ആദിശങ്കരൻ: ഭാഗം 78

adhishankaran

എഴുത്തുകാരി: മിഴിമോഹന

വേദനിച്ചോ.... "" തിരിഞ്ഞു വന്നു അടി കൊണ്ട അവന്റെ കവിളിൽ പതിയെ തലോടി രുദ്രൻ.... മ്മ്ഹ്ഹ്.. "" ഇല്ല.. """ ഈ കൈ കൊണ്ട് എന്നെ കൊന്നാലും അത്‌ എന്റെ ഭാഗ്യം ആണ്‌........ "" അത്രയ്ക്ക് ജീവൻ ആണ്‌ നിങ്ങൾ ഓരോരുത്തരെയും എനിക്ക്.... """ അജിത് കണ്ണ് തുടച്ചു....... എന്നിട്ടാണോ എന്റെ പെൺകൊച്ചിനെ അജിത്തേട്ടൻ വേദനിപ്പിക്കുന്നത്... "" ഉണ്ണി അവന്റെ തോളിൽ പതിയെ തള്ളുമ്പോൾ കണ്ണുകൾ കലങ്ങി മറിഞ്ഞു... ഉണ്ണി... മാളൂട്ടി .. "" അത്‌ എന്റെ മോന് അർഹത ഉണ്ടോ അവളെ മോഹിക്കാൻ..... അജിത്തിന്റെ കണ്ണുകൾ ഭയം നിഴലിച്ചു... അവന് മാത്രമേ അർഹത ഉള്ളൂ അജിത്തേട്ട.. "" ആരവിനു വേണ്ടി മാത്രം ജന്മം കൊണ്ടവൾ ആണ്‌ എന്റെ കുഞ്ഞ്... "" പിരിക്കരുത്...... ഉണ്ണി കൈ എടുത്ത് തൊഴുതു അജിത്തിന് മുൻപിൽ .. ഉണ്ണി... "" നിങ്ങൾ ഒന്നും പറയുന്നത് എനിക്ക് മനസിൽ ആകുന്നില്ല.... """എന്റെ മോൻ ആരാ...? ഒരിക്കൽ ഞാൻ സാറിനോട് ചോദിച്ചു അവന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്ന്.... "" കേദാർനാഥിൽ പോലും അവന് കിട്ടിയ പരിഗണന സ്വപ്നം കാണുന്നതിനും അപ്പുറം ആയിരുന്നു എനിക്കും സോനയ്ക്കും .......

രുദ്രന്റ തോളിൽ കൈ പിടിക്കുമ്പോൾ അജിത്തിന്റെ കണ്ണുകളിൽ ആയിരം സംശയങ്ങൾ നിറഞ്ഞു....... "" അജിത്.... """എന്റെ ഒഫിഷ്യൽ ലൈഫിൽ ഒരുപാട് അസിസ്റ്റന്റസ് എനിക്ക് ഒപ്പം വന്നു പക്ഷെ അവരിൽ ഒരാൾ എന്റെ സഹോദരൻ ആയി എന്റെ ജീവിതത്തിലേക് വന്നിട്ടുണ്ടെങ്കിൽ അത് നീ മാത്രം ആണ്‌... "" ഒരിക്കൽ ഒരു വലിയ സഹായം നിന്നോട് ഞാൻ ചോദിച്ചു കുറച്ച് നാൾ മീനുവിനെ നിനക്കും സോനയ്ക്കും ഒപ്പം നിർത്താൻ ആ നിമിഷം മറുത്തൊന്നും പറയാതെ നീ സമ്മതം മൂളുമ്പോൾ നിന്നിലേക് കടന്നു വന്ന എന്നെയും വാവയെയും സന്തോഷത്തോടെ സ്വീകരിച്ച മറ്റൊരാൾ ഉണ്ടായിരുന്നു അവിടെ...... """"""""""" രുദ്രൻ അജിത്തിന്റെ മുഖത്തേക്ക് നോക്കുമ്പോൾ സംശയത്തോടെ നിന്നു അജിത്.... മ്മ്ഹ """"രുദ്രൻ ഒന്നു ചിരിച്ചു..... സോനയുടെ ഉദരത്തിലെ കണ്മണി.. "" വാവയുടെ സാമീപ്യത്തിൽ സോനയുടെ ഉദരത്തെ ചവുട്ടി മെതിച്ചവൻ..... "" ജന്മം കൊണ്ട് വീണതും എന്റെ വാവയുടെ കൈകളിൽ.....

"" നീ ഓർക്കുന്നുണ്ടോ അജിത്... ( part 65 പറയുന്നുണ്ട് ആദ്യമായ് ആരാവിനെ ഏറ്റു വാങ്ങുന്നത് വീണ ആണെന്നു.. ) ഉണ്ട്..ഉണ്ട്.... "" ഇന്നലത്തേതു പോലെ എല്ലാം എന്റെ മനസ്സിൽ തെളിഞ്ഞു നില്കുന്നു... """ സോനാ എപ്പോഴും പറയുമായിരുന്നു വാവയുടെ സാന്നിധ്യം നിറയുന്ന ദിവസങ്ങളിൽ അവളുടെ വയറ്റിൽ കിടന്നു ഭയങ്കര ചവുട്ടും തോഴിയും ആണ്‌ ചെറുക്കൻ എന്ന്... "" ചിരിച്ചു കൊണ്ട് ആണ്‌ അജിത് അത്‌ പറഞ്ഞതെങ്കിലും അവന്റ കണ്ണിൽ നിന്നും കണ്ണുനീർ താഴേക്കു പതിച്ചു..... അജിത് നീ ചോദിച്ചിട്ടില്ലേ ആരവ് വല്യൊത്തെയൊ ഇരികത്തൂർ മനയിലെയോ കുട്ടി അല്ല എന്നിട്ടും ഞാൻ എന്തിനാണ് അവനെ അവന്റ ഏഴാം വയസിൽ ഇവിടെ നിന്നും മാറ്റി താമസിപ്പിക്കാൻ പറഞ്ഞതെന്ന്...? മ്മ് ഉണ്ട്... "" ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ... "" അന്ന് കേദാർനാഥിൽ ആ മുത്തു ഭഗവാന് നൽകുമ്പോൾ എന്റെ മകൻ അവനിൽ വന്ന മാറ്റങ്ങൾ... ""അവൻ ഇന്ന് കാണുന്ന സ്വപ്നം.... ജാനകി..... അല്ല... അല്ല.... ഏതോ പദ്മ..........അവരുമായി എന്ത് ബന്ധമാ എന്റെ കുഞ്ഞിന് ഉള്ളത്... പറ... "" ഇനി എന്നോട് ഒന്നും മറച്ചു വയ്ക്കരുത്..... താങ്ങാൻ കഴിയില്ല എനിക്ക്..... രുദ്രന്റെ തോളിൽ പിടിക്കുമ്പോൾ അജിത് ആ മുഖത്തേക്ക് ആകാംഷയോടെ നോക്കി.....

