ആദിശങ്കരൻ: ഭാഗം 79

adhishankaran

എഴുത്തുകാരി: മിഴിമോഹന

അല്ലി മോളേ.. "" ഈ പായസം എല്ലവര്കും കൊടുക്ക്.. "" തങ്കു ഉരുളി അല്ലിയെ ഏല്പിച്ചു അകത്തേക്ക് കയറുമ്പോൾ കണ്ണന്റെ കാർ മുന്പിലെക് വന്നു നിന്നു..... അമ്മച്ചി.. "" വന്നേ.... കുറുമ്പൻ ഉറക്കെ വിളിച്ചു പറയുമ്പോൾ... "" ഭദ്രയുടെ കണ്ണുകൾ കുറുകി.... ലെച്ചുവിന്റെ കൈകളിൽ പിടിത്തം മുറുകുന്നത് സൂക്ഷിച്ചു നോക്കി ലെച്ചു............. ഭദ്രയുടെ കണ്ണുകളിൽ തെളിഞ്ഞു വരുന്ന ത്രിശൂലം..... അത്‌ അഗ്നി പോലെ തിളങ്ങുന്നത് അല്ലിയും ലെച്ചുവും ഞെട്ടലോടെ നോക്കി.... കുറുമ്പൻ നഖം കടിച്ചു കാറിലേക് ഏന്തി വലിഞ്ഞു നോക്കുന്നത് കണ്ട് കൊണ്ട് ചുണ്ടിൽ കുസൃതിചിരിയോടെ ഇറങ്ങി വന്നു കണ്ണൻ... "" കുറുമ്പന്റെ കണ്ണുകൾ കണ്ണനെ ചോദ്യം പോലെ ചുഴുന്നതും ആരും കാണാതെ കണ്ണിറുക്കി കാണിച്ചതും വായിൽ നിന്നും നഖം മാറ്റി ആകാംഷയോടെ കാറിലേക് ഉറ്റു നോക്കി.. മ്മ്മ്.. "" ഇറങ്ങു കണ്ണൻ ഡോർ മെല്ലെ തുറന്നതും പുറത്തേക് വയ്ക്കുന്ന ഇടത്തെ കാലിലേക്ക് കുട്ടികളുടെ കണ്ണുകൾ പോയി........

ഉടുത്തിരുന്ന നേര്യതിന്റെ മുന്താണി കൊണ്ട് തല പൊതിഞ്ഞൊരു രൂപം....വലിയ കണ്ണുകളിൽ കരിമഷിക്ക് പകരം രക്തചുവപ്പ്...... വിറകൊള്ളുന്ന ചുണ്ടുകൾ കരിനീല നിറം പൂണ്ടിരുന്നു.....മുന്താണി തലയിലൂടെ പൊതിഞ്ഞു വലത്തേ കൈ കൊണ്ട് കൂട്ടി പിടിക്കുമ്പോൾ ആ കൈകൾ അതിൽ കൊരുത്തു വലിച്ചു....... കോ...കോകിലാമ്മ..... """സിദ്ധിയുടെ നാവ് വിറയ്ക്കുന്നതിനു ഒപ്പം നെഞ്ചിടിപ്പും വർദ്ധിച്ചു.... കണ്ണുകൾ ഇരുട്ടിൽ അകപ്പെട്ടത് പോലെ തോന്നി അവൾക്ക് .... കാറ്റത്തു കൈ വിട്ടു താഴേക്കു പതിച്ച നേര്യതിന്റെ അറ്റം... "" വലതു ഭാഗത്തു ചെവിക്കു മുകളിൽ വരെ പഞ്ഞിക്കെട്ട്.... "" ഇടത് വശത്തു കരിനീല നിറത്തിൽ ശിരസ്... ....കോകിലയുടെ ആ രൂപം അക്ഷരാർത്ഥത്തിൽ എല്ലവരെയും ഞെട്ടിച്ചു.... ആന്റി എങ്ങനെ ഉണ്ട്.... ""

ശ്രീക്കുട്ടി മുൻപോട്ട് ആഞ്ഞതും കുറുമ്പൻ വലത്തേ കൈ കൊണ്ട് അവളുടെ ഉദരത്തെ തടഞ്ഞു നിർത്തിയതും ഉദരത്തിൽ പതിഞ്ഞ ആ ശക്തിയോടൊപ്പം തന്നിലേക്കു കടന്നു വന്ന വിറവലിൽ പെണ്ണൊന്നു പിടഞ്ഞു... !""" കണ്ണുകൾ കുറുമ്പനിലേക് പോകുമ്പോൾ ടോപ്പിന്റെ നൂലിഴകൾ ഭേദിച്ച് വയറിനുള്ളിലേക് കടന്നു വരുന്ന ഒരു തരം ചൂട് നോവോടെ പെണ്ണ് തിരിച്ചറിഞ്ഞു........ "" കുറുമ്പൻറ് കണ്ണുകൾ അല്ലിയിലേക് പോയതും അർത്ഥം മനസിൽ ആയവൾ ശ്രീകുട്ടിയുടെ തോളിലൂടെ പിടിച്ചു..... മോള് വാ.. "".... ഇച്ചേച്ചി വയറു വേദനിക്കുന്നു വല്ലാണ്ട്.. "" കണ്ണൊന്നു നിറയുമ്പോൾ കുഞ്ഞിപ്പെണ്ണ് ചുണ്ട് പുളുത്തി...... വാ... '' വന്നു കുറച്ചു നേരം കിടന്നോ മോള് രാത്രി ഉറക്കം കളഞ്ഞതിന്റെയും പായസം ഒരുപാട് കഴിച്ചതിന്റെയും ആണ്‌..... അവളെ ചേർത്ത് അകത്തേക്ക് കടക്കുമ്പോൾ കണ്ണുകൾ ഭദ്രയിലേക്കും പോയി...... ഇച്ചേച്ചി... """ കോകിലമ്മച്ചി വന്നോ.. "" എന്താ സർപ്രൈസ്..... ""

മുകളിലത്തെ നിലയിൽ നിന്നും കാറിന്റെ വരവ് കണ്ടു ഓടി പിടച്ചു താഴേക്കു വന്നു കിച്ചു.. "" പുറകെ സച്ചുവും ആകാശും........ പോയി നോക്കടാ.. "" കൊച്ചിന് വയ്യ ഞാൻ കൊണ്ട് കിടത്തട്ടെ.... ""അല്ലി ഒന്ന് കൂടെ ചേർത്തു നിർത്തുമ്പോൾ ഉദരത്തെ മുറുകെ പിടിച്ചു അല്പം താഴേക്ക് കുനിഞ്ഞു പെണ്ണ്.... ഇവൾക് എന്ത്‌ പറ്റി.. "" സച്ചു കണ്ണൊന്നു കൂർപ്പിച്ചു... "" നെയ്പായസം മുഴുവൻ ഒറ്റയ്ക്ക് കഴിച്ച് വയറ്റിൽ പിടിച്ചു കാണില്ല... "" അല്ലി കണ്ണടച്ച് കാണിക്കുമ്പോൾ ആകാശ് ശ്രീക്കുട്ടിയേ ഒന്നു നോക്കി... ദുഷ്ടേ.. "" ഒരല്പം വയ്ക്കമരുന്നു... "" പറഞ്ഞു തീരും മുൻപേ ചെറു ചിരിയോടെ കിച്ചു അവന്റെ വലത്തേ കയ്യിൽ പിടിച്ചു മുൻപോട്ട് ഓടി........ അയ്യോ... "" കണ്ണു തള്ളുന്നതിനു ഒപ്പം വലത്തേ കൈ വായോട് ചേർത്തു കിച്ചു...... അതോടൊപ്പം വേദന കൊണ്ട് ഞെരിപിരി കൊണ്ടവന്റെ കണ്ണുകൾ തന്റെ ഇടത്തെ കൈയിലേക് പോയി... "" ആകാശിന്റെ കൈയിൽ ഇരുന്നു ഞെരുങ്ങുന്നു... "" ആ കണ്ണുകളിൽ തെളിയുന്ന ആനത്തല.. "" ഞെരുങ്ങുന്ന പല്ലുകൾക് ഇടയിൽ ഒടിഞ്ഞ വലത്തേ കോമ്പല്ലു തെളിഞ്ഞു നില്കുന്നു... കയ്യെന്നു വിടെടാ... ""

