ആദിശങ്കരൻ: ഭാഗം 66

adhishankaran

എഴുത്തുകാരി: മിഴിമോഹന

തന്റെ കൈയിൽ കിടക്കുന്ന പൊതിഞ്ഞ പഞ്ഞിക്കെട്ട് പോലത്തെ അയ്യന്റെ കുഞ്ഞു നെറ്റിയിൽ മൃദുവായി ചുംബിച്ചു കുഞ്ഞൻ........ രണ്ട് തുള്ളി കണ്ണുനീർ അവന്റെ ശിരസിൽ പതിക്കുമ്പോൾ ഉറക്കത്തിൽ എന്നപോലെ ആ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി വിടർന്നു........... ശങ്കു.... "" ഇങ്ങു താടാ അവനെ കുഞ്ഞാപ്പുവിന്റെ കൈകളിലേക് ചെല്ലുമ്പോൾ ഉറക്കത്തിൽ അവന്റെ മാറിടം ലക്ഷ്യം ആക്കി ഞൊട്ടി നുണഞ്ഞു കൊണ്ട് ചിണുങ്ങി കുഞ്ഞയ്യൻ... എടാ.. "പാല് തപ്പുന്നെടാ........ കുഞ്ഞാപ്പുവിൽ ചെറിയ നാണം വന്നതും കുഞ്ഞൻ ചിരി അടക്കി... കൊച്ചേട്ടന്റെ കണെക്ഷൻ തപ്പുവാ ഒഫിഷ്യൽ അമ്മ കൊച്ചേട്ടൻ അല്ലേ """" .... കുറുമ്പൻ നഖം കടിച്ചതും കിച്ചുവും സച്ചുവും ആകാശും ചിരി അടക്കാൻ പാട് പെട്ടു..... പോടാ... "" അവിടുന്ന്..... കുഞ്ഞാപ്പുവിനു വന്നു ചേരുന്ന നാണത്തെ എല്ലവരും നോക്കി നിന്നു.... അവന്റ ദേഹത്തെ ചൂടിനെ അമ്മയുടെ ആ ചൂടിനെ പറ്റിച്ചേർന്നു കിടക്കുന്ന കുഞ്ഞയ്യൻ.....ഇടക് ഇടക് ചുണ്ടുകൾ കൊണ്ട് ഞൊട്ടി നുണഞ്ഞു ...... ഒഫിഷ്യൽ അമ്മയോ.. "".

.. കുറുമ്പൻറ് വാക്ക് കേട്ടതും നഖം കടിച്ചു ആകാശ്...... അതേ വല്യേട്ടൻ അച്ഛൻ.. കൊച്ചേട്ടൻ അമ്മ... ഞാനും താനും ചേട്ടന്മാർ .. എന്തെ തനിക് ബോധിചില്ലേ.... കുറുമ്പൻ പുരികം ചുളിച്ചു.. ങ്‌ഹേ... "" എന്താ..... എടൊ തനിക് ദാ ആ വീട്ടിൽ ഒന്ന് കേറി ചെല്ലാമോ.. " ഈ പൊട്ടൻകളി ഒന്ന് നിന്നേനെ അങ്ങേരെ കാണുമ്പോൾ എങ്കിലും.... ഇല്ലേൽ ആ മതിൽ കൂടി തള്ളി ഞാൻ തന്നെ താഴെ ഇടും..... കുറുമ്പൻ ഒരു കുത്ത് കൊടുത്തു ആകാശ്ശിനിട്ട്...... ആ സമയം കുഞ്ഞാപ്പുവിന്റെ കൈയിൽ ഇരുന്ന കുഞ്ഞയ്യന്റ മുടിയിൽ തഴുകുന്ന പെണ്ണിനെ കുറുമ്പൊടെ നോക്കി കുഞ്ഞൻ...... മ്മ്... "" ആരും കാണാതെ പുരികം ഉയർത്തി പെണ്ണ്.... മ്മ്ഹ്ഹ്... ""കുഞ്ഞൻ കണ്ണ് ചിമ്മി കാണിച്ചതും ഇരുവരുടെയും മുഖത്ത് ചെറു നാണം വിടർന്നു.... അച്ചോടാ.. "" പാല് കുചാൻ ഞ്ഞീ ഞ്ഞീ തപ്പുവാണോ കള്ള... "" മംഗള ഒരു ടർക്കി തോളിൽ ഇട്ട് അകത്തേക്ക് വരുമ്പോൾ കുഞ്ഞാപ്പുവിന്റെ മാറിടത്തിലേക് ചുണ്ടുകൾ ചേർത്ത് പനയ്ക്കുന്നുണ്ട് കുഞ്ഞയ്യപ്പൻ......... വിശക്കുന്നുണ്ട് അതാ ചിണുങ്ങുന്നത്..

"" ജാനകി... മോളേ.. "" ഉറക്കെ വിളിച്ചു കൊണ്ട് കുഞ്ഞിനെ കൈയിലേക്ക് വാങ്ങി മംഗള........അപ്പോഴേക്കും ബാത്രൂം തുറന്ന് പുറത്തേക്ക് വന്നു ജാനി..... കേട്ടോ മോളെ.. "" ആദ്യമായി വല്യൊത് ഞാൻ ചെല്ലുമ്പോൾ വീണകുഞ്ഞ് ദേ ഈ കുഞ്ഞനെ ഗർഭിണി ആണ്‌...""ഇവനെ കൈലേക് വാങ്ങിയപ്പോഴേക്കും കുഞ്ഞാപ്പു ഇങ്ങു വന്നു.... പിന്നെ ആർക്കും റസ്റ്റ്‌ എടുക്കേണ്ടി വന്നിട്ടില്ല... ദേ ഇപ്പോൾ അനന്തൂട്ടൻ ഒരു പ്രായം ചെന്നപ്പോൾ ഇവനും ഇങ്ങു വന്നു........ "" കുഞ്ഞിനെ കുളിച്ചു വന്ന ജാനകിയുടെ കയ്യിലേക് കൊടുത്തു അവർ.... കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും കൊഞ്ചിച്ചു കൊതി തീരും മുൻപേ എന്നെയും ചിത്രനേയും പിടിച്ചു അപ്പുവേട്ടന് കൊടുത്തു രുദ്രനും ഉണ്ണിയും കൂടി ... ചിരിയോടെ പറഞ്ഞു കൊണ്ട് കുഞ്ഞിന്റെ തുണി അടുക്കി മംഗള... "" ഇനി മക്കൾ എല്ലാം പുറത്ത് ഇറങ്ങിക്കെ കുഞ്ഞ് പാല് കുടിച്ചു അല്പം ഒന്ന് മയങ്ങട്ടെ.. "" ഇവിടെ നിൽക്കണ്ട.. നിൽക്കണ്ട... ഇറങ്ങിക്കോ.... അധികാരഭാവത്തിൽ ഒരു ഗ്ലാസിൽ കഷായവുമായി അകത്തേക്കു വന്നു പാറുഅമ്മ ( വയറ്റാട്ടി )....  പിന്നെ ഈ അമ്മൂമ്മേടെ പറച്ചിൽ കേട്ടാൽ തോന്നും നമ്മൾ ഏതാണ്ട് കട്ടെടുത്തു കുടിക്കും എന്ന്...ഞാനെ അഞ്ചു വയസ് വരെ കുടിച്ചതാ.....

