ആദിശങ്കരൻ: ഭാഗം 72

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഭദ്ര..... "" സഞ്ജയന്റെയും ഗൗരിയുടെയും കൂടെ നടുമുറിയിൽ അവളെ കണ്ടതും കോകിലയുടെ കണ്ണുകൾ പുറത്തേക് തള്ളി..... ഇവളുടെ സൗന്ദര്യം ആണോ എന്റെ ആദി എന്നിൽ നിന്നും അകലുന്നതിന് കാരണം .. ""..... ഭദ്രയുടെ ശ്രീത്വം തുളുമ്പുന്ന മുഖം അവരെ അസ്വസ്ഥമാക്കി തുടങ്ങി.......... ഭദ്രയ്ക്ക് പുറകിൽ പേടിയോടെ നില്കുന്നവളിലേക് കണ്ണുകൾ പോയി... സിദ്ധി.... "" കോകിലയുടെ കണ്ണുകൾ ചുവന്നു തുടുത്തതും സിദ്ധിയുടെ കൈകൾ ഭദ്രയെ പിടി മുറുക്കി...... മ്മ്മ്മ്... എന്തെ....സിദ്ധിയുടെ മുഖത്തേക്ക് ഉറ്റു നോക്കി പെണ്ണ്..... ഭദ്ര """.... എന്തോ പറയാൻ ഒരുങ്ങിയതും വശത്തു നിന്ന ആകാശ് അവളെ അരുതെന്നു കണ്ണ് കാണിച്ചു....... വാ ഭദ്രേ... വല്യേട്ടൻ മുകളിൽ ഉണ്ട്.... ലെച്ചു ഓടി വന്നു കൈയിൽ പിടിച്ചു മുന്പോട്ട് നടക്കുമ്പോൾ ലെച്ചുവിന്റെ കണ്ണുകൾ കോകിലയിൽ ഉടക്കി.... പുറകെ പോകുന്ന സിദ്ധി ഭയത്തോടെ നോക്കി അവരെ..... 💠💠💠💠 വേദന ഉണ്ടോ ആദിയേട്ടാ ഇപ്പൊൾ... "" ആ കൈയിലേക് വിരൽ ഓടിച്ചു പെണ്ണ്.. ഏയ്.. "" നല്ല സുഖം ഉണ്ട്... ""

ഒരു കണ്ണ് ഇറുക്കി കാണിച്ചു കുഞ്ഞൻ... മറ്റേ കൈ കൂടി ഒടിയണമായിരുന്നു... " എന്താ അഹങ്കാരം... ചുണ്ട് ഒന്നും കോട്ടി പുറം തിരിഞ്ഞു പെണ്ണ്....... മുട്ടറ്റം വിടർന്നു കിടക്കുന്ന മുടിയിലെ തുളസിക്കതിർ താഴേക്കു പതിക്കാൻ ഒരുങ്ങിയതും അത്‌ നേരെ വച്ചു കൊടുത്തു കുഞ്ഞൻ..... ഇങ്ങനെ കൊതിപ്പികാതെ പെണ്ണേ... 'എനിക്ക് അറയിൽ ഇറങ്ങേണ്ടത് ആണ്‌.... വന്നിട്ട് ദാ ഇത് ഞാൻ സ്വന്തം ആക്കും...... കണ്ണുകൾ അവളുടെ വിടർന്ന ചുണ്ടിലേക് പോയതും അവന്റെ നെഞ്ചിൽ ഒരു പിച്ചു കൊടുത്തു പുറത്തേക് ഓടിയവൾ മുന്പിലേക് വന്നവളെ ഇടിച്ചു നിന്നു......... സോറി... "" ആന്റി.......നേർത്ത ചിരി സമ്മാനിക്കുമ്പോൾ അവളെ ഒന്നും നോക്കുക കൂടെ ചെയ്യാതെ കൈയിൽ ഇരുന്ന ചെറിയ തട്ടവുമായി അകത്തേക് കയറി കോകിലാ... എന്താ.. "" ആദി ഇത് വ്രതം ആണെന്നു പറഞ്ഞു ഇത് വരെ ആഹാരം പോലും കഴിച്ചില്ലല്ലോ.... ദേ കുറച്ചു മാമ്പഴം പൂളിയത് ആണ്‌.... പിള്ളേർക്ക് ബാൽക്കണിയിൽ കൊണ്ട് കൊടുത്തുട്ടോ....

ഒരു ഭാഗം കൈയിൽ എടുത്ത് കുഞ്ഞന്റെ വായിലേക്ക് കൊണ്ട് വന്നതും പുറകോട്ടു മാറിയവൻ..... കണ്ണുകൾ ഭദ്രയിലേക് പോയി...... ഒന്നിനും വ്യക്തത വരാതെ നോക്കുന്ന പെണ്ണിന്റെ കണ്ണിലെ ഭാവങ്ങൾ കുഞ്ഞൻ ഒപ്പി എടുത്തു ആ നിമിഷം..... കഴിക്കു ആദി.. "" എന്റെ കണ്ണെത്തിയില്ലെങ്കിൽ ഭക്ഷണം പോലും നേരാം വണ്ണം കഴിക്കില്ല..... ഇങ്ങനെ ഒരു കള്ളൻ..... "" ഇടത്തെ കൈ കൊണ്ട് അവന്റെ ദേഹത്തു ഒന്നു തട്ടി അധികാരം ഏറ്റെടുക്കാൻ ശ്രമിച്ചവൾ..... എനിക്ക് വേണ്ട. """ നിങ്ങൾ അങ്ങ് കഴിച്ചാൽ മതി.... ഭദ്രേ നീ അകത്തേക്കു വാ....... "" എന്തിന്...? കുട്ടിയെ താഴെ അന്വേഷിക്കുന്നുണ്ട് അങ്ങോട്ട് ചെല്ലൂ... "" ആദിടെ കാര്യം ഞാൻ നോക്കിക്കോളാം...... ഇരു കയ്യും വയറിൽ ചുറ്റി മുഖം എതിര്വശത്തെക് തിരിച്ചു കോകിലാ..... ഭദ്രേ... """ നീ അകത്തേക്കു....... "" ആദിക്ക് വേണ്ടങ്കിൽ മാമ്പഴം ഞാൻ ശ്രീക്കുട്ടിക്ക് കൊടുക്കാം അവൾക് ആകുമ്പോൾ എന്നിലെ മധുരം കൂടി കൂട്ടി ഞാൻ കൊടുക്കാം എന്തെ... "" കോകിലയുടെ കണ്ണുകളിൽ വല്ലത്തൊരു ഭാവം നിറഞ്ഞു.......

