ആദിശങ്കരൻ: ഭാഗം 59

adhishankaran

എഴുത്തുകാരി: മിഴിമോഹന

അവൻ പറയുന്നത് ശരിയാ രണ്ട് വർഷം മുൻപ് ഇവന്മാർ രണ്ടും കോളേജിൽ നിന്നും ഒരു പ്രോഗ്രാമിന് അവിടെ വന്നിട്ടുണ്ട്.... കിച്ചു നന്നായി വീണ വായിക്കും....... അല്ലി അത്‌ പറയുമ്പോൾ അച്ചുവിന്റെ മുഖം തെളിഞ്ഞു കണ്ണുകൾ എന്തിനോ തുള്ളി കളിച്ചു...... അച്ചുവും കുറച്ചു വീണ വായിക്കും... "" സ്കൂളിൽ തന്നെ പഠിപ്പിച്ചിരുന്നു .... അവൾക്കു വലിയ ഇഷ്ടം ആണ്..... പക്ഷെ പാട്ടു തന്നെ പാടുന്നത് ഭയന്നായിരുന്നു....... മഹിത അത്‌ പറയുമ്പോൾ അവളുടെ തല മെല്ലെ കുനിഞ്ഞു....... അതിനെന്താ ഇനിയും അവസരം കിടക്കുവല്ലേ... ഞാൻ പഠിപ്പിക്കാം വീണ വായിക്കാൻ "" ദേ ഇവന്റെ കൂടെ കൂടിക്കോ നാളെ മുതൽ........ അല്ലി അത്‌ പറയുമ്പോൾ അവളുടെ കുഞ്ഞ് മുഖത്തു ഭയം മാറി പ്രത്യാശയുടെ നിഴൽ തേടി വരുമ്പോൾ കിച്ചുവിന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു.... 💠💠💠💠 എടാ നീ പറയുന്നത് സത്യം ആണോ """...? ആ കുട്ടി തന്നെ ആണോ ഇത്...... സച്ചു ആകാംഷയോടെ ചോദിക്കുമ്പോൾ മുഖത്തെ പുതപ്പു മാറ്റി കുറുമ്പൻ പുരികം വെട്ടിച്ചു..... പിശാച് ഉറങ്ങിയില്ലാരുന്നോ.... ""

സച്ചു ഫോണിൽ നോക്കി... സമയം പത്തു കഴിഞ്ഞു.... മ്മ്ഹ്ഹ്.. "" അങ്ങനെ ഉറങ്ങിയാൽ നിങ്ങളുടെ കള്ളത്തരം കണ്ട് പിടിക്കാൻ പറ്റുവോ... നാക്കൊന്നു നീട്ടി കണ്ണുകൾ ഇറുക്കിയതും കവിളിലെ നുണക്കുഴി തെളിഞ്ഞു വന്നു...... സച്ചു അതിൽ ഒരു കുത്ത് കൊടുത്തു.. "" കള്ളത്തരം ഒന്നും അല്ലടാ പൊട്ടാ പണ്ട് ഞങ്ങൾ ചെന്നൈയിൽ ക്യാമ്പിന് പോയപ്പോൾ ഇവൻ ഒരു പെങ്കൊച്ചിന്റെ പാട്ടു കേട്ട് അവൾക് പിന്നാലെ പോയില്ലേ...... ആ.. എന്നിട്ട് ആ പെണ്ണിന്റെ തന്ത ഇങ്ങേരെ കേറി മേഞ്ഞത് ആാാ കേസ് ആണോ... "" താൻ പോയി കണ്ട പെണ്ണുങ്ങളുടെ തന്തമാരുടെ കൈയിൽ നിന്നും വാങ്ങി കൂട്ടും.... പോടാ പട്ടി ഞാൻ ഒരു പെണ്ണിന്റെയും പുറകെ പോയിട്ടില്ല... "" ആദ്യവും അവസാനവും ആയി അഗ്നി തേടി പോയത് ഒരാളെ മാത്രം എന്നിലെ ചൂടിനെ താങ്ങാൻ കഴിയുന്നവൾ....... കിച്ചു ഇരു കൈകളും തലയ്ക്കൽ വച്ചു കിടന്നു.. അതിന് തനിക്ക് അന്ന് തിരിച്ചറിവ് വന്നില്ലാലോ..? കുറുമ്പൻ പുരികം പൊക്കി...... ദേവൂട്ട എന്നിലേക്കു ചേരേണ്ടവളെ അവളുടെ സ്വരത്തെ തിരിച്ചറിയാൻ അഗ്‌നിദേവന് സ്വയം അറിയേണ്ട... എനിക്കും... ""

