ആദിശങ്കരൻ: ഭാഗം 67

adhishankaran

എഴുത്തുകാരി: മിഴിമോഹന

നിന്റെ മനസിൽ അരുതാത്ത ഒരു ആഗ്രഹം കൂട് കൂടിയിട്ടുണ്ട്... "" വേണ്ട മോനെ.... വല്യൊതെ കുട്ടിയെ മോഹിക്കാൻ ഉള്ള യോഗ്യത നമുക്ക് ഇല്ല.... നല്ലൊരു സൗഹൃദം അത്‌ മൂലം നഷ്ടം ആകരുത്...... അച്ഛാ... "" ഞാൻ.... അത്‌.. ആരവിന്റെ കണ്ണ് നിറഞ്ഞു.... അറിയാം.. " നിന്നിലെ ഓരോ മാറ്റവും എന്നോളം അറിഞ്ഞത് വേറെ ആരാണ്... "" മോഹിക്കാൻ അർഹത നമുക്ക് ഇല്ല മോനെ... " അവർ വല്യ ആൾക്കാർ ആണ്‌......... "" നമ്മളോ അച്ഛനും മോനും മാത്രം പറയാൻ ഒരു കുടുംബം ഉണ്ടോ.... ആ കുട്ടിക്കും നീ മോഹം നൽകരുത്............. ഒഴുകി വരുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അജിത് ഇറങ്ങി പോകുമ്പോൾ നിസ്സംഗത ആയിരുന്നു ആരവിൽ നിറഞ്ഞു നിന്നത്....... 💠💠💠💠 രുദ്രനും ഉണ്ണിയും വീണയും ആവണിയും കുഞ്ഞയ്യന്റെ അടുത്തേക് വന്നതും കളഭവും കർപ്പൂരവം ഇഴചേർന്ന ഗന്ധം അവിടെ ആകെ പരന്നു...... ആഹ്ഹ്.. "" ഒരു നിമിഷം കണ്ണൊന്നു അടച്ചു രുദ്രൻ തന്നിലേക്കു കടന്നു വരുന്ന ആ ഗന്ധം ആവോളം നുകർന്നവൻ....... രുദ്രേട്ട...

"" ന... ന.. നമ്മുടെ കുഞ്ഞ്... "" അവനെ കൈയിലേക് വാരി എടുക്കുമ്പോൾ അവളിലെ അമ്മ ഉണർന്നു കഴിഞ്ഞിരുന്നു.... മാറിടം വിങ്ങി പൊട്ടും പോലെ തോന്നി വീണയ്ക്ക്..... എന്റെ... എന്റെ.. കൈയിൽ ഒന്ന് തരുവോ വാവേ... "" രുദ്രന്റെ കണ്ണുകളിലെ തിളക്കം നോക്കി നിന്നു ഉണ്ണിയും ആവണിയും...... അവനെ കൈയിലേക് ഏറ്റു വാങ്ങുമ്പോൾ രുദ്രന്റെ ഇരു കൈകളും ഒന്ന് വിറച്ചു........ ഉണ്ണി.. "" കണ്ടോ... കണ്ടോടാ..... രുദ്രൻ അത്‌ പറയുമ്പോൾ ആ കുഞ്ഞ് മൂർദ്ധാവിൽ നന്ദികേശൻ മെല്ലെ തലോടി.... രുദ്രന്റെ നെഞ്ചോരം ചേർന്നു കിടക്കുന്ന കുഞ്ഞയ്യന്റെ ചുണ്ടിൽ നിന്നും ഇളം ചൂട് തങ്ങി നിൽക്കുന്ന അമ്മിഞ്ഞപ്പാൽ പുറത്തേക് കിനിഞ്ഞു വന്നു.... "" പുറത്ത് നിന്നും കാലഭൈരവനെ തൊട്ടു ഉണർത്തി അകത്തേക്കു വീശുന്ന തെക്കൻ കാറ്റിൽ പുറകിലോട്ട് ചാഞ്ഞ രുദ്രന്റെ മുടിയിഴകളിൽ നേരിയ കഷണ്ടി തെളിഞ്ഞു ... ആ നിമിഷം രുദ്രന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി കൗതുകത്തോടെ നോക്കി വീണ.... അവന്റെ നെഞ്ചിൽ നിന്നും ഉയരുന്ന തുടിയുടെ താളം അറിഞ്ഞതും ഉറക്കത്തിലും ചെറു പുഞ്ചിരി അച്ഛനായി സമ്മാനിച്ചു കുഞ്ഞയ്യൻ...... എന്തിനാ നീ വന്നത്..? നിന്റെ ജന്മലക്ഷ്യം മനസ്സിൽ ആകുന്നില്ലലോ കുഞ്ഞേ.. ""

