ആദിശങ്കരൻ: ഭാഗം 81

adhishankaran

എഴുത്തുകാരി: മിഴിമോഹന

എടാ.. "" നീ അവനോട് ക്ഷമ ഒന്നും ചോദിക്കണ്ട... "" പതിയെ വീൽചെയർ ഉരുട്ടി അകത്തേക് വന്നു ചന്തു..... എന്റെ മോന് നിന്നെ മനസിലാക്കാൻ കഴിയും അല്ലേടാ... "" ചന്തു കുഞ്ഞാപ്പുവിനെ നോക്കി.. അതേ ഉണ്ണിമാ.. "" അച്ചു ഇല്ലങ്കിൽ കിച്ചുവിന് ഈ ഭൂമിയിൽ ജീവിതം ഉണ്ടോ.. "" ഉണ്ണിമാ ചെയ്തത് ആണ്‌ ശരി.... പക്ഷെ ഇനി നമ്മൾ അടങ്ങി ഇരിക്കേണ്ട ആവശ്യം ഇല്ലല്ലോ അവർ ഇവിടെ വന്നില്ലേ.. അല്ലേടാ ശങ്കു.......... കുഞ്ഞാപ്പു ഗൂഡമായി ഒന്ന് ചിരിക്കുമ്പോഴും കുഞ്ഞൻ എന്തോ ആലോചനയിൽ ആയിരുന്നത് അവൻ ശ്രദ്ധിച്ചു..... എല്ലവരുടെയും സംശയങ്ങൾ തീർന്നില്ലേ ഇനി പോയി ചന്തുനു പോകാൻ ഉള്ളത് എല്ലാം ഒരുക്കി വയ്ക്കു... "" രുദ്രൻ എഴുനേറ്റ് മുണ്ട് ഒന്ന് കൂടി മുറുക്കി കുത്തി കുഞ്ഞനെ നോക്കി... എടാ ""...രുദ്രന്റെ ശബ്ദം ഉയർന്നതും ഒരു ഞെട്ടലോടെ ചുറ്റും നോക്കി കുഞ്ഞൻ ... എന്താ അച്ഛാ... "" നീ എന്താ ആലോചിക്കുന്നത്...? സംശയം തീർന്നില്ലേ...? രുദ്രൻ പുരികം ഉയർത്തി നോക്കി .. സംശയം.."" ആഹ് ഒന്നും ഇല്ല അച്ഛാ.. ഞാൻ വെറുതെ എന്തോ ആലോചിച്ചു.... ""

ചെറിയ ചിരിയോടെ പുറത്തേക് കുഞ്ഞൻ പോകുമ്പോൾ ഉണ്ണിയും രുദ്രനും പരസ്പരം സംശയത്തോടെ നോക്കി... "" 💠💠💠💠 ധാവണിയിൽ കൈ കൊരുത്തു ഔട്ട്ഹൗസിലേക്ക് തിരിഞ്ഞു നോക്കി വരുന്നവൾ ധൃതിയിൽ ഓടി വന്ന കുറുമ്പനെ ഇടിച്ചു നിന്നു.... എന്റെ അമ്മേ.. "" നിങ്ങടെ കുലുക്കം ഇത്‌ വരെ കഴിഞ്ഞില്ലേ മാളുവേച്ചി... "" എന്റെ എല്ല് ഒടിഞ്ഞു... "" വാരിയെല്ലിൽ രണ്ട് കുത്ത് കുത്തി കുറുമ്പൻ... അത്‌ അല്ലടാ.. "" കുറെ നേരം ആയി ഞാൻ അവിടെ നോക്കി ഇരിക്കുന്നു ആള് ഇത്‌ വരെ ഉണർന്നില്ല...""മാളുവിന്റെ മുഖത്ത് ചെറിയ നാണം വിടർന്നു... നാട്ടുകാരെ മുഴുവൻ കുലുക്കി താഴെ ഇടാൻ വല്യ മിടുക്കു ആണല്ലോ.. "അറിഞ്ഞൊന്നു കുലുങ്ങിയാൽ മതി അങ്ങേര് കട്ടിലിൽ നിന്നും താഴെ വീഴും... "" പോടാ ചെറുക്കാ ..."" എടാ ഒന്ന് വാടാ എനിക്ക് ആളെ ഉണർത്താൻ ഒരു പേടി... "" മാളു കൊഞ്ചലോടെ അവനെ നോക്കി... അയ്യടി മോളേ.. "" തന്നെഅങ്ങ്പോയാൽ മതി.. "" എനിക്ക് കുറച്ചു പണി ഉണ്ട്.. " അങ്ങേർക്ക് ഇത്‌ വരെ ബോധം വീണിട്ടില്ല... "" സച്ചുവേട്ടൻ അയാളുടെ മൂക്കിൽ വരെ എന്തോ ഇട്ടു നോക്കുന്നുണ്ട് എന്നിട്ടും ഉണർന്നില്ല...

അടുത്തത് എന്റെ ഊഴമാ .. അതിനുള്ള ആയുധം എടുക്കാൻ പോവാ ഞാൻ..... "" മുന്പോട്ട് ആഞ്ഞവന്റെ കൈയിൽ പിടിത്തം ഇട്ടവൾ... ദേവൂട്ട... "" അയാളെ ഉപദ്രവിക്കണ്ട ഒരു പാവം ആണെന്ന് തോന്നുന്നു... "" എന്റെ ദേഹത്തു വന്നു തട്ടുമ്പോൾ അയാളുടെ ഉള്ളം കരയുന്നത് ഞാൻ അറിഞ്ഞു... "" ആ പാവം അറിഞ്ഞു കൊണ്ട് ആണെന്ന് തോന്നുന്നില്ല... "" ആരോ അയാൾക് പിന്നിൽ ഉണ്ട്... അത്‌ മറ്റാരും അല്ല മാളുവേച്ചി ആ അമ്മച്ചിയും അവരുടെ പുന്നാര ആങ്ങളയും ആയിരിക്കും.. ... ആരാ.. "" ആ.. ആ കനക ആണോ.. "" മാളുവിന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു... മ്മ്മ്... "" കനക അല്ല കോകിലാ.. "" കുറുമ്പൻ പറഞ്ഞതും മാളു അവന്റ ഷോള്ഡറില് കുത്തി പിടിച്ചു..... അവള് കൊല്ലും എന്റെ ആരവേട്ടനെ അവള് കൊല്ലും... അവളാ കൊന്നത് ... .വീണ്ടും അവൾ കൊല്ലും...."" രുദ്രച്ചനോട് പറ എനിക്ക് തിരിച്ചു തരാൻ..... കുറുമ്പനെ പിടിച്ചു ഉലത്തുമ്പോൾ അവളുടെ കൈ ആയത്തിൽ വിടുവിച്ചവൻ... വിട് മാളുവേച്ചി എന്തൊക്കെയാ ഈ പറയുന്നത്... "" അവർ എന്തിനാ ആരവേട്ടനെ കൊല്ലുന്നത്... ""

