ആദിശങ്കരൻ: ഭാഗം 69

adhishankaran

എഴുത്തുകാരി: മിഴിമോഹന

ആ അപ്പോൾ ഇന്ന് എന്റെ നെഞ്ചത്ത് ആണോ.... "" മര്യാദയ്ക്ക് നടന്നോണം... കുറുമ്പനെ മുന്പോട്ട് കുഞ്ഞൻ ഒന്ന് തള്ളിയതും ബാലൻസ് വിട്ടു കുഞ്ഞൻ പുറകോട്ട് പോയി...... "" കുറുമ്പൻ മുന്പിലേക്കും......... പിണഞ്ഞു കിടക്കുന്ന വേരുകൾക് ഇടയിലൂടെ ആഴത്തിൽ രൂപപ്പെട്ട കുഴിയിലേക് താഴേക്കു പോയി കുഞ്ഞൻ .......... കുഞ്ഞാ.... """ മോനെ.......രുദ്രൻ ഓടി വന്നു.... സഞ്ചയ എന്റെ കുഞ്ഞ്... "" രുദ്ര "" പിണഞ്ഞു കിടക്കുന്ന വേരുകൾക് ഇടയിൽ രൂപം കൊണ്ട ഗർത്തം ആണന്നു തോന്നുന്നു... ഇതിനു മുൻപ് ഇങ്ങനെ കണ്ടിട്ടില്ല അവന്റ വാക്കുകളിൽ ഭയം നിറഞ്ഞു............ കാലങ്ങൾ ആയി രൂപം കൊണ്ട വേരുകൾ മറച്ചത് ആയിരിക്കും ഈ കുഴി...ഞാൻ... ഞാൻ കൂടെ ചാടാം രുദ്രേട്ട .... ഉണ്ണിയുടെ ദേഹം അടിമുടി വിറച്ചു.... വേണ്ട.. "" ഉണ്ണിമാ ഞാൻ ചാടാം... "" എനിക്ക് അവൻ ഇല്ലാതെ പറ്റില്ല... "" കുഞ്ഞാപ്പുവിന്റെ ശബ്ദം ഇടറി കണ്ണുകൾ കലങ്ങി മറിഞ്ഞു..."" കൊച്ചേട്ടാ.... "" ഞാനും വരാം.. ""... പൊട്ടി കരഞ്ഞു കൊണ്ട് കുഞ്ഞാപ്പുവിനെ അടക്കം പിടിച്ചു കുറുമ്പൻ അവന്റ നിലവിളി അവിടെ ആകെ ഉയർന്നു പൊങ്ങി........

. "" വേണ്ട നിങ്ങൾ കുഞ്ഞുങ്ങളാ ഞാൻ ഇറങ്ങാം... "" എന്റെ കുഞ്ഞ് ജീവനോട് ഉണ്ടങ്കിൽ ഞാൻ അവനെ കൊണ്ട് തിരികെ വരും... "" അല്ലങ്കിൽ എന്നെയും ആരും പ്രതീക്ഷിക്കരുത്..... "" രുദ്രൻ ആ വേരിലെക് കാലെടുത്തു വച്ചതും ഉണ്ണി അവനെ പിടിച്ചു വലിച്ചു.... "" വേണ്ട ഞാൻ ഇറങ്ങാം രുദ്രേട്ട... "" ഉണ്ണി വേരിലെക് ചാടി കയറി... ദേവൂട്ട... "" .......... !!!!!പറഞ്ഞു തീരും മുൻപേ ദേവൂട്ടന്റെ കരച്ചിൽ കേട്ടു സച്ചു ഓടി വന്നു.... പുറകെ കിച്ചുവും ആകാശും..... കുഞ്ഞേട്ടാ നമ്മടെ വല്യേട്ടൻ... "" ആ... ആ.. ആ.. ആ കുഴിൽ വീണു... "" കുറുമ്പന്റെ ഏങ്ങലടി ഉയർന്നു..... """""ഞാനാ എല്ലാത്തിനും കാരണം ഞാനാ..... """"" ആകാശിന്റെ ശബ്ദം ഉയർന്നതും രുദ്രൻ ഉണ്ണിയുടെ കയ്യിൽ പിടിച്ചു...... സംശത്തോടെ കണ്ണുകൾ ആകാശിലേക് നീണ്ടു..... രുദ്രച്ഛ.. "" കുളപടവിലേക് പോയ വല്യേട്ടനോട് ഇവിടെ നല്ല സ്വസ്ഥം ആയി ഇരിക്കാൻ സൗകര്യം ഉണ്ടന്ന് പറഞ്ഞത്.... പറഞ്ഞത്... ഞാ....ഞാനാ.... എന്റെ തെറ്റാ... ഞാൻ അറിഞ്ഞു കൊണ്ട് അല്ല......ആകാശ് കൈകൂപ്പിയതും രുദ്രന്റെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു.... ഉണ്ണി... !! ആരും കൂടെ ചാടണ്ട... "" കുഞ്ഞൻ തിരികെ വരും... "" ഉണ്ണിയുടെ കൈപിടിച്ച് താഴേക്കു ഇറക്കി രുദ്രൻ.... രുദ്രച്ഛ..

