ആദിശങ്കരൻ: ഭാഗം 85

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഇങ്ങേര്ക് തലയ്ക്കു വല്ല കുഴപ്പം ഉണ്ടോ കുഞ്ഞേട്ടാ ... "" ജാനിചേച്ചിയെ കണ്ടാൽ പറയും അത്‌ പദ്മ ആണെന്നു... നന്ദേട്ടനെ കണ്ടാൽ പറയും അത്‌ ദത്തൻ ആണെന്നു... ദേ അമ്മച്ചിയെ കണ്ടപ്പോൾ പറയുന്നു """മരണിക""" ആണെന്നു... മരണിക""" അല്ല പൊട്ടാ രമണിക...""കിച്ചു പല്ല് കടിച്ചു... അതെന്ത് കുന്തം ആണേലും ആകട്ടെ... ഇനി ഈ മരണിക ഛെ "" രമണിക അതേത് അവതാരം ആണോ ആവോ... കുറുമ്പൻ നഖം കടിച്ചു.... കേശു... "" ആരവേട്ടനെ തടയാൻ എനിക്കോ ചേട്ടായിക്കോ പോലും കഴിയില്ല... നിനക്ക് ഒഴികെ.. "" നിന്റെ അംശം ആണ് അത്‌.... ചെല്ല് ചെന്നു തിരികെ കൊണ്ട് വാ... "" ആ കൈകളുടെ ശക്തിയിൽ അവൾ പിടഞ്ഞു തീർന്നാൽ അതിലും വലിയ വിപത് നടക്കും ഞാനും അതോടൊപ്പം തീരും.. "" ഇനിയൊരു ജന്മം കോകിലയുടെ ലയിച്ചു ചേരേണ്ടി വരും.... "" ചെല്ല് ചെന്നു ഏട്ടനെ തടയാൻ...... "" കുഞ്ഞൻ സാക്ഷാൽ നാരായണനെ മുൻപോട്ട് പിടിച്ചു തള്ളി........ ആരവേട്ട... "" വിട് അവരെ............... """" കുഞ്ഞാപ്പുവിന്റെ ശബ്ദം ഉയർന്നു പൊങ്ങി അത്‌ സാക്ഷാൽ നാരായണന്റെ ആജ്ഞ ആയി ആരവിന്റെ കാതിൽ പതിച്ചു ആ നിമിഷം.... ആഹ്ഹ്.. "" അഹ്..... ഒരു ഞെട്ടലോടെ അവരുടെ കഴുത്തിൽ നിന്നും കൈകൾ പിൻവലിക്കുമ്പോൾ തനിക് ആ നിമിഷം വന്ന മാറ്റത്തെ ഉൾകൊള്ളാൻ ആവാതെ ആരവിന്റെ കണ്ണുകൾ ചുറ്റും പാഞ്ഞു...

അത്‌ കുഞ്ഞാപ്പുവിൽ വന്നു ഉടക്കി നിന്നതും കൈ എടുത്ത് തൊഴുതു.... ഗ്ഗ്.. ഗ്ഗ്.. """" അഹ്.. ഹ്........ ആരവിന്റെ ശക്തിയിൽ പിടഞ്ഞ കോകിലാ ശ്വാസം എടുക്കാൻ പാട് പെട്ടു.... കാവിലമ്മേ ഈ കൊച്ചുങ്ങൾക് എല്ലാം എന്താ ഈ പറ്റുന്നത് """... എല്ലാവർക്കും ഈ പെണ്ണിനോട് ആണോ ദേഷ്യം... എന്റെ കുഞ്ഞേ നീ എന്തിനാ ഇങ്ങോട്ട് ഇപ്പോൾ ഇറങ്ങി വന്നത്... തങ്കു ശാസനയോടെ കോകിലയുടെ കഴുത്തിൽ തലോടുമ്പോൾ ശോഭയിൽ നീരസം നിറയുന്നത് കുഞ്ഞൻ ശ്രദ്ധിച്ചു.... കിച്ചു നിങ്ങൾ ആരവേട്ടനെ മുറിയിൽ കൊണ്ട് പൊയ്ക്കോ.. "" കുഞ്ഞൻ കണ്ണ് കാണിച്ചതും കുട്ടിച്ചാത്തന്മാർ ആരവിനു അടുത്തേക് വന്നു... വാ.. " ഏട്ടാ മുറിയിൽ വന്നു ഒന്ന് കിടക്കു.... കിച്ചുവും സച്ചുവും ആകാശും അവന്റ കൈയിൽ മുറുകെ പിടിച്ചു... കിച്ചു... "" ഞാൻ.... ആരവ് എന്തോ പറയാൻ ആയി തുനിഞ്ഞതും ചിത്രൻ അവനെ തടഞ്ഞു... നീ ചെല്ല് .. "" നമുക്ക് പിന്നെ സംസാരിക്കാം ശോഭമ്മയും തങ്കുഅമ്മയും അംബി അമ്മയും നോക്കുന്നുണ്ട് ( ഉണ്ണീടെ അമ്മ ).... ചിത്രൻ ആരവിനെ കുട്ടികളുടെ കൂടെ മുകളിലേക്കു പറഞ്ഞു വിട്ടു അപ്പോഴും തിരിഞ്ഞു നോക്കുന്നവന്റെ കണ്ണുകൾ ആ സ്ത്രീയിൽ ഉടക്കി നിന്നു... എന്താ.. എന്താ ഇവിടെ ഒരു ബഹളം കേട്ടത്.. ""

ശ്രീകുട്ടിക്കു ആഹാരം കൊടുത്ത ശേഷം ആവണി തട്ടവുമായി അകത്തേക് വന്നു... ആവണിയേച്ചി... "" അല്ലി പതുക്കെ ആവണിയുടെ കൈ പിടിച്ചു പുറത്തേക് ഇറക്കി... "" ആ സ്ത്രീയെ കണ്ടതും ആരവ് ആകെ മാറി... "" ഞങ്ങൾ ഇവിടെ ചോറ് വിളമ്പുകയായിരുന്നു... മാളു ആരുന് കൂട്ട് കറി എടുക്കാൻ അകത്തേക്കു പോയ നിമിഷം അവർ ഇറങ്ങി വന്നു... "" ആരവിനെ കണ്ടതും ആ സ്ത്രീയുടെ മുഖത്ത് ഭാവങ്ങൾ മാറി.... ആരവിനെ പ്രകോപിപ്പിക്കാൻ പാകത്തിനാണ് അദ്ദേഹത്തിന്റെ മുൻപിൽ വന്നു നിന്നത് ...... അല്ലി അത്‌ പറയുമ്പോൾ ആവണി സംശയത്തോടെ അവളെ നോക്കി..... ഞാൻ അത്‌ എല്ലാം ശ്രദ്ധിക്കുന്നുണ്ടയിരുന്നു ആവണിയേച്ചി... "" അവരുടെ ശിരസ്സിനെ ചുറ്റിയ ചേല അല്പം മാറിയതും ആരവ് ചാടി എഴുനേറ്റു... "" രമണിക""" എന്ന് വിളിച്ചു കൊണ്ട് ആ സ്ത്രീയുടെ മേൽ ചാടി വീണു... രമണികയൊ അതാരാ ... "" ആവണി സംശയത്തോടെ കണ്ണുകൾ പായിച്ചു..... അതാണ് എനിക്കും അറിയാത്തത്.. "" എന്തായാലും ആ സ്ത്രീയിൽ രമണിക എന്നൊരു വ്യക്തിത്വം തെളിഞ്ഞു നില്കുന്നുണ്ട്.. "" അവർക് ആരവിനോട്‌ നമ്മൾ അറിയാത്തൊരു ബന്ധവും ഉണ്ട്.... ആ നിമിഷം അദ്ദേഹം സാക്ഷാൽ വരാഹ മൂർത്തി മാത്രം അല്ലായിരുന്നു മറ്റൊരാളെ കൂടി ഞാൻ.. ഞാൻ ആരവിൽ കണ്ടു ആവണി ചേച്ചി.. .... ""

