ആദിശങ്കരൻ: ഭാഗം 68

adhishankaran

എഴുത്തുകാരി: മിഴിമോഹന

ചേട്ടായി... "" പുറകിൽ നിന്നും പെണ്ണിന്റെ ശബ്ദം കേട്ടതും തിരിഞ്ഞു നോക്കി ആകാശ്....... ദേവൂട്ടൻ പറഞ്ഞു ചേട്ടായി എന്നെ തിരക്കി എന്ന്..... വന്നപ്പോഴേ ഞാൻ കണ്ടത് ആണ്‌.... പിന്നെ മുൻപിൽ വന്നാൽ ഇഷ്ടം ആകില്ല എന്ന് വിചാരിച്ചു....... സിദ്ധി തല കുനിച്ചു നിന്നു..... ഞാൻ.. ഞാൻ തിരക്കി ഇല്ല.... ആകാശ് വാക്കുകൾക് ആയി പരതി... ഇല്ലേ.. "എങ്കിൽ അവൻ എന്നെ പറ്റിച്ചത് ആയിരിക്കും.... "" ഞാൻ.. ഞാൻ വെറും ഒരു പൊട്ടി പെണ്ണ് അത്‌ കേട്ടു വെറുതെ... വെറുതെ ആണെങ്കിലും ഒന്ന് മോഹിച്ചു..... സോറി....... കണ്ണൊന്നു നിറച്ചു മുന്പോട്ട് ആഞ്ഞവളുടെ ഇടത്തെ കൈയിൽ പിടിച്ചു ആകാശ്...... ചേട്ടായി.... "" കൈകളിലേക് പോയവളുടെ കണ്ണുകൾ പതിയെ അവന്റെ കണ്ണിലേക്ക് ചെന്നു നിന്നു.......... നിനക്ക് എന്നെക്കാൾ ചേർച്ച ആ മമ്മൂട്ടി ആണോ... "" ആകാശിന്റെ കണ്ണുകളിൽ കുശുമ്പ് നിറഞ്ഞു... മമ്മൂട്ടിയോ..? ചേട്ടായി എന്താ ഈ പറയുന്നത്... "" എനിക്ക് മോഹൻലാലിനെ ആണ്‌ ഇഷ്ടം... "" സ്ഫടികം ഞാൻ 127 തവണ കണ്ടു... സിദ്ധിയുടെ കണ്ണുകൾ തിളങ്ങി അതിൽ നിഷ്‌കളങ്കത കളിയാടിയതും ആകാശ് കണ്ണ് മിഴിച്ചു...

ആ ബെസ്റ്റ് ""ഞാൻ അത്‌ അല്ല പറഞ്ഞത് പുതിയതായി വന്ന ഏതോ പരികർമ്മി അയാൾ നിന്നെ വിവാഹം ചെയ്യാൻ പോകുന്നു എന്ന് കേട്ടു .... ആര് പറഞ്ഞു ഈ ഇല്ലാ കഥ.. ദൈവദോഷം പറയാതെ ചേട്ടായി.. "" പെണ്ണൊന്നു കണ്ണ് നിറച്ചു... ഏഹ്... "" അ.. അ.. അപ്പോൾ അത്‌ നുണ ആണോ.. "" പക്ഷെ ദേവൂട്ടൻ അവൻ പറഞ്ഞത്... അവൻ പറയുന്നത് ചേട്ടായി അല്ലാതെ വേറെ ആരെങ്കിലും വിശ്വസിക്കുമോ.... "" സിദ്ധി വായ പൊത്തി ചിരി അടക്കി.. ശേ.. "" ആകാശ് തലയിൽ കൈ കൊട്ടി... "" അത്‌... അത്‌ അല്ല സിദ്ധി അല്പം പല്ല് പൊങ്ങിയ ഒരു മനുഷ്യനെ കാണിച്ചിട്ട് അവൻ പറഞ്ഞു നിങ്ങളുടെ വിവാഹം ആണെന്ന്... "" എങ്കിൽ പിന്നെ ആദ്യത്തെ ആശംസ ഞാൻ അറിയിക്കാം എന്ന് കരുതി.... ആകാശ് അത്‌ പറയുമ്പോഴും അവനിൽ വലിയ ഒരു പേമാരി പെയ്തൊഴിഞ്ഞ ആഹ്ലാദം അലതല്ലി..... ദേ "" വേണ്ടാട്ടോ.. ""ഇയാൾക് എന്നെ ഇഷ്ടം ആണെന്നു എനിക്ക് അറിയാം.... വെറുതെ എന്തിനാ എന്നെ വട്ട് തട്ടുന്നത്....... പെണ്ണ് ചുണ്ട് പുളുത്തി.... സിദ്ധി.. "" ഇഷ്ടം ആണ്‌.. പക്ഷെ.... "" അവനെ പൂർത്തി ആക്കാൻ സമ്മതിക്കാതെ ആ ചുണ്ടുകളിൽ വിരൽ ചേർത്തവൾ...... അരുതെന്നു തലയാട്ടി... അങ്ങനെ സംഭവിച്ചാൽ കൂടെ ഞാനും കാണും.....