"""""""കേദാർനാഥന് അർഹതപ്പെട്ട നിധി സുരക്ഷിതം ആയി ഇരികത്തൂർ മനയിൽ എത്തിച്ച ഇന്ദുചൂഢന്റെ പ്രിയ സുഹൃത് ഇരികത്തൂർ മനയിലെ വിഷ്ണുവര്ധൻ ഭട്ടയ്‌തിരിപ്പാടിന്റെ പുനർജ്ജന്മം...... "" അതാണ് നിന്റ മകൻ.......... രുദ്രന്റ ശബ്ദം ഉയർന്നതും ഞെട്ടലോടെ അല്പം പുറകോട്ട് മാറി അജിത്.... സർ.... "" വി... വി... വിഷ്ണുവർദ്ധൻ... ""അജിത്തിന്റെ ശബ്ദം ഇടറി തുടങ്ങി...... അതേ അജിത്.. "" അന്ന് കേദാർനാഥിൽ വച്ചു ഗുരുനാഥൻ ആരവിനെ തിരിച്ചറിയുമ്പോൾ ആ കുഞ്ഞ് കണ്ണുകൾ തിളങ്ങിയത് എന്തിനെന്നു അറിയുമോ...? കൂടെ വരാൻ വാശി പിടിച്ചത് എന്തിനെന്നു അറിയുമോ...? ഹ്ഹ്ഹ്... "" അവനാൽ സംരക്ഷിക്കപെട്ടത് തിരികെ അതിന്റ അവകാശിയുടെ കൈകളിൽ എത്തി ചേരുന്നത് കണ്ട് സംതൃപ്തി അടയാൻ........ രുദ്രന്റ കണ്ണുകൾ നിറഞ്ഞൊഴുകി........ കണ്ണനും ചന്തുവും സഞ്ജയനും അതോടൊപ്പം മിഴിനീർ തുടച്ചു...

വിഷ്ണുവർദ്ധന്റെ പുനർജ്ജന്മം ആണ്‌ ആരവ് എന്ന് ജാതേവേദൻ തിരിച്ചറിയാതെ ഇരിക്കാൻ ആണ്‌ ആരവിനെ ഞാൻ ഇതിനോടകം ഇവിടെ നിന്നും അകറ്റി നിർത്തിയത് ..... """ അവന്റെ കഴുത്തിലെ ആ രുദ്രാക്ഷം""" അതിന് ഒരു പ്രത്യകത ഉണ്ട് അജിത്...... രുദ്രൻ ചെറിയ ചിരിയോടെ അജിത്തിന്റെ മുഖത്തേക് നോക്കി.. സാക്ഷാൽ മഹാദേവന്റെ തിരു ജഡയേ അലങ്കരിക്കുന്ന രുദ്രാക്ഷമാലയിലെ ഇരുപത്തി ഏഴാം രുദ്രാക്ഷം ആണത്..... തിരികെ അവന്റ ജന്മം വൈകുണ്ഠനാഥനിൽ ലയിക്കുമ്പോൾ മാത്രം അവന് അത്‌ തിരികെ നൽകാൻ കഴിയൂ... അത്‌ വരെ അവന്റെ സംരക്ഷണത്തിന് ഭഗവാൻ നൽകിയ സമ്മാനം ആണത്... "" വെറും രുദ്രാക്ഷം ആയി തള്ളി കളയാതെ നെഞ്ചോട് അവൻ അത്‌ ചേർത്തു പിടിച്ച നിമിഷങ്ങളിൽ ഞാൻ തിരിച്ചറിഞ്ഞു അവൻ ആരെന്ന്............. """ രുദ്രൻ ചാരുപടിയിൽ പിടിച്ചു കൊണ്ട് പുറത്തേക് നോക്കി നിൽകുമ്പോൾ അജിത് സംശയത്തോടെ എല്ലവരെയും നോക്കി.... ഉണ്ണിയിലും ചിത്രനിലും സഞ്ജയ്‌നിലും മാത്രം ഒരു കള്ള ചിരി തെളിഞ്ഞു നിന്നു.....

കണ്ണനിലും ചന്തുവിലും അജിത്തിന്റെ അതേ സംശയം ആണ്‌ നില നിന്നിരുന്നത്..... "" രുദ്ര... "" നീ എന്താ അങ്ങനെ പറഞ്ഞത്... "" ആരവിനു മറ്റെന്തെങ്കിലും ശക്തി ഉണ്ടോ... "" ചന്തു വീൽചെയർ അല്പം മുൻപോട്ട് നീക്കി.... ഈ ചോദ്യം ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിച്ചു ചന്തു... "" രുദ്രൻ അവന് ഒപ്പം മുട്ട് കുത്തി ഇരുന്നു.... അവന്റെ തളർന്ന ആ കൈയിൽ പതിയെ തലോടി... "" ഒരു ദിവസം നീ എന്നോട് ചോദിച്ചു ആരവ് അടുത്ത് വരുമ്പോൾ കുഞ്ഞാപ്പു അടുത്ത് വരുന്നത് പോലെ തോന്നുന്നു എന്ന്... "" അവർ രണ്ട് അല്ല ചന്തു... ഒന്നാണ്.... സാക്ഷാൽ വൈകുണ്ഠനാഥനിൽ മാത്രം ലയിക്കാനെ അവന് കഴിയൂ......... വൈകുണ്ഠനാഥന്റെ മൂന്നാം അവതാരം സാക്ഷാൽ വരാഹമൂർത്തി..... "" ഭൂമി ദേവിയ്ക്ക് പതി ആകേണ്ടവൻ........... രുദ്രൻ അത് പറയുമ്പോൾ ചന്തു ആ കണ്ണുകളിലേക്കു ഉറ്റു നോക്കി..... അജിത് ഒരു ഞെട്ടലോടെ ഉണ്ണിയെ പിടിച്ചു... "" ഉണ്ണി... "" എ... എ..എന്തൊക്കെയാ ഞാൻ ഈ കേൾക്കുന്നത്... "" എന്റെ മകൻ.. അവൻ.... അവൻ.... എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല......