മണികണ്ഠൻ ഈ അച്ഛനെ തേടി വന്നു എങ്കിൽ നിന്റെ ജന്മനിയോഗം അത്‌ വളരെ വലുത് ആണല്ലോ മോനെ....... കുഞ്ഞയ്യൻറെ നെറുകയിൽ ചുണ്ടുകൾ രുദ്രൻ അമർത്തിയതും അവന്റെ ഇടത്തെ ചൂണ്ടു വിരലിൽ അയ്യന്റെ കുഞ്ഞ് വിരലുകൾ പിടി മുറുക്കി......"""""" പുറത്തേ ശക്തമായ കാറ്റിൽ മനയുടെ ചുറ്റിലും ഉള്ള മണികൾ കൂട്ടി മുട്ടി അതിൽ നിന്നും നാദം പുറത്തേക്കു വന്നു....... വീണ മോളേ ഞങ്ങളെ കുറച്ചു പേടിപ്പിച്ചു ഈ കൊച്ച് കള്ളൻ.... മംഗള കഥകൾ പറഞ്ഞു തുടങ്ങിയതും ജാനകിയുടെ മുഖത്ത് ചെറു നാണം വിടർന്നു........ വേദന ഉണ്ടോ മോളേ.. "" ആവണി അവളുടെ മുടിയിൽ മെല്ലെ തഴുകി..... മ്മ്ഹ്ഹ്.. "" ഇല്ല ആവണിഅമ്മേ.....ഇതിലും വലിയ നോവ് ആയിരുന്നു നെഞ്ചിൽ വിങ്ങി കിടന്നത്.. "" ഇവന് ജന്മം കൊടുക്കാൻ കഴിയും എന്ന് പോലും ഞാൻ വിചാരിച്ചില്ല....ഞാൻ അത്ര ഭാഗ്യം കെട്ടവൾ അല്ല അല്ലേ..... കണ്ണ് നിറച്ചു കൊണ്ട് ആവണിയുടെ നെഞ്ചിലേക് ചാഞ്ഞു ജാനകി.... ഏയ് ആര് പറഞ്ഞു മോള് ഭാഗ്യം കെട്ടത് ആണെന്ന്... "" നീ പുണ്യം ചെയ്തവൾ ആണ്‌ കലിയുഗ വരദന്റെ അനുഗ്രഹം ലഭിച്ച കുഞ്ഞാ നിന്നിൽ ജന്മം കൊണ്ടത്..... അത്‌ പറയുമ്പോൾ ഉണ്ണി കണ്ണ് തുടച്ചു..... കലിയുഗവരധൻ...... ""

ജാനകി ആവണിയുടെ നെഞ്ചിൽ നിന്നും മെല്ലെ തല ഉയർത്തി.... കലിയുഗവരധൻ......""""" അവളുടെ നാവിൽ വീണ്ടും ആ പേര് നിറഞ്ഞു.... കണ്ണുകൾ നാല്‌പ്പടും പാഞ്ഞു... എന്താ മോളേ.. ""? രുദ്രൻ സംശയത്തോടെ ചോദിക്കുമ്പോൾ കുഞ്ഞനും കുഞ്ഞാപ്പുവും ഭദ്രയും അവിടേക്കു കയറി വന്നു....... ജാനകിയുടെ മുഖഭാവം അവരും ശ്രദ്ധിച്ചു.... രുദ്രച്ഛ""""""" എന്നെ.... എന്നെ... ബലി കൊടുക്കാൻ പോകുന്നതിനു ഒൻപത് ദിവസം മുൻപ് കോകിലാമ്മ ഒരു കുഞ്ഞ് ശില്പം കൈയിൽ തന്നു ..... """ എന്നിട്ട്.. "" രുദ്രൻ ആകാംഷയോടെ നോക്കി എല്ലാവരിലും ആ ആകാംഷ നിറഞ്ഞു.... അത്‌ ശസ്‍താവിന്റെ ചെറിയ ശില്പം ആയിരുന്നു... "" ശബരിമലയ്ക്ക് പോകാൻ ഇരുമുടി കെട്ടും പോലെ ഒരു കെട്ട് കെട്ടി അതിലേക് ആ വിഗ്രഹവും നിക്ഷേപിച്ചു എന്നിട്ട് ഒരു ഹോമകുണ്ഡത്തിനു ചുറ്റും അഞ്ചു പ്രദക്ഷിണം വെപ്പിച്ചു കൊണ്ട് അതിലേക് ആ ഇരുമുടി കെട്ട് എന്നെ കൊണ്ട് തന്നെ ഇടിച്ചു.... എന്റെ... എന്റെ... എന്റെ കുഞ്ഞിനുള്ള ചിത ആണ്‌ അത്‌ എന്നാ അവർ പറഞ്ഞത്.... ജാനകി കരഞ്ഞു കൊണ്ട് മുഖം പൊത്തി... വേറെ... വേറെ എന്തെങ്കിലും പറഞ്ഞോ അവർ... എന്തെങ്കിലും അവരുടെ വായിൽ നിന്നും വീണോ... ""