കിച്ചു കൈ വലിച്ചു കുടഞ്ഞു.... "" ആഹ്ഹ.. "" എനിക്ക് എനിക്കെന്താ പറ്റിയത്.. "" ആകാശ് കണ്ണൊന്നു ചുറ്റിച്ചു.. പറ്റിയത് നിനക്ക് അല്ലടാ തെണ്ടീ.. ""കാല... ഫൂ... ഫൂ... ഇടത്തെ കൈ പത്തി ചുവന്നു തിണിർത്താത് അയത്തിൽ ഊതി കിച്ചു...... "" എടാ.. ""പുറകെ ഓടി വന്ന സച്ചു ദേവൂട്ടന്റെ തോളിൽ പിടിച്ചു... "" കണ്ടോ എന്റെ സർപ്രൈസ്.. "" നാക്കൊന്നു നീട്ടി കുറുമ്പന്റെ കണ്ണുകൾ കോകിലയിലേക് പോയി..... "" അവൾക്ക് ഒപ്പം പുറത്തേക് ഇറങ്ങി വരുന്ന സുരേഷ്.... """ അയാളുടെ കണ്ണുകളിലും രക്തചുവപ്പ്.... "" കനക... "" വരൂ.... മുറിയിൽ കൊണ്ട് വന്നു കിടത്താം ഞാൻ... "" അവളുടെ വലത് കൈയിൽ മുറുകുന്ന അയാളുടെ കരത്തെ സംശയത്തോടെ നോക്കി കുട്ടികൾ..... """ സുരേഷ് മാമൻ... "" ലെച്ചുവിന്റെ കണ്ണുകൾ അയാളിൽ തങ്ങി നിന്നു....."" അയാളുടെ പിടി വിട്ടു മുന്പോട്ട് വരുന്ന കോകില.... "" ഭദ്രയുടെ മുന്പിൽ ആണ്‌ വന്നു നിന്നത്....... """അവളുടെ കണ്ണുകളോട് ഉടക്കുമ്പോൾ അതിൽ തെളിയുന്ന ത്രിശൂലത്തിനൊപ്പം ആദിശങ്കരൻ മിന്നി മറഞ്ഞതും തല ഒന്ന് വെട്ടിച്ചു കോകിലാ... "" മ്മ്ഹ്ഹ്.

"" ഞാൻ തോറ്റു പിന്മാറി എന്ന് നീ കരുതണ്ട.... എന്റെ മുടി കളഞ്ഞതിന് പകരം നിന്റെ ഈ സൗന്ദര്യം മുഴുവൻ കവർന്നെടുക്കും ഞാൻ.... എന്റെ ഏട്ടന്റെ ആവശ്യം കഴിയുന്ന നിമിഷം.. "" നിന്റ ഉദരത്തിൽ നെല്ലിമല മൂപ്പന്റെ കുഞ്ഞായി രൂപതന്തരം പ്രാപിക്കുന്ന എന്റെ ഏട്ടനെ ഈ കൈകുമ്പിളിൽ ഏറ്റു വാങ്ങുന്ന ആ നിമിഷം നിന്റ ഓരോ അവയവവും ഞാൻ തകർക്കും.... """" എന്റെ ഗര്ഭപാത്രത്തിനു വിലയിടാൻ നിനക്ക് കഴിയില്ല കോകിലാ... "" ഹിമവാന്റെ പുത്രി കാലങ്ങളോളം തപം ചെയ്തത് ഒരാൾക്കു വേണ്ടി. മാത്രം ആണ്‌... "" ഭദ്രയുടെ ചൂണ്ടു വിരൽ കോകിലയ്ക്കു നേരെ പൊങ്ങിയതും അവർക്ക് മുന്പിലേക് നടന്നു വന്നു കുഞ്ഞൻ... "" കണ്ണുകൾ ലെച്ചുവിനെ മനസിലാകും ഭാഷയിൽ മൊഴിഞ്ഞതും ലെച്ചു ഭദ്രയുടെ കയ്യിൽ കടന്നു പിടിച്ചു..... "" വിടെന്നെ..... """"""""ആ കൈ തട്ടി മാറ്റി പല്ലൊന്നു കടിച്ചു മുന്പോട്ട് ആയുമ്പോൾ കണ്ണൻ മൊബൈൽ ചെവിയിൽ വച്ചു കൊണ്ട് അവർക്ക് അരികിലേക്കു വന്നു..... എടാ കുഞ്ഞാ.. "" മഹിമയും രാജീവും വരുന്നുണ്ടെന്നു... ""കണ്ണൻ ഫോൺ താഴ്ത്തിയതും ഭദ്ര പുറകോട്ടു മാറി...

"" (മഹിമ കണ്ണന്റെ ഒരു സഹോദരി രാജീവ്‌ ഭർത്താവ് ഒരു പാർട്ടിൽ പറയുന്നുണ്ട് ) നിങ്ങൾ പോയി വിശ്രമിക്കാൻ നോക്ക് പിള്ളേരുടെ ഇടയിൽ കിടന്നു കറങ്ങി ഇനി അടുത്തത് വല്ലോം വാങ്ങി കൂട്ടാതെ.. ""കണ്ണൻ പറഞ്ഞു കൊണ്ട് അകത്തേക്കു പോയതും കുഞ്ഞൻ അറിയാതെ ചിരിച്ചു... കണ്ണച്ഛന് വിവരം വച്ചു... "" നല്ല മരുമക്കളെ കിട്ടിയാൽ ഇങ്ങനെ ഇരിക്കും നഖം കടിച്ചു കുറുമ്പൻ..... ആ അന്ന് തൊട്ട് അങ്ങേരുടെ കഷ്ടകാലം ആണ്‌ കോകിലയുടെ കാര്യങ്ങൾ മുഴുവൻ ഏറ്റെടുത്തിരിക്കുവല്ലേ... "" കിച്ചു വായ പൊത്തി... പോടോ.. "" എന്റെ അമ്മായിഅച്ഛൻ ഡീസെന്റാ.. "" തനിക് കിട്ടിയില്ലേ ഒരെണ്ണത്തെ കൈയിൽ ഇരുപ്പു കൊണ്ട് രുദ്രച്ചന്റെ കൈയിൽ നിന്നും വാങ്ങി കൂട്ടി ഹോസ്പിറ്റലിൽ കിടപ്പുണ്ടല്ലോ... "" എടാ.. " മിണ്ടാതെ ഇരിക്ക്.. കുഞ്ഞൻ കണ്ണ് കാണിച്ചതും മുഖം താഴ്ത്തി എന്തോ പിറുപിറുക്കുന്നാവനെ കാണുമ്പോൾ ചുണ്ടിൽ ഒരു കള്ള ചിരി വിടർന്നു കുഞ്ഞന്റെ.... ആദി.. "" ഒഴുകി വന്ന മിഴിനീരോടെ അവന്റ മുഖത്തേക് നോക്കിയതും ആ കണ്ണുകളിൽ തെളിയുന്നത് ഭദ്രയുടെ മുഖം കണ്ടതും കോകിലയുടെ കണ്ണുകൾ വിറച്ചു.....

