ആദിശങ്കരൻ: ഭാഗം 61

adhishankaran

എഴുത്തുകാരി: മിഴിമോഹന

കോകില കുളി കഴിഞ്ഞു വരുമ്പോൾ തുളസി പൂവ് ഇറുക്കുന്ന ലെച്ചുവിനെ ആണ് കാണുന്നത്...... സാക്ഷാൽ മഹാലക്ഷ്മി..... വല്യൊതെ വീടിന്റെ ഐശ്വര്യം..... "" ഇവൾ നില്കുന്ന ഇടത് മൂധേവി കയറില്ല.... അവിടെ എന്റെ കടുത്ത മന്ത്ര ശക്തിയാൽ ഞാൻ കടന്നു കൂടി പക്ഷെ അത്‌ കൊണ്ട് അല്ലേ എന്റെ മന്ത്രങ്ങൾ എന്നെ ചതിക്കുന്നത്.............. ആദികേശവന്റെ പാതി..... ത്രിശങ്കു മുദ്ര പതിഞ്ഞവൾ........ കോകിലയുടെ കണ്ണിൽ ക്രൗര്യം നിറഞ്ഞു..... എങ്ങനെ ഉണ്ട് ആന്റി ഇപ്പോൾ... സുഖം ആയോ....ഇല നുള്ളി കൊണ്ട് ലെച്ചു നോക്കി..... ഏഹ്.. "" എന്താ.... "" കോകിലാ ഒന്ന് ഞെട്ടി.... "" വയ്യാഴ്ക മാറിയോ എന്ന് .. "" എന്തായാലും അധികം ജോലി ഒന്നും ചെയിക്കണ്ട എന്ന് പറഞ്ഞിട്ടാണ് വീണമ്മ ഹോസ്പിറ്റലിൽ പോയത്..... ലെച്ചു വശത്തു ഇരുന്ന ഒരു കൂട നിറയെ തുളസി ഇല കൈയിൽ എടുത്തു.... ഞാൻ കാവിലേക് പോവാ... "" മഞ്ഞൾ നീരാട്ടിനു മുൻപുള്ള പൂജ ഇന്ന് തുടങ്ങും.... വരുന്ന ഇരുപത്തിഒന്ന് ദിവസം എല്ലാവരും വ്രതം ആണ്..... ചിരിച്ചു കൊണ്ട് മുന്പോട്ട് നടന്നു ലച്ചു..... ആഹ്... ഞാനും കേട്ടു കാവിൽ പൂജ ആണെന്ന്... "" അത്രയ്ക്ക് കേമം ആണോ മഞ്ഞൾ നീരാട്ട്..... കോകിലാ അവൾക് ഒപ്പം ചേർന്നു..... ആണോ എന്നോ..."" കിരാത വേഷധാരി ആയ പരാശക്തി ആണ് കാവിൽ കുടി കൊള്ളുന്നത്..

അവിടെ കിരാത വേഷധാരി ആയ മഹാദേവന്റെ സാന്നിധ്യവും ഉണ്ട്........ ഇന്നേക് പന്ത്രണ്ടാം നാൾ അര്ധരാത്രി മഞ്ഞൾ നീരാട്ടിനു ശേഷം രുദ്രാച്ചനും ഉണ്ണിമായും വീണമ്മയും അറിയിൽ ഇറങ്ങും....... കൂടേ കന്യകയും... "" ഇപ്രാവശ്യം മാളുവിനു ആണ് ആ യോഗം......... കഴിഞ്ഞ വർഷം ഞാൻ ആയിരുന്നു...... ലെച്ചു ആവേശത്തോട് കഥകൾ പറഞ്ഞു.......... അറയിൽ മണിനാഗം കാവൽ ഇരിക്കുന്ന നിധി കുംഭം ഉണ്ട്... " അതിന് വേണ്ട പൂജ ചെയ്യണം രുദ്രചൻ എല്ലാം പറഞ്ഞു തരും ഞങ്ങള്ക്ക് ....... ലെച്ചു പോകുന്ന വഴി വശത് നിന്ന വെള്ളപ്പൂക്കൾ കൂടി കൂടയിലേക് ഇട്ടു....... നിധി കുംഭമോ.. "" കോകിലയുടെ പുരികം ഉയർന്നു...... അതേ ""... കോടികൾ വില വരുന്ന വാളും ചിലമ്പും വിശേഷ മുത്തു പതിപ്പിച്ച ദേവിയുടെ ആഭരണങ്ങളും ആണ്... ... അതിന് കാവൽ മണിനാഗവും.... രുദ്രച്ചനോ വീണമ്മയോ അല്ലങ്കിൽ അവരുടെ അനുവാദത്തോട് മാത്രമേ അതിൽ ഒരാൾക് സ്പർശിക്കാൻ കൂടി കഴിയൂ......... അല്ലെങ്കിൽ മണിനാഗതിന്റെ കോപത്തിന് ഇര ആകും...... അത്‌ കൊണ്ട് തന്നെ വർഷത്തിൽ ഒരിക്കൽ മാത്രമേ ആ അറയിൽ ഇറങ്ങി പൂജ ചെയ്യൂ..... ഈ പ്രാവശ്യം വെല്യേട്ടനും കേശുവേട്ടനും ഇറങ്ങുന്നുണ്ട്... "" ഇനി മുതൽ അവകാശികൾ അവർ ആണ്...... ആദിയോ... ""