രുദ്രന്റെ കണ്ണിൽ സംശയം നിറഞ്ഞതും ജാനകി മുഖത്തെ കൈകൾ മാറ്റി ആലോചിച്ചു.... ആ... "" പറഞ്ഞു.. അത്‌.. അത്‌ വൈഷ്ണവശക്തി ശൈവശക്‌തിയും ചേർന്ന ന്റെ കുഞ്ഞ് ഈ.. ഈ ഭൂമുഖം കാണരുത് എന്ന് .... """ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് അയാളുടെ ശാപം ആണെന്ന്..... കോകിലമ്മയുടെ ആ ഏട്ടൻ അയാളുടെ മരണത്തിനു ഇവൻ കാരണം ആകും എന്ന് കോകിലാമ്മ വിശ്വസിച്ചു..... ജാനകി... "" ഇനി നിന്റെ നാവിൽ നിന്നും കോകിലാമ്മ എന്നൊരു നാമം ഉച്ചരിക്കാൻ പാടില്ല... കോകിലാ അത്‌ മതി... അമ്മ """" കൂടിച്ചേരുമ്പോൾ മാതൃത്വം എന്ന മൂന്നക്ഷരത്തിനു അപമാനം ആണ്‌.... "" ജാനകിയെ പൂർത്തി ആക്കാതെ കുഞ്ഞന്റെ ശബ്ദം അവിടെ ഉയർന്നു...... മ്മ്ഹ്ഹ്.. "" ഇല്ല ആദി മനഃപൂർവം അല്ല ജന്മം കൊണ്ട നാൾ മുതൽ നാവിൽ വന്നു പോയതാണ്... ഇനി ഞാൻ അവരെ അങ്ങനെ വിളിക്കില്ല.... നല്ല "" ദേഷ്യം ഉണ്ട് അല്ലേ... "" ഉണ്ണി മീശയ്ക്ക് മുകളിൽ ചൂണ്ടു വിരൽ വച്ചു കൊണ്ട് ഭദ്ര കേൾക്കാതെ കുഞ്ഞന്റെ ചെവിയിൽ പറഞ്ഞു... പിന്നെ അല്ലാതെ.. "" ഈ പൊട്ടിക്കു എന്തേലും ബോധം വീണിരുന്നേൽ ആ മുതു കിളവിയെ തല്ലി കൊല്ലമരുന്നു.... കുഞ്ഞൻ പല്ല് കടിച്ചു കൊണ്ട് രുദ്രനോട് ചേർന്നു നിൽക്കുന്ന ഭദ്രയെ നോക്കി.... നിങ്ങള് വാ.. ""

