ആദിശങ്കരൻ: ഭാഗം 73

adhishankaran

എഴുത്തുകാരി: മിഴിമോഹന

എങ്ങനെ മനസ് വന്നു മോളേ നിനക്ക് നിന്റെ കോകിലമ്മയെ വിട്ടു പോകാൻ... "" ജന്മം കൊണ്ട നാൾ മുതൽ എന്റെ നെഞ്ചിലെ ചൂട് ഞാൻ നിനക്ക് തന്നില്ലേ... ""എന്നിട്ടും... എന്നിട്ടും.........അവരുടെ ഭാവത്തിൽ ദയനീയത അഭിനയിച്ചു...... പക്ഷെ നീ എന്നെ ചതിച്ചു അല്ലേ ........അവരുടെ ഭാവം മാറി...... കോകിലയുടെ വലത്തെ കൈ സിദ്ധിയുടെ തോണ്ട കുഴിയെ ഞെരുക്കുമ്പോൾ ഒരിറ്റ് ശ്വാസത്തിനായി പിടഞ്ഞവൾ..... ഹഹഹ നിന്നെ രക്ഷിക്കാൻ ആരും വരില്ല... "" നീ പൂജിക്കുന്നവൻ പോലും.... എല്ലാവരും കാവിൽ ആണ്‌..... എനിക്ക് നിഷിബ്‌ദം ആയിരിക്കുന്ന സ്ഥലം........ ദാ എന്റെ മന്ത്രശക്‌തി ആണ്‌ നിന്നെ ഇവിടെ എത്തിച്ചത്.... "" നിനക്ക് ഇനി എന്റെ കൈയിൽ നിന്നും രക്ഷയില്ല............ അവരുടെ ശക്തിയിൽ പുറകോട്ടു പോയി പെണ്ണ്..... കോ... കോ... കോകിലമ്മേ ന്നെ.. ന്നെ... വി...വി.. വിട്.... ആഹ്ഹ.. ഹ്ഹഹ്ഹ.... ഗ്ഗ്ധ്.... """തൊണ്ട കുഴിയിൽ തങ്ങി നിൽക്കുന്ന ശബ്ദം പുറത്തേക് വരാൻ പ്രയാസപ്പെട്ടു.......... കുളത്തിനു സമീപം നിൽക്കുന്ന വലിയ തെങ്ങിലേക് അവളെ ചേർത്ത് നിർത്തി അവർ....... .... "" നിറയെ വെള്ളം ഉണ്ട് "" മോള് പോയി നീന്തി വാ........ കോകിലയുടെ കണ്ണുകൾ കുളത്തിലേക്കു പോയി........ ഗ്ഗ്ഡ്.... "" ഗ്ഗ്ഡ്.. ""

ശ്വാസം എടുക്കാൻ കഴിയാതെ സിദ്ധിയുടെ കൃഷ്ണമണികൾ മാത്രം കുളത്തിലേക്കു ചലിച്ചു......... ക്ക്.. "" ക്ക്.... നീ.... നീ... നീന്ത്....... """ അവൾ പറയാൻ ശ്രമിച്ചതും കോകിലാ അവളുടെ കണ്ണിലേക് നോക്കി.... നീന്തു അറിയില്ല അല്ലേ വേണ്ട... "" നീ ഇതിൽ തന്നെ മുങ്ങി ചത്താൽ ആരും എന്നെ സംശയിക്കില്ല..... അവരുടെ ശക്തിയിൽ സിദ്ധിയെ കുളത്തിലേക്കു തള്ളാൻ ഒരുങ്ങിയതും......... അയ്യോ..... """"""" ഒരു നിലവിളി മാത്രം ഉയർന്നു കേട്ടു.... "" ഫു.."" ഫു.... "" സിദ്ധി തൊണ്ട കുഴി സ്വതന്ത്രമായത്തോടെ ശ്വാസം വലിച്ച്‌ ഒന്നു വിട്ടു താഴേക്ക് നോക്കി........ കോ ..... കോ.. കോകിലമ്മേ....... "" ആരേലും ഓടി വരണേ... "" വിളിച്ചു കൂവുമ്പോൾ അവളുടെ കൈകൾ കോകിലയുടെ തല സ്വന്തം മടിയിലേക്കു എടുത്തു വച്ചു.... പൊട്ടി ഒലിക്കുന്ന ചോര സിദ്ധിയുടെ ദേഹത്തെ നനച്ചു......... വശത്തു കിടക്കുന്ന ഉണക്ക തേങ്ങയിലേക് സിദ്ധിയുടെ കണ്ണുകൾ പോയി ശേഷം ആ കണ്ണുകൾ തെങ്ങിന് മുകളിലേക് പോയതും... കുഞ്ഞേ...... """""

