ആദിശങ്കരൻ: ഭാഗം 82

adhishankaran

എഴുത്തുകാരി: മിഴിമോഹന

അപ്പോൾ കൊച്ചേട്ട.. "" മഹിത ചിറ്റ പറയുന്ന ജീവനെ നിയന്ത്രിക്കുന്ന ഗുരുനാഥൻ ജാതവേദൻ ആണോ...? കിച്ചു കണ്ണ് കൂർപ്പിച്ചു... അതേ.. "" അയാൾ തന്നെ ആണ്‌.....വിശ്വംഭരനെയും ജീവനെയും നിയന്ത്രിക്കുന്നത്..... "" കുഞ്ഞാപ്പുവിന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു... ഇതെങ്ങനെ നിങ്ങൾ അറിഞ്ഞു...? കിച്ചു സംശയത്തോടെ നോക്കി... പറയാം.. """ആദ്യം അവർ എല്ലാവരും പോകട്ടെ എന്നിട്ട് എല്ലാം പറയാം.... കുഞ്ഞാപ്പു കണ്ണ് ചിമ്മി കാണിച്ചു... 💠💠💠💠 പരിഭവം മാറിയോ.. "അവരുടെ മുടി പോയപ്പോൾ... ബാഗിലേക് തുണികൾ അടുക്കി വയ്ക്കുന്നവളുടെ അടുത്തേക്ക് ഇരുന്നു കുഞ്ഞൻ... മ്മ്മ്.. "" ചെറുതായിട്ട്... കണ്ണൊന്നു തുള്ളിച്ചു പെണ്ണ്... ആ പിന്നെ ആദിയെട്ടാ അവർ എന്നെ കുറെ വെല്ലു വിളിച്ചു... "" ഞാനും എന്തൊക്കെയോ പറഞ്ഞു... അധികം എന്നോട് കളിച്ചാൽ സാക്ഷാൽ ദുർഗ ആകും ഞാൻ അത്‌ ആ സ്ത്രീയ്ക്ക് അറിയില്ല എന്നെ ... പല്ല് കടിച്ചു പറയുന്നവളുടെ കണ്ണുകളിൽ തെളിഞ്ഞു വരുന്ന ത്രിശൂലം കാണ്കെ മെല്ലെ എഴുനേറ്റു അവൾക് അരികിലേക്ക് വന്നു കുഞ്ഞൻ... ഭദ്രേ.. "" അവരോട് എന്താ പറഞ്ഞത് എന്ന് നിനക്ക് ഓർമ്മ ഉണ്ടോ..? മ്മ്ഹ.. ""

ഇല്ല അന്നേരം എന്തൊക്കെയോ പറഞ്ഞു ഞാൻ ആ ദേഷ്യത്തിന് പറഞ്ഞതാ... പറഞ്ഞു കൊണ്ട് തുണികൾ ബാഗിലേക്ക് വെച്ചവൾ കുഞ്ഞന്റെ അടുത്തേക് തിരിഞ്ഞു.. അതാരായിരുന്നു ആദിയേട്ടാ... "" അയാൾക് ബോധം വീണോ.. "" കണ്ണുകളിൽ ആകാംഷ നിറച്ചവൾ കുഞ്ഞനെ നോക്കി... മ്മ്.. "" ബോധം വീണു നിന്റെ അച്ഛനുള്ള സമ്മാനം ആയി ഇരികത്തൂർക് പാർസൽ ചെയ്യുന്നുണ്ട്... അതെന്തിനാ..? കണ്ണൊന്നു തള്ളി പെണ്ണ്... ആ ചെറുക്കന്റെ അടി നല്ല മർമ്മം നോക്കി തന്നെ കിട്ടിയിട്ടുണ്ട്.. "" അയാളുടെ റിലേ മുഴുവൻ പോയി.. നീ അധികം അടുത്തെങ്ങും പോകണ്ട... നീ അവന്റ കാമുകിയോ ഭാര്യയോ ആണെന്ന് പറഞ്ഞു കേറി പിടിക്കും..., "" മീശ ചെറുതായ് കടിച്ചു കൊണ്ട് ഭദ്രയെ വലിച്ചു നെഞ്ചിലേക്ക് ഇട്ടവൻ... അയ്യടാ.. "" കുശുമ്പാ...കുഞ്ഞന്റെ മീശയിൽ മെല്ലെ പിടിച്ചു പെണ്ണ്... എന്നാലും അയാൾ ആരായിരിക്കും ആദിയെട്ടാ... "" അയാൾ എന്തിനാ കാവിലേക് ഇടിച്ചു കയറി വന്നത്....? മാളുവേച്ചിയെ അയാൾ മനഃപൂർവം തള്ളി ഇടാൻ നോക്കിയതാ...

കണ്ണ് മിഴിച്ചു പറയുന്നവളെ കള്ള ചിരിയോടെ നോക്കി കുഞ്ഞൻ... നിന്റെ ജാതവേദൻ വല്യച്ഛൻ പറഞ്ഞു വിട്ടതായിരിക്കും അയാളെ.. ""കാവിലെ പൂജ മുടക്കാൻ.. കുഞ്ഞൻ ഒന്ന് കൂടി അവളെ തന്നിലേക്കു ചേർത്തു പിടിച്ചു... എന്തിന്..? എന്തിനാ പൂജ മുടക്കുന്നത് അത്‌ എല്ലാവര്ഷവും നടക്കുന്നത് അല്ലേ ആദിയെട്ടാ... പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ .. ഞാൻ കാരണം ആണോ... എന്റെ കഴുത്തിലെ ഏലസ്സ് അന്ന് നഷ്ടം ആയത് മുതൽ അനർത്ഥങ്ങൾ മാത്രമേ കണ്ടിട്ടുള്ളു... അത്‌ ഒന്നും അല്ല പെണ്ണേ ജാതവേദന്റെ അടിത്തറ ഇളകി തുടങ്ങി അത്‌ അവനിൽ ഭയം നിറയ്ക്കുന്നു.......എന്നോടൊപ്പം ആരൊക്കെ ഉണ്ട് അവരുടെ ശക്തികൾ എല്ലാം അവൻ സ്വയം കണക്ക് കൂട്ടുന്നു.....കുഞ്ഞന്റെ കണ്ണുകൾ നാല്‌പ്പടും പാഞ്ഞു.. എന്തൊക്കെയാ ഈ പറയുന്നത് മനുഷ്യന് മനസിൽ ആകുന്ന ഭാഷയിൽ വല്ലോം പറഞ്ഞു കൂടെ ചില സമയത്ത് രുദ്രച്ഛനും ഇത് പോലെ തന്നെയാ ഒന്നും മനസിൽ ആവില്ല... "" ഞാൻ പോവാ... കുഞ്ഞന്റെ നെഞ്ചിൽ ഒന്നു തള്ളി പരിഭവത്തോടെ പുറകോട്ടു ആഞ്ഞു പെണ്ണ്... അയ്യോ.. "" അങ്ങനെ പോവാതെ പെണ്ണേ... ""

