ആദിശങ്കരൻ: ഭാഗം 58

adhishankaran

എഴുത്തുകാരി: മിഴിമോഹന

രുദ്രേട്ടനും ചന്തുവേട്ടനും വരാറായോ കണ്ണേട്ടാ.... മഹിത ചായ വാങ്ങി കണ്ണനെ നോക്കി..... അരമണിക്കൂർ കൂടി കഴിയും അർജെന്റ് ആയി ചന്തുവേട്ടന് ഒരു കോൺഫറൻസ് ഉണ്ടായി അത്‌ കൊണ്ട് പോയതാ...... നീ പോയി ഒന്ന് ഫ്രഷ് ആകൂ... മനസും ശരീരവും ഒന്ന് ശാന്തം ആകട്ടെ....... കണ്ണേട്ടാ എന്റെ മോൻ... എനിക്ക് അവനെ തിരിച്ചു കിട്ടുവോ... മഹിത കണ്ണനെയും ഉണ്ണിയേയും മാറി മാറി നോക്കി....... കിട്ടും അവൻ എവിടെ ആണെങ്കിലും കണ്ടു പിടിക്കും നമ്മൾ അല്ലേടാ പിള്ളേരെ.... ഉണ്ണി കുട്ടി ചാത്തന്മാരെ മുഴുവൻ നോക്കുബോൾ തലയാട്ടി പൂർണ്ണ സമ്മതം പറയുമ്പോഴും കുഞ്ഞനിലും കുഞ്ഞാപ്പൂവിലും ചിത്രനിലും സംശയങ്ങൾ നിറഞ്ഞു നിന്നു............... 💠💠💠💠 മഹിതേ "".....നിന്റെ കാലിനു എന്താ പറ്റിയത് മോളേ... " ആവണി ഒരു തലയിണ അവൾക്കു ചാരി കിടക്കാൻ ആയി ഒരുക്കി വച്ചു...... മൂന്ന് വർഷം മുൻപ് ഇരുമ്പു വടി കൊണ്ട് അയാൾ ഒന്ന് സ്നേഹിച്ചതാ ചേച്ചി.... "" എന്തിനാ കുട്ടി നീ ഇത്രയും നാൾ എല്ലാം സഹിച്ചു നിന്നത്... "" നിനക്ക് പോന്നു കൂടായിരുന്നോ.... നീ സുഖം ആയി ഇരിക്കുന്നു എന്നാണ് ഞങ്ങൾ എല്ലാം കരുതിയത്...... രുക്കു ഒരു ഗ്ലാസ് വെള്ളം അവളുടെ കയ്യിലേക് നൽകി.... ആവാമായിരുന്നു ഏട്ടത്തി... "" പക്ഷെ കഴിഞ്ഞില്ല... ഞാൻ ആയി തിരഞ്ഞെടുത്ത വിധി....

അത്‌ സ്വയം അനുഭവിക്കണം എന്ന് തോന്നി... സ്വന്തം ചോരയെ പോലും തള്ളി പറഞ്ഞു നേടിയ വിജയം അല്ലേ.......... മഹിത ഒന്ന് നെടുവീർപ്പിട്ടു.... അയാൾക് കുട്ടികളോട് പോലും സ്‌നേഹം ഇല്ലേ... "" വീണ അവൾക്കു അരികിലേക്കു ഇരുന്നു...... മ്മ്ഹ്ഹ് ""...കള്ളും കഞ്ചാവും മയക്കു മരുന്നും കള്ളക്കടത്തും മറ്റു പെണ്ണുങ്ങളും ആണ് അയാളുടെ ജീവിതം.. അവിടെ എനിക്കോ മക്കൾക്കോ സ്ഥാനം ഇല്ല......... ഒരുപാട് ഉപദ്രവിച്ചു അല്ലേ... "" ആവണി അവളുടെ കവിളിൽ പതിയെ തലോടി.... മ്മ്.. "" സ്വന്തബന്ധങ്ങളെ ഉപേക്ഷിച്ചു ആദ്യരാത്രിയുടെ മധുരമുള്ള സ്വപ്നവും പേറി മണിയറയിലേക് ചെന്ന നിമിഷം ഞാൻ തിരിച്ചറിഞ്ഞു ജീവൻ എന്ന കാട്ടു മൃഗത്തെ...... കൂട്ടിൽ അകപ്പെട്ട ജീവിതം.... നരകിച്ചു തീർത്തു..... ജിത്തു മോൻ നഷ്ടപെട്ട നിമിഷം മാത്രം ആണ് ഒരു മോചനം ആഗ്രഹിച്ചത് അതും എന്റെ മോൾക്ക് വേണ്ടി...... പറഞ്ഞു തീരും മുൻപ് മുൻപിലേക്ക് വന്ന രുദ്രനെയും ഉണ്ണിയേയും കണ്ട് ഒരു നിമിഷം കണ്ണുകൾ പിടച്ചു പെണ്ണിന്റെ.... രു... രു... രുദ്രേട്ട മാപ്പ്.... "" ഇരു കൈകളും എടുത്ത് തൊഴുതവൾ........... വാവേ നിങ്ങൾ മൂന്ന് പേരും പുറത്തേക് പൊയ്ക്കോ.... "" അവർക്ക് നിർദേശം കൊടുത്തു കൊണ്ട് മഹിതയ്ക്കു അരികിലേക്കു ഇരുന്നു രുദ്രൻ.........

