം ആണ് നടുക്കടലിൽ എത്തി കഴിയുമ്പോൾ തിരിച്ചറിയും ഒറ്റപെട്ടു പോയി എന്നുള്ള സത്യം..... ആവണി ചാരു പടിയിലേക് ഇരുന്നു......... ആവണിയമ്മേ ""

കുഞ്ഞനും കുഞ്ഞാപ്പുവും അവിടേക്കു വന്നു..... മ്മ്മ്.. " എന്തെ...എന്റെ മക്കളുടെ മുഖത്തിന്‌ ഒരു വാട്ടം ഉണ്ടല്ലോ...... ആവണി അവർ കാണാതെ ഒന്ന് ചിരിച്ചു... ക്ഷീണം ഒന്നും ഇല്ല ആവണി അമ്മ മഹിത ചിറ്റയുടെ കാര്യം പറയുന്നത് കേട്ട് ഓടി വന്നതാ....കുറെ നാൾ ഉണ്ട് അത്‌ ഒന്ന് അറിയാൻ കാത്തിരിക്കുന്നു.... കണ്ണച്ഛനു വിഷമം ആകും എന്ന് കരുതി ആരും ഒന്നും പറയുകയും ഇല്ല ചോദിക്കാനും പാടില്ല എന്ന് അല്ലേ വല്യൊതെ നിയമവും ...... കുഞ്ഞാപ്പു ആവണിക് ഒപ്പം ഇരുന്നു.... പിന്നെ അങ്ങനെ എല്ലാം ഒന്നും നിങ്ങളോട് പറയാൻ പറ്റില്ല.....നിങ്ങള് പിള്ളേർ ആണ്... ആവണി കുറുമ്പൊടെ മൂന്നിനേയും നോക്കി... അതെന്താ അമ്മേ ഞങ്ങള്ക്ക് പ്രായപൂർത്തി ആയില്ലേ ഇരുപത്തിഒന്ന് വയസ് കഴിഞ്ഞു എനിക്ക് .... ഇവിടെ പതിനെട്ടു തികയാത്തവന് വരെ ഇളക്കം തുടങ്ങി... കിച്ചു പറഞ്ഞു തീരും മുൻപേ പുറത്തേക് വന്ന കുറുമ്പൻ കണ്ണ് തള്ളി.......... ഉണ്ടകണ്ണ് സംശയത്തോടെ കിച്ചുവിനെ ഒന്ന് ചുറ്റി....... പൂച്ച പാല് കുടിക്കുമ്പോൾ കണ്ണ് അടയ്ക്കും അതിന്റ വിചാരം ആരും കാണുന്നില്ല എന്നാ അല്ലേ അമ്മേ.... കിച്ചുവിന്റെ ചുണ്ടുകളിൽ കള്ള ചിരി വിടരുമ്പോൾ കുറുമ്പൻ മെല്ലെ ഒന്ന് പരുങ്ങി....... ഇങ്ങേരു ഇതെന്ത് ഭാവിച്ചാ കാവിലമ്മേ.. "" എവിടേലും തളച്ചു ഇടേണ്ട സമയം ആയി...

അല്ലെങ്കിൽ എനിക്ക് മാർഗ തടസം സൃഷ്ടിക്കും...... കുറുമ്പൻ നഖം കടിച്ചു..... നീ എന്താടാ ആലോചിക്കുന്നത് കുട്ടിച്ചാത്താ കുഞ്ഞൻ ചിരി അടക്കി നോക്കിയതും ഇരു വിരൽ കൂട്ടി ഒന്ന് കറക്കി കുറുമ്പൻ..... എന്താടാ എന്തോ കുരുത്തക്കേട് ഒപ്പിച്ചിട്ടുള്ള വരവ് ആണല്ലോ.... കുഞ്ഞാപ്പു സംശയത്തോടെ നോക്കി.... അത്.. "" ആവണിയമ്മേ അമ്മൂമ്മ ആ കനക ആന്റിക് കുടിക്കാൻ വെച്ച പാലിൽ ദുക്റാഅപ്പൂപ്പന്റ സ്ലീപിങ് പിൽസ് ഒരു നാലെണ്ണം എടുത്തു കലക്കി.... കുഴപ്പം ഉണ്ടോ.... നീ എന്ത്‌ പണിയ കാണിച്ചേ ദേവൂട്ട അവർ ഉറങ്ങി പോയാൽ സംശയം തോന്നില്ലേ എല്ലാവർക്കും.... കുഞ്ഞൻ ദേഷ്യത്തോടെ നോക്കി..... ആ എല്ലാർക്കും സംശയം തോന്നുന്നത് കൊണ്ട് ആണോ എങ്കിൽ പേടിക്കണ്ട... രണ്ട് സ്പൂൺ വിം കൂടി ഇട്ടാ കൊടുത്തേ ടോയ്ലറ്റ് നിന്നും കയറിയാൽ അല്ലേ ഉറങ്ങാൻ സമയം കിട്ടു......ഹോ ആശ്വാസം ആയി.... ചാടി കുഞ്ഞനും കുഞ്ഞാപ്പുവിനും ഇടയിൽ ഇരുന്നു...... ഇനി ആവണി അമ്മ പറഞ്ഞോ........ ഈ ചെറുക്കന്റെ കാര്യം എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചു കൂട്ടും... ആവണി ദേഷിച്ചൊന്നു നോക്കി.... നന്നായി ഇന്ന് കക്കൂസിൽ ഇരുന്നു നിന്നെ ധ്യാനിച്ചോളും... കുഞ്ഞാപ്പു ചിരി അടക്കി ആവണി കേൾക്കാതെ കുഞ്ഞന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആവണിയ്ക്ക് നേരെ തിരിഞ്ഞു...

