ആദിശങ്കരൻ: ഭാഗം 75

adhishankaran

എഴുത്തുകാരി: മിഴിമോഹന

അറിയില്ല പെണ്ണേ നിന്നെ മോഹിക്കാൻ അർഹത ഉണ്ടോ എനിക്കെന്ന്... "" അച്ഛന്റെ വാക്കിനെ ധിക്കരിച്ചിട്ടില്ല.... നിന്നിലേക് പതിക്കുന്ന എന്റെ മിഴികൾ എന്നെ ചതിക്കും... നിന്നിൽ നിന്നും അടരാൻ അത്‌ അനുവദിക്കില്ല...... അത്‌ കൊണ്ട് മനഃപൂർവം ആണ്‌ എന്റെ കണ്ണുകൾ പോലും നിന്നെ അവഗണിക്കുന്നത്..... "" കണ്ണുകൾ മുറുകെ അടച്ചവൻ.... "" ആരവ്.. " നീ എന്താ പായസം കൈയിൽ വച്ചു പ്രർത്ഥിക്കുകയാണോ.... "" ബാത്‌റൂമിൽ നിന്നും വന്ന ചിത്രൻ ടവൽ കസേരയിലേക് ഇട്ടു.... ആഹ്ഹ്.. "" ഏയ്‌... ഞാൻ വെറുതെ... കണ്ണുകൾ വെട്ടിച്ചു കൊണ്ട് പതിയെ അവന്റെ പ്രിയതമ നൽകിയ മധുരം നുണഞ്ഞു തുടങ്ങി..... 💠💠💠💠 വല്യ ഒരു കളക്ടർ വന്നിരിക്കുന്നു ജാട...""" ഡിവോഴ്സ് ചെയ്യണം മാളുവേച്ചി.. "" പായസം വിരൽ കൊണ്ട് ഞൊട്ടി നുണഞ്ഞു കുറുമ്പൻ..... എടാ... "" അങ്ങനെ ഒന്നും പറയാതെ... വല്യേട്ടൻ പറഞ്ഞത് പോലെ ഒഫിഷ്യൽ ടെൻഷൻ എന്തെങ്കിലും കാണും... "" മാളുവിന്റെ മുഖത്തു അവനോടുള്ള സ്നേഹം മാത്രം നിറഞ്ഞു....

എന്റെ മാളുവേച്ചി നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ രുദ്രച്ഛൻ സംസാരിക്കും എന്ന് അല്ലേ പറഞ്ഞത്... "" ലെച്ചു അവൾക് അടുത്തേക് ഇരുന്നു.... അല്ല ലെച്ചു.. "" ആൾക്ക് അങ്ങനെ ഒരു സ്നേഹം എന്നോട് ഇല്ലെങ്കിലോ... "" മാളുവിൽ സംശയം നിറഞ്ഞു . കറക്റ്റ് അങ്ങനെ ഒരിക്കലും കാണാൻ വഴിയില്ല.. ""അയാൾക് നല്ല പെൺപിള്ളേരെ കിട്ടാഞ്ഞിട്ടാണോ നിന്റ പുറകെ നടക്കുന്നത്.... കിച്ചു പറഞ്ഞതും ആ തലയിൽ ഒന്ന് കൊട്ടി മാളു... പോടാ എണീറ്റ്... ""....ചുണ്ട് കോട്ടി പെണ്ണ്...... കിച്ചു... "" ഞാൻ ഒരു കാര്യം പറയട്ടെ... "" പെണ്ണിന്റ കണ്ണുകൾ തിളങ്ങിയതും പായസം വായിലേക്ക് വച്ചവൻ അവളുടെ മുഖത്തേക്ക് നോക്കി... മ്മ്.. "" എന്താ... ബ്രോക്കർ പണിക് ആണെങ്കിൽ ഇവനെ വിളിച്ചാൽ മതി.. "" അച്ഛൻ പറയുന്നത് പോലെ പണ്ടത്തെ രുദ്രച്ചന്റെ ബ്രോക്കർ പണി ഇവൻ അല്ലേ ഏറ്റെടുത്തിരിക്കുന്നതിന്.... മുൻപിൽ ഇരിക്കുന്ന കുറുമ്പന്റെ മണ്ടയിൽ ഒന്ന് കൊട്ടി കിച്ചു.... എടൊ ഞാൻ ഏറ്റെടുത്തത് എന്തെങ്കിലും ഫ്ലോപ്പ് ആയിട്ടുണ്ടോ... " അത്‌ കൊണ്ട് ഇവിടെ ആർക്കും ഓക്സിജനു ക്ഷാമം ഇല്ലല്ലോ... ""

എന്റേത് മാത്രം അല്ലേ ഒരു കരയിലും അടുക്കാതെ നടുക്ക് കിടന്നു തുഴയുന്നത്... കണ്ണുകൾ ശ്രീകുട്ടിയിലേക് പോയതും ഒന്നും ശ്രദ്ധിക്കാതെ പായസം കഴിക്കുന്ന തിരക്കിൽ ആണ്‌ പെണ്ണ്... ശവം.. "" ഇന്നാ ഇത് കൂടെ കേറ്റ്.. "" കൈയിൽ ഇരുന്ന പായസം കൂടി അവളുടെ മുന്പിലേക് വച്ചതും ഇളിച്ചു കാണിച്ചു പെണ്ണ്....... ഇക്കണക്കിനു പോയാൽ എന്റെ ഓക്സിജൻ മൂത്തു നരച്ചു കാർബൺഡൈഓക്സയിഡ് ആകും... "" മ്മ്ഹ്ഹ്.. മുഖം തിരിച്ചു കുറുമ്പൻ... എടാ ഒന്ന് മിണ്ടാതെ ഇരിക്കുവോ അത്‌ ഒന്നും അല്ല കാര്യം... "" മാളു കിച്ചുവിന്റെ കണ്ണിലേക്കു നോക്കി.. ഇന്നില്ലേ... "" ശ്രീകോവിലിൽ നിന്നും അഗ്‌നി പകർന്നു തന്നിട്ട് ഞൻ തിരിഞ്ഞതും നിന്റ ഈൗ രണ്ട് കണ്ണുകളിലും ആളിക്കത്തുന്ന അഗ്നിയേ കണ്ടു ഞാൻ... എന്റെ തോന്നൽ ആകും എന്ന് കരുതി ദേ ഇവന്റെ കണ്ണിലും നോക്കി പക്ഷെ അവിടെ ഒന്നും കണ്ടില്ല.... "" മാളു സച്ചുവിനെ ചൂണ്ടി... അങ്ങേരെ കാണാൻ കണ്ണിൽ നോക്കിട്ട് കാര്യം ഇല്ല മുകളിലോട്ടു നോക്കണം കത്തി കത്തി നാട്ടുകാരെ പൊള്ളിക്കുന്നുണ്ട്.. ""

