ആദിശങ്കരൻ: ഭാഗം 80

adhishankaran

എഴുത്തുകാരി: മിഴിമോഹന

രുദ്രച്ഛ.. "" എന്റെ അച്ഛനെ ഈ നിലയിൽ കാണേണ്ടി വന്നതിനു കാരണം അയാൾ ആണോ...? ആണെങ്കിൽ എന്തിന്..? എന്താണ് അയാൾക് നമ്മളോട് ഇത്രയും പക....? "" കുഞ്ഞാപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു കവിയുമ്പോൾ ഉണ്ണിയും സഞ്ജയനും അജിത്തും കൂടി അകത്തേക്ക് വന്നു.... ചന്തു.. "" രുദ്രൻ സംശയത്തോടെ പുറകോട്ടു നോക്കി.. "" ദേഹത്തു എണ്ണ ഇട്ടു കൊടുത്തു ഞാൻ ഇപ്പോൾ മീനു അവനെ കുളിപ്പിക്കുന്നു .. "" സഞ്ജയൻ നേർത്ത ചിരിയോടെ പറഞ്ഞു.... അത്‌ നന്നായി.. "" അടുത്ത സമയത്ത് ആണ്‌ ആ പാവം അറിഞ്ഞത് തനിക് സംഭവിച്ചത് കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്ന്..അവൻ മെന്റലി പ്രെപയേർഡ് ആകാൻ സഞ്ജയൻ തന്നെയാണ് ഈ വിവരം അവൻ അറിയരുത് എന്ന് ഉപദേശിച്ചത്.... രുദ്രൻ ചുവരിൽ തൂക്കിയ ചിത്രത്തിലേക് മിഴി നട്ടു..... അതേ കുഞ്ഞാപ്പു... "" ഈ അപകടത്തിൽ ചന്തുവിന് നാഡീഞരമ്പുകൾക് കാര്യമായ ക്ഷതം സംഭവിച്ചിരുന്നു...

തനിക്കോ തന്നെ ചുറ്റി പറ്റി നിൽക്കുന്ന സഹോദരങ്ങൾക്കോ നേരെ ഉള്ള കരുതികൂട്ടിയുള്ള ആക്രമണം ആയിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ ചന്തു ഇന്ന് ജീവനോടെ കാണില്ലായിരുന്നു... "" ഈ നിലയിൽ അവനെ തിരിച്ചു തന്നത് മീനുവിന്റെ ഉപാസനയും അവളുടെ പ്രാർത്ഥനയും ഒന്ന് കൊണ്ട് മാത്രം ആണ്‌ .. ഞാൻ പോലും തോറ്റു പോയ ഇടത്തു അവൾ ജയിച്ചു..... ചന്തുവിന്റെയും നിങ്ങളുടെയും പുണ്യം ആണവൾ.... സഞ്ജയൻ കണ്ണൊന്നു തുടച്ചു.... എന്തിന് വേണ്ടി അതാണ് ഞങ്ങളുടെ ചോദ്യം..? അയാൾ ഉണ്ണിചേട്ടച്ഛനെ അല്ലേ ലക്ഷ്യം വച്ചത് വെറും ഒരു ബിസിനസ് പക ആണെങ്കിൽ അയാൾക് മുൻപിൽ ഇതിലും വലിയ എതിരാളികൾ ഉണ്ട്... "" അവരെ തഴഞ്ഞു കൊണ്ട് ഉണ്ണിചേട്ടച്ഛനെ ഇല്ലാതെ ആക്കേണ്ട കാര്യം അയാൾക് ഉണ്ടന്ന് തോന്നുന്നില്ല... "" ചിത്രൻ തികഞ്ഞ പോലീസുകാരൻ ആയി മാറി...... അങ്ങനെ ഒരു സംശയത്തിന്റെ നിഴലിൽ മുന്പോട്ട് പോയ എന്നെ ചേട്ടച്ഛൻ വിലക്കി..

"" പക്ഷെ കുഞ്ഞനും ഒരിക്കൽ ഇതേ സംശയം ഉന്നയിച്ചു വന്നപ്പോൾ ഇതിലെ പൊരുത്തക്കേടുകളിലേക് എന്റെ മനസ് പിന്നെയും പോയി..... ചിത്രൻ പൂർത്തി ആക്കുമ്പോൾ രുദ്രൻ സംശയത്തോടെ കുഞ്ഞനെ നോക്കി..... """ അജിത് അങ്കിൾ ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങി വന്ന ദിവസം നിങ്ങൾ തമ്മിലുള്ള സംസാരം ഞാൻ കേട്ടു..അത്‌ വരെ ചന്തുമാമയ്ക്കു സംഭവിച്ചത് വെറും ഒരു അപകടം ആണെന്നു കരുതിയിരുന്ന എന്റെ മനസിൽ സംശയത്തിന്റെ വിത്ത് പാകി ആ സംഭാഷണം.. അതേ സംശയം ചേട്ടായിക്ക് ഉണ്ടന്ന് തിരിച്ചു അരിഞ്ഞു ഞങ്ങൾ മൂന്നുപേരും ഒരേ വഴിയിൽ യാത്ര തുടങ്ങി... കുഞ്ഞൻ പൂർത്തി ആക്കിയതും രുദ്രൻ മെല്ലെ ചിരിച്ചു.. "" ( part 16 കുഞ്ഞൻ അത്‌ കേൾക്കുകയും കേശുവിനോട് സംശയം പറയുന്നത് ഉണ്ട് ഒന്ന് വായിച്ചു നോക്കികൊള്ളൂ ) അത്‌ അല്ലേലും അങ്ങനെ ആണല്ലോ.. "" എന്ത്‌ പ്രശ്നം ഉണ്ടങ്കിലും നിങ്ങളു മൂന്നും കൂടി കൂടുമല്ലോ.. അത് കൊണ്ട് അല്ലേ ത്രിമൂർത്തികൾ എന്നു വിളിക്കുന്നത്... രുദ്രൻ ചിരിച്ചു കൊണ്ട് ആ ചുവരിലെ ചിത്രത്തിൽ വിരൽ ഓടിച്ചു... അവസാനം നടുക്ക് നിൽക്കുന്ന പെൺകുട്ടിയിൽ വിരൽ തടഞ്ഞു.....

കുഞ്ഞാ.. "" ഈ വീട്ടിൽ എന്റെ സ്വകാര്യതയിൽ ഞാൻ സൂക്ഷിക്കുന്ന ചിത്രം.... "" ഇതിൽ എല്ലാവരും ഉണ്ട്..... " രുക്കുവിന്റെ കേറിതാമസത്തിനു ഒരുമിച്ച് നിന്ന് എടുത്ത ഫോട്ടോ...... ഞാനും വാവയും ഉണ്ണിയും ആവണിയും രുക്കുവും കണ്ണനും സഞ്ചയ്‌നും ഗൗരിയും അവരുടെ വിവാഹം നടന്നിട്ടില്ലാട്ടോ രുദ്രൻ ഒന്ന് ചിരിച്ചു ... മഹിതയും മഹിമയും അജിത്തും സോനയും എന്റെ അപ്പുവും അവനോട് ചേർന്നു ഒരിക്കലും തിരിച്ചു വരാത്ത എന്റെ... എന്റെ... താരമോള്.... "" രുദ്രൻ വലത് കൈ കൊണ്ട് മുഖം പോത്തുമ്പോൾ അവന്റ ഏങ്ങലടി പുറത്തേക് വന്നു.......... രുദ്രേട്ട... എന്നെ ഇങ്ങനെ നോവിക്കാതെ സഹിക്കാൻ പറ്റുന്നില്ല... "" ഒരു കരച്ചിലോടെ ഉണ്ണി അവന്റ നെഞ്ചിലേക് കിടന്നു......... രുദ്ര എന്താ ഇത്‌.. നീയും കൊച്ച് കുട്ടി ആകുവാണോ.. "" സഞ്ചയൻ അവന്റെ തോളിൽ പിടിച്ചു... അല്ല സഞ്ചയ.. "" ചില വികാരങ്ങൾ അടക്കാൻ കഴിയില്ല അത്‌ കുത്തി നോവിക്കും... എന്റെ ഓഫിസ് മുറിയിൽ ചിലപ്പോൾ ഞാൻ തനിച്ചു ഇരിക്കും മണിക്കൂറുകളോളം അപ്പോൾ എനിക്ക് അവളുടെ സാന്നിധ്യം അറിയാം...

