ആദിശങ്കരൻ: ഭാഗം 76

adhishankaran

എഴുത്തുകാരി: മിഴിമോഹന

കാവിലമ്മേ......... """""""""""""""""""""""""'ആവണിയുടെ നിലവിളി ഉയർന്നതും മൂവരും ഞെട്ടി തരിച്ചു നിന്നു.......... മാളൂട്ടി ....... """ ഉറക്കെ വിളിച്ചു കുഞ്ഞനും കുഞ്ഞാപ്പുവും ഓടുമ്പോൾ ഉണ്ണി നെഞ്ചിൽ കൈ വച്ചു .......... കണ്ണുകൾ ഭയത്തോടെ പുറത്തേക്കു തള്ളി.... ആ നിമിഷം രുദ്രന്റെ കൈയിൽ നിന്നും ചന്തുവിന്റെ വീൽച്ചെയറിലെ പിടി വിട്ടു..... ഹൃദയം നിലച്ചു പോകുംപോലെ നിന്നവൻ..... ആൾക്കൂട്ടത്തിനു ഇടയിലൂടെ പുറകിൽ കൂടി കയറിയ ഒരുവൻ വശത്തു നിന്ന ആവണിയെ തട്ടി മാറ്റി മാളുവിനെ ഇടത്തെ തോളിലേക് വലം കൈയാൽ ആഞ്ഞു പ്രഹരിച്ചതും കൈയിലെ ഭദ്രദീപവുമായി മുന്പോട്ട് ആഞ്ഞവൾ...... കൈയിൽ നിന്നും താഴേക്കു പതിക്കാൻ ഒരുങ്ങുന്ന ഭദ്രദീപം........ """""" മാളൂ........."" വലത് വശത്തു നിന്നും മുന്പോട്ട് ആഞ്ഞവൻ """ ഭൂമിദേവിയുടെ പാതി"""

ഇടുപ്പിലൂടെ ചേർത്ത് അവളെ നെഞ്ചോട് ചേർക്കുന്ന നിമിഷം.... അവളുടെ രക്തം അഗ്നിദേവൻ ഇടത് വശത്തു കൂടി ആ ഭദ്രദീപത്തെ പൊതിഞ്ഞു... "" അവന്റ കൈകൾ ഇരുപത്തിനാലു തിരികൾ ഇഴചേർത്തു കത്തി നിൽക്കുന്ന അഗ്‌നിയിൽ മുറുകെ പിടിക്കുമ്പോൾ നിവർന്നു നിന്ന ആവണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... ഈ ചെറു നിമിഷങ്ങളെ സാക്ഷി നിർത്തി ഭൂമി ചെറുതായൊന്നു ആടി ഉലഞ്ഞു നേരെ നിന്നു.............. അയ്യോ ഇതെന്താ ഭൂമി കുലുക്കമോ... "" കൂടി നിന്നിരുന്ന ഏതോ ഒരു കാരണവരുടെ ശബ്ദം അതോടൊപ്പം ഉയര്ന്നു പൊങ്ങിയതും ആളുകൾ നാലുവശത്തേക് ഓടികഴിഞ്ഞിരുന്നു .... രുദ്രൻ പൊടുന്നനെ ചന്തുവിന്റെ വീൽച്ചെയറിൽ മുറുകെ പിടിച്ചു അപ്പോഴും ഞെട്ടലോടെ കണ്ണുകൾ മാളുവിലും അവളെ താങ്ങി നിൽക്കുന്ന ആരവിലേക്കും..... അഗ്നിയെ താങ്ങി നിൽക്കുന്ന കിച്ചുവിലേക്കും പോയി അത്‌ ഞെട്ടലോടെ വീണയിൽ ചെന്നു പതിച്ചു... ........ ""