ദേവൂട്ടൻ പറഞ്ഞതും ചിന്നു വായ പൊത്തി ചിരിക്കാൻ തുടങ്ങിയതും വായിലേക്ക് വെച്ച പായസത്തിന്റെ സ്പൂൺ എടുക്കാതെ തന്നെ മച്ചിന്റെ മുകളിലേക്കു നോക്കി ആകാശ്....... എന്തെ അവിടെ പല്ലി മുട്ട ഇട്ടിട്ടുണ്ടോ... "" കുറുമ്പൻ നാക്കു നീട്ടിയതും ചമ്മലോടെ തല താഴ്ത്തി വിനായകൻ... ദേവൂട്ട... "" സച്ചു അരുതെന്നു കണ്ണ് കാണിച്ചു കണ്ണുകൾ ചിന്നുവിലേക് പോയതും ചെറിയ ഭയത്തോടെ മുഖം താഴ്ത്തി പെണ്ണ്... ....... നീ പേടിക്കണ്ടടി... "" നിനക്ക് ഞാൻ ഉണ്ട് പന പോലെ വളർന്നു നിൽക്കുന്ന പൊന്നാങ്ങള.. "" കുറുമ്പൻ സച്ചുവിനെ ചുണ്ട് കോട്ടി.... മാളു.. "" അത്‌ കണ്ടിട്ട് നിനക്ക് ഒന്നും തോന്നിയില്ലേ.. "" സച്ചു അവൾക് അടുത്തേക് ഇരുന്നു... എന്ത്‌ തോന്നാൻ... "" അത്‌ റിഫ്ലക്ഷൻ അല്ലേ.. "" അവൻ നിൽകുന്ന പൊസിഷൻ ആ തീയുടെ റിഫ്ലക്ഷൻ അവന്റ കണ്ണിൽ കറെക്ട ആയി കിട്ടി.... ""ആകാശ് ഇടയിൽ കയറി മറുപടി കൊടുത്തു.... എന്ത്‌.. "" കുറുമ്പൻ വായിൽ നിന്നും സ്പൂൺ എടുത്ത് കണ്ണ് തള്ളി... "" കഴിഞ്ഞ മാസം പരീക്ഷ കഴിഞ്ഞു അടച്ചു വച്ചതാ ആ ബുക്ക്‌ ഇങ്ങേര് അത്‌ പിന്നേം എടുപ്പിക്കും ഇതിനെല്ലാം കാരണം ആ അല്ലിപെണ്ണാ.. "" കുറുമ്പൻ പല്ല് കടിച്ചു പറഞ്ഞതും എല്ലാവരും കണ്ണുമിഴിച്ചു നോക്കി...

അല്ല.. "" ഇച്ചേച്ചി അല്ലേ ഫിസിക്സ് പഠിപ്പിക്കുന്നത്... "" കുറുമ്പൻ പല്ല് കാട്ടി... സത്യത്തിൽ എനിക്ക് അത്ഭുതം എന്താണെന്നോ പൊങ്കാല അടുപ്പിൽ നിന്നും എന്റെ കൈയിൽ കനൽ വീണു എന്നിട്ടും പൊള്ളിയില്ല.. "" ആ നിമിഷം എന്റെ മനസിലേക് വന്ന അഗ്നിദേവന് നിന്റ മുഖം ആയിരുന്നു..... മാളു ആവേശത്തോടെ പറഞ്ഞതും ഭദ്രയും സിദ്ധിയും അവളുടെ കൈ പിടിച്ചു നോക്കി... അതേ ഞാൻ ആ സമയം കണ്ടതാ കനൽ മാളുവേച്ചിയുടെ കൈയിൽ വീഴുന്നത്.. "" പക്ഷെ പൊള്ളിയില്ലാലോ....അതെങ്ങനെ "" ഭദ്രയുടെ കണ്ണുകളിലെ ഭാവങ്ങൾ ഒപ്പി എടുത്തു സച്ചുവും കിച്ചുവും... മ്മ്മ്മ്... !! """ പതിയെ മാളുവിനെ തോണ്ടി അച്ചു... "" എന്തെല്ലമോ ആംഗ്യം കാണിച്ചു പറയാൻ ശ്രമിച്ചതും ബാക്കി എല്ലവരും ഒന്നും മനസിൽ ആകാതെ നോക്കി.. കിച്ചുവും സച്ചുവും ഒഴികെ..... കിച്ചു ചിരിയോടെ എല്ലാവരെയും നോക്കി.. "" അവളുടെ അച്ഛൻ സിഗരറ്റ് കുറ്റി കൊണ്ട് അവളുടെ ദേഹം മുഴുവൻ പൊള്ളിച്ചിരുന്നു പക്ഷെ അവൾക്കു..... അവള്ക്ക് അത്‌ നോവേല്പിച്ചില്ല എന്ന്... കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു അത്‌ സച്ചുവിലെക് പോയതും സച്ചു അരുതെന്നു തലയാട്ടി..... ചിന്നുവും ലെച്ചുവും കുറുമ്പനും ആ പാടുകൾ ചെറു ചിരിയോടെ നോക്കുമ്പോൾ...

ആകാശിലും ഭദ്രയിലും മാളുവിലും സിദ്ധിയിലും ശ്രീകുട്ടിയിലും അത്ഭുതം ആയിരുന്നു നിറഞ്ഞു നിന്നത്... ( കാരണം സ്വയം അറിഞ്ഞു വരുന്നവർ മാത്രം ആണവർ പൂർണ്ണത കൈവരിച്ചില്ല ) എനിക്കും ആ കനൽ ദേഹത്ത് സ്പർശിച്ചിട്ടും ഒരു ചെറു നോവ് പോലും തോന്നിയില്ല എന്തായിരിക്കും കാരണം.... മാളു അച്ചുവിലെ മുറിപ്പാടുകൾ നോക്കി നഖം കടിച്ചു..... """"നീയെന്റെ സഹോദരി എന്റെ രക്തം തന്നെ... മറ്റവൾ എന്റെ ജീവന്റെ പാതി... "" രണ്ടുപേരെയും നോവിക്കാൻ എനിക്ക് കഴിയുമോ... മനസാൽ പറഞ്ഞു കിച്ചു അവിന്റെ കണ്ണുകൾ നിറയുന്നത് ലെച്ചു എന്നാ സാക്ഷാൽ മഹാലക്ഷ്മി പുഞ്ചിരിയോടെ നോക്കി കൊണ്ട് മാളുവിലെക് തിരിഞ്ഞു... മാളുവേച്ചി .. "" എല്ലാം നിന്റ തോന്നൽ ആണ്‌... "" ലെച്ചു അവളുടെ കൈയിൽ മുറുകെ പിടിച്ചു..... അല്ല വല്യേട്ടനും കൊച്ചേട്ടനും എവിടെ..? സച്ചു ചുറ്റും നോക്കി .... രേവമ്മുന്റെ കൂടെ ഉണ്ട് രണ്ടുപേരും ... "" ഭദ്ര ചെറു നാണത്തോടെ പറഞ്ഞു.... വ്രതം ആയത് കൊണ്ട് അല്ലേൽ നിന്നേം ലെച്ചുവെച്ചിയെ ഇങ്ങെനെ ഇവിടെ കിട്ടുവോ... ""