രുദ്രൻ ഉണ്ണിയേയും പിള്ളേരെയും കണ്ണു കാണിച്ചു കൊണ്ട് പുറത്തേക് ഇറങ്ങി..... 💠💠💠💠 അച്ഛാ... """ ബാലകണിയിലെ പടിയിലേക് കൈ ചേർത്ത് നിന്നവൻ പതിയെ തിരിഞ്ഞു.... "" കുഞ്ഞാ... "" ജാനകിയുടെ സംസാരത്തിൽ നിന്നും നിനക്ക് എന്താണ് മനസ്സിൽ ആയത് .... ഈ കുഞ്ഞിന്റെ വരവിനെ അവർ ഭയന്നിരുന്നു... നമുക്ക് മുൻപേ ഈ ജന്മം അവർ പ്രതീക്ഷിച്ചു അല്ലേ അച്ഛാ...... അതേ """....ബലി നൽകും മുൻപേ അവനു ചിത ഒരുക്കി അവൾ.... അത്‌ ആ കർമ്മത്തിന്റെ മറ്റൊരു ഭാഗം ആണ്‌... ഗർഭാവസ്ഥയിൽ ഇരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തിരിച്ചു അറിയാൻ അവൾക്കു കഴിയും അതിന് അനുസരിച്ചു ആണിന്റേയോ പെണ്ണിന്റേയോ രൂപം ചിതയിൽ നിക്ഷേപിക്കും എന്നാൽ ഇവിടെ ആ കുഞ്ഞ് ആരെന്ന് തന്നെ അവൾ അറിഞ്ഞിരുന്നു അല്ലേ സഞ്ചയ.... "" ചാരുപാടിയിൽ ഇരിക്കുന്ന സഞ്ജയനെ നോക്കി രുദ്രൻ... അതേ രുദ്ര... "" സഞ്ജയൻ തലയാട്ടി.... കുഞ്ഞാ നീയും കുഞ്ഞാപ്പുവും ഒരിക്കൽ എന്നോട് ഒരു സംശയം ചോദിച്ചു ഓർക്കുന്നുണ്ടോ..... ...

. മറ്റൊരു അവസരത്തിൽ അതിന് മറുപടി തരാം എന്ന് ഞാനും പറഞ്ഞിരുന്നു.... രുദ്രൻ അവരുടെ മുഖത്തേക് നോക്കി... മ്മ്മ്.. "ഓർമ്മ ഉണ്ട്... ആരവേട്ടൻ ജാനകിയെ കണ്ടപ്പോൾ പ്രതികരിച്ചതിന്റെ അർത്ഥം എന്തെന്ന്... കുഞ്ഞന്റെയും കുഞ്ഞാപ്പുവിന്റെയും മുഖത്ത് ആകാംഷ നിറഞ്ഞു.... ആരവ് ഈ മനയിലെ കുട്ടി ആയിരുന്നു... അഞ്ഞൂറ് വർഷങ്ങൾക് മുൻപ് ഇരികത്തൂർ മനയിൽ ജീവിച്ചിരുന്ന വിഷ്ണുവർദ്ധൻ ഭട്ടത്തിരിപ്പാട്....കാലഭൈരവന്റെ ഉപാസകൻ ആയ അദ്ദേഹം ഒരിക്കൽ ആന്ധ്രാപ്രദേശിൽ നിന്നും ഇവിടെ എത്തിച്ചത് ആണ്‌ കേദാർനാഥന്റെ അമ്പിളികലയിലെ മുത്ത്.......... "" അദ്ദേഹത്തിന്റെ സുഹൃത്തായ ഇന്ദുചൂഡൻ പൂജിച്ചിരുന്ന മഹാദേവന്റെ അമ്പിളിക്കലയിലെ മുത്ത് ആയിരുന്നു അത്‌ ...... ഇന്ദുചൂഢന്റെ പ്രണയിനി സത്യഭാമയെ സ്വന്തം ആക്കാൻ അവിടുത്തെ നാട്ടു രാജാവായ രാജശേഖര റെഡി അദ്ദേഹത്തെ ഈ മുത്തു മോഷ്ടിച്ചു ഇന്ന് ആരോപിച്ചു രാജാവിന്റെ ആൾകാരെ കൊണ്ട് ബലമായി പിടിച്ചു കൊണ്ടു പോയി സത്യഭാമയെ സ്വന്തം ആകാൻ ഉള്ള രാജാവിന്റെ നീക്കം ആയിരുന്നു അത്..... എന്നാൽ അത് സത്യഭാമയുടെ ജീവൻ തന്നെ ഇല്ലാതാക്കി....

