ആദിശങ്കരൻ: ഭാഗം 62

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഇന്ന് രാവിലെ അവൾക് ഒപ്പം കോകിലാ പോകുന്നത് കണ്ടതും ഞങ്ങളും അവർക്ക് പിന്നാലെ കൂടി..........ദേവൂട്ടനിലും എന്തിന് എന്നിൽ പോലും ഭയം നിറയുമ്പോൾ അവനിൽ ആത്മവിശ്വാസം ആയിരുന്നു........ ഈ കുളത്തിൽ അവൾക്കു ഒന്നും സംഭവിക്കില്ല എന്ന വിശ്വാസം ... "" കാരണം ഇത് തന്നെ അല്ലേ പാലാഴി..... സ്വന്തം ശങ്കിനാൽ അവൻ ഒഴുക്കിയ നീര്........ കുഞ്ഞന്റെ ചുണ്ടിൽ ചിരി പടർന്നു....... മ്മ്മ്.... "" എങ്കിലും സൂക്ഷിക്കണം കോകിലയെ.... "" അവൾ മുറിവേറ്റ നാഗം ആണ്‌...ഇത്രയും നാൾ അവൾ സഹോദരന്റെ ലക്ഷ്യം നിറവേറ്റാൻ മാത്രം ആയിരുന്നു ജന്മം കൊണ്ടത്....... പക്ഷെ ഇന്നവൾക്ക് മറ്റൊരു ലക്ഷ്യം കൂടി ഉണ്ട്..... കുറുമൻ വശത്തേക്കു വായിലെ ചുവപ്പ് ഒഴിച്ചു..... അറിയാം.... "" ഞാൻ അല്ലേ.....മ്മ്ഹ്ഹ്... "" കുഞ്ഞന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു..... അതേ... "" അവൾക് കുഞ്ഞിനോട് അടങ്ങാത്ത പ്രണയം ആണ്‌.. എന്ത്‌ പ്രലോഭനം വന്നാലും ഈ കൈകൾ അവളുടെ മരണത്തിനു കാരണം ആകരുത് അങ്ങനെ വന്നാൽ അടുത്ത പുനർജ്ജന്മം മഹാദേവൻ കോകിലയ്ക്കു നാഥൻ ആകും....... പിന്നെ ഈ ലോകം അവളുടെ കാൽച്ചുവട്ടിൽ അടിയറവ് പറയും... ഇല്ല.. "" ഒരിക്കലും സംഭവിക്കാത്തത്... എന്നിൽ അലിയാൻ ഭദ്രയ്ക്ക് മാത്രമേ കഴിയൂ......

മറിച്ചൊന്നു സംഭവിക്കില്ല.... കുഞ്ഞൻ ചാടി എഴുനേറ്റു..... അവളുടെ അന്ത്യം അത്‌ അടുത്തു കഴിഞ്ഞു സ്വാമി അച്ഛാ... "" ആദിശങ്കരന്റെ പ്രയാണം തുടങ്ങി അത്‌ ജലന്ദരന്റെ നാശത്തിൽ മാത്രമേ ചെന്നു നില്ക്കു..... ആത്മവിശ്വാസത്തോടെ മുൻപോട്ട് പോന്നവനെ നോക്കി നിന്നു കുറുമൻ........ കുഞ്ഞേ... "" പ്രതിസന്ധികൾ വളരെ വലുത് ആണ്‌ എല്ലാം തരണം ചെയ്യാൻ നിനക്ക് കഴിയട്ടെ... "" വലം കൈ നെഞ്ചിലേക് ചേർത്ത് കവിനുള്ളിലേക് കടന്നു കുറുമൻ...... 💠💠💠💠 എന്താ അപ്പച്ചി പ്രശ്നം... ""കണ്ണൻ ഓടിവരുമ്പോൾ തങ്കുവും ശോഭയും അംബികയും കണ്ണ് തുടയ്ക്കുന്നുണ്ട്....... മോനെ കണ്ണാ ഈ കൊച്ചു എവിടെയോ മറിഞ്ഞു വീണതാ അതിന്റെ കഴുത്തിൽ എന്തോ കമ്പോ കോലോ കുത്തികയറി... ഇപ്പോൾ സംസാരിക്കാൻ കൂടി കഴിയുന്നില്ല.... "" ഇത് എന്താ പറയുന്നത് എന്നും മനസിൽ ആകുന്നില്ല... "".... ശോഭ താടിക്കു കൈ കൊടുത്തു കോകിലയെ നോക്കുമ്പോൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് അവൾ..... ഇവർക്ക് എന്ത്‌ പറ്റി... "" ഇന്നലെ ഇവർക്ക് വേറെ എന്തോ കുഴപ്പം ആയിരുന്നല്ലോ....

കണ്ണൻ അവരുടെ തൊണ്ടയിലെക്ക് നോക്കി.... രക്തം നെല്ലിക്ക വലുപ്പത്തിൽ കട്ട പിടിച്ചു കിടപ്പുണ്ട്.......... കയ്യിൽ ഇരുപ്പിന്റെ കുഴപ്പമാ കണ്ണച്ഛാ .. "" ഒരുപിടി ഉപ്പേരി കൈയിൽ എടുത്ത് കൊണ്ട് വന്നു കുറുമ്പൻ കോകിലയുടെ മുന്പിലെ കസേരയിൽ ഇരുന്നു... പോത.. ""%%2&&2+&#*-@-...അവ്യക്തമായി എന്തൊക്കെയോ വായിൽ നിന്നും വരുമ്പോൾ ശക്തമായ കാറ്റു പുറത്തേക് വന്നു..... കടവുളേ.. "" തമിഴന്മാർ പോലും ഇമ്മാതിരി തെറി വിളിക്കില്ല.. "" കുറുമ്പൻ ചെവി ഒന്ന് കോട്ടി... ഈ കൊച്ച് എന്താ മോനെ പറയുന്നത്... അംബിക ( ഉണ്ണിയുടെ അമ്മ ) കുറുമ്പനെ നോക്കി.... അത്‌ അംമ്പി അമ്മൂമ്മേ എന്നോട് വല്യ സ്നേഹമ ആന്റിക്ക് ഞാൻ നന്നായി വരും എന്ന് പറഞ്ഞതാ അല്ലേ ആന്റി....... കുറുമ്പൻ അവരുടെ താടി തുമ്പിൽ പിടിച്ചു കുലുക്കിയതും ആ കൈ തട്ടി മാറ്റിയവർ..... അവന്മാർ എവിടെ..? ഇതിനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാണം .. "" ഇവിടെ കിടന്നു എന്തെങ്കിലും പറ്റിയാൽ നമ്മൾ ഉത്തരവാദിത്തം പറയണം.....നിങ്ങൾ എഴുനേൽക്..കണ്ണൻ കോകിലയെ നോക്കി.. അയ്യോ കണ്ണച്ഛാ ഇത് അങ്ങനെ ചോദിക്കാനും പറയാനും ആളു ഉള്ളത് അല്ല... കൂടെ ഉള്ളവർ തന്നെ എങ്ങനേലും തലേന്ന് ഒഴിയാൻ നോക്കുവാ "പിന്നെ ഒരു സ്വയംപ്രഘ്യപിത ആങ്ങള ഉണ്ട് ഈ ചെസ്സ് നമ്പർ കഴിഞ്ഞാൽ ഉടനെ അടുത്ത ചെസ്സ് നമ്പർ തൂക്കി ഇട്ടു നടപ്പുണ്ട്..... ""