കൊഞ്ഞനം കുത്തി കുറുമ്പൻ പുറത്ത് വന്നതും മുഖം വീർപ്പിച്ചു ... എന്താടാ ... "" കുഞ്ഞൻ സംശയത്തോടെ നോക്കുമ്പോൾ മുഖം ഒന്ന് കൂടി കുത്തി വീർപ്പിച്ചു കുറുമ്പൻ... മ്മ്മ്.. ""എന്തെ...? മുഖം ഒരു കൊട്ട ഉണ്ടല്ലോ... അല്ലേലും ഇളയ കുഞ്ഞ് വരുമ്പോൾ ഞാൻ ഔട്ട് ഓഫ് കവേർജ് ആകും എല്ലാവർക്കും ...... എന്താ നിനക്കും പാല് വേണോ ...? കുഞ്ഞൻ സംശയത്തോടെ കണ്ണ് തള്ളി.... അയ്യേ അത്‌ അല്ല....അവനെ എടുത്തത് പോലെ എന്നെ കൂടി എടുക്കുവോ... "" പണ്ട് വല്യേട്ടനും കൊച്ചേട്ടനും എന്നെ എടുത്തത് പോലെ... ചുണ്ട് കൂർപ്പിച്ചു പുറകെ ചെന്നു.... ഒരൊറ്റ ചവുട്ട് തന്നാൽ ഉണ്ടല്ലോ.. "" ഇപ്പോഴും കൊഞ്ചുന്നത് കണ്ടില്ലേ .. എന്നിട്ട് അവൻ പ്രേമിക്കാൻ ഇറങ്ങി തിരിചേക്കുന്നത് ... കുഞ്ഞാപ്പു ചിറഞ്ഞൊന്നു നോക്കി... ആ.....ആ...ആർക്ക് പ്രേ...പ്രേ... പ്രേമം....... ഉണ്ട കണ്ണ് ഉരുട്ടി കുറുമ്പൻ.... മോനെ കാള വാല് പൊക്കുമ്പോൾ അറിയാം...എന്തിനാണെന്ന്....കുഞ്ഞൻ മീശ കടിച്ചു എളിയിൽ കൈ കുത്തി നിന്നു.. അത്‌ അപ്പി ഇടാൻ അല്ലേ എനിക്കും അറിയാം.. "" കുറുമ്പൻ ചുണ്ട് പുളുത്തി..

എടെ ഒരുപാട് നന്മമരം ആകാതെ... "" എല്ലാം ഞങ്ങൾ അറിയുന്നുണ്ട് മോനെ.... കുഞ്ഞാപ്പു പറഞ്ഞതും കുറുമ്പൻ പല്ല് കടിച്ചു സച്ചുവിനെയും കിച്ചുവിനെയും നോക്കി... ഞങ്ങൾ ഒന്നും പറഞ്ഞില്ല....""കോറസ് പോലെ പറഞ്ഞു ഇരുവരും... എന്തൊരു ഒത്തൊരുമ രണ്ടിനും... ഉണ്ടക്കണ്ണു കൂർപ്പിച്ചു ചെക്കൻ..... അവരെ നോക്കണ്ട... "" ഞങ്ങള്ക് അറിയാത്ത കുഞ്ഞ് അല്ലല്ലോ നീ... ""കുഞ്ഞൻ ചിരിച്ചു കൊണ്ട് വലത്തേ കൈ ഭദ്രയുടെ തോളിലേക് ചെന്നതും കൈ പിൻവലിച്ചു....... ഓഹ്... "" വ്രതം..ആരും കാണാതെ പല്ലിറുകുമ്പോൾ പെണ്ണ് വാ പൊത്തി... 💠💠💠💠 കുളപ്പടവിൽ മാറി മാറി ഇരിക്കുന്ന കുഞ്ഞനും ഭദ്രയും... "" ഭദ്ര കുഞ്ഞന്റെ ഭാവം കണ്ടു ചിരി അടക്കി....... ഇളിക്കല്ലേ... "" വ്രതം ആയി പോയി അല്ലേൽ കാണാരുന്നു... "" ചുണ്ട് കോട്ടി അവൻ...... കാവിലെ പൂജ കഴിയട്ടെ മോളേ നിന്നെ ഞാൻ കാണിച്ചു തരാം.. നാക്കൊന്നു നീട്ടി കൊഞ്ഞനം കുത്തി പെണ്ണ്.... "" ഭദ്രേ... "" ആ കുഞ്ഞ് വന്നപ്പോൾ നിനക്ക് എന്താ തോന്നിയത്... കുഞ്ഞൻ അവളുടെ കണ്ണുകളിലേക് നോക്കി... ആദിയെട്ടാ...

"" അത്‌.. അത്‌.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... വാക്കുകളിൽ അത്ഭുതം നിറഞ്ഞു പെണ്ണ് മെല്ലെ എഴുനേറ്റ് അവന് അരികിലേക് ഇരുന്നു...... താഴെ ഉത്രം പൂജ നടക്കുമ്പോൾ എല്ലാവരും അവിടെ ആയിരുന്നു... നന്ദേട്ടനും ജാനിയേച്ചി ഒഴികെ.... അകത്തു നിന്നും ഹരിമാമ പകർത്തി തന്ന നേദ്യം കാലഭൈരവ മൂർത്തിയുടെ മുൻപിൽ അർപ്പിക്കാൻ പോയതാ ഞാൻ.... എന്നിട്ട്...? ഭദ്രയുടെ ഓർമ്മകൾ പുറകോട്ടു പോയി... 💠💠💠💠💠 """""ദേവരാജ സേവ്യമാന പാവനാംഘൃപങ്കജം വ്യാലയജ്ഞ സൂത്രമിന്ദുശേഖരം കൃപാകരം നാരദാദി യോഗിവൃന്ദ വന്ദിതം ദിഗംബരം കാശിക പുരാധി നാഥാ കാലഭൈരവം ഭജേ.. """ പതിനാറു തവണ ഉരുവിട്ടവൾ കാലഭൈരവന് അടി പ്രദിക്ഷണം ചെയ്തു കൊണ്ട് അറിയിൽ നിന്നും പകർന്നു കിട്ടിയ നേദ്യം ആ വിഗ്രഹത്തിനു മുൻപിൽ അർപ്പിച്ചു... അപ്പോഴും അറയിൽ നിന്നും ഉത്രം പൂജയുടെ മന്ത്രജപം മാത്രം ഇരികത്തൂർ മനയിൽ ഉയര്ന്നു കേട്ടു... മറ്റൊരു ശബ്ദത്തിനു പോലും ഇഴ കീറി ചെല്ലാൻ വഴി കൊടുക്കാതെ അത്‌ ഉയർന്നു പൊങ്ങി.... ആ നിമിഷാര്ധങ്ങൾക് ഉള്ളിൽ പെയ്തു കൊണ്ടിരുന്ന ചെറു ചാറ്റൽ മഴ ഉഗ്രരൂപം പൂണ്ടു.....വീശ്‌ അടിക്കുന്ന കാറ്റിൽ മനയിലെ ഓരോ മണിയും കൂട്ടി മുട്ടി....