ഭ.. ഭദ്രേ നീ താഴേയ്ക്ക് പൊയ്ക്കോ.... ഞാൻ പുറകെ വരാം.... കുഞ്ഞന്റെ ശബ്ദം ഇടറുന്നത് ഭദ്ര കണ്ണ് കൂർപ്പിച്ചു നോക്കി പുറത്തേക് നടന്നതും കോകിലയ്ക്കു നേരെ തിരിഞ്ഞു കുഞ്ഞൻ ............ എടുത്തോണ്ട് പോടീ നിന്റ ഈ കോപ്പ്... "" &&##*മോളേ നിനക്ക് ആദിശങ്കരൻ ആരെന്ന് അറിയില്ല....... കഴുത്തിനു കുത്തി പിടിക്കാൻ മുതിര്ന്നതും സച്ചുവും കുറുമ്പനും അകത്തേക്കു ഓടി വന്നു......... വല്യേട്ട..."" വേണ്ട.... താഴെ ആളുകൾ എല്ലാം വന്നിട്ടുണ്ട്......അവർ ശ്രദ്ധിക്കും..........സച്ചു അവന്റെ കൈയിൽ കടന്നു പിടിച്ചതും കുറുമ്പൻ കട്ടിലിൽ കയറി ഇരുന്നു ആ മാമ്പഴപാത്രം കൈയിൽ എടുത്ത് കഴിച്ചു തുടങ്ങിയതും കോകില അവനെ കണ്ണുരുട്ടി..... അമ്മച്ചി ആ കണ്ണു തള്ളി താഴെ വീഴും... "" പിന്നെ ലോലിപോപ് ആണെന്നു കരുതി അതും എന്റെ വായിൽ പോകും..... "" കുറുമ്പൻ ഒരു പൂളെടുത്തു വായിലേക്ക് വച്ചു.... പോടാ പീറ ചെക്കാ... "" നീ ഞാൻ ആരാണെന്നു അറിയാൻ ഇരിക്കുന്നതെ ഉള്ളൂ.... കുറുമ്പൻറ് നേരെ അവളുടെ ദുഷ്ടദൃഷ്ട്ടി പാഞ്ഞതും കുഞ്ഞന്റെ കണ്ണിൽ അഗ്നി ആളിക്കത്തി.....

ഇറങ്ങി പോടീ &&* **%% മോളേ ... കുഞ്ഞൻ വയ്യാത്ത വലം കൈ തന്നെ ഒന്നു കുടഞ്ഞു.... ആദി അരുത് നിന്റ കൈ വേദനിക്കും... ""അതെന്നെ ആണ്‌ പൊളിക്കുന്നത്.... കുറുമ്പനോടുള്ള ദേഷ്യം മാറി മറിഞ്ഞു നിമിഷങ്ങൾക് ഉള്ളിൽ അവളുടെ കണ്ണിൽ പ്രണയം നിറഞ്ഞു..... എന്റെ ദേഹത്തെ ഓരോ അണുവിലും ഉടലെടുക്കുന്ന ഏത് വികാരമാണെങ്കിലും അത്‌ ചേരുന്നത് എന്റെ പെണ്ണിനോട് ആണ്‌.... "" നീ ഇവിടെ നിന്ന് അധികം മഞ്ഞു കൊള്ളേണ്ട ആവശ്യം ഇല്ല.....കുഞ്ഞനിൽ നിന്നും വാക്കുകൾ തീച്ചൂള പോലെ പതിച്ചതും മുഖം കോട്ടി അവൾ...... മ്മ്മ് ഹ്ഹ "" ഞാൻ കൊള്ളുന്ന മഞ്ഞു അത്‌ ഉരുകി നിന്റ നെഞ്ചിൽ തന്നെ പതിക്കും ആ തണുപ്പിൽ നിന്നോട് ചേർന്നു നിന്റ വികാരങ്ങളെ ഞാൻ തന്നെ സ്വന്തം ആക്കും...... എന്റെ മാത്രം പുരുഷൻ ആകും നീ..... അതിനായ് ആ ഭദ്ര മഞ്ഞു കൊള്ളേണ്ട......... അതും പറഞ്ഞു താഴെ വരെ കിടക്കുന്ന അവളുടെ അഹങ്കാരത്തിന്റെ പ്രതീകമായ മുടി പുറകോട്ടു വലിച്ചു എറിഞ്ഞവൾ മുന്പോട്ട് നടന്നതും വായിൽ ഇരുന്ന മാങ്ങായും കടിച്ചു കൊണ്ട് കുറുമ്പൻ ആ മുടി ഒന്നു സ്കെച്ച് ചെയ്തു... ............

വാല്യേട്ട... "" ഭദ്ര അവൾക്കു മനസിൽ ആയോ ഇവൾ ആരെന്ന്... "" സച്ചു അവന്റെ കൈയിൽ പിടിച്ചു... ഇല്ല... "" പാവം ഒന്ന് നൊന്തു അവളുടെ ഹൃദയം.... പക്ഷെ ആരാണ് ഇവൾ എന്ന് അറിഞ്ഞാൽ അവൾ..... അവൾ ദുർഗ ആകും.... മറ്റൊരുവൾ എന്നെ മോഹിച്ചു എന്ന് കണ്ടാൽ അടങ്ങി ഇരിക്കില്ല അവൾ...... അവൾ സ്വയം അറിഞ്ഞു തുടങ്ങണം... കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു 💠💠💠💠 ആദിയേട്ടന്റെ കാര്യങ്ങൾ നോക്കാൻ അവൾ ആരാ.. "" വിരൽ കറക്കി മുകളിലോട്ട് തിരിഞ്ഞു നോക്കി താഴേക്കു ചെല്ലുമ്പോൾ കണ്ണ് ചെറുതായ് നിറഞ്ഞിരുന്നു പെണ്ണിന്റ... രേവമ്മുന്റെ മുത്തിന്റെ മുഖം എന്താ വാടി ഇരിക്കുന്നത്... """ ഫ്ലാസ്കമായി അടുക്കളയിൽ നിന്നും പുറത്തേക് വന്നവർ ഭദ്രയുടെ കണ്ണിലേക്കു നോക്കി... മ്മ്മ്ഹ്.. "" ഒന്നും ഇല്ല രേവമ്മു... "" ചുണ്ട് പുളുത്തുമ്പോഴും പെണ്ണിന്റെ കണ്ണ് മുകളിലേക്കു പോയി.... കുഞ്ഞൻ വഴക് പറഞ്ഞോ മുത്തിനെ... "" അവളുടെ താടി തുമ്പിൽ പിടിച്ചതും രേവതിയുടെ നെഞ്ചിലേക് ചേർന്നവൾ...... എന്തിനാ ഇവൾ കരയുന്നത്... ""