നാസിക തുമ്പ് ദേഷ്യം കൊണ്ട് ചുവന്നു..... പകയോടെ തിരിയുന്നവളുടെ കണ്ണുകൾ ഭദ്രയിൽ ഉടക്കി.... കൊച്ചേ... ""എങ്ങനുണ്ട് ഇപ്പോൾ... " തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ കോകിലാ ദുർഗ്ഗയുടെ ശബ്ദം കേട്ടതും ഒരു നിമിഷം നിന്നു....ചുണ്ടിൽ വിനയം നിറഞ്ഞ ചിരി വിടർന്നു.... എന്നാലും എന്റെ കൊച്ചേ ആ നല്ല മുടി കളയണമായിരുന്നോ... "" ഏത് ഡോക്ടറ കണ്ണാ മുടി കളയാൻ പറഞ്ഞത്.. ഡോക്ടർ അല്ല ദുക്റാഅപ്പൂപ്പാ.. ഈ ഞാനാ പറഞ്ഞത്... "" കുറുമ്പൻ മുന്പോട്ട് ആഞ്ഞതും ദുർഗ അവനെ അടിമുടി നോക്കി... നീയോ.. "" ദുർഗ ചോദിക്കുമ്പോൾ കോകിലയുടെ കണ്ണിലെ കുറുമ്പനോടുള്ള വൈരാഗ്യം കുഞ്ഞൻ സൂക്ഷിച്ചു നോക്കി... ആ നിറയെ പേൻ ആയിരുന്നു... "" ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഒരു വശം കിടന്നു മാന്തുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ വയ്യാരുന്നു... "" വെറുതെ എന്തിനാ കഷ്ടപ്പെട്ടു മാന്തുന്നത്.. ഇത് ആകുമ്പോൾ അമ്മച്ചി.. "" ഛെ ആന്റിക്കും സുഖം അല്ലേ... "" അല്ലേ വാല്യേട്ട.... കുഞ്ഞനെ നോക്കി പുരികം തുള്ളിച്ചു കുറമ്പൻ.. പിന്നെ അല്ലാതെ നിങ്ങളെ ഇപ്പോൾ കാണാൻ ആണ്‌ ഗ്ലാമർ.. "" ആരും ഒന്ന് നോക്കും.. ""

പറഞ്ഞു കൊണ്ട് കുഞ്ഞൻ നോക്കിയതും ഉണ്ടക്കണ്ണു മിഴിച്ചു പെണ്ണ്.... അത്‌ പിന്നെ ഒരു ആവേശത്തിന് പറഞ്ഞതാ... "" നോക്കി പേടിപ്പിക്കാതെ പെണ്ണേ കുറുമ്പൊടെ ഭദ്രയെ നോക്കുമ്പോൾ കോകിലാ പല്ല് ഞാറുക്കുന്ന ശബ്ദം പുറത്തേക് കേൾക്കാം... വല്യേട്ടന്റെ കാര്യം പോയി.. "" സച്ചു ആകാശിനെ പതിയെ തട്ടുമ്പോൾ ഒരു പിടച്ചിലോടെ നോക്കി.. " തന്നിൽ വരുന്ന മാറ്റങ്ങളെ സംശയത്തോടെ അവൻ കാണുന്നതെന്ന് സച്ചു മനസിലാക്കി... "" പേൻ ഉണ്ടെന്ന് പറഞ്ഞു ആരെങ്കിലും ഇത്രയും നല്ല മുടി കളയുവോ.. "" ആ കൊച്ചിന്റെ സൗന്ദര്യം മുഴുവൻ പോയില്ലേ... "" ദുർഗ പറഞ്ഞു തീരും മുൻപേ കൈയിൽ ഒരു ഗ്ലാസ് ചായയുമായി ശോഭ വന്നതും കുറുമ്പൻ പതിയെ അവർക്കു അരികിലേക്ക് നീങ്ങി.... ഞാൻ പറഞ്ഞിട്ട് വിശ്വാസം ഇല്ലായിരുന്നല്ലോ... ""കേൾക്ക്..... പല്ല് കടിച്ചു ശോഭ കേൾക്കാൻ പാകത്തിന് പറയുമ്പോൾ കൈയിൽ ഇരുന്ന ഗ്ലാസിൽ അവളുടെ വിരലുകൾ മുറുകി.... ചായ.... "" അയാൾക് നേരെ നീട്ടുമ്പോൾ വാക്കിൽ അല്പം കടുപ്പം വന്നു.... "" ശോഭേ കനകയ്ക്കു കൊടുക്ക് ചായ.. "" ഇത് വരെ ഒന്നും കഴിച്ചു കാണില്ല പാവം... ""

ചെറു ചിരിയോടെ ദുർഗ ആ ഗ്ലാസ് വാങ്ങി കോകിലയുടെ കയ്യിലേക്ക് കൊടുത്തു....... അമ്മൂമ്മ രാവിലെ ചായ കുടിചാരുന്നോ...? കുറുമ്പൻ മെല്ലെ തൂണിൽ ചുരണ്ടി... ഓഹ്. "" നമ്മള് ഉണ്ടോ കുടിച്ചോ എന്നൊക്കെ തിരക്കാൻ ആരാ ഉള്ളത്.., " കണ്ണുകൾ ദുര്ഗായിലേക് പോകുമ്പോൾ അത്‌ നിറഞ്ഞു തുളുമ്പി.... അത്‌ നേരാ അമ്മൂമ്മ അങ്ങ് പ്രായം ചെന്നു.. "" അല്ലങ്കിലും ഡേറ്റ് കഴിഞ്ഞതിനെ കിളവന്മാർക്ക് പോലും വേണ്ട.. "" ശോഭയുടെ നെറുകയിൽ വെളുത്ത മുടിയിൽ മെല്ലെ പിടിച്ചു വലിച്ചു കുറുമ്പൻ... പോടാ അവിടുന്ന്... "" കുഞ്ഞൻ കണ്ണുരുട്ടി... "" നീ അവനെ നോക്കി പേടിപ്പിക്കണ്ട കുഞ്ഞാ.. ""എനിക്ക് എല്ലാം മനസിൽ ആകുന്നുണ്ട്... "" പരിഭവം മുഴുവൻ ഒരു നോട്ടത്തിൽ ദുർഗയിൽ പതിച്ചു.... നിനക്ക് എന്ത്‌ പറ്റി ശോഭേ.. "" സംശയത്തോടെ അതിലും നിസ്സഹായതയോടെ ചോദിക്കുന്ന അയാളെ കണ്ടപ്പോൾ കുഞ്ഞന് ചിരിയും സങ്കടവും ഒരു പോലെ വന്നു.... ഇടുപ്പിൽ കുത്തിയ സാരി അഴിച്ചു അത്‌ ഒന്ന് തെറിപ്പിച്ചു അകത്തേക്കു കയറുമ്പോൾ ഒന്നും മനസിൽ ആകാതെ നിന്നു ദുർഗ.... "" അപ്പൂപ്പൻ വായോ നമുക്ക് കാവിലേക്ക് പോകാം... ""