""അയി ഗിരി നന്ദിനി, നന്ദിത മേദിനി, വിശ്വവ വിനോദിനി, നന്ദിനുതേ !!!! ഗിരി വര വിന്ധ്യ ശിരോധിനി വാസിനി വിഷ്ണു വിലാസിനി ജിഷ്ണുനുതേ !!..... ഉയർന്നു പൊങ്ങുന്ന സ്തുതിയിൽ മാളുവിന്റെ ഇടത്തെ തോളിനേ പ്രഹരിച്ചവന്റെ വലത്തെ കൈ അവളുടെ കൈകളിൽ ഇരുന്നു ഞെരുങ്ങുന്നു........ ""അയി ഗിരി നന്ദിനി, നന്ദിത മേദിനി, വിശ്വവ വിനോദിനി, നന്ദിനുതേ !!!! ഗിരി വര വിന്ധ്യ ശിരോധിനി വാസിനി വിഷ്ണു വിലാസിനി ജിഷ്ണുനുതേ !! വീണ്ടും വീണ്ടും സ്തുതി ഉയരുമ്പോൾ മഹിഷാസുരമർദ്ധിനി ആയി മാറുന്നവളെ ഒരു ഞെട്ടലോടെ തിരിച്ചു അറിഞ്ഞു രുദ്രൻ .... അവളുടെ കണ്ണുകൾ കോമരം തുള്ളി നിന്നിരുന്ന വെളിച്ചപ്പാടിന്റെ വാൾമുനയിലേക് നീണ്ടതും മുന്പോട്ട് ആഞ്ഞ രുദ്രൻ ഒരു നിമിഷം ചിരിയോടെ നിന്നു.... അമ്മാ................. """""""""""""കുഞ്ഞന്റെ കൈകൾ അവളെ പിടി മുറുക്കിയതും ഒരു പിടച്ചിലോടെ അയാളുടെ കൈ വിട്ടവൾ..... ആഹ്ഹ്.. "" കുഞ്ഞാ... അ....അ.... അയാൾ മാളുട്ടിയെ.......... കണ്ണുകൾ പിടപ്പോടെ ചുറ്റും പാഞ്ഞു......

അവൾക് ഒന്നും ഇല്ല അമ്മ അവളെ...അവളെ സംരക്ഷിക്കാൻ സാക്ഷാൽ വരാഹ മൂർത്തി കൂടെ ഉണ്ട് പിന്നെ എന്തിനാ നമ്മൾ ഭയക്കുന്നത് ....... കുഞ്ഞൻ അത്‌ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... നിറ കണ്ണുകളോടെ വീണയിലെ അമ്മ ആരവിനെ തൊഴുമ്പോൾ മാളുവിനെ നെഞ്ചോട് ചേർത്തു പിടിച്ച കൈകൾ അപ്പോഴും മുറുകി ഇരുന്നു........... ആാാ സമയം വീണയിൽ നിന്നും പിടി വിട്ടവൻ ഞെരിഞ്ഞമർന്ന വലത്തെ കൈയിലേക് നോക്കി പത്തിക് മുകളിൽ വച്ചു ഒടിഞ്ഞു തൂങ്ങി താഴേക്കു കിടക്കുന്നു........ "" മ്മ്മ്ഹ്ഹ... "" ആളറിയാതെ വന്നു പെട്ടത് സാക്ഷാൽ പരാശക്തിയുടെ മുൻപിൽ ആയി പോയി അല്ലേ..... "" അയാളുടെ തൊണ്ടക്കുഴിയിലേക്ക് കുഞ്ഞന്റെ കൈകൾ അമർന്നു........ കുഞ്ഞാപ്പു അയാളുടെ ഇടത്തെ കൈയും പിടിച്ചു തിരിച്ചു.........ആളുകൾക്കു ഇടയിൽ കൂടി അപ്പുറം കൊണ്ട് പോയി.... ഹ്ഹ്ഹ്... "" മാളുവിന്റെ കണ്ണുകൾ ആരവിന്റെതുമായി ഉടക്കി... """ അവളുടെ കണ്ണുകളിൽ നിറഞ്ഞ ഭയത്തിൽ അവൾ കണ്ടു അവന്റ രൂപത്തെ..........

മഹാവിഷ്ണുവിൽ നിന്നും വ്യതിചലിച്ചു വരാഹ രൂപം പ്രാപിക്കുന്നവൻ..... ഒരിക്കൽ ഹിരണ്യാക്ഷനിൽ നിന്നും സ്വന്തം തേറ്റയിൽ തന്നെ ഉയർത്തി കൊണ്ട് വന്നവൻ വീണ്ടും അവന്റെ കൈകളിൽ താങ്ങി നിർത്തിയിരിക്കുന്നു........... """""""""""( ആ കഥ പറഞ്ഞു തരാം പുറകേ ) മാളു... "" അവളിലേക് കൈകൾ മുറുകുമ്പോൾ തന്നിൽ ചേർന്നു നില്കുന്നത് അല്പം നിമിഷം മുൻപ് സർവവവും തകർക്കാൻ ആടി ഉലഞ്ഞവൾ """ സാക്ഷാൽ ഭൂമി ദേവി ആണെന്ന് തിരിച്ചറിഞ്ഞു ആരവ്... """"""" ആ റിക്ടർ സ്കെയിൽ ഒന്ന് എടുത്തേ.. "" അളവ് രേഖപ്പെടുത്തണം നാളെ പത്രത്തിൽ വലിയ വാർത്ത ഇടേണ്ടതാ... "" കുറുമ്പൻ ആടി ഉലഞ്ഞു തല ചുറ്റി ആരെയോ പിടി മുറുക്കി...... "" കണ്ണൊന്നു വെട്ടിച്ചു നോക്കിയതും തന്റെ നെഞ്ചിൽ മുറുകെ പിടിച്ചു നിൽക്കുന്ന ശ്രീക്കുട്ടി... "" ചെറുതായി വിറയ്ക്കുന്ന പെണ്ണിലെ ചുടു നിശ്വാസം അവന്റെ നെഞ്ചിലേക് ആഴ്ന്നിറങ്ങി............

