ആദിശങ്കരൻ: ഭാഗം 65

adhishankaran

എഴുത്തുകാരി: മിഴിമോഹന

സ്വാമിയേ ശരണമയ്യപ്പ """"".....സ്വാമിയേ ശരണമയ്യപ്പ """"".....സ്വാമിയേ ശരണമയ്യപ്പ """"".....സ്വാമിയേ ശരണമയ്യപ്പ """""..... ഉറക്കെ ഉറക്കെ വിളിച്ചവൻ ആ പീഠത്തിന്റെ കാൽക്കലേക്ക് വീണു...... കുഞ്ഞേ.... "" മൂർത്തി അവന്റെ തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു..... എന്ത്‌ പുണ്യമാ ഇരികത്തൂർ മന ചെയ്തത്.... "" ഇരികത്തൂർ മനയുടെ ഹൃദയത്തിൽ സാക്ഷാൽ മണികണ്ഠ സ്വാമി ജന്മം കൊണ്ടിരിക്കുന്നു...... കലിയുഗവരധൻ സാക്ഷാൽ അയ്യൻ അയ്യപ്പ സ്വാമി..... സ്വാമിയേ ശരണമയ്യപ്പ """"".....സഞ്ജയൻ ഉറക്കെ വിളിക്കുമ്പോൾ കൂടെ ഉള്ളവരും ഏറ്റ് ചൊല്ലി...... സ്വാമിയേ ശരണമയ്യപ്പ """"".....സ്വാമിയേ ശരണമയ്യപ്പ """"".....സ്വാമിയേ ശരണമയ്യപ്പ """""..... 💠💠💠💠 പുറത്തേ കനത്ത മഴയെ ഭേദിച്ച് കൊണ്ട് അകത്തേക്ക് കടന്നു വരുന്ന മിന്നൽ പിണരുകൾ... ശക്തമായ ഇടി മുഴക്കം ജാതവേദന്റെ വീടിനെയും പ്രകമ്പനം കൊള്ളിച്ചു..... പല മുറികളിൽ നിരത്തി വച്ചിരിക്കുന്ന ഓട്ടു പാത്രങ്ങൾ നിലത്തേക്ക് വീഴുന്ന ശബ്ദം......... "" ആ ശബ്ദങ്ങൾക് ഇടയിൽ ഉറങ്ങി കിടക്കുന്ന ജാതവേദന്റെ മനസ് അഞ്ഞൂറ് വർഷം മുൻപുള്ള ഇതേ രാത്രി ഫാല്ഗുണ മാസത്തിലേ ഉത്രം നക്ഷത്രത്തിലേക് പോയി.............

ഇരികത്തൂർ മനയിലെ അറയിൽ ഉത്രം പൂജ നടക്കുന്ന സമയം... "" പദ്മ"""""""... ദത്തനെ അന്വേഷിച്ചു നിരവയറും താങ്ങി പിടിച്ചുഭയത്തോടെ ഓടി വരുന്നവൾ.... മുൻപിൽ പുറം തിരിഞ്ഞു നിൽക്കുന്ന ചേന്നോത് കുറുപ്പിനെ കണ്ടതും ഒരു നിമിഷം നിന്നു.... കുറുപ്പച്ച.. "" ദത്തേട്ടനെ കണ്ടോ.. "" മനയിൽ ആകെ നോക്കി... പൂജയ്ക്ക് വിഷ്ണുവേട്ടന്റെ കൂടെ അറയിൽ കയറേണ്ടത് ആയിരുന്നു... പക്ഷെ..... അവളുടെ വാക്കുകളിൽ ഭയം നിറഞ്ഞു.... ഗ്ഗ്ഗ്റ്ർ .. """"കാർക്കിച്ചു കൊണ്ട് പുറം തിരിഞ്ഞവൻ... കരി എഴുതിയ കണ്ണുകൾ അത്‌ ചുറ്റും പടർന്നു കിടക്കുന്നു ..... ചെഞ്ചുവപ്പു അതിന് ചുറ്റും അലങ്കരിച്ചു.... "" കറുപ്പ് ചേലയുടെ മുകളിൽ ചുവന്ന പട്ടു ചുറ്റി..... അയാളുടെ നെഞ്ചിലൂടെ രക്‌തം താഴേക്കു ഒഴുകി........ മനയുടെ നടുകളത്തിലേക് ആഞ്ഞു തുപ്പുന്നവന്റെ ഭാവമാറ്റം സംശയത്തോടെ നോക്കുന്ന പെണ്ണ്....... എന്താ.. എന്താ കുറുപ്പച്ച ഇങ്ങനെ ഒരു ഭാവം... "" കണ്ണുകൾ അയാളിൽ മാത്രമായി തുള്ളി കളിച്ചു..... മ്മ്ഹ്ഹ് """"""

ശൈവ വൈഷ്ണവ ശക്തി ഇഴ ചേർന്ന താലി കഴുത്തിൽ അണിഞ്ഞവൾ... ഇനി നിനക്ക് ഇതിന്റെ ആവശ്യം ഇല്ല പദ്മ മോളേ ... "" കൊന്നു ഞാൻ അവനെ നിന്റെ ദത്തനെ.......... ഇനി ഈ കൈകൾ കൊണ്ട് തീരും നിന്റെ സഹോദരനും.... ഹഹഹഹ.... ദാ... ദാ.... ദാ "" ഈ കൈകൾ കൊണ്ട്...... നിന്നെയും കൊല്ലും ഞാൻ.... ചേന്നോത് കുറുപ്പ് എന്ന ജലന്ദരന്റെ കണ്ണുകളിൽ പ്രാകൃത ഭാവം നിറഞ്ഞു....... അയാളുടെ ഉള്ളം കൈയിൽ നിന്നും നിണം താഴേക്കു ഒലിച്ചു ഇറങ്ങുമ്പോൾ ഞെട്ടലോടെ നോക്കി നിൽക്കുന്ന പദ്മാ... നിമിഷ നേരങ്ങൾക് ഉള്ളിൽ അയാളുടെ കാൽ അവളുടെ ഉദരത്തിലേക് പതിച്ചു....... പുറകോട്ടു പോകുന്നവളുടെ കഴുത്തിൽ നിന്നും ആ താലി പൊട്ടിച്ചെടുക്കുമ്പോൾ കാലിൽ കൂടി ഒഴുക്കുന്ന രക്തത്തിനൊപ്പം പുറത്തേക് വന്നു ചാപിള്ള.... "" തറയിൽ കിടന്നു ജീവന് വേണ്ടി പിടയുന്നവളെയും അവളുടെ തുടയിടുക്കിൽ നിന്നും പുറത്തേക് വന്ന ജീവൻ നിലച്ച ശിശുവിനെയും അയാൾ വന്യമായ ആവേശത്തോടെ നോക്കി.......................... !!!!!!!!!!!!!!!!