എന്ന വിളിയോടെ സിദ്ധിയെ ചാരി നിർത്തിയ തെങ്ങിന്റെ മുകളിൽ നിന്നും ഊർന്നു താഴേക്കു വന്നു സുരേഷ്.......... സിദ്ധി.... """ ആകാശിന്റെ ശബ്ദം കേട്ടതും കരഞ്ഞു കലങ്ങിയ കണ്ണുകൾ ഉയർത്തി പെണ്ണ്..... ചേട്ടായി.. "" """" കോകിലാമ്മ.... "" അർഹതപെട്ടത് ചോദിച്ചു വാങ്ങി... നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ മോളേ... "" ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ അവളുടെ കഴുത്തിലേക് പോയി.... മ്മ്മ്ഹ്ഹ്... """ ഇല്ല.... തലയാട്ടി പെണ്ണ്.. കുഞ്ഞേട്ടാ... "" സിദ്ധിയുടെ ശബ്ദം അല്ലേ അത്‌... """ വലിയ പേര മരത്തിന്റ മുകളിൽ ഇരുന്നു കുറുമ്പൻ താഴെ നിൽക്കുന്ന കിച്ചുവിനെ നോക്കി... അതേ.... "" അവൾ എന്തിനാ കരയുന്നത്... "" ഭദ്രയുടെ കൂടെ കാവിലേക് പോയത് അല്ലേ അവൾ... ""... കിച്ചു നഖം കടിച്ചതും ഒരു പേരയ്ക്ക വായിൽ വച്ചു താഴേക്കു ചാടി കുറുമ്പൻ..... വാ.. ""കുഞ്ഞേട്ടാ ഭദ്ര എന്തോ പണി ഒപ്പിച്ചിട്ടുണ്ട്..... "" ശബ്ദം കേട്ട ഭാഗത്തേക് ഓടി രണ്ടുപേരും.... എന്താ ഇവിടെ..... "" സിദ്ധി........ """ മോളേ.... രുദ്രനും ഉണ്ണിയും കണ്ണനും സഞ്ചയനും കൂടെ ഓടി വരുമ്പോൾ സുരേഷ് അടിമുടി വിറച്ചു നിന്നു...... "" രുദ്രേട്ട ഞാൻ ഞാൻ അറിഞ്ഞു കൊണ്ട് അല്ല... "" താഴെ ശബ്ദം കേട്ടു നോക്കുമ്പോൾ എന്റെ എന്റെ കൈയിൽ നിന്നും അറിയാതെ പറ്റിപോയതാ..... ""

ഈ കൊച്ചിനെ ആശൂത്രി കൊണ്ട് പോകാം..... വേ... "" വേണ്ട...."" കണ്ണൊന്നു വലിച്ചു തുറന്നു കോകിലാ...... മുഖത്തു കൂടി ഒഴുകുന്ന രക്തം അവരുടെ മാറിലേക് ഒലിച്ചു ഇറങ്ങി.... മോള് വാ... "" പേടിച്ചു ഇരിക്കുന്ന സിദ്ധിയെ എഴുന്നേൽപ്പിച്ചു ഉണ്ണിയുടെ കയ്യിലേക് കൊടുത്തു രുദ്രൻ..... ചത്തില്ലേ തള്ള... "" ഉണ്ണിയുടെ കണ്ണുകൾ ആ നാളികേരത്തിലേക് പോയി.... ഉണങ്ങിയ ചെറിയ നാളികേരം..... അവർക്ക് ഇനിയും ആയുസ് ഉണ്ട് ഉണ്ണിമാ.. "" ചാകാറായില്ല... "" പല്ലു കടിച്ചു പറയുന്നവന്റെ വലത്തേ കോമ്പല്ലിലേക്കിലേക് ഉണ്ണിയുടെ കണ്ണുകൾ പോയി പകുതി അടർന്നു പോയ പല്ലിൽ സാക്ഷാൽ ഏകദന്തനെ കണ്ടു അവൻ... ഉണ്ണിമാ... "" കുറുമ്പൻ ഓടി വന്നു ചുറ്റും നോക്കി... "" നീ ആ ഉണക്ക തേങ്ങ കൊണ്ട് തള്ളേടെ തല അടിച്ചു പൊട്ടിച്ചോ... ... കിച്ചു കണ്ണ് തള്ളി സിദ്ധിയെ നോക്കി .... മ്മ്ഹ്ഹ്... "" ഞാൻ അല്ല കിച്ചേട്ടാ.... ഈ... ഈ... മാമനാ... "" സിദ്ധിയുടെ കണ്ണുകൾ സുരേഷിലേക് പോയി....... നല്ല കാമുകൻ... ""കുറുമ്പൻറ് കണ്ണുകൾ മുകളിലേക്കു പോയി..... എന്തോരം പച്ച തേങ്ങ കിടക്കുന്നു... അത്‌ ഒന്നും കണ്ണിൽ കണ്ടില്ലേ മാമ .... """കുറുമ്പൻ പറഞ്ഞതും അരുതെന്നു ഉണ്ണി കണ്ണ് കാണിച്ചു.... എന്താ അച്ഛാ.... ""

