ആദിശങ്കരൻ: ഭാഗം 60

adhishankaran

എഴുത്തുകാരി: മിഴിമോഹന

അവൻ അവളുടെ പുറകെ കൂടി അല്ല... എനിക്ക് ഒരു ഭീഷണി ആകുമല്ലോ നീയൊക്കെ... കുഞ്ഞാപ്പു തടിക്ക് കൈ കൊടുത്തു...... ഈ.. " സച്ചു ഇളിച്ചു കൊണ്ട് എഴുനേറ്റു.... ഞാൻ എന്നാൽ പോയി ആ ചെറുക്കനെ ഒന്ന് നോക്കട്ടെ.... അല്ല വല്യേട്ടനും കൊച്ചേട്ടനും എന്തിനാ രുദ്രച്ഛന്റെ ഓഫിസ് മുറിയിൽ കയറിയത്..... ഇവിടെ എന്താ നോക്കുന്നത്.... സച്ചു ചുറ്റും നോക്കി.... ഏയ് ഒന്നും ഇല്ലടാ ചില സംശയങ്ങളെ തേടി വന്നു അത്രേം ഉള്ളൂ.... """ വല്ല തുമ്പും വാലും കിട്ടുമോ എന്ന് അറിയണം....... നീ പൊയ്ക്കോ... കുഞ്ഞൻ പറഞ്ഞു കൊണ്ട് ഫയൽ ഓരോന്ന് തിരിച്ചു നോക്കിയതും സച്ചു പുറത്തിറങ്ങി.... 💠💠💠💠 നട്സ്, ഡേറ്റ്‌സ്, പിസ്ത,ചോക്ലേറ്റ്സ് ............ഉണ്ണിയുടെ മുറിയിലെ കട്ടിലിൽ നിരത്തി വച്ചിരിക്കുന്ന സാധങ്ങൾക് നടുവിൽ കുറുമ്പനും ശ്രീകുട്ടിയും....... സച്ചുവും കിച്ചുവും കണ്ണ് തള്ളി അകത്തേക്കു വന്നു..... എടെ ഞങ്ങള്ക്ക് കൂടി താടാ.... "" രണ്ടും കൂടി ഒറ്റക് വിഴുങ്ങാതെ..... ഇരുവശത്തും ഇരുന്നു രണ്ടുപേരും തരില്ല.. " ഇതെല്ലാം എന്റെയാ.......കുറുമ്പൻ മുഴുവൻ സാധനങ്ങളിലും കൈ നിവർത്തി വച്ചു.... അപ്പോൾ ഇവൾക്ക് കൊടുക്കാൻ അറിയാം അല്ലേ...സച്ചു കണ്ണൊന്നു കൂർപ്പിച്ചു.... അത്‌.. അത്‌ പിന്നെ അവൾക്ക് വയ്യല്ലോ.. അപ്പോൾ നമ്മൾ വേണ്ടേ അറിഞ്ഞും കണ്ടും ചെയ്യേണ്ടത്.. ""

ശ്രീക്കുട്ടി കാണാതെ കുറുമ്പന്റെ കണ്ണിൽ നാണം വിടർന്നു... എഞ്ചോരു നാണം.. "" കിച്ചു ശ്രീക്കുട്ടി കാണാതെ കുറുമ്പനെ ചുണ്ട് കൂർപ്പിച്ചു കാണിച്ചു..... എടി നിനക്ക് സ്കൂൾ തുറക്കാൻ ആയില്ലേ അടുത്ത വർഷം പത്തിലാ പെണ്ണ്... സച്ചു ശാസനയോടെ നോക്കി... ഇത്‌ ഫുൾ കഴിച്ചു കഴിഞ്ഞു ഞാൻ പഠിച്ചോളാം.. "" കുറുമ്പന്റെ കൈയിൽ ഇരുന്നത് കൂടി മടിയിലേക്കു എടുത്തു വച്ചവൾ...... അയ്യടി അങ്ങനെ മുഴുവൻ ഒറ്റക് തിന്നൊള്ള സ്നേഹം വേണ്ട..കേട്ടോടി ഗുണ്ട് മുളകെ "" തിരികെ വഴക് ഇട്ട് അത്‌ സ്വന്തം മടിയിലേക്കു മാറ്റി കുറുമ്പൻ...... പോടാ ഒൻപത്മണി.. കണ്ടോ കുഞ്ഞേട്ടാ എന്നെ വിളിച്ചോണ്ട് വന്നു എല്ലാം കഴിച്ചോളാൻ പറഞ്ഞിട്ട് കാണിക്കുന്നത് കണ്ടില്ലേ...... ചുണ്ട് കോട്ടി പെണ്ണ്.... ലെച്ചുന് ഇന്ന് ക്ലാസ്സ്‌ ഇല്ല മോള് അവളുടെ അടുത്ത് തന്നെ ഇരുന്നോണം... "" അവൾ പഠിപ്പിക്കുകയും ചെയ്യും..... കുറച്ചു നട്സ് എടുത്ത് വായിലേക്ക് ഇട്ടു കിച്ചു.... ഞാൻ പഠിപ്പിച്ചോളാം അവളെ.. " ലെച്ചുവെച്ചിക്ക് ജോലി കാണും.... "" കുറുമ്പൻ ആവേശം കൊണ്ടതും ഉണ്ണി കുളി കഴിഞ്ഞു പുറത്തേക് വന്നു....... നീ പഠിപ്പിക്കണ്ട "" ലെച്ചു പഠിപ്പിച്ചോളും... പണ്ട് ഒരുത്തൻ ബാൽക്കണിയിൽ ഇരുത്തി പഠിപ്പിച്ചതിന്റെ ഫലം ആണ് വളർന്നു പന്തലിച്ചു ഓടി നടക്കുന്നത്..... ഉണ്ണി ടവൽ സ്റ്റാന്ഡിലേക് ഇട്ടു.... എനിക്ക് അറിയാം വല്യേട്ടൻ അല്ലേ... ""