ആരവേട്ടനെ ആരും ഒന്നും ചെയ്യില്ല... ഞങ്ങൾ എല്ലാം ഇല്ലേ ഇവിടെ.... കരയുന്നവളെ നെഞ്ചോട് ചേർക്കുമ്പോൾ കുഞ്ഞി കുറുമ്പൻ അവൾക്കു തികഞ്ഞ ഒരു സഹോദരൻ ആയി മാറിയിരുന്നു... എന്താടാ ഇവിടെ ഒരു ബഹളം... """ ടവൽ കൊണ്ട് മുഖം തുടച്ചു വാതുക്കലെക് വന്നു ആരവ്..... ദേ വന്നല്ലോ... "" ആരവേട്ടനെ ഉറക്കത്തിൽ നിന്നും വിളിക്കാൻ പേടി ആണെന്ന് പറഞ്ഞു ഒരാൾ ഇവിടെ ഭയങ്കര ഷോ.... "" കുറുമ്പൻ മാളുവിന്റെ കൈ പിടിച്ചു മുന്പോട്ട് നിർത്തിയതും അവന്റെ കൈയിൽ ചെറിയ വിറവലോടെ ആഴ്ന്നിറങ്ങി അവളുടെ നഖം... എന്നെ എന്തിനാ പേടിക്കുന്നത്.. ""കുറുമ്പ് കലർന്നവൻ ചോദിക്കുമ്പോൾ കണ്ണുകൾ മാളുവിൽ ഉടക്കി നിന്നു..... ഉഉഫ്.. "" നഖം കുത്തി ഇറക്കി ദ്രോഹി.. "" ദേ ആ കണ്ണൊന്നു തുടച്ചു പോയി ചായ എടുത്ത് കൊടുക്കു..."" ആയമ്മയെ ഓർത്ത് പേടിക്കണ്ട... സാക്ഷാൽ നാരായണന്റെ അംശം ആണ്‌ ആ മനുഷ്യൻ തൊട്ടാൽ വിവരം അറിയും.... ആരവ് കേൾക്കാതെ പതുക്കെ പറയുമ്പോൾ അതിശയത്തോടെ അവനിലെ പക്വത നോക്കി നിന്നു മാളു... "" എന്തെ എന്നെ പേടി ആണോ.. "" ആദ്യം കാണുമ്പോൾ ഈ മുഖത്ത് ഇത്‌ അല്ലായിരുന്നല്ലോ ഭാവം.. "" ചായ ഗ്ലാസിലേക്ക് പകരുന്നവളുടെ മുഖതേക്കു കുറുമ്പൊടെ നോക്കി കയ്യിലെ ടവൽ ചെയറിലേക്ക് ഇട്ടു ആരവ്.... പേടിയാ.. ""

എനിക്ക് പേടിയാ.. "" ചായ ഗ്ലാസ് മുന്പിലേക് നീട്ടുമ്പോൾ പെണ്ണിന്റെ കൈ ഒന്നുവിറച്ചു... മാളു.. "" തനിക് എന്ത്‌ പറ്റി... "" ഗ്ലാസ് കൈയിലേക്കവാങ്ങുമ്പോൾ അവന്റെ മുഖത്ത് സംശയം നിറഞ്ഞു.. ആരവേട്ട... "" ഞാൻ... ഞാൻ ആരെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ എന്റെ ഉള്ളിലേക്ക് കടന്നു വരുന്ന ദുസ്വാപ്നം അതിൽ ആ സ്ത്രീ അവർ നിങ്ങളെ... നിങ്ങളെ... "" എനിക്ക് പേടി ആകുന്നു .. "" ഏത് സ്ത്രീ .. ""? ആരവ് സംശയത്തോടെ അവളെ ഉറ്റു നോക്കി... കോകിലാ ... "" അവർ... അവർ കൊല്ലും... അങ്ങനെ സംഭവിച്ചാൽ പിന്നെ സംഹാരതാണ്ഡവം ആടും ഞാൻ ഒന്നും ബാക്കി വയ്ക്കില്ല... "" കണ്ണുകളിൽ അഗ്നി എരിയുമ്പോൾ ആരവ് അവളുടെ ഇരു തോളിലും പിടിച്ചു.... മാളു... "" ആഹ്ഹ്.. "" എന്താ... ചുറ്റും കണ്ണോടിച്ചവൾ ഒരു ഞെട്ടലോടെ അവനെ നോക്കി... നീ എന്തൊക്കെയാ പെണ്ണേ പറയുന്നത് ആര് എന്നെ കൊല്ലാനാ... "" നിന്റെ നെഞ്ചിൽ ആഴത്തിൽ ചേർത്ത് വെച്ചത് അല്ലേ നീ എന്നെ... മ്മ്ഹ്ഹ്.. "" ഞാൻ.. ഞാൻ എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് അറിയാൻ കഴിയുന്നില്ല ആരവേട്ട... ആരോ ഉള്ളിൽ ഇരുന്നു പറയുന്നു ആ സ്ത്രീയേ സൂക്ഷിക്കണം എന്ന്....

"" ഏത് സ്ത്രീയേ കുറിച്ചാ മാളു നീ പറയുന്നത്... "" ചിത്രന്റെ ശബ്ദം കേട്ടതും മാളുവിന്റെ ദേഹത്തു നിന്നും കൈ പിൻവലിച്ചു ആരവ് ചിത്രനെ നോക്കി... എനിക്കും അറിയില്ല ചിത്ര..."" കുറച്ചു നേരം ആയി ഇവൾ എന്തൊക്കെയോ പറയുന്നു... "" ചേട്ടായി... "" ആ കോകിലാ ആരവേട്ടനെ കൊല്ലും... നിങ്ങൾ ആരും എന്താ ഞാൻ പറയുന്നത് വിശ്വസിക്കാത്തത് .. "".. കോകിലാ എന്തിനാ മാളു ഇവനെ കൊല്ലുന്നത്.. "" അവർക്ക് ആരാവിനോട് യാതൊരു വിധത്തിലും ശത്രുത ഉണ്ടെന്ന് തോന്നുന്നില്ല... ഇന്നലത്തെ സംഭവങ്ങൾ എല്ലാം കണ്ട് മോള് പേടിച്ചു പോയി കാണും....... "" ആദ്യം പോയി നന്നായൊന്നു റസ്റ്റ്‌ എടുക്കു... ചിത്രൻ അവളുടെ തോളിൽ ഒന്ന് തട്ടി പുറത്തേക് വിടുമ്പോഴും നിസ്സഹായതയോടെ ആരവിനെ പുറം തിരിഞ്ഞു നോക്കി പെണ്ണ്.... ആ കണ്ണുകളിലെ ഭയം നേർത്ത സംശയത്തോടെ ആണ്‌ ചിത്രനും ആ നിമിഷം നോക്കിയത്....... 💠💠💠💠 കുഞ്ഞേട്ടാ അതിങ്ങു എടുത്തേ... "" കുറുമ്പൻ ഗമയിൽ ഒന്ന് ഇരുന്നു കൊണ്ട് വശത് കൊണ്ട് വെച്ചിരുന്ന പെട്ടിയിലേക് കണ്ണുകൾ പോയതും സച്ചു പതിയെ അത്‌ തുറന്നു..... ഉളിയും കൊട്ട് വടിയും പോലുള്ള കുറെ ആയുധങ്ങൾ.. ""

