ആദിശങ്കരൻ: ഭാഗം 63

adhishankaran

എഴുത്തുകാരി: മിഴിമോഹന

രുദ്രൻ.... "" രുദ്രേട്ടൻ.... മ്മ്ഹ്ഹ് "" എന്റെ ഭാര്യ പാടി പുകഴ്ത്തുന്ന രുദ്രപുരാണം............ അവസാനം നീ നിന്റെ മോളുടെ തന്തയുടെ അടുത്തേക്ക് തന്നെ വന്നു അല്ലേ... """"""""ജീവൻ പിടലി വെട്ടിച്ചു മഹിതയെ നോക്കിയതും മുഖം പൊത്തി കരഞ്ഞു പെണ്ണ്....... """"""""""""'' അയ്യോ.... "" ശോഭയും തങ്കുവും വായ പൊത്തി..... "കണ്ണ് അടച്ചു തുറക്കും മുൻപ് അവർ കണ്ടു വായിൽ നിന്നും രക്തം പുറത്തേക് തെറിച്ചു നിൽക്കുന്നവൻ........ സ്വന്തം മകളുടെ പിതൃത്വം വരെ മറ്റൊരുവന്റെ തലയിൽ ചാർത്തുന്ന നിന്റെ നാറിയ സ്വഭാവത്തിനു ഇത് അല്ല മറുപടി....... """......ചോര ഒലിക്കുന്നവന്റെ കുത്തിനു പിടിച്ചു പുറത്തേക് ഇട്ടു രുദ്രൻ.......... ത്ഫൂ.. "" നിലത്തേക് ആഞ്ഞൊന്ന് തുപ്പിയതും ചോരയും വായിലെ മുറുക്കാൻ ചുവപ്പു കൂടി പുറത്തേക് ചാടി............ വലത്തേ കൈ കുത്തി ചാടി എഴുനെറ്റവൻ രുദ്രന് നേരെ വീറോടെ പാഞ്ഞടുത്തു.. രുദ്രന്റെ നെഞ്ചിലേക് ചവുട്ടിയതും ഒരു മീറ്റർ പുറകോട്ടു പോയ രുദ്രൻ വലത്തേ കാൽ മുന്പോട്ട് ബാലൻസ് ചെയ്തു നിന്നു.... അയ്യോ വല്യേട്ട രുദ്രച്ഛൻ.... "" ആകാശ് ഒന്ന് ഭയന്നു കുഞ്ഞന്റെ കൈയിൽ മുറുകെ പിടിച്ചു..... പേടിക്കണ്ട "".... അച്ഛന് അതൊന്നും ഏൽക്കില്ല... "" അവന് അർഹത ഉള്ളത് നൽകും.... കുഞ്ഞൻ അത്‌ പറയുമ്പോൾ ആക്ടിവയിൽ കയറി ഇരുന്നു കൊണ്ട് എത്തി നോക്കുന്നുണ്ട് കുറുമ്പൻ.....

ഇത്രേം അടി കണ്ടിട്ടും ഇങ്ങേര്ക് പേടി മാറിയില്ലേ കൊച്ചേട്ട ...അടുത്ത് നിന്നാ കുഞ്ഞാപ്പുവിനെ മെല്ലെ തോണ്ടി... അവന് സ്വയം അറിയില്ല ദേവൂട്ട അവന്റെ ശക്തി എന്താണെന്നു... രുദ്രച്ചൻ നമുക്ക് പറഞ്ഞു തന്ന അടവുകൾ ആണ്‌ നമ്മുടെ ശക്തി എങ്കിൽ അവന് അത്‌ ജന്മസിദ്ധം ആണ്‌ ജന്മം കൊണ്ട നാളിൽ തന്നെ അവൻ അത്‌ തെളിയിച്ചത് ആണ്‌ കുത്തി ഒഴുകുന്ന പുഴ പോലും അവന്റെ വലത്തേ കാൽ പാദത്താൽ തടഞ്ഞവൻ ആണവൻ.... "" ആ ജലന്ധരന്റെ മുൻപിൽ ഇട്ട് കൊടുക്കണം എങ്കിലേ സ്വന്തം ശക്തി അറിയാൻ കഴിയൂ.... പ്രു... പ്രൂ.. വണ്ടി സ്റ്റാർട്ട്‌ ചയ്തു കളിച്ചു കുറുമ്പൻ "" ആ നിമിഷം പുറകോട്ടു പോയ രുദ്രന്റെ ഉദരം ലക്ഷ്യം ആക്കി പാഞ്ഞു വരുന്നവന്റെ മുഷ്ടി തന്നിലേക്ക് എത്തും മുൻപ് ചുരുട്ടിയ രുദ്രന്റെ മുഷ്ടിയിൽ കൂടി നീല ഞരമ്പ് പിണഞ്ഞു കയറുന്നത് കുട്ടികൾ ആകാംഷയോടെ നോക്കി..... നിമിഷങ്ങൾക് അകം ആ മുഷ്ടി ജീവന്റെ ഇടത്തെ മുഖത്തേക്ക് പതിഞ്ഞു...... കാറ്റു പോലെ വലത്തേക്ക് പോകുന്ന അവന്റെ മുഖവും ദേഹവും കാൺകെ സച്ചുവും കിച്ചുവും വിസിൽ അടിച്ചു.... തല ഒന്ന് വെട്ടിച്ചു ജീവൻ ചുറ്റിനും നോക്കുമ്പോൾ തന്റെ മുൻപിൽ ക്രോധം പൂണ്ടു നില്കുന്നവൻ..... തോൽക്കാൻ തയാർ അല്ലാത്തവനിൽ രുദ്രനോട് പക നിറയുന്നത് രുദ്രൻ ശ്രദ്ധിച്ചു.....