പക്ഷെ അങ്ങനെ സംഭവിക്കില്ല.. " ആദിയേട്ടൻ എനിക്ക് വാക്ക് തന്നിട്ടുണ്ട് തിരിച്ചു തരും എന്ന്.. വിശ്വാസമാ എനിക്ക്.... അവളുടെ വാക്കുകൾ മുറിഞ്ഞു തുടങ്ങി..... എങ്കിൽ പിന്നെ നിന്റെ മോഹൻലാൽ ഞാൻ തന്നെ ആകാം അല്ലേ.... "" ചെറിയ നാണം വിടർന്നു അവന്റ ചുണ്ടിൽ..ഒപ്പം ജാള്യതയും...... മ്മ്.. "" പെണ്ണ് നാണം കൊണ്ട് മുഖം താഴ്ത്തിയതും ചൂണ്ടു വിരൽ കൊണ്ട് താടിത്തുമ്പ് മെല്ലെ ഉയർത്തി ആകാശ്.. "" കണ്ണുകൾ പരസ്പരം കോർത്തതും സിദ്ധിവിനായകൻ ആയി മാറി ഇരുവരും... മോഹൻലാലെ... ""..... തൂണിന്റെ മറവിൽ നിന്നും കുറുമ്പന്റെ ശബ്ദം കേട്ടതും ഞെട്ടി തിരിഞ്ഞു ആകാശ്... "" സിദ്ധിയുടെ മുഖത്ത് നാണം കലർന്നു... ശോ.. ""കണ്ണ് രണ്ടും ഇറുകെ അടച്ചു പെണ്ണ്..... എന്തോ ആളുകൾക്ക് എന്നെ ഇഷ്ടം ആണ്‌... "" തോളൊന്നു ചെരിച്ചു വന്നു കുറുമ്പൻ.... എടൊ തനിക് ഇത്രേം ജാട ഇടേണ്ട കാര്യം ഉണ്ടായിരുന്നോ... "" ഒരു ലാലേട്ടൻ വന്നിരിക്കുന്നു... കുറുമ്പൻ അത്‌ പറയുമ്പോൾ രണ്ട് പരിലും നാണം വന്നു.... അല്ല സിദ്ധി ഏടത്തി ഒരു സംശയം... """

ഈ 127 തവണ സ്ഫടികം കണ്ടു എന്ന് പറഞ്ഞത് ഒന്ന് കുറയ്ക്കാവോ...? കുറുമ്പൻ പുരികം ഇളക്കി.. സത്യം ആണ്‌ ദേവൂട്ട ""കോകിലാ ഞങ്ങള്ക്ക് ടീവി കാണാൻ അവസരം തന്നു... കൊല്ലാൻ പോകുവാണേലും ഇടയ്ക് ഞങ്ങള്ക് ലാലേട്ടന്റെ സിനിമ കാണിച്ചു തരും...... സിദ്ധി വായ പൊത്തി ചിരിച്ചു... അയ്യോ പാവം നന്മയുടെ നിറകുടം ആയ ആ പാവം അമ്മച്ചിയെ ആണോ നിങ്ങൾ സ്കൂട്ടർ ഇടിച്ചു കൊല്ലാൻ നോക്കിയത് ദുഷ്ട... "" കുറുമ്പൻ ആകാശിനെ നോക്കി... ഞാനോ.. "" നീ അല്ലേടാ കൃത്യം അവരുടെ മുതുകത്തോട്ട് ഓടിച്ചു കയറ്റിയത്... "" ആകാശ് ചോദിച്ചതും സിദ്ധി സംശയത്തോടെ നോക്കി.. അതെന്താ ചേട്ടായി... "" കോകിലയെ നിങ്ങൾ കണ്ടോ... "" പെണ്ണിന്റെ കണ്ണിൽ ഭയം നിറഞ്ഞു... അമ്മച്ചി "" വല്യൊത്തു ഞങ്ങളുടെ കൂടെ ഉണ്ട്.. ""ഇപ്പോൾ എനിക്ക് പാലും ബൂസ്റ്റും തരുന്നത് അവരുടെ ഡ്യൂട്ടിയാ.. "" ദേവൂട്ടൻ കണ്ണുകൾ കൂട്ടി അടച്ചു.. അ.. അ.. അവർ എങ്ങനെ അവിടെ വന്നു...? സിദ്ധിയുടെ ശബ്ദം ഇടറി... അവർക്ക് പ്രേമം അല്ലേ പ്രേമം... കുറുമ്പൻ ചിരിച്ചു.. ആരോട് ഉണ്ണിമയോട് ആണോ...? ഏയ്യ് "" ഉണ്ണിമാ ഒന്ന് വളയ്ക്കാൻ നോക്കി ആവണി അമ്മ ചിരവയ്ക്കു ഒരെണ്ണം കൊടുത്തത് കൊണ്ട് അടങ്ങി ഇത് വല്യേട്ടനോടാ... എന്ത്‌...