സ്വപ്നത്തിന്റെ ദിശ മാറി വന്നതും ജാതവേദൻ കട്ടിലിൽ കിടന്നു ശിരസു ഇട്ടു ഇളക്കാൻ തുടങ്ങി..... പതിയെ പതിയെ ജീവൻ വച്ചു വരുന്ന ആ കുരുന്ന്... !!ഉയർന്നു വരുന്ന ആ കുരുന്നിന്റെ ഭാവം മാറി വന്നു അവിടെ മനുഷ്യ കുഞ്ഞിന്റെ സ്ഥാനം വൻപുലി കയ്യടക്കി... "" ഘോരമായ ശബ്ദത്തോടെ മുന്പോട്ട് ആഞ്ഞ പുലിയുടെ വലത്തേ കാൽ അയാളുടെ മുഖം ആന്തി എടുത്തതും..... ആാാ... "" !!!!!! മുഖത്തെ അടിച്ച മിന്നൽ വെളിച്ചത്തിൽ കട്ടിലിൽ നിന്നും ചാടി എഴുനേറ്റു ജാതവേദൻ.... """" വേനല്മഴയിലും ഇടിയും മിന്നലുമോ... ""? അസംഭവ്യം... കാലം തെറ്റിക്കുന്ന ഈ കാലാവസ്ഥ വ്യതിയാനം വരാൻ പോകുന്ന ദുരന്തത്തിന്റെ ദുഃസൂചനയോ............ "" ചാടി എഴുന്നെറ്റയാൾ ശക്തമായി വാതിൽ കൊട്ടി തുറന്നു പുറത്തേക് ഇറങ്ങി...................... എന്താണ് ഞാൻ കണ്ട സ്വപ്നത്തിനു അർത്ഥം... ""പദ്മയുടെ ഉള്ളിലെ ശിശു "" ശൈവ വൈഷ്‌ണവ ശക്തി കൂടിച്ചേർന്നവൻ അവൻ ജന്മം കൊണ്ടു എന്നോ.......... ഇല്ല.. ഇന്നേ ദിവസം അവൻ ജന്മം കൊള്ളില്ല എന്ന ഉറപ്പ് ഒന്നും അറിയാത്ത ആ പാവം കിളവിയിൽ (വയറ്റാട്ടി ) നിന്നു ഞാൻ വാങ്ങിയത് ആണല്ലോ...... വയറ്റാട്ടിക്കും കണക്ക് തെറ്റിയോ......

അയാളുടെ കൈകൾ മുഖത്തേ വിയർപ് തുടയ്ക്കാൻ പോയതും എരിവ് വലിച്ചയാൾ കൈ പിൻവലിച്ചു......... മുഖത്ത് നിന്നും പൊടിക്കുന്ന ചോര തുള്ളികൾ... ""വലത്തേ നഖങ്ങളിൽ പറ്റിച്ചേർന്നിരിക്കുന്ന തൊലി........... ആ സ്വപ്നത്തിലൂടെ എന്നിൽ രക്തം പൊടിച്ചവൻ ജന്മം കൊണ്ടു അല്ലേ............ ഇരു കൈകളും കട്ടിള പാടിയിലേക് ചേർത്തയാൾ നിന്നു..... ശ്കതമായ കാറ്റിൽ മുഖത്തേക് അരിച്ചു കയറുന്ന മഴ വെള്ളത്തിൽ മുഖത്തെ നീറ്റൽ അയാളുടെ പക ഊട്ടി ഉറപ്പിച്ചു...... വരാന്തയിലൂടെ അകത്തേക്ക് കടക്കുന്ന എറിച്ചിലിൽ കൂടി ഇരു കൈകൾ നെഞ്ചിലേക് കോർത്തു പിണച്ചു കൊണ്ട് അയാൾക് അരികിലേക്കു ഓടി വരുന്ന മൂപ്പൻ.....വരാന്തയിൽ കാൽ വഴുതാതെ ഇരിക്കാൻ ശ്രമിക്കുന്നുണ്ടു... തിരുമേനി... "" മൂപ്പൻ വിളിച്ചതും വലം കൈ ഉയർത്തി മൂപ്പനെ തടഞ്ഞു അയാൾ..... അവൻ ജന്മം കൊണ്ടു അല്ലേ... ""...... എന്റെ മുഖത്ത് രക്തം പൊടിച്ചു കൊണ്ടാണ് അവൻ ഭൂജാതൻ ആയത്.... ജനങ്ങൾ വാഴ്ത്തുന്ന ഭൂതനാഥൻ.... "" ജലന്ധരന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു...... ആാാ... "" ആ കുഞ്ഞിനെ അപായപ്പെടുത്തട്ടെ.. ""