അത്‌ മറ്റാരും അല്ല ഇച്ചേച്ചി.. വിഷ്ണുവർദ്ധൻ ആണ്... വിഷ്ണുവർദ്ധനെ ആണ് ഇച്ചേച്ചി അദ്ദഹത്തിൽ കണ്ടത്... "" കുഞ്ഞന്റെ ശബ്ദം കേട്ടതും അല്ലിയും ആവണിയും തിരിഞ്ഞു നോക്കി... ചുണ്ടിൽ പുഞ്ചിരിയോടെ അവർക്ക് അരികിലേക്കു വന്നു കുഞ്ഞനും കുഞ്ഞാപ്പുവും ചിത്രനും.... "" ത്രിമൂർത്തികൾ മൂവരും നടന്നു അടുത്തേക് വരുമ്പോൾ ആവണിയുടെ കണ്ണിൽ ആനന്ദത്തിന്റെ നീർത്തിളക്കം തുള്ളി കളിച്ചു.... വിഷ്ണുവർദ്ധൻ ... "" അത്‌..... അല്ലി സംശയത്തോടെ മൂവരെയും നോക്കി.... അതേ അല്ലി നീ അറിഞ്ഞ കഥകളിൽ മഹാദേവന്റെ അമ്പിളിക്കളയിലെ മുത്ത് ഇരികത്തൂർ മനയിൽ എത്തിച്ച മനയിലെ കാരണവർ... "" അത്‌... അത്‌ മറ്റാരും അല്ല ആരവ് ആണ്..... ചിത്രൻ അത്‌ പറയുമ്പോൾ അല്ലിയുടെ കണ്ണുകൾ കൂർത്തു... ഇച്ചേച്ചിക്കും അറിയാവുന്ന ചരിത്രം അല്ലേ അത്‌.. "" കുഞ്ഞാപ്പു മുൻപോട്ട് നീങ്ങി നിൽകുമ്പോൾ അല്ലി അതേ എന്ന് തലയാട്ടി... ഇത്രയും നാൾ ഉള്ളിൽ നിറഞ്ഞ ഒരു സംശയത്തിനു ഇന്ന് ഉത്തരം കിട്ടി.. "" അത്‌ പൂർണ്ണം ആകണം ആയി കഴിയുമ്പോൾ എല്ലാം പറയാം... കുഞ്ഞൻ ചിരിയോടെ പറയുമ്പോൾ ആവണിയിലും സംശയം നിറഞ്ഞു.... എല്ലാം ഉടനെ പറയാം ആവണി അമ്മേ... ""കുഞ്ഞൻ ആവണിയുടെ തോളിലൂടെ കൈ ഇട്ടു തന്നിലേക്കു ചേർതു..... 💠💠💠💠

ഈ വീട്ടിൽ കാല് കുത്തിയത് മുതൽ നിനക്ക് കഷ്ടകാലം ആണ്... "" നീ ... നീ ഇനി ഇവിടെ നിൽക്കണ്ട... "" ചായിപ്പിൽ കോകിലയോട് തുറന്നു പറയുമ്പോൾ ശോഭയുടെ കണ്ണുകൾ മറ്റെവിടെയോ ആണ്.... അറിയാം ശോഭ അമ്മേ ""... പക്ഷെ എനിക്ക് ഉണ്ടായിരുന്നു ചില നിയോഗങ്ങൾ അത്‌ പൂർത്തി ആയി.. ഞാൻ ഉടനെ പോകും.. ആർക്കും ഒരു ശല്യം ആകാൻ കനക ഇനി വരില്ല.... കോകിലാ കണ്ണൊന്നു തുടച്ചു... അയ്യോ കൊച്ചേ നീ സങ്കടപെടാൻ പറഞ്ഞത് അല്ല... ഇവിടെ വന്നത് മുതൽ നിനക്കു വന്നു ചേരുന്ന ബുദ്ധിമുട്ട് എനിക്ക് അറിയാം .. സത്യത്തിൽ കുറച്ച് കുറുമ്പ് കൂടുതൽ ആണ് പിള്ളേർക്ക്.. നീ ആണെങ്കിൽ കൃത്യമായി അവരുടെ മുൻപിൽ ചെന്നു വീഴും... ശോഭയുടെ ശബ്ദം ഒന്ന് പതറി... മോളേ നീ വിഷമിക്കണ്ട... "" ആരവ് മോന് എന്തോ അബദ്ധം പറ്റിയത് ആണ്.. ചിത്തു ഇപ്പോൾ പറഞ്ഞതാ.. "" ഏതോ കേസിന്റെ ടെൻഷൻ ഉണ്ട് ആ കുട്ടിക്... പിന്നെ ഉറക്കവും ശരി ആയിട്ടില്ല... നിന്റെ ഈ രൂപം കണ്ടപ്പോൾ അവൻ അറിയാതെ... "" തങ്കു അകത്തേക്കു വന്നു കോകിലയെ ആശ്വസിപ്പിക്കാനായി ശ്രമിച്ചു... അറിയാം തങ്കു അമ്മേ.. "" ഇപ്പോൾ ആരായാലും എന്നെ കണ്ടാൽ ഭയക്കും... "" എന്റെ ജീവന്റെ ഭാഗം ആയിരുന്നു ആ മുടി... അത്‌ പോയില്ലേ... ശോ.. "" നീ കരയാത് കൊച്ചേ.. ""

ആ മുടി ഇനിയും വളരും.. നിന്റ ജീവൻ തിരിച്ചു കിട്ടിയല്ലോ അത് ഓർത്ത് സമാധാനിക്... "" നാത്തൂൻ വായോ.. ആ കൊച്ചു അവിടെ കുറച്ചു നേരം ഇരിക്കട്ടെ.... ശോഭ തങ്കുവിന്റെ കൈ പിടിച്ചു ചായ്പ്പിന് പുറത്തേക് ഇറങ്ങി ... മ്മ്ഹ്ഹ്.. """ വിഷ്ണുവര്ധൻ ... അവന് ഒരിക്കലും അബദ്ധം പിണയില്ല... "" അവൻ സ്വയം അറിഞ്ഞു തുടങ്ങി... ആഹ്ഹ്.. "" അവൻ ആരെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ അവനെ ഞാൻ പ്രതീക്ഷിച്ചു... ഇന്ന് ഈ നിമിഷം അവന്റെ മുൻപിൽ കോകിലാ അല്ലായിരുന്നു ഞാൻ... രമണിക ആയിരുന്നു .. "" അതേ ആ നിമിഷം അവൻ എന്റെ കഴുത്തിൽ വിലങ്ങു തീർക്കുമ്പോൾ തടയാൻ പോയ എന്റെ കൈത്തലം പൊള്ളി..... "" പൊള്ളി കുടുന്ന കൈ വെള്ളയിലേക് കോകിലയുടെ കണ്ണുകൾ പോയി..... ആഹ്ഹ്... ആഹ്ഹ്.... ഇതെങ്ങനെ സംഭവിച്ചു....? അകത്തേക്കു വന്ന സുരേഷ് കോകിലയുടെ കയ്യിൽ പിടിച്ചു തിരിച്ചും മറിച്ചും നോക്കി.... ചെറിയ നെല്ലിക്ക വലുപ്പത്തിൽ പൊള്ളി അടർന്നിരിക്കുന്നു കൈ വെള്ള... മ്മ്ഹ.. "" പ്രാണ രക്ഷാര്ഥം കടന്നു പിടിച്ചത് അവന്റെ കഴുത്തിലെ മാലയിൽ ആണ് അതിൽ കിടന്ന രുദ്രാക്ഷത്തിലെ അമിതമായ ചൂട് അത്‌ എന്നെ പൊള്ളിച്ചു.... അതെങ്ങനെ..? അപ്പോൾ ആ രുദ്രാക്ഷം.... അതിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ... കോകിലയുടെ കണ്ണുകൾ നാലു പാടും പാഞ്ഞു..