കുറുമ്പൻ പറഞ്ഞതും ശ്രീക്കുട്ടി പൊട്ടി ചിരിച്ചു...തെളിഞ്ഞ മുല്ലപ്പൂ മൊട്ടു പോലത്തെ പല്ലുകൾ കുറുമ്പൊടെ നോക്കിയതും ഇടയിൽ കൂടെ കിച്ചുവിന്റെ ചെറിയ ഒരു പിച്ച് കിട്ടിയതും കണ്ണുകൾ പിൻവലിച്ചു നാണത്തോടെ ഇരുന്നു... കുറുമ്പൻ.... സമയം ആകാറായി നമുക്ക് പോയി ഒരുങ്ങാം... ലെച്ചു എഴുന്നേറ്റതും ബാക്കി പെൺകുട്ടികളും അവക്ക് ഒപ്പം എഴുനേറ്റ് കഴിഞ്ഞിരുന്നു.... 💠💠💠💠💠 ഇപ്പോഴും എനിക്ക് സംശയം ആണ്‌ രേവമ്മു ഈ മച്ചിന്റെ മുകളിലെ പീഠത്തിനു ഇന്നേ ദിവസം പ്രത്യേക പൂജ ചെയ്തു കന്യക ഇവിടെ നിന്നും ഈ പീഠത്തിൽ ഒരുക്കി വച്ച ഭദ്രദീപവുമായി കാവിലേക് പോകുന്നത് എന്തിനെന്നു...? .... "" ചെറിയ ഏഴ് വിളക്കുകൾ നിരത്തി വച്ചു കൊണ്ട് കുഞ്ഞൻ ഉയര്ന്നു പൊങ്ങി........ അത്‌.. "" അത്‌ പിന്നെ... രേവതി വാക്കുകൾക് ആയി പരതി..... അവന്റെ സംശയം എനിക്കും ഉണ്ട് രേവമ്മു..."" ഓർമ്മ വച്ച നാൾ മുതൽ ചോദിക്കുമ്പോൾ എല്ലാവരും ഒഴിഞ്ഞു മാറി... ""

കുഞ്ഞാപ്പു ആ വിളക്കുകളിൽ എണ്ണ പകർന്നതും മച്ചിന് മുകളിലേക്കു പടികൾ കയറി വന്നു കൊണ്ടിരുന്നു ഉണ്ണി പുറകെ കയറുന്ന രുദ്രനെ തിരഞ്ഞു നോക്കി.... രേവമ്മുന്റെ ബെഡ്‌റൂം അല്ലേ ഇത്.. "" ഇപ്പോഴും ഇത് മറ്റൊന്നിനും വേണ്ടിയും ഉപയോഗിക്കാതെ രേവമ്മുവിന് മാത്രം ആയി തുറന്നിട്ടിരിക്കുന്നു... ഈ മുറിയിലേ മച്ചിൽ ഒരുക്കിയ പീഠത്തിനു എല്ലാ മലയാളം മാസം ഒന്നാം തീയതി പുതുമന അപ്പൂപ്പന്റെ വക പ്രത്യേക പൂജയും... ഇതിനു പിന്നിൽ എന്തെങ്കിലും ഐതിഹ്യം ഉണ്ടോ എന്നൊരു സംശയം..... ഉണ്ട്.... ""കുഞ്ഞൻ പൂർത്തി ആക്കും മുൻപേ രുദ്രൻ അകത്തേക് വന്നു..... രുദ്രേട്ട.. "" "" ആ വിളിയിൽ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു... അവർ എല്ലാം അറിയാൻ സമയം ആയി കഴിഞ്ഞിരിക്കുന്നു ഉണ്ണി അത്‌ നിനക്ക് അറിയാമല്ലോ... "" അതിന് മുൻപ് ഉണ്ണികൃഷ്ണൻ ആരായിരുന്നു വീണ ആരായിരുന്നു ആവണി ആരായിരുന്നു എല്ലാം ഇവർ അറിയണം.... രുദ്രൻ ഉണ്ണിയുടെ വലത്തെ തോളിൽ പിടിച്ചു.... എന്താ അച്ഛാ.. ഉണ്ണിമായുടെ കണ്ണ് നിറഞ്ഞിരിക്കുന്നത്.... കുഞ്ഞൻ അവന്റെ അടുത്തേക് നീങ്ങി... എല്ലാം അറിഞ്ഞു കഴിയുമ്പോൾ ഈ... ഈ... ഉണ്ണിമായേ വെറുപ്പ് ആണെന്നു മാത്രം പറയരുത്...

അങ്ങനെ അങ്ങനെ എന്തെങ്കിലും തോന്നിയാൽ ഉണ്ണിമാ ഞങ്ങളുടെ മുൻപിൽ ഇനി വരരുതെന്ന് മാത്രം പറഞ്ഞാൽ മതി... അനുസരിച്ചോളാം..... ഉണ്ണിയുടെ കണ്ണുകൾ അനുസരണ ഇല്ലാതെ താഴേക്കു ഒഴുകി... ഉണ്ണി മോനെ... "" രേവതി അവന്റെ തോളിൽ പിടിച്ചു... ഇല്ല രേവമ്മ ഞാൻ ഞാൻ കരയില്ല... "" രുദ്രേട്ട ഞാൻ കാവിൽ കാണും... "" കണ്ണ് തുടച്ചു ഇറങ്ങി പോകുന്നവന് പുറകെ ഓടി രേവതി....... എന്താ അച്ഛാ..ആ കണ്ണുനീരിന് കാരണം " ഒരിക്കൽ എപ്പോഴോ പറഞ്ഞിരുന്നു എന്റെ അമ്മയെ ഉണ്ണിമാ മോഹിച്ചിരുന്നു എന്ന്... അതുമായി എന്റെ ഉണ്ണിമായുടെ ഈ കണ്ണുനീരിനു ബന്ധം ഉണ്ടോ.. ഉണ്ട്.. "" വല്യൊതെ തങ്കുവിന്റെ മകൾ വീണ എന്റെ വാവ രുദ്രന് പറഞ്ഞു വെച്ച പെണ്ണ് അല്ലായിരുന്നു... വല്യൊതെ ചന്ദ്രപ്രസാദിന്റെ മകൻ ഉണ്ണികൃഷ്ണന്റെ പെണ്ണ്... "" എന്റെ രുക്കുവിനെ ചന്തുവിനും പറഞ്ഞു വച്ചിരുന്നു... ഓർമ്മ വെച്ചനാൾ മുതൽ ഞങ്ങൾ കേട്ട് പഴകിയത്... പക്ഷെ അവിടെ ഞങ്ങള്ക്ക് ഇടയിൽ ഒരു പ്രണയത്തിനു സ്ഥാനം ഇല്ലായിരുന്നു കാലം .... രുദ്രൻ മച്ചിലെ ചെറു കിളി വാതിൽ തുറന്നു പുറത്തേക് നോക്കി... ആഹ് അത്‌ അറിയാം പക്ഷെ രുക്കമ്മയ്ക്കു എന്റെ അച്ഛനെ അല്ലലോ കണ്ണച്ചാനെ ആയിരുന്നല്ലോ ഇഷ്ടം.. ""