കുഞ്ഞനും കുഞ്ഞാപ്പുവും ഭദ്രയും ഓടി വരുമ്പോൾ സഞ്ചയൻ അവരുടെ തലയിലെ മുറിവിലേക്ക് നോക്കുന്നുണ്ട്... രുദ്ര ഹോസ്പിറ്റലിൽ കൊണ്ട് പോകണം... "" ബ്ലഡ്‌ നില്കുന്നില്ല സ്റ്റിച് ഇടേണ്ടി വരും.... രുദ്രനെ നോക്കി കൊണ്ട് സഞ്ജയൻ പതിയെ കോകിലയുടെ കയ്യിൽ പിടിച്ചു പൊക്കിയതും ഭദ്രയുടെ മുഖം വാടി.... സഞ്ചയമാ ഒരു വൈദ്യൻ ആണ്‌ അദ്ദേഹത്തിന് ഇത് കണ്ടു നില്കാൻ കഴിയില്ല... "" നിനക്ക് നിന്റെ അച്ഛനെ അറിഞ്ഞു കൂടെ ഭദ്രേ... "" കുഞ്ഞൻ സൂക്ഷിച്ചു നോക്കിയവളെ.... ആദി... "" ആദി കൊണ്ട് പോയാൽ മതി... "" എഴുന്നേറ്റതും കോകിലയുടെ കണ്ണുകൾ അവനിലേക് പോയി....... ""..... കുഞ്ഞനോ....."" നടക്കില്ല വൈകിട്ട് അറയിൽ ഇറങ്ങേണ്ടത് ആണ്‌....""""രുദ്രന്റ കണ്ണുകൾ ഭദ്രയിലേക് പോയി..... കണ്ണുകളിൽ കത്തുന്ന അഗ്നിയിൽ തെളിഞ്ഞു വരുന്ന ത്രിശൂലം.....ആദിശങ്കരനിൽ തെളിഞ്ഞു വരുന്ന അതേ ത്രിശൂലം ഭദ്രയിലും തെളിഞ്ഞു വരുന്നത് രുദ്രൻ ചിരിയോടെ നോക്കി..... രുദ്രേട്ട ഇവരെ ഞാൻ കൊണ്ട് പോകാം... "" നിങ്ങൾക് ഇവിടെ പിടിപ്പത് പണി ഇല്ലേ.... "" കണ്ണൻ പറഞ്ഞതും ഒലിക്കുന്ന ചോരയിലും അവരുടെ കണ്ണിൽ ക്രൊര്യം നിറഞ്ഞു..... കണ്ണച്ഛാ... "" എങ്കിൽ ഞാൻ കൂടെ വരാം... ""