കുറുമ്പൻ ഒരുപിടി ഉപ്പേരി വായിലേക്ക് ഇട്ടതും പുറത്ത് നിന്നു വന്ന കുഞ്ഞൻ ഒന്ന് ഞെട്ടി..... നാവിനു ലൈസെൻസ് ഇല്ലാത്ത ഈ പൊട്ടൻ എന്തൊക്കെയ വിളിച്ചു പറയുന്നത്... അകത്തേക്ക് വന്ന കുഞ്ഞൻ വാതുക്കൽ ഒന്ന് തറഞ്ഞു... നിനക്ക് അതിന് കനകയെ അറിയുവോ.. "" തങ്കു സംശയത്തോടെ നോക്കുമ്പോൾ കണ്ണനും ഒന്ന് പരുങ്ങി...... അപ്പച്ചിക്ക് എന്താ.. "" അവൻ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് അല്ലേ.....കനക വാ എഴുനേൽക്...... കണ്ണൻ ശ്രദ്ധ തിരിച്ചതും കോകിലയുടെ നോട്ടം കുഞ്ഞനിൽ ചെന്നു..... ഹഹാ... ധ്ഹി... ഏ.. എ.. ഹോ.... ൽ.... വായിൽ നിന്നും വരുന്ന വായുവിനൊപ്പം എന്തൊക്കെയോ പറയാൻ ശ്രമിച്ചു കോകിലാ..... എന്താ കൊച്ചേ നീ ഈ പറയുന്നത്... "" ഒന്നും മനസ്സിൽ ആകുന്നില്ലല്ലോ.... നിനക്ക് വല്ലോം മനസിൽ ആയോ കണ്ണാ... ശോഭയുടെ മുഖം ദയനീയം ആയി..... മ്മ്ഹ്ഹ്... ഇല്ല അമ്മേ.. "" കുഞ്ഞാ നിനക്കോ...കണ്ണൻ കുഞ്ഞനെ നോക്കിയതും അവനും ഇല്ല എന്ന് തന്നെ തലയാട്ടുമ്പോൾ കുറുമ്പൻ ഒരു ഉപ്പേരി കടിച്ചു കൊണ്ട് കോകിലയെ സൂക്ഷിച്ചു നോക്കി... ആാാ.. "" നിങ്ങൾക് ആർക്കും മനസ്സിൽ ആയില്ലേ.. "" അമ്മച്ചിക്ക് വല്യേട്ടൻ ഹോസ്പിറ്റലിൽ കൊണ്ട് പോകണം എന്ന് പറഞ്ഞതാ ..... ആഹ്ഹ്... ""ആഹ്ഹ്.. "" കോകിലയുടെ കണ്ണുകൾ വിടർന്നു.... കുറുമ്പന്റെ വാക്കുകൾ ശരി പോലെ മുഖത്ത് ഭാവങ്ങൾ മിന്നി മറഞ്ഞു.... ഞാ....ഞാനോ... എനിക്ക് വയ്യ... """

കുഞ്ഞൻ പുറകോട്ടു മാറി.... അതെന്താ കുഞ്ഞാ അങ്ങനെ പറയുന്നത്... അതിന് കണ്ണന്റെ കൂടെ പോകാൻ ബുദ്ധിമുട്ട് കാണും മോൻ തന്നെ കൊണ്ട് പോകൂ... തങ്കു കോകിലയുടെ മുടിയിൽ തഴുകുമ്പോൾ അവരുടെ ഉദരത്തോട് ചേർന്ന് കുഞ്ഞനെ വശ്യമായി നോക്കി കോകിലാ.... അയ്യേ.. "" .........തള്ള... കുഞ്ഞൻ പല്ല് കടിച്ചു.... എടാ കുഞ്ഞാ നീയും കുഞ്ഞാപ്പുവും കൂടി ഇവളെ ഹോസ്പിറ്റലിൽ കൊണ്ട് പോ... "" ശബ്ദത്തിന്റെ കാര്യം അല്ലേ..... ശോഭ ശാസനയോടെ നോക്കിയതും കുഞ്ഞനും കുറുമ്പനും പരസ്പരം നോക്കി...... കണ്ണച്ഛൻ കൊണ്ട് പോയാൽ ഹോസ്പിറ്റലിൽ എങ്കിലും എത്തും.. "" വല്യേട്ടൻ കൊണ്ട് പോയാൽ വല്ല കടലിലും കൊണ്ട് മുക്കും "".... കുറുമ്പൻ പതിയെ പറഞ്ഞു....... വേണ്ട കുഞ്ഞൻ കൊണ്ട് പോകണ്ട... "" കണ്ണന്റെ ശബ്ദം ഉയർന്നതും ശോഭയും തങ്കുവും സംശയത്തോടെ നോക്കി.... അത്‌.. "" അത്‌... രുദ്രേട്ടൻ ഫോൺ ചെയ്തു ഇവനെ കിട്ടാതെ വന്നപ്പോൾ..... എടാ നീയും കുഞ്ഞാപ്പുവും കൂടി അജിത്തിന്റെ വീട്ടിലേക് ചെല്ലാൻ ആരവിന്റെ ബുക്സ് എല്ലാം എടുത്ത് വച്ചിട്ടുണ്ട്.... സിവിൽ സർവീസ്ന്റെ സെക്കന്ററി എക്സാം ആണ്‌ രണ്ട് മാസം കഴിഞ്ഞാൽ.... "" ഇങ്ങനെ ഉഴപ്പി നടന്നോ.... ""