. ആവണി അമ്മ പറ.... ഇവിടെ ധാരാളം വെള്ളം ഉണ്ട് അമ്മച്ചി ആവശ്യത്തിന് എടുത്ത് പെരുമാറിക്കോട്ടെ...... പിന്നെ അല്ലാതെ അങ്ങനെ പാല് കൊടുത്തുള്ള സ്നേഹം വേണ്ട... ഇനി കൊടുത്താൽ അതിലും വിം കലക്കും ഞാൻ... കുറുമ്പൻ ചുണ്ട് പുളുത്തി തലയാട്ടി.... ഇനി പറഞ്ഞോ ആവണിയുടെ മുഖത്തേക്ക് നോകിയവൻ.. കുഞ്ഞാ നിനക്കും കുഞ്ഞാപ്പുവിനും മഹിതയെ നേരിയ ഓർമ്മ കാണാൻ വഴി ഉണ്ടല്ലോ..... നിങ്ങൾക് ഏകദേശം ആറ് വയസ് കാണും ഈ സംഭവം നടക്കുമ്പോൾ..... ആവണി അവരുടെ മുഖത്തെക്കു നോക്കി... മ്മ്.. "" ചെറിയ ഓർമ്മ ഉണ്ട്.... മഹിമ ചിറ്റയെക്കാൾ കുറച്ചു കൂടി സുന്ദരി ആയിരുന്നു മഹിത ചിറ്റ അല്ലേ... അതേ.. "" മഹിമ കുറച്ചു കൂടി ബോൾഡ് ആയിരുന്നു... മഹിത തിരിച്ചും ഒരു തൊട്ടാവാടി അത്‌ കൊണ്ട് ആയിരിക്കും പതിയിരുന്ന ചതി മനസിലാക്കാൻ പാവത്തിന് കഴിയാതെ പോയത്..... ആവണി നെടുവീർപ്പിട്ട് കൊണ്ട് തുടർന്നു... മഹിതയെയും മഹിമയെയും അവരുടെ ആഗ്രഹങ്ങൾക്കു അനുസരിച്ചു LLB ക്കു ബാംഗ്ലൂരിൽ വിടുമ്പോൾ പാവം കണ്ണേട്ടന്റെ കണ്ണുകൾ നിറഞ്ഞു...

അവരെ പിരിഞ്ഞിരിക്കാൻ സത്യത്തിൽ ആ മനുഷ്യന് കഴിയില്ലാരുന്നു....... ആദ്യത്തെ വർഷം ഒരു കുഴപ്പം ഇല്ലാതെ മുൻപോട്ട് പോയി...... പക്ഷെ രണ്ടാം വർഷം ആയപ്പോൾ അവർക്കിടയിലേക്ക് സൗഹൃദം പോലെ ജീവൻ കടന്ന് വന്നു.... മഹിത ചിറ്റയുടെ ഹസ്ബന്റ് അല്ലേ.... ""കുഞ്ഞൻ ആകാംഷയോടെ നോക്കി... മ്മ്.. " അതേ....... അവിടുത്തെ വലിയ ബിസിനസ്‌ മാൻ വിശ്വംഭരന്റെ മകൻ.... ""ഒറ്റവാക്കിൽ പറഞ്ഞാൽ അച്ഛന്റെ കാശിനു ജീവിതം ആഘോഷിക്കുന്നവൻ....പക്ഷെ മഹിതയ്ക്ക് അവനിലെ പിശാചിനെ തിരിച്ചു അറിയാൻ കഴിഞ്ഞില്ല.......അധികം താമസിയാതെ മഹിത അവന്റെ വലയിൽ വീണു...... എല്ലാവരേയും ധിക്കരിച്ചവൾ അവന് ഒപ്പം പോയി.... സ്വന്തം ഭാവി തന്നെ നഷ്ട്ടപെട്ടു....... മഹിമ അവന്റെ ദുർനടപ്പ് തിരിച്ചറിഞ്ഞു അവളെ കുറെ ഉപദേശിച്ചത് ആണ്.... പക്ഷെ ചെവി കൊണ്ടില്ല....... പ്രണയം തലയ്ക്കു പിടിച്ചാൽ മുന്നും പിന്നും ഇല്ലല്ലോ..... പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാൻ തയാറാകും അത്‌ എത്ര വേണ്ടപെട്ടത് ആണെകിൽ കൂടി...... ആ അത്‌ കൊണ്ട് മഹിമ ചിറ്റ ഇന്ന് ഇന്ത്യ അറിയുന്ന അഡ്വക്കേറ്റ് ആയി... സുപ്രീം കോർട്ട് അഡ്വക്കേറ്റ് മഹിമ രാജീവൻ"""... ആ പേരു തന്നെ പറയാൻ ഗമ ഉണ്ട്..... കിച്ചു ഒന്ന് ഞെളിഞ്ഞിരുന്നു....