മനയിൽ കടന്നു കൂടാൻ നമുക്ക് അല്ലേ കഴിയാത്തത് വിശ്വംഭരൻ വിചാരിച്ചാൽ ആ കുഞ്ഞിനെ അവിടെ നിന്നും നമ്മുടെ കൈയിൽ എത്തിക്കാൻ കഴിയില്ലേ....... മൂപ്പൻ മുഖത്തേക്ക് തെറിക്കുന്ന വെള്ളത്തുള്ളികൾ തട്ടി നീക്കി... കഴിയും പക്ഷെ അവനെ ബലി നൽകാൻ നമുക്ക് കഴിയില്ല കാരണം ഫാല്ഗുണ മാസത്തിൽ അവന്റെ ദേഹത്തു ഒന്ന് സ്പര്ശിക്കാന് പോലും നമുക്ക് കഴിയില്ല.... ""ജലന്ധരൻ അത്‌ പറയുമ്പോൾ സംശയത്തോടെ നോക്കി മൂപ്പൻ..... മൂപ്പ...."" മഹിഷി വധത്തിനു ശൈവ ശക്തിയിൽ വിഷ്ണുവിനു ജന്മം കൊണ്ടത് ആണ്‌ അവൻ ......മോഹിനി രൂപം പ്രാപിക്കുന്ന വിഷ്ണുവിന് തന്റെ എല്ലാ ശക്തിയും അതായത് സ്ത്രീത്വം മുഴുവൻ പകുത്തു നൽകി പരാശക്തി അത്‌ പറയുമ്പോൾ ജലന്ധരൻ പല്ലുകൾ കൂട്ടി കടിച്ചു.... ........"" അവന്റ പാല്മണം മാറും വരെ അതായത് ഫാല്ഗുണ മാസം തീരും വരെ അവളുടെ അദൃശ്യകരം അവനെ മൂടി........... ഇന്ന് ഭദ്രയുടെ രൂപത്തിൽ അവൾ അവിടെ ഉണ്ട്........ നമുക്ക് അവനെ ഒന്ന് സ്പർശിക്കാൻ പോലും കഴിയില്ല ഫാല്ഗുണ മാസം തീരും വരെ.... ജാതവേദന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.. തിരുമേനി വിഷ്ണുവർധൻ സ്വയം അറിഞ്ഞാലും കോകിലമ്മയുടെ കൈവശം ഉള്ള ആ ഗ്രന്ധം എവിടെ എന്ന് കണ്ടെത്താൻ കഴിയില്ല...

. "" അത്‌ അങ്ങേക്കയ്കും കോകിലാമ്മയ്ക്കും മാത്രം അറിയാവുന്ന രഹസ്യം അല്ലേ.... അത്‌ കോകിലമ്മയുടെ വായിൽ നിന്നും മറ്റൊരാൾ അറിഞ്ഞാൽ മാത്രമേ പുറത്ത് പോകൂ....... അപ്പോൾ പിന്നെ ഈ കുഞ്ഞിനെ നമ്മൾ ഭയക്കേണ്ടത് ഉണ്ടോ....... അവന്റെ ജന്മലക്ഷ്യം തന്നെ ആ ഗ്രന്ധത്തിലെ അക്ഷരങ്ങൾ ജീവൻ നൽകുക എന്ന് അല്ലേ.... ആ ഗ്രന്ധം എന്തായാലും ആദിശങ്കരന്റെ കയ്യിൽ വരില്ല.... അതിന് മുൻപ് തന്നെ കോകിലാമ്മ അവനെ സ്വന്തം ആക്കും ഞാൻ എന്റെ ഭദ്രയേയും..........മൂപ്പന്റെ ചുണ്ടിൽ ശൃങ്കാരം വിടർന്നതും ജാതവേദൻ ഉറക്കെ ചിരിച്ചു......... അതേ... """ അതാണ് എന്റെ ലക്ഷ്യം ഭദ്ര അവൾ നിനക്ക് സ്വന്തം ആയാൽ പിന്നെ ആദിശങ്കരൻ വെറും ജീവൻ ഉള്ള ജഡം മാത്രം ആകും..... കോകിലായുടെ ഉദരത്തിൽ അവന് ജനിക്കുന്ന മക്കൾ അവരെ മുൻനിർത്തി ഈ ലോകത്ത് അന്ധകാരം നിറയ്ക്കും ഞാൻ............ ഹഹഹഹ... ഹഹഹ... ഹഹഹഹഹ...........ഉറക്കെ ഉറക്കെ പൊട്ടി ചിരിച്ചു ജലന്ധരൻ...... 💠💠💠💠 നമുക്ക് പോകണ്ടേ രുദ്രേട്ട... ""

ഇരികത്തൂർ കുഞ്ഞിനെ കാണാൻ കൊതി ആകുന്നു.... "" ജാനകി വരച്ച ചിത്രങ്ങൾ നോക്കി നില്കുന്നവന്റെ അടുത്തേക് വന്നു വീണ...... പോകണം... "" ദാ ഒരു ഒരു മണിക്കൂർ കൂടി... "" മീശ കടിച്ചു ആ ചിത്രത്തിലേക് നോക്കി കൊണ്ട് തന്നെ ചോദിച്ചു ... "" പിള്ളേര് പോയോ..... മ്മ്മ്.. "" അല്ലങ്കിൽ തന്നെ ഈ അച്ഛന്റെ മോൻ അല്ലേ ഇരികത്തൂർ പോകാൻ കിട്ടുന്ന ഒരു ചാൻസ് കളയില്ല്ലോ..... "" അറയിൽ ഇറങ്ങാൻ ചെക്കന് വ്രതം ആണ്‌ തെറ്റിക്കാതെ ഇരുന്നാൽ മതി.... രുദ്രന്റെ ചൂണ്ടിൽ കുറുമ്പ് വിടർന്നു.... ശേ.. "" വഷളൻ... നിങ്ങളെ പോലെ അല്ല എന്റെ കുഞ്ഞ് അവനെ നല്ല കണ്ട്രോൾ ഉണ്ട്... "" കൈയിൽ മസിലിൽ മുറുകെ ഇടിച്ചു പെണ്ണ്.... അതേടി .. എനിക്ക് ലേശം കണ്ട്രോൾ കുറവാ.. "" അതെങ്ങനെ ഇങ്ങനെ വന്നു നിന്നാൽ അറയിൽ ഇറങ്ങാൻ ഉള്ള എന്റെ വ്രതം മുറിയില്ലേ പിന്നെ... ചെറു കാറ്റിൽ ഇളകി മാറുന്ന സാരിത്തുമ്പിലൂടെ തെളിഞ്ഞു കാണുന്ന വെണ്ണീറ് പോലത്തെ വയറിലേക് കണ്ണൊന്നു പായിച്ചവൻ...... ദേ.. "" മനുഷ്യ ഇവിടെ ആ ചെക്കന്മാരെ എല്ലാം നിയന്ത്രിക്കാൻ പാട് പെടുവാ ഞങ്ങൾ അതിന്റെ ഇടക് ഈ കിളവന്മാർക്കും ശൃങ്കാരം....