അജിത്തിന്റെ ശരീരം വിറയ്കുന്നത് ഉണ്ണി തിരിച്ചറിഞ്ഞു... വിശ്വസിച്ചേ പറ്റു അജിത്... "" രുദ്രൻ പതിയെ എഴുനേറ്റ് അവന് അരികിലേക്കു വരുമ്പോൾ കുഞ്ഞൻ അവർക്ക് അരികിലേക് വന്നു....... ചിത്രനെ കണ്ണ് കാണിച്ചു........ ചേട്ടച്ഛൻ കാര്യങ്ങൾ പറയുന്നതിന്റെ ഷോക്ക് ആണ്‌... "" ചിത്രൻ കണ്ണ് അടച്ചു കാണിച്ചതും ചെറു ചിരിയോടെ അവന് അടുത്തേക് ഇരുന്നു കുഞ്ഞനും...... അജിത്.. ""ഈ ഇരിക്കുന്ന എന്റെ മകൻ പോലും ആരവിലെ ആ വലിയ ശക്തിയെ തിരിച്ചറിഞ്ഞത് അല്പം മുൻപ് ആണ്‌.... " രുദ്രൻ കുഞ്ഞനെ ചൂണ്ടി കാണിച്ചതും ചെറു ചിരിയോടെ തലയാട്ടി അവൻ.... അങ്കിൾ """ലോകത്തെ മുഴുവൻ ഒരു വലിയ വിപത്തിൽ നിന്നും ഒരു നിമിഷം കൊണ്ട് തടഞ്ഞു നിർത്താൻ മറ്റാർക്കാ കഴിയുന്നത് വേദസ്വരൂപനും യജ്ഞ പുരുഷനും ആയ സാക്ഷാൽ വരാഹ മൂർത്തിക്കു അല്ലാതെ..... കുഞ്ഞൻ അത് പറയുമ്പോൾ അജിത് രുദ്രനെ സംശയത്തോടെ നോക്കി..... ആരവ്... "" അവൻ എങ്ങനെ...? ഒരു നിമിഷാര്ധത്തിൽ മാളുവിന്റെ കയ്യിൽ നിന്നും എവിടെ നിന്നോ വന്ന അപരിചിതൻ ആ വിളക്കിനെ തട്ടി തെറിപ്പിക്കാൻ ശ്രമിക്കുമ്പോൾ ആ നിമിഷം ആടി ഉലഞ്ഞവൾ....

പക്ഷെ ആടി ഉലഞ്ഞു രൗദ്രഭാവം പ്രാപിക്കാൻ പോകുന്നവളെ താങ്ങി നിർത്താൻ ലോകത്ത് ഒരു ശക്തിക്കു മാത്രമേ കഴിയു.... "" ഇന്ന് ഈ നിമിഷം ആ ശക്തി അവൾക്കു ഒപ്പം ഇല്ലായിരുന്നു എങ്കിൽ സർവം നശിച്ചേനെ തടയാൻ എനിക്കോ ഇവനോ ആർക്കും കഴിയില്ല ...... "" രുദ്രന്റെ കണ്ണിൽ അല്പം ഭയം നിറഞ്ഞു... രുദ്രേട്ട... "" കണ്ണൻ സംശയത്തോടെ വിളിച്ചതും രുദ്രൻ പുരികം ഉയർത്തി നോക്കി... സാക്ഷാൽ മഹദേവന് പോലും ഭൂമി ദേവിയെ ആ നിമിഷം തടയാൻ കഴിയില്ലേ രുദ്രേട്ട .... "" മ്മ്മ്ഹ.. "" ഇല്ല... "" ആ ശക്തിയെ താങ്ങാൻ ഒരാൾക്ക് കഴിയൂ കണ്ണാ.. "" യജ്ഞ പുരുഷൻ ആയ വരാഹമൂർത്തിക് മാത്രം.. സാക്ഷാൽ മഹവിഷ്ണു അത്‌ കൊണ്ട് അല്ലേ ആ അവതാരം കൈകൊണ്ടത് തന്നെ ലക്ഷ്മി ദേവിയുടെ അംശം ആയ ഭൂമിദേവിയെ സംരക്ഷിക്കാൻ........ " രുദ്രൻ ചിരിയോടെ നിന്നതും കണ്ണന്റെയും അജിത്തിന്റെയും മുഖത്ത് സംശയം നിറഞ്ഞു... സംശയം വേണ്ട.. "" പറഞ്ഞു തരാം.. " നീ അത്‌ അറിയണം അജിത്.. "" അത്രമേൽ ഭാഗ്യം ചെയ്തവൻ ആണ്‌ നീ...

രുദ്രൻ അത്‌ പറയുമ്പോൾ നിറ കണ്ണുകളോടെ അവന് മുൻപിൽ കൈ കൂപ്പി അജിത്..... രുദ്രൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു കൊണ്ട് കഥ പറഞ്ഞു തുടങ്ങി...... വൈകുണ്ഠനാഥന്റെ കാവൽക്കാരായി രണ്ട് ദ്വാര പാലകർ ഉണ്ടായിരുന്നു ജയ വിജയന്മാർ.... ജയനും വിജയനും... " ഒരിക്കൽ നാരായണനെ സന്ദർശിക്കാൻ ബ്രഹ്‌മപുത്രന്മാരായ സനകാദികൾ എന്ന് അറിയപ്പെടുന്ന ബാലന്മാരായ നാലു സന്യാസികൾ വൈകുണ്ഠത്തിൽ എത്തുന്നു.... വലിയ നാരായണ ഭക്തർ ആണവർ..... അത്രമേൽ ഭഗവാനെ മനസ്സിൽ ധ്യാനിക്കുന്നവർ... രുദ്രൻ അത് പറയുമ്പോൾ തന്റെ കേശുവിന്റെ പൂർണ്ണരൂപം കുഞ്ഞന്റെ മനസിലേക് കടന്നു വന്നു...... എന്നാൽ ഈ ദ്വാരപാലകർ വൈകുണ്ഠത്തിലേക്കുള്ള അവരുടെ പ്രവേശനത്തെ പാടേ നിഷേധിക്കുന്നു.... അത്‌ ഒരു അനാദരവ് ആയി കണ്ട് സനകാദികൾക്കു കോപം വരുകയും ജയ വിജയന്മാരെ ദാനവന്മാർ ആയി തീരട്ടെ എന്ന് ശപിക്കുന്നു...... പക്ഷെ ആ നിമിഷം തങ്ങൾ ചെയ്ത തെറ്റിൽ പശ്ചാത്താപം വന്ന ദ്വാരപാലകർ മാപ്പ് അപേക്ഷിക്കുന്നു ....... എന്നിട്ട്....? കണ്ണൻ ആകാംഷയോടെ രുദ്രനെ നോക്കി.... മ്മ്ഹ്ഹ്... ""