"" കുഞ്ഞാപ്പു അവനെ സംശയത്തോടെ നോക്കി... മ്മ്മ്.. "" അതേ... വഴി തിരിച്ചു വിട്ടെങ്കിൽ അത്‌ തെറ്റില്ല... "" തിരികെ വരും അവൻ... ""രുദ്രൻ പറഞ്ഞതും ഉണ്ണി കണ്ണ് തുടച്ചു..... കുറുമ്പൻ ആകാശിന്റെ കൈയിൽ മുറുകെ പിടിച്ചു.... രുദ്രച്ഛ.... "" കിച്ചു കൈ ചൂണ്ടി മുൻപിലേക്ക് ഓടി വന്നു....ആ ഗർത്തത്തിലേക് കിടക്കുന്ന അത്യാവശ്യം കട്ടി ഉള്ള വേര് ഇളകുന്നു...... മഹാദേവാ... "" സഞ്ജയൻ ഉറക്കെ വിളിച്ചതും രുദ്രനും ഉണ്ണിയും കുഞ്ഞാപ്പുവും ഓരോ വേരിൽ കയറി നിന്നു....... ശങ്കു... "" എടാ..... കുഞ്ഞാപ്പൂ ആാാ ഇരുട്ടു മൂടിയ ഗർത്തത്തിലേക് നോക്കി ഉറക്കെ വിളിച്ചതും അകത്തു നിന്നും നേരിയ പ്രതികരണം വന്നു..... ഒരു ചെറു ഞരക്കം പോലെ..... "" ചേട്ടച്ഛ.. "" നന്ദൻ വീൽച്ചെയറിൽ ഇരുന്നു വലത്തേ കൈ മുൻപോട്ട് നീട്ടി സഞ്ചയനെ വിളിച്ചു ... "" ആകെ വെട്ടി വിയർത്തു തുടങ്ങി അവൻ........ ശ്വാസം എടുക്കാൻ നന്നേ പാടുപെട്ടു........ നന്ദാ.. "" സഞ്ജയൻ അവന്റ നാഡിയിൽ പിടിച്ചു... ""രുദ്ര പൾസ് കുറഞ്ഞു പെട്ടന്ന് മനയിൽ കൊണ്ട് പോകണം... "

സഞ്ചയൻ അവന്റെ നെഞ്ചിലെ മർമ്മം നോക്കി പെരുവിരൽ അമർത്തി..... ചേട്ടച്ഛ എന്റെ വിരൽ അനക്കാൻ കഴിയുന്നില്ല... "" വല്ലാത്ത നോവ്.. "" വലത്തേ കൈയിലെ മോതിരവിരൽ തണുത്തു മരച്ചു കഴിഞ്ഞിരുന്നു ആ സമയം... "" ഭയം കൊണ്ട് സിദ്ധിയുടെ കൈയിൽ മുറുകെ പിടിക്കുമ്പോൾ പെണ്ണും ഭയന്നു പോയിരുന്നു.... കിച്ചു നിങ്ങൾ സഞ്ജയന്റെ കൂടെ നന്ദനെ മനയിലേക് കൊണ്ട് പൊയ്ക്കോ.. "" രുദ്രൻ കിച്ചുവിനും സച്ചുവിനും നിർദേശം കൊടുത്തു..... സിദ്ധി.. ""രുദ്രൻ വിളിച്ചതും തിരിഞ്ഞു നിന്നു പെണ്ണ്...... ഇവിടെ നടന്നത് അവിടെ ആരോടും പറയരുത് പ്രേത്യേകിച്ചു ഭദ്ര """""....രുദ്രൻ പറഞ്ഞതും തലയാട്ടി അവർക്കൊപ്പം നടന്നവൾ.. ആ നിമിഷവും നന്ദന്റെ അവസ്ഥ മോശം ആയി തുടർന്നു.... ഇത് കണ്ട് പേടിച്ചു കാണും അവൻ... അല്ലേ രുദ്രേട്ട.. "" ഉണ്ണി രുദ്രനെ നോക്കി... അറിയില്ല ഉണ്ണി... "" നന്ദനിൽ വന്ന മാറ്റം അതിന്റെ പൊരുൾ അത്‌ എനിക്ക് അറിയില്ല... "" രുദ്രൻ മീശ കടിച്ചു താഴേക്കു നോക്കി........ ആഹ്ഹ് കുഞ്ഞാ... "" മോനെ.... ഉറക്കേ വിളിച്ചവൻ..... സന്തോഷം കൊണ്ട് അവന്റ കണ്ണ് നിറഞ്ഞു....