കനക ആന്റിക്ക് അത്‌ ഒരു ആശ്വാസം ആകും അല്ലേ ആന്റി....പേരയ്ക്ക കടിച്ചു മുന്പോട്ട് വന്നു കുറുമ്പൻ...... വേണ്ട... വേണ്ട നീ വരണ്ട..."" എനിക്ക് എങ്ങും പോകണ്ട....."""""കനക രണ്ട് കൈ കൊണ്ട് എതിർത്തു ഞാൻ വരും.... ""കനക ആന്റിക് ഉള്ള പണി ഛെ.. ''ആശ്വാസം ഞാൻ തരും..... കണ്ണച്ഛാ വണ്ടി എടുത്തോ... "" കുറുമ്പൻ പറഞ്ഞതും അവനെ തള്ളി മാറ്റി മുന്പോട്ട് നടക്കാൻ ഒരുങ്ങിയവർ തല ചുറ്റും പോലെ നിന്നതും സുരേഷ് അവരുടെ ഇടുപ്പിലൂടെ നെഞ്ചിലേക് ചേർത്ത് നിർത്തി...... അയാളുടെ നെഞ്ചിൽ ബോധരഹിത ആയി കിടന്നവർ...... സുരേഷേ എടുത്ത് കൊണ്ട് കാറിൽ ഇട്ടോ.. "" ബോധം വീഴും മുൻപ്... ഉണ്ണി പറഞ്ഞതും സുരേഷ് അവരെ എടുത്ത് തോളിലേക് ഇട്ടു......... "" കണ്ണൻ കാർ സ്റ്റാർട്ട്‌ ചെയ്തതും സുരേഷിന്റെ മടിയിൽ തല വച്ചു കിടന്നു കോകിലാ... "" ചെറിയ ഞരക്കം മാത്രം അവളിൽ നിന്നും ഉതിർന്നു വന്നു.... മുന്പിലെ സീറ്റിലേക്ക് കുറുമ്പൻ ചാടി കയറിയതും കുഞ്ഞനും കുഞ്ഞാപ്പുവും വിൻഡോക്ക് സമീപം വന്നു.... എന്താ ഉദ്ദേശ്യം... "" തള്ളയോട് സ്നേഹം വഴിഞ്ഞു ഒഴുകുന്നല്ലോ... ഇത് പോലെ തന്നെ കൊണ്ട് വരുവോ.... ""കുഞ്ഞന്റെ കണ്ണുകൾ പുറകിലേക്ക് പോയി..... ഈൗ...

"" പോയിട്ടു വരട്ടെ എന്നിട്ട് കാണാം നമുക്ക്... "" കാർ മുന്പോട്ട് പോകുമ്പോൾ കുഞ്ഞനും കുഞ്ഞാപ്പുവും പരസ്പരം നോക്കി ചിരിച്ചു.... 💠💠💠💠 കോകിലയെ ഒഴിവാക്കി അല്ലേ... ""വെറ്റില ചുവപ്പിന്റെ മേമ്പൊടിയോടെ ചിരിക്കുന്ന കുറുമനു സമീപം കുളത്തിലെ പടവിലേക് ഇരുന്നു കുഞ്ഞനും കുഞ്ഞാപ്പുവും ....... മനസിലായില്ല... "" സംശയത്തോടെ കുറുമന്റെ മുഖത്തേക് നോക്കി രണ്ടുപേരും ........ തന്റെ പാതിയെ മോഹിക്കുന്നവളെ തിരിച്ചറിഞ്ഞ നിമിഷം തന്നെ ഭദ്ര സ്വയം അറിഞ്ഞു തുടങ്ങി... ""ആ നിമിഷം അവളുടെ ഉപബോധ മനസ് ഈ കാവിലമ്മയിൽ ലയിച്ചു കഴിഞ്ഞിരുന്നു......അമ്മയ്ക്ക് പൂജ നടക്കുന്ന ഇന്നേ ദിവസം ദേവിയുടെ ശക്തി കുറയും അത്‌ ഭദ്രകുഞ്ഞിലേക്കും വീണകുഞ്ഞിലേക്കും പകുത്തു നൽകും.... ആ പൂജയിൽ അവരുടെ മനസും ശരീരവും ലയിക്കും... ആ നിമിഷം ആ രാത്രി അവരുടെ കണ്ണ് വെട്ടിച്ചു കോകിലയ്ക്കു പലതും ചെയ്യാൻ കഴിയും.... ഒരുപക്ഷെ വല്യൊതെ ആരുടെയും ജീവൻ പോലും അപഹരിക്കാൻ കഴിയും.....