തങ്കു അമ്മൂമ്മ കഥ പറഞ്ഞു തന്നിട്ടുണ്ട്... കുറുമ്പൻ ആവേശം കൊണ്ടു...... ശരിക്കും ഉണ്ണിമാ അല്ലേ വീണമ്മയെ കെട്ടേണ്ടി ഇരുന്നത്..... കുറുമ്പൻ കണ്ണൊന്നു ഇറുക്കി.... പോടാ എഴുനേറ്റ് അത്‌ എല്ലാം ഒരു വലിയ കഥ ആണ് കാവിലെ മഞ്ഞൾ നീരാട്ട് കഴിയുന്ന തൊട്ടടുത്ത ദിവസം എല്ലാ കഥകളും നിങ്ങൾ അറിയും...... ബാക്കി എല്ലാം പിന്നെ നിങ്ങളുടെ കൈയിൽ ആണ്..... ഉണ്ണി ചിരിയോടെ നോക്കി..... 💠💠💠💠 ചിത്തുവേട്ട ചൂട് വെള്ളവും കോഫിയും... "" കോളേജിലെക് പോകാൻ സാരിയും ഉടുത്തവൾ രണ്ട് കൈയിലെ ഫ്ലാസ്കുമായി ഔട്ട്ഹൗസിലേക്ക് വന്നു..... ലാപ് മടിയിൽ നിന്നും ടേബിളിൽ വെച്ചവൻ പുഞ്ചിരിയോടെ നോക്കി.... രാത്രി മുഴുവൻ ഇതിൽ തന്നെ ആണല്ലോ...? എന്താ ഇത്രയും തല പുകയ്ക്കുന്ന കേസ്... "" അല്ലി ടേബിളിൽ ചാരി നിന്നു.... വിശ്വംഭരൻ....""" അയാളെ കുറിച്ച് അറിയാൻ ആയി ഒരു യാത്ര... "" പിടിച്ചു ജയിലിൽ ഇടണം... അയാൾ അല്ലേ കള്ളക്കടത്തും മയക്കു മരുന്നുകേസിലും പ്രതി ആയിട്ട് ഊരി പോന്നത്.... എന്നിട്ടും കാശിന്റെ ബലത്തിൽ ഉള്ള ജീവിതം..... ചിത്തുവെട്ടന് ഇത്രയും നാൾ ആയിട്ട് അയാളെ അറസ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലല്ലോ.. മ്മ്ഹ്ഹ്.. "" അല്ലിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു... മ്മ്മ്... "" അതേ അയാൾ ആരാണെന്നു നിനക്ക് അറിയുമോ...?

ചിത്രൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.... മ്മ്ഹ്ഹ്.. "" ഇല്ല.... ആര് ആയാലും എന്താ പിടിച്ചു നാലു പൊട്ടിക്കണം .... അല്ലിയിൽ ദേഷ്യം നിറഞ്ഞു... ... മഹിതേച്ചിയുടെ ഫാദർഇൻലോ... "" ജീവന്റെ അച്ഛൻ... അയ്യോ... "" അല്ലി ടേബിളിൽ നിന്നും നേരെ നിവർന്നു നിന്നു...... ചിത്തുവേട്ടൻ എന്തൊക്കെയാ ഈ പറയുന്നത്..... ബാംഗ്ലൂരിലെ വലിയ ബിസിനസ്‌കാരന്റെ മകനെ ആണ് മഹിതേച്ചി വിവാഹം ചെയ്തതെന്ന് അറിയാം പക്ഷെ അതിൽ കൂടുതൽ ഒന്നും അറിയില്ല.... നന്നായി ഇപ്പോഴെങ്കിലും അവിടെ നിന്നും പോന്നത്.......... അല്ലി ആശ്വാസത്തോടെ നോക്കി... അല്ലി ഇനി അയാൾ അടങ്ങി ഇരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ...? ഒരിക്കലും ഇല്ല മോളേ... "" അയാൾക് മുൻപിൽ അന്ധകാരം ആണ് കറുത്ത പുക മാത്രം....അയാളിലേക് എത്തുന്ന എന്റെ ഓരോ ചുവടും പിഴയ്ക്കുന്നു..... ചിത്രന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു...... അതെന്താ...? ഇയാളെ കുറിച്ച് ചേട്ടച്ഛന് നേരത്തേ അറിയില്ലേ .. "" അല്ലി പുരികം ചുളിച്ചു.. മ്മ്മ്... "" എനിക്ക് ആദ്യമായി പോസ്റ്റിങ്ങ്‌ കിട്ടിയ ദിവസം എന്റെ മുൻപിൽ വന്ന ഫയൽ ആണ് വിശ്വംഭരൻ..... അയാൾക് പിന്നാലെ ഞാൻ അലഞ്ഞു... പക്ഷെ പിടി കൊടുക്കാതെ അയാൾ വഴുതിയപ്പോൾ ചേട്ടച്ഛൻ എന്നെ വിലക്കി...