കണ്ണൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.... ആാാ അത്‌ ശരിയാ.. "" എന്നാൽ മക്കള് അങ്ങോട്ട്‌ പൊയ്ക്കോ.. "" ഉണ്ണി കൂടി വന്നിട്ട് കണ്ണൻ കൊണ്ട് പോകും ഈ കൊച്ചിനെ... "" തങ്കു അത്‌ പറയുമ്പോൾ കോകിലയുടെ മുഖം ആകെ വലിഞ്ഞു മുറുകി.......... പല്ലുകൾ കൂട്ടി കടിച്ചു കൊണ്ട് നിഷേധാര്ഥത്തില് തലയാട്ടി... ആ സമയം മുറ്റത്തു രുദ്രന്റ കാർ വന്നു നിന്നു കൂടെ ഉണ്ണിയും ...വീണയുടെയും ആവണിയുടെയും കൈപിടിച്ച് അകത്തേക്കു വരുന്ന മഹിത... ശ്രീക്കുട്ടിയോട് ചേർന്ന് വരുന്ന അച്ചുവും.... നെറ്റിയിലെ കുറിയും വേഷവിധാനവും കാൺകെ മനസിൽ ആകും ക്ഷേത്രത്തിൽ പോയി വരുന്ന വഴി ആണെന്ന്... ഉണ്ണിമാ എന്ത്‌ പണിയ കാണിച്ചേ എന്നെ കൂടി കൊണ്ട് പോകാം എന്ന് ഇന്നലെ പറഞ്ഞത് അല്ലേ.....കുറുമ്പൻ പരിഭവത്തോടെ ചെന്നു.... അതിന് നേരത്തും കാലത്തും എഴുന്നേൽക്കണം... "" ഞങ്ങൾ പോകാൻ നേരം കണ്ടോ പെൺപിള്ളേർ എഴുനേറ്റ് കൂടെ വന്നത്.... "" ഉണ്ണി അത്‌ പറയുമ്പോൾ കുറുമ്പനെ ചുണ്ട് കോട്ടി ശ്രീക്കുട്ടി.... മഹിത """""".....കോകിലയുടെ ഉള്ളം പിടച്ചു കണ്ണുകൾ അവളിലേക് പോയി... ""....ഇരുന്ന ഇടത് നിന്നും എഴുനേറ്റ് വരുമ്പോൾ ഉള്ളിൽ നിറയെ സംശയങ്ങൾ നിറഞ്ഞു......... സ്വാഹാ.... ""

അഗ്നിയുടെ പാതി... " ഒരിക്കലും കണ്ടു മുട്ടരുതെന്നു കരുതി രണ്ട് ധ്രുവങ്ങളിലേക്ക് അകറ്റിയവർ....... അവരും ഒന്നായിരിക്കുന്നു എന്നോ...........കോകിലയുടെ കണ്ണുകൾ നാലുപാടും പാഞ്ഞു...... കനകയ്ക്ക് എന്ത്‌ പറ്റി... "" ഇങ്ങനെ വെപ്രാളപ്പെടുന്നത് എന്തിനാ...? ഉണ്ണി സംശയത്തോടെ നോക്കുമ്പോൾ.... ചിരിക്കാൻ ശ്രമിച്ചവർ..... തൊണ്ടയിൽ എന്തോ കൊണ്ട് ഈ കൊച്ചിന്റെ ശബ്ദം പോയി മോനെ.... "" തങ്കു അത്‌ പറയുമ്പോൾ രുദ്രൻ ആ പാടിലേക് നോക്കിയതും ചുണ്ടിൽ ചെറു ചിരി വിടർന്നു... അത്‌ സാരമില്ല അപ്പച്ചി ... "" പതുക്കെ ശബ്ദം വന്നോളും..... രുദ്രൻ അത്‌ പറയുമ്പോഴും കോകിലയുടെ കണ്ണുകൾ മഹിതയിലും അച്ചുവിലും തങ്ങി നിന്നു അതിൽ നിറയുന്ന കോപത്തെ രുദ്രനും കുഞ്ഞനും സംശയത്തോടെ നോക്കി....... കനക കണ്ടില്ലല്ലോ മഹിതയെയും മോളെയും.. "" ഇന്നലെ വയ്യാണ്ട് ചായ്‌പിൽ തന്നെ ആയിരുന്നല്ലോ... ഇത് കണ്ണന്റെ സഹോദരി ആണ്‌ ഒരു അതിഥി വരും എന്നു ഞാൻ പറഞ്ഞത് ഇവർ ആണ്‌.... ശോഭ പരിചയപെടുത്തുമ്പോൾ ചിരിക്കാൻ ശ്രമിക്കുന്നവളെ തന്നെ നോക്കി കൊണ്ട് മുകളിലേക്കു കയറി കുഞ്ഞൻ..... പുറകെ കുറുമ്പനും... വാല്യേട്ട.. "" പുറകിൽ നിന്നും കുറുമ്പന്റെ ശബ്ദം കേട്ടതും തിരിഞ്ഞു നോക്കി കണ്ണച്ചന് എന്തേലും അറിയുമോ...?

ആ അമ്മച്ചിയെ കുറിച് ... "" പെരുമാറ്റം കണ്ടിട്ട് ഒരു സംശയം.. കണ്ണച്ചന് മാത്രം അല്ല അമ്മയ്ക്കും ആവണിഅമ്മയ്ക്കും വരെ അറിയാം.. "" എന്തിന് ഇച്ചേച്ചിക്കും ചേട്ടായിക്കും അറിയാം..... പറഞ്ഞു കൊണ്ട് മുറിയിലേക്കു കയറുന്നവന്റെ പിന്നാലെ നഖം കടിച്ചു ചെന്നു കുറുമ്പൻ... അതിന് ""ചേട്ടായിക്ക് അറിയുവോ.... കുറുമ്പന്റെ കണ്ണിൽ സംശയം നിറഞ്ഞു............... ഹഹഹ.. "" അല്പം മുൻപ് വല്യൊതെ കാട്ടിൽ അലയടിച്ച സാക്ഷാൽ നാരായണന്റെ ശങ്ക്നാദം ചതുർമുഖന്റെ കാതുകളിൽ എത്തിച്ചേർന്നില്ല എന്ന് നിനക്ക് തോന്നുന്നുണ്ടോ.. "" ആ കാതുകളിൽ അത്‌ എത്തിച്ചേർന്നു പക്ഷെ കണ്ണ് അടച്ചു ഇരുട്ട് ആക്കേണ്ട ഇടത്ത് ഇരുട്ടാക്കാൻ അദ്ദേഹത്തിന് അറിയാം.... മൗനം പാലിക്കേണ്ട ഇടത് അത്‌ പാലിച്ചേ പറ്റു ദേവൂട്ട... "" കുറുമ്പന്റെ തോളിൽ പിടിച്ചു കുഞ്ഞൻ.... അവർ ഇന്ന് ഏത് ക്ഷേത്രത്തിൽ ആണ്‌ പോയത് എന്ന് നിനക്ക് അറിയുമോ... ദേവൂട്ട.. " ആ ചിങ്ങവനത് ഉള്ള മഹാലക്ഷ്മി ക്ഷേത്രം.... "" ഒഴുക്കിൽ പറഞ്ഞു വന്ന കുറുമ്പൻ ഒരു നിമിഷം നിന്നു...... വാല്യേട്ട.. "" അതേ ഇന്ന് വെള്ളിയാഴ്ച.. "" സാക്ഷാൽ മഹാലക്ഷ്മിയുടെ ദിവസം... ഇന്ന് അച്ഛനും ഉണ്ണിമായും അവർ അറിഞ്ഞു കൊണ്ട് തന്നെ ആണ്‌ പോയത്........ ഇവിടെ നമ്മുടെ ലെച്ചു അവൾ സ്വയം അറിയുമ്പോൾ സാക്ഷാൽ മഹാദേവൻ പോലും ആ നടയിൽ കൈകൂപ്പി നിന്നു......

