ആദിശങ്കരൻ: ഭാഗം 84

adhishankaran

എഴുത്തുകാരി: മിഴിമോഹന

കുറുമ്പൻ അല്പം വെള്ളം ഗ്ലാസിലേക്കു പകർന്നു പതിയെ അവളെ കട്ടിലേഹെഡ്‌റെസ്റ്റിലേക് ചേർത്ത് ഇരുത്തി... അനുവാദം ഇല്ലാതെ തന്നിൽ നിന്നും ഒഴുകി ഇറങ്ങുന്ന ചുവന്ന നിമിഷങ്ങളെ അവനിൽ നിന്നും മറയ്ക്കാൻ പാട് പെടുമ്പോൾ അത്‌ അറിഞ്ഞവൻ ബെഡ്ഷീറ്റി നേരെ ഇട്ടു കൊടുത്തു.... വെള്ളം പതിയെ വായിലേക്ക് ഒഴിച്ചു കൊടുക്കുമ്പോൾ ആദ്യമായി ചുവക്കുന്ന പെണ്ണിന്റെ പരിഭ്രമവും പേടിയും അവളിൽ നിറഞ്ഞു നില്കുന്നത് അവൻ മനസിലാക്കി .......... മതിയോ വെള്ളം..... "" അവൻ ചോദിക്കും മുൻപേ ചൂട് തിങ്ങുന്ന ഗ്ലാസ് വാങ്ങി അടിവയറ്റിലേക്കു ചേർത്തവൾ.... കണ്ണിൽ നിന്നും മിഴിനീർ ചാലുകൾ അണപൊട്ടി ഇറങ്ങി........ ഒരുമാത്ര അവളിലെ വേദന നെഞ്ചിൽ എവിടെയോ കൊളുത്തി വലിക്കും പോലെ തോന്നി കുറുമ്പന് .... താൻ എന്ന പുരുഷന് പൂർണ്ണത നൽകാൻ ഈ ജന്മത്തിലെ അവളുടെ വേദന നിറഞ്ഞ ദിനങ്ങളുടെ പ്രയാണം തുടങ്ങിയത് അറിയാതെ പുറത്തേക് ഓടിയിരുന്നു കുറുമ്പൻ... ........ 💠💠💠💠

എടാ നിന്നു അണയ്ക്കാതെ കാര്യം പറ കുഞ്ഞേ... "" ശോഭ അവന്റെ തോളിൽ പിടിക്കുമ്പോഴും വിറയലോടെ നിന്ന് അണയ്ക്കുന്നവന്റെ കണ്ണ് നിറഞ്ഞു തുളുമ്പി....... അ... അ.. അവൾ... ശ്രീ... ശ്രീ... ശ്രീക്കുട്ടി... വലത്തെ കൈ പുറത്തേയ്ക്കു ചൂണ്ടുമ്പോൾ ചുണ്ട് പുളുത്തി ചെക്കൻ... അയ്യോ എന്റെ മോൾക് എന്ത്‌ പറ്റി... "" കാവിലമ്മേ നെഞ്ചിൽ ഒന്ന് കൈ വച്ചു കൊണ്ട് പുറത്തേക് ഓടി രുക്കു.... പുറകെ സംശയത്തോടെ ആവണിയും അല്ലിയും ലെച്ചുവും മാളുവും ഓടി കഴിഞ്ഞിരുന്നു.... എന്റെ കുഞ്ഞ്... "" അവൾക് അവൾക്കു എന്താ പറ്റിയത്... നാത്തൂനേ ഓടി വായോ... ശോഭ വിളിച്ചു പറഞ്ഞതും തങ്കു അടുക്കളയിൽ നിന്നും വയ്യാത്ത കലേന്തി പുറത്തേക് വന്നു.... സംശയത്തോടെ നിന്നു... എന്തിനാ അമ്മൂമ്മേ ഇങ്ങെനെ കിടന്നു കാറി കൂവുന്നത്... കിച്ചു കണ്ണു തള്ളി ഓടി വരുമ്പോൾ കുഞ്ഞനും കുഞ്ഞാപ്പുവും സച്ചുവും ആകാശും പുറകെ ഓടി വന്നു... അഞ്ചിന്റെയും മുഖത്തും ഉറക്കക്ഷീണം തളം കെട്ടി നിന്നു...

എനിക്ക് അറിയില്ല പിള്ളേരെ ഇവൻ ശ്രീക്കുട്ടിയുടെ അടുത്ത് ഉള്ള ധൈര്യത്തിലാ ഞാൻ ഇങ്ങോട്ട് വന്നത് .. ഇപ്പോൾ എന്താ സംഭവിച്ചത് എന്ന് അറിയില്ല... ശോഭേ നീ വാ എന്റെ കയ്യും കാലും തളരുന്നു..... വേപഥു പൂണ്ടു ഓടുന്ന തങ്കുവിന് പുറകെ ഓടി കഴിഞ്ഞിരുന്നു ശോഭയും... ദേവൂട്ട നീ അവളെ വല്ലോം ചെയ്തോ...? കുഞ്ഞന്റെ കണ്ണുകൾ നിന്നു കത്തുമ്പോൾ ഭയത്തോടെ അവനെ നോക്കി കുറുമ്പൻ... ഞാൻ.. ഞാൻ.. ഒന്നും ചെയ്തില്ല വാല്യേട്ട... ""കൊച്ചേട്ട ഞാൻ ഒരു തെറ്റും ചെയ്തില്ല... എന്റെ ശ്രീക്കുട്ടി... കരഞ്ഞു തളർന്ന കണ്ണുകളോടെ കുഞ്ഞന്റെ തോളിലേക് ചാഞ്ഞവൻ... ഈ സാമദ്രോഹി ആ കൊച്ചിനെ കേറി പീഡിപ്പിച്ചോ ഇനി.. സച്ചു പല്ല് കടിച്ചു കൊണ്ട് കിച്ചു കേൾക്കാൻ മാത്രം പാകത്തിന് പറയുമ്പോൾ എല്ലാവരിലും ചെറിയ ഭയം നിറഞ്ഞു... വല്യേട്ട..""ബ്ലഡ്‌... അവിടെ...അവിടെ ബെഡ് മുഴുവൻ ബ്ലഡ്‌... അവളെ ഹോ...ഹോ... ഹോസ്പിറ്റലിൽ കൊണ്ട് പോകാം വാ.. വാ... വിറച്ചു കൊണ്ട് കുഞ്ഞന്റെ ഷർട്ടിൽ പിടിച്ചു വലിച്ചതും രുക്കുവിന്റെ വീട്ടിൽ നിന്നും പെണ്ണുങ്ങൾ ആർത്തു കുരവഃ ഇടുന്നത് വല്യോത് മുഴങ്ങി കേട്ടു... ശങ്കു.. ""