ഭഗവാൻ നാരായണന്റെ ഇഷ്ട പ്രജകളെ അങ്ങനെ കൈ ഒഴിയാൻ സനകാദി ബാലന്മാർക് കഴിയില്ല കണ്ണാ.. "" എന്നാൽ കൊടുത്ത ശാപം തിരികെ എടുക്കാനും കഴിയില്ല...."""അതാണ് ശാപത്തിന്റെ ശക്തി.... പക്ഷെ മോക്ഷത്തിനുള്ള മാർഗം നിർദ്ദേശിക്കാൻ കഴിയും..... അങ്ങനെ ശാപമോക്ഷത്തിനു ഉള്ള വരം നൽകി........ മൂന്ന് ജന്മം രാക്ഷസന്മാരായി ഭൂമിയിൽ ജനിച്ചു ഓരോ ജന്മങ്ങളിലും നാരായണന്റെ അവതാരത്താൽ മരണം കൈ വരിച്ചു കഴിഞ്ഞാൽ അവർക്ക് ശാപമോക്ഷം ലഭിക്കും........ അങ്ങനെ അവരുടെ ആദ്യത്തെ ജന്മം ആണ്‌ കശ്യപ്രജാപതിയുടെയും അസുര മാതാവായ ദിതിയുടെയും പുത്രൻമാരായ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും........ """"""" ഹിരണ്യാക്ഷനും....... ഹിരണ്യകശിപുവും..... ചന്തു ആ പേരുകൾ ഒരാവർത്തി പറഞ്ഞു..... അതെ ചന്തു... "" ദുഷ്ടന്മാരായ അസുരന്മാരായി ജന്മം കൊണ്ടവർ അവരുടെ ആ ജന്മ ശത്രു ആയി നാരായണനെ പ്രഖ്യാപിച്ചു..... "" അങ്ങനെ ലോകപീഡ ചെയ്തു മദിച്ചു വാണു ഇരുവരും തങ്ങളെ തോല്പിക്കാൻ മറ്റൊരാൾ ഇല്ല എന്ന് അഹങ്കരിച്ചു..... അങ്ങനെ ഒരു നാൾ ഹിരണ്യാക്ഷൻ സമുദ്രത്തിൽ ഇറങ്ങി തന്റെ കൈയിൽ ഇരുന്ന വലിയ ഗദ ഉപയോഗിച്ചു സമുദ്രത്തിലെ തിരമലകളെ താഡനം ചെയ്തു തുടങ്ങി.....

ആ പ്രഹരം താങ്ങാൻ കഴിയാതെ സമുദ്രദേവനെ ആശ്രയിക്കുന്ന ജീവജാലങ്ങൾ ചത്തൊടുങ്ങി തുടങ്ങി... പലതും ഭയം കൊണ്ട് ഓടി നടന്നു... സമുദ്രദേവനും ഭയം വരുകയും അവസാനം അദ്ദേഹം നാരായണ പാദത്തിൽ അഭയം തേടി.... """""".... അതേ സമയം ഹിരണ്യാക്ഷൻ വിഷ്ണുവിന് ചെന്നെത്താൻ കഴിയാത്ത തരത്തിൽ ഭൂമിയെ മുഴുവനോടെ തന്നെ പാതാളത്തിലേക് താഴ്ത്തി...... """"""ഭൂദേവിയെ അടിമ ആക്കി...... """" രുദ്രൻ പറയുമ്പോൾ എല്ലാവരുടെയും മുഖത് ആകാംഷ നിറഞ്ഞു ..... പാതാളത്തിലേക്കു താഴ്ന്നു പോയ ലക്ഷ്മിയുടെ അവതാരം ആയ ദേവിയെ താങ്ങി തിരികെ പൂർവ്വസ്ഥിതിയിൽ കൊണ്ട് വരാൻ മഹാവിഷ്ണുവിനു മാത്രമേ കഴിയൂ.... എന്ന് ദേവന്മാർക് എല്ലാം അറിയാം.... "" അതിനാൽ തന്നെ എല്ലാവരും സാക്ഷാൽ നാരായണനെ തന്നെ അകം അഴിഞ്ഞു പ്രാർത്ഥിച്ചു...... പാതാളത്തിലെ ചെളികുണ്ഡത്തിൽ നൂഴ്ന്നു ഇറങ്ങാൻ പാകത്തിന് ചെറു വിരലിന്റെ വലുപ്പത്തിൽ വരാഹം അല്ലങ്കിൽ പന്നിയുടെ രൂപം പ്രാപിച്ചു മഹാവിഷ്ണു.....

സൃഷ്ടിയുടെ പിതാവായ ബ്ര്ഹമദേവന്റെ നാസികയിൽ നിന്നും ആണ്‌ ആ അവതാരം ജന്മം കൊള്ളുന്നത്.......... """" അല്ലേ ചിത്തു........ രുദ്രന്റെ കണ്ണുകൾ ചിത്രനിലേക് പോയതും ചെറു ചിരിയോടെ തലയാട്ടി അവൻ......... എന്നിട്ട്... "" ഈ കുഞ്ഞ് വിരലിന്റെ വലുപ്പം ഉള്ള ആളെങ്ങനെ ഭൂമിയെ ഉയർത്തി ...... ചന്തു സംശയത്തോടെ നോക്കി...... പറയാം... ""ബ്രഹ്മദേവന്റെ അനുഗ്രഹം കൊണ്ട് ജന്മം കൊണ്ട വരാഹമൂർത്തി ഭൂമീ സംസാരക്ഷണാര്ഥം പാതാളത്തിലേക്കു കടക്കും മുൻപ് ആകാശത്തോളം വളർന്നു വലുതായി.... മുന്പിലെ പ്രതിസന്ധിയെ തന്റെ തേറ്റ കൊണ്ട് ( പന്നിയുടെ മുന്പിലേ ഒറ്റ കൊമ്പ് ) തരണം ചെയ്തു പാതാളത്തിൽ എത്തുകയും ഒരു യുദ്ധത്തിലൂടെ ഹിരണ്യാക്ഷനെ കൊന്നു തന്റെ തേറ്റയിൽ ദേവിയെ ഉയർത്തി കൊണ്ട് വരുകയും ചെയ്തു......... ഇനി എന്തെങ്കിലും സംശയം ഉണ്ടോ... "" രുദ്രൻ ചോദിക്കുമ്പോൾ അജിത് ഇരു കൈകൾ കൊണ്ട് കണ്ണ് പൊത്തി കരഞ്ഞു... ഉണ്ണി അവന്റെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നുണ്ട്....... രുദ്രേട്ട......""