"" ആദിയേട്ടനോടോ..? ചുമ്മ കളി പറയാതെ... ചേട്ടായി ഇവന്റെ പിരി പോയോ.... " സിദ്ധി സംശയത്തോടെ നിന്നു... അവൻ പറഞ്ഞത് സത്യമാ "" അവർ അവിടെ ഉണ്ട്.. അവർക്ക് വല്യേട്ടനോട് പ്രണയം.. "നിന്നെ പോലെ പ്രേമത്തിന് കണ്ണില്ലാത്ത ജന്മം ആയി പോയി നിന്റ അപ്പച്ചിയും... ( സിദ്ധിയുടെ അച്ഛന്റെ പെങ്ങൾ ആണ്‌ കോകിലാ.. ആ part പറയുന്നുണ്ട്) അയ്യേ.. " അവർ.. അവർക്കു വല്യേട്ടനോട് അതെങ്ങനെ.. " ഏടത്തി അത്‌ ഞാൻ പറഞ്ഞു തരാം... കുറുമ്പൻ ചാടി പറഞ്ഞതും ആകാശ് കണ്ണുരുട്ടി... അവൾക്കു ഞാൻ പറഞ്ഞു കൊടുത്തോളം കേട്ടോടാ.. " ആകാശിന്റെ മുഖത്ത് കുറുമ്പ് വിടർന്നു... എനിക്ക് ഇത് തന്നെ വേണം ഇപ്പോൾ ഞാൻ ആരായി... അല്ലേലും നിങ്ങൾ ചതിയനാ.. പണ്ട് എന്റെ മാമ്പഴം തട്ടി എടുത്തു...എനിക്ക് ഇപ്പോൾ അത്‌ തിരിച്ചു വേണം "" മ്മ് "".. കുറുമ്പൻ കൈ നീട്ടി... ഞാനോ.. "? അപവാദം പറയാതെ ചെക്കാ... "" ആകാശ് കണ്ണ് തള്ളി... എന്താടാ ഇവിടെ ഇവിടെ പ്രശ്നം... "" രുദ്രന്റെ ശബ്ദം കേട്ടതും മൂന്നുപേരും തിരിഞ്ഞു കൂടെ ഉണ്ണിയും......

എനിക്ക് അറിയില്ല രുദ്രച്ഛ അവന്റ മാമ്പഴം ഞാൻ എടുത്തു അത്‌ ഇപ്പോൾ തിരിച്ചു വേണം എന്ന്.. ""ആകാശ് അത്‌ പറഞ്ഞതും ഉണ്ണി ചിരി അടക്കി... ഹരിമാമ ഒരു കൂട നിറയെ മാമ്പഴം എടുത്തു വച്ചിട്ടുണ്ട് നീ മുഴുവൻ കഴിച്ചോ... """രുദ്രൻ അത്‌ പറഞ്ഞതും മുഖം കൂർപ്പിച്ചു കുറുമ്പൻ... എല്ലാവരും കണക്കാ.. "" ചുമ്മാ മൂന്ന് വലം വെച്ച ഇങ്ങേര്ക് സമ്മാനം കൊടുത്തു.. ""ലോകം മൊത്തം ചുറ്റി ബാക്കി ഉള്ളവര് വന്നപ്പോൾ അതിന്റെ മാങ്ങാണ്ടി പോലും ഇങ്ങേര് എനിക്ക് തന്നില്ല... "" പെട്രോൾ അടിക്കേണ്ടാത്തതു കൊണ്ട് മാത്രം ആ കാശ് എങ്കിലും എനിക്ക് ലാഭം ആയി... "" ആാാ.. "" ഇത് ഗണപതിയുടെയും മുരുകന്റെയും കഥ അല്ലേ... ""..അയ്യടാ കള്ളാ എന്നെ പറ്റിക്കണ്ട... ആകാശ് അത്‌ പറയുമ്പോഴും അവനിലെ ഭാവം ശ്രദ്ധിച്ചു രുദ്രൻ... ആ അപ്പോൾ കഥ എല്ലാം അറിയാം ചതിയാ.. ""കുറുമ്പൻ ചുണ്ട് കോട്ടി... ദേവൂട്ട "".. മതി നിങ്ങളെ കുഞ്ഞൻ വിളിക്കുന്നുണ്ട് പോകാൻ നോക്ക്.. "".... രുദ്രൻ പറഞ്ഞതും മൂവരും മുൻപോട്ട് നടന്നു...