അവർ വാതിൽ കടന്നു പോകുന്നത് നോക്കി ഇരുന്നവൻ...... ഇല്ല.. " രുദ്രേട്ട... "" ഞാൻ അവരോട് ഒന്നും പറഞ്ഞില്ല.......ഏട്ടൻ എനിക്ക് നിർദേശം തന്നിരുന്നല്ലോ........... മ്മ്മ്.. "" നന്നായി മോളേ ... ആവണിയ്ക്കു മാത്രമേ കാര്യങ്ങൾ അറിയൂ ഇവന്റെ ഉള്ളം പിടയുന്നത് മനസിൽ ആക്കാൻ അവളോളം മറ്റാര്ണ് ഉള്ളത്..... രുദ്രൻ അത്‌ പറയുമ്പോൾ ഉണ്ണിയുടെ കണ്ണുകളിൽ കണ്ണുനീർ പൊടിഞ്ഞു......... ഉണ്ണിയേട്ടാ... "" ജഗേട്ടന് ഏട്ടനോട് ഒരു ദേഷ്യം ഇല്ലാട്ടോ... ചെയ്ത് കൂട്ടിയ പാപത്തിന്റെ കർമ്മഫലം ആണ് താൻ അനുഭവിക്കുന്നത് എന്ന് എപ്പോഴും പറയും............. അത്‌ കൊണ്ട് അല്ലേ അദ്ദേഹം തന്നെ മുന്കൈ എടുത്തു അവിടെ നിന്നും എന്നെ രക്ഷിച്ചത്...... രുദ്രേട്ടനെ കോൺടാക്ട് ചെയ്തത്....... ജഗൻ.. "" ഉണ്ണിയുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു.... കഴുത്തിനു താഴോട്ടു ചലനം ഇല്ല.... "" ആദ്യം എല്ലാം എന്നോട് ജഗേട്ടനും പക ആയിരുന്നു അച്ഛനൊപ്പം ജീവനെ കൊണ്ട് എന്നോട് പ്രതികാരം ചെയ്യിക്കാൻ ഉള്ള വ്യഗ്രത ആയിരുന്നു.......... ഞാൻ അനുഭവിക്കുന്ന ഓരോ വേദനയും കണ്ട് ആസ്വദിച്ചു........ പക്ഷെ എത്ര പണം ഉണ്ടങ്കിലും തളര്ന്നു കിടക്കുന്നവന് സ്നേഹത്തോടെ ഒരു തുള്ളി വെള്ളം നൽകിയാൽ അവന്റെ തൊണ്ട കുഴിയിലെ ദാഹം മാത്രം അല്ല ശമിക്കുന്നത് അവന്റെ ഹൃദയത്തിന്റെ ചൂട് കൂടി ആണ് അല്ലേ രുദ്രേട്ട.......