കുറുമ്പൻ നഖം കടിച്ചതും സച്ചുവും കിച്ചുവും രണ്ട് വശത്തു നിന്നും പതിയെ എഴുനേറ്റു.... അത്‌ ഞാൻ ചുമ്മാ """" നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നത്..... ഉണ്ടക്കണ്ണു ഉരുട്ടി ചെക്കൻ..... നിന്റെ ഇളക്കം ഞങ്ങൾ കാണുന്നുണ്ട്...""" സച്ചു കൂർപ്പിച്ചൊന്നു നോക്കി....... അത്‌ കൊള്ളാമല്ലോ ഇടത്തും വലത്തും കിടന്നു നിങ്ങൾക് പ്രേമിക്കാം... നിങ്ങൾക് പറയാം എനിക്ക് മാത്രം ഒന്നും പാടില്ല.... "" വേലെടുത്തു കുത്തി ഞാൻ പളനിയ്ക്കു പോകും..... ആ പോകുന്നത് കൊള്ളാം ശ്രീക്കുട്ടിയെ കൂടി കൊണ്ട് പൊയ്ക്കോണം.. "" കിച്ചു പതുക്കെ ചിരിച്ചു...... പോ കുഞ്ഞേട്ടാ... "" എനിക്ക് നാണം വരും.. "" കുറുമ്പന്റെ ചുണ്ടിൽ നാണം വിടർന്നു.... ഇതിനു ഇടയ്ക്ക് നീ എങ്ങനെ അവളെ വളച്ചു.... സച്ചു തമാശയോടെ നോക്കി..... അതോ... "" അന്നെ... അന്നേ... "" പറഞ്ഞു കൊണ്ട് പതിയെ കിച്ചുവിനെ തോണ്ടി.... പറയടാ തെണ്ടി... "" ആ കൈ പതിയെ തട്ടി മാറ്റിയവൻ.... അന്ന് കോകിലന്റിയെ വളയ്ക്കാൻ വല്യേട്ടന്റെയും കൊച്ചേട്ടന്റ്റെയും കൂടി പോയില്ലേ അപ്പോൾ എനിക്ക് അറിയില്ലായിരുന്നു ഞാൻ ആരാണെന്നു.......

താടിക്കു കൈ കൊടുത്തവൻ പിന്നെ നീ എന്ത്‌ ഉദ്ദേശ്യത്തിലാ ചാടി പുറപ്പെട്ടത്... "" കിച്ചു സംശയത്തോടെ നോക്കി.... ഞാനാ വള്ളിയിൽ ഊഞ്ഞാൽ ആടാൻ ആ അമ്മച്ചിയുടെ കൂടെ പോയതാ... അപ്പോൾ അല്ലേ കേറി പിടിച്ച വള്ളി ഒരു പാമ്പ് ആയി മാറിയത്...... അപ്പോൾ നമ്മുടെ വല്യേട്ടന്റെ കണ്ണിൽ ഞാൻ കണ്ടു ത്രിശൂലം ... ആ ഹൃദയം ഇടുപ്പ് ഞാൻ അറിഞ്ഞു.... ആ വിഷത്തെ ആഗിരണം ചെയ്യുമ്പോൾ എന്നെ പൊതിഞ്ഞു പിടിച്ച കൈകളിൽ ഞാൻ കണ്ടു ത്രിശങ്കു മുദ്ര... "" എന്നിലേക്കു ഞാൻ ആരെന്ന സത്യം ഓതി തരുമ്പോൾ അവിടെ കണ്ടത് എന്റെ വല്യേട്ടൻ അല്ല കൊച്ചേട്ടൻ അല്ല....... കുറുമ്പന്റെ കണ്ണുകൾ തിളങ്ങി.... പിന്നെ...? കിച്ചു കണ്ണ് തള്ളി.... അമേരിക്കൻ പ്രസിഡന്റും ഇന്ത്യൻ പ്രസിഡന്റും എന്ത്‌ ചോദ്യം ആണെടോ... അവർ ആരാണെന്നു അറിയില്ലേ.... പോടാ അവിടുന്നു... കിച്ചു പതിയെ ഒന്ന് കൊട്ടി... കാവടി എടുത്ത് ആടിയ നിമിഷം എന്റെ കൂടേ അവൾ ഉണ്ടായിരുന്നു... എന്റെ ഓരോ ചലങ്ങനളെയും അവളാണ് നിയന്ത്രിച്ചത്.... കണ്ണടച്ച് ആടുന്ന എന്നിലെ ഓരോ ചുവടിലും അവളെ കണ്ടു് ഞാൻ...... ദേവൂട്ട.... "" പതിയെ അവനെ തട്ടി വിളിച്ചു കിച്ചു.... ബോധം വീണപ്പോൾ ഞാൻ അറിഞ്ഞു എന്റെ സൈസ് ഒത്തത് ഒരെണ്ണം ഇവിടെ തന്നെ ഉണ്ടന്ന്...