ചുറ്റും നിശബ്ധത വീണ്ടും പടർന്നപ്പോൾ അവനിൽ നിന്നും തല ഉയർത്താൻ ഒരുങ്ങിയ പെണ്ണിനെ വീണ്ടും വലിച്ചു നെഞ്ചിലേക് ചേർത്തു...... "" ദേ പിന്നേം ഭൂമി കുലുക്കം...... പറഞ്ഞു തീരും മുൻപേ കണ്ണുകൾ പൊത്തി പെണ്ണ്.... പേടിക്കണ്ട... " പേടിക്കണ്ട ഞാൻ ഇല്ലേ... "" അവളുടെ തോളിൽ തട്ടിയതും സച്ചു ഇടയിൽ കൂടി വന്നു..... കിട്ടിയ ഗ്യാപ് മുതൽ ആക്കുന്നോടാ തെണ്ടി.. "" പതുക്കെ പല്ല് കടിച്ചു... താൻ പോയെ "" പോയി ചിന്നുന്റെ കാര്യം നോക്ക്.. ""ഇവൾക് പേടിയായിട്ടല്ലേ..... പോടാ ഒൻപത് മണി... "" എനിക്ക് പേടി ഒന്നും ഇല്ല ദേവേട്ടൻ കറങ്ങി വീഴാതെ ഇരിക്കാൻ സപ്പോർട്ട് ചെയ്തത് അല്ലേ ഞാൻ..... അവനെ ഒന്ന് തള്ളി നെഞ്ചിൽ നിന്നും പെണ്ണ് ഉയർന്നതും കണ്ണ് തള്ളി കുറുമ്പൻ..... സച്ചു വായ പൊത്തി ചിരി അടക്കി... ആരു.. "" എന്താ ഇത് എല്ലാവരും ശ്രദ്ധിക്കുന്നു... "" അജിത് അവന്റെ വലത്തെ തോളിൽ പിടിക്കുമ്പോൾ അച്ഛന്റെ കണ്ണുകളിലെ ഭയം ആരവ് ആ നിമിഷം ചിരിയോടെ ആണ്‌ നേരിട്ടത്... "" തന്റെ പാതി അവൾ എന്ന തിരിച്ചറിവ് വന്നവൻ പതിയെ തന്റെ കൈകളിൽ നിന്നും മാളുവിനെ സ്വന്തന്ത്ര ആക്കുമ്പോൾ ചുണ്ടിൽ പ്രണയം ചലിച്ച നേർത്ത പുഞ്ചിരി അവൾക്കായി സമ്മാനിച്ചു...... രുദ്രൻ സാർ ... ""

