ആദിശങ്കരൻ: ഭാഗം 70

adhishankaran

എഴുത്തുകാരി: മിഴിമോഹന

മനുഷ്യ വിരലിന്റെ ആകൃതിയിലെ എല്ലിൻ കഷ്ണം അതിൽ കൊളുത്തിയിട്ട പോലെ ഒരു മോതിരം... അപൂർവം ആയ കല്ല് വെച്ച മോതിരം.......... "" ആഹ്ഹ്.. "" രുദ്രനിൽ നിന്നും നേരിയ ശബ്ദം പുറത്തേക് വന്നു... .... "" ഒരു പന്ത്രണ്ടു ആൾ പൊക്കം കാണും അച്ഛ ആ കുഴിയിൽ അടിയിൽ നല്ല ഇരുട്ട് ആയിരുന്നു... പോക്കറ്റിൽ മൊബൈൽ ഉള്ളത് കൊണ്ട് ആ വെളിച്ചം ഒരു അനുഗ്രഹം ആയിരുന്നു എനിക്ക് ...... അവിടെ.. "" ഒരു മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങൾ ഉണ്ട്... "" വലത്തെ കൈ കുത്തി വീണതും ഈ... ഈ.... അസ്ഥി എന്റെ കൈയിൽ തറച്ചു.......... അതിൽ കൊളുത്തിയിട്ട പോലെ ഈ മോതിരവും........ നീ ഈ അസ്ഥിയും പെറുക്കി എടുത്ത് ഇങ്ങു പോന്നോടാ മഹാപാപി... "" ഉണ്ണി അത്‌ കൈലേക്ക് എടുത്തു..... മ്മ്മ്... "" നല്ല വിലയുള്ള കല്ല് ആണെന്ന് തോന്നുന്നു... ""...പണ്ടത്തെ ഏതേലും കാരണവരുടെ കുഴിമാടം ആയിരിക്കും.... ഉണ്ണി അത്‌ തിരിച്ചു മറിച്ചും നോക്കി... ഒരിക്കലും അല്ല ഉണ്ണി... ഇരികത്തൂർ മനയിലോ കാളിമനയിലോ ഒരാൾ മരണപ്പെട്ടാൽ അയാൾക് ചിത ഒരുക്കുന്നത് മന വക ശ്മാശാനത്തിൽ ആണ്‌....

ഈ മണ്ണ് ഔഷധ മൂല്യം ഏറിയത് ആണ്‌.... ഇവിടെ അങ്ങനെ സംഭവിക്കില്ല..... """""സഞ്ജയൻ ആകെ വിയർത്തു..... എങ്കിൽ കാക്ക കൊത്തി ഇട്ടത് ആയിരിക്കും... "" അല്ലേ രുദ്രേട്ട.... ഒന്ന് പോയെ ഉണ്ണിമാ... "" ഒരു മനുഷ്യന്റെ അറ്റുപോയ അസ്ഥികൾ പലതും അവിടെ ഉണ്ട്.. വലത്തേ കൈപ്പത്തിയിലെ മോതിര വിരൽ ആണ്‌ ഇത്... ഞാൻ അത്‌ വ്യക്തമായി കണ്ടത് അല്ലേ ... കുഞ്ഞൻ രുദ്രനെ നോക്കുമ്പോൾ മീശ കടിച്ചു ആലോചനയിൽ ആണവൻ... രുദ്രച്ഛ ഞങ്ങള്ക് ഒരു സംശയം... "" കുഞ്ഞാപ്പു അവന് അടുത്തേക് നീങ്ങി നിന്നതും ഉണ്ണി സംശയത്തോടെ നോക്കി... സംശയം തെറ്റിയില്ല.... ""ദത്തൻ..... """ ദത്തന്റെ ശരീരഭാഗങ്ങൾ ആണ്‌ അത്‌... """" രുദ്രൻ പറഞ്ഞതും ഉണ്ണി കണ്ണ് കൂർപ്പിച്ചു... ദത്തനോ...? മ്മ്ഹ്ഹ്.. "" രുദ്രൻ ഒന്ന് ചിരിച്ചു... ഉണ്ണി ജാനകി എന്ന പദ്മയിലേക് മാത്രം നമ്മുടെ കണ്ണുകൾ നീളുമ്പോൾ മനഃപൂർവം അല്ലാതെ നമ്മൾ വിസ്മരിച്ചു പോയൊരാൾ ഉണ്ട്... "" നന്ദൻ """"...