അതിന്റെ പ്രതിഫലനം ആണ്‌ ഇന്ന് ഇവിടെ കണ്ടത്....... "" പക്ഷെ സിദ്ധി എങ്ങനെ അവരുടെ കയ്യിൽ വന്നു പെട്ടു.. ""... കുഞ്ഞാപ്പു സംശയത്തോടെ നോക്കി... കോകിലയുമായി കോർത്ത നിമിഷം മുതൽ ഭദ്രകുഞ്ഞ് അവൾ അറിയാതെ കാവിലമ്മ ആയി മാറിയിരുന്നു.... ഭദ്രകുഞ്ഞിന് കോകിലയെ ഒഴിവാക്കാൻ ഒരു ജീവൻ വേണമായിരുന്നു..... അതായിരുന്നു സിദ്ധി........ "" സിദ്ധി പറഞ്ഞ അറിവുകൾ മൂലം കോകിലയ്ക്കു അവളോടുള്ള വൈരാഗ്യം ആ നിമിഷം ഭദ്രകുഞ്ഞ് മുതൽ എടുത്തു...... കാവിലേക് സിദ്ധിയെ കൂട്ടി വരുമ്പോൾ മനപ്പൂർവം കോകിലയുടെ ശ്രദ്ധയും അവരിലേക് തിരിച്ചു.... കുളത്തിന്റെ പടവിൽ ഇറങ്ങി അൽപനേരം ഇരുന്ന ശേഷം കുഞ്ഞിനെ കൂട്ടി വരാം എന്ന് പറഞ്ഞു ഭദ്ര കുഞ്ഞ് സിദ്ധി മോളേ തനിച്ചാക്കി പോയി.... "" എന്നാലും ഭദ്ര കാണിച്ചത് അബദ്ധം അല്ലേ.... """ സിദ്ധിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ പിന്നെ അവൻ ആകാശ് അവനും ജീവൻ നഷ്ടം ആയേനെ.... ""

കുഞ്ഞൻ നെറ്റി തിരുമ്മി...... ഹഹഹ... ഹാഹാ..."" കുറുമൻ ഉറക്കെ ചിരിച്ചു.... മഹാദേവ ... "" സിദ്ധി അവിടെ എത്തിപെടുമ്പോൾ സുരേഷും അവിടെ എത്തി... "" അതെന്തേ ചോദിച്ചില്ല... "" കുറുമൻ കുറുമ്പൊടെ നോക്കി... അതേ.. " അത്‌ ശരിയാണ്... "" അയാൾ എങ്ങനെ.. കുഞ്ഞൻ സംശയത്തോടെ നോക്കി... നാരായണനിലും ആ സംശയം നിറഞ്ഞു... ഉച്ചയൂണ് കഴിഞ്ഞത് മുതൽ സാക്ഷാൽ വിനായകൻ ദേ എന്റെ കൂടെ ഉണ്ട് പൂജയ്ക്കുള്ള വെറ്റില കെട്ട് ഞങ്ങൾ ഒരുമിച്ചാണ് അടുക്കിയത്.... ആ നിമിഷം വിഗ്നേശ്വരനാണ് ദുർഗ അങ്ങുന്നിനെ ഇളനീരിന്റെ കാര്യം ഓർമ്മപെടുതുന്നുന്നത്........ """ അത്‌ വരെ ആരും ശ്രദ്ധിച്ചില്ല പൂജയ്ക്കുള്ള ഇളനീർ ശേഖരിച്ചില്ല എന്ന സത്യം............ """ കുറുമൻ ചിരിച്ചു... അവന്റെ ഉപബോധ മനസ് സുരേഷ് എന്ന വ്യക്തിയെ നിയന്ത്രിച്ചു...... ഭദ്ര കുഞ്ഞ് സിദ്ധിയെ കോകിലയ്ക്കു മുൻപിൽ ഇട്ടു കൊടുത്തെങ്കിൽ അവളുടെ സൃഷ്‌ടിയിൽ മുഴുവൻ വിശ്വാസവും അവൾ അർപ്പിച്ചു.... വിനായകനെ സൃഷ്ടിച്ചത് അവൾ തന്നെ അല്ലേ കുഞ്ഞേ... "" ഒരു വെറ്റില കൂടി കുറുമൻ വായിലേക്ക് ഇട്ടു.... അതേ.... "" കുഞ്ഞാപ്പു തലയാട്ടി..... തന്റെ പാതിക്കു ആപത്തു വരാൻ ഒരിക്കലും വിനായകൻ അനുവദിക്കില്ല.. ""