ആദിക്ക് അവകാശപ്പെട്ടത് ആണോ ആ വാളും ചിലമ്പും ആഭരണങ്ങളും.... "" കോകിലയുടെ കണ്ണുകൾ വിടർന്നു.... മ്മ്.. "" അതേ .... ലെച്ചു ചിരിച്ചോണ്ട് മുൻപോട്ട് നടനന്നു.... കോടികൾ വിലമതിക്കുന്നതൊ.. "" അപ്പോൾ ആദിക്കു അവകാശപെട്ടതിന്റെ അധികാരി ഞാൻ അല്ലേ........ "" സർവ്വാഭരണ വിഭൂഷയായി ആദിക്കൊപ്പം ഈ കാവിലെ ദേവി ആയി മാറും ഈ കോകിലാ.... """ ഈ കാട്ടിനുള്ളിൽ അവന്റെ കൈ കോർത്തു നടക്കും ഞാൻ.... സ്വപ്നലോകത്തിൽ എന്ന പോലെ ഊളി ഇട്ടു കോകിലാ..... ആന്റി എന്താ ആലോചിക്കുന്നത്...നടക്കുന്നില്ലേ ""ലെച്ചു തിരിഞ്ഞ് നിന്നു.......... ആഹ്ഹ്.. "" ഞാൻ... "" ഓർമ്മയിൽ നിന്നും ഒരു നിമിഷം ഞെട്ടി അവർ...... ലെച്ചു കാവിലേക് പൊയ്ക്കോളൂ ഞാൻ ആ കുളപ്പടവിൽ കാണും.... അതെന്താ അകത്തേക്ക് വന്നാൽ......കാവിലമ്മയെ വന്നു തൊഴു.....വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവി ആണ്.... പിന്നീട് ഒരിക്കൽ ആകാം... ഞാൻ ഈ കുളത്തിന്റെ പടവിൽ കാണും മോള് പോയി വാ... "" പോയി വരുമ്പോൾ നല്ലൊരു സമ്മാനം തരുന്നുണ്ട് ഞാൻ.... സമ്മാനമോ... """"? ലെച്ചു സംശയത്തോടെ നോക്കി........ മ്മ്മ്.. "" അതേ.... എല്ലാവർക്കും ഉണ്ട് എന്റെ വക സമ്മാനം........ ഒരോരുത്തർക് ആയി തന്നു തുടങ്ങണം..... ചിരിയോടെ കുളപ്പടവിലേക് നടന്നു കോകിലാ........ സമ്മാനമോ... ""

ഈ ആന്റിയുടെ കാര്യം... "" തല ഒന്നു വെട്ടിച്ചു കൊണ്ട് കാവിലമ്മയുടെ മുന്പിലേക് പോയി ലെച്ചു.... "" ഓരോ പടവുകൾ താഴേക്കു ഇറങ്ങിയവൾ അവസാന പടവിൽ ചെന്നു കൈകുമ്പിളിൽ നിറയെ വെള്ളം കോരി എടുത്തു....... കണ്ണുകൾ ഒരു നിമിഷം അടച്ചു.......... താന്ത്രിക ശ്ലോകങ്ങൾ ഉരുവിട്ടതും... അത്രയും നേരം ചിലമ്പിച്ച ശബ്ദങ്ങൾ അങ്ങിങ്ങായി നിശബ്ദത പൂണ്ടു..""" ഉൾഭയം പോലെ കാവിലെ ഓരോ ഇലകളും കൂമ്പി അടഞ്ഞു..... മുന്പിലെ കുളത്തിലെ ഓളങ്ങൾ നിലച്ചു.......... മ്മ്ഹ്ഹ്... "" ഭയം.....ഈ പ്രകൃതി പോലെ എന്നെ ഭയക്കുന്നു.... ഇനി എന്റെ കാളികാ വനം അതിവിടെ ആണ്... എന്റെ ഭർതൃഗൃഹത്തിൽ........... കണ്ണുകൾ കൊണ്ട് ഓളം നിലച്ച ജലാശയത്തിന്റെ ആഴം അളന്നവൾ.........വെള്ളം കേറി കിടക്കുന്നത് കൊണ്ടും താമര വള്ളികളാൽ മൂടപ്പെട്ടതുമായ ജലാശയത്തെ ഗൂഢമായ ചിരിയോടെ നോക്കി.. . 💠💠💠💠 ലക്ഷ്മി കുഞ്ഞ് വന്നോ... "" വല്യങ്ങുന്നു പറഞ്ഞിരുന്നു പൂജക്കുള്ള പുഷ്പങ്ങൾ ആയി കുഞ്ഞു വരും എന്ന്........ അകത്തെ ശ്രീകോവിലിൽ ഇരുന്നു പുറത്തേക്കു തല നീട്ടി പൂജാരി ചുറ്റും നോക്കി .......... ഇതെന്താ കാവിൽ ആകെ ഒരു നിശബ്ദത... "".. സാധാരണ ഇവിടെക്കു വന്നാൽ തന്നെ മനസിന്‌ ഒരു ഉണർവ് ആണ്..... ലെച്ചു നീട്ടിയ കൂട കയ്യിലേക് വാങ്ങി അയാൾ.......