കിച്ചുട്ട നമ്മുടെ ജീവിതത്തിൽ നമ്മോട് ചേരുന്ന പാതിയ്ക്ക് നമ്മുടെ വിജയത്തിനും പരാജയത്തിനും നല്ല പങ്ക് ഉണ്ട്..... മഹിതയുടെ പാതി അവൾക് പരാജയത്തിന്റെ പടുകുഴി നൽകിയപ്പോൾ മഹിമയുടെ പാതി അവൾക് വിജയത്തിന്റെ പടവുകൾ ചൂണ്ടി കാട്ടി........രാജീവേട്ടനെ പോലുരു ഭർത്താവ് അത്‌ ലോകത്ത് ഒരു സ്ത്രീയ്ക്കും കിട്ടില്ല മഹിമയുടെ ഭാഗ്യം ആണ് അദ്ദേഹം ... ...... ആവണിയുടെ കണ്ണൊന്നു നിറഞ്ഞു..... രാജീവ്‌ മാമൻ വരുമ്പോൾ കുറച്ച് ഗുളിക കൊണ്ട് വരാൻ പറയണം ആ കനക ആന്റിക്കു കൊടുക്കാൻ.... തള്ളേടെ വട്ടൊന്നു മാറട്ടെ കുറുമ്പൻ ചുണ്ട് കൂർപ്പിച്ചു..... മഹിതയുടെ എടുത്തു ചാട്ടത്തിൽ ശരിക്കും തകർന്നു പോയത് മഹിമ ആണ്.. ഒരു മനസോടെ കഴിഞ്ഞ കുട്ടികൾ അല്ലേ....ആ ഷോക്കിൽ നിന്നും അവളെ കൈ പിടിച്ചു കരകയറ്റിയത്‌ രാജീവേട്ടൻ ആണ്... സഞ്ജയേട്ടന്റെ നിർദേശം പ്രകാരം ആണ് രുദ്രേട്ടൻ dr രാജീവിനെ മഹിമയെ ഏൽപ്പിക്കുന്നത്.... രുദ്രേട്ടനോളം പ്രായം ഉണ്ട് രാജീവേട്ടന്....മാനസിക നില തെറ്റിയ പെണ്ണിനെ psychartist dr രാജീവിന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ തിരികെ പഴയത് പോലെ തരണം എന്നൊരു ഉറപ്പ് മാത്രമേ രുദ്രേട്ടൻ ആവശ്യപ്പെട്ടുള്ളു..... തിരികെ തന്നു.....

പഴയ തിലും മിടുക്കി ആയി.....അവളിൽ ഏറ്റ ആഘാതങ്ങളെ നുള്ളി എടുത്തു ആ മനുഷ്യൻ..... പിന്നെ എങ്ങനെ രാജീവ്‌ മാമൻ മഹിമ ചിറ്റയെ വിവാഹം കഴിച്ചത്....... കുഞ്ഞൻ ആകാംഷയോടെ നോക്കി.... കുഞ്ഞാ ഒരിക്കൽ ഭ്രാന്ത്‌ വന്നാൽ അവർ സമൂഹത്തിനു മുൻപിൽ എന്നും ഭ്രാന്തി ആയിരിക്കും..... ആ നിലയിൽ മഹിമയും ഒറ്റപെട്ടു തുടങ്ങി.... പക്ഷെ അപ്രതീക്ഷിതമായി ആണ് രാജീവേട്ടൻ അവളെ ചോദിച്ചത്... അവളിലെ പോരായ്മകൾ""" അദ്ദേഹത്തോളം അറിഞ്ഞവൻ മറ്റാരും ഇല്ല.....അവളുടെ പൂർണ്ണസമ്മതത്തോടെ ആണ് രാജീവേട്ടൻ അവളെ സ്വന്തം ആക്കിയത്.... ആവണിഅമ്മേ...... "" കുഞ്ഞാപ്പു എന്തോ ചോദിക്കാൻ വന്നതും കുഞ്ഞൻ അവനെ തടഞ്ഞു.... അരുതെന്നു കണ്ണ് കാണിച്ചതും ആ നിമിഷം മുറ്റത്തു ഉണ്ണിയുടെ കാർ വന്നു നിന്നു അതിൽ നിന്നും ഉണ്ണിയും കണ്ണനും ഇറങ്ങി.....അപ്പോഴേക്കും അകത്തു നിന്നും ദുർഗയും ശോഭയും തങ്കുവും അംബികയും ഇറങ്ങി വന്നു....... കലങ്ങിമറിയുന്ന കണ്ണന്റെ കണ്ണുകൾ കണ്ടതും കുട്ടികൾക്കു കൂടി വല്ലായ്മ തോന്നി........ മ്മ്മ്... "" ഇറങ്ങു്.... " പുറകിലെ ഡോർ തുറന്നു കണ്ണൻ....... അതിൽ നിന്നും പുറത്തേയ്ക്കു വയ്ക്കുന്ന ഇടത് കാൽ പിന്നാലെ ഒരു വോക്കിങ് സ്റ്റിക്ക് ആണ് വലതു കാലിനു മേന്പൊടി ആയി വന്നത്....... മെലിഞ്ഞൊട്ടിയ രൂപത്തിൽ കണ്ണുകൾ കുഴിഞ്ഞു അകത്തേയ്ക്കു പോയിരുന്നു...... കണ്തടങ്ങളിൽ കറുപ്പ് രാശി........ മഹിതേ....

