ആദിശങ്കരൻ: ഭാഗം 71

adhishankaran

എഴുത്തുകാരി: മിഴിമോഹന

സഞ്ജയേട്ടാ... "" അവൾക്കു ക്ഷീണം ആണെന്ന് പറഞ്ഞു ഒരു ഓഞ്ഞ കാമുകൻ കൂടെ കൂടിയിട്ടുണ്ട്... ഉണ്ണി കാറിനു അകത്തു ഇരുന്നു തല നീട്ടി... ആര് ദേവൂട്ടൻ ആണോ.... "" സഞ്ചയന് ചിരി വന്നു.. പിന്നെ വേറെ ആരാ സഞ്ചയ..."" അവന്മാർ വിരട്ടി നിർത്തിയേക്കുന്നത് കൊണ്ട അല്ലെങ്കിൽ അവൻ വേണേൽ അവളെ ഇപ്പോൾ കെട്ടും...... രുദ്രൻ ചിരിച്ചു കൊണ്ട് കാറിൽ കേറുമ്പോൾ പുറകിൽ ഇരുന്നു വീണയും ആവണിയും വായ പൊത്തി.... എന്നാൽ ഞങ്ങൾ പോട്ടെ.. സഞ്ചയ"" അവന്മാരെ ഇനി ഉലകം ചുറ്റി വൈകിട്ടോടെ വല്യൊത്തേക് പ്രതീക്ഷിച്ചാൽ മതി........ "" അപ്പോൾ കാവിലെ പൂജയ്ക്കു കാണാം.... "" 💠💠💠💠 അയ്യോ... "" അമ്മേ എന്റെ കപ്പലണ്ടി മുഴുവൻ പോയെ....""" കാല ഇങ്ങനെ ആണോ ബ്രേക്ക്‌ ഇടുന്നെ.. ...... കിച്ചു ബ്രേക്ക്‌ പിടിച്ചത് മുൻപോട്ട് ആഞ്ഞ കുറുമ്പൻ പുറകോട്ടു വന്നു ഇടിച്ചു ഇരുന്നു.......... "" കയ്യിലെ കുമ്പിളിൽ മുഴുവൻ വിരൽ ഇട്ടു കറക്കി... "" താഴോട്ട് നോക്കി.. അത്തപൂക്കളം പോലെ കാറിൽ ചിതറി കിടക്കുന്ന കപ്പലണ്ടികൾ......... ചുണ്ട് പുളുത്തി ആകാശിന്റെ കൈയിലേക് നോക്കി... വേണേൽ ഇത് മുഴുവൻ കഴിച്ചോ... "" ആകാശ് കൈയിൽ ഇരുന്നത് അവന്റെ കയ്യിലേക്ക് വച്ചു കൊടുത്തു......

എടാ ഇത് അവന് കഴിക്കാൻ അല്ല ശ്രീക്കുട്ടിക്ക് കൊടുക്കാനാണ്... "" അത്‌ അല്ലേ ബീച്ചിൽ നിന്നും ഇതും പൊതിഞ്ഞു പിടിച്ചു ഇവിടെ വരെ എത്തിയത്... "" പുറത്തേക് ഇറങ്ങിയ സച്ചു ഒന്നു മൂരി നിവർന്നു.... അങ്ങനെ ഫുഡ് കൊടുത്തുള്ള സ്നേഹം ഒന്നും ഞാൻ കാണിക്കില്ല ഇത് മുഴുവൻ എനിക്ക് തിന്നാൻ ഉള്ളതാ.. "" പുറത്ത് ഇറങ്ങി ആർക്കും കൊടുക്കാതെ ഒരുപിടി വാരി വായിൽ ഇട്ടു..... ശവം... "" കുഞ്ഞാപ്പു കുറുമ്പനെ ചുണ്ട് കോട്ടി കുഞ്ഞന് നേരെ തിരിഞ്ഞതും മുന്പോട്ട് കണ്ണ് നീട്ടി അവൻ..... അയ്യോ""" പണി പാളിയോ കലിപ്പിൽ ആണല്ലോ... "" പല്ല് കടിച്ചവൻ മുന്പോട്ട് നോക്കി.... ദുർഗയും ശോഭയും തങ്കുവും വാതുക്കൽ തന്നെ നില്പുണ്ട്...... ഉലകം മുഴുവൻ ചുറ്റി കറങ്ങി നേരം പാതിരാവ് ആയപ്പോഴാണോടാ കേറി വരുന്നത്... "" പണ്ട് അച്ഛന്മാരെ കൊണ്ട് ആയിരുന്നു സമാധാനകേട് ഇപ്പോൾ അവന്മാർ നേരത്തും കാലത്തും വീട്ടിൽ കയറുന്നുണ്ട്..... "" ദുർഗ ആറിനെയും മാറി മാറി നോക്കി...... കുഞ്ഞാ.. "" കൈ എങ്ങനെ ഉണ്ട് മോനെ... "" തങ്കുവും ശോഭയും പുറത്തേക്കു ഇറങ്ങി വന്നു.... കുഴപ്പം ഒന്നും ഇല്ല. "" രണ്ട് ദിവസം കൊണ്ട് നേരെ ആകും.... അത്‌ പുതുമ ഉള്ള കാര്യം അല്ലലോ... ""