കുഞാപ്പാവിൽ ചെറു ചിരി വിടർന്നു... മ്മ്മ്.. ""അതേ.. പക്ഷെ എന്റെ വാവയ്കക്കും അങ്ങനെ ആ ഉണ്ണികൃഷ്ണനെ സ്നേഹിക്കാൻ കഴിയില്ലല്ലോ.. "" രുദ്രന്റെ ചെറു നുണക്കുഴി തെളിഞ്ഞതും അവന്റെ മീശയിൽ പതിയേ പിടിച്ചു കുഞ്ഞൻ... എന്നിട്ട് അമ്മയ്ക്ക് അച്ഛനെ ആയിരുന്നോ ഇഷ്ടം... "" മ്മ്ഹ്ഹ്.. "" അവൾൾക് ആരോടും അങ്ങനെ ഒരു ഇഷ്ടം ഇല്ലായിരുന്നു... എനിക്ക് പോലും അവൾ എന്റേത് ആണെന്നു തിരിച്ചു അറിയാൻ കഴിഞ്ഞില്ല...പക്ഷെ പിന്നീട് പലപ്പോഴായി എന്റെ സ്വപ്നങ്ങളിൽ അവൾ കടന്നു വന്നു.... എന്തെന്ന് അറിയാത്ത സ്നേഹം അവളിലേക് ചേക്കേറുമ്പോൾ മനസിനെ പിടിച്ചു നിർത്തി അവൾ ഉണ്ണിക് ഉള്ളതാണെന്ന ബോധം...... പിന്നെ എങ്ങനെ ഇത് കറങ്ങി തിരിഞ്ഞു വന്നു.... കുഞ്ഞാപ്പു സംശയത്തോടെ നോക്കി.. ഉണ്ണിയുടെ ചെറിയത്.. "" അല്ല വലിയ കുറുമ്പുകൾ കാരണം .. "" ബാംഗ്ലൂർ എന്ന മഹാനഗരത്തിലെ താന്തോന്നി... വീണ എന്ന മുറിപെണ്ണിനെ ലക്ഷ്യം വയ്ക്കുന്നതിന് ഒപ്പം അച്ഛൻ ആയ ചന്ദ്രപ്രസാദിന്റെ കൂടെ കൂടി കാവിലമ്മയുടെ നിധിക്കും വില ഇട്ടവൻ...... അച്ഛാ.. "" കുഞ്ഞൻറ് കണ്ണിൽ സംശയം നിറഞ്ഞു... അതേ.. "" എന്റെ വാവയെ കുറിച്ച് കുറെ തെറ്റിദ്ധാരണകൾ അവൻ എന്നിലേക്കു പകർന്നു തന്നു....

കൂട്ടിന് അവൻ ആവണിയെയും കൂട്ടി... പാവം അതിന്റ പേരിൽ ഒരുപാട് വേദനിപ്പിച്ചു ഞാൻ എന്റെ വാവേ ..... പക്ഷെ സത്യം എന്റെ പെണ്ണിന്റെ കൂടെ ആണെന്നു അറിഞ്ഞ നിമിഷം ഞാൻ തിരിച്ചു അറിഞ്ഞു എന്റെ പാതി അവൾ മാത്രം ആണെന്ന സത്യം...... അത്‌ പോലെ അവളും... രുദ്രന്റെ ചുണ്ടിൽ വിടരുന്ന നാണത്തെ കൗതുകത്തോടെ നോക്കി കുഞ്ഞൻ.... അവനിലും ചിരി വിടർന്നു... പിന്നെ ചെറിയ ഒരു നാടകത്തിലൂടെ എല്ലാം പുറത്തു കൊണ്ട് വന്നു ഞാനും ചന്തുവും....... അതോടെ ഉണ്ണിയെ അച്ഛൻ തിരിച്ചു അറിഞ്ഞു.... പക്ഷെ അവിടെ ഉണ്ണിക് കൂട്ട് നിന്ന ആവണി പെട്ടു അവളുടെ ലക്ഷ്യം ഞാൻ ആയിരുന്നു... ( ആ നാടകം എല്ലാം ഓർമ്മ ഉണ്ടല്ലോ അത് എല്ലാം രുദ്രൻ ഇവിടെ പറയുന്നുണ്ട് നിങ്ങൾക് അറിയാവുന്നത് കൊണ്ട് ഞാൻ ആവർത്തിക്കുന്നില്ല ) എന്നിട്ട്...? കുഞ്ഞാപ്പുവിൽ ആവേശം നിറഞ്ഞു... എന്നിട്ട് എന്താ.. അടുത്ത ദിവസം ചന്ദ്രൻ ചിറ്റപ്പൻ ലാൻഡ് ചെയ്തു... പിന്നെ അവർ എല്ലാവരും കൂടി തീരുമാനം എടുത്ത് ആവണിയെ ഉണ്ണിയ്ക് നൽകാൻ ആ സമയം എന്നെ ഇവിടെ നിന്നും പുറത്ത് ആക്കി അച്ഛൻ... എന്തിന്..? കുഞ്ഞൻ കണ്ണ് തള്ളി... പ്രായപൂർത്തി ആകാത്തവളെ പ്രേമിച്ച കുറ്റത്തിന്...