ഒരു പക്ഷെ മറ്റൊരു അപകടത്തിലേക് ഞാൻ പോകരുതെന്ന് ചേട്ടച്ഛൻ കരുതി കാണും.......എങ്കിലും അന്വേഷണത്തിൽ അയാളെ കുറിച്ച് കുറച്ചൊക്കെ ഞാൻ അറിഞ്ഞു......ഒരു അപകടത്തിൽ തളർന്നു പോയ മകൻ ജഗൻ .. പിന്നെ ഇളയ മകൻ മഹിതെച്ചിയുടെ ഭർത്താവ് ജീവൻ.... അന്ന് ഞാൻ അറിഞ്ഞു നമ്മുടെ മഹിതേച്ചിയാണ് ജീവന്റെ ഭാര്യ എന്ന് കൂടുതൽ ഒന്നും അറിയാൻ കഴിഞ്ഞില്ല അവരുടെ മക്കളെ കുറിച്ച് പോലും ....... അത്‌ കൊണ്ട് തന്നെ ഞാനും അല്പം പുറകോട്ടു മാറി..... ചിത്രൻ അത്‌ പറയുമ്പോൾ അല്ലി സംശയത്തോടെ നോക്കി.... നമ്മൾ കാരണം മഹിതേച്ചിക്കു ഒരു ആപത്തു വരാൻ പാടില്ല എന്ന് ചേട്ടച്ഛൻ വിലക്കി...... ഇത് ഒന്നും ഇവിടെ ആരും അറിയരുതെന്ന് എന്നെയും വിലക്കി..... പിന്നെ ചില കാര്യങ്ങൾ കൂടി എന്നിലേക്കു സംശയം പോലെ വന്നു..... അതിന്റെ പൊരുൾ തേടി ഉള്ള യാത്രയിൽ ശരിക്കും തകർന്ന് പോയിരുന്നു ഞാൻ....... എന്താ ചിത്തുവേട്ട... "" അവന്റെ മുഖഭാവം കണ്ടതും തോളിൽ ഒന്ന് പിടിച്ചവൾ..... എങ്കിലും അയാൾ അറിയാതെ ഞാൻ അയാൾക് പിന്നാലെ കൂടി....... ബിസിനസിൽ അയാളുടെ എതിരാളികളെ പരാജയപ്പെടുത്തുക എന്നത് അയാളുടെ മറ്റൊരു ഹോബി ആണ്...പലപ്പോഴും അയാൾ ഉണ്ണിചേട്ടച്ഛനോടെ ആ കാര്യത്തിൽ യുദ്ധം പ്രഘ്യപിച്ചു......

ആ ആവണിയേച്ചി പറഞ്ഞു കേട്ടിട്ടുണ്ട് ഏതോ വിശ്വംഭരനെ പൂട്ടി ടെൻഡർ അവർ പിടിക്കുന്നതിനെ കുറിച്ചു..... അപ്പോൾ അയാൾ തന്നെ ആണോ ഇതും.... അല്ലി സംശയത്തോടെ നോക്കി... മ്മ്മ്... അതേ... " ചിത്രൻ തലയാട്ടി.... ഏകദേശം അഞ്ചു വർഷം കൊണ്ടുള്ള ബിസിനസ് പക അത്‌ മാത്രം ആണെന്ന് ആയിരുന്നു എന്റെയും വിശ്വാസം...... പിന്നെ..? മറ്റെന്തെങ്കിലും ഇതിനു പിന്നിൽ ഉണ്ടോ..? ഉണ്ട്... ""ഒരിക്കൽ എന്റെ മുൻപിൽ വന്ന ക്ലോസ് ചെയ്ത് ഒരു കേസ് ഫയൽ ചന്തു ചേട്ടച്ഛന്റെ ആക്‌സിഡന്റ്....ആക്‌സിഡന്റ് നടന്നത് വിശ്വംഭരന്റെ പേരിലുള്ള ലോറി ആയിരുന്നു.... നമ്മളോട് അയാൾക് ബിസിനസ്‌ പക ഉണ്ടങ്കിലും ചന്തുചേട്ടച്ഛനെ അപകടപെടുത്താൻ തക്കതൊന്നും ഞാൻ കണ്ടില്ല അത്‌ ഒരു സ്വാഭാവിക അപകടം ആയി എഴുതി തള്ളിയ കേസ് ഫയൽ.... ഞാനും അങ്ങനെ തന്നെ വിശ്വസിച്ച ദിനങ്ങൾ........ എന്നാൽ ഒരിക്കൽ ചന്തുചേട്ടച്ഛൻ തന്നെ പറഞ്ഞു ഉണ്ണിചേട്ടച്ഛൻ ഓഫിസിലേക്കു പോകാൻ ഇറങ്ങിയ സമയം ദേവൂട്ടൻ നിർബൻഡം പിടിച്ചു അവന് ബീച്ചിൽ പോകാൻ അത്‌ കൊണ്ട് ഉണ്ണിചേട്ടച്ഛന് പകരം ചന്തു ചേട്ടച്ഛൻ ആണ് ഓഫിസിലേക്കു പോയത്..... അന്നാണ് ആ ആക്‌സിഡന്റ് നടന്നത്.....