ചെറു ചിരിയോടെ കുഞ്ഞാപ്പു കുഞ്ഞന്റെ തോളിൽ പിടിച്ചു...... എടാ.. "" പൊട്ടാ നിന്റെ ശ്രീക്കുട്ടി വലിയ കുട്ടി ആയി... സന്തോഷിക്കേണ്ട സമയത്തു പൊട്ടൻ കരയുവാണോ... കുഞ്ഞൻ കുറുമ്പന്റെ മുഖം ഉയർത്തുമ്പോൾ അവന്റെ കണ്ണും നിറഞ്ഞിരുന്നു... അതെന്താ വാല്യേട്ട അവള് ഇത്രേം നാളും വലുത് അല്ലായിരുന്നോ.. "" അവള് വലുപ്പം വയ്ക്കുന്നത് അനുസരിച്ചു കതകിന്റെ വലുപ്പം കൂട്ടണം എന്ന് ഉണ്ണിമാ പറയുന്നുണ്ടല്ലോ... കുറുമ്പൻ നിഷ്ക്കളങ്കമായി പറഞ്ഞതും കുഞ്ഞാപ്പു അവന്റെ തോളിൽ ഒന്നു അടിച്ചു.. പോടാ അവിടുന്ന്... "" നിന്റെ പെണ്ണ് ഒരു സ്ത്രീ ആയി കഴിഞ്ഞിരിക്കുന്നു... കൊച്ചേട്ട ഇനി അങ്ങനെ പറഞ്ഞാൽ ഇത്രേം നാള് അവൾ പുരുഷൻ ആയിരുന്നോ എന്ന് ചോദിക്കും പൊട്ടൻ... നീ എന്തിനാ ബയോളജി പഠിച്ചത്.. കിച്ചു വായ പൊത്തിയതും കുറുമ്പന്റെ ചുണ്ടിൽ നാണം വിടർന്നു... കണ്ണുകൾ താഴേക്കു പോയി കാല് കൊണ്ട് കളം വരച്ചു...... അയ്യടാ ഒരു നാണം കണ്ടില്ലേ... "" ചെക്കന്റെ.. വാ നമുക്ക് അങ്ങോട്ട് പോകാം...

കുഞ്ഞൻ അവന്റെ കൈയിൽ പിടിച്ചു പുറത്തേക് നടക്കുമ്പോൾ പിന്നിൽ നിന്നും രണ്ട് കണ്ണുകൾ അവരെ പിന്തുടർന്നിരുന്നു .... മ്മ്മ്ഹ്ഹ്.. "" ഋതുമതി... "" ആദ്യത്തെ ആർത്തവത്താൽ ചുവന്നൊരു പെൺകിടാവ്... "" ദൈവങ്ങൾ പോലും കൂട്ട് നിൽക്കാത്ത നിന്നിലെ മൂന്ന് ദിനങ്ങൾ അതിന്റ പരിസമാപ്‌തി മൂന്നാം ദിനം നിന്നെ ഏട്ടന്റെ മുൻപിൽ എത്തിച്ചിരിക്കും ഞാൻ... ഏട്ടൻ ഒരുക്കിയ മന്ത്രവാദ പുരയിൽ നിന്നിലെ അശുദ്ധി ചേന്നോത് കുറുപ് എന്ന എന്റെ ഏട്ടന്റെ ശക്തിയെ പതിന്മടങ് വർധിപ്പിക്കും... ... ഹഹഹ... ഹഹഹ..... ആർത്തു ചിരിക്കുന്നവളെ സംശയത്തോടെ നോക്കി സുരേഷ്... ആരാണ്... ചേന്നോത് കുറുപ്...? ജാതവേദൻ തിരുമേനി അല്ലേ നിന്റെ സഹോദരൻ.... അങ്ങനെ ആണല്ലോ എന്നോട് പറഞ്ഞത്... മ്മ്മ്.. "" അതേ അത്‌ സത്യം ആണ്...ജന്മജന്മാന്തരങ്ങൾ ആയുള്ള ബന്ധം...അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ചേന്നോത് കുറുപ്പിന്റെ സഹോദരി രമണിക ആയിരുന്നു ഞാൻ.... അദ്ദേഹം പകർന്നു നൽകിയ മന്ത്രവാദത്തിന്റെ ഏടുകൾ എന്നിൽ നിന്നും മാഞ്ഞില്ല...

എന്റെ സിരകളിൽ അത്‌ ഒഴുകി നടന്നു .... ഓരോ പുനർജന്മത്തിലും അത്‌ എന്നോടൊപ്പം പൂവ്വാധികം ശ്കതിയോടെ നില കൊണ്ടു... അദ്ദേഹം അന്ന് സൂക്ഷിക്കാൻ ഏല്പിച്ചത് എല്ലാം ഇന്നും എന്നിൽ ഭദ്രമായി നിലകൊള്ളുന്നു.... അതെങ്ങനെ ഒരാൾക്കു പൂർവ്വ ജന്മം ഓർമ്മിച്ചെടുക്കാൻ കഴിയുമോ..? സുരേഷ് സംശയത്തോടെ നോക്കി... മഹാകാളിയുടെ ഉപാസകൻ ആയ ചേന്നോത് കുറുപ് ഒരു രാക്ഷസ ജന്മം ആണ് സാക്ഷാൽ ജലന്ധരന്റെ ജന്മം """"""......അദ്ദേഹം പുനർജനിക്കുമ്പോൾ ശക്തികൾ അദ്ദേഹത്തിൽ നിന്നും നഷ്ടം ആകില്ല... ഏതൊരു ജന്മത്തിലും അദ്ദേഹം മൂന്ന് കന്യകമാരെ ബലി നൽകും ആദ്യമായ് ഋതുമതി ആകുന്ന പെൺകിടാവിനെ ആർത്തവത്തിന്റെ മൂന്നാം നാൾ ബലി നൽകിയാൽ വീണ്ടും ഉണരുന്ന ജന്മം പൂർവ്വജന്മം ഉൾക്കൊണ്ടൊരു ജന്മം ആയിരിക്കും.... മ്മ്ഹ്ഹ്... ""കഴിഞ്ഞ ഇരുപത്തിയേഴു ദിവസം ആയി അദ്ദേഹം തീണ്ടാരി പുര ഒരുക്കി കാത്ത്തിരിക്കുന്നു ഈ ജന്മത്തിലെ മൂന്നാമത്തെ """"കന്യകയ്ക്കു വേണ്ടി......