""മോളേ.... രുക്കുവും വീണയും ആവണിയും കൂടി ഇറങ്ങി വന്നു...... ഏ.... ഏ.. ഏടത്തി ഞാൻ... എന്നോട് എന്നോട് ക്ഷമിക്കണം.... ചുണ്ടുകൾ വിതുമ്പുമ്പോൾ വാക്കകൾ തൊണ്ട കുഴിയിൽ വിലങ്ങു തീർത്തു...... വേണ്ട.. "" ഒന്നും പറയണ്ട ഇപ്പോഴെങ്കിലും തോന്നിയല്ലോ നിന്റെ ഏടത്തിയെ തേടി വരാൻ.... രുക്കു പാറി കിടക്കുന്ന അവളുടെ മുടിയിഴകളെ മെല്ലെ ഒതുക്കി വച്ചു........ അപ്പോഴേക്കും ചിത്രനും ഔട്ട്‌ഹൗസ് നിന്നു വന്നു... വാല്യേട്ട.. "" "" കുറുമ്പൻ മെല്ലെ കുഞ്ഞനെ ഞോണ്ടി... എന്താടാ... "" കുഞ്ഞൻ സംശയത്തോടെ നോക്കി... അതേ മഹിത ചിറ്റക്കു ഒരു മോള് ഇല്ലേ അതിനെ കൊണ്ട് വന്നില്ലേ.... "" വെറുതെ രാവിലെ കുളിച്ചു കുറി തൊട്ട് വന്നു ഞാൻ... ഛെ "" കുറുമ്പൻ തല വെട്ടിച്ചു... എടാ.. " ഇവന് നിലവിൽ രണ്ട് ഭാര്യമാർ അല്ലേ കണക്ക്.... അടുത്തതിനെ നോക്കുവാണോ..... "" കുഞ്ഞൻ കുഞ്ഞാപ്പുവിനെ പതിയെ നുള്ളി.. ഇരുവരും സംശയത്തോടെ കുറുമ്പനെ നോക്കി... അയ്യേ എനിക് അല്ല ഞാൻ കുഞ്ഞ് അല്ലേ ... ദേ ഇങ്ങേരു ഇവിടെ സിംഗിൾ കളിച്ചു നടക്കുവല്ലേ... ദേവൂട്ടൻ പുറത്തേക്കു വന്ന സച്ചുവിന്റെ കൈ പിടിച്ചു വലിച്ചു.... ആരു സച്ചുവോ... "" കുഞ്ഞൻ കണ്ണ് തള്ളി... അങ്ങോട്ട് മാറി നിൽക്ക് കാല... രണ്ടിനോടും പറഞ്ഞിട്ടുണ്ട് ഒരേ ഷർട്ട് ഇട്ടോണ്ട് വരരുതെന്ന്..

തെറ്റി പോകാതെ ഇരിക്കാൻ ആണ് കുഞ്ഞേട്ടാ എന്ന് തന്നെ വിളിക്കുന്നത്..... കുറുമ്പൻ കിച്ചുവിന്റെ കൈയിൽ പിടിച്ചു..... ആ വരുന്ന മുതൽ അത്‌ തനിക് ഉള്ളത് ആണ്..... എണീറ്റു പോടാ ചെറുക്കാ... "" ദേവൂട്ടനെ അല്പം തള്ളി കൊണ്ട് മുൻപോട്ട് ആഞ്ഞ കിച്ചു ഒരു നിമിഷം നിന്നു...... മഹിതയ്ക്കു പുറകെ കാറിൽ നിന്നും ഇറങ്ങുന്ന പെൺകുട്ടി...........സുന്ദരി എങ്കിലും പേടിച്ചു അരണ്ട മുഖഭാവം...... ഉണ്ണി അവളേ തന്നോട് ചേർത്ത് പിടിച്ചു... വീണയുടെ കൈകളിലെക്കു കൊടുത്തു...... മോൾടെ.. മോൾടെ പേരെന്താ.... """ ആ കവിളിൽ മെല്ലെ തഴുകുമ്പോൾ അവൾ ഉണ്ണിയേയും കണ്ണ്നയെയും മാറി മാറി നോക്കി.... ധ്രുവിത... അച്ചു എന്നാ വിളിക്കുന്നത് മറുപടി പറഞ്ഞത് മഹിതയാണ്....... വീണ സംശയത്തോടെ മഹിതയെ നോക്കി....... അവൾ... അവൾ സംസാരിക്കില്ല വീണേച്ചി... "" മഹിത കണ്ണൊന്നു തുടച്ചു........ഒരു വലിയ ആഘാതം പോലെ എല്ലാവരും നിശബ്ധരായി..... കിച്ചുവിന്റെ കണ്ണുകൾ അറിയാതെ പെയ്തത് കുഞ്ഞനും കുഞ്ഞാപ്പുവും ശ്രദ്ധിച്ചു......... ഇവിടെ നിന്നാൽ എങ്ങനെ... അവൾക് അധികം നേരം നില്കാൻ കഴിയുമോ... മോളു അകത്തേയ്ക്കു വായോ.... ദുർഗ ഇറങ്ങി വന്നു മഹിതയെ കണ്ണന്റെ ഒപ്പം അകത്തേയ്ക്കു കൊണ്ട് പോയതും പുറകെ ഉണ്ണി അച്ചുവിനെയും കൊണ്ട് അകത്തേയ്ക്കു വന്നു.....