അവിടെ പൂജാരിമാർക് ദക്ഷിണ കൊടുക്കണ്ടേ... "" കുഞ്ഞൻ അയാൾക് ഒപ്പം പോകുമ്പോൾ കൂടെ സച്ചുവും ചാടി.. "" നിങ്ങൾ വരുന്നില്ലേ.. "" സച്ചു കിച്ചുവിനെയും ആകാശിനെയും തിരിഞ്ഞു നോക്കി... അത്‌.. അത്‌ പിന്നെ രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിന്നു പരുങ്ങി..... ഈ കാലന് വിവരോം ഇല്ലേ.. അതെങ്ങനെ വെളുപിനെ തന്നെ ചേട്ടായിയും കൊച്ചേട്ടനും ചിന്നുക്കുട്ടിയെ കൊണ്ട് പോയില്ലേ അതിന്റ കുശുമ്പാ .. "" കുറുമ്പൻ ചുണ്ട് കൂർപ്പിക്കുമ്പോൾ ആകാശിന്റെ ചുണ്ടിൽ നാണം വിടർന്നു..... 💠💠💠💠 അമ്മൂമ്മേ... "" ഞാൻ പറഞ്ഞത് അല്ലേ ദുക്റാ അപ്പൂപ്പനെ സൂക്ഷിക്കണം സൂക്ഷിക്കണം എന്ന്... "" ഇപ്പോഴത്തെ കാലത്ത് കിളവന്മാരെ ആണ്‌ വിശ്വസിക്കാൻ പറ്റാത്തത്.... കട്ടിലിൽ ഇരുന്നു അവരുടെ കൈ പിടിക്കുമ്പോൾ ചുണ്ടിൽ കള്ള് ചിരി പടർന്നു കുറുമ്പന്റെ..... എന്റെ പ്രസാദേട്ടൻ അങ്ങനെ ഒന്നും പോവില്ല.. "" സാരി തലപ്പ് കൊണ്ട് മൂക്ക് ചീറ്റി അവർ... ദേ കിടക്കുന്നു.. "" അമ്മൂമ്മേ വീണമ്മക്ക് രുദ്രച്ഛനെ പോലും വിശ്വാസം ഇല്ല ഈ കാര്യത്തിൽ... അവർ ആണുങ്ങളെ വളയ്ക്കാൻ നടക്കുവാ...

ഈ എന്നെ പോലും വളയ്ക്കാൻ നോകിയാന്നെ.... കുറുമ്പൻ ചുണ്ട് പുളുത്തി.... നിന്നെയോടാ മോനെ... "" ശോഭ അവന്റെ ഉന്തിയിരിക്കുന്ന നെഞ്ചിൻ കൂടിൽ തഴുകി.... ഇങ്ങനെ ഇരിക്കുന്നു എന്നൊന്നും നോക്കണ്ട ഞാനും സുന്ദരൻ അല്ലേ "" അവർക്കും കാണില്ലേ എന്നെ കാണുമ്പോൾ ഒരു ഇളക്കം.... പക്ഷെ ഞാൻ വീഴില്ല.... "" എന്തോ.. "" എങ്ങനെ....? ചിത്രന്റെ ശബ്ദം കേട്ടതും ചാടി എഴുനേറ്റു കുറുമ്പൻ... കൂടെ കുഞ്ഞാപ്പുവും.. ഈൗ.. " അത്‌ പിന്നെ.. ദുക്റാഅപ്പൂപ്പന് ഒരു ഇളക്കം... ഇളിച്ചു കൊണ്ട് വിരൽ കോർത്തു കുറുമ്പൻ... രണ്ട് പേരും പെട്ടന്നു വന്നോ അവരെ കൊണ്ട് വിട്ടിട്ട്... "" വാ എന്തെങ്കിലും കഴിച്ചിട്ട് കിടന്നു ഒന്ന് ഉറങ്ങു പിള്ളേരെ... "" ശോഭ കണ്ണുനീർ അവരിൽ നിന്നും മറച്ചു പിടിക്കാൻ ശ്രമിച്ചു... എന്റെ അമ്മൂമ്മേ ഈ ചെറുക്കൻ വല്ല വിവരക്കേടും പറയുന്നത് കേട്ട് അതിന് ഒത്തു കരയാൻ നില്കരുതെ... പിന്നെ പറഞ്ഞതിൽ കുറച്ച് കാര്യം ഇല്ലാതെ ഇല്ല...

"" സൂക്ഷിച്ചാൽ ദുഖിക്കേണ്ട അല്ലേ ചേട്ടായി... കുഞ്ഞാപ്പു ചിത്രനെ നോക്കി... എടാ മഹാപാപി... "" ചിത്രൻ കണ്ണ് കൊണ്ട് ഒന്ന് ഉഴിഞ്ഞു അവനെ... അതാ ഞാനും പറഞ്ഞത് നമ്മൾ ആണുങ്ങൾ അല്ലേ ചിലപ്പോൾ വീണു പോയാലോ... "" കുറുമ്പൻ നഖം കടിച്ചു... നീ അങ്ങനെ വീഴാൻ നിൽക്കണ്ട മുട്ട് കാൽ തല്ലി ഓടിക്കും ഞാൻ... "" ശോഭ കൂർപ്പിച്ചൊന്നു നോക്കി..... അമ്മൂമ്മ പോയി കഴിക്കാൻ എടുക്കു വിശക്കുന്നു.. "" കുഞ്ഞാപ്പു വയറിൽ ഒന്ന് തലോടി.... എടാ പൊട്ടാ ഇന്നലെ അയാളുടെ ഏത് മർമ്മം നോക്കിയ നീ അടിച്ചു താഴെ ഇട്ടത്.. "" ഞങ്ങൾ ചെല്ലുമ്പോൾ ഇപ്പോഴും ഉറക്കം ആണ്‌... ചിത്രൻ സംശയത്തോടെ നോക്കി... അയ്യോ അതിന് അങ്ങനെ ഇന്ന മര്മം എന്നൊന്നും ഇല്ല ചേട്ടായി.. "" ഒരു ഇരുമ്പുവടി കയ്യിൽ എടുക്കുക ഉന്നം നോക്കി ഒരെണ്ണം കൊടുക്കണം... ഒറ്റയടിക്ക് ചാകാത്തതു അയാൾ കഴിഞ്ഞ ജന്മം വലിയ പാപം ചെയ്തിട്ടുണ്ട്... ഉണർന്നു കഴിയുമ്പോൾ രുദ്രച്ചന്റെ കൈലോട്ട് അല്ലേ ചെല്ലുന്നത്... ഇഞ്ചിഞ്ചായി കൊല്ലും..... ആ വാങ്ങി കൂട്ടട്ടെ.. ബാക്കി ഉള്ളവർ സ്നേഹത്തോടെ ഒരെണ്ണം കൊടുത്തപ്പോൾ ചാകാൻ വയ്യ..