ദേവിയെ ഒന്ന് തൊഴുതു കൊണ്ട് ലെച്ചുവും ചുറ്റും നോക്കി.... "" ആകെ നിശബ്ദത അങ്ങനെ ഒരു കാവ് ആദ്യം ആയാണ് അവളും അനുഭവിച്ചു അറിയുന്നത്.......... സംശയത്തോടെ കണ്ണുകൾ കാവിന്റെ വശത്തെ ചെമ്പക ചുവട്ടിലേക് പോയി........... ചിരിയോടെ തന്നെ നോക്കി ഇരിക്കുന്ന മനുഷ്യൻ.... " കറ പുരണ്ട പല്ലുകൾ... "" നെഞ്ചിലും നെറ്റിയിലും ഭസ്മം............ ലെച്ചുവിന്റെ കണ്ണിൽ സംശയം നിറഞ്ഞു... ""വല്യൊതെ കാവിൽ അങ്ങനെ ഒരാൾ... "" കുറുമ.. "" ആ നിവേദ്യ തളിക എടുത്തോളൂ.... "" അകത്തു നിന്നും പൂജാരി പറഞ്ഞതും ആവി പറക്കുന്ന തളികയുമായി ലെച്ചുവിനെ കടന്നു പോകുമ്പോൾ ആ ദേഹത്തു നിന്നും പുറത്തേക് വരുന്ന ഗന്ധം.... അവൾ ഒരു നിമിഷം കണ്ണുകൾ അടച്ചു...... രുദ്രാച്ചനും വല്യേട്ടനും അടുത്തേക് വരുന്നത് പോലെ... "" ശേ " എനിക്ക് എന്താ പറ്റിയത്... തലയിൽ ഒന്ന് കൊട്ടി പുറത്തേക് നടന്നു പെണ്ണ്....... അപ്പോഴും കുറുമന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു നിന്നു........ ഇത് എവിടെ പോയി..... "" ആന്റി...... "" കനക ആന്റി കുളത്തിന്റെ പടവിൽ ഇറങ്ങി ചെന്നവൾ ചുറ്റും നോക്കി..... "" വലതു വശത്തെ ചെറിയ പടവിലേക്കും എത്തി നോക്കി..... ങ്‌ഹേ ""അവര് പോയോ ... ""... ഇവിടെ കാണും എന്ന് അല്ലേ പറഞ്ഞത്.... നഖം കടിച്ചു തിരിഞ്ഞതും മറ്റൊരു ദേഹത്തു തട്ടി നിന്നവൾ... ആ അമ്മേ...... ""

ഒന്ന് ഭയന്നവൾ പകപ്പോടെ നോക്കി .... """" പേടിപ്പിച്ചു കളഞ്ഞല്ലോ ആന്റി... വാ നമുക്ക് പോകാം.... കോകിലയുടെ കയ്യിൽ പിടിച്ചു മുന്പോട്ട് ആഞ്ഞതും ബലം പിടിച്ചത് പോലെ പുറകോട്ടു വന്നു പെണ്ണ്........ നീ എവിടെ പോവാ... "" നിനക്കുള്ള സമ്മാനം വേണ്ടേ... ""കോകിലയുടെ കരിനീല കണ്ണുകളുടെ അവളിലേക് പതിഞ്ഞു....... ആന്റി... "" എന്താ.. എന്താ ഇങ്ങനെ നോക്കുന്നത്... "" ആ കൈയിലെ പിടി വിടുവിക്കാൻ ശ്രമിച്ചതും ആ കൊച്ച് പെണ്ണിന് അവളുടെ ബലത്തെ തടുക്കാൻ ആയില്ല..... കുഞ്ഞി കൈകൾ കോകിലയുടെ കരവലയത്തിൽ കിടന്നു ഞെരിഞ്ഞു..... നിന്റ സമ്മാനം എന്തെന്ന് അറിയണോ... ""ദാ.... ദാ... ഈ കുളത്തിന്റെ ആഴങ്ങളിൽ താമര വള്ളികൾക്കു ഇടയിൽ നിനക്ക് പട്ടു മെത്ത വിരിച്ചു കഴിഞ്ഞു ഞാൻ...... നിന്റ നാഥനും അവിടേക്ക് വരും...... ഈ ജലത്തിൽ തന്നെ ലക്ഷ്മിസമേതനും എത്തി ചേരും....... നീ ഇല്ല എങ്കിൽ അവൻ ഇല്ലല്ലോ.......... ഹഹഹ... ഹഹഹ... ഹഹഹ... ""........ഉറക്കെ ചിരിക്കുന്നവളുടെ കണ്ണിൽ പക ആളി കത്തി...... വല്യൊത്തു ഇനി ഈ ഐശ്വര്യം വേണ്ട........... അരുത്.... "" അരുത്.... എന്നെ ഒന്നും ചെയ്യരുത്.....ലെച്ചു മുടി കുത്തിൽ നിന്നും അവളുടെ പിടി വിടാൻ ശ്രമം നടത്തി... അടങ്ങി നില്കടി.. "" നിന്റ നാരായണും പുറകെ വരും.........