ഇനി കാണും വരെ ഓർത്തിരിക്കാൻ സമ്മാനം വേണ്ടേ....... മെല്ലെ പല്ലുകൾ അവളുടെ വലത്തേ ചെവിയിലെ കമ്മലിൽ അമർന്നു... സ്സ്.. "" എരിവ് ഒന്നു വലിച്ചു ഉയർന്നു പൊങ്ങുന്ന പെണ്ണിന്റെ വിരലുകൾ അവന്റ ഷർട്ടിൽ കോർത്തു വലിച്ചതും നെഞ്ചിലെ രോമത്തോടൊപ്പം ബട്ടൻസ് പൊട്ടി താഴേക്കു വീണു.... ആദിയെട്ട...."" വേദനിച്ചോ.... മ്മ്ഹ്ഹ്.. "" ഇല്ല... സുഖമുള്ള നോവ്... കണ്ണൊന്നു ചിമ്മി അടഞ്ഞു.... അവളുടെ നെറ്റിത്തടത്തിൽ ചുണ്ട് അമർത്തിയവൻ.... വേണ്ട...ഞാൻ പോവാ ആരെങ്കിലും വരും.... "" ഭയത്തോടെ പെണ്ണിന്റ കണ്ണുകൾ ചുറ്റും ഓടിയതും തന്നിലേക് ആയതിൽ വലിച്ചു ചേർത്തു ശങ്കരൻ.... ... ഇല്ല.. ആരും വരില്ല.. "" പറഞ്ഞു തീരും മുൻപേ അവളുടെ കുഞ്ഞിളം അധരങ്ങളിൽ ചുണ്ട് ചേർത്ത് വെച്ചവൻ.... ഇടം കൈ കൊണ്ട് അവളുടെ മുടികെട്ടിനെ കോർത്തു വലിക്കുമ്പോൾ വലം കൈ അവളുടെ ഇടുപ്പിൽ പതിയെ കുസൃതി കാണിച്ചു തുടങ്ങി........ ധാവണി തുമ്പിനെ വകഞ്ഞു ചൂടുള്ള കരം അണിവയറിൽ മെല്ലെ അമർത്തുമ്പോൾ ഒന്നു പിടഞ്ഞു പെണ്ണ്..... പ്രകൃതിപോലും ഗൗരിശങ്കര പ്രണയത്തിനു മുൻപിൽ ലജിച്ചു മുഖം താഴ്ത്തുമ്പോൾ രണ്ട് കഴുകൻ കണ്ണുകൾ അവരെ വട്ടം ചുറ്റി കറങ്ങി... "" ക്രോധം കൊണ്ട് കണ്ണുകൾ വിറ കൊള്ളുമ്പോൾ തുന്നി കെട്ടിയ മുറിപ്പാടിൽ ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു...... ഛെ... !"

പല്ല് കൂട്ടി പിടിച്ചു കൊണ്ട് കോപം മുറ്റിയ അവളുടെ കണ്ണുകൾ വിറ കൊള്ളുമ്പോൾ നിറഞ്ഞ മാറിടം ഉയർന്നു പൊങ്ങി.......... ആദിശങ്കരന്റെ മുറിയുടെ വാതുക്കൽ നിന്നും പിന്മാറുമ്പോഴും ചുവന്ന കലങ്ങിയ അവളുടെ കൺകോണിൽ രക്തം പൊടിയുമ്പോഴും... "ഭദ്രയുടെ അധരങ്ങളിൽ ആഴ്ന്നിറങ്ങുന്നവന്റെ ചുണ്ടിൽ മധുരപ്രണയത്തിനു ഒപ്പം വിജയത്തിന്റെ മന്ദഹാസവും നിറഞ്ഞു..... 💠💠💠💠 തന്നോട് ഇവിടെ ഇരിക്കാൻ പറഞ്ഞിട്ട് അല്ലേ ഞാൻ പോയത്... """ സുരേഷ് ശാസനയോടെ അത്‌ പറയുമ്പോൾ കലങ്ങിയ കണ്ണുയർത്തി അയാളെ നോക്കി കോകില...."" അയാളുടെ കൈയിൽ അടച്ചു വെച്ച പാത്രത്തിലേക്ക് കണ്ണുകൾ പോയി... കഴിക്കണ്ടെ... "" ഞാൻ ആഹാരം എടുത്തു വരുമ്പോൾ തന്നെ കാണുന്നില്ല.. "" ആ ചെറുക്കന്റെ പുറകെ പോയി കാണും എന്ന് ഊഹിച്ചു... "" അകത്തേക്കു കയറിയ കോകിലയ്ക്കു ഒപ്പം കയറി അയാൾ....... എനിക്ക് ഒന്നും വേണ്ട.. """ താൻ ഇത് കൊണ്ട് കളഞ്ഞോളു.. "" മുന്പിലെ നിലക്കണ്ണാടിയിൽ തെളിയുന്ന മുഖവുംഅതിന് മുകളിലെ ശൂന്യതയും വന്യമായ ക്രൗര്യത്തോടെ നോക്കി ആ സ്ത്രീ.... കോകിലാ ആഹാരം കഴിക്കാതെ ഇരുന്നാൽ വല്യൊതെ ആർക്കും നഷ്ടം ഉണ്ടാകില്ല.. ""അയാൾ ആ ആഹാരം ടേബിളിൽ വച്ചു... ആദിക്കു പോലും അല്ലേ... "?