മനസിലായില്ല രുദ്രേട്ട... ഉണ്ണിമാ.. ""ജാനകിയെ ആദ്യമായി കണ്ട നിമിഷം ആരവേട്ടനിലെ മാറ്റം ഓർക്കുന്നുണ്ടോ.. " അവിടെ നിന്നും അല്ലേ നമ്മൾ പദ്മയിലേക്ക് എത്തിയത്.... അദ്ദേഹം തലേന്ന് കണ്ട സ്വാപ്നത്തിൽ പദ്മയ്ക്കു പിന്നാലെ തന്നെ ദത്തൻ എന്നൊരു മനുഷ്യന്റെ സാന്നിധ്യം ഉണ്ടായിരുന്നു.......... കുഞ്ഞൻ പറഞ്ഞതും ഉണ്ണി തലയാട്ടി.... (part 48, 49) ആാാ അത്‌ ശരിയാണ് ഞാനും ഓർക്കുന്നു.... ""അപ്പോൾ അപ്പോൾ അത്‌... അത്‌ ആരാ.....? ഉണ്ണിമാ പിറ്റേന്ന് ദേവൂട്ടൻ നന്ദേട്ടനെ വിവാഹത്തിന് അണിയിച്ചു ഒരുക്കിയത് ഓർമ്മ ഉണ്ടോ.... കുഞ്ഞാപ്പു ഉണ്ണിയെ നോക്കി.. ആ പിന്നെ അവന്റ തലയിൽ ആന്റിന വരെ ഫിറ്റ്‌ ചെയ്തു കൊടുത്തില്ലേ ചെക്കൻ... "" ചെറുക്കന്റെ കട്ടി മീശയും വടിച്ചു കളഞ്ഞു കുരുത്തം കെട്ടത്... അത്‌ തന്നെ.. "" അതാണ് നിർണ്ണായകം ആയ വഴിത്തിരിവ്.... "" അവൻ അങ്ങന്ർ ചെയ്തത് ഒരുപക്ഷേ നല്ലതിന് ആയിരുന്നു......

കുഞ്ഞൻ പറഞ്ഞത് സഞ്ചയനും ഉണ്ണിയും സംശയത്തോടെ നിന്നു.... നന്ദേട്ടനെ ഒരുക്കി കഴിഞ്ഞു ആരവേട്ടൻ നന്ദേട്ടനെ കണ്ടതും ദത്തൻ എന്ന് പറഞ്ഞു കൊണ്ട് ആകെ പരിഭ്രമിച്ചു... "" തലേന്ന് ജാനകിയെ കണ്ടപ്പോൾ ഉടലെടുത്ത അതേ അവസ്ഥ.......കുഞ്ഞാപ്പു വിശദീകരിച്ചതും ഉണ്ണി രുദ്രനെ നോക്കി.... അതേ ഉണ്ണി.. """ ജാനകിയെ കണ്ടതും പദ്മാ എന്ന് ആരവ് പറഞ്ഞു എങ്കിൽ അവൾക്കു പിന്നിൽ ദത്തനും ഉണ്ട്.... ജാനകി പദ്മ ആണെങ്കിൽ അവളുടെ ഭർത്താവ് ആയ നന്ദൻ ആയിരിക്കും ആ ദത്തൻ....... അരവിന്റെ സ്വപ്നത്തിൽ ഇരുവർക്കും ഒരു സ്ഥാനം ഉണ്ട്..... ആരവ് കാണുന്ന സ്വപ്നത്തിൽ പദ്മാ ഗർഭിണി ആണ്‌.... അപ്പോൾ അവൾ വിവാഹിതയാണ്... അതിന് സംശയം ഇല്ല... "" അയാൾ ആണ്‌ ആരവ് നന്ദനിൽ തിരിച്ചു അറിഞ്ഞ ദത്തൻ....... ഉണ്ണിക്കും സഞ്ചയനും ഞാൻ പറഞ്ഞു വന്നതിനു അർത്ഥം മനസിൽ ആയോ...? രുദ്രൻ ഇരുവരെയും മാറി മാറി നോക്കി... മനസിൽ ആയി..."" കുഞ്ഞൻ ചെന്നു പതിച്ചത് ദത്തന്റെ ശരീര അവശിഷ്ടത്തിൽ ആയത് കൊണ്ട് ആയിരിക്കും...