സച്ചു കണ്ണ് തള്ളി... നീ എന്താ തടി പണിക് പോവണോ.. ""? ഇത് തടി അല്ല മനുഷ്യൻ ആണ്‌... സച്ചു കണ്ണ് തള്ളി ഉറങ്ങി കിടക്കുമ്പോൾ രണ്ടും ഒന്ന് തന്നെയാ ..."" അപ്പുറത്തു പണി ചെയ്യുന്ന ചേട്ടന്റെ പെട്ടി കഷ്ടപ്പെട്ട് പൊക്കി കൊണ്ട് വന്നതാ ഞാൻ.... കുറുമ്പൻ ചെറിയ ഒരു ചുറ്റിക കൈയിൽ എടുത്ത് അയാളുടെ തലയുടെ ഭാഗത്തേക്ക്‌ പോയി... നീ ഇയാളെ പോസ്റ്റുമാർട്ടം ചെയ്യാൻ പോവണോ... "? എടാ ദേവൂട്ട വേണ്ട... സച്ചു അവന്റെ കൈയിൽ പിടിച്ചു.... അടങ്ങി ഇരിക്കഡോ..."" സിനിമേല് ഒക്കെ കണ്ടിട്ടില്ലേ അടി കിട്ടി ബോധം പോയാൽ ഒന്നുടെ അടിച്ചാൽ ബോധം വരും..... "" ചുറ്റിക കൈയിൽ എടുത്തു പതിയെ അയാളുടെ തലയിൽ ഒന്ന് കോട്ടി..... ശബ്ദം കേക്കുന്നുണ്ട് സ്വന്തം ആയി തലയോട്ടി ഉള്ള മനുഷ്യനാ... "" വെറുതെ അല്ല നിന്നെ പേടിച്ചാ രുദ്രച്ചൻ ആ ഇരുമ്പു വടി പാത്തു വച്ചത്... "" സച്ചു അല്പം ഭയത്തോടെ മുഖത്തെ വിയർപ്പു ഒപ്പി .... ആ അത്‌ കൊണ്ട് അല്ലേ രാവിലെ പോയി ഈ പെട്ടി പൊക്കി കൊണ്ട് വന്നത് ഞാൻ... "" ഇതിൽ ആകുമ്പോൾ നമുക്ക് ആവശ്യം ഉള്ള എല്ലാ ആയുധവും കാണും... "" കുറുമ്പൻ അയാളുടെ മുടി ചികഞ്ഞു മാറ്റി...

തിണിർത്തു കിടക്കുന്ന തലയോട്ടിയിൽ രക്തം കട്ടപിടിച്ചിരുന്നു...... "" ഒന്നേ... രണ്ടെ...മൂന്ന്.... "" എണ്ണുന്നതിനൊപ്പം ആ കൊട്ട് വടി കൊണ്ട് അയാളുടെ തലയിൽ മൂന്ന് തട്ട് തട്ടി..... ആഹ്ഹ്ഹ്ഹ്ഹ്.. "" നേർത്ത ശബ്ദം അയാളിൽ നിന്നും പുറത്തേക് വന്നതും സച്ചു കുറുമ്പനെ നോക്കി... അത്‌ അല്ലേ തന്നോട് പറഞ്ഞത്... "" മുള്ളിനെ മുള്ളു കൊണ്ട് എടുക്കണം എന്ന്.... "" നാക്ക് നീട്ടി കുറുമ്പൻ... അയ്യടാ. """ അയാൾ ഉണരാൻ സഞ്ചയമാ പറഞ്ഞ സമയം ആയി അത്‌ കൊണ്ടാണ് ഉണർന്നത് ... "" അപ്പോൾ ഞാൻ കഷ്ടപ്പെട്ട് കൊട്ടിയതൊ.. "? കുറുമ്പൻ ദേഷിച്ചൊന്നു നോക്കി... എടാ.. "" അങ്ങേര് ഉണർന്നോ.. "" കുഞ്ഞനും കുഞ്ഞപ്പുവും അകത്തേക്ക് വന്നു...... പതുക്കേ ഞരങ്ങുന്നുണ്ട്... "" സച്ചു വശത്തേക്കു ചെറുതായി തല വെട്ടിക്കുന്ന അയാളെ നോക്കി.. സച്ചു നീ സഞ്ചയമാമായേ വിളിച്ചോണ്ട് വായോ.. "" അയാൾ ഉണരുമ്പോൾ സഞ്ജയ്മാ അടുത്തുള്ളത് നല്ലതാ.. "" കുഞ്ഞൻ അയാൾക് അടുത്തേക് ഇരുന്നു...... മ്മ്ഹ്ഹ്.. "" മ്മ്ഹ്ഹ്... "" അയാളിൽ നിന്നും മൂളൽ പുറത്തേക്കു വന്നതും.... കുഞ്ഞാപ്പു അയാളുടെ ശിരസിൽ പിടിച്ചു.... ഏയ്... "" കണ്ണ് തുറക്ക്.... "" മെല്ലെ അയാളുടെ കവിളിൽ ഒന്നു തട്ടി.... ഞാൻ ഇത് എവിടാ... ""?