"" എന്റെ നെഞ്ചിൽ അവളുടെ ചൂട് പതിയും....പോയ നല്ല നാളിന്റെ ഓർമ്മയ്ക്കായി ഞാൻ ചേർത്ത് നിർത്തുന്ന ചിത്രം...... "" നമ്മൾ ഒക്കെ എന്ത് ചെറുപ്പം ആയിരുന്നു അല്ലേ.... ഇപ്പോൾ..ഇപ്പോൾ പ്രായം ആയി... രുദ്രൻ കളി പോലെ ചിരിക്കാൻ ശ്രമിച്ചു.... രുദ്രേട്ട... "" കണ്ണന്റെ ആ വിളിയിൽ മുഖം തുടച്ചു രുദ്രൻ... പിള്ളേര് ഇപ്പോൾ ആലോചിക്കുന്നത് എന്തിനാ ഞാൻ ഇപ്പോൾ ഇതൊക്കെ പറഞ്ഞത് എന്ന് ആയിരിക്കും അല്ലേ....... "" പറയാം.... രുദ്രൻ ഓഫിസ് ചെയയറിൽ ഇരിക്കുമ്പോൾ അവന് സമീപം കസേരയിലും വശത്തെ സെറ്റിയിലുമായി ഇരുന്നു എല്ലാവരും.... "" അപ്പോഴും മുഖം പൊത്തി ഇരുന്നു ഉണ്ണി.... കുഞ്ഞാ കഴിഞ്ഞ ദിവസം ഞാൻ നിന്നോട് പറഞ്ഞിരുന്നു നിന്റെ അമ്മയെ പ്രണയിച്ചു അവളെ നശിപ്പിക്കാനും കാവിലെ നിധിയും ലക്ഷ്യം വച്ചൊരു ഉണ്ണികൃഷ്ണൻ... താന്തോന്നി ഉണ്ടായിരുന്നു എന്ന് ... "" മ്മ്.. " പറഞ്ഞു... പക്ഷെ.. ""? കുഞ്ഞൻ സംശയത്തോടെ നോക്കി.... കുഞ്ഞാ ഈ ജന്മത്തിലെ എല്ലാത്തിനും തുടക്കം അവിടെ നിന്നും ആണ്‌... "തല്ലിപ്പൊളി ആയി മദിച്ചു നടന്നു എന്റെ വെറുപ് സമ്പാദിച്ചിരുന്നവൻ ചെയ്തു കൂട്ടിയ പാപങ്ങളുടെ വിലയാണ് താരയുടെ ജീവൻ.... അച്ഛാ... "" കുഞ്ഞനും കുഞ്ഞാപ്പുവും കണ്ണ് തള്ളൂമ്പോൾ ചിത്രനിൽ ഭാവവ്യത്യസം വന്നില്ല... അവന് അറിവ് ഉള്ളത് ആയിരുന്നു അത്.... ചിത്ര..

" നിന്റ ഒപ്പം കളിച്ചു നടന്നവൾ ഒരിക്കൽ നിന്നെ വിട്ടു പോയപ്പോൾ അറിയാത്ത ആ പ്രായത്തിൽ ചേച്ചിഅമ്മയുടെ നെഞ്ചിൽ കിടന്നു കരഞ്ഞു നീ... ഓർക്കുന്നുണ്ടോ... ഉണ്ട് ചേട്ടച്ഛ """.... ഉണ്ണിമായോടുള്ള പ്രതികാരം താരചേച്ചിയിൽ തീർത്തു അയാൾ അല്ലേ.... മ്മ്മ്... "" രുദ്രൻ മൂളുമ്പോൾ കുട്ടികൾ സംശയത്തോടെ നോക്കി... കുഞ്ഞാ.. ""ബാംഗ്ലൂരിലെ വ്യവസായി ആയിരുന്നു നാഗേന്ദ്രൻ പകുതി മലയാളി.. "" അയാളുടെ മകൾ പ്രായപൂർത്തി ആയിട്ടില്ലാരുന്നു അവളെ കുറച്ച് പേര് പിച്ചി ചീന്തി... അതിൽ ഒരു പ്രതി നിങ്ങളുടെ ഉണ്ണിമായും..... രുദ്രന്റെ കണ്ണുകൾ ഉണ്ണിയിലേക് പോയി... ഞാൻ.. ഞാൻ അത്‌ ചെയ്തിട്ടില്ല കുഞ്ഞാ സത്യം ആയും നിങ്ങളുടെ ഉണ്ണിമാ ആ പാപം ചെയ്തിട്ടില്ല ... ഉണ്ണി കൈ എടുത്ത് തൊഴുതു... അത്‌ സത്യം ആണ്‌... "" പക്ഷെ അവനും അതിൽ ചെറുത് അല്ലാത്ത പങ്ക് ഉണ്ടായിരുന്നു... അതിന് പ്രതികാരം ചെയ്യൻ നാഗേന്ദ്രൻ വന്നു സച്ചുവും കിച്ചുവും മാളുവും ജന്മം കൊള്ളുന്ന ദിവസം അയാൾ താരയുടെ ജീവൻ അപഹരിച്ചു........

ഒരു തെറ്റ് ചെയ്യാത്ത കുട്ടിയോട് പ്രതികാരം ചെയ്യാൻ തുനിഞ്ഞ അയാളെ ഇല്ലാതെ ആക്കാൻ ഞങ്ങളും ഇറങ്ങി തിരിച്ചു.... പക്ഷെ അയാൾക് ജീവൻ തിരികെ നൽകി ഇവൻ ....തുണ ഇല്ലാത്ത അയാളുടെ ഭാര്യയെ ഓർത്ത്....ഒരർത്ഥത്തിൽ നോക്കിയാൽ ഇവനും ആയാളും ഒരു നാണയത്തിന്റെ ഇരുപുറം ആണ്‌... ക്ഷമിച്ചേ മതിയാകൂ... രണ്ട് കൂട്ടർക്കും നികത്താൻ ആകാത്ത നഷ്ടം തന്നെ ആണ്‌ ഉണ്ടായത്.... "" അത്‌ നന്നായി അച്ഛാ... "" അങ്ങനെ ക്ഷമിക്കൻ എന്റെ ഉണ്ണിമയ്ക്കു കഴിയൂ... "" കുഞ്ഞൻ ചെറു ചിരിയോടെ അവന്റ കണ്ണുനീർ തുടച്ചു.... മ്മ്മ്മ്.. " അതേ... പക്ഷെ ആ ബന്ധം അവിടെ അവസാനിച്ചില്ല... ഒരിക്കൽ നാഗേന്ദ്രന്റെ ഭാര്യ ഇവനെ വിളിച്ചു.... "" എന്ത്‌ ആവശ്യത്തിനും ഇവൻ കൂടെ ഉണ്ടന്ന് അന്ന് അവർക്ക് വാക്ക് കൊടുത്തിരുന്നു..... എന്തിനാ അവർ വിളിച്ചത്..? കുഞ്ഞാപ്പു സംശയത്തോടെ നോക്കി... നമ്മൾ കേദാർനാഥിൽ പോകുന്നതിനും മാസങ്ങൾക്കു മുൻപ് ആണ്‌ അവർ വിളിച്ചത്... മകൾ നഷ്ടം ആയ അവർക്ക് ഒരു മകളെ ലഭിച്ചിരുന്നു എന്നും ഇന്നവൾ വലിയ പ്രതിസന്ധി നേരിടുന്നു ഉണ്ണി അവരെ സഹായിക്കണം എന്നത് ആയിരുന്നു അവരുടെ ആവശ്യം.......