ആയത്തിൽ ചുഴറ്റി വരുന്ന ജീവന്റെ വലത്തേ കാൽ രുദ്രന്റെ മുഖത്തേക്ക് പതിക്കും എന്നു തോന്നുന്ന മാത്രയിൽ ശോഭയിൽ നിന്നും നിലവിളി ഉയർന്നു..... കണ്ണ് പൊത്തിയവർ...... ആ നിമിഷാർത്ഥത്തിനുള്ളിൽ രുദ്രൻ വില്ല് പോലെ പുറകോട്ടു വളഞ്ഞതും തലയോട് ചേർന്നു പാഞ്ഞു പോയവന്റെ വലം കാൽ ഇടം കൈയ്യാലെ പിടിച്ചു രുദ്രൻ........ അതിൽ ഞെരിഞ്ഞു അമര്ന്നു ജീവന്റെ വലത്തേ കാൽ...... ആ """"""......ജീവനിൽ നിന്നും ഉയർന്നു വന്ന ശബ്ദതോടൊപ്പം പൊടിയുന്ന വലത്തെ കാൽ മുട്ടിലെ ചിരട്ടയുടെ ശബ്ദം പുറത്തേക്ക് വരുമ്പോഴും രുദ്രന്റെ കണ്ണിൽ അഗ്നി ആളിക്കത്തി......... അമ്മേ... "" നിലത്തു കിടന്നു ഇഴയുന്നവന്റെ ശബ്ദം ഒരു നിലവിളി ആയി പുറത്തേക് വരുമ്പോൾ പുറകിലെ ചുമരിലൂടെ താഴേക്കു ഊർന്നു ഇറങ്ങി മഹിത....... എത്ര ക്രൂരൻ എങ്കിലും അവനിലെ ആ നോവ് അവളെ ഉലയ്ക്കാതെ ഇരുന്നില്ല........ നിന്നെ ഇവിടെ ഇട്ടു കൊല്ലാൻ എനിക്ക് അറിയാഞ്ഞിട്ടല്ല... "" ആ പാവം പെണ്ണിനെ ഓർത്ത് മാത്രം ആണ്‌ എന്റെ കൈകൾ കൊണ്ട് അവൾക്കു വൈധവ്യം വിധിക്കാൻ എനിക്ക് കഴിയില്ല.......എടുത്തോണ്ട് പോടോ.. ഇവനെ ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് ചെന്നു തള്ള്..... രുദ്രൻ ജീവന്റെ ഡ്രൈവർക് നിർദേശം കൊടുത്തു കൊണ്ട് താഴെ കിടക്കുന്നവനെ നോക്കി... """ഏത് വൈദ്യൻ വിചാരിച്ചാലും ഇനി നിനക്ക് നിന്റെ വലതു കാൽ തിരികെ കിട്ടില്ല.......അവൾ അനുഭവിച്ച വേദന ഇനി നീ അറിയണം.. "".