ആ മഴയിൽ കുതിർന്ന ഭദ്ര മനയുടെ അകത്തേക്കു കയറാൻ ഒരുങ്ങിയതും ശക്തമായ കാറ്റ് അവളെ പുറകോട്ടു വലിച്ചു വീണ്ടും പുറകിലേ കാലഭൈരവനിലേക്ക് വന്നു നിന്നവൾ....... അച്ഛേ..... """ ഉറക്കെ വിളിക്കുമ്പോഴും ആ മഴയിലും മന്ത്രത്തിലും അലിഞ്ഞു ഇല്ലാതെ ആയി അവളുടെ ശബ്ദം......വീണ്ടും വീണ്ടും അറയിലേക് പോകാൻ അവളെ അനുവദിക്കാതെ തടസം നിന്നു ആ കാറ്റ്....... മഹാദേവ.. "" എന്തിനാ എന്നെ ഭയപെടുത്തുന്നത് ഓർമ്മവെച്ചനാൾ മുതൽ ഈ ഭദ്ര കുട്ടി അല്ലേ അങ്ങേയ്ക്കു തിരി വയ്ക്കുന്നത്...... കാറ്റിൽ ആടി ഉലയുമ്പോഴും ഇരു കൈകൾ വിടർത്തി പ്രാര്ഥിക്കുന്നവളുടെ മുഖത്തെക്ക് മഴവെള്ളം ഒലിച്ചിറങ്ങി..........ശക്തമായ ഇടിയോടെ കാറ്റ് ആഞ്ഞു വീശ്ശി..... കാലങ്ങൾ ആയി കാലഭൈരവന്റെ വലത്തേ കയ്യിലെ മസിലിൽ കെട്ടി നിന്ന കുഞ്ഞ് മണി പൊട്ടി വിടർത്തി നിന്ന അവളുടെ കൈയിലേക് വീണു.... ആഹ്ഹ്.. "" മഹാദേവ ഒരു പിടപ്പോടെ പുറകോട്ടു മാറിയവൾ...... കൈയിൽ ഇരുന്ന മണിയിലേക് ഉറ്റു നോക്കി...... അമ്മേ... "" മഹാമായേ.... ""... പരാശക്തി.... "" ഉറക്കെ ഒരു നിലവിളി ആ കോരിച്ചൊരിയുന്ന മഴയെയും മന്ത്രത്തെയും ഭേദിച്ചവളുടെ കാതിലെക് പതിഞ്ഞതും കണ്ണുകൾ തെക്കിനിയിലേക്ക് പോയി...... നന്ദേട്ടാ... ""

കണ്ണുകൾ പിടച്ചതും അത്‌ വരെ അവളെ തടഞ്ഞ ശക്തിയിൽ നിന്നും വിമുക്ത ആയവൾ തെക്കിനിയിലേക് ഓടി.... അപ്പോഴും കുഞ്ഞ് മണികണ്ഠനുള്ള സമ്മാനം ആ അമ്മയുടെ കയ്യിൽ ആ അച്ഛൻ കൊടുത്തു വിട്ടത് മുറുകെ പിടിച്ചവൾ.......... 💠💠💠💠 ഭദ്രേ... "" അഹ്... ""ആദിയേട്ടാ...അവന്റ കൈത്തലം പതിഞ്ഞതും പിടച്ചവൾ നോക്കി....... ദേ... """"ഇത് കണ്ടോ... "" ധാവണി തുമ്പിൽ കെട്ടിയിട്ട കുഞ്ഞ് മണി ആവേശത്തോടെ അഴിച്ചവൾ അവനെ കാണിച്ചു......... മഹദേവൻ തന്നതാ... അവന് കൊടുക്കാൻ... ഞാൻ അച്ഛേ കാണിച്ചു അപ്പോൾ അച്ഛ പറഞ്ഞു ഇത് അവന് തന്നെ ഉള്ളതാ അവന്റെ നൂല് കെട്ടു സമയത്ത് അവന്റെ കഴുത്തിൽ ചെറിയ ചരടിൽ കോർത്തു ഞാൻ തന്നെ സമ്മാനിക്കാൻ.....ആവേശത്തോടെ പറയുന്നവളുടെ കണ്ണുകളിലെ തിളക്കം കൗതുകത്തോടെ നോക്കി കുഞ്ഞൻ.... ആദിയെട്ടാ... "" മഹാദേവന്റെ അനുഗ്രഹം ആവോളം ഉള്ള കുഞ്ഞാ അവൻ അല്ല എങ്കിൽ ഞാനും മനയ്ക്കുള്ളിലേക് കയറിയിരുന്നേൽ തെക്കിനിയിൽ കിടന്നു അവന്റെ ജീവൻ പോയേനെ കൂടെ ജാനിയേച്ചിയും....