ഞാൻ ആരാ..? അയാൾ ചുറ്റും കണ്ണോടിച്ചു... വലത്തെ കൈ തണ്ടയിലെ കെട്ടിലേക് കണ്ണുകൾ പോയി..... ( മാളുവിനെ ആക്രമിച്ചപ്പോൾ വീണ കൈ തണ്ട പിടിച്ചു ഓടിച്ചിരുന്നു )... പുതിയ ഇന്ത്യൻ പ്രസിഡന്റ ചേട്ടൻ... "" ദാ ഇപ്പോൾ സത്യപ്രതിജ്ഞ കഴിഞ്ഞതേ ഉള്ളൂ... "" കുറുമ്പൻ കൊട്ടുവടി കൈയിൽ ഊന്നി അയാൾക് അരികിലേക്കു ഇരുന്നതും നിഷ്ക്കളങ്കമായി അവന്റെ മുഖത്തേക്ക് നോക്കി അയാൾ.... മിണ്ടാതെ ഇരിക്കെടാ.. """ അടി കിട്ടിയതിന്റെ ഹാങ്ങ്‌ഓവർ ആണ്‌.. "" കുഞ്ഞൻ അയാളുടെ നെറ്റിയിൽ ഒന്നു തലോടി... ഇയാൾക് ഒന്നും ഓർമ്മ ഇല്ലേ.. "" എന്തിനാ ഇയാൾ വല്യൊതെ കാവിലേക് വന്നത്.... കാവിലോ... ഏത് കാവിൽ...? ഞാൻ ഇന്ത്യൻ പ്രസിഡന്റ്‌ അല്ലേ... "" ഈ കുട്ടി പറഞ്ഞു... കുറുമ്പന്റെ മുഖത്തേക്ക് കൈ ചൂണ്ടുമ്പോൾ ഉമിനീര് ഇറക്കി കണ്ണൊന്നു തള്ളി അയാളെ അടിമുടി നോക്കി കുറുമ്പൻ... ആ ബെസ്റ്റ് ഇവന്റ് അടി അല്ലേ കിട്ടിയത് ഇനി നാളെ അമേരിക്കൻ പ്രസിഡന്റ്‌ ആണെന്നു പറയും... "" കുഞ്ഞാപ്പു എളിയിൽ കൈ കുത്തി.... ചേട്ടാ.. "" ഇത്‌ വഴി പോയാൽ അമേരിക്കക്കു ബസ്‌ കിട്ടുമോ..

. "" മുറിയുടെ മൂലയിലേക് കൈ ചൂണ്ടി അയാൾ കുഞ്ഞാപ്പുവിന്റെ മുഖത്തേക്ക് നോക്കി ... ചേട്ടനോ... "" ഞാനോ... കുഞ്ഞാപ്പു അയാളെ അടിമുടി നോക്കി... ഇത്‌ വഴി പോയാൽ അമേരിക്കയിൽ എത്തില്ല അപ്പുറത്തെ ചായ്‌പിൽ എത്തും ഇത്‌ പോലെ കിളിപോയ ഐറ്റം ഉണ്ട് അവിടെ വേണേൽ കൂടെ കൂടിക്കോ... ""കുറുമ്പൻ പുരികം തുള്ളിച്ചു കൊണ്ട് അയാളുടെ കട്ടിലിലെക്ക് രണ്ടു കയ്യും കുത്തി നിന്നു.... അത്‌ ആരാ അമ്മാവാ... "" അയ്യേ അമ്മാവനോ...പോടോ കിളവ... """ കുത്തിയ കൈ പുറകോട്ടു എടുത്ത് ചുണ്ട് കൂർപ്പിച്ചു കുറുമ്പൻ.... നീ എന്താടാ ശങ്കു ഒന്നും പറയാത്തത്... "" കുഞ്ഞാപ്പു നഖം കടിച്ചു നിൽക്കുന്ന കുഞ്ഞനെ നോക്കി.. ആ.. ""ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് വേണം അവന്റെ തന്ത ഞാൻ ആണെന്ന് പറയാൻ... അല്ലങ്കിൽ തന്നെ ആ അമ്മച്ചിയെ കൊണ്ട് സമാധാനം ഇല്ല..."" കുഞ്ഞൻ പല്ലൊന്നു കടിച്ചു കുറുമ്പനെ നോക്കി... എന്നെ എന്തിനാ നോക്കി പേടിപ്പിക്കുന്ന്നത്... "" സത്യം ആയും ഞാൻ അല്ല അയാളുടെ അമ്മാവൻ ... "" പോടാ അവിടുന്ന്.. "" മർമ്മവിദ്യയ്ക്ക് ഒരു സത്യം ഉണ്ട് ദേവൂട്ട.. നീ പഠനം പൂർത്തിആക്കി വരുന്നതേ ഉള്ളൂ...

മുറി വൈദ്യൻ മാത്രം ആണ്‌ നീ ഇപ്പോൾ..പ്രയോഗിക്കുമ്പോൾ വ്യക്തിയുടെ ശരീര ശാസ്ത്രം കണ്ണുകൾ കൊണ്ട് ഉഴിയാൻ നമുക്ക് കഴിയണം.... "" കുഞ്ഞൻ പറഞ്ഞതും കുറുമ്ബന്റെ കണ്ണുകൾ അടുത്ത ചുറ്റികയിലേക് പോയതും കുഞ്ഞാപ്പു അത്‌ കൈലേക് എടുത്തു..... അത്‌ പിന്നെ.. "" ഒരു അടി കൂടി കൊടുത്താൽ ചിലപ്പോൾ ഓർമ്മ വന്നാലോ ""..കുറുമ്പൻ രണ്ട് കൈയും എളിയിൽ കുത്തി നിന്നു.... എന്റെ പൊന്നു മോനെ... ഇവൻ ആരാ ഇവന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്ന് ഒന്ന് അറിഞ്ഞോട്ടെ... "" ഉപദ്രവിക്കരുത്... കുഞ്ഞൻ ദയനീയം ആയി നോക്കി... കുഞ്ഞാപ്പു മുഖം പൊത്തി ചിരിക്കുമ്പോൾ സച്ചുവിന് ഒപ്പം രുദ്രനും സഞ്ജയനും അകത്തേക്കു വന്നു.... സഞ്ചയൻ അയാൾക് അരികിലേക്കു ഇരുന്നു പതിയെ നാഡി ഒന്ന് പിടിച്ചു.. "വലം കൈ മുഖത്തേക്ക് ചേർത്ത് തള്ളവിരൽ കൊണ്ട് കണ്ണൊന്നു താഴ്ത്തി അതിലെ രക്തമയം നോക്കി..... രുദ്ര ഈ പയ്യനു ബോധം വീണെങ്കിലും ഇവനിലെ ഓർമ്മകൾ നശിച്ചിട്ടുണ്ട്.. "" അത്‌ നിർജീവം ആയി...

