ആദിശങ്കരൻ: ഭാഗം 77

adhishankaran

എഴുത്തുകാരി: മിഴിമോഹന

ആദിശങ്കരനെ അവനും പ്രതീക്ഷിച്ചിരുന്നു എന്ന് അല്ലേ ഉണ്ണി ഇതിനു അർത്ഥം.... """ .. "" ഇത്രയും വർഷം അറയിൽ ഇറങ്ങിയ നമ്മളോട് ഒന്നും കാണിക്കാത്ത സ്നേഹം അവന് മാത്രം പകർന്നു നൽകുന്നു എങ്കിൽ അതിന് പിന്നിൽ മറ്റെന്തോ ഉണ്ട്....... ഒരുപക്ഷെ ഇത്രയും നാൾ നമ്മൾ തേടി നടന്നത് എന്തോ അത്‌ അവന് അറിയാം........... ""രുദ്രന്റെ കണ്ണുകൾ ആ മണിനാഗത്തിൽ ഉടക്കി നിന്നു.............. രുദ്രേട്ട...... """ ഉണ്ണി രുദ്രന്റ കൈയിൽ മുറുകെ പിടിച്ചു...... രുദ്രന്റ ആജ്ഞയെ മാനിച്ചു കൊണ്ട് പത്തി താഴ്ത്തി മാളുവിന്‌ പൂജ കർമ്മങ്ങൾ പൂർത്തികരിക്കാൻ അവസരം ഒരുക്കി ഇഴഞ്ഞു മാറി നിൽക്കുന്ന മണിനാഗത്തെ കുട്ടികൾ അത്ഭുതത്തോടെ നോക്കി നിന്നു........... രുദ്രന്റെ നിർദേശപ്രകാരം കൈയിലെ ഭദ്രദീപവും ഏന്തി വാളും ചിലമ്പും പ്രതിഷ്ഠിച്ചിരിക്കുന്ന പീഠത്തെ പതിനൊന്നു വലം വച്ചു മാളു..... ഓരോ പ്രദക്ഷിണത്തിലും അവളുടെ നാവിൽ നിന്നും രുദ്രൻ ചൊല്ലി കൊടുക്കുന്ന ദുര്ഗമന്ത്രം ഉയർന്നു വന്നു.....

. """""""ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ""""""""""" പതിനൊന്നാം വലം പൂർത്തീകരിച്ചവൾ ഭദ്രദീപം മുന്പിലെ ലക്ഷ്മി വിളക്കിലേക്ക് പകർന്നു നൽകി........ ആ വെളിച്ചവും അവിടെ ആകെ പ്രകാശം പരത്തി........ "" രുദ്രൻ ചെയ്യുന്ന പൂജകളും മന്ത്രങ്ങളും ശ്രദ്ധയോടെ വീക്ഷിച്ചു ഹരിഹരന്മാർ... "" നിങ്ങൾക് ഈ വാളിന്റെയും ചിലമ്പിൻെറയും ഐതിഹ്യം അറിയുമോ... ""? രുദ്രൻ ചോദിച്ചതും സംശയത്തോടെ നോക്കി കുട്ടികൾ.... മ്മ്ഹ്ഹ്.. "" എനിക്കും അറിയില്ലായിരുന്നു... "" കുറച്ച് വർഷങ്ങൾക് മുൻപ് കുറുമനിൽ നിന്നും അറിയുന്ന നിമിഷം വരെ ഞാനും വിശ്വസിച്ചു പോന്നിരുന്ന ഒരു സത്യം ഏതോ പഴയ രാജാവോ തമ്പുരാക്കന്മാരോ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ കണ്ടെത്തിയ മാർഗം ആണിതെന്നു ... "" പക്ഷെ അത്‌ അല്ല സത്യം...... ""രുദ്രൻ ചെറുതായ് ചിരിച്ചു... കുറുമൻ .... "" കുഞ്ഞൻ സംശയത്തോടെ നോക്കി... നിങ്ങളുടെ സ്വാമി അച്ഛൻ തന്നെ...