"" രുദ്രൻ അത്‌ പറയുമ്പോൾ കുട്ടികൾ ഉണ്ണിയുടെ മുഖത്തേക്ക് നോക്കി.... ഞാൻ പറയാം.. "" ഉണ്ണി കണ്ണൊന്നു തുടച്ചു.... "" ബാംഗ്ലൂരിലെ ബിസിനസ്‌ എല്ലാം മറ്റൊരാൾക്ക്‌ അതായത് വിശ്വംഭരന് handover ചെയ്തു അവർ ചെന്നൈയിലേക് താമസം മാറി... "" അതിന് കാരണം അയാളുടെ ഏതോ സുഹൃത്തിന്റെ മകളുടെ സംരക്ഷണം ഏറ്റെടുക്കുക എന്നത് ആയിരുന്നു..."" എന്നിട്ട്... "? കുഞ്ഞൻ സംശയത്തോടെ ഉണ്ണിയെ നോക്കി... ഒരിക്കൽ ഈ വിശ്വംഭരന്റെ മൂത്ത മകൻ ചെന്നൈയിലെ ഫ്ലാറ്റിൽ ഇവരെ കാണാൻ വന്നിരുന്നു... "" ഏതോ ഫയൽ സൈൻ ചെയ്യിക്കാൻ അവിടെ വച്ചു അയാൾ ആ പെൺകുട്ടിയെ കണ്ടു.. "" വെറും ഒരു കാഴ്ച്ചയിൽ ഒതുങ്ങിയില്ല ആ ബന്ധം അത്‌ വളര്ന്നു നാഗേന്ദ്രനോ അയാളുടെ ഭാര്യയോ അറിയാതെ അത്‌ വളർന്നു....... "" അവസാനം അവൾ ഗർഭം ധരിച്ചപ്പോൾ മാത്രം ആണ്‌ അവർ സത്യം അറിയുന്നത്..... അപ്പോഴേക്കും ജഗൻ സ്വന്തം സ്വരൂപം പുറത്തെടുത്തു... ആ പെൺകുട്ടിയെ ചതിച്ചു കൊണ്ട് അയാൾ കടന്നു കളഞ്ഞു........ ഉണ്ണിമായേ എന്തിനാ സഹായത്തിനു വിളിച്ചത്...? കുഞ്ഞാപ്പു ചോദ്യം ഉന്നയിച്ചു...

അവനെ കണ്ടെത്തി ആ പെൺകുട്ടിക്കു തിരികെ ജീവിതം നൽകാൻ എന്റെ സഹായം ആവശ്യപ്പെട്ട് ആണ്‌ അവർ വിളിച്ചത് ... "" എന്നിട്ട് ഉണ്ണിമാ സഹായിച്ചോ...? കുഞ്ഞൻ സംശയത്തോടെ നോക്കി... ഉവ്വ്.. "" ഇവൻ അല്ലേ സഹായിക്കാൻ പോയത്...രുദ്രൻ കുറുമ്പൊടെ നോക്കി... അതും MBA ചെയ്യാൻ കാനഡയ്ക്ക് പോയ ജഗന്റെ പുറകെ ഇവിടെ എങ്ങും സീറ്റ് ഇല്ലാത്ത പോലെ ഇവനെ ഞാൻ അവിടേക്കു പറഞ്ഞു വിട്ടു .... എന്നിട്ട്..? ചിത്രൻ സംശയത്തോട് നോക്കി... അവന്റ ബാച്ചിൽ തന്നെ അഡ്മിഷൻ എടുത്തു അവന്റെ റൂംമേറ്റ്‌ ആയി ഞാൻ.... ആദ്യം അവന്റെ സ്വഭാവം പഠിച്ചു... "" അച്ഛന് വേണ്ടി എന്ത്‌ ചെറ്റത്തരവും ചെയ്യുന്ന നാറി... പെണ്ണുങ്ങൾ ആയിരുന്നു അവന്റെ വീക്നെസ്... ഒരുപാട് ശ്രമിച്ചു അവനെ ആ പെൺകുട്ടിക്ക് തിരികെ നൽകാൻ... പക്ഷെ കഴിഞ്ഞില്ല..... അയാളുടെ സ്വഭാവം കാരണം ആണോ...? കുഞ്ഞൻ സംശയത്തോടെ നോക്കി... കുഞ്ഞാ... "" കാനഡയിൽ പഠിക്കാൻ വരുന്നത് ആയിരുന്നില്ല അവന്റ ലക്ഷ്യം... അച്ഛന് വേണ്ടി മയക്കുമരുന്ന് കടത്തൽ... അതിൽ ഒരുപാട് പേരുടെ ജീവിതം അവൻ തകർത്തു...

. "" ആദ്യം ഒന്നും നിങ്ങളുടെ ഉണ്ണിമാ അത്‌ തിരിച്ചു അറിഞ്ഞില്ല പിന്നെ സംശയം തോന്നിയ ഇവൻ എന്നെ ഇൻഫോം ചെയ്തു.... "" അതോടെ ആദ്യമായ് വിശ്വംഭരന് പുറകെ കൂടി ഞാനും....... രുദ്രൻ ടേബിളിലെ പേപ്പർ വെയിറ്റ് ഒന്ന് കറക്കി കൊണ്ട് തുടർന്നു...... ഒരിക്കൽ നൂറ്റിഅൻപത് കോടിയുടെ മയക്കുമരുന്നു കടത്താൻ ശ്രമിച്ച വിശ്വംഭരനെ ഞൻ അറസ്റ് ചെയ്തു.... അന്ന് അത്‌ വലിയ വിവാദം ആയിരുന്നു.. "" ഉന്നതങ്ങളിലെ പിടി അയാൾ പുറത്ത് വന്നു... പക്ഷെ ഒറ്റു കൊടുത്തത് ഉണ്ണി ആണെന്ന് തിരിച്ചറിഞ്ഞ ജഗൻ ഇവനെ ഹോസ്റ്റൽ റൂമിൽ വച്ചു ഉപദ്രവിച്ചു... പക്ഷെ അവന് അറിയില്ലല്ലോ ഉണ്ണിയുടെ കാലുകളുടെ ശക്തി... അവന്റ നാഭിയിൽ പതിച്ച കാലുകളുടെ ശക്തിയിൽ നാലാം നിലയിൽ നിന്നും താഴെ വീണു അവൻ... മരിച്ചു എന്ന്‌ വിധി എഴുതി പക്ഷെ താഴോട്ട് ചലനം നഷ്ടപെട്ടവനിൽ ജീവൻ മാത്രം അവശേഷിച്ചു.... ""രുദ്രൻ പറഞ്ഞു നിർത്തിയതും ചിത്രൻ സംശയത്തോടെ ഉണ്ണിയെ നോക്കി.. അപ്പോൾ ചേട്ടച്ഛ അത്‌ കേസ് ആയില്ലേ പിന്നെ ആ പെൺകുട്ടി..? ഇല്ല... "" വിശ്വംഭരൻ കേസിനു പോയില്ല...