"" ഞാനും അവളും കൂടി മനഃപൂർവം ഉണ്ണിയെ കരി വാരി തേച്ചു അപമാനിച്ചത് ആണെന്ന് അച്ചനു മുൻപിൽ വരുത്തി തീർത്തു ചിറ്റപ്പൻ.... അപ്പോഴും അവരുടെ ലക്ഷ്യം കാവിലെ വിലമതിക്കാൻ ആവാത്ത നിധി ആണെന്നു അച്ഛൻ തിരിച്ചറിഞ്ഞില്ല... പക്ഷെ ഞാനും ചന്തുവും അത്‌ മനസ്സിൽ ആക്കിയിരുന്നു... എങ്ങനെ...? രേവമ്മ വഴി. "" ചന്ദ്രൻ ചിറ്റപ്പൻ ഒരിക്കൽ ആ നിധി കൈക്കൽ ആക്കാൻ ശ്രമിച്ചിരുന്നു കന്യക ആയ രേവമ്മ വഴി ..... പക്ഷെ അത്‌ പാളി പോയി അതോടെ ആണ്‌ രേവമ്മ ഭ്രാന്തി ആയി മാറിയത്... രുദ്രൻ അത്‌ പറയുമ്പോൾ രണ്ടുപേരും സംശയത്തോടെ നോക്കി... ചന്ദ്രൻചിറ്റപ്പൻ ആളൊരു തരികിട ആയിരുന്നു ആ സ്വഭാവം അല്പം കിട്ടിയതാ നിങ്ങടെ ഉണ്ണിമയ്ക്ക്... " രുദ്രൻ ചിരിച്ചു കൊണ്ട് തുടർന്നു... രേവമ്മ വഴി ആ നിധി കൈക്കൽ ആക്കാൻ ഒരു ശ്രമം നടത്തി പക്ഷെ സ്വാമിക്കൊച്ചച്ഛനും നിങ്ങളുടെ മംഗലത്തെ അപ്പൂപ്പനും ( തങ്കുവിന്റെ ഭർത്താവ് കുഞ്ഞന്റെ കുഞ്ഞാപ്പുവിന്റയും അപ്പൂപ്പൻ ) ചേർന്നു അത്‌ തടഞ്ഞു... വാൾ ചിലമ്പുമായി അന്ന് അറയിൽ നിന്നും പുറത്ത് വരാൻ കഴിഞ്ഞു ചിറ്റപ്പന് പക്ഷെ സ്വാമി കൊച്ചച്ചൻ അയാളെ എതിർത്തു ആ വാൾ കൈയിൽ വാങ്ങി അയാളുടെ വലതു കാൽ വാളിന് ഇര ആക്കി...

പക്ഷെ ആ സമയം ബഹളം കേട്ടു ഓടി വന്ന എന്റെ അച്ഛന്റെ മുൻപിൽ നിങ്ങളുടെ അപ്പൂപ്പനും സ്വാമി കൊച്ചച്ചച്ചനും തെറ്റ്കാരായി അല്ലങ്കിൽ അങ്ങനെ വരുത്തി തീർത്തു...... പിന്നെ രേവമ്മ എങ്ങനെ...? കുഞ്ഞനിൽ സംശയം നിറഞ്ഞു.... മ്മ്മ്.. "" അന്ന് രേവമ്മയുടെ ഒരു സുഹൃത്തു ഇവിടെ താമസിച്ചു പോന്നിരുന്നു ഒരു ജെസീക്ക.. അവരെ ചിറ്റപ്പൻ നശിപ്പിച്ചു... പക്ഷെ അവരെ കൂടെ കൂട്ടാൻ തയാറാണെന്നും തെറ്റിദ്ധരിപ്പിച്ചു ആണ്‌ രേവമ്മയെ അറയിൽ എത്തിച്ചത്.... അന്ന് സ്വാമികൊച്ചച്ചനും അദ്ദേഹത്തിന്റെ സുഹൃത് ദേവാനരയണനും രേവമ്മെയെ തടഞ്ഞെങ്കിലും സഹോദരനെ ആയിരുന്നു രേവമ്മയ്ക് വിശ്വാസം..... രേവമ്മയെ രക്ഷിക്കാൻ അറയിൽ ഇറങ്ങിയ ദേവനാരായണൻ അവരുടെ മുൻപിൽ വച്ചു തന്നെ കൊല ചെയ്യപ്പെട്ടു.... പറയാതെ പറഞ്ഞിരുന്ന അവരുടെ പ്രണയം ആ അറയിൽ പൊലിഞ്ഞു...... രുദ്രച്ഛ... "" കുഞ്ഞാപ്പു അവന്റെ തോളിൽ പിടിച്ചു.... മ്മ്.. "" വല്യൊതെ രേവതിയുടെ പ്രണയത്തെ അവരുടെ കണ്മുൻപിൽ വച്ചു തന്നെ നിഷ്ടൂരം കൊന്നു.....

പിന്നെ അവരുടെ ജീവിതം ഈ മച്ചിനടിയിലെ മുറിക്കുള്ളിൽ പൊലിഞ്ഞത് തീർന്നു തുടങ്ങി... .. "" പക്ഷെ പിന്നീട് എപ്പഴോ സ്വബോധം തിരികെ വരുമ്പോൾ അവർക്ക് ചുറ്റും എല്ലാം അറിഞ്ഞു ഞാനും ഒന്നും അറിയാതെ വാവയും വട്ടം ചുറ്റി... ഞങ്ങൾ ആയി അവരുടെ സന്തോഷങ്ങൾ....... വാവയിലൂടെ ഇനിയും ഒരിക്കൽ കൂടി നിധി കൈക്കൽ ആക്കാൻ ചിറ്റപ്പൻ ശ്രമം തുടങ്ങി.. അതിന് ഉണ്ണിയെ മുൻനിർത്തി കളിച്ചു.... പക്ഷെ അത് നേരത്തെ മുൻപിൽ കണ്ടു ഞാനും ചന്തുവും കൂടി വാവയെ കൊണ്ട് അറയിൽ നിന്നും വാളും ചിലമ്പും എടുത്ത് രേവമ്മയുടെ സഹായത്തോടെ ഈ പീഠത്തിൽ സഥാപിച്ചു.... പകരം ഡ്യൂപ്ലിക്കേറ്റ് അവിടെ എടുത്തു വച്ചു......... എന്നെ ഒഴിവാക്കി അച്ഛന്റെ വിശ്വാസം പിടിച്ചു പറ്റി അച്ഛന് ഒപ്പം അറയിൽ ഇറങ്ങിയ ചിറ്റപ്പൻ ഒരു ആക്രമണത്തിലൂടെ അത്‌ കൈ വശപ്പെടുത്താൻ ശ്രമിച്ചു.... അയാൾ ആർക്കാണോ അത്‌ വിൽക്കാൻ തീരുമാനിച്ചത് ആയാളും അവിടെ വന്നു... അത്‌ ആരാ... ""? കുഞ്ഞൻ സംശയത്തോടെ നോക്കി...