കുഞ്ഞാപ്പു പുറത്ത് നിന്നും അകത്തേക്കു വന്നു..... രേവതിയുടെ മാറിൽ നിന്നും തല ഉയർത്തി കണ്ണ് തുടച്ചവൾ.... അറിയില്ലട അവന്റ അടുത്ത് ആയിരുന്നു ഇത്രയും നേരം... ആ ചെക്കന്റ സ്വഭാവം അറിയാമല്ലോ...രേവതിയുടെ മുഖത്ത് കുറുമ്പ് കലർന്ന ദേഷ്യം പടർന്നു... മ്മ്ഹ.. "" എന്റെ മോള് വിഷമിക്കണ്ട പണ്ട് അവന്റെ അച്ഛനും അങ്ങനെ ആയിരുന്നു... എന്റെ വാവേടെ ഒരുപാട് പരിഭവങ്ങൾ കേട്ടത് മുഴുവൻ ഒരുകാലത്തു ഈ ഭ്രാന്തി രേവതി ആയിരുന്നു......... അവരുടെ മുഖത്ത് ചിരി വിടർന്നു.... അത്‌...അത്‌ അല്ല ആ ആന്റി എന്നെ....... "" രേവമ്മുനെ പുതുമന അപ്പൂപ്പൻ തിരക്കുന്നുണ്ട്... ""ഭദ്രയെ പൂർത്തി ആക്കാൻ സമ്മതിക്കാതെ കുഞ്ഞാപ്പു പുറത്തേക് കണ്ണ് ചൂണ്ടി... ശോ... "" ചുക്ക് കാപ്പി കുടിക്കാൻ സമയം ആയി... "" ഇടയ്ക് ഇടയ്ക്കു അത്‌ കിട്ടിയില്ല എങ്കിൽ രേവതി രേവതി എന്ന് വിളിച്ചു കൊണ്ടിരിക്കും തിരുമേനി.... "" മുന്താണി കൊണ്ട് ഫ്ലാസ്ക് തുടച്ചു ഓടുന്നവളെ കുഞ്ഞാപ്പു നോക്കി...... കേശുവേട്ട... "

"രേവതി പോയതും കണ്ണ് നിറച്ചവൾ അവനെ വിളിച്ചു ആ വിളിയിൽ തന്റെ സഹോദരനോടു തനിക്കുള്ള പ്രതീക്ഷകൾ നിറഞ്ഞു നിന്നിരുന്നു...... ആരാ...ആരാ "" ആ സ്ത്രീ.... അവർ ന്നെ """ ന്നെ ആദിയേട്ടന്റെ മുറിയിൽ നിന്നും ഇറക്കി വിട്ടു...... അത്‌ പറഞ്ഞതും കുഞ്ഞാപ്പു അവളുടെ കൈ പിടിച്ചു പുറത്തേക് ഇറങ്ങി മുറ്റത്തെ ചെമ്പക ചുവട്ടിൽ ഇരുന്നു..... ഭദ്രേ.. "" ആദിശങ്കരനോട് നീ പ്രണയം തുറന്നു പറഞ്ഞിട്ടുണ്ടോ... ""? അവൻ നിന്നോട് പറഞ്ഞിട്ടുണ്ടോ...? കുഞ്ഞാപ്പു അവളുടെ മുഖതേക്ക് ഉറ്റു നോക്കി... അങ്ങനെ ചോദിച്ചാൽ... "" എനിക്ക് എനിക്ക് അറിഞ്ഞു കൂടാ..... ഇല്ല..."" പരസ്പരം പറഞ്ഞിട്ടില്ല.... എന്തെ കേശുവേട്ട അങ്ങനെ ചോദിച്ചത്........ അവളുടെ മുഖത് സംശയം നിറഞ്ഞു.... അവൻ നിന്റെ ഹൃദയതിന്റെ പാതി ആണെന്നു ആരും പറയാതെ അറിഞ്ഞത് ആണ്‌ നീ അവനും അത്‌ പോലെ തന്നെ........ ""അല്ലേ.. അവളുടെ നീണ്ട വിരലിൽ ആ സഹോദരൻ വിരൽ ഒടിച്ചു... മ്മ്മ്... "" അതെ..... പെണ്ണ് തലയാട്ടി.... എങ്കിൽ പിന്നെ അവനിൽ ഉള്ള നിന്റെ അധികാരത്തെ ചോദ്യം ചെയ്യാൻ ഈ ഞാൻ പോലും ആളല്ല... "" ആ സ്ഥാനത് വരാൻ ശ്രമിക്കുന്നവൾ അത്‌ ആരാണെങ്കിലും നേരിടണം നീ..... കുഞ്ഞാപ്പുവിന്റ കണ്ണുകളിൽ അഗ്നി എരിയുമ്പോൾ ഇരു കണ്ണുകളിലും മാറി മാറി നോക്കി പെണ്ണ്..... ആരാ.... അവൾ..? പറ... കോകിലാ... "" കേശുവേട്ട... "