എന്ത്‌ നോക്കി നില്കുവാടെ എല്ലാം പോയി അവരുടെ ലഗേജ് എടുത്തു അകത്തു വയ്ക്കു കുറച്ചു ദിവസം അവർ ഇവിടെ ആണ് നില്കുന്നത്...... ഉണ്ണി പറഞ്ഞതും കുഞ്ഞനും കുഞ്ഞാപ്പുവും പരസ്പരം നോക്കി.... ഞങ്ങളോ... ""........ രണ്ട് പേരും കോറസ് ഇട്ടു... അതേന്താ നിങ്ങൾ എടുത്താൽ പെട്ടി പൊങ്ങില്ലേ...പെട്ടിക് അങ്ങനെ ജാട ഒന്നും ഇല്ല ഭാവി IPS കാര് പൊക്കിയാലും പൊങ്ങും.... ഉണ്ണി അച്ചുവിനെയും കൊണ്ട് മുന്പോട്ട് പോകുമ്പോൾ കണ്ണുകൾ കിച്ചുവിൽ ഉടക്കി..... നിറഞ്ഞിരിക്കുന്ന മിഴികളിലെ അർത്ഥം ഒരുമാത്ര തേടിയവൻ........ ഇതെന്താ ദുബായിലെ മണലു മൊത്തം ഊറ്റി കൊണ്ട് ആണോ വന്നത്..... കുറുമ്പൻ ഒരു വലിയ പെട്ടിയിൽ വലിച്ചു..... എടാ അത്‌ നീ പൊക്കിയാൽ പൊങ്ങില്ല... വല്യേട്ടൻ തന്നെ പൊക്കണം സച്ചു മറ്റൊരു ട്രോളി വലിച്ചതും കുഞ്ഞൻ കണ്ണൊന്നു തള്ളി.... അയ്യടാ അല്ലേലും വലുത് എല്ലാം വല്യേട്ടന്റെ നെഞ്ചത് തിരുവാതിര കളിക്കാൻ ഉള്ളത് ആണല്ലോ...... പറഞ്ഞു കൊണ്ട് കുഞ്ഞൻ ആ പെട്ടിയിൽ വലിച്ചതും അനങ്ങുന്നില്ല എന്ന് കണ്ടതും തിരിഞ്ഞു നോക്കി... കുറുമ്പൻ അതിൽ പിടിച്ചു പുറകോട്ടു വലിക്കുന്നു.... എന്തുവാഡാ ഇത്....... അങ്ങോട്ട് വലിക്കാൻ അല്ല ഇങ്ങോട്ട് തള്ളാൻ നോക്ക്.... അതേ അണ്ടിപരിപ്പും ബദാമും പിസ്തയും ഈന്തപ്പഴവും ഈ പെട്ടിയിലാ...

നല്ലതായിട്ട് കുലുങ്ങുന്നുണ്ട്...... അത്‌ കൊണ്ട് ഈ പെട്ടി ആർക്കും വിട്ടു തരില്ല ഞാൻ ........ ഒരൊറ്റ ചവിട്ടു തന്നാൽ ഉണ്ടല്ലോ... " അവർ ജീവനും കൊണ്ട് രാക്ഷ്ട്പെട്ട് ഓടിവന്നതാ... അതിനിടയ്ക്കാ ഇതൊക്കെ വാങ്ങുന്നത്...... കുഞ്ഞൻ ആ പെട്ടിയിൽ വലിച്ചു അകത്തേക് നടക്കുമ്പോൾ തൂണിൽ നഖം കടിച്ചു ചാരി നില്പുണ്ട് കിച്ചു..... കിച്ചുവേട്ട.... "" സമാധാനം ആയ കുടുംബ അന്തരീഷത്തിനു ഒരാൾ മിണ്ടാതെ ഇരിക്കുന്നത് നല്ലതാ.... അത്‌ കോണ്ട് അല്ലേ ആവണി അമ്മേ പേടിച്ചു ഉണ്ണിമായും വീണഅമ്മേ പേടിച്ചു രുദ്രച്ഛനും സമാധാനം ആയ അന്തരീഷം കാംക്ഷിക്കുന്നത്...... കുറുമ്പൻ അവന്റെ തോളിൽ കൈ ഇട്ടു....... കരയാതെ... "" കിച്ചുവിന്റെ കണ്ണുനീർ മേല്ലെ തുടച്ചവൻ..... നമ്മടെ വിശ്വാമിത്രനെ നോക്കിയെ നാഴികയ്ക്ക് നാല്പത് വട്ടം നമ്മളെ തെറി വിളിച്ചോണ്ട് ഇരുന്നത് അല്ലേ ഇപ്പോൾ അല്ലി പെണ്ണിനെ പേടിച്ചു ശബ്ദം പുറത്തോട്ടു വരുന്നുണ്ടോ....... കുറുമ്പൻ ചിത്രനെ നോക്കിയതും കണ്ണുരുട്ടി അവൻ.... കണ്ടോ കണ്ണുരുട്ടു മാത്രം ഉള്ളൂ... സമാധാനം കാംഷിച്ചു..... മോൾക്ക് ജന്മനാ ഉള്ളത് ആണോ... കുഞ്ഞേ... "" ദുർഗ മഹിതയ്ക്കു അടുത്തേക് ഇരുന്നു....