ചുണ്ടിൽ കപട പിണക്കത്തോടെ തിരിഞ്ഞതും അവളുടെ കണ്ണുകൾ മുന്പിലെ ജാനകിയുടെ ചിത്രത്തിൽ ഉടക്കി....... രുദ്രേട്ട... "" ഇത്... ഇത്... അവൾ ആ ചിത്രത്തിലേക് അത്ഭുതത്തോടെ നോക്കുന്നത് രുദ്രൻ ചെറു ചിരിയോടെ ശ്രദ്ധിച്ചു..... ഇരികത്തൂർ മനയോട് സാമ്യം തോന്നുന്ന ഒരു ഇല്ലം..... ഒറ്റ നോട്ടത്തിൽ അത്‌ ഇരികത്തൂർ മന ആണെന്നു തോന്നും.... കിഴക്ക് ഭാഗത്തു കൃത്യമായി കണക്കിൽ സ്ഥാപിച്ചിരിക്കുന്ന കാലഭൈരവന്റെ ശില്പം... അതിനെ പൂജിക്കുന്ന ചെറുപ്പക്കാരനിലേക് കണ്ണുകൾ പോയി.... തലയുടെ വലതു വശത്തെ കുടുമ...... മീശയുടെ അലങ്കാരം ഇല്ലാത്ത മുഖം അവന്റെ വലത്തേ കവിളിലെ കാക്കപുള്ളിയിലേക്ക് വീണയുടെ കണ്ണുകൾ പോയി..... ആ.....ആ... ആരവ്..... "" രുദ്രേട്ട ഇത് എന്റെ ആരു അല്ലേ..... മ്മ്മ്... ആരവ് എന്ന വിഷ്ണുവർധൻ... "" രുദ്രൻ കട്ടിലിലേക് വലത്തേ കൈ തലയിൽ കുത്തി കിടന്നു...... വാവേ നിനക്ക് അറിയാമല്ലോ ആരവ് ആണ്‌ ഇരികത്തൂർ മനയിലെ വിഷ്ണുവർധൻ എന്നാ സത്യം... "" സാക്ഷാൽ നാരായണന്റെ വരാഹ അവതാരം.... ഭൂമിദേവിക്ക് പതി ആകേണ്ടവൻ..... അത്‌ കൊണ്ട് അല്ലേ ആദ്യമായി അജിത്തിന്റെ കയ്യിൽ നിന്നും അവനെ നീ ഏറ്റു വാങ്ങിയത്.... ഓർക്കുന്നുണ്ടോ.... ""

അടുത്ത് ഇരുന്നവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചവൻ.... മ്മ്.. "" ഉണ്ട്.... സോനേച്ചിയെ ലേബർ റൂമിൽ കയറ്റിയപ്പോൾ രുദ്രേട്ടൻ ബ്ലഡ്‌ കൊടുത്തതും അത്‌ കണ്ട് ഞാൻ നിലവിളിച്ചു കരഞ്ഞതും എല്ലാം ഓർമ്മ ഉണ്ട്..... അന്ന് നീ എന്തിനാടി പൊട്ടി കരഞ്ഞത്...... "" രുദ്രൻ കുറുമ്പൊടെ നോക്കി.. അന്ന് എനിക്ക് അറിയില്ലാരുന്നു രക്തദാനം മഹാധാനം ആണെന്ന്.....പ്ലസ് ടു പഠിക്കുന്ന എനിക്ക് അത്രേം അല്ലേ ബുദ്ധി അല്ലേ ഉള്ളൂ... പെണ്ണ് ചുണ്ട് കൂർപ്പിച്ചതും പൊട്ടി ചിരിച്ചു രുദ്രൻ.... അല്ല രുദ്രേട്ട... "" ഈ ജാനകി അവൾ എങ്ങനെ ഈ ചിത്രം വരച്ചു... അവൾ ഇരികത്തൂർ മനയിൽ മുൻപ് വന്നിട്ടുണ്ടോ..... വീണ സംശയത്തോടെ ആ ചിത്രത്തിലേക് വീണ്ടും നോക്കി... മ്മ്ഹ.. "" ഇല്ല...... ഇത് അഞ്ഞൂറ് വർഷം മുൻപത്തെ ഇരിക്കത്തൂർ മന ആണ്‌...... ഒറ്റ നോട്ടത്തിൽ മനയുടെ ഛായ ഉണ്ടെങ്കിലും ഇപ്പോൾ നമ്മൾ കാണുന്നത് നിന്റെ സഹോദരൻ പുതുക്കി പണിത ഇരികത്തൂർ മന ആണ്‌.... ചന്തുവേട്ടനോ..? പെണ്ണ് കണ്ണ് കൂർപ്പിച്ചു... പോടീ പൊട്ടി നീ മണിവർണ്ണ ആയിരുന്ന കാലഘട്ടത്തിൽ മാനവേദൻ പുതുക്കി പണിത ഇരികത്തൂർ മനയാണ് നിലവിൽ ഉള്ളത് ...... അപ്പോൾ രുദ്രേട്ടൻ പറഞ്ഞു വരുന്നത് ഇത് അഞ്ഞൂറ് വർഷം മുൻപത്തെ ഇരികത്തൂർ മന ആണെന്നോ... ""