പക്ഷേ രാജാവിന്റെ ആൾക്കാരെ ആക്രമിച്ചു ഇന്ദുചൂടന്റെ സുഹൃത്തായ വിഷ്ണുവര്ധന് തിരുമേനി അതായതു ആരവിന്റെ പൂർവജന്മം അത് കൈവശപ്പെടുത്തി ഇരികത്തൂർ മനയിൽ എത്തിച്ചു ഇന്ദുചൂഡൻ തിരിച്ചു വരുമ്പോൾ തിരികെ നൽകാൻ ആയിരുന്നു ഉദ്ദേശ്യം........പക്ഷെ വിഷ്ണുവർദ്ധനു തിരികെ പോകാൻ സാധിച്ചില്ല ഇരുപത്തിയേഴാം വയസിൽ അദ്ദേഹം ദുര്മരണപെട്ടു....... ""... രുദ്രൻ പറഞ്ഞു നിർത്തി കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും മാറി മാറി നോക്കി..... കുഞ്ഞാ... "" ആരവ് ആ മുത്ത് ഇന്ദുചൂഡനിൽ തിരികെ എത്തിക്കാതെ മരണപെട്ടു എങ്കിൽ അതിന് പിന്നിൽ ഒരു ദുർശക്തിയുണ്ട്....... "" അത്‌ ജലന്ധരൻ തന്നെ അല്ലേ അച്ഛാ.... "" കുഞ്ഞൻ സംശയത്തോടെ നോക്കി... മ്മ്മ്.. "" ജലന്ധരൻ എന്ന ചേന്നോത്തു കുറുപ്പ്.... "" രുദ്രന്റെ കണ്ണിൽ പടരുന്ന അഗ്നി സംശയത്തോടെ നോക്കി കുഞ്ഞൻ.... ചേ... ചേന്നോത്തു കുറുപ്പോ... "" അതേ ആദി ജാനകിയുടെ തറവാട്.. """ വിഷ്ണു വര്ധന്റെ കാലത്തു കുറുപ്പന്മാർ ആയിരുന്നു ഈ തറവാട്ടിലെ കാര്യസ്ഥന്മാർ....

അദ്ദേഹത്തിന്റെ മരണത്തോടെ കുറുപ്പന്മാർ മറ്റൊരു നാട്ടിലേക് പോയി... ആ തറവാട്ടിലേക് ആണ്‌ നിങ്ങൾ ജാനകിയെ തേടി പോയത്.... സഞ്ചയൻ നേർത്ത ചിരിയോടെ പറയുമ്പോൾ കുഞ്ഞാപ്പു എളിയിൽ കൈകുത്തി രുദ്രനെ നോക്കി... അത്‌ ശരി എല്ലാം അറിഞ്ഞിട്ടാണോ ഞങ്ങൾ പിഞ്ച് പൈതങ്ങളെ ബെല്ലും ബ്രേക്ക്‌ ഇല്ലാത്ത ആ ചെറുക്കനെ കൂട്ടി വിട്ടത്.... "" ഉണ്ണിമാ ഇത് ചതി ആയി പോയി.. എടെ പണ്ട് ഇതിലും വലിയ ടാസ്ക് ഞങ്ങൾ ഒറ്റയ്ക്ക് നേരിട്ടത് ആണ്‌..... നിങ്ങള് പിള്ളേർ ഇങ്ങെനെ ഒക്കെ അല്ലേ പഠിക്കുന്നത്..... ഉണ്ണി ചുണ്ട് കടിച്ചു.... ഹഹഹ.. "" രുദ്രൻ ഒന്ന് ചിരിച്ചു..... കുഞ്ഞാപ്പു നന്ദൻ പറയുമ്പോൾ ചേന്നോത് തറവാട് ഇത് തന്നെ ആണോ എന്നുള്ള സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു... പക്ഷെ അവിടെ നിങ്ങളെ കാത്തു വലിയ ഒരു പരീക്ഷണം ഒളിഞ്ഞിരുന്നു എന്ന് മാത്രമേ ഞാൻ തിരിച്ചറിഞ്ഞുള്ളു ...... പിന്നെ നിങ്ങളിലെ എന്റെ വിശ്വാസം അത്‌ ഊട്ടി ഉറപ്പിക്കാൻ മാത്രം ആണ്‌ ഉണ്ണിയെ പോലും നിങ്ങൾക് ഒപ്പം ഞാൻ അയക്കാഞ്ഞത്.......