ഉണ്ണി അവൻ... അവൻ ദാ വരുന്നു... "" രുദ്രൻ പറഞ്ഞതും ഉണ്ണിയും കുഞ്ഞാപ്പുവും താഴേക്കു നോക്കി... ചെറിയ ഇരുട്ടിനെ ഭേദിച്ചു പൊന്തി വരുന്ന അവന്റ ശിരസ്സ് പുറത്തേക് വെളിവായി തുടങ്ങി.... അവൻ പിടിച്ചു കയറുന്ന വേരിൽ ബലം കൊടുത്തു ഉണ്ണി.......... ആാാ... "" മ്മ്മ്... അ... അച്ഛാ... "" അച്ഛൻ ഇവിടെ ഉണ്ട് മോനെ.. " ധൈര്യം ആയി കയറി വായോ... രുദ്രൻ ഇടത്തെ കൈ ഒരു വേരിൽ താങ്ങി വലത്തേ കൈ താഴെക്ക് നീട്ടി..... ആ കൈലേക്ക് കുഞ്ഞന്റെ ഇടത്തെ കൈ പിടി മുറുക്കി... ഒരിക്കലും ആ കൈവിടില്ല എന്നാ കരുതലോടെ ആ അച്ഛൻ മകനെ താങ്ങി മേല്ലെ പുറത്തേക് എടുത്തു നെഞ്ചിൻ കൂട് വരെ പുറത്തേക് വന്നതും ഉണ്ണിയും കുഞ്ഞാപ്പുവും അവനെ കൈകൾക് ഇടയിലൂടെ കൈ ചേർത്ത് പുറത്തേക് എടുത്തു താഴേക്കു ഇരുത്തി.... ആഹ്ഹ്.. "" അച്ഛാ... ഇടത്തെ കൈ കൊണ്ട് രുദ്രനെ ചുറ്റുമ്പോൾ വലത്തേ കൈ വേദന കൊണ്ട് നെഞ്ചോട് ചേർത്ത് വച്ചവൻ..... മോനെ... "" ആ കൈയിൽ മെല്ലെ പിടിച്ചു രുദ്രൻ.. "" അവന്റ കണ്ണുകൾ നിറഞ്ഞു... സാരമില്ല അച്ഛാ.. ""