എന്തിനാ... എന്തിനാ അവൻ എന്നെ അകറ്റി നിർത്തുന്നത്.... അവളെക്കാൾ... അവളെക്കാൾ പതിന്മടങ്ങു സ്നേഹം ഞാൻ അവന് നൽകില്ലേ... എന്റെ പ്രാണനെ പോലെ ചേർത്ത് നിർത്തില്ലേ... കോകിലാ നീ എത്ര പരിശ്രമിച്ചാലും അവനെ സ്വന്തം ആക്കാൻ കഴിയും എന്ന് തോന്നുന്നില്ല... "" ഭദ്ര ജീവനോടെ ഉള്ള ഇടത്തോളം അവനെ നിനക്ക് ലഭിക്കില്ല ... സുരേഷിന്റെ കണ്ണുകളിൽ തെളിഞ്ഞു വരുന്ന പക സൂക്ഷമതയോടെ നോക്കി കോകിലാ...... ആദിശങ്കരൻ വല്യൊതെ രുദ്രന്റെ മകൻ ആണ്‌.. ""ഒരു സ്ത്രീ വിചാരിച്ചാൽ ഇളകുന്നത് അല്ല അവന്റ മനസ്... നീ എത്ര വശീകരണ മന്ത്രം അവന് നേരെ പ്രയോഗിച്ചാലും അവനു ചുറ്റും വലയം തീർത്തിരിക്കുന്ന ശക്തികൾ അതിൽ നിന്നെല്ലാം അവനെ മറി കടത്തും....... മ്മ്മ്.. "" അറിയാം... സാക്ഷാൽ കാർത്തികേയനും വഴികാട്ടാൻ വിനായകനും ചതുർമുഖനും സൂര്യാഗ്നിമാരും ത്രിലോകം വാഴുന്ന ദേവിമാരും അവന് ചുറ്റും ഉണ്ട്.... "" എന്റെ ഓരോ നീക്കത്തെയും അവർ തകർക്കും എന്ന് താകീത് നൽകി എന്റെ ഏട്ടൻ.... എന്നിട്ടും എന്റെ പ്രണയത്തിനു വേണ്ടി ഞാൻ വന്നു...... മ്മ്ഹ.. ""

പക്ഷെ തോറ്റു പിന്മാറില്ല ഞാൻ..... പല്ലുകൾ കൂട്ടി കടിക്കുന്നവളുടെ മുഖം വന്യമായി തീര്ന്നു.... നിനക്ക് ഞാൻ തരുന്നു വാക്ക്... "" ഭദ്രയുടെ മരണശേഷം ആദിശങ്കരൻ നിനക്ക് സ്വന്തം... "" അവനെ ഞാൻ നിന്റെ മുൻപിൽ എത്തിച്ചിരിക്കും.... നീ ശരിക്കും ആരാ..? വല്യൊതെ ആശ്രിതൻ ആയി കൂടെ നിന്ന് എന്നെ ചതിക്കാൻ ആണോ നിന്റ ഉദ്ദേശ്യം....... ""നിനക്ക് വല്യൊതെ ദുർഗാപ്രസാദിനോട് പക ഉണ്ടെന്ന് പറഞ്ഞു... ഈ കുടുംബം മുഴുവൻ ഉന്മൂലനം ചെയ്യാൻ നീ കൂടെ ഉണ്ടെന്നു എനിക്ക് വാക്കു തന്നു.... എന്തിന്...? നിനക്ക് എന്ത്‌ പക ആണ്‌ അവരോട്..... കോകിലയുടെ കണ്ണുകൾ അയാളെ ചൂഴ്ന്നു നോക്കി..... മ്മ്മ്ഹഹ... "" വല്യൊതെ ചന്ദ്രപ്രസാദിന്റെ മകൻ.... ഉണ്ണിയോളം ഈ വീടിനു അവകാശം ഉള്ളവൻ... പക്ഷെ എന്നും പടിക്ക് പുറത്ത് ആണ്‌ എന്റെ സ്ഥാനം.......... "" പിഴച്ചു പ്രസവിച്ച അമ്മയുടെ മകൻ..അതായിരുന്നു സമൂഹത്തിനു മുൻപിൽ എന്റെ യോഗ്യത "" ഒരിക്കൽ എന്റെ പന്ത്രണ്ടാം വയസ്സിൽ ഞാൻ അറിഞ്ഞു ആ നാവിൽ നിന്ന് തന്നെ മരണകിടക്കയിൽ അമ്മ പറഞ്ഞു തന്ന സത്യം... മ്മ്ഹ്ഹ്... ""

എന്റെ ശരീരത്തിൽ ഓടുന്ന രക്തം ദുർഗാപ്രസാദിന്റെ അനുജൻ ചന്ദ്രപ്രസാദിന്റേത് ആണെന്ന്.... ഉണ്ണിക് അനുജൻ ആണ്‌ ഞാൻ എന്ന്..... ഓടി വന്നു ആ നിമിഷം ഞാൻ..... ചന്ദ്രപ്രസാദിന്റെ അടുത്തേക്... "" പക്ഷെ ദാ ആ കാണുന്ന വലിയ പുളിമരത്തിൽ എന്നെ കെട്ടിയിട്ടു തല്ലി വല്യൊതെ ദുർഗപ്രസാദ് രുദ്രന്റെ അച്ഛൻ...... ഇങ്ങനെ ഒരു പിതൃത്വം എനിക്കില്ല... ഞാൻ അവകാശപെടാൻ പാടില്ല എന്ന് "" വല്യൊതെ വെറും ജോലിക്കാരൻ മാത്രം ആണ്‌ ഞാൻ എന്ന് പറഞ്ഞു തന്നു.... അന്ന് മുതൽ ഒരു പൊട്ടൻ ആയി ഞാൻ അവർക്ക് മുൻപിൽ.... പക്ഷെ ചോരയും മാംസവും ആ പുളിമരത്തിലേക് കലരുമ്പോൾ എന്റെ പകയും ഞാൻ ഊട്ടി തുടങ്ങിയിരുന്നു ........ "" കാത്തിരുന്നു ഓരോ നിമിഷവും..... പിന്നെ എന്താ നീ ഇത്രയും നാൾ പ്രതികാരം ചെയ്യാതെ ഇരുന്നത്...? നിന്റ മുൻപിൽ അവസരങ്ങൾ നിരവധി ആയിരുന്നല്ലോ... കോകിലാ സംശയത്തോടെ നോക്കി.. കോകിലാ ഞാൻ ഒരാൾ വിചാരിച്ചാൽ തകർക്കാൻ പറ്റുന്നത് അല്ല വല്യൊതെ ശക്തികളെ അത്‌ തിരിച്ചുറിഞ്ഞു ഞാൻ കാത്തിരുന്നു...