അത്‌ കൊണ്ട് അല്ലേ കോകില ബലി നൽകാൻ പോകുന്നതിന് തൊട്ടു മുൻപേ അവൻ അവളെ രക്ഷിച്ചു തന്റെ നെഞ്ചിലേക് ചേർത്തത്....... "" ഇവിടെയും അവന്റെ അമ്മയ്ക്ക് വേണ്ടി അവന്റെ പാതിക്കു വേണ്ടി അവൻ സ്വയം അറിഞ്ഞു തുടങ്ങി...... "" പക്ഷെ എന്ത്‌ കൊണ്ട് വീണമ്മ മാറി നിന്നു... ""ആ അംശം തന്നെ അല്ലേ അതും ... കുഞ്ഞാപ്പുവിൽ സംശയം നിറഞ്ഞു... മ്മ്ഹ്ഹ്.. "" അതേ... പക്ഷെ കാലങ്ങൾക് മുൻപേ സ്വയം അറിഞ്ഞവൾ ആണ്‌... പൂർണ്ണത കൈവരിച്ചവൾ ... ഇന്ന് അവളിലെ മുഴുവൻ ശക്തിയും ഭദ്രയിലേക് പകർന്നു നൽകി..... കാരണം സിദ്ധിയെ ഇവിടെ എത്തിക്കേണ്ടത് ഭദ്രയുടെ നിയോഗം ആയിരുന്നു... അതേ... "" സ്വാമി അച്ഛാ.... മറ്റൊരു തരത്തിൽ വല്യൊത്തു നിന്നും കോകിലയെ ഒഴിവാക്കാൻ നമുക്ക് ആർക്കും കഴിയില്ല ആ കര്മ്മം ഭദ്രയും ആകാശും ഭംഗിയായി പൂർത്തി ആക്കി....... കുഞ്ഞൻ ശ്വാസം വലിച്ചു വിട്ടു.... എന്നാലും സിദ്ധി എന്ത് കൊണ്ട് സ്വയം അറിഞ്ഞില്ല... "" കുഞ്ഞനിൽ സംശയം നിറഞ്ഞു.... കുഞ്ഞാ.. മോനെ.. ""

വിനായകനിൽ നിറഞ്ഞു നിൽക്കുന്ന ഭാവം മാത്രം ആണ്‌ സിദ്ധി... അവൻ പൂർണ്ണമായും അറിഞ്ഞു എങ്കിൽ മാത്രമേ അവൾക്ക് അവളെ തിരിച്ചു അറിയാൻ കഴിയൂ.... "" കുറുമൻ ചിരിച്ചു കൊണ്ട് വശത്തേക്കു ആഞ്ഞു തുപ്പി... സ്വാമിഅച്ഛൻ ആ സമയം ഇവിടെ ഉണ്ടായിരുന്നോ... "" കുഞ്ഞാപ്പു ചിരിയോടെ നോക്കി... ദാ ആ കാട്ടു മരുതിന്റെ ചുവട്ടിൽ ഞാൻ ഉണ്ടായിരുന്നു... "" മനസ് കൊണ്ട് രുദ്രനും.... എല്ലാം അറിയുന്നു എങ്കിലും ആ മനുഷ്യന് സ്വയം മനസിനെ നിയന്ത്രിക്കാനെ കഴിയൂ... "" അത്‌ പറഞ്ഞു കൊണ്ട് കുറുമൻ എഴുനേറ്റു... തോർത്ത്‌ മുണ്ട് തോളിലേക് ഇട്ടു...... "" ഭദ്രകുഞ്ഞിന്റെ ആഗ്രഹം നിറവേറ്റി കൊടുക്കും എന്നൊരാൾ വാക്ക് വാങ്ങിയിരുന്നല്ലോ... "" അത്‌ ഉടനെ നടക്കുമോ..? കുറുമൻ പൊട്ടി ചിരിച്ചതും ഹരി ഹരന്മാർ പരസ്പരം നോക്കി ചിരിച്ചു....... ( ഇന്നലെ ഭദ്രയ്ക്ക് ഒരാൾ വാക്ക് കൊടുത്തു കുറുമ്പൻ താഴെ ഭാഗം വായിക്കുമ്പോൾ അത്‌ മനസിൽ ആകും 😇) 💠💠💠💠 ആഴത്തിൽ മുറിവ് ഇല്ലങ്കിലും കാര്യമായ മുറിവ് തന്നെ ഉണ്ട് തലയിൽ... "" ഡോക്ടർ പുറത്തേക് വന്നു..... മറ്റ് കുഴപ്പം ഒന്നും ഇല്ലല്ലോ .. ... "" കണ്ണൻ സംശയത്തോടെ നോക്കി.... ഇല്ല.. "" പക്ഷെ ഇന്ന് രാത്രി ഒബ്സെർവഷനിൽ തന്നെ കിടക്കണം... "" ഒരാഴ്ച കിടത്താൻ പറ്റുവോ... ""