ചെറിയ പൊട്ടൽ ഉണ്ടെന്ന് തോനുന്നു..... പിന്നെ നന്നായിട്ട് ഉരഞ്ഞിട്ടും ഉണ്ട്.... വല്യേട്ട..."" കരഞ്ഞു കൊണ്ട് കുഞ്ഞന്റെ കവിളിൽ ആഞ്ഞു മുത്തി കുറുമ്പൻ... അയ്യേ കരയുവാണോ നീ... "" താഴെ എത്തിയതും ആദ്യം ഉറപ്പിച്ചത് നീ കൂടെ ഇല്ല എന്നാണ്... " കുഞ്ഞൻ ആ വേദനയിലും പതിയെ ചിരിച്ചു.... വാ.. " സഞ്ജയന്റെ അടുത്ത് പോകാം.. രുദ്രൻ അവനെ താങ്ങി എടുത്തു... "" മനയിലേക് നടന്നു... നിന്നെ ഞാൻ എടുക്കണോ.. "" കുഞ്ഞാപ്പു കരച്ചിലിലും ചിരിച്ചു കൊണ്ട് കുറുമ്പനെ തന്നോട് ചേർത്തു... "" മ്മ്മ്ഹ്ഹ് "" വേണ്ട.. എന്റെ വല്യേട്ടന് ഒന്നും പറ്റിയില്ലലോ എനിക്ക് അത്‌ മതി... കുറുമ്പൻ പറയുമ്പോൾ ഉണ്ണി വശത്തു കിടന്ന രണ്ട് വലിയ മരക്കഷ്ണം കൊണ്ട് ആ ഗർത്തത്തെ മൂടി..... ഇവിടെ വേറെ എന്തെങ്കിലും ചെയ്യണം.. "" കുഞ്ഞുങ്ങൾ ഉള്ളത് അല്ലേ.... ഉണ്ണി രണ്ട് കൈ തട്ടി കൈയിൽ പറ്റിയ പൊടി തട്ടി കളഞ്ഞു.... 💠💠💠💠 എന്നെ വിട്.. "" ഗൗരിയുടെ കയ്യിൽ നിന്നും കുതറി ഓടി വരുന്നവൾ രുദ്രന്റെ കയ്യിൽ കിടക്കുന്ന കുഞ്ഞനെ കണ്ടതും ഉറക്കെ കരഞ്ഞു പെണ്ണ് .... ഞാൻ പറഞ്ഞില്ലേ..

""ആദിയേട്ടന് എന്തോ പറ്റിയിട്ടുണ്ടെന്ന്... അമ്മ വ്ശ്വസിച്ചില്ലല്ലോ...... ഏങ്ങലടിച്ചു പെണ്ണ്...... നിന്നോട് രുദ്രച്ഛൻ പറഞ്ഞത് അല്ലേ അവളോട് പറയരുതെന്നു..... ആകാശ് പുറകെ വന്ന സിദ്ധിയെ നോക്കി കണ്ണുരുട്ടി... ഞാൻ പറഞ്ഞില്ല ചേട്ടായി... " സ്ത്രീകളുടെ അറയിൽ ആയിരുന്നു ഭദ്ര... " പെട്ടന്നു ഉറക്കെ കരഞ്ഞു കൊണ്ട് ഇറങ്ങി വന്നു ........ പിന്നെ ഇവൾ എങ്ങനെ അറിഞ്ഞു.. ""? കണ്ടോ സ്നേഹം ഉള്ള കാമുകിമാർ അങ്ങനെ ആണ്‌ കണ്ട് പഠിച്ചോ....... ആകാശ് ഇരു കണ്ണും ഇറുക്കി കാണിച്ചതും പെണ്ണ് തല താഴ്ത്തി.... ഭദ്രേ... "" അവന് കുഴപ്പം ഒന്നും ഇല്ല മോളേ..ചെറുതായി വീണതാ മരുന്ന് വച്ചിട്ട് മോളേ കാണിക്കാം..... രുദ്രൻ പറഞ്ഞു കൊണ്ട് അറയിലേക്ക് കയറുമ്പോൾ കണ്ണുകൾ കൊണ്ട് ഒന്നും ഇല്ല എന്ന് ഭദ്രയോട് മൊഴിഞ്ഞവൻ.... 💠💠💠💠 വലത്തെ കൈ നെഞ്ചോട് ചേർത്ത് വച്ചു വീണയുടെ മടിയിൽ കിടക്കുമ്പോൾ ആ മുടിയിൽ മെല്ലെ തഴുകി അവൾ........ കണ്ണുനീർ ഒളിപ്പിക്കാൻ ശ്രമിച്ചതും അത്‌ നിയന്ത്രണം തെറ്റി കുഞ്ഞന്റെ വലത്തേ കവിളിൽ പതിച്ചു.......... അയ്യേ രുദ്രന്റെ പെണ്ണ് കരയുന്നോ...

"" അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു കുഞ്ഞൻ.... പോടാ.. "" എന്നും തീ തിന്നാനാണ് എന്റെ വിധി.. "" അച്ഛൻ ഒതുങ്ങിയപ്പോൾ മോൻ...... അതിന് ചെറിയ ഒരു പൊട്ടൽ അല്ലേ അമ്മേ.. "" രണ്ടാഴ്ച കഴിഞ്ഞാൽ ഈ തടി ഊരി കളയാം... "" സഞ്ജയൻ വെച്ച് കെട്ടിയ തടിയിൽ പതിയെ തലോടി കുഞ്ഞൻ.... കുഞ്ഞാ.. "ചെറുതോ വലുതോ എന്ന് അല്ല നിങ്ങളിൽ ഒരാളെ ഒരു ഉറുമ്പ് കടിച്ചാലും നോവുന്നത് എന്റെ ഹൃദയം ആണ്‌..... "" അവന്റെ നെറ്റിയിൽ മുഖം അമർത്തി അവൾ തല ഉയർത്തിയതും കണ്ടു വാതുക്കൽ നിന്നു പരുങ്ങുന്നവളെ...... കേറി വായോ വീണമ്മേടെ ഭദ്ര കുട്ടി... "" വീണ തല എത്തി നോക്കിയതും നിറഞ്ഞ മിഴിയോടെ അകത്തേക്കു വന്നു പെണ്ണ്..... വീണമ്മേടെ ഭദ്രമോള് കരച്ചില് നിർത്തിയില്ലേ... "" അതേ ആദിശങ്കരന്റെ പെണ്ണ് കരയാൻ പാടില്ല... അവളെ തന്നോട് ചേർത്ത് നിർത്തി വീണ... ഉവ്വ്.. "" ആര് ആരോടാ ഈ പറയുന്നത്... ""രണ്ടും കണക്കാ.. കുഞ്ഞൻ രണ്ടിനെയും മാറി മാറി നോക്കി.... പോടാ.. "" കൊച്ചു പേടിച്ചു പോയി.. അതെങ്ങനെ മുതുക്കനെ അച്ഛൻ എടുത്തു കൊണ്ട് അല്ലേ വന്നത് അത്‌ കണ്ടപ്പോൾ ആദ്യം ഒന്ന് പേടിച്ചു.... വീണ അവന്റെ കവിളിൽ ആഞ്ഞു ഞെക്കിയതും ഭദ്രയും ചെറുതായ് ചിരിച്ചു.... കുഞ്ഞാ..

"" അമ്മ ഗൗരി അമ്മേടെ അടുത്ത് കാണും കൈ അധികം അനക്കാതെ കിടക്കണേ... """ മെല്ലെ എഴുനേറ്റ് ഭദ്രയ്ക്കായി അവനെ നൽകുമ്പോൾ കുറുമ്പൊടെ അവളെ കണ്ണു അടച്ചു കാണിച്ചു ആ അമ്മ... ആദിയെട്ടാ "".... അവന്റെ അടുത്ത് ഇരുന്നു സഞ്ജയൻ മരുന്ന് വച്ചു കെട്ടിയ കൈയിൽ പതിയെ പിടിക്കുമ്പോൾ കണ്ണ് പിടച്ചു പെണ്ണിന്റെ..... അയ്യേ കരയുവാണോ എന്റെ ഭദ്ര കുട്ടി... "" ആ വേരിൽ തട്ടി ഒന്ന് വീണത് അല്ലേ ഞാൻ.... അവളുടെ താടി തുമ്പിൽ മെല്ലെ പിടിച്ചു കുഞ്ഞൻ... എന്റെ കാല് തട്ടി അറയിലെ ചെറിയ വിളക് നിലത്തു വീണതും ഞാൻ പേടിച്ചു എന്തോ ആപത്തു വരുന്നത് ആയി... ഓരോ പ്രാവശ്യം ആദിയേട്ടന് ആപത്തു വരുമ്പോൾ എന്റെ ഹൃദയം വല്ലതെ മിടിക്കും.... ഇപ്പോഴും അത് പോലെ തന്നെ..... ഭദ്ര... "" എന്റെ ഹൃദയതിന്റെ പാതി ആണ്‌ നീ.... ""എന്നിലെ ഓരോ ചലനവും നീ അറിയാതെ നിന്റെ ഹൃദയം പകർത്തും...... "" ഇടത്തെ കൈ കൊണ്ട് അവളെ നെഞ്ചിലേക് കിടത്തി കുഞ്ഞൻ.... വല്യേട്ടൻ വ്രതം തെറ്റിച്ചെ.... "" അകത്തേക്കു വന്ന കുറുമ്പൻ വിളിച്ചു കൂവിയതും ഭദ്ര അവന്റെ നെഞ്ചിൽ നിന്നും ചാടി എഴുനേറ്റ്..... അപവാദം പറയാതെടാ... " ദുഖിക്കുന്നവൾക് സ്വാന്ത്വനം കൊടുക്കുന്നത് എന്റെ കടമ അല്ലേ.....

