ആദിശങ്കരൻ: ഭാഗം 64

adhishankaran

എഴുത്തുകാരി: മിഴിമോഹന

ആദിയേട്ടാ.... "" ജാനിയേച്ചി പ്രസവിച്ചു...... നല്ല തക്കുടു മോൻ.... """ പെണ്ണിന്റെ ശബ്ദത്തിൽ ആവേശം നിറഞ്ഞു....... ങ്‌ഹേ.. """ ജാനി... ഇത്ര പെട്ടന്നോ.... "" മ്മ്മ്.. "" ഇനി ഇരുപത്തി രണ്ട് ദിവസം കൂടി ഉണ്ടാരുന്നു... പക്ഷെ ചെക്കൻ ഇങ്ങു പൊന്നു.. അവനെ എന്നെ കാണാതെ ഇരിക്കാൻ വയ്യ... കൊലുന്നനെ ചിരിച്ചു പെണ്ണ്.... പോടീ അവിടുന്ന്...... "" എന്റെ വാവയാ അവനെ ഞാൻ ആർക്കും തരില്ല... "" ആർക്കും വിട്ടു കൊടുക്കില്ല... "" അവസാനം പറഞ്ഞ വാക്കുകളിൽ കുറുമ്പിനൊപ്പം മറ്റൊരു ഭാവവും നിറഞ്ഞു...... എടാ.... "" കേശു... എടാ... "" ജാനകി പ്രസവിച്ചു.... കുഞ്ഞാപ്പുവിനെ തട്ടി വിളിച്ചതും ചാടി എഴുനെറ്റവൻ ചുറ്റും നോക്കി....... എടാ... "" ഉറക്കത്തിൽ നിന്നുള്ള അവന്റെ പരാക്രമം കണ്ടതും കൈയിൽ ഒന്ന് കൊട്ടി കുഞ്ഞൻ.... ശങ്കു.. "" ഞാൻ ഒരു സ്വപ്നം കണ്ടു... " ഒരു കുഞ്ഞ് അവൻ എന്റെ നെഞ്ചിലെ ചൂടിലേക്ക് പറ്റിച്ചേർന്നു കിടന്നു ... "" പക്ഷെ ആ നിമിഷം അവനെ ആരോ എന്റെ നെഞ്ചിൽ നിന്നും വലിച്ചെടുക്കാൻ വന്നു.......ആ ""

ആ മൂപ്പൻ തെണ്ടിയുടെ മുഖം ആണ്‌ ഞാൻ കണ്ടത്... എന്നിട്ട്...? കുഞ്ഞൻ സംശയത്തോടെ നോക്കി... എന്നിട്ട് എന്ത് നീ എന്നെ അപ്പോഴേക്കും വിളിച്ചു അല്ലേൽ അവനെ ഞാൻ വലിച്ചു കീറിയേനെ... ആ പറഞ്ഞത് പോലെ ജാനകി പ്രസവിച്ചോ.... കുഞ്ഞാപ്പുവിന്റെ കണ്ണുകൾ തിളങ്ങി... മ്മ്മ്മ് "" ആൺകുഞ്ഞു..."" ഞാനും നീ കണ്ടത് പോലെ ഒരു സ്വപ്നം കണ്ടു... വല്ലാതെ ഭയം എന്നിലേക്കു വന്നു കുഞ്ഞൻ അവന്റെ തോളിലേക് പിടിച്ചു .... കേശു "" ജാനകിയുടെ കുഞ്ഞിന് അവന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ അവൻ ആരാ... "" അവന് എന്തോ ജന്മലക്ഷ്യം ഇല്ലേ.... ""അത്‌ അല്ലേ നമ്മൾ രണ്ടും ഒരേ സമയം ഒരേ പോലെ സ്വപ്നം കണ്ടത്......അതേ സമയം തന്നെ അവൻ ജന്മം കൊണ്ടും കഴിഞ്ഞു..... കുഞ്ഞൻ അത്‌ പറയുമ്പോൾ കുഞ്ഞാപ്പു സംശയത്തോടെ നോക്കി... അതേടാ കേശു ... "" നമ്മൾ പൂർത്തി ആക്കേണ്ട കർമ്മത്തിൽ അവന് നല്ലൊരു പങ്കുണ്ട്... "" അവന്റ ജന്മം അവർ ഭയക്കുന്നു ജലന്ദരനും കോകിലയും അത്‌ കൊണ്ട് അല്ലേ നന്ദേട്ടനെ തിരിച്ചു അറിഞ്ഞ നിമിഷം അയാളും അവളും അദ്ദേഹത്തെ കൊല്ലാൻ നോക്കിയത്....... സ്വാമിഅച്ചന്റെ ( കുറുമൻ ) നിർദേശ പ്രകാരം ജാനകിയും നന്ദേട്ടനും ഒന്നായി എങ്കിൽ അത് ഈ കുഞ്ഞിന്റെ ജന്മം മുൻപിൽ കണ്ട് അല്ലേ......