(Part 6 പറയുന്നുണ്ട് ചിത്രന് സംശയം ചന്തു പറഞ്ഞ കാര്യത്തിൽ സംശയം തോന്നുന്നു അതിന് പിന്നാലെ കുഞ്ഞനും കുഞ്ഞാപ്പുവും കൂടുന്നതും ) അത്‌ കൊണ്ട്...? അല്ലി സംശയത്തോട് നോക്കി... ലക്ഷ്യം ഉണ്ണിചേട്ടച്ഛൻ ആയിരുന്നു... "" പക്ഷെ ബലി ആട് ആയത് ചന്തു ചേട്ടച്ഛനും...... ചിത്രൻ അത്‌ പറയുമ്പോൾ അല്ലിയുടെ ശബ്ദം നിലച്ചത് പോലെ തോന്നി... ശ്വാസം ഒന്ന് നേരെ വിട്ടവൾ..... ആഹ്ഹ്. ""ഒന്നില്ലേലും അയാളുടെ മരുമകളുടെ ബന്ധുക്കൾ അല്ലേ... അപ്പോൾ പിന്നെ ഇത്രയും ക്രൂരത കാണിക്കാമോ..... അല്ലിയുടെ വാക്കുകളിൽ അമർഷം നിറഞ്ഞു... അല്ലി... ""ആ ചോദ്യം അതാണ് എന്നെ അയാളിലേക് എത്തിച്ചത്..... ചിത്രൻ നേരെ ഇരുന്നു.... വെറും ഒരു ബിസിനസ്‌ പക മൂലം ചേട്ടച്ഛനെ കൊല്ലാൻ അയാൾ നോക്കില്ല കാരണം അതിലും വലിയ എതിരാളികൾ അയാൾക് മുൻപിൽ ഉണ്ട്... അപ്പോൾ അത്‌ അല്ല കാര്യം അവർക്ക് ഇടയിൽ മറ്റൊരു പക ഉണ്ടെന്ന് തിരിച്ചു അറിഞ്ഞു ഞാൻ ..... അത്‌ പറയാൻ ചേട്ടച്ഛൻ തയാറായില്ല.... എന്ത്‌...? അല്ലി സംശയത്തോടെ നോക്കി.. അത്‌ അറിയില്ല കുട്ടി... "" ഇപ്പോൾ അതിന് പിന്നാലെ ആണ്...... ഞാൻ മാത്രം അല്ല വേറെ രണ്ട് പേരും ഉണ്ട്.... ചിത്രൻ ചിരിച്ചു..... ആര്...? അവന്മാർ ആണോ... കുഞ്ഞനും കുഞ്ഞാപ്പുവും.... അല്ലി പുരികം ചുളിച്ചു... മ്മ്.. "" അതേ.. അന്ന് മുതൽ അവരുടെ ഉള്ളിലും ഇതേ സംശയങ്ങൾ നിറഞ്ഞു...... അയാൾക് പിന്നാലെ ഉണ്ട് ഞങ്ങൾ....... ഇനി മഹിതേച്ചി എന്നുള്ള സെന്റിമെന്റ്സ്ന്റെ ആവശ്യം ഇല്ലല്ലോ..... ഉവ്വ്.. ""

