ആദിശങ്കരൻ: ഭാഗം 83

adhishankaran

എഴുത്തുകാരി: മിഴിമോഹന

എന്താടാ മോനെ... നീ എന്തിനാ അണയ്ക്കുന്നത്.... ഉണ്ണി അവന്റ തോളിൽ പിടിച്ചു....... അ... അഹ്... അവിടെ അയാൾ... ആ വട്ടൻ..... കിച്ചു പുറത്തേക് കൈ ചൂണ്ടി.... എടാ അയാളെ എടുത്തു വണ്ടിയിൽ ഇടാൻ നിന്നോടൊക്കെ പറഞത് അല്ലേ.... "" രുദ്രൻ സംശയത്തോടെ നിന്നു..... ആഹ്.. കാറിന്റെ അടുത്തേക് വരുമ്പോൾ നോർമൽ ആയിരുന്നു... അവിടെ എത്തിയപ്പോൾ ചാന്തുമ്മയുടെ വീൽചെയർ കണ്ടു അയാൾക് അതിൽ കേറി ഓടിക്കണം എന്ന്... എന്നിട്ട്...? രുദ്രനും ഉണ്ണിയും കണ്ണ് തള്ളി.. ആ.. " ചന്തുമാ ഇപ്പോൾ എയറിലാ... "" ബാക്കി എല്ലാവരും പുറകെ ഉണ്ട് പിടിക്കാൻ... അയ്യോ എന്റെ ചന്തുവേട്ടൻ... "" വീണ നെഞ്ചിൽ കൈ വച്ചു താഴേക്കു ഓടി കഴിഞ്ഞിരുന്നു.... "" ചന്തു...ചന്തുവേട്ടൻ.. ഉണ്ണി നഖം കടിച്ചു നിന്നതും കിച്ചു അവന്റെ കൈയിൽ പിടിച്ചു വലിച്ചു.... അച്ഛ പിന്നെ നഖം കടിക്കാം... "" ആദ്യം ചന്തുമായുടെ വണ്ടിക്കു ബ്രേക്ക്‌ ഇടാം..... കിച്ചുവിനും ഉണ്ണിക്കും മുൻപേ ഓടിയ രുദ്രൻ വാതുക്കൽ എത്തിയതും ഒരു നിമിഷം പകച്ചു തലയിൽ കൈ വച്ചു പോയി ..... പ്രൂ..... """ പ്രൂ.... പ്രൂ.... "" കീ... കീ.... "" പ്രൂ.... ചന്തുവിന്റെ വീൽചെയർ ഉരുട്ടി ഓടുന്നവന്റെ വായിൽ നിന്നും ശബ്ദം പുറത്തേക് വന്നു കൊണ്ടിരുന്നു.....

ദുർഗ പ്രസാദും പിള്ളേർക്ക് ഒപ്പം ആ വീൽചൈറിനു ചുറ്റും ഓടുന്നുണ്ട്..... രുദ്രേട്ട.. "" എന്റെ... എന്റെ ചന്തുവേട്ടൻ........ ""രുദ്രനെ കണ്ടതും അവന്റെ ഷർട്ടിൽ പിടിച്ചു വലിക്കുന്ന മീനുവിന്റെ കൈയിലെ വിറവൽ രുദ്രനിലേക് പടര്ന്നു.... ഏയ്.. "" അവന് ഒന്നും സംഭവിക്കില്ല മോള് പേടിക്കണ്ട... "" അമ്മേ ഇവളെ പിടിച്ചേ... രുദ്രൻ മീനുവിനെ പകച്ചു നിൽക്കുന്ന ശോഭയുടെ കയ്യിലേക് നൽകുമ്പോൾ തങ്കു കാവിലമ്മയെ ഉറക്കെ വിളിച്ചു... രുദ്രേട്ട.. "" പുറകെ വന്നു ഉണ്ണി അവന്റെ തോളിൽ മുറുകെ പിടിച്ചു... പേടിക്കണ്ടഡാ.... "" ചന്തുവിന് യാതൊരു വിധത്തിലും ആഘാതം ഏൽക്കാത്ത തരത്തിൽ ആണ്‌ അവൻ ആ വീൽചെയർ പിടിചിരിക്കുന്നത്... "" അവന്റെ ഉപബോധ മനസിൽ എവിടെയോ നന്മ ഉണ്ട്...... രുദ്രേട്ട... "" മഹിതയും അച്ചുവും ഭദ്രയും സഞയ്ന്റെ കാറിൽ കയറി കഴിഞാണ് കുഞ്ഞനും കുഞ്ഞാപ്പുവും അവനെയും കൊണ്ട് വന്നത്... അപ്പോഴേക്കും കുട്ടിച്ചാത്തമാർ നാലും കൂടി (സച്ചു കിച്ചു കുറുമ്പൻ ആകാശ് )ചന്തുവേട്ടനെയും കൊണ്ട് പുറത്തേക് വന്നു...

ആ നിമിഷം പിള്ളേരെ തള്ളി വശത്തേക്കു ഇട്ടേച്ചു ആണ് അവൻ ഓടി വന്നു ചന്തുവേട്ടന്റെ വീൽചെറിൽ പിടിച്ചത്... അവന്മാർക് പോലും പിടിക്കാൻ പാട് പെട്ടു അത്‌ പോലെ ശക്തി ഉണ്ട് ആ ചെക്കന്.... കണ്ണൻ എളിയിൽ കൈ കുത്തുമ്പോൾ രുദ്രന്റെ നെഞ്ചിൽ ഒരു ഭാരം നിറഞ്ഞു.... രുദ്ര... "" പെട്ടന്നു ചന്തുവിനെ അയാളിൽ നിന്നും മാറ്റണം അധികം ദേഹം ഇളകരുത്... "" സഞ്ജയൻ പകപ്പോടെ വന്നു.... എടാ... "".... വിടെടാ എന്റെ അച്ഛനെ... "" കുഞ്ഞാപ്പുവിന്റെ ശബ്ദം ഉയര്ന്നു പൊങ്ങി.... ദേവൂട്ട വലത് പിടി..... """.. കുഞ്ഞാപ്പു ഉറക്കെ പറഞ്ഞതും കുറുമ്പൻ ചൂണ്ടു വിരൽ കൊണ്ട് വായുവിൽ ഒന്ന് ഉഴിഞ്ഞു... കൊച്ചേട്ട... "" എന്റെ വലത് ആണോ അച്ഛന്റെ വലത് ആണോ........ ചന്തുമായുടെ വലതു പിടിക്കെടാ തെണ്ടി... """" പറഞ്ഞു കൊണ്ട് കുഞ്ഞൻ വീല്ചെയറിന്റെ ഇടത് വശത്തേക്കു എടുത്തു ചാടി... പുറകെ വലത്തേക്ക് കുറുമ്പനും... രണ്ടും കൂടി വട്ടം ചാടിയതും കുറുമ്പൻ വിളിച്ചു കൂവി..... അച്ഛനെ കിട്ടിയേ.... "".. അച്ഛനെ അല്ല കൊച്ചച്ചനെയാ കിട്ടിയത്...