അവർ ഒന്നായാൽ മാത്രമേ കോകിലയെ നശിപ്പിക്കാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞതിന് അർത്ഥം ആണ്‌ ഇന്ന് ജന്മം കൊണ്ടവൻ........ """ കുഞ്ഞൻ കട്ടിലിൽ നിന്നും എഴുനേറ്റു പുറത്തേക് നടന്നു.... ( Part 43 പറയുന്നുണ്ട് ജാനകിയോട് കുറുമൻ നന്ദനോട് ഉള്ള പ്രണയതാൽ അവർ ഒന്നാകണം എങ്കിൽ മാത്രമേ കോകിലായുടെ നാശം സംഭവിക്കൂ എന്ന് ) അമ്മ... "" ഉറങ്ങിയില്ലേ.. കുഞ്ഞൻ മുറിയിൽ വരുമ്പോൾ വീണ കണ്ണുകൾ ഇറുകെ അടച്ചു ഹെഡ്‌റെസ്റ്റിലേക് തല വച്ചിരുപ്പുണ്ട്...... ആഹ്ഹ്.... "" ഇല്ല...ചെറിയ ചിരിയോടെ കണ്ണ് തുറന്നവളുടെ മടിയിലേക് തല വെച്ചവൻ കിടന്നു ... "" ഭദ്ര വിളിച്ചു ജാനകി... "" അറിഞ്ഞു... "" അവനെ പൂർത്തി ആക്കാതെ ആ മുടിയിഴകളിൽ മെല്ലെ തലോടി ആ അമ്മ... "" ഇന്നത്തെ ദിവസതിന്റെ പ്രത്യേകത അറിയുമോ കുഞ്ഞാ... "" മുടിയിൽ തഴുകുന്നവളുടെ മുഖത്തേക്ക് ആകാംഷയോടെ നോക്കി അവൻ.... ഫാല്ഗുണ മാസത്തിലെ ഉത്രം നക്ഷത്രം.... """ സാക്ഷാൽ ധർമ്മശാസ്‌താവിന്റെ ജന്മം നാൾ....""

കൂടെ ഉണ്ട് ആ ശക്തിയും... കുഞ്ഞന്റെ നെറ്റിയിൽ ചുംബിച്ചു വീണ.. അമ്മാ ... "" കുഞ്ഞന്റെ കണ്ണുകൾ തിളങ്ങി... "" താൻ കണ്ട സ്വപ്നത്തിലെ കുഞ്ഞിന്റെ കഴുത്തിലെ മണി... ""അത്‌ കിലുങ്ങുന്നതിനു ഒപ്പം കുലുങ്ങി ചിരിക്കുന്നവൻ.......... അപ്പോൾ... അപ്പോൾ ജാ.. ജാ... ജാനകിയുടെ കുഞ്ഞ്...... മ്മ്.. "" ഇനിയും ദിവസങ്ങൾ മുൻപിൽ കിടക്കുമ്പോൾ പ്രതീക്ഷിക്കാതെ ഈ ദിവസം തന്നെ കടന്നു വന്നവൻ മറ്റാരും അല്ല കുഞ്ഞാ...... ശബരീശൻ ആണ്‌....... വീണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... അ... അ.. അച്ഛൻ... "" കുഞ്ഞൻ സംശയത്തോടെ നോക്കി... പൂജ മുറിയിൽ ഉണ്ട്... ""സാക്ഷാൽ മണികണ്ഠനെ മനസ് കൊണ്ട് വരവേൽക്കുന്നു...... 💠💠💠💠 ഇനിയും ദിവസങ്ങൾ മുൻപിൽ കിടക്കുമ്പോൾ എല്ലാവരെയും പേടിപ്പിച്ചു ചാടി ഇങ്ങു പോന്നല്ലേ കള്ളാ... ""..... ജാനകിയുടെ മുലഞ്ഞെട്ടിൽ നുണഞ്ഞു പാല് എടുക്കാൻ ശ്രമിക്കുന്നവന്റെ അമ്മയുടെ ഗർഭപത്രത്തിന്റെ മണം മാറാത്ത കുഞ്ഞ് തലയിൽ മെല്ലെ തലോടി മംഗള............. കുഞ്ഞേ... ""