ആക്രോശത്തോടെ ലെച്ചുവിന്റ മുടി കുത്തിൽ പിടിച്ചു ആഴങ്ങളിലേക് വലിച്ചെറിഞ്ഞവർ........ കൈ ഒന്ന് കുടഞ്ഞു... "" മ്മ്ഹ്ഹ്... " ആഴമേറിയ ജലാശയം താമരവള്ളികൾ കാരണം അവൾ ഇനി ഉയർന്നു വരില്ല... "" എന്റെ കടുത്ത മന്ത്രത്താൽ ഈ ജലത്തെ ഞാൻ നിയന്ത്രിച്ചു കഴിഞ്ഞിരിക്കുന്നു........ മുഖം കോട്ടി പുറകോട്ടു തിരിയുമ്പോൾ ആഴത്തിലേക് പതിക്കുന്നവളുടെ ഊർധ്വാശ്വാസം കുമിളകൾ ആയി പൊങ്ങി വന്നു........ പാലാഴി കടഞ്ഞെടുത്തു ജന്മം കൊണ്ടവൾക് പാലാഴിയിൽ""""" തന്നെ മരണമോ... "" ഹഹഹ.. ഹഹഹ... """ പടവിനു അക്കരെ വള്ളിപ്പടർപുകൾക് ഇടയിൽ കാട്ടു മരുതിനെ ചാരി നിൽക്കുന്ന കുറുമൻ പൊട്ടി ചിരിച്ചു..... നാരായണൻ അറിഞ്ഞു തന്നെ ആണല്ലോ ദേവി നിന്നെ ഇവിടെക് പറഞ്ഞു വിട്ടത്..... "" കോലാസുര നിഗ്രഹത്തിനു ജന്മം കൊണ്ടവൾ ത്രിപുര സുന്ദരി നിന്റെ ഉഗ്രരൂപം ഈ കാവ് അറിയട്ടെ............ കുറുമന്റെ കണ്ണുകളിൽ അഗ്നി ആളിക്കത്തി.......... കണ്ണുകൾ ആ ജലാശനങ്ങളുടെ ആഴപരപ്പിലേക് പോയി....... താഴേക്കു ചെന്നവൾ.... "" ശ്വാസം എടുക്കാൻ ആയി ഒന്ന് പാട് പെട്ടു..കാലുകൾ ഇളക്കി മുകളിലേക്കു കുതിക്കുമ്പോൾ വീണ്ടും താഴേക്കു തന്നെ ആാാ നീര് അവളെ വലിച്ചിട്ടു........... അടഞ്ഞ കണ്ണുകൾ ഒരു പിടിവള്ളിക്കായി പരതിയതും അടിത്തട്ടിൽ എന്തോ ഒന്ന് കൈയിൽ ഉടക്കി..... "" വലിച്ചു തുറന്ന കണ്ണുകൾ കണ്ടു വലത്തേ കയ്യിലെക്കു തടഞ്ഞ തൃശങ്കു..... """

നെഞ്ചിലേക് അത്‌ ചേർക്കുമ്പോൾ അവളുടെ ചുണ്ടിൽ തലേന്ന് നാരായണൻ നൽകിയ പ്രണയത്തിന്റെ മുദ്രണത്തിൽ നിന്നും അല്പം ചോര പൊടിഞ്ഞു...... നാരായണ... "" ലക്ഷ്മിസമേത......."" അവളുടെ നാവിൽ നിന്നും ഉയർന്നു വന്നത് ആ ജലാശയത്തിന്റെ അടിത്തട്ടിലെ മറ്റൊരാളുടെ കാതിൽ പതിച്ചു... അവൻ തല ഉയർത്തി അവൾക്കു സമീപത്തേക്കു പാഞ്ഞു.... തന്റെ മുന്പിലേക് പാഞ്ഞു അടുക്കുന്ന നാഗശ്രേഷ്ഠനെ അവൾ കണ്ടു... "" വാസുകി....... പാലാഴി മഥനത്തിൽ കടകോലായവൻ മഹാദേവന്റെ കഴുത്തിനു അലങ്കാരം ആകുന്നവൻ .... ഇടുപ്പിലൂടെ ചുറ്റുന്നവന്റെ ചെറു ശീല്കാരം തന്റെ മുഖത്തേക് വന്നു പതിച്ചതും ഭയം മാറി തുടങ്ങിയിരുന്നു....... കോകിലയുടെ മന്ത്രത്താൽ നിശ്ചലം ആയ ജലത്തെ ഭേദിച്ചവൻ അവളെയും കൊണ്ട് ഉയര്ന്നു പൊങ്ങി................... കോകിലാ........... """"""""""""""""""""""""" ആഹ്ഹ്.... "" മുകളിലെ പടവിൽ ചെന്ന കോകില ഒരു നിമിഷം പുറകിലെ ഉഗ്രശബദം കേട്ടു നിന്നു..... ആദിലക്ഷ്മി..... "" അവളുടെ നാവിൽ നിന്നും ആ വാക്കുകൾ ഉതിർന്നു.... നെഞ്ചിന്കൂട് ഉയർന്നു പൊങ്ങി........... മെല്ലെ ചെറു ഭയത്തോടെ തല തിരിച്ചവൾ ആ കാഴ്ച കണ്ടു നടുങ്ങി........... തന്റെ മന്ത്രശക്തിയാൽ കൂമ്പി അടഞ്ഞ താമര പൂക്കൾ അസാമാന്യവലുപ്പത്തിൽ ആ കുളം ആകെ നിറഞ്ഞു നില്കുന്നു.......