ഇവന്മാർ അഞ്ചും കാലെടുത്തു കുത്തുന്നത് ഏതേലും കുഴിയിലോട്ട് ആയിരിക്കും...കൂട്ടത്തിൽ കൂട്ടി ഈ കൊച്ചിനെ കൂടെ പിഴപ്പിക്കും അഞ്ചും.... ദുർഗയുടെ കണ്ണുകൾ ആകാശിലേക് പോയി... ദുക്റാ അപ്പൂപ്പാ ഈ കുഴിയിലോട്ട് എല്ലാം ഞങ്ങളെ തള്ളി വിടുന്ന ആ കറുത്ത കൈ ഇങ്ങേരുടേത് ആണ് ... "" കുറുമ്പൻ പറഞ്ഞതും ആകാശ് കണ്ണു തള്ളി.... ഞാനോ... ""... മഹാപാപം പറയതടാ ദ്രോഹി.... "" നിന്നെ എല്ലാം അഴിച് വിട്ടിരിക്കുന്ന അവന്മാരെ പറഞ്ഞാൽ മതി... "" ദുർഗ പറഞ്ഞു തീരും മുൻപേ രുദ്രനും ഉണ്ണിയും വന്നു....... രണ്ടും മുഖത്തോടെ മുഖം നോക്കി...... അല്ലേലും ദുക്റാ അപ്പൂപ്പൻ പറയുന്നത് നേരാ.. "" ഈ ഉണ്ണിമായാ ഞങ്ങളെ വഴിതെറ്റിക്കുന്നത്... ദുർഗ്ഗയുടെ തോളിൽ കിടന്ന ടവൽ എടുത്ത് നേരെ ഇട്ട് കുറുമ്പൻ..... ചെറുക്കനെ എടുത്ത് ആ കുളത്തിൽ എറിയട്ടെ രുദ്രേട്ട.. "" ഉണ്ണി ഉണ്ടക്കണ്ണു തള്ളി...... ഞാൻ കൂടി സമ്മതിച്ചിട്ടാണ് അച്ഛാ കുട്ടികൾ കറങ്ങാൻ പോയത്.. "" അവർ ഒന്നു റിലാക്സ് ആകട്ടെ എന്ന് ഞാനാ പറഞ്ഞത്.... രുദ്രൻ കുട്ടികൾക് സപ്പോർട്ട് കൊടുത്തു... ആഹ്.. ഞാൻ എന്ത്‌ പറയാനാ... "" എന്നും നിന്റ ഭാഗം ആയിരുന്നു ശരി... "" അന്ന് എനിക്ക് ഭയം ഇല്ലായിരുന്നു രുദ്ര... "" പക്ഷെ ഇന്ന് ഈ നിരന്നു നില്കുന്നവന്മാർ ആണ്‌ എന്റെ ലോകം..... അവർക്ക് സംഭവിക്കുന്ന കുഞ്ഞു മുറിവുകൾ പോലും എന്നെ തളർത്തും..... ദുർഗ്ഗയുടെ വാക്കുകളിൽ ഭയം നിറഞ്ഞു....

അപ്പൂപ്പൻ പേടിക്കണ്ട.. "" ഞങ്ങള്ക്ക് ഒന്നും സംഭവിക്കില്ല.. "... ഇത് തന്നെ ചെറിയ ഒരു ഫ്രാക്ചർ അല്ലേ..... കുഞ്ഞൻ ചിരിയോടെ അയാളെ നോക്കി.... ഒരുപാട് അപകടം കണ്മുൻപിൽ കണ്ടത് ആണ്‌ ഈ ഞാൻ.. "" അയാൾ കണ്ണൊന്നു തുടച്ചു... ആാാ... അത്‌ പറഞ്ഞപോഴാ ഓർത്തത് മറ്റേ അപകടം ഛെ.. ""കനക ആന്റി എവിടെ.... കുറുമ്പൻ അകത്തേക്കു എത്തി നോക്കി.... പാവം കൊച്ച് ഇവന് എന്തോ അപകടം സംഭവിച്ചു എന്ന് അറിഞ്ഞ നിമിഷം മുതൽ ജലപാനം കഴിച്ചില്ല... "" കുഞ്ഞനെ കണ്ടിട്ടെ എന്തെങ്കിലും കഴിക്കു എന്ന് വാശിയിലാ.... "" തങ്കു അത്‌ പറഞ്ഞതും കുഞ്ഞൻ രുദ്രനെയും ഉണ്ണിയേയും നോക്കി... ഉണ്ണി ചുണ്ട് കൂട്ടി പിടിച്ചു ചിരി അടക്കി..... 💠💠💠💠 കുളി കഴിഞ്ഞു ടവൽ കൊണ്ട് പുറം തുടക്കുന്നവന് പുറകിലേക്ക് വന്നു കോകിലാ.. "" കറുത്ത രോമങ്ങൾ നിറഞ്ഞു നിൽക്കുന്ന വിരിഞ്ഞ പുറകിനെ കൊതിയോടെ നോക്കി നിന്നു അവൾ.... ടവൽ ഇടത്തെ കൈ കൊണ്ട് ഒന്നു കുടഞ്ഞു തിരിഞ്ഞതും അവന്റ കണ്ണിൽ അഗ്‌നി ഇരച്ചു കയറി........ നീ എന്താടി ഇവിടെ....""" ആദി... ""ഹ്ഹ്.. "" അവളുടെ തുടുത്ത ചുണ്ട് ഉമിനീര് കൊണ്ട് നക്കി തുടച്ചു അവന് അരികിലേക്കു നീങ്ങി അവൾ....... എന്താണ്...? എന്താണ് എന്റെ ആദിക്ക് സംഭവിച്ചത്.....