ഉറയ്ക്കാത്ത ശിരസിൽ ഇങ്ങനെ പിടിക്കാതെ.. "" പ്രായം ചെന്ന സ്ത്രീ അകത്തേക്ക് വന്നു.... അവർക്ക് പിന്നാലെ രണ്ട് പരിചാരകർ വലിയ പാത്രത്തിൽ ചൂട് വെള്ളം ബാത്‌റൂമിൽ കൊണ്ട് വച്ചു........ ശ്ശി"" കഷായിച്ചു എങ്കിലും ഇങ്ങു വന്നല്ലോ...നേരാം വണ്ണം തിന്നാനും കുടിക്കാനും ഒന്നും കിട്ടാഞ്ഞിട്ട് തള്ള ക്ഷീണിചച്ചു കിടന്നത് അല്ലേ പിന്നെ എങ്ങനെ സുഖപ്രസവം നടക്കും..... ഇവിടെ ഗൗരി കുഞ്ഞിന്റെ രണ്ട് പേറും ഈ മംഗളകുഞ്ഞിന്റെ പേറും എല്ലാം നോക്കിയത് ഈ പാറുകുട്ടി അമ്മയാണ്..... "" പതം പറഞ്ഞു കയ്യിൽ ഇരുന്ന കഷായം ജാനകിക് നൽകി അവർ....... ചവർപ്പോടെ അത്‌ വലിച്ചു കുടിച്ചവൾ മംഗളയെ നോക്കി.... മംഗളമ്മേ നന്ദേട്ടൻ.. "" ആ.. "" നന്ദൻ നന്നായി പേടിച്ചു.... അത്‌ മാതിരി ബഹളം അല്ലായിരുന്നോ ഈ വയറ്റിൽ കിടന്നു ചെക്കൻ... "".... മംഗള അത്‌ പറഞ്ഞു കയ്യിലേക് കുഞ്ഞയ്യപ്പനെ വാങ്ങുമ്പോൾ ജാനകിയുടെ ഓർമ്മ പുറകോട്ടു പോയി....... 💠💠💠💠 കുളി കഴിഞ്ഞു താങ്ങി പിടിച്ച ഉദരവുമായി പുറത്തേക് വരുമ്പോൾ വീൽച്ചെയറിൽ ഇരുന്നു വായിക്കുന്ന പുസ്തകത്തിൽ നിന്നും തല ഉയർത്തി നോക്കി ഒന്ന് ചിരിച്ചു നന്ദൻ ...... മ്മ്.. "" എന്തെ നന്ദേട്ടാ എന്തെങ്കിലും വേണോ... "" മ്മ്മ്ഹ്ഹ്... "" വേണ്ട... ""

നേർത്ത ചിരിയോടെ തലയാട്ടി നന്ദൻ.... പിന്നെ എന്താ ഇങ്ങനെ നോക്കുന്നത്... "" നാണം കലർന്ന ചിരിയോടെ നിലക്കണ്ണാടിക് മുന്പിലേക് തിരിഞ്ഞു പെണ്ണ്...... ജാനി താഴെ വിശേഷാൽ പൂജ ഉണ്ടോ... " കുറച്ചു നേരം ആയി മനയ്ക്കുള്ളിൽ നിന്നും മണി ശബ്ദം കേൾക്കുന്നു നന്ദൻ പുസ്തകം മടക്കി ടേബിളിൽ വച്ചു.... ഉവ്വ്.. "" ഇന്ന് രാത്രി ഫാല്ഗുണ മാസത്തിലെ ഉത്രം നക്ഷത്രം തുടങ്ങുവാ.... സാക്ഷാൽ അയ്യപ്പന്റെ പിറന്നാൾ... "" ഇന്ന് ശബരിമലയിലും വിശേഷാൽ പൂജ ഉണ്ടെന്ന് പറഞ്ഞു ഭദ്രകുട്ടി ... ""ഇവിടെ പായസവും അടയും എല്ലാം ഒരുക്കുന്നുണ്ട് ചേട്ടച്ഛനും അപ്പുഅച്ഛനും ഉണ്ണി അച്ഛനും..... അതെയോ.. "" അങ്ങനെ ഒരു ചടങ് ആദ്യം കേള്കുക്കയാണല്ലോ... ഭഗവന്മാർക്കും പിറന്നാൾ ഉണ്ട് അല്ലേ.... നന്ദനിൽ കുസൃതി നിറഞ്ഞു.... മ്മ്... "" ഉണ്ട്...വറ്റി വരളുന്ന പമ്പനദിക്കു വേനൽ മഴ കുളിരു ഏകും അന്നേ ദിവസം അതാണ് പുറത്ത് പെയ്യുന്ന ഈ മഴ......... ജാനകി നിലണ്ണാടിയിൽ നോക്കി മുടി രണ്ടായി പകുത്തു...... ആരാ ഈ കഥ എല്ലാം പറഞ്ഞു തന്നത്... ""