""""വർഷങ്ങൾക് മുൻപേ പരിചയം ഉണ്ട്.... ഒരു കാലഘട്ടത്തിൽ വലിയൊരു പ്രതിസന്ധി തരണം ചെയ്യാൻ എനിക്ക് കൂട്ടായി വന്നവൻ....... രുദ്രൻ അത്‌ പറയുമ്പോൾ ഉണ്ണിയും വീണയും ചിരിയോടെ നിന്നു.... ഇന്നു നിങ്ങൾക്കു സംരക്ഷണം നൽകി കൂടെ നില്കുന്നവൻ.... "" സാക്ഷാൽ..... രുദ്രൻ പറഞ്ഞതും കുഞ്ഞാപ്പു വിലക്കി... അറിയാം രുദ്രച്ഛ... "" ആ ഗന്ധം അടുത്തു വരുമ്പോൾ തോന്നുന്ന സുരക്ഷിതത്വം അദ്ദേഹം ആരെന്ന് അറിയാം......"" കുഞ്ഞാപ്പുവിന്റ കണ്ണുകൾ നിറഞ്ഞു.... ഈ കാവിലമ്മയുടെ സ്വരൂപം എന്തെന്നു അറിയാമോ നിങ്ങൾക്കു...? രുദ്രൻ കുട്ടികളെ മാറി മാറി നോക്കി... മ്മ്മ്.. "" കാട്ടാള വേഷധാരിണി.... "" അല്ലേ കുഞ്ഞൻ മറുപടി നൽകിയതും രുദ്രൻ തലയാട്ടി.... ആ കാട്ടാള വേഷധരിണി എങ്ങനെ ഈ വല്യൊതെ കാവിൽ എത്തിച്ചേർന്നു എന്ന് അറിയേണ്ടേ .... രുദ്രൻ ശ്വാസം വലിച്ചു വിട്ടു കൊണ്ട് പറഞ്ഞു തുടങ്ങി... പണ്ട് മഹാദേവൻ കാട്ടാളവേഷം ധരിച്ചപ്പോൾ പാര്വ്വതി ദേവിയും അദ്ദേഹത്തിന് ഒപ്പം കിരാത വേഷം കൈകൊണ്ടു ......

അവർ ഊര് ചുറ്റി കാട് ചുറ്റി ഇവിടെ എത്തിച്ചേരുമ്പോൾ ദേവിക്ക് വല്ലതെ വിശന്നു ദേവിയെ ഇവിടെ ഇരുത്തി ദേവൻ ഭക്ഷണം തേടി പോയി ആ നേരം ക്ഷീണം കൊണ്ട് ദേവി അല്പനേരം ഒന്നു മയങ്ങി .... ആ സമയം കുറെ കള്ളന്മാർ വരുകയും അമ്മയുടെ കൈയിലെ അമൂല്യ രത്നങ്ങൾ പതിപ്പിച്ച വാളും ചിലമ്പും കൈക്കൽ ആക്കി അതോടൊപ്പം കൂട്ടത്തിൽ സുന്ദരി ആയ ദേവിയെ കൂടി അപഹരിക്കാൻ ശ്രമിച്ചു ........ ഭഗവാൻ തിരിച്ചു വരുമ്പോൾ അമ്മ പേടിച്ചു പോയിരുന്നു... ഭയം കൊണ്ട് ദേവിയുടെ ബോധം പോലും നഷ്ട്ടം ആയി ....... എന്നിട്ട്...? കുഞ്ഞനിൽ ആകാംഷ നിറഞ്ഞു... ബോധം വന്നപ്പോഴേക്കും ഭഗവാൻ ആ കള്ളന്മാരെ കൊന്നു തള്ളി .... ദേവൻ തന്റെ പാതിയെ കയ്യിൽ എടുത്തു ഒരു കല്ലിൽ കിടത്തി മടിയിൽ തല വെച്ചു തലോടി..... ഉണർന്നു കഴിഞ്ഞു അവർ.... അവർ....ആ രാത്രി ഇവിടെ പരസ്പരം പ്രണയം പങ്കിട്ടു...... """" രുദ്രൻ പറഞ്ഞതും കണ്ണുകൾ വീണയിലേക് പോയി അവളുടെ മുഖം ചുവന്നു തുടുക്കുന്നത് കാണുമ്പോൾ അവന്റെ കണ്ണിൽ കുറുമ്പ് നിറഞ്ഞു.... പിന്നെ എങ്ങനെ ഈ വാളും ചിലമ്പും ഇവിടെ വന്നു രുദ്രച്ഛ... "" കുഞ്ഞാപ്പുവിന്റെ ശബ്ദം കേട്ടതും കണ്ണൊന്നു വെട്ടിച്ചു രുദ്രൻ നേർത്ത ചിരിയോടെ തുടർന്നു...

