ആദിശങ്കരൻ: ഭാഗം 74

adhishankaran

എഴുത്തുകാരി: മിഴിമോഹന

സുരേഷേ.. "" ഞങ്ങൾ പോവാ.. ഇന്ന് രാത്രി അവർ ഒബ്സെർവഷൻ റൂമിൽ ആയിരിക്കും... നാളെ പൂജകഴിഞ്ഞു വന്നു ഡിസ്ചാർജ് വാങ്ങാം... നീ പുറത്ത് കാണണം..... കണ്ണൻ ചായ ഗ്ലാസ് വശത്തെ ബിന്നിൽ ഇട്ടു മുഖം ടവൽ കൊണ്ട് തുടച്ചു... അമ്മച്ചി ചാടി പോകാതെ നോക്കണേ മാമ..."" കണ്ണന്റെ കൂടെ പോകുമ്പോൾ കുറുമ്പൻ ഉറക്കെ വിളിച്ചു പറഞ്ഞു............ ആ നിമിഷം സുരേഷിന്റെ മുഖത്തു പടർന്ന ചിരിയിൽ പല ഭാവങ്ങൾ വിടർന്നു....... 💠💠💠💠 എടാ... "" തള്ള ചത്തോ... "" കാർ തുറന്നു പുറത്തേക് വന്നതും സച്ചുവും കിച്ചുവും കുറുമ്പന് ചുറ്റും കൂടി... ചത്തില്ല... "" അത്‌ ഭദ്രയ്ക്ക് ഉള്ള ജോലി അല്ലേ... "" പിന്നെ ഒരു സർപ്രൈസ് ഉണ്ട്... "" അത്‌ നാളെ പറയാം.. "" കുറുമ്പൻ നുണക്കുഴി കാട്ടി ചിരിച്ചു.... എന്ത്‌ സർപ്രൈസ്... "" കിച്ചു സംശയത്തോടെ നോക്കി... അങ്ങനെ പറയാൻ ആണെങ്കിൽ സർപ്രൈസ് എന്ന് പറയേണ്ട കാര്യം ഉണ്ടോ കാല.. "" ചുണ്ട് കോട്ടി കുറുമ്പൻ... എന്തായാലും നീ കൂടെ പോയത് എന്തോ പണി ഒപ്പിക്കാൻ ആണെന്നു അറിയാം.. "" സച്ചു തലയാട്ടി... ആ പോയത് കൊണ്ട് ഞാൻ എന്റെ അമ്മായിഅപ്പനെ വളച്ചെടുത്തു.. "" രണ്ട് ഷാർജ ഷേക്ക്‌ കുടിച്ചു..... "" ചുണ്ട് ഒന്ന് നുണഞ്ഞു കുറുമ്പൻ...