നന്ദന്റ മുഖത്തു ആകാംഷ നിറഞ്ഞു... ഭദ്രക്കുട്ടി.... "" അവൾ കഥ പറയുമ്പോൾ ദേ ഇവിടെ ഒരാൾ എന്റെ ഉള്ളിൽ കിടന്നു ചവുട്ടും കുത്തും ആയിരുന്നു... കഥ ഇഷ്ടപെട്ടത് പോലെ """നിലക്കണ്ണാടിയിൽ നോക്കി വയറിൽ കൈകൾ പൊതിഞ്ഞു പിടിച്ചു ജാനകി... ഉവ്വോ... """പുറകിൽ നിന്നും ഉന്തി വന്ന വീൽചെയറിന്റെ പിടി കാലിൽ മുട്ടിയതും മെല്ലെതിരിഞ്ഞു പെണ്ണ് ......... ഇടം കയ്യാലെ ഇടുപ്പിൽ ചുറ്റി അവളെ തന്നിലേക്കു അടുപ്പിച്ചു നന്ദൻ... "" ഇതെന്താ എന്റെ നന്ദൻ മാഷിന് ഇന്ന് ശൃംഗാരം അല്പം കൂടുതൽ ആണല്ലോ.. "" ചെറു നനവ് തോന്നുന്ന മുടിയിൽ വിരൽ ഒടിച്ചു പെണ്ണ്..... നന്ദൻ ശൃംഗരിക്കുന്നത് എന്റെ പെണ്ണിനോടാ.. ""അറിയില്ല ജാനി രണ്ട് ദിവസം ആയി ഉറങ്ങുമ്പോൾ കണ്മുന്പിലേക് ഒരു കൊച്ചു കുറുമ്പൻ കടന്ന് വരുന്നു....അച്ഛനെ കാണാൻ ചെക്കനും കൊതി ആയി കാണും........ എനിക്കും കൊതി ആയി ... "" പ്രതീക്ഷിക്കാതെ വന്നു ചേർന്ന സൗഭാഗ്യം അല്ലേ എന്റെ വാവ...... "" അവളുടെ ഉദരത്തെ മൂടി കിടക്കുന്ന വേഷ്ടി അല്പം നീക്കി തന്റെ മുൻപിൽ ഉയർന്നു നിൽക്കുന്ന ഉദരത്തിൽ ചുണ്ടുകൾ അമർത്തി..... അപ്പോൾ ഞാനോ.. "" ചുണ്ട് കൂർപ്പിച്ചു കുശുമ്പ് കാണിച്ചു പെണ്ണ്...... നീ എന്റെ ദേവി അല്ലേ പെണ്ണേ.. നന്ദന്റെ ജാനകി.. ഏഹ്