ആ അസ്ഥിയിൽ നിന്നും മോതിര വിരൽ അടർത്തി മാറ്റപ്പെടട്ടപ്പോൾ ഇന്നവനിൽ ഈ അസ്വസ്ഥത ഉണ്ടായത്.... അല്ലേ രുദ്ര.. "" സഞ്ചയൻ രുദ്രന്റ കണ്ണുകളിലേക്ക് നോക്കി... മ്മ്മ് ""അതേ... രുദ്രൻ തലയാട്ടി കണ്ണുകൾ പുറത്തേക്കു നീണ്ടു....... "" ദത്തന്റെ ശരീരം എങ്ങനെ അവിടെ വന്നു... ഇരിക്കത്തൂർ മനയുടെ ഔഷധക്കാട്ടിൽ ആരും അറിയാതെ അയാൾ കൊലചെയ്യപ്പെട്ടിരുന്നോ....? രുദ്രൻ മീശ കടിച്ചു.... ആയിരിക്കാം അച്ഛാ.. " ആരും അറിയാതെ അവിടെ മറവ് ചെയ്തത് ആണെങ്കിലോ... കുഞ്ഞൻ പറഞ്ഞതും രുദ്രൻ തലയാട്ടി... ആ നിമിഷവും രുദ്രന്റെ നെഞ്ചിൽ നേരിയ വിങ്ങൽ പോലെ ജാനകിയുടെ താലിമാലയും ആ മോതിരവും നിറഞ്ഞു നിന്നു......"" രുദ്ര... """ ഏകദേശം രണ്ട് മണിക്കൂർ ആയി നന്ദന്റെ ആ വിരലിലെ ചലനം നഷ്ടം ആയിട്ട്... "" സാധാരണ പ്രതികരിക്കേണ്ട മരുന്നുകൾ ഒന്നും പ്രതികരിക്കുന്നില്ല... ""ഒരുപക്ഷെ ഈ മോതിരം ആ വിരലുകളിൽ അണിയിച്ചാൽ ആ വിരലുകൾക് ജീവൻ തിരികെ വരും എന്ന് മനസ് പറയുന്നു........ സഞ്ചയൻ രുദ്രന്റെ തോളിലേക്ക് കൈ വച്ചു.... സഞ്ചയ.. " നിന്റ മനസ് ആണ്‌ ശരി.... ""

ഇരികത്തൂർമനയിലെ ലക്ഷ്മി വിഗ്രഹത്തിലെ ആ താലിമാല അർഹതപ്പെട്ടവളുടെ കഴുത്തിൽ ചേർന്നു എങ്കിൽ ഈ മോതിരം അത്‌ അര്ഹതപെട്ടവന് തന്നെ വന്നു ചേരണം......... അതാണ് നിയോഗം അത്‌ മാത്രം ആണ്‌........ രുദ്രന്റെ വാക്കുകളിൽ കനച്ചു.... 💠💠💠💠 നന്ദേട്ടാ... "".... ജാനകി അവന്റെ മുടിയിൽ തഴുകുമ്പോഴും ആ പാവത്തിന്റെ കണ്ണുനീർ താഴേക്കു ഒഴുകി.... ജാനകി എന്റെ.. എന്റെ ഓരോ അവയവം തളർന്നു പോകുന്നു... "" ഞാൻ.. ഞാൻ ഇനി മരിച്ചു പോയാലും നമ്മുടെ മോനെ നീ.. നീ വളർത്തണം..... ആ പാവത്തിന്റെ ശബ്ദം ചിലമ്പിച്ചു... അങ്ങനെ മരിച്ചു പോകാൻ അല്ലല്ലോടോ തന്നെ ഇരിക്കത്തൂർ മന ഏറ്റെടുത്തത്...... സഞ്ചയൻ നന്ദന് സമീപം ഇരുന്നു... ആ കൈ വിരലിൽ പതിയെ അമർത്തി.......... വേദന തോന്നുന്നുണ്ടോ... ""? അവന്റെ കണ്ണുകളിലേക്കു നോക്കി സഞ്ചയൻ.. മ്മ്ഹ്ഹ്.. "" ഇല്ല... തലയാട്ടി അവൻ... എങ്കിലേ... ഇവിടെ അറയിൽ ഒരു വിശേഷാൽ മോതിരം ഉണ്ട് അതിലെ കല്ലിൽ നിരവധി വിശിഷ്ട ഔഷധങ്ങൾ ചേർന്നിട്ടുണ്ട് അത്‌ ഈ മോതിര വിരലിൽ ധരിച്ചാൽ അതിലേക് വരുന്ന രക്തപ്രവാഹം പൂർവ സ്ഥിതി പ്രാപിക്കും......