അമ്മായിയപ്പൻ പൊട്ടൻ ആയത് കൊണ്ട് വളഞ്ഞു.. "" ഇനി അവളെ നീ എങ്ങനെ വളയ്ക്കും... " കിച്ചു പുരികം തുള്ളിച്ചു.. സിമ്പിൾ.. "" വല്ലോം തിന്നാൻ മേടിച്ചു കൊടുത്താൽ മതി അവള് വളഞ്ഞോളും... "" എടാ.. "" അങ്ങനെ അങ്ങു പോകാതെ.. "" ഇത് എല്ലാം കൂടെ എടുത്തു കൊണ്ട് പോ.. " കണ്ണൻ ഇറങ്ങി വന്നു കണ്ണുകൾ കാറിനുള്ളിലേക് നീണ്ടു.... അമ്മായി അപ്പൻ എന്നേ കൊണ്ട് ബാലവേല ചെയ്യിക്കുന്നു എന്ന് പറഞ്ഞു പുരുഷ പീഡനതിന് കേസ് കൊടുത്താൽ നടപടി ഉണ്ടാകുമോ... "" ഉണ്ടാകും... "" ആദ്യം നീ പുരുഷൻ ആകട്ടെ.. "" എന്നിട്ട് തരാം എന്റെ കൊച്ചിനെ.. "" കണ്ണൻ അകത്തു നിന്നും കുറെ പായ്ക്കറ്റുകൾ മൂന്ന് പേരുടെയും കൈയിൽ കൊടുത്തു... പിള്ളേർക്ക് എല്ലാം കൊടുക്കണം അല്ലാതെ.. "" കാമുകിമാർക് മാത്രം സെലക്ട്‌ ചയ്തു കൊടുക്കരുത്... "" എല്ലാത്തിന്റെയും ജോടികൾ ഇവിടെ തന്നെ ഉണ്ടല്ലോ..... എങ്ങും തേടി പോകണ്ടല്ലോ... "" അത്‌ പറഞ്ഞു കണ്ണൻ അകത്തേക്കു പോകുമ്പോൾ സച്ചുവും കിച്ചുവും കണ്ണുകൾ കൂട്ടി അടയ്കുമ്പോൾ കൈയിൽ ഇരുന്ന ഡയറി മിൽക്ക് ഒരെണ്ണം പൊട്ടിച്ചു വായിൽ ഇട്ടു കുറുമ്പൻ...... 💠💠💠💠 കാലിലെ കൊച്ചു പാദസരരതിന്റെ കിലുക്കവും പേറി നടന്നു നീങ്ങുന്നവളുടെ കുഞ്ഞി കണ്ണുകൾ ആരെയോ തിരഞ്ഞിരുന്നു...... ആഹ്.. ""

അമ്മേ....പൊടുന്നനെ മുറിയിൽ നിന്നും നീണ്ടു വന്ന ഒരു കൈ അവളെ അകത്തേക്ക് വലിച്ചു ഇട്ടു........ വായ മറ്റൊരു കയ്യാൽ മൂടി കഴിഞ്ഞിരുന്നു. ഭയത്തോടെ കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ.... ഭയം പ്രണയത്തിലേക് വഴി മാറി... "" ചേ... ചേട്ടായി.. "" കലങ്ങി മറിഞ്ഞ കണ്ണുകളിൽ നിന്നും താഴെക്ക് പതിക്കുന്ന നീർചാലിലിൽ കണ്മഷി കൂടി കലർന്നു...... എന്നെ അല്ലേ തേടി നടന്നത്... "" ചുണ്ടിൽ കുറുമ്പ് നിറഞ്ഞവൻ നോക്കുമ്പോൾ ആ വലത്തേ ഒടിഞ്ഞ കോമ്പല്ലു ഒന്ന് കൂടി തെളിഞ്ഞു നിന്നു....... മ്മ്ഹ്ഹ്.. "" അല്ല എന്ന് തലയാട്ടി അവന് മുൻപിൽ കഴുത്ത് കുനിക്കുമ്പോൾ ആ കണ്ണുകളിൽ നാണം കലർന്നു... ഏഹ്.. " അല്ലേ... എന്നാൽ ആ മമ്മൂട്ടിയെ ആയിരിക്കും അല്ലേ.... കഷ്ടമുണ്ട്ട്ടോ.. അപ്പേട്ടൻ പാവമാ... "" എന്നേം ഭദ്രേ കുഞ്ഞി പെങ്ങള്മാരെ പോലെ കാണുന്നത്.... ( അപ്പേട്ടൻ നമ്മുടെ കുറുമ്പന്റെ മമ്മൂട്ടി ) ഉവ്വ്.. "" എന്നും അങ്ങനെ ആയാൽ മതി.. "" ആകാശിന്റെ കണ്ണിൽ കുശുമ്പ് നിറഞ്ഞു.... ദേ.. "" ചേട്ടായി കുശുമ്പ് വേണ്ടാട്ടോ.. "" പെണ്ണിന്റെ കണ്ണിൽ കുസൃതി നിറഞ്ഞു....