"""" മ്മ്.. "" അതേ രുദ്രൻ മെല്ലെ അവളുടെ മുടിയിൽ തഴുകി....... രുദ്രേട്ടൻ പഠിപ്പിച്ച എന്നിലെ നന്മകൾ പൂർണ്ണമായും വറ്റി പോയില്ലാരുന്നു.... പതിയെ പതിയെ സ്നേഹം കൊണ്ട് ആ മനുഷ്യനിൽ നന്മയുടെ വിത്ത് പാകി...... കൂടെ പിറക്കാത്ത ഒരു ഏട്ടൻ ആയി മാറി അദ്ദേഹം................ പിന്നീട് കിടന്ന കിടപ്പിൽ എനിക്ക് വേണ്ടി അദ്ദേഹം വാദിക്കുമ്പോൾ അദ്ദേഹത്തെയും തള്ളി പറഞ്ഞവർ.... കാരണം ഉണ്ണിയേട്ടനും രുദ്രേട്ടനും അവർക്ക് വരുത്തിയ നഷ്ടതിന്റെ കണക്ക് ആയിരുന്നു അച്ഛനും അയാൾക്കും പറയാൻ ഉള്ളത്............... അതേ നൂറ്റിഅൻപത് കോടിയുടെ കണക്ക് അല്ലേ... "" അപ്പോൾ തളർന്നു കിടക്കുന്ന സ്വന്തം മകനെക്കാൾ അയാൾക് വലുത് പണം തന്നെ..........അത്‌ കൊണ്ട് ആണല്ലോ ബിസിനയിൽ ഉണ്ണിയെ തകർക്കാൻ അയാൾ ശ്രമിക്കുന്നത്... മ്മ്ഹ്ഹ് """ഇത്രയും നാൾ വിശ്വംഭരനെ ഞാൻ വെറുതെ വിട്ടത് നിന്നെ ഓർത്ത് മാത്രം ആണ്..... ചന്തുവിന്റെ ചലിക്കാത്ത വലത് വശം ഓരോ നിമിഷവും എന്നെ കൊത്തി വലിക്കുമ്പോഴും ഞാൻ അടങ്ങിയത് നിന്നെ ഓർത്ത് മാത്രം ആണ്................ ഇനി അവന് മാപ്പില്ല..... നിന്റെ ഈ തിരിച്ചു വരവ് അതിനായി മാത്രം ആണ് ഇത്രയും നാൾ ഞാൻ കാത്തിരുന്നത്........... കട്ടിലിൽ നിന്നും എഴുന്നേറ്റതും രുദ്രൻ ഒരു നിമിഷം നിന്നു........ ഉണ്ണിയും........ മുൻപിൽ നിൽക്കുന്ന കുഞ്ഞൻ.....

"" എന്താഡാ ഇങ്ങനെ നോക്കുന്നത്... "" രുദ്രൻ ചിരിക്കാൻ ശ്രമിച്ചു............. ഏയ് ഒന്നും ഇല്ല അച്ഛാ മഹിതചിറ്റയോട് ചുമ്മ കാര്യങ്ങൾ സംസാരിക്കാൻ വന്നതാ.... "" ദാ ഇപ്പോൾ ഇങ്ങോട്ട് വന്നേ ഉള്ളൂ ഞാൻ... കുഞ്ഞൻ ചുണ്ട് ഒന്ന് അടക്കി പിടിച്ചു.... മ്മ്മ്.. ""ശരി...രുദ്രനും ഉണ്ണിയും അവനെ കടന്നു മുന്പോട്ട് പോകുമ്പോൾ രുദ്രന്റെ കണ്ണുകൾ കുഞ്ഞേന്റെതുമായി ഉടക്കി........... രുദ്രേട്ട...."" ചെറുക്കൻ വല്ലോം കേട്ടോ... "ഞാൻ പറഞ്ഞില്ലെ കുറച്ചു നാൾ മുൻപ് എന്നോട് കുത്തി കുത്തി ചോദിച്ചത് ആണ് ചന്തുവേട്ടന്റെ ആക്‌സിഡന്റ്നെ പറ്റി.......... എന്ത് കൊണ്ട് ആണ് പിന്നെ അതിന് പുറകെ പോകാഞ്ഞത്... ആ ലോറി ഡ്രൈവറെ അറസ്റ് ചെയ്തില്ലേ എന്നൊക്കെ ചോദിച്ചു....? ഇനി ജലന്ധരനെ കൂടാതെ ഇവൻ പോയി വിശ്വംഭരനെ കൂടി തീർത്തിട്ട് വരുവോ...... ആദിശങ്കരന്റെ കൈ കൊണ്ട് മരിക്കാൻ ആണ് വിശ്വംഭരന്റെ വിധി എങ്കിൽ അത്‌ ഞാൻ വിചാരിച്ചാലും തടുക്കാൻ ആവില്ലല്ലോ ഉണ്ണി........ ചെറു പുഞ്ചിരിയോടെ രുദ്രൻ മുന്പോട്ട് പോയതും ഉണ്ണി തല ഒന്ന് കുടഞ്ഞു........ അ... അ... അത്‌ രുദ്രേട്ട.... "" മുൻപോട്ട് ആഞ്ഞതും കണ്ടു താഴെ കൂടി ചായ്‌പിന്റെ വശത്തു നഖം കടിച്ചു നടക്കുന്ന കുറുമ്പൻ...... ഇവൻ അവിടെ എന്തെടുക്കുവാ...? ആ പെണ്ണുമ്പിള്ളയുടെ കൈയിൽ നിന്നും വല്ലോം വാങ്ങി കൂട്ടും....