മംഗലത്തെ സുമംഗല അമ്മൂമ്മയുടെ ഭർത്താവ് രാഘവേന്ദ്രൻ.. കൊച്ചച്ചന്റെ പ്രൊഫസർ അയാളെ നേരത്തെ ഞാനും ചന്തുവും സ്കെച്ച് ചെയ്തിരുന്നു.. അറയിലെ സംഘർഷത്തിൽ അയാളുടെ കൈ കൊണ്ട് ചിറ്റപ്പൻ കൊല്ലപ്പെട്ടു.. പക്ഷെ അയാളുടെ അക്രമണത്തിൽ എന്റെ ഉണ്ണിയുടെ നട്ടെല്ല് കിഴിഞ്ഞു രണ്ട് വെടിയുണ്ട തുളച്ചു കയറി കഴിഞ്ഞിരുന്നു....... അച്ഛാ... "" മ്മ്മ് അതേ... "" അത്‌ ഒരു നിമിത്തം ആയിരുന്നു ഉണ്ണികൃഷ്ണന്റെ പുതിയ ജീവിതത്തിലേക്കുള്ള ചുവട് വയ്പ്പ്... നിയോഗം പോലെ ഞങ്ങൾ ഇരികത്തൂർ എത്തി ചേർന്നു...... പിന്നീട് സഞ്ചയൻ ഏറ്റെടുത്തു അവനെ...... മിടുക്കനായി തിരികെ തന്നു..... അന്ന് ആ സംഭവത്തിനു ശേഷം അച്ഛൻ വാവേ എനിക്ക് തന്നു രുക്കുനെ കണ്ണന് കൊടുത്തു... പിന്നെ അല്പം ദിവസം എങ്കിലും ഈ പീഠത്തിൽ ഇരുന്നത് അല്ലേ ആ വാളും ചിലമ്പും അത്‌ കൊണ്ട് പുതുമന അച്ഛന്റെ തീരുമാനം ആണ്‌ ഇനി വരുന്ന വർഷങ്ങളിൽ കന്യക ഈ പീഠത്തിൽ തെളിയിച്ച ഭദ്രദീപവുമായി കാവിലേക് പോകണം എന്ന്..... പോകും വഴി ഈ ഭദ്രദീപം അണയാൻ പാടില്ല താഴെ വീഴാൻ പാടില്ല അങ്ങനെ വന്നാൽ വലിയൊരു ദുരന്തം നമ്മൾ നേരിടേണ്ടി വരും എന്ന് കാവിലമ്മയുടെ മുൻപിൽ പ്രശ്നം നിരത്തി അദ്ദേഹം പറഞ്ഞിരുന്നു...... ആഹ്ഹ്ഹ്ഹ്ഹ്...

"" പുറത്ത് കൊട്ടും മേളവും കേട്ടതും രുദ്രൻ എഴുനേറ്റു...... കുഞ്ഞാ ഭദ്രദീപം തെളിയിച്ചോ.. "" മാളു വരുന്നുണ്ട് ... രുദ്രൻ പറഞ്ഞു തീരും മുൻപേ വീണയുടെ കൂടെ പടികൾ കയറി മുകളിലേക്കു വന്നു മാളു.... കൂടെ പുതുമനയും... വീണ സമ്മാനിച്ച പച്ചക്കരയിൽ കസവു ചേർന്നു മുണ്ടും നേര്യതും... വാൽക്കണ്ണാടി ഇരു വശങ്ങളിൽ പതിപ്പിച്ച പച്ചനിറത്തിലെ ബ്ലൗസും നന്നായി കെട്ടി ഒതുക്കി താഴെ വരെ മെടഞ്ഞു കിടക്കുന്ന മുടിയിൽ മുല്ലപ്പൂവ്..... വിടർന്ന കണ്ണുകളിൽ നിറയെ കരി എഴുതി... നെറ്റിയിൽ കുഞ്ഞ് വട്ടപ്പൊട്ട്.... സാക്ഷാൽ ക്ഷമയുടെ പര്യായം ആയ ഭൂമി ദേവി അവർക്ക് മുൻപിൽ വിളങ്ങി നിന്നു... """" ദുർഗ്ഗാത്‌ ത്രായതി ഭക്തം യാ സദാ ദുർഗതി നാശിനി ദുർന്ജെജ്ഞയാ സർവ്വ ദേവാനാം താം ദുർഗം പൂജയാമ്യഹം """""" പന്ത്രണ്ട് പ്രാവശ്യം ദുർഗ സ്തുതി ചൊല്ലി പുതുമന.... "" വീണ കുഞ്ഞേ ഭദ്രദീപം മാളൂട്ടിക് പകർന്നു നൽകു.... പുതുമന പറഞ്ഞതും ആ പീഠത്തെ തൊട്ടു വണങ്ങി ഭദ്രദീപം വീണ മാളുവിന്റെ കയ്യിലേക് കൊടുത്തു... മാളൂട്ടി കാവിലമ്മയെ ധ്യാനിച്ച് കൈയിൽ നിന്നും താഴെ പോകാതെ ചെറു കാറ്റിനാൽ പോലും ആ പ്രകാശം അണയാൻ ഇടവരുത്തരുതേ എന്ന് കാവിലമ്മയെ മനമുരുകി വിളിച്ചു കൊണ്ട് പടി ഇറങ്ങിക്കോളൂ....... ""

പുതുമന ഇരുകൈകളും നെഞ്ചിലേക് ചേർത്തു... അമ്മേ നാരായണ... ദേവി നാരായണ...... "" മനസ്സാൽ ചൊല്ലി അവൾ മേളത്തിന് അകമ്പടിയോടെ നടക്കുമ്പോൾ മുന്പിൽ താലപ്പൊലി ഏന്തിയിരുന്നു ബാക്കി പെൺകുട്ടികളും സ്ത്രീകളും.... അനുസരണ ഇല്ലാതെ മിഴികൾ മാളുവിലെക് പോയതും ഒരു നിമിഷം കണ്ണുകൾ ഭദ്രദീപം കയ്യിലേന്തിയവളിൽ മാത്രം തങ്ങി നിന്നു......അറിയാതെ തന്നെ താൻ അവളിലേക് അടുക്കുമ്പോൾ ആ മേളത്തിന് ഒപ്പം ആരവിന്റെ ഹൃദയതാളവും ഉയർന്നു പൊങ്ങി ...... കഴിയുന്നില്ല പെണ്ണേ മറക്കാൻ.. "" നീ കൂടെ വേണം എന്ന് ഹൃദയം മന്ത്രിക്കുന്നു..... കണ്ണൊന്നു അടച്ചതും ഒഴുകി ഇറങ്ങിയ മിഴിനീർ ആരും കാണാതെ തുടച്ചവൻ ...... 💠💠💠💠💠 മ്മ്... എന്തെ..... """മേളം മുറുകുമ്പോൾ തന്നിലേക്കു മാത്രം പതിഞ്ഞു വരുന്ന മിഴികളെ കുറുമ്പൊടെ നോക്കി അല്ലി... മ്മ്ഹ്ഹ്... "" വലത്തേ കൈ നെഞ്ചോട് ചേർത്തു ചുമൽ കൂച്ചി ചതുർമുഖൻ.... കണ്ണുകളിലെ നിറഞ്ഞ സ്വാത്വിക ഭാവത്തിനു കൂട്ടായി വരുന്ന പ്രണയം ആ രാത്രിയിൽ അവളിലേക് കോരി ചോരിയുമ്പോൾ നാണം കൊണ്ട് മുഖം താഴ്ത്തി പെണ്ണ്...... 💠💠💠💠 ആദ്യം അല്ലേ കാവിലെ പൂജ കാണുന്നത്.... ""