തിരികെ പോകുമ്പോൾ ഭഗവനോടുത്തു പങ്ക് വച്ച നിമിഷങ്ങളെ മറക്കാൻ കഴിയാതെ ദേവിയുടെ മനസ് ഇവിടെ തന്നെ തങ്ങി നിന്നു കൂടെ അമ്മയുടെ വാളും ചിലമ്പും ഇവിടെ ഭദ്രം ആയി സൂക്ഷിച്ചു........ അതിനു കാവലായി മണിനാഗത്തെയും നിയോഗിച്ചു.... മുൻപൊട്ടു പോകുമ്പോൾ അത് വീണ്ടും ആരെങ്കിലും അപഹരിക്കാൻ ശ്രമിക്കും.....അങ്ങനെ അമ്മയുടെ മനസ്‌ ഇവിടെ കുടി കൊണ്ടു....വല്യൊതെ തറവാട്ടിലെ കുല ദൈവം ആയി മാറി വല്യൊതെ കാവിലമ്മ..... ദേവിയും ദേവനും വല്യൊതെ കന്യകയുടെ സ്വപ്നത്തിൽ പ്രത്യക്ഷപെട്ടു ആ കന്യകക് വരദാനം നൽകി അവൾക്കു മാത്രം അത് മണിനാഗത്തെ ഭയക്കാതെ സ്വന്തം ആക്കാൻ കഴിയു എന്നു വരം കൊടുത്തു......""അതാണ് ഇന്നും തുടർന്നു പോകുന്ന ഈ ആചാരം..... രുദ്രന്റ കണ്ണുകൾ ആ വാളിലേക്കും ചിലമ്പിലേക്കും പോയി... """"സാക്ഷാൽ പാർവതി ദേവിയുടെ ദേഹത്തെ അലങ്കരിച്ച ദിവ്യ ആഭരണങ്ങൾ ആണിത്.... ഇന്ന്.. ഇന്ന് അതിനെ മറ്റൊരുവൾ മോഹിക്കുന്നു.... "" കോകിലാ... "" രുദ്രൻ പല്ലുകൾ കടിച്ചു... ഒരിക്കലും ഇല്ലച്ഛാ.. "" ഈ ആഭരണങ്ങൾ അവളുടെ ദേഹത്തെ അലങ്കരിക്കില്ല... "" അതിന് മുൻപ് ഭദ്ര അവളുടെ ശിരസ് അരിഞ്ഞു വീഴ്ത്തും.......

കുഞ്ഞന്റെ കണ്ണുകളിൽ ആളിക്കത്തുന്ന അഗ്നിയിൽ ത്രിശൂലം തെളിയുമ്പോൾ മാളു അറിയാതെ കൈ കൂപ്പി തൊഴുതു പോയി.... അവരുടെ മുഖത്തെ ആത്‌മവിശ്വാസം വീണ ചെറു ചിരിയോടെ നോക്കി നിന്നു.. ആ നിമിഷം മനസ് കൊണ്ട് അവർക്ക് അനുഗ്രഹം നൽകി ആ അമ്മ... കുഞ്ഞാ... "" ഇത്രയും നാൾ നിങ്ങൾ തേടി നടന്ന ചോദ്യങ്ങൾക്കു ഉത്തരം വേണ്ടേ.. "" രുദ്രൻ നേർത്ത പുഞ്ചിരിയോടെ അവരെ നോക്കി..... പീഠത്തിനു താഴെ വരെ മറഞ്ഞു കിടക്കുന്ന ചുവന്ന പട്ട്‌ അല്പം മാറ്റി....... അവർക്ക് മുൻപിൽ തെളിഞ്ഞു നിൽക്കുന്ന മൂന്ന് ഗ്രന്ധങ്ങൾ...... രുദ്രൻ അത്‌ മൂന്നും കൈയിൽ എടുത്തു.......... അച്ഛാ... "" ഇത്....... കുഞ്ഞൻ സംശയത്തോടെ നോക്കി കുഞ്ഞാപ്പുവിലും അതേ സംശയം നിറഞ്ഞു........ ഇതിനുള്ളിലെ അക്ഷരങ്ങൾക് ജീവൻ ഉണ്ട് കുഞ്ഞാ... "" മണിവർണ്ണയും സിദ്ധാർത്ഥനും ജയദേവനും ഈ അക്ഷരങ്ങളിൽ ജീവിക്കുന്നു... """ ഒന്ന് ചേരാൻ കഴിയാതെ വിധിക്കു കീഴടങ്ങിയവർ..... രുദ്രന്റെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു..... മണിവർണ്ണയും സിദ്ധാർത്ഥനും... "" കുഞ്ഞന്റെ ചുണ്ടുകൾ ആ പേരുകൾ വീണ്ടും വീണ്ടും മന്ത്രിച്ചു... മ്മ്ഹ്ഹ്.. " ഇനി ഇത് നിനക്ക് സ്വന്തം... "" വായിക്കും തോറും വരുന്ന സംശയങ്ങൾ എല്ലാം ഞാൻ പറഞ്ഞു തരാം.... ""