ചാടി എഴുനേറ്റു പെണ്ണ്..... ആഹ്ഹ്.. "" അപ്പോൾ ദേവൂട്ടൻ തമാശ പറഞ്ഞത് അല്ലേ ....? കോകിലാ ശരിക്കും എന്റെ ആദിയേട്ടനെ സ്വന്തം ആക്കാൻ വന്നത് ആണോ.... വിട്ടു കൊടുക്കില്ല ഞാൻ..... പെണ്ണിന്റെ ഭാവങ്ങൾ മാറുന്നത് കുഞ്ഞാപ്പു ശ്രദ്ധയോടെ നോക്കി.......... അയ്യോ.. "" അമ്മേ ഒരു നിലവിളിയോടെ വീഴുന്ന കുറുമ്പനും മുന്പിലേക് ഇരച്ചു നിൽക്കുന്ന ചെറിയ കാറും........കുഞ്ഞാപ്പു ഓടി ചെന്നു പൊക്കി എടുത്തതും ..... അവനെ തട്ടി മാറ്റി മുന്പോട്ട് നീങ്ങി കുറുമ്പൻ ... ഏത് തെണ്ടി ആണെടാ എന്നെ കൊല്ലാൻ നോക്കിയത്..... പറഞ്ഞതും അല്പം പുറകോട്ടു മാറി.... അയ്യോ അപ്പുവച്ചൻ തെണ്ടി ഛെ "" അപ്പുവച്ചൻ ആയിരുന്നോ.. "" ( മംഗളയുടെ ഭർത്താവ് ) ആയിരം തവണ പറഞ്ഞതാ നിങ്ങളോട് അനിയൻകുട്ടന്റെ കൂടെ വന്നാൽ മതി എന്ന്... "" ജീവൻ തിരിച്ചു കിട്ടിയത് മഹാഭാഗ്യം....... മംഗള ചാടി പുറത്ത് ഇറങ്ങിയതും കുഞ്ഞാപ്പുവും ദേവൂട്ടനും കണ്ണ് തള്ളി..... ഇങ്ങോട്ട് ഇറങ്ങു കുഞ്ഞേ... "" ചിന്നുവിന്റെ കൈ പിടിച്ചു പുറത്തേക് ഇറക്കി അവർ......

എന്തിനാ അച്ഛാ വയ്യാത്ത പണിക് പോയത്... "" ഈ ചെറുക്കനെ ഇടിച്ചു കൊന്നേനെമല്ലോ... "" ചിത്രൻ ഔട്ട്ഹൗസിൽ നിന്നും ഓടി വന്നതും അപ്പു നമ്പൂതിരി ജാള്യതയോടെ നോക്കി...... അത്‌ പിന്നെ ലൈസെൻസ് എടുത്തത് വെറുതെ പൂട്ടികെട്ടി വയ്ക്കാൻ ആണോ.... "" ഇങ്ങനെ ഒക്കെ അല്ലേ പഠിക്കുന്നത് അല്ലേ ദേവൂട്ട... എന്റെ പൊന്ന് അപ്പുഅച്ഛാ... "" എന്റെ ബാക്ക് ഇടിച്ചു അംബാസിഡർ പോലെ ആക്കിയാണോ ഡ്രൈവിങ് പഠിക്കുന്നത്...... കുറുമ്പൻ മുതുക് ഒന്നും നിവർത്തി... അപ്പോൾ ജീവൻ കൈയിൽ പിടിച്ചു ഞാനും ഈ കൊച്ചും ഇരുന്നതോ... "" നാളെ കാവിലെ പൂജ കഴിഞ്ഞു ഒറ്റയ്ക്കു അങ്ങ് പോയാൽ മതി... "" അപ്പു നമ്പൂതിരിയെ ചുണ്ട് കോട്ടി അകത്തേക്കു പോയി മംഗള......... മോനെ വരുന്ന വഴി വണ്ടി ഒന്നു ഉരസിയിട്ടുണ്ട് ഒന്നു കൊണ്ട് പോയി നന്നാക്കിയേക്കണേ.... "" ചാവി ചിത്രന്റെ കൈയിൽ കൊടുത്തു ആരേം നോക്കാതെ മുന്പോട്ട് പോയി അയാൾ....... ചെറുതായി ഉരസിയതോ... "" ഇതോ.... കുറുമ്പൻ കണ്ണ് തള്ളി...

"" വലതു ഭാഗത്തെ ബോഡി മുഴവൻ അകത്തേക്ക് ചുളുങ്ങി കയറി ഇരിക്കുന്നു.... കാറിലേക് പോയ കുറുമ്പൻറ് കണ്ണുകൾ ചിന്നുവിലേക്കും പോയി... അകത്തേക്കു പോയത് പ്രേതം ഒന്നും അല്ലലോ... "" നിങ്ങൾ എല്ലാവർക്കും ജീവൻ ഉണ്ടല്ലോ അല്ലേ... "" ജീവൻ ഉണ്ട്... "" ചത്തിട്ടില്ല.... ചിന്നു ചുണ്ട് അടക്കി ചിരിച്ചു.. ഇതെന്ത് പറ്റിയതാടി.... "" ചിത്രൻ അതിൽ ഒന്നു ആഞ്ഞു ഇടിച്ചു.... ചിത്തുവേട്ട അച്ഛൻ നന്നായി തന്നെ ഡ്രൈവ് ചെയ്തത് ആണ്‌ ... ഞാനാ അച്ഛന് ധൈര്യം നൽകിയത്...പക്ഷെ എതിരെ വന്ന ഒരു കാർ മനഃപൂർവം ഇടിച്ചതാ ......അച്ഛെടെ ആ നിമിഷത്തെ മനസാന്നിദ്യം കാരണം ഇടത് വശത്തേക്കു വെട്ടിച്ചു....... അത്‌ കൊണ്ട് ഇത്രേം സംഭവിച്ചുള്ളു... എന്നിട്ട്...? കുഞ്ഞാപ്പു സംശയത്തോടെ നോക്കി... അവർ നിർത്താതെ പോയി കേശുവേട്ട... ""മനഃപൂർവം ആരോ അപകടപ്പെടുത്താൻ വന്നത് പോലെ തോന്നി എനിക്ക് പക്ഷെ അച്ഛനോടും അമ്മയോടും ഒന്നും പറഞ്ഞില്ല..... അവർ പേടിച്ചാലോ..... ചിന്നുവിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു... നന്നായി... "" മോള് അകത്തേക്ക് പൊയ്ക്കോ.. "" ചിത്രൻ അവളുടെ തോളിൽ തട്ടി..... അവൾ അകത്തേക് പോയതും അവൻ മീശ കടിച്ചു....... കണ്ണുകൾ നാലുപാടും പാഞ്ഞു.... ചേട്ടായി.. ""