ആരുടെ കാര്യം ആണ് ഈ പറയുന്നത്.. "" സുരേഷ് സംശയത്തോടെ നോക്കി... . വിഷ്ണവർധൻ.. "" അല്ല അവൻ ആരവ്... ആ.. ആ... ആരവ്.. അത്‌ അജിത് സാറിന്റെ മോൻ ആണല്ലോ... പാവം പയ്യൻ.... അല്ല... അല്ല... "" അവൻ തേടി വന്നത് ആണ് എന്നിൽ ഏട്ടൻ ഏല്പിച്ചു നിധി തേടി വന്നു... ഒരിക്കൽ തേടി വന്നവനെ ദാ.... ദാ ഈ കൈ കൊണ്ട് ഞെരിച്ചമർത്തി ഞാൻ... "" അവന്റെ മാറിടം പിളർന്നു ആ രക്തം വലിച്ചു കുടിച്ചു ഞാൻ... എന്തൊക്കയൊ ഈ പറയുന്നത്... "" ആ കുട്ടി ഒരു പാവം ആണ് ഇവിടുത്തെ തലതെറിച്ച പിള്ളേരെ പോലെ അല്ല.... ഒതുക്കം ഉള്ള പയ്യൻ ആണ്..... സുരേഷ് വശത് ഇരുന്ന ഒരു ഗ്ലാസ് വെള്ളം വായിലേക്ക് കമഴ്ത്തി... താൻ എന്ത്‌ അറിഞ്ഞിട്ടാണ് ഈ പറയുന്നത്.. "" ഇരികത്തൂർ മനയിലെ വിഷ്ണുവര്ധന്റെ പുനർജൻമം ആണ് അവൻ... "" ഒരിക്കൽ മഹാദേവന്റർ മുത്ത് ഇരികത്തൂർ എത്തിച്ചവൻ... "" അവൻ എഴുതിയ ഗ്രന്ധം ഭദ്രമായി എന്നിൽ ഉണ്ട്...അതിൽ.... എന്റെ... എന്റെ... ഏട്ടന്റെ മരണം കുറിച്ചിട്ടുണ്ട് അവൻ... അത്‌ എവിടെ എന്ന് എനിക്കും ഏട്ടനും മാത്രം അറിയാവുന്ന സത്യം....പണ്ട് ചേന്നോത് കുറുപ് സഹോദരിയിൽ ഏല്പിച്ചത് തേടി വന്നു അവൻ... പക്ഷെ അറിഞ്ഞില്ല ആ വരവ് മരണത്തിലേക് ആണെന്നു.... "" ഇന്ദുചൂഢന്റെ മകനു വേണ്ടി അവൻ എഴുതിയ ഗ്രന്ധം....ത്ഫൂ..... ""

കോകിലാ പുറത്തേക് ആഞ്ഞു തുപ്പി.... ഇന്ദുചൂഡന്റെ മകൻ... ""? സുരേഷ് സംശയത്തോടെ നോക്കി... മറ്റാരും അല്ല ആദിശങ്കരൻ എന്റെ ആദി.. "" അവൻ ആണ് ഇന്ദുചൂഢന്റെ മകൻ... ഇന്ദുചൂഡന്റെ പുനർജ്ജന്മം രുദ്രൻ അവന്റ മകൻ.... കോകിലാ ഉള്ളം കയിലേക് നോക്കി നെടുവീർപ്പിട്ടു.. ഏട്ടനും ഞാൻ ഇത്രയും നാൾ അവനെ തേടി അലയുമ്പോൾ ഞങ്ങളിൽ നിന്നവൻ മറഞ്ഞു നിന്നു...അങനെ എങ്കിൽ അതിനു പിന്നിൽ ഈ രുദ്രാക്ഷത്തിന് കാര്യമായ പങ്കുണ്ട് ഇല്ല എങ്കിൽ അത്‌ എന്നെ പൊള്ളിക്കില്ല ""....കോകിലയുടെ കണ്ണുകൾ നാലുപാടും പായുമ്പോൾ സുരേഷ് നഖം കടിച്ചു ഒന്നും മനസിൽ ആകാതെ നിന്നു... 💠💠💠💠 💠💠💠💠 ശൂ.. "" ശൂ... കുറുമ്പൻ ചെവിയോരം വന്നു തോണ്ടിയതും ഹെഡ്‌റെസ്റ്റിൽ നിന്നും തല ഉയർത്തി നോക്കി ആരവ്.... ആരാ ഈ മരണിക.. ""പുരികം തുള്ളിച്ചു കുറുമ്പൻ... മര... മര... മരണികയോ.... ആരവ് സംശയത്തോടെ നോക്കി... അവൻ രമണിക എന്നാ ഉദേശിച്ചത്.. " ദുർഗ അപ്പൂപ്പനെ വിളിക്കുന്നത് ദുക്റാ അപ്പൂപ്പൻ എന്നാ... കിച്ചു ഒരു ഗ്ലാസിൽ വെള്ളം പകർന്നു ആരവിനു നൽകി.... ആഹ്... രമണിക..."" അത്‌... അത്‌ ആരാണ്... ആ സ്ത്രീയെ കണ്ടപ്പോൾ എനിക്ക് എന്ത്‌ ആണ് സംഭവിച്ചത്.... ആരവ് മീശ കൂട്ടി പിടിച്ചു മുഖം തുടച്ചു... ആരവേട്ട അത്‌ ആണ് കോകിലാ ഇവിടെ അവർ കനക...

ഇപ്പോൾ മരണിക.. ഛെ രമണിക...എന്നെ കൂടെ തെറ്റിക്കും ചെറുക്കൻ സച്ചു പല്ലു കടിച്ചു.. അഹ്.. "" അതാണോ കോകിലാ.. "" ആരവ് കണ്ണ് തള്ളി... ആരു.. "" നിനക്ക് ഒന്നും ഓർമ്മ ഇല്ലേ.. "" ചിത്രൻ അകത്തേക്കു വന്നു കൂടെ കുഞ്ഞനും കുഞ്ഞാപ്പുവും മൂവരും അവന് ഇരുവശത് ഇരുന്നു.... ചിത്തു.. "" മാളുവിന്റെ ആ സംശയം വെറും ഭ്രാന്ത്‌ ആയിട്ടാണ് ഞാൻ കരുതിയത്... എന്നെ ആ സ്ത്രീ കൊല്ലും എന്ന് അവൾ വിളിച്ചു പറയുമ്പോൾ.. "" മ്മ്ഹ.. "" സത്യത്തിൽ എനിക്ക് ചിരി ആണ് വന്നത്...പക്ഷെ..ഞാൻ... ഞാൻ എന്തിനാണ് ആ സ്ത്രീയെ ഭയന്നത്...? ജാനകിയെ കാണുമ്പോൾ എന്റെ മുൻപിൽ നിറഞ്ഞു നില്കുന്നത് പദ്മ ആണ്.. നന്ദൻ ദത്തനും.... അപ്പോൾ... അപ്പോൾ ഞാൻ... ഞാൻ ആരാണ്...? വിഷ്ണുവർദ്ധൻ.. "" ഇരികത്തൂർ മനയുടെ കാരണവർ... "" കുഞ്ഞന്റെ ശബ്ദം ഉയർന്നതും സംശയത്തോടെ നോക്കി ആരവ്... കുട്ടികളും സംശയത്തോടെ നോക്കി... ആരവേട്ട.. "" സത്യമാണ് ആണ് അവൻ പറഞ്ഞത്... കുഞ്ഞാപ്പു അവന്റെ കൈയിൽ മുറുകെ പിടിച്ചു .... ഒരിക്കൽ ഏട്ടൻ ഞങ്ങളോട് പറഞ്ഞില്ലേ.. "" കേദാർനാഥന് ഞാൻ മുത്ത് സമർപ്പിക്കുമ്പോൾ അതിനോട് നിങ്ങൾക് തോന്നിയ അടക്കാൻ ആവാത്ത അഭിനിവേശം... അതിനോട് തോന്നിയ എന്തെന്ന് അറിയാത്ത ആകർഷണത്തെ കുറിച്ച് ...ഓർക്കുന്നുണ്ടോ..? ""