ഓടി വന്ന രുദ്രനെ കണ്ടതും അജിത്തിന്റെ നാവിലെ വെള്ളം വറ്റി.... ഇതിനുള്ള മറുപടി ഞാൻ ഇപ്പോൾ തരുന്നില്ല.. " അറയിൽ ഇറങ്ങി പൂജ കഴിയട്ടെ.. "" തിരികെ വരുമ്പോൾ നിന്നെ എനിക്കൊന്നു കാണണം.... രുദ്രൻ കപട ദേഷ്യം മുഖത്ത് വരുത്തുമ്പോഴും ആരവിൽ ആത്‌മവിശ്വാസം നിറയുന്നത് അവൻ കണ്ടു.... പറയെടാ.... "" ആരാ നിന്നെ ഇവിടെക് പറഞ്ഞു വിട്ടത്........ "" കുഞ്ഞന്റെ മുഷ്ടി അവന്റെ മൂക്കിൻ പാലം ഇടിച്ചു തകർക്കുമ്പോൾ വായിൽ നിന്നും ഒഴുകി വരുന്ന രക്തം അയാളുടെ ഷർട്ടിലൂടെ താഴേക്കു ഒഴുകി...... അ....അത്‌.... അറിയില്ല.... "" എനിക്ക് അറിയില്ല.... ഞാൻ... ഞാൻ ""എന്നെ ഒന്നും ഒന്നും ചെയ്യരുത്..... കുഞ്ഞന്റെ മുൻപിൽ കൈകൾ കൂപ്പുന്നവന്റെ കോളറിൽ നിന്നും കൈ എടുത്തവൻ............ നീ എവിടുന്നാ വരുന്നത്.... ""നീ എന്തിന് ഇവിടെ വന്നത്.... "" ? ചിത്രന്റെ ചോദ്യം പൂർത്തി ആക്കും മുന്പെ കണ്ണുകൾ അടഞ്ഞു ബോധം പോയവൻ താഴെക് വീണു................. ഇവന്റ് അടവ് ആയിരിക്കും ..... "" ഇവനെ ആ തെണ്ടി ജലന്ധരൻ ആയിരിക്കും പറഞ്ഞു വിട്ടത്....

""" അയാളുടെ ഷർട്ടിന്റെ കോളറിലേക്ക് കിച്ചു പിടിച്ചതും കുഞ്ഞാപ്പു തടഞ്ഞു.... അല്ലഡാ ... "" അയാൾക് ശരിക്കും ബോധം പോയത് ആണ്‌... "" അതോടപ്പം അയാളുടെ കൈയിലെ പൾസ് നോക്കി കുഞ്ഞാപ്പു..... കുഞ്ഞാ .... "" രുദ്രനും സഞ്ചയനും ഉണ്ണിയും കണ്ണനും അവിടേക്കു വന്നു...... ഇത് ഏതോ സാധു ആണെന്നു തോന്നുന്നു ചേട്ടച്ഛ ... "" നന്ദേട്ടനെ പോലെ ഇയാളും അവന്റെ വലയിൽ വീണത് ആയിരിക്കും... "" ചിത്രൻ പറഞ്ഞതും പിള്ളേരും ശരി വച്ചു.. ""കിച്ചു നിങ്ങൾ ഇയാളെ നോക്കിക്കോണം.... കാവിലെ പൂജ കഴിഞ്ഞു സംസാരിക്കാം... "" ഇവൻ ആരെന്നും ഇവന്റെ ഉദ്ദേശ്യം എന്തെന്നും പിന്നെ അറിയാം ഇപ്പോൾ സമയം ഇല്ല..... രുദ്രൻ കിച്ചുവിന് നിർദേശം നൽകി.... രുദ്രച്ഛ.... "" തല്ലി കൊല്ലട്ടെ..... ""കൈയിൽ ഇരുമ്പ് വടിയുമായി എവിടെ നിന്നോ ചാടി വീണു കുറുമ്പൻ പുറകെ സച്ചുവും ആകാശും..... "" രുദ്രനും ഉണ്ണിയും ആ വടിയിലേക് നോക്കി കണ്ണ് തള്ളി... "" അത്‌.. " മുറ്റത്ത് പന്തലിടാൻ വന്നവരുടെ കയ്യിലേ കമ്പി പാരായ... ""

അമ്മച്ചി പോയെങ്കിലും എന്തെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി ഞാനും ആകാശേട്ടനും അവിടെ മാറ്റി വച്ചതാ.... "" എന്റെ പൊന്ന് മോനെ അറയിലെ പൂജ കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും ഈ കിടക്കുന്നവനെ തല്ലി കൊല്ലല്ല്... "" അവനെ ആവശ്യം ഉള്ളതാ... "" രുദ്രന്റെ വാക്ക് കേട്ടതും പാരാ മണ്ണിൽ കുത്തി നിന്നു... മ്മച്ചും...""" ഇല്ല.. ഇവൻ ഉണർന്നു മൊട കണിച്ചാൽ ഇതിനു ഒരെണ്ണം കൊടുത്തു ബോധം കെടുത്തിക്കോട്ടെ.... "" പുരികം തുള്ളിച്ചു കുറുമ്പൻ.... എന്റെ പൊന്ന് മോനെ നീ ഒന്നും ചെയ്യണ്ട... "" കിച്ചു ഈ ചെകുത്താനെ നോക്കിക്കോണേ.. " ശ്രീക്കുട്ടിയേ കൂടി പിടിച്ചു ഇവിടെ നിർത് അങ്ങനെ എങ്കിലും മര്യാദയ്ക്ക് ഇരിക്കട്ടെ.... കുഞ്ഞൻ പറഞ്ഞതും അബദ്ധം പറ്റിയ പോലെ രുദ്രനെ നോക്കി....... രുദ്രന്റ മുഖത്ത് കള്ള ചിരി തെളിഞ്ഞു വന്നു..... ഞാൻ ഒന്നും ചെയ്യുന്നില്ല ഇവിടെ ഇരുന്നോളാം... "" വാ കുഞ്ഞേട്ടാ നമുക്ക് കാവൽ ഇരിക്കാം സച്ചുവിനെയും കിച്ചുവിനെയും ആകാശിനെയും കൂടെ പിടിച്ചു ഇരുത്തി കുറുമ്പൻ........ "" ഇനി ധൈര്യം ആയി നിങ്ങൾ അറയിലെ പൂജ നടത്തിക്കോ... "" മണ്ണിൽ കുത്തിയ കമ്പി പരയിൽ മുഖം ചേർത്തതും കുഞ്ഞാപ്പു അതെടുത്തു ദൂരെക് എറിഞ്ഞു.... ചിത്തു