"" ആകാശിന്റെ തോളിലേക് കൈ ഇട്ടു കുറുമ്പൻ... ഞാൻ ചുമ്മ പറഞ്ഞത് അല്ലേ.. "" അന്ന് കഴിച്ച മാങ്ങാണ്ടി എവിടാ കുഴിച്ചു ഇട്ടത്... "" ആകാശിന്റെ വയറിൽ പതിയെ ഇടിച്ചു പോകുന്നവനെ കണ്ടു ചിരി അടക്കി രുദ്രനും ഉണ്ണിയും.... രുദ്രേട്ട.. "" വെറുതെ അല്ല കുഞ്ഞാപ്പു പറയുന്നത് ബെല്ലും ബ്രേക്കും ഇല്ലാത്ത ചെക്കൻ ആണ്‌ ഇതെന്ന്...... ഉണ്ണി.. "" അത്‌ കൊണ്ട് അല്ലേ അവൻ ദേവസേനാപതി ആയത്.. "" ബാല്യത്തിലെ ദേവസേവനകൾക് അധിപൻ ആയത്.... രുദ്രൻ പറയുമ്പോൾ ഉണ്ണിയുടെ കണ്ണുകളിൽ സംശയം നിറഞ്ഞു... എടാ ഒരു ക്ലാസിലെ മുഴുവൻ കുട്ടികളിൽ ലീഡർ ആകാൻ എപ്പോഴും യോഗ്യൻ ആ ക്ലാസിലെ കുരുത്തം കെട്ട ചെക്കൻ ആയിരിക്കും......ഇവിടെയും അത്രേം ഉള്ളൂ കാര്യം.... അവന്റെ കുരുത്തക്കേട് തന്നെ ആണ്‌ അവന്റ ബലം... ഇപ്പോഴും ആകാശിനെ അവന്റെ സ്വത്വം തിരിച്ചറിയാൻ പരമാവധി സഹായിക്കുന്നുണ്ട് പാവം..... രുദ്രൻ മീശ കടിച്ചു... 💠💠💠💠 ഈഈഈ...അയ്യേ """" ""ചുണ്ട് പുളുത്തി കരയുന്ന കുറുമ്പന്റെ അടുത്തേക് വന്നു കുഞ്ഞനും കുഞ്ഞാപ്പുവും... "" എന്താടാ.. "" കുഞ്ഞൻ സംശയത്തോടെ നോക്കുമ്പോൾ ജാനകി ചുണ്ട് പൊത്തി ചിരിക്കുന്നുണ്ട്.... തൊട്ടു അടുത്ത് വീൽച്ചെയറിൽ നന്ദൻ പൊട്ടി ചിരിച്ചിരിക്കുന്നുണ്ട്.... ഇത് കണ്ടോ വാല്യേട്ട.. ""

ഇട്ടിരുന്നു വെള്ള ടീഷർട് മുൻപോട്ട് നീട്ടി പിടിച്ചു.... അതിലെ അത്തപൂക്കളം പോലെ മഞ്ഞ നിറം......"" ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ കട്ടിലിൽ കിടന്നു വിരൽ നുണഞ്ഞു കുഞ്ഞയ്യൻ.... ഹഹഹ... ഹഹഹ.... ഹഹഹ... """"" കുഞ്ഞാപ്പു ഭിത്തിയിൽ കൈ അടിച്ചു ഉറക്കെ പൊട്ടി ചിരിച്ചു.... ആദി ഇവനോട് ആവുന്നേ പറഞ്ഞതാ "" കുഞ്ഞ് ഇപ്പോൾ പാല് കുടിച്ചതേ ഉള്ളൂ എടുക്കണ്ട എന്നു.... "" ജാനകി മെല്ലെ കുഞ്ഞയ്യൻറെ തുണി മാറ്റി അവനെ ഒന്ന് വൃത്തി ആക്കി.... ഞാൻ അറിഞ്ഞോ "" ഇത് എനിക്ക് വെച്ച സമ്മാനം ആണെന്നു... "" ചുണ്ട് പുളുത്തി കുഞ്ഞയ്യനെ നോക്കി... ചേട്ടനെ അവൻ സ്നേഹിച്ചത് അല്ലേടാ.. """ കുറച്ചു മുൻപ് ഭദ്രയെ ഒന്ന് സ്നേഹിച്ചു അവൾ ഉടുപ് മാറാൻ പോയിട്ടുണ്ട്.... കുഞ്ഞൻ പതിയെ അയ്യന്റെ കുഞ്ഞ് വിരലിൽ പിടിച്ചു.... നീ പോയി ഡ്രെസ് ചേഞ്ച്‌ ചെയ്തു വാ പോകാം... "" കുഞ്ഞാപ്പുവും കുഞ്ഞിന് അരികിലേക്കു ഇരുന്നു... മഞ്ഞ ഇട്ടാൽ മതി ആയിരുന്നു.. "" എങ്കിൽ പിന്നെ രണ്ടും കൂടി ടാലി ആയേനെ... '"പതം പറഞ്ഞു പോകുന്നവനെ നോക്കി ചിരിച്ചു കുഞ്ഞൻ....