എങ്കിൽ ഒരു സംശയം...... വീണ എഴുനേറ്റ് ആ ചിത്രത്തിന് അടുത്തേക് ചെന്നു അതിലെ കിഴക്കു വശത്തെ കാലഭൈരവനിൽ വിരലുകൾ ഓടിച്ചു...... ഈ... ഈ കാലഭൈരവന്റെ ശില്പം കൃത്യമായി ആണെല്ലോ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്...... നമ്മൾ അതായത് മണിവർണ്ണയും സിദ്ധാർത്ഥനും ആയി ജന്മം കൊണ്ട നാളിൽ പോലും ഈ ശില്പം ഇരികത്തൂർ മനയുടെ ഏകദേശം തെക്കു വശത്തു ആയിരുന്നു എന്ന് അല്ലേ അറിവ് .... രുദ്രേട്ടൻ ആണ്‌ ജാതവേദനെ തളർത്തി കിടത്തി ഇതിന് കിഴക്ക് വശത് സ്ഥാനം നൽകിയത്..... നേർത്ത ചിരിയോടെ കട്ടിലിൽ ചമ്രം പിണഞ്ഞിരുന്നു കൈകൾ കൂട്ടി കെട്ടി അവളെ നോക്കി രുദ്രൻ.... വാവേ........സ്ഥാനം തെറ്റി സ്ഥാപിച്ച കാലഭൈരവന് ഉചിതമായ സ്ഥാനം ഞാൻ നൽകി.... ഇരിക്കത്തൂർ മനയുടെ കിഴക്കു വശത്തു.... അത്‌ എന്റെ നിയോഗം ആയിരുന്നു.......അപ്പോൾ ആരായിരുന്നു അത്‌ സ്ഥാനം തെറ്റി സ്ഥാപിച്ചത്...? ആരാണ് ഇരികത്തൂർ മനയുടെ ശാപം ആക്കിയത് കാലഭൈരവനെ....? .. രുദ്രൻ അത്‌ ചോദിക്കുമ്പോൾ സംശയത്തോടെ നോക്കി പെണ്ണ്... ഈ ചോദ്യങ്ങൾ നമ്മൾ ചിന്തിച്ചിട്ടുണ്ടോ....? ഇതിനു ഉത്തരം നമ്മൾ തേടി പോയിട്ടുണ്ടോ....?

ഇല്ല..... മാനവേദൻ എഴുതിയ ഗ്രന്ധത്തിൽ നിന്നും ലഭിച്ച തുച്ഛമായ അറിവ്..... സ്ഥാനം തെറ്റി സ്ഥാപിച്ച കാലഭൈരവനെ കൃത്യമായ സ്ഥാനത് കുടി ഇരുത്താൻ ഞാൻ വരും എന്ന അറിവ് മാത്രം...... അല്ലേ ആ ഗ്രന്ധത്തിൽ പരാമർശിച്ചത് .... മ്മ്മ്... "" അതേ രുദ്രേട്ട... "" അപ്പോൾ ആരാണ് സ്ഥാന ചലനം നൽകിയത്... "" അഞ്ഞൂറ് വർഷം മുൻപ് കൃത്യമായ സ്ഥാനം അലങ്കരിച്ചിരുന്നു എങ്കിൽ ആരാണ് ഇത് തെക്കു വശത്തേക്കു മാറ്റി സ്ഥാപിച്ചു മനയ്ക്കു ദോഷം വരുത്തിയത്..... വിഷ്ണു വർദ്ധൻ ആണോ...? വീണ സംശയത്തോടെ നോക്കി... ഒരിക്കലും അല്ല... അദ്ദേഹം പൂജിച്ചിരുന്ന വിഗ്രഹം ആണത്... "" നീ ആ ചിത്രത്തിലേക് നോക്കു എല്ലാവിധ ബഹുമതികൾ നൽകി ആണ്‌ അദ്ദേഹം ആ വിഗ്രഹം പൂജിക്കുന്നത്.. "" കാലഭൈരവന് വേണ്ട നേദ്യം പോലും കൃത്യമായി ഈ ചിത്രത്തിൽ ഉണ്ട്..... രുദ്രേട്ട.. " ഇതൊക്കെ ഈ കുട്ടി എങ്ങനെ വരച്ചു.... "" ജാനകി അവൾ... അവൾക്കു ഇത്മായി എന്ത്‌ ബന്ധം...... അവിടെ ആണ്‌ വാവേ നമ്മൾ അറിയാത്ത പല രഹസ്യങ്ങൾ ചുരുൾ അഴിയാൻ കിടക്കുന്നത്......

ജാനകി ഇരികത്തൂർ വരും മുൻപേ ആരവ് അവളെ സ്വപ്നത്തിൽ കണ്ടു... അവൾ ഗർഭം ധരിച്ചിരുന്നു എന്ന് സത്യം കുട്ടികൾ അറിയും മുൻപേ സ്വപ്നം പോലെ അത്‌ ആരവിനെ പുണർന്നു........ ജാനകിയെ കണ്ട നിമിഷം അവനിൽ വന്ന മാറ്റങ്ങൾ... അവൻ ജാനകിയിൽ കാണുന്നത് പദ്മാ എന്നാ പെൺകുട്ടിയെ ആണ്‌.... തിരികെ ജാനകിയും ആരവിനെ കണ്ട നിമിഷം മുതൽ അവളുടെ സ്വപ്നത്തിൽ നിറഞ്ഞു നിന്നവനെ തിരിച്ചറിഞ്ഞു......... അവൾ വരച്ചു ചേർക്കുന്ന വർണ്ണചിത്രങ്ങളിലെ ഒരു രൂപം ആരവ് ആണ്‌....രുദ്രൻ അത്‌ പറയുമ്പോൾ വീണയുടെ കണ്ണുകൾ ആ ചിത്രത്തിലെ വിഷ്ണുവർദ്ധനിലേക് പോയി.......ആ ചിത്രം കണ്ടാൽ ആരവ് അല്ല എന്ന് ആരും പറയില്ല........ അപ്പോൾ ജാനകിയും ആരവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ രുദ്രേട്ട... "" അറിയില്ല.. "" കാണണം.... അവർ ഒരുപക്ഷെ സഹോദരങ്ങൾ ആയിരിക്കാം അല്ലായിരിക്കാം .... ഒരുപക്ഷേ ജാനകി ഇരികത്തൂർ മനയിലെ ആരവ് സ്വപ്നം കാണുന്ന പദ്മ ആയിരിക്കാം.....