പിന്നെ നന്ദേട്ടൻ ജീവിച്ചൊരുന്നിട്ട് കാര്യം ഉണ്ടോ...... സാക്ഷാൽ കാലഭൈരവൻ പിടിച്ചു നിർത്തിയതാ എന്നെ..... അല്ലങ്കിൽ ഞാൻ നന്ദേട്ടന്റെ ശബ്ദം കേൾക്കില്ലാരുന്നു...... പെണ്ണിന്റെ കണ്ണ് നിറഞ്ഞതും ആ കണ്ണുനീർ തള്ള വിരൽ കൊണ്ട് തുടച്ചവൻ..... അവളുടെ ഉള്ളം കയ്യിലെ മണി കൈയിൽ എടുത്തു.... """""""""""""""ഇത് നിന്റെ കൈയിൽ എത്തിയ നിമിഷം നിന്നിലെ അമ്മ ഉണർന്നു പെണ്ണേ... "" നീ നൽകിയ ശക്തി ആണ്‌ സാക്ഷാൽ നാരായണന് അയ്യന് ജന്മം നൽകാൻ കഴിഞ്ഞത്...ഒരു അർത്ഥത്തിൽ നീയും അമ്മ തന്നെ ആണ്‌ അവന്... """"""""" കുഞ്ഞന്റെ മിഴിനീർ പൊട്ടി ആ ഉറവ മണിയിലേക് വീണതും അവനെ തട്ടി വിളിച്ചവൾ.... എന്താ ആദിയേട്ടാ ആലോചിക്കുന്നത്.... "" മ്മ്ഹ.. "" ഒന്നും ഇല്ല......അല്ല പറഞ്ഞു പറഞ്ഞു എന്റെ മടിയിൽ കേറി ഇരുന്നല്ലോ പെണ്ണ്... അങ്ങോട്ട് നീങ്ങി ഇരിക്ക് പെണ്ണേ... "" മനുഷ്യൻ ഇവിടെ കണ്ട്രോൾ ചെയ്യന്നത് എങ്ങനെ എന്ന് എനിക്ക് മാത്രമേ അറിയൂ..... ""..മ്മ്മ്.. മാറിക്കോ മാറിക്കോ... കുറച്ചു വശത്തേക്കു സ്വയം നീങ്ങി കുഞ്ഞൻ...... ഓഹ്.. "

ഞാൻ ഇനി കണ്ട്രോൾ കളഞ്ഞു എന്ന് വേണ്ട... ഞാൻ പോവാ... എഴുനെറ്റവളുടെ കൈയിൽ പിടിച്ചു വീണ്ടും താഴേക്കു ഇരുത്തി അവൻ....... അതേ.. "" അങ്ങനെ പോവണ്ട... എന്റെ അടുത്ത് ഇരുന്നാൽ മതി..... ചുണ്ടിൽ കുസൃതി വിടർന്നു അവന്റെ...... 💠💠💠💠 ഉത്രം പൂജയുടെ ബാക്കി ഇളനീർ ഹരികുട്ടൻ കുറുമ്പനും കിച്ചുവിനും അനന്തനും ആകാശിനും പൊട്ടിച്ചു കൊടുത്തതും ... ""...... തന്റെ കൈയിലേക്ക് വെച്ച ഇളനീർ കൊണ്ട് കിഴക്ക് വശത്തെ വരാന്തയിലേക് ഓടി അനന്തൻ.... കേശുവേട്ട.. "" ഇന്നാ...... മുന്പിലെ പല്ല് പോയ മോണ കാട്ടി ചിരിച്ചവൻ.... കണ്ടോടാ... "" നിനക്ക് ഒന്നും ഇല്ലേലും എന്റെ കൊച്ചിന് ഉണ്ട് എന്നോട് സ്നേഹം.... "" കേശു അത്‌ വാങ്ങി അല്പം വായിലേക്ക് ഒഴിച്ചിട്ടു തരികെ അവന്റെ കൈയിൽ കൊടുത്തു.... അങ്ങനെ എന്റെ ഇളനീർ കുടിച്ചു ഇങ്ങേര് സ്നേഹം പങ്കിടണ്ട.... എടാ കുഞ്ഞ് ചെറുക്കാ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.... കുറുമ്പൻ വരാന്തയിലേക് ഇരുന്നു കൊണ്ട് അനന്തനെ മടിയിലേക്കു ഇരുത്തി...... പാവം പിടിച്ച നിന്നെ ചുരുട്ടി കെട്ടി അതിന്റെ മുകളിൽ കേറി കിടക്കുവല്ലേ ഭാര്യയും ഭർത്താവ് കൂടി.... ചോദിക്കട വാടക..... നീ എന്താ പുറം പോക്കോ....... ""

കുഞ്ഞനന്തന്റെ വയറ്റിൽ ഇക്കിളി ഇട്ടു കുറുമ്പൻ... എക്ക് വാടക വേണ്ട.. """ കരിനീല കണ്ണ് ചിമ്മി കൊണ്ട് കൊലുന്നനെ ചിരിച്ചു ആ നാഗാസ്രേഷ്ടൻ..... തന്റെ കുറുമ്പന്മാരുടെ കളി ചിരി നോക്കി ചിരിച്ചു കുഞ്ഞാപ്പു..... കൊച്ചേട്ട.. "" ദാ തെക്കിനിയിലേക് നോക്ക്യേ.... "" കുറുമ്പൻ പറഞ്ഞതും കുഞ്ഞാപപ്പുവിന്റെ കണ്ണുകൾ അവിടേക്കു പോയി... സിദ്ധി എടത്തി പാത്തും പതുങ്ങിയും ആകാശേട്ടനെ നോക്കുവാ... ""പാവം അതിന് അടുത്ത് വരാൻ പേടിയാ... ഇങ്ങേർക്ക് ഒരു പണികൊടുക്കണം... കുറുമ്പൻ താടി തിരുമ്മി... എടാ ""അവന്റെ ഉള്ളിൽ അവളോടുള്ള അമിത സ്നേഹം ആണ്‌... നിർവചിക്കാൻ ആവാത്ത പ്രണയം ആണ്‌ അവന് അവളോട്‌.... അവൻ സ്വയം അറിയുന്ന നിമിഷം ഓടി അവളിലേക് വരും...... കുഞ്ഞാപ്പു ഇടത്തെ കാലിലേക്കു കയറ്റി വെച്ച വലത്തെ കാലിന്റെ പാദം പതിയെ തിരുമ്മി... ഇനി എന്ന് ബോധം വീഴാനാ.. "" ഈ കൊച്ചിന് വരെ വീണു... "" കുറുമ്പൻ ചുണ്ട് പുളുത്തി.... അതിനുള്ള സമയം ആയി വരുന്നു മോനെ... "" സാക്ഷാൽ വിനായകൻ അവന്റെ കോപം അതിനെ തടുക്കാൻ മഹാദേവൻ പോലും കുറച്ചു കക്ഷയിക്കും..... കുഞ്ഞാപ്പു പറഞ്ഞു തീരും മുൻപ് മുറ്റത്ത് ഒരു കാർ വരുന്നത് കണ്ടു... എടാ.. "" രുദ്രച്ഛൻ വന്നു....