. ""ഉണ്ണി എടുത്ത് കാറിൽ ഇട്ടു കൊടുക്ക്..... ഉണ്ണിക് നിർദ്ദേശം കൊടുത്തു കൊണ്ട് കൈ കുടഞ്ഞു അകത്തേക്ക് നടന്നു രുദ്രൻ... ആഹ്ഹ്.. ""... വരും ഞാൻ വരും.....നിന്റ ഈ കുടുംബം മുഴുവൻ ഞാൻ തകർക്കും..... വലത്തെ കാൽ മുട്ടിലെ വേദന കടിച്ചമർത്തുമ്പോഴും പക മുറ്റിയവൻ വിളിച്ചു കൂവി ........... ആദ്യം പോയി നേരെ നില്കാൻ നോക്ക് താൻ... "" ഉണ്ണി തോളിലേക് എടുത്തു കാറിൽ ഇട്ടു അയാളെ..... മഹിതേ.... "" മോളേ...... അവൾക്കു ഒപ്പം നിലത്തേക് ഇരുന്നു രുദ്രൻ...... കരഞ്ഞു കലങ്ങിയ കണ്ണോടെ രുദ്രന്റെ കൈയിൽ പിടിച്ചവൾ...... എന്തോ പറയാൻ ആയി ശ്രമിച്ചതും രുദ്രൻ അവളെ വിലക്കുമ്പോൾ കണ്ണുകൾ കോകിലയിലേക് പോയിരുന്നു.... അല്ലി മോള് അച്ചുവിനെ മുറിയിലേക്കു കൊണ്ട് പൊയ്ക്കോ.. "" ഞങ്ങൾ പുറത്ത് കാണും മഹിതയെ പതുക്കെ എഴുന്നേൽപ്പിച്ചു പുറത്തേക് നടക്കുമ്പോൾ കണ്ണുകൾ കൊണ്ട് ഉണ്ണിക്ക് നിർദേശം കൊടുത്തവൻ......... 💠💠💠💠 സച്ചു.. "" നിങ്ങൾ എങ്ങനെ പെട്ടന്നു ഇവിടെ വന്നത്...ഉച്ച ആകും എന്ന് അല്ലേ പറഞ്ഞത് "" ഞാനും ദേവൂട്ടനും ഒന്ന് ഭയന്നു... അച്ചു അവൾ..... അവളെ എനിക്ക് നഷ്ടം ആകും എന്ന് കരുതി ഞാൻ.... കിച്ചു കണ്ണ് തുടച്ചു.... കിച്ചു.. "" കൂടെ ഉള്ളത് വിഘ്‌നവിനായകൻ ആണ്‌.... ""

അവൻ അറിയാതെ നമുക്കായുള്ള വഴി തെളിക്കും.... സച്ചു അത്‌ പറയുമ്പോൾ സംശയത്തോടെ നോക്കി കിച്ചു....... ഷോറൂമിൽ നിന്നും ആക്റ്റീവ എടുത്ത് ഒന്ന് കറങ്ങി ഉച്ചയോടെ വരാൻ ആയിരുന്നു പ്ലാൻ അത്‌ കൊണ്ട് വല്യേട്ടനും കൊച്ചേട്ടനും ബുള്ളറ്റിൽ പെട്രോൾ അടിക്കാൻ കയറിയപ്പോൾ ഞാനും ആകാശും പുറത്ത് നിന്നു..... അപ്പോഴാണ് എനിക്ക് ചിന്നുവിന്റെ ഫോൺ വന്നത് അത്‌ അറ്റൻഡ് ചെയ്തു കൊണ്ട് ഞാൻ മാറിയപ്പോഴാണ് അയാളുടെ കാർ പമ്പിലേക് വന്നത്....""" ആരുടെ...? ജീവന്റെ... "" അന്ന് ഞങ്ങളും മിന്നായം പോലെ അയാളെ കണ്ടത് അല്ലേ... "" പക്ഷെ എനിക്ക് ഓർമ്മ ഇല്ല എങ്കിലും ആകാശ് അയാളെ തിരിച്ചു അറിഞ്ഞു... "" ഞാൻ തിരികെ വരുമ്പോൾ വെപ്രാളം പിടിക്കുന്ന ചെറുക്കനെ ആണ്‌ കാണുന്നത്..... അവൻ തറിപ്പിച്ചു പറഞ്ഞു അത്‌ അയാൾ ആണ്‌ വല്യൊത്തേക് ആണ്‌ അയാൾ പോയതെന്ന്..... അവന്റെ വാക്ക് ധിക്കരിക്കാൻ വല്യേട്ടനും തോന്നിയില്ല സംശയം തോന്നിയതും രുദ്രച്ചനെ വിളിച്ചു പറഞ്ഞു....... അങ്ങനെ ആണ്‌ ഞങ്ങൾ ഇവിടെ എത്തിയത്... സച്ചു പറയുമ്പോൾ കിച്ചു കണ്ണ് തുടച്ചു.... ഒന്നും അറിയുന്നില്ല എങ്കിലും അവന്റെ ശക്തി കൂടെ ഉണ്ട് അല്ലേടാ.... "" 💠💠💠💠 മഞ്ഞനിറം കിട്ടിയില്ലേ.. " ശോ ബ്ലാക് വേണ്ടാരുന്നു.. " കൈയിൽ ഇരുന്ന ടവൽ കൊണ്ട് ആക്റ്റീവ മെല്ലെ തുടച്ചു കുറുമ്പൻ......