"""അല്ലേ "" തന്റെ മടിയിലേക്ക് അവളെ ഇരുത്തുമ്പോൾ കൈകൾ കൊണ്ട് അത്‌ തടഞ്ഞവൾ.... നന്ദേട്ടാ... "എന്താ ഈ കാണിക്കുന്നത് വയ്യാത്ത കാലിലെക്ക് ആണോ എന്റെ ഭാരം എടുത്ത് വയ്ക്കുന്നത്....... ശാസനയോടെ അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു.... എന്റെ കാലിനു നല്ല മാറ്റം ഉണ്ട് ജാനി.. ""ദാ നോക്കിയേ വിരലുകൾ ചലിക്കുന്നത് നീ കണ്ടോ... "" ഇവിടെ നിന്നും എഴുനേറ്റിട്ടു വേണം പഴയ പോലെ കോളേജിൽ പോകാൻ.... നമുക്ക് ജീവിക്കണ്ടേ പെണ്ണേ.. "" ആദ്യം എന്റെ നന്ദൻ മാഷിന്റെ കാലുകൾക് ബലം വരട്ടെ.... എന്നിട്ട് ആകാം ബാക്കി എല്ലാം.... നന്ദന്റെ വലത്തേ കാൽ മെല്ലെ പൊന്തിച്ചവൾ കട്ടിലിലേക്ക് വച്ചു.... ചെറിയ ഓട്ടു പാത്രത്തിലെ പച്ച മരുന്ന് ആ കാലിലേക്ക് തള്ള വിരലാൽ ഉഴിഞ്ഞു.... സഞ്ജയൻ പറഞ്ഞു കൊടുത്ത ഞരമ്പിലും മർമ്മഭാഗങ്ങളിലും സൂക്ഷമതയോടെ മരുന്ന് ആലേപനം ചയ്യുന്നവളെ കൗതുകത്തോടെ നോക്കി ചിരിയോടെ ടേബിളിലേക്ക് കൈ നീട്ടി മടക്കി വെച്ച പുസ്തകം എടുക്കാൻ തുനിഞ്ഞതും അതിൽ ഇരുന്ന മരുന്ന് പാത്രം താഴേക്കു വീണു. ........ അയ്യോ ജാനി.. "" നന്ദൻ മിഴികൾ താഴെക് പായിച്ചു...... സാരമില്ല നന്ദേട്ടാ.. " ഇത് ഞാൻ തുടച്ചോളാം.. "" ഉദരത്തിൽ കൈ പൊത്തി മെല്ലെ താന്നു ആ പാത്രം എടുക്കാൻ ശ്രമിച്ചതും വയർ വിലങ്ങിയത് പോലെ മുകളിലോട്ടു പൊന്തി പെണ്ണ്.... നന്ദേട്ടാ... " ഇടത്തെ കൈ നന്ദന്റ കയ്യിൽ അമർന്നു..

""വേദന കൊണ്ട് പെണ്ണിന്റ നഖം അവന്റെ കയ്യിൽ ആഴത്തിൽ പതിഞ്ഞു........ ജാനി.. "" മോളേ.. "" വീൽചെയറിൽ ഇരുന്നവൻ അവളെ പിടിക്കാൻ ശ്രമിച്ചതും ഇരുവരും ഒരുമിച്ചു താഴേക്കു പതിച്ചു.......... താഴെ വഴുക്കി കിടക്കുന്ന മരുന്നിലേക്ക് അവളുടെ കാലുകളിൽ കൂടി രക്തം ഒഴുകി ഇറങ്ങി അതിലേക് ലയിച്ചു...... അത്‌ നന്ദനയും നനയിച്ചു...... നന്ദെ..... നന്ദെട്ടാ... കു....കുഞ്ഞ്... ഇറങ്ങി വരും പോലെ... "" ഞാ....ഞാ...ഞാൻ ചത്തു പോകും... നിലത്തു കിടന്നു ഉദരം ചേർത്ത് ചുരുണ്ടു കൂടുന്നവളെ കരഞ്ഞു കൊണ്ട് മുറുകെ പിടിച്ചവൻ...... ചേട്ടച്ഛ.. "" ചേച്ചിയമ്മേ... "" ഉറക്കെ വിളിക്കുമ്പോഴും മറിഞ്ഞു കിടക്കുന്ന വീൽച്ചെയർ നേരെ ആക്കാൻ പാഴ്ശ്രമം നടത്തി.........തന്നിലേക്കു ഒഴുകി വരുന്ന രക്തപുഴയ്ക്ക് ഒപ്പം ബോധം മറയുന്ന പെണ്ണിനെ ആണ്‌ അവൻ കാണുന്നത്........ ആരും ഇല്ലേ ഇവിടെ.... "" മഹാദേവ.......നന്ദന്റെ ശബ്ദം ഉയരുമ്പോഴും താഴെ ഉത്രം പൂജ നടന്നു കൊണ്ടിരുന്നു........ അതിലെ മണിയടി ശബ്ദത്തിലും മന്ത്രത്തിലും അവന്റെ ശബ്ദം അലിഞ്ഞു ചേർന്നു........ ഒടുക്കം നിലത്തെ രക്തത്തിൽ കൈ ഇട്ട് അടിച്ചു ഉറക്കെ വിളിച്ചവൻ.... അമ്മേ... "" മഹാമായേ.......... """ നന്ദേട്ടാ.... "" ആഹ്ഹ്ഹ്ഹ്ഹ്... ""