അല്ലങ്കിൽ തന്നെ വഴിയേ പോകുന്നത് വയ്യാവേലി കൈ കാട്ടി വിളിച്ചു വരുത്തും ചെക്കൻ....... ഉണ്ണി പതിയെ താഴെക് ഇറങ്ങി.... 💠💠💠💠 കോകിലാന്റി ഇതെവിടെ പോയി.... "" കുറുമ്പൻ പതിയെ ചായ്‌പിന്‌ അടുത്തേക് വന്നു...... ചായ്‌പിന്റെ ബാത്റൂമിനോട് ചേർന്ന ഭിത്തിയിൽ ചാരി നില്കുന്നവൾ.... കോകിലാന്റി........ """എന്ത്‌ പറ്റി... "" കൈ രണ്ടും മുൻപോട്ട് ആട്ടി കുറുമ്പൻ........ എ... എ.. എനിക്ക് എന്ത്‌ പറ്റാൻ..... "" നീ നിന്റ കാര്യം നോക്ക് ചെറുക്കാ...... വയറിൽ ആഴത്തിൽ പൊത്തി പിടിച്ചു കോകിലാ........ അയ്യോ ഇങ്ങെനെ അമറരുത് സൂക്ഷിക്കണ്ടേ ഈ സമയത്ത് ... "" എനിക്ക് നിന്നെ സംശയം ഉണ്ട് നീ എനിക്ക് എന്തോ തന്നിട്ടുണ്ട് അയ്യോ അമ്മേ ...... ഭിത്തിയിലേക് ചാരി നിന്നവൾ... ഞാനോ ദൈവദോഷം പറയാതെ അമ്മച്ചി... വല്യേട്ടന് ഒരു ചായ വേണം ആന്റിയോട് ഇട്ടു തരൻ പറഞ്ഞു അത്‌ പറയാൻ വന്നതാ ഞാൻ...... ങ്‌ഹേ... "" ആദിക്കോ ചാ....ചാ... ചായ ഞാനോ.... ഞാൻ ഇപ്പോൾ ഇട്ടു കൊടുക്കാം.... മുൻപോട്ട് ആഞ്ഞതും.... ആ.. "" അമ്മേ വയറിൽ ആയതിൽ പൊതിഞ്ഞവൾ തിരികെ ബാത്റൂമിലേക് ഓടി..... അയ്യോ ചായ ഇട്ടു കൊടുക്കുന്നില്ലേ... ""ചുണ്ടിൽ ശൃങ്കാരം നിറഞ്ഞു കുറുമ്പന്റെ... പോടാ തെണ്ടി അവിടുന്നു....... ആയത്തിൽ കൊട്ടി അടച്ചു ബാത്റൂമിലെ വാതിലവർ.... ശോ പാവം അമ്മച്ചി ....ചത്തിട്ടില്ല ഒന്ന് പേടിച്ചു പോയി ""...

നഖം കടിച്ചു തിരിഞ്ഞതും മുൻപിൽ ഉണ്ണി..... ഉണ്ണിമാ..എന്താ ഇവിടെ.... "" നീ എന്താ ഇവിടെ ചായ്പ്പിലെ കക്കൂസിനു മുൻപിൽ വട്ടം കറങ്ങുന്നത്....... "" അതോ... """ അമ്മച്ചി ചത്തോ... """ ശേ "".... കനക ആന്റിക്ക് സുഖം ഇല്ല എന്ന് പറഞ്ഞു... വിവരം അന്വേഷിക്കാൻ വന്നതാ....... കനകയ്യ്ക്കു എന്ത്‌ പറ്റി.... ഉണ്ണി ബാത്റൂമിന്റെ ഭാഗത്തേക്ക്‌ എത്തി നോക്കി..... """"ആമാശയത്തിലെ ഉള്ളറകളിൽ തൃശൂർ പൂരത്തിന്റെ വർണ്ണപകിട്ടാർന്ന നിമിഷങ്ങൾ കേളി കെട്ട് ഉണർത്തുമ്പോൾ ഉണ്ടാകുന്ന പ്രക്ഷുബ്ധ നിമിഷങ്ങൾ...... """"ഹോ.. "" കുറുമ്പൻ തല ഒന്ന് കുടഞ്ഞു..... എന്തോന്ന്....?? ഉണ്ണി കണ്ണ് മിഴിച്ചു.... ആ അമ്മച്ചിക്ക് വയറിളക്കം ആണെന്ന്... "" ഉണ്ണിമാ ഇങ്ങു പോര് വെറുതെ അവിടെ നിൽക്കണ്ട.... മുന്പോട്ട് നടന്ന കുറുമ്പന്റെ ചുണ്ടിൽ ഗാനം ഉതിർന്നു... ഇവിടെ കാറ്റിനും സുഗന്ധം.... ""....... ഇവിടെ കാറ്റിനും സുഗന്ധം......... " അയ്യേ ഈ ചെറുക്കൻ... "" ഉണ്ണി ചിരി അടക്കി....... എടാ നിന്റെ ഉണ്ണിമായെ കണ്ടോ.... "" അകത്തേക് വന്നതും ആവണി ഇറങ്ങി വന്നു.... ആ.. ""ഉണ്ണിമായോ.. "" കനകയ്യ്ക്കു വെള്ളം കൊണ്ട് കൊടുക്കാൻ നില്പുണ്ട് അവിടെ.... ആവണി അമ്മേ സൂക്ഷിച്ചോ..... കുറുമ്പൻ കണ്ണടച്ചു അകത്തേക്ക്ക് പോയി........ എടി ആവണി ആ പെണ്ണുമ്പിള്ളയ്ക്ക് വയ്യെന്ന് തോന്നുന്നു.... ""