അവരുടെ ഭാഗത്തു തെറ്റുണ്ട് മയക്കുമരുന്നു കേസിൽ കുറഞ്ഞത് പത്തു കൊല്ലം ജയിലിൽ കിടക്കാൻ ഉള്ള വകുപ്പുണ്ട് ഉണ്ണിക്കെതിരെ കേസിനു പോയാൽ അയാൾക് തന്നെ തിരിച്ചടി ആകും സൊ അയാൾ അത് വിട്ടു.... പിന്നെ ആ കുട്ടി... "" എനിക്ക് പറ്റിയ തെറ്റ് അല്ലേ ലീവിന് വന്നു ഞാൻ രുദ്രേട്ടനെയും കൂട്ടി ചെന്നയിൽ പോയി അപ്പോൾ അറിഞ്ഞത് ആ കുട്ടിയെ സ്വന്തം വീട്ടുകാർ കൊണ്ട് പോയി മറ്റൊരു വിവാഹം കഴിപ്പിച്ചു ഇനി നമ്മൾ അന്വേഷിക്കണ്ട എന്ന്‌..... "" ഗർഭിണി അല്ലായിരുന്നോ ആ കുട്ടി.. "" കുഞ്ഞൻ സംശയത്തോടെ നോക്കി... മ്മ്മ്.. അതേ ആ കുഞ്ഞിനെ കളഞ്ഞു എന്നുള്ള മറുപടി ആണ്‌ കിട്ടിയത്... ""പോട്ടെ അതിനൊരു ജീവിതം കിട്ടിയെങ്കിൽ എവിടെ എങ്കിലും സുഖം ആയി ജീവിക്കട്ടെ... "" ഉണ്ണി ദീർഘമായി ഒന്ന് നിശ്വസിച്ചു...... ആ പക ആണോ അയാൾ ഇന്നും നമ്മളെ വേട്ടയാടുന്നത്.... "" എന്റെ അച്ഛന്റെ ജീവിതം തകർത്തത്... കുഞ്ഞാപ്പുവിന്റെ കണ്ണുകൾ നാല്‌പ്പടും പാഞ്ഞു... അതേ... "" ഉണ്ണി കാരണം മകനെയും അത്‌ പോലെ നൂറ്റിഅൻപത് കോടിയുടെ നഷ്ടവും അയാൾക് വന്നു ചേർന്നു... " നികത്താൻ ആകാത്ത ആ നഷ്ടം അയാളിൽ രൂപം കൊണ്ടത് പക ആയിട്ടാണ്..... രുദ്രൻ ഒന്ന് ചാരി ഇരുന്നു......നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു...

മയക്കുമരുന്ന് കേസെല്ലാം ഒതുക്കി തീർത്തയാൾ പകയോടെ കാത്തിരുന്നു... """ ആ സമയം ആണ്‌ മഹിതയ്ക്കു മഹിമയ്ക്കും ബാംഗ്ലൂർലോ കോളേജിൽ അഡ്മിഷൻ കിട്ടുന്നത്.... "" അത്രയും നല്ലൊരു ചാൻസ് വിട്ടു കളയരുതെന്നു ആദിയേട്ടൻ നിങ്ങളുടെ ആദിത്യൻ അങ്കിൾ ( പഴയ ആദിത്യൻ വക്കീൽ ) പറയുന്നത്... ഒരിക്കലും വിശ്വംഭരൻ ഈ കുട്ടികളെ ലക്ഷ്യം വയ്ക്കും എന്ന്‌ കരുതിയില്ല..... അത്‌ എനിക്ക് പറ്റിയ തെറ്റ്.... രുദ്രൻ ഒന്ന് നെടുവീർപ്പിട്ടു... ബാക്കി ഞാൻ പറയാം... "" കണ്ണൻ ഇടയിൽ കയറിയതും കുട്ടികൾ അവന്റ മുഖത്തേക്ക് ഉറ്റു നോക്കി...... മഹിതയ്ക്കും മഹിമയ്ക്കും ഒപ്പം അന്ന് അവരെക്കാൾ ഏറെ മുതിർന്ന ഒരു പയ്യൻ അതേ ബാച്ചിൽ ജോയിൻ ചെയ്തു.... " പഠിത്തം ആയിരുന്നില്ല അവന്റെ ലക്ഷ്യം... ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ മഹിതയെ സ്വന്തം വരുതിയിൽ എത്തിക്കാൻ അവന് കഴിഞ്ഞു.... "" അത്‌ ഒരു പ്രണയം ആയി മൊട്ടിടുമ്പോൾ മഹിമ അവളെ എതിർത്തു....... കാരണം അയാളിൽ നേരിയ ശതമാനം പോലും ആത്മാർത്ഥത മഹിമ കണ്ടില്ല... മഹിതയെയും മഹിമയെയും മാത്രം ചുറ്റിപറ്റി നടക്കുന്ന അവനിൽ അസ്വഭാവികതകൾ ഒരുപാട് കണ്ടു മഹിമ.......... അത്‌ അവൾ മഹിതയെ ബോധിപ്പിക്കാൻ ശ്രമിച്ചു..

പക്ഷെ പ്രണയം എന്ന മൂന്നക്ഷരത്തിൽ മൂക്ക് കുത്തി വീണവൾ സ്വന്തം കൂടപ്പിറപ്പിനെ പോലും മറന്നു തുടങ്ങി.... എന്നിട്ട് മഹിമ ചിറ്റ കണ്ണച്ഛനെ വിവരം അറിയിച്ചില്ലേ.. "" കുഞ്ഞൻ പുരികം ഉയർത്തി നോക്കി.. അറിയിച്ചു.. "" അപ്പോൾ തന്നെ ഞാൻ അത് രുദ്രേട്ടനോട് പറഞ്ഞു... "" അന്ന് രുദ്രേട്ടൻ ഡൽഹിയിൽ ആണ്‌... അവിടെ നിന്നും രുദ്രേട്ടൻ മനസിൽ ആക്കി അത്‌ വിശ്വംഭരന്റെ ഇളയ മകൻ ജീവൻ ആണ്‌... ഡ്രഗ്സ് അഡിക്ട് ആയ അവനെ വച്ചു വിശ്വംഭരൻ നമുക്ക് വിലയിട്ടു..... എന്നിട്ട്... "? ചിത്രൻ ആകാംഷയോടെ നോക്കി.... ഇനി ഞാൻ പറയാം.. "" രുദ്രൻ നേരെ ഇരുന്നു... അപ്രതീക്ഷിതമായികിട്ടിയ തിരിച്ചടി ആയിരുന്നു എനിക്ക് അത്‌... ഞാൻ ഉണ്ണിയോടും കണ്ണനോടും പെട്ടന്നു ബാംഗ്ലൂർ വരാൻ പറഞ്ഞു കൊണ്ട് ഡൽഹിയിൽ നിന്നും അവിടേക്കു തിരിച്ചു.... എങ്ങനെയും അവളെ അതിൽ നിന്നും തിരിച്ചു കരകയറ്റുക ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം... പക്ഷെ ഞങ്ങളുടെ നീക്കം മുൻകൂട്ടി കണ്ട വിശ്വംഭരൻ ജീവനെയും കൊണ്ട് മഹിതയെ അവിടെ നിന്നും ആ രാത്രി കടത്തി...... "" മഹിതയെ കാണാതെ തിരക്കി ഇറങ്ങിയ മഹിമ അവൾ ....