കുഞ്ഞൻ അവന്റെ കണ്ണുകളിലേക്കു ഉറ്റു നോക്കി... ( part 17...ആരവ് കുട്ടികളോട് പറയുന്നുണ്ട് ) മ്മ്.. "" ഉണ്ട്....... ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്താണ് എനിക്ക് ആ മുത്തുമായുള്ള ബന്ധം...ദാ ചില രാത്രികളിൽ എന്റെ ഉള്ളം കൈയിൽ അത്‌... അത്‌ ഇരുന്നു തിളങ്ങും പോലെ തോന്നും.... കണ്ണ് തുറക്കുമ്പോൾ കേദർനാഥിൽ ഞാൻ അനുഭവിച്ച ഒരുതരം ഗന്ധം ആ അനുഭൂതി ആണ് എനിക്ക് ചുറ്റും......... " ആരവിൽ ആ നിമിഷം തെളിഞ്ഞു വന്ന ഭാവം വിഷ്ണുവർദ്ധൻ ആണെന്ന് കുഞ്ഞനും കുഞ്ഞാപ്പുവും ച്ത്രനും മനസിലാക്കി..... ആരു.. "" നീ ചോദിച്ച ചോദ്യത്തിന് ഉത്തരം തരാൻ സമയം ആയി... നീ പൂർണ്ണമായും വിഷ്ണുവർദ്ധൻ ആയി എന്ന് ബോധ്യപ്പെടുന്ന നിമിഷം നിന്നിലേക് ആ സത്യം പകർന്നു നൽകാവൂ എന്ന് ചേട്ടച്ഛൻ പറഞ്ഞിരുന്നു... ചിത്രൻ അത്‌ പറയുമ്പോൾ അരവിന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു... സച്ചു... "" നീ അച്ഛന്റെ മുറിയിൽ നിന്നും ആ ചിത്രങ്ങൾ എടുത്തു കൊണ്ട് വരുവോ... "" കുഞ്ഞൻ പറഞ്ഞതും സച്ചു തലയാട്ടി പുറത്തേക് പോയി.... എന്ത്‌ ചിത്രങ്ങളാ..? വാല്യേട്ട.. കുറുമ്പൻ നഖം കടിച്ചു..... ജാനകി വരച്ചത്.. "" എല്ലാം ഒന്നും നിങ്ങൾ കണ്ടിട്ടില്ലല്ലോ... കുഞ്ഞൻ പറഞ്ഞു തീരും മുന്പെ ഒരുകെട്ട് ചിത്രങ്ങൾ കൊണ്ട് സച്ചു അകത്തേക്ക് വന്നു.... അതിൽ ഒരെണ്ണം ആരവിനു മുൻപിൽ നിവർത്തി കുഞ്ഞാപ്പു.. ""

പഴയ പ്രൗഢിയോടെ നിൽക്കുന്ന ഇരിക്കത്തൂർ മന.. "" അവിടെ യഥാസ്ഥാനത്തു പ്രതിഷ്ടിച്ചിരിക്കുന്ന കാലാഭൈരവനെ പൂജിക്കുന്ന തലയിൽ കുടുമ വച്ച ചെറുപ്പകാരൻ... "" അയാൾക് ആരവിന്റ ഛായ ആയിരുന്നു.... ഹായ് ആരവേട്ടന്റെ hairstyle സൂപ്പർ.. "" കല്യാണത്തിന് ഇങ്ങനെ വച്ചു തരട്ടെ ഞാൻ.. "" കുറുമ്പൻ ആരുവിന്റെ മുടിയിൽ പിടിച്ചു വലിച്ചതും ചിത്രൻ കണ്ണ് ഉരുട്ടിയതും ചുണ്ട് പുളുത്തി നിന്നു.. വിഷ്ണുവർദ്ധൻ ആണ് ഇരികത്തൂർ മനയിലേക് ആ മുത്ത് എത്തിച്ചത്... തിരികെ അത്‌ ആന്ധ്രായിലേക് എത്തിക്കാൻ കഴിയും മുൻപേ അദ്ദേഹം മരണപെട്ടു.. "" അത്രമാത്രം അച്ഛനിൽ നിന്നും ഞങ്ങൾ അറിഞ്ഞിട്ടുള്ളു.. ഒരുപക്ഷേ അച്ഛനും അതിൽ കൂടുതൽ ഒന്നും അറിഞ്ഞു കൂടാ... ഏട്ടൻ വിഷ്ണുവർദ്ധൻ ആകുന്ന നിമിഷം മുതൽ ആരാണ് പദ്മ...? ആരാണ് ദത്തൻ..? ഇവരുമായി ഏട്ടനുള്ള ബന്ധം അറിയാൻ കാത്തിരുന്നു ഞങ്ങൾ... പക്ഷെ ഇന്ന് ആ സ്ഥാനത് മറ്റൊരു പേര് കൂടി കടന്നു വന്നു.... ആാാ അമ്മച്ചിയുടെ മരണിക"" അല്ലേ വല്യേട്ട... കുറുമ്പൻ ചുണ്ട് കടിച്ചു എല്ലാവരെയും നോക്കി... പോടാ അവിടുന്നു.. "" കുഞ്ഞൻ കണ്ണ് കൂർപ്പിച്ചു നോക്കികൊണ്ട് ആർവിലേക് തിരിഞ്ഞു ... അവൻ പറഞ്ഞത് സത്യം ആണ്... "" ആരാണ് മര.. "" ഛെ.. രമണിക..."" പറഞ്ഞതും കുഞ്ഞൻ പല്ല് കടിച്ചു കുറുമ്പനെ നോക്കി....

ആദ്യം പോയി അക്ഷരസ്ഫുടതയോടെ പറയാൻ പഠിക്കെടാ.... ആകാശ് വായ പൊത്തി.. തനിക് അക്ഷരസു... സു... സു... ആാാ... "" പറഞ്ഞത് ഉണ്ടല്ലോ... അത്‌ മതി... സച്ചു നാല് കൂടി ഇറങ്ങി പോയെ.. "" പിന്നെ വന്നാൽ മതി ഇങ്ങോട്ട്...""ചിത്രൻ കണ്ണ് ഉരുട്ടിയതും നാലു കുട്ടിച്ചാത്തന്മാർ കൂടി പുറത്തേക് ഇറങ്ങി..... ആരവേട്ട.. "" ചില സംശയങ്ങൾ ഉത്തരം തരാതെ ഓടി കളിച്ചിരുന്നു.. """ ഇന്ന് അതിന് ഒരു ഉത്തരം കിട്ടി... രമണിക...."" കുഞ്ഞൻ മീശ കടിച്ചു കൊണ്ട് കണ്ണുകൾ നാലുപാടും പാഞ്ഞു... കോകിലയ്ക്കു ഒരു മുന്ജന്മം അത്‌ ഞങ്ങൾ പ്രതീക്ഷിച്ചു... അത്‌ ആര് ആണ് ..? എവിടെ...? എങ്ങനെ..? അതായിരുന്നു സംശയം... കാരണം ഒരിക്കലും കോകിലയ്ക്ക് ഈ ജന്മത്തിൽ മന്ത്രങ്ങൾ പകർന്നു നാലാകാൻ ഒരു ഗുരു ഇല്ല... ജാതവേധന് പോലും അതിന് പരിമിതി ഉണ്ടായിരുന്നു.... കുഞ്ഞൻ അത്‌ പറയുമ്പോൾ ചിത്രനും കുഞ്ഞാപ്പുവും ശരി വച്ചു.. എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല... " ആരവ് സംശയത്തോടെ ത്രിമൂർത്തികളെ നോക്കി... മ്മ്ഹ.. "" ആരു.. ചിത്രൻ അവന്റെ തോളിൽ മെല്ലെ പിടിച്ചു.... "" നീ വിഷ്ണുവർദ്ധൻ ആണെങ്കിൽ ജാനകി എന്ന പദ്മ ഒരുപക്ഷെ നിനക്ക് സഹോദരി ആയിരുന്നിരിക്കാം അവൾക്കു പാതി ആണ് നീ നന്ദനിൽ കാണുന്ന ദത്തൻ... ""