"" കുഞ്ഞാപ്പു എഴുനേറ്റു......രുദ്രനും ഉണ്ണിയും വീണയും ആവണിയും കാറിൽ നിന്നു ഇറങ്ങി...... രുദ്രച്ഛ... " കാറിൽ നിന്നും ഇറങ്ങുന്നവന് അടുത്തേക് ഓടി കുഞ്ഞനന്തൻ..... രുദ്രന്റെ നെഞ്ചിലേക് കേറി..... രുദ്രൻ ഒരു വലിയ പാക്കറ്റ് ചോക്ലേട്ട് അവന്റെ കൈയിലേക് കൊടുത്തു........ ദേ.. ""ഈ ചോക്ലേറ്റ് മുഴുവൻ കഴിച്ചു പല്ല് മുഴുവൻ ചീത്ത ആക്കരുത്.... ഇത് ആവശ്യം ഉള്ള പല്ല് ആണ്‌ കേട്ടോ കള്ളാ.... രുദ്രൻ അവന്റെ കവിളിൽ നോവിക്കാതെ കടിച്ചു.... ആർക്കോ പണി കൊടുക്കാൻ ഉള്ള സമയം ആയി... കുറുമ്പൻ പറഞ്ഞതും രുദ്രൻ കുസൃതിയോടെ അവനെ കണ്ണ് ചിമ്മി... എടാ കുഞ്ഞനും സച്ചുവും എവിടെ...? ചെറുക്കന് വ്രതം ആണ്‌.....ഉണ്ണി ഡിക്കിയിൽ നിന്നു കുറച്ച് കവർ പുറത്തേക് എടുത്തു...... ഉണ്ണിമാ പേടിക്കണ്ട വല്യേട്ടനെ ഞാൻ ഇപ്പോൾ വിളിച്ചോണ്ട് വരാം.. "" വ്രതം ആയത് കൊണ്ട് ധൈര്യം ആയിട്ട് പോകാം.... "" ഇന്നെങ്കിലും ആ ഭദ്രയ്ക്ക് സ്വയം ശ്വസിക്കാൻ പറ്റുവല്ലോ പല്ല് കടിച്ചു കുറുമ്പൻ ഉണ്ണി കേൾക്കാതെ പറഞ്ഞു .... എന്താടാ... "" ഉണ്ണി സംശയത്തോടെ നോക്കി.... "

" മ്‌ച്ചും ""ഒന്നും ഇല്ല.. "" ഭദ്രയുടെ കൂടെ പടവിൽ ഉണ്ട് വല്യേട്ടൻ ഞാൻ ഇപ്പോൾ വിളിച്ചോണ്ട് വരാം.... സച്ചുവോ.. "" ഉണ്ണി സംശയത്തോടെ നോക്കി..... കുഞ്ഞേട്ടനും ചിന്നുവും കാവിൽ ഉണ്ട് കാറ്റ് കൊള്ളാൻ പോയതാ.. "അവരെ മാത്രം വിളിച്ചോണ്ട് വരാൻ പറയരുത്... കുറുമ്പൻ പറഞ്ഞതും ഉണ്ണി സംശയത്തോടെ നോക്കി.... സച്ചുവേട്ടന് വ്രതം ഇല്ല... "" നുണക്കുഴി തെളിച്ചു കൊണ്ട് കുറുമ്പൻ ഓടിയതും ഉണ്ണി ഒരു ഞെട്ടലോടെ ആവണിയെ നോക്കി.... നിങ്ങടെ മോൻ അല്ലേ ആ ചെക്കൻ നാണം കെടുത്തും... "" ചുണ്ട് അമർത്തി പിടിച്ചവൾ അകത്തേക്കു കയറുമ്പോൾ അല്പം പിടപ്പോടെ മുകളിലേക്കു നോക്കി കുഞ്ഞനന്തൻ..... കത്തി നിൽക്കുന്ന സൂര്യനിലേക് വരുന്ന കരിനിഴൽ...... 💠💠💠💠 ഇരികത്തൂർ മനയിലെ കാവിലെ വലിയ അരയാലിന്റെ ചുവട്ടിൽ ഇരുന്നവൻ പതിയെ പെണ്ണിന്റ ചെറു വിരലിൽ പിടിച്ചതും പൊള്ളി പിടഞ്ഞവൾ കൈ പിൻവലിച്ചു.... ഞാൻ പോവാ... " സച്ചുവേട്ട..... ചാടി എഴുന്നെറ്റതും വലിച്ചു ദേഹത്തേക് ഇട്ടവളേ ഒരുമിച്ചു ആ തറയിലേക് വീഴുമ്പോൾ അവന്റെ ഷർട്ടിന്റെ കോളറിൽ മുറുകെ പിടിച്ചവൾ.... വിട് സച്ചുവേട്ട.. " ഇതിനാണോ എന്നെ വിളിച്ചോണ്ട് വന്നത്... "" ആ നെഞ്ചിൽ നിന്നും മെല്ലെ എഴുനേൽക്കാൻ ശ്രമിച്ചത് അരകെട്ടിലൂടെ കൈകൾ മുറുകുന്നത് അവൾ അറിഞ്ഞു........ എന്നും എന്നിൽ നിന്നും വഴുതി പോവല്ലേ നീ.. ""ഒരുമ്മ ചോദിച്ചാൽ പോലും നാണം...

ഇന്നേ എന്റെ ദിവസം ആണ്‌ പൊന്നു മോളേ... "" ഇടം കൈ കൊണ്ട് അവളെ ചുറ്റിപിടിച്ചു വലം കയ്യാലെ മൂക്കിൻ തുമ്പിൽ പിടിച്ചു ഉലക്കുമ്പോൾ നാസിക തുമ്പിലെ വെള്ളക്കൽ മൂക്കുത്തി സൂര്യനാൽ തന്നെ തിളങ്ങി..... ചുണ്ടുകൾ നെറ്റിത്തടത്തെ ചുംബിക്കുമ്പോൾ കണ്ണുകൾ ഇറുകെ അടച്ചു പെണ്ണ്...... താഴ്ന്നിരിക്കുന്ന അവളുടെ മുഖം ഇരു കൈകളിൽ കോരി എടുത്തു ...... ഇറുകെ അടച്ച കുഞ്ഞികണ്ണിലെ നിറഞ്ഞ പീലികൾ തുള്ളി കളിക്കുന്നത് കൗതുകത്തോടെ നോക്കിയവൻ...... ചിന്നു... "".... മ്മ്ഹ... "" പിടപ്പോടെ കണ്ണുകൾ തുറക്കുമ്പോൾ അവന്റെ നെഞ്ചിലെ താളത്തിൽ ഉയർന്നു പെണ്ണ്....പരസ്പരം മിഴികൾ ഉടക്കിയതും അവൾ കണ്ടു ദിശ തെറ്റി സഞ്ചരിക്കുന്ന അവന്റ കണ്ണുകൾ അത്‌ അവളുടെ അധരത്തിൽ വന്നു നിന്നതും ആ ചെഞ്ചുണ്ട് വിറകൊണ്ടു...... സച്ചുവിന്റെ ഇരു കൈകളും അവളുടെ മുടിയിഴകളെ കോർത്തു വലിച്ചു ആ മുഖം തന്നിലേക്കു അടുപ്പിച്ചു....നൂലിഴ അകലത്തിലെത്തിയ ചൊടികൾ പരസ്പരം കൂട്ടി മുട്ടിയതും ഇരുവരുടെയും കണ്ണുകൾ കൂമ്പി അടഞ്ഞു.......... ആവേശത്തോടെ അവളുടെ ചൊടികളിലെ തേൻ വലിച്ചെടുത്തു തുടങ്ങിയവൻ... വലം കൈ ധാവണി തുമ്പ് വകഞ്ഞു ഇടുപ്പിൽ അമർന്നു.... മ്മ്ഹ്ഹ്.. ""