ഇറങ്ങുവാണ് അല്ലേ.. ""? നന്ദൻ ചെറു ചിരിയോടെ നോക്കി..... എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല... ആരും ഇല്ലാത്ത എനിക്ക്... എനിക്ക്...എലാവരും ഉണ്ട് ഇപ്പോൾ എപ്പോഴാ നഷ്ടപ്പെട്ടു പോയ അമ്മയുടെ സാന്നിധ്യം പോലും എനിക്ക് ഇന്ന് ഇവിടെ ഉണ്ട്.... "" നന്ദൻ അത്‌ പറയുമ്പോൾ കുഞ്ഞൻ തല ഉയർത്തി ജാനകിയെ നോക്കി... സിദ്ധിയെ കുറിച്ചാണ് പറയുന്നത്... "" അവളുടെ കണ്ണുകൾ നഷ്ട്ടപെട്ടു പോയ അമ്മയുടെ കണ്ണുകൾ പോലെ ആണെന്ന്... "" ജാനകിയുടെ കണ്ണൊന്നു നിറഞ്ഞു.... നന്ദേട്ടാ... "" കൂടെ വരുവോ... "" കുഞ്ഞൻ എഴുനേറ്റു അവന്റ വീൽച്ചെയറിൽ പിടിച്ചതും ജാനകി സംശയത്തോടെ നോക്കി... "" അറിയണം എല്ലാം... "" നന്ദേട്ടന്റെ മനസ് ഒന്ന് ശാന്തം ആകാൻ ആണ്‌ ഇത്രയും നാൾ മറച്ചു പിടിച്ചത്.......ജാനകി ധൈര്യം ആയി ഇരിക്കൂ... ജാനകിയോട് പറഞ്ഞു കൊണ്ട് കണ്ണുകൾ കൊണ്ട് കുഞ്ഞാപ്പുവിന് നിർദേശം നൽകി നന്ദനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി കുഞ്ഞൻ...... 💠💠💠💠 നിറയെ ഔഷധമരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഇരികത്തൂർ മനയിലെ കാടിനു നടുവിൽ നന്ദന്റെ വീൽ ചെയറിനു സമീപം നിറയെ വേരിനാൽ കെട്ടു പിണഞ്ഞു പൊങ്ങി നിൽക്കുന്ന മരത്തിന്റെ ഒരു വേരിൽ ഇരുന്നു കുഞ്ഞൻ....

വലം കൈകൊണ്ട് നന്ദന്റെ വലം കൈയിൽ മുറുകെ പിടിച്ചു..... ആദി... "" എന്താ നിനക്ക് പറയാൻ ഉള്ളത്...? നിന്റെ കണ്ണുകൾ എന്തൊക്കെയോ മറച്ചു പിടിക്കുന്നു... ഒരിക്കൽ നന്ദേട്ടൻ പറഞ്ഞില്ലേ നന്ദേട്ടന്റെ സ്വപ്നത്തെ ഭയപ്പെടുത്തുന്ന കറുത്ത സാരി ഉടുത്ത സ്ത്രീ... ""ഓർക്കുന്നുണ്ടോ.... കുഞ്ഞൻ അവന്റ കണ്ണുകളിലേക്കു ഉറ്റു നോക്കി... (part 48 പറയുന്നുണ്ട് നന്ദൻ സിദ്ധിയെ കണ്ടപ്പോൾ അമ്മേ പോലെ തോന്നുന്നു പിന്നെ അവനെ നശിപ്പിക്കാൻ ശ്രമിച്ച ഒരു കറുത്ത സാരി ഉടുത്ത സ്ത്രീയെ കുറിച്ചും ) ഉണ്ട്... ""എന്നും എന്റെ സ്വപ്നത്തെ അവർ ഭയപ്പെടുത്തുന്നു... "" അവർ ആരാണ്... കോകിലാ ... "" നന്ദേട്ടന്റെ അച്ചന്റെ സഹോദരി... "" എന്റെ.. എന്റെ അച്ഛൻ.. അച്ഛൻ.... അച്ഛനെ ആദിക്ക് അറിയുമോ..... നന്ദന്റെ കണ്ണുകൾ തിളങ്ങി... എന്നെക്കാൾ നന്നായി അറിയാം ജാനകിക്കും സിദ്ധിക്കും... " ഹഹഹ കുഞ്ഞൻ ചിരിച്ചതും.. ആഹ്ഹ്ഹ്ഹ്ഹ്... "" നന്ദന്റെ തൊണ്ട കുഴിയിലെ വെള്ളം വറ്റി... വീൽച്ചെയറിൽ കൈകൾ മുറുകെ പിടിച്ചു....... എന്തെ.....വിശ്വാസം വരുന്നില്ലേ.. ""