അദ്ദേഹം പകർന്നു നൽകിയ ശക്തി ആണ് എനിക്കും... അദ്ദേഹത്തിന്റെ അനുഗ്രഹം ആണ് എനിക്കും പൂർവ്വജന്മം ഓർത്തെടുക്കാൻ കഴിയുന്നത്..... അദ്ദേഹത്തിന്റെ ലക്ഷ്യം തന്നെ മഹാദേവനിൽ അലിഞ്ഞു ചേരേണ്ട ആ മണിമുത്തു സ്വന്തം ആക്കുക എന്ന ലക്ഷ്യം ആണ്.... ഭൂമിയിൽ വന്നു ചേർന്ന ആ മുത്തിന് വേണ്ടി അദ്ദേഹവും മനുഷ്യജന്മം കൈകൊണ്ടു.... പല ജന്മങ്ങൾ ആയി ആ മുത്തിനെ സംരക്ഷിക്കാൻ മനുഷ്യ രൂപത്തിൽ ജന്മം കൊണ്ട ദൈവിക ശക്തികളെ തച്ചുടച്ചു..... എന്നിട്ടും അത്‌ അദ്ദേഹത്തിന്റെ കൈകൾ വന്നു ചേർന്നില്ല... "" ആദിയുടെ കൈകൾ കൊണ്ട് അത്‌ കേദാർനാഥനിൽ ചെന്നു ചേർന്നു... ആാാ.. ആ കഥ ഞാൻ കേട്ടിട്ടുണ്ട്... "" ആ ചെറുക്കന് മൂന്നോ നാലോ വയസ് ഉള്ളപ്പോൾ അത്‌ നടന്നത്... സുരേഷ് ആകാംഷയോടെ നോക്കി... അതേ.. "" അത് തിരികെ ഏട്ടനിൽ വന്നു ചേരണം.. "" അതിനായ് ഈ ജന്മം അദ്ദേഹത്തിന് കഴിയില്ല... എന്ത്‌ കൊണ്ട്..? ഇനി ഒരു പുനർജ്ജന്മം.. "" ഭദ്രയുടെ വയറ്റിൽ പുനർജനിക്കണം...

നീ പറഞ്ഞില്ലേ ഭദ്രയെ കൊന്നു വന്നാൽ ആദിശങ്കരനെ സ്വന്തം ആക്കാൻ നീ എന്നെ സഹായിക്കാം എന്ന്.... ഭദ്ര മരണപ്പെടേണ്ടവൾ അല്ല.... കോകിലാ അത്‌ പറയുമ്പോൾ സംശയത്തോടെ നിന്നു സുരേഷ്.. മ്മ്ഹ.. "" ഭദ്രയിലെ ദൈവാംശം മറ്റൊരു പുരുഷൻ അവളെ സ്വന്തം ആക്കി കഴിഞ്ഞാൽ നഷ്ടപ്പെടും...മഹാദേവന് സ്വന്തം ആകേണ്ടവളുടെ ഉദരത്തിൽ പുനർജ്ജന്മം കൊണ്ടാൽ അതായത് ഭദ്രയുടെ മകൻ ആയി ജന്മം കൊണ്ടാൽ ശിശു ആയിരിക്കുമ്പോൾ തന്നെ പൂർണ്ണമായ ശക്തി അദ്ദേഹത്തിൽ വന്നു ചേരും.. ഏട്ടന്റെ പതിനൊന്നാം വയസിൽ ആ മുത്ത് സ്വന്തം ആക്കാൻ കഴിയും.... പിന്നെ ഈ ലോകം ഞങ്ങളുടെ കാല്കീഴിൽ വന്നു ചേരും.... വരാൻ പോകുന്ന വർഷങ്ങൾ കൊതിയോടെ ആണ് ഞാൻ കാത്തിരിക്കുന്നത്...... സസ്.. "" എരിവ് വലിച്ചു വിട്ടു കോകിലാ... മുഖത് ശൃങ്കാരം നിറഞ്ഞു... നാണം കൊണ്ട് മുഖം ഒന്ന് താഴ്ത്തി.. പിന്നെ ആദി.. എന്റെ ആദി ... അവളിൽ നിന്നും അകന്നു എന്നിലേക്കു വന്നു ചേരും....

.ആ നിമിഷം മുതൽ കോകിലയെ തോൽപ്പിക്കാൻ ആർക്കും...ആർക്കും കഴിയില്ല...... മറ്റൊരു പുരുഷൻ... "" അത്‌ ആര്...? ഭദ്രയെ സ്വന്തം ആക്കാൻ ആരാണ് വരുന്നത്..? എനിക്ക് ഒന്നും മനസിൽ ആകുന്നില്ല കോകിലാ... നീ ഇത്രമാത്രം മനസിലാക്കിയാൽ മതി..... താമസിയാതെ ആദി എനിക്ക് സ്വന്തം ആകും അതോടെ നിന്റെ പ്രതികാരവും അവിടെ തുടങ്ങും വല്യൊതെ ഓരോരുത്തർ നിന്റെ കണ്മുന്നിൽ പിടഞ്ഞു ചാകും..... കോകിലാ അത്‌ പറയുമ്പോൾ സുരേഷ് ഒന്ന് ഉയർന്നു പൊങ്ങി അവന്റെ മുഖത്തെ ആ ആഹ്ലാദം ചിരിയോടെ നോക്കി കോകിലാ....... 💠💠💠💠 എന്താടാ ഏല്ലാം ഇവിടെ കിടന്നു പരുങ്ങുന്നത്... ശോഭ മുറിക്കു പുറത്തേക് വന്നതും ആറും കൂടി പരസ്പരം നോക്കി ... അത്‌ ഞങ്ങൾ കൊച്ചിനെ ഒന്ന് കാണാൻ.. " അവൾ എന്തിയെ അമ്മൂമ്മേ.. കുഞ്ഞൻ അകത്തേക്കു കയറാൻ ശ്രമിക്കുമ്പോൾ കുറുമ്പൻ നഖം കടിച്ചു ആകാംഷയോടെ നോക്കി..