രുദ്രൻ മണിവർണ്ണ എന്നെഴുതിയ ആദ്യ ഗ്രന്ധം മുകളിൽ വച്ചു കൊണ്ട് മൂന്നെണ്ണവും അവന്റ കൈയിലേക് നൽകി.. "" ( രുദ്രൻ ആദ്യം വായിക്കുന്ന മണിവർന്ന എന്നെഴുതിയ ഗ്രന്ധം അതിൽ കുറച്ചു ഭാഗം മാത്രമേ ഉണ്ടയിരുന്നുള്ളു... പിന്നീട് ഇരികത്തൂർ മനയിൽ നിന്നും രണ്ടാമത്തെ ഗ്രന്ധം സഞ്ചയൻ നൽകുന്നത് അന്നൊരു കാരണം പരഞ്ഞിരുന്നു സഞ്ചയൻ..... വീണ എന്ന അമ്മആ നിമിഷം അറിയാൻ പാടില്ല സ്വന്തം കുഞ്ഞാണ് ജലന്ദരന്റെ അന്തകൻ എന്ന്... അതിന് വേണ്ടി മറച്ചു പിടിച്ചു രണ്ടാം ഗ്രന്ധം... മൂന്നാം ഗ്രന്ധം ഭൈരവന്റെ പക്കൽ നിന്നും ചന്തു കാളിമനയിൽ ഇറങ്ങി എടുത്തത്... എല്ലാം ഒന്ന് കൂടി ഓർമിപ്പിച്ചു എന്നെ ഉള്ളൂ... ) കുഞ്ഞാ "" ധൃതി വേണ്ട വായിക്കാൻ നിങ്ങൾ ഇതിനോടൊപ്പം ജീവിച്ചു തുടങ്ങുമ്പോൾ ഞാനും ഉണ്ണിയും നിങ്ങൾക് ഒപ്പം കാണും... "" രുദ്രൻ ആജ്ഞ പോലെ നോക്കിയതും ഇരുവരും തലയാട്ടി.... ഇനി ഏഴ് വലം പൂർത്തിയാക്കി വാളിലും ചിലമ്പിലും തൊട്ടു തൊഴുതോളു.. """ രുദ്രൻ പറഞ്ഞതും തിളങ്ങി നിൽക്കുന്ന ആ വാളിലും ചിലമ്പിലും ഏഴ് വലം വച്ചു എല്ലാവരും..... ""

തിരികെ പുറത്ത് ഇറങ്ങുമ്പോൾ രുദ്രന്റെ കണ്ണുകൾ കുഞ്ഞനെ പ്രതീക്ഷിച്ചിരുന്ന മണിനാഗത്തിലും കുഞ്ഞന്റെ കണ്ണുകൾ ആ വാൾപിടിയിലും ഉടക്കി നിന്നു..... "" കാരണം അറിയാത്തൊരു സംശയത്താൽ ആ വാൾപിടിയിൽ അവന്റ മനസ് തറഞ്ഞു നിന്നു... അറ പൂട്ടി താക്കോൽ ദുര്ഗപ്രസാദിന് കൈമാറി രുദ്രൻ.... "" അറയിൽ കൊളുത്തിയ ഭദ്രദീപം തിരികെ പുതുമനയുടെ കയ്യിൽ കൊടുക്കുമ്പോൾ മാളുവിന്റെ കണ്ണുകൾ നാലുപാടും പരതി.... വലത് വശത്തു കൈകെട്ടി നില്കുന്നവനിൽ കണ്ണുകൾ ഉടക്കിയതും പൊടുന്നനെ കണ്ണുകൾ പിൻവലിച്ചു അതിൽ നാണം തെളിയുന്നത് കുഞ്ഞൻ കുസൃതിയോടെ നോക്കി.... എന്താ ഒരു നാണം.. "" ഇപ്പോൾ നിനക്ക് മനസ്സിൽ ആയില്ലേ പെണ്ണേ നീ ആരെന്ന്... വലത്തെ കൈയിലെ ഗ്രന്ധത്തോടൊപ്പം ഇടത്തെ കയ്യാൽ അവളെ ചേർത്ത് പിടിച്ചു കുഞ്ഞൻ... വാല്യേട്ട... "" അവന്റെ കഴുത്തിൽ തെളിഞ്ഞു കിടക്കുന്ന നീലനിറത്തിൽ വിരലുകൾ ഓടിച്ചവൾ... "" കണ്ണാ "" അയാൾക് ബോധം വീണോ.. "" രുദ്രൻ രുക്കുവിന്റെ തോളിൽ കിടന്ന നേര്യത് എടുത്തു മുഖം തുടച്ചതും കണ്ണൻ ചിരി അടക്കാൻ പാട് പെടുന്നത് കണ്ടു... എന്താടാ... ""? രുദ്രൻ ചോദിക്കുമ്പോൾ ഉണ്ണിയിലും കുഞ്ഞനിലും സംശയം നിറഞ്ഞു....... ദാ.