"" കണ്ണ് തുറക്കടാ... !"അവൻ ചന്തുമായേ കൊണ്ട് പോയി..... കുഞ്ഞനെ മുറുകെ പിടിച്ച കുറുമ്പനെ പുറകോട്ടു തള്ളി കുഞ്ഞൻ... ഇപ്പോ എന്താ സംഭവിച്ചത്.... "" കുറുമ്പൻ കണ്ണ് തള്ളി....... "" എടാ..""" അയാൾ നിങ്ങൾ ചാടിയപ്പോഴേക് വീൽചെയർ കൊണ്ട് ഓടി.... ആകാശ് ... "" ഉറക്കെ വിളിച്ചു പറഞ്ഞു... അയ്യോ എന്റെ അച്ഛൻ... "" അച്ഛാ......... പ്രൂ... "" കീ.... കീ...... സ്റ്റോപ്പ്‌ എത്തി ഇനി ഇറങ്ങിക്കോ..... "" ണിം.. ണിം...... വീൽചെയർ നിർത്തി അയാൾ ഒന്ന് മൂരി നിവർന്നു...... മക്കളെ ... "" അവനെ പിടിച്ചോ..... ""രുദ്രൻ ചാടി ഇറങ്ങി ഓടുമ്പോൾ ഉണ്ണിയും പുറകെ ഓടി... രുദ്രന്റെ വാക്ക് കേട്ടതും കുഞ്ഞൻ വലത് കാലിൽ ഉയർന്നു പൊങ്ങി വീൽചെയറിൽ പിടിച്ചു പിടിച്ചില്ല എന്ന് താഴേക്കു നില്കുമ്പോഴേക്കും അയാൾ അത്‌ കൊണ്ട് ഔട്ട്ഹൗസിന്റെ വാതുക്കൽ എത്തി കഴിഞ്ഞിരുന്നു... കുഞ്ഞനും കുഞ്ഞാപ്പുവും ചുറ്റും ഒന്ന് നോക്കി... ആ വല്യേട്ടന് മനസിൽ ആയില്ലേ.. ""അച്ഛൻ കയറിയത് ഓർഡിനറിയിൽ അല്ല സൂപ്പര്ഫാസ്റ്റിലാ .... """

കുറുമ്പൻ പുറകെ ചാടിയതും ചിത്രനും ആരവും കൂടി അവർക്ക് മുൻപിൽ കൈ കോർത്തു നിന്നു....( ചിത്രന്റെ ഒടിഞ്ഞ കൈ അല്ല ) മോനെ.. "" വണ്ടി സ്റ്റോപ്പ്‌ ചെയ്യു... " ആള് കേറാൻ ഉണ്ട്... "" നല്ല കുഞ്ഞ് അല്ലേ.... ചിത്രൻ കണ്ണൊന്നു കാണിച്ചു...... ചിത്തു മോനെ നിന്റെ കൈ സൂക്ഷിച്ചു പിടിക്ക്.. "" അപ്പോഴും ചിത്രന്റെ വയ്യാത്ത കൈയിലേക് ആയിരുന്നു ചന്തുവിന്റെ കണ്ണ്.... ഈ വണ്ടിയിൽ സ്ഥലം ഇല്ല നീ വേറെ വണ്ടിയിൽ പൊയ്ക്കോ... "" പ്രൂ..... ""കീ... കീ..... മുഖം കോട്ടി പുറകോട്ടു വീൽചെയർ തിരിച്ചതും പുറകിലൂടെ വന്ന കുഞ്ഞൻ അയാളെ അടപടലം പിടിച്ചു...... ചന്തുമാ... "" കിച്ചുവും സച്ചുവും കൂടി ചന്തുവിന്റെ വീൽചെയർ വശങ്ങളിൽ നിന്നും താങ്ങി..... "" അച്ഛാ... ""കുഴപ്പം ഒന്നും ഇല്ലല്ലോ... "" ഓടി വന്ന കുറുമ്പൻ ചന്തുവിന്റെ മുഖം കൈയിൽ എടുത്തു.... അച്ഛന് ഒന്നും ഇല്ലടാ.. "" നിങ്ങൾ മക്കൾ ചുറ്റും ഉള്ളപ്പോൾ എനിക്ക് പേടി ഇല്ല.... ""ചന്തു പറഞ്ഞു തീരും മുൻപേ സഞ്ജയൻ ഓടി വന്നു ചന്തുവിന്റ നാഡിയിൽ പെരുവിരൽ ചേർത്ത് ഒന്ന് ഉഴിഞ്ഞു ... ദേ... ""