ആ രാത്രി അത്‌ ഭീകരമായിരുന്നു.. "" മഹിമയ്ക്കു ഞങ്ങളെ കോൺടാക്ട് ചെയ്യാൻ പോലും കഴിഞ്ഞില്ല ഞങ്ങൾ ഫ്ലൈറ്റിൽ ആയിരുന്നു...... ""രുദ്രൻ നിറ കണ്ണുകളോടെ കണ്ണനെ നോക്കി അവളുടെ വിധിയേ തടുക്കാൻ കഴിയില്ലല്ലോ രുദ്രേട്ട... കണ്ണൻ ഒഴുകി വന്ന മിഴിനീർ തുടച്ചു.... മ്മ്മ്... "" അതാണ് സത്യം... "" ബാംഗ്ലൂർ അവളുടെ ഹോസ്റ്റലിൽ എത്തിയ ഞങ്ങള്ക്ക് കിട്ടുന്ന ഇൻഫർമേഷൻ അനുസരിച്ചു രണ്ട്പേരും മിസ്സിംഗ്‌ ആയി എന്നാണ്... അവിടെ നിന്നും അവളുടെ ഫോൺ ട്രേസ് ചെയ്തു ഒരു ഹോസ്പിറ്റലിൽ ചെല്ലുന്ന ഞങ്ങൾ കാണുന്നത് icu അഡ്മിറ്റ് ആക്കിയിരിക്കുന്ന മഹിമ ക്രൂരമായ പീഡനം അവളിൽ ഏറ്റിരുന്നു...... "" വിശ്വംഭരൻ ആയിരുന്നോ അച്ഛാ.. "" അതിന് പിന്നിൽ...കുഞ്ഞൻ പല്ല് കടിച്ചു... അല്ല കുറച്ചു ഗുണ്ടകൾ അവരുടെ മുൻപിൽ ആണ്‌ അവളെത്തിപെട്ടത്... "" അവർ അവളെ... രുദ്രൻ പൂർത്തി ആക്കിയില്ല...തൊണ്ടക്കുഴിയിൽ ശബ്ദം വിലങ്ങു തീർക്കുമ്പോൾ കണ്ണുകൾ കണ്ണനിലേക് പോയി... മുഖം പൊത്തി ഇരിക്കുന്നവനെ കാണുമ്പോൾ ഹൃദയം കൊത്തി വലിക്കും പോലെ തോന്നി അവന്... എന്നിട്ട് ആ നാറികളെ കണ്ടു പിടിച്ചോ.. .. "" ചിത്രൻ മുഷ്ടി ചുരുട്ടി.... അവളുടെ ദേഹത്തു കൈ വെച്ച ഒരുവനും ഇന്ന് ജീവനോടെ ഇല്ല...

""അന്ന് പകൽ തീരും മുൻപേ ആ നാലുപേരും ഈ ലോകത്ത് നിന്നും യാത്ര പറഞ്ഞു... രുദ്രൻ പല്ല് ഞറുക്കി... ഹോസ്പിറ്റലിൽ നിന്നും ആ കേസ് ഷീറ്റ് എഴുതി വാങ്ങിയത് ആദിയേട്ടൻ ആണ്‌.. നിങ്ങൾ വായിച്ച ആ റെഡ് ഫയൽ അതാണ്... " ആദിയേട്ടൻ തന്നെ ആ കേസ് കൈകാര്യം ചെയ്തു പുറം ലോകം അറിയാതെ ഒതുക്കി.. .. കാരണം നാളെ അത്‌ മഹിമയുടെ ഭാവിയെ ബാധിക്കരുതെന്നു ഞങ്ങൾ തീരുമാനിച്ചു....മ്മ്മ്ഹ്... "" പ്രതികൾക്കു അർഹപ്പെട്ട ശിക്ഷ തന്നെ കിട്ടിയല്ലോ... എന്നിട്ട് മഹിമ ചേച്ചി ഇതിനോട് എങ്ങനെ react ചെയ്തു... ചിത്രൻ ആകാംഷയോടെ നോക്കി... ബോധം വീണെങ്കിലും ഓർമ്മകൾ നശിച്ച നിലയിൽ ആയിരുന്നു ആ പാവം.. ഡോക്ടർമാർ കൈ ഒഴിഞ്ഞു... നാലു ദിവസം കഴിഞ്ഞു ഞങ്ങൾ അവളെ ഇരികത്തൂർ എത്തിച്ചു.... "" രുദ്രൻ സഞ്ചയനെ നോക്കി.... ചിത്തു എന്റെ അടുത്ത് കൊണ്ട് വരുമ്പോൾ ബോധം ഉണ്ടെങ്കിലും പാതി മരിച്ച ശരീരം ആയിരുന്നു അവൾ..... "" രക്ഷപെടും എന്നൊരു ഉറപ്പും ഇല്ലാത്ത അവസ്ഥ... "" ആ അവസ്ഥയിൽ മകളെ കണ്ട് ഹൃദയം പൊട്ടി കണ്ണന്റെ അമ്മയും മരണത്തിനു കീഴടങ്ങുമ്പോൾ ഇവരുടെ എല്ലാം മുൻപിൽ നിസ്സഹായൻ ആയി ഞാൻ... സഞ്ജയൻ കണ്ണുകൾ താഴ്ത്തി...

( രുദ്രവീണയിൽ കണ്ണന് അമ്മ ഉണ്ട് ആദിശങ്കരനിൽ അവരെ കുറിച്ച് പറഞ്ഞിട്ടില്ല അവർ ഈ അവസരത്തിൽ മരിച്ചിരുന്നു ) പിന്നെ എങ്ങനെ രക്ഷപെടുത്തി.. " കുഞ്ഞാപ്പു സംശയത്തോടെ സഞ്ജയനെ നോക്കി... ആദ്യം ഒന്നും മരുന്നുകളോട് പ്രതികരിച്ചില്ല എങ്കിലും ഒരുമാസത്തിനു ഉള്ളിൽ അവളിൽ പ്രതികരണം കണ്ടു തുടങ്ങി... അതോടൊപ്പം ഉദരത്തിൽ ഒരു ജീവന്റെ തുടിപ്പും..... സഞ്ചയമാ... "" കുഞ്ഞനിൽ നിന്നും ശബ്ദം ഉയര്ന്നു..... അതേ മോനെ... "" അവൾ ഗർഭിണി ആണെന്നു ആ നിമിഷം ഒരു ഉൾകിടിലത്തോടെ ആണ്‌ ഞാൻ മനസിൽ ആക്കിയത്... അവളിൽ രൂപം കൊണ്ട ആ ജീവൻ നശിപ്പിക്കാൻ പോലും മനസ് തോന്നി ആ നിമിഷം... ക്രൂരൻ ആയത് അല്ല ഞാൻ... ആ കുട്ടിയുടെ ഭാവി ജനിക്കുന്ന കുഞ്ഞിന്റെ ഭാവി അച്ഛൻ ആരെന്ന് അറിയാതെ വളരേണ്ടി വരുന്ന അവസ്ഥ അതൊക്കെ ആണ് എന്നെ കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്..... എന്നിട്ട് ആ കുഞ്ഞിനെ നശിപ്പിച്ചോ...? ചിത്രൻ പുരികം ഉയർത്തി.. ഇല്ല.... "" ആർക്കുണ്ടായത് ആണെങ്കിലും ഏത് വിധേന ആണെങ്കിലും അത്‌ ഒരു കുഞ്ഞ് അല്ലേ ഒരു ജീവൻ അല്ലേ എനിക്ക് അതിനെ നശിപ്പിക്കാൻ കഴിഞ്ഞില്ല...

ദിനം പ്രതി അവളുടെ ഉദരം വീർത്തു വന്നു.... ഇരുട്ടിലേക് മാത്രം കണ്ണുനട്ട് ഇരിക്കുന്ന ആ പാവം അറിഞ്ഞിരുന്നില്ല തന്നിൽ വരുന്ന മാറ്റങ്ങളെ.... "" എന്നിട്ട് ആ കുഞ്ഞ്... ആ കുഞ്ഞ് എവിടെ...? കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.... അവിടെ ആണ്‌ കുഞ്ഞാ വിധിയുടെ വിളയാട്ടം അല്ലങ്കിൽ ദൈവത്തിന്റെ നിശ്ചയം... "" രുദ്രൻ അല്പം നേരെ ഇരുന്നു.... മഹിമയുടെ ഒൻപതാം മാസത്തിൽ അമാവാസിതിഥിയിൽ അര്ധരാത്രി പന്ത്രണ്ട് മണിക്കു ശേഷം ഒരു വിനാഴിക പിന്നിട്ട നേരം അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി....അഞ്ഞൂറ് വർഷം കൂടുമ്പോൾ മാത്രം കടന്നു വരുന്ന അപൂർവ്വ നിമിഷം ആയിരുന്നു അത്‌ ദൈവങ്ങൾ പോലും മതി മറന്നു ഉറങ്ങുമ്പോൾ അസുരന്മാർ മാത്രം ഉണർന്നിരിക്കുന്ന നിമിഷങ്ങൾ .. "" രുദ്രൻ ഒന്ന് നെടുവീർപ്പിട്ടു..... ചേട്ടച്ഛ.. "" അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അമ്മ ചിന്നുവിനെ ഗർഭം ധരിച്ചിരുന്ന വേളയിൽ ഇരികത്തൂർ ഒരു പെൺകുട്ടി പ്രസവിച്ചു...