."""" പിറുപിറുത്തു കൊണ്ട് മുന്പോട്ട് നടക്കുന്നവനെ നോക്കി ചിത്രൻ ഇടത് കൈ മലർത്തി കുഞ്ഞാപ്പുവിനെ നോക്കി ... ഇത്‌ എന്തിന്റെ കുഞ്ഞാടാ... "" എന്റെ അച്ഛന്റെ കുഞ്ഞ് തന്നാ.. "" പക്ഷെ തല തിരിഞ്ഞു പോയി... ഏറ്റു വാങ്ങിയത് ഉണ്ണിമാ അല്ലേ... "" അല്ലങ്കിൽ തന്നെ ഉണ്ണിമാ വളർത്തുന്ന കുഞ്ഞല്ലേ.... നാരായണന്റെ ചുണ്ടിൽ ചിരി വിടർന്നു... 💠💠💠💠 കുറുമൻ ആഹാരം കഴിച്ചോ... "" ദുർഗ എല്ലാവർക്കും ദക്ഷിണ നൽകി കുറുമന് സമീപം വന്നു ദക്ഷിണ നീട്ടി... "" അതിൽ നിന്നും ഒരു വെള്ളി രൂപ മാത്രം കയ്യിൽ എടുത്തു..... ഇത് മതി കുറുമന്... "" ആരുടെയും ഒന്നും ആരും ആഗ്രഹിക്കാൻ പാടില്ല അംബ്ര... മനസ് നിറഞ്ഞു വിശ്വാസത്തോടെ ഉള്ള പ്രാർത്ഥന അതാണ് ദൈവം കേൾക്കുന്നത്... "" പിന്നെ ഈ വെള്ളി രൂപ തരുന്നതിനെ നിന്ദിക്കൻ പാടില്ല.... അംബ്ര എനിക്കായി നൽകാൻ എടുത്ത ദക്ഷിണ അത്‌ ആവശ്യക്കാർക്ക് നൽകൂ....... """ചിരിയോടെ പറയുന്ന കുറുമന്റെ താടി ഇഴകൾ കാറ്റിൽ ഇളകി ആടുന്നത് കൗതുകത്തോടെ നോക്കി കുഞ്ഞൻ... ആയിക്കോട്ടെ കുറുമൻ പറയുന്നത് പോലെ ചെയ്യാം...

"" കുഞ്ഞാ നട പൂട്ടി താക്കോലുമായി രണ്ടും അങ്ങ് വന്നേക്കണം... "" ദുർഗ നിർദ്ദേശം കൊടുത്തു മുന്പോട്ട് പോകുമ്പോൾ കുറുമൻ കുഞ്ഞനും സച്ചുവിനും അരികിലേക്കു വന്നു.... അവൾ വന്നു അല്ലേ...""ചിരിച്ചു കൊണ്ട് കുഞ്ഞന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ ആ മുഖത്തും വിടരുന്ന ചിരി രണ്ടായി കാണാൻ തോന്നിയില്ല സച്ചുവിന് ... മ്മ്മ്.. "" വന്നു.... വലിയൊരു തിരിച്ചടി നേരിട്ടതിന്റെ അമർഷം മുഴുവൻ അവളിൽ ഉണ്ട്... കുഞ്ഞനും സച്ചുവും കുറുമന്റെ അടുത്തേക് ഇരുന്നു... രുദ്രൻ അംബ്ര.. "" കുറുമൻ കുഞ്ഞന്റെ കണ്ണുകളിലേക്കു നോക്കി.. അച്ഛനും ഉണ്ണിമായും ഇപ്പോൾ ആണ് ഒന്ന് കിടന്നത്.. "" കുറച്ച് ദിവസത്തെ ക്ഷീണം കാണും... മ്മ്.. "" ഉറങ്ങിക്കോട്ടെ പാവം ആരെയും കാണിക്കുന്നില്ല എങ്കിലും ആ മനസ് നീറി പുകയുന്നുണ്ട്.. "" എത്രയായാലും സ്വന്തം കുഞ്ഞുങ്ങൾ അല്ലേ ഏതൊരു അച്ഛനും കാണും ആ ആവലാതി.... എനിക്കും ഉണ്ട്.... കുറുമൻ ദീർഘമായി ഒന്ന് നിശ്വസിച്ചു... സ്വാമിഅച്ഛൻ ഭയക്കേണ്ട.. "" വിശ്വസിക്കാം ഞങ്ങൾ ഓരോരുത്തരെയും... കുഞ്ഞൻ അയാളുടെ കൈയിൽ പിടിച്ചു... അവളുടെ അഹങ്കാരത്തിന്റെ പ്രതീകം ആയിരുന്നു ആ മുടിയിഴകൾ.. " ഒരു സ്ത്രീയുടെ കണ്ണുനീർ വീഴ്ത്തി അത്‌ നശിപ്പിക്കുന്നത് തെറ്റ് ആണെങ്കിലും ധർമം രക്ഷിക്കാൻ അല്പം അധർമ്മം ആകാം എന്ന് സാക്ഷാൽ നാരായണൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.... ഹഹഹ... ഹഹഹ... ""

കുറുമൻ ഉറക്കെ ചിരിച്ചു... അതേ സ്വാമി അച്ഛാ.. " അന്ന് ലെച്ചു അവളുടെ കഴുത്തിൽ നാരായണന്റെ തൃശങ്കു കുത്തി ഇറക്കുമ്പോൾ അവൾ തടഞ്ഞത് തന്നെ ആ മുടിയിഴകളാൽ ആണ്‌.... ലെച്ചുവിന്റെ വലത്തെ കൈയിൽ മുകളിൽ നിന്നും താഴെ വരെ നീണ്ട വരകൾ അതിൽ നിന്നും പൊടിഞ്ഞ രക്തത്തുള്ളികൾ ആ മുടിയിൽ ഉടക്കിയത് ആണെന്നു തിരിച്ചറിഞ്ഞ നിമിഷം അഹങ്കാരത്തിന് ആദ്യ തിരിച്ചടി ആ മുടിയിൽ തന്നെ ആവണം എന്നത് ദൈവ നിയോഗം ആണ്‌ അല്ല അത്‌ സാക്ഷാൽ ശ്രീമുരുകന്റെ ആജ്ഞയാണ്..... "" കുഞ്ഞൻ പല്ല് കടിച്ചതും സച്ചു സംശയത്തോടെ നോക്കി... അവന് ഈ മുടിയോട് എന്താ ഇത്രയും ആക്രാന്തം സ്വാമി അച്ഛാ... ഹഹഹ.. " അത്‌ ആക്രാന്തം അല്ല സൂര്യദേവാ.. "" ഓരോ വ്യക്തിയുടെ ഞാൻ എന്ന അഹം ഭാവം ഉപേക്ഷിച്ചു ഭഗവാനിൽ ലയിക്കുന്നത് ആണ്‌ മുടി കൊടുക്കൽ "" ആ ബെസ്റ്റ് കോകിലയുടെ മുടി എടുത്താൽ അവളുടെ ഭാവം തീർന്നത് തന്നെ.. "" സച്ചു തലയാട്ടി.... അത്‌ തീരണം എങ്കിൽ അവൾ ചാകണം... "" കുഞ്ഞൻ പല്ലു കടിച്ചു... "" ചിലപ്പോൾ അത്‌ കൊണ്ട് എന്തെങ്കിലും പ്രയോജനം കാണും കുഞ്ഞേ.. ""..