രക്തത്തിൽ നിന്നും കൈകൾ എടുത്തവൻ.......... ഭദ്രക്കുട്ടി..... "" മോളേ.... എന്റെ ജാനി... "" ആരേലും വിളിച്ചു കൊണ്ട് വായോ.... അവൻ പറഞ്ഞൊപ്പിക്കുമ്പോൾ ആ രക്തത്തെ പകപ്പോടെ നോക്കി പെണ്ണ് പുറത്തേക് ഓടി............. തിരികെ ഗൗരിയും മംഗളയും പാറുഅമ്മ ( വയറ്റാട്ടി ) ഹരികുട്ടനും മറ്റു പരികർമ്മികളും ഓടി വന്നു നന്ദനെ അവർ പുറത്ത് ഇറക്കി.... ജാനകിയെ കട്ടിലിലേക്ക് കിടത്തി..... പാറു അമ്മയ്ക്ക് ഒപ്പം മംഗളയും ഗൗരിയും അകത്തേക്കു കയറി....... ബോധം മറഞ്ഞു കിടക്കുന്നവളേ പതിയെ ഉണർതാൻ മൂക്കിൻ തുമ്പിലേക്ക് ചൂണ്ടു വിരലിൽ മരുന്ന് തേച്ച് വച്ചു കൊടുത്തു പാറുഅമ്മ..... പതിയെ ഞരക്കകത്തോടെ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചവൾ വീണ്ടും പഴയ പടി ആയി ....... ഇടിഞ്ഞു താഴേക്കു വന്ന വയറിൽ കൈ അമർത്തി അവർ..... "" ഗൗരി കുഞ്ഞേ തല പുറത്തേക് വന്നിട്ടുണ്ട് ഈ കുഞ്ഞിന് ഇച്ചിരി പോലും ശക്തി ഇല്ലല്ലോ... "" പാറുഅമ്മേ ആശൂത്രി കൊണ്ടൊണോ.. "" ഏട്ടൻ അറയിൽ നിന്നും പൂജ കഴിയാതെ ഇറങ്ങില്ല നമുക്ക് ഹരികുട്ടനെ കൊണ്ട് പോകാം.... ഗൗരി ജാനകിയുടെ ഉള്ളം കൈ തിരുമ്മി.... പറ്റില്ല കുഞ്ഞേ ഇത് അവിടെ വരെ എത്തില്ല... "" ഇതിനു പേറ്റു സമയം കിടക്കുന്നത് അല്ലേ ഉള്ളൂ......

ആ സ്ത്രീയിൽ ഉത്കണ്ഠ നിറഞ്ഞു... എന്റെ മഹാദേവ "" പരീക്ഷിക്കരുതേ പതിനാറാം വയസ് മുതൽ ഈ കൈകളിലൂടെ ഓരോ ജീവൻ പുതുലോകം കണ്ടു തുടങ്ങിയത് ആണ്‌... പക്ഷെ ഇന്നോളം എനിക്ക് സങ്കടം തന്നിട്ടില്ല രണ്ടും രണ്ട് പാത്രം ആക്കി തന്നിട്ടേ ഉള്ളൂ.... ഇവിടയും കാത്തോളണേ.......... തന്റെ കൈകൾ ആ ഉദരത്തിൽ ചേർത്തവർ മനമുരുകി വിളിക്കുമ്പോൾ കണ്ണുകൾ വലിച്ചു തുറന്നു ജാനകി..... മോളേ... "" പൊന്നു മോളേ """....ആ സ്ത്രീയുടെ കണ്ണ് നിറഞ്ഞൊഴുകി ഗൗരിയുടെയും മംഗളയുടെയും സഹായത്തോടെ ജാനകിക്ക് വേണ്ട നിർദേശം കൊടുത്തവർ.... ഹരിയേട്ടാ.. """" വീണ്ടും എനിക്ക് പരീക്ഷണം ആണോ... "" ഹരികുട്ടന്റെ വയറിലേക് തല വെച്ചവൻ ഏങ്ങൽ അടിക്കുമ്പോൾ ആശ്വാസം പോലെ ഒരു കൈ അവനെ മുറുകെ പിടിച്ചു.... അവളുടെ ഉള്ളം കൈയിലെ ചൂട് അവനിലേക് അരിച്ചിറങ്ങുമ്പോൾ അവന്റെ രക്തത്തിന്റ ചൂട് തന്നെ ആയിരുന്നു അതിന്.... സിദ്ധി... "" അവന്റെ നാവ് മന്ത്രിക്കുമ്പോഴും തിരിച്ചു അറിയാത്ത തന്റെ രക്തത്തിന്റെ സാമീപ്യം അവന്റ ഹൃദയത്തെ തണുപ്പിച്ചു.... കുഞ്ഞേച്ചിക്ക് ഒന്നും വരില്ല... "" ഒത്തിരി പരീക്ഷണങ്ങൾ നേരിട്ടത് അല്ലേ നിങ്ങൾ...