കുഞ്ഞാപ്പു അവന്റെ തോളിൽ പിടിച്ചു... "" സൂക്ഷിക്കണം കുഞ്ഞാപ്പു.... "" നമ്മൾ വിശ്വംഭരനിലെക് എത്തുന്നു എന്ന് അവൻ മനസിലാക്കി കഴിഞ്ഞിരിക്കുന്നു..... അതിന് തെളിവ് ആണ്‌ ഇന്നത്തെ ഈ അപകടം എന്നെ ഒന്നു ഭയപ്പെടുത്താൻ മാത്രം...... " ....... മഹിതേച്ചിയും അച്ചുവും ആയിരുന്നു ഇത്രയും നാൾ അയാളുടെ ആയുസ്സിന് ബലം നീട്ടി നൽകിയത്...... "" അവർ വല്യൊത്തേക്ക് വന്ന നിമിഷം മുതൽ അയാൾ അസ്വസ്ഥമായി തുടങ്ങിയിട്ടുണ്ട് അതിന് തെളിവ് ആണ്‌ ഇന്ന് നടന്ന ഈ അപകട ശ്രമം...... ചിത്രൻ ഇടത്തെ കൈ വിരലുകൾ നെറ്റിയിൽ ഇടിച്ചു..... മ്മ്മ്.. ""മനസ്സിൽ ആയി ചേട്ടായി....."" പക്ഷെ അയാൾക്കും അയാളുടെ മകൻ ജീവനും പിന്നിൽ മറ്റൊരു ശക്‌തി ഉണ്ട്.... "" അവരെ നിയന്ത്രിക്കുന്ന അവരുടെ ഗുരുനാഥൻ..... "" കിച്ചുവിന് മുൻപേ അവൻ അഗ്നിദേവന്റെ അംശത്തിൽ പിറന്നത് ആണെന്നും അച്ചു അവന്റെ പാതി ആണെന്നും അവർ തിരിച്ചറിഞ്ഞു എങ്കിൽ അവർക്ക് പിന്നിൽ ഒരു ദുഷ്ടശക്തി ഉണ്ട്.... അത്‌ ആരെന്ന് കണ്ടെത്തണം ചേട്ടായി...... കുഞ്ഞാപ്പു പറഞ്ഞതും ചിത്രൻ തലയാട്ടി....

( ജീവൻ സച്ചുവിനെ കാണുമ്പോൾ അത്‌ പറയുന്നുണ്ട് അന്നത്തെ ആ സംശയം സച്ചു ഇവരോട് പങ്ക് വച്ചിരുന്നത് ഓർക്കുന്നു എന്ന് വിശ്വസിക്കുന്നു ) എന്തായാലും വിശ്വംഭരനെ ഞാൻ വെറുതെ വിടില്ല.... എന്റെ അച്ഛനെ തളർത്തിയവൻ ആണവൻ......... കുഞ്ഞാപ്പുവിന്റെ കണ്ണിൽ നിന്നും ആ നിമിഷം ചാടിയ കണ്ണുനീരിൽ ചോര കലർന്നിരുന്നു....... കൊച്ചേട്ട... "" കുറുമ്പൻ അവന്റ തോളിൽ പിടിച്ചു...... കണ്ണുകളിൽ സംശയം നിറഞ്ഞു...... എന്താ... എന്താ പറഞ്ഞത്..... അ... അ... അച്ഛനെ അപകടപ്പെടുത്തിയത് ആ....ആ... ആണോ.... പറ... ഞാൻ അല്ലേ കാരണം എല്ലാത്തിനും... കുറുമ്പന്റെ ശബ്ദം ഇടറി... ദേവൂട്ട നിന്റെ വാശി ഉണ്ണിമായേ രക്ഷിച്ചു..... "" പക്ഷെ ഉണ്ണിമയ്ക്കു വച്ചത് അച്ഛന് കൊണ്ടു.... എന്തിനാ ഉണ്ണിമായേ അയാൾ കൊല്ലാൻ ശ്രമിച്ചത്.... "" അറിയില്ല അതിന് പിന്നിലെ രഹസ്യം അച്ഛന് പോലും അറിയില്ല... "" രുദ്രച്ഛനും ഉണ്ണിമയ്ക്കും മാത്രം അറിയാം..... അവർ എന്തിന് അത്‌ മറച്ചു പിടിക്കുന്നു എന്ന് മാത്രം ആണ്‌ ഞങ്ങളുടെ സംശയം.....കുഞ്ഞാപ്പു അത്‌ പറയുമ്പോൾ ചിത്രൻ ശരി വച്ച പോലെ തലയാട്ടി... . ഭദ്ര എവിടെ...? കുഞ്ഞാപ്പു ആ നിമിഷം ചുറ്റും നോക്കി....

എന്റെ ബാക്ക് പഞ്ചർ ആകുന്ന നേരത്ത് അവൾ അകത്തേക് ഓടി കൊച്ചേട്ട.. ""... ചേട്ടായി പിന്നെ കാണാം.... """"""കുറുമ്പൻ പറഞ്ഞതും കുഞ്ഞാപ്പു അകത്തേക്ക് ഓടി കഴിഞ്ഞിരുന്നു... ചിത്രൻ അത്‌ ചെറു ചിരിയോടെ നോക്കി.. കൊച്ചേട്ട... "" എന്ത്‌ പറ്റി പുറകെ ഓടിയവൻ കുഞ്ഞാപ്പുവിന്റെ കൈയിൽ പിടിച്ചു... എടാ അത്‌ കോകിലാ ആണെന്ന് ഭദ്ര അറിഞ്ഞു... "" അവൾ ആാാ സ്ത്രീയേ കയ്യേറ്റം ചെയ്താൽ എല്ലാം കൈവിട്ടു പോകും..... കാല എന്ത്‌ പണിയ കാണിച്ചത്... "" മൊട്ടിട്ടു വിരിയും മുൻപേ എന്റെ പ്രേമത്തിന്റെ മുകളിൽ പെട്രോൾ കോരി ഒഴിച്ചോ നിങ്ങൾ... അയ്യോ എന്റെ ശ്രീക്കുട്ടി... """ നെഞ്ചിൽ ഒന്നു ഇടിച്ചു കുറുമ്പൻ കുഞ്ഞാപ്പുവിന് പുറകെ ഓടി.... കുഞ്ഞന്റെ മുറിയുടെ വാതുക്കൽ ചെന്നതും രണ്ട് പേരും കണ്ണ് തള്ളി....... തലയിലൂടെ താഴേക്കു ഒഴുകുന്ന വെള്ളത്തിൽ കുളിച്ചു നിൽക്കുന്ന കുഞ്ഞൻ.... "" കൈയിൽ തുറന്നു വെച്ച ജഗുമായി ഭദ്ര.......... എടി മണ്ണെണ്ണ വേണോ... " ഇപ്പോൾ തന്നെ നമുക്ക് കത്തിക്കാം... "" കുറുമ്പൻ അകത്തേക് വന്നു.... പോടാ.. "" തെണ്ടി.. "" ഇവളെ പിടിച്ചു മാറ്റാൻ നോക്ക്... പൊന്ന് മോളേ അത്‌ ഗ്ലാസിന്റെ ജാർ ആണ്‌....വലത്തേ കൈ പോയി ഇനി തല കൂടെ തല്ലി പൊട്ടിക്കല്ലേ... ""