കുറുമ്പൻ തലയിണ നെഞ്ചോട് ചേർത്ത് മുറുകെ അമർത്തി...... എന്നാലും സ്വയം അറിയാത്ത അവൾ എങ്ങനെ ഇവനെ നിയന്ത്രിച്ചു.... അങ്ങനെ എങ്കിൽ മറ്റവൾ എവിടെ...? ഇവന്റെ രണ്ടാം ഭാര്യ.....? നാളെ വല്യേട്ടനോട് ചോദിക്കാം......... സച്ചു മീശ്ശ കടിച്ചു.. കിടന്നു ഉറങ്ങടോ... "" കുത്തി ഇരിക്കുന്നവനെ പുറകോട്ടു വലിച്ചു ഇട്ടു ചെക്കൻ കാലെടുത്തു സച്ചുവിന്റെ നെഞ്ചിലേക് വെച്ചവനെ ബ്ലോക്ക് ചെയ്തു..... .... "" തൊട്ടു അരികിലേക്ക് കിടക്കുമ്പോൾ കിച്ചുവിന്റെ കാതിലെക് ആ ഗാനം അരിച്ചിറങ്ങി.......... ഒരു നിമിഷം അവൻ ആദ്യമായി അവളെ കണ്ട് മുട്ടിയ നിമിഷത്തിലേക് ഒന്ന് തിരിച്ചു പോയി... 💠💠💠💠 രണ്ട് വർഷം മുൻപ് കോളേജിൽ നിന്നും ചെന്നൈയിൽ ക്യാമ്പിൽ പോയപ്പോൾ മുറിയിൽ ഉറങ്ങുന്ന തന്നെയും സച്ചുവിനെയും കുത്തി പൊക്കി ആകാശ്..... എന്തുവാടെ ഇത് ഉറങ്ങാനും സമ്മതിക്കില്ല...... സച്ചു തിരിഞ്ഞു കിടന്നതും അവന്റെ മുതുകിൽ ആയത്തിൽ ആകാശ് ഇടിച്ചതും തല ഉയർത്തി നോക്കി അവൻ.... എടാ ആ സ്കൂളിൽ എന്തോ പ്രോഗ്രം ഉണ്ട് പിള്ളേരുടെ കലാപരിപാടികൾ ആണ് നടക്കുന്നത്.... ചുമ്മ ഇവിടെ കിടന്നു ഉറങ്ങാതെ അത്‌ പോയി കാണാം...... ആകാശിന്റെ നിർബന്ധം കൊണ്ട് സച്ചു ചാടി എഴുനേറ്റു... ഈ ചെറുക്കനെ കൊണ്ട് വലിയ ശല്യം ആണല്ലോ..

"" ആ വാ പോകാം... സച്ചു എഴുനേറ്റ് വന്നപ്പോൾ കിച്ചുവും റെഡി ആയിരുന്നു..... സ്കൂൾ വാതുക്കൽ തന്നെ ഉള്ള പാനിപൂരി കടയിൽ നിന്നും ആസ്വദിച്ചു കഴിച്ച് തുടങ്ങിയപ്പോൾ ആണ് മൈക്കിൽ കൂടി ഒഴുകി വരുന്ന ആ സ്വര മാധുര്യം കിച്ചുവിന്റെ കാതുകളിലേക്കും വന്നത്... മൗന സരോവരമാകെയുണർന്നു സ്നേഹ മനോരഥവേഗമുയർന്നു കനകാംഗുലിയാൽ തംബുരു മീട്ടും സുരസുന്ദരിയാം യാമിനിപോലും പാടുകയായ് മധുഗാനം...മായാ മൗന സരോവരമാകെയുണർന്നു സ്നേഹ മനോരഥവേഗമുയർന്നു കാതരമാം മൃദു പല്ലവിയെങ്ങോ സാന്ത്വന ഭാവം ചൊരിയുമ്പോൾ കാതരമാം മൃദു പല്ലവിയെങ്ങോ സാന്ത്വന ഭാവം ചൊരിയുമ്പോൾ ദ്വാപര മധുര സ്മൃതികളിലാരോ മുരളികയൂതുമ്പോ‍ൾ... അകതാരിൽ അമൃതലയമലിയുമ്പോൾ ആത്മാലാപം നുകരാൻ അണയുമോ സുകൃതയാം ജനനീ... എടാ ""നീ ഇത് കഴിക്കുന്നില്ലങ്കിൽ ഞാൻ കഴിച്ചോളാം.... "" കൈയിൽ ഇരിക്കുന്ന പാനിപൂരിയുടെ പ്ലേറ്റ് സച്ചു എടുക്കുമ്പോഴും കിച്ചുവിന്റെ ശ്രദ്ധി ഒഴുകി വരുന്ന പാട്ടിൽ തങ്ങി നിന്നു........ ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു ഓടി ചെല്ലുമ്പോൾ കണ്ടു മുന്പിലേ സദസിന്റെ കരഘോഷങ്ങളെ ചെറു പുഞ്ചിരിയോടെ നേരിടുന്നവൾ....... "" വെള്ള യൂണിഫോം സ്കേർട് മുട്ടിനു താഴെ വരെ കിടക്കുന്നു....

വെള്ള ഷർട്ടും ടൈയും..... തുള്ളി കളിക്കുന്ന കുഞ്ഞി കണ്ണുകൾ " വിടർന്ന അധരങ്ങൾ """ ഒരു കുഞ്ഞിപ്പെണ്ണ്.............. അവളിലെ സ്വരമാധുരിയും അവളുടെ നിഷ്കളങ്കതയും ഒരു നിമിഷം ആസ്വദിച്ചു മതി മറന്ന നിമിഷം... പാടി മുഴുമിക്കും മുൻപേ സദസിൽ നിറഞ്ഞ ബഹളം പേരെന്റസും ടീച്ചേർസും വേദിയിലേക് ഓടുമ്പോൾ ഭയത്തോടെ നില്കുന്ന പല സ്ഥലത് നിന്നു വന്ന കുട്ടികൾ......അവരെ വകഞ്ഞു മുന്പോട്ട് ചെന്നതും കണ്ടു അടി കിട്ടിയ കവിൾ പോത്തി പിടിച്ചു നികുന്നവൾ.......... വില കൂടിയത് എങ്കിലും ധരിച്ചിരിക്കുന്ന വസ്ത്രം മുഴുവൻ മുഷിഞ്ഞ മനുഷ്യൻ .... ഒറ്റനോട്ടത്തിൽ അറിയാം മദ്യപിച്ചിട്ടുണ്ടെന്ന്.............. നിമിഷങ്ങൾക് അകം പെണ്ണിന്റ മുടി കുത്തിനു പിടിച്ചയാൾ വലിച്ചു കൊണ്ട് പോകുമ്പോൾ സദസ് നിശബ്ദം ആയിരുന്നു...... ഇതെന്താ ആരും പ്രതികരിക്കാത്തത്... "" അയാൾ ആ കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടില്ലേ... "" രുദ്രൻ വളർത്തിയവനിലെ പ്രതികരണശേഷി ആ നിമിഷം ഉണർന്നു...... ആൾക്കൂട്ടത്തെ വകഞ്ഞു മുന്പോട്ട് പോയതും തടയാൻ ശ്രമിച്ചവരെ വിലക്കി അയാൾക് നേരെ പായുമ്പോൾ കാറിലേക് അവളെ വലിച്ചിട്ടവൻ കിച്ചുവിന് അടുത്തേക് വന്നു..... നീ യാര്... ""എന്ന വേണം...?