ഇനി ആ ഭഗവാൻ പരീക്ഷിക്കില്ല.. """ അവളുടെ കണ്ണുകളിലെ ആ തിളക്കം നോക്കി ഇരുന്നവൻ.... അവർക്ക് ഒപ്പം ഭദ്രയുടെ കണ്ണുകളും ഹൃദയവും തുടിച്ചു... ""..... അറക്കുള്ളിൽ നിന്നും ശങ്കനാദവും മണിയൊച്ചയും പുറത്തേക്ക് അലയടിച്ചു... എള്ള് തിരി നല്ലെണ്ണയിൽ മുക്കി ഏഴ് തന്ത്രികൾ ഏഴ് തട്ടത്തിലെ നാളികേരത്തിൽ കൊളുത്തി ധർമ്മശാസ്താവിന് നീലാഞ്ജനം തെളിച്ചു..... ......ഏഴ് താന്ത്രിമാരുടെ മന്ത്രജപം ഇങ്ങു തെക്കിനി വരെ ഉയർന്നു കേട്ടു........... "" ഭൂതനാഥാ സദാനന്ദ സർവ്വ ഭൂത ദയാപര ! രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമഃ സ്വാമിയേ ശരണമയ്യപ്പ """""..... ആാാ നിമിഷം അകത്തു നിന്നു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു കേട്ടു.......... സ്വാമിയേ ശരണമയ്യപ്പ """"".....സ്വാമിയേ ശരണമയ്യപ്പ """"".....സ്വാമിയേ ശരണമയ്യപ്പ """"".....അറയിൽ നിന്നും ഹരിഹരസുതന്റെ മന്ത്രം ഉയർന്നു വന്നതും അകത്തേക്ക് അലയടിക്കുന്ന കാറ്റിന് കർപ്പൂരവും നെയ്യും ഇഴചേർന്ന ഗന്ധം ആയിരുന്നു........ മംഗളയുടെ കയ്യിൽ പൊതിഞ്ഞു കൊണ്ട് പുറത്തേക് വന്ന കുഞ്ഞിനെ കണ്ടതും ഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... ""... ഞാൻ... ഞാൻ ആദിയേട്ടനെ വിളിച്ചു പറയട്ടെ... അവശത്തോടെ ഓടി പോയിരുന്നു പെണ്ണ്......

തളർന്നിരിക്കുന്നവന്റെ കയ്യിലേക് കുഞ്ഞിനെ കൊടുത്തു മംഗള.... "" എന്റെ ജാനി... " അവൾ... കൈയിലെ ഇരിക്കുന്ന കുഞ്ഞിന് ഒപ്പം കണ്ണുകൾ അകത്തേക്കു പോയി.... നല്ല ക്ഷീണം ഉണ്ട്..... ഒന്ന് മയങ്ങി... "" കുറച്ച് കഴിഞ്ഞു നന്ദനെ അവളുടെ അടുത്ത് കൊണ്ട് പോകാം...."" അവന്റ മുടിയിൽ തഴുകി മംഗള.... പൊതിഞ്ഞിരിക്കുന്ന വെള്ളതുണിയുടെ അറ്റം വായിൽ മുട്ടുമ്പോൾ അത്‌ ഞൊട്ടി നുണയാൻ ചുണ്ട് അടുപ്പിച്ചു കുഞ്ഞ് അയ്യൻ... അച്ഛന്റെ നെഞ്ചിലെ ചൂട് പറ്റി ചുറ്റും തെളിയുന്ന വെളിച്ചത്തെ കുഞ്ഞി കണ്ണ് വിടർത്തി നോക്കി...... നേരിയ വെള്ള പാടകൾ നിറഞ്ഞ അവന്റെ കുഞ്ഞ് നെറ്റിയിൽ ചുണ്ട് അമർത്തി നന്ദൻ.... അവന്റ കണ്ണുകൾ നിറഞ്ഞൊഴുകി..... അവനെ ഇങ്ങു താ നന്ദാ പാല് കുടിക്കാൻ ആണ്‌ ആ തുണി നുണയുന്നത്.... കുഞ്ഞിനേയും വാങ്ങി മംഗള അകത്തേക്കു കയറി വാതിൽ അടച്ചു.... 💠💠💠💠 സഞ്ജയൻ കുഞ്ഞേ..... "" പൂജ പൂർത്തി ആക്കി തട്ടം താഴെ വെച്ചവന്റെ അടുത്തേക് ചെന്നു മൂർത്തി.... ജാനകി കുഞ്ഞ് പ്രസവിച്ചു.... "" ഇവിടെ ഉത്രം പൂജ നടക്കുമ്പോൾ തെക്കിനിയിൽ കുഞ്ഞിന് ബുദ്ധിമുട്ട് തുടങ്ങി... ആൺകുഞ്ഞാണ്‌.... "" മൂർത്തി അത്‌ പറയുമ്പോൾ സഞയ്ന്റെ കണ്ണുകൾ വിടർന്നു.....