അതേ അവർ എല്ലാം കാവിലേക്ക് പോയില്ലേ നമുക്ക് ഒരു റൗണ്ട് അടിച്ചു വന്നാലോ... " കുറുമ്പൻ പുരികം തുള്ളിച്ചു.... അതിന് നിനക്ക് ലൈസെൻസ് ഉണ്ടോ... "" ആകാശ് സംശയത്തോടെ നോക്കി... എനിക്ക് എന്തിനാ ലൈസെൻസ് തനിക് ഓടിക്കാല്ലൊ... "" ഞാൻ പുറകിൽ ഇരിക്കാം.... അത്‌.. അത്‌.... ആകാശ് ഒന്ന് പരുങ്ങി.... എടാ അവന് ഡ്രൈവിംഗ് അറിയില്ല.... "" സച്ചുവും കിച്ചുവും അടുത്തേക് വന്നു..... ഏഹ് ഡ്രൈവിംഗ് അറിയില്ലേ... "" ഞാൻ പഠിപ്പിക്കാം.. "".... കുറുമ്പൻ ആവേശം കൊണ്ടു..... സുഖം ഇല്ലായിരുന്ന കൊണ്ട് ഒരു സൈക്കിൾ പോലും ചവുട്ടാൻ അമ്മ സമ്മതിച്ചില്ല... ""... ആകാശിൽ ചെറിയ ജാള്യത പടർന്നു..... തന്നെ ഞാൻ പഠിപ്പികാം... " കേറി ഇരിക്ക്.. "" ആക്ടിവയിൽ കയറി ഇരുന്നു കുറുമ്പൻ അല്പം സ്ഥലം മുൻപിൽ ഇട്ടു ആകാശിനു ഇരിക്കാൻ..... ധൈര്യം ആയി കയറിക്കോ... " അല്ലി പെണ്ണിനേയും മാളുവിനെ ലെച്ചുവിനെ വരെ പഠിപ്പിച്ചത് ഇവൻ ആണ്‌ ഞങ്ങള്ക്ക് ആർക്കും ക്ഷമ ഇല്ല... സച്ചു ചിരിയോടെ പറയുമ്പോൾ ആ അനിയന് മുൻപിൽ ശിഷ്യത്യം സ്വീരിച്ചു ആ ചേട്ടൻ...... 💠💠💠💠💠 ഈ കുളവും കാവും കാവിലമ്മയും എല്ലാം നഷ്ടമായ കുറെ വർഷങ്ങൾ.... "" അല്ലേ ഉണ്ണിയേട്ടാ... "" മ്മ്ഹ്ഹ്.. "" എന്റെ എടുത്ത് ചാട്ടം..... കണ്ണൊന്നു തുടച്ചു മഹിത.....