കിച്ചുവിന്റെ സ്വരം കാതിൽ കേട്ടതും ഞെട്ടി തിരിഞ്ഞ പെണ്ണ് ചുറ്റും എല്ലാവരെയും നോക്കി......അവളുടെ തട്ടത്തിലെ കുഞ്ഞ് വിളക്കിൽ അല്പം എണ്ണ പകർന്നവൻ..... ഇതിൽ തെളിഞ്ഞു നിൽക്കുന്ന അഗ്നി അത്‌ ഈ നെഞ്ചോട് ചേർത്തോളൂട്ടോ... "" കുറുമ്പൊടെ ഓടാൻ ഒരുങ്ങിയവന്റെ കൈയിൽ ലെച്ചു പിടിത്തം ഇട്ടു.... കുഞ്ഞേട്ടാ """ എന്റെയും ഭദ്രയുടെയും വിളക്കിലും എണ്ണ കുറവാ എന്തെ ഒഴിക്കുന്നില്ലേ..... "" പോടീ അവിടുന്നു.... "" പിന്നെ എന്റെ കൊച്ചിന് വലിയ എക്സ്പീരിയൻസ് ഒന്നും ഇല്ല രാത്രി വേരിൽ തട്ടി വീഴാതെ നോക്കിക്കോണേ..... കിച്ചു കണ്ണ് അടച്ചതും അച്ചുവിന്റെ കണ്ണുകൾ നാണം കൊണ്ട് പൂത്തുലഞ്ഞു ... അയ്യടാ... ""അത്ര ദെണ്ണം ആണെങ്കിൽ കിച്ചേട്ടൻ അവളെ എടുത്ത് തലയിൽ വച്ചോണ്ട് പൊയ്ക്കോ... "" ഭദ്ര കൂർപ്പിച്ചു നോക്കിയതും ഓടി കഴിഞ്ഞിരുന്നു കിച്ചു ...... 💠💠💠💠💠 ഒരുവശത് നിന്നും സച്ചുവും ആകാശും ചിന്നുവിനെയും സിദ്ധിയെയും നോക്കി കണ്ണുകൾ കഥ പറയുമ്പോൾ കുറുമ്പൻ നാലുപേരെയും മാറി മാറി നോക്കി........

പിന്നെ കണ്ണുകൾ ഭദ്രയിലേക്കും ലെച്ചുവിലേക്കും പോയി..... പാവങ്ങൾ വല്യേട്ടനും കൊച്ചേട്ടനും വ്രതം ആയി പോയി.... ഉടുത്തിരുന്ന മുണ്ടിൽ മുറുകെ പിടിച്ചു ശ്രീകുട്ടിയെ നോക്കി... താലത്തിലെ തെറ്റി പൂവിലെ തേൻ നുകര്ന്നു പെണ്ണ്... ഇവൾ ഇതും വെറുതെ വിടില്ലേ.... താടിയിൽ ഒന്ന് ഉഴിഞ്ഞു അവൾക്കു നേരെ ചാടി വീണു കുറുമ്പൻ... എടി ഗുണ്ട് മുളകെ.. ""വിശക്കുമ്പോൾ ആ പാത്രത്തിലെ പൂവ് എടുത്ത് കഴിക്കരുത്... "" പാട്ടുപാവാട ഉടുത്തു സുന്ദരി ആയവളുടെ പുറകെ കൂടിയിരുന്നു കുറുമ്പൻ... പോടാ ഒൻപത്മണി... "" നേരം പാതിരാവ് ആയല്ലൊ പോയി കിടന്നുറങ്ങാല്ലോ ചുണ്ട് കൂർപ്പിച്ചു പെണ്ണ്.... പിന്നെ എനിക്ക് ഉണ്ണിമാ വാങ്ങി തന്ന പുതിയ മുണ്ടാ..."" കൊള്ളാവോടി ഞാൻ മുണ്ട് ഉടുത്തിട്ട്.... കുഞ്ഞു മീശയിൽ ഒന്ന് തഴുകി അവൻ.... ഇവിടെ കിടന്നു അധികം കറങ്ങാതെ.. "" മുണ്ട് ഉരിഞ്ഞ് താഴെ പോകും.. കിച്ചു ചെവിയിൽ പറഞ്ഞതും ഷർട്ട് പൊക്കി കാണിച്ചു കുറുമ്പൻ... ഇതെന്താടാ... ബെൽറ്റോ... കണ്ണ് തള്ളി കിച്ചു... കുറച്ച് നേരം നോക്കിയിട്ടും ശരി ആയില്ല.. പിന്നെ അച്ഛൻ പറഞ്ഞു തന്നത് ബെൽറ്റ്‌ ഇട്ടു മുറുക്കാൻ.... കുറുമ്പന്റെ കണ്ണുകൾ വീൽച്ചെയറിൽ ഇരിക്കുന്ന ചന്തുവിലേക് പോയി.... മീനു അവനെ ഉന്തി കൊണ്ട് വരുന്നുണ്ട്... മീനു.. ""