കുഞ്ഞനിൽ കുറുമ്പ് നിറഞ്ഞു... സ്വാന്തനം കൊടുത്തോ ഓക്സിജൻ കൊടുക്കണ്ട.... ഇന്ന് ഓക്സിജൻ സപ്ലൈ ഇല്ലെന്ന ധൈര്യത്തിലാ ഞാൻ ഓടി വന്നത്... "" ബെല്ലും ബ്രേക്ക് ഇല്ലാതെ ചെക്കൻ വിളിച്ചു കൂവിയതും ഭദ്ര ഇരു കണ്ണും മുറുകെ അടച്ചു..... ദേവൂട്ട... " അടി വാങ്ങും.. "" കുഞ്ഞൻ കണ്ണുരുട്ടി..... കേശു എവിടെ...? കുഞ്ഞൻ അടുത്തിരുന്ന കുപ്പിലെ വെള്ളം വായിലേക്ക് ഒഴിച്ചു.... നന്ദേട്ടന്റെ അടുത്ത് ഉണ്ട്.. "" കുറുമ്പൻ ഭദ്രേ നോക്കി...... നിന്നെ ആവണി അമ്മ വിളിക്കുന്നുണ്ട്.... "" കുറുമ്പൻ പറഞ്ഞതും അവൾ കുഞ്ഞനെ നോക്കി.... കുറുമ്പന്റെ മുഖത്തെ ഭാവം മനസ്സിൽ ആയതും കുഞ്ഞൻ ഭദ്രയുടെ പോകാൻ കണ്ണു കൊണ്ട് അനുവാദം നൽകി...... ദേവൂട്ട... "" അവന്റെ കൈയിൽ പിടിച്ചു അടുത്ത് ഇരുത്തി കുഞ്ഞൻ... ആവണി അമ്മ അവളെ വിളിച്ചൊന്നും ഇല്ല. ""..എല്ലാം അറിഞ്ഞാൽ കുറച്ച് മുൻപത്തെ പോലെ ഇവിടെ കിടന്നു കാറി കൂവി നാട്ടുകാരെ ഇളക്കും... കുറച്ചു മുൻപ് അവളുടെ കരച്ചിൽ കേട്ട് ഭ്രാന്തിനു തളം വച്ചു കിടന്ന ഒരുത്തൻ ഇറങ്ങി ഓടി... "" അയാളെ പിടിക്കാൻ ഹരിമാമയും കൂട്ടരും പുറകെ പോയിട്ടുണ്ട്...... കുറുമ്പൻ വായ പൊത്തി...... എടാ.. """ നീ അങ്ങനെ അങ്ങ് കളിയാക്കതെ എന്റെ പെണ്ണിനെ ""....