ഈ ശരീരത്തിൽ ഒരു ഉറുമ്പു കടിച്ചാൽ നോവുന്നത് എന്റെ.... എന്റെ... ഹൃദയം ആണ്‌......... അവനിലേക് അല്പം കൂടി അടുത്തതും പുറകോട്ടു മാറിയവൻ... ഛെ.. "" നീങ്ങി നിൽക്കടി.... എന്റെ ശ്വാസത്തെ പോലും സ്വന്തം ആക്കാൻ ഉള്ള് അർഹത നിനക്ക് ഇല്ല....... എന്ത്‌ കൊണ്ട്.. "" എന്റെ..എന്റെ പ്രായം ആണോ ആദി നിനക്ക് വിഷയം....... ആണെങ്കിൽ... ആണെങ്കിൽ നീ അതോർത്തു വിഷമിക്കണ്ട.... നിന്നിലെ പുരുഷനെ ആവോളം തൃപ്തിപ്പെടുത്താൻ എനിക്ക്... എനിക്ക് കഴിയും..... ഈ നിമിഷം പോലും നിന്റേതായി മാത്രം മാറാൻ ഞാൻ തയാറാണ്.......തോളിൽ കിടന്ന സാരി തലപ്പ് മാറ്റി കുഞ്ഞന് മുന്പിൽ മാറിടങ്ങൾ സ്വതന്ത്ര്യം ആക്കി കോകിലാ ആവേശത്തോടെ അവന് അടുത്തേക് നീങ്ങി.... പ്ഫ്... %&$*മോളേ......കോകിലയുടെ വലത് കവിൾത്തടത്തിൽ കുഞ്ഞന്റെ ഇടത്തെ കൈ പതിഞ്ഞു.......... ആ... """""" ചുണ്ട് പൊട്ടി താഴേക്കു ഇറ്റു വീഴുന്ന ചുവപ്പിനെ വലത്തെ കൈ കൊണ്ട് തുടച്ചവൾ..... ആദി.. "" ഞാൻ ആർക്കും മുൻപിലും വിധേയപെട്ടിട്ടില്ല.. "" പക്ഷെ നീ നിനക്ക് മുൻപിൽ മാത്രം ആണ്‌ ഞാൻ തളർന്നു പോകുന്നത്..... ശങ്കു എന്താടാ... "" ശബ്ദം കേട്ട് കുഞ്ഞാപ്പുവും ലെച്ചുവും കൂടി അകത്തേക്കു വന്നു.......

നിങ്ങളക് നാണം ഇല്ലേ സ്ത്രീയെ...എത്ര കിട്ടിയാലും പഠിക്കില്ല... """ നിന്റ അന്ത്യം അടുത്തു തുടങ്ങി... കുഞ്ഞാപ്പു പല്ല് ഞെരിച്ചു... മ്മ്ഹ്ഹ്.. "" നിന്റ തൃപ്പാദങ്ങളെ പൂജിക്കുന്ന ഇവൾ വിചാരിച്ചിട്ട് പോലും കോകിലയുടെ ജീവൻ അപഹരിക്കാൻ കഴിഞ്ഞില്ല...."" പിന്നെ ആണോ ആ പീറ പെണ്ണ് ഭദ്ര....... മ്മ്ഹ അവൾ പ്രണയത്തിന്റെ മൂഢ സ്വര്ഗ്ഗത്തില് ആണ്‌...... നഷ്ടമാകുന്ന പ്രണയത്തിന്റ മൂഡ സ്വർഗം....... """ ഹഹഹ...... പൊട്ടിചിരിച്ചവൾ......... മൂഢ സ്വർഗ്ഗത്തിൽ കിടന്നു ഉഴറുന്നത് നീയാണ്... ""പല്ല് ഞെരിച്ചു കൊണ്ട് അവളുടെ കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയിലേക്ക് ചേർത്തു കുഞ്ഞൻ.... വാല്യേട്ട... "" വേണ്ട വിട് അവരെ.... ലെച്ചു കൈയിൽ കയറി പിടിച്ചതും കുഞ്ഞന്റെ പിടി അയഞ്ഞു........ നിന്നെ കൊല്ലാൻ എനിക്ക് അറിയാഞ്ഞിട്ടല്ല... കഴിവില്ലാഞ്ഞിട്ടും അല്ല.... പക്ഷെ നീച സ്ത്രീ ആയ നിന്നിൽ എനിക്ക് ഒരു ജീവിതം അത്‌ ഈ ലോകത്തെ തന്നെ കീഴ്മേൽ മറിക്കും പൈശാചിക ശക്തികൾ വിളയാടാൻ ഞാൻ സമ്മതിക്കില്ല..... ഗഹ്ഹ്.. ""ഹ്ഹ.... ചുമച്ചു വിക്കി കൊണ്ട് കുഞ്ഞനെ നോക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നും കരിമഷി കലര്ന്ന കണ്ണുനീർ താഴേക്കു ഒഴുകി......... പതിയെ കഴുത്തിൽ രണ്ടും കൈയും ചേർത്ത് തടവി....