അത്‌ ഈ വിരലിൽ അണിയാൻ പോവുകയാണ് ഞാൻ.......സഞ്ചയൻ ചെറു ചിരിയോടെ സമീപം നിന്നാ ഹരികുട്ടനെ നോക്കി...... തന്റെ കൈയിലെ കുഞ്ഞ് തളികയിലെ ചുവന്ന വെള്ളത്തിൽ കിടക്കുന്ന മോതിരം സഞ്ജയന് നേരെ നീട്ടി ഹരികുട്ടൻ....... ഇതെന്തിനാ രുദ്രേട്ട ഈ വെള്ളത്തിൽ മുക്കി വച്ചത്.... ഉണ്ണി കൈകെട്ടി നിൽക്കുന്ന രുദ്രന് അടുത്തേക് വന്നു.... വര്ഷങ്ങളോളം ഒരു ശവശരീരത്തിൽ ചേർന്നു കിടന്നത് ആണ്‌ ആ മോതിരം അതിൽ അണുക്കൾ കാണും.... അത്‌ പൂർണമായും ഒഴിവാക്കിയാണ് നന്ദനിലേക്ക് സഞ്ജയൻ അത്‌ ചേർത്തു വയ്ക്കുന്നത് ... സഞ്ചയൻ ആ തട്ടത്തിൽ നിന്നും ആ മോതിരം കയ്യിലേക് എടുത്തു അത്‌ നെഞ്ചോട് ചേർത്ത് കണ്ണുകൾ മെല്ലെ അടച്ചു.. ധ്വന്വന്തരി മന്ത്രം ഉരുവിട്ടു കൊണ്ട് ആ മോതിരം നന്ദന്റെ മോതിര വിരലിലെക് ചേർത്ത് വച്ചു......... മ്മ്ഹ്ഹ്.. ""നന്ദനിൽ നിന്നും നേർത്ത ശബ്ദം പുറത്തേക് വന്നു.... ഇരിക്കതൂർ മനയാകെ കാറ്റു വീശി..... തെക്കേ പറമ്പിൽ നിന്നും മുറിയിലേക്കു അടിച്ചു കയറുന്നകാറ്റിൽ ജാനകി വരച്ചു കൂടിയ ഒരു ചിത്രം പറന്നു വന്നു രുദ്രന്റെ മുഖത്തേക്ക് ചേർന്നു.....

മെല്ലെ അത്‌ കയിലേക് എടുത്തു രുദ്രൻ..... ആഹ്ഹ്..... "" ആഹ്ഹ്ഹ്ഹ്ഹ്.... "" രുദ്രന്റെ തൊണ്ടകുഴിയിൽ ശബ്ദം തങ്ങി നിന്നു... ശ്വാസത്തിന്റെ താളം തെറ്റി...... കണ്ണുകൾ ആ ചിത്രത്തിലൂടെ ഓടി നടന്നു......... ജാനകിയുടെ വരകളിലെ പഴയ ഇരികത്തൂർ മന അവിടെ കിഴക്ക് വശത്തെ കാലഭൈരവന് മുന്പിലെ ഓല മേഞ്ഞ ചെറിയ വിവാഹപ്പന്തൽ.....ചുറ്റും കുടുമ വെച്ച പുരുഷപ്രജകൾ.... വലത്തേക്ക് ഭംഗിയായി ഒതുക്കി കെട്ടിയ മുടിയിൽ ദശപുഷ്പം ചൂടിയ അന്തർജനങ്ങൾ അവരെ കൂടാതെ വശത്തു ഒതുങ്ങി നിൽക്കുന്ന മേൽമുണ്ട് ധരിക്കാത്ത സ്ത്രീകൾ എല്ലാം ഭംഗി ആയി വരച്ചു ചേർത്തിരുന്നു അവൾ..... അതിനു നടുവിൽ വധുവിന് വരണ മാല്യം ചാർത്തുന്ന പുരുഷനും അയാൾക് സമീപം ചിരിയോടെ നില്കുന്ന ചെറുപ്പക്കാരനും......... രുദ്രന്റെ കണ്ണുകൾ ആ ചെറുപ്പക്കാരിലേക് പോയി.....വരന് നന്ദന്റ ഛായ....കൂടെ നിൽക്കുന്നവനു ആരവിന്റെ ഛായ......അവന്റെ വലത്തെ കവിളിലെ കാക്കപുള്ളി പോലും എടുത്ത് കാണിച്ചിരുന്നു ജാനകി........ ജാനകിയുടെ മുഖഭാവം ഉള്ള ആ പെൺകുട്ടിയുടെ വരണമാല്യത്തിനു ഇടയിലുടെ തെളിഞ്ഞു നിൽക്കുന്ന താലി..... ഇരുദളങ്ങളിലെ താമര മൊട്ടു താലി.......... """" രുദ്രൻ മിഴികൾ മെല്ലെ ഉയർത്തി ജാനകിയെ നോക്കി....