ഉണ്ണി പുറകോട്ടു തിരിഞ്ഞു നോക്കി വന്നു..... എന്നിട്ട് വെള്ളം കൊണ്ട് കൊടുത്തോ... "" ആവണി ചുണ്ട് കടിച്ചു പിടിച്ചു..... വെള്ളവോ... "" നിനക്ക് എന്താ തലയ്ക്കു വട്ടുണ്ടോ... "" അവർക്ക് സുഖം ഇല്ലാന്ന് തോന്നുന്നു... ഇവിടുത്തെ ഫുഡ്‌ പിടിച്ചു കാണില്ല... ഫുഡ്‌ പിടിക്കാത്തത് അല്ല സീമന്തപുത്രൻ അവർക്ക് വിമ്മും സ്ലെപിങ് പിൽസ് നന്നായി കലക്കി ഒരു ഗ്ലാസ്‌ പാല് കൊടുത്തിട്ടുണ്ട്...... ആവണി അത്‌ പറയുമ്പോൾ ഉണ്ണി ഞെട്ടി ഒന്നു നോക്കി........ ആര് ദേവൂട്ടാനോ... "".. ഉണ്ണിയുടെ കണ്ണ് മിഴിഞ്ഞു....പ്രശ്നം ആകുവോ..... ഉണ്ണി നഖം കടിച്ചു.... ഏയ് ഇല്ല... വാവ ഡോസ് കുറഞ്ഞ മരുന്നു കൊടുത്തിട്ടുണ്ട്.... ഇളക്കം നിന്നാൽ എവിടേലും ചുരുണ്ടു കിടന്നോളും............ ആവണി ഉണ്ണിയോട് ഒപ്പം അകത്തേക് കടന്നു... 💠💠💠 മുന്പിലെ ഏഴ് ചതുര കട്ടയിൽ പതിനാറു കോളം.... "" നടുക്ക് നിന്നും വലതു വശത്തേക്കു ഉരുട്ടി വിട്ട ശംങ്ക് ദിശ തെറ്റി കീഴ്പോട്ട് വന്നതും ഇരു കൈകൾ കൊണ്ട് ആ ചതുരകട്ടകൾ നാലു വശത്തേക്കു തട്ടി തെറിപ്പിച്ചു ജലന്ധരൻ........ ആാാ.... "" ഇരു കൈകൾ വിടർത്തി ദിക്ക് പൊട്ടുമാറ് ഉച്ചത്തിൽ അലറി വിളിച്ചവൻ...... തിരുമേനി അങ്ങു കണ്ടത് അവനെ ആകാൻ വഴിയില്ല... "" ശംങ്ക് കള്ളം പറയില്ല വലതു വശത്തേക്ക് കുത്തി നിൽക്കേണ്ടത് ദിശ തെറ്റി എങ്കിൽ വിഷ്ണുവർദ്ധൻ പുനർജനിച്ചിട്ടില്ല എന്ന് അല്ലേ അർത്ഥം ആക്കേണ്ടത്........ ഇല്ല... "" മൂപ്പാ എന്റെ കണ്ണുകൾ എന്നോട് കള്ളം പറയില്ല......