കാരണം നമ്മുടെ കുഞ്ഞാപ്പുവിനോട് അവൾ പറഞ്ഞു ജാനകിയുടെയും നന്ദന്റെയും വിവാഹത്തിന് തലേന്ന് അവൾ കണ്ട സ്വപ്നത്തിൽ താമര മൊട്ടു വിടർന്നു നിൽക്കുന്ന താലി നന്ദൻ അവളുടെ കഴുത്തിനെ ചാർത്തുന്നത് അവൾ കണ്ടു എന്ന് അതിന് ശേഷം ആ താലി തന്നെ അവളിൽ ചെന്നു ചേർന്നില്ലേ... "" അപ്പോൾ ഇവർക്ക് പിന്നിൽ മറ്റെന്തോ സംഭവ വികസനങ്ങൾ നടന്നിട്ടുണ്ട്.. ആ താലി അര്ഹതപെട്ടവളുടെ കൈയിൽ തന്നെ എത്തി ചേർന്നത്... അത്‌ മാത്രം അല്ല അവളിൽ സാക്ഷാൽ ധർമ്മശാസ്താവ് ജന്മം കൊണ്ടു എങ്കിൽ അതിന് പിന്നിലും ഒരു ലക്ഷ്യം കാണും വാവേ...... . രുദ്രൻ ദീർഘമായി ഒന്ന് നിശ്വസിച്ചു.. രുദ്രേട്ട പദ്മ എന്നാ കുട്ടിയെ കുറിച്ചു ഇരിക്കത്തൂർ ഒരു കേട്ടു കേഴ്‌വി പോലും ഇല്ലല്ലോ .... മ്മ്ഹ്ഹ് ഇല്ല... അങ്ങനെ ഒരു ബന്ധം ഒരു ഗ്രന്ധത്തിലും പറയുന്നില്ല..... ഒരുപക്ഷെ നമ്മൾ കണ്ടെത്തേണ്ട ആ ഗ്രന്ധത്തിൽ എല്ലാം കാണും......അതിന് ആരവ് വിഷ്ണുവർധൻ ആകണം....... അവന് ഓർമ്മ വരുകയാണെങ്കിൽ എല്ലാം അവന് പറയാൻ കഴിയായിരിക്കും അല്ലേ രുദ്രേട്ട...... വീണയുടെ കണ്ണുകൾ തിളങ്ങി... വിഢിത്തം പറയാതെ വാവേ..... "" സത്യഭാമ ആയി ജന്മം കൊണ്ട നിനക്കോ ഇന്ദുചൂഡൻ ആയി ജന്മം കൊണ്ട എനിക്കോ ആ ജന്മം ഓർമ്മ ഉണ്ടോ.....

ഗ്രന്ധങ്ങൾ വായിക്കുമ്പോൾ നമ്മളും നമ്മുടെ മനസും അതിലേക് ഇറങ്ങി ചെല്ലും...... അപ്പോൾ ഞാൻ ഇന്ദുചൂഡനും സിദ്ധാർത്ഥനും നീ സത്യഭാമയും മണിവർണ്ണയും ആയി മാറും..... മനസിന്റെ ചാപല്യം പോലെ ചില സാന്ദ്രൻഭങ്ങളിൽ ഉപബോധ മനസ് നമ്മളെ ആ കഴിഞ്ഞ ജന്മത്തിലേക് കൂട്ടി കൊണ്ട് പോകും........ അതിന് കാരണം ചില സന്ദർഭങ്ങൾ ആകാം ചില സംസാരങ്ങൾ ആകാം...... അല്ലെങ്കിൽ ചിലരെ കാണുമ്പോൾ തോന്നുന്ന പൂർവ്വ ജന്മം ബന്ധം പോലെ ആകാം...... ഉണ്ണിക്ക് സംഭവിച്ചതും അതാണ്.. "" ജലന്ധരന്റെ സാന്നിദ്യം ആണ്‌ അവന് ചില സമയങ്ങളിൽ ഓർമ്മപ്പെടുത്തൽ പോലെ വന്നത്...... കാലഭൈരവനിൽ കൈകൾ ചേർത്തപ്പോൾ അന്ന് അവൻ ബോധം മറഞ്ഞു വീഴുന്ന സന്ദർഭത്തിൽ ആ മുത്ത് എവിടെ എന്നത് അവന്റെ ഉപബോധ മനസ്സിൽ ഒരു സ്വപ്നം പോലെ ആണ്‌ വന്നത്... തിരികെ യാഥാർഥ്യത്തിൽ വരുമ്പോൾ ആ സ്വപ്നം മാത്രം ആണ്‌ അവന്റെ മനസ്സിൽ............ ജയദേവൻ എന്ന വ്യക്തിയുടെ ജീവിതം മുഴുവൻ ഉണ്ണികൃഷ്ണനിൽ വരില്ല......