സഞ്ചയൻ എഴുനെല്കുമ്പോൾ അവന്റ വലത്തേ കൈയിൽ ഇടം കൈ കൊണ്ട് പതിയെ പിടി മുറുക്കി ആ പയ്യൻ.. അവന്റെ മുഖത്തേക്ക് നോക്കി നിഷ്ക്കളങ്കമായി ചിരിച്ചു.. "" അവനിലെ രക്തത്തിന്റ ചൂട് തന്റെ കൈയിലേക് അരിച്ചു ഇറങ്ങുമ്പോൾ ഒന്ന് പിടഞ്ഞു സഞ്ചയൻ.... ഒരു അടിക്കു ഈ ചെറുക്കന്റെ ഓർമ്മ കൂടി കളഞ്ഞല്ലോടാ മഹാപാപി.. "" രുദ്രൻ കുറുമ്പനെ ചിറഞ്ഞൊന്നു നോക്കി... രുദ്രച്ഛ... "" അത്‌ കൊണ്ട് ഒരു ഇന്ത്യൻ പ്രസിഡന്റിനെ നമുക്കു കിട്ടിയില്ലേ.. "" അല്ലേ വാല്യേട്ട... " കുറുമ്പന്റെ കണ്ണുകൾ കുഞ്ഞനിലേക് പോയി.. ഉവ്വ്.. " ഇനി അങ്ങനെ പറഞ്ഞോ... ഇന്ത്യൻ പ്രെസിഡെറ്റോ... ""? രുദ്രൻ സംശയത്തോടെ കുഞ്ഞനെ നോക്കി.. ഇയാൾക് ബോധം വീണപ്പോൾ ഇവൻ ഇയാളോട് പറഞ്ഞു അങ്ങനെ അത്‌ വിശ്വസിച്ചു ഇരിക്കുവാ അങ്ങേര്... ഇനി ഇത് അടവ് ആണോ..? കുഞ്ഞൻ അയാളെ അടിമുടി ഒന്ന് നോക്കി.... സഞ്ജയ്‌നിൽ നിന്നും പിടി വിട്ടു കൊണ്ട് വലത്തേ കൈയിലെ കെട്ടിൽ ഇടത്തെ കൈ കൊണ്ട് വണ്ടി ഒടിച്ചു കളിക്കുന്നവൻ.. "" ഓഹ് ഇത് കിളി മൊത്തം പോയെന്നു തോന്നുന്നു.. കുഞ്ഞൻ മീശ കടിച്ചു.. """ രുദ്ര... "" സഞ്ചയന്റെ വിളിയിൽ ഒരു ആശങ്ക നിറഞ്ഞതും രുദ്രൻ സംശയത്തോടെ നോക്കി... ഇവന്റെ അടി കൊണ്ട് അല്ല""" ഈ കുട്ടിയുടെ ഓർമ്മകൾ നശിച്ചത്.. ""

ഇവന്റെ രക്തത്തിന്റെ ചൂടിൽ നിന്നും എനിക്ക് അത്‌ തിരിച്ചു അറിയാൻ കഴിയുന്നുണ്ട്.... സഞ്ജയൻ അയാളുടെ കഴുത്തിടുക്കിലെ ഞരമ്പിൽ മൂന്ന് വിരൽ ചേർത്തു... "" ഇവന്റെ രക്തം തിളച്ചു മറിയുന്നു... "" മറ്റൊരു ദുർശക്തി ഇവന്റെ ഉപബോധമണ്ഡലത്തെ സ്വാധീനം ചെലുത്തി തുടങ്ങി... ""ഇവനെ ഉടനെ നമുക്ക് ഇരികത്തൂർ കൊണ്ട് പോകണം.. "" തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ഒരു ശ്രമം നമുക്ക് നടത്താം... "" രുദ്രച്ഛ.. "" ഇയാൾ ആരാ എന്താ എന്നൊന്നും അറിയാതെ ഇരുക്കത്തൂർ കൊണ്ട് പോകണോ.. "" കുഞ്ഞാപ്പു സംശയത്തോടെ രുദ്രനെ നോക്കി... വേണം കേശു.. "" ഇയാൾ ഒരു ദുഷ്ടൻ ഒന്നും അല്ല.. "" നിർജീവം ആയ മനസിന്‌ ഉടമയാണ് അങ്ങനെ ഉള്ളവരെ അല്ലേ അയാൾക്കു പെട്ടന്നു സ്വാധീനിക്കാൻ കഴിയുന്നത്.. "" കുഞ്ഞൻ ഇടയിൽ പറഞ്ഞതും രുദ്രൻ അത്‌ ശരി വച്ചു... സഞ്ചയ നിങ്ങൾ ഇനി സമയം കളയണ്ട.. "" ഉണ്ണിയും ഞാനും ഇയാളെയും ചന്തുവിനെയും കൊണ്ട് വരാം.. "" നീ മഹിതയെയും കുട്ടികളയേയും കൊണ്ട് വന്നോളൂ.. "" എനിക്ക് വിശക്കുന്നു.. "" എനിക്ക് വിശക്കുന്നു....... """"""""""""

"ഉറക്കെ കരഞ്ഞവൻ കുറുമ്പന്റെ വയറിൽ ചുറ്റും ഇക്കിളി ഇട്ടു..... അയ്യേ.. ശ്.. ശ്... "" കുറുമ്പൻ ചിരിച്ചു കൊണ്ട് മുകളിലേക് ഒന്ന് ചാടി കുറുമ്പൻ ... നേരത്തോട് നേരം ആയില്ലേ ഒന്നും കഴിക്കാതെ ഇരിക്കുന്നു.. "" അയാൾക് എന്തെങ്കിലും കൊടുക്കൂ..."" സഞ്ചയൻ വാത്സല്യത്തോടെ ആ മുടിയിൽ തഴുകുമ്പോൾ നിഷ്കളങ്കമായി അവന്റ മുഖത്തേക്ക് നോക്കുന്നവനെ കണുമ്പോൾ നെഞ്ചിൽ ഒരു നോവ് പടർന്നത് രുദ്രൻ തിരിച്ചറിഞ്ഞു... 💠💠💠💠 എന്ത്‌ ആവശ്യം ഉണ്ടെങ്കിലും അറിയിക്കണം ഞാൻ ഉടനെ വരാം... "" ചുവരിനോട് ചേർന്നു കൈ കെട്ടി നില്കുന്നവന്റെ കൺകോണിൽ അല്പം നീര് പൊടിഞ്ഞു.... അഹ്.. വ്.. വ്.. "" എന്തൊക്കെയോ പറയാൻ ശ്രമിച്ചവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു കണ്ണുകൾ പൂട്ടി... അതിൽ നിന്നും നീര് അനുസരണ ഇല്ലാതെ പുറത്തേക് ചാടി... "" അച്ചു... "" നീ... നീ എന്തിനാ മോളേ കരയുന്നത്.. "" നിന്നെ പഴയ പടി തിരികെ കൊണ്ട് വരാൻ അല്ലേ ഇരികത്തൂർ വിടുന്നത്... എനിക്ക് വേണം നിന്നെ... നിന്റെ സ്വരത്തെ... "" കണ്ണ് നിറച്ചവൻ അവളുടെ മൂർദ്ധാവിൽ മെല്ലെ ചുംബിച്ചു........