അതിന് നടുവിൽ ആ ജലത്തിനു മുകളിൽ പൊന്തി നില്കുന്നവൾ......... മായകാഴ്ച പോലെ കോകിലയ്ക്കു മുൻപിൽ അവളുടെ രൂപം തെളിഞ്ഞു വന്നു........ ചുവന്ന പട്ടിൽ തിളങ്ങുന്നവൾ.... ശിരസിൽ കിരീടം.... ഇരു കൈകളിൽ വര അഭയമുദ്രകൾ..... ബാക്കി രണ്ട് കൈകളിൽ താമരപൂവ്...... പുറകിൽ വെളുത്ത ഗജങ്ങൾ സ്വർണ്ണകുംഭം കൊണ്ട് ആ കുളത്തിലെ ജലത്താൽ അവൾക് അഭിഷേകം നൽകുന്നു..................... നിമിഷങ്ങൾക്കു അകം കാവിലെ ഓരോ ഇലയെയും ചുംബിച്ചു കൊണ്ട് ആദിലക്ഷ്മിയുടെ വലം കയ്യിലെ ശങ്ക് നാദം ഉയർന്നു പൊങ്ങി... ........ അത്രയും നേരം കോകിലയെ ഭയന്ന പ്രകൃതി താണ്ടവം ആടി തുടങ്ങി.................. കുറുമൻ ഇരു കൈകൾ മുകളിലേക്കു ഉയർത്തി..... മഹാലക്ഷ്മി അഷ്ടകം ഉറക്കെ ചൊല്ലി..... "" അത്‌ ആ കാടിനെ പ്രകമ്പനം കൊള്ളിച്ചു.......... """""""നമസ്തേസ്തു മഹാമായേ ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ നമസ്തേ ഗരുഡാരൂഡേ കോലാസുരഭയങ്കരി സര്‍വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരീ സര്‍വ്വദു:ഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി മന്ത്രമൂര്‍ത്തേ സദാ ദേവി മഹലക്ഷ്മി നമോസ്തുതേ ആദ്യന്തരഹിതേ ദേവി ആദ്യശക്തി മഹേശ്വരി യോഗജേ യോഗസംഭൂതേ മഹാലക്ഷ്മി നമോസ്തുതേ സ്ഥൂലസൂക്ഷ്മമഹാരൌദ്രേ മഹാശക്തിമഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ പദ്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി പരമേശി ജഗന്മാതർമഹാലക്ഷ്മി നമോസ്തുതേ ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ ജഗത് സ്ഥിതേ ജഗന്മാതർമഹാലക്ഷ്മി നമോസ്തുതേ......."""""""" ശ്ലോകത്തിനു ഒപ്പം ശംഖനാദം അലയടിച്ചു...... ആഹ്ഹഹ്ഹ.... """

പുറകോട്ടു ആഞ്ഞ കോകിലാ വള്ളിയിൽ തെറ്റി താഴേക്കു പതിച്ചു...... കണ്ണുകൾ ഇറുകെ അടച്ചവൾ ഒന്ന് തുറന്നു......... അത്രയും നേരം കണ്ട രൂപം പുകമറ പോലെ മാറി അകന്നു...... നീന്തിതുടിച്ചു തന്നിലേക്കു വരുന്നവളുടെ വലം കയ്യിലെ തൃശങ്കിൽ നിന്നും അപ്പോഴും നാദം ഉയർന്നു പൊങ്ങി.......... എഴുനേറ്റ് ഓടിയവളുടെ പുറകെ ഓടി ഉഗ്രരൂപിണി ആയവൾ....... കോകിലയുടെ മുടികുത്തിൽ പിടിച്ചു ഇരു കണ്ണുകളും കോർത്ത നിമിഷം......... ആാാാാാ........ """" കോലാസുരമർദിനിയുടെ ശബ്ദം ഉയർന്നു പൊങ്ങി അവളുടെ മുഴുവൻ ശക്തിയും ആ ശങ്കിലേക് ആവാഹിച്ചു കൊണ്ട് അത്‌ കോകിലയുടെ തൊണ്ട കുഴിയിലേക് കുത്തി........ ലെച്ചു...... """" അരുത്..... """" നാരായണന്റെ ശബ്ദം കേട്ടതും കോകിലയുടെ രക്‌തം പൊടിഞ്ഞ ശങ്ക്‌ ഊർന്നു താഴേക്കു പതിച്ചു......... ഹ്ഹ്... "" അവരിൽ നിന്നുള്ള പിടി വിട്ടവൾ ചുറ്റും നോക്കി....അവൾക്കു അരികിലേക്കു ഓടി വരുന്ന നാരായണൻ.... കൂടേ മഹാദേവനും.... ദേവസേനാപതി സാക്ഷാൽ ശ്രീമുരുകനും ..... .. കേ...കേ..... ശ്...... കണ്ണുകൾ അടഞ്ഞു ബോധം മറഞ്ഞു താഴേക്കു പതിക്കും മുൻപ് നാരായണന്റെ കൈകൾ അവളെ താങ്ങി......... ലെച്ചു.... """ മോളേ... ""...... അവളെ ഇരുകൈയിൽ താങ്ങിയവൻ....... """"കൊച്ചേട്ട ലെച്ചുവെച്ചി... ... ""കുറുമ്പന്റെ കണ്ണുകളും നിറഞ്ഞൊഴുകി... കോകില...... """ നീ നാരായണന്റെ പാദസേവ ചെയുന്നവളെ മാത്രമേ കണ്ടിട്ടുള്ളു.......... "" വേണ്ടി വന്നാൽ ഉഗ്രരൂപം പൂണ്ടു വിളയാടുന്നവളെ നിനക്ക് അറിയില്ല...........