മാളു.., ലെച്ചു അവളെ കൊണ്ട് മുകളിലോട്ടു പൊയ്ക്കോ ഒന്ന് ഫ്രഷ് ആകട്ടെ..... കണ്ണൻ അത്‌ പറയുമ്പോൾ ഭയത്തോടെ മഹിതയെ നോക്കി അച്ചു...... പേടിക്കണ്ട ഇവിടെ മോളേ ആരും ഒന്നും ചെയ്യില്ല...അമ്മ മാത്രം ഉള്ളൂ ഇവരുടെ സ്നേഹത്തെ തട്ടി തെറിപ്പിച്ചത്.... ചെല്ല് ചേച്ചിമാരുടെ കൂടെ ചെല്ല്...... മഹിത അത്‌ പറയുമ്പോൾ ചിത്രനും കണ്ണ് കൊണ്ട് അല്ലിയ്ക്കു നിർദേശം കൊടുത്തു അവളെ കൊണ്ട് മുകളിലേയ്ക്കു പോകാൻ.......... അവൾ പോയതും മഹിത സാരി തലപ്പ് കൊണ്ട് കണ്ണൊന്നു തുടച്ചു........ ഒരു വർഷം ആയതേ ഉള്ളൂ അച്ഛാ എന്റെ കുട്ടി ഇങ്ങനെ ആയിട്ട്.... പൂർണ്ണമായും ഉൾവലിഞ്ഞു പോയിട്ടു....... അത്‌ കേട്ടു കൊണ്ട് ലഗേജ് മുകളിൽ കൊണ്ട് വച്ചു കുഞ്ഞനും കുഞ്ഞാപ്പുവും ഇറങ്ങി വന്നു.... ഒരു വർഷം മുൻപ് വരെ നിർത്താതെ ചിലച്ചു കൊണ്ടിരുന്ന കുട്ടി... മനോഹരം ആയി പാടുന്നവൾ അവൾ വാങ്ങി കൂടിയ ട്രോഫികൾ ആണ് ആ വലിയ പെട്ടി നിറയെ.... മഹിതയുടെ കണ്ണുകളിൽ മക്കളോടുള്ള വാത്സല്യം നിറഞ്ഞു.. പെട്ടി നിറയെ ട്രോഫിയോ അപ്പോൾ എന്റെ ബദാമും അണ്ടിപരിപ്പുമൊ... "

കുറുമ്പൻ കണ്ണ് തള്ളി... വെറുതെ മോഹിപ്പിച്ചു....... നോക്കിയതും സച്ചു മുഖം പൊത്തി ചിരിക്കുന്നുണ്ട്.... ഒരുപാട് ഉപദ്രവങ്ങൾ എന്നെ ഏല്പിക്കുമ്പോഴും എന്റെ കുഞ്ഞുങ്ങളിലേക് അയാളുടെ കറുത്ത കൈകൾ നീളാതെ ഞാൻ പൊതിഞ്ഞു പിടിച്ചു.... കുഞ്ഞുങ്ങളോ..? കുഞ്ഞൻ സംശയത്തോടെ ചോദിച്ചതും മഹിത അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.... നിന്റെ കുഞ്ഞനും കുഞ്ഞാപ്പുവും ആണെടി... പിന്നെ നിങ്ങളുടെ ഒപ്പം കുരുത്തക്കേട് കാണിച്ചു നടന്നവൻ ദാ ഇന്ന് സബ് ഇൻസ്‌പെക്ടർ ആണ് കണ്ണൻ ചിത്രനേയും ചൂണ്ടി കാണിച്ചു.... വലുത് ആയി എല്ലാവരും അല്ലേ... "" ഞാൻ പോകുമ്പോൾ ചന്തുവേട്ടന്റെ ഇളയ കുട്ടി... മഹിത സംശയത്തോടെ ഒന്ന് നോക്കി... അത്‌ ഞാനാ ദേവൂട്ടൻ... "" സച്ചുവിനെയും കിച്ചുവിനെയും തള്ളി മാറ്റി മുന്പിലേക് കയറി നിന്നു കുറുമ്പൻ...... നിന്നോട് ആരാ പറഞ്ഞത് ഇടിച്ചു മുൻപിൽ കയറാൻ... "" സച്ചു പുറകിലൂടെ കുറുമ്പന്റെ ചന്തിയിൽ ഒന്ന് കിഴുക്കി........ ബദാമും അണ്ടിപ്പരിപ്പ് തന്നാലോ....""കുറുമ്പൻ പതിയെ പറഞ്ഞതും കിച്ചുവും കൊടുത്തു ഒരു നുള്ള്.... മോളു ബാക്കി പറയു....ഇവന്മാർ ഇവിടെ തന്നെ ഉണ്ട് പിന്നെ പരിചയപ്പെടാം പരിചയപ്പെട്ട് കഴിഞ്ഞാൽ തിരിച്ചു ദുബൈക് പോണം എന്ന് പറയരുത്.... ദുർഗ അത്‌ പറയുമ്പോൾ മഹിതയും മനസു നിറഞ്ഞൊന്നു ചിരിച്ചു.......