"" ഇന്ന് എന്നെക്കാൾ വലിയ ശക്തി ആണ്‌ നീ അത്‌ തിരിച്ചറിഞ്ഞ നിമിഷം മുതൽ എന്റെ പകയുടെ വീര്യവും കൂടി..... മ്മ്ഹ്ഹ്.... "" ഊറി ചിരിക്കുന്നവന്റെ മുഖത്തേക്കു സംശയത്തോടെ നോക്കി നിന്നു കോകിലാ... അന്ന് കുളക്കടവിൽ ആ പെണ്ണിന്റെ കഴുത്തിൽ നീ കുത്തി പിടിച്ചു പറയുന്നത് മുഴുവൻ ഞാൻ കേട്ടു... "" നീ വല്യൊതെ മിത്രം അല്ല ശത്രു ആണെന്നു തിരിച്ചറിഞ്ഞ നിമിഷം എന്നിൽ അടിഞ്ഞു കൂടിയ പകയുടെ നാമ്പുകൾ തല പൊക്കി....നിന്റെ കൂടെ നിന്നവളുടെ ശിരസ് ലക്ഷ്യം ആക്കി ഞാൻ എറിഞ്ഞ നാളികേരം... "" പക്ഷെ എന്റെ ഉന്നം തെറ്റി... അത്‌ നിന്നിലേക് ആണ്‌ വന്നു പതിച്ചത്...... "" സുരേഷ് ഒന്നും നെടുവീർപ്പിട്ടു.... മ്മ്മ്ഹ.. " അത്‌ നന്നായി.. "" എന്റെ മുടി പോകാൻ കാരണം ആയവന്റെ പതനം കുറിക്കാൻ സമയം ആഗതമായി കഴിഞ്ഞിരിക്കുന്നു... "" കോകിലാ കൂടെ ഉണ്ട് ഞാൻ... "" ആദിശങ്കരനിലൂടെ തകരണം ഈ കുടുംബം.... വർഷങ്ങൾ ആയി ഞാൻ കാത്തിരുന്ന നിമിഷങ്ങൾ.... "" ഞാൻ ഈ സമൂഹത്തിൽ അനുഭവിക്കുന്ന അപമാനത്തിന് തിരശീല വീഴുന്ന നിമിഷങ്ങൾ...... ഹഹഹ.. ഹഹഹ... ""

....... സുരേഷ് അല്പം ശബ്ദം താഴ്ത്തി ചിരിച്ചു... മ്മ്മ്... "" നീ പറഞ്ഞത് മുഴുവൻ സത്യം ആണെങ്കിൽ നിന്നോടൊപ്പം ഞാൻ ഉണ്ട് അല്ല ഞങ്ങൾ ഉണ്ട്... """" ആദിശങ്കരനെയും വല്യൊതെ കാവിലമ്മയുടെ നിധിയും മതി എനിക്ക്... "" ഈ വീടും മറ്റുള്ളതെല്ലാം നിനക്ക് സ്വന്തം... അത്‌ കോകിലാ നിനക്ക് തരുന്ന വാക്ക്.... തിരിച്ചു ഞാനും വാക്ക് തരുന്നു നിനക്ക്... "" ആദിശങ്കരനെ നിന്റെ കൈയിലേക് ഞാൻ നല്കിയിരിക്കും... "" അത്‌ വരെ നിന്നെ പ്രണയിക്കുന്ന നിൻറ്റ പുറകെ നടക്കുന്ന പൊട്ടൻ ആയിരിക്കും ഈ സുരേഷ്........ പറഞ്ഞു കൊണ്ട് വാതിൽ കൊട്ടി അടച്ചു പോകുന്നവനെ ചിരിയോടെ നോക്കി നിന്ന് കോകിലാ... 💠💠💠💠 ചേട്ടായി സൂക്ഷിക്കണം.. "" കോകിലാ അവർ ഇനി അടങ്ങി ഇരിക്കില്ല... "" എനിക്ക് അറിയാം ആ സ്ത്രീയുടെ പക......... സിദ്ധിയുടെ കണ്ണുകൾ ഭയത്തോടെ ഒന്ന് പിടച്ചു... ഏയ്.. "" അവർ ഇനി അധികം ദിവസം ഇവിടെ കാണില്ല പെണ്ണേ.... ചെറു കാറ്റിൽ ഇളകുന്ന അവളുടെ മുടിയിഴകൾ മെല്ലെ ഒതുക്കി വെച്ചവൻ ചിരിക്കുമ്പോൾ ഒടിഞ്ഞ വലത്തേ കോമ്പല്ലു കൂടുതൽ തിളങ്ങി..... അതെന്താ ചേട്ടായി അങ്ങനെ പറഞ്ഞത്.. " അവർ ഇവിടെ വന്നത് പാവം ആദിയേട്ടനെ സ്വന്തം ആക്കാൻ അല്ലേ... അതേ.. "" ഇവിടെ നിന്നാൽ അവർക്ക് അതിന് കഴിയില്ല പെണ്ണേ.. """