പിന്നെയും എന്തോ പറയാൻ വന്നവളുടെ ചുണ്ടിൽ ചൂണ്ടു വിരൽ കുറുകെ വെച്ചവൻ... "" അറിയാം... "" നിന്റെ സ്വരം വീണ്ടെടുക്കണം എങ്കിൽ നിന്റെ രക്തം തിരികെ വരണം അല്ലേ... "" കണ്ട് പിടിച്ചു തരും... അവൻ എവിടെ ആണെങ്കിലും തിരികെ വരും..... തന്റെ കൈകൾ കൂട്ടി പിടിച്ചു ആത്മവിശ്വാസത്തോടെ പറയുന്നവന്റെ കണ്ണുകളിലേക്ക് പ്രതീക്ഷയോടെ മിഴികൾ ഉറ്റു നോക്കുമ്പോൾ അവളുടെ കണ്ണുകൾ അഗ്നി പോലെ തിളങ്ങി......... ഞങ്ങള്ക് അകത്തേക്കു വരാവോ.. "" കുഞ്ഞേട്ടാ.. "" ലെച്ചുവിന്റെ ശബ്ദം കേട്ടതും അവളിൽ നിന്നും അല്പം ജാള്യതയോടെ തെന്നി മാറി കിച്ചു.. "" പെണ്ണിന്റ മുഖത്തും നേരിയ നാണം വിടർന്നു.... കുഞ്ഞാപ്പുവിനോട് ചേർന്നു അകത്തേക്കു ലെച്ചു വന്നു..... ലെച്ചു... "" നീ ഇവളെകൊണ്ട് താഴേക്കു പൊയ്ക്കോ.. "" കുഞ്ഞാപ്പു നിർദ്ദേശം കൊടുത്തതും ചെറിയ ചിരിയോടെ അച്ചുവിന്റെ കൈയിൽ പിടിച്ചു താഴേക്കു പോയി ലക്ഷ്മിദേവി... കൊച്ചേട്ട... "" അവൾക് നല്ല സങ്കടം ഉണ്ട് അവളുടെ സഹോദരനെ ഓർത്ത്... "" തിരികെ കൊണ്ട് തരും എന്നൊക്കെ ഞാൻ ഒരു ആവേശത്തിന് പറഞ്ഞു അവൾക് ഒരു ആശ്വാസം ആകട്ടെ എന്ന് കരുതി....ഒരുപക്ഷെ ആ കുട്ടി ജീവനോടെ ഇല്ലെങ്കിലോ.... ശേ വേണ്ടാരുന്നു...വെറുതെ മോഹിപ്പിക്കേണ്ടരുന്നു......

കിച്ചു വിരൽ ഒന്ന് കുടഞ്ഞു കൈ എളിയിൽ കുത്തുമ്പോൾ മുഖത്ത് സങ്കടം നിഴലിച്ചു... ഹഹഹ... "" ഹഹഹ... കൊച്ചേട്ട എന്തിനാ ഇങ്ങനെ ചിരിക്കുന്നത്.... "" വയറിൽ കൈ ചേർത്ത് ഉറക്കെ ചിരിക്കുന്നവനെ സംശയത്തോടെ നോക്കി കിച്ചു.... കിച്ചുട്ട... "" അവളുടെ അനുജൻ ജീവനോടെ ഇല്ല എങ്കിൽ നിന്റെ വല്യേട്ടനും ഇന്ന് ജീവനോടെ കാണില്ല... "" കൊച്ചേട്ട എന്താ ഈ പറയുന്നത്... "" കിച്ചു പുരികം ഉയർത്തി... കിച്ചു.. ""പണ്ട് പാലാഴി മഥനം നടക്കുമ്പോൾ കാളകൂട വിഷം ഉള്ളിലേക്കു ആവാഹിച്ച മഹാദേവന്റെ കണ്ഠത്തിൽ എത്തിച്ചേർന്ന വിഷം വലം കൈകൊണ്ട് പരാശക്തി തടഞ്ഞു എങ്കിലും തൊണ്ട കുഴിയിൽ തങ്ങി നിന്ന വിഷം അതിന്റെ ചൂട് അദ്ദേഹത്തെ ചുട്ട് പൊള്ളിച്ചു.... അദ്ദേഹത്തിന്റെ കോപം... രൗദ്രം ""എല്ലാം പതിന്മടങ്ങു വർധിച്ചു.... ദേവി പോലും നിസഹായത കൈവരിച്ച നിമിഷം അദ്ദേഹത്തെ തണുപ്പിക്കാൻ നിലാവ് പോലെ ഒരുവൻ വന്നു സാക്ഷാൽ നിശാനാഥൻ """" ചന്ദ്രദേവൻ........ അദ്ദേഹത്തിന്റെ തിരുജടയിൽ സ്ഥാനം കൊണ്ടു അവൻ അവന്റെ നെഞ്ചിൽ നിറഞ്ഞു നിൽക്കുന്ന കുളിര് മഴ പോലെ അദ്ദേഹത്തിലേക്ക് പെയ്തിറക്കി ..... ""

അവന്റെ സ്ഥാനം ആ തിരുജടയിൽ ഉള്ള ഇടത്തോളം അദ്ദേഹത്തിന് ആ വിഷം കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.... കുഞ്ഞാപ്പു നേർമ്മയായി ചിരിച്ചു..... കൊച്ചേട്ടൻ പറഞ്ഞു വരുന്നത്... "" എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല... ഈ കഥയുമായി ആ കുട്ടിക്ക് എന്ത്‌ ബന്ധം... "" അവൻ.. അവൻ.... സാക്ഷാൽ ചന്ദ്രഭഗവാൻ ആണോ....? കിച്ചുവിന്റെ കണ്ണുകൾ വിടർന്നു...... അതിൽ ആകാംഷ നിറഞ്ഞു... മ്മ്മ്മ്... "" അതേ.... സാക്ഷാൽ മഹദേവന്റെ തിരുജടയെ അലങ്കരിക്കുന്നവൻ...... "" കൊച്ചേട്ടന് ഇതെങ്ങനെ മനസിൽ ആയി... "" പറ... കിച്ചു.. "" കോകിലയിൽ നിന്നും ജാനകിയേ രക്ഷിക്കാൻ പോയ ദിവസം ദേവൂട്ടന് നേരെ പാഞ്ഞു വന്ന ഉഗ്രസർപ്പത്തിന്റെ വിഷം നിന്റെ വല്യേട്ടൻ സ്വയം ആഗിരണം ചെയ്തത് നിനക്ക് അറിവ് ഉള്ളത് അല്ലേ.... "" മ്മ്മ്.. "" അറിയാം... ദേവൂട്ടൻ എല്ലാം പറഞ്ഞു തന്നിരുന്നു... "" കിച്ചു ആകാംഷയോടെ തലയാട്ടി.... അന്ന് ആ നിമിഷം അത്‌ അനിവാര്യം ആയിരുന്നു എങ്കിലും ഞങ്ങൾ ഇരുവരിലും ഒരു ഭയം നിറഞ്ഞു നിന്നിരുന്നു.... " ആ വിഷം ആദിശങ്കരനിൽ ലയിച്ചു ചേർന്നാൽ അവന്റെ ഉഗ്ര കോപം വീണ്ടും വർധിക്കും ഒരുപക്ഷെ രുദ്രച്ഛന് പോലും തടുക്കാൻ കഴിയില്ല...... "" കുഞ്ഞാപ്പു പറഞ്ഞതും കിച്ചു സംശയത്തോടെ നോക്കി... കിച്ചു.. ""