പുറകിൽ നിന്നും രുദ്രന്റെ കൈകൾ അവന്റെ തോളിൽ പിടിച്ചു.... ചേട്ടച്ഛ... "" ഞാൻ...എനിക്ക് ഒന്നും മനസിൽ ആകുന്നില്ല... ജാനകി.. സിദ്ധി... എന്റെ അച്ഛൻ... ആ സ്ത്രീ...... മ്മ്ഹ്ഹ്.. "" ചേന്നോത്തു തറവാട്ടിലെ ജാനകിയെ അതിക്രൂരമായി പീഡിപ്പിച്ച അമ്മവനെ കുറിച്ചു കേട്ടിട്ടില്ലേ അത്‌... അത്‌ മറ്റാരും അല്ല നന്ദന്റെ അച്ഛൻ ആണ്‌... ജാനകി പറഞ്ഞ ചെറിയ വലിയ കള്ളം.... രുദ്രനും നന്ദന്റെ ഇടത് വശത്തു അവന് എതിരായി ഇരുന്നു......... അതേ നന്ദേട്ടാ..."" നന്ദേട്ടൻ പറഞ്ഞ അഡ്രസിൽ അവിടെ ചെല്ലുമ്പോൾ വരെ ഞങ്ങളും വിശ്വസിച്ചിരുന്നത് അത്‌ തന്നെ ആണ്‌... പക്ഷെ.... കുഞ്ഞന്റെ ഓർമ്മകൾ അവനോട് പങ്ക് വച്ചു....... (Part 40, 41.. ചേന്നോത് കുട്ടികൾ പോയതും നന്ദന്റെ അമ്മ പറഞ്ഞതും കോകിലയുടെ കൈയിൽ നിന്നും ജാനകിയെ രക്ഷിച്ചതും കുറുമന്റെ വാക്കുകളും എല്ലാം...... ഇതെല്ലാം നന്ദൻ അറിയണം കാരണം നന്ദന്റെ പൂർവ ജന്മം ദത്തൻ അവനിലേക് അവനും വരണം അത്‌ കഥയുടെ അല്ല മഹാദേവന്റെ ആവശ്യം ആണ്‌ ) കുഞ്ഞൻ """" പറഞ്ഞു തീർന്നതും നന്ദന്റെ ഇടത്തെ കൈ രുദ്രന്റെ വലത്തേ കൈയിൽ മുറുകെ പിടിച്ചു അവന്റെ കണ്ണിൽ നിന്നും ഉറവ പൊട്ടി താഴേക്കു വീണു..... അതേ നന്ദേട്ടാ.. ""

നിങ്ങൾ അനാഥൻ അല്ല നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ആ പാവം അച്ഛനു അന്ന് ആ വഴിയേ മുൻപിൽ കണ്ടുള്ളു.... സ്വാമിഅച്ഛന്റെ കൈയിൽ നന്ദേട്ടൻ സുരക്ഷിതൻ ആകുമ്പോൾ അദ്ദേഹം സ്വന്തം മകന്റെ സുരക്ഷ മാത്രമേ മുൻപിൽ കണ്ടുള്ളു...... കുഞ്ഞൻ അവന്റെ കൈയിൽ പതിയെ തലോടി... സ്വാമി അച്ഛൻ.. "" നന്ദന്റെ നാവു ആ മന്ത്രം ഉരുവിട്ടു...... മ്മ്മ്.. "" അന്ന് ദേവൂട്ടൻ നന്ദേട്ടന്റെ ദേഹത്തു പൂശിയ വിഭൂതി സ്വാമി അച്ഛൻ തന്നത് ആണ്‌... നന്ദേട്ടന്റെ സമീപം വരുന്ന ആ ഗന്ധം... നന്ദാ... "" നിന്നെ അവിടെ നിന്നും സുരക്ഷിതം ആക്കാൻ മാത്രമേ നിന്റെ അച്ഛന് കഴിഞ്ഞുള്ളു... മറ്റൊരു സഹോദരിയുട മകൾ ആയ ജാനകിയെയോ നിന്റെ സ്വന്തം ചോര ആയ സിദ്ധിയെയോ ആ നരകത്തിൽ നിന്നും രക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല....അതിന് മുൻപ് തളർത്തി അവൾ അദ്ദഹത്തെ ..... എന്തിന്..? എന്തിന് വേണ്ടി.. ചേട്ടച്ഛ..? എന്റെ നിറമുള്ള ബാല്യം തല്ലി കെടുത്തി..? എന്നെ കൊന്നാൽ അവൾക്കു എന്ത്‌ നേട്ടം ആണ്‌ ഉള്ളത്....? നന്ദാ.. ""

ഇതിനു പിന്നിൽ ഒരുപാട് കഥകൾ ഉണ്ട്... പലതും കുഞ്ഞനും അറിയില്ല..ഈ എനിക്ക് പോലും ... ഒന്ന് അറിയാം നീയും ജാനകിയും ഒന്നാകുന്നത് അവർ ഭയന്നു... നിങ്ങളുടെ കുഞ്ഞിനെ അവർ ഭയക്കുന്നു....... രുദ്രന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.... ചേട്ടച്ഛ..."".... "" പേടിക്കണ്ട... "" രുദ്രനോ ആദിശങ്കരനോ ജീവനോടെ ഉണ്ടങ്കിൽ സാക്ഷാൽ കലിയുഗവരധന്റെ അനുഗ്രഹം ഉള്ള ആ കുഞ്ഞിനെ ആരും ഒന്നും ചെയ്യില്ല.... അവനെ സംരക്ഷിക്കാൻ അവന്റെ അമ്മ ഉണ്ട്..... """"""""""അല്ല അമ്മമാർ.......... രുദ്രൻ അത്‌ പറയുമ്പോൾ ആദിശങ്കരനിലും അതേ ചിരി തന്നെ വിടർന്നു......... ആ നിമിഷം ആ കാവിലെ മരങ്ങൾ ആടി ഉലഞ്ഞു... ""മനയിൽ മുഴങ്ങുന്ന മണിനാദം ഇവിടെ വരെ അലയടിച്ചു.............. നന്ദന്റെ കണ്ണുകൾ കുറുകി... "" ഇടവും വലവും തല വെട്ടിച്ചവൻ..... ഇടത്തോട്ടും വലത്തോട്ടും ഉള്ള വേരിൽ ഇരിക്കുന്നവരിലെ മാറ്റം പുക ചുരുളുകൾക്കു ഇടയിലൂടെ കണ്ടവൻ........ ഇരുവരിലും തെളിഞ്ഞു വരുന്ന നീല കണ്ഠം....... കണ്ണുകളിൽ ഒരേ ഭാവം...... ആഹ്ഹ്..