വർഷങ്ങൾ കൊണ്ട് ഞാൻ തേടി നടന്നവൻ അന്നും എന്റെ ശംഖു ദിശ തെറ്റി അപ്പോഴും ഞാൻ സമാധാനിച്ചു അവൻ ജന്മം കൊണ്ടില്ല എന്ന്......... എന്നാൽ ഞാൻ അവനെ നേരിൽ കണ്ടു....... പക്ഷെ വീണ്ടും എന്നെ ചതിക്കുന്നത് ആര് എന്റെ കണ്ണോ അതോ ഞാൻ പ്രാപ്തം ആക്കിയ എന്റെ കഴിവുകളോ.......... കണ്ണുകൾ തന്നെ ആയിരിക്കും തിരുമേനി... "" കഴിവുകൾ അങ്ങേയ്ക്ക് ഒരിക്കലും ശാപം ആകില്ല........ കൈയിൽ ഇരുന്ന പത്രത്താളുകൾ നുവർത്തി മൂപ്പൻ ആ കോളങ്ങളിലെ ചായങ്ങൾ നീക്കം ചെയ്യാൻ തുനിഞ്ഞതും ജലന്ധരൻ അവന്റെ കൈകളിൽ കടന്നു പിടിച്ചു........... സംശയത്തോടെ മൂപ്പൻ തല ഉയർത്തി നോക്കിയതും ആ പത്രപേപ്പർ കയ്യിലേക്ക് വാങ്ങി ജലന്ധരൻ..... അതിൽ തെളിഞ്ഞു നിൽക്കുന്ന ചിത്രത്തിലേക് കണ്ണുകൾ പോയതും നെഞ്ചിന് കൂട് ഉയർന്നു പൊങ്ങി.............. കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ സബ് കളക്ടർ ആരവ്. S.അജിത് സന്ദർശിച്ചു എന്നുള്ള തലകെട്ട്....... തൊട്ട് താഴെ ജനങ്ങളോട് സംവദിക്കുന്നവന്റെ നിറമുള്ള ചിത്രം..... വി.... വി.... വിഷ്ണുവർദ്ധൻ...... """"""അയാളുടെ നാവുകൾ ഉറക്കെ ആ പേര് ഉച്ഛരിച്ചു....... തിരുമേനി..... "" നെല്ലിമല മൂപ്പൻ സംശയത്തോടെ അയാളുടെ കൈകളിൽ പിടിച്ചു...... അതേ... മൂപ്പാ ഇവൻ തന്നെ... """

ആരവ്. S.അജിത്.......... ജലന്ധരന്റെ ഓർമ്മകൾ സ്വല്പം പുറകോട്ടു പോയി.............. തന്റെ മുൻപിലൂടെ കടന്നു പോയ ആരവിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുന്നവൻ.......... അജിത് "" രുദ്രന്റെ സുഹൃത്തായ പോലീസ് ഓഫീസർ......... അതേ അവന്റെ മകൻ തന്നെ.... "" രുദ്രന് ഒപ്പം വലം കൈ പോലെ കൂടെ നിന്നവൻ....ആ മുത്ത് കേദാർനാഥിൽ കൊണ്ട് പോകാൻ അവനും കുടുംബവും ഒപ്പം പോയി...... അപ്പോഴും ആ കുഞ്ഞിലേക് എന്റെ കണ്ണുകൾ പോയില്ല.......അപ്പോൾ രുദ്രൻ അവനെ എന്നിൽ നിന്നും മറച്ചു പിടിച്ചു എങ്കിൽ അവന്റെ ജന്മ രഹസ്യം രുദ്രൻ ഇതിനകം മനസിലാക്കി എന്ന് അല്ലേ അർത്ഥം......... എങ്കിൽ.... എങ്കിൽ..... എന്റെ മരണം കുറിച്ചിട്ടിരിക്കുന്ന ആ ഗ്രന്ധവും അവൻ കണ്ടെത്തും......... അത്‌ നശിപ്പിക്കാനും കഴിയില്ല അങ്ങനെ വന്നാൽ അത് എന്റെ സഹോദരിയുടെ ജീവൻ എടുക്കും.....ജലന്ധരന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു...... വിഷ്ണുവര്ധന്റെ വാക്കുകൾ മനസിൽ ഒരിക്കൽ കൂടി പാഞ്ഞു...... """"""""കുറുപ്പേ """...... ഇരികത്തൂർ മനയുടെ അറയിൽ നിന്നും നിനക്ക് ഒരിക്കലും ആ മുത്ത് കൈവശപ്പെടുത്താൻ കഴിയില്ല........ ഇതിന്റെ അവകാശിയുടെ തിരുനടയിൽ ഒരിക്കൽ ഇത് എത്തി ചേരും..... വരും എന്റെ ഇന്ദുചൂഡനും സത്യഭാമയും...... ഈ മനയിൽ തന്നെ അവർ പുനർജനിക്കും.......അവരുടെ മകന്റെ കയ്യാൽ നിന്റ അന്ത്യം കുറിച്ചിരിക്കും............ """എത്ര പുനർജ്ജന്മം നീ എടുത്താലും അവൻ വരും നിന്നെ തേടി വരും............