നിങ്ങൾ കുഞ്ഞുങ്ങൾ പലപ്പോഴും കളി ആയും കാര്യമായും ചോദിക്കുന്നതും ഒളിഞ്ഞും തെളിഞ്ഞും പറയുന്ന ഒരു ചോദ്യം ഉണ്ട്... നിങ്ങളുടെ വല്യേട്ടന്റെ ദേഷ്യം.... "" അവൻ എന്താ അധികം തമാശ പറയാത്തത്... ചിലപ്പോൾ കുട്ടികളുടെ കൂടെ കളിചിരികളിൽ ഏർപെടാത്തത് എന്ന്... അയ്യോ ഇപ്പോൾ ഭദ്ര വന്നതിൽ പിന്നെ കുറച്ചു കുറവുണ്ട്.... കിച്ചു വായ പൊത്തി... ഒരിക്കലും അല്ല.... "" ഭദ്ര അല്ല അവനിലെ ആ ചെറിയ മാറ്റത്തിനു കാരണം.... സാക്ഷാൽ രുദ്രന്റെ അംശം ഉള്കൊണ്ടവൻ സകല രൗദ്രവും ആവാഹിച്ചവൻ ആണ്‌... "" മഹാദേവന്റെ രൗദ്രഭാവം ആണവൻ...... സാക്ഷാൽ ഏറ്റുമാനൂരപ്പന്റെ""" ഉഗ്രരൂപം......അത്‌ കൊണ്ട് അല്ലേ അവന്റ കോപം അല്പം എങ്കിലും തണുക്കാൻ എല്ലാ മാസവും രുദ്രച്ചൻ ഏറ്റുമാനൂരപ്പന്റെ മുൻപിൽ ഭജനം ഇരിക്കുന്നത്.... "" കൊച്ചേട്ട... "" കിച്ചു അവന്റെ മുഖത്തേക് ഉറ്റു നോക്കി... മ്മ്മ്.. "" അന്ന് ആ വിഷം ഉള്ളിൽ ചെല്ലുമ്പോൾ അവനിൽ പതിയുന്ന വിഷത്തിന്റെ ചൂട് അവനെ ചുട്ട് പൊള്ളിക്കും അങ്ങനെ വന്നാൽ അവൻ വീണ്ടും രൗദ്രഭാവത്തെ ഉൾകൊള്ളും... ""

ചിലപ്പോൾ ചൂട് താങ്ങാൻ കഴിയാതെ അവന്റെ ജീവന് ആപത്തു വരെ വന്നു പിണയാം.... പക്ഷെ ആ വിഷം അവനിൽ അല്പം പോലും ചലനം സൃഷ്ടിച്ചില്ല... മറിച്ചു അവന്റെ ശരീരം അതിനെ ഉൾക്കൊണ്ടത് നേരിയ തണുപ്പോടെ ആണ്‌.... അന്ന് ഞങ്ങൾ മനസിലാക്കി ഭൂമിയിലെ അവന്റെ സാന്നിദ്യം... അതാണ് ആദിശങ്കരനിലേക്ക് ആ ഉഗ്രവിഷം പോലും കുളിർമഴ പോലെ പെയ്തിറങ്ങിയത് എന്ന്...... കൊച്ചേട്ട... "" അപ്പോൾ വിശ്വജിത്... അച്ചുവിന്റെ സഹോദരൻ..... അവനെ എങ്ങനെ തിരിച്ചു അറിഞ്ഞു നിങ്ങൾ .... എടാ.. "" അവൻ ഭൂമിയിൽ ആദിശങ്കരന് കൂട്ടായി ജന്മം കൊണ്ടു എന്നുള്ള സത്യം മാത്രം ആണ്‌ അന്ന് ഞങ്ങളും തിരിച്ചറിഞ്ഞത്.... രുദ്രച്ഛനു പോലും അതിനപ്പുറം ഒന്നും അറിഞ്ഞു കൂടായിരുന്നു... പക്ഷെ മഹിത ചിറ്റ വന്ന ദിവസം വിശ്വജിത്തിന്റെ തിരോധാനത്തെ പറ്റി പറഞ്ഞത് ഓർമ്മ ഉണ്ടോ നിനക്ക്...? മ്മ്.. ഉണ്ട്... "" അന്ന് തന്നെ ശങ്കുനും എനിക്കും ഒരു സംശയം തോന്നി... ""വിശ്വജിത്തിന്‌ എന്തെങ്കിലും സവിശേഷത ഉണ്ടോ എന്ന്..... അത്‌ രുദ്രച്ചനോടും ഉണ്ണിമയോടും ഞങ്ങൾ പങ്കിട്ടു.... എന്നിട്ട്..?

അപ്പോൾ രുദ്രച്ചനിൽ നിന്നും കിട്ടിയത് വലിയ ഒരു അറിവ് ആയിരുന്നു...കുഞ്ഞാപ്പു അത്‌ പറയുമ്പോൾ കിച്ചു സംശയത്തോടെ നോക്കി... മഹാദേവന്റ തിരുജടയിലെ അമ്പിളികലയിലെ മുത്ത് ആണ്‌ ജാതവേദൻ അപഹരിക്കാൻ ശ്രമിക്കുന്നത്.. "" അപ്പോൾ അതിനെ സംരക്ഷിക്കാൻ ചന്ദ്രദേവനും ബാധ്യത ഉണ്ട്.... അദ്ദേഹം അതിനായ് ജന്മം കൊണ്ടിരിക്കും... കാരണം മഹാദേവന് വേണ്ടി അതിന്റെ സംരക്ഷകൻ അദ്ദേഹം മാത്രം ആണ്‌.... "" കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ കേദാർനാഥന്റെ തിരു ജടയിലെ അമ്പിളികലയിൽ നിന്നും ആ മുത്തിനെ തിരികെ എടുക്കാൻ അവകാശം ഉള്ള ഏക വ്യക്തി...... "" വിശ്വജിത്...."""""""""""""ആ പേര് പറയുമ്പോൾ നാരായണന്റെ കണ്ണുകൾ വികസിച്ചു...... കൊച്ചേട്ട... "" കിച്ചു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.... രുദ്രച്ഛൻ ഞങ്ങളോട് ഈ അറിവ് പറഞ്ഞു തരുന്ന നിമിഷം നിലാവിന്റെ വെളിച്ചം അവിടെമാകെ പരന്നു... ""ആദിശങ്കരന്റെ മുഖത്തു വന്നു തട്ടുന്ന നിലാവിൽ ഞങ്ങൾ തിരിച്ചു അറിഞ്ഞു വിശ്വജിത് ആരെന്ന സത്യം......