അവരുടെ ഓരോ നീക്കവും പാളി പോകും.... അത്‌ കൊണ്ട് അധികം ദിവസം നില്കും എന്ന് തോന്നുന്നില്ല.... കുറുമ്പൊടെ അവളുടെ ഇടുപ്പിനെ ചുറ്റി തന്നിലേക്കു ചേർക്കുമ്പോൾ അവന്റ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളെ അതിശയത്തോടെ നോക്കുന്നതിനു ഒപ്പം പെണ്ണിന്റ കണ്ണിൽ നാണവും കലർന്നു... ചേട്ടായി ഇനി.. ഇനി എന്നാ ഇരികത്തൂർ വരുന്നത്.. "" കണ്ണിൽ പ്രതീക്ഷ നിറച്ചവൾ അവനെ ഉറ്റു നോക്കി... നിനക്ക് കാണാൻ തോന്നുമ്പോൾ... നിനക്ക് ഒരു ആവശ്യം വരുമ്പോൾ ഈ ഹൃദയം നിന്നു പോയില്ലെങ്കിൽ നിന്നരുകിൽ ഓടി അണയും ഞാൻ..... ഈ ചേട്ടായി എന്തൊക്കെയാ ഈ പറയുന്നത്... "" ഇന്നലെ വീണമ്മ എന്നോട് പറഞ്ഞല്ലോ ചേട്ടായി ഉടനെ അസുഖം മാറ്റി എനിക്ക് തിരിച്ചു തരും എന്ന്... "" എന്റെ പെണ്ണേ എന്റെ ഹൃദയം മാറ്റി വയ്ക്കണം എങ്കിൽ അതിന് പറ്റിയ ഡോണർ വരണം കാശ് മാത്രം പോര.. "" എന്റെ അമ്മയുടെയും നിന്റെയും പ്രാർത്ഥന കൊണ്ട് ആയിരിക്കും രുദ്രച്ചൻ എന്റെ ജീവിതത്തിലേക്കു വന്നത്.. പക്ഷെ എന്നാലും ഒരു ഡോണർ... "" അത്‌ വന്നില്ല എങ്കിൽ.... ""

എങ്കിൽ... എങ്കിൽ... വെറുതെ നിന്നെ കൂടി ഞാൻ... ഞാനും...ഞാനും മോഹിച്ചു പോയി പെണ്ണേ... ഒരു കരച്ചിലോടെ അവളുടെ കഴുത്തിടുക്കിൽ തല ചേർത്തവൻ തേങ്ങി...... അങ്ങനെ വന്നാൽ ഈ...ഈ സിദ്ധിയും കൂടെ വരും... "" പെണ്ണിന്റെ തേങ്ങൽ കാതിൽ പതിച്ചതും ഒന്ന് കൂടെ തളർന്നിരുന്നു അവൻ... ആകാശ്.... "" വീണയുടെ ശബ്ദം കേട്ടതും ഞെട്ടി പിടഞ്ഞു തെന്നി മാറിയവൻ കണ്ണ് തുടച്ചു... വീണമ്മേ ഈ ചേട്ടായി പറയുന്നത് കേട്ടില്ലേ.. "" ഇനിയും എന്തിനാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്.. ""ഓടി വന്നവൾ വീണയുടെ മാറിലേക്ക് കിടന്നതും ആ മുടിയിഴകളിൽ മെല്ലെ തലോടി ആ അമ്മ... മോള് താഴോട്ട് പൊയ്ക്കോ.. സഞ്‍യേട്ടൻ അവിടെ കാത്തു നില്പുണ്ട്.. "" പിന്നെ ഇവൻ ഉള്ളത് വീണമ്മ കൊടുത്തോളം കുറുമ്പൊടെ കണ്ണുകൾ തന്റെ മകനിലേക് പോയി...... മ്മ്മ്മ്.. "" പതിയെ മൂളി പോകുമ്പോഴും പെണ്ണ് കണ്ണ് നിറച്ചവനെ തിരിഞ്ഞു നോക്കി അതോടൊപ്പം വിനായകന്റെ കണ്ണുകളും അവളെ എത്തി നോക്കിയിരുന്നു... എങ്കിൽ പിന്നെ കൂടെ അങ്ങ് പൊയ്ക്കൂടേ... "" കുറുമ്പൊടെ വീണ അവന്റെ ചെവിയിൽ പിടിച്ചു... ആാാ... "" വിട് വീണമ്മേ.. ഞാൻ വെറുതെ നോക്കിയതാ... "" ഉവ്വ്... "" നീ എന്തിനാ ആ കൊച്ചിനെ പിന്നെയും കരയിക്കുന്നത്.. """ പേടിയാ വീണമ്മേ..

""എനിക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ അവൾ... "" വെറുതെ മോഹം കൊടുത്താൽ ആ ശാപം കൂടി എനിക്ക് വന്നു ചേരില്ലേ... " ആകാശ്.. "" നീ ആരാണെന്നു സ്വയം അറിയുന്ന നിമിഷം വരെ നിന്നിൽ നിന്നും ഇതേ ഞങ്ങളും പ്രതീക്ഷിക്കുന്നുളളു....."" ഒന്ന് ഓർത്ത് വച്ചോ നീ ഒരിക്കൽ നിന്നിൽ നിന്നും അടർന്നു പോയ ജീവനെ മറ്റൊരു ജീവന്റെ അവയവത്താൽ തിരികെ തന്നു എങ്കിൽ... "" ഇന്നും അത് പോലെ തിരികെ തരാൻ ഈ അമ്മയ്ക്ക് അറിയാം..... "" ചെറു ചിരിയോടെ അവന്റെ കവിളിൽ തട്ടി പോകുന്നവളെ അതിശയത്തോടെ നോക്കി നിന്നു വിനയകൻ... 💠💠💠💠 രുദ്രേട്ട.. "" കണ്ണാടിക് മുൻപിൽ മുടി ചീകുന്നവൻ വീണയുടെ ശബ്ദം കേട്ടതും സംശയത്തോടെ തിരിഞ്ഞു നോക്കി...കട്ടിലിൽ ഇരുന്ന ഉണ്ണിയും മൊബൈൽ നിന്നും തല പൊക്കി നോക്കി.. നീ എന്താ രുദ്രേട്ടനെ തല്ലാൻ പോവണോ.. "" അവളുടെ ഭാവം കണ്ട് ഉണ്ണി ചിറഞ്ഞൊന്നു നോക്കി.. പോ.."" ഉണ്ണിയേട്ടാ.. "" ചുണ്ട് ഒന്ന് കോട്ടി പെണ്ണ് എന്താടി വാവേ... "" എന്തോ കാര്യം ആയിട്ടുണ്ടല്ലോ ചോദിക്കാൻ... "" ശബ്ദത്തിൽ ഒരു കാഠിന്യം അല്ലേടാ ഉണ്ണി....