കുഞ്ഞൻ ഒരു കണ്ണ് അടച്ചു നോക്കിയവളെ.... ഇത്‌ എന്തിനാണെന്നു അറിയുമോ... ""? എന്നോട് ഒരു വാക്ക് പറയാഞ്ഞതിനു... അവൾക് ഉള്ളത് ഞാൻ പിന്നെ കൊടുത്തോളം.... മ്മ്ഹ.. "" അയത്തിൽ ശ്വാസം വലിച്ചു വിട്ടു ഭദ്ര.... കോകിലയെ ഇപ്പോൾ കൊല്ലും എന്ന് വച്ചു ഓടി വന്നപ്പോൾ ദേ വല്യേട്ടൻ ഇവിടെ ജീവൻ മരണപോരാട്ടത്തിൽ.... കുറുമ്പൻ താടിക് കൈ കൊടുത്തു... മാറി നിൽക്കട "" കുറുമ്പനെ തള്ളി മാറ്റി പുറത്തേക് പോകുമ്പോൾ കുഞ്ഞനെ തിരിഞ്ഞു നോക്കി കണ്ണുരുട്ടി പെണ്ണ്.... ഞാൻ അവളോട് തള്ള ഇവിടെ കടന്നു കൂടിയത് പറഞ്ഞില്ല എന്നത് ആണ്‌ അവളുടെ പ്രശ്നം....... "" അവൾ ഇനി കോകിലയോട് കോർക്കുമോ... ""? സിദ്ധി പറഞ്ഞൂ കോകിലയുടെ ദുഷ്ടസ്വഭാവം അവൾക് അറിയാം.... കുഞ്ഞൻ ഇടത്തെ നഖം കടിച്ചു.... ആ കാര്യം ഞാൻ നോക്കിക്കൊള്ളാം വാല്യേട്ട... കുറുമ്പൻ നെഞ്ചിൽ കൈ വച്ചു.... കുളം ആക്കുമോ...? കുഞ്ഞൻ സംശയത്തോടെ നോക്കി... നോ നെവർ.. "" ഞാൻ കാവടി തുള്ളിയാത് ഒന്നും ഫ്ലോപ്പ് ആയിട്ടില്ല.... "" പറഞ്ഞു കൊണ്ട് പോകുന്നവനെ കുറുമ്പൊടെ നോക്കി രണ്ടുപേരും.... 💠💠💠💠 പ്രാണനാഥൻ എനിക്ക് നൽകിയ പരാമനാന്ത രസത്തെ.... "" .....

ശൃങ്കാര രസത്തോടെ പാട്ടും പാടി മുന്താണി കടിച്ചു കൊണ്ട് അടുക്കളയിലെ സ്ലാബിൽ പുറം തിരിഞ്ഞു നില്കുന്നവളെ വാതുക്കൽ ചെന്നു എത്തി നോക്കി ഭദ്ര.......... ഛെ... "".... ഒഴുകി വരുന്ന ആ പാട്ടു കേട്ടതും പുറകോട്ടു തല വെട്ടിച്ചതും കുറുമ്പന്റെ മൂക്കിൽ ചെന്നു ഇടിച്ചു..... അയ്യോ.... "" മൂക് ഒന്നു പൊത്തി അവൻ ഭദ്രയെ നോക്കി പെണ്ണിന്റ മുഖം ചുവനന്നിരിക്കുന്നത് കണ്ടതും ....അകത്തേക്കു എത്തി നോക്കി..... പ്രാണനാഥൻ എനിക്ക് നൽകിയ പരാമനാന്ത രസത്തെ...."""""അപ്പോഴും അവിടെനിന്നും ഗാനം പുറത്തേക് വന്നതും ഭദ്ര കുറുമ്പന്റെ മുഖത്തേക്ക് ചുണ്ട് കൂർപ്പിച്ചു നോക്കി....... ഇല്ലടി സത്യം ആയിട്ടും വല്യേട്ടൻ സുഖം കൊടുത്തില്ല... "" ഇനി ഇടയ്ക്കു ഇടയ്ക്ക് കൊടുക്കുന്ന അടിക്കു ഇത്രേം സുഖം ഉണ്ടോ എന്ന് എനിക്ക് അറിയില്ല... ... കുറുമ്പൻ പറഞ്ഞതും അവന്റെ കൈയിൽ അടിച്ചവൾ..... പോടാ.. '"... ചുറ്റും നോക്കി ഇരുവരും.... എല്ലാവരും കാവിലേക് പോയി...."" ചേച്ചിമാർ മുകളിലാ.... ""പ്രതികരിക്കു പോയി പ്രതികരിക്കു..... നിന്റെ ആദിയേട്ടനെ മോഹിച്ചവൾക് നേരെ പ്രതികരിക്കൂ.... കുറുമ്പൻ പറഞ്ഞതും അകത്തേക്കു കയറി പെണ്ണ്...... മ്മ്മ്... "" എന്തെ.... എന്ത്‌ വേണം നിനക്ക്...... ""

ഭദ്രയുടെ കണ്ണിലേക്കു കൂർപ്പിച്ചു നോക്കിയവർ.. നിങ്ങൾ ആരാ എന്റെ ആദിയേട്ടന്റെ കാര്യങ്ങൾ നോക്കാൻ... "" അതിന് ഇവിടെ വേറെ ആളുകൾ ഉണ്ട്..... ഇനി മേലാൽ ആദിയേട്ടന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ ഈ ഭദ്ര ആരെന്ന് അറിയും നിങ്ങൾ.... "" മ്മ്ഹ്ഹ്... """ഈ കോകിലാ ആദിശങ്കരനെ മോഹിച്ചെങ്കിൽ അവനെ ഞാൻ സ്വന്തം ആക്കിയിരിക്കും...അവന്റെ കുഞ്ഞുങ്ങളെ ഉദരത്തിൽ ചുമന്നിരിക്കും ഈ ഞാൻ......... ഛീ.... """ നിർത്തേടി നിന്റ നാവാട്ടം... """ ഭദ്രയുടെ കണ്ണുകൾ കലങ്ങി മറിഞ്ഞതും സ്ലാബിന്റെ പുറകിൽ ചേർത്തു വച്ച കോകിലയുടെ കൈകൾ തെന്നി.... ഒരു പിടച്ചിലോടെ നേരെ നിന്നവർ..... മഹാദേവന്റെ"""" കുഞ്ഞിന് ജന്മം നൽകാൻ കച്ച കെട്ടി ഇറങ്ങിയ വിഡ്ഢി ആണ്‌ നീ.... "" ഭദ്രയുടെ സ്ഥാനത് ആ താലി മോഹിച്ച നീ ഇനി ജീവനോടെ വേണ്ട....... """""""""""""""""""" മുൻപിൽ ഇരുന്ന കത്തിയവൾ കൈലേക് എടുക്കുമ്പോൾ കുറുമ്പൻ ഭയന്നു........ കാലുകൾ നിശ്ചലം ആകും പോലെ നിന്നവൻ....