വേദനിച്ചോ പെണ്ണേ അവർ ഉപദ്രവിച്ചപ്പോൾ... "" അവന്റെ കൈകൾ കരിനീലിച്ച അവളുടെ കഴുത്തിനു ചുറ്റും പാഞ്ഞതും..... സ്സ്.. "" എരിവ് വലിച്ചവൾ മുഖം പുറകോട്ടു വലിച്ചു..... അവന്റെ തലോടലിൽ ദേഹം കുളിർന്നു പൊങ്ങിയത് കുറുമ്പൊടെ നോക്കി ആകാശ്.... വീണമ്മ ""...മരുന്ന് പുരട്ടി തിരുമ്മി....വേദന കുറവുണ്ട്.... കണ്ണുകൾ നാണം കൊണ്ട് നിലതെക്കു മാത്രം നില ഉറപ്പിച്ചതും വലത്തേ കൈ കൊണ്ട് അവളുടെ താടി തുമ്പ് ഉയർത്തി അവൻ..... വേറെ ഒരു മരുന്നു ഞാൻ പുരട്ടട്ടെ... "" പെട്ടന്നു നീറ്റൽ മാറും..... ചുണ്ടിൽ കള്ള ചിരിയോടെ പെണ്ണിനെ നോക്കുമ്പോൾ അവൾ സംശയത്തോടെ കണ്ണ് കൂർപ്പിച്ചു..... ദാ.. "" ഈ മരുന്ന്... "" തിണിർത്തു കിടക്കുന്ന ആ കഴുത്തിലേക് ചുണ്ടുകൾ ചേർക്കുമ്പോൾ അവന്റെ ഉമിനീരിന്റെ നനവ് ഔഷധം പോലെ ആ മുറിവിനെ മൂടി........ മ്മ്ഹ്..""ഒരു കുറുകലോടെ ഉയർന്നു പൊങ്ങിയ പെണ്ണിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു കൈകൾ അവന്റെ ഷർട്ടിനെ കൊരുത്തു വലിച്ചു........... """ മൊട്ട അമ്മച്ചി...തിന്തക തിന്തക... തെയ്‌തോ ..... """ വായിൽ ഡയറി മിൽക്കും കടിച്ചു പിടിച്ചു കാവടി തുള്ളി വന്നവൻ ഒരു നിമിഷം നിന്നു......വായിൽ നിന്നും അറിയാതെ ഒരു പീസ് താഴേക്കു വീണു....

ശബ്ദം കേട്ടതും സിദ്ധിയിൽ നിന്നും അകന്നു മാറിയ ആകാശ് ചമ്മലോടെ അവനെ നോക്കി .... അത്‌... പിന്നെ.... പിന്നെ അവൾക്കു കഴുത്ത് വേ... വേദനിക്കുന്നു എന്ന്.... ഞാൻ ഊ...ഊതി കൊടുത്തതാ.... അ... അല്ലേടി..... വിക്കി വിക്കി ഒരു വിധം പറഞ്ഞൊപ്പിച്ചവൻ സിദ്ധിയെ നോക്കി.... ഊതി കൊടുക്കാൻ തന്റെ വായിൽ നിന്നും വരുന്ന കാറ്റിനകത്തു മരുന്ന് നിറച്ചിട്ടുണ്ടോ..... "" കുറുമ്പൻ രണ്ടുപേരെയും മാറി മാറി നോക്കി..... ശോ... """ ഊഹു .... "" ചുണ്ട് പുളുത്തി പരിഭവിച്ചു കുറുമ്പനെ ഒന്ന് തള്ളി പുറത്തേക് ഓടി പെണ്ണ്..... എവിടെ ശ്രീക്കുട്ടി.. എവിടെ...? എനിക്കും ഓക്സിജൻ കൊടുക്കണം... പിള്ളേരെ വഴി തെറ്റിക്കാൻ നടക്കുന്ന ഏട്ടന്മാർ..... ഡയറി മിൽക്ക് അയത്തിൽ കടിച്ചു പൊടിച്ചതും സച്ചുവും കിച്ചുവും അകത്തേക് വന്നു... എന്താടാ.. " എന്തിനാ നീ കാറി കൂവുന്നത്.... സച്ചു അവനെ അടിമുടി നോക്കി... എനിക്ക് ഓക്സിജൻ വേണം.... "വേണം... കാലെടുത്തു ആഞ്ഞു ചവുട്ടി... എന്താ മോനെ എന്ത് പറ്റി.. "" ഞാൻ തന്നാൽ മതിയോ... കിച്ചു അവന്റെ രണ്ട് തോളിലും പിടിച്ചു..... പ്ഫ.. "" കിളവ തന്റെ ഓക്സിജൻ ആർക്കു വേണം.... ""ഞാൻ വരുമ്പോൾ ഇങ്ങേരു എന്നെ പ്രകോപിപ്പിക്കാൻ ആയിഏട്ടത്തിക്ക്‌ ഓക്സിജൻ ഊതി കൊടുക്കുന്നു.....