രുദ്രൻ പറയുമ്പോഴും കുഞ്ഞനിൽ സംശയങ്ങൾ നിറഞ്ഞു.... അച്ഛാ.. """ ആരവേട്ടനും ജാനകിയും തമ്മിലുള്ള ആ ബന്ധം അതെങ്ങനെ...? അറിയില്ല.. "" ജാനകിയെ കാണുമ്പോൾ ആരവ് വിഷ്ണുവർദ്ധൻ ആയി മാറുന്നു.. "" അപ്പോൾ അവന്റ മുൻപിൽ ജാനകി അല്ല ""പദ്മ""ആണ്‌... ജാനകിയും ആരവിനെ തിരിച്ചു അറിയുന്നുണ്ട്... കുഞ്ഞാപ്പു നിന്നോട് അവൾ പറഞ്ഞത് പോലെ അവൾ കണ്ട സ്വപ്നത്തിലെ താലി അത്‌ അവൾക്കു തന്നെ വന്നു ചേർന്നില്ലേ......രുദ്രൻ കുഞ്ഞാപ്പുവിന്റെ മുഖത്തേക് നോക്കി.. അതേ രുദ്രച്ഛ... "" അവൾ സ്വപ്നം കണ്ടത് തന്നെ ആണ്‌ അവൾക്കു സ്വന്തം ആയത്..... മ്മ്മ്.. "" അപ്പോൾ അവൾ ഈ വീട്ടിലെ കുട്ടി തന്നെ ആയിരുന്നു എന്നതിന്റെ തെളിവ് അല്ലേ അത്‌ അർഹതപ്പെട്ടത്‌ അവളിൽ തന്നെ എത്തി ചേര്ന്നത്... മ്മ് """ അവൾ ഇവിടെ വരേണ്ടത് കാലത്തിന്റെ നിയോഗം ആയിരുന്നു........ രുദ്രൻ ദീർഘമായി ഒന്ന് നിശ്വസിച്ചു.... കാവിലെ പൂജ കഴിഞ്ഞു ബാക്കി കഥകൾ പറഞ്ഞു തരാം അറിയാൻ ഒരുപാട് ഉണ്ട് നിങ്ങൾ....ഇനി പൊയ്ക്കോ... ഉണ്ണി ചിരിയോടെ പറഞ്ഞു.... ( മണിവർണ്ണയുടെ കഥകൾ ഉൾപ്പടെ എല്ലാം കുട്ടികൾ അറിയാൻ സമയം ആയി ചെറിയ സൂചന മാത്രം അവരുടെ ഉള്ളിൽ കിടക്കട്ടെ ഇപ്പോൾ ) 💠💠💠💠

ഇങ്ങേരു ഇതെന്താ നോക്കുന്നത്..... "" ....ആകാശിന്റെ മുഖഭാവം കണ്ടതും കുറുമ്പൻ നഖം കടിച്ചു നിന്നു... ഓ.. " ഏട്ടത്തിയെ നോക്കുവാ അല്ലേ കള്ളാ... "" ഓടി ചെന്നു അവന്റെ തോളിലേക് കൈ ഇട്ടു.... ആരെ നോക്കുവാ... "" പതിയെ തോണ്ടി.... ഞാ....ഞാ.... ഞാ......"" ആകാശ് ഒന്ന് വിക്കി... ഞ.ഞ ഞയൊ... "" നല്ല പാട്ട്... പുതിയതാ.... പോടാ അവിടുന്നു.. ഞാൻ പിന്നെ... പിന്നെ രുദ്രച്ചനെ നോക്കിയതാ.... അതിന് രുദ്രച്ഛൻ മുകളിൽ ആണല്ലോ.... "" സത്യം പറ നിങ്ങൾ സിദ്ധി ഏട്ടത്തിയെ കാണാൻ അല്ലേ ഒളിച്ചു നിന്നത്.... കൊച്ച് കള്ളൻ... കുറുമ്പൻ അവന്റ നെഞ്ചിൽ ഇക്കിളി ഇട്ടു... അയ്യടാ. """ ഞാൻ ഒരു ഏട്ടത്തിയെ കാണാൻ ഒളിച്ചു നിന്നത് അല്ല.. "".. എനിക്ക് അതിന്റെ ആവശ്യംഇല്ല മുഖം വെട്ടിച്ചവൻ..... ആ പറഞ്ഞത് നന്നായി അല്ലേ ഞാൻ വിചാരിക്കും മുതലാളി കള്ളം പറഞ്ഞത് ആണെന്നു... .... ""തനിക് ഭാഗ്യം ഇല്ലെടോ.... കുറുമ്പൻ വരാന്തയിലെ തടി ബെഞ്ചിലെക് ഇരുന്നു.... എന്ത്..? ആകാശ് സംശയത്തോടെ നോക്കി.....