നമ്മളിലെ ഓരോ മാറ്റത്തെയും നമ്മൾക്കു മുൻപേ തിരിച്ചു അറിഞ്ഞു തുടങ്ങും അവർ......... 💠💠💠💠 ഇത് അഗ്‌നിദേവൻ... ഇങ്ങേരു ഇല്ലെങ്കിൽ ആരുടെ വായിലോട്ടു ഒന്നും പോകില്ല എന്നാണ് അഹങ്കാരം... fruits കഴിച്ചാലും ഞങ്ങൾ ജീവിക്കുമടോ......കുറുമ്പൻ കട്ടിലിൽ ഇരിക്കുന്ന ലെച്ചുവിന്റെ മുൻപിൽ കോളേജിൽ നിന്നും വന്ന കിച്ചുവിനെ കാണിച്ചു കൊടുത്തു.......ഇനി താൻ അങ്ങോട്ടു മാറി നില്ക്കു....... ഇത് സൂര്യദേവൻ.. "" പ്രത്യേകിച്ച് പണി ഇല്ല ചുമ്മ നിന്നു കത്തും... കറന്റ്‌ ചാർജ് കൂടുതൽ ആയത് കൊണ്ട് മാത്രം ഇങ്ങേര്ക് വലിയ ഡിമാൻഡ് ആണ്‌..... കുറുമ്പൻ കണ്ണിറുക്കി കാണിച്ചു.... പോടാ ചെറുക്കാ... "" സച്ചു അവനെ തള്ളി മാറ്റി ലെച്ചുവിന്റ് അടുത്തേക് ഇരുന്നു.... കുഞ്ഞേട്ടാ... ഞാൻ... കണ്ണൊന്നു നിറച്ചു പെണ്ണ്.... "" നന്നായി സ്വയം അറിഞ്ഞപ്പോൾ തന്നെ അമ്മച്ചിയുടെ ശബ്ദം കളഞ്ഞല്ലോ... എന്നിട്ട് തള്ള എവിടെ...? കിച്ചു കുറുമ്പനെ നോക്കി...... മഹിത ചിറ്റേയും അച്ചുവിനെയും ചുറ്റിപറ്റി നടപ്പുണ്ട്... "" രാവിലെ തൊട്ട്... "" അച്ചുവിനെയോ.... "" എന്തിന് അവളുടെ അടുത്ത് കിടന്നു കറങ്ങുന്നത്... കിച്ചു ചാടി എഴുന്നേറ്റതും കുഞ്ഞനും കുഞ്ഞാപ്പുവും അകത്തേക്ക് വന്നു.... എന്താടാ... "" എന്ത്പറ്റി...? നീ എന്താ വിയർക്കുന്നത്.... കുഞ്ഞാപ്പൂ അവനെ അടിമുടി നോക്കി.... അത്‌... "" അത്‌ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... "" കിച്ചു രണ്ടുപേരുടെയും കൈ പിടിച്ചു ബാല്കണിയിലേക് നടന്നു.......

പുറകെ സച്ചുവും ഞാൻ അച്ചുവിനെ നേരത്തേ കണ്ടിട്ടുണ്ട് വാല്യേട്ട..... "" അന്ന് നടന്നത് മുഴുവൻ കിച്ചു പറയുമ്പോൾ കുഞ്ഞന്റെയും കുഞ്ഞാപ്പുവിന്റെയും കണ്ണുകളിൽ സംശയം നിറഞ്ഞു..... """"""""'നീ """ തേടി വന്നു അല്ലേ...... നിനക്ക് തരില്ല ഞാൻ അവളെ....... നിനക്ക് തരില്ല..... നിന്റെ നിഴൽ പതിയാതെ ഞാൻ അവളെ കൊണ്ട് പോകും.........."""""""""""" ജീവന്റെ ആ വാക്കുകൾ കിച്ചു എടുത്ത് എടുത്തു പറയുമ്പോൾ .... കുഞ്ഞനും കുഞ്ഞാപ്പുവും പരസ്പരം നോക്കി.... വല്യേട്ട ഞാൻ അന്ന് ആദ്യം ആണ്‌ അവളുടെ സാന്നിദ്യം അറിയുന്നത്.... ഞാൻ സ്വയം അറിയാതെ തന്നെ അന്ന് അവളിലേക് അടുത്തു..... എന്നെ കാത്തിരുന്നത് പോലെ അയാൾ പറഞ്ഞു എങ്കിൽ അയാളും എന്നെ പ്രതീക്ഷിച്ചിരുന്നു എന്ന് അല്ലേ... കിച്ചു ആകാംഷയോടെ നോക്കി... അതേ... "" എടാ കേശു ഞാൻ പറഞ്ഞല്ലോ ഇന്ന് മഹിത ചിറ്റയെയും അച്ചുവിനെയും കണ്ടപ്പോൾ കോകിലയിൽ വന്ന മാറ്റം... "" അവളുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങളിൽ അവരെ നേരെത്തെ അറിയാവുന്നത് പോലെ തോന്നി............ Yes...."" ഇവൻ അവളെ കണ്ടു കഴിഞ്ഞ ശേഷം ആണ്‌ ജീവൻ അവരെ ദുബായിലേക്കു മാറ്റിയത്.... അപ്പോൾ ജീവന്റെ പിന്നിൽ മറ്റാരോ ഉണ്ട്.... ഒരുപക്ഷേ കോകില തന്നെ ആണെങ്കിലോ.... കുഞ്ഞാപ്പു സംശയം ഉന്നയിച്ചു... അവരോ..? അവർ എങ്ങനെ കൊച്ചേട്ട... സച്ചു സംശയത്തോടെ നോക്കി...