. "" അത്‌ കണ്ടോ..... "" കണ്ണന്റെ കണ്ണുകൾക്ക് ഒപ്പം ചലിച്ചു അവരുടെ മിഴികളും............ കിഴക്കു വശത്തെ അരയാലിൽ ചോര ഒലിച്ചു ചാരി കിടക്കുന്നവന്റെ വലത്തേ തോളിൽ തല വെച്ച് കിടന്നു ഉറങ്ങുന്ന കുറുമ്പൻ കൈയിൽ ആ കമ്പി പാരയും ... ""... എടെ അവൻ ഏതാ.. "" ഊരും പേരും അറിയാത്തവന്റെ തോളിൽ കിടന്നാണോ ചെറുക്കൻ ചാച്ചുന്നത്... "" വിളിച്ചു എണീപ്പിക്കാൻ വയ്യാരുന്നോ... ഉണ്ണി ആവണിയുടെ കയ്യിൽ നിന്നും ഷർട്ട് വാങ്ങി ധരിച്ചു... കുറെ നേരം കണ്ണ് മിഴിച്ചു കാവൽ ഇരുന്നു.. "" മേളം നിർത്തിയ സമയം മരത്തെ ചാരി കിടന്നതാ പിന്നെ കാണുന്നത് അയാളുടെ മടിയിലോട്ട് കിടക്കുന്നതാ.. "" കണ്ണൻ ചിരി അടക്കി.... വാവേ... അച്ഛന്റെയും പുതുമന അപ്പൂപ്പന്റയും കൂടി എല്ലാവരും വല്യൊത്തേക് പൊയ്ക്കോ.. "" ദാ ഈ ഗ്രന്ധവും പൂജാമുറിയിൽ കൊണ്ട് വച്ചോളു... രുദ്രൻ കുഞ്ഞന്റെ കൈയിൽ നിന്നും ഗ്രന്ധം വാങ്ങി വീണയുടെ കയ്യിൽ കൊടുത്തു... കുഞ്ഞാ ദേവൂട്ടനെയും കൂടി ഉണർത്തി ഇവരുടെ കൂടെ പറഞ്ഞു വിട്ടേയ്ക്.. ""

രുദ്രൻ നിർദേശം നൽകിയതും ചിരിയോടെ ആലിന്റെ അടുത്തേക് നടന്നു കുഞ്ഞനും കുഞ്ഞാപ്പുവും... എടാ.. "" എഴുനേൽക് പൂജ കഴിഞ്ഞു ഇനി വീട്ടിൽ പോയി കിടന്നുറങ്ങിക്കോ.. "" കുഞ്ഞൻ തട്ടി വിളിച്ചതും കണ്ണൊന്നു തുറന്നു ചുറ്റും നോക്കി കുറുമ്പൻ..... ശ്രീക്കുട്ടി പോയോ... "" ഇല്ലടാ അവൾ നിന്നെയും കാത്തു ഉമ്മറത്തു നില്പുണ്ട്.. "" രുദ്രന്റ ശബ്ദം കേട്ടതും കണ്ണൊന്നു തിരുമ്മി കുറുമ്പൻ കുഞ്ഞന് പുറകോട്ട് എത്തി നോക്കി ... ശോ ""..പണി പാളിയോ.. """ കാല രുദ്രച്ഛൻ കൂടെ ഉണ്ടെന്ന് പറഞ്ഞു കൂടെ... കുഞ്ഞന്റെ മുഖത്തു നോക്കി വിളിച്ചതും ഞെട്ടി ഒന്നു നോക്കി... സോറി.. " ഞാൻ.. ഞാൻ വിചാരിച്ചു കുഞ്ഞേട്ടൻ ആണെന്നു.... "" അല്ലങ്കിൽ തന്നെ മാളുവേച്ചി ഒന്ന് കുലുങ്ങിയപ്പോൾ തന്നെ എന്റെ റിലേ മുഴുവൻ പോയി...... "" ഇനി എന്നാണാവോ അടുത്ത കുലുക്കം.... "" ചാടി എഴുനേറ്റു പുറകിലെ മണ്ണ് തട്ടി കുടഞ്ഞു കുറുമ്പൻ.... റിലേ പോയത് അത്‌ കൊണ്ട് അല്ലടാ... "" എപ്പോൾ തുടങ്ങിയ ഉറക്കമാ നീ ... """ കുഞ്ഞൻ നിലത്തെക്ക് ഇരുന്നു..... ഇയാളുടെ ബോധം ഇത് വരെ വീണില്ലേ... ""