അരുത്.... "" അരുത്....... നാവ് വിലങ്ങുമ്പോൾ കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി അവന്..... ഭദ്രേ..... """""""""""""""""""" ഒരു വിളിയോടെ കുഞ്ഞൻ അവളുടെ ഇടുപ്പിലൂടെ ചുറ്റിയതും കുഞ്ഞപ്പു അവളുടെ കൈയിലെ കത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുമ്പോൾ ആ ശക്തിയുടെ മുൻപിൽ നാരായണൻ പോലും അടിയറവ് പറഞ്ഞു പോയിരുന്നു ആ നിമിഷം...... ഇതെന്താ പിള്ളേരെ എല്ലാരും കൂടെ ഇവിടെ.... """ അടുക്കള പുറത്തേ വാതിലിൽ കൂടി അകത്തേക്കു വന്ന തങ്കുവിന്റെ ശബ്ദം കേട്ടതും ഭദ്രയുടെ ദേഹത്തെ കുഞ്ഞന്റെ കൈ അയഞ്ഞു..... ആഹ്ഹ്.. "" ആദിയെട്ടാ.... "" കണ്ണുകൾ കൊണ്ട് നാലുപാടും ഉഴിഞ്ഞവൾ........ ഒന്നുല്ല തങ്കു അമ്മൂമ്മേ... "' രാവിലത്തെ പായസം ഉണ്ടോന്നു നോക്കാൻ വന്നതാ ഞങ്ങൾ..... കുറുമ്പൻ അകത്തേക്കു ചാടി കയറി..... പായസം ഇവിടെ ഉണ്ടല്ലോ... "" കൊച്ചേ പിള്ളേർക്ക് എടുത്തു കൊടുത്തില്ലേ നീ.... "" തങ്കു കനകയ്ക്കു നേരെ തിരിഞ്ഞു....... അത്‌... " ഞാൻ....അവൾ വിക്കിയതും തങ്കു ഇലയിൽ പൊതിഞ്ഞു വച്ചിരുന്ന കാവിലെ അരിപ്പയസം കുറുമ്പൻറ് കയ്യിൽ കൊടുത്തു.... മുകളിൽ പോയിരുന്നു കഴിച്ചോ.... ""തങ്കുന്റെ കൈയിൽ നിന്നും അത്‌ വാങ്ങി പുറത്ത് ഇറങ്ങുമ്പോൾ അവരുടെ ശബ്ദം ഉറക്കെ പുറത്തേക് കേൾക്കാം...

. കൊച്ചേ നീ ആ പുറത്തു കിടക്കുന്ന കൊതുമ്പു എടുത്ത് കെട്ടി വയ്ക്കു... "" മാളുനു വൈകിട്ട് പൊങ്കാല ഇടേണ്ടത് ആണ്‌... പിള്ളേർ ആരെങ്കിലും കാവിലേക് എടുത്തു കൊള്ളും........ 💠💠💠💠 ഭദ്രേ.... "" നീ ഇനി എന്തിനാ മുഖം വീർപ്പിച്ചിരിക്കുന്നത്... "' കുഞ്ഞൻ അടുത്തേക് ഇരിക്കുമ്പോൾ പുറം തിരിഞ്ഞു പെണ്ണ്.... അവൾ മുഖം അല്ലേ വീർപ്പിച്ചുള്ളു ഞാൻ ആയിരുന്നെങ്കിൽ കത്തിച്ചേനെ നിങ്ങളെ.... "" കുറുമ്പൻ കൈ വിരലുകളിലെ പായസം നക്കി തുടച്ചു.... എരി തീയിൽ എണ്ണ ഒഴിക്കാൻ അല്ലേലും നിന്നെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ....... ഈൗ... "" കുഞ്ഞാപ്പു പറഞ്ഞതും ഇളിച്ചു കാണിച്ചവൻ.......... എന്നെക്കാൾ സുന്ദരി ആണോ അവർ... """ കണ്ണൊന്നു കലങ്ങി കുഞ്ഞന്റെ മുഖത്തേക്കു നോക്കി അവൾ... നിന്നെക്കാൾ സുന്ദരിയാ പക്ഷെ എന്റെ ശ്രീക്കുട്ടിയുടെ അത്രേം പോര... "" അവൾ നടന്നു വരുമ്പോൾ തന്നെ ആന മദം ഇളകി വരുന്ന പ്രതീതി ആണ്‌....വല്യൊതെ വീട് ഒന്നു കുലുങ്ങും "" ഒരൊറ്റ ചവുട്ടു തരും അവിടെ എങ്ങാനും പോയി കഴിക്കു ചെക്കാ... "" കുഞ്ഞൻ ദേഷിച്ചു നോക്കിയതും ആയത്തിൽ വിരലുകൾ വായിലിട്ട് വലിച്ചു.... എന്നെക്കാൾ മുടി ഉണ്ട് അവൾക്.... "" കുശുമ്പ് നിറഞ്ഞു പെണ്ണ് തന്റെ മുടിയിലേക് നോക്കി.....