"....ഇവൻമാരെ നോക്കിക്കോണേ.. ""വിവരവും ബോധവും ഇല്ലത്തവന്മാരാ.... ഉണ്ണി അത്‌ പറയുമ്പോൾ ചെകുത്താന്മാർ ചുണ്ട് കൂർപ്പിച്ചു... 💠💠💠💠 മുണ്ടിനു മുകളിൽ മറ്റൊരു നേര്യത് ചുറ്റി നാഗ പൂജയ്ക്കു മുൻപിൽ നിന്നു രുദ്രനും ഉണ്ണിയും കുഞ്ഞനും കുഞ്ഞാപ്പുവും ...... ഒരു തട്ടത്തിൽ സഞ്ചയൻ കൊണ്ട് വന്ന നേര്യത് കട്ടിയിൽ ഇഴ ചേർത്തത് നാലു പേരും നഗ്നമായ നെഞ്ചിൽ കുറുകെ ചാർത്തി.......... അറയിലെ മണിനാഗത്തെ പ്രീതിപെടുത്താൻ ആലിനോട് ചേർന്ന നാഗ ദൈവത്തിനു മഞ്ഞൾ ചാർത്തുമ്പോൾ കുഞ്ഞാപ്പുവിനോട് ചേർന്നു നിൽക്കുന്ന കുഞ്ഞനന്തന്റെ ദേഹം മുഴുവൻ മഞ്ഞ നിറം വ്യാപിക്കുന്നതിന് രുദ്രനും കുഞ്ഞനും കുഞ്ഞാപ്പുവും ഉണ്ണിയും നിറ കണ്ണുകളോടെ നോക്കി.......... മണിനാഗത്തിനു അർപ്പിക്കാൻ ഉള്ള പ്രസാദം പുതുമന രുദ്രന്റെ കൈവശം കൊടുക്കുമ്പോൾ അനന്തനിലെ കരിനീല കണ്ണുകൾ വീണ്ടും തിളങ്ങി........ "" എല്ലാ അനുഗ്രഹങ്ങളും സാക്ഷാൽ നാഗരാജാവ് തന്നു കഴിഞ്ഞിരിക്കുന്നു.... "" അവന്റ കരിനീല കണ്ണുകൾ നമ്മെ അനുഗ്രഹിച്ചു..... രുദ്രൻ ചെറു ചിരിയോടെ അവന്റെ തലയിൽ തലോടുമ്പോൾ മുന്പിലേ പല്ലില്ലാത്ത മോണ കാട്ടി നിഷ്കളങ്കമായി ചിരിച്ചവൻ..... ""