ഒരിക്കൽ നീ എന്നോട് പറഞ്ഞു ജാനകിയുടെ കുഞ്ഞ് ജനിച്ച നിമിഷം നീ കണ്ട സ്വപ്നം അതിൽ അവനെ കൊല്ലുന്നവൻ... "" ആഹ്ഹ്.. "" അതേ ഞാൻ കാണുന്ന സ്വപ്നങ്ങളിൽ ആ കുഞ്ഞിനെ ഉദരത്തിൽ വച്ചു തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നവൻ.... തലയ്ക്ക് മുകളിൽ വാൾ മുന പോലെ അവൻ ഉണ്ട്...... അവൻ.... """ അവൻ..... കുറുപ്പ്..... "" കുറുപ്പ് ......ചേന്നോത് കുറുപ്പ്....... """"""""" ആരവ് പല്ല് കടിച്ചു കണ്ണുകൾ പുറത്തെക്ക് ഉന്തി വന്നു... ആരവേട്ട.. "" കുഞ്ഞൻ അവന്റെ കൈയിൽ പിടിച്ചതും ഒരു ഞെട്ടലോടെ അവനെ നോക്കി.. ആദി.. "" അയാൾ ചേന്നോത് കുറുപ് ആണ്.. എനിക്ക് അറിയാം അവൻ ഇനിയും വരും ജാനകി... അല്ല എന്റെ പദ്മയുടെ കുഞ്ഞിനെ അവൻ നശിപ്പിക്കും ... വാക്കുകൾക് ഒപ്പം വിഷ്ണുവർദ്ധനിലേക് പോകുന്നവന്റെ തലയിൽ മെല്ലെ തലോടി ചിത്രൻ... ആരു... " ഇനിയും നിന്റെ ഓർമ്മകൾ വിഷ്ണുവർദ്ധനിലേക് വരണം.. കോകിലയ്ക്കു ജാതവേദനുമായുള്ള ബന്ധം അത്‌ രമണികയിലൂടെ പുറത്ത് വരണം..... ചിത്രൻ പറയുമ്പോൾ ആര്വിന്റെ മനസ് വിഷ്ണുവര്ധന്റെ ലോകത്ത് നീന്തി തുടിച്ചു തുടങ്ങികഴിഞ്ഞിരുന്നു.. 💠💠💠💠 കൊച്ചേട്ട എന്റെ അഷര സുടത ""... കൊള്ളില്ലേ... കുറുമ്പൻ പതിയെ കിച്ചുവിനെ തോണ്ടി... ഏയ് എന്ത്‌ കുഴപ്പം... നിന്നെ പോലെ സ്ഫുടത ഉള്ള ആരെങ്കിലും ഈ വീട്ടിൽ ഉണ്ടോ..? അത്‌ പോലെ തലയ്ക്കു വെളിവും ഇല്ലാത്തത് ആരേലും ഉണ്ടോ..? ആ അതേ... എന്നെ ഇങ്ങനെ പൊക്കാതെ നാണം വരും...

കാല് കൊണ്ട് കളം വരച്ച കുറുമ്പൻ പെട്ടന്ന് തല ഉയർത്തി... ആർക്കടോ തലയ്ക്കു വെളിവ് ഇല്ലാത്തത്.. "" എനിക്ക് ഇച്ചിരി സൗന്ദര്യം കൂടി പോയി അതെന്റെ തെറ്റാണോ... കുറുമ്പൻ ചുണ്ട് കൂർപ്പിക്കുമ്പോൾ ആകാശ് ചിരിച്ചു കൊണ്ട് ബാൽക്കണിയിൽ നിന്നും താഴെക്ക് നോക്കി.... ഈ തള്ള എവിടെ പോവാ.. " ആ കൊച്ചിനെ അവിടെ അല്ലേ ഇരുത്തിയത്... ഇനി അതിനെ ഉപദ്രവിക്കാൻ പോവണോ ... ""കണ്ണുകൾ രുക്കുവിന്റെ വീട്ടിലേക് കയറി പോകുന്ന കോകിലയിൽ ഉടക്കുമ്പോൾ വിനായകൻ നെഞ്ചൊന്നു തിരുമ്മി... എന്താടാ മോനെ.. " നെഞ്ചിൽ വേദനിക്കുന്നുണ്ടോ... കിച്ചു അവന്റെ കൈയിൽ പിടിച്ചു... ഏഹ്ഹ്.. "" തല മെല്ലെ ഉയർത്തുമ്പോൾ കുറുമ്പൻ അവന്റെ നെഞ്ചിൽ പതിയെ തലോടി.... ആകാശേട്ടാ.. "" നമുക്ക് ഹോസ്പിറ്റലിൽ പോണോ... വീണമ്മേ വിളിക്കട്ടെ ഞാൻ... അല്ലേ വേണ്ട ഏട്ടന്മാരെ വിളിക്കാം...... "" വെപ്രാളപെട്ട് ഓടാൻ തുടങ്ങിയവന്റെ കൈയിൽ പിടിച്ചു ആകാശ്... വേണ്ട.. "" എനിക്ക് ഒന്നും ഇല്ല... "" നീ.. എന്നും സുരക്ഷിതമായിരിക്കണം... എനിക്ക് അതേ ഉള്ളൂ...പറയുന്നവന്റെ കണ്ണിൽ കുഞ്ഞനിയനോട് വാത്സല്യം നിറഞ്ഞു.... എന്താടാ... "" രണ്ട് ദിവസം ആയി ശ്രദ്ധിക്കുന്നു.. നിനക്ക് ഒരു വല്ലാഴിക പോലെ... കിച്ചു ആകാശിന്റെ താടി തുമ്പിൽ പിടിച്ചു... ഏയ്.. എനിക്ക് കുഴപ്പം ഒന്നും ഇല്ല... ആകാശ് കണ്ണ് വെട്ടിച്ചു...... 💠💠💠💠 രുക്കു ചേച്ചി... "" കോകിലയുടെ ശബ്ദം കേട്ടതും ശ്രീകുട്ടയുടെ അടുത്ത് നിന്നും തല ഉയർത്തി നോക്കി രുക്കു... ആ കനകയൊ കയറി വരൂ.. ""

രുക്കുവിന്റെ ശബ്ദത്തിൽ ആവേശം നിറഞ്ഞു...... കൈയിൽ ഇരുന്ന മഞ്ഞൾ തട്ടം കോകിലയുടെ നേരെ നീട്ടിയതും അതിൽ നിന്നും നാലു വിരലിൽ മഞ്ഞൾ കോരി തടിപ്പലകയിൽ ഇരിക്കുന്ന ശ്രീകുട്ടിയുടെ ഇരു കവിളിലും മാറി മാറി തേച്ചു... രണ്ട് ദിവസം കൊണ്ട് ഞാൻ പ്രതീക്ഷിച്ചത് ആണ് എന്റെ കുഞ്ഞ് വലിയ കുട്ടി ആകുന്ന ഈ നിമിഷം.. "" പതിയെ വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടുമ്പോൾ ചുണ്ടിൽ ഗൂഡമായ ചിരി വിടർന്നു... അല്ലേലും ഇതിന്റെ ക്രെഡിറ്റ്‌ മുഴുവൻ കനകയ്ക്ക് തന്നെ ആണ്.. "" ഇവൾക്ക് ശരീരവലുപ്പം ഉണ്ടായിട്ട് നേരത്ത് കാലത്തു മാസമുറ ആകാതെ ഇരുന്നപ്പോൾ ഞാൻ എന്ത്‌ മാത്രം ആവലാതി പെട്ടന്നോ... "" ചേച്ചി... "" കോകിലാ വിളിച്ചതും രുക്കു സംശയത്തോടെ നോക്കി... അത്‌ ... ""ഔഷധത്തിന്റെ പൂർണമായ ഫലം കുട്ടിക്ക് ലഭിക്കണം എങ്കിൽ ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ അല്ലേ... അത്‌ കനകെ.. "" കണ്ണേട്ടനും രുദ്രേട്ടനും അറിയാതെ എങ്ങനെയാ ഞാൻ.. വേണ്ട കുഞ്ഞനോടും കുഞ്ഞാപ്പുവിനോട് എങ്കിലും തുറന്നു പറഞ്ഞോട്ടെ... രുക്കു ചേച്ചി എന്താ ഈ പറയുന്നത്.. ഈ ഔഷധം കുട്ടിക്ക് കൊടുക്കും മുൻപ് കാര്യങ്ങൾ ഞാൻ വിശദീകരിച്ചത് അല്ലേ.. വൈദ്യർമഠത്തിലെ ദിവ്യ ഔഷധം ആണ്.....