"" അവന് ഒപ്പം ഞാനും പുനർജനിക്കുന്ന ആ ജന്മം നിന്റെ അന്ത്യം നടന്നിരിക്കും .... നിന്റ മുൻപിൽ ഞാൻ വരുന്ന നിമിഷം മുതൽ അവൻ വൈരാഗി ആയിരിക്കും....."".....""""" ആഹ്ഹ്ഹ്ഹ് """ ഇന്നവൻ അവന്റെ വേര് തേടി ഇരികത്തൂർ മനയിൽ എത്തിചേർന്നു... അവന്റെ സഹോദരിയുടെ സാമിപ്യം അവൻ അറിഞ്ഞു........ ഇല്ല്ല..... """""""""ആ ഗ്രന്ധം അത്‌ അവൻ എടുക്കാൻ ഞാൻ സമ്മതിക്കില്ല..... """ ജാനകിയുടെ വയറ്റിൽ കുരുത്തവന്റെ കരസ്പർശം ഏറ്റാൽ മാത്രം അല്ലേ ആ താളുകളിൽ അക്ഷരങ്ങൾക് ജീവൻ വയ്ക്കു................. എനിക്ക് വേണം ആ കുഞ്ഞിനെ.... """ മൂപ്പ"""" അമ്മയുടെ മുലപ്പാലിന്റെ ഗന്ധം പോലും ആസ്വദിക്കാൻ ഒരു നിമിഷം അവന് കൊടുക്കരുത്............. അവൻ എന്റെ മുൻപിൽ വന്നു ചേരണം ........... ജലന്ധരന്റെ കണ്ണുകളിൽ ചോര തളം കെട്ടി നിന്നു....... തിരുമേനി ഇവൻ വിഷ്ണുവർദ്ധൻ ആണെങ്കിൽ ഇവൻ സ്വയം അറിയുന്ന നിമിഷം അവൻ എഴുതിയ താളുകളിലെ മന്ത്രതന്ത്രങ്ങൾ ആദിശങ്കരന് പറഞ്ഞു കൊടുക്കില്ലേ........... അപ്പോൾ പിന്നെ ആ കുഞ്ഞിനെ വക വരുത്തിയിട്ട് എന്ത്‌ കാര്യം..... ഇവനെ തന്നെ ഇല്ലാതാക്കി കൂടെ................മൂപ്പൻ സംശയത്തോടെ നിന്നു..... വിഢിത്തം പറയാതെ മൂപ്പ.......

ആ താളുകളിലെ ഘോര മന്ത്രങ്ങളും തന്ത്രങ്ങളും ഒരു ചെവി കൊണ്ട് കേട്ടാൽ മറു ചെവിയിലൂടെ അത്‌ പുറത്തു പോകും.............. "" കണ്ണിലൂടെയും മനസിലൂടെയും മാത്രം ഗ്രഹിക്കാൻ പറ്റുന്നത് ആണ് ആ മന്ത്രതന്ത്രങ്ങൾ....... അതായത് ഒരാൾ പറഞ്ഞു കൊടുത്തല്ല അത്‌ ഹൃദിസ്ഥം ആക്കേണ്ടത്.... അക്ഷരങ്ങളിലൂടെ മാത്രം........ പിന്നെ രുദ്രൻ അവനിൽ ഒരു അദൃശ്യ വലയം തീർത്തിട്ടുണ്ട് അതിനെ ഭേദിച്ചു അവനെ ഇല്ലായ്മ ചെയ്യാൻ തത്കാലം എനിക്ക് കഴിയില്ല.......... അത്‌ കൊണ്ട് ആണല്ലോ ഇത്രയും നാൾ എന്റെ കൺമുപിൽ നിന്നും അവൻ അകന്നു നിന്നത്...... മ്മ്ഹ്ഹ് """"അത്‌ എന്തെന്ന് കണ്ടെത്തണം അവനെ വലയം ചെയ്യുന്ന ആ അദൃശ്യ വലയം............അതിനെ ഭേദിക്കാൻ കഴിഞ്ഞാൽ വിഷ്ണുവർദ്ധൻ എന്റെ കൈകളിൽ കിടന്നു ഞെരിഞ്ഞമരും...... ജലന്ധരൻ പല്ലുകൾ ഇറുക്കി കടിച്ചു...... 💠💠💠💠 കുളി കഴിഞ്ഞു വന്നവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു..... "" ചുറ്റും ഒന്ന് കണ്ണോടിച്ചു പെണ്ണ്....... അച്ചു കുളി കഴിഞ്ഞോ.... "" ചിരിയോടെ അടുത്തേക് വന്ന അല്ലി അവളുടെ നെറുകയിൽ അല്പം രാസ്നാദി പുരട്ടി........ വെള്ളം മാറി കുളിച്ചു നീര് ഇറങ്ങേണ്ട... "" തെല്ലൊരു ഭയത്തോടെ നിന്ന കണ്ണുകളിൽ കൗതുകം നിറയുന്നത് അല്ലി ശ്രദ്ധിച്ചു.......... ഇച്ചേച്ചി.... "" അല്പം മടിയോടെ കിച്ചു വാതുക്കൽ നിന്നു........ മ്മ്മ്.. "" എന്തെ കയറി വാടാ അകത്തേക്ക്... "" നീ നോട്സ് കംപ്ലീറ്റ് ച്യ്തോ..... ""? അല്ലി അടച്ചു വെച്ച ഒരു ഗ്ലാസ് പാൽ അച്ചുവിന്റെ കൈകളിൽ കൊടുത്തു........... അത്‌... "" നോട്സ്... മ്മച്ചും ഇല്ല... "" ചുമൽ ഒന്ന് കൂച്ചി..... പിന്നെ എന്താ ഇവിടെ കിടന്നോരു ഒളിച്ചു കളി.. """ കുറുമ്പൊടെ നോക്കി അല്ലി.... ഇച്ചേച്ചി... ഈ.. ഈ കുട്ടിയെ ഞാൻ നേരത്തേ കണ്ടിട്ടുണ്ട്...... നന്നായി പാടും ഈ കുട്ടി........