ഞാൻ.. ഞാൻ... അയാളിൽ നിന്നും തമിഴ് വാക്കുകൾ കേട്ടതും കിച്ചു വാക്കുകൾക്കായി പരതി..... മലയാളി ആണോ....? അയാളുടെ കണ്ണുകളിൽ ചോര തളം കെട്ടി നിന്നു ........ താൻ എന്തിനാണ് ആ കുട്ടിയെ ഉപദ്രവിച്ചത്....? തനിക് നാണം ഇല്ലേ പബ്ലിക് പ്ലാറ്റ്‌ഫോമിൽ അതിനെ അപമാനിക്കാൻ..... "" ഹഹഹഹ.... """ നീ ആളു കൊള്ളാമല്ലോ ചെക്കാ.. " ത്ഫൂ.... "" വായിൽ കിടന്ന കറുത്ത സാധനം പുറത്തേക് തുപ്പി അയാൾ..... മ്മ്ഹ്ഹ് """ ആ കൂടി ഇരിക്കുന്ന ഒരാൾ പോലും ജീവനെ എതിർക്കില്ല കാരണം അറിയുമോ നിനക്ക്........ചെന്നൈ നഗരത്തിലെ രാജാവ് ആണ് ഞാൻ... "വെട്ടി വീഴ്ത്തും എതിർക്കുന്നവനെ ....... എന്റെ മകൾ ആണവൾ ഞാൻ അവളെ ചിലപ്പോൾ തുണി അഴിച്ചു നടു റോഡിലും നിർത്തും ഈ ചെന്നൈ നഗരത്തിൽ എന്നോട് ചോദിക്കാൻ വരില്ല ആരും.......... പറഞ്ഞു തീരും മുൻപ് കിച്ചുവിന്റെ കാൽ അയാളുടെ നെഞ്ചിൽ പതിഞ്ഞു........ പുറകോട്ടു പോയവൻ നിമിഷങ്ങൾക് ഉള്ളിൽ ഉയർന്നു നിന്നു............ തനിക്ക് അറിയില്ല ഈ അഗ്‌നിദേവ് """ആരെന്ന്... ചെന്നൈ നഗരത്തിൽ നീ രാജാവോ മന്ത്രിയോ ആയിരിക്കും... കേരളത്തിൽ നീ കാൽ കുത്തി... "" പറഞ്ഞു തീരും മുൻപേ കിച്ചുവിന്റെ വലത്തെ കവിളിൽ ചുരുട്ടിയ അയാളുടെ കൈത്തലം പതിഞ്ഞു..... ചുണ്ട് പൊട്ടി താഴെക്കു ചോര ഒലിക്കുബോൾ അയാളെ മൂന്ന് പേര് തടഞ്ഞു കഴിഞ്ഞിരുന്നു......... കൊച്ചു പയ്യൻ ആണ് അറിയാതെ പ്രായത്തിന്റെ എടുത്ത് ചാട്ടം ആണ് ....

വെറുതെ വിടൂ എന്ന് അവർ അയാളോട് കേണു പറയുമ്പോൾ ചോര ഒലിക്കുന്ന കിച്ചുവിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു........ നീ """ തേടി വന്നു അല്ലേ...... നിനക്ക് തരില്ല ഞാൻ അവളെ....... നിനക്ക് തരില്ല..... നിന്റെ നിഴൽ പതിയാതെ ഞാൻ അവളെ കൊണ്ട് പോകും.......... ആഹ്ഹ്ഹ്.... ആഹ്ഹഹ്ഹ...... ആഹ്ഹ്ഹ്ഹ്ഹ്.... ശ്വാസം വലിച്ചയാൾ പാന്റിന്റെ പോക്കറ്റിൽ പരതി.... അതിൽ നിന്നും എടുത്ത ഇൻഹേലർ വായിലേക്ക് ആയത്തിൽ വലിച്ചയാൾ കാറിന്റെ അടുത്തേക് പോകുമ്പോൾ കിച്ചു സംശയത്തോടെ നോക്കി..... ഇയാൾ എന്തൊക്കെയാ ഈ വിളിച്ചു പറയുന്നത്.... "" ഞാൻ എന്തിനാ ഈ പെണ്ണിനെ തേടി പോകുന്നത്...."" അതിനെ അപമാനിക്കുന്നെ കണ്ട് ഒന്ന് പ്രതികരിച്ചത് അല്ലേ ഉള്ളൂ.....ഹോ... "" തള്ള വിരൽ കൊണ്ട് ചോര തുടച്ചു തിരിഞ്ഞതും മുൻപിൽ സച്ചുവും ആകാശും ...... ആരാടാ നിന്നെ ഉപദ്രവിച്ചത്.... "" അവനെ ഇന്ന്.... പറഞ്ഞു കൊണ്ട് മുൻപോട്ട് ആഞ്ഞതും കിച്ചു അവനെ തടഞ്ഞു..... അത്‌ ചെന്നൈയിലെ രാജാവ് ആയിരുന്നു എനിക്ക് അറിയില്ലാരുന്നു.... എനിക്ക് കിട്ടിയത് ഞാൻ വാങ്ങി നിനക്കും വേണോ.... മ്മച്ചും... ""വേണ്ട....സച്ചു തലയാട്ടി ചെന്നൈയിൽ രാജാവ് ഉണ്ടോ..... ആകാശ് സംശയത്തോടെ നിന്നു.... എടാ വാടാ നമുക്ക് പോകാം.... ""