എന്നെ കൂടെ ആ വണ്ടിയിൽ ഒന്ന് കയറ്റുവോ... "" കുഞ്ഞനും കുഞ്ഞാപ്പുവും ചേർത്ത് പിടിച്ചു രുദ്രന് അടുത്തേക് കൊണ്ട് വരുമ്പോൾ കുഞ്ഞാപ്പുവിന്റെ കവിളിൽ ഒന്ന് മുത്തി അയാൾ... അയ്യേ... "" ഇയാള്... "" കുഞ്ഞാപ്പു തോള് കൊണ്ട് മുഖം ഒന്ന് ഉരസി ലെച്ചുവിന് നോക്കുമ്പോൾ പെണ്ണ് വായ പൊത്തി ചിരിക്കുന്നുണ്ട്..... എനിക്കും ആ വണ്ടിയിൽ കയറണം.. "" എന്നെ വിടെടാ.... "" നിമിഷങ്ങൾക് ഉള്ളിൽ കെട്ടു പൊട്ടിക്കാൻ ഒരുങ്ങിയവനെ ഒന്ന് കൂടി മുറുകെ പിടിച്ചു ഹരിഹരന്മാർ...... "" നിനക്ക് ആ വണ്ടിയിൽ അല്ലടാ.. കു... "" കുറുമ്പൻ പറയാൻ വന്നതും സച്ചു അവന്റ വായ പൊത്തി.... എടാ... സ്ത്രീകൾ നില്കുന്നു.... വിടെടാ കാല.. കുതിര പുറത്ത് കയറ്റാം എന്ന് പറഞ്ഞതാ... "" കുറുമ്പൻ സച്ചുവിന്റെ കൈ മുഖത്ത് നിന്നും വലിച്ചെടുത്തു.... നാക്കു കൊണ്ട് ഒന്ന് ഞൊട്ടി.... "" കാവിലെ നെയ്യപ്പം മുഴവൻ തിന്നു അല്ലേ സാമദ്രോഹി.... ""

സച്ചുവിനെ ചിറഞ്ഞു നോക്കുമ്പോൾ അവൻ കണ്ണ് ഇറുകെ അടച്ചു.... ഇവനെ എങ്ങനെ അവിടെ വരെ കൊണ്ട് പോകും രുദ്രേട്ട.. ""ഉണ്ണി അയാളെ അടിമുടി നോക്കുമ്പോൾ വലത്തേ കൈയിൽ സഞ്ജയൻ കെട്ടിച്ചേർത്ത തടി പലക ഒന്ന് കുടഞ്ഞു ഉണ്ണിയെ ചുണ്ട് പുളുത്തി നോക്കി അയാൾ.. ..... കൈ വയ്യങ്കിൽ മര്യാദയ്ക്ക് ഇരിയ്ക്കണം... എന്റെ അച്ഛന്റെ വണ്ടിയിൽ കയറാൻ നോക്കിയത് കൊണ്ട് അല്ലേ... മ്മ്ഹ്ഹ്.. കുറുമ്പൻ ചുണ്ട് കോട്ടിയതും കണ്ണ് ഉരുട്ടി രുദ്രൻ... എനിക്ക് നോവുന്നു... ""അമ്മ എന്തിനാ എന്നെ നോവിച്ചത്... "" കണ്ണ് നിറച്ചു കൊണ്ട് വീണയിലേക് മിഴികൾ പോയതും നെഞ്ചം ഒന്ന് പിടഞ്ഞു പെണ്ണിന്റെ.... രുദ്രേട്ട ഞാൻ... ഞാൻ മനഃപൂർവം അല്ല ഇതിന്റെ കൈയ്ക്ക് പൊട്ടൽ ഉണ്ടാകും എന്ന് ഞാൻ.. ഞാൻ വിചാരിച്ചില്ല.... വീണ കണ്ണ് നിറച്ചു അയാളുടെ കൈപത്തിയിലേക് നോക്കി.. പൊട്ടൽ ഒന്നും ഇല്ല വീണേ . "" ചെറിയ ഒരു ഫ്രാക്ചർ നാലു ദിവസം കൊണ്ട് അത്‌ പഴയപടി ആകും... സഞ്ചയൻ അത്‌ ഒന്ന് കൂടി നേരെ വച്ചു കെട്ടി കൊടുത്തു... കുഴപ്പം ഒന്നും ഇല്ലടി.. ""

രുദ്രൻ ചിരിച്ചു കൊണ്ട് അവളേ നോക്കി... അച്ഛാ.. "" ഇയാൾ ഇരികത്തൂർ ചെന്നാലും ചന്തുമായേ ഇത്‌ പോലെ ഉപദ്രവിച്ചാലോ.. """ അവിടെ വേറെ രോഗികളും ഉള്ളത് അല്ലേ... കുഞ്ഞനിൽ സംശയം നിറയുമ്പോൾ സഞ്ജയൻ ഒന്ന് ചിരിച്ചു... ആദി... "" ഈ കുട്ടിയുടെ ദേഹത്തെ താപനിലയിൽ വരുന്ന വ്യത്യാസം ആണ്‌ അവനെ ഇപ്പോൾ നയിക്കുന്നത്....അവന്റ ബോധമനസിനെ ആ താപം സ്വാധീനിക്കുന്നുണ്ട്.... ഇരികത്തൂർ മനയിലെ അറയ്ക്കുള്ളിൽ ഇവനുള്ള തളം ഒരുങ്ങി കഴിഞ്ഞു... ഇവന്റെ ശിരസ്സിനു നൽകുന്ന കുളിർമ പതിയെ അവനിൽ മാറ്റം ഉണ്ടാക്കും.... ഇവന്റെ ബോധമനസിനെ കടിഞ്ഞാൺ ഇട്ട ശേഷം മാത്രമേ ഇവനെ അറയിൽ നിന്നും പുറത്ത് ഇറക്കു....സഞ്ജയൻ അയാളുടെ നെറുകയിൽ മെല്ലെ തലോടുമ്പോൾ അനുസരണ ഉള്ള് കുട്ടിയെ പോലെ താഴേക്കു ഇരുന്നവൻ...... കുട്ടിക് ഉറങ്ങണോ.. "" ഞാൻ ഉറക്കട്ടെ... സഞ്ചയൻ അവന് ഒപ്പം ഇരിക്കുമ്പോൾ അവന്റെ കണ്ണിലേക്കു ഉറ്റു നോക്കി അയാൾ... മ്മ്മ്.. """ ഉറങ്ങണം... എനിക്ക് ഉറക്കം വരുന്നുണ്ട്...