കണ്ണൻ വിളിച്ചതും അവന്റ മുഖത്തേക് നോക്കി രുദ്രൻ.... ചുണ്ടിൽ നേർത്ത ചിരിയോടെ... എന്ത്‌ കൊണ്ടാണ് വരാഹ രൂപം തന്നെ സാക്ഷാൽ നാരായണൻ രൂപം കൊണ്ടത്.. നാരായണന് നിഷ്പ്രയാസം തോല്പിക്കാൻ കഴിയുമായിരുന്നല്ലോ ആ അസുരനെ......... കണ്ണൻ സംശയം ഉന്നയിക്കുമ്പോൾ ചന്തുവിലും അതേ സംശയം നിറഞ്ഞു.... ചോദ്യം ന്യായം...നാരായണൻ വിചാരിച്ചാൽ ആ രാക്ഷസനെ നിഷ്പ്രയാസം കൊല്ലാൻ കഴിയും.... "" എന്നാൽ നാരായണന്റെ ഉദ്ദേശ്യം എന്തായിരുന്നു കണ്ണാ... "" ഹിരണ്യാക്ഷണാൽ പാതാളത്തിലേക്കു പോയ ഭൂമി ദേവിയെ തിരികെ എത്തിച്ചു യഥാസ്ഥാനത്തു നിലനിർത്തി സന്തുലിതാവസ്ഥ പൂർവ്വ സ്ഥിതിയിൽ കൊണ്ട് വരിക അല്ലേ.......... അതേ രുദ്രേട്ട..... "" കണ്ണൻ തലയാട്ടി... ഭൂമിയെ താഴ്ത്തുന്നത് പോലെ അത്രയും എളുപ്പം അല്ല കണ്ണാ ഉയർത്തി കൊണ്ട് വരാൻ അതിന് മറ്റൊരു ശക്തിക്കും കഴിയില്ല........ "" നമ്മുടെ മൂലാധാരത്തിൽ സ്ഥിതി ചെയ്യുന്ന കുണ്ഡലിനി ഉയർന്നു വരാൻ ധാരാളം പ്രതിസന്ധി തരണം ചെയ്യണം....

ആ തടസങ്ങൾ നമ്മുടെ കർമ്മ ബന്ധങ്ങൾ ആണ്‌.... ആ വേരുകൾ അറുത്തു മാറ്റി വേണം ഒരാൾ കുണ്ഡലിനിയെ പ്രാപിക്കാൻ.... അത്‌ പോലെ തന്നെയാണ് ചെളിക്കുണ്ടിൽ നിന്നും ഭൂമിയെ ഉയർത്താനും അത്ര എളുപ്പം അല്ല.... അതിന് വേണ്ടി ആണ്‌ സാക്ഷാൽ നാരായണൻ വരാഹ രൂപം കൈകൊണ്ടത്....... ഹിരണ്യാക്ഷന്റെ സഹോദരൻ ആയ ഹിരണ്യകശിപുവിനെ വധിക്കാൻ നാരയണൻ നരസിംഹ അവതാരം പൂണ്ടു..... "" ഒരിക്കൽ ആ കഥയും പറഞ്ഞു തരാം.... "" അല്ലേടാ... രുദ്രൻ ചെറു ചിരിയോടെ കുഞ്ഞനെ നോക്കുമ്പോൾ അവന്റെ ചുണ്ടിലും ഗൂഢമായ ചിരി വിടരുമ്പോൾ അവന് അരികിൽ ഇരുന്ന സഞ്ചയൻ ആ നരസിംഹ രൂപത്തെ മനസാൽ സ്മരിച്ചു... "" ( എന്ത് കൊണ്ടെന്നു പുറകെ വരും) സർ... """ എ... എ... എന്നോട് ക്ഷമിക്കണം.... പതിയെ എഴുനേറ്റ് വന്ന അജിത് രുദ്രന്റ കാല് ലക്ഷ്യം ആക്കി താഴ്ന്നതും പുറകോട്ടു മാറിയവൻ അവന്റ തോളിൽ പിടിച്ചു... ഏഹ്... "" അജിത് നീ എന്താ ഈ കാണിക്കുന്നത്.... നിനക്ക് മനസിൽ ആയില്ലേ ആ നിമിഷം താഴേക്കു വീഴാൻ പോയവളെ താങ്ങി നിർത്താൻ അവന് മാത്രമേ കഴിയൂ... "" മറ്റാർക്കും കഴിയില്ല....... അവളുടെ വീഴ്ച ഉൾക്കണ്ണാലെ തിരിച്ചറിഞ്ഞത് കൊണ്ട് ആവാം ഒരുപക്ഷേ അവൾക്കു സമീപം തന്നെ അവൻ നിന്നിരുന്നത്.....

ഞാൻ... ഞാൻ ഒരുപാട് വഴക്ക് പറഞ്ഞു എന്റെ കുട്ടിയെ.. "" തെറ്റ് പറ്റിപ്പോയി..... അവൻ എന്നോട് ക്ഷമിക്കുമായിരിക്കും അല്ലേ..... രുദ്രന്റ ഷർട്ടിൽ പിടിച്ചു പുലമ്പുന്നവനെ മാറോട് അണച്ചു രുദ്രൻ... അജിത്തേ.. "" ആരവിനു മാളുവിനോടുള്ള പ്രണയത്തെ നീ എതിർത്തു... "" നിന്നിലെ അച്ഛൻ ആണ്‌ അത്‌ നിന്നെ കൊണ്ട് ചെയ്യിച്ചത് കുറ്റം പറയാൻ കഴിയില്ല... "" മ്മ്ഹ്ഹ്.. "" പക്ഷെ നീ എത്ര തടഞ്ഞു വച്ചാലും ക്ഷമ """ എന്ന ഉണ്ണിയുടെ മകൾ അത്‌ ആരവിനു ഉള്ളത് ആണ്‌... അതിനെ തടയാൻ നിനക്കോ എനിക്കോ കഴിയില്ല..""" അജിത്തേട്ടാ... "" താമസിയാതെ ഇത് അങ്ങു നമുക്ക് നടത്തിയാലോ ""...ഇനി ഞാൻ ചോദിച്ചില്ല എന്ന് പറഞ്ഞു എതിർക്കരുത്... ഉണ്ണി ചിരിയോടെ പറയുമ്പോൾ സഞ്ചയനും ചന്തുവും കണ്ണനും പതിയെ ചിരിച്ചു... ഇല്ല... "" സർ തീരുമാനിച്ചോളൂ... "" എപ്പോൾ ആയാലും എനിക്ക് സമ്മതം.. "" അജിത് കണ്ണ് തുടച്ചു..... മ്മ്.. " സഞ്ജയന്റെ തീരുമാന പ്രകാരം ഈ വരുന്ന ചിങ്ങത്തിൽ ചിത്തുന്റെയ്യു അല്ലിയുടെ വിവാഹം നടത്താൻ ആണ്‌ നിശ്ചയിച്ചിരിക്കുന്നത്..