ബോധം വീണു വാല്യേട്ട അന്നേരം മൂത്രം ഒഴിക്കണം എന്ന് പറഞ്ഞു ബഹളം വച്ചപ്പോൾ പുറകിലോട്ട് കൊണ്ട് പോയതാ അവിടെ നിന്നും രക്ഷപെടാൻ നോക്കിയതും ഈ ചെറുക്കൻ ആ കമ്പി പാരയ്ക്ക് അയാളുടെ തലയിൽ അടിച്ചു താഴെ ഇട്ടു... ആകാശ് പറഞ്ഞതും എല്ലാവരും കണ്ണ് തള്ളി... കൊന്നോടാ നീ അവനെ ... "" ഉണ്ണി അയാളുടെ അടുത്തേക് ഇരുന്നു... ... ഇല്ല സമയം ആയിട്ടില്ല ആകുമ്പോൾ കൊല്ലാം ഉണ്ണിമാ.. "" പറഞ്ഞു കൊണ്ട് രുദ്രന്റെ നെഞ്ചിലേക് കിടന്നു കുറുമ്പൻ... "" ശിരസ്സിലെ ഇരുപത്തിനാലാം ഞരമ്പു നോക്കി അല്ലേ ചെറുക്കൻ അടിച്ചത്... "" ആളു ചാകില്ല പന്ത്രണ്ട് മണിക്കൂർ നേരത്തേക്ക് ഉണരില്ല .. "" സഞ്ജയൻ പറഞ്ഞതും കുഞ്ഞൻ കുറുമ്പനെ നോക്കി... എടാ.. "" വല്ലോം അറിഞ്ഞു കൊണ്ട് ആണോ നീ ഈ പാര എടുത്ത് അയാളുടെ തലയിൽ അടിച്ചത്.. "" മ്‌ച്ചും.. "" ഒരു ആവേശത്തിന് അടിച്ചത് അല്ലേ.. " എനിക്കും ഇല്ലേ ആഗ്രഹങ്ങൾ നിങ്ങൾ മാത്രം അടി ഉണ്ടാക്കിയാൽ മതിയോ... "" ചുണ്ട് കോട്ടി കുറുമ്പൻ.... നല്ല ആഗ്രഹം... "" കിച്ചു ചുണ്ട് കടിച്ചതും കുറമ്പൻ കോട്ടു വായിട്ടു കണ്ണനെ നോക്കി.... "" കണ്ണച്ഛ.."""ഉറക്കം വരുന്നു "" എടുത്തോണ്ട് പോവുമോ.. "" കൊഞ്ചലോടെ നോക്കിയതും കണ്ണൻ വാല്സല്യത്തോടെ ഇരുകൈകളിലും അവനെ ഉയർത്തി....

അമ്മയിഅപ്പന്റെ നടുവ് ഇന്ന് തന്നെ ശരിയാക്കും.. "" സച്ചു ചുണ്ട് കൂട്ടി പിടിച്ചതും കുഞ്ഞാപ്പു അവന്റെ കാലിൽ ചവുട്ടി..... മിണ്ടാതെ നിൽക്കെടാ... "" കഴിഞ്ഞ വർഷം എന്റെ തോളത്തു ആയിരുന്നു..... കൂടുതൽ എന്തേലും പറഞ്ഞാൽ അവിടുന്ന് ചാടി നമ്മുടെ തോളിൽ കയറും...... അത്‌ വേണോ.... അയ്യോ വേണ്ട കൊച്ചേട്ട... ""എനിക്ക് പൊക്കി എടുത്ത് കൊണ്ട് പോകാൻ വയ്യ... "" കുറുമ്പനെയും കൊണ്ട് വല്യൊത്തേക് നടക്കുന്ന കണ്ണനെ നോക്കി നിന്നവർ... നന്നായി ഈ പ്രാവശ്യം കണ്ണപ്പന്റെ നെഞ്ചിലാ.. """ഒരു എട്ടു വർഷം മുൻപ് പൂജ കഴിഞ്ഞതും ആ പുതുമന അച്ഛന്റെ തോളിൽ കേറി പോകാൻ വാശി പിടിച്ചു... പോകുന്ന വഴിയിൽ ആ പാവത്തിനെ നിലത്തു ഉരുട്ടി ഇട്ടു..... ഉണ്ണി ചിരിയോടെ അജിതിനോട് പറഞ്ഞതും ചെറു ഭയത്തോടെ ചിരിക്കുന്നവന്റെ കണ്ണുകൾ രുദ്രനിലേക് പോയി.. താൻ എന്തുവാടോ അജിത്തേട്ടാ ഒരുമാതിരി ഇഞ്ചി തിന്ന അണ്ണാനെ പോലെ ചിരിക്കുന്നത്.. "" ഉണ്ണി നോക്കിയതും അജിത് അവന് നേരെ കൈ കൂപ്പി.... മാപ്പ്.. ""