നിഷ്കളങ്കമായി സഞ്ചയനെ നോക്കി അവൻ.. ചേട്ടായി ഞാൻ ഇന്നലത്തെ പോലെ ഒരെണ്ണം കൂടി കൊടുക്കട്ടെ നാളെ എഴുന്നേൽക്കു...."" കുറുമ്പൻ ചിത്രനെ നോക്കിയതും ആരവ് അവന്റ കൈയിൽ കടന്ന് പിടിച്ചു... എന്റെ പൊന്നു മോനെ രാത്രിയിലെ ഹാങ്ങ്‌ഓവർ തീർന്നിട്ടില്ല... "" എനിക്ക് പന്ത്രണ്ട് മണിക്ക് അർജെന്റ് വീഡിയോ ഉണ്ട്.... ആരവ് അത്‌ പറയുമ്പോൾ അവന്റെ കൈയിൽ കിടന്നു ഞരങ്ങി കുറുമ്പൻ.. ആരവേട്ടൻ പേടിക്കണ്ട.. "" മാളുവേച്ചി ഇനി കുലുങ്ങില്ല..... ഇപ്പോൾ ആ അമ്മച്ചിയുടെ പുറകെ ആണ്‌... അവരെ പോയി ഉരുട്ടി ഇടാതെ ഇരുന്നാൽ മതി... കുറുമ്പൻ അത്‌ പറയുമ്പോൾ അരവിന്റെ കണ്ണുകൾ മാളുവിലെക് പോയി... സഞ്ചയൻ അയാളുടെ നെറ്റിത്തടത്തിൽ ഉഴിയുന്നത് ശ്രദ്ധയോടെ നോക്കുകയാണ് പെണ്ണ്... ദേവൂട്ട.. "" അവരെ ഞാൻ ഒന്നു കണ്ടില്ലലോ.. ""കോകിലാ എന്ന് പറഞ്ഞു കേട്ട് അറിവ് അല്ലേ ഉള്ളൂ... ആരവ് പാന്റിന്റെ പോക്കറ്റിൽ രണ്ട് കയ്യും തിരുകി... ആ സുരേഷ്മാമന്റെ കൂടെ ഉണ്ട് അവർ ... ""

മാമൻ കാരണം ആണ്‌ അമ്മച്ചിക്ക് ഈ അവസ്ഥ വന്നതെന്നു പറഞ്ഞു ഇപ്പോൾ കൂടെ തന്നെ ഉണ്ട്... വല്യേട്ടനെ എന്തായാലും കിട്ടില്ല എന്നാൽ പിന്നെ അങ്ങേരെ എങ്കിലും കെട്ടി സുഖം ആയി ജീവിക്കട്ടെ......കുറുമ്പൻ താടി ഒന്ന് ഉഴിഞ്ഞു... അയാൾക്ക് എന്നാലും എന്താ സംഭവിച്ചത്... പ്രേമത്തിന് കണ്ണില്ല മൂക്കില്ല എന്ന് അല്ലേ.. ആ അത്‌ കൊണ്ട് അല്ലേ അവർ വല്യേട്ടനെ തേടി വന്നത്... ആകാശ് വിരൽ ഒന്ന് കടിച്ചു... ഉള്ളിൽ എന്തോ ഒരു പിടപ്പ് വരുമ്പോൾ അവന്റെ കണ്ണുകൾ കുറുമ്പനിലേക് പോയി... രുദ്ര.. "" ഇവൻ ഉറങ്ങി... ഇനി ഇരികത്തൂർ ചെന്നു ഞാൻ തിരികെ വിളിക്കുമ്പോൾ മാത്രമേ ഉണരൂ.. "" സഞ്ചയൻ പതിയെ എഴുനേറ്റു...... ഉണ്ണി ഇവനെ എടുത്ത് പുറകിൽ കിടത്തി നീയും കണ്ണനും കൂടെ അവിടെ ഇരുന്നോ..ചന്തുവിനെ ഞാൻ മുൻപിൽ ഇരുത്താം ഇടയ്ക്ക് കാല് വല്ലോം ഇളക്കിയാൽ ഇവന്റെ ദേഹത്തു മുട്ടും... രുദ്രൻ പറഞ്ഞതും മീനു അവനെ ദയനീയം ആയിനോക്കി... മീനുവും വാവയും കൂടി സഞ്ജയന്റെ കൂടെ കയറിക്കോ.. "" ഞങ്ങൾ ഇല്ലേ ചന്തുവിന് ഒപ്പം... ""

രുദ്രൻ നേർമ്മയായ് ചിരിച്ചു... ചെല്ല് മോളേ... "" ഇനി എന്റെ ചന്തു വല്യോതേക്ക് തിരികെ വരുന്നത് അവന്റെ സ്വന്തം കാലിൽ ആയിരിക്കണം.. ""ദുർഗ ചന്തുവിന്റെ തലയിൽ മെല്ലെ തലോടുമ്പോൾ ഒരു കൈ കൊണ്ട് കണ്ണുനീർ തുടച്ചു.... കേശുവേട്ട.. "" എന്നാ ഇനി അങ്ങോട്ട് വരുന്നേ.. ""കുഞ്ഞാപ്പുവിന്റെ കൈയിൽ കയറിയ കുഞ്ഞനന്തൻ അവന്റ താടിയിൽ മെല്ലെ പിടിച്ചു.... ഉടനെ വരും.. "" നമ്മുടെ കുഞ്ഞു വാവേടെ നൂല് കെട്ടിന് എല്ലാവരും വരും... കുഞ്ഞനന്തന്റെ നെറ്റിയിൽ ചുണ്ട് അമർത്തി നാരായണൻ... കണ്ണുകൾ കൊണ്ട് മഹിതയ്ക്കു ഒപ്പം അച്ചുവിന് യാത്ര നൽകുമ്പോൾ കിച്ചുവിന്റെ കണ്ണ് നിറയാതെ ഇരിക്കാൻ ശ്രമിച്ചവൻ... ആര് പോയാലും കൂടെ ചാടുന്ന നീ എന്താ പോകുന്നില്ലേ.. സച്ചു കുറുമ്പനെ അടിമുടി നോക്കി... മ്മ്ഹ്ഹ്.. "" ഇല്ല ശ്രീകുട്ടിക്കു വയ്യ കൂട്ടിരിക്കാൻ പോവാ ഞാൻ... കുറുമ്പൻ കാല് കൊണ്ട് കളം വരച്ചു.... അയ്യടാ ഓഞ്ഞ കാമുകന്റെ നാണം... ആ പെണ്ണ് വല്ലോം വലിച്ചു വാരി തിന്നിട്ട് വയറു പൊത്തി കിടപ്പുണ്ട്...