"" മഹാദേവ.. നന്ദന്റെ നാവിൽ നിന്നും വിളി ഉണർന്നു.... കണ്ണുകൾ കൂമ്പി അടഞ്ഞു അതിൽ തെളിയുന്ന മഹാദേവന് ആ അച്ഛന്റെയും ആ അംശത്തിൽ പിറന്ന മകന്റെയും രൂപം.... """""രുദ്രം പശുപതിം സ്ഥാണും നീലകണ്ഠമുമാപതിം നമാമി ശിരസാ ദേവം കിനോം മൃത്യു കരിഷ്യതി """""" നന്ദന്റെ നാവുകൾ ഉറക്കെ ഉറക്കെ ആ മന്ത്രം ഉരുവിടുമ്പോൾ വീൽച്ചെയറിൽ താങ്ങി ഇരിക്കുന്ന അവന്റെ കാൽ വിരലുകളിലെ ചലനം പദങ്ങളുലെക് നീണ്ടു........... നന്ദേട്ടാ........ """"""""""""" ആഹ്ഹ്റ്.... "" സിദ്ധിയുടെ ശബ്ദം പുറകിൽ നിന്നും കേട്ടതും ഞെട്ടി പിടഞ്ഞവൻ കണ്ണ് തുറന്നു...ഉണ്ണിയുടെയും കുഞ്ഞാപ്പുവിന്റെയും സഞ്ചയന്റെയും കൂടെ സിദ്ധി..... അവന്റ കണ്ണുകൾ മുന്പിലെക്കു പോയി.... കുറച്ചു മുൻപ് താൻ കണ്ട ഭാവങ്ങൾ മാറി ചിരിയോടെ ഇരിക്കുന്നവർ..... നന്ദാ... "" നിന്റ സ്വന്തം ചോര ആണ്‌.... ഇരികത്തൂർ മനയിലെ ഏതോ അകന്ന ബന്ധു ആയി മാത്രം നിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ട നിന്റ സ്വന്തം സഹോദരി...... ""

കണ്മുൻപിൽ നിറഞ്ഞു നിന്നിട്ടും നിന്റെ സ്നേഹത്തിനു വേണ്ടി ദാഹിച്ചിട്ടും ഞങ്ങളുടെ നിർദ്ദേശ പ്രകാരം നിന്നോടുള്ള സ്‌നേഹത്തെ അടക്കി പിടിച്ചവൾ...... രുദ്രൻ എഴുനേറ്റ് വന്നു സിദ്ധിയെ ചേർത്ത് പിടിച്ചു..... തിരിച്ചു തരികയാ.. "" നിന്റെ നന്ദേട്ടനെ... ഇനി ആ ചൂട് ആ സ്നേഹം മതിവരുവോളം നിനക്ക് നുകരാം.... രുദ്രൻ അവളെ ചേർത്ത് പിടിച്ചു നന്ദന്റ അരികിലേക് നിർത്തുമ്പോൾ കരിമഷി കലർന്നു കണ്ണുകൾ നിറഞ്ഞൊഴുകി പെണ്ണിന്റെ....... നന്ദേട്ടാ... "" കരച്ചിൽ നിയന്ത്രിക്കാൻ പാട് പെടുന്നവളുടെ വലത്തേ കയ്യിൽ മുറുകെ പിടിച്ചു നന്ദൻ.......... മോളേ... """" അറിഞ്ഞില്ലല്ലോടാ... ""ഞാൻ എന്തൊരു മഹാപാപിയാ ചേട്ടച്ഛ... "" അവരുടെ കയ്യിൽ കിടന്നു എന്റെ ചോരയും എന്റെ പെണ്ണും നീറി പുകയുമ്പോൾ ഞാൻ...ഞാൻ പുറത്ത് ഒന്നും അറിയാതെ ജീവിതം ആഘോഷിച്ചു........ അവളുടെ കൈത്തലം മുഖത്തോടെ ചേർത്തവൻ..... നന്ദാ.. "" ഇത് വിധിയുടെ വിളയാട്ടം ആണ്‌....നീ മറഞ്ഞിരിക്കേണ്ടത് നന്മയുടെ വിജയത്തിന്റെ ആവശ്യം ആയിരുന്നു..... രുദ്രൻ അവന്റ തലയിൽ മെല്ലെ തലോടി.... എനിക്ക് അമ്മ ഉണ്ട് അച്ഛൻ ഉണ്ട്.... എന്റെ.. എന്റെ കുഞ്ഞ് പെങ്ങൾ ഉണ്ട്....