കിച്ചുവിന്റെ കണ്ണുകൾ തിളങ്ങുമ്പോൾ അവളുടെ കണ്ണിലും ചെറുതായ് പൊടിയുന്ന നീർത്തിളക്കം അല്ലി ശ്രദ്ധിച്ചു..... എന്നെ ഓർമ്മ ഉണ്ടോ... "? നമ്മൾ... നമ്മൾ കണ്ടിട്ടുണ്ട് ഒരിക്കൽ.... "" ഒന്ന് ഓർത്ത് നോക്കിക്കേ.... ആവേശത്തോടെ പറഞ്ഞവൻ.... നിനക്ക് എന്താ കിച്ചു തലയ്ക്കു വട്ടുണ്ടോ ഈ കുട്ടി ദുബായിൽ അല്ലേ.. "" നീ ദുബായിൽ പോയിട്ടുണ്ടോ.... അല്ലി ശാസനയോടെ നോക്കി.... ഞങ്ങൾ ദുബായിൽ പോയിട്ടു ഒന്നര വർഷം ആയിട്ടുള്ളു അല്ലിമോളെ... "" വോക്കിങ് സ്റ്റിക്കിൽ കുത്തി മഹിത അവിടേക്കു വന്നു..... ചെന്നെയിൽ തന്നെ ആയിരുന്നു ഞങ്ങൾ... ""ഇവൾ പഠിച്ചത് മലയാളി അസോസിയേഷന്റെ സ്കൂളിൽ ആണ്....... കണ്ടോ ഞാൻ പറഞ്ഞില്ലേ... "" കിച്ചു ആവേശത്തോടെ പറയുമ്പോൾ മഹിത സംശയത്തോടെ നോക്കി........ അവൻ പറയുന്നത് ശരിയാ രണ്ട് വർഷം മുൻപ് ഇവന്മാർ രണ്ടും കോളേജിൽ നിന്നും ഒരു പ്രോഗ്രാമിന് അവിടെ വന്നിട്ടുണ്ട്.... കിച്ചു നന്നായി വീണ വായിക്കും....... അല്ലി അത്‌ പറയുമ്പോൾ അച്ചുവിന്റെ മുഖം തെളിഞ്ഞു കണ്ണുകൾ എന്തിനോ തുള്ളി കളിച്ചു...... അച്ചുവും കുറച്ചു വീണ വായിക്കും... "" സ്കൂളിൽ തന്നെ പഠിപ്പിച്ചിരുന്നു .... അവൾക്കു വലിയ ഇഷ്ടം ആണ്..... പക്ഷെ പാട്ടു തന്നെ പാടുന്നത് ഭയന്നായിരുന്നു....... മഹിത അത്‌ പറയുമ്പോൾ അവളുടെ തല മെല്ലെ കുനിഞ്ഞു....... അതിനെന്താ ഇനിയും അവസരം കിടക്കുവല്ലേ... ഞാൻ പഠിപ്പിക്കാം വീണ വായിക്കാൻ "" ദേ ഇവന്റെ കൂടെ കൂടിക്കോ നാളെ മുതൽ........ അല്ലി അത്‌ പറയുമ്പോൾ അവളുടെ കുഞ്ഞ് മുഖത്തു ഭയം മാറി പ്രത്യാശയുടെ നിഴൽ തേടി വരുമ്പോൾ കിച്ചുവിന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു.................. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story