വിവാഹത്തിന് തലേന്ന് മനസ്സിലേക്ക് വന്ന ഒരു സ്വപ്നമാ രുദ്രച്ഛ ... "" കുറച്ചു മുൻപേ ആണ്‌ വരച്ചു പൂർത്തി ആക്കിയത്...... എന്തോ ഒരു പോരായ്മ അനുഭവപെട്ടിരുന്നത് കൊണ്ട് സൂക്ഷിച്ചു വച്ചു... അത്‌ പൂർത്തിആക്കിയപ്പോൾ ആണ്‌ മനസ് ശാന്തം ആയത്... ജാനകി ചെറു നാണത്തോടെ അത്‌ പറയുമ്പോൾ രുദ്രൻ അവളുടെ കണ്ണുകളിലേക്ക് നോക്കി....... എന്തായിരുന്നു അപൂർണ്ണത.... ""? അതോ രുദ്രച്ഛ.. ""ചായം ചലിച്ചു ക്യാന്വാസിലേക് പകർത്തുമ്പോൾ എനിക്ക് നന്ദേട്ടന്റെ മുഖമാണ് എന്റെ വിരൽ തുമ്പിലേക് വരുന്നത് .. പിന്നെ അത്‌ മാറ്റാൻ പോയില്ല........പക്ഷെ വരച്ചു കഴിഞ്ഞു ഒരു സംതൃപ്തി ഇല്ലായിരുന്നു.... ഇന്നു ഒന്നുകൂടി നോക്കുമ്പോൾ ദാ മാല ചാർത്തുമ്പോൾ നന്ദേട്ടന്റെ മോതിര വിരൽ ശൂന്യം ആയത് പോലെ തോന്നി.... ചുമ്മാ അത്‌ കൂടി വരച്ചു ചേർത്തു....വലതു കൈ കൊണ്ട് വായ പൊത്തി ചിരിച്ചു പെണ്ണ്... എന്തായാലും മോള് ഈ ചിത്രത്തിന് പൂർണ്ണത നൽകിയപ്പോൾ അത്‌ പോലെ ഒരു മോതിരം തന്നെ നന്ദന്റെ കൈ വിരലിൽ ചേർന്നു......രുദ്രൻ അത്‌ മടക്കി മേശ പുറത്തേക് വയ്ക്കുമ്പോൾ ഉണ്ണിയും ആക സ്തംഭിച്ച അവസ്ഥയിൽ ആയിരുന്നു....... 💠💠💠💠💠

ആാാാാ..... """"""""" അകത്തെ മുറിയിലെ തകര പെട്ടി തുറന്നതും ജാതവേദന്റെ മോതിര വിരൽ അതിലെ തുരുമ്പിൽ തട്ടി രണ്ടായി പിളർന്നു....... നിലത്തേക് ഇറ്റു വീഴുന്ന രക്തത്തുള്ളികൾ ആ തറയിൽ ചിന്നി ചിതറി.......... ആഹ്ഹ്.... "" മോതിര വിരലിനു അകവശം അഗ്രത്തിലെ നാലാം വര """""ആയുസ്സിന് ചോദ്യം ചിഹ്നമോ...? എങ്കിൽ അർത്ഥം എന്താണ്...? ആദിശങ്കരൻ ശക്തി പ്രാപിക്കുന്നു എന്നോ...... ഇല്ല്ല.... "" ഇല്ല്ല..... ജലന്ധരന്റെ ആയുസ്സിന് കണക് പറയാൻ നിനക്ക് കഴിയില്ല.......... നിന്നിൽ നിന്നും എന്റെ ജീവൻ തിരികെ പിടിക്കാൻ എനിക്ക് അറിയാം...... കോകിലാ.... "" നീ അവളെ ഒരുക്കി വച്ചോ... അവളിലെക്ക് വരുന്ന....അല്ല നീ കൊണ്ട് വരുന്ന അശുദ്ധി അതാണ് എന്റെ ബലം..... ഹഹഹഹ......... വേലായുധന്റെ നട്ടെല്ല് പിഴുതെടുക്കാൻ പോകുന്നു ഞാൻ...... ആദിശങ്കരന്റെ തലയിലെ ആദ്യത്തെ ആണി........ ഹഹഹ.... ഹഹഹ... ഹഹഹ.. തിരുമേനി... "" മൂപ്പൻ അകത്തേക്ക് വന്നു........ മൂപ്പ...""" ഒരുങ്ങി ഇരുന്നോളു പുറത്തേ മുറിയിൽ ഒരു തീണ്ടാരി ബലി നടക്കും....... അവളിലെ അശുദ്ധ രക്തം ചെറിയ മൺകുടത്തിൽ ശേഖരിച്ചു നൂറ്റി ഒൻപത് ദിവസം വീടിനു തെക്കു പടിഞ്ഞാറു കുഴിച്ചിടണം......