ചുണ്ട് കൂർപ്പിച്ചു കൈ വിരൽ ആകാശിലേക് നീളുമ്പോൾ സച്ചുവിന്റെയും കിച്ചുവിന്റെയും കണ്ണുകൾ അതിനൊത്തു ചലിച്ചു.... ശേ.. "" ഈ ചെറുക്കൻ.... രണ്ട് കണ്ണും കൂട്ടി പിടിച്ചു ആകാശ്..... അമ്പട കേമാ നീ ഇതിനിടയിൽ കയറി ഗോൾ അടിച്ചോ....കിച്ചു കണ്ണ് തള്ളി... എടാ അത്‌... "" ആ പെണ്ണുംപിള്ള പിടിച്ചു ഞെക്കി കൊച്ചിന്റെ കഴുത്ത് മുഴുവൻ നീര് വച്ചത് കണ്ടപ്പോൾ എനിക്ക്... എന്തോ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല... അമ്മച്ചി തിരിച്ചു വരുമ്പോൾ പറയണം ശ്രീക്കുട്ടീടെ കഴുത്തിലും ഒന്ന് ഞെക്കാൻ... എനിക്കും ഒന്ന് ആശ്വസിപ്പിക്കാമായിരുന്നു...... കുറുമ്പൻ കട്ടിലിൽ ഇരുന്നു കാല് രണ്ടും ആട്ടി.... ഒൻപത് മണി രുദ്രച്ഛൻ പറഞ്ഞു കാവിലേക് വരാൻ... "" മാളുവേച്ചി കാവിലമ്മയ്ക്കു പൊങ്കാല ഇടാൻ പോവാ...... "" ശ്രീക്കുട്ടി പട്ടു പാവാട അല്പം പൊക്കി പിടിച്ചു അകത്തേക്കു വന്നു..... ഒൻപത്മണി നിന്റെ അച്ഛൻ... "" ശോ.. "" വലത്തേ കൈ കൊണ്ട് വായ പൊത്തി കുറുമ്പൻ..... പാവം എന്റെ കണ്ണച്ചൻ..... പോടാ ഒൻപത് മണി എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ...