നീ തങ്കു അപ്പച്ചിയുടെ കയ്യിൽ നിന്നും ആ താലം വാങ്ങിക്കോ ഞാൻ കൊണ്ട് വന്നോളാം ഇവനെ... രുദ്രൻ മീനുവിനെ പിടിച്ചു മാറ്റി ആ വീല്ചെയറിന്റെ പിടിയിൽ പിടിത്തം ഇട്ടു... രുദ്രേട്ട.. "" മീനു സംശയത്തോടെ നോക്കി.. ചെല്ല് പെണ്ണേ.. "" ഞാൻ ഇവനെ കൊണ്ട് പുറകെ വന്നോളാം.... രുദ്രൻ ചിരിയോടെ അവൾക്കു നിർദേശം നൽകി ചന്തുവിന്റെ മുഖത്തേക് നോക്കി.. ഞാൻ എടുത്തോണ്ട് പോണോടാ... "" മ്മ്ഹ.. " വേണ്ടടാ.. "" നീ ഇങ്ങനെ കൂടെ നടന്നാൽ മതി...ഇടം കൈ പുറകോട്ടു എത്തി പിടിച്ചു രുദ്രന്റെ കൈയിൽ മുറുക്കി ചന്തു... എന്താടാ.. "" സംശയത്തോടെ നോക്കി രുദ്രൻ... രുദ്ര അടുത്ത വർഷത്തെ പൂജയ്ക്ക് എങ്കിലും എന്റെ കാലുകൾക്ക് പഴയ പോലെ ചലനം തിരിച്ചു കിട്ടുമായിരിക്കും അല്ലേഡാ...... "" എനിക്കും... എനിക്കും നിന്റ ഒപ്പം അറയിൽ ഇറങ്ങാൻ കഴിയുമായിരിക്കും അല്ലേ.... ചന്തുവിന്റെ വാക്കുകൾ ഇടറി... കഴിയും.. "" ഈ രുദ്രൻ നിനക്ക് തരുന്ന വാക്ക് ആണത്... "" അവന്റെ മുടിയിൽ മെല്ലെ തഴുകി രുദ്രൻ..... ചന്തു പഴയ കഥകൾ പലതും ഞാൻ കുട്ടികളോട് പറഞ്ഞു.... "" ഇനി മണിവർണ്ണയുടെ ഗ്രന്ധങ്ങൾ കൂടി അവർക്ക് കൈമാറണം..... രുദ്രൻ പറയുമ്പോൾ ചന്തു അവന്റ മുഖത്തേക്ക് ഉറ്റു നോക്കി... രുദ്ര.. ""

അതാണോ അവൻ നടുമാറിയിൽ മുഖം പൊത്തി ഇരുന്നത് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല... "" ആര് ഉണ്ണിയോ..? രുദ്രൻ ഒരു വേരിൽകൂടി പോയപ്പോൾ വീൽ ചെയർ അല്പം ഉയർത്തി അതിനെ മറികടന്നു... മ്മ്.. "" അതേ... ചന്തു തലയാട്ടി... കുട്ടികൾക്കു അവനോട് ദേഷ്യം കാണുമോ എന്നുള്ള ഭയം ആണ്‌ ആ പാവത്തിന്.... "അവന്റെ പിള്ളേർ അല്ലേടാ അവനെ വെറുക്കാൻ അവന്മാർക് കഴിയുമോ.... രുദ്രൻ ചിരിച്ചു.... 💠💠💠💠 ഉണ്ണിമാ... "" നടവഴിയിൽ പിള്ളേർക്ക് മുഖം കൊടുക്കാതെ പോകുന്നവന്റ ഇരു തോളിലും കൂടി കൈ ഇട്ടു കുഞ്ഞനും കുഞ്ഞാപ്പുവും...... വെറുപ്പായോ ഈ ... ഈ ഉണ്ണിമയോട്..... കണ്ണ് നിറഞ്ഞു താഴേക്കു പതിച്ചു ..... നിറഞ്ഞു വരുന്ന കണ്ണ്നീർ രണ്ട് വശത് നിന്നും തുടച്ചു ഇരുവരും ..... ഉണ്ണിമായേ വെറുക്കാൻ ഞങ്ങള്ക്ക് കഴിയുമോ... "" ദാ ഈ നെഞ്ചിലെ ചൂട് പറ്റി അല്ലേ ഞാനും ഇവനും ബാക്കി കുട്ടിച്ചാത്തനമാർ എല്ലാവരും വളർന്നത് .... കുഞ്ഞൻ ഉണ്ണിയെ നെഞ്ചോട് ചേർത്തു .....

ട്രാൻസ്ഫർ കിട്ടി അച്ഛനും ചന്തുമായും പോകുമ്പോൾ കൂടെ വിളിക്കുമോ എന്നുള്ള ഭയം ആയിരുന്നു ഞങ്ങൾക്ക് ... കാരണം... കാരണം ഉണ്ണിമാ ഇല്ലാത്ത ലോകം അത്‌ ഞങ്ങള്ക്ക് സങ്കല്പിക്കാൻ പോലും കഴിയില്ല ... ""അല്ലേടാ കേശു ... കുഞ്ഞന്റെ കണ്ണുനിറയുന്നതിനു ഒപ്പം കുഞ്ഞാപ്പുവിന്റെ കണ്ണും നിറഞ്ഞു ....... മ്മ്മ്.... "" ഉണ്ണിമാ അല്ലേ ഞങ്ങൾക് എല്ലാം.... ""കൂട്ടുകാരനയല്ലേ കൂടെ നില്കുന്നെ .... "" കുഞ്ഞാപ്പുവും കുഞ്ഞനും ഇരുവശത്തൂടെ അവനെ മുറുകെ പിടിച്ചു...... കാവിലമ്മേ......... """""""""""""""""""""""""'ആവണിയുടെ നിലവിളി ഉയർന്നതും മൂവരും ഞെട്ടി തരിച്ചു നിന്നു.......... മാളൂട്ടി ....... """ ഉറക്കെ വിളിച്ചു കുഞ്ഞനും കുഞ്ഞാപ്പുവും ഓടുമ്പോൾ ഉണ്ണി നെഞ്ചിൽ കൈ വച്ചു .......... കണ്ണുകൾ ഭയത്തോടെ പുറത്തേക്കു തള്ളി.... ആ നിമിഷം രുദ്രന്റെ കൈയിൽ നിന്നും ചന്തുവിന്റെ വീൽച്ചെയറിലെ പിടി വിട്ടു..... ഹൃദയം നിലച്ചു പോകുംപോലെ നിന്നവൻ..... (തുടരും )

NB ::: രുദ്രവീണയിലെ കുറച്ചു ഭാഗം ഓടിച്ചു പറഞ്ഞിട്ടുണ്ട്.... കുട്ടികൾ അത്‌ അറിയുന്നത് skip ചെയ്തു പോകാൻ തോന്നിയില്ല അങ്ങനെ വന്നാൽ കഥയ്ക്ക് പൂർണ്ണത വരില്ല എന്ന് തോന്നി.... ആർകെങ്കിലും ബോർ ആയെങ്കിൽ ക്ഷമിക്കുക എന്റെ മനസിന്റെ തൃപ്തി ആണ്‌ അന്നേരം നോക്കിയത്....... എന്താണ് മാളുവിന്‌ സംഭവിച്ചത് എന്ന് അറിയാൻ കാത്തിരിക്കുക...... 🥰

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story