കുറുമ്പൻ പുരികം തുള്ളിച്ചതും ഡോക്ടർ ഉറക്കെ ചിരിച്ചു.... ഉണ്ണിയേട്ടന്റെ കുറുമ്പ് ഇവൻ ആണല്ലോ കണ്ണേട്ടാ കിട്ടിയത്..... അതേടാ.. ""ആ പെണ്ണുംപിള്ള വീട്ടിൽ വന്നത് മുതൽ അവരെ നേരെ നിർത്താൻ സമ്മതിച്ചിട്ടില്ല ഇവന്മാർ.... ഇപ്പോൾ ദേ ഇവിടെ വരെ എത്തിച്ചു.... ഡോക്ടർ.. "" സ്റ്റിച് ഇടാൻ മുടി കുറച്ച് എടുക്കണം പേഷ്യന്റ് സമ്മതിക്കുന്നില്ല.. "" നഴ്സ് പുറത്തേക് വന്നു..... ങ്‌ഹേ.... "" മുടിയൊ..."" മുഴുവൻ എടുക്കാൻ പറ്റുവോ... കുറുമ്പൻ നഖം കടിച്ചു..... കണ്ണുകൾ തിളങ്ങിയതും കണ്ണൻ അവനെ കണ്ണുരുട്ടി കാണിച്ചു.. ആഹ്ഹ് "" കുറച്ചു ഏറെ എടുക്കേണ്ടി വരും കണ്ണേട്ടാ അത്ര കോപ്ലിക്കേറ്റഡ് ആണ്‌ ആ മുറിവിന്റെ പൊസിഷൻ .... "" എന്നാലും ഇത്രേം ഉയരത്തിൽ നിന്നും ആഘാതം ഏറ്റിട്ടും ആ സ്ത്രീ പയർ പോലെ നില്കുന്നത് അപാരം ആണ്‌.... ഡോക്ടർ അത്‌ പറയുമ്പോൾ കൂടെ നിന്നാ നഴ്സ്നു ചിരി വന്നു......... അത്‌ അങ്ങനെ ഒന്നും തീരുന്ന മുതൽ അല്ല.... "" പറ്റുവെങ്കിൽ മുഴുവൻ എടുത്തോ.. "" കണ്ണൻ അത്‌ പറയുമ്പോൾ കുറുമ്പൻ അവന്റ കൈയിൽ മുറുകെ പിടിച്ചു....

കണ്ണച്ഛാ... യൂ ആർ ദ ഗ്രേറ്റ്‌...അമ്മായിച്ഛൻ... "" എന്തോ..? എങ്ങനെ..? കണ്ണൻ കണ്ണു കൂർപ്പിച്ചു... അല്ല അത്‌ പിന്നെ.. "" ലെച്ചുവെച്ചിയെ കൊച്ചേട്ടൻ കെട്ടി വല്യൊതെക്ക് കൊണ്ട് വരുമ്പോൾ എന്നെ കെട്ടി അപ്പുറത്തോട്ട് കൊണ്ട് പോയാൽ പോരെ... !! എന്റെ കുറുമ്പ... "" നിന്നെ പോലൊരു മോനെ സാക്ഷാൽ മഹാദേവൻ കൊണ്ട് തരുമ്പോൾ ഞാൻ അത്‌ വിട്ടു കളയുമോടാ... "" കണ്ണന്റെ കണ്ണൊന്നു നിറഞ്ഞു..... പോയി ക്ലീൻ ചയ്തു സ്റ്റിച് ഇട്ടോളൂ... "" സ്റ്റാഫിന് അനുവാദം നൽകി ഡോക്ടർ... കണ്ണന് നേരെ തിരിഞ്ഞു..... കണ്ണേട്ടാ.. "" മുറിവിന്റെ പൊസിഷൻ മനസിലാക്കണം എങ്കിൽ മുടി റിമൂവ് ചെയ്യണം.... പിന്നെ അത്രയും കട്ടിയിൽ മുടി ഇരിക്കുമ്പോൾ മുറിവ് കൂടാൻ ബുദ്ധിമുട്ട് ആകും... "" ഡോക്ടർ അങ്കിൾ ധൈര്യം ആയി റിമൂവ് ചെയ്തോ ഇനി നിങ്ങൾക് പറ്റില്ലെങ്കിൽ ഞാൻ എടുക്കാം... "" കുറുമ്പൻ ആവേശം കൊണ്ടതും ചിരിയോടെ അകത്തേക് പോയി ഡോക്ടർ... കണ്ണേട്ടാ.. "" ചായ... "" രണ്ട് ഗ്ലാസിൽ ചായയുമായി സുരേഷ് വന്നു... മാമ.. "" മാമൻ വിഷമിക്കരുത്.. ""