ഋതുമതി ആകുന്ന പെൺകുട്ടി മൂന്നിന്റെ അന്ന് നേരം പുലരും മുൻപ് വൈദ്യർമഠത്തിൽ എത്തിച്ചേരണം... അവിടെ പുറത്തെ ആലയിൽ ഒരുക്കിയ യന്ത്ര കളത്തിൽ ഒരു മണിക്കൂർ നേരം മന്ത്രവിധികളോടെ പൂജ.. ശേഷം കൊടുത്ത ഔഷധം വായിൽ നിന്നും ശർദ്ധിച്ചു പുറം തള്ളണം.... എങ്കിൽ മാത്രമെ ആചാരം പൂർത്തി ആകൂ..... അല്ല എങ്കിൽ അതിന് വിപരീത ഫലം അനിഭവിക്കേണ്ടി വരും.... കുട്ടിയുടെ ഗര്ഭപാത്രത്തെ അത്‌ കാര്യമായി ബാധിക്കും.....ചിലപ്പോൾ ഉള്ളിൽ കിടക്കുന്ന മരുന്ന് മൂലം കുട്ടി മരണപ്പെടുക വരെ ചെയ്യും.... കോകിലയുടെ ശബ്ദം അല്പം കനച്ചു... അയ്യോ ""കനകെ.. പക്ഷെ കണ്ണേട്ടൻ അറിഞ്ഞാൽ എന്താ കുഴപ്പം... അതാണ് എന്റെ ചോദ്യം... ഋതുമതി ആയ പെൺകുട്ടിയുടെ കൂടെ രക്തബന്ധത്തിലെ പുരുഷന്മാർ അനുഗമിക്കൻ പാടില്ല അത് അച്ഛൻ ആയാൽ പോലും.... "" രഹസ്യം ആയിരിക്കണം.... പിന്നെ എന്നെ വിശ്വാസം ഇല്ലേ നിങ്ങൾക്... എന്റെ മോളേ പോലെ അല്ലേ ശ്രീക്കുട്ടി.... അല്ലേടി മോളേ.. "" കോകിലാ അവളുടെ താടി തുമ്പിൽ ഒന്ന് പിടിച്ചു... അമ്മേ കനക ആന്റി പറയുന്നത് കേൾക്.. ""ആന്റിക്ക് എന്നോട് അത്രയും സ്നേഹം ഉള്ളത് കൊണ്ട് അല്ലേ.... ശ്രീക്കുട്ടി കൊഞ്ചലോടെ രുക്കുവിനെ നോകുമ്പോൾ രുക്കുവിൽ ഭയം നിറഞ്ഞു...

അങ്ങനെ പറഞ്ഞു കൊടുക്ക് മോളേ രുക്കു ചേച്ചി ഈ മരുന്നു കണ്ണച്ഛനോട്‌ ചോദിചിട്ട് അല്ലലോ കൊച്ചിന് കൊടുത്തത്... എന്നോടുള്ള വിശ്വാസം കൊണ്ട് അല്ലേ അപ്പോൾ ഇതും വിശ്വസിക്കണം... ഞാൻ പറഞ്ഞ ദിവസത്തിന് ഉള്ളിൽ കാര്യം നടന്നില്ലേ.... അത്‌ ശരിയാണ്... എന്നാലും.... രുക്കു സംശയത്തോടെ നിന്നു.... ഒരെന്നാലും ഇല്ല നമുക്ക് ഇവളെയും കൊണ്ട് പെട്ടന്ന് പോയി വരാം... "" എല്ലാവരും എഴുനേറ്റ് വരുന്നതിനു മുൻപ് ഞങ്ങൾ തിരിച്ചു വന്നിരിക്കും... അത്‌ ഞാൻ തരുന്ന വാക്ക്.... കോകിലാ രുക്കുവിന്റെ കൈ കൂട്ടി പിടിക്കുമ്പോൾ ചുണ്ടിൽ ഗൂഢമായ ചിരി വിടർന്നു.... നമ്മൾ എങ്ങനെ പോകും.. "" രുക്കു സംശയത്തോടെ നോക്കി... വൈദ്യർമഠത്തിൽ നിന്നും രാത്രി തന്നെ വണ്ടി വരും.. "" ഗേറ്റിനു പുറത്തു ചേച്ചി കൊച്ചിനെയും കൊണ്ട് വന്നാൽ മതി... " ഞാൻ അല്ലേ കൂടെ ഉള്ളത്....പിന്നെ ഇവിടെ ആരും അറിയാതെ ഇരിക്കുന്നത് ആണ് നല്ലത്... ചിരിയോടെ രുക്കുവിന് ആത്മവിശ്വാസം നൽകി പുറത്തേക് നടന്നു കോകിലാ... പുറത്തേക് ഇറങ്ങാൻ ഒരുങ്ങിയ കോകിലാ ഒരു നിമിഷം നിന്നു..."" രുക്കു ചേച്ചി... ഒരു സംശയം ചോദിച്ചോട്ടെ... ആ കളക്ടർ കൊച്ചന്റെ കഴുത്തിലെ രുദ്രാക്ഷം അത്‌... അത്‌ ആരു കെട്ടി കൊടുത്തത് ആണ്... ആഹ്ഹ്.. "