ഇനിയും ഇവിടെ നിന്നാൽ വീണ്ടും വീണ്ടും അവന്റെ കൈയിലെ ചൂട് അറിയും... നിങ്ങൾ ഇറങ്ങി പോകാൻ നോക്ക്... "" കുഞ്ഞാപ്പു പുച്ഛത്തോടെ കണ്ണ് വെട്ടിച്ചു...... തോറ്റു പോകില്ല കോകിലാ..."" ഇനിയും വരും ഈ മുറിയുടെ അധികാരം എന്നിൽ മാത്രം നിക്ഷിപ്തം ആകുന്ന ദിവസത്തിലേക്ക് ഇനി അധികം ദൂരം ഇല്ല.....മ്മ്ഹ്ഹ്.. "" മെടഞ്ഞിട്ട.മുടി പിന്നിലേക്ക് വലിച്ചിട്ടു മുന്പോട്ട് നടന്നവർ.... വാല്യേട്ട... "" വല്യേട്ടന്റ് കൈക്കു പരുക്ക് പറ്റിയത് അറിഞ്ഞപ്പോൾ തുടങ്ങി ഇവിടെ കരച്ചിലും പിഴിച്ചിലും ആയിരുന്നു.... ഇത് വരെ ആ സ്ത്രീ ഭക്ഷണം കഴിച്ചിട്ടില്ല..... എന്നാൽ നിനക്ക് കുറച്ചു വാരി കൊടുക്കാൻ വയ്യാരുന്നോ... "" കുഞ്ഞാപ്പു ദേഷിച്ചൊന്നു നോക്കി.... ഞാൻ എന്തിനാ ഊട്ടുന്നത് "".... കോകിലയെ ഊട്ടാൻ ഇവിടെ ഉണ്ടല്ലോ രണ്ടെണ്ണം തങ്കു അമ്മൂമ്മയും ശോഭ അമ്മൂമ്മയും..... പിന്നെ അപ്പൂപ്പനും..... ലെച്ചു മുഖം കൂർപ്പിച്ചു....... അവരുടെ കാര്യം ഏറ്റെടുത്തെന്നു പറഞ്ഞു തുള്ളി ചാടി പോയവനെ ഇനി മഷി ഇട്ടു നോക്കണം... "" കുഞ്ഞൻ തിരിഞ്ഞു നിന്നു മുടി ചീകി... മഷി ഇടണ്ട.. """ ശ്രീക്കുട്ടിടെ അടുത്തുണ്ട്.... നീ കുഴിയിൽ വീണത് പൊടിപ്പും തൊങ്ങലും വച്ചു പറയുന്നുണ്ട്...... കുഞ്ഞാപ്പു ചിരിച്ചു...

അതെങ്ങനെ നിന്നെ കണ്ട് അല്ലേ പഠിക്കുന്നത്... "" അന്ന് കാവടി തുള്ളിയപ്പോൾ തൊട്ടു ആ കൊച്ചിന്റെ പുറകിൽ നിന്നും മാറിയിട്ടില്ല.... "" ഓ ഈ പറയുന്ന ആളു കേമൻ ആണല്ലോ.. "" ഇരികത്തൂർ പോകാൻ കിട്ടുന്ന ചാൻസ് ഒന്നും കളയില്ലാലോ....ലെച്ചു ചുണ്ട് കോട്ടി... പ്രാണനാഥനെ പറഞ്ഞപ്പോൾ കൊണ്ടു... "" കുഞ്ഞൻ ചുണ്ട് പുളുത്തി... അതേടാ.... സ്നേഹം ഉള്ള് പെണ്ണുങ്ങൾ അങ്ങനെ ആണ്‌ അല്ലേടി... "" ലെച്ചുവിന്റ തോളിൽ ഒന്നു തട്ടി പുറത്തു കൂടി കൈ ഇടാൻ ഒരുങ്ങിയവൻ കൈ പിൻവലിച്ചു.... വേണ്ട വ്രതമാ... "" ഈ ഏരിയിൽ കണ്ട് പോകരുത്... "" ഇറങ്ങി പോടീ... "" ചെറുതായി തള്ളിയതും വാതുക്കൽ ചെന്നു നിന്നു രണ്ടുപേരെയും കൊഞ്ഞനം കാട്ടി ഓടി പോയി പെണ്ണ്...... ശങ്കു...."" അമ്മച്ചി എന്താ പറഞ്ഞത്... നീ എന്തിനാ അവരെ തല്ലിയത്..... കുഞ്ഞാപ്പു കട്ടിലിലേക് ഇരുന്നു... എന്നിലെ പുരുഷന് വില ഇടാൻ വന്നതാ അവർ... '' എനിക്ക് അറിയാം എന്ത്‌ വേണം എന്ന്... "" കട്ടക്ക് കൂടെ കാണില്ലേ നീ.... കുഞ്ഞൻ അവന്റെ കൈയിൽ പിടിച്ചു.......

ആ മുഖത്തേക്ക് ഉറ്റു നോക്കി... കാണും... "" കുഞ്ഞന്റെ കൈയിൽ മുറുകെ പിടിക്കുമ്പോൾ ഇരുവരുടെയും കണ്ണുകൾ പരസ്പരം സംസാരിച്ചു.... 💠💠💠💠 എന്നാലും ഒൻപത് മണി എന്റെ വല്യേട്ടനെ കൊണ്ട് ചെന്നു കുഴി തള്ളി ഇട്ടല്ലോ... "" മുറിയിലെ ടേബിളിൽ ഇരികുന്നവനെ ഏറു കണ്ണിട്ട് നോക്കി പെണ്ണ്... കുഴി കൊണ്ട് തള്ളി ഇട്ടത് നിന്റ അച്ഛൻ... ഗുണ്ട് മുളക് "" ചാടി പറഞ്ഞതും കണ്ടു അകത്തേക്കു വരുന്ന കണ്ണനെ...... കണ്ണൊന്നു തള്ളി "".. ശ്രീകുട്ടിയെ നോക്കി എന്താടാ... "" എനിക്ക് എന്ത്‌ പറ്റി.... കണ്ണൻ അകത്തു വന്നു ശ്രീകുട്ടിക് അടുത്ത് ഇരുന്നു... അത്‌ പിന്നെ കണ്ണച്ഛാ.. "" കണ്ണച്ഛൻ അവിടെ ഉണ്ടാരുന്നേൽ ആ കുഴിയിൽ ഓൺ ദ സ്പോട് ചാടി വല്യേട്ടനെ രക്ഷിക്കില്ലേ...... "" അത്‌ പറഞ്ഞതാ.... കണ്ണനോട് പറഞ്ഞു കൊണ്ട് ശ്രീകുട്ടിയെ കണ്ണു കാണിച്ചതും ചുണ്ട് കോട്ടി പെണ്ണ്.... അതൊക്കെ ഒരു കാലം കോളേജിൽ എന്നെ കണ്ടാൽ മുട്ട് കാല് വിറയ്ക്കുമായിരുന്നു ഓരോന്നിന്റെയും....... രണ്ട് കുരുത്തംകെട്ടവന്മാർ കഷ്ടകാലത്തിനു വന്നു കയറിയതോടെ തലേൽ മുണ്ട് ഇട്ടു നടക്കേണ്ട അവസ്ഥ ആയി.... കണ്ണൻ തല ഒന്നു കുടഞ്ഞു...... ഞങ്ങൾ ആണോ കണ്ണച്ഛാ... "" കോറസ് പോലെ കുഞ്ഞനും കുഞ്ഞപ്പുവും അകത്തേക് വന്നതും കണ്ണൻ തല ഉയർത്തി നോക്കി ...