ശ്രദ്ധയോടെ കേട്ടിരിക്കുന്നവളുടെ കൈകളിൽ പിടിച്ചു രുദ്രൻ നെഞ്ചിലേക്ക് ചേർത്തു.... വാവേ "" രുദ്രേട്ടന്റെ വാവാച്ചി.. "" അത്‌ പോലെ തന്നെ ആണ്‌ ആരവും വിഷ്ണുവർധൻ ആകുമ്പോൾ എല്ലാം ഒന്നും അവനിലേക് കടന്നു വരില്ല..... ചില സന്ദര്ഭങ്ങളോ വ്യക്തികളോ അവനിൽ ചെലുത്തുന്ന സ്വാധീനം ആണ്‌ അവന്റെ ഓർമ്മകൾ...... അത്‌ കൊണ്ട് ആണ്‌ ഒരു ഗ്രന്ദ രൂപത്തിൽ അതെല്ലാം നമുക്ക് മുൻപിൽ വെളിവാകുന്നത്...... രുദ്രേട്ട പിന്നെ അയാൾക് ഓർമ്മ ഉണ്ടല്ലോ നിങ്ങളുടെ മരുമോൾ ആ കോകിലയ്ക്കും....... അതെങ്ങനെ....? നീ ജന്മം കൊണ്ടത് ഈ ലോകം നിന്റെ കാൽകീഴിൽ കൊണ്ട് വരണം എന്നുള്ള ഉദ്ദേശ്യത്തോടെ ആണോ..? അല്ലല്ലോ....അതിന് വേണ്ടി ദുര്മന്ത്രവാദത്തിന്റെ ഏടുകൾ നീ സ്വന്തം ആക്കിയോ...? ഇല്ലല്ലോ.... പക്ഷെ അവർ അങ്ങനെ അല്ല...... ഇനി ഒരു ജന്മം കൈകൊള്ളുന്നതും എന്തിനെന്നു അറിഞ്ഞു കൊണ്ട് മരണം കൈവരിക്കുന്നവർ ആണ്‌... അവർക്ക് മരണം അല്ല വാവേ..... വെറും ശരീര മാറ്റം എന്ന് പറയാം........അവരുടെ മനസ് മരിക്കുന്നില്ല.......അധികാരഭ്രമത്തോടുള്ള അഭിനിവേശം........ അത്‌ ഉന്മൂലനം ചെയ്യാൻ ജന്മം കൊള്ളുന്നു നമ്മൾ താണ്ടേണ്ടത് നിരവധി പരീക്ഷങ്ങൾ ആണ്‌.......

മനസിൽ ആയോ.. മ്മ്മ്.. "" രുദ്രേട്ട അപ്പോൾ ആരുന് സ്വയം അറിയും മുൻപ് അയാൾ അവനെ തിരിച്ചു അറിഞ്ഞാലോ... ഏയ് ഒരിക്കലും അങ്ങനെ സംഭവിക്കില്ലലോ...സാക്ഷാൽ മഹാദേവന്റെ തിരു ജടയിലെ രുദ്രാക്ഷം തന്നെ അല്ലേ അവന്റെ രക്ഷക്കായി ഉള്ളത്...... വീണയുടെ കൈകൾ രുദ്രന്റെ ശിരസിൽ തലോടി.... ആരവിനെ ജാതവേദൻ തിരിച്ചറിഞ്ഞു കഴിഞ്ഞു വാവേ.... """ രുദ്രൻ അത്‌ പറയുമ്പോൾ ഞെട്ടലോടെ അവനെ നോക്കി അവൾ.... അതെങ്ങനെ സംഭവിക്കും... "" ആർക്കും ലഭിക്കാത്ത ഭാഗ്യം അല്ലേ അവന്റെ നെഞ്ചോരം ചേർന്നു കിടക്കുന്നത്... ജാതവേദനിൽ നിന്നും അവന്റെ മറ അല്ലേ ആ രുദ്രാക്ഷം.... വീണയുടെ കണ്ണുകൾ കൂർത്തു... അതേ.. "" പക്ഷെ അന്ന് ജാനകിയുടെ വിവാഹശേഷം ആരവിൽ നിന്നും അത്‌ നഷ്ടം ആയി വാവേ... ആ നിമിഷം മിന്നായം പോലെ എങ്കിലും അവൻ അയാളുടെ കണ്ണിൽ പെട്ടു കാണും.....അത് ഒരു നിമിത്തം ആയിരുന്നു വാവേ.... അല്ലങ്കിൽ ചന്തു സൈൻ ചെയ്ത ഫയൽ അന്ന് തന്നെ ആരുവിനു ആവശ്യം വന്നതും അതിനായി വന്നവൻ തിരികെ പോകാൻ നേരം വണ്ടിയുടെ ടയർ പഞ്ചർ ആകാനും..... പിന്നെ ഭദ്രയുടെ കമ്പ്യൂട്ടർ നിന്നും ഫാക്സ് അയച്ചു കൊടുത്തു...

അന്നേ ദിവസം അജിത്തിന്റെ ആഗ്രഹപ്രകാരം ഇരികത്തൂർ അവൻ നിന്നതും എല്ലാം ഒരു നിമിത്തം അല്ലേ...... "" അല്പം നേരം എങ്കിലും അവനിൽ നിന്നും വേർപെട്ട ആ രുദ്രാക്ഷം അത്‌ ചിലപ്പോൾ നല്ലതിന് ആകാം അല്ലങ്കിൽ......... രുദ്രൻ മീശ കടിച്ചതും ആ കയ്യിൽ പിടിച്ചു വീണ.... രുദ്രേട്ട.... "" ആരവിൽ മാത്രം ലയിച്ചു ചേരാൻ ഒരു പെണ്ണുണ്ട് ഈ വീട്ടിൽ എന്റെ മാളു... "" അവളുടെ കണ്ണുനീർ ഈ വീട്ടിൽ വീഴരുത്..... വൈധവ്യം അവളുടെ ജാതകത്തിൽ ഉണ്ട്......... വാവേ... "" രുദ്രന്റെ കണ്ണ് നിറഞ്ഞു വന്നു........ കർക്കിടകം കഴിഞ്ഞു വരുന്ന ചിങ്ങത്തിൽ ആരവിനു അവളെ കൊടുക്കണം ചിത്തുന് അല്ലിയും.... അജിത്തിനോട് സംസാരിക്കണം.... ഭൂമി ദേവി ഭർത്താവിന്റെ ആയുസ്സിന് വേണ്ടി കരഞ്ഞു വിളിച്ചാൽ വിളി കേൾക്കാതെ ഇരിക്കാൻ പറ്റുമോടി.... അവളുടെ പ്രാർത്ഥന ആയിരിക്കണം അവന്റ ആയുസ് അത്‌ മാത്രം ആണ്‌ അവന്റെ ആയുസ് തീരുമാനിക്കുന്നത് ......... അത്‌ തിരികെ നൽകാൻ നമ്മുടെ കുഞ്ഞന് കഴിയണം.... സ്വന്തം സഹോദരിയുടെ പ്രാർത്ഥന കേൾക്കാതെ ഇരിക്കാൻ അവന് കഴിയില്ല.......... രുദ്രൻ അത്‌ പറയുമ്പോൾ ആ നെഞ്ചിലേക്ക് കിടന്നു വീണ.... 💠💠💠💠💠