സച്ചു ചുണ്ട് പൊത്തി ചിരിക്കുമ്പോൾ എല്ലാവരും വണ്ടിയിൽ കയറി പോയി കഴിഞ്ഞിരുന്നു..... 💠💠💠💠 നീ എന്താടാ ആലോചിക്കുന്നത്.. "" കുറെ നേരം ആയല്ലൊ... നഖം കടിക്കുന്നു... ചിത്രൻ ഔട്ട്ഹൗസിലെ ചാരുപാടിയിൽ ഇരിക്കുന്ന ആകാശിനെ അടിമുടി നോക്കി... ചേട്ടായി... "" എന്തോ ഒരിക്കൽ വല്യേട്ടൻ പറഞ്ഞ വാക്കുകൾ മനസിൽ കിടന്നു തിളയ്ക്കുന്നു... കോകിലാ ഒരിക്കലും വല്യേട്ടന്റെ പ്രണയം മാത്രം ലക്ഷ്യം വച്ചു ഇവിടെ വരില്ല അവർക്ക് മറ്റെന്തോ ഉദ്ദേശ്യം കൂടെ ഉണ്ടെന്ന്.. അത്‌.. അത്‌ കുറെ നേരം ആയി..... അല്ല... അല്ല ഇന്നലെ മുതൽ എന്നെ അലട്ടുന്നു.. കണ്ണടയ്ക്കുമ്പോഴും ആ വാക്കുകൾ മാത്രം ചെവിയിൽ മുഴങ്ങുന്നു...... അത്‌ ദേവൂട്ടനെ ബാധിക്കും പോലെ അവന് എന്തെങ്കിലും വന്നാൽ ഞാൻ പിന്നെ കാണില്ല... ഒരുപക്ഷെ മറ്റ് സഹോദരങ്ങൾ ഇല്ലാത്തത് കൊണ്ട് ആണോ എന്ന് അറിയില്ല അവൻ എന്റെ കൂടെ പിറപ്പ് തന്നെ ആണെന്നു ദേ ഈ പാഴായ ഹൃദയം പറയുന്നു.... ആകാശേ.. "" മോനെ.. ദേവൂട്ടൻ നിന്റ ചോര തന്നെ ആണ്... ""

ഒരു അച്ഛന്റെയും അമ്മയുടെയും മക്കൾ.. ഞാൻ ഈ പറയുന്നതിന് അർത്ഥം നിനക്ക് മനസിൽ ആവില്ല കുട്ടി... അതിന് നീ കുറച്ചു കൂടി കാത്തിരിക്കണം അന്ന് നീ ആരെന്ന് തിരിച്ചറിയുന്ന നിമിഷം നിന്നിലേക് വരുന്ന ഗജത്തിന്റെ ശക്തിയെ തടുക്കാൻ സാക്ഷാൽ രുദ്രന് പോലും കഴിയില്ല..... ചിത്രന്റെ കണ്ണുകളിൽ തെളിയുന്ന ഭാവത്തെ സംശയത്തോടെ നോക്കി ആകാശ്... ചേട്ടായി എന്തൊക്കെയാ ഈ പറയുന്നത്... ആരാ നിങ്ങൾ ഒക്കെ.. വല്യേട്ടൻ അടുത്ത് വരുമ്പോൾ പലപ്പോഴായി ഞാൻ ആ കണ്ണുകളിൽ സാക്ഷാൽ മഹാദേവനെ കാണുന്നു..... നിങ്ങൾ ആരും മനുഷ്യർ അല്ലേ.... പറ... കണ്ണൊന്നു നിറച്ചു ആകാശ്... മ്മ്ഹ്ഹ്.. "" മനുഷ്യൻ തന്നെ ആണ് ഞങ്ങൾ... നമ്മളിൽ ഓരോരുത്തരിലും ഒരു ദൈവിക ഭാവം ഉണ്ട്... അതാണ് നമ്മളിലെ നന്മ...നീ നിന്റെ വല്യേട്ടനിലും കൊച്ചേട്ടനിലും എല്ലാം കാണുന്നത് ആ ഭാവം ആണ്.... ചിത്രൻ ഇടം കൈ കൊണ്ട് അവന്റ മുടിയിൽ തഴുകുമ്പോൾ അല്ലി അടുത്തേക് വന്നു.. ഇവന് എന്ത്‌ പറ്റി ചിത്തുവേട്ട.. ""

കുറെ നേരം ആയല്ലൊ ഇങ്ങനെ ഇരിക്കുന്നു.. ഞാൻ അവിടെ നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അല്ലി ആകാശിനു അടുത്തേക് ഇരുന്നു..... ആ സ്ത്രീ എന്തെങ്കിലും ഏനക്കേട് ഒപ്പിക്കും എന്ന് പറഞ്ഞു കുറച്ചു നേരം ആയി നഖം കടിച്ചു ഇരുപ്പ് തുടങ്ങിയിട്ട്.... ചിത്തുവേട്ട... "" അല്ലിയുടെ കണ്ണിൽ സംശയം നിറഞ്ഞതും ചിത്രൻ അരുതെന്നു കണ്ണ് കാണിച്ചു... എടാ.. "" നീ പേടിക്കണ്ട നമ്മൾ എല്ലാവരും ഇവിടെ ഇല്ലേ ആർക്കും ഒന്നും സംഭവിക്കില്ല... മോൻ പോയി കുറച്ചു സമയം കിടന്നു ഉറങ്ങു രാത്രിയിൽ ഉറക്കം കളഞ്ഞു പൂജ കാണുകയല്ലായിരുന്നോ... അവന്മാരുടെ കൂടെ പോയി കിടന്നോ... ""ചിത്രൻ മെല്ലെ അവന്റ പുറത്തു തട്ടി വല്യൊത്തേക് പറഞ്ഞു വിടുമ്പോഴും ആ കണ്ണുകൾ നിശബ്ദമായി തേങ്ങുന്നത് ചതുർമുഖൻ അറിഞ്ഞു.... ചിത്തുവേട്ട... "" വിഘ്‌നവിനായകൻ ആണ് അവൻ സ്വയം അറിയുന്നില്ല എങ്കിലും ഇവിടെ നടക്കുന്ന ഓരോ അപകടങ്ങളും നമ്മളേക്കാൾ മുൻപ് അവൻ തിരിച്ചറിയുന്നുണ്ട്.... എനിക്ക് എന്തോ ഭയം പോലെ... അല്ലിയുടെ വാക്കുകൾ വിറ കൊണ്ടു.. മ്മ്മ്.. "" നീ പറഞ്ഞത് സത്യം ആണ് അല്ലി..