ശേഷം അവളെ ബലി നൽകി പഞ്ഞ പുല്ലും ചമതയും ചേർത്തു ദഹിപ്പിക്കണം ആ ചാരം തെക്കു കിഴക്കു കുഴിച്ചിടണം.... ശേഷം അവൾക്കു ഉദകക്രിയ ചെയ്തു കൊണ്ട് ആ രണ്ട് കുടവും സമുദ്രത്തിൽ ഒഴുക്കണം ......തീണ്ടാരി പെണ്ണിന്റെ അശുദ്ധ രക്തം കൊണ്ട് എന്നിലെ ശക്തി ഇരട്ടി ആകും....... ഇവിടെ നമുക്ക് തോൽവി ഇല്ല മൂപ്പ..."" ആ വീട്ടിലേക് കോകിലാ കടന്നു ചെല്ലുമ്പോൾ അവൾ തിരിച്ചറിഞ്ഞു എന്റെ ആദ്യത്തെ ഇര ആരെന്ന്....."" ആദിശ്രീ.... """""" അവൾ ഇത് വരെ ഋതുമതി ആയിട്ടില്ല... "" ചികിത്സകൾ ഒരുപാട് നടക്കുന്നുണ്ട്.... പക്ഷെ കോകിലാ അവൾളുടെ കൈവശം ഉള്ള മരുന്നു ആ പെണ്ണ് കഴിച്ചാൽ അവളിലെ പെണ്ണ് പൂവിടും.... കോകിലയുടെ പൂർണ്ണ നിയന്ത്രണത്തിൽ ഉള്ളവൾ അവൾ ഇവിടെ എത്തും പുറത്തേ മുറിയിൽ അവൾക്കുള്ള അന്ത്യം ഞാൻ കുറിക്കും........ പല്ല് കടിച്ചു അയാൾ........... 💠💠💠💠 ചേട്ടച്ഛ.... "" എന്റെ... എന്റെ വിരൽ ചലിക്കുന്നു.... വിരലിലൂടെ കറന്റ് പ്രവഹിക്കും പോലെ....... മോതിര വിരൽ ചലിപ്പിക്കുന്ന നന്ദന്റെ കണ്ണുകൾ നിറഞ്ഞൊഴുകി......... നന്ദേട്ട...