എന്റെ മകനു വേണ്ടി ഞാൻ ചോദിക്കുന്നു മാപ്പ്.... "" കണ്ണ് നിറഞ്ഞു ആ പാവത്തിന്റെ.... അച്ഛാ... "" ആരവ് ആ നിമിഷം അവന്റെ തോളിൽ പിടിച്ചു... "" ആരു.. "" ഉണ്ണിയുടെ മകളെ """""വല്യൊതെ കുട്ടിയെ നീ ആശിച്ചതേ തെറ്റ്.. "" അത്‌ കൂടാതെ പരിശുദ്ധിയോടെ പൂജയ്ക്കു ഇറങ്ങേണ്ട കുട്ടിയെ തൊട്ട് അശുദ്ധം ആക്കിയത് മാപ്പില്ലാത്ത തെറ്റ് ആണ്‌ ....... അജിത് പൂർത്തി ആക്കും മുൻപേ രുദ്രന്റെ വലം കൈ അവന്റെ ഇടത്തെ കവിളിൽ പതിച്ചു.......... അപ്രതീക്ഷിതമായ ആ മാറ്റം """രുദ്രന്റ മുഖഭാവം കണ്ടതും ഉണ്ണി ഒന്നു ഞെട്ടി... "" ആകാശ് ചിത്രന്റെ ഇടത്തെ കൈയിൽ മുറുകെ പിടിച്ചു....... നീ പേടിക്കണ്ട അജിത് അങ്കിൾ അത്‌ ചോദിച്ചു വാങ്ങിയതാ... ""ചിത്രൻ ആകാശിനെ കണ്ണ് അടച്ചു കാണിച്ചു.... സാർ... """ ഞാൻ.... എന്തോ പറയാൻ ഒരുങ്ങിയതും രുദ്രൻ കൈ എടുത്ത് വിലക്കി........ അജിത് എനിക്ക് ഒന്നു ഫ്രഷ് ആകണം അതിന് ശേഷം വല്യൊത്തു വച്ചു കുറച്ച് സംസാരിക്കാൻ ഉണ്ട്.... "" കുഞ്ഞാ ഇയാളെ എടുത്ത് ആ വിറക് പുരയിൽ കിടത്തി ഡോർ ലോക്ക് ചയ്‌തോളു....ഇവൻ ആരെന്ന് നമുക്ക് നാളെ കണ്ടെത്താം ആദ്യം ബോധം വീഴട്ടെ ..... "" രുദ്രൻ നിർദേശം നൽകി മുന്പോട്ട് നടക്കുമ്പോൾ കണ്ണിൽ നിന്നും നീര് പൊടിച്ചു........ 💠💠💠💠