സിദ്ധിയെ പോലെ സ്വാഹായുടെ അംശം ഉൾക്കൊണ്ട്‌ ജനിച്ചവളെ തേടി പോയത് ആയിരിക്കും... അങ്ങനെ എങ്കിൽ ശ്രീക്കുട്ടിയും അച്ചുവും മാളുവും കൂടുതൽ ശ്രദ്ധിക്കാണം...... സ്വയം അറിഞ്ഞിട്ടില്ല അവർ... " അവരെ അവൾ മുതൽ എടുക്കും.....കുഞ്ഞന്റെ കണ്ണുകളിൽ പല സംശയങ്ങൾ നിറഞ്ഞു നിന്നു........ 💠💠💠💠 """"""""'നീ """ തേടി വന്നു അല്ലേ...... നിനക്ക് തരില്ല ഞാൻ അവളെ....... നിനക്ക് തരില്ല..... നിന്റെ നിഴൽ പതിയാതെ ഞാൻ അവളെ കൊണ്ട് പോകും..........""""""""""""( ജീവന്റെ വാക്കുകൾ ) കണ്ണുകൾ ഇറുകെ അടയ്ക്കുമ്പോഴും കിച്ചുവിൽ നിന്നും കേട്ട വാക്കുകൾ കുഞ്ഞനെ അസ്വസ്ഥമാക്കി തുടങ്ങി..... നെറ്റിയിൽ പതിയെ തിരുമ്മി..... ശങ്കു നീ എന്താ ആലോചിക്കുന്നത്... "" കിടക്കുന്നില്ലേ.... കുഞ്ഞാപ്പു മുറിയിലേക് വന്നതും കണ്ണ് തുറന്നു നോക്കി.... ഞാൻ കിച്ചു പറഞ്ഞത് ആലോചിച്ചു നോക്കുവാരുന്നു... "" മെല്ലെ കട്ടിലിലേക് ചമ്രം പിണഞ്ഞിരുന്നവൻ.... അയാൾ ആ ജീവൻ കിച്ചുവിനെ പ്രതീക്ഷിച്ചിരുന്നു എങ്കിൽ അയാൾക് പിന്നിൽ ആരായിരിക്കും...നീ പറഞ്ഞത് പോലെ കോകിലയ്ക്കു അയാളുമായി ബന്ധം ഉണ്ടോ...? കാരണം അവരുടെ കണ്ണുകൾ അത്‌ വിളിച്ചു പറയുന്നു............. ശങ്കു നമ്മൾ കൂടുതൽ സൂക്ഷിക്കണം.. "

അവളെ തൊട്ട നിമിഷം ലെച്ചു തിരിച്ചറിഞ്ഞത് ആണ്‌ അവളുടെ ശക്തി... "" അവൾ പറഞ്ഞതിന്റെ പൊരുൾ ഭദ്രയ്ക്ക് പോലും അവളിൽ എത്തിച്ചേരാൻ കഴിയില്ല എന്ന് പറഞ്ഞു എങ്കിൽ ആ ശക്തി തന്നെ ആണ്‌ അവളുടെ അഹങ്കാരം...... സ്വയം അറിഞ്ഞാലും ഭദ്രയ്ക്ക് എളുപ്പം അവളെ കൊല്ലാൻ കഴിയില്ല.......... അതേ... "" അവൾക്കു പിന്നിൽ മറ്റൊരു ശക്തിയോ അല്ലങ്കിൽ അതിന് കാരണം ആയത് എന്തോ ഉണ്ട്...... അല്ല എങ്കിൽ ഇത്രയും അമ്മമാരുടെ നടുവിൽ അവളുടെ ദുർശക്തി വീറോടെ നിൽക്കില്ല....... എത്തിച്ചേരണം അവളിലേക്ക്...... അച്ഛനും ഉണ്ണിമായും എല്ലാം അറിയുന്നു എങ്കിലും അവർക്കും നിസഹായത ആണ്‌ ശ്രീകുട്ടിയിൽ അവൾ സ്ഥപിച്ചിരിക്കുന്ന ആധിപത്യം അത്‌ തകർക്കണം........ കുഞ്ഞൻ മീശ കടിച്ചു..... 💠💠💠 രുദ്രേട്ട... "" ഉണ്ണിയുടെ ശബ്ദം കേട്ടതും കുളത്തിന്റെ ഓളങ്ങളിൽ കാലിട്ട് ഇളക്കിയവൻ മേല്ലെ തല പൊന്തിച്ചു നോക്കി.......... എന്താടാ... """ കോകിലയുടെ ശബ്ദം ഇനി തിരികെ കിട്ടില്ലേ.. "" ഇനി അവന്റെ പുറകെ ആദി എന്ന് വിളിച്ചു നടക്കുന്നത് കാണണ്ടല്ലോ.... ഉണ്ണി രുദ്രന് അടുത്തേക് ഇരുന്നു......... ഉണ്ണി "" കോകിലയ്ക്കു ഏഴ് ദിവസം കൊണ്ട് പൂർണ്ണം അല്ല എങ്കിലും ശബ്ദം തിരികെ വരും... ശേ """ അത്‌ വേണ്ടായിരുന്നു.. "

കൊടുക്കുമ്പോൾ കാര്യം ആയിട്ട് തന്നെ കൊടുക്കേണ്ടാരുന്നോ ലെച്ചുട്ടിക്ക്.... ഉണ്ണി ലെച്ചു കൊടുത്തത് കാര്യം ആയിട്ട് തന്നെ ആണ്‌.... പക്ഷെ ഇന്ന് കോകിലയുടെ സ്ഥാനത്തു മറ്റാര് ആയാലും അത്‌ ഞാനോ നീയോ ആയാൽ പോലും അവർ മരണപ്പെട്ടേനെ......... രുദ്രേട്ട....പിന്നെ എന്താ അവർ മരിക്കാഞ്ഞത് "" ഉണ്ണി അവന്റെ തോളിൽ പിടിക്കുമ്പോൾ കണ്ണുകളിൽ ചെറിയ ഭയം നിറഞ്ഞു..... നമ്മളിലും കടന്നു ചിന്തിച്ചു നമ്മുടെ മക്കൾ അതിന് തെളിവ് ആണ്‌ ഇന്ന് ഇവിടെ നടന്നത്..... എന്നുവച്ചാൽ... "" സംശയത്തോടെ നോക്കി ഉണ്ണി.... ഒരു അർത്ഥത്തിൽ ഭദ്ര തന്നെ ആണ്‌ ലെച്ചുവും അല്ലിയും വീണയും ആവണിയും എല്ലാം.... ഒരമ്മയുടെ പല മുഖങ്ങൾ......ഇന്ന് സാക്ഷാൽ ആദിലക്ഷ്മി ഉഗ്രരൂപം പ്രാപിക്കുമ്പോൾ അവളുടെ മുൻപിൽ കൊലവെറി മാത്രം ആയിരുന്നു...... കോകിലയുടെ തൊണ്ട കുഴിയിലെ മർമ്മത്തെ ലക്ഷ്യം ആക്കി തറഞ്ഞു കയറിയത് സാക്ഷാൽ പാലാഴി വാസന്റെ ഇടം കൈ അലങ്കരിക്കുന്ന തൃശങ്കു തന്നെ ആണ്‌..... എന്നിട്ടും മരണം അവളെ കാംഷിച്ചില്ല എങ്കിൽ അതിന് അർത്ഥം ഈ അമ്മമാർ അവൾക് മുൻപിൽ പരാജയം കൈവരിക്കുന്നു എന്ന് അല്ലേ..... അതേ... "" അത്‌ സത്യം ആണ്‌ രുദ്രേട്ട... ആ ത്രിശങ്കിൽ നിന്നും ഏറ്റ പ്രഹരം സാധാരണ ഒരു മനുഷ്യന്റെ ജീവൻ എടുക്കാൻ ഉതകുന്നത് ആണ്‌........ അതേ.. "" അപ്പോൾ കുട്ടികൾ അവർ അറിഞ്ഞു കൊണ്ടാണ് ഒരു പരീക്ഷണം നടത്തിയത്.... ""