ആ കുഞ്ഞിന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടായിരുന്നു എന്നും ഭദ്രയെ ആ കുഞ്ഞ് ഉപദ്രവിക്കാൻ ശ്രമിച്ചു എന്നും പിന്നീട് ആ കുട്ടി മരണപെട്ടു എന്നും ഒരു പഴമൊഴി പോലെ പറഞ്ഞു കേട്ടിട്ടുണ്ട് അത്‌ ഇതാണോ.... ചിത്രൻ സഞ്ജയന്റെ മുഖത്തേക്ക് ആകാംഷയോട് നോക്കി... അതേ ചിത്തു... "" ദേഹം മുഴുവൻ കരിനീല നിറം.. കണ്ണുകളിൽ രക്തം തളം കെട്ടി നിന്നു....""" നീണ്ട നഖങ്ങൾ ഇടയ്ക് ഇടയ്ക്ക് നാവു പുറത്തേക്ക് ഇട്ടു നൊട്ടി നുണഞ്ഞവൾ... ""ആ രാത്രി പ്രകൃതി പോലും സംഹാരതാണ്ടവം ആടി... പ്രസവം എടുത്ത പാറു അമ്മ പോലും ഒന്ന് ഭയന്നു.... ചികിത്സയുടെ ഭാഗം ആയ മരുന്നുകൾ അമ്മയുടെ ദേഹത്തു പ്രവർത്തിച്ചതിന്റെ ഫലം ആണെന്നും പറഞ്ഞൂ ആ സ്ത്രീയെ ആശ്വസിപ്പിച്ചു.... പിന്നെ ആണ്‌ പ്രശ്ങ്ങളുടെ തുടക്കം..... സഞ്ചയൻ രുദ്രന്റെ മുഖത്തേക്ക് നോക്കി..... "" ഒന്നും മറച്ചു പിടിക്കണ്ട എല്ലാം പറഞ്ഞോളൂ.. "" രുദ്രൻ സഞ്ചയന് അനുവാദം നൽകി... മ്മ്ഹ്ഹ്.. "" ഒന്ന് മൂളികൊണ്ട് തുടർന്നു സഞ്ചയൻ.. ആ കുഞ്ഞ് ജനിച്ച നിമിഷം ഇരികത്തൂർ മനയിൽ അടുപ്പിച്ചു ഒൻപത് മരണങ്ങൾ നടന്നു....

എല്ലാം ഇരികത്തൂർ മന പൂർണ്ണവിശ്വാസത്തോടെ ഏറ്റെടുത്ത എട്ട് രോഗികൾ... അവർക്ക് ഒപ്പം പ്രസവം എടുക്കാൻ സഹായിച്ച മൂർത്തി അമ്മാവന്റെ ഭാര്യയും...... അങ്ങനെ ഒൻപത് പേര്.... വിഷം തീണ്ടി അല്ലേ ആ അമ്മൂമ്മ മരിച്ചത്... "" ചിത്രൻ സംശയത്തോട് ചോദിച്ചു.... ചിത്തു അനന്തന് ഒപ്പം നിൽക്കുന്ന ധ്വന്വന്തരി മൂർത്തി ആണ്‌ ഇരികത്തൂർ മനയിൽ അവിടെ ആരെങ്കിലും വിഷം തീണ്ടി മരണപ്പെടും എന്ന് നിനക്ക് തോന്നുന്നുണ്ടോ..... "" ആ കുഞ്ഞിനെ കൊണ്ട് മഹിമയുടെ പാല് കുടിപ്പിക്കാൻ ആയമ്മ ശ്രമിച്ചു... തല വെട്ടി മാറ്റുന്ന കുഞ്ഞിന്റെ വായിലേക്ക് മുലഞ്ഞെട്ടു അമർത്തി വച്ചു കൊടുത്തു ആയമ്മ.. ആ നിമിഷം കുഞ്ഞിന്റെ വായിൽ നിന്നും രക്തം പുറത്തേക്കു വന്നു... മഹിമ കരയാനും... "" അവളുടെ മുലഞെട്ട് മോണ കൊണ്ട് കടിച്ചു മുറിച്ചു അത്‌...... ആ സമയം ആ കുഞ്ഞിന്റെ നീണ്ട നഖങ്ങൾ ആയമ്മയിൽ കുത്തി ഇറക്കി... "" അത്രയും ഭാഗം കരിനീല നിറം പൂണ്ടു... അവർ ഹൃദയം നിലച്ചു മരിച്ചു വീണു.. പിന്നെ നാഗദംശനം പോലെ ആയിരുന്നു ആ പാട്.... അതിനാൽ പുറം ലോകം അറിഞ്ഞത് ഇങ്ങനെ ആണ്‌...

ഞാനും തിരുത്താൻ പോയില്ല.... സഞ്ചയൻ കഴുത്തിലെ രക്ഷകളിൽ മുറുകെ പിടിച്ചു... എന്നിട്ട്..? കുഞ്ഞാപ്പൂ സംശയത്തോടെ കണ്ണുകൾ കൂർപ്പിച്ചു... ഗൗരിയൊ ഗർഭിണി ആയിരുന്ന ചേച്ചിയമ്മയൊ ഇതൊന്നും അറിഞ്ഞിരുന്നില്ല... "" ഞങ്ങൾ അറിയിച്ചില്ല... കേവലം ഒരു വയസ് മാത്രം ഉള്ള ഭദ്രയെ എടുത്തു കൊണ്ട് ഗൗരി ആ കുഞ്ഞിന് അടുത്തേക് വന്നു ആ നിമിഷം അവിടെ ഏറ്റു മുട്ടിയത് നന്മയും തിന്മയും ആയിരുന്നു.... ആ കുഞ്ഞിന്റെ നഖം ഭദ്രയിലേക് നൂഴ്ന്നിറങ്ങുമ്പോൾ വലത്തേ കുഞ്ഞി കൈകൊണ്ട് അതിനെ തടഞ്ഞവൾ.... കുഞ്ഞിന്റെ ദേഹത്ത് ഭദ്രയുടെ മൂന്ന് വിരലുകൾ തിണിർത്തു പൊങ്ങി വന്നു.... സത്യത്തിൽ ഗൗരി ഭദ്രയെ കുഞ്ഞ് ആണെന്നു നോക്കാതെ അടിച്ചു... വാവയെ വഴക്കാളി ഉപദ്രവിച്ചെന്നു പറഞ്ഞ്... .... "" അത്‌ പറയുമ്പോൾ സഞ്ജയനിൽ നേർത്ത ചിരി വിടർന്നു.... കുഞ്ഞാ..."" രുദ്രൻ ഒരു വിളിയോടെ തുടർന്നു... ഭദ്രയിൽ നിന്നും ഏറ്റ ആ പ്രഹരത്താൽ ആ കുഞ്ഞിന്റെ കയ്യിൽ പതിഞ്ഞ മൂന്ന് വരകൾ ത്രിശൂലത്തിന്റെ രൂപം പ്രാപിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ അവൾ അസ്വസ്ഥത കാണിച്ചു തുടങ്ങി...