അതോ.. പണ്ട് ഞങ്ങൾ എല്ലാവരും കൂടി കേദാർനാഥിൽ പോയിരുന്നു... അപ്പോൾ അവിടെ പുതുമന അച്ഛന്റെ ഗുരുനാഥൻ സമ്മാനിച്ചത് ആണ്... ആരുനു മാത്രമേ അത്‌ നല്കിയുള്ളു.. ചിരിയോടെ പറഞ്ഞു കൊണ്ട് രുക്കു ശ്രീകുട്ടിക് മാറാൻ ഉള്ള തുണികൾ എടുത്ത് കൈയിൽ കൊടുത്തു.... ഓഹ്.. "" അപ്പോൾ ഞങ്ങള്ക്ക് മുൻപേ അവന്റെ ജന്മം രുദ്രൻ തിരിച്ചറിഞ്ഞു.. "" മറ പോലെ അവന്റെ കഴുത്തിൽ ചേർത്ത് വച്ചു ആ രുദ്രാക്ഷം... ഇന്നു അതിനെയും ഭേദിച്ച് അവൻ ഞങ്ങള്ക് മുൻപിൽ വന്നു എങ്കിൽ അത് വലിയൊരു വിപത്തിനു തുടക്കം കുറിക്കുന്നു..... ഇന്ന് അവനിലെ ആ മാറ്റം എല്ലാം അവൻ ഉൾക്കൊണ്ട്‌ കഴിഞ്ഞു....... ഇല്ല... ഇല്ല... "" സമ്മതിക്കില്ല എന്നിൽ ചേർത്ത് വച്ചിരിക്കുന്ന ആ ഗ്രന്ധം അത്‌ അവന്റെ കരങ്ങളിൽ എത്താൻ അനുവദിക്കില്ല ഞാൻ.... പല്ല് കടിച്ചു കൊണ്ട് പോകുന്നവളുടെ കണ്ണുകൾ ചുവന്നു തുടുത്തു.... 💠💠💠💠 മാളു.. "" അരവിന്റെ ശബ്ദം കേട്ടതും തല ഉയർത്തി പെണ്ണ്... ഞാൻ.. ഞാൻ ഇറങ്ങുവാ.. അച്ഛൻ വന്നു... ചുണ്ടിൽ തത്തി കളിക്കുന്ന ചിരി കൗതുകത്തോടെ നോക്കി മാളു.... ആരവേട്ട.. "" ആ സ്ത്രീ... എന്തോ പറയാൻ വന്നതും അവളുടെ ചുണ്ടിന് കുറുകെ കൈ വച്ചു ആരവ്... അറിയാം.. "" അവർ എന്നെ കൊല്ലില്ല.. എനിക്ക് മുൻപേ അറിഞ്ഞവൾ ആണ് നീ... നിന്റെ പ്രാർത്ഥന കൂടെ ഉണ്ടെങ്കിൽ ആരും എന്നെ ഒന്നും ചെയ്യില്ല.. "".. ചിലത് തിരിച്ചുറിയാൻ അല്പം വൈകി.. ഒരുപക്ഷേ എന്നിലേക്ക് ഇത് ചേർത്ത് നൽകിയ ആ മഹാദേവന്റെ തീരുമാനം അത്‌ ആയിരുന്നു.... മ്മ്ഹ.. ""

ആരവ് ധീർഘമായി ഒന്ന് നിശ്വസിച്ചു... പോട്ടെ.. "" ചന്തു അങ്കിൾ ആറു മാസത്തേക് പൂർണ്ണമായും ലീവ് ആയത് കൊണ്ട് പിടിപ്പത് പണി ഉണ്ട്... "" പിന്നെ ഒരു ചെറിയ വീട് വാങ്ങണം ഇവിടെ അടുത്ത് എവിടെങ്കിലും... "" ഇനി ഞങ്ങൾ അച്ഛനും മോനും മാത്രം അല്ലല്ലോ... കൂടെ ഒരാളുടെ വരില്ലേ... "" ആരവ് അത്‌ പറയുമ്പോൾ മാളുവിന്റെ മുഖത് നാണം വിടർന്നു... അജിത്തിന് ഒപ്പം യാത്ര പറഞ്ഞു പോകുന്നവനെ ബാൽക്കണിയിൽ നിന്നും എത്തി നോക്കുന്ന പെണ്ണിന്റെ പുറകിൽ വന്നു കുട്ടിച്ചാത്തമാർ... ഇപ്പോൾ തന്നെ കൂടെ പോകുവോ.. "" കുറുമ്പന്റെ ശ്വാസം കഴുത്തിൽ അടിച്ചതും നാണത്തോടെ തിരിഞ്ഞു പെണ്ണ്.... പോടാ.. "" ചുണ്ട് കോട്ടുമ്പോഴും അതിൽ നാണം നിറഞ്ഞു... അല്ല എന്താ നീ ഇവിടെ കിടന്നു കറങ്ങുന്നത്.. മാളു സംശയത്തോടെ നോക്കി.. എടി മാളു അപ്പുറത്തോട്ട് കയറി പോകരുത് എന്ന് രുക്കുഅമ്മയുടെ കർശന നിർദേശം ഉണ്ട്... കിച്ചു ചാരുപാടിയിലേക് കിടന്നു... പതുങ്ങി ഒന്ന് ചെന്നു നോക്കിയതാ.. "" അമ്മായിഅമ്മ ചൂല് എടുത്തു... "" എന്തൊരു സ്ത്രീയാണ്... എന്റെ അമ്മായി അച്ഛൻ ഇങ്ങു വരട്ടെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്... മുട്ട് മടക്കി ചാരു പടിയിൽ ഇരുന്നു പതം പറയുന്നവനെ നോക്കി എല്ലവരും ചിരിക്കുമ്പോൾ ചുണ്ട് കോട്ടി അവൻ തല വെട്ടിച്ചു.... 💠💠💠💠

ഓം..... @@@@@@@@@@@@@@@@ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് ഒരുപിടി ചമതയും അതിന് ഒപ്പം ഒൻപത് തുള്ളി രക്തവും ജാതവേധൻ മുന്പിലെ ഹോമകുണ്ഡത്തിലേക് അർപ്പിച്ചു....... ചുറ്റും ഏഴ് കളം... "" ഓരോ മന്ത്രത്തിനു ഒപ്പം മൂപ്പൻ ഓരോ കളത്തിലും ഏഴ് ഉരുളൻ കല്ലുകൾ വീതം അടുക്കി വച്ചു... ...""" ഹഹഹ... ഹഹഹഹ.... ഹഹഹഹ... എഴുപത്തിയൊന്നു നാൾ ചേറിൽ പൂഴ്ത്തി വച്ചു ശുദ്ധി ചെയ്ത ഔഷധം അത്‌ സേവിച്ചു ഋതുമതി ആയവൾ നാളെ എന്റെ കളത്തിൽ ജീവൻ പൊലിയുമ്പോൾ അത്‌ ഒന്നും അറിയാതെ ഇരികത്തൂർ മനയിൽ തൊട്ടു അപ്പുറം രുദ്രൻ........ ഹഹഹ.... ഹഹഹ.... അവൾക്കു ഒപ്പം പൊഴിഞ്ഞു വീഴുന്ന വേലേന്തിയവൻ രുദ്രന്റെ സീമന്ത പുത്രൻ.... "" ആദിശങ്കരന് പുത്രസമൻ...... ഹഹഹ..... ഓം... ഹ്രീം......"""""""""" ജാതവേദൻ വശത് ഇരുന്ന രണ്ടു തട്ടത്തിൽ നിന്നും ഇരു കൈകളിൽ രക്തം കോരി എടുത്തു ഹോമകുണ്ഡത്തിലേക് അർപ്പിച്ചു... മഹാദേവ... "" ഈ കെട്ടൊന്നു അഴിച്ചു വിട്ടിരുന്നു എങ്കിൽ എന്റെ ജീവൻ പോയാലും ഞാൻ ഇത് എന്റെ ഹരികുട്ടനെ അറിയിച്ചേനെ... "" പാവം ഒരു പൊന്നുമോളേ ബലി നൽകാൻ പോകുന്നല്ലോ ഈ ദുഷ്ടൻ...... പതിനഞ്ച് വർഷം മുൻപ് ശരീരം നേരെ നില്കാൻ പോലും ആവത് ഇല്ലാഞ്ഞിട്ടു പോലും ഈ ദുഷ്ടന്റെ സഹായത്തോടെ ഒരു പെൺകുഞ്ഞിനെ ബലിനല്കിയില്ലേ ഈ ദ്രോഹി...