ത്രിമൂർത്തികൾ മൂന്ന് കൂടി ഇറങ്ങി പുറപ്പെട്ടാൽ പിന്നെ അവന്റെ സർവ്വ നാംശം ആണല്ലോ...... എന്നാലും രുദ്രൻചേട്ടച്ഛൻ അയാളെ വെറുതെ വിട്ടത് എന്തിനാ.... അന്നേ തകർത്ത് മഹിതേച്ചിയെ രക്ഷിച്ചു കൂടായിരുന്നോ..... അല്ലി വരം കൊടുക്കാനും അത്‌ തിരിച്ചു എടുക്കാനും സാക്ഷാൽ മഹാദേവന് അറിയാം.... ഏതൊരു അസുരനും വരം കൊടുക്കുമ്പോൾ അവന്റെ നാശത്തിലേക്കുള്ള ഒരു പഴുതു തുറന്നിട്ടിരിക്കും...... ഇവിടെ അത്‌ മഹിതേച്ചി ആണ്.... അപ്പോൾ നമുക്ക് കാത്തിരിക്കാം പെണ്ണേ... പാവം അച്ചു... "" അത്‌ ഒരുപാട് അനുഭവിച്ചു ഭയം ആണവൾക്... ഭയത്തിലൂടെ ഓർമ്മകൾ വരെ അതിന് നഷ്ടം ആയിട്ടുണ്ട് "" കിച്ചു..കിച്ചു അവളെ കണ്ടിട്ടുണ്ട് ചിത്തുവേട്ട... അവളുടെ പാട്ട് കേട്ടിട്ടുണ്ട് അല്ലിയിൽ ആവേശം നിറഞ്ഞു..... കിച്ചു അവനായി ജനിച്ചത് ആണവൾ... "" അവർ ഒന്നിക്കേണ്ടത് ആവശ്യം ആണ്... "" അവൾക് സ്ഥാനം നല്കത്ത ഒരു കർമ്മവും ഒരു പൂജയും പൂർണ്ണമല്ലലോ അല്ലി..... അത്‌ കൊണ്ട് അല്ലേ അഗ്നിസാക്ഷി ആയി അഗ്നിയിൽ അർപ്പിക്കുന്ന ഏതൊരു മന്ത്രത്തിനും അവസാനം ""സ്വാഹാ """എന്ന് പറയുന്നത്.... അഗ്നി എവിടെ ഉണ്ടോ അവിടെ സ്വാഹാ ദേവി ഉണ്ട്..... ഒരുപക്ഷേ അവളുടെ ഈ വരവ് ഒരു നിമിത്തം ആയിരിക്കാം........ മ്മ്മ്.. " അറിയാം ചിത്തുവേട്ട... കണ്ണുകൾ കൊണ്ട് ഇന്നലെ എനിക്ക് നൽകിയ നിർദേശം അവളെ ഏറ്റെടുക്കാൻ അല്ലേ.... പൂർണ്ണമായും അത്‌ ഉൾക്കൊണ്ടു ഞാൻ.... വാഗ്ദേവത ആയ നിന്റെ അനുഗ്രഹം ആവോളം ലഭിച്ചവൾ ആണ് അച്ചു......

നിന്റ അനുഗ്രഹത്തെ തട്ടി തെറിപ്പിച്ചു കൊണ്ട് ഏതൊരു പൈശാചിക ശക്തി ആണോ അവളിൽ നിന്നും ആ കഴിവുകളെ നഷ്ടപെടുതിയതു അവന്റെ നാവ് നിന്നാൽ തളരണം.......... ചിത്രന്റെ കണ്ണിൽ അഗ്നി എരിഞ്ഞു..... ( ഇപ്പോൾ ആ പൈശാചിക ശക്തി ഏതെന്നു മനസിൽ ആയി എന്നു പ്രതീക്ഷിക്കുന്നു... കാരണം ചിത്രൻ നിമിത്തം പോലെ പറഞ്ഞു എങ്കിലും പണ്ട് രുദ്രവീണയിൽ രുദ്രൻ പറയുന്നുണ്ട് മന്ത്രത്തെ ദുർവിനിയോഗം ചെയ്ത ജലന്ധരന്റെ നാവ് അല്ലി താഴ്ത്തും എന്ന്....... ആരും മറന്നില്ല ആ ഭാഗം എന്ന് വിശ്വസിക്കുന്നു..... അതിലേക് ഉള്ള ഒരു വഴി ആകട്ടെ അച്ചു..... അല്ലിക് ചുമ്മ പോയി തളർത്താൻ കഴിയില്ലലോ ഒരു കാരണം വേണ്ടേ .... ) ചിത്തുവേട്ട സമയം ആയി ഞാൻ പോകട്ടെ... ""മുന്പോട്ട് ആഞ്ഞതും അവളുടെ വലം കൈയിൽ അവന്റെ ഇടം കൈ പിടിത്തം ഇട്ടു...... കണ്ണിൽ ചെറിയ കുസൃതിയോടെ അവളെ നോക്കി ... ........ മ്മ്മ്.. "" എന്തെ ഒരു അവലക്ഷണം കെട്ട നോട്ടം... അവന് നോട്ടം കൊടുക്കാതെ നാണത്തോടെ മുഖം തിരിച്ചവൾ....... നിമിഷങ്ങൾക് അകം ഇടം കയ്യാലെ പെണ്ണിന്റെ ഇടുപ്പിലൂടെ ചേർത്തവൻ അവളെ മടിയിലാക്കി... "" ശേ.. "എന്താ ഈ കാണിക്കുന്നത്.. "" പിള്ളേര് ഇപ്പോൾ വരും..... അവന്റ കരവലയത്തിൽ കിടന്നു പിടഞ്ഞു പെണ്ണ്.....