അവൻ എന്തൊക്കെയാ മോളേ വിളിച്ചു പറഞ്ഞത്... "" ഈ സ്വഭാവവും അവന് ഉണ്ടായിരുന്നു അല്ലേ.... രുദ്രൻ അത്‌ ചോദിക്കുമ്പോൾ മുഖം പൊത്തി കരഞ്ഞവൾ.... . അയാളിലേക് ഞാൻ കടന്നു ചെല്ലുമ്പോൾ എന്റെ ഉള്ളിൽ അവൾ കുരുത്തിരുന്നു എന്നും അവളുടെ പിതൃത്വം മറ്റാർക്കോ അവകാശപ്പെട്ടത് ആണെന്നു പറഞ്ഞു അയാൾ ഒരുപാട് ഉപദ്രവിച്ചു..... ആദ്യമായി അയാൾ എന്റെ ശരീരം സ്വന്തം ആക്കുമ്പോൾ എന്നിലുണ്ടായ മാറ്റാതെ പോലും അയാൾ മറന്നു....... എന്റെ മകളുടെ പിതൃത്വം അയാൾ രുദ്രേട്ടനിൽ വച്ചു കെട്ടി.... ഛെ... " രുദ്രനിലും ഉണ്ണിയിലും ദേഷ്യം നിറഞ്ഞു..... ആരോ അയാളോട് പറഞ്ഞു കൊടുത്തു എന്ന്.. "" ഞാനും മഹിമയും ... രു...രുദ്രേട്ടന്റെ....മഹിതയുടെ വാക്കുകൾ മുറിഞ്ഞു തുടങ്ങി..... ആരാ..? ആരാണ് അങ്ങെനെ പറഞ്ഞു കൊടുത്തത്... രുദ്രന്റെ കണ്ണുകൾ ചുവന്നു തുടുത്തു..... അറിയില്ല രുദ്രേട്ട..... "" അയാളെ ആരോ നിയന്ത്രിക്കുന്നുണ്ട്...... ഏതോ ഒരു ജ്യോൽസ്യൻ അയാൾ ആണ്‌ ജീവനെ നിയന്ത്രിക്കുന്നത്..... ജ്യോത്സ്യനോ....? ഉണ്ണി സംശയത്തോടെ നോക്കി... മ്മ്മ്.. "" കഴിഞ്ഞ കുറെ വർഷങ്ങൾ ആയി വ്യക്തമായി പറഞ്ഞാൽ ഞാൻ ജീവന്റെ ജീവിതത്തിലേക്കു കടന്നു ചെന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അയാളെ നിയന്ത്രിക്കുന്നത് അയാൾ പറയുന്ന ഏതോ ഗുരുനാഥൻ ആണ്‌....

അയാളുടെ അച്ഛൻ പോലും ആ ഗുരുനാഥന്റെ വാക്കുകൾ ധികരിക്കില്ല... അതേത് ഗുരുനാഥൻ.. രുദ്രൻ സംശയത്തോടെ നോക്കി... അറിയില്ല... "" അച്ചുവിനെയും എന്നെയും ചെന്നൈയിൽ നിന്നും മാറ്റിയത് അയാളുടെ നിർദ്ദേശ പ്രകാരം ആണ്‌.......അയാൾക് വേണ്ടി എന്തും ചെയ്യും അവർ കാരണം ജഗേട്ടന്റെ ജീവൻ തിരികെ ലഭിച്ചത് അയാൾ കാരണം ആണെന്ന് അവർ വിശ്വസിക്കുന്നത്....... മഹിത പറയുമ്പോൾ രുദ്രനും ഉണ്ണിയും പരസ്പരം നോക്കി..... കെട്ടുകൾ മുറുകുകയാണല്ലോ ഉണ്ണി... "" ജീവനെയും വിശ്വംഭരനെയും നിയന്ത്രിക്കൻ മറ്റൊരാൾ.... അയാൾ ആരാണ്..? അയാളുടെ ഉദ്ദേശ്യം എന്താണ്...? രുദ്രൻ മീശ കടിക്കുമ്പോൾ ജലന്ദരന്റെ മുഖം ഉള്ളിലേക്കു വന്നു.... അയാൾ അയാളാണോ ഇതിന് പിന്നിൽ... "" അങ്ങനെ എങ്കിൽ വർഷങ്ങൾക് മുൻപ് അയാൾക് വിശ്വഭരനെ പരിചയം ഉണ്ടോ...? ഉണ്ടങ്കിൽ എങ്ങനെ..? ഇനി ഒരുപക്ഷേ ആ ജഗൻ ജീവിതത്തിലേക്കു തിരികെ വന്നത് നെല്ലിമല മൂപ്പന്റെ ചികിത്സയുടെ ഫലം ആണോ......? അതേ.. "" അത്‌ ആയിരിക്കാം മഹിതയെ കണ്ടപ്പോൾ കോകിലയിൽ വന്ന ആ മാറ്റം... "" അവൾ പ്രതീക്ഷിക്കാത്ത ആളെ കണ്ട പിടച്ചിൽ ആയിരുന്നു അവളിൽ.... രുദ്രന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.... 💠💠💠💠 കൊച്ചേ നീ എന്താ ആലോചിക്കുന്നത്.. ""