അയ്യേ... "" നിന്റെ പ്രശ്നം അതാണോ... "" ആ മുടി അല്ലേലും ഞാൻ നോക്കി വച്ചതാ... "" അവസരം കിട്ടിയാൽ അത്‌ ഞാൻ എടുക്കും പോരെ...... ഭദ്രയെ പുരികം ഇളക്കി കാണിച്ചവൻ.... മ്മ്മ്.. "" അത് മതി.... """ ഒഴുകി വന്ന കണ്ണുനീർ തുടച്ചു പെണ്ണ്... 💠💠💠 രുദ്രേട്ട......"" ഉണ്ണി കണ്ണ് തള്ളി നോക്കിയതും രുദ്രന്റെ മിഴികളും അവിടേക്കു പാഞ്ഞു....... മൊട്ട അടിച്ചു കുളിച്ചു പുതിയ ഉടുപ്പ് ധരിച്ചു കാവിൽ തൊഴുന്നവൻ........ എടെ സുരേഷേ നീ കുളിച്ചോ... "" ഉണ്ണി കണ്ണ് തള്ളി.... കുളിച്ചു ഉണ്ണിയേട്ടാ.. "" അയാൾ അത്‌ പറയുമ്പോൾ രുദ്രന്റെ കണ്ണുകൾ അയാളുടെ മൊട്ടത്തലയിലേക് പോയി.... അത്‌.. പിന്നെ ദേവൂട്ടൻ പറഞ്ഞു മൊട്ട അടിച്ചാൽ എനിക്ക് നല്ല ചേർച്ച ഉണ്ടെന്നു... "" കുഞ്ഞ് പറഞ്ഞപ്പോൾ എനിക്കും തോന്നി... ഇപ്പോൾ എന്നെ കാണാൻ നല്ല ചേല് ഇല്ലേ രുദ്രേട്ട... "" എന്നാൽ പിന്നെ നീ ഒരു കളസം കൂടി വാങ്ങി ഇട്.. "" താഴോട്ട് ഉള്ള വൃത്തികേടു കൂടി മാറട്ടെ.... ''''' പുറകിൽ കൂടി വന്ന ദുർഗ്ഗയുടെ ശബ്ദം കേട്ടതും രുദ്രനും ഉണ്ണിയും ചുണ്ട് കൂട്ടി പിടിച്ചു.... വല്യങ്ങുന്നേ.. "" ദേവൂട്ടൻ പറഞ്ഞപ്പോൾ...."" വൈകിട്ട് പൂജയ്ക്ക്ള്ള ഇളനീർ അടർത്തി ഇടാൻ പറഞ്ഞിട്ട് നീ ഇത് വരെ കേട്ടോ.... "" അഹ്... ""നേരം ഇരുട്ടിയാൽ പിന്നെ ആര് തെങ്ങിൽ കയറും.....

. രുദ്ര നീയും ഉണ്ണിയും ആണ്‌ പിള്ളേരുടെ താളത്തിനു ഒത്തു തുള്ളുന്നത്..... രണ്ടുപേരെയും കൂർപ്പിച്ചു നോക്കി ദുർഗ കാവിനു അകത്തേക്കു പോയി.... രണ്ട് ദിവസം ആയി ദേവൂട്ടൻ അച്ഛന്റെ കൂടെ ആണ്‌ അതിന്റെ ഗുണം കാണാൻ ഉണ്ട്... അസ്ഥാനത്തു കൌണ്ടർ അടിച്ചു തുടങ്ങി..... "" അല്ല രുദ്രേട്ട അവൻ എന്തിനാ അങ്ങോട്ട്‌ കൂടി ഇരിക്കുന്നത്..... "" എന്തോ പണി വല്യച്ഛനു വര്ന്നെണ്ടെന്നു തോനുന്നു.... ഉണ്ണി കണ്ണൊന്നു ചുറ്റിച്ചു.. ആർക്കറിയാം വയസാം കാലത്തു എന്റെ അമ്മേ കൊണ്ട് അച്ഛനു ഡിവോഴ്സ് കൊടുപ്പിക്കുവോ ആവോ അവൻ ആയത് കൊണ്ട് ഒന്നും പറയാൻ കഴിയില്ല....... രുദ്രൻ അത്‌ പറയുമ്പോൾ സുരേഷ് സംശയത്തോടെ നോക്കി... നീ പോയി ഇളനീർ ഇട്... ഇടുമ്പോൾ കൂടുതൽ ഇട്ടോ പിള്ളേർ എല്ലം ഉണ്ട്...... എനിക്കും കൂടി... "" ഉണ്ണി പറഞ്ഞതും രുദ്രൻ ഒന്നു നോക്കി... അല്ലേലും രുദ്രേട്ടന്റെ മൂത്ത കുഞ്ഞ് ഞാൻ അല്ലേ... "" മൂത്ത കുഞ്ഞ് നരച്ചു തുടങ്ങി... '""എന്നിട്ടും കൊഞ്ചുന്നു... "" രുദ്രൻ ഉണ്ണിയുടെ ഷോള്ഡറില് ഒന്നു ഇടിച്ചു........ 💠💠💠💠

എങ്ങനെ മനസ് വന്നു മോളേ നിനക്ക് നിന്റെ കോകിലമ്മയെ വിട്ടു പോകാൻ... "" ജന്മം കൊണ്ട നാൾ മുതൽ എന്റെ നെഞ്ചിലെ ചൂട് ഞാൻ നിനക്ക് തന്നില്ലേ... ""എന്നിട്ടും... എന്നിട്ടും.........അവരുടെ ഭാവത്തിൽ ദയനീയത അഭിനയിച്ചു...... പക്ഷെ നീ എന്നെ ചതിച്ചു അല്ലേ ........അവരുടെ ഭാവം മാറി...... കോകിലയുടെ വലത്തെ കൈ സിദ്ധിയുടെ തോണ്ട കുഴിയെ ഞെരുക്കുമ്പോൾ ഒരിറ്റ് ശ്വാസത്തിനായി പിടഞ്ഞവൾ..... ഹഹഹ നിന്നെ രക്ഷിക്കാൻ ആരും വരില്ല... "" നീ പൂജിക്കുന്നവൻ പോലും.... എല്ലാവരും കാവിൽ ആണ്‌..... എനിക്ക് നിഷിബ്‌ദം ആയിരിക്കുന്ന സ്ഥലം........ ദാ എന്റെ മന്ത്രശക്‌തി ആണ്‌ നിന്നെ ഇവിടെ എത്തിച്ചത്.... "" നിനക്ക് ഇനി എന്റെ കൈയിൽ നിന്നും രക്ഷയില്ല............ അവരുടെ ശക്തിയിൽ പുറകോട്ടു പോയി പെണ്ണ്..... (തുടരും )

NB :::: കാവിലെ പൂജ നാളെ...."" സിദ്ധിയുടെ രക്ഷയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.... ഇതും ആ ഭഗവാൻമാരുടെ ലീല ആണെങ്കിൽ അതിനു കാരണം ഉടനെ അറിയാം.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story