സഞ്ജയാ ഇവരുടെ കാര്യം കൂടി ആ കൂട്ടത്തിൽ നടത്തിയാലോ.... രുദ്രൻ സഞ്ജയന്റെ മുഖത്തേക്ക് നോക്കി... നടത്താം... "" നടത്തണം അതാണ് രുദ്ര ഉചിതമായ തീരുമാനം.... "" സഞ്ജയൻ ചിരിയോടെ തലയാട്ടി..... കണ്ണാ .. "" കുറെ നേരം ആയി ഇരിക്കുന്നത് കൊണ്ട് പുറം വല്ലാണ്ട് പുളക്കുന്നു.. "" ചന്തു ഒന്ന് ഞെരിപിരി കൊണ്ടു...... നേരം പുലർന്നു തുടങ്ങി ഇവനെ കൊണ്ട് കിടത്തിക്കോ കണ്ണാ .. "" നിങ്ങളും കുറച്ച് നേരം ഉറങ്ങൂ സഞ്ജയാ യാത്ര ചെയ്യേണ്ടത് അല്ലേ .... രുദ്രൻ കണ്ണ് കാണിച്ചതും കണ്ണൻ ചന്തുവിനെയും കൊണ്ട് അകത്തേക്ക് പോയി പുറകെ സഞ്ജയനും അജിത്തും..... അവർ പോയതും രുദ്രൻ കുഞ്ഞനും ഉണ്ണിക്കും നേരെ തിരിഞ്ഞു... കുഞ്ഞാ ഒരിക്കൽ നിങ്ങളോട് ഞാൻ പറഞ്ഞിരുന്നു ആ മുത്ത് അതിന് ഒരുപാട് സവിഷേഷതകൾ ഉണ്ട് നാം അറിയാത്ത പലതും....അത്‌ ആന്ധ്രായിൽ നിന്നും ഇവിടെ എത്തിച്ചത് ആരവിന്റെ പൂർവ്വജന്മം ആയ വിഷ്ണുവർദ്ധൻ ആണെന്ന്.. "" ( part 65 രുദ്രൻ ഇത് കുഞ്ഞനോട് കുഞ്ഞാപ്പുവിനോട് പറയുന്നുണ്ട് ) അതേ അച്ഛാ... '''

നികൃഷ്ട ജന്മം ജലന്ധരൻ എന്ന ചേന്നോത് കുറുപ് അദ്ദേഹത്തെ അപായപ്പെടുത്തിയത് ആകാൻ അല്ലേ വഴി ഉള്ളൂ... മ്മ്മ്.. "" അതേ പക്ഷെ ഈ ജന്മവും അത്‌ നമുക്ക് പ്രതീക്ഷിക്കാം.... രുദ്രൻ മീശ കടിച്ചു... അച്ഛൻ എന്താ ഈ പറയുന്നത്... "" മാളു അവൾ.. ഇല്ല അവൾ കൂടെ ഉള്ളപ്പോൾ അത്‌ അസംഭവ്യം ആണ്‌.... കുഞ്ഞാ... ""ആരവ് വിഷ്ണുവർദ്ധനെ തന്നിലേക്ക് ആവാഹിക്കുന്ന നിമിഷം ചുരുൾ അഴിയാൻ കിടക്കുന്ന ഒരുപാട് രഹസ്യങ്ങൾ ഉണ്ട്... "" അതിനെ ജലന്ധരൻ ഭയക്കുന്നുണ്ട് അന്ന് ഗുരുനാഥന്റെ വാക്കുകളിൽ ആ ഭയം ഞാൻ കണ്ടു... "" മിസിങ് ആയിരിക്കുന്ന ഗ്രന്ധം അതിൽ എന്തോ ഒളിച്ചിരുപ്പുണ്ട്.... "" രുദ്രന്റ കണ്ണുകൾ നാലുപാടും പാഞ്ഞു.... മിസ്സിംഗ്‌ ആയ ഗ്രന്ധമോ....? കുഞ്ഞൻ സംശയത്തോടെ നോക്കി... മ്മ്മ്മ്.. "" നിനക്ക് ഞാൻ നൽകിയ മൂന്ന് ഗ്രന്ധങ്ങൾ കൂടാതെ മറ്റൊന്നു കൂടി ഉണ്ട്.... കാലം അത്‌ തെളിയിക്കട്ടെ..... """ രുദ്രൻ നെടുവീർപ്പിട്ടു കൊണ്ട് തുടർന്നു.... കുഞ്ഞാ "" ഒരു വിപത് മുൻപിൽ കണ്ട് കൊണ്ടാണ് ഈ വിവാഹം എത്രയും പെട്ടന്നു നടത്തണം എന്ന് ഞാൻ ശഠിക്കുന്നത്... ""