കാരണം അവളിലെ പൈശാചിക ഭാവത്തിലേക് പരാശക്തിയുടെ നിഴൽ വീണു കഴിഞ്ഞിരുന്നു...... "" പക്ഷെ എന്നിട്ടും മനയിൽ അനിഷ്ടങ്ങൾ മാത്രം സംഭവിച്ചു.... ഇരികത്തൂർ മനയുടെ പേര് നഷ്ടം ആയി കൊണ്ടിരുന്നു... രോഗികളിൽ ചികിത്സ ഫലം കണ്ടില്ല... "" മരുന്നുകൾ വെറും പച്ചവെള്ളത്തിനു തുല്യം ആയി തീര്ന്നു....... "" എന്നിട്ട്... "" കുഞ്ഞൻ ആകാംഷയോടെ നോക്കി... ആ അമാവാസി കഴിഞ്ഞു വരുന്ന പൗര്ണമിയ്ക്കു അത്‌ പോലെ തന്നെ പ്രത്യേകത ഉണ്ട്... "" അന്നേ ദിവസം നട്ടുച്ചയ്ക്ക് സൂര്യൻ ഉദിച്ചു ഉച്ചിയിൽ നിൽകുമ്പോൾ ആ വെയിലിനു തണലേകാൻ ഇരികത്തൂർ മനയിൽ നിഴൽ പോലെ മറ്റൊരു കുഞ്ഞ് പിറന്നു... """ ഇരിക്കത്തൂർ മനയിൽ ഭദ്രയ്ക്കൊപ്പം പിറന്ന മറ്റൊരു ദൈവിക ശക്തി.... സൂര്യദേവന്റെ പാതി.... ചതുർമുഖന് സഹോദരി... അവർക്ക് ഇടയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ നിലാവ് തെളിയും മുൻപേ ആ കുഞ്ഞ് ഈ ലോകത്തോട് വിട പറഞ്ഞു..... രുദ്രന്റെ കൈ വിരലുകൾ ആ പേപ്പർ വെയ്റ്റിൽ മുറുകെ പതിഞ്ഞു.... ചേട്ടച്ഛ... ""ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ... "" ചിത്രന്റെ കണ്ണ് നിറഞ്ഞു.....

നീ ചിന്നു ജനിക്കുമ്പോൾ വല്യോത് അല്ലേ പിറ്റേന്ന് അല്ലേ നിങ്ങളെ എല്ലാവരെയും അവിടേക്കു കൊണ്ട് വന്നത്... അപ്പോഴേക്കും രണ്ട് പരികർമ്മികളുടെ കൈയിൽ ആ കുഞ്ഞിന്റെ ശരീരം കൊടുത്തു വിട്ടിരുന്നു...."" സഞ്ജയൻ താടിയിൽ ഒന്ന് ഉഴിഞ്ഞു... പിന്നെ മഹിമ ചിറ്റ നോർമൽ ലൈഫിലേക് വന്നോ... കുഞ്ഞൻ സംശയത്തോടെ ചോദിച്ചു... ഇല്ല... "" കുഞ്ഞ് ജനിക്കുമ്പോൾ ആ പ്രസവ വേദനയിൽ പോലും അവളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വന്നില്ല ബോധമണ്ഡലം മുഴുവൻ താറു മാറ് ആയി കഴിഞ്ഞിരുന്നു.. ... പക്ഷെ സ്വന്തം ശരീരത്തിൽ ആ കുഞ്ഞ് ഏല്പിച്ച പ്രഹരത്തിൽ അതായത് പാല് കുടിക്കുന്ന സമയം ആദ്യമായ് അവൾ പ്രതികരിച്ചു ..... അത്‌ മാത്രം ആയിരുന്നു എന്റെ പ്രതീക്ഷ... "" അങ്ങനെ വീണ്ടും ചികിത്സ തുടങ്ങി.... സ്ത്രീകളുടെ അറയിൽ ആരും അറിയാതെ അവളെ താമസിപ്പിച്ചു.... പതിയെ പുരോഗതിയിലേക്ക് വന്നപ്പോൾ ആണ്‌ രാജീവ് വരുന്നത്...... ആധുനികചികിത്സയും പരമ്പരാഗത നാഡി ചികിത്സയും മനുഷ്യ മനസിനെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്ന് അറിയാൻ ഒരു പഠനം...

അവന്റെ റിസേർച്ചിന്റെ ഭാഗം ആയി ആറുമാസക്കാലം അവിടെ താമസിച്ചു.... പല രോഗികൾക്കു ഒപ്പം മഹിമയും അവന്റെ പഠനത്തിന്റെ ഭാഗം ആയി... അതൊടൊപ്പം അവന്റ സാന്നിധ്യം അവളിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നു..... "" അങ്ങനെ ആണ്‌ അവന്റെ ഹോസ്പിറ്റലിലേക്ക് അവളെ ഷിഫ്റ്റ്‌ ചെയ്യാൻ ഞാൻ രുദ്രനോട് ആവശ്യപ്പെട്ടത്... "" തിരികെ ലഭിച്ച ആ പഴയ മഹിമയെ എനിക്ക് തരുവോ എന്നുള്ള അവന്റ ചോദ്യത്തിൽ മറുത്തൊന്നും ചിന്തിക്കാതെ രുദ്രൻ കണ്ണന്റെ അനുവാദത്തോടെ സമ്മതം മൂളി അല്ലേ രുദ്ര... "" സഞ്ജയൻ ചിരിയോടെ രുദ്രനെ നോക്കി... അതെ... " രുദ്രൻ മെല്ലെ തലയാട്ടി... "" അത്‌ കൊണ്ട് അവൾക്കു ഇന്നൊരു ജീവിതം ഉണ്ടായി രാജീവ്‌ അവളുടെ ഭാഗ്യം ആണ്‌... രുദ്രൻ പറയുമ്പോൾ ഉണ്ണിയും കണ്ണനും കണ്ണ് തുടച്ചു.... ഇതിനെല്ലാം കാരണം ആ വിശ്വംഭരൻ അല്ലേ അയാളെ വെറുതെ വിടരുതായിരുന്നു അത്‌ കൊണ്ട് അല്ലേ അച്ഛാ ചന്തുമാമയേ പോലും ഈ അവസ്ഥയിൽ കാണേണ്ടി വന്നത്... കുഞ്ഞൻ പല്ല് കടിച്ചു...... മ്മ്.. "" ചോദ്യം ന്യായം... നിങ്ങൾക് അത്‌ നിസാരമായി ചോദിക്കാം...

പക്ഷെ നെഞ്ച് പൊട്ടി തകർന്നൊരു അമ്മയ്ക്ക് കൊടുത്ത വാക്ക്.. അതാണ് ആദ്യം എന്നെ പിന്നിലേക്ക് വലിച്ചത്... രുദ്രന്റെ കൺകോണിൽ അല്പം മിഴിനീർ പൊടിഞ്ഞു... ആര്..? കണ്ണച്ഛന്റെ അമ്മയാണോ.. ""? കുഞ്ഞാപ്പു പുരികം ഉയർത്തി.. മ്മ്.. "" അതേ ഇരിക്കത്തൂർ മഹിമയെ കൊണ്ട് വരുമ്പോൾ ആ പാവത്തിനോട് കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു.... ... അന്ന് നെഞ്ച് പൊട്ടി മഹിതയെ ഒരുപാട് ശപിച്ചു...ആ ശാപത്തിന്റെ ഫലം അനുഭവിച്ചു അവൾ ഒരിക്കൽ കണ്ണന്റെ അടുത്തേക് വരുന്ന നിമിഷം വരെ അവളുടെ ആയുസ്സിന് ഒന്നും സംഭവിക്കാൻ പാടില്ല എന്ന് ആ അമ്മ ആഗ്രഹിച്ചു ....... അമ്മ അല്ലേ അവളെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല അവർക്ക്........ വിശ്വംഭരനും ജീവനും ഒപ്പം മഹിത നിൽക്കുന്ന ഇടത്തോളം അവർ രണ്ടുപേരെയും എനിക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു.. "" കാരണം അത്‌ അവളുടെ ജീവിതത്തെ ബാധിക്കും.... ഒരുപെണ്കുട്ടിയുടെ താലി പൊട്ടിക്കാനും മനസ് വന്നില്ല .... അതാണ് സത്യം...രുദ്രന്റെ നിസഹായത ഉണ്ണിയെയും വിഷമിപ്പിച്ചു.....