പറഞ്ഞു കൊണ്ട് മുന്പോട്ട് നടക്കുബോഴും താൻ എന്തിനാണ് അവൾക് വേണ്ടി പ്രതികരിച്ചത് അവൾക്കു വേണ്ടി തന്റെ ഹൃദയം തുടിച്ചത് എന്ന സംശയം ഉള്ളിൽ നിറഞ്ഞു നിന്നു.... 💠💠💠💠 കാലം മുന്പോട്ട് പോകുമ്പോഴും അവൾ മനസിൽ മായാതെ നിന്നു.... "" എന്നും സ്വപ്നങ്ങൾ അവളുടെ പാട്ടിനാൽ നിറഞ്ഞു..... ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞെങ്കിൽ എന്ന് മോഹിച്ചു....... ഇന്നെനിക് അറിയാം എന്തിന് വേണ്ടി ആണ് ഞാൻ അന്ന് അവൾക്കു വേണ്ടി പ്രതികരിച്ചത്....അന്ന്... അന്ന് ഞാൻ അറിയാതെ സ്വത്വം ഉൾക്കൊണ്ടത് അല്ലേ... ഇന്നവൾ എന്നിലേക്ക് വന്നു...... ചെറു ചിരിയോടെ തന്റെ ദേഹത്തേക് കിടക്കുന്ന കുറുമ്പന്റെ വലത്തെ കൈ പൊക്കി മാറ്റിയവൻ....... അന്നും അവൻ ആണ് വഴി കാട്ടിയത് ആകാശ്... "" സ്വയം അറിഞ്ഞില്ല എങ്കിലും എവിടെയും എത്തിച്ചേരാൻ നിമിത്തം ആയി തീരുന്നവൻ..... കിച്ചുവിന്റെ കണ്ണിൽ അല്പം നീര് പൊടിഞ്ഞു... നീ """ തേടി വന്നു അല്ലേ...... നിനക്ക് തരില്ല ഞാൻ അവളെ....... നിനക്ക് തരില്ല..... നിന്റെ നിഴൽ പതിയാതെ ഞാൻ അവളെ കൊണ്ട് പോകും..........""""""""അയാളുടെ ആ വാക്കുകൾ കാതിലെക് വീണ്ടും തുളച്ചു കയറുമ്പോൾ കിച്ചു പതിയെ എഴുനേറ്റ് ഇരുന്നു.........

അഗ്നിദേവ്‌ എന്നുള്ള എന്റെ പേര് കേട്ടമത്രയിൽ അന്ന് അയാളുടെ കണ്ണിൽ ഒരുനിമിഷം ഭയം നിറയുന്നത് താൻ കണ്ടു...... വെറും ഒരു മനുഷ്യൻ ആയ അയാൾ എന്റെ വരവിനെ ഭയന്നിരുന്നോ....? അയാൾ എന്നെ പ്രതീക്ഷിച്ചു എങ്കിൽ അതിനർത്ഥം അയാൾക് പിന്നിൽ മറ്റൊരു ശക്തി ഉണ്ടെന്ന് അല്ലേ........ കിച്ചുവിന്റെ കണ്ണുകൾ സംശയങ്ങൾക് ഉത്തരം തേടി..... 💠💠💠💠 വല്യേട്ട..."" രുദ്രന്റെ ഓഫിസ് മുറിയിലെ അലമാരയിൽ നിന്നും ഫയലുകൾ എടുത്ത് നോക്കുന്ന കുഞ്ഞൻ സച്ചുവിന്റെ ശബ്ദം കേട്ടതും തല ഉയർത്തി നോക്കി........... എന്താടാ..? രാവിലെ തന്നെ നിനക്ക് കോളേജിൽ പോകണ്ടേ.... പോകണം ഒരു സംശയം ഉണ്ട് അത് ചോദിക്കാൻ വന്നതാ... "" സച്ചു അത്‌ ചോദിക്കുമ്പോൾ മറ്റൊരു അലമാരയുടെ വശത്തു നിന്നും കുഞ്ഞാപ്പു എത്തി നോക്കി... നിനക്കും സംശയമോ...? ആ കൊച്ചേട്ട.. "" ദേവൂട്ടന്റെ കാര്യമാ.... അവൻ സ്വയം അറിഞ്ഞ നേരം കോകിലയുടെ മുൻപിൽ കാവടി നിറഞ്ഞു ആടിയ നിമിഷം തന്നെ അവൻ ശ്രീകുട്ടിയെ തിരിച്ചു അറിഞ്ഞു എന്ന് ..... അവൻ പറഞ്ഞത് എന്താണെന്നോ..... സച്ചു അവനിൽ സംശയം ഉണർത്തിയ കുറുമ്പന്റെ വാക്കുകൾ അവരോട് പറഞ്ഞു... """""""""""""