അയ്യോ ഏമാന്മാർ മാത്രം അല്ലേ ബാക്കി രണ്ട് കുരുത്തകെടുകുകൾ കൂടി ആ കോഴ്സ് കഴിഞ്ഞൊന്നു ഇറങ്ങിയാൽ മതി.... അല്ലങ്കിൽ ഞാൻ വോളന്ററി റിട്ടയർമെന്റ് എടുക്കേണ്ടി വരും..... കണ്ണൻ കൈ തൊഴുതു... കണ്ണച്ഛാ... "" ഈ പേരുദോഷം എല്ലാം മാറ്റാൻ ആയി ഒരാൾ വരുന്നുണ്ട്.... കുറുമ്പൻ കണ്ണന്റെ തോളിൽ പിടിച്ചതും തല ഉയർത്തി നോക്കിയവൻ.... ആര്...? ഈ ഞാൻ തന്നെ... റിസൾട്ട്‌ വന്നു കഴിഞ്ഞു അങ്ങോട്ട് അല്ലേ ഞാനും വരുന്നത്... ""ഇവർ വരുത്തി വെച്ച ചീത്തപേര് മുഴുവൻ ഞാൻ തീർത്തു തരുന്നുണ്ട്..... കണ്ണ് അടച്ചു കാണിച്ചതും കുഞ്ഞനും കുഞ്ഞാപ്പുവും പരസ്പരം നോക്കി ചിരി അടക്കി.... കണ്ണന്റെ മുഖം വിളറി വെളുത്തു.... നീ എവിടെക്കാണെന്നാ പറഞ്ഞത്... "" മര്യാദക്ക് എൻട്രൻസ് എഴുതി ലെച്ചുനെ പോലെ എൻജിനീയറിങനു പൊക്കോണം... കണ്ണൻ തുറിച്ചു നോക്കി.... എനിക്ക് ഇഞ്ചിനീരും വെളുത്തിള്ളി ചാറും ഒന്നും ആകണ്ട... എനിക്ക് MBA എടുത്താൽ മതി.... നല്ല തീരുമാനം അത്രേലും ബോധം ഉണ്ടല്ലോ... കുഞ്ഞൻ പറഞ്ഞതും കുഞ്ഞാപ്പുവും കണ്ണനും ശരി വെച്ചു...

അയ്യേ അത്‌ കൊണ്ട് അല്ല MBA എടുത്താൽ പണി എടുക്കത്തെ ഉണ്ണിമാ രുദ്രച്ഛനു ചുറ്റും കറങ്ങും പോലെ എനിക്ക് വല്യേട്ടന് ചുറ്റും കറങ്ങി നടന്നു ജീവിക്കാല്ലോ... അല്ലേടി.... "" ശ്രീക്കുട്ടിയെ ഒന്നു നോക്കി കണ്ണിറുക്കി... അതിന് നീ എന്തിനാ അവളെ നോക്കുന്നത്.. " കണ്ണൻ പറഞ്ഞതും അബദ്ധം പറ്റിയ പോലെ കുഞ്ഞനെ കുഞ്ഞാപ്പുവിനെ നോക്കി... രണ്ടും നിന്നു ചിരിക്കുന്നുണ്ട്... നിന്റ ഉണ്ണിമാ വല്യൊതെ കമ്പനി മുഴവൻ നോക്കിയിട്ട രുദ്രച്ചച്ചന് ചുറ്റും നടക്കുന്നത് .... കേട്ടോടാ... "" കണ്ണൻ തറപ്പിച്ചു നോക്കി .....ചുണ്ടിൽ ഊറിയ ചിരിയുമായി പുറത്തേക് ഇറങ്ങി.... വല്യേട്ട..."" ഒത്തിരി നൊന്തോ... "" ശ്രീക്കുട്ടി അവന്റെ കൈയിൽ പതിയെ തലോടി.... മ്മ്ഹ്ഹ് ഇല്ല..."" അവളുടെ തലയിൽ പതിയെ തലോടുമ്പോൾ നെഞ്ചം ഒന്നും വിങ്ങി കുഞ്ഞന്റെ... ഈ ഒൻതു മണി തള്ളി മറിക്കുവാരുന്നു... "" കുറുമ്പനു നേരെ കൈ ചൂണ്ടി അവൾ... പോടീ ഗുണ്ടുമുളകെ... "" അല്ല കുറെ നേരം ആയല്ലൊ ഇവിടെ കടന്നു കൂടിയിട്ട്... ഇനി അവൾ കിടന്നു ഉറങ്ങട്ടെ.. "" മക്കൾ വാ... കുഞ്ഞാപ്പൂ അവന്റെ തോളിൽ കൈ ഇട്ടു... എടി ബാക്കി കഥ നാളെ പറഞ്ഞു തരാമെ..."" മുന്പോട്ട് പോകുമ്പോൾ വിളിച്ചു പറഞ്ഞതും കുഞ്ഞാപ്പു അവന്റെ കാലിൽ ആഞ്ഞു ചവുട്ടി.... നാളെ ഈ പരിസരത്തു കണ്ടു പോകരുത്... "" ഓഞ്ഞ കാമുകൻ പ്രേമിക്കാൻ ഇറങ്ങിയിരിക്കുന്നു....... പോയി കിടന്നു ഉറങ്ങാൻ നോക്ക്... "" 💠💠💠💠