വെറുതെ അല്ല ഇവൾ അടുത്തു വരുമ്പോൾ ഞാൻ മറ്റൊരാൾ ആയി മാറിയത്.... എന്റെ ഹൃദയം തുടിച്ചത് എന്റെ രക്തതിന്റെ സാന്നിധ്യം എന്റെ ഹൃദയം അറിഞ്ഞത് ആണ്‌...... നന്ദൻ കരയുമ്പോൾ ഉറക്കെ മറ്റൊരു കരച്ചിൽ ഉയർന്നു കേട്ടു.... പുറകിൽ കൂടി വന്നു ഉണ്ണിയുടെ അടുത്തു നിന്ന കുറുമ്പൻ ഉറക്കെ കരയുന്നു..... ആാാാ... ആാാ.... """"""" മോനെ.. "" നീ കരയാതെ.... ""ഉണ്ണി അവന്റെ കവിളിൽ തലോടി..... ആ... "" ആാാ... എന്റെ കാലെന്നു കാലെടുക്കു കിളവ... "" അയ്യോ.... """" കുറുമ്പന്റെ കരച്ചിൽ ഉച്ചസ്ഥായിൽ എത്തിയതും ഉണ്ണി കാല് വലിച്ചു.... അയ്യോ നൊന്തോഡാ കുട്ടാ... "" ഉണ്ണി ആകെ പരിഭ്രമിച്ചു...... കള്ള കിളവ ഞാൻ ഒരു പിഞ്ചു കുഞ്ഞു ആണെന്ന് പോലും ഓർക്കാതെ ആണോ ആ കുളമ്പ് വച്ചു ഞെരിച്ചമർത്തിയത്...... ഫു... ഫു..... """""" കാല് നീട്ടി കുടഞ്ഞു കൊണ്ട് ആ വേരിലെക് ഇരുന്നു കുറുമ്പൻ...... കുഞ്ഞൻ അവന്റെ കാലെടുത്തു മടിയിൽ വെച്ചു... ""ഇത് ചെറിയ ഒരു മുറിവ് ഉള്ളൂ... നിന്നോട് ആരാ പറഞ്ഞത് ഉണ്ണിമായുടെ കാലിന്റെ അടിയിൽ കൊണ്ട് കാല് വയ്ക്കാൻ..... "" കുഞ്ഞനും കുഞ്ഞാപ്പുവും മെല്ലെ ഊതി കൊടുത്തു...

സഞ്ജയൻ അടുത്ത് നിന്ന ഔഷധ ചെടിയുടെ നീര് ചെറിയ ചിരിയോടെ കൈ വെള്ളയിൽ പിഴിഞ്ഞ് അവന്റെ കാലിലേക് ഒഴിച്ചു........ "" ഇപ്പോൾ വേദന മാറും..... "" ചൂണ്ടു വിരൽ ചേർത്ത് ധ്വനന്തരി മന്ത്രം ചൊല്ലി കൊടുത്തു സഞ്ജയൻ..... അതൊന്നും സാരമില്ല സഞ്ജയ കുഞ്ഞിലേ തൊട്ടു കൊഞ്ചിച്ചു വഷള് ആക്കിയതിന്റെ കൊഞ്ചൽ ആണ്‌... ഇവന്മാർ ആരേലും എടുത്തോണ്ട് വരാൻ ഉള്ള പകുതി അടവ്.... "" രുദ്രൻ കുറുമ്പൊടെ നോക്കിയതും കുഞ്ഞന്റെ താടിയിൽ പിടിച്ചു വലിച്ചു കുറുമ്പൻ... ആ അപ്പോൾ ഇന്ന് എന്റെ നെഞ്ചത്ത് ആണോ.... "" മര്യാദയ്ക്ക് നടന്നോണം... കുറുമ്പനെ മുന്പോട്ട് കുഞ്ഞൻ ഒന്ന് തള്ളിയതും ബാലൻസ് വിട്ടു കുഞ്ഞൻ പുറകോട്ട് പോയി...... "" കുറുമ്പൻ മുന്പിലേക്കും......... പിണഞ്ഞു കിടക്കുന്ന വേരുകൾക് ഇടയിലൂടെ ആഴത്തിൽ രൂപപ്പെട്ട കുഴിയിലേക് താഴേക്കു പോയി കുഞ്ഞൻ .......... കുഞ്ഞാ.... """ മോനെ.......രുദ്രൻ ഓടി വന്നു.... സഞ്ചയ എന്റെ കുഞ്ഞ്... "" രുദ്ര "" പിണഞ്ഞു കിടക്കുന്ന വേരുകൾക് ഇടയിൽ രൂപം കൊണ്ട ഗർത്തം ആണന്നു തോന്നുന്നു... ഇതിനു മുൻപ് ഇങ്ങനെ കണ്ടിട്ടില്ല അവന്റ വാക്കുകളിൽ ഭയം നിറഞ്ഞു................... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story