"" ഇത് കണ്ടോ കുഞ്ഞേട്ടാ...... പെണ്ണ് പരിഭവത്തോടെ ഏട്ടന്മാരെ നോക്കി... ഇവിടെ കഴുത്തിൽ ഞാൻ തന്നെ ഞെക്കും... "" ഗുണ്ട്മുളക്... പല്ല് കടിച്ചു പോരിനായ് തുനിഞ്ഞു കുറുമ്പൻ അവളുടെ പുറകെ പോയി... ഇവൻ ആണോടാ ഇവൾക് ജീവിതം കൊടുക്കാൻ നടക്കുന്നത്.. "" തമ്മിൽ തല്ലി ചാകുമല്ലോ രണ്ടും... ആകാശ് കണ്ണ് തള്ളി.... കുറച്ചു നേരത്തേക്ക് ഉള്ളടാ അത്‌.... " അത്‌ കഴിയുമ്പോൾ രണ്ടും അടേം ചക്കരേം ആകും.... പണ്ട് തൊട്ടേ ഇങ്ങനെ ആണ്‌ രണ്ടും...... കൂട്ടത്തിൽ ഇളയതുങ്ങൾ ആയത് കൊണ്ട് അല്പം കൂടുതൽ കൊഞ്ചിച്ചു വഷള് ആക്കി രണ്ടിനയും..... കിച്ചു മറുപടി പറഞ്ഞു കൊണ്ട് കാവിലേക് നടന്നു മൂവരും... 💠💠💠💠 രുദ്ര... മാളൂട്ടിയെ വിളിച്ചോളൂ... "" പൊങ്കാല അടുപ്പിനു അഗ്‌നി പകരാൻ സമയം ആയിരിക്കുന്നു... "" പുതുമനയുടെ നിർദേശം കിട്ടിയതും വീണയുടെയും ആവണിയുടെയും നേത്രത്വത്തിൽ കാവിലമ്മയെ മൂന്ന് വലം വച്ചു മാളു... "" അകത്തു നിന്നും പൂജാരി പകർന്നു നൽകിയ അഗ്നി കൈയിലേക് വാങ്ങുമ്പോൾ കണ്ണുകൾ അറിയാതെ കിച്ചുവിലേക് പോയി...

"" തന്റെ രക്തത്തിന്റെ ഭാഗം ആയവന്റ ഇരു കണ്ണുകളിലും ആ അഗ്നി തിളങ്ങുന്നു...... "" ചെറു ചിരിയോടെ തന്റെ കുഞ്ഞി പെങ്ങളെ നോക്കുമ്പോൾ ആ കണ്ണിൽ പടർന്നു കയറുന്ന അഗ്നിയുടെ അർത്ഥം തേടി അവൾ.... "" മാളൂട്ടി... "" പെട്ടന്നു നടന്നെ... "" ആഹ്ഹ്.. "" ഉണ്ണിയുടെ ശബ്ദം കേട്ടതും ഒരു ഞെട്ടലോടെ അവനിൽ നിന്നും കണ്ണുകൾ പിൻവാങ്ങി മുന്പോട്ട് നടന്നവൾ.......... പുറത്ത് വന്നു ആലിന്റെ ചുവട്ടിലെ പൊങ്കാല അടുപ്പിൽ അഗ്നി പകർന്നു...... """ പുതുമന നൽകിയ അല്പം ഹവിസ് ആ അഗ്നിയിലേക് നൽകിയവൾ... "" ഓരോ നിമിഷവും അതിൽ നിന്നും വരുന്ന ചൂട് അവളെ നോവിച്ചില്ല... "" സഹോദരിയെ നോവിക്കാൻ അഗ്നിക്ക് കഴിയില്ല... മുൻപിൽ വെട്ടി തിളച്ചു കലത്തിനു ചുറ്റോടു ചുറ്റും നിറയുന്ന പൊങ്കാല ദേവന്മാരുടെ പ്രീതിയെ വിളിച്ചു പറയുമ്പോൾ... "" കുരവഃ കൊണ്ട് മുഖരിതം ആയി കാവും പരിസരവും........ ഇനി മാളൂട്ടി പൊയ്ക്കോളൂ... """അറയിൽ ഇറങ്ങും വരെ തുളസി വെള്ളം മാത്രം കുടിച്ചാൽ മതി... "" പുതുമന മാളുവിന്റെ കൈയിലേക് പ്രസാദം നൽകി.........