അവൾ അവനിൽ ലയിച്ചു ചേരണം .. "" അവന്റ ജീവൻ ഞാൻ നിന്നെ ഏല്പിക്കുകയാണ് മോനെ ... "" സംരക്ഷിക്കണം..... നിന്റ ഉണ്ണിമായോ അജിതൊ മാളൂവോ കരയാൻ പാടില്ല... രുദ്രൻ കുഞ്ഞന്റെ വലത് കരം കവർന്നു.... ഉണ്ണിയും അവനെ പ്രതീക്ഷയോടെ നോക്കി.... "" വാക്ക് തരുന്നു ഞാൻ.. "" മാളുവിന്‌ അവളുടെ താലി നഷ്ടം ആകില്ല.. "" അങ്ങനെ ഒരു ദുഃഖം നിങ്ങൾക് ഞാൻ തരില്ല..... "" അവരുടെ വിവാഹം നടക്കട്ടെ അച്ഛാ.... "" അച്ഛാ... "" കുഞ്ഞന്റെ വിളിയിൽ കുറുമ്പൊടെ നോക്കി രുദ്രൻ... എന്തടാ നിനക്കും ചിങ്ങത്തിൽ വിവാഹം വേണോ..... ""അജിത് പറഞ്ഞത് പോലെ നമുക്കും മോഹിക്കാൻ അർഹത ഇല്ല ഇരികത്തൂർ മനയിലെ ഭദ്രകുട്ടിയെ... "" രുദ്രൻ ഒരു കണ്ണ് അടച്ചു നോക്കി.... എങ്കിൽ ഞാൻ ആദ്യം അച്ഛനെ കൊല്ലും.. പിന്നെ ഉണ്ണിമായേ "" എടെ ഞാൻ എന്ത്‌ ചെയ്തടെ... "" ഉണ്ണി കണ്ണു തള്ളി... ആ.. "" രണ്ട് പേരും കൂടി അല്ലേ ബ്രഹ്മചാരി ആയ എന്റെ മനസിനെ ഇളക്കി ആ കോലിൽ കേറിയേ എന്റെ തലയിൽ വച്ചു തന്നത്.. "" നീ ബ്രഹ്‌മചാരി... "" നിന്റ അച്ഛന്റെ മോൻ തന്നെ അല്ലേ നീ.. "" ഭദ്ര ജനിച്ച ദിവസം അവളെ വാവ എടുത്ത് നിന്റ മടിയിൽ വച്ച നിമിഷം അവളെ ഫ്രഞ്ച് അടിച്ചവനാ നീ.... "" നിന്റ ബ്രഹ്മചര്യം അന്നേ പോയെടാ....

ഉണ്ണി തല വെട്ടിച്ചു... എടാ ചെറുക്കനോട് ആണോ ഇതൊക്കെ പറയുന്നത് രുദ്രൻ കണ്ണുരുട്ടി... പിന്നെ ചെറുക്കൻ ഇവന്മാരോ വിളഞ്ഞ വിത്തുകളാ എല്ലാം.. "" ആ കുരുപ്പു വരെ ഇന്ന് കെട്ടാൻ പറഞ്ഞാൽ കെട്ടും.... ശേ.."" ഈ ഉണ്ണിമാ.. "" ഒന്നു പോയെ... കുഞ്ഞന്റെ മുഖത്ത് ചെറു നാണം വിടർന്നു.. അല്ലങ്കിൽ തന്നെ ഇപ്പോൾ ഞാൻ നിലത്തു ആണോ ആകാശത്താണോ എന്ന് അറിയാതെ വട്ടം കറങ്ങുവാ "" ആ കോകിലയെ തിരിച്ചു അറിഞ്ഞപ്പോൾ തൊട്ടു പെണ്ണു ദേഷ്യം മുഴുവൻ തീർക്കുന്നത് എന്നോടാ .. ""ഇതിപ്പോ ഞാൻ ആ തള്ളേ വലിച്ചു കയറ്റിയത് പോലെയാ അവളുടെ ഭാവം... കുഞ്ഞൻ കണ്ണു വെട്ടിച്ചു.. ഹഹഹഹ... "" രുദ്രനും ഉണ്ണിയും പൊട്ടിച്ചിരിച്ചു.... "" രണ്ടുപേരും ചിരിച്ചോ.. "" ദേവൂട്ടൻ എന്തോ സർപ്രൈസ് വച്ചിട്ടുണ്ടന്ന് പറഞ്ഞു തുള്ളി ചാടി നടപ്പുണ്ടായിരുന്നു... ""... കുഞ്ഞൻ എഴുനേറ്റ് മുണ്ട് ഒന്ന് കൂടി മുറുക്കി കെട്ടി... നീ എവിടെ പോവാ.. "" ഉണ്ണി സംശയത്തോടെ നോക്കി... നേരം വെളുത്തു എനിക്ക് എവിടേലും കിടന്നു ഉറങ്ങണം.. "" ഉള്ള മുറി മുഴുവൻ ആളെ കൊണ്ട് നിറഞ്ഞു... "" ഞാൻ അച്ഛന്റെ മുറിയിൽ പോവാ... അവിടെ എന്തായാലും ആരും കടന്നു കൂടിയിട്ടില്ല... "" ചെറുതായി കോട്ടു വായ ഇട്ടു അകത്തേക്ക് നടന്നവൻ.... 💠💠💠💠

സമാധാനം ഇവിടെ ആരും ഇല്ല.. "" മൂരി ഒന്ന് നിവർന്നു കൊണ്ട് കട്ടിലിലേക് കിടക്കാനായി തുനിഞ്ഞതും ബാത്‌റൂമിന്റെ വാതിൽ തുറന്നതും ഒരുമിച്ചു ആയിരുന്നു....... കണ്ണൊന്നു തള്ളി കുഞ്ഞൻ.. "" അയ്യോ... ""പെണ്ണിൽ നിന്നും ഒരു നിലവിളി ഉയർന്നു... .... ഈറൻ മുടിയിൽ നിന്നും വെള്ളം താഴെക് ഒഴുകി ഇറങ്ങി.... മാറോട് ചേർത്ത് വച്ച ടവൽ മുറുകെ പിടിച്ചു ഭയത്തോടെ തിരിയാൻ ഒരുങ്ങുന്നവൾ...... """ നില്കെടി അവിടെ.. """ കുഞ്ഞന്റെ കൈകൾ പൊടുന്നനെ അവളെ പൊതിഞ്ഞതും ആ കൈയിൽ കിടന്നു കുതറി പെണ്ണ്..... "" വിട് ആദിയെട്ടാ.... "" പാതി നഗ്നമായ മാറിനെ ഇരുകൈകളും കൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നവളെ കുറുമ്പൊടെ നോകിയവൻ.... നിന്നോട് ആരാ പറഞ്ഞത് ഈ മുറിയിൽ കയറാൻ... "" അത്‌... അത്‌ വീണമ്മ.. " അവിടെ എല്ലാവരും കുളിക്കുവാ.. "" ഈ ബാത്‌റൂം ഫ്രീ ആയത് കൊണ്ട് ഇവിടെ കുളിച്ചോളാൻ പറഞ്ഞു... "എന്നെ വിട് ആദിയെട്ടാ... കൈയിൽ കിടന്നു കുതറുന്നവളേ ഒന്ന് കൂടി മുറുകെ പിടിച്ചവൻ...... "" മ്മ്ഹ... "" വിടില്ല... "" ഇന്നലെ വന്നപ്പോഴേ ഞാൻ പറഞ്ഞില്ലേ.. "" വ്രതം തീർന്നാൽ നിനക്കുള്ള സമ്മാനം തരാം എന്ന്... " ദാ ഇപ്പോൾ അത്‌ മുഴുവൻ ഒരുമിച്ചു തരാൻ പോവാ..........