രുദ്ര ഇനി കുട്ടികളെയും കൊണ്ട് അറയിലേക് ഇറങ്ങിക്കോളൂ... ... "" കാവിലമ്മ മാളൂട്ടിയുടെ കൂടെ ഉണ്ട് അല്ലങ്കിൽ ആ നിമിഷം സാക്ഷാൽ... " ആഹ്ഹ്.. "" പുതുമന നെഞ്ചിൽ കൈ വച്ചു വശത്തു മാറി നിൽക്കുന്ന ആരവിലെക് കണ്ണുകൾ പോയി.... "" ഉണ്ണി.. "" മാളൂന്റെ ഭാഗ്യം ആണ്‌ അവൻ... "" പുതുമനയുടെ കണ്ണു നിറഞ്ഞു...... മ്മ്മ്.. " അതേ പുതുമന അച്ഛ... " ഒരുനിമിഷം അവളിൽ നിന്നും ആ ഭദ്രദീപം തെന്നി മാറിയപ്പോൾ തന്നെ ഭൂമി ഒന്ന് ആടി ഉലഞ്ഞു... "" അത്‌ താഴെ വീണിരുന്നങ്കിൽ ഇന്ന് ഈ ലോകം തന്നെ ഒരുപക്ഷേ മണ്ണിനടിയിൽ പൂണ്ടു പോയേനെ.. "" അവൻ കാത്തു... ഒരിക്കൽ അവൻ അവന്റെ തേറ്റ കൊണ്ട് "" ഭൂമി ദേവിയെ സംരക്ഷിച്ചു.... ഇന്ന് അവന്റ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു............ രുദ്രന്റ കണ്ണുകൾ ആരവിലേക്കും അറയിൽ ഇറങ്ങാൻ തയാറായി നില്കുന്ന് മാളുവിലെകും പോയി..... ( വരാഹം എന്നാൽ പന്നി എന്നാണ് അർത്ഥം അതിന്റെ മുന്പിലെ കൊമ്പ് ആണ്‌ തേറ്റ ) സമയം കളയണ്ട ഇറങ്ങിക്കോളൂ... "" ദുർഗ്ഗയുടെ ശബ്ദം കേട്ടതും ചിരിയോടെ തിരിഞ്ഞു നാലുപേരും........

"" താലം കൈയിൽ ഏന്തി ചിരിച്ചു നില്കുന്നവളെ കണ്ണുകൾ കൊണ്ട് ഒന്ന് ഉഴിഞ്ഞു കുഞ്ഞൻ... "" പോയിട്ടു വരാം ബാക്കി പിന്നെ... "" ആരും കാണാതെ അവൾക്കു മാത്രം തെളിയുന്ന രീതിയിൽ ചുണ്ട് ചലിക്കുമ്പോൾ നാണം കൊണ്ട് പൂത്തുലഞ്ഞു പെണ്ണ്... "" മതിയെടാ... """ കുഞ്ഞാപ്പു പുറകിൽ നിന്നും ഒന്ന് തള്ളിയതും നുണക്കുഴി തെളിഞ്ഞു ഇരു കണ്ണും അടച്ചു കാണിച്ചു കുഞ്ഞൻ......... മേളം മുറുകിയതും വെളിച്ചപ്പാട് തുള്ളി ഉറഞ്ഞു പ്രസാദം മാളുവിന്റെ ദേഹത്തേക്ക് വിതറി......... രുദ്രൻ കുംഭവും ഏന്തി മുൻപിലും... " ഉണ്ണി തട്ടത്തിൽ ഏഴ് പൂട്ടുകളുമായി അവന് ഒപ്പവും പിന്നിൽ ഭദ്രദീപവുമായി മാളുവും അവൾക് സംരക്ഷണം പോലെ വീണയും............. സാക്ഷാൽ കാവിലമ്മയും നടന്നു .... അവർക്ക് പുറകെ ഹരിയും ഹരനും... "".... പുറത്തേ മേളം ഉച്ചസ്ഥായിൽ ആകുമ്പോൾ കാവിലമ്മയെ മനസാൽ ധ്യാനിച്ച് ഉണ്ണി ആദ്യത്തെ പൂട്ടെടുത്തു മൂന്ന് വട്ടം കറക്കിയതും വാതിലിനുള്ളിൽ ചെറു ശബ്ദം കേട്ടു.....ആ പൂട്ടു മാറ്റി വച്ചു മറ്റൊരെണ്ണം എടുത്തു വീണ്ടും മൂന്ന് തവണ തിരിച്ചെതും ചെറിയ ശബ്ദം കേട്ടതും അത്‌ തിരികെ തട്ടത്തിൽ വച്ചു അടുത്ത പൂട്ടടുത്തു അത്‌ തന്നെ ആവർത്തിച്ചപ്പോൾ ഹുങ്കാര ശബ്ദത്തോടെ വാതിൽ തുറന്നു............