""ജാനകി കണ്ണ് തുടച്ചു...... രുദ്രൻ ആ മോതിരത്തിലേക്ക് ഉറ്റു നോക്കി.... അതിലെ കല്ലിനു ചുറ്റും താമര ദളം പോലെ കൊത്തുപണികൾ അത്‌ പോലും ജാനകിയുടെ ചിത്രത്തിൽ കൃത്യതയോടെ കാണിക്കുന്നു....... രുദ്ര.... "" സഞ്ജയൻ അവനെ നോക്കിയതും കണ്ണുകൾ കൊണ്ട് അതായിരുന്നു ശരി എന്ന് അവൻ പറഞ്ഞു കഴിഞ്ഞിരുന്നു......... നന്ദാ.. """ ആ മോതിരം ഇനി നിനക്ക് സ്വന്തം ആണ്‌.... ഈ കൈവിരലുകളിൽ ഇനി അത്‌ എന്നും വേണം... സഞ്ജയൻ അവന്റെ മുടി ഇഴകൾ മെല്ലെ തലോടി..... അയ്യോ വേണ്ട ചേട്ടച്ഛ... ഇനി രോഗികൾ വരില്ലേ അവർക്ക് ആവശ്യം കാണും..... എന്റെ വിരലിൽ ജീവൻ വച്ചല്ലോ..... നിഷ്ക്കളങ്കമായി പറയുന്നവനെ ചെറു ചിരിയോടെ നോക്കി രുദ്രൻ... മ്മ്ഹ്ഹ്... "" വേണ്ട... നിന്റെ വിരലിൽ അണിയുമ്പോൾ ആണ്‌ അതിന് പൂർണ്ണത വരുന്നത്.... മോൻ കുറച്ച് നേരം ഉറങ്ങിക്കോ.... കുഞ്ഞ് കരഞ്ഞു ഉറങ്ങാൻ പറ്റില്ല എങ്കിൽ ഹരികുട്ടനോട് പറയാം.... മറ്റൊരു മുറിയിൽ കിടന്നോളു.... സഞ്ചയൻ കഴുത്തിലെ വിയർപ്പു തുടച്ചു കൊണ്ട് എഴുനേറ്റു.... വേണ്ട.. "ഇവിടെ കിടന്നോളാം.... ചിരിച്ചു കൊണ്ട് എല്ലാവരെയും നോക്കി അവൻ..... സഞ്ചയ അവനിലെ മാറ്റം പ്രത്യേകം ശ്രദ്ധിക്കാണം.... പുറത്ത് ഇറങ്ങിയതും സഞ്ജയന് നിർദ്ദേശം കൊടുത്തു രുദ്രൻ.....

സഞ്ജയേട്ടാ ആ കുഴി മൂടാൻ എന്തെങ്കിലും ചെയ്യണം അനന്തൻ ആണെങ്കിലും അബദ്ധത്തിൽ അവിടേക്കു പോയാൽ തീർന്നു.... ഉണ്ണി അത്‌ പറയുമ്പോൾ രുദ്രൻ അവന്റെ തോളിൽ പിടിച്ചു.... ഇഴഞ്ഞു മുകളിൽ വന്നോളും ആ വിരുതൻ... " അല്ല രുദ്ര... "" നാളെ തന്നെ വേണ്ട കർമ്മങ്ങൾ ചെയ്യണം... ""പരിപാവനം ആയ നിരവധി ഔഷധങ്ങൾ നിറഞ്ഞു നില്കുന്നത് ആണ്‌ അവിടെ... ആ എല്ലിൻ കഷ്ണം പുറത്തെടുത്തു ആ കുഴി മൂടണം...അറിഞ്ഞ സ്ഥിതിക്ക് അത്‌ മനസിന്റെ സ്വസ്ഥത കെടുത്തും..... എന്നിട്ട് ദത്തന്റ് ആത്മാവിന് മോക്ഷം നൽകണം..... സഞ്ചയൻ തോളിൽ കിടന്ന നേര്യത് നേരെ ഇട്ടു....... വേണം സഞ്ചയ..."" നന്ദന്റെ പൂർവ ജന്മത്തിനു മോക്ഷം നല്കണം അല്ലങ്കിൽ അത്‌ അവന്റെ ആയുസ്സിനെ തന്നെ ബാധിക്കും.... നീ വേണ്ടത് എന്താണെന്നു വച്ചാൽ ചെയ്തോളു........ എന്തായാലും ഞങ്ങൾ ഇറങ്ങട്ടെ... "" കണ്ണനും ചിത്തുവും അവിടെ ഉള്ള ധൈര്യത്തിൽ ആണ്‌ വന്നത്... രുദ്രൻ വാച്ചിലേക് നോക്കി രുദ്രേട്ടൻ പേടിക്കണ്ട കഴിഞ്ഞ ദിവസം ആ ചെകുത്താന്മാർ രണ്ടും കൂടി അമ്മച്ചിയുടെ ഡിക്കി ഇടിച്ചു ചളുക്കി... "" തങ്കു അപ്പച്ചി കൈയിൽ പിടിച്ച ടോയ്ലറ്റൽ വരെ പോകുന്നത് തന്നെ ..... പോടാ.. "" അവിടുന്ന്.... രുദ്രൻ അവന്റെ കൈയിൽ ഒന്നു കൊടുത്തു...