എടൊ... "" തന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ പുറകെ ഇങ്ങനെ നടക്കരുതെന്നു.... തനിക് ഞാൻ ആരാണെന്നു അറിയില്ല....... കോകിലയുടെ കടുപിച്ചുള്ള ശബ്ദം കേട്ടതും കുറുമ്പനും സച്ചുവും അടുക്കള പുറത്തേക് എത്തി നോക്കി ..... ഈ ജോലി ഒന്നും കുട്ടി ചെയ്യണ്ട... വയ്യാതെ ഇരിക്കുവല്ലേ... "" അയാളുടെ മുഖത്ത് പ്രണയം നിറഞ്ഞു.... അടുത്തു നിന്നാ ചെടിയുടെ ഇല പതിയെ കടിച്ചു അയാൾ... പോടോ... "" നാറി... "" ചാടി തുള്ളി അകത്തേക്കു പോകുമ്പോഴും അയാൾ ആ ഇല കടിച്ചു.... സുരേഷ് മാമൻ ആ പച്ചില മൊത്തം തിന്നു തീർക്കുവോ... "" വായിൽ ഇട്ടു ടൂത് ബ്രഷ് ഒന്നു കറക്കി കുറുമ്പൻ... നീ വാ... "" സച്ചു മുന്പോട്ട് നടന്നതും കുറുമ്പനും കൂടെ ഓടി... സുരേഷ്‌മമാ.. "" എന്താ ഒരു വിഷമം....... ചോദ്യം കേട്ടതും തിരിഞ്ഞു നോക്കി അയാൾ... മക്കളോ .. "" ഒന്നും ഇല്ല .... "" ഒരു പച്ചില കൂടി വായിൽ ഇട്ടു ചവച്ചു അയാൾ..... മാമന് വേണേൽ ഒരു ലോഡ് പച്ചില ദുക്റാ അപ്പൂപ്പനോട് പറഞ്ഞു ഇറക്കി തരാം... ഇത് ശ്രീക്കുട്ടി നട്ടു വളർത്തുന്ന ചെടിയ.....കുറുമ്പന് കുശുമ്പ് നിറഞ്ഞതും സച്ചു കണ്ണുരുട്ടി.... സുരേഷ്മാമ.. "" എന്തിനാ അവർ ദേഷ്യപ്പെട്ടതു സച്ചു.. "" ഒന്നും അറിയാത്തത് പോലെ നിന്നു.... അത്‌... അത്‌..ഒ.. ഒന്നും ഇല്ല മോനെ..

.വെറുതെ ആ കുട്ടിക്ക് നടുവിന് വേദന ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ.... നാളെ കാവിലെ പൂജയ്ക്കുള്ള വിളക്കുകളും ഓട്ടു പാത്രങ്ങളും ഒറ്റയ്ക്ക് കഴുകുന്നത് കണ്ട് ഒരു വിഷമം....... അവർക്ക് മുഖം കൊടുക്കാതെ മുന്പോട്ട് നടന്നു അയാൾ... മാമ.. "" ഒന്നു നിന്നെ മാമന് അവരെ ഇഷ്ടം ആണോ.. "" കുറുമ്പന്റെ ചോദ്യം കേട്ടതും അയാളുടെ മുഖത്ത് നാണം വിടർന്നു.... അങ്ങനെ ചോദിച്ചാൽ.. " ചെറിയ ഇഷ്ടം തോന്നി.. ഇപ്പോൾ അത്‌ മാറി... അതിന് എന്നോട് അങ്ങനെ ഒന്നും ഇല്ല......അയാൾ മുന്പോട്ട് ആഞ്ഞതും സച്ചു അയാളെ പിടിച്ചു നിർത്തി... ആര് പറഞ്ഞു ഇല്ലന്ന്...... മാമൻ ആ ചുവന്ന ഷർട്ട് അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് കുറെ ആയില്ലേ... അയ്യോ കുഞ്ഞേ അത്‌ കാണുന്നില്ല... "" തങ്കു ചേച്ചി എടുത്ത് കളഞ്ഞെന്ന് തോന്നുന്നു.... മ്മ്ഹ്ഹ്.. "" ഇല്ല.....കുറുമ്പൻ തലയാട്ടിയതും സച്ചു ഫോൺ എടുത്ത് അതിലെ മൂന്നാല് ഫോട്ടോസ് അയാളെ കാണിച്ചു..... അയാളുടെ ചുവന്ന ടീഷർട് ഇട്ടു നിൽക്കുന്ന കോകിലാ........ ആ ഷർട്ട് ഇട്ടു നില്കുന്നത് സൂം ചെയ്തു വച്ചിട്ടുണ്ട് പിള്ളേർ.. കുഞ്ഞേ.... "" അയാൾ രണ്ടുപേരെയും മാറി മാറി നോക്കി... ആന്റിക്കും മാമനെ ഇഷ്ടമാ... " അല്ലെങ്കിൽ ഈ നല്ല മണമുള്ള ടീഷർട് എടുത്ത് ഇടുവോ...