കൈയിൽ ഇരുന്ന ചീപ് ടേബിളിൽ വച്ചവൻ പുരികം ഉയർത്തി... ഉണ്ട്... ""കാര്യമായിട്ട് തന്നെ ചോദിക്കാൻ ഉണ്ട്... "" എന്താ ഉദ്ദേശ്യം.. എന്റെ കുഞ്ഞാണ്‌ അവനും അവന്റ ജീവൻ ഓരോ നിമിഷവും അപകടത്തിലേക് പോകുവാ.. " സിദ്ധിക്ക് വേണ്ടി സ്വന്തം ഹൃദയം ദുര്ബലമാക്കി ജനിച്ചവൻ.... പക്ഷെ ഇന്നവൾ കോകിലയുടെ കൈയിൽ നിന്നും രക്ഷപെട്ടു... ഇപ്പോൾ അവൾക് വേണ്ടി തുടിക്കുന്ന ഹൃദയം ആണത്... "" ഇനിയും കണ്ടില്ല എന്ന് നടിക്കാൻ കഴിയുന്നില്ല... കണ്ണൊന്നു തുടച്ചു വീണ.. വാവേ.. "" നേർത്ത വിളിയോടെ ഉണ്ണിയും കട്ടിലിൽ നിന്നും മെല്ലെ എഴുനേറ്റു... ( കോകിലയിൽ നിന്നും സിദ്ധിയെ രക്ഷിച്ച ഭാഗത്തിൽ പറയുന്നുണ്ട് അവളെ ഹൃദയം കീറി മുറിച് ബലി നൽകുന്നതിനെ പറ്റി അന്ന് അത്‌ നടന്നിരുന്നു എങ്കിൽ വിനായകനും ഈ ജന്മം ഇവിടെ ഉപേക്ഷിച്ചു പോയേനെ എന്ന് കുഞ്ഞൻ കുറുമനോട് പറയുന്നത് ഓർമ്മ ഉണ്ട് എന്ന് വ്ശ്വസിക്കുന്നു ) വാവേ.. "" എനിക്ക് അറിയാം നിന്റ മാനസികാവസ്ഥ ... "" ആകാശിൽ പുതു ജീവൻ തുടിക്കാൻ സമയം ആയെങ്കിൽ അത്‌ ഉടനെ നടക്കും..

"" വിനായകന്റെ അംശം ഉള്ളവൻ തന്നെ അവനിലേക് ചേരും.... "" രുദ്രന്റെ കണ്ണിലെ തിളക്കം സംശയത്തോടെ നോക്കി വീണ.... രുദ്രേട്ട.. ""അത്‌... ഒരു.. ഒരു സംശയം.. ഒരു പനിയോ മറ്റൊന്നു പോലെ അല്ല.. അവന്റ അവസ്ഥ.. "" അവനിലേക് ചേരുന്നത് അവന്റ അംശം തന്നെ ആണ്‌ പക്ഷെ അത്‌ പൂർത്തി ആക്കണം എങ്കിൽ എനിക്ക്... എനിക്ക്.... വീണ വാക്കുകൾക്ക് വിരാമം ഇട്ടു രുദ്രനെ നോക്കി.... വാവേ... "" ദേവന്മാർക് ദേവൻ ആണ്‌ അവൻ.. അവന് ഒരു ആവശ്യം വന്നാൽ സാക്ഷാൽ ""ദേവ വൈദ്യന്മാരുടെ ""സാന്നിദ്യം ഇല്ലാതെ ഇരിക്കുമോ...അറിയാം അവരുടെ ഒരു സാന്നിധ്യം മതി നിനക്ക് അവനെ ജീവിതത്തിലേക്കു തിരികെ കൊണ്ട് വരാൻ...... അവർ വരും... ഉടനെ തന്നെ...... നിന്റെ കൈകളിലേക് തന്നെ വരും....... ആ ഇരട്ട സഹോദരങ്ങൾ...... അശ്വനിദേവകൾ..... """ രുദ്രൻ ചിരിയോടെ പറയുമ്പോഴും വീണയിലും ഉണ്ണിയിലും സംശയം നിറഞ്ഞു....... രണ്ടും വായ പൊളിച്ചു നിൽക്കണ്ട നിങ്ങൾക് അറിയാവുന്ന കാര്യങ്ങൾ ഒന്ന് കൂടി പറഞ്ഞൂ തരാം... "" രുദ്രൻ ബാഗിലേക് lap എടുത്തു വച്ചു കൊണ്ട് അവർക്ക് നേരെ തിരിഞ്ഞു.... സൂര്യദേവന് സഞ്ജനയിൽ ( ഛായ "" രണ്ടും ഒരാൾ തന്നെ ) പിറന്ന ഇരട്ട മക്കൾ ആണ്‌ അശ്വനിദേവന്മാർ.. അവരുടെ ജന്മത്തിനും ഈ പേര് ലഭിച്ചതിനും ഒരു ഐതിഹ്യം ഉണ്ട്.... കേൾക്കണോ....?