.ഇന്നലെ രാത്രിയിൽ കൂടി അവന്റ സാന്നിദ്യം ആണ് വലിയ ഒരു വിപത്തിനെ തടഞ്ഞു നിർത്തിയത്........ എന്റെ സമീപം ദൂരെ മാറി നിന്നിരുന്ന ആരവിനെ നിർബന്ധിച്ചു ദീപം ഏന്തിയ മാളുവിന്‌ സമീപം അവൻ കൊണ്ട് പോകുമ്പോൾ തന്നെ എന്റെ ഹൃദയം പിടച്ചു.... വരാൻ പോകുന്ന ആപത്തു മുൻപിൽ കണ്ടു....... അത്‌ സത്യം ആയിരുന്നു... ആ... ആാാ നിമിഷം ആരവ് അവൾക്കു അരികിൽ ചെന്നില്ലായിരുന്നു എങ്കിൽ.... ഇന്ന് നിന്നെ എനിക്ക് നഷ്ടപ്പെട്ടേനെ... ചേട്ടച്ഛന് വീണേച്ചി നഷ്ടം ആയേനെ... സ്വയം തിരിച്ചറിയാത്ത ഭദ്ര ഒരു ദുർശക്തി ആയി മാറിയേനെ.....ഹ്ഹഹ്ഹ.... ഹ്ഹഹ്ഹ... ചിത്രൻ ചുവരിൽ ഇടത്തെ കൈ താങ്ങി.... എന്തൊക്കെയാ.. എന്തൊക്കെയാ ചിത്തുവേട്ട ഈ പറയുന്നത്... എനിക്ക് ഒന്നും മനസിൽ ആകുന്നില്ല.... അല്ലി സംശയത്തോടെ ചതുർമുഖനെ നോക്കി... അല്ലി... ""മാളുവിന്റെ കൈകളിൽ തെളിഞ്ഞു നിന്നിരുന്ന ദീപത്തിനു ശക്തി ഉണ്ട് അത്‌ ഈ കാവിലമ്മയുടെ ഹൃദയത്തിൽ തെളിയുന്ന പ്രകാശം ആണ്...

അത്‌ താഴെ വീണാൽ വലിയൊരു വിപത് സംഭവിക്കും എന്ന് നിനക്ക് കേട്ട് അറിവ് ഉള്ളത് അല്ലേ... മ്മ്.. ""അതേ... പക്ഷെ ആദ്യമായി അല്ലേ ഇങ്ങനെ ഒരു വിപത് വന്നു ചേർന്നത്....അല്ലി സാരി തുമ്പിൽ മെല്ലെ കറക്കി... വല്യോത് ഉള്ളവർക്കു മാത്രം അറിയുന്ന ഈ കാര്യം പുറത്ത് പോയെങ്കിൽ അതിന് പിന്നിൽ ആ സ്ത്രീ തന്നെ ആയിരിക്കും അല്ലി ..... അവരിൽ നിന്നും അറിഞ്ഞ ജാതവേദൻ ഒരു കളി കളിച്ചു... അതിന്റെ ഫലം ആണ് ഇന്നലെ രാത്രി ഇവിടെ അരങ്ങേറിയത്... ആ ദീപം താഴെ പതിച്ചാൽ നീ ഉൾപ്പടെ ഉള്ള അമ്മമാരുടെ ശക്തി ക്ഷയിക്കും... ചിലപ്പോൾ അത്‌ നിങ്ങളുടെ ജീവന് തന്നെ ബാധകം ആകും... മ്മ്ഹ്ഹ്.. " അത്‌ തിരിച്ചറിഞ്ഞയാൾ ഒരു പാവത്തിനെ കരുവാക്കി...... ചിത്രൻ പല്ല് കടിച്ചു... അയാൾ... അയാൾ പാവം ആണോ ചിത്തുവേട്ട.. മാളൂട്ടിയും പറയുന്നത് അവളുടെ ദേഹത്തേക്ക് വന്നയാൾ പ്രഹരം ഏൽപ്പിക്കുമ്പോൾ അയാളുടെ ഉള്ളം കരയുന്നത് അവൾ തിരിച്ചറിഞ്ഞു എന്ന് ആണ്.......അല്ലി ചിത്രന്റെ കൈകളിൽ പതിയെ പിടിച്ചു.. മ്മ്മ്... ""

അതേ ഇന്നലെ രാത്രിയിൽ അയാൾക് കാവൽ നിൽകുമ്പോൾ ഞാൻ അത്‌ തിരിച്ചറിഞ്ഞു അല്ലി..... "" അയാളിലെ പോസിറ്റീവ് ശക്തിയേ കടിഞ്ഞാൺ ഇട്ടിരിക്കുന്നു... സഞ്ചയൻ ചേട്ടച്ഛൻ അതിനു മോചനം നൽകുമ്പോൾ അവൻ ആരെന്ന് നമ്മൾ അറിയും..... അവനിലെ ആ ശക്തിയെ ആണ് ജാതവേദൻ ചൂഷണം ചെയ്തത്.... അല്ലി... "" ദേവൂട്ടൻ എവിടെ...? ചിത്രൻ അല്ലിയുടെ മുഖത്തേക്ക് ഉറ്റു നോക്കി.. രുക്കുവെച്ചിയുടെ അടുത്തേക് പോയിട്ടുണ്ട് ശ്രീക്കുട്ടിയേ ഞാൻ അവിടെ കൊണ്ട് കിടത്തി...പുറകെ ചാടിയിട്ടുണ്ട് ആശാൻ... ഇവിടെ അവന്മാർ എല്ലാം കൂടി പാട്ടും കൂത്തും ആയിരുന്നു... അവൾക്കു എന്തോ വയറിനു നല്ല സുഖം ഇല്ല റസ്റ്റ്‌ എടുക്കട്ടേ എന്നു വിചാരിച്ചപ്പോൾ ചെറുക്കൻ അതിന് സമ്മതിക്കും എന്ന് തോന്നുന്നില്ല. .... അല്ലിയുടെ ചുണ്ടിൽ ചിരി പടർന്നു... അല്ലി... ആ ചെറുക്കനെ ഇടയ്ക് ഒന്ന് നോക്കിക്കോണേ... ചുമ്മ കിടക്കുന്ന ആ തള്ളയുടെ വായിൽ കോല് ഇട്ടു കുത്തി പണി വാങ്ങും അവൻ... എന്തോ ആകാശ് പറഞ്ഞത് പോലെ ഉള്ളിൽ ഒരു ഭയം....