ചെറു കുറുകലോടെ ഉയർന്നു പൊങ്ങി പെണ്ണ്.....അവനിൽ നിന്നും വേർപെട്ട ചുണ്ടിൽ ചോര കണങ്ങൾ വിയര്പിനൊപ്പം കൂടി കലർന്നു..... ചിന്നു.... ""..താടി തുമ്പിൽ പിടിച്ചു മെല്ലെ ഉയർത്തുമ്പോൾ ആ മിഴികൾ നന്നായി കലങ്ങി മറിഞ്ഞു....... നിനക്ക് ഇപ്പോഴും ഇന്നേ ഇഷ്ടം അല്ലേ ചിന്നു.. "" ഞാൻ തൊടുന്നത് നിനക്ക് ഇഷ്ടം അല്ലേ...ചെക്കന്റെ കണ്ണും നിറഞ്ഞു... ഇഷ്ടാണ്.. ഒത്തിരി ഒത്തിരി ഇഷ്ട്ടം.. '' സൂര്യൻ ഇല്ലങ്കിൽ ഈ ഞാൻ ഇല്ല... " എനിക്ക് നിഴൽ ഇല്ല.... പക്ഷെ പേടിയാ സച്ചുവേട്ട... അവൻ പേടിപ്പിക്കുന്നു പുറത്തോട്ടു നോക്കിയാൽ അവന്റ നിഴലനക്കം മാത്രമേ ഉള്ളൂ....... നാഗ... """"" സച്ചുവിന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു..... ചിന്നുവിന്റെ കൈകളിൽ അവൻ മുറുകെ പിടിച്ചു ...... ആ കൈകളിൽ കൈ കോർത്തിരുന്നവൻ... അനന്ത..... "" സച്ചുവിന്റെ നാവിൽ നിന്നും കേട്ടതും കണ്ണ് തുടച്ചു കൊണ്ട് അവന്റ തോളിൽ നിന്നും തല ഉയർത്തി ചിന്നു........ ചിന്നേച്ചി... "" ഓടി വന്നു അവളുടെ മടിയിലേക്കു ചാടി കയറി ആ കുഞ്ഞി കുറുമ്പൻ...... വഴക് പറയണ്ട.. " ഞാൻ സച്ചുവേട്ടൻ ഉള്ളത് കൊണ്ടാട്ടോ ഇവിടെ വന്നത്.... അവന്റ മൂക്കിൻ തുമ്പിൽ പിടിച്ചു പെണ്ണ്..... ഈ കാവിൽ വന്നു അവൻ ഞങ്ങളെ ഒന്നും ചെയ്യില്ല അനന്തുട്ടാ.... ... ""

സച്ചു പറഞ്ഞതും അവന്റെ ചുണ്ടിൽ കുഞ്ഞി കൈ വെച്ചവൻ മുകളിലോട്ടു കണ്ണുകൾ കാണിച്ചതും ഇരുവരും മുകളിലേക്കു നോക്കി........... വലിയ അരയാലിന്റെ മുകളിലതേ കൊമ്പിൽ നിന്നും ഉഗ്രവിഷം പുറത്തേക്ക് ചീറ്റി അവൻ വാലിലിൽ കോർത്തു താഴെക് തൂങ്ങി നില്കുന്നു ......... ആഹ്ഹ... "" ഞെട്ടലോടെ ചാടി എഴുനേറ്റു രണ്ട് പേരും.... സച്ചുവിന്റെ നെറുകും തല ലക്ഷ്യം ആക്കി അവൻ താഴ്ക് വന്നതും അനന്തനെ കണ്ടതും അതേ വേഗത്തിൽ മുകളിലേക്കു കയറി... ........... കുഞ്ഞേട്ടാ .... """കാവിൽ മാത്രം അവനെ എനിക്ക് വിലക്കാൻ എനിക്ക് കഴിയില്ല.... "" നാഗങ്ങൾക് സഞ്ചരിക്കാൻ ആണ്‌ കാവുകൾ... അവിടെ ദുഷ്ടനും ഉണ്ട് നല്ലവനും ഉണ്ട്.... ഇവിടെ വച്ചു അവൻ ദംശിച്ചാൽ അവന്റെ വിഷത്തിനു വീര്യം കൂടും....... കുഞ്ഞനന്തനിൽ വരുന്ന പക്വത നിറഞ്ഞ വാക്കുകൾ അത്ഭുതത്തോടെ കേട്ടു സച്ചു... അനന്തുട്ടാ കുഞ്ഞേട്ടന്റെ ദേഹത്തു അവൻ സ്പർശിക്കില്ല.... അവൻ പൊള്ളും.... ഇല്ല കുഞ്ഞേട്ട... "" ചിന്നേച്ചിയുടെ തണൽ ആണ്‌ അവന്റെ ശക്തി.... ആ തണൽ കുഞ്ഞേട്ടന്റെ തലയ്ക്കു മുകളിൽ ആണ്‌.. ആ തണൽ ലക്ഷ്യം വച്ചാണ് അവൻ വന്നത്........ ഈ സമയം അവന് കുഞ്ഞേട്ടന്റെ മൂർദ്ധാവിൽ ദംശിക്കാൻ കഴിഞ്ഞേനെ...... സച്ചുവേട്ട.... """

കണ്ണ് നിറച്ചു കൊണ്ട് സച്ചുവിനെ മുറുകെ പിടിക്കുമ്പോൾ സച്ചുവിന്റെ കയ്യും അവളെ പിടി മുറുക്കി..... അവന് തക്ക ശിക്ഷ നൽകി നാഗലോകത്തേക്ക് അവനെ തിരികെ വിടണം....... കുഞ്ഞനന്തൻ അത്‌ പറയുമ്പോൾ അവനെ വാരി എടുത്തു സച്ചു..... മുന്പോട്ട് നടക്കുമ്പോൾ അവന്റെ തോളിൽ കൂടി പുറകോട്ടു നോക്കി കുഞ്ഞനന്തൻ...... നാഗയുടെ കണ്ണുകളുമായി കൂട്ടി മുട്ടുമ്പോൾ അവന്റെ കണ്ണിലെ കരിനീല നിറം കൂടുതൽ തിളങ്ങി...... പുറത്തോട്ടു നീട്ടിയ നാവു രണ്ടായി മുറിഞ്ഞു നിന്നു..... കുഞ്ഞനന്തന്റെ നോട്ടത്തിൽ പറയാതെ പറഞ്ഞിരുന്നു ആദിശങ്കരനാൽ നാഗനുള്ള ശിക്ഷ പുറകെ ഉണ്ടന്ന്... . 💠💠💠💠💠 മോനെ... "" അജിത്തിന്റെ കൈത്തലം തോളിൽ പതിഞ്ഞതും തല ഉയർത്തി നോക്കി ആരവ്...... നീ.. "" നീ ഇന്നലെ കണ്ട സ്വ..സ്വ... സ്വപ്നം സത്യം ആണ്‌.... ആ കുട്ടി പ്രസവിച്ചു..... അച്ഛാ... "" ഒരു പിടച്ചിലോടെ ചാടി എഴുനെറ്റവൻ.... ദേഹം മുഴുവൻ വിറ കൊള്ളുന്നത് അജിത് സംശയത്തോടെ നോക്കി......