രുദ്രൻ പറഞ്ഞതും രണ്ടുപേരും ആകാംഷയോടെ തലയാട്ടി... വിശ്വകർമ്മാവിന്റെ മകൾ ആയ സഞ്ജന സൂര്യദേവനെ വിവാഹം ചെയുകയും എന്നാൽ അദ്ദേഹത്തിന്റെ ചൂട് താങ്ങാൻ കഴിയാതെ ഒരു കുതിരയുടെ രൂപത്തിൽ അദ്ദേഹത്തിൽ നിന്നും രക്ഷപെടുകയും ചെയുന്നു... സൂര്യൻ ആ പെൺകുതിരയുടെ പുറകെ മറ്റൊരു ആൺകുതിരയുടെ രൂപത്തിൽ ചെല്ലുകയും മേരു പർവതത്തിൽ വച്ചു ഇരുവരും പരസ്പരം കാണുകയും ഒന്നാകുകയും ചെയ്യുന്നു... ആ നിമിഷം അശ്വങ്ങൾ വഴി അവർക്ക് ജന്മം കൊണ്ട മക്കൾ അശ്വനി ദേവന്മാർ എന്ന് അറിയപ്പെട്ടു....... "" പ്രകാശത്തിന്റെ ദേവന്മാർ എന്ന് അറിയപ്പെടുന്ന ഇവർ... ... മൂന്ന് സുവർണ്ണ ചക്രങ്ങൾ ചേർന്ന രഥം തെളിച്ചു കൊണ്ട് ഉഷസിനു ആകാശത്തു വഴി തെളിച്ചു കൊടുക്കുന്നവർ ആണ്‌ ...പ്രജാപതിയുടെ അടുത്ത് നിന്നും ആയുർവേധം പഠിച്ചവർ ദേവവൈദ്യന്മാർ എന്ന് അറിയപ്പെടുന്നു..... "" അന്ധനായ ചവന്യ മഹർഷിക്ക് കാഴ്ച്ച നൽകിയത് ഇവരാണ്.. ....... ദേവന്മാരുടെ ഡോക്ടർ എന്ന് തന്നെ പറയാം.. "" രുദ്രൻ കുറുമ്പൊടെ വീണയുടെ മൂക്കിൽ പിടിച്ചു... അത്‌ ഞങ്ങൾക്കും മനസിൽ ആയി... അവരുടെ സാന്നിദ്യം ഭൂമിയിൽ ഉണ്ടെങ്കിൽ മാത്രമേ ആകാശിന്റെ ഓപ്പറേഷൻ വാവയ്ക്കു വിജയകരമായി ചെയ്യാൻ കഴിയൂ എന്നും അറിയാം..

പക്ഷെ ഈ കുരുപ്പുകളെ എവിടെ പോയി തപ്പും അതാണ് ഞാൻ ആലോചിക്കുന്നത്... ഉണ്ണി നഖം കടിച്ചു കൊണ്ട് ഒരു ഞെട്ടലോടെ രുദ്രനെ നോക്കി... രുദ്രേട്ട... "" ഇനി അ....അവന്മാർ.... അവന്മാർ ആണോ... അശ്വിനും അക്ഷയും """അപ്പുക്കുട്ടന്റെ മക്കൾ..... ഉണ്ണിയുടെ കണ്ണുകൾ തിളങ്ങി.... മ്മ്മ്... അതേ... രുദ്രൻ ചെറിയ ചിരിയോടെ തലയാട്ടി..... ആ നന്നായി... "" കഴിഞ്ഞ പ്രാവശ്യം ഓസ്ട്രേലിയയിൽ നിന്നും അവന്മാരെ കൊണ്ട് വന്നപ്പോഴേ ഞാൻ പറഞ്ഞതാ ആവണിയോട് ഇനി ഈ കുരുപ്പുകളെ കൊണ്ട് വന്നാൽ അവന്മാരുടെ തന്തേടെ മുട്ടു കാല് തല്ലി ഒടിക്കും എന്ന്........ പോടാ ദുഷ്ട.. "" അല്പം കുസൃതി ഉണ്ടന്ന് അല്ലേ ഉള്ളൂ.. "" പിള്ളേര് പാവം ആണ്‌.. ഉവ്വ്.. "" പാവങ്ങൾ ... കഴിഞ്ഞ പ്രാവശ്യം ലീവിന് വന്നപ്പോൾ ആവണിയുടെ അച്ഛന്റെ കിടക്കയിൽ ചൊറിതണം വാരി ഇട്ടു... എന്നിട്ട് പറഞ്ഞു കിടന്നു ചൊറിഞ്ഞാൽ ഉള്ളിലെ അഴുക്കു മൊത്തം പോകും അപ്പൂപ്പാ എന്ന്..... "" ആകെ മൂന്നോ നാലോ വയസേ ഉള്ളൂ എങ്കിലും രണ്ടും ഇവിടുത്തെ കുരുപ്പിനു പറ്റിയ മുതലുകളാ... ഉണ്ണി എളിയിൽ കൈ കുത്തി... അത്‌ കൊണ്ട് അല്ലേടാ അവന്മാർ വൈദ്യന്മാർ ആയത്..... " പിന്നെ അമ്മാവന് അത്‌ കുറച്ചു ആവശ്യം ആയിരുന്നു... ഉള്ളിലെ ദുഷിപ്‌ ചൊറിഞ്ഞു പുറത്ത് കളയിച്ചത് അല്ലേ അവമാർ...

രുദ്രൻ ചിരിയോടെ നിന്നു... ഒന്ന് പോയെ രുദ്രേട്ട പാവം അമ്മാവൻ... "" വീണ മുഖം കൂർപ്പിച്ചു.. അയ്യോ പ്യാവം """ അമ്മവാൻ ഒന്ന് പോയെടി... രുദ്രേട്ടൻ പറഞ്ഞത് ആണ്‌ സത്യം... "" പാവം അപ്പു.. "" അവന് ഒരു നല്ല ജീവിതം കിട്ടാൻ ആവണി എവിടെ എല്ലാം വഴിപാട് കഴിച്ചു... താരമോളെ മറക്കാൻ കഴിയില്ല എന്ന് പറയുന്നവനെ എത്ര ഉപദേശിച്ചു രുദ്രേട്ടൻ...ആവണിയുടെ കണ്ണുനീരും അവനെയും കാണുമ്പോൾ ചങ്ക് പിടഞ്ഞത് എനിക്ക് ആയിരുന്നു വാവേ...അവസാനം അവളുടെ പ്രാർത്ഥനയുടെ ഫലമായി അഞ്ച് വർഷം മുൻപ് ഒരു അനാഥപെണ്ണിനെ ഏറ്റെടുക്കൻ ആ പാവം തയ്യാറായപ്പോൾ ആ തന്ത പടി ഉടക്ക് വർത്തമാനം കൊണ്ട് വന്നില്ലേ.... ചെറുക്കന് ആണേൽ പ്രായം മുപ്പത്തിമൂന്നും ആയി അപ്പോൾ തന്നെ... ആവണിയുടെ തന്ത ആയി പോയി പിന്നെ രുദ്രേട്ടന്റെ അമ്മാവനും... . .അല്ലായിരുന്നു എങ്കിൽ എന്റെ സ്വഭാവം അയാൾ അറിഞ്ഞേനെ... ഉണ്ണി പല്ല് കടിച്ചു.... അവസാനം ഈ പിള്ളേരെ മാത്രം ഏറ്റെടുക്കാം ആ പാവം പെണ്ണിനെ വീട്ടിൽ കേറ്റില്ല എന്ന് വരെ പറഞ്ഞില്ലേ ആ കാലൻ..... അമ്മായിഅച്ഛനോട് നല്ല ബഹുമാനം... "" വീണ ചിരിച്ചു കൊണ്ട് ഉണ്ണിയെ നോക്കി..... നല്ല ബഹുമാനം ഉണ്ടെടി.. "" ബഹുമാനം കൊണ്ട് അയാളെ ഇടയ്ക്ക് എടുത്തു വല്ല പൊട്ടകിണറ്റുലും താഴ്ത്താൻ തോന്നും...