ചിത്രൻ നെഞ്ചൊന്നു തിരുമ്മി.. പേടിക്കണ്ട ചിത്തുവേട്ട അവളുടെ കൂടെ കൂടിക്കോളും അത്‌ കൊണ്ട് ആ സ്ത്രീയുടെ കൂട്ടിൽ പോയി തല ഇടില്ല... അല്ല ആരവ് എവിടെ..? അല്ലി അകത്തേക്ക് എത്തി നോക്കി... ആഹ്.. ഒരു വീഡിയോ കോൺഫറൻസ് അറ്റൻഡ് ചെയ്യുന്നു..... അജിത് അങ്കിൾ വൈകുന്നേരം വന്നു കൂട്ടി കൊണ്ട് പോകും... പാവം ആ വീട്ടിലും ഒറ്റയ്ക്കു അല്ലേ.... ഇവിടെ എല്ലവരെയും കണ്ടപ്പോൾ പിന്നെ പോകാൻ തന്നെ അവന്റ മനസ് സമ്മതിക്കുന്നില്ല എന്ന്..... മ്മ്മ്.. " ശരിയാ.. ചിത്തുവേട്ട.. സോനേച്ചി അത്‌ നികത്താൻ ആവാത്ത നഷ്ടം തന്നെ ആണ്... മ്മ്.. "" ഇനി നമ്മുടെ മാളൂട്ടി നോക്കിക്കോളും അല്ലേ .. അല്ലിയുടെ ചുണ്ടിൽ നാണം വിടർന്നു.. ആരവിനെ മാളൂട്ടി നോക്കും അപ്പോൾ ഈ ഉള്ളവനെ ആര് നോക്കും.. "" """" ചിത്രൻ മീശ ഒന്ന് കടിച്ചു... ആ കോകിലയോട് പറ.. "" ചുണ്ട് ഒന്ന് കോട്ടി പരിഭവം നടിച്ചു പുറകോട്ടു തിരിഞ്ഞു പെണ്ണിന്റെ ഇടുപ്പിലൂടെ കൈ ചുറ്റി ചിത്രൻ തൂണിന്റെ മറവിലേക് നീങ്ങി.. .. വിട്... വിട്.. ചിത്തുവേട്ട.. ""

ആരേലും കാണും അവന്റെ ഇടത്തെ കൈ വിടുവിക്കാൻ ശ്രമം നടത്തി പെണ്ണ്... എന്റെ കാര്യം ആ കോകിലാ നോക്കിയാൽ മതിയോ .. ഏഹ്.. "" കാതോരം അവന്റെ ചൂട് നിശ്വാസം തട്ടിയതും ഒന്ന് പിടഞ്ഞു പെണ്ണ്.... ഇടത്തെ കൈ ധാവണി തുമ്പ് വകഞ്ഞു ഉദരത്തിൽ അമരുമ്പോൾ വിറവലോടെ കണ്ണുകൾ ഇറുകെ അടച്ചു പെണ്ണ്..... അല്ലി.. "" മ്മ്ഹ്ഹ്.. "" ആർദ്രമായ അവന്റെ വിളിയിൽ ഒന്ന് കുറുകി പെണ്ണ്... അവളുടെ വലത്തേ ചെവിയുടെ താഴെ ചുണ്ട് അമർത്തുമ്പോൾ ചതുർമുഖന്റെ പ്രണയത്തിന്റെ തീവ്രത അറിഞ്ഞു തുടങ്ങിയിരുന്നു പെണ്ണ്.... 💠💠💠💠 എടി ഗുണ്ടുമുളകെ നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ സാധാരണ രാവിലെ തന്നെ ഇഡലി കുട്ടകത്തിൽ കയറുന്നത് ആണല്ലോ.... കുറുമ്പൻ വരുമ്പോൾ ശ്രീക്കുട്ടി പുതച്ചു കിടപ്പുണ്ട്...... എനിക്ക് ഒന്നും വേണ്ട ഒൻപത് മണി പൊയ്ക്കോ... ശ്രീക്കുട്ടി ഒന്നു കൂടി വളഞ്ഞു കിടന്നു....... അയ്യടാ വയ്യെങ്കിലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല... "" നിനക്ക് ഇങ്ങനെ തന്നെ വേണമെടി... എനിക്ക് തരാതെ നീയും കുഞ്ഞേട്ടന്മാരും കൂടി നെയ്യപ്പം തിന്നില്ലേ.. മ്മ്ഹ.. "" മുഖം കോട്ടി പെണ്ണിന് അടുത്തേക് ഇരുന്നു കുറുമ്പൻ...