ഇവിടെ എല്ലവരെയും പേടിച്ചു പുറത്ത് കാണിക്കാത്തത... കുറുമ്പൻ കണ്ണ് അടച്ചു കാണിച്ചു... അതേ "" അവൻ പറയുന്നത് സത്യമാ.. സച്ചു പറഞ്ഞതും കുറുമ്പൻ അയാളുടെ മുടിയിൽ പതിയെ പിടിച്ചു..... മാമ... "" ആന്റിക്ക് മൊട്ട അടിച്ച ആളുകളെ വലിയ ഇഷ്ടമാ.. "" അത്‌ കാണുമ്പോൾ ഇഷ്ടം കൂടും..... കുറുമ്പന്റെ കണ്ണുകൾ ആ മുടിയിൽ കൂടി ഓടി നടന്നതും സച്ചു കണ്ണ് തള്ളി... ആണോ... "" എങ്കിൽ നാളെ തന്നെ ഇത് കളയും.... ഞാൻ... തുള്ളി ചാടി പോകുന്ന അയാളെ നോക്കി കുറുമ്പൻ ചിരിച്ചു... എടാ നീ എന്തിനാടാ അയാളോട് മുട്ട അടിക്കാൻ പറഞ്ഞത്... "" അതോ.. "" പണ്ട് അയാളുടെ വീട് ജപ്തി ചെയ്യാൻ വന്നപ്പോൾ പളനി കൊണ്ട് മുടി തരാം എന്ന് പറഞ്ഞതാ എന്നിട്ട് ഇത് വരെ തന്നില്ല .... അതിന്..? കിച്ചു കണ്ണ് കൂർപ്പിച്ചു... ഇല്ലാത്ത കാശും ഉണ്ടാക്കി അയാള് ഈ വലിവ് വച്ചോണ്ട് ആ മല കേറി വരണ്ട...."" ഞാൻ അത്‌ ഈ കണക്കിൽ വരവ് വച്ചു...... പറഞ്ഞു കൊണ്ട് മുൻപോട്ട് പോകുന്നവനെ ചിരിയോടെ നോക്കി നിന്നു സച്ചു..... 💠💠💠💠 എന്റെ വീണമ്മ തന്നെ ആണ്‌ ഈ കാവിൽ... "" കണ്ണടച്ചു തൊഴുന്നവൾ ആ ശബ്ദം കേട്ട് തല ഉയർത്തി നോക്കി.... ചിരിയോടെ നിൽക്കുന്ന കിച്ചു..... വാ.. "" ചുറ്റു വലതു വച്ചു വരാം....

കണ്ണുകൾ കൊണ്ട് അവളെ വിളിച്ചവൻ അവള്ക്ക് ഒപ്പം ചുറ്റു വലത് വച്ചു....... നാളത്തെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ ആണ്‌... "" പുറത്തേ ആലിന്റെ ചുവട്ടിലേക്കു പോയ അവന്റെ കണ്ണുകൾക്ക് ഒപ്പം അവളുടേതും സഞ്ചരിച്ചു..... പുതുമനയുടെ നിർദ്ദേശപ്രകാരം പരികർമ്മികൾ മഞ്ഞൾ നീരാട്ടിനു ഒരുക്കുന്ന കളം..... "" കാവിലമ്മയുടെ വാളിനും ചിലമ്പിനും കാവൽ നില്കുന്ന മണിനാഗത്തെ തൃപ്തി പെടുത്താൻ ഉള്ള് പൂജ ആണ്‌.... അർദ്ധരാത്രിയോടെ പൂജ തീരും ശേഷം പുതുമന അപ്പൂപ്പൻ തരുന്ന കലശം കൊണ്ട് രുദ്രച്ഛനും എന്റെ അച്ഛനും വീണമ്മയും കന്യകയുമായി അറയിൽ ഇറങ്ങും... ഈ പ്രാവശ്യം വല്യേട്ടനും കൊച്ചേട്ടനും ഉണ്ട്...... കിച്ചു പറയുന്നത് കൗതുകത്തോടെ കേട്ട് നിന്നു പെണ്ണ്........ വരുന്നില്ലേ... ""മുന്പോട്ട് നടന്നവൻ തിരിഞ്ഞു നിന്നു..... മ്മ്മ്.. " ഒരു മൂളലോടെ തലയാട്ടി അച്ചു.. ...... അച്ചു... "" അവന്റ വലത്തേ കൈ അവളുടെ ഇടത്തെ കൈലേക് പിടി മുറുകുമ്പോൾ ഒരു ഞെട്ടലോടെ തല ഉയർത്തി പെണ്ണ്...... തന്നിൽ വിലങ്ങി കിടക്കുന്ന സ്വരങ്ങൾ അവളുടെ തോണ്ട കുഴിയെ ശ്വാസം മുട്ടിച്ചു തുടങ്ങിയിരുന്നു........കണ്ണുകൾ നീർമഴ പൊഴിച്ചു...... അയ്യേ...