അയ്യടാ കോകിലയെ പറഞ്ഞപ്പോൾ കൊണ്ടു... കള്ള കിളവ നിങ്ങൾക് ഒരു ഇളക്കം ഉണ്ട് അല്ലേ.... ഉണ്ണി രുദ്രന്റെ വയറിനു ഇടിച്ചു.... ഇളകി ചെന്നാൽ മതി പണ്ട് മഹേന്ദ്രനെ കൊന്ന ശൂലത്തിന്റെ ഏതേലും ഭാഗം അവിടെ കാണും അവൾ അത്‌ എടുത്തു എന്റെ നെഞ്ചിൽ കുത്തും.... നീ വാ... രുദ്രൻ മുന്പോട്ട് നടന്നു... 💠💠💠💠 രുദ്ര... "" ഇറങ്ങുവാണോ.... സഞ്ചയൻ പുറത്തേക് വന്നു... "" പുറകെ ഹരികുട്ടനും അവന്റെ കയ്യിലെ ഭരണിയിലെ നെയ്യ് ഡിക്കിയിലേക് വച്ചു.... എന്റെ സഞ്ചയ ഈ നെയ്യ് മുഴവൻ കഴിച്ച് ആ കൊച്ച് വീർത്തു പൊട്ടാറായി....... കൂടാതെ വാവയുടെ വക അലോപ്പതി വേറെയും....... രുദ്രൻ ഡിക്കി അടച്ചു വന്നു..... പതിനാലു വയസ് ആകുന്നത് അല്ലേ ഉള്ളൂ... ചില പെൺകുട്ടികൾ അങ്ങനെ ആണ്‌ രുദ്ര പ്രായം അറിയിക്കാൻ കുറച്ച് താമസിക്കും...... സഞ്ചയൻ ചിരിച്ചു... അത്‌ പറഞ്ഞാൽ രുക്കുന് മനസിൽ ആകണ്ടേ... ""അവൾക്കു ടെൻഷൻ ആണ്‌ വീണ അകത്തിരുന്നു പറഞ്ഞു..... സഞ്ജയേട്ടാ... "" അവൾക്കു ക്ഷീണം ആണെന്ന് പറഞ്ഞു ഒരു ഓഞ്ഞ കാമുകൻ കൂടെ കൂടിയിട്ടുണ്ട്... ഉണ്ണി കാറിനു അകത്തു ഇരുന്നു തല നീട്ടി... ആര് ദേവൂട്ടൻ ആണോ.... "" സഞ്ചയന് ചിരി വന്നു.. പിന്നെ വേറെ ആരാ സഞ്ചയ..."" അവന്മാർ വിരട്ടി നിർത്തിയേക്കുന്നത് കൊണ്ട അല്ലെങ്കിൽ അവൻ വേണേൽ അവളെ ഇപ്പോൾ കെട്ടും...... രുദ്രൻ ചിരിച്ചു കൊണ്ട് കാറിൽ കേറുമ്പോൾ പുറകിൽ ഇരുന്നു വീണയും ആവണിയും വായ പൊത്തി.... എന്നാൽ ഞങ്ങൾ പോട്ടെ.. സഞ്ചയ"" അവന്മാരെ ഇനി ഉലകം ചുറ്റി വൈകിട്ടോടെ വല്യൊത്തേക് പ്രതീക്ഷിച്ചാൽ മതി........ "" അപ്പോൾ കാവിലെ പൂജയ്ക്കു കാണാം.... "" ( തുടരും ).......

NB :: മോതിരം ദത്തന്റെ ആണ്‌... ആ താലി പോലെ അത്‌ അവനിലും വന്നു ചേർന്നു..... രണ്ടിനും തമ്മിലുള്ള ബന്ധം പുറകെ......... ശ്രീക്കുട്ടിക്ക് എന്താ അസുഖം എന്ന് ചോദിച്ചിരുന്നു കാരണം അവൾ മരുന്ന് കഴിക്കുന്നുണ്ന്നു ഇടക്ക് സൂചിപ്പിച്ചു.... എന്താണ് എന്ന് മനസിൽ ആയി കാണുമല്ലോ..... ഓരോരുത്തർക്കും ഓരോ നിയോഗം ഉണ്ട് ശ്രീക്കുട്ടിയിലൂടെ അവളുടെ കടമ പൂർത്തിആക്കാൻ സമയം ആയിട്ടുണ്ട്..... ആകാശും ശ്രീക്കുട്ടിയും ഉടനെ സ്വയം അറിയട്ടെ.... ഇന്നു കുറുമ്പൻ ഇല്ല നാളെ വരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story