എങ്ങോട്ട് ആണ് കയറി പോകുന്നത് .. "" ആറിനെയും മൂന്ന് ദിവസം ഈ വഴി കണ്ടു് പോയേക്കരുത്... "" ശോഭ വാതിൽ അടച്ചു അകത്തേക്കു കയറുമ്പോൾ ചുണ്ട് പുളുത്തി കുറുമ്പൻ.. നീ വിഷമിക്കാതെടാ നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം.. "" നല്ല എക്സ്പീരിയൻസ് ഉള്ള ആളല്ലേ കൂടെ ഉള്ളത് നിന്റെ കൊച്ചേട്ടൻ .. പണ്ട് ഇത് പോലെ ലെച്ചുനെ മാറ്റി ഇരുത്തിയപ്പോൾ എന്റെ കൂട്ട് പിടിച്ചു പോയി അവളെ കണ്ടത് അല്ലേ... എന്നിട്ട് അച്ഛന്റെ കൈയിൽ നിന്നും തല്ലും വാങ്ങി തന്നു ദുഷ്ടൻ.. അല്ലേടാ.. "" കുഞ്ഞൻ കുഞ്ഞാപ്പുവിനെ ഒന്ന് ചിറഞ്ഞു നോക്കി.. നീ നോക്കി പേടിപ്പിക്കണ്ട.." കുഞ്ഞാപ്പുവിന്റെ മുഖത്ത് നാണം വിടർന്നു.. അതെപ്പോ വാല്യേട്ട ഞങ്ങൾ അറിഞ്ഞിലല്ലോ... "" സച്ചു കണ്ണ് തള്ളി... അതൊക്കെ ഉണ്ടെടാ.. "" അന്ന് അവളെ ഇത് പോലെ നിറപറയും വിളക്കും വച്ചു നേര്യത് മറ കെട്ടി ഇരുത്തി നമ്മളെ മാറ്റിയത് ഓർമ്മ ഇല്ലേ... നിങ്ങൾ പിള്ളേർ എല്ലാം പലഹാരത്തിനു പുറകെ പോയപ്പോൾ ദേ ഇവൻ അകത്തു മുട്ടൻ കരച്ചില് ഞങൾ പ്ലസ് ടു പഠിക്കുവാണെന്നു ഓർമ്മ വേണം...

കുഞ്ഞൻ ചിരിച്ചു കൊണ്ട് തുടരുമ്പോൾ കുഞ്ഞാപ്പു കണ്ണുകൾ ഇറുക്കി അടച്ചു..... എന്നിട്ട്..? കിച്ചു ആകാംഷയോടെ നോക്കി... എന്നിട്ട് എന്താ.. രണ്ട് രാത്രി എന്നെ ഉറക്കിയില്ല ഈ നാറി.. കരഞ്ഞു കരഞ്ഞു ഏങ്ങൽ അടി സഹിക്കാൻ വയ്യാതെ ആയപ്പോൾ ഇവനെ കൊണ്ട് ചെന്നു അവളെ കാണിച്ചേക്കാം എന്ന് ഞാൻ വിചാരിച്ചു... എന്റെ നല്ല മനസ്.... "" കുഞ്ഞൻ പല്ല് കടിച്ചു കൊണ്ട് കുഞ്ഞപ്പുവിനെ ഒന്ന് നോക്കിയതും അവന്റ കൈയിൽ പിടിച്ചു വലിച്ചു നാരായണൻ... വേണ്ടെടാ മതി ഇനി ഇവന്മാർക് പറഞ്ഞു കളിയാക്കാൻ ഒരു കാരണം കൂടി ഇട്ടു കൊടുക്കാതെ..... കൊച്ചേട്ട മിണ്ടാതെ ഇരുന്നോണം ഞങ്ങൾ ആവേശത്തോടെ കേൾക്കുമ്പോൾ രസചരട് പൊട്ടിക്കാതെ... സച്ചു ചെറുതായി തള്ളി അവനെ... വല്യേട്ടൻ പറ.. "" ആകാശ് ചിരിയോടെ കുഞ്ഞന് ഒപ്പം ചാരു പടിയിൽ ഇരുന്നു... പിറ്റേന്ന് ഇച്ചേച്ചി മഞ്ഞൾ അരച്ച് കൊണ്ട് തെക്കേപുറത്തെ കുളത്തിലേക്കു പോയപ്പോൾ എനിക്ക് മനസ്സിൽ ആയി അവിടെ ആണ് അവളെ കുളിപ്പിക്കുന്നത് എന്ന്... ""