മഹാലക്ഷ്മിയിലൂടെ കോകിലയുടെ ശക്തിയെ അളന്നു അവർ................ 💠💠💠💠 ദിവസങ്ങൾ മുന്പോട്ട് പൊയ്ക്കൊണ്ടിരുന്നു...... കിച്ചുവിന് ഒപ്പം നാഥവീണയിലെ സ്വരങ്ങൾ അല്ലിയിൽ നിന്നും കാതോർക്കുന്നവളുടെ ചുണ്ടിൽ നേരിയ പുഞ്ചിരി വിടർന്നു...... ഹാവൂ ഇപ്പോഴെങ്കിലും ചിരിച്ചു തുടങ്ങിയല്ലോ.. "" എത്ര ദിവസം ആയി ഇവിടെ വന്നിട്ട് ഇത് വരെ ഭയം വിട്ടു പോയില്ല അല്ലേ... "" അല്ലി ചിരിച്ചു കൊണ്ട് വീണ താഴെക് വച്ചു........... ഒന്ന് തൊട്ടു തൊഴുതു എഴുനേൽക്കുംമ്പോൾ കിച്ചുവും അച്ചുവും കൂടെ എഴുനേറ്റു.... മുന്പോട്ട് നീങ്ങുന്നവളുടെ വലത്തെ ചെറുവിരലിൽ പിടിച്ചു നിർത്തി അവൻ....... സംശയത്തോടെ നോക്കി പെണ്ണ്... എല്ലാം കേട്ടിരുന്നാൽ മതി... "" പതിയെ നമുക്ക് പഴയ പോലെ പാട്ടു പാടാം....... നമ്മുടെ പഴയ ആ ഗാനം.... മൗനസരോവരം.... "" കിച്ചുവിന്റെ കണ്ണുകൾ തിളങ്ങുമ്പോൾ പെണ്ണിന്റെ മുഖത്ത് ചെറു നാണം തെളിഞ്ഞു വന്നു....... എന്നെ ചെറുതായെങ്കിലും ഓർമ്മ ഉണ്ടോ.... "" അല്ലി പോയി എന്ന് ഉറപ്പ് വരുത്തിയവൻ എത്തി നോക്കി.... മ്മ്ഹ.. "" ഇല്ല എന്ന് തലയാട്ടി പെണ്ണ്... ശേ.. "" വെറുതെ നിനക്ക് വേണ്ടി നിന്റെ തന്തയുടെ കയ്യിൽ നിന്നും അടി വാങ്ങി... "" കണ്ടോ എന്റെ ചുണ്ട് ആണ്‌ പൊട്ടിയത്... ഞാൻ എങ്ങനെ എന്റെ ഭാര്യക്ക് ഒരു ഫ്രഞ്ച് കിസ് കൊടുക്കും...... കിച്ചുവിന്റെ വാക്കുകൾ കേട്ടതും കണ്ണ് തള്ളി പെണ്ണ്... അ...അ... അത്‌ പിന്നെ ഞാൻ ഒരു ആവേശത്തിന്.....

കിച്ചു കണ്ണ് അടച്ചു.... എടൊ കാല.. ""പാട് ഉണങ്ങിയില്ലേ ഇനി കൊടുത്തോ.... ""ഞാൻ കണ്ണ് അടച്ചു നിൽകാം... കുറുമ്പന്റെ ശബ്ദം കേട്ടതും വശത്തേക്കു നോക്കി കിച്ചു മുഖത്ത് ജാള്യത നിറഞ്ഞു എങ്കിലും അത്‌ മറച്ചു പിടിച്ചു.... നിന്നോട് ആരാ ഇങ്ങോട്ട് വരാൻ പറഞ്ഞത്... ""കിച്ചു അവനെ അടിമുടി നോക്കി ... മഞ്ഞ ടീഷർട്ടും നിക്കറും മുടിയിൽ സ്പൈകും..... അത്‌ എനിക്ക് പുതിയ ആക്ടിവ ആയി എന്റെ വല്യേട്ടനും കൊച്ചേട്ടനും വരും..... കാത്തിരിക്കുവാ ഞാൻ..... അയ്യടാ.. """ അത്‌ ആകാശിനു ആണ്‌... പിന്നെ ഇന്ദുഅമ്മയ്ക്കും.. ഇന്ദുഅമ്മക്ക് കമ്പനിയിൽ ചെറിയ ജോലി കൊടുത്തിട്ടുണ്ട് ദുർഗ അപ്പൂപ്പൻ അവർക്ക് രണ്ടുപേര്ക്കും പോകാനാ....... ആകാശേട്ടന് ആണെങ്കിലും അത്‌ എന്റെ പോലെ തന്നാ... "" ആ ബൈക്ക് ഒന്ന് ചോദിച്ചാൽ തനിക് ഒക്കെ എന്തോ ജാടയാ... എന്റെ ആകാശേട്ടൻ ജാട ഒന്നും കാണിക്കില്ല നോക്കിക്കോ.... കുറുമ്പൻ ചുണ്ട് കോട്ടി.... നിനക്ക് വണ്ടി തരരുത് എന്ന് രുദ്രച്ചന്റെ കർശന നിർദ്ദേശം ഉണ്ട്... "" തന്നിട്ട് വേണം ഞങ്ങൾക് കൂടി വണ്ടി തരാതെ ഇരിക്കാൻ..... കിച്ചു പറഞ്ഞു തീരും മുൻപേ മുറ്റത്തൊരു കാറിന്റെ ശബ്ദം കേട്ടതും കുറുമ്പൻ ഓടി പോയി.... ങ്‌ഹേ.. "" രുദ്രച്ഛൻ അല്ലേ പിന്നെ ഇത് ആരാ...? കുറുമ്പൻ ആ കാറിൽ നിന്നും ഇറങ്ങുന്നയാളെ ഉറ്റു നോക്കി.... ആരാ..? രുദ്രച്ഛൻ ഇവിടെ ഇല്ല..... "കുറുമ്പൻ ചിരിയോടെ പറയുമ്പോൾ പുറകിൽ വന്ന കിച്ചു ഒരു നിമിഷം നിന്നു.......