കുഞ്ഞനും ചിരി വന്നു തുടങ്ങിയിരുന്നു..... ഈ.. '" ഒന്ന് ഇളിച്ചു കാണിച്ചു കുറുമ്പൻ.... വല്യേട്ടൻ ആ കുഴിയിൽ വീണു കുറച്ച് കഴിഞ്ഞപ്പോൾ നന്ദേട്ടന് എന്തോ അസ്വസ്ഥത വന്നു പേടിച്ചിട്ടാണെന്ന സഞ്ജയ്മാ പറഞ്ഞത് ... നന്ദേട്ടന്റെ ദേ ഈ വിരൽ തളർന്നു പോയി...... കുറുമ്പൻ അവന്റെ വലത്തെ കൈയിലെ മോതിര വിരൽ കുഞ്ഞന്റെ മുൻപിൽ ചൂണ്ടി കാണിച്ചു.... ആഹ്ഹ്.. "" കുഞ്ഞൻ ഒരു ഞെട്ടലോടെ അവനെ നോക്കി... """ കണ്ണുകൾ ഒരു നിമിഷം അടച്ചു....... എന്താ വാല്യേട്ട... "" കുറുമ്പൻ കുലുക്കി വിളിച്ചതും കണ്ണ് തുറന്നു...... മ്മ്ഹ്ഹ്... "" ഒന്നും ഇല്ല... "" ..... കുഞ്ഞൻ നെറ്റി തിരുമ്മി...... നീ കേശുനെ വിളിച്ചേ എനിക്ക് അച്ഛന്റെ അടുത്ത് പോകണം... "" കുഞ്ഞൻ ചാടി എഴുനേറ്റ് മുന്പോട്ട് പോകുമ്പോൾ കുറുമ്പൻ നഖം കടിച്ചു നിന്നു... 💠💠💠💠 അച്ഛാ... """ ബാൽക്കണിയിൽ നിൽക്കുന്ന രുദ്രനും ഉണ്ണിക്കും സഞ്ചയ്‌നും അടുത്തേക് വന്നു കുഞ്ഞനും കുഞ്ഞാപ്പുവും.... ആദി.. "" രണ്ട് ദിവസം കൈ ഒന്ന് സൂക്ഷിച്ചാൽ മതി....വലിയ പൊട്ടൽ ഒന്നും ഇല്ല... "" സഞ്ജയൻ ആ കുഞ്ഞ് തടിക്കഷണം നേരെ വച്ചു കൊടുത്തു.... എടാ പോകുമ്പോൾ ദേവൂട്ടന്റെ അടുത്ത് ഇരിക്കണ്ട ചെക്കൻ ഉറങ്ങി കയ്യും കാലും എടുത്തു ദേഹത്തു ഇടും..... ഉണ്ണി ശാസനയോടെ പറഞ്ഞു...... മ്മ്... ""

കുഞ്ഞൻ മെല്ലെ തലയാട്ടിയതും രുദ്രൻ സംശയത്തോടെ നോക്കി.... നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ കുഞ്ഞാ.. "" നന്ദേട്ടന് എന്താ പറ്റിയത് അച്ഛാ .... """ കുഞ്ഞൻ രുദ്രനയും സഞ്ജയനെയും മാറി മാറി നോക്കി.. നിനക്ക് ആപത്തു വന്നത് കണ്ടപ്പോൾ ഭയന്ന് പോയി... "" ഇപ്പോൾ കുഴപ്പം ഇല്ല... ചില സെൻസുകൾ അത്‌ ചില അവയവങ്ങളെ ബാധിക്കും........ "" സഞ്ജയൻ അത്‌ പറയുമ്പോൾ കുഞ്ഞൻ ഇടത്തെ കൈ രുദ്രന് നേരെ നീട്ടി...... മനുഷ്യ വിരലിന്റെ ആകൃതിയിലെ എല്ലിൻ കഷ്ണം അതിൽ കൊളുത്തിയിട്ട പോലെ ഒരു മോതിരം... അപൂർവം ആയ കല്ല് വെച്ച മോതിരം.......... "" ആഹ്ഹ്.. "" രുദ്രനിൽ നിന്നും നേരിയ ശബ്ദം പുറത്തേക് വന്നു... .... "" ഒരു പന്ത്രണ്ടു ആൾ പൊക്കം കാണും അച്ഛ ആ കുഴിയിൽ അടിയിൽ നല്ല ഇരുട്ട് ആയിരുന്നു... പോക്കറ്റിൽ മൊബൈൽ ഉള്ളത് കൊണ്ട് ആ വെളിച്ചം ഒരു അനുഗ്രഹം ആയിരുന്നു എനിക്ക് ...... അവിടെ.. "" ഒരു മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങൾ ഉണ്ട്... "" വലത്തെ കൈ കുത്തി വീണതും ഈ... ഈ.... അസ്ഥി എന്റെ കൈയിൽ തറച്ചു.......... അതിൽ കൊളുത്തിയിട്ട പോലെ ഈ മോതിരവും........ ( തുടരും )

NB:: ആ അസ്ഥി ആരുടെത് ആണെന്നു മനസിൽ ആയെങ്കിൽ കമന്റ് ചെയ്തോളു..... ഒരുപക്ഷെ അപൂർവ കല്ലിൽ തീർത്ത ആ മോതിരത്തിന് കഥയിൽ റോൾ ഉണ്ടോ എന്ന് നമുക്ക് നോകാം ആ വ്യക്തിക്കും മോതിരത്തിനും ഉള്ള പങ്ക് ആയിരികം നിമിത്തം പോലെ അത്‌ ഇന്ന് കുഞ്ഞൻറ് കൈയിൽ കിട്ടിയത്.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story