ഇച്ചേച്ചിയും അമ്മയും മാത്രം ആയിരുന്നു അവിടെ ഉണ്ടായിരുന്നത് .... അമ്മ എണ്ണയോ മറ്റോ എടുക്കാൻ പോയപ്പോൾ ചേട്ടായി വന്നെന്നു പറഞ്ഞു മാളൂട്ടിയെ പറഞ്ഞു പറ്റിച്ചു അവിടേക്കു വിട്ടു... ചേട്ടായി വന്നെന്നു കേട്ടതും പെണ്ണിനെ കുളത്തിൽ മഞ്ഞൾ തേപ്പിച്ചു നിർത്തി ഇച്ചേച്ചി ഓടി... ആ നേരം മറപുരയിൽ ഞാൻ കാവൽ ഇരുന്നു ഇവൻ അവളെ പോയി കണ്ടു.... അതിന് എന്തിനാ രുദ്രാച്ചൻ വല്യേട്ടനെ തല്ലിയത്...? കിച്ചു സംശയത്തോടെ നോക്കി... എടാ മര്യാദയ്ക്ക് പോയി കണ്ടിട്ട് വരാൻ വിട്ടവൻ അവളെയും കൊണ്ട് കുളത്തിൽ ചാടിയെന്ന്.. "" അവൾക്കു മാറാൻ ഉള്ള തുണികളുമായ് കഷ്ടകാലത്തിനു തങ്കു അമ്മൂമ്മ ലാൻഡഡ്... ആവുന്നേ അമ്മൂമ്മേ തടയാൻ നോക്കി ഞാൻ എവിടെ..? പെണ്ണ് കുളിക്കുന്ന കടവിൽ ഞാൻ എന്തിനാ വന്നതെന്ന് ചോദിച്ചു അവിടെ കിടന്ന മടൽ എടുത്തു എന്റെ മുതുകത്തു ആദ്യം ഒരെണ്ണം തന്നു.. ഈ പൊട്ടൻ കേൾക്കട്ടെ എന്ന് വിചാരിച്ചു ഞാൻ അലറി കരയുക കൂടി ചെയ്തു... അവന് ആവേശം അല്ലായിരുന്നോ....""

കുഞ്ഞൻ മീശ കടിച്ചു കുഞ്ഞാപ്പുവിനെ നോക്കി... എന്നിട്ട് തങ്കു അമ്മൂമ്മ വല്ലോം കണ്ടോ കൊച്ചേട്ട... "" കിച്ചു കള്ള ചിരിയോടെ കുഞ്ഞാപ്പുവിനെ നോക്കുമ്പോൾ തൂണിൽ പതിയെ നഖം കൊണ്ട് ചുരണ്ടുന്നവന്റെ ചുണ്ടിൽ നാണം വിടർന്നു.... പിന്നെ കാണാതെ.. ""അമ്മൂമ്മേടെ ബോധം പോകാഞ്ഞത് ഭാഗ്യം... ഒരു നിലവിളി ഉയർന്നത് മാത്രം ഓർമ്മ ഉണ്ട്... പിന്നെ വല്യോത് ചർച്ച ആയി... അവളെ തനിച്ചാക്കി പോയതിനു അമ്മയ്ക്കും ഇച്ചേച്ചിക്കും അപ്പൂപ്പന്റെ വക വഴക് കേട്ടു ..... "" അച്ഛൻ അന്ന് ഏതോ കേസിന്റെ ആവശ്യത്തിന് പോയിട്ടു ആകെ ടെൻഷൻ ആയി വന്നത് ആയിരുന്നു....ഇത് കൂടി കേട്ടപ്പോൾ ആ ദേഷ്യം മുഴുവൻ അന്ന് രാത്രി ഞങ്ങൾ രണ്ട് പേരിലും തീർത്തു..... "" നീയൊക്കെ ആ സമയം പലഹാരം മുഴുവൻ തീർത്തു കുമ്പ വീർപ്പിച്ചു സുഖ ഉറക്കം... "" എന്നാലും കൊച്ചേട്ടൻ എന്തിനാ അവളെ കൊണ്ട് കുളത്തിൽ ചാടിയത്... " കിച്ചു പുരികം ഉയർത്തി കുഞ്ഞാപ്പുവിനെ നോക്കി... എടാ മനഃപൂർവം ചാടിയതു അല്ല..

"" എനിക്ക് അവളെ കാണാതെ ഇരിക്കാൻ കഴിഞ്ഞില്ല...എന്നെ കണ്ടതും ആ പെണ്ണ് പേടിച്ചു ചാടി എഴുന്നേറ്റതാ കാല് തെറ്റി വീഴാൻ പോയപ്പോൾ ഞൻ അവളുടെ കൈയിൽ പിടിച്ചു..പക്ഷെ ബാലൻസ് പോയി രണ്ടും കുളത്തിലേക്കു വീണു.... അവളെ പതുക്കെ പടവിലേക് കയറ്റാൻ പോയപ്പോൾ അല്ലേ അമ്മൂമ്മ വന്നത്.. "" അവസാനം എട്ടും പൊട്ടും തിരിയാത്ത പെണ്ണിനെ പീഡിപ്പിക്കാൻ ശ്രമിച്ച പീഡന വീരൻ ആയി ഞാൻ.. അല്ലേലും എനിക്ക് ഇത് തന്നെ വേണം... കുഞ്ഞാപ്പു താടിക് കൈ കൊടുത്തു... അല്ലേലും കൊച്ചേട്ടനെ നാട്ടുകാർ വിളിക്കുന്നത് അങ്ങനെ അല്ലേ.. "" കുറുമ്പൻ വായ പൊത്തി... പോടാ അവിടുന്നു... "" ഒരൊറ്റ ചവുട്ടു തരും ഞാൻ... "" കുഞ്ഞാപ്പു കണ്ണ് കൂർപ്പിച്ചു..... അതേ വാല്യേട്ട.. "" നമുക്ക് ഒരിക്കൽ കൂടി ആ കുളത്തിൽ ഒന്ന് പോയാലോ... "" ദേവൂട്ടൻ ഒരു പുരികം തുള്ളിച്ചു.... ദേ നിന്റെ കൊച്ചേട്ടൻ തള്ളി ഇടും എന്ന് പറയത്തത്തെ ഉള്ളൂ... "" ഞാൻ അത്‌ ചെയ്യും പറഞ്ഞേക്കാം മര്യാദയ്ക്ക് ഇരുന്നോണം.. കുഞ്ഞൻ കണ്ണ് കൂർപ്പിച്ചു.... 💠💠💠💠