ആ ഉഗ്രസർപ്പത്തിന്റെ വിഷത്തിൽ നിന്നും സാക്ഷാൽ മഹദേവനെ സംരക്ഷിക്കാൻ ഭൂമിയിൽ ജന്മം കൊണ്ടവനാണ് അവൻ ..... കുഞ്ഞാപ്പു ദീർഘമായി ഒന്ന് നിശ്വസിച്ചു കൊണ്ട് തുടര്ന്നു.... കിച്ചു.. "" അവനെ കാണാതെ ആയെങ്കിൽ അതിന് പിന്നിൽ ജാതവേദൻ തന്നെ ആണ്‌...ആ മുത്ത് അവനിലൂടെ അപഹരിക്കാൻ ആയിരിക്കും ഒരുപക്ഷെ അയാളുടെ ഉദ്ദേശ്യം.... ""അത്‌ കൊണ്ട് തന്നെ അവന്റെ ശരീരത്തെ അയാൾ നോവിക്കില്ല.. "" അവന്റെ ജീവൻ അപഹരിക്കില്ല... ആ പാവം കുഞ്ഞിനെ എവിടെയോ അയാൾ മാറ്റി... "" അവനെ കണ്ട് പിടിച്ചു തിരികെ കൊണ്ട് വരണം... നിന്റെ അച്ചുവിന്റെ സന്തോഷം മാത്രം അല്ല എന്റ ശങ്കുവിന്റെ ജീവൻ കൂടി എനിക്ക് സംരക്ഷിക്കണം...... കാരണം ആദിശങ്കരന് വിജയം കൈവരിക്കണം എങ്കിൽ വിശ്വജിത്തും കൂടെ വേണം അവന്റെ നിലാവ് ശങ്കുവിനെ കുടപോലെ പൊതിയണം...... കുഞ്ഞാപ്പു കണ്ണ് തുടച്ചു... അപ്പോൾ കൊച്ചേട്ട.. "" മഹിത ചിറ്റ പറയുന്ന ജീവനെ നിയന്ത്രിക്കുന്ന ഗുരുനാഥൻ ജാതവേദൻ ആണോ...? കിച്ചു കണ്ണ് കൂർപ്പിച്ചു... അതേ.. "" അയാൾ തന്നെ ആണ്‌.....

വിശ്വംഭരനെയും ജീവനെയും നിയന്ത്രിക്കുന്നത്..... "" കുഞ്ഞാപ്പുവിന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു... ഇതെങ്ങനെ നിങ്ങൾ അറിഞ്ഞു...? കിച്ചു സംശയത്തോടെ നോക്കി... പറയാം.. """ആദ്യം അവർ എല്ലാവരും പോകട്ടെ എന്നിട്ട് എല്ലാം പറയാം.... കുഞ്ഞാപ്പു കണ്ണ് ചിമ്മി കാണിച്ചു... ( തുടരും )

NB :: ആദ്യമേ തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ഇത്രയും ലേറ്റ് ആകാറില്ല ഞാൻ.. പക്ഷെ ഈ ഒരു ഗ്യാപ് ഞാൻ പ്രതീക്ഷിച്ചിരുന്നു... ഇത്ര പെട്ടന്നു വന്നു ചേരും എന്ന് ഓർത്തില്ല... എന്റെ ജോലി സംബന്ധം ആയി ഡൽഹി എംബസി വരെ പോകേണ്ടി വന്നു.. അതിന്റെ ഒരു ടെൻഷനും പിന്നെ യാത്ര ക്ഷീണവും കാരണം സ്വസ്ഥമായി എഴുതാൻ കഴിഞ്ഞില്ല....ഇനി മുതൽ ദിവസവും കാണും എന്ന് പറഞ്ഞു പ്രതീക്ഷ തരുന്നില്ല... പറ്റുന്ന ദിവസങ്ങളിൽ അടുപ്പിച്ചു ഇടാം... എന്നാലും രണ്ട് ദിവസത്തിൽ കൂടുതൽ ഗ്യാപ് വരാതെ ഇരിക്കാൻ ഞാനും ശ്രമിക്കാം......... മഹിതയുടെ മിസിങ് ആയ മകൻ ആരെന്ന് മനസ്സിൽ ആയല്ലൊ....സാക്ഷാൽ ചന്ദ്രഭഗവാൻ ആണ്‌...

എന്ത് കൊണ്ട് ആണ്‌ തിരുജടയിൽ ചന്ദ്രദേവനെ മഹദേവൻ അലങ്കാരം ആയി കൊണ്ട് നടക്കുന്നത് എന്ന് മനസ്സിൽ ആയല്ലൊ.... "" അദ്ദഹത്തിന്റെ ഭൂമിയിലെ സാന്നിദ്യം ആണ്‌ അന്ന് ആദിശങ്കരനിലേക് കടന്നു വന്ന വിഷത്തെ തണുപ്പിച്ചത്... പണ്ട് പാലാഴിമഥന സമയത്തും മഹാദേവന്റെ ചൂട് കുറച്ചതും അദ്ദേഹം തന്നെ... പിന്നെ മഹാദേവന്റർ അമ്പിളിക്കയിലെ മുത്ത് ആണ്‌ നമ്മുടെ കഥയിലെ പ്രാധാന്യം അപ്പോൾ അത്‌ ചേർന്നു നിൽക്കുന്ന ചന്ദ്രൻദേവൻ ഇല്ലാതെ കഥ മുന്പോട്ട് പോകില്ലല്ലോ..... ആരവിനെ കൊല്ലാൻ കോകിലാ വരും എന്നുള്ള മാളുവിന്റെ ഭയത്തിനു പിന്നിലെ കാരണങ്ങൾ അറിയണം എങ്കിൽ ആരവിലെ വിഷ്ണുവർദ്ധൻ ഉണരണം.... " ഇനി അത്‌ ഉണർന്നു വരാൻ നമുക്ക് പ്രാർത്ഥിക്കാം.... ഇരികത്തൂർ മനയിലേക് കുറുംമ്പന്റെ അടി കിട്ടി കിളി പോയ ഒരെണ്ണത്തെ കൂടി പറഞ്ഞു വിടുന്നുണ്ട്... "" മാളുവിനെ തള്ളി താഴെ ഇടാൻ വന്ന അയാൾ ആരെന്നും അയാളുടെ നിയോഗം എന്തെന്നും പുറകെ അറിയാം... അതെല്ലാം മഹദേവന്റ ലീലകൾ മാത്രം....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story