മുന്പിലെ പീഠത്തിൽ പ്രതിഷ്ഠിച്ച ശാസ്താവിന്റെ കുഞ്ഞു വിഗ്രഹത്തിലേക് പോയി അവന്റെ കണ്ണുകൾ...... കുറച്ചു മുൻപ് താൻ നൽകിയ നെയ്യഭിഷേകം ഭഗവാന്റെ ചുണ്ടിൽ കിനിഞ്ഞു നില്കുന്നു..... പാൽ ഞൊട്ടി നുണയുന്ന കുഞ്ഞിൽ നിന്നും ഒലിച്ചു വരുന്നത് പോലെ..... സ്വാമിയേ ശരണമയ്യപ്പ """"".....സ്വാമിയേ ശരണമയ്യപ്പ """"".....സ്വാമിയേ ശരണമയ്യപ്പ """"".....സ്വാമിയേ ശരണമയ്യപ്പ """""..... ഉറക്കെ ഉറക്കെ വിളിച്ചവൻ ആ പീഠത്തിന്റെ കാൽക്കലേക്ക് വീണു...... കുഞ്ഞേ.... "" മൂർത്തി അവന്റെ തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു..... എന്ത്‌ പുണ്യമാ ഇരികത്തൂർ മന ചെയ്തത്.... "" ഇരികത്തൂർ മനയുടെ ഹൃദയത്തിൽ സാക്ഷാൽ മണികണ്ഠ സ്വാമി ജന്മം കൊണ്ടിരിക്കുന്നു...... കലിയുഗവരധൻ സാക്ഷാൽ അയ്യൻ അയ്യപ്പ സ്വാമി..... സ്വാമിയേ ശരണമയ്യപ്പ """"".....സഞ്ജയൻ ഉറക്കെ വിളിക്കുമ്പോൾ കൂടെ ഉള്ളവരും ഏറ്റ് ചൊല്ലി...... സ്വാമിയേ ശരണമയ്യപ്പ """"".....സ്വാമിയേ ശരണമയ്യപ്പ """"".....സ്വാമിയേ ശരണമയ്യപ്പ """""..... (തുടരും )

NB::: ഇന്ന് വളരെ ചെറിയ part ആണ്‌ അറിയാം.... എനിക്ക് ഇന്ന് ബാക്കി എഴുതാൻ പറ്റുന്നില്ല..... മനസ് കൊണ്ട് ഞാൻ അയ്യപ്പനിൽ എത്തിയത് പോലെ.....സത്യത്തിൽ ശരീരവും മനസും മരവിച്ചു പോയി... ബാക്കി എഴുതാൻ പറ്റുന്നില്ല.... ഒരുപക്ഷെ ഇന്ന് മുഴുവൻ മനസ് അയ്യപ്പനിൽ തങ്ങി നില്കാൻ ആഗ്രഹിക്കുന്നത് കൊണ്ട് ആയിരിക്കും...... അങ്ങനെ എങ്കിൽ ഇന്ന് നമുക്ക് എല്ലാവർക്കും ഒരുമിച്ചു അദ്ദേഹത്തെ വിളിക്കാം കലിയുഗത്തിലെ ദോഷങ്ങൾ അകറ്റാൻ അയ്യപ്പനു അല്ലാതെ മറ്റാർക്കാണ് സാധിക്കുന്നത്..... സ്വാമിയേ ശരണമയ്യപ്പ """"".....സ്വാമിയേ ശരണമയ്യപ്പ """"".....സ്വാമിയേ ശരണമയ്യപ്പ """"".....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story