ചിത്തുവേട്ട.. "" ശ്രീക്കുട്ടി അവൾ.. അവൾ വല്യ കുട്ടി ആയി... "" ഓടി വന്നു ചിത്രനോട് പറയുമ്പോൾ അല്ലിയുടെ ചുണ്ടിൽ നാണം വിടർന്നു..... ശ്രീ.. ശ്രീകുട്ടി.. "" ആഹ്ഹ്.. നല്ല വാർത്ത... ചിത്രൻ ചെറു ചിരിയോടെ അല്ലിയെ നോക്കി... എന്താ ചിത്തു അവിടെ ഒരു ബഹളം കേട്ടത്.. ""ലാപ് അടച്ചു വച്ചു കൊണ്ട് ആരവ് പുറത്തേക്ക് വന്നു.... അത്‌ ആദ്യമായി ഒരു പെൺകുട്ടി ഋതുമതി ആകുന്ന ചടങ്ങ് ആണ്.. "" നമ്മുടെ ആ കുട്ടിച്ചാത്തന്റെ പെണ്ണ് പ്രായം അറിയിച്ചു.... ചിത്രൻ ചിരിയോടെ ആരവിന് വിശദീകരിച്ചു കൊടുക്കുമ്പോൾ അല്ലിയുടെ മുഖത്ത് നാണം വിടർന്നു.... നിങ്ങൾ രണ്ട് പേരും ഊണ് കഴിക്കാൻ വായോ.. "" ദാ മാളൂട്ടി എല്ലാം ഒരുക്കി വച്ചിട്ടുണ്ട്... "" അല്ലി അരവിന്റെ മുഖത്തേക് ചിരിയോടെ നോക്കി വല്യൊത്തേക് നടക്കുമ്പോൾ രണ്ട് പേരും അവളെ അനുഗമിച്ചു..... 💠💠💠💠 എടാ.. "" നീ എന്താ ചോറിൽ വിരൽ ഇട്ടു ചികയുന്നത്... "" തങ്കു തലയിൽ ഒരു കൊട്ട് കൊടുക്കുമ്പോൾ കുറമ്പൻ കണ്ണ് നിറച്ചു കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും മാറി മാറി നോക്കി....

എനിക്ക് ഒന്നും വേണ്ട അമ്മൂമ്മേ... "" പാത്രം മുന്പിലേക് അല്പം തള്ളി എഴുനേറ്റ് പുറത്തേക് പോകുന്നവനെകാണുമ്പോൾ ചിത്രന്റെ ഉള്ളം ഒന്ന് പിടഞ്ഞു....... കൊച്ചു പേടിച്ചു പോയി കാണും.. "" അവനും അവളും അല്ലേ കുഞ്ഞിലേ മുതൽ കൂട്ട് വഴക് ഇടാനും ഇവർ രണ്ടും കഴിഞ്ഞേ ഇവിടെ വേറെ ആള് ഉള്ളൂ താനും... '" ശോഭ ചിരിയോടെ ആരവിന്റെ പാത്രത്തിലേക് കൂട്ട് കറി വിളമ്പി കൊടുക്കുമ്പോൾ വശത്തു മാറി നിൽക്കുന്ന തന്റെ പെണ്ണിലേക് കണ്ണുകൾ പോയി.... ചെറു നാണത്തോടെ അകത്തേക് കയറുന്നവളെ ചിരിയോടെ നോകിയവൻ.... ചേട്ടായി.. "" ഞങ്ങൾ അവനെ വിളിച്ചു കൊണ്ട് വരാം.. "" നിങ്ങൾ കഴിച്ചോ... കുഞ്ഞനും കുഞ്ഞാപ്പുവും എഴുനേറ്റ് പുറത്തേക് പോകുന്നത് നോക്കി ഇരുന്നു ചിത്രൻ... 💠💠💠💠 മോനെ... " നീ എന്താ ഒന്നും കഴിക്കാഞ്ഞത്... "" ശ്രീകുട്ടിക്കു അകത്തു ആഹാരം കൊടുക്കും.. അവൾ നല്ല പോലെ കഴിക്കും നീ ഇവിടെ പട്ടിണി ഇരിക്കും.. "" പുറത്തെ മാവിന്റെ കെട്ടിൽ ഇരിക്കുന്നവന്റെ തോളിൽ ചിരിയോടെ പിടിച്ചു കുഞ്ഞാപ്പു......

കൊച്ചേട്ട.."" എനിക്ക് പേടി ആകുന്നു.. "" അവൾക്കു എന്തോ ആപത്തു വരും പോലെ.. " അവൾക്കു എന്തേലും പറ്റിയാൽ ഞാൻ ജീവിച്ചിരിക്കില്ല... "" എന്റെ നെഞ്ച് കൊളുത്തി വലിക്കും പോലെ...... കുഞ്ഞാപ്പുവിന്റെ അരകെട്ടിലേക് ചുറ്റി പിടിച്ചവൻ ആ വയറിൽ മുഖം അമർത്തുമ്പോൾ അവനിൽ നിന്നും ഏങ്ങൽ അടി പുറത്തേക്ക് വന്നു..... അയ്യേ.. "" കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ പതിനെട്ടു വയസ് തികയുന്ന പുരുഷൻ ആണോ ഇങ്ങനെ കിടന്നു കരയുന്നത്... "" കുഞ്ഞൻ അവന്റെ അടുത്തേക് ഇരുന്നു കുഞ്ഞാപ്പുവിൽ നിന്നും അവനെ വേർപെടുത്തി അവന്റെ കണ്ണ് തുടച്ചു കൊടുത്തു.... വാല്യേട്ട... "" ഞാൻ..... സാക്ഷാൽ വേലായുധൻ ആണ് നീ ദുര്മന്ട്രവാദങ്ങൾ പോലും നിന്റെ മുൻപിൽ പകച്ചു നില്കും... ""നിന്റെ കണ്ണ് വെട്ടിച്ചു നിന്റെ പെണ്ണിന്റെ മേൽ ഒരു കണ്ണും വന്നു ചേരില്ല.... "" മ്മ്മ്ഹ്ഹ്ഹ്....