ആ പാല് തിളച്ചു തൂവുന്നത് കണ്ടില്ലെ.. " രുദ്രൻ ഇപ്പോൾ തുടങ്ങും ചായ ചായ എന്ന് നിലവിളിക്കാൻ.... "" തങ്കു അടുക്കളയിൽ വരുമ്പോൾ നേര്യതിന്റെ മുന്താണിയിൽ വിരൽ കോർത്തു വലിക്കുകയാണ് കോകിലാ.... "" ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യത്തോടെ പാല് അടുപ്പിൽ നിന്നും താഴേക്കു വച്ചു.... "".. തങ്കു അമ്മേ ""... ഞാൻ ഞാൻ ചായ്‌പിൽ വരെ ഒന്ന് പൊയ്ക്കോട്ടേ..കുറച്ച് തുണി വിരിച്ചു ഇടാൻ ഉണ്ട് "" അടഞ്ഞ സ്വരം ചെറുതായി പുറത്തേക് വന്നു......... ആ പെട്ടന്നു വരണം ""...തങ്കു പറഞ്ഞതും പുറത്തേക് ചാടി ഇറങ്ങി അവൾ.. "" ഛെ "" എന്ത്‌ രഹസ്യം പറയാൻ ആണ്‌ അവളെ തള്ളി കൊണ്ട് അവൻ ആ കാവിലേക് പോയത്.. ""ഒന്ന് പോയി നോക്കാം... പിന്നാമ്പുറം വഴി പതിയെ പുറതേക്ക് ഇറങ്ങി കാവ് ലക്ഷ്യം ആക്കി നടക്കുമ്പോൾ കേൾകാം കുറുമ്പൻറ് ശബ്ദം.... """എടൊ ആക്‌സിലെറ്റർ കൊടുക്ക്.. "" ബ്രേക്ക്‌ ൽ കൈ കൊടുക്കാതെ "" വണ്ടി മുന്നോട്ട് പോകണ്ടേ... "" പുറകിൽ ഇരുന്നു ആകാശിന്റെ കൈയിൽ പിടിച്ചു പതിയെ ആക്‌സിലെറ്റർ കൊടുത്തു കുറുമ്പൻ......... എന്നിട്ട് കൈ മെല്ലെ വലിച്ചു....... ഇനി മുന്പോട്ട് പൊയ്ക്കോ.....""" നിർദ്ദേശം കൊടുത്തതും ഒരൊറ്റ നിമിഷം ആകാശിന്റെ കൈ ആക്‌സിലെറ്ററിൽ പിടി മുറുക്കി അവന്റ നിയന്ത്രണത്തെ ഭേദിച്ച് വണ്ടി മുൻപോട്ട് ചാടി.... എടൊ കാല ബ്രേക്ക്‌ പിടിക്ക്... ""