ആദിശങ്കരന്റെ ശബ്ദം ഉയർന്നു പൊങ്ങി....... കണ്ണുകളിൽ അഗ്നി ആളി.... ഹാ.... ഹാ... ദി........ ആാാഹ്... "" മുന്പോട്ട് ആഞ്ഞ കോകിലയുടെ കൈകൾ കഴുത്തിൽ തടഞ്ഞു.......വാക്കുകൾക് പകരം പുറത്തേക് വരുന്നത് ശ്വാസം മാത്രം....... അമ്മച്ചിടെ ശബ്ദം പോയോ.... "" കുറുമ്പൻ മെല്ലെ എഴുനേക്കുമ്പോൾ കുഞ്ഞാപ്പുവും സംശയത്തോടെ നോക്കി...... താഴെ വീണു കിടക്കുന്ന ശംഖു കൈയിലേക് എടുത്തവൻ.......... തന്റെ പെണ്ണിന്റെ ഉമിനീര് പതിഞ്ഞ അതിന്റെ വായ അധരത്തിലേക് ചേർത്തു....... കൂമ്പി അടയുന്ന അവന്റെ കണ്ണുകളിൽ കൃഷ്ണമയം................ ആ നാദത്തിനു ഒപ്പം പുറകോട്ടു ഓടി കോകിലാ... "" തന്റെ കാതുകളിലേക് ആ നാദം അലയടിച്ചു വന്നതും മയങ്ങി കിടന്നവളുടെ ചുണ്ടിൽ നേരിയ പുഞ്ചിരി തെളിഞ്ഞു....... പതിയെ കണ്ണുകൾ തുറന്നു...... കൈകൾ നാരായണന് മുൻപിൽ കൂപ്പുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി........ ലെച്ചു... "" മോളേ... ആ നെറുകയിൽ ചുണ്ടുകൾ ചേർത്തവൻ.......... ശംങ്കു... "" എ... എ... എന്റെ പെണ്ണ്.... "" കുഞ്ഞാപ്പുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകി..... വാല്യേട്ട... "" അ... അ... അറിഞ്ഞില്ല ഞാൻ...... ലെച്ചുവിന്റെ വാക്കുകൾ ഇടറി..... നീ തിരിച്ചു അറിയേണ്ടത് ഈ പ്രകൃതിയുടെ ആവശ്യം ആയിരുന്നു മോളേ.........

അത്‌ താമസിയാതെ നിനക്ക് മനസ്സിൽ ആകും.... കുഞ്ഞൻ ഒരു കയ്യാലെ അവളെ പൊക്കി എടുത്ത് നിർത്തിയപ്പോഴും പെണ്ണിൽ ചെറിയ വിറവൽ നില നിന്നു..... അവർ... അവർ... കനക അല്ല വല്യേട്ട...."" ഞാൻ കണ്ടു അവളെ..... ലെച്ചുവിന്റെ കണ്ണുകൾ ഉരുണ്ട് കളിച്ചു..... അല്ല കോകിലാ ആണ്.... പക്ഷെ ഇന്ന് നീ മനസിൽ ആക്കിയത് മറ്റാരും അറിയാൻ പാടില്ല... അത്‌ വലിയ വിപത് സൃഷ്ടിക്കും.... കാരണം പുറകെ മനസിൽ ആകും നിനക്ക്.... കുഞ്ഞൻ അവളുടെ നെറുകയിൽ തലോടി..... പ്രൂ........ """ താഴെ നിന്നും എഴുനേൽക്കാൻ ഒരുങ്ങിയ കുഞ്ഞാപ്പു അത്‌ പോലെ താഴേക്കു വീണു..... ചെവിയിലേക് തുളച്ചു കയറിയ ശംഖു നാദം.......... പോടാ..."" തെണ്ടി... "" ചെവി പൊട്ടി പോയി... ഇങ്ങനെ ആണോ ശംഖു വായിക്കുന്നത്.... കൊച്ചേട്ട.....എന്നെ കൂടെ പഠിപ്പിക്കുവോ.... "" പതിയെ എഴുന്നേൽക്കുന്ന കുഞ്ഞാപ്പുവിനെ തോണ്ടി........ ആ ഇനി അതിന്റെ കുറവ് കൂടി ഉള്ളൂ... "" അല്ലങ്കിൽ തന്നെ കണ്ണിൽ കണ്ടത് മുഴുവൻ വായിൽ ആണ്.... കുഞ്ഞൻ ചെറിയ ശാസനയോടെ പറഞ്ഞു കൊണ്ട് ലെച്ചുവിനെ കുഞ്ഞാപ്പുവിന്റെ കൈയിൽ കൊടുത്തു...... എടാ നിങ്ങൾ ഇവളെ കൊണ്ട് വീട്ടിലേക് പൊയ്ക്കോ ഞാൻ കാവിൽ കാണും.... പറഞ്ഞു കൊണ്ട് മുൻപോട്ട് പോയവൻ...... അപ്പോഴും കുറുമ്പന്റെ കണ്ണുകൾ ആ ശങ്കൽ ആണ്...