ഞാൻ ഒരു അൺറൊമാന്റിക് മൂരാച്ചി ആണെന്നു തോന്നുണ്ടോ നിനക്ക്.. "".. ഏഹ്ഹ്...? മെല്ലെ അവളുടെ ഇടുപ്പിൽ കൈ അമർത്തി ചിത്രൻ... തോന്നൽ അല്ല അത്‌ ഒരു സത്യം മാത്രം ആണ്.. "" വിശ്വാമിത്രൻ.. " അല്ലി കൊലുന്നനെ ചിരിച്ചു..... അയ്യടി.. " എനിക്കും പ്രണയിക്കാൻ അറിയാം പെണ്ണേ.. " കാണാണോ... "" മ്മ്ഹ..? മെല്ലെ അവളുടെ കവിളിൽ ചെറുതായി കടിച്ചതും കൂമ്പി അടഞ്ഞ മിഴിയാലേ അവന്റെ ഇടം കയ്യിൽ മുറുക്കെ പിടിച്ചു പെണ്ണ്....... ഞാൻ പോവാ.... "പിടി വിടുവിച്ചു എഴുനേൽക്കാൻ ഒരുങ്ങേറിയതും തന്നിലേക്കു ഒന്ന് കൂടി ചേർത്തു ചിത്രൻ....... ചേട്ടച്ഛൻ പറഞ്ഞു... "" വരുന്ന ചിങ്ങത്തിൽ നിന്നെ എന്റെ കൈയിൽ തരും എന്ന്.... കൊതി ആവുന്നു പെണ്ണേ ഇപ്പോൾ... നിന്നെ സ്വന്തം ആക്കാൻ ഉള്ളം തുടിക്കുന്നു.... ചിരിയോടെ അധരങ്ങൾ അവളുടെ ചൊടി ലക്ഷ്യം ആക്കി പാഞ്ഞു.... അല്ലി പെണ്ണേ... """ ഓയ്..... ഓയ്.. "" മുറ്റത്തു നിന്നും സച്ചുവിന്റെയും കിച്ചുവിന്റ്റെയും ശബ്ദവും ഒപ്പം ബൈക്കിന്റെ ഹോൺ ഉയർന്നു കേട്ടു.... ഞാൻ പോവാ.. "" ചിത്തുവേട്ട... പിള്ളേർ വിളിക്കുന്നു...... അവന്റ മടിയിൽ നിന്നും ചാടി എഴുനേറ്റു തെന്നി അകന്ന സാരി തുമ്പ് നേരെ പിടിച്ചിട്ടു പുറത്തേക്കു ഓടുമ്പോൾ ചിത്രനും ചിരിയോടെ പുറകെ ചെന്നു........... ഒരു ബൈക്കിൽ കിച്ചു മാളുവിനെകൊണ്ടും മറ്റൊരു ബൈക്കിൽ സച്ചു അല്ലിയെ കാത്തു കിടപ്പുണ്ട്..... ഞാൻ ബാഗ് എടുത്ത് വരാം... "" അല്ലി മുന്പോട്ട് ആഞ്ഞു... വേണ്ട ഇച്ചേച്ചി ബാഗ് ഞൻ എടുത്തിട്ടുണ്ട്... ""

മാളു ബാഗ് പൊക്കി കാണിച്ചതും ചിരിയോടെ സച്ചുവിന് പിന്നിൽ കേറിയവൾ ...... ചേട്ടായി ടാറ്റാ... "" മൂന്ന് കുരുപ്പുകൾ ഒരുമിച്ചു പറയുമ്പോൾ അല്ലിയും ചിത്രനും കണ്ണുകൾ പരസ്പരം ഉടക്കി അതിൽ നാണം തെളിഞ്ഞു....... 💠💠💠💠 കേശുവേട്ട.. "" വല്യേട്ടൻ എവിടെ...? ഭദ്ര ഫോൺ വിളിക്കുന്നുണ്ട്.... മുറിയിലോട്ട് ഓടി വന്ന ലെച്ചു കണ്ണ് പൊത്തിനിന്നു... കുളി കഴിഞ്ഞു തോർത്ത്‌ മാത്രം ഉടുത്തു പുറത്തേക് വന്നവൻ.... അയ്യേ.. "" മുന്പിലെ സ്റ്റാൻഡിൽ നിന്നും ഒരു മുണ്ട് വലിക്കാനായി മുന്പോട്ട് ആഞ്ഞതും തോർത്തിൽ നിന്നും ഒഴുകിയ വെള്ളത്തിൽ കാല് തെന്നി മുന്പോട്ട് ആഞ്ഞു...... ലെച്ചു.... "" മാറിക്കോ എന്ന് പൂർത്തി ആകും മുൻപേ അവളെയും കൊണ്ട് കട്ടിലിലേക് വീണു കഴിഞ്ഞിരുന്നു....... ആ ആ... ""എന്നൊരു നിലവിളി മാത്രം പെണ്ണിൽ നിന്നും ഉയര്ന്നവൾ കണ്ണുകൾ ഇറുകെ അടച്ചു...... ലെച്ചു... "" പതിയെ വിളിച്ചതും ഇമകൾ മെല്ലെ തുറന്നു.... തനിക് മേലെ കിടക്കുന്നവന്റെ മുടിയിഴകളിലെ വെള്ളം അവളുടെ മുക്കിനു തുമ്പിലൂടെ ഒലിച്ചു അധരത്തിൽ മുത്തം ചാർത്തി.......... കേശുവേട്ട... "" പെണ്ണിന്റെ ശബ്ദം നേർത്തു... നഗ്നമായ നെഞ്ചിലെ രോമങ്ങളിൽ വിരൽ ചേർത്തവൾ..... ഇന്നലെ മുതൽ വരാല് തെന്നും പോലെ തെന്നി നടക്കുവല്ലേ നീ....