ഉറക്കെ പറഞ്ഞു കൊണ്ട് കുറുമ്പൻ ബ്രേക്ക്ലേക്ക് പോകുമ്പോൾ കൈ തെന്നി മാറി.......... എടാ.. "" സച്ചുവും കിച്ചുവും പുറകെ ഓടി ..... "" അയ്യോ അമ്മച്ചി... """ ആകാശ് വിളിച്ചു പറഞ്ഞതും കുറമ്പൻ തല പൊന്തിച്ചു... പാത്തു പതുങ്ങി പോകാൻ നോക്കുന്ന കോകിലാ മുൻപിൽ .... അമ്മച്ചി മാറ്... മാറ്... "" കുറുമ്പൻ പുറകിൽ ഇരുന്നു വിളിച്ചു പറയുമ്പോൾ ആ വണ്ടിയുടെ വരവിനെ ചെറുക്കാൻ ആയി പുറം തിരിഞ്ഞു ഓടാൻ ഒരുങ്ങിയവരുടെ ഊരയിലേക് വണ്ടി ഇടിച്ചു കയറിയതും സച്ചുവും കിച്ചുവും തലയിൽ ഇരു കൈയ്യും വെച്ചു........... അമ്മേ.... ""!!!!!!!!!!!!!!!.........എന്റെ നടു പോയെ.... അടച്ച ശബ്ദത്തോടെ കിടന്നു കരഞ്ഞവർ നിലത്തു കിടന്നു ഞരുങ്ങി കണ്ണ് തുറന്നു...... തെറിച്ചു വന്നു തന്റെ മുകളിൽ കിടക്കുന്ന കുറുമ്പൻ.... """"അമ്മച്ചി പേടിക്കണ്ട ദേവൂട്ടന് ഒന്നും പറ്റിയില്ല സേഫ് ആയി അമ്മച്ചിടെ മേത്തു തന്നെ വന്നു വീണിട്ടുണ്ട്...... """"" എ.. എ.. എഴുനെൽക്കെടാ തെണ്ടീ.. "" വേദന കൊണ്ട് അവർ പുളയുമ്പോൾ സച്ചുവും കിച്ചുവും ഓടി വന്നു ആകാശിനെ പൊക്കി... അപ്പോഴേക്കും കുറുമ്പൻ ചാടി എഴുനേറ്റ് ദേഹത്തെ പൊടി തട്ടി...... എന്തെകിലും പറ്റിയോ തള്ളേ ... ""? അവരുടെ കൈയിൽ പിടിച്ചു മുകളിലേക് പൊന്തിച്ചു കിച്ചുവും ആകാശും .... ആകാശിന്റെ കൈയിൽ പിടിച്ചു നടുവ് വളച്ചു നിന്നു കൊണ്ട് കരഞ്ഞവർ..... ശബ്ദം എടുക്കാൻ പാട് പെട്ടു... എന്താടാ ശബ്ദം കേട്ടത്..... "" കുഞ്ഞനും കുഞ്ഞാപ്പുവും ഓടി വന്നു........ ഇവർ എന്താ ഇങ്ങനെ നില്കുന്നത്... "കുഞ്ഞാപ്പു സംശയത്തോടെ നോക്കി.....

ഇന്നത്തെ കോട്ട ആകാശേട്ടന്റെ വക ആയിരുന്നു... "" ബമ്പർ അല്ലെ അടിച്ചത്.... കുറുമ്പൻ മറ്റൊന്നും ശ്രദ്ധിക്കാതെ വണ്ടിയിലെ പൊടി തട്ടി കളഞ്ഞു.... ആദി.... "" വളഞ്ഞു നിന്നു കൊണ്ട് കൈ എടുത്തു വിളിച്ചവർ... "" ഇതിനെ ആ മുറിയിൽ എങ്ങാനും കൊണ്ട് ഇട് എത്ര കിട്ടിയാലും പഠിക്കില്ല... "" തള്ളേ നിങ്ങൾക് കിട്ടുന്നത് ഒന്നും പോരെ.... കുഞ്ഞൻ പല്ല് കടിക്കുമ്പോൾ ശോഭയും തങ്കുവും ഓടി വന്നു കഴിഞ്ഞിരുന്നു.... അയ്യോ എന്റെ മക്കളെ എന്തെങ്കിലും പറ്റിയൊ... ... "" കോകിലയുടെ നിൽപ് കണ്ടതും ശോഭയ്ക്ക് സഹിക്കാൻ ആയില്ല.. ഈ കൊച്ച് തുണി വിരിക്കാൻ പോയതല്ലേ ഇവൾ പിന്നെ എങ്ങനെ ഇവിടെ വന്നത്..... " തങ്കു സംശയത്തോടെ നോക്കി...... ന്യൂസ്‌ പിടിക്കാൻ പോയതാ അമ്മൂമ്മേ പണി പാളി.. "" കുറുമ്പൻ വിളിച്ചു പറയുമ്പോൾ പല്ല് കടിച്ചു അവർ... ഇവിടെ വന്നപ്പോൾ തൊട്ടു അതിന് കഷ്ടകാലം ആണ്‌.... ആ പൂജാരിയോട് പറഞ്ഞു ഒരു ചരട് കെട്ടിക്കണം.....നീ വാ കൊചേ നടുവിന് ചൂട് വച്ചു തരാം... ശോഭ അവളെ കൊണ്ട് പോകുമ്പോൾ കുറുമ്പൻ നഖം കടിച്ചു ......... ഈ സ്ളേഗം ഞാൻ നിർത്തി തരാം.. ""....അമ്മച്ചിയും ദുക്റാ അപ്പൂപ്പനും തമ്മിലുള്ള അവിഹിതതിന്റെ തിരകഥ രചിക്കാൻ സമയം ആയി......... 💠💠💠💠 തന്റെ കൈകളിൽ കിടക്കുന്ന കുഞ്ഞ്.... ""