"""കരയുന്നോ... എന്തൊക്കെയോ പറയുവാൻ ആയി നാവുകൾ ശ്രമിക്കുമ്പോൾ പെണ്ണ് തളർന്നു പോയിരുന്നു..... അച്ചു... "" നീ കരയാതെ മോളേ... "" നാളെ പൂജയ്ക്കു സഞ്ചയമാ വന്നിട്ട് പോകുമ്പോൾ ചന്തുമാമയും മഹിതചിറ്റയെയും നിന്നെയും കൂടെ വിടാൻ ആണ്‌ രുദ്രച്ചൻ തീരുമാനിച്ചിരിക്കുന്നത്... പറഞ്ഞു കൊണ്ട് കുളത്തിന്റെ പടവുകൾ ഇറങ്ങി താഴെ പടിയിൽ ഇരുന്നവൻ പടവിനു മുകളിൽ നില്കുന്നവളെ കണ്ണ് കൊണ്ട് താഴെ വന്നിരിക്കാൻ നിർദേശം കൊടുത്തു...... ഇരിക്കത്തൂർ മനയിൽ നിനക്ക് കൂട്ട് ഭദ്രയുണ്ട് ചിന്നുവും ഉണ്ട്... പിന്നെ ഇടയ്ക് ഇടയ്ക് ഞാനും വരാട്ടോ.......... വ... വ... വരണോ.... !!!!! ആകാംഷയോടെ അവളുടെ മറുപടിക്കായി ആ കണ്ണുകളിലേക്കു ഉറ്റു നോക്കിയവൻ.... അവന്റെ കണ്ണിൽ നിന്നും പുറത്തേക്ക് വരുന്ന തീഷ്ണമായ പ്രണയത്തിന്റെ ചൂട് കാറ്റ് തന്നിലേക്ക് വന്നതും നാണം കൊണ്ട് മുഖം താഴ്ത്തി പെണ്ണ്...... മെല്ലെ തലയാട്ടി...... അപ്പോൾ ഞാൻ വരണം എന്ന് ആണല്ലേ.... ചുണ്ട് ഒന്നു കടിച്ചവൻ നോക്കുമ്പോൾ പെണ്ണ് മുഖം പൊത്തി....... അച്ചു... "" ഇരു കൈകളും അവളുടെ മുഖത്തു നിന്നും അടർത്തി മാറ്റിയവൻ..... പീലികൾ തുള്ളി കളിക്കുന്ന കുഞ്ഞി കണ്ണുകൾ.... പ്രണയം തുളുമ്പുന്ന കുഞ്ഞധരങ്ങൾ.........

ഈ സ്വരം തിരിച്ചു വരുമ്പോൾ എനിക്ക് വേണ്ടി വീണ്ടും ആ പാട്ട് പാടിതരുവോ..... അവന്റെ കണ്ണുകൾ അവളുടെ മുഖം ആകെ പാഞ്ഞു... മ്മ്മ്.. "" വീണ്ടും മൂളലിൽ മാത്രം മറുപടി ഒതുങ്ങുമ്പോൾ അതിൽ നിറയുന്നത് പ്രണയം ആണെന്നവൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു..... 💠💠💠💠 ഭദ്ര..... "" സഞ്ജയന്റെയും ഗൗരിയുടെയും കൂടെ നടുമുറിയിൽ അവളെ കണ്ടതും കോകിലയുടെ കണ്ണുകൾ പുറത്തേക് തള്ളി..... ഇവളുടെ സൗന്ദര്യം ആണോ എന്റെ ആദി എന്നിൽ നിന്നും അകലുന്നതിന് കാരണം .. ""..... ഭദ്രയുടെ ശ്രീത്വം തുളുമ്പുന്ന മുഖം അവരെ അസ്വസ്ഥമാക്കി തുടങ്ങി.......... ഭദ്രയ്ക്ക് പുറകിൽ പേടിയോടെ നില്കുന്നവളിലേക് കണ്ണുകൾ പോയി... സിദ്ധി.... "" കോകിലയുടെ കണ്ണുകൾ ചുവന്നു തുടുത്തതും സിദ്ധിയുടെ കൈകൾ ഭദ്രയെ പിടി മുറുക്കി...... മ്മ്മ്മ്... എന്തെ....സിദ്ധിയുടെ മുഖത്തേക്ക് ഉറ്റു നോക്കി പെണ്ണ്..... ഭദ്ര """.... എന്തോ പറയാൻ ഒരുങ്ങിയതും വശത്തു നിന്ന ആകാശ് അവളെ അരുതെന്നു കണ്ണ് കാണിച്ചു....... വാ ഭദ്രേ... വല്യേട്ടൻ മുകളിൽ ഉണ്ട്.... ലെച്ചു ഓടി വന്നു കൈയിൽ പിടിച്ചു മുന്പോട്ട് നടക്കുമ്പോൾ ലെച്ചുവിന്റെ കണ്ണുകൾ കോകിലയിൽ ഉടക്കി.... പുറകെ പോകുന്ന സിദ്ധി ഭയത്തോടെ നോക്കി അവരെ..... ( തുടരും ).......

NB ::: കാവിലെ പൂജയ്ക്കു ഭദ്ര വന്നിട്ടുണ്ട്..... ഭദ്ര നാളെ തന്നെ അവരെ കൊള്ളും എന്നൊന്നും പ്രതീക്ഷിക്കരുതേ..... ഭദ്ര സ്വയം അറിഞ്ഞിട്ടില്ല... പിന്നെ അത്ര പെട്ടന്നൊന്നും കൊല്ലാൻ കഴിയില്ല കോകില തന്നെ അത് പറയുന്നുണ്ട് അത്‌ അവരുടെ വായിൽ നിന്നും അറിയണം..... പിന്നെ സുരേഷ് മാമനോട് കാണിച്ച എന്റെ കുഞ്ഞിന്റെ നല്ല മനസ് ആരും കാണാതെ പോകരുത് 😁😁😁

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story