കോകിലയുടെ ജീവന്റെ വിലയുണ്ട് അവൾക്കു ആ മുടിയെങ്കിൽ അതിൽ എന്തോ ഒളിഞ്ഞു ഇരുപ്പുണ്ടെന്നു അല്ലേ... കുറുമൻ കുസൃതി ഒളിപ്പിച്ചു നോക്കുമ്പോൾ കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു........ എന്നാൽ ഞാൻ ഇറങ്ങുന്നു.. " ഊര് ചുറ്റി ഒന്ന് തിരികെ വരാം കുറുമൻ ഭാണ്ഡകെട്ട് കൈയിലേക് എടുത്ത് കാട്ടിലേക്ക് നടന്നു കയറി.... നേരെ ഉള്ള വഴിയേ പോയാൽ പോരെ വാല്യേട്ട.. "" ഈ വളഞ്ഞ വഴിയേ പോകണോ സ്വാമി അച്ഛന്... "" സച്ചു വീട്ടിലേക് നടക്കുന്ന വഴിയേ ചോദിച്ചു..... സ്വാമിഅച്ഛൻ വരുന്നതും പോകുന്നതും ഒന്നും ആർക്കും കാണാൻ കഴിയില്ല കിച്ചു.... "" ആ പൂജ നടക്കുമ്പോൾ പോലും അത്രയും ഭാഗ്യം ചെയ്തവർ മാത്രമേ അദ്ദേഹത്തെ കാണുന്നുള്ളൂ..... സാക്ഷാൽ കിരാത മൂർത്തി ആണത്...... വിളിച്ചാൽ ഓടി വരുന്ന ദൈവം.... കുഞ്ഞൻ ചെറു ചിരിയോടെ സച്ചുവിന് ഒപ്പം മുന്പോട്ട് നടന്നു.... വാല്യേട്ട.. ""

അങ്ങോട്ട് നോക്കിയേ സച്ചു പറഞ്ഞതും മുന്പോട്ട് നോക്കിയ കുഞ്ഞൻ ചിരിച്ചു.... ഒരു ട്രേയിൽ ഫ്ലാസ്കും ചായയുമായി അല്പം കുറുമ്പൊടെ ഔട്ട്ഹൗസിലേക്ക് നടക്കാൻ പോകുന്ന മാളുവിന്റെ പുറകെ വഴക് കെട്ടി കുറുമ്പനും... ഇപ്പോൾ ഒരു കാര്യം കാണിച്ചു തരാം നീ വാടാ.. "" കുഞ്ഞൻ സച്ചുവിന്റെ കൈ പിടിച്ചു വേഗത്തിൽ നടന്നു.... ഒരു ചായ കുടിക്കണം എന്ന് മനസിൽ വിചാരിച്ചപൊഴേക്കും മോള് ചായ കൊണ്ട് വന്നല്ലോ.... താങ്ക്സ്... കുഞ്ഞൻ ആ ട്രേയിൽ കടന്ന് പിടിച്ചു... വാല്യേട്ട.. "" അത്‌.. അത്‌ നിന്നു പരുങ്ങുന്ന പെണ്ണിന്റെ മുഖത്തെ നാണം കുറുമ്പൊടെ നോക്കി കുഞ്ഞൻ... വാല്യേട്ട.. അത്‌ ആ ""അരവട്ടന്""ഉള്ളതാ..... കുറുമ്പൻ പുറകെ നിന്നു ചുണ്ട് കോട്ടിയതും കുഞ്ഞൻ കണ്ണുരുട്ടി... സോറി ആരവേട്ടൻ.... "" നമുക്ക് ഒന്നും ചായ തരാൻ ഇവിടെ ആരും ഇല്ല..... നീ പോയി ശ്രീകുട്ടയോട് പറ ബൂസ്റ്റ്‌ എടുത്ത് തരാൻ... "" മാളു തല വെട്ടിച്ചു.... അവൾക്കു വയറുവേദനായ.. ""

അയ്യോ അല്ലങ്കിൽ തന്നെ അവള് തരണ്ട പകുതി അവളുടെ വായിൽ പോകും.... കുറുമ്പൻ കണ്ണ് തള്ളി.... നീ എന്തിനാടാ ഇവളെ വഴക്ക് കെട്ടുന്നത് അവൾ പോയി ആരവേട്ടന് ചായ കൊടുക്കട്ടെ.... "" മോള് ചെല്ലൂ..... കുഞ്ഞൻ പറഞ്ഞതും കുറുമ്പൻ ഉറക്കേ പൊട്ടി ചിരിച്ചതും മാളു ചുണ്ട് പുളുത്തി... വല്യേട്ടൻ പത്രം വായിച്ചില്ലലോ... ദേ നോകിയെ മാളുവേച്ചി കുലുങ്ങിയത് വെണ്ടയ്ക്ക അക്ഷരത്തിൽ എല്ലാ പത്രത്തിലും വന്നിട്ടുണ്ട്.... "" കുറുമ്പൻ കൈയിൽ ഇരുന്ന പത്രം നിവർത്തിയതും കുഞ്ഞനും സച്ചുവിനും ചിരി അടക്കാൻ കഴിഞ്ഞില്ല...... വാല്യേട്ട.. " കളിയാക്കതെ.... "" ഞാൻ അറിഞ്ഞു കൊണ്ട് അല്ലലോ.... "" വലത്തേ കൈ കൊണ്ട് കുഞ്ഞന്റെ കൈയിൽ പിച്ചി പെണ്ണ്.... ദേ ഇനി കുലുങ്ങാൻ എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടെങ്കിൽ നേരത്തെ പറയണേ... ""കുറുമ്പൻ മാളുവിനെ തൊണ്ടുമ്പോൾ മൂവരും സംശയത്തോടെ നോക്കി... എനിക്ക് ശ്രീകുട്ടിയെ ഇങ്ങനെ ചേർത്ത് നിർത്തി സംസാരക്ഷിക്കാനാ..

"" ഈ... "" പല്ല് മുഴുവൻ പുറത്തു കാണിച്ചു കുറുമ്പൻ... പോടാ അവിടുന്നു എടുത്ത് കുളത്തിൽ ഇടും ഞാൻ... "" സച്ചു കണ്ണുരുട്ടി... ഞാൻ നീന്തി വരുവടോ... "" മ്മ്.. " ഇന്നലെ ആ ഗ്യാപ് കിട്ടിയ നേരത്തു സംരക്ഷിച്ചതു ഞാൻ കണ്ടു.... കുഞ്ഞൻ തലയാട്ടി... എടാ ആ പത്രം എടുത്ത് മറ്റേടാ.. " എന്റെ അച്ഛനെ കാണിച്ചാൽ എന്നെ കളിയാക്കി കൊല്ലും... മാളു നിന്നു ചിണുങ്ങി... അയ്യേ ഉണ്ണിമായാ രാവിലെ ഇത്‌ എല്ലാവരെയും കാണിച്ചത്... "" എന്റെ മോള് കുലുങ്ങിയത് കണ്ടോ എന്ന് പറഞ്ഞു എന്തൊരു അഭിമാനം ആയിരുന്നു ആ മുഖത്ത്... എന്നിട്ട് ഉണ്ണിമയെവിടെ.... കുഞ്ഞൻ അകത്തേക്കു എത്തി നോക്കി.... "" ആവണി അമ്മ പിടിച്ചു രണ്ട് കുത്ത് കൊടുത്തു കിടത്തി.. "" ഇപ്പോൾ സ്വപ്നത്തിൽ കിടന്നു കുലുങ്ങുന്നുണ്ട്... എന്റെ മോള് കുലുക്കുവാണെന്നു പറഞ്ഞു.... കുറുമ്പൻ ചുണ്ട് പോത്തി... വാല്യേട്ട... "" ഇവനെ ഞാൻ എന്താ ചെയ്യേണ്ടത്....മാളു അവനെ തല്ലാൻ കൈ ഓങ്ങി... മാളൂട്ടി അവൻ അത് കുറുമ്പൊടെ ആണ്‌ പറഞ്ഞതെങ്കിലും ഉണ്ണിമാ ഒരുപാട് സന്തോഷത്തിൽ ആണ്‌... നീ സ്വയം തിരിച്ചറിഞ്ഞതും നിന്റ പാതിയെ നിന്നിലോട്ട് ചേർത്തതും എല്ലാം ആ മനസ് നിറഞാണു കാണുന്നത്.... ""