പക്ഷെ ചന്തുവിനെ ഈ അവസ്ഥയിൽ എത്തിച്ചത് അവൻ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം വിശ്വംഭരൻ ഇനി ഭൂമിക്ക് മുകളിൽ വേണ്ടെന്നു തീരുമാനിച്ചുറപ്പിച്ചു അവനെ തേടി പുറപ്പെട്ടത് ആണ്‌ ഞാനും ഉണ്ണിയും...... പക്ഷെ അവിടെയും വിധി എനിക്ക് വിലങ്ങു തീർത്തു...."" അവൻ കൊല്ലപ്പെടുന്ന നിമിഷം മഹിതയുടെയും മക്കളുടെയും മൃതദേഹം വല്യൊതെ പടിപ്പുരയിൽ കെട്ടി ആടുന്നത് നമ്മൾ കാണേണ്ടി വരും....""ജീവനോ അല്ലങ്കിൽ അയാളുടെ കൂട്ടാളികൾ ആരെങ്കിലുമൊ അവരെ കൊന്നിരിക്കും..... "" അത്‌ നമ്മുടെ കിച്ചുവിനെ ആണ്‌ ബാധിക്കുന്നത്.... രുദ്രൻ ആ പേപ്പർ വെയിറ്റ് പതിയെ ഉരുട്ടി.... അച്ചുവിന്റെ ജനനം ചേട്ടച്ഛൻ നേരത്തേ മനസിലാക്കിയിരുന്നു..? ചിത്രൻ സംശയത്തോടെ നോക്കി... മ്മ്മ്മ്മ്.. "" മഹിമയിൽ ജനിച്ചത് പൈശാചികം ആണെങ്കിൽ മഹിതയിലും അങ്ങനെ ഒരു കുഞ്ഞ് ജനിച്ചാൽ അത്‌ വലിയൊരു വിപത്തിനു കാരണം ആയി തീരും ഒരു പക്ഷെ എല്ലാം നഷ്ടപെടേണ്ടി വരും എനിക്ക്... എന്റെ ഭാര്യ എന്റെ മകൻ അങ്ങനെ എല്ലാം..... "" അത്‌ കൊണ്ട് എഴുപത് ദിനരാത്രം ഉപവാസം അനുഷ്ടിച്ചു സഞ്ചയൻ...

എഴുപതാം നാൾ മഹിതയുടെ ജാതകം എഴുതി... "" അതിൽ അവൾക്കു രണ്ട് കുഞ്ഞുങ്ങൾ അവർക്ക് ദൈവികാംശം ആണ്‌ തെളിഞ്ഞു വന്നത്.... "" സഞ്ചയൻ ജാതകം കുറിക്കുന്നതിനു തൊട്ടു മാറി ഉണ്ണിയേട്ടൻ ( ഉണ്ണിനമ്പൂർത്തിരി ) സർവ്വശ്വര്യത്തിനു ഹോമം നടത്തിയിരുന്നു.... അതിലെ അഗ്നിക്കു അദ്ദേഹം നൽകുന്ന ഹവിസ് അതിനോടൊപ്പം ചുണ്ടിൽ വിരിയുന്ന മന്ത്രത്തിൽ സ്വാഹാ"" എന്ന് ഉച്ചരിക്കുമ്പോൾ അവിടെ ആകെ ഒരു പ്രകാശം പടർന്നു.... തെക്കൻ കാറ്റ് സ്വാഹായുടെ വരവ് അറിയിച്ചു...... രുദ്രൻ നിർവൃതിയോടെ പറഞ്ഞു..... കുഞ്ഞാപ്പു മോനെ .... ഉണ്ണിയുടെ ശബ്ദം നേർത്തു... കുഞ്ഞാപ്പു അവനെ സംശയത്തോടെ നോക്കി..... ""മോനെ അന്ന് മറിച്ചൊന്നു സംഭവിച്ചുരുന്നു എങ്കിൽ എനിക്ക് എന്റെ കിച്ചുനെ നഷ്ടപ്പെടും എന്റെ സ്വാർത്ഥതയാണ് രുദ്രേട്ടനെ പുറകോട്ടു മാറ്റിയത്.... ഉണ്ണി കുഞ്ഞാപ്പുവിന് മുൻപിൽ ക്ഷമയോടെ കൈ തൊഴുതു.... എടാ.. "" നീ അവനോട് ക്ഷമ ഒന്നും ചോദിക്കണ്ട... "" പതിയെ വീൽചെയർ ഉരുട്ടി അകത്തേക് വന്നു ചന്തു..... എന്റെ മോന് നിന്നെ മനസിലാക്കാൻ കഴിയും അല്ലേടാ... "" ചന്തു കുഞ്ഞാപ്പുവിനെ നോക്കി.. അതേ ഉണ്ണിമാ.. "" അച്ചു ഇല്ലങ്കിൽ കിച്ചുവിന് ഈ ഭൂമിയിൽ ജീവിതം ഉണ്ടോ.. "" ഉണ്ണിമാ ചെയ്തത് ആണ്‌ ശരി.... പക്ഷെ ഇനി നമ്മൾ അടങ്ങി ഇരിക്കേണ്ട ആവശ്യം ഇല്ലല്ലോ അവർ ഇവിടെ വന്നില്ലേ.. അല്ലേടാ ശങ്കു.......... കുഞ്ഞാപ്പു ഗൂഡമായി ഒന്ന് ചിരിക്കുമ്പോഴും കുഞ്ഞൻ എന്തോ ആലോചനയിൽ ആയിരുന്നത് അവൻ ശ്രദ്ധിച്ചു.....

( തുടരും ) NB ::: മഹിതയുടെയും മഹിമയുടെയും കഥ പറയാൻ ഒരു part ഫുൾ വേണ്ടി വന്നു... ആ കൂട്ടത്തിൽ ജഗൻ ചതിച്ച പെൺകുട്ടിയെ കുറിച്ച് പറഞ്ഞു അത്‌ ജാനകിയുടെ അമ്മയാണ്... ഒരിക്കൽ പറഞ്ഞിട്ടുണ്ട് ചെന്നൈയിൽ വച്ചു ഊർമ്മിള ഗർഭം ധരിച്ചു അവളെ കോകിലാ ചേന്നോത് കൊണ്ട് വന്നതും..."" അപ്പോൾ ജഗനെ തേടി ഉണ്ണി പോയത് ഊർമ്മിളയ്ക്കു വേണ്ടി അതായത് അവളുടെ വയറ്റിൽ വളർന്ന ജാനകിയ്ക്ക് വേണ്ടി ആയിരുന്നു.. പക്ഷെ ഉണ്ണിയുടെ കൈ അബദ്ധം ജഗൻ ഇങ്ങനെ ആയി.. ആ പ്രതികാരം മഹിതയിലും മഹിമയിലും ചന്തുവിലും തീർത്തു അയാൾ... അപ്പോഴും അയാളെ വെറുതെ വിട്ടത് അച്ചുവിന് വേണ്ടി ആണ്‌.. ഇനി അവർ ജഗനിലേക് എത്തിച്ചേരട്ടെ... ജീവനെയും വുശ്വംഭരനെയും സംരക്ഷിക്കുന്ന ശക്തിയിലേക്കും എത്തി ചേരട്ടെ എന്ന് പ്രാര്തിക്കാം...... കുറുമ്പൻ ഇല്ലാത്ത വലിയ part ആണ്‌... ഏറെ കുറെ ഈ ഭാഗത്തെ സംശയം തീർന്നു എന്ന് പ്രതീക്ഷിക്കുന്നു... ഇനി അവരെ നിയന്ത്രിക്കുന്ന ശക്തി... അത്‌ പോലെ ആരവ് വിഷ്ണു വർദ്ധൻ ആകണം അതെല്ലാം മുൻപിൽ കിടക്കുന്നു... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story