"" ചിരിയോടെ അത്‌ വാങ്ങി തിരിയുന്നവളുടെ മുഖം പൊടുന്നനെ നാണം കൊണ്ട് ചുവക്കുന്നത് ചെറു ചിരിയോടെ കുഞ്ഞൻ നോക്കി.... "" ആഹാ.. " ആരവും വന്നോ അജിതേട്ടന്റെ കൂടെ... "" ഉണ്ണി കാവിൽ നിന്നും ഒരു വിളക്കുമായി പുറത്തേക് വന്നു....... അത്‌.. "" ഞാൻ ഇവനോട് വരണ്ടാ എന്ന് പറഞ്ഞതാ.. "" പക്ഷെ രുദ്രൻ സർ നിർബന്ധം പറഞ്ഞു.. " ഇവൻ വരണം എന്ന്... അജിതിന്റെ കണ്ണുകൾ ചെറു ഭയത്തോടെ മാളുവിലേക്ക് പോകുന്നത് ഉണ്ണി ശ്രദ്ധിച്ചു..... അതെന്താ അജിത്തേട്ടാ അങ്ങനെ പറഞ്ഞത്... ""ഇവൻ കുഞ്ഞിലേ എപ്പോഴോ കണ്ടത് അല്ലേ പൂജ... "" ഉണ്ണി ആരവിന്റെ മുഖത്തേക് നോക്കുമ്പോൾ ആ കണ്ണുകൾ വെട്ടി കളിച്ചു..... മോൻ അകത്തു പോയി തൊഴുത്തിട്ട് വായോ രുദ്രേട്ടനും ചിത്തുവും അവിടെ ഉണ്ട്.... ഉണ്ണി അവനിലെ മാറ്റം സൂഷ്മതയോടെ ശ്രദ്ധിച്ചു കൊണ്ട് പറയുമ്പോൾ ചെറു ചിരി മാത്രം എല്ലാവർക്കും നൽകി അകത്തേക്കു പോയവൻ....... കൈയിലെ പ്രസാദമായി നിന്നവളിലേക് ഒരു നോട്ടം പോലും കടന്നു ചെന്നില്ല... """ ആ ഇല തുമ്പിൽ വിരലുകൾ മുറുകുമ്പോൾ നിറഞ്ഞ കണ്ണുകൾ അകത്തേക്ക് പോയവനിലേക് ചെന്നു നിന്നു...... എന്തെങ്കിലും ഒഫിഷ്യൽ ടെൻഷൻ കാണും.... "" നിന്റെ ആരവേട്ടന്.... ""

കുഞ്ഞന്റെ കൈകൾ അവളുടെ തോളിൽ പിടി മുറുക്കി...... വാല്യേട്ട... "" ഞാൻ.... ഞാൻ അങ്ങനെ ഒന്നും.... എനിക്ക് എല്ലാം അറിയാം.... മോള് വാ ""ചെറു ചിരിയോടെ അവളെയും കൊണ്ട് മുന്പോട്ട് നടക്കുമ്പോൾ സംശയത്തോടെ നോക്കി ആ മുഖത്തേക്ക് നോക്കി പെണ്ണ്... സംശയിക്കണ്ട... നിന്റ ഉള്ളിലെ ഈ ഇഷ്ടം നീ പോലും അറിയാതെ എല്ലാവരും അറിഞ്ഞു കഴിഞ്ഞു.. നിന്റ കളക്ടർ സാർ ഒഴികെ... അതോ അതും പറഞ്ഞു കഴിഞ്ഞോ... കുഞ്ഞന്റെ കണ്ണിൽ കുറുമ്പ് നിറഞ്ഞു.... മ്മ്ഹ്ഹ്.. "" ഇല്ല... പെണ്ണ് തല കുനിച്ചു... "" അച്ഛൻ പൂജ കഴ്ഞ്ഞു അജിത് അങ്കിളിനോട് സംസാരിക്കുന്നുണ്ട്... "" നല്ല മനുഷ്യനാ ആരവേട്ടൻ.. നിന്നെ പൊന്ന് പോലെ നോക്കും.... " വാല്യേട്ട.. " എനിക്ക് അറിയില്ല ആൾക്ക് എന്നെ ഇഷ്ടം ആണോ എന്ന്... ചിലപ്പോൾ എനിക്ക് വെറുതെ തോന്നിയത് ആണെങ്കിലോ...ആയിരിക്കും... "" പെണ്ണിന്റെ കണ്ണിൽ പൊടിയുന്ന നീര്മണികൾ താഴേക്കു പതിച്ചു....... ഏയ്... "" നീ കരയാതെ... "" നിനക്ക് വിധിച്ചത് ആരവേട്ടൻ ആണെങ്കിൽ നിന്നിലേക് തന്നെ വന്നു ചേരും...... മോള് കണ്ണ് തുടച്ചു അകത്തേയ്ക്കു പൊയ്ക്കോ വൈകിട്ട് അറയിൽ ഇറങ്ങേണ്ടത് അല്ലേ.... ചെറു ചിരിയുടെ ആശ്വാസം അവൾക്കായി പകർന്നു നൽകി കുഞ്ഞൻ.... 💠💠💠💠