വലത്തെ കൈ കൊണ്ട് മുഖം തുടയ്ക്കുമ്പോൾ കൈകളിലേക് വരുന്ന മണം അതിന് ഒരു ഭ്രൂണത്തിന്റെ ചോരയൂടെ ഗന്ധം ആയിരുന്നു.... പക്ഷെ അത്‌ അവനിൽ അറപ്പ് സൃഷ്‌ടിച്ചില്ല പകരം നെഞ്ചകം ഒന്ന് വിങ്ങി........ കഴിഞ്ഞ രാത്രിയിലേക് പോകുന്ന തന്റെ മനസിന്‌ ഒപ്പം സഞ്ചരിച്ചു.. അവൻ.... 💠💠💠💠 പാതി ഉറക്കത്തിൽ കാതുകളിലേക് അലയടിച്ചു വരുന്ന മണിനാദം.... "" അത്‌ കൊണ്ട് ചെന്നു നിർത്തിയത് ഇരിക്കത്തൂർ മനയുടെ അറയിലും അവിടെ നിന്നും ഉയർന്നു വരുന്ന മന്ത്രം........ ആരവ് അറിയാതെ തന്നെ ഉറങ്ങി കിടക്കുന്ന അവന്റെ നാവിൽ നിറഞ്ഞു നിന്നു മന്ത്രങ്ങൾ ..... മന്ത്രം പഠിച്ചിട്ടില്ലാത്തവൻ അതേ ഉച്ഛാരണ ശുദ്ധിയോടെ അത് ചൊല്ലി.... ഓംഭൂതാധിപായവിദ്മഹേ ഭവപുത്രായ ധീമഹിതന്നഃശാസ്താ പ്രചോദയാത്’.. ഓം ഭൂതനാഥായവിദ്മഹേമഹാദേവായ ധീമഹിതന്നഃശാസ്താ പ്രചോദയാത്’......""""""" വീണ്ടും വീണ്ടും അലയടിക്കുന്ന മണിനാദതിന് ഒപ്പം ഉയർന്നു വരുന്ന കർപ്പൂര ആഴിയുടെ ഗന്ധവും പുകയും.... ആ പുകമറിക്കുള്ളിൽ തെളിഞ്ഞു വരുന്ന ശാസ്താവിന്റെ കുഞ്ഞ് വിഗ്രഹം.....അതിന് തൊട്ട് ചേർന്നു കേദർനാഥ്‌ന്റെ അമ്പിളിക്കലയിലെ മുത്ത്........

അതോടൊപ്പം അതിന് പൂജ ചെയുന്ന ചെറുപ്പക്കാരൻ അവന് തന്റെ തന്നെ മുഖം....... വിഷ്ണു ഏട്ടാ.. ""ഉറക്കെ ഒരു നിലവിളി കാതിലെക് കടന്നു വരുമ്പോൾ കൈയിലെ കർപ്പൂര ആഴി തെറിച്ചു താഴേക്കു വീണു...... അറയിൽ ആകെ പുക പടരുമ്പോൾ പുറത്തേക് ഇറങ്ങി ഓടിയവന്റെ കണ്മുൻപിൽ കിടക്കുന്ന പെൺകുട്ടി...... പദ്മാ......... """ മോളേ..... ഏട്ടാ... "" ഏട്ട ന്റെ.. ന്റെ... കുഞ്ഞ്.... കണ്ണുകൾ താഴേക്കു പതിക്കുമ്പോൾ വിറങ്ങലിച്ചു പോയവൻ.... പൊക്കിൾ കൊടി ചുറ്റി ചോരയിൽ കുളിച്ചു കിടക്കുന്ന ആൺകുഞ്ഞു....... അവനിലെ ജീവൻ നിലച്ചു പോയിരുന്നു....... രക്തത്തിൽ കുതിർന്ന കുഞ്ഞിനെ കൈയിലേക്ക് എടുത്തവൻ നിലവിളിച്ചു............. അച്ഛാ.......... "" ആ സ്വപ്നത്തെ ഭേദിച്ചവൻ പുറത്തേക് വന്നു........ ഞെട്ടലോടെ ചുറ്റും നോക്കി........ വീണ്ടും വീണ്ടും ജഗ്ഗിലെ വെള്ളം വായിലേക്ക് ഒഴിക്കുമ്പോൾ പദ്മാ എന്നാ ആ പേര് നാവിൽ മന്ത്രിച്ചു കൊണ്ടിരുന്നു...... 💠💠💠💠 അച്ഛാ... "" ഞാൻ പറഞ്ഞില്ലെ ആ പെൺകുട്ടി അവൾ എന്നും എന്റെ ഉറക്കം കെടുത്തുന്നു.... ആ മനയിൽ അവൾ വരും മുൻപേ അവളെ ഞാൻ കണ്ടു....... ഇന്നലെ എന്റെ സ്വപ്നത്തിലും അവൾ തന്നെ ആണ്‌ നിറഞ്ഞു നിന്നത്...........