അതോ സഞ്ജയ്മാ പറയുന്നത് കേട്ടു ഇവിടെ വന്ന പുതിയ ഒരു പരികർമ്മിയെ കൊണ്ട് ഏട്ടത്തിയെ വിവാഹം കഴിപ്പിക്കാൻ പോവാന്ന്.... അവർക്കും വേണ്ടേ ഒരു ജീവിതം.... ഏ... ഏത് പരികർമ്മി.....അതിന് അവള് സമ്മതിച്ചോ.. "" ആകാശിന്റെ മുഖം വാടി..... പിന്നെ സമ്മതിച്ചോ എന്നോ.. "" മമ്മൂട്ടിയെ പോലെ സുന്ദരനാ ചെക്കൻ... സിദ്ധി ഏട്ടത്തി ഫ്ലാറ്റ്.... സഞ്ചയമാ പറയുന്നത് കേട്ടതാ... "" അയാൾക് ഏട്ടത്തിയെ ഒറ്റ നോട്ടത്തിൽ ഇഷ്ടാമായി എന്ന്.... ചിലപ്പോൾ ആ വിവാഹം നടക്കും .... കുറുമ്പൻ ഒരു കണ്ണ് അടച്ചു നോക്കുമ്പോൾ നഖം കടിക്കുന്നുണ്ട് ആകാശ്....... തനിക് വേണ്ടെങ്കിൽ പിന്നെ അവരെ ആരേലും കെട്ടിക്കോട്ടെ... """ അതേ... അതേ.. ആരാന്നു വച്ചാൽ കെട്ടിക്കോട്ടെ.. " പിന്നെ വല്ല മന്ത്രവാദി പിടിച്ചോണ്ട് പോയ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിക്കൻ വരാൻ അവനോട് പറഞ്ഞാൽ മതി... ഞാൻ വരില്ല.... മുഖം കോട്ടി ആകാശ് .... അയ്യടാ.. "" ഞങ്ങടെ ഏട്ടത്തിയെ നോക്കാൻ ഞങ്ങള്ക് അറിയാം..."" താൻ ഇവിടെ നിന്നും വെള്ളം ഇറക്കിക്കോ എനിക്ക് വേറെ പണി ഉണ്ട്.... കുറുമ്പൻ ചാടി എഴുനേറ്റു..... എടാ """നീ... നീ അയാളെ കണ്ടോ.. .. ആകാശ് കുറുമ്പന്റെ കൈയിൽ പിടിച്ചു... അത്ര സുന്ദരൻ ആണോ അയാൾ ......

ആ കണ്ടു.. " മമ്മൂട്ടിയെ പോലെ തന്നെ ഒരു മാറ്റം ഇല്ല.... " ആ ദാ നില്കുന്നു സിദ്ധിയേടത്തിയുടെ മമ്മൂട്ടി.... കുറുമ്പൻ മുറ്റത്തേക്കു കൈ ചൂണ്ടി...... മുറ്റത്തു നിന്നും ഉണക്കിയ ശങ്കു പുഷ്പത്തിന്റെ വേരുമായി കടന്നു വരുന്ന ചെറുപ്പക്കാരൻ..... "" ആകാശ് അയാളെ അടിമുടി നോക്കി.... മുന്പിലേക് ഉന്തി നിൽക്കുന്ന പല്ല്... പറ്റെ അടിച്ച മുടി നെറ്റിയിലേക് കിടക്കുന്നു......അവരെ നോക്കി ചിരിച്ചു കൊണ്ട് കടന്നു പോകുന്ന അയാളുടെ പെരുമാറ്റത്തിൽ അല്പം ബുദ്ധികുറവ് തോന്നി ആകാശിനു... ഇയാള് ആണോ നീ പറഞ്ഞ അയാൾ... "".. മമ്മൂട്ടി.. "" ആകാശ് കുറുമ്പനെ അടിമുടി നോക്കി... അതേ ഇതാണ് എന്റെ മമ്മൂട്ടി... സൂര്യമാനസത്തിലെ മമ്മൂട്ടി എന്താ മമ്മൂട്ടി അല്ലേ ഹല്ല പിന്നെ ... "" പോടാ..."" അവിടുന്ന്.... മനുഷ്യനെ വെറുതെ പേടിപ്പിച്ചു.... ആകാശ് ഒന്ന് നെടുവീർപ്പിട്ടു.... അപ്പോൾ തനിക് ഇഷ്ടം ഉണ്ട് അല്ലേ.. " എങ്കിൽ സിദ്ധി ഏടത്തിയെ ഞാൻ ഇങ്ങോട്ട് വിടട്ടെ.. "" എന്തേലും ഒന്ന് സംസാരിക്കൂ ആ പാവത്തിനോട്... എടാ ഞാൻ... "" വേണ്ട ഒന്നും പറയണ്ട ഞാൻ ഇപ്പോൾ തന്നെ വിടാം ഏട്ടത്തിയെ ഇങ്ങോട്ട്... ""