കുറുമ്പൻ അയാളെ അടിമുടി നോക്കി... "" നരച്ച ജീൻസും ഷർട്ടും വെള്ളിവീണ മുടിയിഴകൾ അലസമായി പാറി കിടക്കുന്നു അത്‌ തോളറ്റം വളർത്തി ഇട്ടിട്ടുണ്ട്.. ..... കണ്ണുകൾ ചുവന്നു തുടുത്തു കിടപ്പുണ്ട്....... ഇതേതാ പുതിയ അവതാരം.. ""... അതേ ആരെ കാണാനാ... "" കുറുമ്പൻ ഉറക്കെ ചോദിക്കുമ്പോൾ കിച്ചു അവന്റ ഷർട്ടിൽ പിടിച്ചു വലിച്ചു..... എടാ.... "" ഇത് അയാളാ... അ ... അ ..അവളുടെ അച്ഛൻ.... കിച്ചു പറയുമ്പോൾ കുറുമ്പൻ തിരിഞ്ഞു നോക്കി.... യു മീൻ തന്റെ അമ്മായിഅച്ഛൻ... "".... കുറുമ്പൻ പല്ല് കടിച്ചു........ തനിക് അടുത്ത കാലത്തെങ്ങും ഒരു ഫ്രഞ്ച് കിസിനു യോഗം ഇല്ലല്ലോഡോ...... പോടാ.. "" കിച്ചു പല്ല് കടിച്ചു കൊണ്ട് മുന്പോട്ട് നടന്നു......... ഈ മാസത്തെ കോട്ട ഇങ്ങേർക്ക് ആണോ കാവിലമ്മേ... ""കുഞ്ഞേട്ടാ വേണ്ട... "" കുറുമ്പൻ തടഞ്ഞതും ആ കൈ തട്ടി മാറ്റി കിച്ചു..... ത്ഫൂ.... """"" മുന്പിലെ തുളസി തറയിലേക് വായിലെ മുറുക്കാൻ ചുവപ്പ് തുപ്പി ഒഴിച്ചു അയാൾ.......ദേഷ്യം കൊണ്ട് ചുണ്ട് മേലോട്ട് പോകുന്നതിന് ഒപ്പം കഴുത്തും വശത്തേക് വെട്ടിച്ചു...... ഒടുക്കം നിന്റ അടുത്ത് വന്നു ചേർന്നു അവൾ അല്ലേടാ നാറി..... "" വശത്തേക് പോകുന്ന തലയ്ക്കു ഒപ്പം അയാളുടെ വലത്തേ കാൽ കിച്ചുവിന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവുട്ടി........

ഒരു പതറിച്ചയോടെ പുറകോട്ടു വേച്ചു പോയവന്റ തല പുറകിലെ ചുവരിൽ ഇടിച്ചു........... കുഞ്ഞേട്ടാ.... """" ഓടി കിച്ചുവിനെ പിടിക്കാൻ വന്ന കുറുമ്പൻ മുന്പിലെ ചവുട്ടിയിൽ കാൽ തെറ്റി നേരെ ജീവന്റെ മുകളിലേക്കു വീണു......... അയാളുടെ നെഞ്ചിൽ നിന്നും തല ഉയർത്തി നോക്കി.... ഹായ് നല്ല മുടി... "" ഇത് എനിക്ക് തര്വോ മാമ... "" അയാളുടെ മുടിയിൽ പിടിച്ചു വലിച്ചു കുറുമ്പൻ..... മാറി നിൽക്കട ചെറുക്കാ... "" ഒരു കയ്യിൽ തൂക്കി അവനെ മുറ്റത്തേക്ക് ഇട്ടു കൊണ്ട് കിച്ചുവിന് നേരെ പാഞ്ഞടുത്തു അയാൾ....... നിലത്തു നിന്നും എഴുന്നേറ്റവന്റെ കഴുത്തിന് നേരെ ജീവന്റെ വലം കൈ ചെന്നതും ആ കൈയിൽ കടന്നു പിടിച്ചവൻ........... ഇരുവരുടെയും കണ്ണുകൾ പോര് കോഴികളെ പോലെ കോർത്തു... ""... അയ്യോ... വേണ്ട.. കുഞങ്ങളെ ഒന്നും ചെയ്യരുതേ """ കയ്യിലെ ഊന്നു വടി കൊണ്ട് ആയത്തിൽ കുത്തി ഓടി വന്നവൾ അയാളുടെ കാലിലേക്ക് വീണു.... ..........മോളേ എന്റെ കണ്ണ് വെട്ടിച്ചു രക്ഷപെടാം എന്ന് കരുതിയോ നീ... ""മഹിതയുടെ മുടി കുത്തിൽ പിടിച്ചവൻ പൊക്കി എടുത്തു...... ഒരിക്കൽ ഇവന്റെ സാന്നിധ്യം അറിഞ്ഞ നിമിഷം നിന്നെയും അവളെയും ഞാൻ ഇവന്റെ കണ്ണെത്താത്ത ദൂരത്തേക് എത്തിച്ചു..... അന്നും കൊല്ലാതെ വിട്ടത് എന്റെ ബുദ്ധിഇല്ലായ്മ അല്ല....... പറഞ്ഞു തീരും മുൻപേ മുഖത്ത് കിട്ടിയ പ്രഹരത്താൽ ഊന്നു വടിയിൽ നിന്നും താഴേക്കു വീണവൾ....... മോളേ... "