മാളുട്ടി ആണ്‌ ഇക്കൊല്ലം അറയിൽ ഇറങ്ങുന്നത്... ""ആ ദുഷിച്ച സ്ത്രീ ഇവിടെ നിന്നും പോയത് തന്നെ ഒരു ആശ്വാസം...... " ചിത്രൻ ചായ ഗ്ലാസ് ചുണ്ടോട് അടുപ്പിക്കുമ്പോൾ ആരവ് നിർവികാരൻ ആയി മൂളി..... തനിക്കെന്താഡോ ആകെപ്പാടെ ഒരു മൗനം ""..ചായ കുടിക്ക്.... ചിത്രന്റെ കണ്ണുകൾ ആരവിനെ സൂക്ഷിച്ചു നോക്കി... ഏഹ്.. "" ആഹ്.. ചായ..... "" സ്വപ്നത്തിൽ എന്നത് പോലെ ചായ ഗ്ലാസ് കയിലേക് എടുത്തു ആരവ്... ചിത്തു ആരുടെ കാര്യമാ പറഞ്ഞത്.. "" ആരവ് അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.... അത്‌ ഒന്നും ഇല്ലടോ.. "" ഇവിടെ ഒരു ജോലിക്കാരി സ്ത്രീ ഉണ്ടായിരുന്നു... ഒരു വൃത്തിയും മെനയും ഇല്ലാത്ത സ്ത്രീ രാവിലെ അവരുടെ തലയിൽ ഒരു തേങ്ങ വീണു... കണ്ണചൻ ഹോസ്പിറ്റലിൽ കൊണ്ട് പോയി......... അയ്യോ.. "" എന്നിട്ട് കാര്യം ആയി എന്തെങ്കിലും പറ്റിയോ... "" ചായ ഗ്ലാസ് വയിലേക് വച്ചു ആരവ്... മ്മ്ഹ.. ഇല്ല...സ്റ്റിച് ഉണ്ട്... നാളെ രാവിലെ ഡിസ്ചാർജ് ചെയ്യും.... "" ചേട്ടായി... "" മാളുവിന്റെ ശബ്ദം കേട്ടതും തല ഉയർത്തി നോക്കി ചിത്രൻ....