എന്തും നേരിടൻ ഉള്ള മനസന്നദ്ധ്യം വേണം... "" കുറുമ്പൻ അവന്റെ തോളിൽ പിടിച്ചു പറയുമ്പോൾ കുറുമ്പന്റെയും കണ്ണന്റെയും മുഖത്തേക്ക് ദയനീയം ആയി നോക്കി സുരേഷ്..... കനക ആന്റിയുടെ നീളം ഉള്ള ആ മുടി അത്‌ ഞാൻ.. "" ഛെ.. ഇവർ എടുത്തു..... മാമന് ഒരു കൂട്ട് വേണ്ടേ.... ആ കുട്ടിക്ക് മുടി ഇല്ലങ്കിലും എനിക്ക് കുഴപ്പം ഇല്ല.. "" അതിന് ഒന്നും വരാതെ ഇരുന്നാൽ മതി... എനിക്ക് പറ്റിയ കൈ അബദ്ധം അല്ലേ... ആ പെണ്ണുംപിള്ള അത്‌ കേൾക്കണ്ട... "" ഇറങ്ങി വരുമ്പോൾ നിന്റ രണ്ട് കയ്യും വെട്ടി ഇടും അവർ.... കണ്ണൻ ചായ കയ്യിലേക് വാങ്ങി.... മാമൻ വിഷമിക്കണ്ട പിന്നെ തേങ്ങ ഇടുന്ന നേരം തെങ്ങിന്റെ ചുവട്ടിൽ വരാൻ ആരാ അവരോട് പറഞ്ഞത്... "" അത്‌ കൊണ്ട് അല്ലേ..... കുറമ്പനും ചായ വായിലേക്ക് അടുപ്പിച്ചു... സുരേഷേ.. "" ഞങ്ങൾ പോവാ.. ഇന്ന് രാത്രി അവർ ഒബ്സെർവഷൻ റൂമിൽ ആയിരിക്കും... നാളെ പൂജകഴിഞ്ഞു വന്നു ഡിസ്ചാർജ് വാങ്ങാം... നീ പുറത്ത് കാണണം..... കണ്ണൻ ചായ ഗ്ലാസ് വശത്തെ ബിന്നിൽ ഇട്ടു മുഖം ടവൽ കൊണ്ട് തുടച്ചു... അമ്മച്ചി ചാടി പോകാതെ നോക്കണേ മാമ..."" കണ്ണന്റെ കൂടെ പോകുമ്പോൾ കുറുമ്പൻ ഉറക്കെ വിളിച്ചു പറഞ്ഞു............ ആ നിമിഷം സുരേഷിന്റെ മുഖത്തു പടർന്ന ചിരിയിൽ പല ഭാവങ്ങൾ വിടർന്നു.......

( തുടരും ) Nb ::::: പൂർണ്ണമായും ഭദ്രയോ അകാശോ തിരിച്ചു അറിഞ്ഞിട്ടില്ല... "" അവരുടെ ചെറിയ മാറ്റം മാത്രം ആണ്‌ നമുക്ക് ഇപ്പോൾ ആവശ്യം..... അതിന് കാരണങ്ങൾ പുറകെ... കോകിലയെ ഒഴിവാക്കിയതിന് കാരണം മനസിൽ ആയല്ലൊ.. കാവിലെ പൂജ നടക്കുമ്പോൾ ഒരു നെഗറ്റീവ് എനർജി അവിടെ വേണ്ട അത്‌ അല്ലേ അതിന്റ ശരി നിങ്ങൾ തന്നെ പറഞ്ഞോളൂ അഭിപ്രായം..... പിന്നെ അതിലൂടെ കുറുമ്പൻ ഭദ്രയ്ക്ക് കൊടുത്ത വാക്ക് പാലിക്കട്ടെ.... കോകിലയുടെ അഹങ്കാരതിന് ഒരു തിരിച്ചടി......, """മൊട്ടച്ചി കോകിലയെ ഭദ്രയ്ക്ക് മുൻപിൽ കൊണ്ട് ചെല്ലാൻ കുറുമ്പന് കഴിയട്ടെ..... പിന്നെ സുരേഷ്... "" ഒരുപക്ഷേ അയാൾക്കും കാണും പറയാൻ ഒരുപാട് കാര്യങ്ങൾ..... അയാൾ നന്മയോ തിന്മയോ അത് പുറകെ...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story