ശോഭയും തങ്കുവും ഓടി വരുമ്പോൾ പുറകിൽ ഗൂഡമായ ചിരിയോടെ കോകിലയും വന്നു........ ഇവിടെ മറ്റ് ആണുങ്ങൾ ആരും ഇല്ല... "" അവർ വന്നിട്ട് സമാധാനത്തോടെ സംസാരിക്കാം മോനെ...ഒന്നില്ലേലും നിന്റെ ഭാര്യയും മോളും അല്ലേ... തങ്കു നയത്തിൽ പറയാൻ ശ്രമിക്കുമ്പോൾ ശോഭയും അല്ലിയും കൂടി മഹിതയെ നിലത്തു നിന്നും എടുത്ത് പൊക്കി......... ഗ്ഗ്ര്... """ ആയത്തിൽ ഒന്ന് കാർക്കിച്ചു അയാൾ അകത്തേക്ക് നോക്കി മാളുവിന്റെ കൈയിൽ ഭയത്തോടെ മുറുകെ പിടിച്ചു വരുന്നവൾ............... പേടിക്കണ്ട... "" കിച്ചുവും ദേവൂട്ടനും ഇല്ലേ.. "" നിന്നെ അയാൾ കൊണ്ട് പോകില്ല.. "" മാളു അത്‌ പറയുമ്പോഴും പെണ്ണ് അടി മുടി വിറച്ചു...... മാറി നിൽക്ക് തള്ളേ """ മുൻപിൽ നിന്ന തങ്കുവിനെ പിടിച്ചു മാറ്റി അകത്തേക്ക് കടന്നയാൾ അച്ചുവിന്റെ കയ്യിൽ പിടിച്ചു ..... വാടി ഇവിടെ..... "" മുൻപോട്ട് നടന്നയാളുടെ കൈയിൽ കിടന്നു പിടച്ചു കൊണ്ട് പെണ്ണ് കിച്ചുവിനെ നോക്കിയതും പുറകിൽ നിന്നും കിച്ചുവിന്റെ കാല്പാദം അയാളുടെ മുതുകിൽ പതിഞ്ഞു........ അപ്രതീക്ഷിതമായുള്ള ആ നീക്കത്തിൽ കൈയിൽ നിന്നും തെറിച്ച അച്ചുവിനെ കുറുമ്പൻ ചാടി പിടിച്ചു....... പേടിക്കണ്ട ദേവേട്ടൻ ഉണ്ട്.... "" താൻ ഇവളെ ഇവിടെ നിന്നും കൊണ്ട് പോകില്ല..... ഒരിക്കൽ തന്നോട് ഞാൻ പറഞ്ഞു..... നീ കേരളത്തിൽ കാല് കുത്തിയാൽ അന്ന് നിന്റെ കഷ്ടകാലം തുടങ്ങും എന്ന്....... കരുതി ഇരുന്നോ ജീവ...

"" നീ എന്താണോ ഉദ്ദേശിക്കുന്നത്.... നീ ആരുടെ ചരട് വലിയിൽ ആണ്‌ ഇവിടെ നില്കുന്നത് അത്‌ നടക്കില്ല........ നിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു ജീവ........... കിച്ചുവിന്റെ കണ്ണിൽ പടരുന്ന അഗ്നി അത്‌ അച്ചുവിന് മാത്രം കാണാൻ പാകത്തിന് തെളിഞ്ഞു നിന്നു......... മ്മ്മ്.. "" മ്മ്മ്... "" കുറുമ്പനോട് ചേർന്നു നില്കുന്നവിളിലെ നേരിയ ശബ്ദം അവൻ തിരിച്ചു അറിഞ്ഞു..... അവളിലെ മാറ്റം സാകൂതം ശ്രദ്ധിച്ചവൻ.... എന്റെ ഭാര്യയെയും മകളെയും കൊണ്ട് പോകാൻ എനിക്ക് വല്യൊതെ ഒരു @#$%#@@മക്കളുടെയും അനുവാദം വേണ്ട..........വാടി ഇവിടെ....... കിച്ചുവിന്റെ വാക്കിനെ പുച്ഛത്തോടെ തള്ളി അച്ചുവിന്റെ കൈ പിടിച്ചു നടുമുറി കടന്നു മുറ്റത്തേക്കു ഇറങ്ങിയവൻ ഒരു നിമിഷം തറഞ്ഞു നിന്നു............ പുറകെ ഓടി വന്ന കിച്ചുവും ദേവൂട്ടനും ചിരിയോടെ പരസ്പരം നോക്കി....... മുന്പിലെ കാറിൽ ഒരു കാൽ പുറകോട്ടു ചേർത്ത് വച്ചു കൈകെട്ടി നിൽക്കുന്ന രുദ്രൻ ..... ""പുറകെ ഗേറ്റ് കടന്നു വരുന്ന ബുള്ളറ്റിൽ കുഞ്ഞനും കുഞ്ഞാപ്പുവും......

പുതിയ ആക്റ്റീവയിൽ സച്ചുവും ആകാശും....... എന്റെ പുതിയ ആക്റ്റീവ വന്നു ..."" അപ്പോൾ നിങ്ങൾക് പണി ഉണ്ടല്ലോ... "" ഞാൻ പോയി രണ്ട് റൗണ്ട് ഓടിച്ചു വരാം.......ചാടി ഇറങ്ങുന്ന കുറുമ്പനെ നോക്കി അല്ലി കണ്ണ് തള്ളി.... എന്തിന്റെ കുഞ്ഞാടാ ഇത്..... "" കിച്ചുവിനെ നോക്കിയവൾ... രുദ്രൻ.... "" രുദ്രേട്ടൻ.... മ്മ്ഹ്ഹ് "" എന്റെ ഭാര്യ പാടി പുകഴ്ത്തുന്ന രുദ്രപുരാണം............ അവസാനം നീ നിന്റെ മോളുടെ തന്തയുടെ അടുത്തേക്ക് തന്നെ വന്നു അല്ലേ... """"""""ജീവൻ പിടലി വെട്ടിച്ചു മഹിതയെ നോക്കിയതും മുഖം പൊത്തി കരഞ്ഞു പെണ്ണ്....... """"""""""""'' അയ്യോ.... "" ശോഭയും തങ്കുവും വായ പൊത്തി..... "കണ്ണ് അടച്ചു തുറക്കും മുൻപ് അവർ കണ്ടു വായിൽ നിന്നും രക്തം പുറത്തേക് തെറിച്ചു നിൽക്കുന്നവൻ........ സ്വന്തം മകളുടെ പിതൃത്വം വരെ മറ്റൊരുവന്റെ തലയിൽ ചാർത്തുന്ന നിന്റെ നാറിയ സ്വഭാവത്തിനു ഇത് അല്ല മറുപടി....... """......ചോര ഒലിക്കുന്നവന്റെ കുത്തിനു പിടിച്ചു പുറത്തേക് ഇട്ടു രുദ്രൻ.......... ( തുടരും )

NB ::: അച്ചുവിന്റെ അച്ഛൻ വന്നിട്ടുണ്ട്.... അയാളുടെ പിന്നിൽ ആരാണെന്നും എല്ലാം പുറകെ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story