ദുക്റാ അപ്പൂപ്പൻ ട്രോളി തുടങ്ങി.... അല്ലേലും രണ്ട് ദിവസം ആയി ഒരു ഇളക്കം ഉണ്ട്.... ദുർഗ അപ്പൂപ്പൻ.. "കിച്ചു പതിയെ തിരുത്തി കൊടുത്തു........ എനിക്ക് അച്ചുവിനെ കൂടാതെ ഒരു മകൻ കൂടി ഉണ്ടായിരുന്നു...... വിശ്വജിത്... ഞങ്ങളുടെ ജിത്തുമോൻ.... അവൻ മിസിങ് ആണ് എവിടെ പോയി എന്ന് ഞങ്ങള്ക് അറിയില്ല...അച്ചുവിന് ജിത്തുവും ജിത്തുവിന് അച്ചുവും ആയിരുന്നു ലോകം.... ഒരിക്കൽ പോലും എന്റെ മക്കളോട് പോലും ആ കുടുംബം സ്നേഹത്തോടെ ഒരു വാക്ക് സംസാരിച്ചിട്ടില്ല.... അവരെ താലോലിച്ചിട്ടില്ല.....എന്തിന് സ്വന്തം അച്ഛൻ പോലും അവരെ സ്നേഹത്തോടെ ഒരു നിമിഷം നോക്കിയിട്ടില്ല... എങ്ങനെ ആണ് മഹിതേച്ചി ജിത്തു മിസ് ആയത്.... അവന് എത്ര വയസ് ഉണ്ട്.... ചിത്രൻ സംശയത്തോടെ നോക്കി.... പന്ത്രണ്ടു വയസ്.... ചെന്നൈയിലെ ഫ്ലാറ്റിൽ നിന്നും ആണ് മിസ് ആയത്.. കഴിഞ്ഞ വർഷം ദുബായ് നിന്നും വന്നപ്പോൾ ആണ് അത്‌ നടന്നത് ... അന്വേഷിച്ചു പോകാൻ അയാൾ സമ്മതിച്ചില്ല... അയാളുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് എനിക്ക് തോന്നി ചിത്തു... മനഃപൂർവം എന്റെ മകനെ അയാൾ ഇല്ലാതെ ആക്കിയത് പോലെ... അതോടെ അച്ചുവും ഇങ്ങനെ ആയി തീര്ന്നു..... ശരിക്കും പറഞ്ഞാൽ പത്തിലെ പരീക്ഷ അവൾ എഴുതിയിട്ടില്ല..... രണ്ട് തവണ ആത്മഹത്യാ ശ്രമം വരെ നടത്തി ........

അവൾ കൂടെ നഷ്ടം ആകും എന്ന് മനസിൽ ആയപ്പോൾ എങ്ങനെയും അവിടെ നിന്നും രക്ഷപ്പെട്ടാൽ മതി എന്നെ എനിക്ക് ഉണ്ടായിരുന്നുള്ളു... അയാൾക് അറിയില്ല ഞങ്ങൾ അവിടെ നിന്നും പോന്നത്.....മയക്കു മരുന്നിന്റെ ആലസ്യത്തിൽ ഉറങ്ങുന്ന അയാളുടെ പെട്ടി കുത്തി തുറന്നു പാസ്പോര്ട് കൈക്കൽ ആക്കിയത് തന്നെ ഭയന്നു ആണ്....... ഇത് രുദ്രച്നു ഞാൻ പറഞ്ഞു കൊടുത്ത ബുദ്ധിയാ.... കുറുമ്പൻ ഷർട്ടിന്റെ കോളർ പൊക്കി പറഞ്ഞതും സച്ചുവും കിച്ചുവും സംശയത്തോടെ നോക്കി...... അതേ മഹിത ചിറ്റ രുദ്രച്ചനെ വിളിച്ചു സംസാരിക്കുമ്പോൾ രുദ്രച്ചന്റെ കൂടെ ഞാനും തോംസൺ ബേക്കറി ഷേക്ക്‌ കുടിക്കുവാരുന്നു... എങ്ങനെ പാസ്പോര്ട് എടുക്കണം എന്ന് ആലോചിച്ചപോൾ ഞാൻ പറഞ്ഞു ഉറക്ക ഗുളിക കലക്കി കൊടുത്തു പെട്ടി കുത്തി തുറക്കാൻ... എങ്ങനുണ്ട് എന്റെ ബുദ്ധി..... കുറുമ്പൻ പുരികം തുള്ളിച്ചു..... ബുദ്ധി കൊള്ളാം... "" കുറച്ചു മുൻപ് നീ ഈ ബുദ്ധി അമ്മച്ചിക് നേരെ ഒന്ന് പ്രയോഗിച്ചു അവരെ ഇവിടെ എങ്ങും കാണാനില്ല.... കിച്ചു ചുറ്റും നോക്കി.... അത് വല്ല പറമ്പിലും പോയി കാണും..... കുറുമ്പൻ കവിൾ ഒന്ന് ചൊറിഞ്ഞു...