എന്തായാലും ആ കുഞ്ഞുങ്ങളോട് ഇപ്പോൾ ഒരു ഇഷ്ടം ഒക്കെ ഉണ്ട്...അത്‌ തന്നെ വലിയ കാര്യം..... വാവേ നിന്റെ സങ്കടം തീർന്നില്ലേ.. "" അവന്മാർ നമ്മുടെ അടുത്തേക്ക് വരും... നമുക്ക് വേണ്ടി അല്ല വിനായകന് വേണ്ടി.. "" അവരുടെ ദേവനു വേണ്ടി.. ആ ഒരു സാന്നിദ്യം മതിയെടി നിനക്ക് അവനെ രക്ഷിച്ചെടുക്കാൻ.... രുദ്രൻ വീണയുടെ തോളിൽ കൈ വച്ചു.... രുദ്രേട്ട.. "" എന്നാലും ആരായിരിക്കും വിനായകന്റെ അനുഗ്രഹം ഉൾക്കൊണ്ട്‌ ജന്മം കൊണ്ട മറ്റൊരുവൻ..... വീണ രുദ്രന്റെ മുഖത്തേക് ഉറ്റു നോക്കി... രുദ്രച്ഛ....... "" കിച്ചുവിന്റെ ഉറക്കെ ഉള്ള ശബ്ദം കേട്ടതും ഞെട്ടി പിടഞ്ഞു നോക്കി രുദ്രൻ... രു..ഹ്ഹ്ഹ്യ്.. . രു.. ഹ്ഹ്ഹ്.. രുദ്ര...ഹ്...ച്ച... "" അണച്ചു കൊണ്ട് രണ്ട് കയ്യും കാൽ മുട്ടിൽ കുത്തി നിന്നവൻ...... എന്താടാ മോനെ... നീ എന്തിനാ അണയ്ക്കുന്നത്.... ഉണ്ണി അവന്റ തോളിൽ പിടിച്ചു....... അ... അഹ്... അവിടെ അയാൾ... ആ വട്ടൻ..... കിച്ചു പുറത്തേക് കൈ ചൂണ്ടി.... എടാ അയാളെ എടുത്തു വണ്ടിയിൽ ഇടാൻ നിന്നോടൊക്കെ പറഞത് അല്ലേ.... "" രുദ്രൻ സംശയത്തോടെ നിന്നു..... ആഹ്.. കാറിന്റെ അടുത്തേക് വരുമ്പോൾ നോർമൽ ആയിരുന്നു... അവിടെ എത്തിയപ്പോൾ ചാന്തുമ്മയുടെ വീൽചെയർ കണ്ടു അയാൾക് അതിൽ കേറി ഓടിക്കണം എന്ന്... എന്നിട്ട്...? രുദ്രനും ഉണ്ണിയും കണ്ണ് തള്ളി.. ആ.. " ചന്തുമാ ഇപ്പോൾ എയറിലാ... "" ബാക്കി എല്ലാവരും പുറകെ ഉണ്ട് പിടിക്കാൻ... അയ്യോ എന്റെ ചന്തുവേട്ടൻ... "" വീണ നെഞ്ചിൽ കൈ വച്ചു താഴേക്കു ഓടി കഴിഞ്ഞിരുന്നു.... "" ചന്തു...ചന്തുവേട്ടൻ.. ഉണ്ണി നഖം കടിച്ചു നിന്നതും കിച്ചു അവന്റെ കൈയിൽ പിടിച്ചു വലിച്ചു.... അച്ഛ പിന്നെ നഖം കടിക്കാം... "" ആദ്യം ചന്തുമായുടെ വണ്ടിക്കു ബ്രേക്ക്‌ ഇടാം.....

( തുടരും ) NB ::: പുതിയ കഥാപാത്രങ്ങൾ വരുമ്പോൾ സംശയം വേണ്ട അശ്വനിദേവന്മാർ ദേവനാംമാരുടെ വൈദ്യൻ ആണ്‌ അവരുടെ സാന്നിധ്യവും ഭൂമിയിൽ ഉണ്ടങ്കിൽ മാത്രമെ വീണയ്ക്ക് ആ കർമ്മം വിജയിക്കാൻ കഴിയൂ...... ആവണിയുടെ അപ്പുവിനെ തിരക്കിയവർ ഒരുപാട് പേരുണ്ട്... അയാളുടെ നിയോഗം ആണ്‌ അശ്വനിദേവന്മാർക് ജന്മം കൊടുക്കുക എന്നത്........ ആ കുഞ്ഞ് കുറുമ്പുകളെ കൊണ്ട് അപ്പു ഉടനെ വരും... സുരേഷ് കോകിലയുടെ കൂടെ കൂടിയുട്ടുണ്ട് അയാളുടെ ഉള്ളിൽ ഇത്രയും നാൾ ഒളിഞ്ഞു കിടന്ന പക ഇപ്പോൾ തല പൊക്കി.... ഇനി അവർ ആയി അവരുടെ പാട് ആയി... എല്ലാം സുരേഷ് മാമന്റെ വിധി.. ചന്തുവിനെ കിളിപോയവൻ എയറിൽ കയറ്റിയിട്ടുണ്ട് അവിടെ നമ്മുടെ കുറുമ്പൻ ഉണ്ട് എന്താകുമോ എന്തോ അത്‌ അറിഞ്ഞു കൂടാ.. ചെക്കനും കൂട്ടരും കൂടി അയാളെ എയറിൽ കയറ്റുമോ എന്ന് നോക്കാം...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story