"" ആ വാതിലിൽ നിന്നും താഴേക്കു ചുറ്റു ഗോവണി തെളിഞ്ഞു വന്നു.......... രുദ്രൻ ആദ്യം ഇറങ്ങി... "" പിന്നാലെ ഉണ്ണിയും... വീണ യും കുഞ്ഞനും കുഞ്ഞാപ്പുവും മാളുവിനെ സംരക്ഷിച്ചു അവർക്ക് ഒപ്പം പടവുകൾ ഇറങ്ങി........ ഭദ്രദീപത്തിലെ വെളിച്ചത്തിൽ കണ്ടു മറ്റൊരു വാതിലിന്റെ മുൻപിൽ അവർ എത്തിപ്പെട്ടത്..... കുഞ്ഞാ കുഞ്ഞാപ്പു... "" ബാക്കി ഉള്ള നാലു വലിയ താക്കോൽ ആണ്‌ അറയുടേത്... "" രുദ്രൻ സൂഷ്മാമയും ഓരോന്ന് പറഞ്ഞു കൊടുത്തു..... ഉണ്ണി നാലു താക്കോൽ കൂട്ടം മാറി മാറി തിരിച്ചെതും വലിയ ശബ്ദത്തോടെ അറയുടെ വാതിൽ തുറന്നതും ഇരുട്ടിനെയും ഭദ്രദീപത്തിലെ ചെറിയ വെളിച്ചത്തെയും ഭേദിച്ച് അവിടെ ആകെ പ്രകാശം പരന്നു..... കുഞ്ഞനിലും കുഞ്ഞാപ്പൂവിലും അത്ഭുതം നിറഞ്ഞു...... ( മാളു ഇതിന് മുൻപ് ഇറങ്ങിയിട്ടുണ്ട് ലെച്ചുവും മാളുവും മാറി മാറി ആണ്‌ ഇറങ്ങുന്നത് പ്രായപൂർത്തി ആയതോടെ അത്‌ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ) ഒരു പീഠത്തിൽ തിളങ്ങി നിൽക്കുന്ന വാൾ അതിന് താഴെ വലിയ ഒറ്റ ചിലമ്പ്.... "" രണ്ടിലും വിലകൂടിയ വിവിധ തരത്തിൽ നിറത്തിൽ ഉള്ള മുത്തുകൾ തിളങ്ങുന്നു........

എന്റെ ഇരുപത്തിമൂന്നാം വയസിൽ ആദ്യമായി അച്ഛന്റെ ഒപ്പം അറയിൽ ഇറങ്ങുമ്പോൾ ഇതേ അവസ്ഥ ആയിരുന്നു എനിക്കും.... ""കുട്ടികളിലെ അത്ഭുതം കണ്ട് രുദ്രന് ചിരി വന്നു..... പിന്നെ ഇവിടെ നടക്കുന്നത് എന്തെന്ന് പുറത്ത് അറിയാൻ പാടില്ല... "" കുട്ടികൾ ആരും അറിയാൻ പാടില്ല.... ഓരോരുത്തരും അവർക്ക് വിധിച്ച സമയം ആകുമ്പോൾ അറയിൽ ഇറങ്ങും.... "" കേട്ടല്ലോ.... രുദ്രന്റെ വാക്കുകൾ സസൂഷ്‌മം കേട്ടു കുട്ടികളുടെ കണ്ണുകൾ ആ വാളിനെ ചുറ്റി നിൽക്കുന്ന ആളിലേക് പോയി....... """"""അവരെ കണ്ടതും പത്തി വിടർത്തി നിൽക്കുന്ന മണിനാഗം.... അതിന്റെ കുഞ്ഞ് കണ്ണുകൾ ആദിശങ്കരനിൽ ഉടക്കി നില്കുന്നത് രുദ്രനും വീണയും അത്ഭുതത്തോടെ നോക്കി.... ""ഇത്രയും വർഷം തങ്ങൾ കണ്ടിട്ടില്ലാത്ത ഭാവം അതിന്റെ കണ്ണുകളിൽ..... നക്ഷത്രം പോലെ ഇരു കണ്ണുകളും തിളങ്ങുന്നു......... "" രുദ്രന്റയോ വീണയുടെടെയോ ആജ്ഞക്ക് കാത്തു നില്കാതെ പതിയെ പത്തി താഴ്ത്തി ഇഴഞ്ഞു വന്നവൻ കുഞ്ഞന് മുൻപിൽ ഫണം വിരിച്ചു നിന്ന് ആടി അവന്റെ സന്തോഷം അറിയിച്ചു....... "" അവനൊപ്പം ഭയം കൂടാതെ മുട്ടിൽ ഇരുന്നവന്റെ കണ്ഠത്തിൽ പടർന്നു കയറുന്ന നീല നിറത്തെ മാളു അത്ഭുതത്തോടെ നോക്കി......... ""....