ശോഭേ ആ കൊച്ചിനോട് പറ മഹിതയ്ക്കു കുടിക്കാൻ എന്തെങ്കിലും എടുക്കാൻ.... ദുർഗ തിരിഞ്ഞു നോക്കിയതും തങ്കു ചായയുമായി വന്നു.... ആ കൊച്ചിനെ വിളിക്കണ്ട ഏട്ടാ.... അതിന് എന്തോ വയറ്റിൽ പിടിക്കാത്തത് കഴിച്ചു വയറിനു സുഖം ഇല്ല...... തങ്കു ചായ കൊടുക്കുമ്പോൾ കുറുമ്പൻ കിച്ചുവിന്റെ ഷോള്ഡറില് പതിയെ തോണ്ടി നിഷ്കളങ്കമായി നിന്നു.... പിള്ളേര് മുഴുവൻ ചിരി അടക്കാൻ പാട് പെടുന്നുണ്ട്.... രുദ്രേട്ടനും ചന്തുവേട്ടനും വരാറായോ കണ്ണേട്ടാ.... മഹിത ചായ വാങ്ങി കണ്ണനെ നോക്കി..... അരമണിക്കൂർ കൂടി കഴിയും അർജെന്റ് ആയി ചന്തുവേട്ടന് ഒരു കോൺഫറൻസ് ഉണ്ടായി അത്‌ കൊണ്ട് പോയതാ...... നീ പോയി ഒന്ന് ഫ്രഷ് ആകൂ... മനസും ശരീരവും ഒന്ന് ശാന്തം ആകട്ടെ....... കണ്ണേട്ടാ എന്റെ മോൻ... എനിക്ക് അവനെ തിരിച്ചു കിട്ടുവോ... മഹിത കണ്ണനെയും ഉണ്ണിയേയും മാറി മാറി നോക്കി....... കിട്ടും അവൻ എവിടെ ആണെങ്കിലും കണ്ടു പിടിക്കും നമ്മൾ അല്ലേടാ പിള്ളേരെ.... ഉണ്ണി കുട്ടി ചാത്തന്മാരെ മുഴുവൻ നോക്കുബോൾ തലയാട്ടി പൂർണ്ണ സമ്മതം പറയുമ്പോഴും കുഞ്ഞനിലും കുഞ്ഞാപ്പൂവിലും ചിത്രനിലും സംശയങ്ങൾ നിറഞ്ഞു നിന്നു............... (തുടരും )

NB:::: മഹിത മഹിമ ഇവർക്ക് രണ്ട് പേർക്കും ആദിശങ്കരനിൽ നല്ലൊരു റോൾ ഉണ്ടന്ന് പറഞ്ഞിരുന്നു.... മഹിതയെ വിശ്വംഭരന്റെ ഇളയ മകൻ ആണ് ചതിച്ചു കെട്ടിയത് അതിലെ മകൾ ധ്രുവിത എന്ന അച്ചു അത്‌ നമ്മുടെ കിച്ചുവിന്റെ സ്വന്തം സ്വാഹാ ദേവി ആണ്.... സ്വാഹായുടെ മറ്റൊരു പേരു ആണ് ധ്രുവ ഞാൻ അത്‌ അല്പം മോഡിഫൈ ചെയ്ത് ദ്രുവിത ആക്കി വിളിക്കാൻ സൗകര്യത്തനിനു അച്ചു എന്നും......... പിന്നെ അവരുടെ ഒരു മകൻ വിശ്വജിത് അവൻ മിസിങ് ആണ് അത്‌ നമുക്ക് ഉപകാരപ്പെടട്ടെ..... ഒരു പക്ഷെ മഹാദേവന്റെ ലീലാ വിലാസം അതെല്ലാം വഴിയേ മനസിൽ ആകും...... മഹിമ അഡ്വക്കേറ്റ് ആണ് ഭർത്താവ് dr രാജീവ്‌... അവരുടെ കഥയും പുറകെ.... എങ്കിൽ മാത്രമേ ആദിശങ്കരൻ പൂർണ്ണം ആകൂ.......... നിലവിൽ.. ജലന്ധരൻ, നെല്ലിമല മൂപ്പൻ, കോകിലാ, വിശ്വംഭരൻ, ജീവൻ.... ഇത്രയും ശത്രുക്കൾ ഉണ്ട്....... പടി പടി ആയി ഓരോരുത്തരിലേക്കും നമ്മൾ എത്തും........ കാരണം വിശ്വംഭരനെ കുറിച്ച് കുഞ്ഞനും കുഞ്ഞാപ്പുവിനും നേരത്തേ സംശയം ഉണ്ട്.... ചന്തുവിന്റെ അപകടം അവരോടുള്ള പക...... അതിന് കാരണം എന്തെന്ന് പുറകെ അറിയാം അത്‌ ഉണ്ണിയോടുള്ള ദേഷ്യം ആണ്....... അമ്മച്ചി വെള്ളം കൊണ്ട് പറമ്പ് പിടിച്ചിട്ടുണ്ട് 🙈🙈🙈എന്റെ കുറുമ്പനെ കൊണ്ട് മാത്രമേ ഇതിനു കഴിയൂ.. .

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story