കാവടി എടുത്ത് ആടിയ നിമിഷം എന്റെ കൂടേ അവൾ ഉണ്ടായിരുന്നു... എന്റെ ഓരോ ചലങ്ങനളെയും അവളാണ് നിയന്ത്രിച്ചത്.... കണ്ണടച്ച് ആടുന്ന എന്നിലെ ഓരോ ചുവടിലും അവളെ കണ്ടു് ഞാൻ...... """""""""""" പക്ഷെ അവൾ ഇത് ഒന്നും അറിഞ്ഞിട്ടില്ല.... പിന്നെ എങ്ങനെ അവൾ അവനെ നിയന്ത്രിച്ചു......അതിന്റെ പിന്നിലെ ഔചിത്യം എനിക്ക് അറിയില്ല.... സച്ചു... "" കുഞ്ഞൻ കൈയിൽ ഇരുന്ന ഫയൽ അലമാരിയിലേക് വച്ചു കൊണ്ട് ഓഫിസ് ചെയറിലേക് ഇരുന്നു.... എതിർ വശത്തായി സച്ചുവും കുഞ്ഞാപ്പുവും ഇരുന്നു.................. നിന്റെ ഈ ഒരു ചോദ്യത്തിന് ഞാൻ തരുന്ന ഉത്തരം മറ്റൊരു സമസ്യയുടെ ഉത്തരം കൂടി ആണ്......കുഞ്ഞൻ അത്‌ പറയുമ്പോൾ സച്ചു സംശയത്തോടെ നോക്കി..... സാക്ഷാൽ വിനായകന് എത്ര ഭാര്യമാർ ഉണ്ട്.... ബുദ്ധിയും സിദ്ധിയും അവർ രണ്ട് അല്ല ഒന്നാണ് അവനിലെ രണ്ട് അർത്ഥതലങ്ങളെ മനുഷ്യൻ രണ്ടായി കാണുന്നു...... അത്‌ തന്നെ ആണ് സാക്ഷാൽ കാർത്തികേയനും അവനും ഒരാളെ ഉള്ളൂ..... രണ്ട് പേരിൽ അറിയപ്പടുന്ന ഒരാൾ വള്ളിയും ദേവസേന എന്ന ദേവയാനിയും ........... ഇനി ഞാൻ പറയാൻ പോകുന്നത് എങ്ങനെ അവൾ അവനെ നിയന്ത്രിച്ചു.... അവന്റ ഭാര്യമാരുടെ യാഥാർഥ്യവും രണ്ടും ഈ ഉത്തരത്തിൽ ഉണ്ട്.......... കുഞ്ഞൻ പറഞ്ഞു തുടങ്ങി.....

ഒരു മനുഷ്യജന്മത്തിൽ കാണുന്നതും അനുഭവിക്കുന്നതുമായ ജീവിത തലങ്ങളെ പല ലീലകൾ ആയി ഋഷിവര്യമാർ ചൂണ്ടി കാട്ടുന്നു.. രാമലീലയും കൃഷ്ണലീലയും എല്ലാം അതിന്റെ ഭാഗം ആണ്....നമ്മുടെ ശരീരത്തിനകത് നടക്കുന്ന ഈ താന്ത്രിക രഹസ്യങ്ങൾ മുനിമാർ കഥാപാത്രങ്ങൾ ആയി നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നു......... അവിടെ രാമനും കൃഷ്ണനും ശിവനും മുരുകനും വിനായകനും എല്ലാം ഓരോ കാഴ്ചപ്പാടിന്റെ വ്യത്യസ്തമായ മുഖങ്ങൾ ആണ്....... മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള കാഴ്ചയിലെ ഒരു വ്യത്യാസം എന്താണ് അവർ നാലു കളിലും നമ്മൾ രണ്ട് കാലിലും ആണ് നടക്കുന്നത്...... എന്ന് വച്ചാൽ നമ്മൾക് ഊർധ്വാമുഖം വ്യക്തമാണ് .. ആളുന്ന തിരി പോലെ നേരെ ആയിരിക്കണം ഓരോ മനുഷ്യനും... അങ്ങനെ അവനെ നിർത്തുന്നത് അവന്റെ സുഷുമ്നനാഡിയാണ്.........അതിനാൽ തന്നെയും സൂര്യപ്രകാശം അവന്റെ നെറുകയിൽ പതിക്കുകയും അവന് പലവിധ സിദ്ധികൾ ഒരു പക്ഷെ അവന്റെ ബുദ്ധിയെ തന്നെ ഉണര്ത്താൻ അത്‌ സഹായിക്കും...... ""ഇത് നിനക്ക് അറിയാവുന്ന കാര്യം തന്നെ അല്ല....