നീ ഈ ചായ കൊണ്ട് ചെന്നു കൊടുക്കു... "" കുഞ്ഞൻ അവളുടെ തോളിൽ തട്ടി... ചായ മാത്രം ഓക്സിജൻ വേണ്ട... "" അങ്ങേര് പല്ല് പോലും തേച്ച് കാണില്ല.. "" കുറുമ്പൻ വിളിച്ചു കൂവിയതും കുഞ്ഞൻ അവനെ ഒന്ന് തട്ടി.... പോടാ അവിടുന്ന്.... "" അല്ല വാല്യേട്ട.. "" പല്ല് തേക്കാതെ ഓക്സിജൻ സപ്ലൈ ചെയ്യാൻ ചെന്നാൽ ആ ദേഷ്യത്തിന് മാളുപെണ്ണ് നിയന്ത്രണം വിട്ടു കുലുങ്ങിയാൽ എന്റെ ഓക്സിജൻ സ്വപ്നം തകർന്നു പോകും... പോടാ..""" കുഞ്ഞൻ അവന്റ കഴുത്തിൽ പതിയെ പിടിച്ചു... കേശുവും ചേട്ടായിയും വന്നിട്ട് എവിടെ... "" മുകളിൽ ഉണ്ട്.. കുറുമ്പൻ കണ്ണ് കാണിച്ചതും കുഞ്ഞൻ അവിടേക്കു പോയി... കുഞ്ഞേട്ടാ വായോ ഇന്നലെ ഞാൻ തല്ലിയിട്ട അയാൾക് ബോധം വീണില്ല... സഞ്ചയമാമ വിചാരിച്ചിട്ടും എഴുനെറ്റില്ല ഇനി ഞാൻ തന്നെ ശ്രമിച്ചു നോക്കട്ടെ...... "" സച്ചുവിന്റെ കൈ പിടിച്ചു വവിറക് പുരയിലേക് ഓടുമ്പോൾ സംശയത്തോടെ നോക്കി സച്ചു.... 💠💠💠💠

രുദ്രേട്ട... "" കണ്ണന്റെ വിളി കേട്ടതും ലാപ്പിൽ നിന്നും തല ഉയർത്തി നോക്കി രുദ്രൻ...... അവരെ കൊണ്ട് വന്നു അല്ലേ... "" മ്മ്മ്.. "" രാവിലെ തന്നെ കൊണ്ട് വന്നു.. രുദ്രേട്ടൻ ഉറക്കം ആയിരുന്നത് കൊണ്ട് പറയാഞ്ഞേ.... കണ്ണൻ രുദ്രന് അടുത്തേക് ഇരുന്നു...... വന്നപ്പോഴേ ഭദ്ര കുട്ടിയുടെ തലയിലേക്ക് ആണ്‌ കുതിര കയറിയത്... "" ഞാൻ ഒന്നും ശ്രദ്ധിച്ചില്ല എന്നാ ആ തള്ള കരുതിയത്... അവർക്ക് ഭദ്രയോട് ഇനി ദേഷ്യം ഇരട്ടിക്കും.. "" കാരണം സ്ത്രീകൾ തന്മിൽ സൗന്ദര്യത്തിന്റെ കാര്യത്തിൽ അല്പം മത്സരം ഉണ്ടല്ലോ... "" ഈ തള്ളയ്ക്ക് ഈ കൊച്ച് പെണ്ണിന്റെ അടുത്താണോ മത്സരം.. """ രണ്ട് പെൺപിള്ളേർ ആണ്‌ എനിക്കും ഉള്ളത് കണ്ടിട്ട് സഹിക്കുന്നില്ല... കണ്ണൻ പല്ല് കടിച്ചു... രുദ്രൻ ചിരിച്ചു കൊണ്ട് അവന്റ വലത്തേ കരം കവർന്നു... രുദ്രേട്ട... """അവരെ ഇനി ഇവിടെ നിർത്തണോ... "" എനിക്ക് എന്തോ ഭയം പോലെ കുട്ടികളെ അവൾ എന്തെങ്കിലും ചെയ്യും.. "" കുഞ്ഞനും കുഞ്ഞാപ്പുവും... എല്ലാ... എല്ലാവരും ദൈവങ്ങൾ ആയിരിക്കും... പക്ഷെ... പക്ഷെ... എനിക്ക് അവർ കുഞ്ഞുങ്ങളാ.. " രുദ്രേട്ടന്റെയും ഉണ്ണിയുടെയും അത്രയും ധൈര്യം എനിക്കില്ല.... "

കണ്ണ് നിറച്ചു കൊണ്ട് രുദ്രന് അടുത്തേക് ഇരുന്നു കണ്ണൻ..... കണ്ണാ... "" എനിക്കും അവർ കുഞ്ഞുങ്ങൾ തന്നെ ആണ്‌... "" എന്നാൽ ഓരോ നിയോഗങ്ങൾക്ക് വേണ്ടി ജനിച്ചവർ ആണ് അവർ.......... അവർ അത്‌ പൂർത്തികരിക്കും അതിന് അവർ ഒറ്റയ്ക്ക് നിന്നാൽ വിജയം നേടില്ല...... കുഞ്ഞന് ഒപ്പം ഭദ്രയും കുഞ്ഞാപ്പുവിന് ഒപ്പം ലെച്ചുവും ചിത്തുവിന് അല്ലിയും സച്ചുവിന് ചിന്നുവും കിച്ചുവിന് അച്ചുവും ദേവൂട്ടന് ശ്രീകുട്ടിയും ആരാവിനു മാളുവും കൂടെ വേണം... "" എങ്കിൽ മാത്രമേ അവരുടെ കർത്തവ്യം പൂർത്തി ആക്കാൻ അവർക്ക് കഴിയൂ കണ്ണ... കിച്ചു... "" അവനും അച്ചുവും... എനിക്കൊന്നും മനസിൽ ആകുന്നില്ല രുദ്രേട്ട... ഹഹഹഹ.. "" രുദ്രൻ ഒന്ന് ചിരിച്ചു... കണ്ണാ.. "" അഗ്നിദേവൻ അവന്റെ പാതി ആണ്‌ അവന്റെ ശക്തി... ദേവന്മാർ പോലും ആരാധിക്കുന്ന സ്ത്രീത്വം... "" എരിയുന്ന ഹോമകുണ്ഡത്തിൽ മന്ത്രോച്ചാരണത്തിനു അകമ്പടി ആയി ""സ്വാഹാ ""