"""""മ്മ്ഹ.... വേലായുധന്റെ കണ്ണു വെട്ടിച്ചു എനിക്ക് ഒന്നും നേടാൻ കഴിയില്ല എന്ന് കരുതിയ വിഡ്ഢി ആണ് ആദി നീ............ """"""""മാവിന് അപ്പുറം ഒരു മറയിൽ പതുങ്ങി നിന്നവൾ.... കാറ്റിൽ ശിരസ്സിലെ മുറിവിനെ പൊതിഞ്ഞ തുണി മെല്ലെ ഇളകി.......... നീ എന്താ വിചാരിച്ചത്... "" ഞാൻ ഇവിടെ വരും മുൻപേ ഇവിടുത്തെ ഓരോ അംഗങ്ങളെയും കുറിച്ച് പഠിച്ചു... എന്റെ ഏട്ടൻ പഠിപ്പിച്ചു തന്നു .... ആ പീറ ചെറുക്കൻ എന്റെ ശക്തിയുടെ മേൽ ആദ്യ പ്രഹരം നൽകിയപ്പോൾ അവനെ ഈ ഭൂമുഖത്തു നിന്നും തച്ചുടയ്ക്കാൻ തീരുമാനിച്ച എന്നെ ഏട്ടൻ വിലക്കി... അവനോടൊപ്പം ഉള്ള അവന്റ പാതി ആകേണ്ടവളെ ബലി നൽകാൻ എത്തിച്ചു കൊടുക്കാൻ ആവശ്യപെടുമ്പോൾ സംശയം എന്നിൽ നിറഞ്ഞു...... നാളിതു വരെ ഋതുമതി ആകാത്തവൾ അവളിൽ ആദ്യമായി വരുന്ന ആർത്തവം... അത്‌ ഏട്ടന് വേണം മൂന്നാമത്തെ ബലി... "" ദൈവിക ശക്തിയുള്ളവൾ.... ഇവളെ ബലി നൽകിയാൽ വരും ജന്മം പൂർവാധികം ശക്തി കൈവരിക്കും... അവൾ നശിച്ചാൽ അവനും ചാരമായി തീരും.......

അത്‌ കൊണ്ട് തന്നെ അവളെ ലക്ഷ്യം വച്ചു കൊണ്ട് ആണ് ഞാൻ ഇവിടെ വന്നത് തന്നെ... "" മ്മ്ഹ..... കോകിലാ ചുണ്ട് ഒന്ന് കോട്ടി... ഞാൻ അവൾക്കു സ്നേഹത്തോടെ ഓരോ ദിവസം നൽകിയിരുന്ന മധുരം അതിൽ ഞാൻ ചലിച്ചു ചേർത്ത ഔഷധം... ""എന്റെ ഏട്ടൻ "" എഴുപത്തിഒന്ന് ദിനരാത്രം മന്ത്രവിധികളോടെ ചേറിൽ പൊതിഞ്ഞു ജലാശയത്തിനു അടിത്തട്ടിൽ പൂഴ്ത്തി വെച്ച ഔഷധം.. "" എഴുപത്തിയൊന്നാം നാൾ അത്‌ പുറത്തെടുത്തു ഒൻപത് ജലാശങ്ങളിലെ ജലം ചേർത്തു ശുദ്ധി ചെയ്തു മൺപാത്രത്തിലേക് പകർന്നത്..... """ എന്റെ കൈകളിൽ അത്‌ ഭദ്രമായി നൽകുമ്പോൾ ആ മുഖത്തെ പ്രതീക്ഷ ഞാൻ കണ്ടു.... "" ഔഷധം സേവിച്ചു തുടങ്ങി ഇരുപത്തിഒന്നാം നാൾ കന്യക ഋതു മതി ആകും.... ഔഷധത്തോട് ചേർന്ന മന്ത്രത്തിന്റെ കൊടും ശക്തിയാൽ ആ ബലിയെ തടുക്കാൻ സാക്ഷാൽ മഹാദേവന് പോലും കഴിയില്ല... പിന്നെ ആണോ ഈ പീറ ചെറുക്കൻ...... ഹഹഹ.. ""...

ഉള്ളൂ കൊണ്ട് ചിരിച്ചു കൊണ്ട് അവൾ അകത്തേക് പോകുമ്പോൾ ചുറ്റും കാർമേഘം കരിനിഴൽ വീഴ്ത്തി കഴിഞ്ഞിരുന്നു അവിടെ... മഹാദേവന്റെ കണ്ണ് വെട്ടിച്ചൊരു ദുരന്തന്തിന് മുന്നോടിയായി കാർമേഘം കണ്ണുനീർ പൊഴിക്കാൻ വെമ്പി തുടങ്ങിയിരുന്നു...... 💠💠💠💠 ആാാാാാ""""""""""""""""" അകത്തു നിന്നും ആരവിന്റ ഉറക്കെ ഉള്ള അലറിച്ച പുറത്തേക് കേട്ടതും കുഞ്ഞനും കുഞ്ഞാപ്പുവും ഞെട്ടലോടെ ചാടി എഴുനേറ്റ് അകത്തേക്കു ഓടി പുറകെ കുറുമ്പനും........ "" ആരു.. "" നീ വിട്... ആരു...... "" ചിത്രൻ ഇടത്തെ കയ്യാൽ ആരവിന്റെ കൈയിൽ പിടിച്ചു വലിക്ക്മ്പോഴും അവന്റെ കൈകൾ കോകിലയുടെ കഴുത്തിനെ അമർത്തി കൊണ്ടിരുന്നു..... സച്ചുവും കിച്ചുവും ആകാശും ഞെട്ടലോടെ ഊണ് മേശക് മുൻപിൽ എഴുനേറ്റ് നിന്നു...."" ആരവിലെ ആ ഭാവം അവരെ ഭയം കൊള്ളിച്ചു..... രമണിക.... """""""""""" ഒരിക്കൽ നീ നിന്റെ കൈകളാൽ എന്റെ ജീവൻ അപഹരിച്ചു... എന്റെ ഹൃദയം പിഴുതെടുത്തു നീ ആ രക്തം ഊറ്റി കുടിച്ചു... ഹ്ഹഹ്ഹ... ഹ്ഹഹ്ഹ... ഹ്ഹഹ്ഹ...... കൊല്ലും ഞാൻ നിന്നെ..................