കണ്ടോ ആദികേശവൻ ആഗ്രഹിച്ച സമയം അവന്റെ ലക്ഷ്മി അവന്റെ നെഞ്ചിലേക് വന്നത്...... പോ കേശുവേട്ട.... ""ഉണ്ണിമാ പറഞ്ഞു നാളെ മുതൽ നിങ്ങൾ രണ്ടും നോയമ്പ് ആണ് അറയിൽ ഇറങ്ങാൻ അത്‌ കൊണ്ട് ഞാനും നോയമ്പ് എടുക്കാൻ...... അത്‌ നാളെ മുതൽ അല്ലേ... "" അതിന് ഇന്നലെ എന്തിനാ പെണ്ണേ എന്നെ വെട്ടിച്ചു നടക്കുന്നത്......... പതിയെ നെറ്റിയിൽ ഒന്ന് മുത്തി... മ്മ്ഹ്ഹ്.. " എല്ലാവരും ഇല്ലേ ഇവിടെ... നാണം കൊണ്ട് അവന്റെ നെഞ്ചിലെ രോമക്കാട്ടിലെക് മുഖം പൂഴ്ത്തി പെണ്ണ്........ നനഞ മൂടിയാൽ അവളുടെ കഴുത്തിടുകിനെ ഇക്കിളി കൊള്ളിച്ചു അവളുടെ അധരങ്ങൾ പുൽകി ഉണർത്തുമ്പോൾ ലക്ഷ്മീസമേതൻ കൃഷ്ണനും അവൾ രാധയും ആയിമാറി ഒരു നിമിഷം..... പ്രണയം പുഴ പോലെ ഒഴുകി ഇരുവരിലും........ ഞാൻ പോവാ... "" എനിക്ക് കാവിലേക് തുളസി പൂവ് ഇറുക്കണം... "" പതിയെ അവനെ തള്ളി മാറ്റി മുന്പോട്ട് ആഞ്ഞതും ആ കൈയിൽ മുറുകെ പിടിച്ചു നിർത്തി അവൻ ..... സ്വയം അറിയാത്തവൾ ആണ് നീ.... പക്ഷെ അതിന് സമയം ആയി.. "" നിന്നിലെ മാറ്റങ്ങൾ ഉൾകൊള്ളാൻ നിനക്ക് കഴിയണം.... വട്ടായോ... "" കണ്ണുരുട്ടി അവന്റെ മീശയിൽ പിടിച്ചു വലിച്ചു പെണ്ണ്......... മ്മ്മ്... "" ചെറിയ തോതിൽ... ഇന്ന് നിന്റെ ചുണ്ടിൽ ഞൻ ചാർത്തിയ പ്രണയത്തിന്റെ മുദ്രണം നിന്റ കൂടേ ഞാൻ ഉണ്ടന്നത്തിനുള്ള ഉറപ്പാണ്........ കേശു ത് പറയുമ്പോൾ സംശയത്തോടെ നോക്കി പെണ്ണ്... 💠💠💠💠

നിലത്തു നിന്നും ഒരു ഞരക്കത്തോടെ എഴുന്നേറ്റ കോകിലാ ചുറ്റും നോക്കി.......... താൻ ഒരുക്കിയ മന്ത്രവാദ കളത്തിൽ തന്നെ താൻ അറിയാതെ കിടന്നു ഉറങ്ങി പോയിരിക്കുന്നു...... കൊച്ചേ... "" കനകെ... "" പുറത്ത് കതകിൽ തട്ടി തങ്കു വിളിക്കുന്നുണ്ട്...... ആഹ്ഹ്... "" ചാടി പിടഞ്ഞവൾ എഴുനേറ്റു നിമിഷങ്ങൾക്ക് ഉള്ളിൽ കാളി വിഗ്രഹവും മന്ത്രവാദത്തിനു നിരത്തിയത് ഏല്ലാം പെട്ടിയിൽ ആക്കി.... പടർന്നു കിടക്കുന്ന കളത്തിലേക് ഒരു തുണി ഇട്ടു.... ദേഹത്തെ പൊടി തട്ടി കളഞ്ഞു.... അപ്പോഴും തങ്കു അവളെ വിളിക്കുന്നുണ്ട്... ആ തങ്കു അമ്മേ വരുന്നു.... """ ഉറക്കെ പറഞ്ഞു കൊണ്ട് ദേഹത്തെ വർണ്ണങ്ങൾ പോയി എന്ന് ഉറപ്പിച്ചു കൊണ്ട് കതക് തുറന്നു..... നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ കൊച്ചേ... സമയം എട്ടര ആയി ഞങ്ങൾ ഒന്ന് പേടിച്ചു..... ക്ഷീണം കൊണ്ട് നീ ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചതാ... പിന്നേം സമയം പോയപ്പോൾ ഒരു പേടി........ തങ്കു വാതുക്കൽ നിന്നും അകത്തേക്കു എത്തി നോക്കിയതും അവരെ തടഞ്ഞു കോകിലാ.... കുഴപ്പം ഒന്നും ഇല്ല തങ്കു അമ്മ പൊയ്ക്കോളു... ഞാൻ.. ഞാൻ കുളിച്ചിട്ടു വരാം............ തങ്കുവിനെ പറഞ്ഞു വിട്ടു അകത്തേക് കയറിയവർ........ ആഹ്ഹ്ഹ്ഹ്ഹ്... ""ഞാൻ തുടങ്ങി വെച്ച പൂജ മുടങ്ങി എന്നോ.....""