കണ്ണുകൾ അവളുടെ ഇടത്തെ ചെന്നിയിലൂടെ താഴേക്ക് ഒഴുകി കഴുത്തിലെ കാക്കപുള്ളിയിൽ പറ്റിച്ചേർന്നിരിക്കുന്ന വെള്ളത്തുള്ളിയിൽ ചെന്നു പതിച്ചു.....കണ്ണുകൾക്ക് ഒപ്പം ചുണ്ടും അവിടേക്കു ചെന്നപ്പോൾ ഒന്ന് ഉയർന്നു പൊങ്ങി പെണ്ണ്....... ആ വെള്ളത്തുള്ളിയോടൊപ്പം അലിഞ്ഞു ചേരുന്ന അവന്റ ഉമിനീരിന്റെ ചൂടിൽ ഒന്ന് കൂടി അവനിലേക് ചേരുമ്പോൾ ആ വെള്ളത്തുള്ളിയെ ചുണ്ടുകൾ കൊണ്ട് ഒപ്പി എടുത്തു കുഞ്ഞൻ........ പതിയെ ഉയർന്നവൻ അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി... "" പോയി ഒരുങ്ങിക്കോ.. "" രാവിലെ കാവിലെ പൂജയിൽ സ്ത്രീകൾ മാത്രമേ പങ്കെടുക്കു...""ഞാൻ കിടന്നു ഉറങ്ങട്ടെ.... "" ചെറുചിരിയോടെ അവളെ കണ്ണിറുക്കി കാണിച്ചു ബെഡിലേക് നടക്കുമ്പോൾ ഡ്രസിങ് ടേബിളിൽ വച്ചിരുന്ന വസ്ത്രവും എടുത്തവൾ ബാത്റൂമിലേക് ഓടുന്നത് കുസൃതിയോടെ നോക്കി...... 💠💠💠💠 എന്നാലും രാവിലെ അമ്മച്ചിയെ ഡിസ്ചാർജ് ചെയ്യും എന്ന് അല്ലേ പറഞ്ഞത്.. "" തള്ള ഇത് ഇവിടെ പോയി കിടക്കുവാ.. "" ഇനി സുരേഷ് മാമനെ കെട്ടി ആ വഴിക് പോയോ... "" കുറുമ്പൻ നഖം കടിച്ചു..... ഏയ്... "" അത്‌ പാടില്ല.... അപ്പോൾ പിന്നെ ഭദ്രയ്ക്ക് പണി കുറയും.... "" അവളെ അങ്ങനെ സുഖിക്കണ്ട... ""

നീ എന്താടാ ഒറ്റയ്ക്കു നിന്നു സംസാരിക്കുന്നത്.... "" തങ്കു കാവിൽ നിന്നും ഒരു ഉരുളിയിൽ പായസം ആയി വന്നു...... കൂടെ ശ്രീകുട്ടിയും... ഉരുളി എവിടെ ഉണ്ടോ അവിടെ ഇവളും കാണും.. "" പോടാ ഒൻപത് മണി... "" ഞാൻ ഇനി ഒന്നും കഴിക്കുന്നില്ല ഡൈറ്റ് ചെയ്യാൻ പോവാ... "" സഞ്ജയ്മാ പറഞ്ഞു.... ചുണ്ട് കൂർപ്പിച്ചു പെണ്ണ്.... അമ്മൂമ്മേ എങ്കിൽ ഇനി മുതൽ അരി കുറച്ച് ഇട്ടാൽ മതി കേട്ടോ ... "" ഇവളുടെ റേഷൻ കട്ട്‌... കട്ട്‌ ചെയ്യണ്ട.. "" എനിക്ക് ഇച്ചിരി ചോറ് വേണം.. "" ചുണ്ട് പുളുത്തുന്ന പെണ്ണിനെ നാണത്തോടെ നോക്കി കുറുമ്പൻ മെല്ലെ കാലിലെ വിരൽ നിലത്തു ഉഴിഞ്ഞു....... എടാ.. "" അയ്യോ... "" അല്ലിയുടെ ശബ്ദം കേട്ടതും തല ഉയർത്തി... ചിരി അടക്കി തലയാട്ടുന്നവൾ ചുറ്റും ബാക്കി പെണ്പടകൾ..... അല്ലി മോളേ.. "" ഈ പായസം എല്ലവര്കും കൊടുക്ക്.. "" തങ്കു ഉരുളി അല്ലിയെ ഏല്പിച്ചു അകത്തേക്ക് കയറുമ്പോൾ കണ്ണന്റെ കാർ മുന്പിലെക് വന്നു നിന്നു..... അമ്മച്ചി.. "" വന്നേ.... കുറുമ്പൻ ഉറക്കെ വിളിച്ചു പറയുമ്പോൾ... "" ഭദ്രയുടെ കണ്ണുകൾ കുറുകി.... ലെച്ചുവിന്റെ കൈകളിൽ പിടിത്തം മുറുകുന്നത് സൂക്ഷിച്ചു നോക്കി ലെച്ചു............. ഭദ്രയുടെ കണ്ണുകളിൽ തെളിഞ്ഞു വരുന്ന ത്രിശൂലം..... അത്‌ അഗ്നി പോലെ തിളങ്ങുന്നത് അല്ലിയും ലെച്ചുവും ഞെട്ടലോടെ നോക്കി.... (തുടരും )

NB :: കുഞ്ഞിന്റെ എക്സാം ആയത് കൊണ്ട് ആണ്‌ ലേറ്റ് ആകുന്നത്.. എന്നാലും വലിയ part ഉണ്ട്...... വരാഹ അവതാര ലക്ഷ്യം മനസിൽ ആയല്ലൊ.... ഭൂമിയെ താങ്ങാനും ഉയർത്താനും ആ ശക്തിക്കു മാത്രമേ കഴിയൂ... കുണ്ഡലിനിയെ കുറിച്ച് രുദ്രവീണയിൽ പറഞ്ഞിട്ടുണ്ട്.... മൂലാധാരത്തിൽ നിന്നും സഹസ്രാരം വരെ നീണ്ടു കിടക്കുന്ന ശക്തി അത്‌ സഹസ്രാരം എത്തിച്ചേർന്നാൽ അയാൾ ഉണർന്നു സ്വാതികൻ ആകൂ.. ഈ ആറാം ഇന്ദ്ര്യം എന്നൊക്കെ പറയും പോലെ.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story