എന്നു ഉച്ഛരിച്ചു കൊണ്ടാണ് ഹവിസ് പോലും ഹോമിക്കുന്നത് അല്ലാത്ത പക്ഷം അത്‌ ദേവന്മാർ സ്വീകരിക്കില്ല......... "" ആ അവൾ വന്നു അവന്റെ കൂടെ ചേർന്നു... "" പിന്നെ കോകിലാ അവൾക്കു ഈ വീട്ടിൽ വച്ചു കുട്ടികളെ ഒന്നും ചെയ്യാൻ കഴിയില്ല... പേടിക്കണ്ട "" രുദ്രൻ ചെറുതായ് ചിരിച്ചു... മഹിതയും അച്ചുവും റെഡി അല്ലേ കണ്ണാ ഇരിക്കത്തൂർ പോകാൻ.... രുദ്രൻ മെല്ലെ എഴുനേറ്റു.. അതേ... വലിയ സന്തോഷത്തിൽ ആണ്‌ പഴയ ജീവിതം സ്നേഹം എല്ലാം തിരിച്ചു കിട്ടിയ സന്തോഷം.. "" പാവങ്ങൾ.... കണ്ണന്റെ കണ്ണ് നിറഞ്ഞു...... മ്മ്മ്.. "" അവരെ കാണാൻ ഓടി വരുന്നുണ്ടല്ലോ മഹിമയും രാജീവും... "" രുദ്രൻ അലമാരി തുറന്നു ഒരു ഫയൽ കൈയിൽ എടുത്തു...... രുദ്രേട്ട.. "" മഹിമയും മഹിതയും പരസ്പരം കാണുമ്പോൾ എന്തായിരിക്കും... "" മഹിതയ്ക്കു ഇപ്പോഴും അറിയില്ല... അവൾ കാരണം തകർന്നത് ആണ്‌ അവളുടെ സഹോദരിയുടെ ജീവിതം എന്ന്... "" കണ്ണൻ പറഞ്ഞു തീർന്നതും കുഞ്ഞനും കുഞ്ഞാപ്പുവും ചിത്രനും അകത്തേക്കു വന്നു.... കണ്ണൻ നിന്നു പരുങ്ങിയതും അകത്തേക്ക് കടന്നു വന്നു രണ്ടുപേരും.... ""

എന്താ മൂന്നും സംശയത്തോടെ നോക്കുന്നത് രുദ്രൻ കൈയിൽ ഇരുന്ന ഫയൽ തിരികെ യാദ്സ്ഥാനത് വച്ചു..... "" അച്ഛൻ ആ ഫയൽ തിരികെ വെയ്ക്കണ്ട.. "" അതിൽ എന്താണ് എന്ന് വ്യക്തമായി ഞങ്ങള്ക് അറിയാം.. "" കുഞ്ഞൻ പറഞ്ഞതും രുദ്രനും കണ്ണനും ഒരു ഞെട്ടലോടെ പരസ്പരം നോക്കി.... മഹിമ എന്ന പെൺകുട്ടിയെ ബ്രൂട്ടൽ ആയി റേപ്പ് ചെയ്യപ്പെട്ടതിന്റെ തെളിവ് അല്ലേ... "" കുഞ്ഞാപ്പുവിന്റെ ശബ്ദം കടുത്തു.... മോനെ നിങ്ങൾ... "" രുദ്രൻ സംശയത്തോടെ നിന്നു... ഞങ്ങൾക്ക് കുറച്ചൊക്കെ അറിയാം.. ""എന്തിനാ മറച്ചു പിടിച്ചത് അച്ഛാ... "" പാവം മഹിമ ചിറ്റ... "" ഇത് അറിഞ്ഞ നിമിഷം ഹൃദയം നിന്നു പോയത് പോലെ ആയിരുന്നു ഞങ്ങള്ക്ക് ..... "" കുഞ്ഞൻറ് കണ്ണുകൾ കണ്ണനിലെക് പോയി.... ഒഴുകി വരുന്ന കണ്ണുനീർ അവന്റ കവിളിൽ കൂടി ഒലിച്ചിറങ്ങി... നിങ്ങൾ എങ്ങനെ ഇത് അറിഞ്ഞത്.. "" ഈ ഓഫിസ് റൂമിൽ കയറിയോ നിങ്ങൾ... "" രുദ്രൻ സംശയത്തോടെ നോക്കി... മ്മ്മ്.. "" കയറി... ""അച്ഛൻ ഇപ്പോൾ തിരികെ വച്ച ഫയലിൽ നിന്നും ഞങ്ങൾ അത്‌ മനസിലാക്കി.....

( part 59 കുഞ്ഞനും കുഞ്ഞാപ്പുവും ഓഫിസ് മുറിയിൽ ഫയൽ തപ്പുന്നുണ്ട് അപ്പോഴാന് കുറുമ്പന്റെ രണ്ട് ഭാര്യമാരുടെ കഥ കിച്ചുവിന് പറഞ്ഞു കൊടുത്തത് ) മഹിത ചിറ്റയുടെ ഒളിച്ചോട്ടം ആണ്‌ മഹിമ ചിറ്റയെ ഭ്രാന്തി ആക്കി മാറ്റിയതെന്നു ആവണി അമ്മ പറഞ്ഞു... "" മഹിമചിറ്റയോളം ബോൾഡ് ആയ ഒരു സ്ത്രീ ഒരിക്കലും ആ നിമിഷം തളരില്ല... "" അവരുടെ മാനസികനില തെറ്റി എങ്കിൽ അതിന് പിന്നിൽ മറ്റെന്തോ ഉണ്ടെന്നു ഞങ്ങള്ക് സംശയം തോന്നി... "" അപ്പോഴും ഒളിഞ്ഞും തെളിഞ്ഞും കേട്ടൊരു പേര് വിശ്വംഭരൻ...ജീവന്റെ അച്ഛൻ അയാൾ ആണ്‌ ചന്തുമാമയുടെ ഈ അവസ്ഥയ്ക്കു കാരണം എന്നും ഞങ്ങൾ മനസിലാക്കി... "".. കുഞ്ഞാ.. "" അത്‌.... രുദ്രച്ഛ.. "" എന്റെ അച്ഛനെ ഈ നിലയിൽ കാണേണ്ടി വന്നതിനു കാരണം അയാൾ ആണോ...? ആണെങ്കിൽ എന്തിന്..? എന്താണ് അയാൾക് നമ്മളോട് ഇത്രയും പക....? "" കുഞ്ഞാപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു കവിയുമ്പോൾ ഉണ്ണിയും സഞ്ജയനും അജിത്തും കൂടി അകത്തേക്ക് വന്നു....

( തുടരും ) NB ::വിശ്വംഭരനെയും അയാളുടെ മക്കൾ ജഗൻ ജീവൻ അവരെ മറന്നില്ലല്ലോ... ജാനകിയുടെ അച്ഛൻ ആയ ജഗനിലേക് നമുക്ക് എത്തിച്ചേരണം.. എന്താണ് കാനഡ സംഭവിച്ചത് എന്നും ജഗൻ എങ്ങനെ തളർന്നു പോയി എന്നും അറിയണ്ടേ... പിന്നെ രുദ്രൻ ടീംസ് ന് അറിയില്ല ജാനകി ജഗന്റ് മകൾ ആണെന്നു അത്‌ ജലന്ധരൻ ടീംസ്ന് അറിയൂ... അതിലേക് നമുക്ക് എത്തി ചേരണം...അതിലൂടെ അച്ചുവിന്റെ അനുജൻ വിശ്വജിതിനെ കണ്ടെത്തണം... ""...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story