"" എനിക്ക്... എനിക്ക് ആ മനയുമായി എന്തെങ്കിലും ബന്ധം ഉണ്ടോ... ""? ആ മന എന്നെ വീണ്ടും വീണ്ടും അവിടെക്ക് അടുപ്പിക്കും പോലെ......... ആ മുത്ത്.... "" അത്‌ എന്റെ സ്വപ്നത്തിലേക്ക് കടന്നു വരുന്നു.... എന്താ ഇതിനൊക്കെ അർത്ഥം...? അവന്റ കണ്ണുകൾ നാലുപാടും പാഞ്ഞു.... എനിക്ക് അറിയില്ല ആരൂ ഇതിനു അർത്ഥം.... ""പക്ഷെ ഒന്ന് അറിയാം രുദ്രൻ സർ എന്നിൽ നിന്നും എന്തോ മറച്ചു പിടിക്കുന്നുണ്ട്.......... അജിത് അവന് സമീപം ഇരുന്നു.... എന്ത്‌...? അവൻ സംശയത്തോടെ നോക്കി... ആരൂ... "" പണ്ട് കേദാർനാഥിൽ പോകാൻ നേരം നിന്റ അമ്മ ഒരു അന്യമതസ്ഥ ആണെന്ന ചിന്തയാൽ മാറി നിന്നപ്പോൾ.... സത്യത്തിൽ അത്‌ അവളുടെ വെറും ഭയം മാത്രം ആയിരുന്നു........ അന്ന് നീ എന്ന ആറു വയസുകാരൻ എന്റെ നെഞ്ചിൽ വീണു കരഞ്ഞു വാശി പിടിച്ചു....ചിത്രന് ഒപ്പം നിനക്കും പോകാൻ..... അന്ന് നീ എന്നോട് പറഞ്ഞത് എന്താണെന്നു അറിയുമോ..... """"" അച്ഛേ... "" ആ മുത്ത് കൊണ്ട് കൊടുക്കുന്നത് കാണാൻ എനിക്കും പോകണം... ""

ഞാൻ ചെന്നില്ല എങ്കിൽ കുഞ്ഞന് മുത്ത് അവിടെ വയ്ക്കാൻ കഴിയില്ല എന്ന്.... "" മ്മ്ഹ്ഹ്... "" അത്‌ കേട്ടു ഞാനും നിന്റെ അമ്മയും ഒരുപാട് ചിരിച്ചു... അവർക്ക് ഒപ്പം പോകാൻ ഉള്ള നിന്റ കുഞ്ഞ് കള്ളത്തരം ആയി തള്ളി കളഞ്ഞു.... പക്ഷെ കേദാർനാഥിൽ വച്ചു മുത്ത് കുഞ്ഞൻ ആ തൃപ്പാദങ്ങളിൽ അർപ്പിക്കുമ്പോൾ നീ മറ്റൊരാൾ ആയി മാറി....... നിന്റെ കണ്ണുകൾ തിളങ്ങി... "" ചന്ദ്രക്കലയിലെ മുത്ത് കണ്ടു വണങ്ങി എല്ലാവരും പിൻമാറുമ്പോഴും നീ മാത്രം ഏറെ നേരം അത്‌ നോക്കി നിന്നു......... അപ്പോഴും തിളക്കം കാണുമ്പോൾ ഒരു കൊച്ച് കുഞ്ഞിൽ ഉണ്ടായേക്കാവുന്ന വെറും ആകാംഷ ആയി മാത്രം എഴുതി തള്ളി............... പക്ഷെ നിന്റെ കഴുത്തിൽ ആ സന്യാസിവര്യൻ ഈ രുദ്രാക്ഷം ചാർത്തിയ ശേഷം ഇത് ഒരിക്കലും നിന്നിൽ നിന്നും അഴിയരുതെന്നു താക്കീത് ചെയ്ത നിമിഷം എന്നിൽ സംശയങ്ങൾ നിറഞ്ഞു.......... നിന്നിലെ മാറ്റവും അദ്ദേഹത്തിന്റെ പെരുമാറ്റവും ആയിരുന്നു അതിന് കാരണം .... പിന്നീട് രുദ്രൻ സാറിനോട് ഞാൻ അതേപ്പറ്റി ചോദിച്ചു... നീ ഒരിക്കലും വല്യൊതെ കുട്ടി അല്ല.... ഇരിക്കത്തൂർ മനയിലെ കുട്ടി അല്ല... അവർ ഒന്നും ആയി നിനക്ക് രക്തബണ്ഡം ഇല്ല പിന്നെ ഇതിനൊക്കെ എന്താണ് അർത്ഥം....?

അപ്പോൾ അദ്ദേഹം പറഞ്ഞു... "" എല്ലാ ബന്ധങ്ങൾക്കും രക്തബന്ധത്തിന്റെ മൂല്യം കൽപ്പിക്കാൻ കഴിയില്ല..... കാലം കടന്നു ചെല്ലുമ്പോൾ ചിലത് വെളിവാകും... അത്‌ രക്തബന്ധത്തേക്കാൾ അമൂല്യം ആയിരിക്കും എന്ന്..... പക്ഷെ അത്‌ വരെ ഒരു കാരണവശാലും ഈ രുദ്രാക്ഷം നിന്നിൽ നിന്നും അഴിയാൻ പാടില്ല എന്ന് താക്കീത് നൽകി അദ്ദേഹം...... അവന്റ നെഞ്ചിലെ രുദ്രാക്ഷം വലം കയ്യാലെ എടുത്തു അജിത്..... ഇല്ല... അച്ഛാ ഇത് എന്റെ കഴുത്തിൽ നിന്നും അഴിച്ചു കളയില്ല ഞാൻ...ഇത് എന്റെ നെഞ്ചോരം ചേരുമ്പോൾ കൂടെ മഹാദേവൻ ഉള്ളത് പോലെ ആണ്‌....... ആരവിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു..... ആരു.... "" വളരെ നേർമ്മയായുള്ളു അജിത്തിന്റെ വിളിയിൽ വാത്സല്യം നിറഞ്ഞു........ ആരവിന്റെ കണ്ണുകൾ അവനിലേക് പോയി..... അച്ഛൻ ഒരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ...? അജിത്തിന്റെ ആ ചോദ്യത്തെ സംശയത്തോടെ നോക്കി ആരവ്........ നിന്റെ മനസിൽ അരുതാത്ത ഒരു ആഗ്രഹം കൂട് കൂടിയിട്ടുണ്ട്... "" വേണ്ട മോനെ.... വല്യൊതെ കുട്ടിയെ മോഹിക്കാൻ ഉള്ള യോഗ്യത നമുക്ക് ഇല്ല.... നല്ലൊരു സൗഹൃദം അത്‌ മൂലം നഷ്ടം ആകരുത്...... അച്ഛാ... "" ഞാൻ.... അത്‌.. ആരവിന്റെ കണ്ണ് നിറഞ്ഞു.... അറിയാം.. " നിന്നിലെ ഓരോ മാറ്റവും എന്നോളം അറിഞ്ഞത് വേറെ ആരാണ്... "" മോഹിക്കാൻ അർഹത നമുക്ക് ഇല്ല മോനെ... " അവർ വല്യ ആൾക്കാർ ആണ്‌......... "" നമ്മളോ അച്ഛനും മോനും മാത്രം പറയാൻ ഒരു കുടുംബം ഉണ്ടോ.... ആ കുട്ടിക്കും നീ മോഹം നൽകരുത്............. ഒഴുകി വരുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അജിത് ഇറങ്ങി പോകുമ്പോൾ നിസ്സംഗത ആയിരുന്നു ആരവിൽ നിറഞ്ഞു നിന്നത്....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story