തളർന്നമിഴിയാലേ പുതപ്പിൽ ചുരുളുന്ന പെണ്ണിനെ കണ്ടതും പുരികം ഉയർത്തി കുറുമ്പൻ... എന്താ പനിക്കുന്നുണ്ടോ നിനക്ക്.... "" കാവിലെ പ്രസാദം മുഴുവൻ ഒറ്റയ്ക്ക് അകത്താക്കുമ്പോൾ ഓർക്കണം.... മ്മ്ഹ്ഹ്.. "" ചെറിയ ദേഷ്യത്തോടെ പതിയെ അവളുടെ നെറ്റിയിൽ ഒന്നു കൈ വെച്ചവൻ.... അയ്യോ നല്ല ചൂട് ഉണ്ടല്ലോ....... ഹോസ്പിറ്റലിൽ പോണോ മോളേ..... "" കുറുമ്പൻ ചാടി എഴുനെല്കുമ്പോൾ അവനിൽ ഭയം നിറഞ്ഞു... എന്റെ അമ്മേ ഒന്നു വിളികുവോ.... "".... പെണ്ണിന്റെ ശബ്ദം ഇടറുന്നത് അവൻ തിരിച്ചറിഞ്ഞു... അവർ എല്ലാവരും വല്യോത് ആണ്.....ഞാൻ നിന്നെ നോക്കാൻ ഓടി വന്നതാ... നിനക്ക്...നിനക്ക് തീരെ വയ്യെങ്കിൽ ഹോസ്പിറ്റലിൽ പോകാം വായോ അവളുടെ പുതപ് എടുത്തു മാറ്റി കയിൽ പിടിച്ചു വലിച്ചതും ഒന്നു ഞെട്ടി അവൻ.... ബെഡിലാകെ പരന്നു കിടക്കുന്ന രക്തം....... പെണ്ണൊന്നു പേടിച്ചു കൊണ്ട് ആ പുതപ്പ് അവനിൽ നിന്നും തട്ടി എടുത്തു ദേഹം മൂടി അപ്പോഴും അവളുടെ വലം കൈ വയറിനോട് ചേർന്നിരുന്നു..... ശ്രീക്കുട്ടി മോളേ..... ""

ആകെ വെപ്രാളം കൊണ്ടു കുറുമ്പൻ .... ഞാൻ... ഞാൻ ഓടി പോയി രുക്കമേ വിളിക്കാം... നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം........ മോള്‌ പേടിക്കണ്ടാട്ടൊ...... അവളുടെ തലയിൽ ഒന്നു തലോടുമ്പോൾ അവന്റെ കൈകൾ വിറ കൊണ്ടു... ...... ദേവേട്ടാ.. "" ചുരുണ്ടുകൂടി അതേ കിടപ്പാണ് കൊച്ച്..... എന്താ മോളേ.... ""സംശയത്തോടെ നിന്നു കുറുമ്പൻ ..... ആ ഫ്ലസ്കിൽ നിന്നും ഇച്ചിരി വെള്ളം എടുത്തു തരുവോ... തൊണ്ട ഉണങ്ങും പോലെ........ കുറുമ്പൻ അല്പം വെള്ളം ഗ്ലാസിലേക്കു പകർന്നു പതിയെ അവളെ കട്ടിലേഹെഡ്‌റെസ്റ്റിലേക് ചേർത്ത് ഇരുത്തി... അനുവാദം ഇല്ലാതെ തന്നിൽ നിന്നും ഒഴുകി ഇറങ്ങുന്ന ചുവന്ന നിമിഷങ്ങളെ അവനിൽ നിന്നും മറയ്ക്കാൻ പാട് പെടുമ്പോൾ അത്‌ അറിഞ്ഞവൻ ബെഡ്ഷീറ്റി നേരെ ഇട്ടു കൊടുത്തു.... വെള്ളം പതിയെ വായിലേക്ക് ഒഴിച്ചു കൊടുക്കുമ്പോൾ ആദ്യമായി ചുവക്കുന്ന പെണ്ണിന്റെ പരിഭ്രമവും പേടിയും അവളിൽ നിറഞ്ഞു നില്കുന്നത് അവൻ മനസിലാക്കി .......... മതിയോ വെള്ളം..... "" അവൻ ചോദിക്കും മുൻപേ ചൂട് തിങ്ങുന്ന ഗ്ലാസ് വാങ്ങി അടിവയറ്റിലേക്കു ചേർത്തവൾ.... കണ്ണിൽ നിന്നും മിഴിനീർ ചാലുകൾ അണപൊട്ടി ഇറങ്ങി........ ഒരുമാത്ര അവളിലെ വേദന നെഞ്ചിൽ എവിടെയോ കൊളുത്തി വലിക്കും പോലെ തോന്നി കുറുമ്പന് .... താൻ എന്ന പുരുഷന് പൂർണ്ണത നൽകാൻ ഈ ജന്മത്തിലെ അവളുടെ വേദന നിറഞ്ഞ ദിനങ്ങളുടെ പ്രയാണം തുടങ്ങിയത് അറിയാതെ പുറത്തേക് ഓടിയിരുന്നു കുറുമ്പൻ... ........

( തുടരും ) NB ::: ഒരു പാർട്ടിൽ പറഞ്ഞിരുന്നു ശ്രീക്കുട്ടി ഇത് വരെ ഋതുമതി ആയിട്ടില്ല എന്ന്.... പിന്നെ മറ്റൊരു പാർട്ടിൽ പറഞ്ഞിരുന്നു ഋതുമതി ആയ പെണ്ണിനെ ജാതവേദൻ ബലി നൽകാൻ ബലി പുര ഒരുക്കി തുടങ്ങി എന്ന്..... ശ്രീക്കുട്ടിയിലൂടെ കുറുമ്പനെ നശിപ്പിക്കാൻ ഉള്ള അവരുടെ നീക്കത്തെ പിള്ളേർ തന്നെ തടയട്ടെ... വിനായകൻ പറഞ്ഞത് പോലെ കോകിലയുടെ ആ ലക്ഷ്യം ഇവിടെ കൊണ്ട് തീർത്തു വല്യോത് നിന്നും പടി ഇറങ്ങാൻ സമയം ആയി കാണും..... ഇരികത്തൂർ കൊണ്ട് പോയ ആ പയ്യനിലെ ശക്തിയെ സഞ്ചയന്റെ ധ്വന്വന്തരി മൂർത്തി തന്നെ തിരികെ കൊടുക്കട്ടെ.... മഹിതയും അച്ചുവും ഇരികത്തൂർ പോയിട്ടുണ്ട്... അച്ചു പറഞ്ഞു വരുമ്പോൾ ജാനകിക്കു സഹോദരി ആണ്... ജഗന്റെയും ജീവന്റെയും മക്കൾ... അപ്പോൾ സഹോദരങ്ങൾ കണ്ട് മുട്ടട്ടെ അല്ലേ.. 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story