ആഹാ അറയിൽ ഇറങ്ങേണ്ട കൊച്ചു ഇവിടെ കിടന്നു കറങ്ങുവാണോ... പൊങ്കാല ഇട്ട പ്രസാദം ഞാൻ തന്നെ എല്ലാവർക്കും കൊടുക്കാൻ പറഞ്ഞു രുദ്രച്ഛൻ.... കൈയിലെ തട്ടത്തിലെ പായസത്തിലേക് കണ്ണുകൾ പോയി പെണ്ണിന്റെ.... ആണോ.. "" എന്നാൽ ആരവിനു കൊടുക്കു ആദ്യം...ഞാൻ ഒന്നു മുഖം കഴുകി വരാം .. ചിത്രൻ ചുണ്ടിൽ ചെറിയ ചിരിയുമായി അകത്തേക്ക് പോയി ... എ.. എനിക്ക് പായസം... വേ.. വേണ്ട "" ആരവ് മുഖം ഒന്ന് വെട്ടിച്ചു... കണ്ണൊന്നു ഇറുകെ അടച്ചു....... അവളിൽ നിന്നും മുഖം തിരിച്ചു... കാവിലമ്മയുടെ പ്രസാദം ആണ്‌... "" നിഷേധിക്കരുത്... ഒരു അപേക്ഷ ആണ്‌... ചെറിയ സ്പൂണിൽ അവന്റെ വലത്തേ കൈയിലേക് ചെറു ചൂടുള്ള ആ പ്രസാദം നൽകി....... ബാക്കി ഇവിടെ ഉണ്ട്... "" ചേട്ടായിയോട് കഴിക്കാൻ പറയണേ... ""പായസം ടേബിളിൽ വച്ചു കൊണ്ട് ഒരു നോട്ടത്തിനായി അവനിലേക്ക് കണ്ണുകൾ പോയി..... മ്മ്മ്.. "" പറയാം... "" തിരികെ ഇറങ്ങുമ്പോഴും കണ്ണുകൾ അവനിലേക് പോയി.... ഒരു നോട്ടം പോലും തന്നിലേക്കു വരുന്നില്ലെന്ന് കണ്ടതും ഉള്ളം പിടച്ചു പെണ്ണിന്റെ... മാളു... ""

കൈയിൽ ഇരുന്ന പായസത്തിലേക് ഒരു തുള്ളി കണ്ണുനീർ അടർന്നു വീണു..... അറിയില്ല പെണ്ണേ നിന്നെ മോഹിക്കാൻ അർഹത ഉണ്ടോ എനിക്കെന്ന്... "" അച്ഛന്റെ വാക്കിനെ ധിക്കരിച്ചിട്ടില്ല.... നിന്നിലേക് പതിക്കുന്ന എന്റെ മിഴികൾ എന്നെ ചതിക്കും... നിന്നിൽ നിന്നും അടരാൻ അത്‌ അനുവദിക്കില്ല...... അത്‌ കൊണ്ട് മനഃപൂർവം ആണ്‌ എന്റെ കണ്ണുകൾ പോലും നിന്നെ അവഗണിക്കുന്നത്..... "" കണ്ണുകൾ മുറുകെ അടച്ചവൻ.... "" ആരവ്.. " നീ എന്താ പായസം കൈയിൽ വച്ചു പ്രർത്ഥിക്കുകയാണോ.... "" ബാത്‌റൂമിൽ നിന്നും വന്ന ചിത്രൻ ടവൽ കസേരയിലേക് ഇട്ടു.... ആഹ്ഹ്.. "" ഏയ്‌... ഞാൻ വെറുതെ... കണ്ണുകൾ വെട്ടിച്ചു കൊണ്ട് പതിയെ അവന്റെ പ്രിയതമ നൽകിയ മധുരം നുണഞ്ഞു തുടങ്ങി..... ( തുടരും )

Nb :: വല്യ part അല്ല... സമയം ഇല്ലായിരുന്നു അത്‌ കൊണ്ട് ചെറിയ part ആണ്‌..... കാവിലെ പൂജ നാളെ... ആരവ് വന്നിട്ടുണ്ട് സ്വന്തം പാതിയെ കാവിലമ്മ അവനിലേക് ഏൽപിക്കട്ടെ.... വരാഹ മൂർത്തിക് ഭൂമി ദേവി സ്വന്തം ആകട്ടെ....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story