ആകാശിനെ പൂർത്തി ആക്കാൻ സമ്മതിക്കാതെ കുറുമ്പൻ മുന്പോട്ട് ഓടി...... മ്മ്ഹ.. "" സിദ്ധി......... പുറകിലെ തൂണിന്റെ മറവിൽ നിന്നവന്റെ കയ്യിൽ ഇരുന്ന ശങ്കു പുഷ്പത്തിന്റെ ഉണങ്ങിയ വേര് ഞെരിഞ്ഞമർന്നു.......... മുന്പോട്ട് ഉന്തിയ പല്ല് ചുണ്ടിൽ കൊണ്ട് അതിൽ നിന്നും പൊടിക്കുന്ന രക്തം പോലും അവനിൽ ഹരം ഉണർത്തി.............. 💠💠💠💠 ചേട്ടായി... "" പുറകിൽ നിന്നും പെണ്ണിന്റെ ശബ്ദം കേട്ടതും തിരിഞ്ഞു നോക്കി ആകാശ്....... ദേവൂട്ടൻ പറഞ്ഞു ചേട്ടായി എന്നെ തിരക്കി എന്ന്..... വന്നപ്പോഴേ ഞാൻ കണ്ടത് ആണ്‌.... പിന്നെ മുൻപിൽ വന്നാൽ ഇഷ്ടം ആകില്ല എന്ന് വിചാരിച്ചു....... സിദ്ധി തല കുനിച്ചു നിന്നു..... ഞാൻ.. ഞാൻ തിരക്കി ഇല്ല.... ആകാശ് വാക്കുകൾക് ആയി പരതി... ഇല്ലേ.. "എങ്കിൽ അവൻ എന്നെ പറ്റിച്ചത് ആയിരിക്കും.... "" ഞാൻ.. ഞാൻ വെറും ഒരു പൊട്ടി പെണ്ണ് അത്‌ കേട്ടു വെറുതെ... വെറുതെ ആണെങ്കിലും ഒന്ന് മോഹിച്ചു..... സോറി....... കണ്ണൊന്നു നിറച്ചു മുന്പോട്ട് ആഞ്ഞവളുടെ ഇടത്തെ കൈയിൽ പിടിച്ചു ആകാശ്...... ചേട്ടായി.... "" കൈകളിലേക് പോയവളുടെ കണ്ണുകൾ പതിയെ അവന്റെ കണ്ണിലേക്ക് ചെന്നു നിന്നു.......... ( തുടരും )

NB :: ചെറിയ part ആണ്‌ വലുത് എഴുതാൻ നിന്നാൽ നാളത്തേക്ക് ഇടാൻ കഴിയൂ.... ഇന്ന് രാവിലെ മുതൽ കറന്റ്‌ ഇല്ലായിരുന്നു വന്നപ്പോൾ ചാർജ് ചെയ്തിട്ട് എഴുതിയത് ആണ്‌ അത്‌ കൊണ്ട് ചെറിയ പാർട്ടിൽ നിർത്തി..... കാവിലെ പൂജ കഴിഞ്ഞു കുട്ടികൾ എല്ലാം അറിയും അവർക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് മണിവർണ്ണ... "" അത്‌ പോലെ ജലന്ദരന്റെ പണ്ടത്തെ പല ചെയ്തികൾ എല്ലാം.... അതെല്ലാം അറിഞ്ഞാൽ മാത്രമേ അവർക്ക് മുന്പോട്ട് പോകാൻ കഴിയൂ...പൂർണ്ണമായും അവർ അവരെ തിരിച്ചു അറിയാൻ ആണ്‌ രുദ്രനും ഉണ്ണിയും ഇത്രയും നാൾ കാത്തിരുന്നത്........ ഇരിക്കത്തൂർ മനയിൽ പുതിയ ഒരു വില്ലൻ കടന്നു വന്നിട്ടുണ്ട്.........കുറുമ്പന്റെ സ്വന്തം മമ്മൂട്ടി......... 🙈

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story