എന്റെ...എന്റെ... മുൻപിൽ കിടന്നു കരഞ്ഞ ആ പെൺകുഞ്ഞിന്റെ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങി കേൾക്കുന്നു... """ പാവം അതിന്റെ ഇരട്ട സഹോദരന്റെ മുൻപിൽ വച്ചു ബലി നൽകുമ്പോൾ അവന്റെ കണ്ണ് പൊത്തി പിടിച്ചു ഞാൻ.... എനിക്ക് അത്‌ മാത്രമേ ചെയ്യൻ കഴിയുമായിരുന്നുള്ളൂ മഹാദേവ....... "" എന്നിട്ടും ആ കുടുംബത്തെ ആ ആൺകുഞ്ഞിനെ വെറുതെ വിട്ടില്ല ദുഷ്ടൻ...."" പുറകെ നടന്നു ദ്രോഹിച്ചു... ഓരോ പ്രാവശ്യവും ആ കുഞ്ഞ് രക്ഷപെടുമ്പോൾ അത്ഭുതം ആണ് എനിക്ക് .... ആർക് വേണ്ടി ആണോ ആ പാവത്തിന്റെ ജീവൻ ഇങ്ങനെ ഇട്ടിരിക്കുന്നത് മഹാദേവ...... ജാതവേദൻ സൃഷ്ടിച്ച കെട്ടിൽ കിടന്നു കരഞ്ഞു ജയന്തകൻ.... ( മറ്റൊരു പെൺകുട്ടിയെ ബലി നൽകിയ കാര്യം പറഞ്ഞിരുന്നു.. ഒന്ന് സുരഭി മൂർത്തി അമ്മവാബിന്റെ മകൾ ശേഷം പതിനഞ്ചു വർഷം മുൻപ് മറ്റൊരു കുട്ടി... ഇപ്പോൾ ശ്രീക്കുട്ടി..... ആ കുട്ടിക്ക് ഒരു ഇരട്ട സഹോദരൻ ഉണ്ടെന്നു ജയന്തകൻ പറയുന്നു ആ സഹോദരനെ വീണ്ടും വീണ്ടും ജാതവേദൻ ഉപദ്രവിച്ചെന്നും പറയുന്നു അവൻ ആര് ആയിരിക്കാം എന്ന് നിങ്ങൾക് ഊഹിക്കാം ).... 💠💠💠💠

രുക്കു നാളെ ഉച്ചയോടെ രുദ്രേട്ടനും കണ്ണേട്ടനും ഉണ്ണിയേട്ടനും വരികയുള്ളു... "" ചന്തുവേട്ടന് എന്തോ മരുന്നു ചെയ്യുന്നുണ്ട് അതിന് കൂടെ ആള് നിൽക്കണം എന്ന്... ആവണി വന്നു പറയുമ്പോൾ രുക്കു ശ്വാസം ഒന്ന് വലിച്ചെടുത്തു... കൂടെ നിൽക്കുന്ന കോകിലയുടെ ചുണ്ടിൽ ചിരി വിടർന്നു.. പാവം കണ്ണേട്ടന് നല്ല വിഷമം ഉണ്ട് ഇവിടെ കൊച്ചിന്റെ കൂടെ നിൽക്കേണ്ട ആള് അല്ലേ... "" രുക്കു നെയ്യ് ഒഴിച്ച ഉപ്പുമാവ് ശ്രീക്കുട്ടിയുടെ വായിലേക്ക് ഉരുള ആക്കി നൽകി... അതിനെന്താ നാളെ മൂന്ന് കഴിഞ്ഞു നാലിന്റെ ചടങ്ങിന് കുഞ്ഞിന്റെ അച്ഛൻ ഇങ്ങു വരില്ലേ.. "" അത്‌ വരെ അപ്പൂപ്പനും ഏട്ടന്മാരും ഉണ്ടല്ലോ ഇവിടെ... കോകിലാ കളിയോടെ പറഞ്ഞു... ഏട്ടന്മാരുടെ കാര്യം ഒന്നും പറയണ്ട.. "" കുഞ്ഞനും കുഞ്ഞാപ്പുവിനും നാളെ വെളുപിനെ എറണാകുളത് എത്തണം സിവിൽ സർവീസന്റെ ട്രയൽ എക്സാം ഉണ്ട് .....കോച്ചിംഗ് സെന്ററിൽ നിന്നും മാഷ് വിളിച്ചു.... ഒന്നാമത് രണ്ടും നല്ല ഉഴപ്പാ... പോയി എക്സാം അറ്റൻഡ് ചെയ്യട്ടെ..... ആവണി സാരി ഇടുപ്പിൽ കുത്തി വശതു അടുക്കി വച്ച തുണികൾ അലമാരയിൽ എടുത്തു വച്ചു.. അഹ്..

"" അത്‌ നന്നായി... കോകിലയുടെ വായിൽ നിന്നും വാക്കുകൾ വീണതും ആവണി സംശയത്തോടടെ നോക്കി... രുക്കു ആ നിമിഷം ഒന്ന് പതറി.... അത്‌ പിന്നെ ആവണി അമ്മേ.. "" ആദി പോലീസ് ആയി വരുന്നത് ഞാൻ സ്വപ്നം കാണാറുണ്ട്.. ""അപ്പോൾ പിന്നെ ഉഴപ്പുന്നത് നല്ലത് അല്ലലോ... അ... അ.. അല്ലേ രുക്കു ചേച്ചി.... ആ.. അ.. അതേ.. "" രുക്കു ഒരു തുള്ളി ഉമിനീര് ഇറക്കി... നിനക്ക് എന്താ പെണ്ണേ പറ്റിയത്.. "" കണ്ണേട്ടൻ വരാത്തതിന്റെ വെപ്രാളം ആണോ.. "" ഞങ്ങൾ എല്ലാം ഇവിടെ ഇല്ലേ... ദാ നാളെ ഉച്ചയോടെ അവർ ഇങ്ങു എത്തും ചടങ്ങ് നമുക്ക് ഗംഭീരമാക്കാം .. "" ആവണി ശ്രീക്കുട്ടിയുടെ കവിളിൽ തലോടി പുറത്തേക്ക് ഇറങ്ങി.... ചേച്ചി.. "" ഇന്നു രാത്രി തന്നെ നമുക്ക് തിരിക്കണം.. "" വണ്ടി പന്ത്രണ്ട് മണിയോടെ എത്തും.. "" ആദിയും ഇവിടെ ഇല്ല പിന്നെ ഉള്ള കൊച്ചുങ്ങൾ കിടന്നാൽ പിന്നെ നേരം വെളുക്കാതെ എഴുനല്കില്ല... അത്രേം സമാധാനം.....പറഞ്ഞു കൊണ്ട് കോകിലാ പോകുമ്പോൾ ശ്രീക്കുട്ടി മടക്കി വച്ച മുട്ടിൽ മുഖം അമർത്തി ചിരിച്ചു.......... "" ( തുടരും )

NB :: ആരവ് വിഷ്ണുവർദ്ധനിലേക്ക് വന്നിട്ടുണ്ട്...കോകിലയ്ക്കു മന്ത്രങ്ങൾ പകർന്നു നൽകാൻ ഒരു ഗുരു ഇല്ലായിരുന്നു എന്ന് കുഞ്ഞൻ നേരത്തേ തിരിച്ചറിഞ്ഞത് ആണ്.... അപ്പോൾ പൂർവജന്മം ആണ് അവർക്ക് മന്ത്രതന്ത്രങ്ങൾ ഹൃദിസ്ഥമാക്കാൻ സഹായിച്ചത് എന്ന് സംശയം വന്നിരുന്നു.... ഇപ്പോൾ ആ ജന്മത്തിലേക് അവരെ ആരവ് കൊണ്ട് പോയിട്ടുണ്ട്.... അതായത് രമണികയിലേക്ക്...... രുക്കുവിനെ ആരും ശപിക്കരുത് കോകിലാ ആരെന്ന് അവൾക്കു അറിയില്ല... സ്വന്തം മകളെ സ്‌നേഹിക്കുന്നത് കണുമ്പോൾ ആ സ്നേഹത്തിലെ മൂഡസ്വർഗത്തിൽ അവൾ വീണെങ്കിൽ അല്ല വീഴ്ത്തി എങ്കിൽ അത്‌ മഹാദേവന്റർ ലീല മാത്രം... ഒരു പക്ഷെ എന്തെങ്കിലും ഒന്ന് മഹാദേവൻ മുൻപിൽ കണ്ടിട്ടുണ്ട്.... അല്ല എങ്കിൽ നമ്മുടെ കുറുമ്പന്റെ കണ്ണുനീർ കണ്ടില്ല എന്ന് നടിച്ചു അവന്റ ഏട്ടന്മാർക് പോകാൻ കഴിയില്ല..... "" 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story