കുഞ്ഞൻ ചെറിയ ചിരിയോടെ സച്ചുവിനെ നോക്കിയതും അവൻ തലയാട്ടി..... ഇനി കാര്യത്തിലേക്ക് വരാം... "" കുഞ്ഞൻ പതിയെ എഴുനേറ്റു.... മനുഷ്യ ശരീരത്തിലെ സുഷുമ്നനാഡി പ്രതിനിധാനം ചെയ്യുന്നത് സാക്ഷാൽ ശ്രീ മുരുകനെ ആണ്.... ഈ നാടിക്കു ഇരു വശത്തു കൂടി ഇട എന്ന ചന്ദ്രനാഡിയും പിങ്ഗള എന്ന സൂര്യനാഡിയും സ്ഥിതി ചെയ്യന്നു... സുഷുമ്ന നാഡിക്ക് ഇരു വശത്തും സ്ഥിതി ചെയ്യുന്ന ഈ സൂര്യനാഡിയും ചന്ദ്ര നാഡിയും ആണ് സാക്ഷാൽ വള്ളിയും ദേവസേനയും....... ഇതിൽ സൂര്യനാഡി ബുദ്ധിയും ചന്ദ്ര നാഡി മനസും ആണ്......... അവന്റെ ബുദ്ധിയെയും മനസിനെയും ആ നിമിഷം നിയന്ത്രിച്ചത് എന്തെന്ന് അവൻ തിരിച്ചു അറിഞ്ഞു..... അവിടെ അവൻ കണ്ടത് തന്നിൽ തന്നെ സ്ഥിതി ചയ്യുന്ന രണ്ട് രൂപത്തെ ആണ്.... ബുദ്ധിയും മനസും.... "" അത്‌ കൊണ്ട് ആണ് മുരുകന് രണ്ട് ഭാര്യമാർ ഉണ്ടെന്ന് പറയുന്നത്... അത്‌ അവനിൽ തന്നെ നിറഞ്ഞു നിൽക്കുന്ന രണ്ട് അവസ്ഥകൾ ആണ് സച്ചു ....... ബുദ്ധിയും മനസും ഒരുമിച്ച് ചേർന്നാൽ മാത്രമേ സാക്ഷാൽ കാർത്തികേയൻ പൂർണ്ണൻ ആകൂ......

അവൾ ഇല്ല എങ്കിൽ അവൻ ഇല്ല..... അല്ലാതെ ആളുകൾ പറഞ്ഞു നടക്കും പോലെ അവന് രണ്ട് ഭാര്യമാർ ഇല്ല... ഋഷിവരിയന്മാർ അവനിലെ ബുദ്ധിയും മനസും ആണ് വള്ളിയും ദേവസേന ആയി ചിത്രീകരിച്ചത്..... അത്‌ അന്ന് ഞങ്ങളും നേരിൽ കണ്ട് മനസിൽ ആക്കിയത് ആണ്...... കുഞ്ഞാപ്പു വിശദീകരിച്ചു കൊടുത്തു.... കാവടി തുള്ളി ഉറയണം എന്നൊരു നിർദേശം മാത്രമേ അവന് ഞങ്ങൾ നൽകിയുള്ളൂ എന്നാൽ കോകിലയുടെ കാളി വിഗ്രഹത്തിനു ചുറ്റും ആറ് വലം വയ്ക്കുന്നവൻ അവനിലെ ചലനങ്ങളെ നിയന്ത്രിച്ചത് ആ മനസും ബുദ്ധിയും ആണ് ഒടുക്കം ആ ശൂലം കൈയിൽ ഏന്തുമ്പോൾ ഞാൻ ഒന്ന് ഭയന്നു...... കുഞ്ഞാപ്പു അത്‌ പറയുമ്പോൾ സച്ചു സംശയത്തോടെ നോക്കി..... അവൻ അവളെ ഉന്മൂലനം ചെയ്യാൻ പാടില്ല പരാശക്തിയുടെ അംശത്തിൽ ജന്മം കൊണ്ട കന്യകയാൽ മാത്രമേ അതിന് കഴിയൂ... പക്ഷെ അവിടെയും അവന്റെ മനസും ബുദ്ധിയും നിയന്ത്രിക്കപ്പെട്ടു എങ്കിൽ അതിന് കാരണം അവനൊപ്പം ജന്മം കൊണ്ടവൾ ആണ്..... ശ്രീക്കുട്ടി ഇല്ല എങ്കിൽ അവൻ ഇല്ല.........പക്ഷെ... ""