താഴ്ത്തി വന്ന പത്തി കുഞ്ഞന്റെ നെറുകയിൽ അനുഗ്രഹം ചൊരിഞ്ഞു തിരികെ പോകുമ്പോൾ ഉണ്ണി രുദ്രന്റെ തോളിൽ പിടിച്ചു... രുദ്രേട്ട... """""" ആദിശങ്കരനെ അവനും പ്രതീക്ഷിച്ചിരുന്നു എന്ന് അല്ലേ ഉണ്ണി ഇതിനു അർത്ഥം.... """ .. "" ഇത്രയും വർഷം അറയിൽ ഇറങ്ങിയ നമ്മളോട് ഒന്നും കാണിക്കാത്ത സ്നേഹം അവന് മാത്രം പകർന്നു നൽകുന്നു എങ്കിൽ അതിന് പിന്നിൽ മറ്റെന്തോ ഉണ്ട്....... ഒരുപക്ഷെ ഇത്രയും നാൾ നമ്മൾ തേടി നടന്നത് എന്തോ അത്‌ അവന് അറിയാം........... ""രുദ്രന്റെ കണ്ണുകൾ ആ മണിനാഗത്തിൽ ഉടക്കി നിന്നു......( എന്താണ് തേടി നടന്നത് എന്ന് പുറകെ അറിയാം ഒരുപക്ഷേ അതായിരിക്കും കഥയുടെ നിര്ണ്ണായകമായ ഭാഗം.... ) രുദ്രേട്ട...... """ ഉണ്ണി രുദ്രന്റ കൈയിൽ മുറുകെ പിടിച്ചു...... ( തുടരും ) NB :: ആദിശങ്കരൻ എന്ന കഥയിൽ ഒരു ലക്ഷ്യം ഉണ്ട് അതിലേക് ആണ്‌ നമ്മൾ പോകുന്നത്... ഒരു പക്ഷെ അതിന് എന്തെങ്കിലും സഹായമൊ അല്ലെങ്കിൽ എന്തെങ്കിലും അറിവോ മണിനഗത്തിൽ നിന്നും നമുക്ക് ലഭിക്കാം...

അല്ലങ്കിൽ എന്തോ ഒന്ന് അതിനു അറിയാം അത്‌ കൊണ്ട് ആണ്‌ ആദ്യമായി കാണുന്ന ആദിശങ്കരനോട്‌ അവൻ കാണിച്ച സ്നേഹപ്രകടനം......... ആരവിനും മാളുവിനും പരസ്പരം അറിയാൻ കഴിഞ്ഞിട്ടുണ്ട്.... എന്ത് കൊണ്ട് ആ സമയം ചെറിയ ഭൂമി കുലുക്കം വന്നു എന്ന് മനസിൽ ആയല്ലൊ... അത്‌ അടുത്ത പാർട്ടിൽ ഒന്ന് കൂടി വിശദീകരിക്കാം... ഒപ്പം വരാഹ മൂർത്തിയുടെ കഥയും... അല്ലങ്കിൽ കുറച്ചു പേർക്കെങ്കിലും കഥ അറിയാതെ ആട്ടം കാണുന്ന അവസ്ഥ ആയിരിക്കും..... അറിഞ്ഞു പോകുന്നത് അല്ലേ നല്ലത്... അറിയാൻ ആഗ്രഹം ഉള്ളവർ കമന്റ് ചെയ്തോളു... ഓക്സിജൻ കൊടുക്കാൻ പറ്റിയില്ല എങ്കിലും നമ്മുടെ കുറുമ്പന് ചെറിയ ഒരു ആശ്വാസം കൊടുത്തിട്ടുണ്ട്.... അവിടെ ഹീറോ ശ്രീക്കുട്ടി ആണ്‌.... ആ ഭൂമി ചെറുതായ് കുലുങ്ങിയപ്പോൾ സ്വയം അറിയാതെ അവന് സംരക്ഷണം നൽകാൻ അവൾ കാണിച്ച മനസ് ആണത്....... ഈ കഥയിൽ ഓരോ ചെറിയ കഥാപാത്രത്തിന് പോലും അതിന്റെതായ പ്രാധാന്യം ഉണ്ട്.....അത്‌ നിങ്ങൾക്കും മനസ്സിൽ ആകുന്നുണ്ട് എന്ന് പ്രതീക്ഷിക്കുന്നു....... അപ്പോൾ അറയിലെ പൂജ മുഴുവൻ കഴിഞ്ഞു നമ്മൾക്കു വീണ്ടും കാണാം....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story