അവന്റെ കഴുത്തിൽ കിടക്കുന്ന മണി പതിയെ തുള്ളി കളിക്കുന്നു അതിൽ നിന്നും വരുന്ന നാദത്തിനു ഒപ്പം അവൻ കൊലുന്നനെ ചിരിക്കുന്നുണ്ട്.. .......... വലം കൈയിലെ താളിയോല അത്‌ കുഞ്ഞന്റെ കൈകളിലേക് നേടിയതും എങ്ങു നിന്നോ ചീറി പാഞ്ഞു വന്ന വാൾ അവന്റെ കണ്ഠത്തിലെക്ക് ആഴ്ന്നിറങ്ങി....... ആ വാൾ തലയുടെ കൂർത്ത അറ്റം കഴുത്തിലെ മണി പൊട്ടിച്ചു താഴേക്കു ഇട്ടു............ തന്റെ മുൻപിൽ പിടഞ്ഞു തീരുന്ന കുഞ്ഞിനെ ഞെട്ടലോടെ നോക്കിയവൻ തല ഉയർത്തി...... ആ ഗ്രന്ധം കൈയിൽ അകപെടുത്തി അട്ടഹാസം മുഴക്കുന്ന ആറടി പൊക്കക്കാരൻ ജലന്ധരൻ .......... അമ്മേ...... """""" ഒരു നിലവിളിയോടെ നിലത്തേക്ക് വീണ കുഞ്ഞൻ ചാടി എഴുനേറ്റു... "" ലൈറ്റ് ഇട്ടു കട്ടിലിലേക് നോക്കി........ ദേവൂട്ട... "" മോനെ... കുഞ്ഞാപ്പുവിന്റെ നെഞ്ചിലേക് അവൻ എടുത്ത് വച്ച കാല്പാദം പതിയെ എടുത്തു മാറ്റി..... ആഹ്ഹ്.. "" അപ്പോഴും അവനിൽ നിന്നും കിതപ് ഉയർന്നു......അരയിൽ നിന്നും അയഞ്ഞ മുണ്ട് എടുത്ത് ഒന്ന് കൂടി ചുറ്റി.... ഇരു കൈകളും മുടിയിൽ കോർത്തു കട്ടിലിലെക്ക് ഇരുന്നു.......

ഭദ്രയുടെ കോൾ വന്നതും ഞെട്ടി നോക്കിയവൻ..... "" ഇവളെന്താ ഈ പാതിരാത്രി വിളിക്കുന്നത്.... സംശയത്തോടെ ഫോൺ ചെവിയിലേക്ക് വച്ചവൻ...... ആദിയേട്ടാ.... "" ജാനിയേച്ചി പ്രസവിച്ചു...... നല്ല തക്കുടു മോൻ.... """ പെണ്ണിന്റെ ശബ്ദത്തിൽ ആവേശം നിറഞ്ഞു....... ങ്‌ഹേ.. """ ജാനി... ഇത്ര പെട്ടന്നോ.... "" മ്മ്മ്.. "" ഇനി ഇരുപത്തി രണ്ട് ദിവസം കൂടി ഉണ്ടാരുന്നു... പക്ഷെ ചെക്കൻ ഇങ്ങു പൊന്നു.. അവനെ എന്നെ കാണാതെ ഇരിക്കാൻ വയ്യ... കൊലുന്നനെ ചിരിച്ചു പെണ്ണ്.... പോടീ അവിടുന്ന്...... "" എന്റെ വാവയാ അവനെ ഞാൻ ആർക്കും തരില്ല... "" ആർക്കും വിട്ടു കൊടുക്കില്ല... "" അവസാനം പറഞ്ഞ വാക്കുകളിൽ കുറുമ്പിനൊപ്പം മറ്റൊരു ഭാവവും നിറഞ്ഞു...... ( തുടരും )

സ്വാമിയേ ശരണം അയ്യപ്പ.... """"""" അപ്പോൾ സാക്ഷാൽ ധർമ്മശാസ്താവ് വന്നിട്ടുണ്ട്........ ജാനകിയുടെ ഉദരത്തിലെ കുഞ്ഞ് ആരെന്ന് മനസിൽ ആയല്ലൊ.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story