തന്റെ കൈയിൽ കിടക്കുന്ന പൊതിഞ്ഞ പഞ്ഞിക്കെട്ട് പോലത്തെ അയ്യന്റെ കുഞ്ഞു നെറ്റിയിൽ മൃദുവായി ചുംബിച്ചു കുഞ്ഞൻ........ രണ്ട് തുള്ളി കണ്ണുനീർ അവന്റെ ശിരസിൽ പതിക്കുമ്പോൾ ഉറക്കത്തിൽ എന്നപോലെ ആ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി വിടർന്നു......... ശങ്കു.... "" ഇങ്ങു താടാ അവനെ കുഞ്ഞാപ്പുവിന്റെ കൈകളിലേക് ചെല്ലുമ്പോൾ ഉറക്കത്തിൽ അവന്റെ മാറിടം ലക്ഷ്യം ആക്കി ഞൊട്ടി നുണഞ്ഞു കൊണ്ട് ചിണുങ്ങി കുഞ്ഞയ്യൻ... എടാ.. "പാല് തപ്പുന്നെടാ........ കുഞ്ഞാപ്പുവിൽ ചെറിയ നാണം വന്നതും കുഞ്ഞൻ ചിരി അടക്കി... കൊച്ചേട്ടന്റെ കണെക്ഷൻ തപ്പുവാ ഒഫിഷ്യൽ അമ്മ കൊച്ചേട്ടൻ അല്ലേ """" .... കുറുമ്പൻ നഖം കടിച്ചതും കിച്ചുവും സച്ചുവും ആകാശും ചിരി അടക്കാൻ പാട് പെട്ടു.... പോടാ... "" അവിടുന്ന്..... കുഞ്ഞാപ്പുവിനു വന്നു ചേരുന്ന നാണത്തെ എല്ലവരും നോക്കി നിന്നു.... അവന്റ ദേഹത്തെ ചൂടിനെ അമ്മയുടെ ആ ചൂടിനെ പറ്റിച്ചേർന്നു കിടക്കുന്ന കുഞ്ഞയ്യൻ.....ഇടക് ഇടക് ചുണ്ടുകൾ കൊണ്ട് ഞൊട്ടി നുണഞ്ഞു ...... ( തുടരും )

NB ":::: രുദ്രവീണയിൽ പറഞ്ഞിട്ടുണ്ട് കാലഭൈരവന്റ് ശില്പം സ്ഥാനം തെറ്റി സ്ഥപിച്ചത് അത്‌ രുദ്രൻ ആണ്‌ കിഴക്കു വശത്തു സ്ഥാനം കണ്ടത്...... ഓർക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു.... ജാനകിയുടെ ചിത്രത്തിൽ അഞ്ഞൂറ് വർഷം മുൻപ് അത്‌ ആ കൃത്യമായ സ്ഥാനത് ആയിരുന്നു അപ്പോൾ ആരാണ് അത്‌ മാറ്റി സ്ഥാപിച്ചത് അത്‌ എല്ലാം നാമുക് പുറകെ അറിയാം... എല്ലാം ഒരു നൂലിൽ കോർത്ത മുത്ത് പോലെ ആണ്‌ ധൃതി പിടിക്കണ്ട ആ അറിവിലേക്ക് എല്ലാം നമ്മൾ എത്തി ചേരും.................. ആരൊക്കെയോ ചോദിച്ചു ആരാവിനു ഓർമ്മ വന്നാൽ ആ ഗ്രന്ധത്തിൽ ഉള്ളത് പറഞ്ഞു കൊടുത്താൽ പോരെ എന്ന്... അതിനുള്ള മറുപടി ഈ പാർട്ടിൽ ഉണ്ട്... ചില സന്ദര്ഭാങ്ങൾ സ്വപ്നങ്ങൾ മാത്രം ആണ്‌ ഈ ജന്മം അവർക്ക് കൂട്ടായി വരുന്നത്...... അല്ലാതെ പൂർണ്ണമായ ഓർമ്മകൾ വന്നാൽ അവർ മനുഷ്യൻ എന്ന് പറയുന്നതിൽ അർത്ഥം ഇല്ല...... നന്മയ്ക്കു വേണ്ടി കല്ലും മുള്ളും താണ്ടണം.... ഉണ്ണിയും ജയദേവൻ ആകുമ്പോൾ ബോധം പോയവനിൽ ആ സന്ദര്ഭം ഒരു സ്വപ്നം പോലെ ആണ്‌ ഞാൻ പറഞ്ഞത്..... പൂർണ്ണമായും ജയദേവന്റ ഓർമ്മകൾ ഇല്ല.... മണിവർണ്ണ എന്നാ ഗ്രന്ധത്തിലൂടെ ഉള്ള അറിവ് ഉള്ളൂ..... അപ്പോൾ ആരവ് വിഷ്ണുവർധൻ ആയാലും ചില ഓർമ്മകൾ കിട്ടൂ... ബാക്കി ആ ഗ്രന്ഥത്തിൽ ആണ്‌ ആ സംശയം തീര്ന്നു എന്ന് വിശ്വസിക്കുന്നു........ 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story