ആരവിന്റെ കണ്ണുകൾ നിന്നു കത്തുമ്പോൾ കുറുമ്പൻ നഖം കടിച്ചു കിച്ചുവിന്റ് അടുത്തേക് വന്നു ... ഇങ്ങേര്ക് തലയ്ക്കു വല്ല കുഴപ്പം ഉണ്ടോ കുഞ്ഞേട്ടാ ... "" ജാനിചേച്ചിയെ കണ്ടാൽ പറയും അത്‌ പദ്മ ആണെന്നു... നന്ദേട്ടനെ കണ്ടാൽ പറയും അത്‌ ദത്തൻ ആണെന്നു... ദേ അമ്മച്ചിയെ കണ്ടപ്പോൾ പറയുന്നു """മരണിക""" ആണെന്നു... മരണിക""" അല്ല പൊട്ടാ രമണിക...""കിച്ചു പല്ല് കടിച്ചു... അതെന്ത് കുന്തം ആണേലും ആകട്ടെ... ഇനി ഈ മരണിക ഛെ "" രമണിക അതേത് അവതാരം ആണോ ആവോ... കുറുമ്പൻ നഖം കടിച്ചു.... കേശു... "" ആരവേട്ടനെ തടയാൻ എനിക്കോ ചേട്ടായിക്കോ പോലും കഴിയില്ല... നിനക്ക് ഒഴികെ.. "" നിന്റെ അംശം ആണ് അത്‌.... ചെല്ല് ചെന്നു തിരികെ കൊണ്ട് വാ... "" ആ കൈകളുടെ ശക്തിയിൽ അവൾ പിടഞ്ഞു തീർന്നാൽ അതിലും വലിയ വിപത് നടക്കും ഞാനും അതോടൊപ്പം തീരും.. "" ഇനിയൊരു ജന്മം കോകിലയുടെ ലയിച്ചു ചേരേണ്ടി വരും.... "" ചെല്ല് ചെന്നു ഏട്ടനെ തടയാൻ...... "" കുഞ്ഞൻ സാക്ഷാൽ നാരായണനെ മുൻപോട്ട് പിടിച്ചു തള്ളി........

( തുടരും ) NB ::: ശ്രീക്കുട്ടിയെ എന്ത്‌ കൊണ്ട് കോകിലാ ലക്ഷ്യം വച്ചു എന്ന് മനസ്സിൽ ആയല്ലൊ.... "" ആകാശിന്റെ ഉള്ളിൽ കടന്നു വന്ന സംശയം തെറ്റ് അല്ല അവരുടെ ലക്ഷ്യം കുറമ്പനും അവന്റ പെണ്ണും ആണ്... ""കോകിലാ വന്ന നാൾ മുതൽ ശ്രീകുട്ടിക്കു കഴിക്കാൻ മധുരം നല്കിയയിരുന്നു... പക്ഷെ ജാതവേധൻ കടുത്ത മന്ത്രങ്ങളാൽ നൽകിയ ഔഷധം ആണ് അതിന് ഒപ്പം അവൾ ശ്രീകുട്ടിക്കു നൽകിയത്.... അതിനാൽ ആ ബലി മഹാദേവനാൽ പോലും തടയാൻ ആകില്ല എന്നത് ആണ് സത്യം.... ""ഇനി എല്ലാം മഹാദേവന്റെ ലീല..... വിധി അതിനെ തടുക്കാൻ ഭഗവാന് പോലും കഴിയില്ല അങ്ങനെ എങ്കിൽ സതി ദേവി ആത്മാഹുതി ചെയ്യില്ലായിരുന്നു..... ആരവ് കോകിലയെ തിരിച്ചു അറിഞ്ഞിട്ടുണ്ട്. ഒരിക്കൽ രുദ്രൻ പറഞ്ഞത് ആണ്.. ചില സന്ദർഭങ്ങൾ വ്യക്തികൾ അവരെ കണുമ്പോൾ പൂർണ്ണം അല്ലെങ്കിലും ഉപബോധമനസിൽ തെളിഞ്ഞു വരും പലകാര്യങ്ങൾ.. അങ്ങനെ സന്ദര്ഭാങ്ങൾ അരവിലും വന്നു ചേരുന്നത് ആണ് അവനിലെ മാറ്റങ്ങൾ.....

ജാനകിയെ രക്ഷിച്ചു കൊണ്ട് വരുമ്പോൾ ഹരികുട്ടൻ കഥകൾ പറയുന്ന ഭാഗങ്ങളിൽ പറയുന്നുണ്ട് മൂർത്തിയുടെ മകൾ ഹരികുട്ടന്റെ പ്രണയിനിയെ ഋതുമതി ആയി മൂന്നാം നാൾ ബലി നൽകിയ കഥ അപ്പോൾ കുറുമ്പൻ അസ്വസ്ഥത പ്രകടം ആക്കിയത് ആ നേരം പറഞ്ഞു... അത്‌ എന്ത്‌ കൊണ്ട് എന്ന് പലരും കമന്റ്ലൂടെ ചോദിച്ചു... മറുപടി പിന്നെ എന്ന് ഞാൻ പറഞ്ഞിരുന്നു... കാരണം ഇതാണ്... സ്വയം അറിഞ്ഞു വന്നവൻ ആണ് കുറുമ്പൻ തന്റെ പാതിയ്ക്ക് വന്നു ചേരാവുന്ന അപകടം അവൻ അറിയാതെ ഉള്ളിൽ ഒരു നോവായി രൂപം കൊണ്ടു... ആ ഭാഗം ഓർമ്മ ഉണ്ടന്ന് വിശ്വസിക്കുന്നു.... പിന്നെ മൊത്തം മൂന്ന് ബലി... ഒന്ന് മൂർത്തിയുടെ മകൾ.. മൂന്നാമത്തെ ശ്രീകുട്ടിക്കു വേണ്ടി ഒരുങ്ങുന്നു... അപ്പോൾ ഇടയ്ക് ഒരാളുടെ ബലി നടന്നു കഴിഞ്ഞിരിക്കുന്നു... അത്‌ ആരെന്ന് പുറകെ... അപ്പോൾ കുഞ്ഞൻ ഉദേശിച്ചത് പോലെ കോകിലാ അവിടെ വന്നത് മറ്റൊരു ഉദ്ദേശ്യവും മനസ്സിൽ കണ്ട് കൊണ്ട് ആണ് അതാണ് ശ്രീക്കുട്ടി.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story