എന്റെ പൊന്നു മോനു കൊച്ചേട്ടൻ വേറെ പീപ്പി വാങ്ങി തരാം... "" ഇത് വായിക്കാൻ മോനു കഴിയില്ല.... ചെറിയ ചിരിയോടെ ലെച്ചുവിനെ പൊക്കി എടുത്ത് മുന്പോട്ട് നടന്നു കുഞ്ഞാപ്പു..... ഇതൊക്കെ കാണുമ്പോൾ എനിക്കും റൊമാൻസ് ഒക്കെ വരുന്നുണ്ട്.. പക്ഷെ ഗുണ്ട് മുളകിനെ എടുത്ത് പൊക്കിയാൽ എന്റെ നട്ടെല്ല് ഒടിഞ്ഞു ഞാൻ താഴെ വീഴും........ ചുണ്ട് പുളുത്തി... എന്നാലും ഇതിന്റെ എവിടെ നിന്നാ ശബ്ദം വരുന്നത്.... അത്‌ തിരിച്ചു മറിച്ചും നോക്കി കുറുമ്പൻ..... 💠💠💠💠 എടാ.... ""കുഞ്ഞാപ്പു... കുഞ്ഞൻ എവിടെ..... "" ശോഭയും തങ്കുവും വെപ്രാളം പിടിച്ചു പുറത്തേക് വന്നു........ നനഞ്ഞു കുതിർന്ന ലെച്ചുവിനെ കണ്ടതും സംശയത്തോടെ നോക്കിയവർ..... ഞാൻ....ഞാൻ താമര പൂവ് എടുക്കാൻ വെള്ളത്തിൽ ഇറങ്ങിയതാ.... ലെച്ചുവിന്റെ കണ്ണുകൾ കുഞ്ഞാപ്പുവിലും കുറുമ്പനിലും പോയി... എടാ മോനെ ആ പെണ്ണിന്റെ ശബദം പോയി... "" അത്‌ അവിടെ ഇരുന്നു കരയുന്നുണ്ട്.... നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം പാവം ഉണ്ട് അത്‌ ...... ശോഭയുടെ വാക്കുകളിൽ വെപ്രാളം നിറഞ്ഞു... അതിന്റെ ആവശ്യം ഒന്നും ഇല്ല അമ്മൂമ്മേ..... "" ഇന്നലെ ഡിക്കി കേടായി ഇന്ന് സൈലെന്സർ കേടായി... നാളെ വേറെ വല്ലോം ആയിരിക്കും.... കുറുമ്പൻ പറഞ്ഞതും ശോഭയും തങ്കുവും വാ പൊളിച്ചു.......... ഈ ചെറുക്കൻ.... ""

കുഞ്ഞാപ്പുവും ലെച്ചുവും ചിരി അടക്കാൻ പാട് പെട്ടു......... 💠💠💠💠 വന്നു അല്ലേ ... ... "" കുറുമനു അടുത്തേക്ക് നടന്നു കുഞ്ഞൻ..... പ്രിയപ്പെട്ടത് എല്ലാം ഓരോന്നായി ഇവിടെ എത്തിച്ചേർന്നു തുടങ്ങി ഇല്ലേ അപ്പോൾ പിന്നെ വരാതെ ഇരിക്കാൻ കഴിയുമോ ...."""" തോളിൽ കിടന്ന തോർത്ത്‌ മുണ്ട് കൊണ്ട് പൊടി തട്ടി താഴെക് ഇരുന്നു കുറുമൻ........ കുഞ്ഞനും കുറുമന് സമീപം ഇരുന്നു......... കോകിലാ വന്നു അല്ലേ ഒട്ടും പ്രതീക്ഷിക്കാതെ... "" കുറുമന്റെ കണ്ണുകൾ കുഞ്ഞനിൽ തറഞ്ഞു.... മ്മ്മ്... "" വന്നു..... ഇന്നവൾ ലെച്ചുവിനെ അപായപ്പെടുത്താൻ ശ്രമിച്ചു....... അത്‌ കോകിലയുടെ വലിയ ഒരു മൂഢത ആണ് കുട്ടി.... '"ഈ കാവിന്റെ ചരിത്രത്തോളം ബന്ധം ഉണ്ട് ആ കുളത്തിനു....... കുറുമൻ പറയുമ്പോൾ സംശയത്തോടെ നോക്കി കുഞ്ഞൻ..... എനിക്ക് അറിയാം... '" ഈ കാവും കുളവും വല്യൊതെ വീടും അവിടെ ഓരോ മണൽ തരിയും അറിയാം.. ഒരിക്കൽ അച്ഛന് വേണ്ടി വന്നു ഇന്ന് മകനു വേണ്ടി വന്നു.... കുറുമനിൽ നിറയുന്ന കുസൃതി ആവോളം നുകർന്നു കുഞ്ഞൻ........ ഈ കവിന്റ ചരിത്രം അറിയില്ലേ കുട്ടിക്ക്... ""കുറുമൻ ഒരു വെറ്റില പൊട്ടിച്ചു വായിലേക്ക് ഇട്ടു.... അറിയാം കിരാതവേഷം ധരിച്ചു വന്ന മഹാദേവനും ദേവിയും വിശ്രമിച്ച സ്ഥലം.... അന്ന് കള്ളന്മാരെ ഭയന്ന് ദേവി തന്റെ സ്വത്തുക്കൾ ഇവിടെ സൂക്ഷിച്ചു..... അത്‌ അല്ലേ കഥ.... കുഞ്ഞൻ ചിരിയോടെ നോക്കി.... ( രുദ്രവീണയിൽ ഈ കഥ കുറുമൻ പറയുന്നുണ്ട് ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു ) അതേ..... ""