സർ... ""ഞാൻ... ഞാൻ പറഞ്ഞത് തെറ്റോ ശരിയോ എനിക്ക് ഒന്നും അറിഞ്ഞു കൂടാ... ""വല്യൊതെ കുട്ടിയെ മോഹിക്കാൻ ഉള്ള യോഗ്യത എന്റെ മോന് ഇല്ല .... """ ബാൽക്കണിയിൽ തിരിഞ്ഞു നിൽക്കുന്ന രുദ്രന്റെ പിന്നിലായി വന്നു നിൽകുമ്പോൾ അജിത്തിന്റെ ശബ്ദം ഇടറി........ ഉണ്ണിയും സഞ്ജയനും ചെറു നോവോടെ പരസ്പരം നോക്കി........ "" ചിത്രൻ ചന്തുവിനും കണ്ണനും അടുത്തേക് ഇരുന്നു.... ആരവ് എവിടെ.. "? പുരികം ഉയർത്തി നോക്കി ചന്തു... അവൻമാരുടെ കൂടെ ഉണ്ട്.. "" നന്നായി അവന്മാർ അവനെ അവിടെ ഹാൻഡിൽ ചെയ്തോളും.. "" ചന്തു പതിയെ കൈ തിരുമ്മി... അജിത് ആരവ് മോഹിച്ചത് വല്യൊതെ കുട്ടിയെ അല്ല.... "" സാക്ഷാൽ ഭൂമി ദേവിയെ ആണ്‌... """ വരാഹ മൂർത്തിയുടെ പാതിയെ..... "" രുദ്രന്റെ ശബ്ദം ഉയർന്നതും സംശയത്തോടെ നോക്കി അജിത്.... കണ്ണുകൾ നാലുപാടും പാഞ്ഞു... വേദനിച്ചോ.... "" തിരിഞ്ഞു വന്നു അടി കൊണ്ട അവന്റെ കവിളിൽ പതിയെ തലോടി രുദ്രൻ.... മ്മ്ഹ്ഹ്.. "" ഇല്ല.. """ ഈ കൈ കൊണ്ട് എന്നെ കൊന്നാലും അത്‌ എന്റെ ഭാഗ്യം ആണ്‌........ "" അത്രയ്ക്ക് ജീവൻ ആണ്‌ നിങ്ങൾ ഓരോരുത്തരെയും എനിക്ക്.... """ അജിത് കണ്ണ് തുടച്ചു....... എന്നിട്ടാണോ എന്റെ പെൺകൊച്ചിനെ അജിത്തേട്ടൻ വേദനിപ്പിക്കുന്നത്... ""

ഉണ്ണി അവന്റെ തോളിൽ പതിയെ തള്ളുമ്പോൾ കണ്ണുകൾ കലങ്ങി മറിഞ്ഞു... ഉണ്ണി... "" നിങ്ങൾ ഒന്നും പറയുന്നത് എനിക്ക് മനസിൽ ആകുന്നില്ല.... """എന്റെ മോൻ ആരാ...? ഒരിക്കൽ ഞാൻ സാറിനോട് ചോദിച്ചു അവന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്ന്.... "" കേദാർനാഥിൽ പോലും അവന് കിട്ടിയ പരിഗണന സ്വപ്നം കാണുന്നതിനും അപ്പുറം ആയിരുന്നു എനിക്കും സോനയ്ക്കും ....... രുദ്രന്റ തോളിൽ കൈ പിടിക്കുമ്പോൾ അജിത്തിന്റെ കണ്ണുകളിൽ ആയിരം സംശയങ്ങൾ നിറഞ്ഞു....... ""

( തുടരും ) NB. ::: മനഃപൂർവം വൈകുന്നത് അല്ല എന്റെ കുഞ്ഞിന് എക്സാം ആണ്‌ ഒരുപാട് ഉണ്ട് എനിക്ക് പഠിക്കാൻ 🙈🙈🙈🙈അല്ല അവനെ പഠിപ്പിക്കാൻ....എങ്ങാനും മാർക്ക്‌ കുറഞ്ഞാൽ നിന്റ എഴുത്ത് ആണ്‌ കാരണം എന്ന് പറഞ്ഞു മൊയലാളി എഴുത്ത് നിർത്താൻ പറഞ്ഞാൽ ഞാൻ പെട്ടു പോകും അത്‌ കൊണ്ട് എനിക്ക് അവന്റെ കാര്യം കൂടെ ശ്രദ്ധിക്കണം എല്ലാവരും എന്റെ അവസ്ഥ മനസിൽ ആക്കി കാത്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.... കൂടാതെ വീട്ടിൽ ഒരു അപ്രതീക്ഷിതമായ മരണം നടന്നു... അത്‌ എഴുതാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചു....... """ 16 വരെ എക്സാം ഉണ്ട് അത്‌ വരെ രണ്ട് ദിവസം കൂടുമ്പോൾ കാണു സ്റ്റോറി . "" ഈ സാഹചര്യം നിങ്ങൾ ഓരോത്തരും അനുഭവിക്കുന്നത് അല്ലേ അപ്പോൾ എന്റെ അവസ്ഥയും മനസിലാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.... വരാഹമൂർത്തിയുടെ കഥ നാളെ രുദ്രൻ പറഞ്ഞു തരും.... "" """ ഗ്രന്ധങ്ങൾ ഓർമ്മ ഉണ്ടന്ന് കരുതുന്നു..... അത്‌ അറയിൽ നിന്നും ആദിശങ്കരന്റെ കൈകളിൽ എത്തി ചേർന്നിട്ടുണ്ട് ... ഇനി എല്ലാം അവർ അറിയട്ടെ... ""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story