ആ പൂജ പൂർത്തി ആകുന്ന ദിവസം എന്ത്‌ പ്രതിസന്ധിയെ തരണം ചെയ്തും അവനും ഞാനും തമ്മിൽ ഒന്നായേനേ..... ഛെ.... "" പകുതിക്കു വച്ചു എന്റെ ഇമകൾ എന്നെ ചതിച്ചു............. മ്മ്ഹ്ഹ് """""" കോകിലാ തോറ്റു പിന്മാറില്ല... "" ആദിശങ്കരൻ എനിക്ക് ഉള്ളത് ആണ്.... എനിക്ക് അറിയാം അവനെ എങ്ങനെ സ്വന്തം ആക്കണം എന്ന്............... അവൻ ആ പീറപ്പെണ്ണിനാൽ ഞാൻ കൊല്ലപ്പെടുന്നത് നോക്കി ഇരിപ്പാണ്........ നടക്കില്ല ആദി... "" ഭദ്രക്കു എന്റെ മുടിയിഴയിൽ ഒന്ന് സ്പർശിക്കാൻ പോലും കഴിയില്ല.... അവൾ സ്വത്വം വീണ്ടെടുത്തൽ പോലും അതിന് കഴിയില്ല... ""..... അവൾ എന്റെ അടിമ ആണ്.......അവൾക് എന്നിൽ നിന്നും മോചനം ലഭിച്ചാൽ മാത്രമേ എന്നെ സ്പർശിക്കാൻ പോലും കഴിയു.........നീ എന്റെ സ്വന്തം ആകും മുൻപേ നിന്നെ ആശ്രയിക്കുന്ന ഓരോത്തരും എന്റെ കണ്മുൻപിൽ പിടഞ്ഞു തീരും........... അവളെ മാത്രം ആണ് എനിക്ക് ജീവനോടെ വേണ്ടത് ദേവസേനാപതിയുടെ നട്ടെല്ല് നേരെ നിർത്തുന്നവൾ.......... ആദിശ്രീ........ ത്ഫൂ... ശ്രീക്കുട്ടി...........

നീ കരയും കുരുത്തംകേട്ട ചെറുക്കാ എന്റെ കണ്മുൻപിൽ നീ കരയും...... അവൾ എന്റെ ഏട്ടനുള്ള ബലി ആണ്...... ഹഹഹഹ... ഹഹഹഹ... ഹഹ.. ഉറക്കെ ചിരിച്ചവൾ...... 💠💠💠💠 കോകിലാ കുളി കഴിഞ്ഞു വരുമ്പോൾ തുളസി പൂവ് ഇറുക്കുന്ന ലെച്ചുവിനെ ആണ് കാണുന്നത്...... സാക്ഷാൽ മഹാലക്ഷ്മി..... വല്യൊതെ വീടിന്റെ ഐശ്വര്യം..... "" ഇവൾ നില്കുന്ന ഇടത് മൂധേവി കയറില്ല.... അവിടെ എന്റെ കടുത്ത മന്ത്ര ശക്തിയാൽ ഞാൻ കടന്നു കൂടി പക്ഷെ അത്‌ കൊണ്ട് അല്ലേ എന്റെ മന്ത്രങ്ങൾ എന്നെ ചതിക്കുന്നത്.............. ആദികേശവന്റെ പാതി..... ത്രിശങ്കു മുദ്ര പതിഞ്ഞവൾ........ കോകിലയുടെ കണ്ണിൽ ക്രൗര്യം നിറഞ്ഞു..... ( തുടരും )

NB :: നേരെ ലെച്ചുന്റെ അടുത്തേക് പോയിട്ടുണ്ട്.... ഐശ്വര്യം മാത്രം അല്ല ഇടഞ്ഞാൽ ലക്ഷ്മി ദേവി ആരാണെന്നു കോകിലയ്ക്കു അറിയില്ല.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story