അന്ന് രാത്രി അവർ സ്വയം മറന്നു ഒന്നായി... പക്ഷെ രാവിലെ ദേവി ഋതുമതി ആയി ദേവിക്ക് ദേഹശുദ്ധി വരുത്താൻ മറ്റു മാർഗം തേടി അലഞ്ഞു മഹാദേവൻ....... വീണ്ടും ഒരുപാട് ദൂരം താണ്ടണം പുഴയിൽ എത്താൻ........... ദേവിക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയാറായ മഹാദേവൻ ഈ കാടുകൾ വകഞ്ഞു ചെല്ലുമ്പോൾ കാട് മൂടി കിടക്കുന്ന ആ ഭാഗത്തു ചെറിയ കുളം കണ്ടു........അതിയായ സന്തോഷത്തോടെ അദ്ദേഹം ഓടി ചെല്ലുമ്പോൾ അതിൽ അല്പം പോലും നീരുറവ ഇല്ല..... നിരാശൻ ആയ അദ്ദേഹം തന്റെ വിഷമം പാലാഴി വാസൻ സാക്ഷാൽ മഹാവിഷ്ണുവിനെ അറിയിക്കുന്നു........ തന്റെ സഹോദരിക്ക് വേണ്ടി തന്റെ പ്രിയപ്പെട്ട ശങ്കിൽ പാലാഴിയിൽ നിന്നും വെള്ളം ശേഖരിച്ചു ആ വറ്റി വരണ്ട മണൽ തരിയുടെ നടുക്ക് സ്ഥാപിക്കുകയും ...... ആ നിമിഷം അതിൽ നിന്നും പുറത്തേക്ക് വന്ന നീരുറവ ആ കുളം ആകെ നിറയുകയും ചെയ്തു ............. """" ഇന്ന് സാക്ഷാൽ മഹാലക്ഷ്മിയുടെ കൈകളിൽ ആ ശംഖു എത്തി ചേർന്നു... നാരായണന് സ്വന്തം ആയത് ആ കൈകളിൽ തന്നെ ദേവി സമ്മാനിച്ചു ... ഈ ജലം അത്‌ പാലാഴി തന്നെ ആണ് കുട്ടി ... പാലാഴി മഥനം നടക്കുമ്പോൾ ജന്മം കൊണ്ടത് ആണ് മഹാലക്ഷ്മി..... ആ ശക്തിയെ അതിൽ തന്നെ നശിപ്പിക്കാൻ ശ്രമിച്ചവൾ മൂഢ തന്നെ അല്ലേ ...... ഹഹഹ.... ഹഹഹ... ഹഹഹഹ..കുറുമൻ പൊട്ടിച്ചിരിക്കുമ്പോൾ കുഞ്ഞന്റെ മനസിലേക് ആ ശംഖു നാദം കടന്നു വന്നു.......... അതേ സ്വാമി അച്ഛാ.... ""

വലിയൊരു അപകടത്തിലേക് ആണ് ലെച്ചു പോകുന്നത് എന്ന് അവൻ നേരത്തേ തിരിച്ചു അറിഞ്ഞു...... കഴിഞ്ഞ ദിവസങ്ങളിൽ അവന്റ സ്വപ്നങ്ങളിൽ അവൻ കണ്ടു അനന്തശായിയവന്റെ ദേഹത്തു നിന്നും പാലാഴിയിലേക് പതിക്കുന്ന ദേവിയെ......... തിരികെ ഉഗ്രരൂപം പ്രാപിക്കുന്നവൾ.... അത്‌ കൊണ്ട് തന്നെ ഏത് നിമിഷവും ലെച്ചുവിലെ മാറ്റത്തെ അവൻ കാതോർത്തു........ ഇന്ന് രാവിലെ അവൾക് ഒപ്പം കോകിലാ പോകുന്നത് കണ്ടതും ഞങ്ങളും അവർക്ക് പിന്നാലെ കൂടി..........ദേവൂട്ടനിലും എന്തിന് എന്നിൽ പോലും ഭയം നിറയുമ്പോൾ അവനിൽ ആത്മവിശ്വാസം ആയിരുന്നു........ ഈ കുളത്തിൽ അവൾക്കു ഒന്നും സംഭവിക്കില്ല എന്ന വിശ്വാസം ... "" കാരണം ഇത് തന്നെ അല്ലേ പാലാഴി..... സ്വന്തം ശങ്കിനാൽ അവൻ ഒഴുക്കിയ നീര്........ കുഞ്ഞന്റെ ചുണ്ടിൽ ചിരി പടർന്നു.... ( തുടരും )

NB :::: അങ്ങനെ ലെച്ചു സ്വയം അറിഞ്ഞു....... ആ കുളത്തിന്റെ ചരിത്രം മനസിൽ ആയി എന്ന് വിശ്വസിക്കുന്നു..........രുദ്രവീണ തൊട്ടു ഒപ്പം കൂടിയത് ആണ് ആ കുളം അതിന് പിന്നിൽ ഇങ്ങനെ ഒരു കഥ ഉണ്ടായിരുന്നു........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story