കുഞ്ഞാപ്പുവിന്റെ കണ്ണുകൾ കുഞ്ഞനിലേക് പോയി... എന്താ കൊച്ചേട്ട ഒരു പക്ഷെ.... സച്ചു സംശയത്തോടെ നോക്കി..... ഞാൻ പറയാം... കുഞ്ഞൻ മുൻപോട്ട് വന്നു.... ദേവൂട്ടനോട് പക ആണ് കോകിലയ്ക്കു അവനെ നോവിക്കാൻ അവൾ തീരുമാനിച്ചാൽ അതിന് അർത്ഥം അത്‌ ശ്രീകുട്ടിയെ ആണ് ബാധിക്കുന്നത്..... കാരണം ഇപ്പോൾ അവൾ കോകിലയുടെ നിയന്ത്രണത്തിൽ ആണ്.... അത്‌ കൊണ്ട് ആണ് സദാസമയം അവൻ അവളെ ചുറ്റിപറ്റി നില്കുന്നത്..... അവളിലൂടെ അവനെ നിയന്ത്രിക്കാൻ ആണ് കോകില ലക്ഷ്യം വയ്ക്കുന്നത്...... അതിനെ തടുക്കണം എങ്കിൽ ശ്രീക്കുട്ടി അവൾ സ്വയം അറിയണം........ അതിനുള്ള അവസരം കോകിലാ തന്നെ തരും..... കുഞ്ഞൻ പല്ല് കടിച്ചു.... സച്ചു ""അവൾക് എന്തെങ്കിലും... എന്തെങ്കിലും സംഭവിച്ചാൽ അവനും നമുക്ക് നഷ്ട്ടം ആകും .....അതിന് മുൻപ് അവൾ സ്വയം അറിയണം അത്‌ വരെ സൂക്ഷിക്കണം..... രണ്ട് പേരെയും.....കുഞ്ഞാപ്പു പറഞ്ഞതും അർത്ഥം മനസിൽ ആയ സച്ചു തലയാട്ടി.... മ്മ്മ്... "" ഞങ്ങൾ കൂടേ തന്നെ കാണും കൊച്ചേട്ട... "" കിച്ചൂനോടും ഞാൻ പറഞ്ഞോളാം.... സച്ചുവിന്റെ കണ്ണുകളിലും ഭയം നിറഞ്ഞു.... എന്നിട്ട് അവൻ എവിടെ...? അത്‌ വല്യേട്ടാ രാവിലേ തൊട്ടു മഹിത ചിറ്റയുടെ പുറകെ കൂടിയത് ആണ് ...

പെട്ടി പൊട്ടിക്കാൻ... അവൻ ആ പെട്ടിയിൽ നിന്നും ഇത് വരെ പിടി വിട്ടില്ലേ.... "" കുഞ്ഞൻ കണ്ണ് തള്ളി.... ഇല്ല.. "" കിച്ചുവോ.. "? കുഞ്ഞാപ്പു പുരികം ചുളിച്ചു... അത്‌ അച്ചു.."" അ.. അ.. അല്ല കിച്ചു... കിച്ചു.. അവൻ പഠിക്കുന്നു... സച്ചു ഉരുണ്ടു കളിച്ചതും കുഞ്ഞനും കുഞ്ഞാപ്പുവും ഒന്ന് ചിരിച്ചു..... അവൻ അവളുടെ പുറകെ കൂടി അല്ല... എനിക്ക് ഒരു ഭീഷണി ആകുമല്ലോ നീയൊക്കെ... കുഞ്ഞാപ്പു തടിക്ക് കൈ കൊടുത്തു...... ഈ.. " സച്ചു ഇളിച്ചു കൊണ്ട് എഴുനേറ്റു.... ഞാൻ എന്നാൽ പോയി ആ ചെറുക്കനെ ഒന്ന് നോക്കട്ടെ.... അല്ല വല്യേട്ടനും കൊച്ചേട്ടനും എന്തിനാ രുദ്രച്ഛന്റെ ഓഫിസ് മുറിയിൽ കയറിയത്..... ഇവിടെ എന്താ നോക്കുന്നത്.... സച്ചു ചുറ്റും നോക്കി.... ഏയ് ഒന്നും ഇല്ലടാ ചില സംശയങ്ങളെ തേടി വന്നു അത്രേം ഉള്ളൂ.... """ വല്ല തുമ്പും വാലും കിട്ടുമോ എന്ന് അറിയണം.......

നീ പൊയ്ക്കോ... കുഞ്ഞൻ പറഞ്ഞു കൊണ്ട് ഫയൽ ഓരോന്ന് തിരിച്ചു നോക്കിയതും സച്ചു പുറത്തിറങ്ങി.... ( തുടരും ) Nb :: വള്ളിയും ദേവസേനയും തമ്മിൽ ഉള്ള സംശയം തീർന്നല്ലോ.... നമ്മുടെ ഉള്ളിലെ സുഷുമ്‌ന നാഡി ആണ് മുരുകൻ അതിലെ രണ്ട് നാഡികൾ ഇടയും പിങ്ഗളയും അത്‌ ബുദ്ധിയും മനസും ആണ് അത്‌ മനസിലാക്കാതെ അതിനെ മറ്റൊരു അർത്ഥത്തിൽ കണ്ടു രണ്ട് ഭാര്യമാർ എന്ന് കരുതിയത് നമ്മുടെ തെറ്റ്...... പിന്നെ കുറുമ്പന് നായിക വേണ്ട എന്നൊരു അഭിപ്രായം കേട്ടു.. ശ്രീക്കുട്ടി എന്ന അവന്റ പാതി കൂടേ ഇല്ല എങ്കിൽ അവൻ പൂർണ്ണൻ ആകില്ല... അവന്റെ ബുദ്ധിയും മനസും അവൾ ആണ് അപ്പോൾ അതിനെ എനിക്ക് മാറ്റി നിർത്താൻ കഴിയില്ല......... കിച്ചു പറഞ്ഞത് പോലെ മഹിതയുടെ ഭർത്താവ് അന്ന് അവനെ തിരിച്ചു അറിഞ്ഞു എങ്കിൽ അയാൾക് പിന്നിൽ മറ്റാരോ ഉണ്ട്..... അത്‌ ആയിരിക്കും വിശ്വജിത്തും നഷ്ടം ആയത്.... അത്‌ എല്ലാം പുറകെ വരും........................ (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story